സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 27

Street dancer

രചന: തൻസീഹ് വയനാട്

എന്നു പറഞ്ഞു കൊണ്ട് ഞാൻ ഫോൺ എടുത്തു പക്ഷെ മനസ്സിൽ എന്തോ വിമ്മിഷ്ടം.. "അല്ലെങ്കിൽ വേണ്ടല്ലേ നേരിട്ടു പറയാം....വീട്ടിൽ ചെന്നാൽ അവൻ ഉണ്ടാവുമല്ലോ...." എന്നു പറഞ്ഞു ഞാൻ ഫോൺ തിരികെ ബാഗിലേക്ക് തന്നെ വെച്ചതും നിഷ എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചു. തുടരുന്നു. ___------------____ റോഷനെ കണ്ടു സംസാരിക്കാൻ വേണ്ടി വേഗം വീട്ടിലേക്ക് വന്നെങ്കിലും നിരാശ ആയിരുന്നു ഫലം .അവിടെ അവൻ ഉണ്ടായിരുന്നില്ല.ഫോൺ അടിച്ചപ്പോൾ എടുക്കുന്നുമില്ല. അവൻ വരുന്നതും കാത്ത് ഞാൻ നിന്നു.പക്ഷെ വന്നില്ല.അവന്റെ ഫ്രണ്ട്സിനോട് കാര്യം തിരക്കിയപ്പോൾ അവർക്കും അറിയില്ല എന്നായിരുന്നു മറുപടി.പിന്നെ റോഷന്റെ കാര്യമല്ലേ അവൻ എപ്പോഴാ എവിടേക്കാ പോകുവാ എന്നറിയില്ല.അവൻ വരും എന്ന് വിവേകേട്ടൻ പറഞ്ഞെങ്കിലും ഉള്ളു കിടന്നു നീറുകയായിരുന്നു എന്തെന്നില്ലാത്ത ഭയം. വീട്ടിൽ ബന്ധുക്കൾ ഓരോരുത്തർ ആയി വന്നു തുടങ്ങി. ഇനി വിവാഹത്തിന് ഒരു നാൾ മാത്രമാണ് ബാക്കി.

റോഷൻ ഇല്ലെങ്കിലും ഒരു കുറവും ഇല്ലാതെ കാര്യങ്ങൾ എല്ലാം ഭംഗിയാക്കുന്നുണ്ട് അവന്റെ ഫ്രൻഡ്‌സ് . അന്ന് രാത്രി മഴേക്കെന്തോ വൈരാഗ്യം ഉള്ളത് പോലെയായിരുന്നു നിർത്താതെ പെയ്യുന്നു.പേടിപ്പെടുത്തുന്ന ഒരു മുഖം ആയിരുന്നു മഴക്ക്. റോഷനെ കുറിച്ചാലോചിക്കുമ്പോൾ എന്തെന്നില്ലാത്ത ടെന്ഷന് .വന്ന റിലേറ്റിവ് സിനെ അതികം ശ്രദ്ധിക്കാൻ നിൽക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ആയിരുന്നു അപ്പാപ്പൻ എനിക്ക് മുന്നിലേക്ക് വന്നത്.അപ്പാപ്പന്റെ രൂക്ഷമായ നോട്ടത്തിനു മുന്നിൽ വിറച്ചു നിന്ന സമയം തന്നെ അവിടേക്ക് ചാച്ചി വന്നു.എന്നോട് അകത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞു. അപ്പാപ്പന് മുന്നിൽ ഒന്നും മിണ്ടാൻ നിൽക്കാതെ ചാച്ചിയും അവിടെ നിന്നും പോന്നു. ***** മുറിയിലെ ടേബിൾ ലൈറ്റിന് മുന്നിൽ അതണച്ചും ഇട്ടും ഇരിക്കുമ്പോഴും റോഷൻ തന്നെ ആയിരുന്നു മനസ്സിൽ.അവനെ കുറിച്ചു ആലോചിക്കുമ്പോൾ എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. റോഷ എവിടെയാ നീ ...ഞാൻ പിണങ്ങിയത് കൊണ്ടാണോ നീ ഇവിടെ നിന്നും പോയത്....നിന്നെ കാണാൻ എന്റെ കണ്ണുകൾ തുടിക്കുന്നുണ്ട്...എനിക്കും നിന്നെ ഇഷ്ട്ടം ആണ്.എന്റെ കൺ മുന്നിലേക്ക് ഒന്നു വാ റോഷ....

അന്ന് രാത്രി നേരെ ഉറങ്ങിയത് പോലും ഇല്ല.കണ്ണടക്കുമ്പോൾ തേടിയെത്തുന്നത് റോഷന് എന്തെങ്കിലും അപകടം സംഭവിക്കുന്ന സ്വപ്നങ്ങൾ ആയിരിക്കും. ഉറങ്ങാതെ നേരം വെളുക്കുന്നത് വരെ റോഷൻ വിളിക്കും എന്ന പ്രതീക്ഷയിൽ ഫോണുമായി ഇരിക്കുക ആയിരുന്നു. പിറ്റേന്ന് അതിരാവിലെ തന്നെ ഞാൻ റോഷനെ അന്വേഷിച്ചു കൊണ്ടു ഇറങ്ങി. എന്നോടുള്ള പിണക്കം കണ്ട് മാറി നിൽക്കുക ആയിരിക്കും അവൻ. അവൻ പോകാൻ സാധ്യതയുള്ള ഓരോ ഇടവും അന്വേഷിച്ചു .നേരം ഉച്ചയോടടുത്തു അവനെ കുറിച്ചു ഒരു വിവരവും ഇല്ല. സങ്കടം സഹിക്കാൻ കഴിയാതെ അൽപ സമയം ഞാൻ നിഷയുടെ അടുത്തു ചെന്നിരുന്നു. അവളുടെ മുമ്പിൽ കുറെ കരഞ്ഞു .ഉള്ളു നീറുന്നുണ്ട്.അവൻ ഇല്ലാതെ എനിക്ക് കഴിയില്ല... വീണ്ടും റോഷനെ വിളിച്ചു നോക്കാൻ ഫോൺ എടുത്തപ്പോൾ ആയിരുന്നു ചാച്ചിയുടെ കുറെ മിസിസ് കോൾ കണ്ടത്. ഫോൺ സൈലെന്റിൽ ആയത് കൊണ്ട് ഞാൻ അറിഞ്ഞില്ല ഫോൺ അടിച്ചത്.

ചാച്ചിയെ തിരികെ വിളിക്കാൻ നിൽക്കുമ്പോൾ ആയിരുന്നു ഷിബിന്റെ ഫോൺ കോൾ എന്നെ തേടി വന്നത്. അത് അറ്റൻഡ് ചെയ്തു കരച്ചിലിനെ ഒതുക്കിവെച്ചു ഞാൻ സംസാരിച്ചു. " ഹലോ....." "ആ വർഷ നീ എവിടെയാ... അനീറ്റ ആന്റി നിന്നെ ചോദിച്ചു. ആരോടും പറയാതെ നീ എങ്ങോട്ടേക്ക് ആണ് പോയേ...ഫോണ് അടിച്ചിട്ടും എടുക്കുന്നില്ല..." "ഫോൺ സൈലന്റ് ആയിരുന്നു ഞാൻ കണ്ടില്ല...ഞാൻ കോളേജിൽ ആണ്." ഞാൻ മറുപടി പറഞ്ഞെന്ന് വരുത്തി. "ഓഹ്..നിന്നെ കാണാത്തോണ്ടു വിളിച്ചത് ആണ് ആന്റി പറഞ്ഞിട്ട്....." ഞാൻ അവന് മറുപടി ആയി ഒന്നു മൂളിയ ശേഷം തുടർന്നു. "നീ എപ്പോഴ വന്നേ ബാംഗ്ലൂരിൽ നിന്നും? "ഞാൻ ഇന്ന് രാവിലെ എത്തി." "ഇപ്പൊ നീ വീട്ടില....?" "അതേ... നിന്റെ വീട്ടിൽ ആന്റി വിളിച്ചിട്ട് വന്നതാ..." "ഓഹ്" അവൻ എന്നോട് സംസാരിക്കുന്നതിനടയിൽ അവനോടു വീട്ടിൽ നിന്നും ആരോ എന്തോ സംസാരിക്കുന്നുണ്ടായിരുന്നു. ശബ്ദം നേരെ വ്യക്തമല്ലായിരുന്നു.ഷിബിൻ അയാളോട് സംസാരിച്ചു കഴിഞ്ഞു വീണ്ടും കോളിലേക്ക് തിരിഞ്ഞ പ്പോൾ ഞാൻ അവനോടു ആരോട് ആയിരുന്നു സംസാരിച്ചത് എന്നു ചോദിച്ചു. "അത് റോഷനാ...." "റോഷനോ..... "

ഞാൻ അതിശയത്തോടെ അവനോടു ചോദിച്ചു. "ആഹ്..." "അവൻ ഇപ്പോൾ വീട്ടിൽ ഉണ്ടോ....?" "അവൻ ഇപ്പോൾ വന്നതെയുള്ളൂ എന്നു തോന്നുന്നു പുറത്തു പോയിട്ട്...." ഷിബിന്റെ അടുക്കൽ നിന്നും ആ വാർത്ത കേട്ടപ്പോൾ സന്തോഷം കൊണ്ട് എന്തു ചെയ്യണം എന്നറിയുന്നുണ്ടായിരുന്നില്ല.ചിലപ്പോൾ ഇന്നലെ എന്നെ പേടിപ്പിക്കാൻ വേണ്ടി മാറി നിന്നത് ആകും അവൻ . വീട്ടിലേക്ക് ചെല്ലട്ടെ അവനു കൊടുക്കാൻ ഉള്ളത് ഒക്കെ കൊടുത്തോളാം ഇന്നലെ മുതൽ എരിതിയ്യിൽ നടത്തിയതിന്. ഷിബിന്റെ ഫോൺ വെച്ച് നിഷയോട് കാര്യങ്ങൾ പറഞ്ഞതിന് ശേഷം അവളെ കെട്ടിപ്പിടുച്ചു ഒരു ഉമ്മയും കൊടുത്തു കൊണ്ട് ഞാൻ അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചു . വീട്ടിൽ എത്തിയ ഉടൻ മുൻവശത്ത് റോഷന്റെ ബൈക്ക് കണ്ടപ്പോൾ ഒരു ആശ്വാസം ആയിരുന്നു. റോഷനെ കാണാനുള്ള തിടുക്കത്തിൽ അകത്തേക്ക് വേഗം ചെന്നു .ഹാളിൽ തന്നെ അവൻ നിൽക്കുന്നുണ്ട്.എനിക്ക് നേരെ പുറം തിരിഞ്ഞു നിൽക്കുന്ന അവന്റെ അടുക്കലേക്ക് ദേഷ്യത്തോടെ ഞാൻ ചെന്നതും അവനെ കണ്ടു ഞാൻ ഞെട്ടി. അവന്റെ നെറ്റിയിൽ ഒരു മുറിവിൽ ബാന്റേജ് ഒട്ടിച്ചിരിക്കുന്നു.

അതുപോലെ ചുണ്ടും മുറിഞ്ഞിട്ടുണ്ട്.അതിൽ മരുന്നു വെച്ചിട്ടുണ്ട്. "റോഷ എന്താ പറ്റിയെ....?" ഞാൻ വെപ്രാളത്തോടെ അവനോട് ചോദിച്ചുപ്പോൾ എന്നോട് ഒന്നും പറയാതെ അവൻ അവിടെ നിന്നും പോന്നു. ഒരു വാക്ക് എന്നോട് മിണ്ടുകപോയിട്ട് സ്നേഹത്തോടെ ഒന്നു നോക്കിയത് പോലും ഇല്ല. അവന്റെ ആ അവഗണന സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. അവന്റെ ഈ അവഗണന ഞാൻ അർഹിക്കുന്നത് ആയിരിക്കും എന്നു കരുതി ഞാൻ അവന്റെ പുറകെ തന്നെ നടന്നു.പക്ഷെ എന്നെ ശ്രദ്ധിക്കാൻ നിൽക്കാതെ അവൻ ജോലികളിലേക്ക് മാത്രം ശ്രദ്ധ കേന്ത്രീകരിച്ചു. അവന്റെ ആ പെരുമാറ്റം ഒത്തിരി സങ്കടം നൽകുന്നുണ്ട്. അവനോടായി അടുത്തു സംസാരിക്കാൻ നിൽക്കുമ്പോൾ ആയിരിക്കും ഏതെങ്കിലും ബന്ധുക്കൾ അവിടേക്ക് വരുന്നത്. എല്ലാവരുടെയും ഇടയിൽ നിന്നും അവനോട് മനസ്സു തുറക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. റോഷന് എന്തു പറ്റിയത് ആണെന്ന് ഇര്ഫാനോട് ചോദിച്ചപ്പോൾ അവൻ ചിരിച്ചു കൊണ്ട് മറുപടി നൽകി.. "അത് ആരോടോ അടിയുണ്ടാക്കിയത് ആവും ചേച്ചി കുട്ടി .അവൻ ഇടക്ക് ഇങ്ങനെ ഓരോ പോക്ക് പോവും വരുമ്പോൾ ചിലപ്പോൾ ഇങ്ങനെ എന്തേലും പരിക്കുണ്ടാവും.

ആദ്യമൊക്കെ ഞങ്ങൾ അന്വേഷിച്ചിരുന്നു.പിന്നെ കാര്യമാക്കാൻ നിന്നില്ല. ചേച്ചി കുട്ടി വന്നത് മുതൽ ഇതൊക്കെ കുറഞ്ഞത് ആയിരുന്നു.അവന്റെ ദേഷ്യം ആയിരിക്കും അവന്റെ ശത്രു. ദേഷ്യം വന്നാൽ എന്താ ചെയ്യുക എന്നു പോലും അറിയില്ല അവന്... " ഇര്ഫാൻ പറഞ്ഞത് പോലെ ഇത് എന്നെത്തേയും പോലെ സംഭവിച്ചത് ആയിരിക്കുമോ...?ഇനി മറ്റെന്തെങ്കിലും കാരണം ഉണ്ടാകുമോ...? ഏയ് എന്റെ പിണക്കം കാരണം മാറി നിന്നത് ആകും അവൻ.അതിന്റെ ദേഷ്യത്തിൽ ആരോടെങ്കിലും അടിയുണ്ടാക്കിക്കാണും .ദേഷ്യം ഒന്ന് ഒതുങ്ങിയപ്പോൾ വീട്ടിലേക്ക് വീണ്ടും വന്നതാവും. ഇപ്പൊ എന്നോട് കാണിക്കുന്ന ഈ അകൽച്ചയും ഞാൻ പിണങ്ങിയത് കൊണ്ടാവും....മനസ്സിനെ അങ്ങനെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു ഞാൻ. എങ്കിലും അവനെ കണ്ടൊന്നു സംസാരിക്കാൻ പിന്നെയും അവന്റെ അടുക്കലേക്ക് ചെന്നു. സാഹചര്യം അനൂകൂല മല്ലാത്തതിനാലും അവന്റെ അവഗണന കാരണവും ഞാൻ അവന്റെ അടുക്കൽ നിന്ന് എന്റെ മുറിയിലേക്ക് വന്നു. എന്തിനെന്നില്ലാതെ കുറെ കരഞ്ഞു. റോഷൻ ....അവൻ എന്താ എന്നോട് ഒരു വാക്ക് പോലും മിണ്ടാത്തത്?അവൻ മിണ്ടാതിരിക്കാൻ മാത്രം തെറ്റ് ഞാൻ അവനോടു ചെയ്തോ....?

ഉള്ളിൽ ഓരോ ചോദ്യങ്ങൾ വട്ടമിട്ടു കറങ്ങുന്നതിനിടയിൽ കരഞ്ഞു കരഞ്ഞു എപ്പോഴോ ഞാൻ മയങ്ങിപ്പോയി. ഉറക്കം കണ്ണിലൊന്നു പിടച്ചു വന്നപ്പോഴേക്കും ആരോ എന്നെ വന്നു തട്ടി വിളിച്ചു. പതിയെ കണ്ണുകൾ തുറന്നു നോക്കുമ്പോൾ എന്റെ മുന്നിൽ ഷിബിൻ നിൽക്കുന്നു. "എന്താടോ ...നിലത്തു ഇരുന്നുറങ്ങുന്നത്...." ഞാൻ നിലത്തിരുന്നു കട്ടിലിൽ തലവെച്ചു കിടക്കുകയായിരുന്നു.അതുകണ്ടവൻ എന്നോട് ചോദിച്ചു. അവന്റെ ചോദ്യം കേട്ട് ഞാൻ അവിടെ നിന്ന് എണീറ്റു. "അത്.....അങ്ങനെ അറിയാതെ മയങ്ങി പോയി....." ഞാൻ പറഞ്ഞത് കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു. "നിന്റെ മുഖമൊക്കെ ആകെ വാടിയ പോലെയുണ്ടല്ലോ...?എന്തു പറ്റി...?" "ഏയ് ....ഇന്നലെ നേരെ ഉറങ്ങിയില്ല അതിന്റെ ആകും...." "ഇന്നിപ്പോൾ നിനക്ക് തീരെ ഉറങ്ങാനും പറ്റില്ല. ഇവിടുത്തെ പ്രോഗ്രാം ഒക്കെ കഴിഞ്ഞു എപ്പോൾ ഉറങ്ങാനാ.. ഇന്ന് ചന്തംചാർത്തൽ അല്ലെ...." "ചന്തം ചാർത്തൽ എനിക്ക് അല്ലല്ലോ...?" ഞാൻ ചിരിച്ചു കൊണ്ട് അവനോടു മറുപടി പറഞ്ഞു .

അവനും ഒന്നു ചിരിച്ചു. "വർഷ ....ഇന്ന് തനിക്ക് ഒരു സർപ്രൈസ് ഉണ്ട്..." "എന്ത് സർപ്രൈസ്...?" "ഞാൻ കാരണം എല്ലാവർക്ക് മുന്നിലും നീ തല്താഴ്ത്തി നിന്നത് അല്ലെ ഒരിക്കൽ.ഇപ്പോഴും അങ്ങനെ തന്നെയാണെന്നും അറിയാം. ഇന്ന് ഞാൻ അങ്ങനെ സംഭവിക്കാൻ കാരണം ഞാൻ ആണ് എന്ന് എല്ലാവർക്ക് മുന്നിലും തുറന്നു പറയും...." അവൻ ചെയ്യുന്നത് ശരിയാണ്.പക്ഷെ ഞാൻ അവനെ തടഞ്ഞു. "വേണ്ട ഷിബിൻ.നീ എല്ലാവർക്ക് മുന്നിലും കുറ്റം ഏറ്റുപറഞ്ഞാൽ നമ്മുടെ കുടുംബങ്ങൾ വീണ്ടും തെറ്റും.ചിലപ്പോൾ ഈ നടക്കാൻ പോകുന്ന കല്യാണം വരെ നിന്നു പോകും.അപ്പാപ്പൻ നിന്നെ ഒരിക്കലും വെറുതെ വിടില്ല...അതുകൊണ്ട് ഈ സന്ദർഭത്തിൽ നീ അത് അവരോടായി പറയേണ്ട....." "വർഷ ഇനിയും നീണ്ടു പോകാൻ പറ്റില്ല. നീ അവരുടെ എല്ലാവരുടെയും മുന്നിൽ തലതാഴ്ത്തി നിൽക്കുകയല്ലേ...?" അവന്റെ മുമ്പിൽ നിസ്സഹായാമയൊന്നു ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു "അതിപ്പോ എനിക്ക് ശീലമായി..

ആഗ്രഹം ഉണ്ട് നീ അവരോടു എല്ലാം പറഞ്ഞു എനിക്ക് നഷ്ടമായ സ്നേഹം തിരികെ ലഭിച്ചു തുടങ്ങാൻ.പക്ഷെ ഒരു കാര്യം നമ്മൾ ചെയ്യുമ്പോൾ സമയവും സാഹചര്യവും നോക്കേണ്ടെ...ഈ സന്ദർഭം അതിനു അനുയോജ്യം അല്ല....." "ശരി എല്ലാം നിന്റെ ഇഷ്ടം പോലെ..." അവൻ എന്നോട് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു പെട്ടെന്ന് മുറിയിലേക്ക് റോഷൻ വന്നത്.അവൻ എന്നോട് പിണക്കം മാറി വന്നത് ആയിരിക്കും എന്ന് കരുതി ഞാൻ സന്തോഷിച്ചെങ്കിലും അവൻ ഷിബിനെ എന്തോ അവിശ്യത്തിന് വിളിക്കാൻ വന്നത് ആയിരുന്നു. അവന്റെ പെരുമാറ്റം വല്ലാണ്ട് ഹൃദയത്തിൽ കൊള്ളുന്നുണ്ട്. അവർ മുറിയിൽ നിന്ന് പോയ നേരം തന്നെ മമ്മ വന്നു എനിക്ക് നേരെ ഒരു ഗാഗ്ര ചോളി നീട്ടി അതണിഞ്ഞു കൊണ്ടു ഫങ്ഷനു വരാൻ വേണ്ടി പറഞ്ഞു .മമ്മ പറഞ്ഞതനുസരിച്ചു ഞാൻ ഒന്നു ഫ്രഷ് ആയി മുറിയിൽ നിന്നും ഒരുങ്ങി താഴേക്ക് വന്നു. വീടിന്റെ ഒരുക്കങ്ങൾ എല്ലാം നോക്കാൻ ഉള്ള സാഹചര്യത്തിൽ ആയിരുന്നില്ല നേരത്തെ ഞാൻ.ഇപ്പോൾ വീട് ആകെ ഒന്നു നിരീക്ഷിച്ചു. ഒരുക്കങ്ങൾ എല്ലാം വളരെ ഭംഗിയായി തീർന്നിട്ടുണ്ട്. അവിടം ആളുകൾ വന്നു കൊണ്ടു തന്നെ ഇരിക്കുകയാണ്. ചേച്ചിയുടെ കയ്യിൽ ഒരു ചേച്ചി മെഹന്തി അണിയുന്നുണ്ട്.

റോഷൻ ഏർപ്പടാക്കിയത് ആവും. വിവേകേട്ടൻ വീഡിയോ ക്യാമറയും ആയി അവിടെ മൊത്തം ഒപ്പിടിയെടുക്കുന്നുണ്ട്. ഒരു ഭാഗത്തു വലിയമ്മമാർ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടികൾ ഓടി കളിച്ചു കൊണ്ടിരിക്കുന്നു.എല്ലാവരുടെയും മുഖത്തു ഒരു സന്തോഷമുണ്ട്.. അവരെ എല്ലാം ചേറു മന്ദഹാസത്തോടെ നിരീക്ഷിക്കുമ്പോഴും എന്റെ നേത്രങ്ങൾ തേടിയത് റോഷനെ തന്നെയായിരുന്നു. അവനെ അന്വേഷിച്ചു നടക്കുമ്പോൾ കുറച്ചപ്പുറത്തായി അവനെ ഞാൻ കണ്ടു. ഒരുപാട് പെണ്കുട്ടികൾക്ക് നടുവിൽ നിന്നു കൊണ്ട് ചിരിച്ചു സംസാരിക്കുന്ന അവനെ കണ്ടപ്പോൾ എന്റെയുള്ളിൽ ദേഷ്യം എരിഞ്ഞു കയറി. ഞാൻ അവനെ ശ്രദ്ധിക്കുന്നുണ്ട് എന്നു കണ്ടപ്പോൾ ഞാൻ കാണത്തക്ക രീതിയിൽ തന്നെ അവൻ അവിടെ നിന്നു. പൂച്ചക്കണ്ണ നിനക്ക് ഞാൻ തരാട്ടോ...? എനിക്ക് വന്ന ദേഷ്യത്തിനു ഞാൻ അവന്റെ അടുക്കലേക്ക് ആയി ചെന്നു. എന്റെ കസിൻസ് ഒക്കെ തന്നെയാ അവനെ വട്ടം ചുറ്റി നിൽക്കുന്നെ...

പല രാജ്യങ്ങളിൽ നിന്നും പല ഡ്രസിങ് സ്റ്റൈലുമായി എത്തിയവർ ...അവിടെയും ഇവിടെയും മാത്രമായി തുണി കൊണ്ടു ശരീരം മൂടിയ അവരെ കാണുമ്പോൾ തന്നെ എന്തോ അരോചകം തോന്നിപ്പോയി.കൂടെ കുറെ ചായം മുഖത്തു വാരി തെച്ചിട്ടുമുണ്ട്. എന്നെ കണ്ടയുടനെ അവർ പറഞ്ഞത് കേട്ടപ്പോൾ വിദേശത്താണെങ്കിലും നാട്ടിലെ കാര്യങ്ങൾ ഫുൾ അപ്‌ഡേറ്റഡ് ആണെന്ന് മനസ്സിലായി. "ആഹ് ...വർഷ താൻ ഇത് എവിടെ ആയിരുന്നു സ്വന്തം ചേച്ചിയുടെയും ചേട്ടന്റെയും വിവാഹം ആയിട്ട് വീടുമുഴുവൻ ഓടി നടക്കേണ്ട ആൾ അല്ലെ....?" കൂട്ടത്തിൽ ഒരുത്തി എന്നോടായി ചോദിച്ചു. "അതിനിവൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയേണ്ടെ..പോലീസ് കേസ് ഒക്കെ ഉണ്ടായിരുന്നില്ലേ വർഷ.അതൊക്കെ തീർന്നോ...?എന്നാലും നിന്നെ കണ്ടാൽ പറയില്ല കേട്ടോ ഇങ്ങനെ ഒക്കെ ചെയ്യുമെന്ന്..." മറ്റൊരാൾ പറഞ്ഞു.

അവരെല്ലാം റോഷൻ കേൾക്കാൻ വേണ്ടിയാണ് ഇതൊക്കെ പറയുന്നത് എന്നു എനിക്ക് മനസ്സിലായി. അവനു മുന്നിൽ എനിക്ക് ബാഡ് ഇമേജ് ഉണ്ടാക്കിയെടുക്കാനാണ് അവർ പണിപ്പെടുന്നത് .അവർക്ക് അറിയില്ലല്ലോ അവനും ഞാനും നേരത്തെ കമ്പനിയാണെന്ന്.അവനാണെങ്കിൽ അവളുമാരുടെ സംസാരത്തിനു അനുസരിച്ചു നിൽക്കുന്നു. എല്ലാം കൂടി ദേശ്യം കയറിയപ്പോൾ ഞാൻ അവളുമാരോട് വായിൽ തോന്നിയത് പറഞ്ഞു. "ആടി ഞാൻ ജയിലിൽ ഒക്കെ കിടന്നിട്ടുണ്ട്.അതിനു നിങ്ങൾക്ക് ഒക്കെ എന്തെങ്കിലും നഷ്ടം ഉണ്ടോ...ടാ കിടന്ന് ഒലിപ്പിക്കാതെ എന്റെ കൂടെ വന്നേ....." എന്നു പറഞ്ഞു അവന്റെ മറുപടിക്ക് പോലും നിൽക്കാതെ അധികാരത്തോടെ അവന്റെ കൈ പിടിച്ചു ഞാൻ അവിടെ നിന്നും നടക്കാൻ ശ്രമിച്ചു എങ്കിലും അവൻ അവിടെ നിന്നും അനങ്ങിയില്ല.....തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story