സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 12

Street dancer

രചന: തൻസീഹ് വയനാട്

പിന്നെ സംഭവിച്ചത് ചരിത്രം.... എല്ലാം പെട്ടെന്നായിരുന്നു കുടിശ്ശിക കൊടുത്തു തീർക്കാൻ ഉണ്ടായത് കൊണ്ടും ഇപ്പൊ പ്രതികാര സൂചകമായി (അങ്ങേര് അങ്ങനെ ആണ് പറഞ്ഞത്.മാസം മാസം ശല്യം ചെയ്തതിനുള്ള പ്രതികാര സൂചകമായി )അയാളുടെ നെറ്റി കല്പിച്ചവട്ടി അടിച്ചു പൊട്ടിച്ചു. അതിന്റെ ഭാഗം ആയി ഹോസ്പിറ്റലിലേക്ക് എന്റെ കയ്യിലുള്ള ക്യാഷും ഞങ്ങൾക്ക് രണ്ടുപേർക്കും ആയി റോഷന്റെ വായയിൽ ഉള്ളതും കേട്ടു. സബാഷ് തുടരുന്നു .... ---------------------____------------------- പെട്ടിയും കിടക്കയും ആയി എങ്ങോട്ടു പോകും എന്നറിയാതെ റോഡ് സൈഡിൽ ബാക്കിയുള്ള 6 എണ്ണത്തിനെയും കൊണ്ട് നിൽക്കുമ്പോൾ ഞാൻ വർഷയെയും ഇര്ഫാനെയും അടിമുടിയൊന്നു നോക്കി .രണ്ടും തലതാഴ്ത്തി കൊണ്ടു റോഡ് സൈഡിലെ പടവിൽ ഇരിക്കുകയാണ്. ഇനി ഇപ്പൊ എങ്ങോട്ടാ പോക ഇവറ്റകളെ കൂട്ടിയിട്ട്. കയ്യിൽ അഞ്ചിന്റെ പൈസ ഇല്ല.ഇന്നലെ തന്ന 10000 രൂപ അവന്മാർ ഒക്കെ കൂടി ചിലവക്കിയിട്ടുണ്ട് ആഘോഷിച്ചിട്ട്..എല്ലാം കൂടി ഒപ്പം വന്നു കിട്ടി. "ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ എങ്ങനെയാ രണ്ടുപേരും എങ്ങോട്ടാ പോകുക എന്നു കൂടി പറഞ്ഞു താ..."

അതുവരെ നിശബ്ദമായ ഇടത്ത് വിവേകിന്റെ ശബ്ദം ഉയർന്നു. "എങ്ങോട്ടു പോകാൻ ഇനി ഇപ്പൊ എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോക കൂലിപ്പണി എടുത്തിട്ടാണേലും വീട് നോക്ക.ഞാൻ ഇത് മുമ്പേ ആലോചിച്ചതായിരുന്നു. എന്തായാലും ഈ ഡാൻസ് കൊണ്ടു നമുക്ക് ഒന്നും ആകാൻ കഴിഞ്ഞിട്ടില്ല.ഒരു വർഷം ആകാനായില്ലേ ഒത്തുകൂടിയിട്ട്..വേറെ വല്ല ജോലിയും ചെയ്തു വീട്ടിലെ ദാരിദ്ര്യം മാറ്റാം..." അജിത്തായിരുന്നു അത് പറഞ്ഞത്.അവൻ പറഞ്ഞത് ശരിയാണ് ഒരു വർഷം ആയി ഒരുമിച്ചിട്ട്.ഡാൻസിഡോടുള്ള ഇഷ്ട്ടം കാരണം ഓരോ സ്ഥലങ്ങളിൽ വെച്ചു കണ്ടുമുട്ടിയവർ ആണ് ഞങ്ങൾ 7 പേരും. അങ്ങനെ ഒരുമിച്ചത് ആണ്.ഒരു ഗുണവും ഉണ്ടായില്ല.എല്ലാവർക്കും വീട്ടിലെ ഓരോരോ പ്രശ്നങ്ങളും മറ്റും വേറെയുണ്ട്. "ഞാനും ആ തീരുമാനത്തിൽ തന്നെയാ എത്തിയിരിക്കുന്നെ അച്ഛൻ കുറെ ആയി ഗൾഫിലേക്ക് വിളിക്കുന്നു..കളിച്ചു നടന്നാൽ പ്രായവും അങ്ങു നിൽക്കാതെ പോകും.."

അജിത്തിനെ സപ്പോർട്ട് ചെയ്തു കൊണ്ട് അമലും വന്നു. അവസാനം ഓരോരുത്തർ ആയി അവരുടെ അഭിപ്രായങ്ങൾ ബോധ്യപ്പെടുത്താൻ തുടങ്ങി ഇര്ഫാൻ ഒഴികെ. എല്ലാവർക്കും ഇതിൽ നിന്നും ഒരു മോചനം ആണ് ആവശ്യം.ഞാൻ ഒന്നും മിണ്ടിയില്ല.ഒരുവർഷം മുൻപ് എല്ലാവരെയും ഒത്തൊരുമിച്ചു കൊണ്ടു ഈ ടീം ഉണ്ടാക്കുമ്പോൾ ഒരുപാട് ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.എല്ലാത്തിനും അവസാനം ഇങ്ങനെ ഒക്കെ ആയി.അവരുടെ ഇഷ്ടം പിരിയണം എന്നാണെങ്കിൽ ഞാൻ ആയിട്ട് ആരെയും തടയില്ല. "നിങ്ങളുടെ ഇഷ്ട്ടം നമ്മൾ ഇനി ഈ ഡാൻസും ആയി മുന്നോട്ടു പോകണ്ട എന്നാണോ....?" ഞാൻ അവരോടായി ചോദിച്ചപ്പോൾ അജിത് മറുപടി പറഞ്ഞു. "അതേടാ വേണ്ട ഇത് നമുക്ക് ശരിയാവില്ല. എല്ലാം ഉപേക്ഷിക്കാം.... അതായിരിക്കും നമുക്ക് എല്ലാവർക്കും നല്ലത്...." ഇർഫാൻ ഒഴികെ ബാക്കി എല്ലാവരും അവരുടെ സമ്മതം അറിയിച്ചു കഴിഞ്ഞപ്പോൾ വീണ്ടും അവിടെ നിശബ്ദ വലയം ചെയ്തു...പരസ്പരം മൗനത്തെ കൂട്ടു പിടിച്ചു ഇരിക്കുമ്പോളായിരുന്നു വർഷയുടെ ശബ്ദം അവിടെ ഉയർന്നത്.

"ഒരു ചെറിയ കാരണത്തിന് നിങ്ങൾ പിരിയേണ്ട ആവിശ്യം ഉണ്ടോ .. താമസിക്കാൻ ഒരു വീട് ആണ് പ്രശ്നം എങ്കിൽ ഞാൻ ഏർപ്പാടാക്കി തരാം. ഞാൻ കാരണം ഉണ്ടായത് അല്ലെ ഇതെല്ലാം...." ഈ ഒരു കാരണത്തിൽ അവരുടെ കൂട്ട് കെട്ട് ഇല്ലാതാകുന്നത് അതും എന്റെ കാരണത്താൽ ഇല്ലാതാകുന്നത് എനിക്ക് സഹിക്കില്ല.ചില ലക്ഷ്യങ്ങൾക്ക് വേണ്ടി അല്ലെ അവർ ഒന്നിച്ചത് അപ്പോൾ പിന്നെ ആ ലക്ഷ്യങ്ങൾ ഒന്നും നേടാതെ അവർ വേര്പിരിയുന്നത് ശരിയല്ല.അതുകൊണ്ടാണ് പിരിയാൻ വേണ്ടി സംസാരിക്കുന്ന അവരുടെ ഇടയിലേക്ക് എന്റെ ശബ്ദവും കടന്നുവന്നത്. ഞാൻ പറഞ്ഞത് കേട്ട് ഇര്ഫാന്റെ കണ്ണുകൾ വിടർന്നു. "ചേച്ചി കുട്ടി സഹായിക്കാം എന്നു പറഞ്ഞില്ലേ പിന്നെ നമുക്ക് പിരിയേണ്ട ആവിശ്യം ഉണ്ടോ?" എന്നെ സപ്പോർട്ട് ചെയ്തു കൊണ്ട് ഇർഫാൻ അങ്ങനെ പറഞ്ഞെങ്കിലും അമൽ എന്നോടായി പറഞ്ഞു. "വർശക്ക് എന്തറിഞ്ഞിട്ട ഞങ്ങളുടെ ഓരോരുത്തരുടെയും പ്രശ്നം ..

ഞങ്ങൾ ഓരോരുത്തരും ബാധ്യതകളുടെ നടുവിൽ ആണ് .mba പൂർത്തിയാക്കിയിട്ടും ഒരു ജോലി എന്ന സ്വപ്നം സാധ്യ മകാതെ നടക്കുവ ഞാൻ .ഒരു വർഷം കഴിഞ്ഞു... ഡാൻസിനോടുള്ള പ്രിയം കൊണ്ടും അത് ഒരു വരുമാനം ആകുമെന്നുള്ള പ്രതീക്ഷ കൊണ്ടു മാത്രം ആണ് ഞാൻ ഇതുവരേ പിടിച്ചു നിന്നത്. ഞാൻ മാത്രം അല്ല ദേ നിൽക്കുന്ന എല്ലാവരും.." "ആയിരിക്കാം പക്ഷെ ഒരു പ്രാവിശ്യം കൂടി നിങ്ങൾക്ക് ശ്രമിച്ചു കൂടെ .എന്നാൽ കഴിയുന്ന സഹായം ഞാനും നൽകാം.വെറുതെ കളിക്ക് പറയുന്നത് അല്ല കാര്യമായി തന്നെയാ.ഈ ഡാൻസിന്റെ ഒപ്പം തന്നെ നിങ്ങൾ ജോലിക്ക് വേണ്ടിയുള്ള ശ്രമവും ചെയ്യാല്ലോ..നിങ്ങൾ ഓരോരുത്തരും എത്രമാത്രം ടാല്ലെന്റ്ഡ് ആണ്.അതുകൊണ്ടു തന്നെ ഇതൊന്നും പകുതിക്ക് വെച്ചു ഉപേക്ഷിച്ചു പോകേണ്ടത് അല്ല." ഞാൻ അവർക്ക് മുന്നിൽ അപേക്ഷ സ്വരത്തിൽ പറഞ്ഞു നിർത്തിയപ്പോഴും റോഷൻ ഒന്നും മിണ്ടാതെ മാറി നിൽക്കുക ആയിരുന്നു.ചിലപ്പോൾ് ഇവർ എല്ലാം പിരിയാം എന്നു പറഞ്ഞതിന്റെ കനൽ ഉള്ളിൽ കിടക്കുന്നത് കൊണ്ടാവാം. "ജോലി ...ആരു തരാൻ ആണ് വർഷ.ശ്രമിക്കാഞ്ഞിട്ടല്ല.

ശ്രമം എപ്പോഴും ഉണ്ട്.ഇന്റർവ്യൂ എത്ര നന്നായാലും അവർക്ക് വേണ്ടത് എക്സ്‌പീരിയൻസ് ആയുള്ള ആളെ..?നടന്നു മടുത്തത് ആണ് എല്ലാത്തിനും...അതിനിടയിൽ ഞങ്ങളുടെ ഈ ഡാൻസ് .ചിലപ്പോൾ ഒക്കെ ലാഭത്തെക്കാൾ കൂടുതൽ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ...എവിടേലും പ്രോഗാം കിട്ടിയ എല്ലാം ഒന്നു സെറ്റ് ആയി നിൽക്കുമ്പോൾ ആയിരിക്കും നിയന്ത്രിക്കാൻ കഴിയാത്ത റോഷന്റെ ദേഷ്യം അവയെല്ലാം നഷ്ടപ്പെടുത്തത്.ഇനിയും വേണ്ട ....പിരിയാം അതാ നല്ലത്..." രാഹുലായിരുന്നു അത് പറഞ്ഞത് അവന്റെ വാക്കുകളിലെ മുന റോഷനിലേക്ക് ഉയർന്നപ്പോൾ ഞാൻ റോഷനേ ഒന്നു നോക്കി.വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന അവനിൽ അപ്പോഴും മൗനം മാത്രമായിരുന്നു.എന്തോ ആ നിൽപ്പ് കണ്ടപ്പപ്പോൾ ഉള്ളൊന്നു വിങ്ങി.കൂട്ടുകാർ ഒറ്റപ്പെടുത്തുമ്പോൾ ഉള്ള വേദന മറ്റാരേക്കാളും കൂടതൽ എനിക്ക് മനസ്സിലാകും.ഇല്ല ഇവരെ ഞാൻ പിരിയാൻ അനുവദിക്കില്ല. റോഷനിൽ നിന്നും കണ്ണെടുത്തു ഞാൻ അവർക്ക് നേരെ തിരിഞ്ഞു. "രാഹുലേട്ട.... " ഞാൻ അങ്ങനെ വിളിച്ചപ്പോൾ രാഹുലേട്ടന്റെ കണ്ണുകൾ വിടർന്നു. അല്പം സംശയത്തോടെ ഞാൻ അവനോട് ചോദിച്ചു . "അങ്ങനെ വിളിക്കാലോല്ലേ....?"

സമ്മതഭാവത്തിൽ അവൻ തലയാട്ടിയതിനു ശേഷം ഞാൻ തുടർന്നു. "രാഹുലേട്ട നിങ്ങൾക്ക് ജോലി ആണ് പ്രശ്നം എങ്കിൽ അത് ഞാൻ വിചാരിച്ചാൽ പരിഹരിക്കാൻ കഴിയുന്ന ഒന്നു മാത്രം ആണ്.പക്ഷെ നിങ്ങളുടെ ഈ ഗ്യാങ് പിരിയരുത് .നിങ്ങൾ എന്നും ഒരുമിച്ചു വേണം കൂടെ ഡാൻസും...." എന്റെ വാക്കുകൾ കേട്ട് അവരുടെ മുഖത്തു പ്രതീക്ഷയുടെ നിഴൽവെട്ടം കണ്ടു ഒപ്പം സംശയ ഭാവവും .ഞാൻ വിചാരിച്ചാൽ എങ്ങനെ അവർക്ക് ജോലി എന്നതായിരിക്കും അവരുടെ മുഖത്തെ സംശയ ഭാവത്തിന് കാരണം .ഞാൻ അതവരോട് ചോദിക്കുക തന്നെ ചെയ്തു . "ഞാൻ വിചാരിച്ചാൽ എങ്ങനെ നിങ്ങൾക്ക് ഒരു ജോലി എന്നതാവും ഇപ്പൊ എല്ലാവരുടെയും സംശയം.നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ക്വാളിഫിക്കേഷൻ പറഞ്ഞാൽ മതി അതിനനുസരിച്ചുള്ള ജോലി ഈ നാട്ടിൽ നിങ്ങൾക്ക് റെഡി ആയിരിക്കും.എനിക്ക് നിങ്ങളോടു ഒരു അപേക്ഷ മാത്രം ആണ് നിങ്ങൾ എന്നും ഒരുമിച്ചു വേണം.നിങ്ങടെ ഡാൻസ് മുന്നോട്ടു കൊണ്ടു പോകാനുള്ള സഹായവും ഈ ഞാൻ ചെയ്യാം.

നിങ്ങൾക്ക് താമസിക്കാൻ ഉള്ള സ്ഥലവും.." എന്റെ വാക്കുകൾ അവരിൽ ആശ്വാസം നൽകി .അവരുടെ ഓരോരുത്തരുടെയും മുഖത്തു പുഞ്ചിരി വിടർന്നു. നേരത്തെ എടുത്ത തീരുമാനം അവർ തിരുത്തി. "അപ്പൊ നമ്മൾ വീണ്ടും ഒരുമിച്ചു .... ചേച്ചികുട്ടി താങ്ക്സ്... " ഇർഫാൻ സന്തോഷത്തോടെ അത് പറഞ്ഞു എന്റെ അടുത്തു വന്ന നേരം തന്നെ അതുവരെ മിണ്ടാതിരുന്ന റോഷന്റെ ശബ്ദം ഉയർന്നു. "ആരുടെയെങ്കിലും ഔദാര്യത്തിന് മുന്നിൽ കൂട്ടിച്ചേർക്കേണ്ടത് അല്ല നമ്മുടെ സൗഹൃദം.വർഷ നീട്ടിയ സൗകര്യങ്ങൾക്ക് മുന്നിൽ അല്ലെ നിങ്ങൾക്ക് വീണ്ടും നമ്മുടെ കൂട്ടുകെട്ട് തുടരണം എന്നുള്ളൂ. അത് വേണ്ട. നാളെ എന്തേലും ഉണ്ടായാലും വീണ്ടും പിരിയും അതിലും നല്ലത് ഇത് ഇവിടെ വെച്ചു നിർത്തുന്നത് തന്നെയാണ്." അത്രയും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞു നടന്ന നേരം അവനെ തടഞ്ഞു കൊണ്ടു ഇർഫാൻ അവന്റെ അടുത്തേക്ക് ചെന്നു. "റോഷാ നീ എന്താ ഈ പറയുന്നേ ഓരോ പ്രശ്നങ്ങൾ തീർത്തു വരുമ്പോൾ നീ ആയിട്ട് വീണ്ടും പ്രശ്നങ്ങൾ ഉണ്ടാക്കണോ...?

നമ്മൾ ഇതുവരെ ഉള്ള പോലെ ആയിരിക്കും ഇനിയും?" എന്റെ മാനസിൽ ഉടലെടുത്ത ചോദ്യങ്ങൾ തന്നെയായിരുന്നു റോഷനോട് ഇർഫാൻ ചോദിച്ചത്. ****** ഒരിക്കലും ഞാൻ പിരിയില്ല എണ്ണി കരുതിയവർ തന്നെ പിരിയണം എന്നു പറഞ്ഞപ്പോൾ ഉള്ളൊന്നു പിടഞ്ഞു.ഒന്നും മിണ്ടാതെ അവരുടെ ഇഷ്ടം പോലെ ആകട്ടെ എന്നു കരുതി സ്വയം സമാധാനിച്ചു നിൽക്കുമ്പോൾ ആണ് വർഷ പറഞ്ഞ കാര്യങ്ങൾ കേട്ട് പിരിയില്ല എന്ന തീരുമാനം അവർ എടുത്തത്.പുച്ഛം തോന്നി അവരോട്. അവൾ നീട്ടിയ സഹായത്തിനു മുന്നിൽ മാത്രം അല്ലെ അവർ സമ്മതിച്ചത്. അതുകൊണ്ടാണ് അവരെ തടഞ്ഞു ഞാൻ അങ്ങനെ പറഞ്ഞത്.അവളുടെ സഹായം അവർ സ്വീകരിച്ചോട്ടെ.പക്ഷെ ആ സാഹയത്തിനു മുകളിൽ മാത്രം സൗഹൃദം കെട്ടിപ്പടുത്തേണ്ട. എത്ര മാത്രം താഴ്ന്ന സ്ഥിതിയിൽ ആണെങ്കിലും പിടിച്ചു ഉയർത്തുക അല്ലായിരുന്നോ ചെയ്യേണ്ടത് പൊട്ടിചെറിയുക ആയിരുന്നോ...?പിന്നെ എന്റെ ദേഷ്യം ഉള്ളിലെ വേദനയിൽ നിന്നും ഉണ്ടാവുന്നത് ആണ്.ചില സങ്കടങ്ങൾ മറക്കാൻ ഞാൻ കണ്ടെത്തിയ മൂടുപടം മാത്രം.അതവരെ വേദനിപ്പിച്ചു എന്നു ഞാൻ ചിന്തിച്ചില്ല. ഇർഫാൻ വീണ്ടും ഞങ്ങളുടെ കൂട്ട് പഴയ പോലെത്തന്നെ ആകണം എന്നു പറഞ്ഞപ്പോൾ ഞാൻ അവനെ എതിർത്തു കൊണ്ടു പറഞ്ഞു .

"ഇല്ലെടാ...... അത് പറഞ്ഞതെയുള്ളൂ അതിനിടയിൽ വർഷ സംസാരിച്ചു തുടങ്ങി. "ഒരു ഇല്ലായ്കയും ഇല്ല നിങ്ങൾ പഴപോലെ തന്നെ ആകും . " അത്രയും പറഞ്ഞു അവൾ എനിക്ക് നേരെ തിരിഞ്ഞു കൊണ്ടു തുടർന്നു. "ഇയാളുടെ ഉള്ളിലെ ഇപ്പൊ തോന്നുന്നത് ഞാൻ ഇവർക്ക് ജോലി കൊടുക്കാം എന്നു പറഞ്ഞത് കൊണ്ടു മാത്രമാണ് ഇവർ ഡാൻസ് തുടരാൻ സമ്മതിച്ചത് എന്നല്ലേ...?ആണെന്ന് അറിയാം....അവരുടെ സാഹചര്യം ആണ് അങ്ങനെ പറയിപ്പിച്ചത് അതൊന്നു ആലോചിച്ചു നോക്കിയേ....? എനിക്ക് ഇവരുടെ പ്രശ്നം എന്താ എന്നു പൂർണമായി അറിയില്ലായിരിക്കാം.തനിക്ക് ഇവരെ അറിയാവുന്നതല്ലേ.അതുപോലെ നിങ്ങൾ പരസ്പരം അല്പം എങ്കിലും മനസ്സിലാക്കാതെ ഇരുന്നിട്ടൊന്നും ഇല്ലല്ലോ .അതുകൊണ്ടു താനായി ഒന്നിനും എതിര് പറയരുത്...കേട്ടല്ലോ....? എനിക്ക് നേരെ അവൾ കല്പന സ്വരത്തിൽ പറഞ്ഞു . ഒന്നും മറുപടി പറയാതെ ഞാൻ അവളെ അനുസരിക്കുകയായിരുന്നു.എന്തോ അവളെ വാക്കുകളെ എതിർത്തു പറയാൻ എന്റെ നാവു ഉയർന്നില്ല. "അപ്പൊ പിന്നെ എല്ലാം ഞാൻ പറഞ്ഞത് പോലെ തന്നെ ,എല്ലാവരും പുതിയ താമസ സ്ഥലത്തേക്ക് പോകാൻ റെഡിയായിക്കോളൂട്ടോ...?"

അവരോടു അവൾ അത് പറയുമ്പോൾ ഞാൻ അവളെ തന്നെ നോക്കി നിൽക്കുന്നതിനടയിൽ പെണ്ണ് എനിക്ക് നേരെ സൈറ്റ് അടിച്ചു കാണിച്ചതും എന്റെ ഉള്ളിലൂടെ എന്തോ മിസൈൽ പാഞ്ഞ ഫീലിംഗ് ആയിരുന്നു. എന്റെ ഉള്ളിലെ ഞെട്ടൽ മുഖത്തു പ്രകടം ആയത് കൊണ്ടാവാം അവൾ ഒരു കളിച്ചിരി ചിരിച്ചത്. അപ്രതീക്ഷിതമായുള്ള എന്റെ പ്രവർത്തിയിൽ റോഷൻ ചെറുതായൊന്നു ഞെട്ടിയിട്ടുണ്ട്.അത് എനിക്ക് മനസ്സിലായപ്പോൾ ചമ്മൽ മറപ്പിക്കാൻ വേണ്ടി അവൻ എനിക്ക് മുഖം തരാതെ തിരിഞ്ഞു നിന്നു. സത്യത്തിൽ ഞാൻ അവനുനേരെ കുറച്ചു ശുണ്ടിയോടെ കൽപ്പിച്ചു പറഞ്ഞപ്പോൾ ഒരിക്കലും അവൻ എന്നെ അനുസരിക്കും എന്നു കരുതിയിരുന്നില്ല.എന്റെ പ്രതീക്ഷകളെ തെറ്റിച്ചു അവൻ അനുസരിച്ചു .ഇനി ചാച്ചനെ വിളിക്കണം ഇവർക്ക് താമസിക്കാൻ ഉള്ള സ്ഥലം ശരിയാക്കണം. അതിനായി ഞാൻ കണ്ടെത്തിയത് അമ്മയുടെ അപ്പ പണ്ട് പാട്ടുകച്ചേരി നടത്തിയിരുന്ന കായലരികത്തെ ഒരു കുഞ്ഞു വലിയവീട് ആണ്.

പാട്ടു കച്ചേരി എന്നു പറയുമ്പോൾ അപ്പാപ്പനും കൂട്ടുകാരും ഒന്നിച്ചു സംഗമിക്കുന്ന ഒരു place ആണ് അത്.അപ്പാപ്പന് പാട്ട് ഒരുപാട് ഇഷ്ടം ആയിരുന്നു.നന്നായി പാടുകയും ചെയ്തിരുന്നു.അപ്പാപ്പ മരിച്ചിട്ട് വർഷങ്ങൾ കടന്നു പോയി എങ്കിലും ഇന്നും അപ്പാപ്പയുടെ പാട്ടിന്റെ ഓർമ്മകൾ ആ വീട്ടിൽ ഉണ്ട്. ചാച്ചനെ ഫോൺ ചെയ്തു കൊണ്ട് ഞാൻ അല്പം മാറി നിന്നു.കുറച്ചു ഫ്രണ്ട്സിന് താമസിക്കാൻ ആണ്.അവർ ഇപ്പൊ പോകാൻ സ്ഥലം ഇല്ല എന്നൊക്കെ പറഞ്ഞു ചാച്ചനെ കുറച്ചു സോപ്പിട്ടു. "അതിനു നിനക്ക് എവിടെയാ ഇവിടെ ഫ്രൻഡ്‌സ്‌??" ഫോണിലൂടെയുള്ള ചാച്ചന്റെ ചോദ്യം പെട്ടെന്നായിരുന്നു. ഞാൻ മറുപടിക്കു വേണ്ടി കുറച്ചു ഉരുണ്ടു കളിച്ചെങ്കിലും പിന്നീട് പറഞ്ഞു . "ഞാൻ ഈ നാട്ടിൽ കുറെ കാലം ആയി വരാൻ തുടങ്ങിയിട്ട് അപ്പൊ എനിക്ക് ഇവിടെ ഫ്രൻഡ്‌സ് ഉണ്ടായിക്കൂടെ..?ചാച്ചന് വീട് അവർക്ക് കൊടുക്കാൻ പറ്റോ?അവർ ഒരു ഡാൻസ് ടീം ആണ്.പാട്ട് ഇഷ്ട്ടല്ലേ അപ്പാപ്പന് അപ്പൊ പാട്ടിനോട് അടുത്തു നിൽക്കുന്ന ഡാൻസും ഇഷ്ട്ടം ആവില്ലേ....?പ്ലീസ് ചാച്ച പ്ലീസ് അവർക്ക് ആ വീട് കൊടുക്കോ ...?" ചാച്ചനോട് റോഷനെ പറ്റി പറയാൻ തോന്നിയില്ല.പറയാം വഴിയേ തന്നെ.

ചാച്ചൻ എനിക്ക് മറുപടിയായി ഒന്നമർത്തി മൂളികൊണ്ടു വീട് അവർക്ക് കൊടുക്കാം എന്നു പറഞ്ഞു. വീടിന്റെ താക്കോൽ വീട്ടിൽ ഉണ്ട് അത് എന്നോട് പോയി എടുത്തോളാനും പറഞ്ഞു. അങ്ങനെ അവർക്ക് താമസിക്കാൻ വീട് എന്ന കാര്യത്തിന് ഒരു പരിഹാരം ആയി.അടുത്തത് ആയി അവരുടെ ജോലിയുടെ കാര്യം ആണ് .അതും നമുക്ക് പരിഹരിക്കാം. താക്കോൽ എടുക്കാൻ വീട്ടിലേക്ക് പോകുന്നതിനു മുൻപ് ഞാൻ രാഹുലേട്ടനോട് മാത്രമായി മാറി നിന്നു സംസാരിച്ചു. പറഞ്ഞത് റോഷനെ പറ്റിയായിരുന്നു. റോഷന്റെ ദേഷ്യത്തെ പറ്റി എടുത്തു പറഞ്ഞത് രാഹുലേട്ടൻ ആയിരുന്നല്ലോ..?അറിയാം അവരുടെ അവസ്ഥ അതായത് കൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്നു.എങ്കിലും അത് റോഷന് ഉറപ്പായും ഒരുപാട് വിഷമം ആയിക്കാണും. അതിന്റെ ഒരു അകൽച്ച ഇനി അവർ രണ്ടു പേർക്കും ഇടയിൽ ഉണ്ടാവും .അതുകൊണ്ടു രണ്ടുപേരോടും പരസ്പരം ഒന്നു തുറന്നു സംസാരിക്കാൻ വേണ്ടി പറയാൻ ആണ് ഏട്ടനെ വിളിപ്പിച്ചത്.ഞാൻ അതെല്ലാം ഏട്ടനോട് പറഞ്ഞു. "രാഹുലേട്ടനു ഞാൻ പറഞ്ഞത് മനസ്സിലായില്ലേ...?റോഷന്റെ അടുത്തു ചെന്ന് ഒന്ന് സംസാരിച്ചാൽ മതി.."

ഞാൻ പറഞ്ഞത് കേട്ട് ഏട്ടനെ ന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു. "പറഞ്ഞത് വേണ്ടായിരുന്നു എന്നു എനിക്കും തോന്നുന്നുണ്ട്..." "അങ്ങനെ തോന്നുന്നെങ്കിൽ ഇപ്പൊ തന്നെ പോയി സംസാരിക്ക് " എന്നു പറഞ്ഞു കൊണ്ട് രാഹുലേട്ടനെ ഞാൻ റോഷന്റെ അടുക്കലേക്ക് പറഞ്ഞയച്ചു കൊണ്ട് ഞാൻ ഇര്ഫാന്റെ അരികിലേക്ക് വന്നു. ആരെയും ഒന്നും ശ്രദ്ധിക്കാതെ ഫോണും തൊണ്ടിയിരിക്കുകയയിരുന്നു റോഷൻ. രാഹുലേട്ടൻ അവന്റെ അരികിലേക്ക് ചെന്നു. അതു കണ്ടതും എന്നെപ്പോലെ ബാക്കി 5 പെരുടെയും ശ്രദ്ധ അവരിലേക്ക് ആയി . രാഹുലേട്ടൻ അവന്റെ അടുത്തു ചെന്നത് അവൻ അറിഞ്ഞിട്ടില്ല.ഇനി അറിഞ്ഞിട്ടും അറിയാതെ ഇരിക്കുവാണോ...? അവന്റെ ശ്രദ്ധ തിരിക്കാൻ ഏട്ടൻ ഒന്നു ചുമച്ചു. ശബദം കേട്ട് തല ഉയർത്തിയ അവൻ ഏട്ടന് മുഖം കൊടുക്കാതെ എഴുന്നേറ്റു പോകാൻ നിന്ന നേരം ഏട്ടൻ അവന്റെ കൈ പിടിച്ചു കൊണ്ട് കൊഞ്ചിക്കൊണ്ടു പറഞ്ഞു. "പിണങ്ങല്ലേടാ....."

ആ ഡയലോഗ് ഏട്ടൻ പറഞ്ഞതും എനിക്ക് ഓർമ്മ വന്നത് മീഷമാധവൻ മൂവി ആയിരുന്നു. ഏട്ടൻ ആണേൽ ഒരു നിഷ്‌ക്കുവിനെ പോലെ മുഖ ഭാവം ആക്കി നിൽപ്പാണ്.റോഷൻ ആകെ അന്തം വിട്ടും . അവരുടെ ആ നിൽപ്പും കൂടി കണ്ടപ്പോൾ അറിയാതെ ചിരി പൊട്ടിയെങ്കിലും കടിച്ചു പിടിച്ചു നിന്നു.എന്റെ തൊട്ടടുത്തു നിൽക്കുന്നവരുടെയും അവസ്ഥയും അത് തന്നെയായിരുന്നു ഞങ്ങൾ ഒന്നും പ്രതീക്ഷിക്കാതെ പെട്ടെന്ന് അവിടെ റോഷന്റെ ചിരി ഉയർന്നു.അതുകണ്ടപ്പോൾ ഞങ്ങളുടെ ചിരിയും പൊട്ടി. അതിനിടയിൽ ഏട്ടൻ റോഷനോട് ഒരു സോറി പറഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചു. അതു കണ്ടതും ബാക്കി 5 എണ്ണവും അവരുടെ അടുത്തേക്ക് പോയി കൂട്ടത്തോടെ കെട്ടിപ്പിടിച്ചു.....തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story