സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 21

Street dancer

രചന: തൻസീഹ് വയനാട്

എന്നു പറഞ്ഞു കൊണ്ട് നടന്നകലുമ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കുന്നുണ്ടായിരുന്നു വർഷ നീ അവനെ പ്രണയിക്കുന്നുണ്ടോ എന്ന്. പക്ഷെ എന്റെ മനസ്സ് നൽകുന്ന ഉത്തരം ഇല്ല എന്ന് മാത്രമായിരുന്നു. തുടരുന്നു... ___----------------____ ആ മറുപടിയിൽ ഒതുങ്ങി നിൽക്കാൻ ആണോ ഞാൻ ഇനി ആഗ്രഹിക്കുന്നത്.അറിയില്ല...എനിക്ക് അറിയില്ല...അവനോടുള്ള പ്രണയം അല്ല എന്റെ മുൻപിൽ അവന്റെ നല്ല ഭാവിയാണ്.. ***** ഇവൻ മാനേജ്മെന്റ് തുടങ്ങാൻ ഞാൻ സമ്മതം അറിയിച്ചതിനു ശേഷം ഒരിക്കലും എന്റെ നിർബന്ധത്തിനു വേണ്ടി ചെയ്യരുത് എന്നായിരുന്നു വർഷ പറഞ്ഞത്. എന്ത് സംഭവിച്ചാലും പകുതിക്ക് വെച്ചു നിർത്തി പോകില്ല എന്നും ഞാൻ അവൾക്ക് വാക്ക് കൊടുത്തു. ബിസിനെസിലേക്കുള്ള ക്യാപിറ്റൽ മുടക്കിയതും അവളായായിരുന്നു...കമ്പനിക്ക് എന്തു പേരിടും എന്നു ചോദ്യം വന്നപ്പോൾ അവളുടെ പേര് ആയിരുന്നു ഞാൻ സജസ്റ്റ് ചെയ്തത് പക്ഷെ അവൾക്ക് ഇഷ്ട്ടം ആയില്ല. അപ്പോൾ തെന്നെ എതിര് പറഞ്ഞു.എന്റെ പേര് ഇടാൻ പറഞ്ഞപ്പോൾ ഞാനും സമ്മതിച്ചില്ല.അവസാനം ഞങ്ങൾ അടിയായപ്പോൾ അജിത് ഒരു പേര് നിർദേശിച്ചു...." V R EVENTS " വർശക്ക് ഒട്ടും ഇഷ്ട്ടം ആയില്ലെങ്കിലും എനിക്ക് പെരുത്തിഷ്ട്ടം ആയി

.അത് വേണ്ട എന്നവൾ പറഞ്ഞെങ്കിലും അത് മതി എന്നു എല്ലാവരും ഒരുപോലെ പറഞ്ഞു. ആദ്യത്തെ വർക്ക് ആയി വർഷയുടെ ചേച്ചിയുടെയും ചേട്ടന്റെയും വിവാഹം ഏൽപ്പിച്ചു തരാൻ അവൾ കുറെ കഷ്ടപ്പെടുകയുണ്ടായി. അവൾ ഞങ്ങളെ നിർദ്ദേശിച്ചാൽ ഒരിക്കലും ആരും accept ആക്കില്ല എന്നു അവൾക്ക് നല്ലപോലെ അറിയാമായിരന്നു അതുകൊണ്ടു തന്നെ എന്നെത്തേയും പോലെ ചാച്ചന്റെ സഹായം തേടി.ചാച്ചൻ വഴി ഞങ്ങളെ നിർദ്ദേശിച്ചു. അതുകൊണ്ടു തന്നെ ഞങ്ങൾക്ക് ആ വർക്ക് ലഭിക്കുകയും ചെയ്‌തു. ഇന്ന് അഡ്വാൻസ് തരാൻ വരികയാണ് വർഷയുടെ അപ്പ.അവളുടെ അപ്പയുടെ മുമ്പിൽ ഒരു ഇമ്പ്രെഷൻ ഉണ്ടാക്കാൻ ടൗണിൽ തന്നെ ഒരു മുറി ഓഫീസ് ആയി ഡിസൈൻ ചെയ്തു വെച്ചിട്ടുണ്ട്. എല്ലാത്തിനും മുന്നിട്ടിറങ്ങിയതും വർഷ തന്നെ.എനിക്ക് വേണ്ടി അവൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. പക്ഷെ എനിക്കു മുന്നിൽ ഇന്നും അവളുടെ മനസ്സ് കൊട്ടിയടച്ചിരിക്കുകയാണ്. എന്റെ കൂടെ എന്തിനും ഏതിനും ഉള്ളത് ഇർഫാൻ ആണ്. ബാക്കി നമ്മുടെ ചങ്ക്സിന്റെ സപ്പോർട്ടും ഉണ്ട്.

"ടാ എല്ലാം സെറ്റ് അല്ലെ.അപ്പയുടെ മുമ്പിൽ നല്ലപോലെ തള്ളിക്കോട്ടോ....?" എനിക്കും ഇർഫാനും എങ്ങനെ പെരുമാറണം എന്നുള്ള ക്ലാസ് എടുക്കുകയാണ് വർഷ. "ചേച്ചി കുട്ടി ഒന്നു കൊണ്ടും പേടിക്കേണ്ട ഞാൻ ഏറ്റു." ഇർഫാൻ അവളോടായി പറഞ്ഞു. "നിന്റെ കാര്യത്തിൽ ok പക്ഷെ ദേ ഇരിക്കുന്ന ആളെ എനിക്ക് ഒട്ടും വിശ്വാസം ഇല്ല." എന്നെ നോക്കി വർഷ അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കിയൊന്നു ഇളിച്ചു . "കുട്ടിക്കളി അല്ലാട്ടോ റോഷ...പറഞ്ഞപോലെ ചെയ്യണേ....?" അവൾ എനിക്ക് മുന്നിൽ ദയനീയമായി പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. "ചെയ്യാടി പെണ്ണേ...നീ പേടിക്കേണ്ട..." എന്റെ വാക്കിൽ ആശ്വാസം കണ്ടത് കൊണ്ടാവാം അവളുടെ മുഖം പ്രകാശിച്ചത്. ***** അൽപ സമയത്തിനു ശേഷം അപ്പ അവിടേക്ക് വന്നു.ഞാൻ ഒട്ടും പ്രതീക്ഷിക്കാതെ ചാച്ചനും കൂടെയുണ്ടായിരുന്നു. അപ്പ വന്ന നേരം തന്നെ ഞാൻ അവിടെ നിന്നും മാറി നിന്നു. അവർക്ക് മുന്നിൽ യാതൊരു പതർച്ചയും ഇല്ലാതെ ഇർഫാനും റോഷനും കാര്യങ്ങൾ സംസാരിച്ചു.

വിശ്വാസത്തോടു കൂടി അപ്പ അവർക്ക് അഡ്വാൻസ് നൽകുമ്പോൾ മനസ്സിന് ഒരു സമാധാനമായിരുന്നു. അവളുടെ അപ്പ വിചാരിച്ച പോലെ ഒന്നും അല്ല നല്ല സംസാരവും സ്വഭാവവും.പക്ഷെ ഇവിടെ വർഷയെ എനിക്ക് ഇഷ്ടം ആണെന്ന് അറിഞ്ഞാൽ വില്ലൻ ആയി വരിക മിക്കവാറും അവളുടെ അപ്പാപ്പൻ ആകും .പക്ഷെ അവൾ ഇഷ്ട്ടം പറയേണ്ടെ...? വിവാഹത്തിനു ഒരാഴ്ച മുൻപ് ആണ് നിശ്ചയം. മനസ്സമ്മതവും വിവാഹവും ഒരുമിച്ചാണ്. അവർ പറയുന്ന സമയം വെച്ചു നോക്കുമ്പോൾ ഇനി ആകെ ഒരാഴ്ച മാത്രം.എല്ലാം സെറ്റ് ആക്കണം... ഒരു കുറവും ഉണ്ടാവാൻ പാടില്ല. എല്ലാത്തിനും കൂടെ നമ്മുടെ ഫ്രണ്ട്സ് നിൽക്കാം എന്നു പറഞ്ഞത് കൊണ്ടു പകുതി ടെന്ഷന് ഒഴിവായി.അത്യാവശ്യം കുറച്ചു ജോലിക്കാർ ആയി ആരെ വിളിക്കും എന്നു ആലോചിച്ചു നിൽക്കുമ്പോൾ ആയിരുന്നു കോളനിയിലെ ഗുണ്ട ചേട്ടന്മാരെ ഓർമ്മ വന്നത്. അവരെ ചെന്നു കാണുമ്പോൾ യാതൊരു വിശ്വാസവും ഉണ്ടായിരുന്നില്ല കൂടെ നിൽക്കും എന്ന് പക്ഷെ കൂടെ നിൽക്കാം എന്നു സമ്മതിച്ചു.

അങ്ങനെ ആവിശ്യം വരുന്ന ജോലിക്കാരും സെറ്റ്..നിശ്ചയത്തിന്റെ 2 ദിവസം മുൻപ് തന്നെ വർഷയുടെ വീട്ടിലേക്ക് എത്തിച്ചേർന്നു ഒരുക്കങ്ങൾക്കായി. അവളുടെ വാക്കുകൾക്ക് മുന്നിൽ എല്ലാം അനുസരിക്കുമ്പോഴും അതികം വൈകാതെ തന്നെ അവളെ കൊണ്ട് ഇഷ്ട്ടം പറയിപ്പിക്കും എന്നു മനസ്സിൽ നിശ്ചയിച്ചിരുന്നു... ജോലിക്കാരെയും ഒരുക്കങ്ങൾക്കുള്ള സാധങ്ങങ്ങളും മുമ്പിൽ അയച്ചതിന് ശേഷം ഏറ്റവും അവസാനം ആയിരുന്നു ഞാൻ പോയത്.അവളുടെ വീട്ടിൽ ചെന്നു ഇറങ്ങിയതും ഞാൻ ആദ്യം കണ്ടത് ഷിബിനെ ആയിരുന്നു. എന്നെ അപ്രതീക്ഷിതം ആയി കണ്ടതിന്റെ ഞെട്ടൽ അവന്റെ മുഖത്തും ഉണ്ട്. ******* എന്റെ വീട്ടിലേക്ക് തിരിച്ചു വന്നപ്പോൾ എന്നെ ഞെട്ടിപ്പിക്കുന്ന കാഴ്ച തന്നെ ആയിരുന്നു ഇവിടെ. വിവാഹം ഉറപ്പിച്ചു എന്നു പറഞ്ഞപ്പോഴും രണ്ടു കുടുംബങ്ങളും ഇത്രമാത്രം അടുത്തു എന്നു കരുതിയില്ല.എന്തൊരു ഒത്തൊരുമ.മാറ്റം ഇല്ലാത്തത് രണ്ടേ രണ്ടു കാര്യങ്ങളിൽ ആയിരുന്നു.എല്ലാവർക്കും എന്നോടുള്ള സമീപനം...വീട്ടുകാർ ഇപ്പോഴും അകന്നു തന്നെ നിൽക്കുന്നു എന്നിൽ.ചേച്ചിയും ചേട്ടായിയും കണ്ടിട്ടു പോലും മിണ്ടുന്നില്ല.

ഞാനും കൂടുതൽ അടുക്കാൻ പോയില്ല. ഷിബിനെ തിരക്കിനിടയിൽ ഒന്നു രണ്ടു തവണ കണ്ടെങ്കിലും അവൻ എന്നെ ശ്രദ്ധിച്ചിരുന്നില്ല. എന്നോട് പ്രതികാരം എന്നു പറഞ്ഞു എന്തായാലും അവൻ എന്നെ തേടി വന്നത് ഒന്നും ഇല്ല....ഒറ്റപ്പെടലിൽ വീർപ്പു മുട്ടുമ്പോഴും നമ്മുടെ ചങ്ക്സ്‌ അതികം വൈകാതെ എത്തിച്ചേരും എന്ന പ്രതീക്ഷയായിരുന്നു. അലങ്കാര സാധനങ്ങളും ആയി ഇര്ഫാന്റെ നേതൃത്വത്തിൽ എല്ലാവരും എത്തിയിട്ടും റോഷനെ കാണുന്നില്ല. അവനെ കാത്ത് ബാൽക്കണിയിൽ നിൽക്കുക ആയിരുന്നു.റോഷൻ അവന്റെ ബുള്ളറ്റിൽ വരുന്നത് കണ്ടതും സന്തോഷം കൊണ്ട് ഞാൻ വേഗം അവിടെ നിന്നും ഇറങ്ങി.... ഓടി അവന്റെ അരികിലേക്ക് പോകുകയായിരുന്നു പൂമുഖത്തു എത്തിയതും എതിരെ വരുന്ന ആളിൽ കൂട്ടിയിടിച്ചു ഞാൻ നിലത്തേക്ക് പോകാൻ നേരം കണ്ട മുഖം ഷിബിന്റേത് ആയിരുന്നു.അവൻ എന്റെ ഷാളിൽ പിടിച്ചിരിക്കുക ആയിരുന്നു.പക്ഷെ ഷോൾ എന്നിൽ നിന്നും അടർന്നു പോയി ഞാൻ നിലത്തേക്ക് പതിക്കാൻ നിന്നതും ആരുടെയോ കൈകൾ എന്നെ താങ്ങി പിടിച്ചിരുന്നു. മിഴികൾ തുറന്നു നോക്കുമ്പോൾ എന്റെ മുൻപിൽ റോഷൻ നിൽക്കുന്നു. ******* എന്നെ കണ്ടു എനിക്ക് മുഖം തരാതെ അകത്തേക്ക് പോകാൻ നിൽക്കുകയായിരുന്നു ഷിബിൻ.

ഞാനും അവനെ മൈൻഡ് ആക്കാതെ പോകാൻ നിന്ന സമയം ആയിരുന്നു അകത്തു നിന്നും വർഷ ഓടി ഇറങ്ങി വരുന്നത് കണ്ടത് .അവൾ അറിയാതെ ശിബിനുമായി കൂട്ടിയിടിച്ചു വീഴാൻ പോയതും ഞാൻ ഓടിച്ചെന്നു അവളെ പിടിച്ചു.അവൾ വീഴുന്നതിന് മുൻപ് ഷിബിൻ അവളുടെ ഷോളിലും പിടിച്ചിരുന്നു. കണ്ണു തുറന്നു നോക്കിയ അവൾ അവളുടെ മിഴികൾ എന്റെ മിഴികളുമായി ഉടക്കിയങ്കിലും എനിക്ക് മുഖം താരാതെ അവൾ എന്നിൽ നിന്നും മാറി നിന്നു. എന്നെ തന്നെ ചമ്മലോടെ നോക്കുന്ന അവളെ ഞാൻ ഒരു കള്ളച്ചിരിയോടെ നോക്കുമ്പോൾ അവളുടെ ഷാൾ ഷിബിന്റെ കയ്യിൽ കിടന്നു ഞെരിയുരുന്നത് എന്റെ ശ്രദ്ധയിൽപെട്ടത് കൊണ്ടാവാം ഞാൻ അവനെ തന്നെ നിരീക്ഷിച്ചത്. ശിബിനോട് ഒരു സോറി പറഞ്ഞു കൊണ്ട് മാന്യമായി അവനോടു ഷോൾ ആവശ്യപ്പെട്ട അവൾക്ക് നേരെ അത് വലിച്ചെറിഞ്ഞു അകത്തേക്ക് പോകുകയായിരുന്നു ഷിബിൻ. "എത്ര കാലം കഴിഞ്ഞാലും അവന്റെ സ്വഭാവത്തിൽ മാറ്റം വരാൻ പോകുന്നില്ല." അകത്തേക്ക് പോകുന്ന ഷിബിനെ നോക്കി കൊണ്ടു വർഷ പറഞ്ഞു.

"വരുമായിരിക്കും ...." ഞാൻ അവളോട്‌ അത്രയും പറഞ്ഞു നിർത്തിയതും ഞങ്ങളുടെ അടുക്കലേക്ക് അവളുടെ അപ്പ വരുന്നത് ആണ് കണ്ടത്.. അവർക്ക് മുമ്പിൽ ഞങ്ങൾ തീർത്തും അപരിചിതർ ആയത് കൊണ്ട് തന്നെ വർഷ അകത്തേക്ക് വേഗം പോയി. അവൾ അകത്തേക്ക് പോകുമ്പോൾ ഞാൻ അവളുടെയും അപ്പയുടെയും മുഖഭാവം ശ്രദ്ധിച്ചു. അവളുടെ മുഖം ദയനീയ മെങ്കിലും അയാൾ അവളെ നോക്കുന്നത് പോലുമില്ല. എല്ലാം മാറ്റണം വർശയോട് അവർ നല്ല രീതിയിൽ തന്നെ പെരുമാറും. ഈ വിവാഹത്തോടെ വർഷയെ എല്ലാവരും മനസ്സിലാക്കും ഇല്ലെങ്കിൽ ഞാൻ മനസ്സിലാക്കിപ്പിക്കും.... എനിക്ക് നേരെ വന്നു കൊണ്ട് അവളുടെ അപ്പ ഷൈക്ക് ഹാൻഡ് തന്നു. "ഒന്നിനും കുറവ് വരുത്തരുത്...എല്ലാം ഭംഗിയാക്കണം.. ഈ നാടു കണ്ടതിൽ വെച്ചു തന്നെ വലിയ വിവാഹം ആയിരിക്കണം..." അവളുടെ അപ്പ എന്നോട് പറഞ്ഞു. "സർ പേടിക്കണ്ട ആവിശ്യം ഇല്ല.എല്ലാം ഭംഗിയാക്കിയിരിക്കും." ഞാൻ പുഞ്ചിരിച്ചു കൊണ്ടു മറുപടി നൽകി. "വിദേശത്തുള്ള ബന്ധുക്കൾ എല്ലാം നിശ്ചയം കഴിഞ്ഞിട്ടായിരിക്കും എത്തുക... " "അവർ വരുന്ന ദിവസത്തിനനുസരിച്ചു കൊണ്ടു വരാൻ ഉള്ള ഏർപാടൊക്കെ ചെയ്തിട്ട് ഉണ്ട് സർ..." എന്നു ഞാൻ പറഞ്ഞതും അകത്തു നിന്നും ഒരു വാക്കിങ് സ്റ്റിക്കിന്റെ ശബ്ദം കേട്ടത്.

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയതും വൈറ്റ് കളർ ജുബ്ബയും മുണ്ടും അണിഞ്ഞു കൊണ്ട് നര വീണ മീശ വൃത്തായായി പിരിച്ചോതുക്കി ചുമലിൽ ഒരു കസവിന്റെ മുണ്ടും അണിഞ്ഞു മുഖത്തു ഗാംഭീര്യം നിറച്ചു കൊണ്ടു ഒരാൾ നടന്നു വരുന്നത് കണ്ടത്. 6 അടി പൊക്കത്തിൽ ആ വയസ്സിലും ഉറച്ചു നിൽക്കുന്ന ശരീരം.കണ്ടപ്പോ തന്നെ ആ ആൾ ആരായിരിക്കും എന്നു ഉറപ്പിക്കാവുന്നതായിരുന്നു. ഔസേപ്പച്ചൻ... വർഷയുടെ അപ്പാപ്പൻ.... മുഖത്തു തെളിഞ്ഞു കാണാത്ത പുഞ്ചിരിയുടെ വെളിച്ചം ആ മുഖത്തിനും വ്യക്തിക്കും ഇരുട്ടു പടർത്തുകയായിരുന്നു... "ഇതാരാ.....?" ഞങ്ങളുടെ അടുത്തെത്തിയതും അയാളുടെ കണ്ണുകൾ എന്നെ അടിമുടി വീക്ഷിച്ചതിനു ശേഷം വർഷയുടെ അപ്പയോട് ചോദിച്ചു . "അപ്പ ...ഇത് കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം ഏറ്റെടുത്ത പയ്യൻ ആണ്" അയാൾക്ക്‌ മറുപടി നൽകുമ്പോൾ അപ്പയുടെ മുഖത്തു ഭയവും ബഹുമാനവും എല്ലാം നിഴലിച്ചിരുന്നു. "എന്റെ പേര് റോഷൻ....." എന്നു പറഞ്ഞു ഞാൻ അയാൾക്ക് നേരെ കൈ നീട്ടിയപ്പോൾ മുഖത്തു ഒരു പുഞ്ചിരിപോലും കണ്ടില്ല. എന്തോ മനസ്സിൽ ഒളിപ്പിച്ച പോലെ അമർത്തി യൊന്നു മൂളിയ ശേഷം എന്നോട് ചോദിച്ചു. "ആഘോഷം ഒക്കെ ആഘോഷം ആകില്ലെ...?" "ഉറപ്പായും....

" ഞാൻ പറഞ്ഞു. "ആയാൽ നന്ന്....." അത്രയും പറഞ്ഞു കൊണ്ട് അയാൾ മുറ്റത്തേക്ക് ഇറങ്ങി തൊട്ടപ്പുറത്തായി വെച്ച ജിപ്സിയെടുത്തു എങ്ങോട്ടോ തിരിച്ചു .അയാളുടെ കൂടെ കാര്യസ്ഥൻ എന്നു തോന്നിപ്പിക്കുന്ന വ്യക്തിയും ഉണ്ടായിരുന്നു. അവിടെ നിന്നു തിരിച്ച ശേഷവും സൈഡ് ഗ്ലാസ്സിലൂടെ അയാൾ എന്നെ തന്നെ നിരീക്ഷിക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. ആർക്കും പിടികിട്ടാത്ത ഒരു വ്യക്തിത്വം.മുഖം കണ്ടാൽ തന്നെ അറിയാം എന്തു ചെയ്യാനും മടിക്കില്ല എന്നു.ഞാൻ അയാൾ പോയ വഴിയേ നോക്കി നിൽക്കുമ്പോൾ ആയിരുന്നു എന്റെ പുറകിൽ നിന്നും ആരോ തട്ടി വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ വർഷ. അവളുടെ അപ്പ അപ്പോഴേക്കും അവിടെ നിന്നും പോയിരുന്നു. "എന്താടി...?" ഞാൻ അവളോട്‌ ചോദിച്ചു. "എന്താ അപ്പാപ്പനെ തന്നെ നോക്കി നിൽക്കുന്നെ...?ഇഷ്ട്ടായോ...?" "പിന്നെ ഒരുപാട്....പുള്ളിക്കാരന് എന്നെ ഒരുപാട് ഇഷ്ട്ടം ആയെന്ന തോന്നുന്നെ..?" "പോടാ...." "സത്യം...ആ ജിപ്സി ഗെയ്റ്റ് കടക്കുന്നവരെ പുള്ളിക്കാരൻ എന്നെ നോക്കി നിൽക്കുവായിരുന്നു...." "ഓഹോ....?"

"ആന്നെ....ഞാൻ പുള്ളിക്കാരെനെ എന്തെങ്കിലും ചെയ്ത പോലെയാ നോട്ടം." "അപ്പാപ്പൻ അങ്ങനെയാ നീ അത് കാര്യം ആക്കണ്ട...." "അത് വിട്.....നീ ഇതിലെ ഏതെങ്കിലും ഒരു ഫ്രോക്ക് സെലക്ട് ചെയ്തേ...." എന്നു പറഞ്ഞു കൊണ്ട് ഞാൻ അവൾക്ക് എന്റെ ഫോണിൽ ഉള്ള ചില ഫ്രോക്ന്റെ ഡിസൈൻസ് കാണിച്ചു കൊടുത്തതിനു ശേഷം ഞാൻ തുടർന്നു... "എങ്കെജ്മെന്റിന് നിന്റെ ചേച്ചിക്കും ഭാവി നാത്തൂനും ഇടാൻ ഉള്ളത്‌ ആണ് .നിനക്ക് ഏതു മോഡൽ ആണ് ഇഷ്ടം ആയെ അതു നമുക്ക് സെലക്ട് ആക്കാം...." "എനിക്ക് .....എനിക്ക് ദേ ഈ simple ഫ്രോക്ക് ആണ് ഇഷ്ടം ആയത്" എന്നു പറഞ്ഞു കൊണ്ടു അവൾ ആകൂട്ടത്തിൽ നിന്നും ഏറ്റവും സിംപിൾ ആയത് select ചെയ്തതിനു ശേഷം തുടർന്നു. "നിശ്ചയം അല്ലെ അതികം ഹെവി ആയാൽ ഭംഗി ഉണ്ടാവില്ല...അല്ല ആരാ ഡ്രസ് ഒക്കെ അടിക്ക.2 days ഉള്ളു ...." "അതൊന്നും നീ പേടിക്കണ്ട സംഭവം നാളേക്ക് റെഡി ആകും എൻറെ കയ്യിൽ നല്ല കിടിലൻ ഫാഷൻ ഡിസൈനർ ഒക്കെയുണ്ട്...." "ആരാണാവോ ആ ഫാഷൻ ഡിസൈനർ...?"

"അന്ന് നിന്നോട് വഴക്കുണ്ടാക്കിയില്ലേ കോളനിയിൽ വെച്ചു കൊണ്ടു....ആ ചേച്ചി ...പുള്ളിക്കാരി നന്നായി സ്റ്റിച് ചെയ്യും..എന്തൊക്കെ പറഞ്ഞാലും ഒരു ആവിശ്യം വരുമ്പോൾ അവർ എല്ലാം കൂടെ ഉണ്ടാവും.ഇവരൊക്കെ തന്നെയാ നമ്മുടെ ഫാഷൻ ഡിസൈനർ.. പിന്നെ നീ ആ പണിക്കാരെ ഒക്കെ ശ്രദ്ധിച്ചോ.....?അന്നത്തെ ഗുണ്ടകൾ ആണ്....." റോഷൻ പറഞ്ഞത് കേട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി. "എന്നാലും എന്റെ റോഷ..... നീ ആൾ പുലിയാണല്ലോ....?" ഞാൻ ചിരിച്ചു കൊണ്ട് അവനോടു പറഞ്ഞു. "അതെന്റെ മോൾ ഇപ്പോൾ ആണോ അറിയുന്നെ....." "അല്ലെടാ... നീ എന്തിനാ ഇപ്പൊ ഡ്രെസ്സിന്റെ മോഡൽ എന്നോട് ചോദിച്ചത്.എങ്ങനെ ആയാലും കല്യാണപെണ്ണല്ലേ സെലക്ട് ചെയ്യണ്ടേ....?" ഞാൻ സംശയത്തോടെ അവനോടു ചോദിച്ചു. "നീ പറഞ്ഞ ഡിസൈനിലെ ഡ്രസ് അടിക്കു.. അവർക്കും അത് ഇഷ്ടമാകും .. നിന്നെ ഇവിടെ ആരും ഒന്നിനും അടുപ്പിക്കില്ല എന്നറിയാം.പക്ഷെ ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളിലും നിന്റെ കോണ്ട്രിബ്യുഷൻ ഉണ്ടാവും....ആ കാര്യം ഞാൻ ഏറ്റു...." അവൻ ചിരിച്ചു കൊണ്ട് എന്നോടു അത്രയും പറഞ്ഞു കൊണ്ടു അകത്തേക്ക് പോയതും ഞാൻ അവനെ പുഞ്ചിരിയോടെ നോക്കി നിൽക്കുമ്പോൾ ആയിരുന്നു പരിചിതമാർന്ന ശബ്ദത്തിൽ എന്നെ ആരോ വിളിച്ചത്.............തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story