സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 1

Street dancer

രചന: തൻസീഹ് വയനാട്

വിഷാദമേറുന്ന മിഴികളോടെ ആർത്തിരമ്പുന്ന തിർമാലകളെ നോക്കി കടൽ തീരത്തെ പൂഴി മണലിൽ പ്രതീക്ഷകൾ അസ്തമിച്ചു കൊണ്ട് ഇരിക്കുകയാണ് വർഷ ... "വർഷ മാത്യു." തൊട്ടു അപ്പുറത്തായി കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ കലപില ശബ്ദങ്ങളും കളിചിരിയും അവളെ അലോസര പെടുത്തുന്നുണ്ടെങ്കിലും അത് കാര്യമാക്കാതെ അവൾ പരന്നു കിടക്കുന്ന സമുദ്രത്തെ തന്നെ ദൃഷ്ടിക്കുള്ളിൽ പതിപ്പിച്ചു. തീരം പതിയെ തൊട്ടു കൊണ്ടു പിറകോട്ടുപോകുന്ന കടൽ തിരകൾ തന്നെ പരിഹസിക്കുന്നതായി അവൾക് അനുഭവപെട്ടു "വർഷ എന്തിനായിരുന്നു ....?എന്തിന് വേണ്ടി യായിരുന്നു.?എല്ലാം എല്ലാം വെറുതെ.....?" സ്വയം ചോദ്യങ്ങൾ കൊണ്ടു മൂടുന്നതിനിടയിൽ അവൾ തനിക്കരികിലായി വെച്ചിരുന്ന ചിലങ്ക കൈക്കുള്ളിലേക്ക് എടുത്തു വെച്ചു കൊണ്ടു പതിയെ അവയെ തലോടി.അവളുടെ വിരലുകൾ പതിയെ ചിലങ്കയെ മീട്ടി...

ഒരു നിശ്വാസത്തോടെ അതിലെ ഓരോ മണികിലുക്കവും കമ്പി പൊട്ടിയ വീണ പോലെ അവളുടെ വിരലുകൾക്കിടയിൽ കിടന്നു ഞെരുങ്ങുന്നതായി അവൾക് തോന്നി, കഴിഞ്ഞുപോയ തന്റെ കാൽ താളങ്ങൾ അവളുടെ കാതുകളിൽ മുഴങ്ങി കൊണ്ടിരുന്നു. "താ ....തൈ ....തി.... തൈ...." അവളുടെ ഓർമ്മകളിൽ ആ താളം വീണ്ടും മുഴങ്ങുമ്പോൾ മിഴികളിൽ നിന്നും ചിലങ്കയിലേക്ക് കണ്ണുനീർ തുള്ളികൾ ഉതിർന്നു വീണു. തന്റെ കണ്ണുകൾ തുടച്ചു നീക്കി ചിലങ്കയെ മുറുകെ പിടിച്ചു തനിക്ക് സ്വന്തമായിരുന്ന എന്നാലിന്ന് തനിക്കു അന്യമാകുന്ന ഓർമ്മകൾ മാത്രം ആകുന്ന താളങ്ങളെ ശപിച്ചു കൊണ്ടു ചിലങ്ക കടലിലേക്ക് എറിയാൻ കൈപൊക്കിയതും കടൽ ആർത്തിരമ്പി അവളുടെ നേരെ വരുന്നത് ആണ് അവൾ കണ്ടത്. ചുറ്റുമുണ്ടായിരുന്ന ആളുകൾ എല്ലാം അലറി വിളിച്ചു ഓടുന്നുണ്ട്.

പക്ഷെ അവൾക്ക് അവിടെ നിന്നും എഴുന്നേൽക്കാൻ കഴിയുന്നില്ല. ആരോ കാലുകൾ കെട്ടിയിട്ടപോലെ അവ മരവിച്ച പോലെ, തിരമാലകൾ അവൾക്കു നേരെ ഘോരമായ ശബ്ദത്തോടെ അടുക്കുമ്പോൾ ആണ് പെട്ടെന്ന് ആരോ അവളുടെ മുമ്പിൽ ഒരു രക്ഷ കവചം പോലെ വന്നു അയാളുടെ രണ്ടു കൈകൾകൊണ്ടും പൊതിഞ്ഞു പിടിച്ചു. ഭയം കൊണ്ടു കണ്ണുകൾ ഇറക്കിയടച്ച അവളെ അവന്റെ കൈകൾ സുരക്ഷിതം ആക്കിയിരുന്നു.... അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്ന അവൾ പതിയെ ഇറുക്കി അടച്ച കണ്ണുകൾ തുറന്നപ്പോൾ അവിടെ കടലോ തന്നെ മൂടാൻ വന്ന തിരമാലയോ ഒന്നും തന്നെ ഇല്ല.പച്ചപ്പിന്റെ ഭംഗിയിൽ നിറഞ്ഞു നിൽക്കുന്ന വിശാലമായ താഴ്‌വര...താഴ്‌വാരത്തിനു മുകളിൽ നെയ്തു വെച്ചപ്പോലെ വെൺമേഘക്കെട്ടുകൾ നിരാൻഹാ ആകാശം....

ഒന്നും മനസ്സിലാക്കാൻ കഴിയാതെ അവൾ ചുറ്റും നോക്കി. തനിക്കാരികിലായ് ആരും തന്നെ ഇല്ല എന്ന അവളുടെ തോന്നലിനെ മിഥ്യ യാക്കി കൊണ്ടു അവൾക്കരികിലേക്ക് ഒരു നിഴലായി അവൻ വന്നു.നിഴലായി മാത്രം...അവൻ അവളെ നയിച്ചു കൊണ്ടു താഴ്വരത്തിലൂടെ നടന്നു....നീങ്ങി പുഞ്ചിരിച്ചു കൊണ്ട് തന്റെ മുമ്പിൽ നടക്കുന്ന അവന്റെ മുഖം അവൾക്ക് വ്യക്തമായിരുന്നില്ല.കണ്ണുകൾ ഇറുക്കിയടച്ചു കൊണ്ട് അവനെ അവൾ തൊടാൻ ശ്രമിക്കും തോറും അവൾക്ക് അതിനു കഴിയുന്നുണ്ടായിരുന്നില്ല. വീണ്ടും ശ്രമിച്ചപ്പോൾ അവനെ മറച്ചു കൊണ്ടു അവൾക്കു മുന്നിലായ് വന്ന മുഖം. ആ മുഖം അവൾക്ക് യാഥാർഥ്യ ബോധം ഉണ്ടാക്കി.അവൾ എങ്ങലടിച്ചു കരയാൻ തുടങ്ങി. ആ കണ്ണുനീർ അവളെ ഉറക്കത്തിൽ നിന്നും ഉണർത്തുകയായിരുന്നു. അവൾ പതിയെ മിഴികൾ തുറന്നു.ഉണർന്നിട്ടും അവളുടെ തേങ്ങൽ ഒതുക്കാൻ അവൾക്ക് ആകുന്നുണ്ടായിരുന്നില്ല.വീണ്ടും പൊട്ടിക്കരഞ്ഞു... കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ട് തേങ്ങലിനെ കൂട്ടുപിടിച്ചു കൊണ്ടു അവൾ പുതപ്പിനുള്ളിലേക്ക് ചായുമ്പോഴും അവളുടെ മുന്നിൽ തനിക്കു കവചമായി വന്ന നിഴലിനെ മറച്ചു കൊണ്ടുള്ള മുഖം ആയിരുന്നു...അവൻ അവനാണ് അവളുടെ കണ്ണുനീരിനു കാരണം... പക്ഷെ ആ നിഴൽ..ആ നിഴൽ അതാരുടെതാണ്..? ആ സ്വപ്നം അവളെ പിന്നോട്ടു ചലിപ്പിക്കുകയായിരുന്നു....

2 വർഷം പുറകിലോട്ടു.. 2 year back........ ഊട്ടിയിലെ സെന്റ് തോമസ് ബോർഡിങ് സ്കൂൾ.....ഗുൽമോഹറുകൾക്കിടയിലും പൈൻമരങ്ങൾക്കിടയിലുമായി സ്ഥിതി ചെയ്യുന്ന അതി മനോഹരമായ സ്കൂൾ കെട്ടിടം.... പല സെക്ഷനുകളിൽ ആയി വിവിധതരം യൂണിഫോമുകളിലായി നടക്കുന്ന കുട്ടികൾ.... ഒൻപതു മണിക്കടിക്കുന്ന ഫസ്റ്റ് ബെല്ലിനു മുന്നേ കുട്ടികൾ ക്ലാസ്സിൽ കയറണം....ദിവസേനയുള്ള അസംബ്ലി സമയത്തു എത്താൻ കഴിഞ്ഞില്ലെങ്കിൽ ആ ഒരു ദിവസം മൊത്തം ക്ലാസ്സിൽ കയറാൻ അനുവാദം ഇല്ല,,,,,, പോരാത്തതിന് എന്തേലും പണിയും കിട്ടും.... ഇനി ഞാൻ നിങ്ങളുടെ ശ്രദ്ധയെ കൊണ്ടു പോകുന്നത് D ബ്ലോക്കിലെ plus one ബയോബാച്ചിലേക്കാണ്,,,,,അവിടെ ക്ലാസ്സിന്റെ മുമ്പിൽ തന്നെ 3 പെണ്കുട്ടികൾ ആവലാതിയോടെ നിൽക്കുന്നുണ്ട്..... "എടി സമയം 8.55 ആയല്ലോ,,,,,,വർഷയെ ഇതുവരെ കണ്ടില്ലല്ലോ....?" കൂട്ടത്തിലെ ഉമ്മച്ചിക്കുട്ടി ഹഫ്സ നഖം കടിച്ചു തെറിപ്പിച്ചു കൊണ്ട് പറഞ്ഞു.... "അവൾ വരും..നമ്മൾ പേടിക്കേണ്ട ആവിശ്യം ഒന്നുല്ല....."

ഹഫ്സയുടെ അടുത്തു നിന്നിരുന്ന മൂക്കുത്തിക്കാരി നിഷ ഇതൊക്ക എന്ത് എന്ന ഭാവത്തിൽ മറുപടി പറഞ്ഞു....... "നിഷ പറഞ്ഞതിനോട് ഞാൻ ഹൺഡ്രഡ് പെർസെന്റേജ്‌ യോജിക്കുന്നു....അവളുടെ കാര്യത്തിൽ ഒട്ടും ഭയം വേണ്ട,,,,,,.വർഷ പോയ എന്തേലും കാര്യം ഇത് വരേ നടക്കാതിരുന്നിട്ടുണ്ടോ.....നീ സമാധാനമായിരിക്ക് ഫസി...." ഹഫ്‌സയെ സമാധാനിപ്പിച്ചുക്കൊണ്ടു കൂട്ടത്തിലെ മൂന്നാമത്തെ പെൺകൊടി അനുരാധ എന്ന അനു പറഞ്ഞു. വർഷ വരും എന്ന വിശ്വാസത്തോടെ കൂടി തന്നെ അവർ മൂന്നുപേരും ആ ഇടനാഴിയിൽ അവളെയും കാത്തു നിന്നു..... സമയം 9 മണി ആയെന്നു അറിയിച്ചു കൊണ്ടു സ്പീക്കറിൽ നിന്നും അശരീരി മുഴങ്ങി....വർഷ വരാത്ത ആകുലതയിൽ അവർ മൂന്നുപേരും പരസ്പരം നോക്കി....അസംബ്ളിക്ക് വേണ്ടി കുട്ടികൾ അച്ചടക്കത്തോടെ വരിയായി ഫ്രണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങി....അവരോടൊപ്പം തന്നെ നിഷയും ഹഫ്സയും അനുവും ഇറങ്ങി. അസ്സംബ്ലിക് വരിയിൽ നിൽക്കുമ്പോഴും അവർ മൂന്നുപേരുടെയും കണ്ണുകൾ വർഷ വരുന്നുണ്ടോ എന്നു നോക്കി പുറത്തേക്കായിരുന്നു...... ***** ഇതേ സമയം സ്കൂളിന് പുറകിലുള്ള ഗൈറ്റിനടുത്ത്.......

"അണ്ണാ....ഇന്ത ഒരു വാട്ടി മട്ടും പോതും,,ഗൈറ്റ് കൊഞ്ചം ഓപ്പൺ പണ്ണുങ്കെ....ഉങ്കകിട്ടേ എവളോം നാ കെഞ്ചി പേസിട്ടെ.....?പ്ലീസ് അണ്ണാ...." "ഇല്ലമ്മാ.....എന്നാലെ മുടിയാത്........ഉന്നൈ മാതിരി പുള്ളൈകൾക്കെല്ലാം ഗേറ്റ് ഓപ്പൺ പണിയിട്ട് അന്ത പ്രിൻസിപ്പിൽ അമ്മ എന്നൈ സൊല്ലാത്തത് ഇനി എതുവും ഇല്ലേ....അപ്പപ്പാ ഇപ്പടി കൂടെയത് നിനൈത്തു എൻ കാതു വലിക്കിറെ....ആമാ,,,എപ്പടി ഉൻ യൂണിഫോം ഇന്ത മാതിരി ആയിട്ടേൻ.....?" വർഷയുടെ യൂണിഫോമിൽ പുരണ്ട അഴുക്കിലേക്കു സെക്യൂരിറ്റിക്കാരൻ നോക്കി..... " അതു വന്ത് നാൻ വരുമ്പോത് സ്ലിപ്പ് ആയി വിഴുന്തിട്ടെൻ.....അതാ ഇവളോം ലെറ്റ് ആയിടിച്ച് ...." "അപ്പിടീനാ ഫ്രണ്ട് ഗേറ്റ് വഴിയാ പോ.... ഇന്ത കാരണം സൊല്ലിയാൽ പോതുമേ.." അണ്ണാ നാൻ ഫസ്റ്റ് ടൈം താനെ...പ്ലീസ് കൊഞ്ചം ഉദവി പണ്ണുങ്കളെ.....?" "ഉങ്കിട്ട് താനെ സൊല്ലിറത് മുടിയാത് എൻട്രു..." ഈ തന്തയെ ഞാൻ ഉണ്ടല്ലോ ....?വല്ല ബോയ്സും ഇതുവഴി വരുകയാണേൽ വേഗം തുറന്നു കൊടുക്കും.....അവർ കൈക്കൂലിയും കൊടുക്കുന്നുണ്ടാവും...അല്ലേൽ പണി കിട്ടണ്ട എന്നു കരുതിയാവും.....

നിങ്ങൾ ആരും ഇങ്ങനെ തുറിച്ചു നോക്കണ്ട ഇതു ഞാൻ തന്നെയാ വർഷ.. വർഷ മാത്യു. എന്റെ ഫ്രണ്ട്സ് എന്നെ കാത്തു അവിടെ നിൽക്കുകയാണെന്നു എനിക്ക് അറിയാം.....അവരിത്ര ആത്മാർത്ഥതയോടെ എന്നെ കാത്തിരിക്കാൻ ഒരു കാരണവും ഉണ്ട് അത് ഞാൻ വഴിയേ പറയാവെ... ഇവിടെയെത്താൻ അല്പം ലേറ്റ് ആയിപ്പോയി... വന്നപ്പോൾ ഫസ്റ്റ് ബെൽ അടിച്ചു....ഫ്രണ്ട് ഗേറ്റ് വഴി പോയാൽ ലേറ്റ് ആവുമ്പോൾ കിട്ടുന്ന പണിക്ക് പുറമെ ദേഹത്തെ ചളി കൂടി കണ്ടാൽ പിന്നെ അത് മതിയാവും.....വൃത്തിയില്ല അതില്ല ഇതില്ല എന്നപേരിൽ വേറെ പണിയും കിട്ടും... ഞാൻ എന്തു പറഞ്ഞിട്ടും ഇതുവഴി ഇയാൾ എന്നെ അകത്തേക്ക് കടത്തി വിടാൻ തയ്യാറല്ല.....അയാൾക്ക്നേരെ നിസ്സഹായതയോടെ ഞാൻ നോക്കി...എവിടെ,,,,,അയാളുടെ മനസ്സുണ്ടോ അലിയുന്നു.... ഇനി ഇയാളോട് കെഞ്ചിയിട്ട് കാര്യമില്ല....അടുത്ത മാർഗ്ഗം പ്രയോഗിച്ചേ തീരൂ.... "

ഞാൻ സ്കൂളിന്റെ സൈഡിലെ പൈന്മര തോട്ടം ലക്ഷ്യമാക്കി നടന്നു....ചുറ്റുപാടും ഒന്നു വീക്ഷിച്ചതിനു ശേഷം വീണു കിടക്കുന്ന ഒരു മരത്തടിന്മേൽ ചവിട്ടി കൊണ്ടു മതിലിലേക്ക് വലിഞ്ഞു കയറി അപ്പുറത്തോട്ടു ഒരൊറ്റ ചാട്ടം.....ഈ മതിൽ ചാട്ടം എനിക്ക് പുത്തരി ഒന്നുമല്ല,,,, നേരം വൈകുമ്പോൾ ഹോസ്റ്റൽ മതിൽ എത്ര തവണ അളവെടുത്തിരിക്കുന്നു...... ചാടിയയിടത്ത് നിന്നും കയ്യിൽ പറ്റിയ പൊടിയും മണ്ണും തൂത്തു കളഞ്ഞു സ്കൂളിന്റെ പുറകിലൂടെ സെക്യൂരിറ്റിയുടെ കണ്ണിൽ പെടാതെ ക്ലാസ്സിലേക്ക് നടന്നു..... അപ്പോൾ അസംബ്ലിയിൽ നാഷണൽ ആന്തം ചൊല്ലാൻ തുടങ്ങിയിരുന്നു.... അസംബ്ലി ഡിസ്‌പേഴ്സ് ആകുന്നതിനു മുൻപ് തന്നെ ക്ലാസ്സിൽ കയറി ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ നാരായണ എന്ന ഇരിപ്പ് ആയിരുന്നു..... അസംബ്ലി കഴിഞ്ഞു കുട്ടികൾ ഓരോത്തരും ക്ലാസ്സിൽ കയറുമ്പോൾ എന്നെ അതിശയത്തോടെ നോക്കി.....ഞാൻ അവർക്ക് എല്ലാം ഇളിച്ചു കാണിച്ചു. ഏറ്റവും അവസാനം ആയിരുന്നു എന്റെ ഫ്രണ്ട്സ് ക്ലാസ്സിലേക്ക് കയറിയത്......നിരാശയോടെ ക്ലാസ്സിലേക്ക് കയറിയ മൂന്നിന്റെയും മുഖം എന്നെ കണ്ടതും പ്രകാശപൂരിതമായി..... ഹഫ്‌സ എന്റെ അടുത്തേക്ക് വന്നു കാര്യങ്ങൾ ചോദിക്കുന്നതിനു മുൻപ് തന്നെ മാത്‌സ് ടീച്ചർ ക്ലാസ്സിലേക്ക് കയറി വന്നു..... അവൾ പിറുപിറുത്ത് കൊണ്ടു അവളുടെ സീറ്റിൽ പോയി ഇരുന്നു......

ഞാനും അനുവും ബാക്കിൽ ആയിരുന്നു....ഹഫ്സയും നിഷയും ഞങ്ങളുടെ മുന്നിൽ ആയിരുന്നു ഇരുന്നിരുന്നത്..... അനു എന്നോട് എന്തായി കാര്യങ്ങൾ എന്നു ചോദിച്ചപ്പോൾ ഞാൻ എന്റെ ബാഗ് അവൾക്ക് ചൂണ്ടി കാണിച്ചു കൊടുത്തു...... മാത്‌സ് ക്ലാസ് കഴിയുന്നവരെ ഹഫ്സ എന്നെ മിസ്സ് കാണാതെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു....ബെൽ അടിച്ചു മിസ്സ് പോയതും ഹഫ്സ എന്റെ അരികിലേക്ക് ഓടി വന്നു..... "എടീ..... പോയ കാര്യം......?" "മ്,,,, പറഞ്ഞു മോളേ....നിനക്ക് അവൻ തന്ന സ്നേഹ സമ്മാനം ധാ എന്റെ ബാഗിൽ ഉണ്ട്...." അതു കേൾക്കേണ്ട താമസം അവളെന്റെ ബാഗ് എടുത്തു തിരയാൻ തുടങ്ങി.... അവളുടെ വെപ്രാളം കണ്ടു ഞാൻ ചിരിച്ചിരിക്കുമ്പോൾ ആയിരുന്നു നിഷ എന്നെ തോണ്ടിയത്....... "നിനക്കിതെന്താ പറ്റിയെ....? കണ്ടിട്ടു കാള പൂട്ടിനു പോയ പോലെയുണ്ടല്ലോ....." മറുപടിയായി അവൾക്ക് നേരെ ഞാൻ ഒന്ന് ഇളിച്ചു കാണിച്ചു.....എന്ത് മറുപടി പറയണമെന്ന് ഒരു നിമിഷം ശങ്കിച്ചു.... "വരുന്ന വഴി ഞാൻ ഒന്ന് വീണു...." ഞാൻ അത് പറഞ്ഞു നിർത്തിയതും എന്റെ ബാഗിൽ നിന്നും ഹഫ്സ ഒരു ഗ്രീറ്റിംഗ്‌സ് പുറത്തെടുത്തു....അവൾ ആവേശത്തോടെ അത് തുറന്നു നോക്കുമ്പോൾ അതിനകത്തും ചെളിയുടെ പാടുകൾ കണ്ടു....ഞാൻ തുടച്ചതായിരുന്നു....മൊത്തം പോയിട്ടുണ്ടായിരുന്നില്ല.... "ഇതെന്തുവാടി ചളി...?"(ഹഫ്സ) "അതാ ഞാൻ പറഞേ വരുമ്പോൾ ഒന്നു വീണെന്ന്.....

കയ്യിൽ ഗ്രീറ്റിങ്‌സും ഉണ്ടായിരുന്നു....അപ്പൊ അതിലും ചളി ആയി...." "ഇതൊക്കെ സൂക്ഷിച്ചു കൊണ്ടു വന്നൂടെടീ നിനക്ക് ...." അനു കലിപ്പിലായി.... അനുവിന്റെ ആ ചോദ്യത്തിന് നിഷ ഉടനടി മറുപടി കൊടുത്തു.... "ദേ അനു നിന്റെ മുഖമടക്കി ഞാനൊന്നു തരും....നിന്റെ അടുത്തിരുന്നിട്ടും നീ അവളെ ഒന്നു നേരെ ശ്രദ്ധിച്ചോ ...?ഇത്രയും റിസ്ക് എടുത്തു ചെയ്തു തന്നതും പോരാഞ്ഞിട്ട് ...." "എന്ത് റിസ്കാണിവൾ എടുത്തത് ...? രാവിലെ വാർഡന്റെ കണ്ണുവെട്ടിച്ചു ഹോസ്റ്റലിൽ നിന്നും ചാടി,,,,എന്നിട്ട് ഹഫ്‌സയെ കാത്തിരിക്കുന്ന ഷിബിന്റെ അടുത്തു പോയി ഇവളുടെ ഇഷ്ട്ടം അറിയിച്ചു....അവൻ അവൾക്ക് വേണ്ടി കൊടുത്ത ഈ ഗ്രീറ്റിംഗ്‌സ് വാങ്ങിച്ചു നേരെ ക്ലാസ്സിലേക്ക് വന്നു....ഇതിലെവിടെയാ ഇത്ര റിസ്ക് വന്നത്......???" "റിസ്ക് ഇല്ലെങ്കിൽ പിന്നെ എന്താണാവോ മോളിതു ഏറ്റെടുക്കാതിരുന്നെ?" (നിഷ) ആ ചോദ്യത്തിന് മുന്നിൽ അവളുടെ ഉത്തരംമുട്ടി....അവൾ ഒന്നു ഇളിച്ചു കാണിച്ചു മറുപടിയായി. അനുവിനു ചുട്ട മറുപടി നൽകി നിഷ എനിക്ക് നേരെ തിരിഞ്ഞിരുന്നു....

"വേറെ എന്തേലും പറ്റിയോടി... ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഇമ്മാതിരി പണിക്കൊന്നും നിൽക്കല്ലേ എന്ന്......കേൾക്കാഞ്ഞിട്ടല്ലേ..?" ( നിഷ ഇങ്ങനെയാണ് ഉള്ളിൽ ഒന്നും ഒളിക്കാൻ കഴിയില്ല....ചുട്ട മറുപടി നൽകും...ഇത്തിരി ശുണ്ഠികാരിയാണേലും നല്ല സ്നേഹവും കെയറിങ്ങും ആണ്) "ഒന്നും ഇല്ലെട...." എന്നു ഞാൻ പറഞ്ഞതും എന്റെ അടുത്തു വന്ന അവൾ കാലിലെ ബ്ലഡ് ശ്രദ്ധിച്ചു. ഒന്നും ഇല്ലാഞ്ഞിട്ട് ആണോടി കാലിൽ നിന്നും ബ്ലഡ് ഒഴുകുന്നേ എന്നു ചോദിച്ചു കൊണ്ട് അവൾ എന്നെകൂട്ടി ക്ലാസിൽ നിന്നും ഇറങ്ങി... സ്റ്റാഫ് റൂമിൽ നിന്നും ഫർസ്റ്റേഡ് ബോക്‌സും വാങ്ങി ബാത്റൂമിലേക്ക് നടന്നു. അവിടെ നിന്നും അവൾ തന്നെ എന്റെ മുറിവ് കഴുകി അത് കെട്ടി വെച്ചു തന്നു,,,ഡ്രെസ്സിലെ അഴുക്ക് കളയാൻ സഹായിച്ചു.... ഞങ്ങൾ അവിടെ നിന്നും ഇറങ്ങാൻ നിൽക്കുമ്പോൾ ആയിരുന്നു ഹഫ്സയും അനുവവും വരുന്നത്,,,ആ ഹവർ മിസ് വന്നില്ല എന്നവർ പറഞ്ഞു. ഞങ്ങൾ നാലു പേരും ഞങ്ങളുടെ പുറത്തേക്ക് ഇറങ്ങി ഗ്രൗണ്ട് സൈഡിലുള്ള പൈൻ മരത്തിനു ചുവട്ടിലുള്ള ഹൊറിഗല്ലുവിൽ പോയിരുന്നു. അവിടെ നിന്നും അവർ ഇന്നുണ്ടായ സംഭവങ്ങളെ കുറിച്ചു ചോദിക്കാൻ തുടങ്ങി...നിഷക്ക് വലിയ താൽപര്യം ഉണ്ടായിരുന്നില്ല.

"പറയെടി....?" അനു ധൃതി കൂട്ടി "അതൊക്കെ ഒരു വലിയ കഥയാണ് മോളെ " "വലിയ കഥയാണേൽ ചുരുക്കി പറഞ്ഞാൽ മതി"(അനു) "ഓക്കേ....ഞാൻ ചെന്നപ്പോൾ അവൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു....ഞാൻ അവന്റെ അടുത്തു ചെന്നു ഹഫ്‌സയുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞു....നീ തന്ന കത്തു കൊടുത്തു. .അവൻ ഒരു റിങ് നിനക്ക് കരുതി വെച്ചിരുന്നു,,,പക്ഷെ നീ ഇല്ലല്ലോ...?അത് കൊണ്ട് ഞാൻ തന്നെയാ പറഞ്ഞേ നേരിട്ട് അവനോടു നിനക്ക് തരാൻ. ..പിന്നെ അതും പിടിച്ചു വേഗം വരുന്ന വഴിയാ വീണത് സമയം ഇല്ലാത്തത് കൊണ്ട് ചളിയൊന്നും കളയാൻ നിന്നില്ല." ഞാൻ പറഞ്ഞത് കേട്ട് ഹഫ്സ നാണത്തോടെ തല താഴ്ത്തി...പിന്നീട് എന്നെ കെട്ടിപ്പിടുച്ചു കൊണ്ടു പറഞ്ഞു... "താങ്ക്സ് ടീ എനിക്ക് വേണ്ടി റിസ്ക് എടുത്തതിനു... " "എന്തിനാടി താങ്ക്സ് നമ്മളൊക്കെ ഫ്രണ്ട്സ് അല്ലെ..." ഞാൻ അവളെ എന്നിൽ നിന്നും മാറ്റിക്കൊണ്ട് പറഞ്ഞു. "എന്റെ പുറകെ ഒരുപാട് നടന്നത് അല്ലേടി.... എപ്പോഴോ ഞാനും സ്നേഹിച്ചു പോയി.... പറയാൻ പേടി ആയിരുന്നു...അതാ ഞാൻ നിന്നോട്..?"(ഹഫ്സ) "അത് വിട്..... എന്തായാലും സൺ‌ഡേ അവൻ നിന്നെ കാണണമെന്ന് പറഞ്ഞിട്ടുണ്ട്....

എങ്ങെനെ എങ്കിലും ഹോസ്റ്റലിൽ നിന്നിറങ്ങണം....പള്ളിയിലേക്ക് തന്നെ പോകാം....അതിനു മുൻപ് ഒരു ചോദ്യം കൂടി പെണ്ണേ....നീ സീരിയസ് അല്ലേ....തമാശക്ക് ആണെങ്കിൽ ഇപ്പഴേ വിട്ടേക്ക്...?" "അല്ലെടി കട്ടക്ക് ആണ്..." അവൾ എനിക്ക് ആ വാക്ക് തന്നപ്പോൾ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു. പിന്നീട് ഞങ്ങൾ നാലുപേരും ക്ലാസ്സിലേക്ക് നടന്നു. ഇപ്പൊ നിങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് വശം ഏതാണ്ട് മനസ്സിലായി കാണുമല്ലോ...?പക്ഷെ സത്യത്തിൽ അവിടെ ഞാൻ ഇപ്പോൾ പറഞ്ഞത് ഒന്നും അല്ല സംഭവിച്ചത്... പിന്നെ എന്താ എന്നല്ലേ.....?പറയാം... ഹഫ്സക്ക് ഒരാളെ ഇഷ്ട്ടം ആണെന്ന് പറഞ്ഞില്ലേ....?ഏതോ ഒരു പണച്ചാക്ക്.,,,രണ്ടു മൂന്നു മാസമായി അവൻ അവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ...അനുവിനു അറിയാമായിരുന്നു ഈ സംഭവം.പക്ഷെ എന്നോടും നിഷയോടും അവൾ പറഞ്ഞിരുന്നില്ല... ഇന്നലെ രാത്രി യായിരുന്നു ഞങ്ങളോട് പറഞ്ഞത്. ഇന്നലെ ഞാൻ ഹഫ്‌സയെയും കൂട്ടി അടുത്തുള്ള പള്ളിയിലേക്ക് പോയിരുന്നു .ഞാൻ അകത്തു പ്രാർത്ഥിക്കുമ്പോൾ അവൾ പുറത്തു നിൽക്കുകയായിരുന്നു....ആ സമയം പള്ളിയുടെ പുറത്ത് അവൻ ഉണ്ടായിരുന്നു...അവൻ അവളുടെ അടുക്കേക്ക് വന്നു വീണ്ടും പ്രണയാഭ്യർദ്ധന നടത്തി...നാളെ നിനക്ക് വേണ്ടി രാവിലെ 8 മണിക്ക് നിന്നെയും കാത്തു ഞാൻ ഇവിടെ നിൽക്കും അപ്പോൾ എനിക്ക് ഒരു മറുപടി വേണമെന്നും പറഞ്ഞു....

ആ സംഭവം അവൾ അപ്പോഴൊന്നും എന്നോട് പറഞ്ഞില്ല.ഇന്നലെ രാത്രി ആയിരുന്നു പറഞ്ഞത് .അന്നായിരുന്നു അവൾ അവനെ സ്നേഹിക്കുന്ന കാര്യം പോലും ഞങ്ങളോട് പറഞ്ഞത്. ഹഫ്സ സ്നേഹിക്കുന്ന വ്യക്തി ആരാണെന്ന് അറിഞ്ഞതും ഞാൻ ആകെ കിളിപോയ അവസ്ഥയിൽ ആയി.ഷിബിൻ ദാസ്.... ദാസ് അങ്കിളിന്റെ മകൻ .ചുരുക്കി പറഞ്ഞാൽ എന്റെ അപ്പയുടെ പൊതുശത്രുവായ ദാസിന്റെയും എന്റെ മമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തായ രമ്യാൻറിയുടെയും ഒരേ ഒരു മകൻ. ദാസ് അങ്കിളിന്റെ ഇവിടുത്തെ എസ്റ്റേറ്റ്‌ നോക്കാൻ വേണ്ടി ഷിബിനെ ഇവിടേക്ക് അയച്ചിട്ടുണ്ട് എന്നു ഞാൻ മമ്മ വിളിച്ചപ്പോൾ അറിഞ്ഞിരുന്നു. അവൻ ഇപ്പൊ ഇവിടെ m. com നു പടിക്കുകയാണെന്നും അറിഞ്ഞിരുന്നു. ഹഫ്സ പറഞ്ഞ ഓരോ തെളിവിലും ആൾ ആരാണെന്ന് മനസ്സിലായെങ്കിലും അപ്പോൾ ഞാൻ അവരോടു അത് പറഞ്ഞില്ല. എനിക്ക് പോകാൻ ഭയമാ വർഷ, പക്ഷെ ഇഷ്ട്ടം പറയണം എന്നുമുണ്ട്. എനിക്ക് വേണ്ടി നീ പോകുമോ എന്നു ഹഫ്സ ചോദിച്ചപ്പോൾ ഞാൻ പെട്ടെന്ന് തന്നെ സമ്മതിച്ചു.ഹഫ്സക്ക് പകരം എന്നെ അവിടെ കാണുമ്പോൾ ഉള്ള ഷിബിൻ ചേട്ടായിയുടെ ചമ്മിയ മുഖം കാണാൻ വേണ്ടി മാത്രം ആയിരുന്നു അത്. നിഷ എന്നെ തടഞ്ഞിരുന്നു.

വേണ്ടടി ഒരിക്കലും അത് ശരിയാവില്ല. ഡിഫറന്റ് റീലീജിയൻ ആണ് .നമ്മൾ സപ്പോർട്ട് കൊടുത്താലും അവരെ സമൂഹം ഒന്നാക്കില്ല എന്നെല്ലാം പറഞ്ഞു.വ്യത്യസ്ത മതക്കാർ പ്രണയിക്കുന്നത് തെറ്റാണെന്നുള്ള സമൂഹത്തിന്റെ കാഴ്ചപ്പട് പുച്ഛത്തോടെ തള്ളി കൊണ്ടു ഞാൻ നിഷയോട് പറഞ്ഞു. "എടി അവർ വ്യത്യസ്ഥ മതം ആണെന്ന് ഒന്നും നോക്കണ്ട.എന്തായാലും അവളുടെ കണ്ണിലെ പ്രണയം സത്യമുള്ളത് ആണ്.ഇനി നാളെ അവനെ കൂടി പരീക്ഷിക്കണം.അവർ രണ്ടുപേരും കട്ടക്ക് ആണെങ്കിൽ ഞാൻ ഫുൾ സപ്പോര്ട്ടും നൽകും" അവൾ എന്നോട് എന്താണെന്ന് വെച്ചാൽ ചെയ്യാൻ പറഞ്ഞു. പിറ്റേന്ന് രാവിലെ ഹഫ്സ ഷിബിന് കൊടുക്കാൻ തന്ന കത്തുമായി വാർഡന്റെ കണ്ണുവെട്ടിച്ചു കൊണ്ടു ഞാൻ ബോർഡിങ്ങിൽ നിന്നും ഇറങ്ങി. തോന്നിയപോലെ എപ്പോഴും ഇറങ്ങി നടക്കാൻ ഉള്ള സ്വാതന്ത്രം ഒന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഓടിപിടഞ്ഞു ഞാൻ പള്ളിയിലേക്ക് എത്തിയപ്പോൾ സമയം 8 മണി കഴിഞ്ഞിരുന്നു.

റോഡിൽ നിന്ന് തന്നെ കുറച്ചപ്പുറത്തായി മഹീന്ദ്രയുടെ ബ്ലാക്ക്‌ മോഡിഫൈ ജീപ്പ് കിടക്കുന്നത് കണ്ടു. ജീപ്പിന്റെ അടുത്തായി ഷിബിൻ വൈറ്റ് കളർ ഷർട്ടിൽ മൊഞ്ചനായി നിൽക്കുന്നതും കണ്ടു.അവൻ എന്നെ കണ്ടിട്ടില്ല എന്നു ബോധ്യമായത് കൊണ്ടു തന്നെ അവന്റെ കണ്ണുവെട്ടിച്ചു ഞാൻ പള്ളിയിലേക്ക് കയറി ഒരു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ച ശേഷം ഇറങ്ങി വന്നു. കാമുകൻ ആകെ വെപ്രാളപ്പെട്ടു കാമുകിയെ കാത്തു ഒരേ നിൽപ്പാണ് ഇപ്പോഴും. തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story