സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 20

Street dancer

രചന: തൻസീഹ് വയനാട്

പിറ്റേന്ന് തന്നെ റോഷനെ അന്വേഷിച്ചു ഞാൻ എന്റെ ആക്ടിവ എടുത്തു ഇറങ്ങി.രാഹുലേട്ടനെ വിളിച്ചു ഇന്നലെ വീട് വിട്ട് അവൻ എങ്ങോട്ട് ആണ് ഇറങ്ങിയത് എന്നു അറിയുമോ എന്നു ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു മറുപടി. അവർക്ക് ആർക്കും അറിയില്ല.എവിടെ പോയിരിക്കും അവൻ.കുറെ അലഞ്ഞു നടന്നു ഞാൻ.പക്ഷെ കണ്ടില്ല. തുടരുന്നു. ___----------____ ടൗണിലൂടെ അവനെ അന്വേഷിച്ചു പോകുമ്പോൾ ആയിരുന്നു ആ കാഴ്ച കണ്ടത് . റോഡ് സൈഡിൽ അഴുക്കുചാൽ ഉണ്ടാക്കുന്നവരുടെ കൂട്ടത്തിൽ റോഷനും .. ഒരിക്കലും പ്രതീക്ഷിക്കാത്ത ആ കാഴ്ച മുൻപിൽ കണ്ടപ്പോൾ എന്റെ ഉള്ളം ഒന്നു പിടഞ്ഞു.. ഞാൻ വണ്ടി സൈഡ് ആക്കി ഇറങ്ങി അവനെ ലക്ഷ്യമാക്കി നടന്നു.അവൻ എന്നെ കണ്ടിരുന്നില്ല.. " റോഷ....." അവന്റെ അടുത്തെത്തിയതും ഞാൻ വിളിച്ചു. വിളികേട്ട് തിരിഞ്ഞ് നോക്കിയ അവൻ എന്നെ കണ്ടൊന്നു പരുങ്ങിയതും എനിക്ക് വന്ന ദേഷ്യം കൊണ്ടു ഞാൻ അവന്റെ മുഖം നോക്കിയൊന്നു പൊട്ടിച്ചു .

ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു വർഷ എന്റെ മുഖത്തേക്ക് അടിച്ചത് .ഞാൻ കവിളിൽ കൈ വെച്ചു അവളെ അമ്പരപ്പോടെ നോക്കിയ നേരം അവൾ എന്റെ കൈ പിടിച്ചു കൊണ്ടു പോകുകയായിരുന്നു,... അവിടെ നിന്നും എന്നെ അവൾ അടിച്ചത് കണ്ടു ചുറ്റുമുള്ളവർ നോക്കുന്നത് കൊണ്ടു അവിടെ വെച്ചു വലിയ സീൻ ഉണ്ടാക്കേണ്ട എന്നു കരുതി ഞാൻ അവളുടെ പുറകെ പോയി. അവൾ വണ്ടിയുടെ അടുത്തേക്ക് കൊണ്ടു പോയി എന്നെ കലിപ്പോടെ കുറെ നോക്കി.ഞാൻ അത് കാര്യമാക്കാതെ ഇരുന്നപ്പോൾ അവളുടെ ചോദ്യം എനിക്ക് നേരെ വന്നു. "എന്താടാ നിന്റെ ഉദ്ദേശം ....?" "എന്ത്....?" "ഇത്രയും പഠിച്ച നീ ഉള്ള ജോലിയും കളഞ്ഞു ഇവിടെ വന്നു ഇങ്ങനെ കഷ്ടപ്പെടേണ്ട ആവിശ്യം എന്താ എന്ന ചോദിച്ചേ..."? "ഇതൊരു കഷ്ട്ടപ്പാട് ആയിട്ട് എനിക്ക് തോന്നിയില്ല.ഏതൊരു ജോലിക്കും അതിന്റേത് ആയ മാന്യത ഉണ്ടെന്നു വിശ്വസിക്കുന്ന ആൾ ആണ് ഞാൻ.കുറച്ചു പഠിച്ചെന്നു കരുതി ഇങ്ങനെ ഒരു ജോലിയോടും മുഖം തിരിക്കേണ്ട ആവിശ്യം ഒന്നുമില്ല.കാശിനു അത്യാവശ്യം വന്നു അപ്പൊ കിട്ടിയ ജോലി ചെയ്തു..."

യാതൊരു മടിയും ഇല്ലാതെ അവളോട്‌ അത്രയും പറഞ്ഞു കൊണ്ട് അവൾക്ക് മുഖം കൊടുക്കാതെ ഞാൻ ഇരുന്നു.അവളും ഒന്നും മിണ്ടാതെ ദേഷ്യത്തിൽ തന്നെ എന്നെ നോക്കുകയാണ്. "റോഷ......" ദേഷ്യം കലർന്ന സ്വരത്തിൽ അവൾ എന്നെ വിളിച്ചു. "വർഷ എനിക്ക് നിന്നോട് കൂടുതൽ ഒന്നും പറയാനില്ല.നിനക്ക് ചോദിക്കാൻ ഉള്ളത് ജോലി കളഞ്ഞത് എന്തിനാ ..വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് എന്തിനാ എന്നൊക്കെ ആയിരിക്കും.അതിനു ഒരു ഉത്തരമേ ഉള്ളു...നീ....നീ മാത്രം.നീ എനിക്ക് ഉണ്ടാക്കി തന്നത് അല്ലെ എല്ലാം.നീ എന്നിൽ നിന്ന് അകലുകയല്ലേ...?പിന്നെ എനിക്ക് എന്തിനാ അതെല്ലാം.." എന്റെ പരിഭവവും ദേഷ്യവുമെല്ലാം എന്റെ വാക്കുകളിൽ കലർന്നിരുന്നു. "റോഷ....." അവൾ നിസ്സഹായതയോടെ എന്നെ വിളിച്ചു "നീ ഇപ്പോഴും എന്നെ ഒരു ഫ്രൻഡ്‌ ആയി തന്നെയാകും കാണുന്നത് അല്ലെ....?" അൽപം പുച്ഛം കലർത്തി ഞാൻ അത് പറഞ്ഞതും അവൾ അതേ എന്നു പറഞ്ഞു. "പക്ഷെ എനിക്ക് നിന്നെ ഒരു ഫ്രൻഡ്‌ ആയി മാത്രം കാണാൻ കഴിയില്ല.അത് ഞാൻ മുമ്പേ പറഞ്ഞത് അല്ലെ.അതിനല്ലേ നമ്മൾ പിരിഞ്ഞതും..." "റോഷ അകന്നു കൊണ്ടു നമുക്ക് അകലാൻ കഴിയില്ല എന്ന് നിനക്കും എനിക്കും ഈ ദിവസങ്ങൾ കൊണ്ടു മനസ്സിലായത് ആണ്.

രണ്ടുപേരുടെയും വാശി അതും മാറില്ല. എനിക്ക് നീ എന്റെ ഫ്രൻഡ്‌ തന്നെയാ..നിനക്ക് ഞാൻ എങ്ങനെ ആയാലും നിന്നിൽ നിന്ന് അകലാൻ ഞാൻ ഇല്ല.എനിക്ക് നീ എന്റെ പഴയ റോഷൻ ആകും എന്നു വിശ്വാസം ഉണ്ട്...." അവൾ പറഞ്ഞത് കേട്ട് ഞാൻ ഒന്നു നിസ്സഹായമായി ചിരിച്ചു . "വർഷ ...ഞാൻ ഇങ്ങനെ തന്നെയാണ്. നീയും ഞാനും കട്ട കമ്പനി ആയി കുറച്ചു ദിവസങ്ങൾക്ക് ശേഷം തന്നെ എനിക്ക് നിന്നോട് പ്രണയം തോന്നിയിരുന്നു.ഞാൻ പറയാൻ വൈകി.അതെന്റെ തെറ്റ്...." "അതെന്തേലും ആയിക്കോട്ടെ റോഷ...നമ്മളിൽ ആരു മാറും എന്നു നമുക്ക് നോക്കാം.പക്ഷെ പിരിഞ്ഞിരിക്കേണ്ട." "ശരി...ആരു മാറുമെന്ന് നോക്കാം...." അവളോട്‌ അത്രയും കനത്തിൽ പറഞ്ഞു കൊണ്ട് അവൾക്ക് മുഖം കൊടുക്കാതെ ഞാൻ പതിയെ ചിരിച്ചു. എനിക് അറിയാല്ലോ വർഷ നിന്നേ.നിന്റെ ഉള്ളിന്റെ ഉള്ളിൽ ആരും കാണാതെ എന്നോട് ഒരു ഇഷ്ട്ടം ഒളിപ്പിച്ചിട്ടില്ലേ അത് ഞാൻ തന്നെ പുറത്തു കൊണ്ടു വരും.അല്ലെങ്കിൽ അത് താനെ നീ അറിയാതെ പുറത്തു വന്നോളും..

പരസ്പരം അകന്നിരുന്നപ്പോൾ എനിക്കും വല്ലാത്ത വേദന ആയിരുന്നു.ഇഷ്ടമില്ലാത്ത ജോലി തുടർന്നത് അവൾക്ക് വേണ്ടി ആയിരുന്നു.അവൾ എന്റെ കൂടെ ഇല്ലെങ്കിൽ എനിക്ക് എന്തിനാ ജോലി എന്നു കരുതിയാണ് അത് റിസൈൻ ചെയ്തത്.2 പേരും വാശി പിടിച്ചു ഇരുന്നപ്പോൾ പിന്നെ വീട്ടിൽ നിന്നും ഞാൻ ഇറങ്ങി.എപ്പോഴെങ്കിലും അവൾ എന്നെ തേടി വരും എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു.ഞങ്ങളുടെ ഉടക്ക് നമ്മുടെ ഫ്രണ്ട്സിന് അറിയാം പക്ഷെ പിണക്കത്തിന്റെ കാരണം എന്താണെന്ന് ആർക്കും അറിയില്ല. എന്നെ തേടി അവൾ വന്നപ്പോൾ ഇഷ്ട്ടം പറയാൻ ആണെന്ന് കരുതി. പക്ഷെ അവളിൽ വലിയ മാറ്റമൊന്നും ഇല്ല. മാറിക്കോളും ...എന്തായാലും അവൾ എന്റെ അരികിലേക്ക് തന്നെ വന്നോളും. ഓരോന്നു ഞാൻ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു വർഷ പറഞ്ഞത്. "ടാ നീ വീട്ടിലേക്ക് തിരിച്ചു പോണം. ഒപ്പം ജോലിയിലേക്ക് തിരിച്ചു കയറണം.." "വീട്ടിലേക്ക് പോകാം പക്ഷെ ജോലി...

എനിക്ക് ഇഷ്ട്ടം അല്ലെടി ആ ജോലി.നിന്റെ നിർബന്ധത്തിനു ഞാൻ ജോയിന്റ് ചെയ്തത് ആണ്.എനിക്ക് ഇഷ്ട്ടം അല്ല ആ ജോബ്...." "ഡാൻസ് ഒന്നും ആയിട്ടില്ലല്ലോടാ....പിന്നെ ഈ ജോലി പോലും ഇല്ലാതെ എങ്ങനെയാ..." "ഇഷ്ട്ടം ഉള്ളത് ഉപേക്ഷിക്കാം ..പക്ഷെ ഇഷ്ട്ടം ഇല്ലാത്തത് ചെയ്യാൻ ആണ് പാട്.." "നീ പറഞ്ഞത് ശരിയാ... നിനക്ക് ഇഷ്ട്ടം ഉള്ളത് തന്നെ ചെയ്തത് തുടങ്ങാം... ഇപ്പൊ വാ വീട്ടിലേക്ക് ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം..." എന്നു പറഞ്ഞവൾ എഴുന്നേറ്റു. ഞാൻ കൂടെയും .അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു എന്നോട് കയറാൻ പറഞ്ഞ നിമിഷം എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു. "ടാ...നീ ഓടിച്ചോ" എന്നു പറഞ്ഞു കൊണ്ട് എനിക്ക് കീ തന്നു... ഞാൻ രണ്ടു കയ്യും കെട്ടി ഒരു കള്ളച്ചിരിയോടെ അത് വാങ്ങാതെ അവളെ തന്നെ നോക്കി. "നീ ഇങ്ങനെ നോക്കേണ്ട ആവിശ്യം ഒന്നുല്ല... അന്നൊക്കെ ആയിരുന്നേൽ നീ എന്റെ പുറകിൽ ഇരിക്കുന്നതിൽ എനിക്ക് നോ പ്രോബ്ലെം .പക്ഷെ ഇപ്പൊ നീ എന്നെ ഒരു ഫ്രൻഡ്‌ ആയി മാത്രം അല്ലല്ലോ കാണുന്നെ..."

"ഉം....നിന്നെ അനാവശ്യം ആയി ടച്ചു ചെയ്യുമോ എന്നുള്ള ഭയം.." "ആന്നെ..അത് തന്നെയാ....നീ ആളങ്ങു മാറിപ്പോയില്ലേ ഫ്രൻഡ്‌.." "എന്റെ lover ആൾ കൊള്ളാല്ലോ...." എന്നു പറഞ്ഞു കൊണ്ട് അവളിൽ നിന്ന് കീ വാങ്ങി ഞാൻ വണ്ടിയോടിച്ചു.അവൾ എന്റെ പുറകിൽ കയറി... പോകുന്നവഴി ഞാൻ താൽക്കാലികമായി എടുത്ത ലോഡ്ജിലെ മുറിയിൽ നിന്നും എന്റെ ബാഗ് എടുത്തു കൊണ്ടു വീട്ടിലേക്ക് തിരിച്ചു .എന്നെ അവിടെ ഇറക്കി അവൾ പോയി. എന്റെ തിരിച്ചു വരവ് നമ്മടെ ഫ്രണ്ട്സിനൊക്കെ സർപ്രൈസ് ആയിട്ടുണ്ട്. അവന്മാരൊന്നും പറഞ്ഞത് കേൾക്കാതെ വീട്ടിൽ നിന്ന് ഇറങ്ങിയത് ആയിരുന്നു.അതിനു വേണ്ടുവോളം അവരിൽ നിന്നും അപ്പോൾ തന്നെ കിട്ടി... ********* "ഡാൻസ് അല്ലാതെ വേറെ എന്തിനോടാ നിനക്ക് താല്പര്യം ഫ്രണ്ട്‌...." കായലിലേ പാലത്തിൽ ഇരുന്നു കൊണ്ടു ഞാൻ റോഷനോട് ചോദിച്ചു.ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് പോകാൻ നിന്ന എന്നെ റോഷന്റെ ഫ്യൂച്ചർ നെ പറ്റിയുള്ള ഡിസ്കഷനു വേണ്ടി വിളിച്ചു വരുത്തിയത് ആയിരുന്നു റോഷൻ.

"Lover.... എനിക്ക് വേറെ അങ്ങനെ പ്രത്യേക താല്പര്യം ഒന്നുല്ല...." അവൻ എന്നെ lover എന്നു വിളിച്ചപ്പോ ഞാൻ കലിപ്പായി. "ഡാ...ചെർക്ക ഞാൻ നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് lover എന്നു വിളിക്കരുത് എന്ന്." "നീ എന്നെ ഫ്രണ്ട് എന്നു വിളിക്കുന്നത് മാറ്റ് അപ്പൊ ഞാൻ lover എന്നു വിളിക്കുന്നതും മാറ്റാം..." അവൻ കായലിൽ നിന്നു കണ്ണെടുത്തു എന്നെ നോക്കി ഒരു നനഞ്ഞ ചിരി നൽകി കൊണ്ടു പറഞ്ഞപോൾ ഞാൻ അവനെ രൂക്ഷമായി നോക്കുകയായിരുന്നു. അതേ സമയം ഇർഫാൻ ഞങ്ങളുടെ അടുത്തേക്ക് കോഫിയുമായി വന്നു.ഇപ്പോൾ ഞാനും ഇർഫാനും റോഷനും മാത്രമേ ഇവിടെയുള്ളൂ.ബാക്കി എല്ലാവരും ജോലി കഴിഞ്ഞു വന്നിട്ടില്ല. "അതേയ് കോഫീ റെഡി .ഇനി കോഫി കുടിച്ചിട്ടാവാം ചർച്ച ..." എന്നു പറഞ്ഞു കൊണ്ട് ഇർഫാൻ എനിക്ക് നേരെ കോഫി നീട്ടി.ഞാൻ അവനിൽ നിന്നും കോഫി വാങ്ങിയ നേരം തന്നെ എനിക്ക് ഒരു കാൾ വന്നു.എടുത്തു നോക്കിയപ്പോൾ ചാച്ചനാണ്... "ഹലോ ചാച്ച..."

"വർഷ ഒരു ഗുഡ് ന്യൂസ് ഉണ്ട്.." മാർട്ടിന്റെയും ഡാനിയയുടെയും വിവാഹം ഉറപ്പിച്ചു..." "എപ്പോ....?" ഞാൻ ആകാംഷയോടെ ചാച്ചനോട് ചോദിച്ചു. "ഇന്ന് നിന്റെ ചേച്ചിയെ പെണ്ണ് കാണാൻ വന്നു പോയി. അവളുടെ സീനിയർ ആയിരുന്ന പയ്യൻ ആണ്. നിതിൻ.. പെട്ടെന്നായിരുന്നു.ഞാൻ ഇപ്പോൾ നിന്റെ വീട്ടിലാ..." "ചേട്ടായിയുടെയോ...?" "അവന്റെ കാര്യം നിന്റെ അപ്പാപ്പൻ ആണ് ഉറപ്പിച്ചേ..പെണ്ണിനെ നിനക്ക് അറിയും ഷിബിന്റെ ചേച്ചി...സെലിൻ..." ആ പേര് കേട്ടതും ഞാൻ ഒന്ന് തരിച്ചു നിന്നു. "ചാച്ചാ ഇതെങ്ങനെ ഇതെങ്ങനെ സംഭവിച്ചു?" "നിന്റെ അപ്പാപ്പൻ നേരിട്ടു ചെന്നു പെണ്ണ് ചോദിച്ചു എന്നു..." "അപ്പൊ അവർ തമ്മിൽ ഉള്ള വഴക്ക് ഒക്കെ തീർന്നോ...?" "തീർന്നു എന്ന തോന്നുന്നെ... അല്ലേൽ പെണ്ണ് ആലോചിച്ചു നിന്റെ അപ്പാപ്പൻ പോകുമോ...?" "ആ അതും ശരിയാ... എന്നാലും ഇതെങ്ങനെ വിശ്വസിക്കാൻ പറ്റുന്നില്ല..." "ഇതറിഞ്ഞപ്പോൾ ഉള്ള എന്റെ അവസ്ഥയും ഇതായിരുന്നു.വിശ്വസിക്കാൻ പറ്റിയില്ല.എന്തായാലും നിന്റെ അപ്പാപ്പൻ അല്ലെ എന്തേലും കൊനിഷ്ട് കാണാതെ ഇങ്ങനെ ഒന്നുo ചെയ്യില്ല.." "എന്തേലും ഉണ്ടെങ്കിൽ നമുക്ക് കാത്തിരുന്നു കാണാമെന്നേ ചാച്ചാ...."

"ആ...പിന്നെ നിന്നോട് വീട്ടിലോട്ട് വരാൻ പറഞ്ഞിട്ടുണ്ട് ആശേച്ചി..2 3 ആഴ്ച്ചക്ക് ഉള്ളിൽ വിവാഹം ഉണ്ടാവും മിക്കവാറും.അതുവരെ നിന്നോട് വീട്ടിൽ വന്നു നിക്കാൻ..." "അമ്മോ...അതെന്തു ഏർപ്പാട... എനിക്ക് അവിടെ നിക്കണ്ട..." "അതൊന്നും പറഞ്ഞിട്ടു കാര്യം ഇല്ല.നീ വന്നില്ലേൽ നിന്റെ മമ്മ തൂക്കിയെടുത്തു കൊണ്ട് വരും ഇങ്ങോട്ട്...." "എന്തു ചെയ്യാൻ സ്വന്തം ചേച്ചിയുടെയും ചേട്ടന്റെയും കല്യാണം ആയിപ്പോയില്ലേ ഞാൻ വരാം...." ഒരു ദീർഘ നിശ്വാസത്തോടെ അതും പറഞ്ഞു ഫോൺ കട്ട് ചെയ്ത ശേഷം റോഷനോടും ഇർഫാനോടും ചേട്ടന്റെയും ചേച്ചിയുടെയും വിവാഹത്തെ പറ്റി പറയുമ്പോൾ ആണ് എന്റെ മനസ്സിലേക്ക് ആ ഐഡിയ കടന്നു വന്നത്. "ടാ നമുക്ക് ഇവൻ മാനേജ്മെന്റ് ഒന്ന് നോക്കിയാലോ ബിസിനസ്സ് ആയിട്ട്...പൊളിക്കും " "എടി അതൊന്നും നടക്കില്ല മുടക്കുതൽ കുറെ ഇറക്കേണ്ടി വരും...." "മുടക്കുമുതലിന്റെ കാര്യംഞാൻ നോക്കാം..നിനക്ക് താല്പര്യം ഉണ്ടോ എന്ന് പറ ആദ്യം.നിങ്ങളുടെ ടീം ഡാൻസും ഇതിൽ ഇൻക്ലൂഡ് ആക്കാമല്ലോ...?" "എനിക്ക് താല്പര്യം ഇല്ല" ഞാൻ സന്തോഷത്തോടെ പറഞ്ഞു വന്നപ്പോൾ ആയിരുന്നു റോഷന്റെ ഈ മറുപടി. "അതെന്താ നിനക്ക് താൽപര്യമില്ലാത്തത് ...?" മുഖത്തു അല്പം ശുണ്ഠിയോട് കൂടി ഞാൻ അത് ചോദിച്ചപ്പോൾ അവൻ എനിക്ക് നേരെ ഒന്നു ഇളിച്ചു കൊണ്ടു പറഞ്ഞു. "എനിക്ക് താല്പര്യം തോന്നണം എങ്കിൽ മോൾ ഉപേക്ഷിച്ച ഡാൻസിലേക്ക് തിരികെ വരണം...."

അത് ഞാൻ പറഞ്ഞപ്പോൾ വർഷയുടെ മുഖത്തെ ശുണ്ഠിയെല്ലാം പോയി അവിടെ നിരാശ കലർന്നു. "ഡാൻസോ,അതിനു ചേച്ചികുട്ടി ഡാൻസർ ആണോ....?" ഇർഫാനിൽ നിന്നും ആയിരുന്ന ആ ചോദ്യം.സത്യത്തിൽ ഇർഫാൻ അടുത്തു നിൽക്കുന്ന കാര്യം ഞാൻ മറന്നിരുന്നു .എന്തായാലും എല്ലാരും അറിയേണ്ടത് അല്ലെ....? "അതേ ഇവൾ ക്ലാസിക്കൽ ഡാൻസർ ആണ്..." "സത്യായിട്ടും...ചേച്ചികുട്ടി ഇതെന്താ നേരത്തെ പറയാതിരുന്നെ....?" ഇർഫാൻ അവളോട്‌ ചോദിച്ചപ്പോൾ അവൾ മറുപടിക്ക് വേണ്ടി പരതി. "അത്....അത്...ഒന്നൂല്ലേടാ ഞാൻ അതൊക്കെ ഉപേക്ഷിച്ചത് ആയിരുന്നു..അതാ പറയാതിരുന്നെ...." അവൾ അവനോടു ആണ് സംസാരിക്കുന്നതെങ്കിലും ദേഷ്യത്തോടെ എന്നെ നോക്കുകയായിരുന്നു. "അതെന്തിനാ ഉപേക്ഷിച്ചത് ..?" വീണ്ടും ഇർഫാന്റെ ചോദ്യം. "അപ്പാപ്പന് ഒന്നും ഇഷ്ട്ടം അല്ലെടാ .." "അപ്പാപ്പന് ഇഷ്ട്ടം അല്ല എന്ന് കരുതി ഉപേക്ഷിക്കുവാ... ഞാൻ ഒരു കാര്യം പറയട്ടെ ചേച്ചി കുട്ടി .ചേച്ചി കുട്ടി ഞങ്ങളുടെ ടീമിൽ ജോയ്‌ന്റ് ചെയ്യുന്നു ..എന്തേ...?" "അയ്യോ അതൊന്നും പറ്റില്ല..." ഇർഫാൻ അവളോട്‌ അത് ചോദിച്ചതും അവൾ എതിർപ്പോടെ പറഞ്ഞു..

"അതെന്താ പറ്റാത്തത് പറ്റും..."(ഇർഫാൻ) "ഇല്ലെടാ നിനക്ക് അത് മനസ്സിലാകില്ല പറഞ്ഞാൽ...." പക്ഷെ അവൾ പറഞ്ഞത് ഒന്നും കേൾക്കാതെ ഇർഫാൻ നിർബന്ധിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അവളെ നോക്കി കളിയാക്കി ചിരിക്കുകയായിരുന്നു.എന്റെ മുഖത്തെ ഭാവം മനസ്സിലാക്കിയ അവൾ ദേഷ്യം കൊണ്ടു അവൾക്ക് നേരെ നീട്ടി വെച്ചിരുന്ന എന്റെ കാലിൽ പിന്നു കൊണ്ട് അമർത്തി കുത്തി..ഞാൻ വേദന കൊണ്ട് പുളഞ്ഞു നിലവിളിച്ചപ്പോൾ ഇർഫാൻ കാര്യം ചോദിച്ചു. "എടാ ഇവൾ എന്നെ പിന്നു കൊണ്ടു കുത്തി...നീ ഇവളെ ഡാൻസ് തുടരാനും നമ്മുടെ ഗ്രൂപ്പിൽ ജോയിന്റ് ചെയ്യാൻ നിർബന്ധിപ്പിക്കുന്നതിന് .ഞാൻ കാരണം അല്ലെ നീ അറിഞ്ഞേ...." അവൻ അത്രയും പറഞ്ഞപ്പോൾ ഇർഫാൻ എന്നെ അവളെ അടിമുടി നോക്കി കൊണ്ട് ചോദിച്ചു... "എന്താ ചേച്ചികുട്ടി ഇത്...." അവൾ ഉത്തരം പറയാൻ കഴിയാതെ അവനു മുന്നിൽ നിൽക്കുമ്പോഴും എന്നെ കലിപ്പോടെ നോക്കുവായിരിന്നു. ഞാൻ അവൾക്കു നേരെ ഇളിച്ചു കാണിച്ചു. അങ്ങനെ ഒന്നും ഞാൻ നിന്നെ വിടാൻ ഉദ്ദേശിക്കുന്നില്ല വർഷ..നിന്നെ വഴിക്ക് കൊണ്ടുവരാൻ പറ്റുമോ എന്ന് ഞാനും നോക്കട്ടെ... "എടാ എന്റെ അവസ്ഥ അതായത് കൊണ്ട...

ശരി നീ പറയുന്ന പോലെ തന്നെ ചെയ്യാം നിങ്ങടെ കൂടെ ഡാൻസിന് ഞാൻ വരാം.എന്റെ മുടങ്ങിപ്പോയ നൃത്തം ഞാൻ തുടരുകയും ചെയ്യാം..." ഇർഫാനു നേരെ അത്രയും വർഷ പറയുമ്പോൾ എന്റെ ഉള്ളം സന്തോഷം അടക്കാൻ ആവാതെ ഇരിക്കുകയായിരുന്നു .കുറച്ചു പിടിവാശി പിടിച്ചാലെ അപ്പൊ എല്ലാം ശരിയാകും അല്ലെ.ഇനി വർഷയോടുള്ള സമീപനം ഇങ്ങനെ മതി എന്നു ഞാനും തീരുമാനിക്കുകയായിരുന്നു. "അപ്പൊ ചേച്ചികുട്ടി ഇനി മുതൽ നമ്മുടെ ടീമിൽ ഉണ്ടാവും അല്ലെ....?" ഇർഫാനും അവളോട്‌ ചോദിച്ചു. "ടീമിൽ ഇല്ലെങ്കിലും വേണ്ടില്ല. അവൾ നൃത്തം തുടർന്നാൽ മതി." ഞാൻ വർഷയെ നോക്കി പറഞ്ഞു. "ഞാൻ പറഞ്ഞല്ലോ നൃത്തം തുടരാം എന്നു.നിന്റെ തീരുമാനം പറ ഞാൻ പറഞ്ഞ കാര്യത്തെ പറ്റി..." "എനിക്ക് എന്താ താൽപര്യകുറവ് ..എനിക്ക് ok ആണ്...." ****** റോഷൻ ഇപ്പോൾ പണ്ടത്തെ പോലെയൊന്നുമല്ല ബിഹേവ്. മർമം നോക്കി ഓരോന്നു പറയുമ്പോൾ ഞാൻ അവനെ അനുസരിക്കും എന്നവന് അറിയാം.അവനെപ്പോഴും എന്റെ വീക്നെസ്സിൽ കയറി പിടിക്കും.ഇപ്പൊ ഈ ഡാൻസിന്റെ കാര്യം പറഞ്ഞത് തന്നെ.

പക്ഷെ വിട്ടു കൊടുക്കാൻ ഞാനും ഇല്ല.അവന്റെ വീക്നെസ്സിൽ ഞാനും കയറി പിടിക്കും.അവന്റെ വീക്നെസ് എന്താ....?എന്റെ വീക്നെസ് അവൻ ആണ്..അവന് എന്തെങ്കിലും സംഭവിക്കുമ്പോൾ എനിക്ക് സഹിക്കില്ല.അപ്പൊ അവന്റെ വീക്നെസ് ഞാനും ആകില്ലേ... ഞാൻ പിണങ്ങിയാലും അവന് സഹിക്കില്ല. "ഇപ്പൊ എങ്ങനെയുണ്ട് മോളെ നിന്നെ അനുസരിപ്പിക്കാനും എനിക്ക് കഴിയും..." ഇർഫാൻ അകത്തേക്ക് പോയ നിമിഷം റോഷൻ എന്നോട് ചോദിച്ചു. "റോഷ സത്യായിട്ടും നിന്റെ പ്രവർത്തി എനിക്ക് തീരെ ഇഷ്ട്ടം ആകുന്നില്ല.വലിയ രസം ഒന്നുല്ല ചെയ്യുന്നത് കാണാൻ..." ഞാൻ അല്പം കനത്തിൽ അത് പറഞ്ഞു പോകാൻ നിന്ന നേരം അവൻ എന്റെ കയ്യിൽ പിടിച്ചു.ഞാൻ അവനെ തിരിഞ്ഞു നോക്കിയപ്പോൾ അവന്റെ അധരങ്ങൾ എന്നോട് മൊഴിഞ്ഞു... "ഞാൻ ഇങ്ങനെ ആയിരുന്നില്ലല്ലോ വർഷ... നിന്റെ വാശി അല്ലെ എന്നെയും വാശി പിടിപ്പിക്കുന്നെ.... എനിക്ക് അറിയാം നിനക്ക് എന്നെ ഇഷ്ടം ആണെന്ന് .പ്ലീസ് അത് തുറന്നു പറ...." "ഇല്ല റോഷ...ഞാൻ നിന്നെ പ്രണയിക്കുന്നില്ല. നീയും നിന്റെ വാശി കള..." എന്നു ഞാൻ പറഞ്ഞതും അവൻ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ടു അവന്റെ നെഞ്ചിലേക്ക് അടുപ്പിച്ചു .

ഒരു നിമിഷം ഞാൻ എന്റെ കണ്ണുകൾ ഇരുകിയടച്ചു.ഇപ്പോൾ അവന്റെ ഹൃദയ താളംഎനിക്ക് വ്യക്തമായി കേൾക്കാം. അവന്റെ ഹൃദയമിടിപ്പിനനുസരിച്ചു കൊണ്ട് എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും വർധിക്കുന്നുണ്ടായിരുന്നു.അവനെന്റെ കൈകളിൽ നിന്നും പിടിവിട്ടു കൊണ്ടു എന്റെ മുഖം അവന്റെ കരങ്ങളാൽ കോരിയെടുത്തു .അവന്റെ ഇരു കൃഷ്ണമണികളും എന്നെ വന്നു മൂടുമ്പോൾ എന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു.എന്തിനെന്ന് എനിക്ക് അറിയില്ല ...പക്ഷെ മിഴികൾ നിറയുന്നു.പക്ഷെ കണ്ണുനീർ പുറത്തേക്കു വരാൻ മടിച്ചു കൊണ്ടു അവിടെ തന്നെ തളം കെട്ടി നിൽക്കുന്നു.. അവന്റെ കൈക്കുമ്പിളിലെ എന്റെ മുഖം അവന്റെ മുഖത്തോട് അവനടുപ്പിച്ചപ്പോൾ കണ്ണുകൾ ഇറുക്കി ഞാൻ എന്റെ ഷോളിൽ പിടുത്തം മുറുകിയ ആ നിമിഷം അവൻ അവന്റെ കണ്പീലികൾ കൊണ്ടു എന്റെ കണ്പീലിയിൽ പതിയെ സ്പര്ശിച്ചതും ഞാൻ പതിയെ മിഴികൾ തുറന്നു. അപ്പോഴേക്കും അവൻ എന്നിൽ നിന്നും അകന്നിരുന്നു.. നിറഞ്ഞു നിന്ന എന്റെ മിഴികൾ ഒഴുകി... ഒന്നും പറയാതെ അവനു മുന്നിൽ എനിക്ക് എന്തു സംഭവിച്ചു എന്ന് പോലും അറിയാതെ ഞാൻ നിൽക്കുമ്പോൾ "വർഷ നിന്റെ ഹൃദയം പറയുന്നുണ്ട് എന്നോടുള്ള പ്രണയം..അത് ഒന്നു മനസ്സിലാക്ക് നീ...." എന്നു പറഞ്ഞു കൊണ്ട് നടന്നകലുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കുന്നുണ്ടായിട്ടുരുന്ന വർഷ നീ അവനെ പ്രണയിക്കുന്നുണ്ടോ എന്ന്. പക്ഷെ എന്റെ മനസ്സ് നൽകുന്ന ഉത്തരം ഇല്ല എന്ന് മാത്രമായിരുന്നു.......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story