സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 25

Street dancer

രചന: തൻസീഹ് വയനാട്

എന്നാൽ ഞാൻ ഭയപ്പെട്ടത് പോലെ ഒന്നും നടന്നില്ല അപ്പാപ്പൻ എന്നോട് ഒന്നും പറയാതെ അവിടെ നിന്നും പോയി.അപ്പാപ്പൻ പോയ ആശ്വാസത്തിൽ നേടുവീർപ്പോട് കൂടി ഞാൻ തിരിഞ്ഞതും എന്റെ മുമ്പിൽ പൂക്കളുമായി റോഷൻ നിൽക്കുന്നു.. തുടരുന്നു. ___------------------___ എനിക്ക് നേരെ ആ പൂക്കൾ നീട്ടിക്കൊണ്ടു ഒന്നു സൈറ്റ് അടിച്ചു കൊണ്ടു അവൻ നാണത്തോടെ പറഞ്ഞു... "I lub u....." അവന്റെ മുഖത്തെ നാണം കണ്ടു അറിയാതെ ചിരിച്ചു പോയി. "I lub u to മുത്തേ...." എന്നു പറഞ്ഞു കൊണ്ട് ഞാൻ ആ പൂക്കൾ വാങ്ങി.. "ഇതെങ്ങോട്ടേക്കാടാ...." അവന്റെ കയ്യിൽ നിന്നും ആ പൂക്കൾ വാങ്ങി ഞാൻ ചോദിച്ചു...അലങ്കാരത്തിനുള്ള പ്ലാസ്റ്റിക് പൂക്കൾ ആണെന്നു മനസിലായത് കൊണ്ടു തന്നെയായിരുന്നു ഞാൻ അവനോടു കളിയായി അങ്ങനെ ചോദിച്ചത്.... "ആ ഭാഗത്തേക്ക്...." എന്നു പറഞ്ഞു കൊണ്ട് അവൻ എന്റെ കയിൽ നിന്നും പൂക്കൾ വാങ്ങിയതിനു ശേഷം നടന്നു. ഞാനും അവന്റെ പുറകെ ചെന്നു. "ടാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.."

ഞാൻ അവനോട് അങ്ങനെ പറഞ്ഞപ്പോൾ മിഴികൾ വിടർത്തി എനിക്ക് നേരെ തിരിഞ്ഞു.... "എന്താ...." "അയ്യട എന്റെ മോൻ ചിന്തിച്ചു കൂട്ടണ്ട..ഇഷ്ട്ടം പറയാൻ ഒന്നുമല്ല..." "ഞാൻ അങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല...." "ഓ...." "ആ......അതൊക്കെ വിട് നീ കാര്യം പറ...." "എടാ ഞാൻ ഇന്നലെ ഒന്ന് ഇരുത്തി ചിന്തിച്ചു നോക്കി..ശിബിന് ആക്സിഡൻ്റ് ഉണ്ടാക്കിയതിനു പിന്നിൽ അപ്പാപ്പൻ തന്നെ ആകുമോ....അല്ലാ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ....?" എന്റെ ചോദ്യത്തിന് മുന്നിൽ ഉത്തരം നൽകാതെ ഒന്നു ചിന്തിച്ചു കൊണ്ട്‌ അവൻ പൂക്കൾ എന്നോട് പിടിക്കാൻ പറഞ്ഞിട്ട് അവിടെയുള്ള ചെറിയ ഏണിയിൽ കയറി അവ ചുമരിൽ വെക്കാൻ തുടങ്ങി.അവന്റെ മറുപടിക്ക് വേണ്ടി കാത്തു നിൽക്കുന്ന എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു കൊണ്ടു കയ്യിൽ നിന്നും അടുത്ത സെറ്റ് പൂക്കൾ വാങ്ങി കൊണ്ട് അവൻ പറഞ്ഞു തുടങ്ങി. "നിനക്ക് തോന്നിയ സംശയം എനിക്ക് അപ്പോൾ തന്നെ തോന്നിയത് ആണ്.എനിക്ക് ഉണ്ടായ ആക്സിഡന്റും ഇതും തമ്മിൽ ഒരു ബന്ധം ഉണ്ടോ എന്നും നോക്കി.പിന്നെയും കുറെ ആലോചിച്ചപ്പോൾ വേറെയും ചില അപകടങ്ങൾ മുന്നിലേക്ക് വന്നു.ആദ്യം അനുവിനും കെവിനും ഉണ്ടായ അപകടം,,

പിന്നീട് നിഷക്ക് ഉണ്ടായത്.അതിന് ശേഷം ശിബിന് നേരെ 2 തവണ ഉണ്ടായത്.പിന്നീട് എനിക്ക് സംഭവിച്ചത്.. നിഷയുടെ ഒഴികെ ബാക്കിയുള്ളത് എല്ലാം ഒരേപോലെ..ഞങ്ങൾ എല്ലാം തന്നെ നീയുമായി കണക്‌റ്റഡ് ആണ്....." പകുതിക്ക് വെച്ചു വാക്കുൾ നിർത്തി പൂക്കൾ എല്ലാം സെറ്റ് ആക്കി അവൻ അവിടെ നിന്നും ഇറങ്ങി.അവൻ പറഞ്ഞത് എല്ലാം ആലോചിച്ചു നോക്കിമ്പോൾ എനിക്കും ശരിയായി തോന്നുന്നുണ്ടായിരുന്നു. "നീ പറഞ്ഞു വരുന്നത് എന്താ റോഷ...." അവൻ എന്താണ് ഇനി പറയാൻ പോകുന്നത് എന്ന് ആകാംഷയോടെ നോക്കി നിൽക്കുന്ന എനിക്ക് നേരെ അവൻ വാക്കുകൾ തുടർന്നു. "ഇതിനെല്ലാം പിന്നിൽ ഒരേ ഒരു വ്യക്തിയെ ഉള്ളു .ആ വ്യക്തിക്ക് നിന്നെ ഒരുപാട് ഇഷ്ടവും ആണ്.നിന്നെ നോവിച്ച ഓരോരുത്തർക്കും അയാൾ ശിക്ഷ വിധിച്ചു.ഷിബിനെ കൊല്ലണം എന്നു കരുതി തന്നെ ചെയ്തത് ആകും.കാരണം അവൻ നിന്നെ അത്രക്ക് കരയിച്ചു.. ഇനി എനിക്ക് നേരെ ഉണ്ടായത്.നിന്നോട് ഞാൻ അടുത്തു ഇടപഴകുമ്പോൾ ചിലപ്പോൾ അത് അയാൾക്ക് സഹിച്ചെന്നു വന്നിട്ടുണ്ടാവില്ല....." "ഇതൊക്കെ ചെയ്യുന്നത് എന്നെ അജ്ഞാതമായി സ്നേഹിക്കുന്ന ഒരാൾ ആണെന്ന് ആണോ നീ ഈ പറഞ്ഞു വരുന്നത്...."

"ആയിരിക്കാം എന്നു മാത്രം...എന്റെ ഒരു ചെറിയ നിഗമനം മാത്രം... അത് യാദാർഥ്യം ആകണം എന്നില്ല.ചിലപ്പോൾ ഈ സംഭവങ്ങൾ തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല... അന്വേഷിക്കാം നമുക്ക്.ഷിബിൻ പറഞ്ഞത് അവനുണ്ടായ ആക്സിഡന്റ് നിങ്ങടെ കമ്പനി ലോറിയിലേക്ക് എത്തിച്ചേർന്നു എന്നല്ലേ...?നിന്റെ അപ്പാപ്പൻ ചെയ്തതും ആകാം.... അന്വേഷിക്കാം നമുക്ക്.... ഒന്നുറപ്പിച്ചോ നിഴൽപോലെ ഒരാൾ പിന്തുടരുന്നുണ്ട് നിന്നെ...." അവൻ അവയെല്ലാം പറഞ്ഞപ്പോൾ എന്റെ ഹൃദയമിടിപ്പ് പേടികൊണ്ടു വർധിച്ചു കൊണ്ടിരുന്നു.ആരായിരിക്കും എല്ലാത്തിനും പിന്നിൽ.എങ്ങനെ കണ്ടെത്തും സത്യങ്ങൾ.ആരുടെയെങ്കിലും സഹായം തേടാൻ കഴിയുമോ ഇക്കാര്യത്തിൽ....കഴിയും ചാച്ചി. ചാച്ചിക്ക് കാര്യങ്ങളിൽ ഒരു വ്യക്തത കാണാൻ കഴിയും. ഞങ്ങളെ സഹായിക്കാനും. ഞാൻ അപ്പോൾ തന്നെ റോഷനോട് ചാച്ചിയുടെ സഹായം തേടിയാലോ എന്നു ചോദിച്ചു.ഒന്നു ആലോചിച്ചതിനു ശേഷം അവൻ സമ്മതം അറിയിച്ചു. ******

"അപ്പൊ ഇങ്ങനെ ആണ് കാര്യങ്ങളുടെ കിടപ്പ്... " എല്ലാ കാര്യങ്ങളും ടെറസിലേക്ക് ചാച്ചിയെ വിളിച്ചു വരുത്തി ഞാനും വർഷയും പറഞ്ഞതിന് ശേഷം ചാച്ചി ഞങ്ങളോട് ആയി പറഞ്ഞു.ഞങ്ങൾ രണ്ടുപേരും അതേ എന്നു തലയാട്ടി. "നിന്റെ സംശയം അപ്പച്ചനാണോ ഇതെല്ലാം ചെയ്തത് എന്നല്ലേ...." ചാച്ചി വർഷയെ നോക്കി കൊണ്ടു ചോദിച്ചു. "അതേ...."(വർഷ...) "പക്ഷെ എനിക്ക് തോന്നുന്നില്ല.കാരണം അഭിമാനത്തിന് വേണ്ടി എന്തും വിട്ടു നൽകാത്ത മനുഷ്യൻ സ്വന്തം പേരകുട്ടിയെ പ്രതിയാക്കി അവളുടെ കൂട്ടുകാർക്ക് നേരെ ആക്സിഡന്റ് ഉണ്ടാക്കോ....?അതും എന്തു കാരണത്തിന്റെ പേരിൽ.അതുപോലെ തന്നെ ശിബിന് ഉണ്ടായ ആക്സിഡന്റ്..അത് അയാൾ ചെയ്തിട്ട് ഉണ്ടെങ്കിൽ ഒരു തെളിവ് പോലും ബാക്കി വെക്കില്ല ആ മനുഷ്യൻ... ഇനി എന്തേലും തെളിവ് ഉണ്ടെങ്കിലും അയാളെ എത്തിപ്പിടിക്കാൻ പോലും കഴിയില്ല...അത്രയ്ക്കു ദുഷ്ടൻ ആണാ മനുഷ്യൻ....." ആ വാക്കുകൾ പറയുമ്പോൾ ചാച്ചിയുടെ കണ്ണുകൾ പകയാലും സങ്കടത്താലും ചുമന്നു തുടുക്കുന്നുണ്ടായിരുന്നു...ചാച്ചിയുടെ കണ്ണിൽ ആ പകക്ക് കാരണം വർഷ ഇന്നലെ പറഞ്ഞിരുന്നു.

ആത്മാർത്ഥമായി സ്നേഹിച്ച ആളെ അഭിമാനത്തിന്റെ പേരിൽ അവരുടെ അപ്പച്ചൻ കൊന്നു കളഞ്ഞത്. കുറച്ചു നേരം നിശ്ശബ്ദമായ ചാച്ചി വീണ്ടും തുടർന്നു. "നമുക്ക് ഒരു അന്വേഷണം തന്നെ നടത്താം ആദ്യം ഷിബിന് ലഭിച്ച തെളിവുകളിൽ നിന്നു തന്നെ തുടങ്ങാം.അവനെ വിളിച്ചു ഇപ്പോൾ തന്നെ അങ്ങോട്ടേക്ക് വരാൻ പറ...." ചാച്ചിയുടെ നിർദ്ദേശം അനുസരിച്ചു വർഷ ഷിബിന്റെ നമ്പർ കയ്യിൽ ഇല്ലാത്തത് കൊണ്ട് ചാച്ചൻ വഴി അവന്റെ നമ്പർ വാങ്ങി അവനെ വിളിച്ചു വരുത്തി... കാര്യങ്ങൾ എല്ലാം അവനോടു പറഞ്ഞപ്പോൾ ഷിബിൻ അവനു അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ എല്ലാം പറഞ്ഞു. വത്യസ്ഥമായ സ്ഥലത്തു ഒരേ ലോറി കൊണ്ടു ആയിരുന്നു അവനു നേരെ യുള്ള അറ്റാക്ക്...അവനും വർഷയുടെ അപ്പാപ്പനു നേരെ ഒരു സംശയം തോന്നിയിരുന്നു എന്നു പറഞ്ഞു... നടന്ന സംഭവങ്ങൾ എല്ലാം കൂട്ടിച്ചേർത്തിട്ടും എത്തും പിടിയും ഇല്ലാതെ ഞങ്ങൾ നടക്കുമ്പോൾ ആയിരുന്നു ഷിബിൻ പറഞ്ഞത്... "അതേയ് നിങ്ങൾ എല്ലാവരും പറഞ്ഞത് അനുസരിച്ചു നോക്കുമ്പോൾ എല്ലാത്തിനും പിന്നിൽ ഒളിഞ്ഞിരിക്കുന്ന ആ വ്യക്തി ഈ കുടുബത്തോട് ഏറ്റവും അടുത്തിരിക്കുന്ന വർഷയെ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി ആയിരിക്കും എന്ന് എന്റെ മനസ്സ് പറയുന്നു.. ആയിരിക്കും എന്നല്ല ആണ്....ഈ കുടുബത്തിൽ തന്നെ വിശദമായി അന്വേഷിച്ചാൽ നമുക്ക് ആളെ കിട്ടും.വിവാഹം അല്ലെ വരുന്നത് .

അപ്പോൾ കാര്യങ്ങൾ കുറെ കൂടി എളുപ്പം ആകും...." "വർഷ നിനക്ക് അങ്ങനെ ആരെങ്കിലും ഏതെങ്കിലും സാഹചര്യം കൊണ്ടു ഓർക്കാൻ കഴിയുന്നുണ്ടോ.....?ഐ മീൻ നിന്റെ പുറകെ വന്നോ ...അല്ലെങ്കിൽ അപ്രതീക്ഷിതം ആയി എവിടേലും വെച്ചു കണ്ടോ അങ്ങനെ ആരെങ്കിലും....?" ചാച്ചി അവളോടായി ചോദിച്ചപ്പോൾ അവൾ ഇല്ല എന്നു പറഞ്ഞു.. "വർഷയെ സ്നേഹിക്കുന്ന ആൾ ആണെങ്കിൽ ഒരൊറ്റ വഴിയേ കണ്ടു പിടിക്കാനായി ഉള്ളു,,,ഇവൾ വേദനിക്കണം ..അപ്പോൾ തീർച്ചയായും അയാൾ മറ നീക്കി പുറത്തു വരും...." ഷിബിൻ പറഞ്ഞ ആ ഐഡിയ നല്ലതാണെന്നു എനിക്കും തോന്നി. ഞങ്ങൾ എല്ലാം ആ ശത്രുവിനെ കണ്ടെത്താൻ വെൽ പ്ലാനിങ് നടത്തുമ്പോൾ വർഷയുടെ മുഖം മാത്രം ശോകമായ പോലെ. ഞങ്ങൾ പറയുന്നത് എല്ലാം കേട്ടു കൊണ്ടു അവൾ ഞങ്ങളോടായി ചോദിച്ചു. "അപ്പോൾ നിങ്ങൾ എല്ലാവരും ഉറപ്പിക്കുന്നത് എന്നെ ആരോ മറഞ്ഞിരുന്നു പ്രണയിക്കുന്നുണ്ട് എന്ന് തന്നെയാ...അങ്ങനെ ഒരാള് ഉണ്ടാവില്ല....ഇതുവരെ ഞാൻ കാണാത്ത ഒരാൾക്ക് എന്നോട് പ്രണയമോ....?" "അതിനു ഞങ്ങൾ ഉറപ്പിച്ചു പറഞ്ഞിട്ട് ഒന്നും ഇല്ലല്ലോ ഒരു സംശയം അത്രമാത്രം.പിന്നെ നിന്നെ പ്രണയിക്കുന്ന ആളെ നീ കാണണം എന്നൊന്നും ഇല്ലല്ലോ....?"

ചാച്ചി അവളോട് അതുകൂടി പറഞ്ഞപ്പോൾ അവളുടെ മുഖം ഒന്നു കൂടി മൂകമായി.ഒന്നിനും അഭിപ്രായം പറയാതെ അവൾ മാറി നിന്നു.ഇടക്ക് ഇടം കണ്ണിട്ട് ഞാൻ അവളെ നോക്കുമ്പോൾ അവൾ എന്നിൽ തന്നെ മിഴികൾ ചേർത്തു നിൽപ്പാണ്. "വർഷയുടെ പുറകെ ഉള്ളവൻ അവൾക്കു വേദനിക്കുമ്പോൾ അവളെ രക്ഷിക്കാൻ ആരും ഇല്ല എന്നു അറിയുമ്പോൾ അയാൾ ഓടിയെത്തും അത് ഉറപ്പാണ്..."(ചാച്ചി...) "എന്ന നമുക്ക് ആ പ്ലാൻ ഇന്ന് തന്നെ നടത്തിയാലോ...?ഷിബിൻ ഉണ്ടാവില്ലേ ഇവിടെ.?നിന്റെ സഹായവും വേണം.." ഞാൻ ചോദിച്ചതും അവന്റെ ഫോൺ ബെല്ലടിച്ചു.അവന്റെ അപ്പ ആയിരുന്നു വിളിച്ചത് അവൻ മാറി നിന്നു സംസാരിച്ചു. ഫോൺ വെച്ചതിനു ശേഷം വന്ന അവനോടു ചാച്ചി എന്തിനാ അപ്പ വിളിച്ചത് എന്നു ചോദിച്ചപ്പോൾ അവൻ കാര്യം പറഞ്ഞു "ഇന്ന് വൈകുന്നേരം ബാംഗ്ലൂരിലേക്ക് പോണം . അവിടെ ഒരു ക്ലൈന്റിനെ കാണാൻ. മിനിഞാന്നു പുറപ്പെട്ടത് ആയിരുന്നു.പിന്നെ എന്താ സംഭവിച്ചത് എന്നറിയില്ലേ...?അതിനു അപ്പ പറയാത്തത് ഒന്നും ഇല്ല...അപ്പ ഇപ്പൊ ആ ക്ലൈന്റിനെ വിളിച്ചു വീണ്ടും എല്ലാം റെഡിയാക്കിയിട്ടുണ്ട്. എന്നോട് ഇന്ന് പോകാൻ....." അത്രയും പറഞ്ഞു കൊണ്ട് ഞങ്ങളോട് യാത്ര പറഞ്ഞവൻ ഇറങ്ങി.

കാര്യങ്ങൾ ഇനി എങ്ങനെ എന്ന തരത്തിൽ ഞാനും ചാച്ചിയും ചർച്ച നടത്തുമ്പോൾ വർഷ കലിപ്പിൽ ഞങ്ങൾക്ക് അരികിലേക്ക് വന്നു പറഞ്ഞു. "ശത്രുവും ഇല്ല ഒരു കോപ്പും ഇല്ല...നിങ്ങൾ ആയി ഓരോന്നു ഉണ്ടാക്കേണ്ട...എന്റെ മനസ്സിൽ ഇപ്പൊ യാതൊരു സംശയവും ഇല്ല..ഇനി ഇപ്പൊ ശത്രു ഉണ്ടെങ്കിൽ അയാൾ എന്താ എന്നു വെചാൽ ചെയ്യട്ടെ " അത്രയും പറഞ്ഞവൾ ദേഷ്യത്തോടെ അവിടെ നിന്നും ഇറങ്ങി പോയി. ഇവൾക്ക് ഇതെന്താ പറ്റിയെന്നു മനസ്സിലാകാതെ ഞങ്ങൾ രണ്ടുപേരും അന്തം വിട്ടു നിന്നു. ***** മറ്റൊരാൾ എന്നെ ഞാൻ അറിയാതെ സ്നേഹിക്കുന്നു എന്നു പറയുമ്പോൾ അംഗീകരിക്കാൻ കഴിയുന്നില്ല.... റോഷൻ ഇക്കാര്യം പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ മനസ്സിന് എന്തോ മടുപ്പായിരുന്നു. വെറുതെ ഇവരൊക്കെ ഇങ്ങനെ പറഞ്ഞുണ്ടാക്കുകയാണ് അങ്ങനെ ആരും ഇല്ല എന്നു മനസ്സിനെ പറഞ്ഞു സമാധാനപ്പെടുത്തി കൊണ്ട് ഞാൻ താഴേക്ക് വന്നു. ഞാൻ വന്നതിന്റെ പിറകെ റോഷനും ചാച്ചിയും വരുന്നുണ്ടായിരുന്നു. ഞാൻ എന്റെ മുറിയിലേക്ക് നടന്നു.

മുറിയിലേക്ക് പോകുമ്പോഴും എന്റെയുള്ളിൽ ആ കാര്യങ്ങൾ തന്നെ അലയടിക്കുകയായിരുന്നു. ഇനി അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാൾ ആണ് റോഷനെ കൊല്ലാൻ ശ്രമിച്ചെങ്കിൽ ,എന്നെ അവൻ സ്നേഹിക്കുന്നുണ്ടെന്നു കൂടിയറിഞ്ഞാൽ അവനെ വീണ്ടും കൊല്ലാൻ ശ്രമിക്കില്ലേ..?ആ ചോദ്യം എന്റെ ഉള്ളാകെ ഉലച്ചു കൊണ്ടിരിക്കുന്ന സമയം ആയിരുന്നു പുറകിൽ നിന്നും ഒരു നിലവിളി കേട്ടത്.ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കിയതും കണ്ടത് റോഷന്റെ കൈകളിൽ നിന്നും രക്തം വരുന്നതായിരുന്നു. ഒരു ഞെട്ടലോടെ ഞാൻ അവന്റെ അടുത്തേക്ക് ഓടിച്ചെന്നു.... ചോരയൊലിക്കുന്ന അവന്റെ കൈ എന്റെ ഷോൾ കൊണ്ട് പൊത്തിപ്പിടിച്ചു കൊണ്ടു ഞാൻ അവനോടായി എന്താ ഉണ്ടായേ എന്നു ചോദിച്ചു. " ഡ്രോയ്ക്കു മുകളിൽ കൈ വെച്ച നേരം മുകളിൽ ഫ്ലവർ വേസ് വെക്കാൻ കയറിയ ഇർഫാന്റെ കയ്യിൽ നിന്നും അത് അറിയാതെ എന്റെ കയ്യിലേക്ക് വീണത് ആണ്...." അവൻ നിസ്സാരമായി പറഞ്ഞപ്പോൾ എന്റെ സങ്കടം ദേഷ്യമായി വാക്കുകളിൽ പ്രതിഫലിച്ചു. "എത്ര നിസ്സാരമായിട്ടാണ് അവൻ ഈ പറയുന്നേ....? ഒന്നു നിർത്തിയ ശേഷം അടുത്തു നിന്നിരുന്ന ഇർഫാന്റെ നേരെ കലിപ്പോടെ ഞാൻ പറഞ്ഞു.

"നിനക്ക് ഒന്നു നോക്കി ചെയ്തു കൂടെടാ എല്ലാം...." "അറിയാതെ പറ്റിപ്പോയത് ആണ് ചേച്ചികുട്ടി...."(ഇർഫാൻ...) "സാരല്ല വർഷ എനിക്ക് വേദന ഒന്നും ഇല്ല..." ഞാൻ അവളോടയി പറഞ്ഞപ്പോൾ അവളെന്നെ കണ്ണുരുട്ടി നോക്കി. "സാരല്ല ....ഹും.... വാ ഇങ്ങോട്ട്...." എന്നു പറഞ്ഞവൾ എന്റെ കൈ പിടിച്ചു കൊണ്ട് അവളുടെ മുറിയിലേക്ക് നടന്നു. അവിടെ അവളുടെ ബന്ധുക്കൾ ആരും ഇല്ലാത്തത് കൊണ്ട് രക്ഷപ്പെട്ടു.അവർ ഇതൊക്കെ കണ്ടിരുന്നെങ്കിൽ ആകെ സീൻ ആയേനെ.നമ്മടെ പണിക്കാർ എല്ലാം അവളെയും എന്നെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു.അവരോടു ഞാൻ ജോലി ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞു. എന്നെ മുറിയിൽ കൊണ്ട് പോയി കട്ടിലിൽ ഇരുത്തി അവൾ ഫസ്റ്റേഡ് ബോക്സ് എടുത്തു കൊണ്ട് വന്നു കയ്യിലെ മുറിവ് ക്ളീൻ ചെയ്തു മരുന്നു വെച്ചു കെട്ടി തന്നു. ഒപ്പം ഒരു ഇഞ്ചക്ഷനും ആ കുരുപ്പ് എടുത്തു. "ഇതൊക്കെ നിനക്ക് അറിഞ്ഞിട്ടു തന്നെയാണോടി... അതോ ഞാൻ വെറും പരീക്ഷണ വസ്തു ആണോ...? ഇഞ്ചക്ഷൻ എടുക്കുന്നതിനിടെ ഞാൻ കളിയായി ചോദിച്ചപ്പോൾ എന്നെ തറപ്പിച്ചൊരു നോട്ടം ആയിരുന്നു. "ഇതൊക്കെ എന്താ ഇത്ര അറിയാൻ. എന്റെ അമ്മയും അപ്പയും ഡോക്ടർ ആണ്.ഞാൻ ഇപ്പോൾ mbbs student ഉം.....

ശ്രദ്ധിക്കാതെ ഓരോന്നു വരുത്തി വെക്കും എന്നിട്ട് വെറുതെ ഓരോ കൊനിഷ്ട്ട് പറയുന്നത് കേട്ടില്ലേ....നല്ല നുള്ളു വെക്കണം...." "നുള്ളിയാൽ വേദനിക്കൂല്ലേ.....?" ദേഷ്യം പിടച്ചു നിൽക്കുന്ന അവളോട്‌ കൊഞ്ചിക്കൊണ്ട് അത് ചോദിച്ചപ്പോൾ ആ മുഖത്തു ഒന്നു കൂടി കോപം നിറഞ്ഞു. "ആ വേദനിക്കണം നിനക്ക് നല്ലപോലെ വേദനിക്കണം...." "നീ എന്തിനാടി ഇങ്ങനെ ചൂടാകുന്നേ....?" "എനിക്ക് ഇഷ്ട്ടം ഉണ്ടായിട്ട്..." മറുപടിയിൽ വീണ്ടും കലിപ്പ് തന്നെ. "വെറുതെ ചൂടാവല്ലേ പെണ്ണേ...നിക്ക് സങ്കടം വരും." ഞാൻ ചിണുങ്ങി കൊണ്ടവളോട് അത് പറഞ്ഞനേരം അവൾ എനിക്ക് അരികിലായി ഇരുന്നിരുന്നു.എന്റെ മുറിവായ കൈപത്തി അവളുടെ കയ്യിലേക്ക് പതിയെ എടുത്തു വെച്ചു അതിൽ അവൾ തലോടി.അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു എന്തിനെന്നില്ലാതെ... "നല്ലപോലെ വേദനിച്ചോടാ....?" കെട്ടിവെച്ച മുറിവിൽ തലോടികൊണ്ടവൾ ചോദിച്ചു. "വേദനിച്ചു.പക്ഷെ ഇപ്പൊ ആ വേദനക്ക് ഒരു സുഖമുണ്ട്..നീ എന്നെ അടുത്തു പരിചരിച്ചപ്പോൾ ആ മുറിവിനോട് ഒരുപാട് നന്ദിയും ഉണ്ട്.അത് ഉണ്ടായത് കൊണ്ടല്ലേ ....." "അയ്യട...." "എന്തേ...." "ഒന്നുല്ല്യ...." "എന്ന ok...." "ടാ...."

"എന്താടി..?" "എന്റെ പുറകെ ആരോ എന്നെ ഇഷ്ട്ടപ്പെട്ടു നടക്കുന്നുണ്ട് എന്നു പറഞ്ഞിട്ട് നിനക്ക് എന്താ ഒരു ഇതും ഇല്ലാത്തെ...?" "എന്ത് ഇത്....?" അറിയാത്ത പോലെ ഞാൻ അവളോട്‌ ചോദിച്ചു.അവൾ പറഞ്ഞു വരുന്നതിന്റെ പൊരുൾ എനിക്ക് മനസ്സിലായി.അവളുടെ ഉള്ളിലുള്ള ആ ഇഷ്ടം അവൾ അറിയാതെ പുറത്തു വരികയാണ്. "അത്...." അവൾ എന്തു പറയും എന്നറിയാതെ തപ്പി തടഞ്ഞു "അത്....?" "അതോന്നുല്ല...." അതും പറഞ്ഞവൾ അവൾ എന്റെ കൈകൾ വിട്ടു അവിടെ നിന്നും എഴുന്നേൽക്കാൻ നിന്നതും ഞാൻ അവളെ അവിടെ പിടുച്ചിരുത്തി അവളുടെ മുഖം എനിക്ക് നേരെ തിരിച്ചു.അവളുടെ കൃഷ്ണ മണികളിൽ തെളിയുന്ന എന്റെ മുഖം.അവൾ നാണത്തോടെ തല താഴ്ത്താൻ നിന്നപ്പോൾ അവയെ പിടിച്ചുയർത്തി കൊണ്ട് ആ മിഴികളിൽ നോക്കി കൊണ്ട് ഞാൻ പറഞ്ഞു. "ഒരുപാട് ഇഷ്ടം ആണ് എന്ന് പറഞ്ഞേക്ക് വർഷ...." അവൾ മിഴികൾ ഉയർത്തി എന്നെ നോക്കി.ആ കണ്ണിൽ ഇപ്പോൾ ഞാൻ കണ്ട പ്രണയണം ഇല്ല.രൂക്ഷമായൊരു നോട്ടം ആയിരുന്നു. "എനിക്ക് ഇഷ്ട്ടം ആണ് നിന്നെ ഒരുപാട് ഇഷ്ടം.... പക്ഷെ നീ ഉദ്ദേശിക്കുന്ന ഇഷ്ടം അല്ല...." അത്രയും പറഞ്ഞവൾ മുറിയിൽ നിന്ന് പോയതും ഞ്ഞം ദേശ്യം കൊണ്ട് എന്റെ മറ്റേ കൈ കൊണ്ടു ബെഡിൽ ആഞ്ഞു കുത്തി. എന്തിനാ അവൾ എന്നെ ഒഴിച്ചു നിർത്തുന്നത്.അവൾക്ക് എന്നെ ഇഷ്ടം ആണെന്നും ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്നും അറിയാം പക്ഷെ അത് അവൾ മനസ്സിലാക്കുന്നില്ല. മനസ്സിലാക്കുന്നില്ല എന്നല്ല മനസ്സിലാകാത്ത പോലെ നടിക്കുകയാണ്.....തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story