സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 11

Street dancer

രചന: തൻസീഹ് വയനാട്

"ചിലപ്പോ താൻ അന്ന് ശ്രദ്ധിച്ചു കാണില്ല.അന്ന് സ്റ്റേഷനിൽ നിന്നും എന്നെ ഇറക്കാൻ എന്റെ അങ്കിളിന്റെ കൂടെ ഇവനും ഉണ്ടായിരുന്നു ......" അല്പം നിർത്തിയ ശേഷം അവൾ വീണ്ടും തുടർന്നു. "ഇവനിൽ നിന്നുമാണ് ഞാൻ എനിക്ക് സംരക്ഷണം വേണം എന്ന് പറഞ്ഞത്" തുടരുന്നു. ____---------------____ "നീ എന്താ പറയുന്നേ....?" അവൾ പറഞ്ഞത് മനസ്സിലാകാതെ ഞാൻ അവളോട്‌ ചോദിച്ചപ്പോൾ ഒരു നെടുവീർപ്പോടു കൂടി ഞാൻ എല്ലാം പറയാം എന്നു പറഞ്ഞു. "എന്ന എല്ലാം പറ...?" അത് ഞാൻ അവളോട്‌ ചോദിച്ചപ്പോൾ അവളുടെ മുഖത്തു അത് എന്നോട് എങ്ങനെ പറയും എന്ന തരത്തിലുള്ള ഭാവം ആയിരുന്നു.അത് മനസ്സിക്കിയവണ്ണം തന്നെ ഞാൻ അവളോട്‌ പറഞ്ഞു. "എനിക്ക് മനസ്സിലാവും നമ്മൾ തമ്മിൽ ഒരു ദിവസത്തെ പരിജയമേ ഉള്ളു.ആ എന്നോട് നീ എങ്ങനെയാ അല്ലെ പറയ...നിനക്ക് ഒരു തടസ്സം ഉണ്ടാവില്ലേ അതിൽ...?." "ഏയ് അങ്ങനെ ഒരു തടസ്സം എനിക്ക് തന്നോട് തോന്നുന്നില്ല.

എന്തോ മറ്റാരോടു കൂടെ ഇരിക്കുന്നതിനെക്കാൾ ഒരു സേഫ്റ്റി താൻ കൂടെ ഉണ്ടാവുമ്പോൾ എനിക്ക് തോന്നുന്നുണ്ട്.നമ്മൾ അധികം പരിജയപ്പെട്ടില്ലേലും എന്തോ ഒരു അടുപ്പം എനിക്ക് തന്നോട് തോന്നുന്നുണ്ട്.തന്നോടുള്ള വിശ്വാസം കൊണ്ട ഞാൻ തന്നെ തന്നെ തേടിയെത്തിയത്.." അവൾ അത് പറഞ്ഞു നിർത്തിയതും എന്റെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിടർന്നു.അവൾ പറഞ്ഞ ഈ അടുപ്പം എനിക്കും തോന്നുന്നുണ്ട്.അതുകൊണ്ടാണ് അവളുടേ കൂടെ നടക്കാൻ ഞാൻ ആഗ്രഹിക്കുന്നതും. "താൻ ഈ പറഞ്ഞ അടുപ്പം എനിക്കും തോന്നിയത് ആണ്..അതാ തന്റെ കൂടെ നടക്കാൻ ഞാനും ഇഷ്ടപ്പെടുന്നത്..." എന്റെ വാക്കുകൾ കേട്ട് പെണ്ണിന്റെ കണ്ണു വിടർന്നു.ഒന്നു ചെറുതായി മന്ദഹസിച്ചു കൊണ്ടു "same pich " എന്നു പറഞ്ഞ് എന്റെ കൈ നുള്ളി പറിച്ചു... "ഇതിപ്പോ എന്തിനാ "... നുള്ളി ഇടത്ത് തടവി കൊണ്ടു ഞാൻ ചോദിച്ചപ്പോൾ അവളുടെ മറുപടി കേട്ട് അറിയാതെ ചിരിച്ചു പോയി. "നുള്ളാൻ നല്ല രസല്ലേ... ഇങ്ങനെ പിച്ചിപ്പറിക്കാൻ...."

"ഇങ്ങനെ പിച്ചിയാൽ വേദനിക്കൂല്ലേ...." ഞാൻ അവളോട്‌ കൊച്ചു കുട്ടികളെ പോലെ കൊഞ്ചി കൊണ്ടു പറഞ്ഞു .. "അയ്യേ...ഇയാൾ ഇങ്ങനെ പൂച്ചകുട്ടിയ..." "ഞാൻ പറഞ്ഞില്ലേ ഞാൻ ഭയങ്കര തമാശ ആന്നെന്ന്....." "ഉവ്വേ....." "ഇനി പറ തന്റെ പ്രോബ്ലം എന്താ എന്ന്?" "നമുക്ക് എവിടേക്കും ഒഴിഞ്ഞു ഇരുന്നാലോ...?" അവൾ അങ്ങനെ പറഞ്ഞത് കൊണ്ടു തന്നെ അവളെ കൂട്ടി ഞാൻ അടുത്തുള്ള കായലിന്റെ കരയിലേക്ക് കൊണ്ടു പോയി.അവിടെ അങ്ങിങ്ങായി മരങ്ങളും അതിനു ചുറ്റും ഇരിപ്പിടങ്ങളുമുണ്ട്. നീലാകാശത്തിനു താഴെ കരതൊട്ടുരുമ്മി ഇരിക്കുന്ന കായലിലേക്ക് ദൃഷ്ടി പതിപ്പിച്ച് അവൾ പറഞ്ഞു തുടങ്ങി അവളുടെ ജീവിതത്തിൽ സംഭവിച്ച ഓരോന്നും.... കേട്ടു കഴിഞ്ഞപ്പോൾ എന്തോ അവളോട്‌ കൂടുതൽ അടുത്തപോലെ...അവൾ അനുഭവിച്ചപോലെ എല്ലാവരും ഒറ്റപ്പെടുത്തുന്ന സാഹചര്യം ഒരാളും സഹിക്കില്ല. ഷിബിനോട് വെറുപ്പ് തോന്നിപ്പോയി.

"റോഷൻ മരിക്കാൻ ആഗ്രഹംഉണ്ടായിട്ടില്ല ഞാൻ അതിനു ശ്രമിച്ചത്.ജീവന് തുല്യം ഞാൻ വിശ്വസിച്ച സ്നേഹിച്ച എല്ലാവരും എന്നെ അകറ്റിയപ്പോൾ ...ഈ കയ്യിലെ മുറിവിനെക്കാൾ എന്റെ ഹൃദയം മുറിഞ്ഞിരുന്നു.ഷിബിൻ എന്നെ പിന്തുടർന്നു ഉപദ്രവിക്കുകയാണ്.അവന്റെ പ്രണയം ഞാൻ നശിപ്പിച്ചു എന്നു പറഞ്ഞു. മനസ്സു കൊണ്ടു പോലും ചെയ്തത് അല്ല ഞാൻ അത്. ഇപ്പൊ തന്നെ അവൻ നമ്മുടെ ഫോട്ടോ എടുത്തത് വീട്ടുകാരെ കാണിക്കാൻ ആയിരുന്നു.അവരെ മുമ്പിൽ എന്നെ നാണം കെടുത്താൻ" എല്ലാം പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അവ തുടയ്ക്കാൻ എന്റെ കൈകൾ ഉയര്ന്നു വെങ്കിലും ചെയ്യുന്നത് എന്തോ ശരിയല്ല എന്ന് പറഞ്ഞു കൊണ്ട് മനസ്സു തടഞ്ഞു. "അതേയ് വർഷ ...താൻ ഇങ്ങനെ കരയല്ലേടോ....?തന്നെ വെറുത്ത ഓരോരുത്തരും തന്റെ നിരപരാധിത്വം അറിയും. പിന്നെ നിന്നെ അപകടത്തിൽ ആക്കുന്ന ഷിബിൻ അവന്റെ കാര്യത്തിൽ താൻ ഇനി പേടിക്കെയെ വേണ്ട .ഇനി അവൻ നിന്റെ നിഴലിൽ പോലും തൊടില്ല.റോഷൻ ആണ് പറയുന്നത്.പക്ഷെ എനിക്ക് താൻ ഒരു വാക്ക് തരണം ഇനി കരയില്ല എന്ന്.

എന്തുവന്നാലും പിടിച്ചു നിൽക്കും എന്ന് . " അതു പറഞ്ഞു കൊണ്ട് എന്റെ വലത് കൈ നീട്ടി അവളോട്‌ ഞാൻ ചോദിച്ചു. "വാക്ക്...?" കണ്ണുകൾ തുടച്ച്‌ എനിക്ക് ഒരു പുഞ്ചിരിസമ്മാനിച്ചു കൊണ്ട് അവളുടെ കൈകൾ എന്റെ കരങ്ങൾക്കുമുകളിൽ വെച്ചു കൊണ്ടു അവൾ പറഞ്ഞു. "വാക്ക്... ഇനി ഞാൻ ഈ പ്രശ്നം ഓർത്തു കരയില്ല." "അതാണ് ..." പുഞ്ചിരിച്ചു കൊണ്ട് അവൾക്ക് പിന്തുണ നൽകി ഞാൻ അത് പറഞ്ഞപ്പോൾ അവൾ അവളുടെ മനസ്സിലെ ഒരു ആഗ്രഹം കൂടി എന്നോട് പറഞ്ഞു. "റോഷാ ..വേറെ ആരെന്നെ അകറ്റിയാലും എനിക്ക് വേദനിക്കില്ല ..പക്ഷെ എന്റെ നിഷ...അവളെ എനിക്ക് എല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തണം. അവൾ ഒന്നു അനങ്ങാൻ പോലും കഴിയാതെ ഹോസ്പിറ്റലിൽ കിടക്കുകയാണ്.എനിക്ക് അവളെ ഒന്നു കാണണം.. അവളെ ഒന്നു കാണാൻ പോലും എനിക്ക് അനുമതി ഇല്ല.ചാച്ചനോട് പറഞ്ഞപ്പോൾ പോലും പോണ്ട എന്ന പറഞ്ഞേ....?" "നമുക്ക് ഒരു ദിവസം പോകാം അവളെ കാണാൻ ...

ചാച്ചൻ നിന്നോട് അവളെ കണാൻ പോവേണ്ട എന്നു പറഞ്ഞത് ഈ ഒരു സാഹചര്യം കൊണ്ടാണ്.. ഇവിടെ നീ ആണ് തെറ്റുകാരി. നിന്നെ അവിടെ കൊണ്ടു പോയാൽ അവിടെ ഉള്ള അവരുടെ ബന്ധുക്കളുടെ വാക്കുകൾ നിന്റെ കണ്ണു നിറക്കുക മാത്രമാവും...." അവളെ സമാധാനിപ്പിച്ചപ്പോൾ എന്റെ വാക്കുകൾക്ക് പകരമായി ഒന്നു മൂളി കൊണ്ട് വീണ്ടും കായലിനെ നോക്കിയിരുന്നപ്പോൾ ഞാൻ ചോദിച്ചു. "അപ്പൊ അറിഞ്ഞു കൊണ്ടല്ലെങ്കിലും ഞാൻ ഇടിക്കേണ്ടവനെ തന്നെ ആണല്ലേ ഇടിച്ചത് .എന്തായാലും ഇത്ചെയ്യാൻ താൻ എനിക്ക് ക്യാഷ് ഒന്നും തരണ്ട . അവൻ ഇനി ശല്യം ചെയ്താൽ നീ എന്നോട് പറഞ്ഞാൽ മതി..." "അയ്യോ അങ്ങനെ ഒന്നും വേണ്ട .ഞാൻ ക്യാഷ് തരാം..." "വേണ്ടഡോ....അതൊന്നും വേണ്ട....താൻ തന്ന ക്യാഷ് തിരിച്ചു തന്നോളാം...." "അയ്യോ അതൊന്നും വേണ്ട....അത് നിങ്ങൾ എടുത്തോളൂ അല്ലേൽ തന്നെ നിങ്ങൾക്ക് നൂറുകൂട്ടം ആവശ്യം ഇല്ലേ...ഇനി ഇപ്പൊ അത് ഞാൻ തനിക്ക് കൊട്ടേഷൻ വർക്കിന്‌ തന്നത് അല്ല എന്നു കരുതിയാൽ മതി.ഒരു സുഹൃത്തിന്റെ സഹായം അങ്ങനെ കണ്ടാൽ മതി.."

അവൾ അത് പറഞ്ഞു തിരിഞ്ഞ് പെട്ടെന്ന് സമയം നോക്കി ചാടി പിടഞ്ഞു എഴുന്നേറ്റു. "ദൈവമേ സമയം 5:45 ആയി ..മമ്മ ഇപ്പൊ വരും" "എന്ത് .....??" ഞാൻ മനസ്സിലാകാത്ത പോലെ അവളോട്‌ ചോദിച്ചപ്പോൾ അവൾ എന്നോട് പറഞ്ഞു. "ഞാൻ പറഞ്ഞില്ലേ മമ്മ വരും അതുകൊണ്ടാ ഞാൻ ഡാൻസ് മുഴുവൻ കാണാതെ പോന്നത് എന്ന്..എന്ന ശരീട്ടോ നാളെ കാണാം..." അത്രയും പറഞ്ഞു കൊണ്ട് അവൾ അതുവഴി വന്ന ഒരു ഓട്ടോയിൽ കയറി വീട്ടിലേക്ക് തിരിച്ചു... അവൾ കയറിയ ഓട്ടോ പോകുന്നതും നോക്കി ഒരേ നിൽപ്പ് ആയിരുന്നു ഞാൻ.നഷ്ടപ്പെട്ട എന്റെ സന്തോഷം എനിക്ക് എവിടെ നിന്നോ വർഷ നൽകുന്നുണ്ട്.എന്റെ കീർത്തിയെ പോലെ...?മിസ് യു ടീ.....നീ എനിക്ക് മുന്നിൽ വീണ്ടും വരില്ല എന്നറിയാം.എങ്കിലും കൊതിച്ചു പോകുവാ നീ അടുത്തുണ്ടെങ്കിൽ എന്ന്..... ഹൃദയം കീർത്തിയുടെ ഓർമ്മയിൽ മുറിഞ്ഞപ്പോൾ എന്റെ കണ്ണുകൾ അതിന്റെ ചുടു രക്തത്തെ കണ്ണുനീർ ആയി വാർന്നെടുത്തു...നിറഞ്ഞകണ്ണുനീരിന്റെ പുറത്തിറങ്ങാൻ ഉള്ള സ്വാതന്ദ്ര്യം ഞാൻ പണ്ടേ നിഷേധിച്ചത് ആണ്.പക്ഷെ ഇപ്പോൾ കണ്ണു നിറയുന്നു....വേദനയെ എന്നിൽ തന്നെ പിടിചൊതുക്കി ഞാൻ തിരിഞ്ഞു നടന്നു.അപ്പോഴേക്കും വർഷ സഞ്ചരിച്ച ഓട്ടോ എന്റെ കണ്ണിൽ നിന്നും മറഞ്ഞിരുന്നു.

******** ഞാൻ ഓട്ടോയിൽ പോകുന്നതും നോക്കി നിൽക്കുന്ന റോഷനെ സൈഡ് ഗ്ലാസ്സിലൂടെ ഞാൻ കണ്ടതായിരുന്നു. വല്ലാത്ത ഇഷ്ട്ടം തോന്നുന്നു അവനോട്. ചിലപ്പോ എനിക്ക് നഷ്ടപ്പെട്ട പലതും എനിക്ക് വാക്കുകളിലൂടെ നൽകിയത് കൊണ്ടാവാം. അവൻ മറയുന്നത് വരെ ഞാൻ ആ ഗ്ലാസ്സിലൂടെ അവനെ നോക്കിയിരുന്നു. വീട്ടിൽ എത്തിയപ്പോൾ മമ്മ എത്തിയിരുന്നു കൂടെ പപ്പയും ഉണ്ടായിരുന്നു.പുറത്തു നിന്നും കാർ കണ്ടപ്പോൾ ഒന്നു ഞാൻ ഞെട്ടി.ചാച്ചന്റെ കാറും പുറത്തു നിൽക്കുന്നുണ്ട്. അകത്തേക്ക് ചെന്നപ്പോൾ മമ്മയുടെ ചോദ്യത്തിന് മുന്നിൽ എന്തു മറുപടി നൽകും എന്നു അറിയാതെ നിൽക്കുന്ന ചാച്ചനെ ആണ്. എന്നെ കണ്ടതും മമ്മ യുടെ കണ്ണുകൾ ദേഷ്യം കൊണ്ടു കത്തി.ആ ദേഷ്യം വാക്കുകളിൽ പരിണമിച്ചു. "ഓ വന്നോ തമ്പുരാട്ടി....എവിടെ പോയിരിക്കുകയായിരുന്നു...നിന്റെ ചാച്ചനോട് ചോദിച്ചപ്പോൾ അവൻ തപ്പി കളിക്ക....ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നാട് ചുറ്റാൻ ഇറങ്ങിയിരിക്കുകയാണോടി നീ..."

എന്നു പറഞ്ഞു കൊണ്ട് എനിക്ക് നേരെ കൈ ഉയർത്തിയതും ആദ്യമായി ഞാൻ മമ്മയുടെ കൈ തടഞ്ഞു.മമ്മ എന്നെ അമ്പരപ്പോടെ നോക്കി.ആ കണ്ണുകൾ കോപം കൊണ്ടു വികസിക്കുന്നുണ്ടായിരുന്നു. മമ്മയുടെ കൈകൾ ഞാൻ വിട്ടു. അത് സ്വാഭാവികമായി താണു... "മമ്മ ഇപ്പൊ എന്തിനാ എന്നെ അടിക്കുന്നെ...?നാട് കാണാൻ പോയതിനോ...?ഞാൻ തെറ്റു ചെയ്തു എന്ന് നിങ്ങൾ വിശ്വസിക്കുന്നത് കൊണ്ടാണ്.നിങ്ങൾ ഇങനെ ചിന്തിക്കുന്നെ....?മരിക്കാൻ പോയത് ആണ് ഞാൻ ഇങ്ങനെ കുറ്റപ്പെടുത്താനും പഴിക്കാനും ആണേൽ എന്നെ രക്ഷിക്കേണ്ട കാര്യം ഉണ്ടായിരുന്നോ...?ഞാൻ ചെയ്തത് വലിയ തെറ്റ് ആണെങ്കിൽ നിങ്ങൾക്ക് എന്നെ അടിക്കാം ശാസിക്കാം എതിര് പറയില്ല ഞാൻ....പക്ഷെ ഞാൻ ഒന്നും ചെയ്തിട്ടില്ല..." മമ്മയോട് ഞാൻ എതിർത്തു സംസാരിച്ചത് കൊണ്ടാവാം ഇതുവരെ എന്നോട് സംസാരിക്കാത്ത അപ്പയുടെ ശബ്ദം അവിടെ ഉയർന്നു..... "ഒന്നും ചെയ്തിട്ടില്ലെടി നീ ..നാട്ടുകാർക്ക് മുന്നിൽ നാണം കെടുത്തിയത് എന്തായിരുന്നു..... ഞാൻ നിന്നോട് ഒന്നും മിണ്ടിയിട്ടില്ല...ഇതുവരെ... ഇപ്പോഴും നിന്റെ അഹങ്കാരം കൂടി കൂടി വരുക മാത്രമാണ്....

ഒതുക്കാൻ കഴിയുവോ എന്നു ഞാനൊന്നു നോക്കട്ടെ ." പപ്പ എന്നെ അടിക്കാൻ ആയി വന്നതും ചാച്ചൻ എന്നെ ചാച്ചന്റെ ബാക്കിലേക്ക് മാറ്റി നിർത്തി അപ്പയെ തടഞ്ഞു. "ചേട്ടായി എന്താ ഈ ചെയ്യുന്നേ അവൾ കുട്ടിയല്ലേ പറഞ്ഞു മനസ്സിലാക്കുക അല്ലെ നമ്മൾ വേണ്ടത്...?" "നീ ഇങ്ങു മാറി നിൽക്കെടാ... പറഞ്ഞു മനസ്സിലാക്കിയിട്ട് ഒരു കാര്യവും ഇല്ല ഇവളോട്..." പപ്പ എനിക്ക് നേരെ വീണ്ടും വരാൻ നിന്നപ്പോൾ എന്റെ നാവു അവിടെ ഉയർന്നു. "അപ്പക്ക് എന്നെ അടിക്കാം എന്തുവേണെലും ചെയ്യാം.വേറെ ആരു പറഞ്ഞതിനെക്കാളും അപ്പയുടെ വാക്കുകൾ വേദനിപ്പിച്ചത് കൊണ്ടാണ് ഞാൻ ദേ എന്റെ കൈ മുറിച്ചത്...ഇനി നിങ്ങൾ ആര് എന്തു പറഞ്ഞാലും വർഷ വർഷ ആയിരിക്കും.കാരണം ഞാൻ ഒന്നും മനസ്സ വാച ചെയ്തിട്ടില്ല എന്നു എനിക്ക് ഉറപ്പുണ്ട്..." എന്റെ വാക്കുകൾ അപ്പയുടെ ദേഷ്യം കൂട്ടുകയായിരുന്നു .ചാച്ചൻ തടഞ്ഞു നിർത്തിയത് കൊണ്ടു മാത്രം എനിക്ക് അടികിട്ടിയില്ല.എന്നോട് അവരുടെ കൂടെ വീട്ടിലേക്ക് വരാൻ പറഞ്ഞുവെങ്കിലും ഞാൻ ഇവിടെ തന്നെ നിൽക്കും എന്നു തീർത്തു പറഞ്ഞു. അവിടെ നിന്നാൽ ചിലപ്പോൾ എനിക്ക് ഇനി പുറം ലോകം കാണേണ്ടി വരില്ല.

ഭയപ്പെടാതെ എല്ലാവരോടും എന്തുo തുറന്നു പറയാൻ മടിയില്ലാത്ത ആ പഴയ വർഷ തന്നെ ആവുകയായിരുന്നു ഞാൻ, ഇതിനെല്ലാം ഒരേ ഒരു കാരണം മാത്രമേ ഉള്ളു, "റോഷൻ" അവൻ എന്റെ കൂടെ ഉണ്ട് എന്ന തോന്നൽ.. അപ്പയും മമ്മയും അന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു. എനിക്ക് ഒപ്പം നിൽക്കുന്നതിനു ചാച്ചനും വേണ്ടപോലെ കേട്ടിട്ടുണ്ട്.അവർ എന്നെ കൂട്ടിക്കൊണ്ടു പോകാൻ തന്നെ ആയിരുന്നു വന്നത്. എല്ലാരും പോയി കഴിഞ്ഞു ചാച്ചൻ എന്നെ തറപ്പിച്ചൊന്നു നോക്കി.ഞാൻ ചാച്ചനു ഒന്നു ഇളിച്ചു കാണിച്ചുപ്പോൾ ബലൂണുപോലെ വീർപ്പിച്ചു വെച്ച മുഖത്തിൽ ഒരു അയവ് വന്നു. "കുറച്ചു കൂടുന്നുണ്ട്ട്ടോ വർഷ...." "കുറച്ചു കൂടട്ടെ ചാച്ചാ...അല്ലേൽ എല്ലാരും ഇട്ടു പന്ത് തട്ടും....ചാച്ചാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ....?എല്ലാവരെയും പോലെ ചാച്ചനും വിശ്വസിക്കുന്നുണ്ടോ ഞാൻ അങ്ങനെ ഒക്കെ ചെയിതെന്നു....?" ചാച്ചന്റെ മുഖത്തു പടർന്ന നിസ്സഹായക്ക് മൂടുപടം ഇട്ടുകൊണ്ടു ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഇല്ല, നീ അങ്ങനെ ചെയ്തു എന്ന് വിശ്വസിച്ചിരുന്നുവെങ്കിൽ ഒരിക്കലും ഞാൻ നിന്നെ കൂടെ നിർത്തില്ലായിരുന്നു. നീ അങ്ങനെ ഒന്നും ചെയ്യില്ല എന്ന വിശ്വാസം എനിക്കുണ്ട്...." ചാച്ചന്റെ ആ വാക്കുകൾ എന്നിൽ ഉണ്ടാക്കിയ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല. ഞാൻ അറിയാതെ എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി.ചാച്ചന്റെ നെഞ്ചിൽ വീണും മുഖം പൂഴ്ത്തി.... ഞാൻ കരഞ്ഞപ്പോൾ ചാച്ചന്റെ കൈവിരലുകൾ എന്റെ മുടിയെ തഴുകുന്നുണ്ടായിരുന്നു. ഞാൻ ഒറ്റക്ക് അല്ല എന്നെ പ്രശ്നങ്ങളിൽ സപ്പോർട്ട് ചെയ്യാൻ എന്റെ കൂടെ എന്നെമനസ്സിലാക്കുന്ന 2 പേര് ഉണ്ട്... അത് മതി എനിക്ക്.... ഇനി വർഷ ബോൾഡ് ആയിരിക്കും.ആരുടെ മുമ്പിലും തോറ്റു കൊടുക്കില്ല.പിടിച്ചു നിൽക്കും ഷിബിൻ ഇനി പ്രതികാരം കൊണ്ടു വന്നാലും കുഴപ്പം ഇല്ല. ***** രാത്രി ഭക്ഷണം കഴിച്ചു കൈ കഴുകാൻ പോകുമ്പോൾ ആണ് ലാൻഡ് ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടത്.ഞാൻ ഫോൺ ചെന്നെടുത്തു. "ഹലോ ആരാ....?"

"ഹലോ വർഷ അല്ലെ...?" മറുതലക്കൽ ഒരു സ്ത്രീ ശബ്ദം, എന്നെ അന്വേഷിച്ചു ആരാ ഈ നമ്പറിൽ? "അതേ ആരാ.....?" "എന്റെ ശബ്ദം അത്രപെട്ടെന്നു മറന്നോ വർഷ... ഞാൻ ആണ് ഹഫ്സ...." ഹഫ്സയുടെ പേര് കേട്ടതും ഞാൻ ആകെ വല്ലാണ്ട് ആയി.ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെ ഒരു കാൾ. "ഹലോ ഹഫ്സ.... നിനക്ക് സുഖം ആണോ...?" എന്റെ സംസാരത്തിൽ ഒരു വിറയൽ ഉണ്ടായിരുന്നു.അല്ല വർഷ നീ എന്തിനു പേടിക്കണം.നീ ഒന്നും ചെയ്തിട്ടില്ലലോ എന്നുസ്വയം മനസ്സിനെ പകപ്പെടുത്തുമ്പോഴും ഇനി എന്തു പ്രശ്നത്തിന് ആണ് ഇവൾ വന്നത് എന്നുള്ള ഡൗട്ട് ആയിരുന്നു. "സുഖം ...നീ എനിക്ക് വേണ്ടുവോളം സുഖം തന്നിട്ടുണ്ടല്ലോ....?എല്ലാത്തിനും കൂടി ഒരു നന്ദി പറയാൻ ആണ് വിളിച്ചത്.... ?" "ഹഫ്സ ഞാൻ ഒന്നും....." ഞാൻ അവളോട്‌ പറയാൻ നിന്നതും അവൾ എന്നെ തടഞ്ഞു കൊണ്ടു പറഞ്ഞു. "വേണ്ട വർഷ .....നീ ഒന്നും അറിയാതെ ആണ് ചെയ്യാർ .....നിനക്ക് ഒന്നും അറിയില്ല.നാണം ഉണ്ടോടി ഇങ്ങനെ പറയാൻ...?

എന്റെ ഷിബിൻ എത്രവേദനിക്കുന്നുണ്ടെടി അവൻ...നീ കാരണം ഇപ്പൊ എന്റെ കല്യാണം ഉറച്ചു.നീ തന്ന വലിയ ഉപകാരത്തിന് നന്ദി പറയാൻ വേണ്ടി വിളിച്ചത് ആണ്....നോക്കിക്കോ വർഷ ഞാൻ ഇപ്പൊ ഉരുകുന്നതിനു നീ അനുഭവിക്കും നീ ജീവിതം വെറുക്കും...." ഇനി ജീവിതം വെറുക്കാൻ മാത്രം ഒന്നും ഇല്ല എന്നു പറയണം എന്നുണ്ടായിരുന്നു.അതിലുപരി എന്റെ നിരപരാധിത്വം അവൾക്ക് മുന്നിൽ തെളിയിക്കാൻ ആണ് ശ്രമിച്ചത് പക്ഷെ ഒന്നും കേൾക്കാതെ അവൾ എന്നോട് ഉള്ള ദേഷ്യം മൊത്തം തീർത്തു കൊണ്ടു ഫോൺ വെച്ചു. സാരമില്ല എന്നോടുള്ള തെറ്റിദ്ധാരണ കൊണ്ടല്ലേ ..എല്ലാം മറിക്കോളും... ഞാൻ ഫോൺ വെച്ചു കൊണ്ട് സ്വയം സമാധനപ്പെടുത്തി തിരികെ പോകാൻ നേരം ആണ് വീണ്ടും ഫോൺ ബല്ലടിച്ചത് .വീട്ടിൽ നിന്നും ആയിരുന്നു .വീട്ടിൽ ജോലിക്ക് നിൽക്കുന്ന സീമേച്ചി. എന്നെ അന്വേഷിച്ചു ആരോ വിളിച്ചിരുന്നു.ഞാൻ അവിടെ ഇല്ല എന്നു പറഞ്ഞപ്പോൾ ഇവിടുത്തെ നമ്പർ കൊടുത്തത് ചേച്ചി ആണെന്ന് പറഞ്ഞു.

ആ കുട്ടി വിളിച്ചോ എന്നു ചോദിക്കാൻ ആയിരുന്നു വിളിച്ചത്. അപ്പൊ ഹഫ്സക്ക് അങ്ങനെയാണ് നമ്പർ കിട്ടിയേ....? എല്ലാവരും എന്നിൽ നിന്നും എത്രയോ അകലങ്ങളിൽ ആണ് അവരെ അരികത്തെത്തിക്കാൻ ഞാൻ ഒരുപാട് കഷ്ടപ്പെടണം. ഹഫ്സ എന്നെ ശപിച്ചോട്ടെ കുഴപ്പമില്ല.അവൾക്ക് ഒരു നല്ല ജീവിതം കിട്ടിയാൽ മതി. ഷിബിൻ അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.അവരെ ഒന്നിപ്പിക്കാൻ നോക്കിയാലോ...?നടക്കുന്ന കാര്യം വല്ലതും പറ എന്റെ വർഷ . എങ്ങനെ പറ്റും അവൾ ഏഴാം ബഹ്റിന്റെ അപ്പുറത്താണ്. എല്ലാം വിധിയാണ്.സംഭവിക്കുന്നത് എല്ലാം നല്ലാതിനാവും... ******** വീട്ടിൽ ഒറ്റക്കിരുന്നു മടുത്തത് കൊണ്ട് തന്നെ ചാച്ചനോട് പറഞ്ഞു കൊണ്ട് ഞാൻ പിറ്റേന്നുംരാവിലെ തന്നെ റോഷന്റെയും ഫ്രണ്ട്സിന്റെ അടുത്തു പോയി . ഞാൻ അവരുടെ വീട്ടിലേക്കുള്ള കോണിപ്പടി ലക്ഷ്യ മാക്കി പോകുമ്പോൾ ഞാൻ കേൾക്കെ അടുത്തുള്ള പൈപ്പിൽ വെള്ളം പിടിക്കാൻ വന്ന ചേച്ചി അവരുടെ അടുത്തുള്ള കൂട്ടുകാരിയോടായി മുറുമുറുത്തു....

"എടി ശാരദേ.... അവന്മാരെ അന്വേഷിച്ചു. ദേ ഡെയ്‌ലി വരുന്നുണ്ടല്ലോ....?അവന്മാരുടെ കയ്യിൽ ക്യാഷ് കൂടിയോ ഇപ്പൊ ? ആ ചേച്ചിയുടെ സംസാരം കേട്ട് അവിടെയുള്ള പെണ്ണുങ്ങൾ ചിരിച്ചു.പക്ഷെ എനിക്ക് പരിഹാസം ഒളിപ്പിച്ച ആ വാക്ക് അത്ര ഇഷ്ട്ടം ആയില്ല.ഞാൻ തിരിഞ്ഞു അവരുടെ അടുക്കലേക്ക് നടന്നു.അവരുടെ അടുത്തെത്തിയതും കലിപ്പിൽ അടിമുടിയൊന്നു നോക്കി കൊണ്ടു പറഞ്ഞു "ചേച്ചിക്ക് നാക്ക് ഉണ്ടെന്നു കരുതി അങ്ങു എന്തും വിളിച്ചു പറയാവോ....?ഇങ്ങനെ വിളിച്ചു പറഞ്ഞാൽ ചിലപ്പോ ആ നാക്ക് അവിടെ കാണൂല്ലാട്ടോ...?" നല്ല നിലയിൽ പരിഹാസം ഒളിപ്പിച്ചു ഞാൻ പറഞ്ഞത് ചേച്ചിക്ക് ഇഷ്ട്ടായില്ല. "നീ ആരാടി ഞങ്ങളുടെ ഇടയിൽ വന്നു ഞങ്ങളെ സ്വഭാവം നിയന്ത്രിക്കാൻ...?" ചേച്ചി കലിപ്പിൽ ആയി .അപ്പൊ പിന്നെ ഞാനും വിട്ടു കൊടുത്തില്ല.അവിടെ പിന്നെ നടന്നത് നല്ല അസ്സൽ വക്കാണം ആയിരുന്നു. ****** നിർത്താതെ അടിക്കുന്ന അലാറം ഓഫ് ആക്കി ഞാൻ എഴുന്നേറ്റു നീട്ടി ഒരു കോട്ടു വായ ഇട്ട് ഞെളിഞ്ഞു കൊണ്ടു ശരീരം മൊത്തം ഒരു എനർജി വീണ്ടെടുത്ത് ഡാൻസിന്റെ ഓരോ സ്റ്റെപ്പ് ഇട്ട് പുറത്തേക്ക് പ്രഭാതത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇറങ്ങിയത് ആയിരുന്നു.

വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിയതും കണ്ടത് വെള്ളം എടുക്കാൻ വന്ന ചേച്ചിമാരുടെ ബഹളം ആണ്. ആഹാ നല്ല കണി..... ഇതിപ്പോ എന്താ കഥ.ഞാൻ അന്തം വിട്ടു നോക്കി നിൽക്കുമ്പോൾ ആയിരുന്നു എന്റെ അടുത്തേക്ക് ഇര്ഫാന്റെ വരവ്.വഴക്ക് കണ്ടു അവൻ എന്നോട് ചോദിച്ചു. "എന്താടാ എന്താ താഴെ ബഹളം.." "അറിയില്ലെടാ എഴുന്നേറ്റപ്പോ കണ്ടത് ഈ ബഹളം ആണ്..?" ആരേലും ഇടയിൽ കയറി വെള്ളം എടുത്തിട്ടുണ്ടാവും അതാകും....." ഞാൻ അത് പറഞ്ഞതും അവന്റെ ചുണ്ടുകൾ വിടരുന്നത് കണ്ടു. "എടാ റോഷാ..... അവർ അടികൂടട്ടെ ഇന്ന് വരി നിൽക്കാതെ വെള്ളം എടുക്കാം "എന്നു പറഞ്ഞു കൊണ്ടു ഇർഫാൻ കുടവുമായി താഴേക്ക് പോയി.... ******** "ചേച്ചിമാരെ ..... ചേച്ചിമാരെ കുറച്ചു വഴി തരൂ പ്ലീസ് ഞാൻ ഒന്നും അകത്തേക്ക് കയറിക്കോട്ടെ....? വഴക്കിനിടയിൽ ആയിരുന്നു ഒരു പുരുഷ ശബ്ദം കേട്ടത്....തിരിഞ്ഞു നോക്കിയപ്പോൾ ഇര്ഫാൻ.എന്നെ അവിടെ കണ്ടതിൽ അവനും ആകെ അന്തം വിട്ടിട്ടുണ്ട്. "ചേച്ചി എന്താ ഇവിടെ.....?"

"അപ്പൊ നിന്റെ ചേച്ചിയാണോ ടാ ഇവൾ " എന്നും പറഞ്ഞു കൊണ്ട് എന്നൊടു വഴക്ക് ഉണ്ടാക്കിയ ചേച്ചി അവനു നേരെ തിരിഞ്ഞു. "ദേ ചേച്ചി വല്ലതും പറയാൻ ഉണ്ടേൽ എന്നോട് പറ...അവന്റെ മെക്കിട്ട് കയറേണ്ട....?" ഞാൻ ആ ചേച്ചിയോട് പറഞ്ഞപ്പോൾ വീണ്ടും അവർ എന്റെ നേരെ തിരിഞ്ഞു. അതിനിടയിൽ കുടവും കയ്യിൽ പിടിച്ചു കൊണ്ട് ഇർഫാൻ എന്റെ അടുക്കലേക്ക് വന്നു. "എന്താ ചേച്ചി പ്രശ്നം അത് പറ ഈ തളളമാരും ആയി..?" "തള്ള നിന്റെ.....@#$%&....." ആ ചേച്ചി അവനു നേരെ ചൂടായി. "Ok..സോറി തള്ള അല്ല നിങ്ങൾ...ചേച്ചി എന്താണ് ഈ സുന്ദരി ആയ ചെറുപ്പക്കാരിയുമായുള്ള നിങ്ങളുടെ പ്രശ്നം....?" അവൻ അത് ചോദിച്ചപ്പോൾഎനിക്ക് ചിരി വന്നു.കളിയാക്കിയത് ആണെന്ന് മനസ്സിലായത് കൊണ്ടു തന്നെ അവരുടെ ശക്തമായ ആട്ടും ഒപ്പം വായയിൽ നിന്നുള്ള ചാറ്റൽ മഴയും അവനും ഏറ്റു വാങ്ങി. പിന്നെയും ആ ചേച്ചി എനിക്ക് നേരെ ഡയലോഗ് അടിച്ചു വന്നപ്പോൾ ഞാൻ തിരിച്ചു പറഞ്ഞു.

ഞങ്ങൾക്ക് ഇടയിൽ പ്രശനം തീർക്കാൻ വന്ന ഇർഫാൻ മടുത്തു അവിടെ തലയിൽ കൈ വെച്ചു ഇരുന്നു...അവസാനം സഹികെട്ട് അവൻ കുടവും എടുത്തു എഴുന്നേട്ടു കൊണ്ട് കുടം കയ്യിൽ ഇട്ട് വീശി അലറി. "ഒന്നു നിർത്തോ....." എല്ലാവരും ശാന്തമായി പക്ഷെ അവൻ വീശിയ കുടം ചെന്നു അടിച്ചത് വാടക വാങ്ങാൻ വന്ന അവരുടെ വീടിന്റെ ഓണറിന്റെ നെറ്റിയിലും. പിന്നെ സംഭവിച്ചത് ചരിത്രം.... എല്ലാം പെട്ടെന്നായിരുന്നു കുടിശ്ശിക കൊടുത്തു തീർക്കാൻ ഉണ്ടായത് കൊണ്ടും ഇപ്പൊ പ്രതികാര സൂചകമായി (അങ്ങേര് അങ്ങനെ ആണ് പറഞ്ഞത്.മാസം മാസം ശല്യം ചെയ്തതിനുള്ള പ്രതികാര സൂചകമായി )അയാളുടെ നെറ്റി കല്പിച്ചു കൂട്ടി അടിച്ചു പൊട്ടിച്ചു. അതിന്റെ ഭാഗം ആയി ഹോസ്പിറ്റലിലേക്ക് എന്റെ കയ്യിലുള്ള ക്യാഷും ഞങ്ങൾക്ക് രണ്ടുപേർക്കും ആയി റോഷന്റെ വായിലുള്ള വഴക്കും.... സബാഷ്......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story