സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 2

Street dancer

രചന: തൻസീഹ് വയനാട്

അവൻ എന്നെ കണ്ടിട്ടില്ല എന്നു ബോധ്യമായത് കൊണ്ടു തന്നെ അവന്റെ കണ്ണുവെട്ടിച്ചു ഞാൻ പള്ളിയിലേക്ക് കയറി ഒരു മെഴുകുതിരി കത്തിച്ചു പ്രാർത്ഥിച്ച ശേഷം ഇറങ്ങി വന്നു. കാമുകൻ ആകെ വെപ്രാളപ്പെട്ടു കാമുകിയെ കാത്തു ഒരേ നിൽപ്പാണ് ഇപ്പോഴും. തുടരുന്നു ____-----------____ അവന്റെ നിൽപ്പ് കണ്ടു ഉള്ളിൽ തികട്ടി വന്നത് പ്രതികാര ബുദ്ധിയാണെന്നു പറയുന്നതിൽ തെറ്റൊന്നുമില്ല......ജീപ്പ് നിർത്തിയിട്ടിരിക്കുന്നതിന്റെ മുന്നിലായി നിറഞ്ഞു നിൽക്കുന്ന ചെളിവെള്ളത്തിലേക്ക് ഒരൊറ്റ തള്ളിനു വീഴ്ത്താൻ മനസ്സൊരു നിമിഷത്തേക്ക് കൊതിച്ചു....പക്ഷേ ഫസിയുടെ മുഖം ഓർത്തപ്പോൾ സ്വയം നിയന്ത്രിക്കുകയെ അപ്പൊ വഴിയുണ്ടായിരുന്നുള്ളൂ......ഒരാളിങ്ങനെ വടി പോലെ പിന്നിൽ നിൽക്കുന്നതൊന്നും ഷിബിൻ അറിഞ്ഞില്ലെന്ന് തോന്നുന്നു.....ഞാൻ അവന്റെ മുതുകത്തു ശക്തിയിൽ തോണ്ടി...... ചെറുതായി വേദനിച്ച ഷിബിൻ ദേഷ്യത്തിൽ തിരിഞ്ഞു നോക്കിയതും മുന്നിൽ നിൽക്കുന്ന അവതാരത്തെ കണ്ടു ഞെട്ടിത്തരിച്ചു.....

"ഹലോ ഷിബിൻ ചേട്ടായീ,,,,,,ഓർമ്മയുണ്ടോ ഈ മുഖം.....ദിവസേന ഒരുപാട് മുഖങ്ങളിങ്ങനെ കയറിയിറങ്ങുന്നത് കൊണ്ട് ഓർമ കാണില്ല എന്നാണു പറയാൻ വരുന്നതെങ്കിൽ അങ്ങനെ വേഗത്തിൽ മറക്കാൻ പറ്റുന്ന ഒരു മുഖമല്ലല്ലോ ഇത് എന്നെനിക്കു തിരിച്ചു ഓർമിപ്പിക്കേണ്ടി വരില്ലേ ചേട്ടായീ......." എന്നെ അപ്രതീക്ഷിമായി കണ്ട ഷോക്ക് ഞൊടിയിടയിൽ തന്നെ അവനിൽ നിന്ന് വിട്ടൊഴിഞ്ഞു..... "എന്താ ചേട്ടായീ എന്നെ കണ്ടപ്പോൾ ആദ്യമൊന്നു ഞെട്ടിയേ....??? അല്ലാ ആരെയോ കാത്തു നിൽക്കുകയാണെന്ന് തോന്നുന്നുല്ലോ......ആരെയാ കാത്തു നിൽക്കുന്നേ.....?" "ആരെ കാത്തു നിന്നാലും നിനക്ക് എന്താടീ...?" ഷിബിൻ മുഖം കനപ്പിച്ചു.....സത്യത്തിൽ എന്റെ മുന്നിൽ നിൽക്കുന്ന ഈ വിശ്വരൂപത്തിനു എന്നെ കണ്ണെടുത്താൽ കണ്ടുകൂടാ....എനിക്ക് തിരിച്ചും അതുപോലെ തന്നെയാണ്.....അതിപ്പോ അതിനുള്ള കാരണം അന്വേഷിച്ചാൽ എന്റെ അപ്പക്ക് അവന്റെ വീട്ടുകാരെ കണ്ണിന്റെ നേരെ കണ്ടു കൂടാ....

.ഞാൻ എന്റെ അപ്പയുടെ മോളല്ലേ,,,,,,അപ്പൊ പിന്നെ അപ്പയുടെ ഇഷ്ടങ്ങൾ അല്ലെ എന്റെയും ഇഷ്ടങ്ങൾ.....അത് കൊണ്ട് അവരോട് എനിക്കും കുറച്ചു അകൽച്ചയുണ്ട്... അത്ര തന്നെ ഞങ്ങളുടെ രണ്ടുപേരുടെയും വീടുകൾ ഒരേ നാട്ടിൽ തന്നെയാണെന്ന് മാത്രമല്ല ഞങ്ങളുടെ വീടുകളും അടുത്തടുത്താണ്.....എന്ന് വെച്ചാൽ മൂന്നു വീടുകൾ ഞങ്ങളുടെ വീടിനെ വേർതിരിക്കുന്നു എന്ന്....അവന്റെ അപ്പ ആ നാട്ടിലെ തന്നെ അറിയപ്പെടുന്ന ബസിനസ് മാൻ ആണ്....എന്റെ അപ്പ ഒരു കർഡിയോളജിസ്റ്റ് ആണ്....അപ്പ മാത്രം അല്ല എന്റെ അമ്മ ആശയും ഒരു ഡോക്ടർ ആണ്,,,,ഗൈനക്കോളജിസ്റ്റ്....സ്വന്തമായി ഹോസ്പിറ്റൽ നടത്തുകയാണ് രണ്ടുപേരും ഞങ്ങളുടെ രണ്ടു പിതാക്കന്മാരും വഴക്ക് പെട്ടെന്ന് പൊട്ടി മുളച്ചതല്ല.....ഞങ്ങളുടെ അപ്പാപന്മാർ വഴി കൈ മാറി വന്ന അസ്സല് പാരമ്പര്യ വഴക്കണത്...... ഈ വഴക്ക് ആരംഭിക്കുന്നത് AD....അയ്യോ അത്രയൊന്നും പുറകോട്ടു പോവണ്ടട്ടോ.....

ഏകദേശം ഒരു 60 വർഷം മുമ്പ് എന്റെ അപ്പാപ്പനും അവന്റെ അപ്പാപ്പനും ഒരു 20 വയസ്സ് പ്രായമെങ്ങാനോ ഉള്ള സമയം... രണ്ടു പേരും ഉറ്റ ചങ്ങാതിമാർ ആയിരുന്നു,,,,,ചങ്ങാതിയിലെ ങ്ങാ കളഞ്ഞാൽ ചതി അല്ലിയോ.....ഈ ഉറ്റ ചങ്ങാതിമാർക്കിടയിൽ ഒരു ചതി നടന്നു.....ഉള്ളത് പറയാമല്ലോ തെണ്ടിത്തരം കാണിച്ചത് എന്റെ മഹാനായ അപ്പാപ്പൻ ഒറ്റയൊരുത്താനാണ്....സംഭവം എന്താണെന്നു വെച്ചാൽ എന്റെ അപ്പാപ്പൻ ഔസേപ്പിനും അവന്റെ അപ്പാപ്പൻ കറിയാച്ചനും ആ നാട്ടിലെ അന്നത്തെ സുന്ദരിക്കോതയായ പെണ്ണുമ്പിള്ള മറിയാമ്മയോട് പ്രണയം....അവർക്ക് മാത്രം അല്ലാട്ടോ,,,നാട്ടില മിക്ക ആണ്പിള്ളേരുടെയും സ്വപ്നസുന്ദരി മധുര പതിനേഴുകാരി മറിയാമ്മ തന്നെയായിരുന്നു..... പെണ്ണ് ആർക്കും പിടി കൊടുത്തില്ലെങ്കിലും അവസാനം കാണാനിത്തിരി മെനയുള്ള കറിയാച്ചനോട് മറിയാമ്മക്കു പ്രണയം മുളച്ചു അത് പിന്നെ തഴച്ചു വളർന്നു പന്തലിച്ചു..... അത് നുമ്മടെ അപ്പാപ്പനു സഹിച്ചില്ല്യാ.....

.അപ്പാപ്പൻ ആലോചിച്ചാലോചിച്ചു ഒരു ഐഡിയ കണ്ടത്തി,,,,എങ്ങനേലും കറിയാച്ചനെ കൊണ്ടു ചീത്തപ്പേര് കേൾപ്പിച്ചു മറിയാമ്മയുടെ മനസ്സിൽ അവനൊരു ബ്ലാക്ക്‌ മാർക്ക് വീഴ്ത്തുക എന്ന്......അതിന് പുള്ളി കണ്ടെത്തിയ എളുപ്പ വഴിയാണു കള്ള് ഷാപ്പിലെ ഭവാനി ഏടത്തി.....ഭവാനി ഏടത്തിയായിരുന്നു അന്നത്തെ പുരുഷന്മാരുടെ രോമാഞ്ചകഞ്ചുക പുളകം എന്നൊക്കെ സിമ്പിൾ ആയി പറയാം....നമ്മടെ അപ്പാപ്പൻ ഷിബിന്റെ അപ്പാപ്പനെ തനിക്ക് ഭവാനിയെ കാണാൻ പോകണം എന്ന് പറഞ്ഞു കൊണ്ട് കൂട്ടു വിളിച്ചു,,,,കറിയാച്ചൻ മ്മടെ അപ്പാപ്പനെ ആക്കിയ ചിരിയാലെ കൂടെ വരാം എന്നങ്ങു ഏൽക്കുകയും ചെയ്തു....രണ്ടുപേരുടെയും സ്വഭാവം അത്ര വെടിപ്പായിരുന്നേയ്.....അതൊക്കെ പരമരഹസ്യം...... പുറത്തു കറിയാച്ചനെ നിർത്തി അകത്തേക്ക് പോയ ഔസേപ്പച്ചൻ കുറച്ചു കഴിഞ്ഞു കറിയാച്ചന്റെ പേര് വിളിച്ചു നിലവിളിച്ചു.....എന്തോ അപകടം പറ്റിയെന്നു തോന്നിയ കറിയാച്ചൻ ഔസേപ്പിന്റെ നിലവിളി കേട്ട് ഒന്നുമാലോചിക്കാതെ ഓടി വന്നു....

വീട്ടിൽ കയറിയ പ്പോൾ മ്മടെ അപ്പാപ്പനെ കാണാൻ ഇല്ല.....twist... പിന്നീട് സംഭവിച്ചതൊന്നും പറയണ്ടല്ലോ....ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി.....കാര്യം മനസ്സിലാകാതെ അവിടെ ആലോചിച്ചു നിന്ന കറിയാച്ചനെ മാന്യമഹാ ജനങ്ങൾ കയ്യോടെ പിടികൂടി...അങ്ങനെ അപ്പാപ്പൻ ആഗ്രഹിച്ച പോലെ കറിയാച്ചന്റെ ജീവിതത്തിലെ ആദ്യത്തെ ബ്ലാക്ക്‌ മാർക് വീണു....മറിയാമ്മ കറിയാച്ചനെ വെറുത്തു.... മ്മടെ ഔസേപ്പച്ചൻ അവരെ കെട്ടുകയും ചെയ്തു,,,,പിള്ളേർ നാലെണ്ണവും പിറന്നു.... കറിയാച്ചൻ നാണം കെട്ടായിരുന്നു പിന്നീട് ആ നാട്ടിൽ നടന്നത്....അപ്പാപ്പന്റെ ചതി മനസ്സിലായ കറിയാച്ചന്റെ മനസ്സിൽ പക നിറഞ്ഞു കുമിഞ്ഞു....എന്തായാലും നാറി എങ്കിൽ പിന്നെ ശരിക്കും നാറിയേക്കാം എന്നു കരുതി കള്ള് കച്ചോടം തുടങ്ങി മൂപ്പര് പണം സമ്പാദിച്ചു. ....എന്റെ അപ്പാപ്പൻ പാരമ്പര്യമായുള്ള കച്ചവടങ്ങളും നോക്കി നടത്തി തറവാട് സമ്പൽസമൃതിയില് കൊണ്ടെത്തിച്ചു..... കറിയാച്ചൻ പക നാൾക്കുനാൾ വളർന്നു വന്നു......

അന്നത്തെ നാണക്കേടിനു പകരമായി അപ്പാപ്പന്റെ റബ്ബർ തോട്ടം കത്തിച്ചു,,,,അതിനു പകരമായി അപ്പാപ്പൻ പോലീസിൽ അറിയിച്ചു കറിയാച്ചന്റെ കള്ള് കച്ചോടം പൂട്ടിച്ചു,,,പൈസ കൊടുത്തു കേസ് ഒതുക്കി കറിയാച്ചൻ വീണ്ടും കളത്തിലിറങ്ങി.....പിന്നീടങ്ങോട്ടു പരസ്പരം എപ്പോഴും പണികൾ കൊടുത്തുകൊണ്ടേയിരുന്നു......ആ വഴക്ക് കൈമാറി മക്കൾക്കും മക്കളുടെ മക്കൾക്കുമായി കിട്ടി..... ഞാനും ഷിബിനും വഴക്ക് തുടങ്ങിയത് ഏകദേശം ഞാൻ രണ്ടിലും അവൻ ഏഴിലും പഠിക്കുമ്പോഴാണ്.....ഒരിക്കൽ ജോഗിംനു പോയ എന്റെ അപ്പയുടെ നേരെ ഷിബിൻ സൈക്കിൾ ഓടിച്ചു വന്നു.... അപ്പ അവനെ സൈക്കിളിൽ നിന്നും ഇറക്കി അവന്റെ ചെവി പൊന്നാക്കി....അതിന്റെ ദേഷ്യം അവൻ തീർത്തത് അപ്പയുടെ കാറിന്മേൽ ആയിരുന്നു,,,ആരും ഇല്ലാത്ത സമയം വീട്ടിൽ വന്നു അപ്പയുടെ കാറിന്റെ ചില്ല് അവൻ എറിഞ്ഞു പൊട്ടിച്ചു....ഞാൻ അത് കണ്ടു.....അതിനുപകരമായി അന്ന് തന്നെ അവൻ കളിക്കാൻ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോൾ അവന്റെ സൈക്കിൾ എടുത്തു ഞാൻ തൊട്ടടുത്തുള്ള പൊട്ടാക്കിണറ്റിൽ ഇട്ടു.....

സംഭവം അറിഞ്ഞ അവൻ പിറ്റേന്ന് സ്കൂളിൽ വെച്ചു എന്നെ അടിച്ചു....എനിക്ക് വേദനിച്ചപ്പോൾ ഞാൻ അവന്റെ വയറ്റിലേക്ക് എന്റെ സിൽവർ വള കൊണ്ട് ആഞ്ഞു കുത്തി....ദേഷ്യം വന്ന അവൻ എന്നെ വെളിയിലേക്ക് ചവിട്ടി ഇട്ടു....എന്നിട്ട് എന്റെ നേരെ ഡയലോഗ് അടിക്കാൻ വന്ന അവനെ ഞാനെന്റെ കാലു കൊണ്ടു ചളിയിലേക്ക് ചവിട്ടിയിട്ടു....പിന്നെ അവിടെ കിടന്നായി ഗുസ്തി....എന്റെ തല മുടി പിടിച്ചുവലിച്ച അവന്റെ ചെവിയിൽ ഞാൻ കടിച്ചു.... ഞങ്ങളുടെ അടികണ്ടു കുട്ടികൾ എല്ലാം അവിടെ തടിച്ചു കൂടി... ടീച്ചേഴ്സ് വന്നു പിടിച്ചു മാറ്റുമ്പോൾ ഞങ്ങൾ രണ്ടും പാടത്തു കളിക്കാൻ പോയ അവസ്ഥയിൽ എത്തിയിരുന്നു....ആകെ ചളിയിൽ കുളിച്ചു. ..പിന്നെ എല്ലാം പെട്ടെന്നായിരുന്നു.ഞങ്ങളെ രണ്ടിനെയും ഹെഡ് മിസ്‌ട്രെസ്സിന്റെ റൂമിൽ കൊണ്ടുപോയി രണ്ടുപേരുടെയും അമ്മമാരെ വിളിച്ചു വരുത്തി....അച്ഛന്മാരെ വിളിച്ചാൽ അവിടെ ഒരു അടി നടക്കും എന്നുറപ്പാണല്ലോ?ഞങ്ങൾ രണ്ടുപേരേയും ഒരുമിച്ചു ആ സ്കൂളിൽ നിർത്താൻ കഴിയില്ല

എന്നറിഞ്ഞത് കൊണ്ടും ഒരു പെണ്ണായിട്ടും ഒരു ആണ്കുട്ടിയുമായി പരസ്യമായി അടിയുണ്ടാക്കിയതിനും സർവോപരി അച്ചടക്കത്തിന്റെ നിറകുടമായ എന്റെ മമ്മയുടെ ലിസ്റ്റിൽ എന്റെ അടുത്ത ബ്ലാക് മാർക് വീണു....അങ്ങനെ എന്നെ അച്ചടക്കം പഠിപ്പിക്കാൻ ഈ ബോർഡിങ് സ്കൂളിലേക്ക് പാഴ്സൽ ആയി കയറ്റിവിട്ടു....അങ്ങനെ ആണ് ഞാൻ ഇവിടെ എത്തിയത്. വീട്ടിൽ വന്ന് എന്റെ മമ്മ എന്നെ കുറെ ചീത്ത പറഞ്ഞു പക്ഷെ പപ്പ അഭിനന്ദിച്ചു... എന്റെ ചേട്ടനും ചേചിക്കും(ഞങ്ങൾ മൂന്ന് മക്കൾ ആണ്.ഞാൻ ഇളയത് ആണ്.ചേച്ചി ഷിബിന്റെ പ്രായം കാണും.ഏട്ടൻ എന്നെക്കാൾ 10 വയസ്സ് മൂത്തത് ആണ്) കുടുംബ പരമായി ഈ വഴക്ക് സൂക്ഷിക്കുന്നത് ഒന്നും ഇഷ്ട്ടം ഇല്ല....അവർക്ക് ഇതിനോട് പുച്ഛം ആണ്.....അതുകൊണ്ടു തന്നെ അപ്പാപ്പന്റെ പരമ്പര്യം നിലനിലക്കുന്നത് എന്നിലൂടെയാണെന്ന് അപ്പ വിശ്വസിച്ചു.... എന്നെ ബോർഡിങ്ങിലേക്ക് മാറ്റാൻ തീരുമാനം എടുത്ത സമയം കാരണക്കാരനായ അവന് ഞാൻ അന്ന് തന്നെ പണി കൊടുക്കാൻ തീരുമാനിച്ചു ....എന്തു പണി കൊടുക്കും എന്നു ആലോചിച്ചു നിൽക്കുമ്പോൾ ആണ് ടിവി യിൽ മീശമാധവൻ പടം കണ്ടത് .

അതിൽ പിള്ളേച്ചന്റെ വീട്ടിലേക്ക് മാധവൻ പടക്കം ഓടിലൂടെ ഇറക്കുന്നത് കണ്ടപ്പോൾ പടക്കം പൊട്ടിച്ചു അവനെ പേടിപ്പിക്കാം എന്നു തന്നെ കരുതി..... വീട്ടിലെ സെക്യൂരിറ്റി അങ്കിളിനെ സോപ്പിട്ട് ഞാൻ പടക്കം വാങ്ങിപ്പിച്ചു .അവന്റെ അമ്മ എന്റെ അമ്മയുടെ ഫ്രണ്ട് ആയത് കൊണ്ട് തന്നെ (അവർ രണ്ടുപേരും ഒരു മിച്ചു പഠിച്ച ബെസ്റ്റ് ഫ്രണ്ട്സാണ് ) എനിക്ക് അവിടേക്ക് കയറി ചെല്ലാം....ഞാൻ അന്ന് തന്നെ അവന്റെ വീട്ടിലേക്ക് പടക്കവും ആയി ആരും കാണാതെ ചെന്നു....സന്ധ്യ സമയം ആയിരുന്നു അവൻ കുളികഴിഞ്ഞു വന്നു ഡ്രസ് മാറാൻ നിൽക്കുമ്പോൾ ഞാൻ പടക്കം ജനലിലൂടെ കത്തിച്ചു എറിയാൻ നിന്നത് ആണ് പക്ഷെ സംഭവം ചീറ്റി എന്നെ കയ്യോടെ പിടികൂടി...അതോടു കൂടി ബോർഡിങ്ങിൽ ചേർക്കാനുള്ള രണ്ടാമത്തെ കാരണവുമായി....പിന്നെ എന്നു നേരിൽ കണ്ടാലും ഞങ്ങൾ തമ്മിൽ അടിയാണ്. അതിനു ഇനി പ്രത്യേകിച്ചു ഒരു കാരണത്തിന്റെയും ആവിശ്യം ഇല്ല. അപ്പൊ പറഞ്ഞു വന്നത് അങ്ങനെയാണ് ഞങ്ങൾ തമ്മിലുള്ള അടിയുടെ തുടക്കം.എന്റെ നല്ലൊരു ബാല്യകാലം കളഞ്ഞു കുളിച്ച അവനുള്ള പ്രതികാരം വീട്ടാൻ വേണ്ടി ദൈവം കണ്ടത്തി തന്ന മാർഗം ആണിത്.

"നീ ആരെ കാത്തു നിന്നാലും എനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നൊക്കെ പറയണമെന്നുണ്ട്,,,,,സത്യത്തിൽ നീ കാത്തു നിൽക്കുന്നത് ഈ എന്നെയാണ്...." അവൻ സംശയത്തോടെ എന്നെ നോക്കി..... "അതായത് ഉത്തമാ.... നീ ഇപ്പൊ കാത്തു നിൽക്കുന്ന നിന്റെ കാമുകിയുടെ best friend ആണ് ഈ നിൽക്കുന്ന വർഷ എന്ന ഞാൻ....." അത് കേട്ടതും അവൻ വീണ്ടും ഞെട്ടി....ഹ്മ്മ്.... ഇനിയെത്ര ഞെട്ടാനിരിക്കുന്നു..... "എന്തേ പേടിച്ചു പോയോ മോൻ...." "അപ്പൊ നീ കരുതിക്കൂട്ടി വന്നത് ആണല്ലേടി..എന്റെ ഇഷ്ടം ഇല്ലാതെ ആക്കാൻ....?" "എനിക്ക നിന്റെ ഇഷ്ട്ടം ഇല്ലാതാക്കിയിട്ട് എന്തു കിട്ടാൻ ആണ് .പക്ഷെ ഒരു കാര്യം ഇന്ന് മുതൽ നീ എന്റെ അടിമയാണ്." "എന്ത്...?" "ഇന്ന് മുതൽ നീ എന്റെ അടിമയാണെന്നു. അവൾക്ക് നിന്റെ മുമ്പിൽ വരാൻ ഭയം ആണെന്ന്. അതാ അവൾ തന്ന കത്തെടുത്തു ഞാൻ നിനക്ക് കൊണ്ട് വന്നേ...?" ഞാൻ എന്റെ ബാഗിൽ നിന്നും അവനു അവൾതന്നെ പ്രണയ ലേഖനം എടുത്തു കൊടുത്തു.അവൻ ഒരു സംശയത്തോടെ അത് വാങ്ങിയ ശേഷം വായിച്ചു തുടങ്ങി.കത്തിലെ ഓരോ വരികൾ വായിക്കുമ്പോഴും അവന്റെ കണ്ണുകൾ ആനന്ദം കൊണ്ട് വികസിക്കുന്നുണ്ടായിരുന്നു.

കത്തിൽ എന്തുവ എഴുതിയെ എന്നെനിക്ക് അറിയില്ല.വായിക്കമായിരുന്നു ആ കത്ത്. പക്ഷെ മറ്റൊരാൾക്കുള്ളത് നമ്മൾ വായിക്കുന്നത് ശരിയായല്ലല്ലോ? "ഇത് സത്യം തന്നെയാണോ?" കത്തു വായിച്ച ശേഷം അവൻ എന്നോടായി ചോദിച്ചു. "വേണേൽ വിശ്വസിച്ചാൽ മതി" "നിന്നെ എനിക്ക് വിശ്വാസമില്ല അതുകൊണ്ടു തന്നെയാണ് ചോദിച്ചേ?" "ഓ.....എന്ന ഞാൻ പോയി അഫ്സയോട് പറയാം അവളെ നിനക്ക് വിശ്വാസം അല്ലെന്ന്.അവൾ എഴുതിയ കത്തു തന്നെയാ ഇത് .നീ അവളോട്‌ മാത്രം പറഞ്ഞ രഹസ്യം ഞാൻ അറിഞ്ഞില്ലേ ഇതിലും വലിയ തെളിവ് എന്താ നിനക്ക് വേണ്ടേ...?" ഞാൻ അവനു മുന്നിൽ നിരത്തിയ ചോദ്യം അവൻ എന്നെ വിശ്വസിക്കാൻ കാരണം ആയി. ചെക്കന്റെ പതിയെ നാണമെല്ലാം വിരിഞ്ഞു. എവിടെ നിന്നോ അവന്റെ അധരങ്ങളിൽ ഒരു കള്ള ചിരി വന്നിരുന്നു ആസമയം.ആദ്യമായിട്ടാണ് ഇവനെ ഞാൻഇങ്ങനെ നാണത്തോടെ കാണുന്നെ.. അവൻ അവൾക്കായികൊണ്ടു വന്ന ഗ്രീറ്റിങ്‌സ് എന്റെ കയ്യിലേക്ക് തന്നു കൊണ്ടു അവൾക്ക് നൽകണം എന്നു പറഞ്ഞു .അതിന്റെ കൂടെ അവൻ ഒരു റിങ്ങുംഎടുത്തു.

ഞാൻ അത് അവൾക്ക് നൽകാൻ എന്നെ ഏൽപ്പിക്കും എന്നു കരുതി അവനു നേരെ കൈ നീട്ടി. ആ സമയം എന്നെ നോക്കി പരിഹാസം നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു. "ഷോഇത് എങ്ങനെയാ നിന്റെ കയ്യിൽ തര.... അവൾ എന്നോട് പ്രണയം തുറന്ന് പറഞ്ഞാൽ അവളുടെ വിരലിൽഅണിയാൻ കൊണ്ടു വന്നത് ആണ് ഈ മോതിരം.പക്ഷെ അവൾ അല്ലല്ലോ അവൾക്ക് പകരം നീ അല്ലെ വന്നേ അവളെനേരിട്ടു കാണുമ്പോൾ അണിയിച്ചു കൊടുക്കാം " എന്നു പറഞ്ഞു കൊണ്ട് അവൻ മോതിരം അവന്റെ പാന്റ്സിന്റെ പോക്കറ്റിലേക്ക് തന്നെ വെച്ചു. തെണ്ടി എന്നെ പറ്റിക്കാൻ കാണിച്ചത് ആണ്.എന്നെ പറ്റിച്ചപ്പോൾ അവന്റെ മുഖത്തു വിരിഞ്ഞ ചിരി എനിക്ക് സഹിച്ചില്ല. "അതേ മോനെ ഒരുപാട് അങ്ങു ചിരിക്കല്ലേ ..ഞാൻ ഒന്ന് വിചാരിച്ചാൽ മോൻറെ പ്രേമം എട്ടു നിലയിൽ താഴെ വീണു പൊട്ടും.നീ ഒരു അന്യ മതസ്ഥയെ സ്നേഹിക്കുന്നു എന്നു നിന്റെ വീട്ടിൽ അറിഞ്ഞാൽ ഉള്ള അവസ്ഥ എന്തായിരിക്കും .

അറിയാല്ലോ നിന്റെ അപ്പൻ എന്റെ അപ്പന്റെ ശത്രു ആണ് എന്നപോലെ തന്നെ നിന്റെ 'അമ്മ എന്റെ അമ്മയുടെ best ഫ്രണ്ട് ആണ്....അതൊക്കെ പോട്ടെ നീ ഒരു തെമ്മാടി ആണെന്നും അതിന്റെ കൂടെ കുറെ നുണയും കൂട്ടി അഫ്‌സയോട് പറഞ്ഞാലും മതി മോനെ നിന്റെ പ്രണയം ചീറ്റിപോകാൻ.ഞാൻ പറഞ്ഞത് ഒക്കെ അനുസരിസിച്ചു നല്ല കുട്ടിയായി നടന്നാൽ നിനക്ക്അവളെ കിട്ടും...." ഞാൻ അത് പറഞ്ഞതും അവന്റെ മുഖം ദയനീയമായി.അവൻ തലതാഴ്ത്തി നിന്നു. അവന്റെ മുഖഭാവം കണ്ടപ്പോൾ എന്റെ മുഖത്തു ഒരു വിജയിഭാവം നിഴലിച്ചു.ചുണ്ടിൽ ചെറു ചിരി വിടര്ത്തി ഞാൻ അവനോടു അന്ത ഭയം ഇറുക്കണം എന്നു പറഞ്ഞു തിരിഞ്ഞതും ഒരു ദയയും ഇല്ലാതെ അവൻ എന്നെ അടുത്തു കിടന്ന ചളിയിലേക്ക് പുറകിൽ നിന്നും ചവിട്ടി വീഴ്ത്തി. അപ്രതീക്ഷിതമായാ അവന്റെ പ്രവർത്തിയിൽ ഞാൻ കൃത്യം ചലിയിലേക്ക് തെന്നേ വീണു. വീണു കിടക്കുന്ന എന്റെ അരികിലേക്ക് വന്നു കൊണ്ട് അവൻ വിജയി ഭാവത്തിൽ ഇളിച്ചു കൊണ്ടു പറഞ്ഞു.

"എന്താ മോൾ പറഞ്ഞേ എന്റെ പ്രണയം നീ കുളം തൊണ്ടും എന്നല്ലേ.ഒന്നു പോടി... നീ എന്തു പറഞ്ഞു ഉണ്ടാക്കിയാലും എനിക്ക് ഒരു കുഴപ്പം ഇല്ല. ഈ പ്രണയം പൊട്ടിക്കാൻ ആണ് നിന്റെ പ്ലാൻ എങ്കിൽ നീ അറിഞ്ഞ ഉടനെ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞേനെ.. അല്ലേൽ അഫ്‌സയോട് ഞാൻ ആരാണെന്നു അവൾ പറഞ്ഞപ്പോൾ തന്നെ നിനക്ക് മനസ്സിലായിട്ടുണ്ടാവും അല്ലോ..?ആ സമയം അവളെ നീ പിന്തിരിപ്പിച്ചേനെ?പക്ഷെ നീ അതൊന്നും ചെയ്തില്ല.അതിനർത്ഥം നിന്റെ ലക്ഷ്യം ഈ കാര്യങ്ങൾ പറഞ്ഞു എന്നെ ഭയപ്പെടുത്തി വെക്കുക മാത്രം... എനിക്ക് നിന്നോട് ഒന്നേ പറയാൻ ഉള്ളു പെണ് ജന്മം എടുത്ത ആണ് പിശാശേ നിന്നെ നിന്റെ പരിപ്പ് ഈ കലത്തിൽ വേവില്ല... നിന്നേ വിറ്റ ക്യാഷ് എന്റെ കയ്യിലുണ്ട്...." അതും പറഞ്ഞു കൂളിംഗ് ഗ്ലാസ്സും വെച്ചു മുണ്ടും മടക്കു കുത്തി പക്ക അച്ചായൻ സ്റ്റൈലിൽ നടന്നു പോകുന്ന അവനു നേരെ ഞാൻ അലറി വിളിച്ചു. "എടാ തെണ്ടി .....നീ നോക്കിക്കോ നീ നോവിച്ചു വിട്ടത് വർഷ യെ ആണ്.തന്നതിനൊക്കെ തിരിച്ചു തന്നിട്ടേയുള്ളൂ...നിന്റെ പ്രേമം ഞാൻ ഒരിക്കലും വഴിക്കില്ലെട ,പൊട്ടിച്ചു കയ്യിൽ തന്നിരിക്കും "

എന്റെ ഭീഷണിയെ നൂല് പോലെ കാറ്റിൽ പറത്തി അവൻ എന്നെ തിരിഞ്ഞു നോക്കി പുച്ഛത്തോടെ പോടി പുല്ലേ എന്നും പറഞ്ഞു കൊണ്ട് ജീപ്പിൽ കയറി സ്ഥലം വിട്ടു. ഇപ്പൊ മനസ്സിലായില്ലേ എന്റെ ദേഹത്തു എങ്ങനെയാ ചളി ആയെ എന്നു.വീഴ്ച്ചയിൽ അവൻ തന്നഗ്രീറ്റിംഗ്‌സിലും ചളി ആയി എന്റെ വസ്ത്രത്തിലെ ചളി കളയുന്നതിനുള്ള ശ്രമങ്ങൾക്ക് മുൻപ് അതിലെ ചളി കളയാൻ ശ്രമിച്ചു. പിന്നെ നേരം വൈകിയലോ എന്നു കരുതി ഒരു ഓട്ടമായിരുന്നു സ്കോളിലേക്ക് .വരുന്ന വഴി കല്ലു തട്ടി വീഴുകയും ചെയ്തു .അങ്ങനെ കാലിൽ ഒരു മുറിവും കിട്ടി.അത് കാര്യം ആക്കാതെ വേഗം സ്കൂൾ ലക്ഷമാക്കി പോന്നു. അവനോടു വെല്ലു വിളി ഉയർത്തിയ പോലെ അവന്റെ പ്രണയം പൊളിക്കാൻ ഒന്നും എനിക്ക് പ്ലാൻ ഉണ്ടായിരുന്നില്ല.എന്റെ പ്ലാൻ അവനെ എന്റെ അടിമ ആക്കുക ആയിരുന്നു എന്നാണ് ഈ കാര്യങ്ങൾ പറഞ്ഞു പേടിപ്പിച്ചിട്ട്.അതെന്തായാലും വില പോകില്ല. എന്നെ ചളിയിൽ വീഴ്ത്തിയതിനു അവനു നല്ലൊരു പണി ഞാൻ വേറെ കൊടുത്തോളാം...ഇനിയും അവനെ കാണാനുള്ളത് അല്ലെ......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story