സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 16

Street dancer

രചന: തൻസീഹ് വയനാട്

അവന്മാർ വിളിച്ചിട്ട് വിളികേൾക്കാതെ കിടക്കുന്നത് കൊണ്ടു ദേഷ്യം വന്നെങ്കിലും കടിച്ചു പിടിച്ചു ഇനി എന്നെ കാണാതെ ആകുമ്പോൾ ഫോണിലേക്ക് വിളിച്ചോളും എന്നു വിചാരിച്ചു കൊണ്ടു ഞാൻ അവളെയും കൂട്ടി യാത്ര തിരിച്ചു. തുടരുന്നു ___--------------____ "ബസിന് പോകാംല്ലേ....?" വീട്ടിൽ നിന്നും ഇറങ്ങിയ ഉടനെ ഞാൻ അവനോടു ചോദിച്ചു. "ബസ് ഒന്നും വേണ്ട ഞാൻ ഇപ്പൊ എന്റെ ഫ്രണ്ടിന്റെ അടുത്തു കാർ ചോദിച്ചിരുന്നു .അവൻ തരാം എന്ന് പറഞ്ഞിട്ടുണ്ട്. " അത് അവൻ പറഞ്ഞു നിർത്തിയതും അവനൊരു കാൾ വന്നു... "കാർ തരാം എന്ന് പറഞ്ഞില്ലേ ആ ഫ്രൻഡ്‌ ആണ് വിളിക്കുന്നെ ,നീ ഇവിടെ നിൽക്ക് കാർ എടുത്തിട്ടു വരാം " എന്ന് പറഞ്ഞു കൊണ്ട് അവൻ പോയി. ഞാൻ അവനെയും കാത്തു ഫോണിലും തോണ്ടി അവിടെ ഇരുന്നു. അൽപ സമയത്തിന് ശേഷം റോഷൻ കാറുമായി വന്നു.. "വാ വേഗം കയറ് .." എന്നവൻ പറയേണ്ട താമസം ഞാൻ കാറിൽ കയറി.... കാറിൽ കയറിയ മുതൽ അവന്റെ മുഖം എന്തോ കടന്നൽ കുത്തിയ പോലെയാണ്....? ഒരുമാതിരി മൂകത അവിടമൊത്തം തളം കെട്ടി നിൽക്കുന്നുമുണ്ട്.... "അതേയ് എന്താ മിണ്ടാത്തത്....?"

അല്പം നിരാശ മുഖത്തു പടർത്തി ഞാൻ അവനോടു ചോദിച്ചു. "എന്തു മിണ്ടാനാ...?" "എന്തേലും പറ പ്ലീസ്...." "എന്തു പറയാൻ... .അവിടെ ചെല്ലുമ്പോൾ വയർ നിറച്ചു നിനക്ക് കേൾക്കാൻ ഉള്ളത് അല്ലെ..." കുറച്ചു കലിപ്പിൽ ഞാൻ അവളോട്‌ അത് പറഞ്ഞതും പെണ്ണിന്റെ മുഖം വാടി. "ബുദ്ധിമുട്ട് ആയോ ഞാൻ വാശിപിടിച്ചതിൽ...?" ഇടറുന്ന ശബ്ദത്തോടെ അവൾ എന്നോട് ചോദിച്ചു.ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു.അവളുടെ കണ്ണുകൾ നിറഞ്ഞപ്പോൾ എന്തോ ഹൃദയത്തിൽ വല്ലാത്ത വേദന.. "അയ്യേ എന്താ പെണ്ണേ ഈ പറയുന്നേ ...ഞാൻ ചുമ്മാ പറഞ്ഞതാ...അവളെ വീട്ടുകാരെ കാണാതെ നമുക്ക് അവളെ കണ്ടു ഇറങ്ങാം...പോരെ....പിന്നെ അവർ നിന്നെ കണ്ടാലും ഞാൻ ഇല്ലേ കൂടെ... ഞാൻ നോക്കിക്കോളാം ബാക്കി....." മുഖത്തു ചെറുചിരിയോടെ ഞാൻ അത് പറഞ്ഞതും അവളുടെ മുഖം തെളിഞ്ഞു... "ദേ ഇനി ഒരു മാതിരി മുഖം കനത്തിൽ വെച്ചു എന്നോട് എങ്ങാനും സംസാരിച്ചാൽ ഞാൻ ഈ മൂക്ക് ഇടിച്ചു പൊളിക്കും..."

അവൾ മുഖത്തു കലിപ്പ് ഭാവം വരുത്തിവെച്ചു കൊണ്ടു പറഞ്ഞു. "വോ തമ്പ്രാട്ടി..." എന്റെ തലയിൽ ഒരു കൊട്ട് കൊട്ടി അവൻ എന്നെ കളിയാക്കി കൊണ്ടു അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അവന്റെ ഇടത്തെ തോളിലേക്ക് ശക്തിയിൽ അടി കൊടുത്തു.... വേദന കൊണ്ട് പുളയുന്ന അവൻ എന്നെ കലിപ്പിൽ നോക്കി കൊണ്ടു പറഞ്ഞു. "ഡ്രൈവിങ്ങിൽ ആയിപ്പോയി നിനക്കുള്ളത് ഞാൻ തരാടി...." "ഓഹ് പിന്നെ തന്നിട്ട്...." എന്നു ഞാൻ പറയലും അവൻ ഒരു കൈ കൊണ്ട് കാർ ബാലൻസ് ചെയ്തു കൊണ്ടവൻ ഞാൻ അടിച്ച പോലെ എനിക്കിട്ടും ഒന്നു തന്നു...അവന്റെ ആ കൈ കൊണ്ട് ഒന്നു കിട്ടിയപ്പോൾ എന്റെ പകുതി ജീവൻ പോയി.. "നിന്നെ ഞാൻ കൊല്ലുമെടാ...." എന്ന് പറഞ്ഞു കൊണ്ട് ഞാൻ അവനെ അടിക്കാൻ ചെന്ന നേരം എന്നെ തടഞ്ഞ അവന്റെ ശ്രദ്ധ ഡ്രൈവിങ്ങിൽ നിന്നും തിരിഞ്ഞു. പെട്ടെന്ന് ഒരു ബൈക്ക്എതിരെ വന്നതും ഞാൻ റോഷ...... എന്നലറി. എന്റെ ശബ്ദം കേട്ട് മുന്നിലെ ബൈക്ക് കണ്ട അവൻ പെട്ടെന്ന് കാർ ബ്രെക്ക് ചവിട്ടി.

അതേ സമയം ആ ബൈക്ക് ഓടിച്ചുരുന്ന വ്യക്തിയും ബ്രെക്ക് ചവിട്ടിയത് കൊണ്ട് വലിയൊരു അപകടം ഒഴിവായി... എന്തെങ്കിലും പറ്റിയോ എന്നു ചോദിച്ചു കൊണ്ട് റോഷൻ അയാളുടെ അടുത്തേക്ക് ചെന്നതും രൂക്ഷമായ നോട്ടം അവനു നൽകി ഹെൽമെറ്റ് ഊരിയ വ്യക്തിയുടെ മുഖം കണ്ട് ഞാൻ ഒന്ന് തരിച്ചു. "ഷിബിൻ" ഒട്ടും പ്രതീക്ഷിക്കാതെ ഷിബിനെ അവിടെ കണ്ടതും ഉള്ളിൽ ഒരു ഞെട്ടലായിരുന്നു. അവനെ ഞാൻ കണ്ടിട്ട് ഒരുപാട് ആയിരുന്നു.ഇപ്പോൾ അവൻ എന്ന ശല്യത്തെ തന്നെ ഞാൻ പാടെ മറന്നിരിക്കുകയായിരുന്നു.അപ്രതീക്ഷിതമായി ഇതാ വീണ്ടും അവൻ എന്റെ മുമ്പിൽ. പക്ഷെ എന്നെ കൂടുതൽ അത്ഭുതപ്പെടുത്തിയത് ഒന്നും പറയാതെ അവൻ ബൈക്ക് തിരിച്ചു പോയത് ആയിരുന്നു.എന്നെ കണ്ടാൽ കടിച്ചു തിന്നാൻ വരുന്നവനാണ് ഇതെന്തു പറ്റി...? ഷിബിന്റെ മാറ്റം കണ്ടു അത്ഭുതപ്പെട്ടിരിക്കുന്ന എന്നെ റോഷൻ തട്ടി വിളിച്ചു. "എന്താണാവോ മേഡം ഈ ആലോചിച്ചിരിക്കുന്നെ....?പോണ്ടേ....?"

"ആഹ് ,പോണം...." ഞാൻ ചിന്തയിൽ നിന്നും ഉണർന്നു കൊണ്ട് അവനോടു പറഞ്ഞു. അവൻ കാർ സ്റ്റാർട്ട് ചെയ്തു... വീണ്ടും ഞാൻ ഷിബിന് ഇത് എന്നാ പറ്റിയത് ആണെന്ന് ചിന്തിച്ചു നിൽക്കുമ്പോൾ പിന്നെയും റോഷന്റെ ചോദ്യം എന്നെതേടിയെത്തി. "എന്താടി ഈ ചിന്തിച്ചിരിക്കുന്നെ....?" "എടാ ഈ ഷിബിന് ഇതെന്താ പറ്റിയെ...?" "അത് ആമ്പിള്ളേരിൽ നിന്ന് നല്ല തല്ലു കിട്ടിയപ്പോൾ ഒതുങ്ങി കാണും...." "നീ ഈ പറഞ്ഞു വരുന്നത്.....?" ഞാൻ മനസ്സിലാകാത്ത പോലെ അവനോടു ചോദിച്ചു. "നിനക്ക് എന്താ തോന്നിയത് അത് പോലെ എടുത്തോ....?" "നീ അന്ന് അവനെ അടിച്ചപ്പോഴേക്കും അവൻ നന്നായോ?" "നന്നായിക്കാണും...." "ഏയ്.... അങ്ങനെ ഒന്നും നന്നാവില്ല... അതിനു എന്നോട് പകരം ചോദിക്കാൻ വരുമെന്ന കരുതിയെ ...?പക്ഷെ അതിനു ശേഷം അവനെ കണ്ടിട്ടില്ല. സത്യം പറയടാ നീ പിന്നെയും അവനെ അടിച്ചോ ഞാൻ എല്ലാം പറഞ്ഞതിന് ശേഷം....? ഞാൻ അവനു നേരെ തിരിഞ്ഞിരുന്നു കൊണ്ടു ചോദിച്ചു.

"ചെറുതായിട്ട്....." അവൻ ഒരു കള്ള നോട്ടത്തോടെ അത് പറഞ്ഞതും "എപ്പോ ... "?? എന്നറിയാതെ എന്റെ വായിൽ നിന്നും വീണു.. "ചെറുതായിട്ട് ഒന്നു അവനിട്ടു പണിതു.അന്ന് നീ എന്നോട് എല്ലാം പറഞ്ഞ രാത്രി തന്നെ..." "എങ്ങനെ....?" ഞാൻ തെല്ലദിശയത്തോടെ ചോദിച്ചു. "എങ്ങനെ എന്നു വെച്ചാൽ അന്ന് രാത്രി അവനെ ഞാൻ തേടിപ്പിടിച്ചു ചെന്നു. നല്ലപോലെ പണിതു... ഇനി നിന്റെ പിറകെ വന്നാൽ ജീവനോടെ വെച്ചേക്കില്ല എന്നു വാണിങ്ങും കൊടുത്തു പൊന്നേ...." "എന്നിട്ട് എന്താ നീ എന്നോട് പറായാതിരുന്നെ...?" "ഇപ്പൊ പറഞ്ഞില്ലേ....?പറയേണ്ട എന്ന് വെച്ചത് ആണ് പറഞ്ഞു പോയി.എന്തായാലും പിന്നീട് അവന്റെ ശല്യമൊന്നും ഉണ്ടായിട്ടില്ലല്ലോ....?" "അതില്ല എന്നാലും അവനെയൊന്നും വിശ്വസിക്കാൻ പറ്റില്ല..എപ്പോഴ എല്ലാത്തിനും കൂടി പ്രതികാരം ആയി വരിക എന്ന്...." "എന്തായാലും ഇനി അവന്റെ ശല്യം നിനക്ക് ഉണ്ടാവില്ല അത് ഞാൻ വാക്ക് തരികയാണ്..." അവൻ അത് പറഞ്ഞതും ഒരു പുഞ്ചിരിയോടെ ഞാൻ അവനെ നോക്കി....

എനിക്ക് നേരെ ഒന്നു കണ്ണടച്ച ശേഷം അവൻ ഡ്രൈവിങ്ങിലെക്കും തിരിഞ്ഞു. ******* നിഷയെ അഡ്മിറ്റ് ചെയ്ത ഹോസ്പിറ്റലിന് മുമ്പിൽ എത്തിയപ്പോൾ എന്റെ ഉള്ളോന്നു പിടഞ്ഞു. ഈ ഹോസ്പിറ്റലിൽ നിന്നും ഒന്നരമാസങ്ങൾക്കു മുൻപ് കരഞ്ഞിറങ്ങി വന്നതായിരുന്നു..അന്ന് എന്നെ വാക്കുകൾ കൊണ്ട് പലരും തളർത്തി പക്ഷെ ഇന്ന് ഞാൻ തളരില്ല ആരെന്തു പറഞ്ഞാലും എന്റെ നിഷയെ കണ്ടിട്ടേ പോകു.. എന്നെ ഇറക്കിയതിനു ശേഷം കാർ പാർക്ക് ചെയ്യാൻ വേണ്ടി റോഷൻ പോയി. അനന്തമായ ചിന്തകൾക്ക് വിരാമം ഇട്ടുകൊണ്ടു ഹോസ്പിറ്റലിന്റെ പടി ഞാൻ ചവിട്ടുമ്പോഴേക്കും റോഷൻ കാർ പാർക്ക് ചെയ്തു വന്നിരുന്നു. റിസപ്ഷനിൽ അന്വേഷിച്ചപ്പോൾ അവൾ ഇപ്പോഴും icu വിൽ ആണെന്ന് ആയിരുന്നു അറിയാൻ കഴിഞ്ഞത്... ഞങ്ങൾ icu ലക്ഷ്യമാക്കി നടന്നു. icu വിന്റെ പുറത്തു നിന്നും നിഷയെ നോക്കി കാണാൻ മാത്രമായിരുന്നു എനിക്ക് സാധിച്ചത്.അകത്തു കയറണം എന്നു വാശി പിടിച്ചപ്പോൾ റോഷൻ അവിടെ നിന്നും എന്നെ പിടിച്ചു കൊണ്ടു വന്നു. "വർഷ നീ എന്തു പറഞ്ഞിട്ട എന്റെ കൂടെ വന്നേ...?icu വിന്റെ അകത്തു കയറാൻ അനുമതി ഇല്ല എന്നു നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ...?

ഇനി എപ്പോഴാണാവോ അവളുടെ ബന്ധുക്കൾ വരുക ഇങ്ങോട്ട്.... വാ നമുക്ക് പോകാം...." "റോഷ പ്ലീസ് എനിക്ക് ഒന്നുവളെ നേരെ കാണണം..." "എന്നോട് പറഞ്ഞിട്ട് എന്താ വർഷ ....അകത്തേക്ക് കയറാൻ അനുമതി ഇല്ലല്ലോ...എനിക്ക് മനസ്സിലാകും നിന്റെ വിഷമം ...പക്ഷെ എന്തു ചെയ്യാൻ ആണ്..." ഞാൻ വർഷയെ സമാധാനിപ്പിച്ചു കൊണ്ടു പറഞ്ഞെങ്കിലും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.കണ്ണീരോട് കൂടി എന്നോട് അപേക്ഷിക്കുകയായിരുന്നു അവൾ വീണ്ടും എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോൾ ആയിരുന്നു icu വിൽ നിന്നും ഒരു ഡോക്റ്റർ ഇറങ്ങി വരുന്നത് ഞാൻ കണ്ടത്. അവർ ഞങ്ങളെ പാസ്സ് ചെയ്തു പോയപ്പോൾ ഞാൻ അവരെ പുറകിൽ നിന്നും വിളിച്ചു കാര്യം പറഞ്ഞ നേരം അവർ ഞങ്ങൾക്ക് പോയി കാണാൻ അനുമതി നൽകി. ആ ഡോക്ടറോട് ചോദിച്ചപോൾ നിഷയുടെ കണ്ടീഷൻ ഏകദേശം മനസ്സിലാക്കാൻ കഴിഞ്ഞു. അന്നത്തേതിൽ നിന്ന് ചെറുതായൊരു ഇമ്പ്രൂമെന്റ് മാത്രമേ അവളിൽ ഉണ്ടായിട്ടുള്ളൂ..

ചെറിയ ചലനങ്ങൾ മാത്രം. അവൾ പഴയ പോലെ ആയി വരാൻ സമയം എടുക്കും.... അവളുടെ കൂടെ ഇവിടെ നിൽക്കുന്നത് അവളുടെ അമ്മയാണ് . അവളുടെ അമ്മയെ അവിടെയൊന്നും കണ്ടിരുന്നില്ല പുറത്തേക്ക് പോയിരിക്കുകയാണ് എന്നു തോന്നുന്നു. ഡോക്ടറുടെ അനുമതി കിട്ടിയ ശേഷം ഞാൻ വർഷയെ കൂട്ടി നിഷയെ കാണാൻ വേണ്ടി icu വിലേക്ക് കയറി. ****** ഒന്നു ചലിക്കാൻ പോലും കഴിയാതെ icu വിലെ ബെഡിൽ കിടക്കുന്ന നിഷയെ കണ്ടപ്പോൾ എന്റെയുള്ളിൽ ഞങ്ങളുടെ പഴയ ഓർമ്മകൾ എന്നെ വേട്ടയാടുകയായിരുന്നു. കണ്ണിൽ നിന്നും കണ്ണുനീർ നിശബ്ദമായി ഒഴുകി കൊണ്ടിരിക്കുകയാണ്.അവയെ പിടിച്ചു നിർത്താൻ കഴിയാതെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു. അവളുടെ കൈകളിൽ ഞാൻ പതിയെ തലോടി ....ആ കൈകൾ എന്റെ കൈകളിൽ ചേർത്തു വെച്ചു കൊണ്ടു അവയിൽ പതിയെ തലോടി കൊണ്ടു ഞാൻഅവളെ വിളിച്ചു . "നിഷ....മോളെ.....ഞാൻ ആടി നിന്റെ വർഷ.... സഹിക്കുന്നില്ലെടി നിന്റെ ഈ അവസ്ഥ..... ഒരുപാട് നാളുകൾ ആയി നിന്നെ ഞാൻ കാണണമെന്നാഗ്രഹിക്കുന്നു. ആട്ടിയകറ്റുകയായിരുന്നു എല്ലാവരും...

നിനക്ക് എന്നെ അറിയാൻ പറ്റുന്നുന്നുണ്ടോ ടി....എന്റെ മോൾ ഒരുപാട് വേദന സഹിച്ചിട്ടുണ്ടാവും അല്ലെ....എനിക്ക് ഉറപ്പുണ്ട് നീ തിരിച്ചു വരുമെന്നു.പഴയ പോലെ നമ്മുടെ ഈ ഫ്രണ്ട്ഷിപ്പ് വീണ്ടും ഒന്നാവുമെന്ന്....ആരൊക്കെ എന്നെ കുറ്റപ്പെടുത്തിയാലും നിനക്ക് അറിയില്ലേ ഞാൻ അല്ല അങ്ങനെ ചെയ്തത് എന്ന്...." അവളോട്‌ അങ്ങനെ സംസാരിക്കുമ്പോൾ കൂടുതൽ കൂടുതൽ ഉള്ളം നീറുകയായിരുന്നു...കഴിയില്ല എനിക്ക് കഴിയില്ല എന്റെ നിഷയെ ഇങ്ങനെ കാണാൻ. അടർനിറങ്ങിയ കണ്ണുനീർ തുള്ളികൾ തുടച്ചു കൊണ്ടു അവളുടെ നെറ്റിയിൽ മൗനമായൊന്നു ചുംബിച്ചു കൊണ്ടു റോഷന്റെ വിളിക്കു പോലും കാതോർക്കാതെ icu വിൽ നിന്നും ഇറങ്ങുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു. ഒരു ചെറിയ സന്തോഷം പോലും അനുഭവിക്കാൻ ഭാഗ്യം കിട്ടാത്തവൾ ആണ് എന്റെ നിഷ. ദൈവം അവളെ വീണ്ടും വീണ്ടും പരീക്ഷിക്കുന്നു. എന്തിന്.....? Icu വിൽ നിന്നും ഇറങ്ങി തളർച്ചയോടെ ഞാൻ അവിടെ കണ്ട ചെയറിൽ ഇരുന്നു.

ചുമരിൽ തലയും ചാരി കണ്ണുകൾ അടചിരിക്കുമ്പോൾ ഓർമ്മകൾ എന്നെ കൊന്നുകൊണ്ടിരിക്കുകയായിരുന്നു.എന്റെ മനസ്സ് എന്നിൽ നിന്ന് കൈവിട്ടു പോകുന്ന പോലെ....ഈ ലോകത്തു ചിലപ്പോൾ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് എന്റെ നിഷയെ ആകും.ബാല്യം മുതൽ എനിക്ക് അവളും അവൾക്ക് ഞാനും ആണ് കൂടെയുള്ളത്....അവളുടെ അവസ്ഥ സഹിക്കാൻ കഴിയുന്നില്ല... എന്നെപോലും കാക്കാതെ icu വിൽ നിന്നും ഇറങ്ങിയത് ആയിരുന്നു വർഷ. പുറത്തെ ചെയറിൽ എന്തോ ആലോചിച്ചു മൂകമായി ഇരിക്കുന്ന അവളുടെ അരികിൽ ഞാൻ ചെന്ന് അവളെ ചുമലിൽ തട്ടി പതിയെ വിളിച്ചതും അവൾ എന്റെ കയ്യിലേക്ക് തളർച്ചയോടെ വീഴുകയായിയിരുന്നു.... "വർഷ.....വർഷ....." വെപ്രാളത്തോടെ ഞാൻ അവളെ തട്ടി വിളിച്ചു... അവൾ കണ്ണു തുറക്കുന്നില്ല.... വീണ്ടും വീണ്ടും വിളിച്ചു. അവളിൽ നോ റെസ്പോൻസ്..എന്റെയും കൈകാലുകൾ വിറക്കാൻ തുടങ്ങി.ഉള്ളം എരിയുന്ന പോലെ..

നിശ്ചലമായ അവളെ എന്റെ കൈകളിൽ കോരിയെടുത്തു കൊണ്ടു ഞാൻ ഡോക്ടറുടെ അടുക്കലേക്ക് പോയി. ******* ഓർമ്മകളിൽ എവിടെയോ മേഘ പാളികൾക്കിടയിൽ ഇരുന്നു എന്നെ നോക്കി പുഞ്ചിരിക്കുന്ന നിഷയുടെ ബാല്യത്തിലെ നിഷ്കളങ്കമായ മുഖം എന്റെ സ്വപ്നങ്ങളിൽ ചേക്കേറുന്ന സമയം എന്റെ കൈകളിൽ മിന്നൽ പ്രവാഹം കടത്തിവിട്ട സ്പ്ർശനം ഇറുകിയടച്ചിരുന്ന കണ്ണുകൾ തുറക്കാൻ പ്രേരണ നല്കുകയായിരുന്നു. ഞാൻ പതിയെ എന്റെ കണ്ണുകൾ തുറന്നു.ചുറ്റും കൃഷ്ണ മണികൾ പായിച്ചപ്പോൾ എന്റെ അടുക്കൽ എന്റെ കരങ്ങൾക്ക് മേൽ മുഖം പൂഴ്ത്തി കിടക്കുന്ന റോഷനെയാണ് കണ്ടത്. അവൻ കരയുന്നുണ്ടോ..? .ഉണ്ട്... അവന്റെ കണ്ണുനീർ തുള്ളികൾ എന്റെ കരങ്ങളിൽ സ്പര്ശിക്കുന്നുണ്ട്... ഞാൻ പതിയെ അവന്റെ മുടിയിഴകൾ തലോടി... എന്തോ കനൽ വന്നു വീണ പോലെ അവൻ അവിടെ നിന്നും ചാടി എണീറ്റു.എന്നെത്തന്നെ തെല്ലതിശയത്തോടെ നോക്കി നിന്ന അവൻ എന്റെ അരികിലേക്ക് വീണ്ടും വന്നിരുന്നു.

"പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ നീ ....?" പരിഭവം നിറച്ച സ്വരത്തിൽ എന്നോടവൻ അത് പറഞ്ഞപ്പോൾ അവന്റെ മുഖഭാവം കണ്ടു എനിക്ക് ശരിക്കും ചിരി വന്നു.... "ശെരിക്കും പേടിച്ചോ....?" ഞാൻ അവനോടു ഒന്നു ചെറു ചിരിയോടെ ചോദിച്ചു. "ഉം.....ശെരിക്കും...." ഒരു നേടിവീർപ്പോടെ അവൻ പറഞ്ഞു നിർത്തി. "ഞാൻ ഒന്നു ബോധം കേട്ടപ്പോൾ ഇങ്ങനെ അപ്പൊ ഞാൻ അങ്ങു മരിച്ചാലോ....?" "ദേ ....വയ്യാണ്ട് കിടക്കുവാ എന്നൊന്നും ഓർക്കില്ല ഒരൊറ്റ അടി വെച്ചു തെരും...." മുഖത്തു കലിപ്പ് ഭാവം വരുത്തി അവൻ പറഞ്ഞു. "ഓഹ് പിന്നെ....." ഞാൻ അവനെ കൊഞ്ഞനം കുത്തി കൊണ്ടു പറഞ്ഞു... "ആഹാ ആൾ ഓകെ ആയല്ലോ.... ?ഇപ്പൊ സമാധാനം ആയോ റോഷ...താൻ ഒന്നു ബോധം കെട്ടു വീണപ്പോൾ എന്തായിരുന്നു ഇവിടുത്തെ ബഹളം ....ബി പി കൂടിയിട്ടാണ് എന്നു പറഞ്ഞിട്ടൊന്നും ആൾ കേൾക്കുന്നില്ല.ഇപ്പൊ സമാധാനം ആയല്ലോ...?" അവിടേക്ക് വന്ന ഡോക്ടർ എന്നെ നോക്കി അത്രയും പറഞ്ഞതും വർഷ എന്നെ ഒന്ന് തറപ്പിച്ചു നോക്കീ.

ഡോക്ടർ പറഞ്ഞത് ശരിയാണ് അവൾ വീണപ്പോൾ എന്റെ ഉള്ളു കിടന്നു പിടയുകയായിരുന്നു.ബോധം വരാൻ വൈകും തോറും മനസ്സമാധാനം ഇല്ലാതെ ഞാൻ നടക്കുകയായിരുന്നു. അറിയാതെ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.ഡോക്ടറോട് പോലും കയർത്തു സംസാരിച്ചു.അവൾ കണ്ണു തുറക്കുന്ന വരെ ഞാൻ അവളുടെ തൊട്ടടുത്തിരുക്കുകയായിരുന്നു. ഡോക്ടർ അവളെ പരിശോധിച്ചു കൊണ്ടു ഡ്രിപ്പ് തീർന്നാൽ പോകാം എന്ന് പറഞ്ഞു പോയി .വർഷ അപ്പോഴും എന്നെ തറപ്പിച്ചു നോക്കുകയായിരുന്നു. " ഞാനൊന്നു ബോധംകേട്ടപ്പോഴേക്കും താൻ ഇവിടം ഇളക്കി മറിച്ചോ...?" അവൾ ഇടം കണ്ണിട്ട് എന്നോട് ചോദിച്ചതും ഞാൻ അവൾക്ക് ഇളിച്ചു കാണിച്ചു "നീ പെട്ടെന്ന് വീണപ്പോൾ ആകെ പേടിച്ചു പോയി.കീർത്തിയിൽ നിന്നും കിട്ടിയ അതേ സ്നേഹവും ചിലപ്പോൾ അതിനേക്കാൾ കൂടുതൽ എനിക്ക് നിന്നിൽ നിന്നും ലഭിക്കുന്നുണ്ട്...." അത് പറഞ്ഞതും അവളുടെ മുഖം ദേഷ്യം കൊണ്ടു ചുമന്നു. "ദേ ആ പെണ്ണുമായി എന്നെ കമ്പയർ ചെയ്താൽ മോന്തക്ക് കിട്ടും..." "ഓഹ്...സോറി...." "അവന്റെ ഒരു സോറി... എനിക്ക് ഇഷ്ട്ടം അല്ല അവളെ..അവളെ നീ ഓർക്കുന്നത് പോലും ഇഷ്ടം അല്ല..

.അതൊക്കെ എന്റെ സ്വാർത്ഥത ആണെന്ന് കൂട്ടിക്കോ....?കാരണം ഞാൻ നിന്റെ മറ്റ് ചങ്ക് അല്ലെടാ...." അവളുടെ അടുത്തേക്ക് വന്ന് എന്റെ കവിൾ തടത്തിൽ കൈ തട്ടി അവൾ അത് പറഞ്ഞതും എന്റെ ഉള്ളിൽ ഒരു ഭാരം കയറിയ പോലെയായിരുന്നു.അവൾ എന്റെ ഒരു കൂട്ടുകാരി മാത്രമാണോ.....? ******** ഹോസ്പിറ്റലിൽ നിന്നും തിരികെ വരുമ്പോഴും എന്റെ ഉള്ളിൽ ആ ചോദ്യം ഉയരുകയായിരുന്നു വർഷ എന്റെ ഒരു ഫ്രൻഡ് മാത്രം ആണോ...? വർഷ നിഷയെ പറ്റി സംസാരിച്ചു കൊണ്ടിരിക്കുന്നുണ്ട്.പക്ഷെ എന്റേ മൈൻഡ് മുഴുവൻ ആ ചോദ്യം ആണ്.... "ടാ നീ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ അതോ ആ കീർത്തിയെ ആലോചിരിക്കുവാണോ....?" അവളെ ചോദ്യം കേട്ടപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്... ഞാൻ അതേ എന്നർത്ഥത്തിൽ മുഖത്തു ഒരു ചിരി വിടർത്തി... "നിനക്ക് അവളെ മറക്കാൻ കഴിയില്ല എന്നറിയാം. നീ അവളെ മറക്കണം എന്നിട്ട് അവളെ നീ സ്നേഹിച്ചതിനെക്കാൾ കൂടുതൽ നിന്നെ സ്നേഹിക്കുന്ന കെയർ ചെയ്യുന്ന കൂടെ നിൽക്കുന്ന ഒരാളെ കൂടെ കൊണ്ട് വരണം... അയാളുടെ സ്നേഹം നീ അറിയുകയും വേണം ട്ടോ....." അവൾ അത് പറഞ്ഞു നിർത്തിയതും എന്റെ മനസ്സു പറയുന്നുണ്ടായിരുന്നു. "അങ്ങനെ ഒരാൾ വന്നു കഴിഞ്ഞു വർഷ.....അത് നീ തന്നെയാണ്...."....തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story