സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 29

Street dancer

രചന: തൻസീഹ് വയനാട്

ഞാനും പിന്നീട് പരുപാടിയിലേക്ക് തിരിഞ്ഞു അവരുടെ കുടുംബത്തിന്റെ ആദ്യ കാലം മുതലുള്ള സംഭവങ്ങൾ ഫോട്ടോയിൽ ചേർത്ത വീഡിയോയിലൂടെ ഫുൾ സ്ക്രീനിൽ കാണിച്ചു.ഉത്സവ പ്രതീതിയോടെ അന്നത്തെ പരുപാടി കഴിയുമ്പോഴും ഒരുനാൾ മാത്രമായിരുന്നു വർശക്ക് കൊടുത്ത വാക്കുകൾ പാലിക്കാനുള്ള സമയം... തുടരുന്നു.. ___--------------____ സമയം കടന്നു പോകും തോറും എന്റെ മുമ്പിലേക്ക് മറ നീക്കി പുറത്തുവരാനുള്ള സത്യങ്ങൾ..അത് കണ്ടെത്താൻ നാളെ എന്നൊരു ദിവസം മാത്രം..... മനസ്സിൽ അവ കണക്കാക്കി നിൽക്കുമ്പോൾ ആണ് എനിക്ക് എതിരെ ആയി കാര്യസ്ഥനോട് തട്ടിക്കയിറുന്നു ഔസേപ്പിനെ കണ്ടത്. ഗൗരവം വിട്ടുമാറാത്ത ആ മുഖത്തെ അൽപ സമയം വീക്ഷിച്ചു നിൽക്കുമ്പോൾ ആയിരുന്നു ഇർഫാൻ വന്നു വിളിച്ചത്. എന്ത് നോക്കി നിൽക്കുകയാണ് എന്നു ചോദിച്ചപ്പോൾ ഒന്നുമില്ലെന്നു പറഞ്ഞു അവന്റെ കൂടെ നടന്നു. ******

പള്ളിയിൽ നിന്നും മിന്നുകെട്ട് കഴിഞ്ഞു പോകാൻ നേരം വല്യപ്പാപ്പനെ കാണാൻ വേണ്ടി ഞാൻ സെമിത്തേരിയയിലേക്ക് പോയി. വല്യപ്പാപ്പൻ ഞാൻ ജനിക്കുന്നതിനു മുൻപ് മരിച്ചിട്ടുണ്ട്.പക്ഷെ കേട്ടു കേൾവിയിലൂടെ എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടം ആണ്.ഓർമ്മ വെച്ച നാൾ മുതൽ പള്ളിയിൽ വന്നാൽ വല്യപ്പാപ്പനെ കാണാതെ പോകത്തില്ല ഞാൻ.വല്യപ്പാപ്പനോട് എന്തെങ്കിലും സംസാരിച്ചു നിൽക്കും.അതുകൊണ്ടു തന്നെ ഞങ്ങൾ കട്ട ചങ്ക്സ് ആണ്. വല്യപ്പാപ്പന്റെ കല്ലറക്കു മുന്നിൽ ഓരോ കൊച്ചു വർത്തമാനം പറഞ്ഞു നിൽക്കുമ്പോൾ ആയിരുന്നു എന്റെ പുറകിൽ ആരോ വരുന്ന പോലെ തോന്നിയത്. തിരിഞ്ഞു നോക്കിയപ്പോൾ ആരും തന്നെ ഇല്ല. ഭയം നിറയുമ്പോഴും എന്റെ വെറും തോന്നൽ ആയിരിക്കും അതെന്നു ചിന്തിച്ചെങ്കിലും ആ ചിന്തയെ കീറിമുറിച്ചു കൊണ്ട് എന്റെ മുമ്പിലേക്ക് കറുത്ത തുണിയാൽ ശരീരം മുഴുവൻ മറച്ച രൂപം വന്നു നിന്നു. പേടി കൊണ്ട് അയാൾക്ക് മുന്നിൽ നിലവിളിക്കാൻ ശ്രമിച്ചു എങ്കിലും എന്റെ വായ അയാൾ പൊത്തിപ്പിടിച്ചു .

കുതറിമാറാൻ ശ്രമിച്ചു എങ്കിലും എനിക്ക് മോചിതയാകാൻ കഴിയുന്നുണ്ടായിരുന്നില്ല. എങ്കിലും ഞാൻ സർവ ശക്തിയും എടുത്തു അയാളേ തട്ടിയിട്ടു ഓടി രക്ഷപ്പെടാൻ നേരം വീണു കിടന്ന അയാൾ എന്റെ കാലിൽ പിടിച്ചു വലിച്ചു ഞാൻ നിലത്തേക്ക് വീണതും എഴുന്നേറ്റ് എന്റെ അടുക്കലേക്ക് വന്ന അയാളുടെ കയ്യിൽ അമർത്തി കടിച്ചു അയാളെ തട്ടിയിട്ട് രക്ഷപ്പെടുകയായിരുന്നു ഞാൻ അവിടെ നുന്നും. ഞാൻ എത്തിയതും പള്ളിയിൽ നിന്നും എല്ലാവരും പോയിരുന്നു. പക്ഷെ ഒരാൾ മാത്രം എന്നെയും കാത്തു നിൽക്കുന്നുണ്ട്.എന്റെ റോഷൻ .ഞാൻ ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു അവന്റെ നെഞ്ചിൽ തല ചാഴ്ച് കൊണ്ടു നടന്ന സംഭവം പറഞ്ഞു.എന്നെ ആശ്വസിപ്പിച്ചു കൊണ്ട് അയാളെ തിരഞ്ഞു അവിടേക്ക് എന്നെയും കൂട്ടി സെമിത്തേരിയുടെ പരിസരത്തേക്ക് അവൻ പോയിരുന്നെങ്കിലും ആളെ കിട്ടിയില്ല..... എന്നെ ആശ്വസിപ്പിച്ചു കൊണ്ടു അവൻ വീട്ടിലേക്ക് കൊണ്ടു പോയി.ഉള്ളിൽ ഭയം ആയിരുന്നു നിറയെ ആരായിരിക്കും ആവ്യക്തി എന്നറിയാനുള്ള ത്വര... ******

വർഷയെ വീട്ടിലേക്ക് ആക്കിയ നിമിഷം തന്നെ ഞാൻ നമ്മടെ ചങ്ക്സിനോട് അവൾക്ക് നേരെയുണ്ടായ ആക്രമണം അറിയിച്ചു. ബാക്കി കാര്യങ്ങളും പറഞ്ഞു വർഷയെ അതിയായി സ്നേഹിക്കുന്ന ഒരാൾ ആണ് ഇതിനു പിന്നിൽ എന്ന്.അയാളെ കണ്ടെത്താൻ ഉള്ള അന്വേഷണത്തിനു അവരും കൂടെ നിൽക്കാം എന്നു പറഞ്ഞു. വൈകുന്നേരത്ത് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നിരുന്ന റീസെപ്ഷന്റെ സമയത്തും വർഷയുടെ മുഖം കടന്നൽ കുത്തിയ പോലെയായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു ചോദിച്ചു. "എന്തോന്നടി ഇത്...ഒന്നു സന്തോഷത്തോടെ നിന്നുകൂടെ....?" "സന്തോഷം....ഇന്ന് നടന്നത് ആലോചിക്കുമ്പോഴേ പേടിയാവുകയ കയ്യും കാലും വിറക്കുന്നു... " അവൾ പറഞ്ഞു. "എന്തിന്....be cool ...." "എന്നാലും നീ പറഞ്ഞപോലെ ഒരുത്തൻ എന്നെ പിന്തുടരുന്നുണ്ടല്ലോ...പക്ഷെ അയാൾ എന്നെ സ്നേഹിക്കുകയല്ല ഉപദ്രവിക്കുകയാണ് ചെയ്യുന്നത്....." "ആരായാലും അയാൾക്ക് അധികനേരം ഒളിച്ചിരിക്കാൻ ഒന്നും കഴിയില്ല...." എന്നു ഞാൻ പറഞ്ഞു തിരിഞ്ഞതും കണ്ടത് ചാച്ചൻ ചാച്ചിയെ തന്നെ നോക്കി നിൽക്കുന്നത് ആണ്.ഞാൻ വർശക്ക് അത് കാണിച്ചു കൊടുത്തു. " എന്തു ചെയ്തിട്ടും എന്താ ചാച്ചി ചാച്ചനെ മനസ്സിലാക്കില്ല....."

"അതൊക്കെ നീ കണ്ടോ .അമ്മയുടെ മനസിലെ മഞ്ഞു ഉരുകാൻ തുടങ്ങിയിട്ടുണ്ട്..ചാച്ചൻ അമ്മയെ നോക്കാത്ത സമയത്തു അമ്മയുടെ നോട്ടം ചാച്ചനിലേക്ക് ആണ്.നീ അവരെ ഒന്നു ശ്രദ്ധിച്ചേ.....?" റോഷന് പറഞ്ഞത് കേട്ട് ഞാൻ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. റോഷന് പറഞ്ഞത് ശരിയാണ് ചാച്ചൻ ചാച്ചിയെ ശ്രദ്ധിക്കാത്ത സമയത്ത് ചാച്ചിയുടെ നോട്ടം ചാച്ചനിലേക്ക് ആണ്.... ചാച്ചിയുടെ ആ മാറ്റം കണ്ടു അത്ഭുദത്തോടെ ഞാൻ റോഷനെ നോക്കി കൊണ്ടു പറഞ്ഞു.. "ഇന്നലെ അപ്പൊ ചാച്ചൻ പറഞ്ഞത് എല്ലാം ചാച്ചിക്ക് ശരിക്ക് കൊണ്ടിട്ടുണ്ട് അല്ലെ.....?" "അതേ......" "അപ്പൊ അവർ ഇനി ഒന്നാകും....." "ഒന്നാകും പക്ഷെ 'അമ്മ വാശിക്ക് മനസ്സ് തുറക്കുമോ എന്നാണ് ഭയം." "അതൊക്കെ തുറക്കും....." "തുറന്നാൽ മതി..." ഞങ്ങൾ അങ്ങനെ ഓരോന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഷിബിൻ ഞങ്ങളുടെ അടുത്തേക്ക് വന്നത്.... "എന്തോന്നാണ് മക്കളെ സംസാരം...." "ഞങ്ങൾ അങ്ങനെ ഓരോന്നു വെറുതെ...." "റോഷ കൊടു കൈ ഗംഭീരം ആയിട്ടുണ്ട് ഒരുക്കം...."

ഷിബിൻ എനിക്ക് കൈ തന്നു കൊണ്ടു അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പുഞ്ചിരിച്ചു.അതേ സമയം ആയിരുന്നു രാഹുൽ എന്നെ വിളിച്ചത്. "എന്ന ശരി നിങ്ങൾ സംസാരിക്ക് ....." എന്നു പറഞ്ഞു കൊണ്ട് ഞാൻ രാഹുലിന്റെ അടുത്തേക്ക് പോയി.ഞങ്ങൾ 7 പേരും കൂടി ഒരു ഡാൻസ് പ്ലാൻ ചെയ്തിട്ടുണ്ട്.അതിനുള്ള എല്ലാം set ആക്കിയ കാര്യം പറയാൻ ആണ് രാഹുൽ എന്നെ വിളിച്ചത്. ****** റോഷന് പോയതിനു ശേഷം ശിബിനോട് എന്തു പറയും എന്നറിയതെ നിൽക്കുകയായിരുന്നു.സത്യത്തിൽ ഒരു ഇറിറ്റേഷൻ ഫീൽ ചെയ്യുന്നുണ്ട്. അവൻ എന്നോട് അടുത്തു സംസാരിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ എനിക്ക് അവനോട് അടുത്തു ഇടപഴകാൻ കഴിയുന്നില്ല.ഞാൻ അവനിൽ നിന്നും ഒഴിഞ്ഞു മാറി കൊണ്ടു റോഷന്റെ അടുക്കലേക്ക് പോകാൻ നിന്നതും ആയിരുന്നു വലിയ ശബ്ദത്തിൽ മ്യൂസിക് അവിടെ നിന്നും ഉയർന്നത്.... എന്ത സംഭവം എന്നറിയാതെ അന്തംവിട്ട് മുന്നിലേക്ക് നോക്കിയപ്പോൾ റോഷനും ഇര്ഫാനും വിവേകേട്ടനും അജിതും ജീവനും രാഹുലേട്ടനും അമലും balck colour ജീൻസ് shirt ഒപ്പം നെറ്റിയിൽ ബ്ലാക്ക്‌ റിബണും എന്ന കോസ്റ്റുമിൽ നിൽക്കുന്നതാണ് കണ്ടത്. ആ റിബണ് കെട്ടിയത് കൊണ്ടു റോഷന്റെ മുറിവ് കാണുന്നില്ല. അവരിങ്ങനെ ഒരു ഡാൻസ് പ്ലാൻ ചെയ്തിരുന്നു എന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ഞാൻ അവരെ തന്നെ അത്ഭുദത്തോടെ നോക്കുമ്പോൾ റോഷന് എനിക്ക് നേരെ പതിയെ കണ്ണിറുക്കി... എന്റെ അധരങ്ങളിൽ അറിയാതെ ചിരി പടർന്നു... പാട്ടിനനുസരിച്ചു അവരുടെ ചുവടുകൾ ആരംഭിച്ചപ്പോൾ ഇടയിൽ എപ്പോഴോ ആ നൃത്തം ആസ്വദിച്ചു കൊണ്ടിരുന്ന എന്നെയും പിടിച്ചു വലിച്ചു കൊണ്ടു വന്നു നടുവിൽ നിർത്തി. എന്റെ അപ്പയും അമ്മയും ഉൾപ്പടെ എല്ലാവരും എന്നെ തന്നെ അന്തം വിട്ട് നോക്കുമ്പോൾ അവർക്ക് എല്ലാം ഒന്നു ഇളിച്ചു കാണിച്ചു അവരുടെ ഇടയിൽ നിന്നും പുറത്തു പോകാൻ നിന്നപ്പോൾ എന്നെ അവിടെ റോഷൻ പിടിച്ചു നിർത്തി. അവരുടെ ഇടയിൽ പെട്ടു പോയി അറിയാതെ ഞാനും ഡാൻസും കളിച്ചു തുടങ്ങി ആസ്വദിച്ചു കൊണ്ടു തന്നെ. ഇടയിൽ എപ്പോയോ ഷിബിനും കയറി വന്നു..... പിന്നീട് സദസ്സിൽ ഇടിക്കുന്ന ഓരോരുത്തർ ആയി ഒപ്പം കൂടി....വധു വരന്മാരും ഇറങ്ങി വന്നു.. ആഘോഷത്തിമിർപ്പിൽ ആരവങ്ങൾക്കിടയിൽ ആർപ്പു വിളിയോടെ എല്ലാവരെയും ഒത്തിരി സന്തോഷപ്പെടുത്തിയായിരുന്നു ആ ഡാൻസ് കഴിഞ്ഞത്....

അപ്പയുടെയും അമ്മയുടെയുമെല്ലാം പുഞ്ചിരിയിൽ നിന്നും അവർക്കെല്ലാം നമ്മടെ ചെക്കന്മാരെ എല്ലാം പെരുത്ത് ഇഷ്ടം ആയെന്ന് മനസ്സിലായി ഡാൻസ് കഴിഞ്ഞു എല്ലാവരും ഫുഡിങ്ങിൽ ആയിരുന്നു. ഓഡിറ്റോറിയത്തിലൂടെ മുഴുവൻ ഒരു പൂമ്പാറ്റയെ പോലെ പാറി നടക്കുന്നതിനിടയിൽ ആയിരുന്നു ഷിബിൻ എനിക്ക് നേരെ വന്നത്.... "വർഷ ഫുഡ് കഴിച്ചോ.....?" ഞാൻ അവന്റെ കണ്ണിൽ പെടാതിരിക്കാൻ നോക്കുകയായിരുന്നു.ഇവനിപ്പോ എന്നോട് നല്ല കെയറിങ് ആണ്. എനിക്കാണേൽ അത് തീരെ ഇഷ്ട്ടപ്പെടുന്നില്ല.... "ഇല്ല ....കഴിച്ചോളാം റോഷന് വരട്ടെ...." "ഓഹ്....എനിക്ക് ഒരു കമ്പനി താടോ....?" ഞാൻ ഒഴിഞ്ഞു മാറാൻ നോക്കുന്നുണ്ടെലും അവൻ പിടിവിടുന്ന ലക്ഷണം ഇല്ല. അവസാനം അവന്റെ നിർബന്ധത്തിനു വഴങ്ങേണ്ടി വന്നു. fd കഴിക്കുന്നതിനിടയിൽ ആയിരുന്നു ഞാൻ അവന്റെ ചേറ്റുവിരലിൽ ആരോ കടിച്ച അടയാളം കണ്ടത്.മുറിവായിട്ടുണ്ട്...., അത് കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു ചെറിയ സംശയം നിഴലിച്ചു....സെമിത്തേരിയിൽ വെച്ചു എന്നെ ആക്രമിച്ചത് ഇവൻ ആണോ...? എന്റെ സംശയം ശരിയാകുന്ന തരത്തിൽ ആയിരുന്നു പിന്നീട് നടന്ന സംഭവങ്ങൾ.ഫുഡ് കഴിച്ചതിനു ശേഷം അവന് ഏതോ കോൾ വന്നു

.എന്നോട് വൻ മിനിറ്റ് എന്നു പറഞ്ഞു പുറത്തേക്ക് പോയ അവനെ ഞാൻ പിന്തുടർന്നു. ഓഡിറ്റോറിയത്തിൽ ബാക്കിലേക്ക് ആയിരുന്നു അവൻ പോയത്. അവിടെ അവനെ കാത്തു നിന്ന ആളെ കണ്ടു ഞാനാകെ ഞെട്ടി. ചാച്ചി....... ചാച്ചിയും ഇവനും തമ്മിൽ എന്താ രഹസ്യമായി ഒരു ബന്ധം. അവർ കാണാത്ത രീതിയിൽ മറഞ്ഞു നിന്നു കൊണ്ടു ഞാൻ അവരുടെ സംസാരം ശ്രദ്ധിച്ചു. "വർഷയെ ഞാൻ നിനക്ക് മുമ്പിൽ കൊണ്ടു വരാം എന്ന് പറഞ്ഞത് അല്ലെ.....?എന്തിനാ വെറുതെ എടുത്ത് ചാട്ടത്തിനായി നിന്നെ.....?" ചാച്ചി പറഞ്ഞ വാക്കുകൾ കേട്ട് ഞാൻ ഞെട്ടി.അപ്പോൾ ചാച്ചി കൂടെ നിന്ന് ചതിക്കുകയായിരുന്നോ...? "ഒരു വർഷം ആയി ഈ വാക്ക് കേൾക്കുന്നു.ഇന്നത്തോടെ എല്ലാം തീരണം. എനിക്ക് അവളോടുള്ള പക എന്നു കരുതിയ.....രക്ഷിക്കാൻ ആയി കൂടെ എന്നും അവൻ ഉണ്ടാകുമല്ലോ....?"(ഷിബിൻ) "പക്ഷെ എന്തിനും ഒരു സമാധാനം ഉണ്ടാവണം...."(ചാച്ചി) "ഇനിയും ക്ഷമിക്കാൻ വയ്യ നിങ്ങളും ആഗ്രഹിക്കുന്നത് ആ കിളവന്റെയും നാശം അല്ലെ.... ഞാൻ ആഗ്രഹിക്കുന്നത് വർഷയുടെയും.....?"

ശിബിനിൽ നിന്നും ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിത്തരിച്ചു നിന്നു.ചാച്ചി ....ചാച്ചിയെ കുറിച്ചു ഒരിക്കലും ചിന്തിച്ചില്ല ഇങ്ങനെ...?അപ്പോൾ ഷിബിൻ നല്ലവനായി അഭിനയിക്കുക ആയിരുന്നല്ലേ....? അവരുടെ സംസാരങ്ങൾ കേട്ടയുടനെ ഞാൻ റോഷനെ വിളിക്കാൻ നിക്കുമ്പോൾ ആയിരുന്നു ഷിബിന്റെ ശ്രദ്ധ ഞാൻ നിൽക്കുന്ന ഇടത്തിലേക്ക് വന്നത്... "വർഷ......." ചാച്ചി അറിയാതെ വിളിച്ചു. എന്നെ അപ്രതീക്ഷിതമായി കണ്ടതിന്റെ ഞെട്ടൽ അവരുടെ മുഖത്തും ഉണ്ടായിരുന്നു. അവരിടെ നോട്ടം എന്നിൽ രൂക്ഷമായ നിമിഷം ചാച്ചിയുടെ പുറകിൽ നിന്നും ആരോ വെട്ടു കത്തികൊണ്ട് വെട്ടാൻ നിന്നത് കണ്ടത്.ഞാൻ അലറി വിളിച്ചു കൊണ്ടു ചാച്ചിയെ അവിടെ നിന്നും മാറ്റിയ സമയം ഷിബിൻ ചാച്ചിക്ക് നേരെ ആക്രമിക്കാൻ വന്നവനെ പിടിച്ചു നിർത്തി.... ഷിബിൻ അയാളുമായി മൽപ്പിടുത്തം നടത്തുന്ന സമയം ഞാൻ ചാച്ചിയെ അവിടെ നിന്നും പിടിച്ചെഴുന്നേല്പിച്ചു... ക്രൂരത ചെയ്തിട്ടും ചാച്ചിയെ വെറുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല .

പിടിക്കപ്പെടും എന്ന സന്ദർഭത്തിൽ ഷിബിനെ തള്ളിയിട്ടു കൊണ്ട് അയാൾ ഓടി രക്ഷപ്പെടാൻ നേരം ഒട്ടും പ്രതീക്ഷിക്കാതെ അവിടേക്ക് റോഷന്റെ വരവായിരുന്നു... റോഷന് എങ്ങനെ ഇവിടെ ഈ സമയം...?എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.റോഷൻ അയാളെ പിടികൂടി..അവർ രണ്ടുപേരും ചേർന്നു ആക്രമിക്കാൻ വന്ന മുഖം മറച്ച ആവ്യക്തിയുടെ മുഖം മൂടി ഊരാൻ നേരം കുതറി മാറുന്നുണ്ടായിരുന്നു അയാൾ.പക്ഷെ രക്ഷ ഉണ്ടായില്ല.അവർ ആമുഖം മൂടി അഴിച്ചു. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു ഞങ്ങൾക്ക് മുന്നിൽ തുറന്നു വന്നത് ഒരു സ്ത്രീ ആയിരുന്നു . അവരുടെ മുഖം കണ്ടപ്പോൾ ഞാൻ ആകെ അമ്പരന്നു... എന്റെ മിഴികൾ വികസിച്ചു... എന്റെ ചുണ്ടിൽ നിന്നും പരിചിതമായ ആ പേര് ഉയർന്നു. "അഖില.....നീ....." ഞാൻ ആ പേര് പറഞ്ഞതും എല്ലാവരും എന്നെ തന്നെ നോക്കി.. "നിനക്ക് അറിയുമോ വർഷ ഇവളെ...?" "അറിയാം....എന്റെ കൂടെ ബോർഡിങ്ങിൽ പഠിച്ചിരുന്നു ഇവൾ.എന്റെ തൊട്ടടുത്ത ക്ലാസിൽ...പലപ്പോഴും കണ്ടിട്ടുണ്ട് ..സംസാരിച്ചിട്ടുണ്ട്...." ******

വർഷ അക്കാര്യങ്ങൾ പറഞ്ഞപ്പോൾ എന്നിൽ മൂടിയിരുന്ന ഏകദേശ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുകയായിരുന്നു....ഇവിടെ നടന്നത് ഷിബിനും ഞാനും ചാച്ചിയും കൂടി നടത്തിയ വെറുമൊരു നാടകം ആയിരുന്നു.ഇന്ന് സെമിത്തെരിയിൽ വെച്ചു നടന്നതും അത്തരത്തിൽ ഒന്നായിരുന്നു . അതിന്റെ ഉദ്ദേശം മറ്റൊന്നും ആയിരുന്നില്ല. യതാർത്ഥ ശത്രുവിന് മുന്നിൽ ഷിബിനെ കുറ്റവാളി ആക്കുക.ഞങ്ങളുടെ സംശയം മറ്റൊരാളിലേക്ക് നീങ്ങുന്നത് എന്നറിഞ്ഞാൽ അയാളിലെ ഭയം പോകും.മടിക്കാതെ പുറത്തേക്കിറങ്ങും... വർഷക്ക് ഒന്നും അറിയില്ലായിരുന്നു.....വർഷ ശിബിനെയും അമ്മയെയും തെളിവ് സഹിതം പിടിച്ചു ആൾക്കൂട്ടത്തിനു മുന്നിൽ കൊണ്ടു വരണം ആൾക്കൂട്ടത്തിൽ തന്നെ ആ ശത്രുവും ഉണ്ട്.അയാൾക്ക് വേണ്ടത് ഒരാളുടെ ജീവൻ ..ഔസേപ്പച്ചന്റെ ,ഒപ്പം ഈ കുടുംബത്തിന്റെ നാശവും. ഇന്നത്തെ ദിവസം ഔസേപ്പച്ചന്റെ മരണം സംഭവിക്കും എന്നു ഉറപ്പാണ്.എല്ലാവർക്കും മുന്നിൽ പ്രതി ഒരാൾ ആയി നിൽക്കുമ്പോൾ കൊലയാളിക്ക് ധൈര്യം കൂടും ..

അയാൾ കുറ്റം ചെയ്യും ...അതിലൂടെ അയാൾ പിടിക്കപ്പെടും ......തെളിവ് സഹിതം പിടിക്കപ്പെടണം ..ശത്രു എന്തിന് ഇത് ചെയ്യുന്നു എന്നറിയാം പക്ഷെ അവൻ ആരാണ് എന്നറിയണം...പക്ഷെ ഇവിടെ ഈ ഒരു പെണ്ണിന്റെ വരവ് തീർത്തും അപ്രതീക്ഷിതം ആണ്.ഇക്കാര്യങ്ങൾ എല്ലാം എന്നോട് വ്യക്തമാക്കിയത് ഔസേപ്പച്ചൻ തന്നെ ആണ്.ഞങ്ങൾക്ക് പുറകിൽ അയാളും ഉണ്ട്. മിനിഞാന്ന് ഔസേപ്പച്ചനെ ഫോലോ ചെയ്തു ആ ഇടവഴിയിലൂടെ പോകുമ്പോൾ കുറച്ചു ഉള്ളിലേക്ക് ചെന്നതും അയാൾ വണ്ടി നിർത്തി അതിൽ നിന്നും ഇറങ്ങി. ഞാനും ബുള്ളെറ്റ് നിർത്തി.എനിക്ക് നേരെ ഒരു വഷളൻ ചിരി ചിരിച്ചു കൊണ്ട് അയാൾ അടുത്തേക്ക് വന്നു. ഞാൻ ബുള്ളറ്റിൽ നിന്നും ഇറങ്ങി. "നീ എന്റെ കുടുംബം നശിപ്പിക്കൻ വേണ്ടി ഇറങ്ങി തിരിച്ചിരിക്കുകയാണ് അല്ലെ......?" എന്നു പറഞ്ഞു കൊണ്ട് അയാൾ എന്റെ അടുത്തേക്ക് വന്നു കാലു മടക്കി ഒരു ചവിട്ട് ആയിരുന്നു .ഞാൻ തൊട്ടടുത്ത കല്ലിൽ ഞെറ്റി കുത്തി വീണു. അങ്ങനെ ആയിരുന്നു നെറ്റിയിൽ ആ മുറിവ് ഉണ്ടായത്.ഒപ്പം ചുണ്ടും പൊട്ടി. വാകിങ് സ്റ്റിക്കിൽ നിന്ന് വാൾ വലിച്ചൂരി വരുന്ന എനിക്ക് നേരെ അയാൾ വീശാൻ നിന്നപ്പോൾ ഞാൻ അവിടെ നിന്നും മാറി .. പക്ഷെ അയാൾ വീണ്ടും വാളുമായി വന്നപ്പോൾ എനിക്കയാളേ ചവിട്ടി ഇടേണ്ടി വന്നു..

നിലത്തു കിടന്നുരുന്ന അയാളിൽ നിന്നും ഞാൻ വാൾ ബലം പ്രയോഗിച്ചു വാങ്ങിയ ഉടനെ അയാൾ എനിക്ക് നേരെ അലറി. "കൊല്ലാൻ ആണെങ്കിൽ എന്നെ ഒറ്റക്ക് തീർക്കണം... എന്റെ കുടുംബത്തിനു നേരെ കയ്യോങ്ങിയാൽ ......" അയാളുടെ സംസാരത്തിൽ നിന്നും ഒരു കാര്യം വ്യക്തമായി അയാൾ ഭയപ്പെടുന്ന ഒരു ശത്രു ഉണ്ട്.അത് ഞാൻ ആണെന്ന് ആണ് അയാൾ തെറ്റിദ്ധരിച്ചിരിക്കുന്നത്... "നിങ്ങൾ പറയുന്ന പോലെ നിങ്ങളെ കൊല്ലാനോ കുടുംബത്തെ നശിപ്പിക്കാനോ വന്നവൻ അല്ല ഞാൻ......" "പിന്നെ എന്തിനാ നീ വർഷയുടെ നിഴലുപോലെ നടക്കുന്നത്.അവളിലൂടെ ആണ് എന്റെ കുടുംബത്തെ നശിപ്പിക്കാൻ ആദ്യ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്...." "സർ നിങ്ങൾ വിചാരിക്കുന്ന പോലെ ഞാൻ അല്ല ഒന്നിനും പിന്നിൽ.വർഷയുടെ ഒരു ഫ്രൻഡ്‌ ആയി ഞാൻ കൂടെ നടക്കുന്നെയുള്ളൂ...." അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് പാടുപെട്ടു.അവസാനം അയാൾ എന്നെ വിശ്വസിച്ചു തുടങ്ങി. അയാളിൽ നിന്നും ഞാൻ അന്വേഷിക്കുന്ന ചില കാര്യങ്ങളും അറിഞ്ഞു.അയാൾ പറഞ്ഞു തുടങ്ങി.

"വർശക്ക് ആദ്യം ഉണ്ടായ കാര്യങ്ങൾ എല്ലാം അവൾ തന്നെ വരുത്തി വെച്ചു എന്നുള്ള വിശ്വാസത്തിൽ ആയിരുന്നു ഞാനും.പക്ഷെ എന്നിൽ സംശയം ഉണ്ടായി തുടങ്ങിയത് ഷിബിന് നടന്ന ആക്‌സിഡന്റ് ആയിരുന്നു.2 തവണ അവനുണ്ടായ ആക്സിഡന്റ്...aacident സംഭവിച്ച ലോറി എന്റെ കമ്പനിയിലെയും.കമ്പനിയിലെ അല്ലെങ്കിലും നമ്പർ പ്ളേറ്റ് ഞങ്ങളുടെ കമ്പനിയിലെ രണ്ടു വണ്ടികളുടെ ആയിരുന്നു.കൊല നടത്താൻ ശ്രമിച്ച ആളുടെ ഉദ്ദേശം ഒന്ന് മാത്രം.എന്നോട് ബന്ധ ശത്രുവിൽ ഉള്ള കറിയാച്ചന് മുന്നിൽ ഷിബിന്റെ മരണത്തിലൂടെ പക..ഷിബിൻ മരിച്ചാൽ അതിനു പിന്നിൽ ഞാൻ കൂടി എന്നറിഞ്ഞാൽ കറിയാച്ചന് വെറുതെ ഇരിക്കില്ല...എന്നെ അയാൾ തന്നെ നശിപ്പിക്കും.പക്ഷെ അത് നടന്നില്ല.കറിയാച്ചനിലൂടെ എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്നതിനുള്ള സാധ്യത ഒഴിവാക്കാൻ ആണ് കറിയാച്ചനുമായി ഉണ്ടായിരുന്ന പിണക്കം മാറ്റിയത്... അവനോട് എല്ലാം പറഞ്ഞപ്പോൾ ശത്രുത മറന്നു കൂടെ നിൽക്കുക ആയിരുന്നു.... അവിടെ നിന്നും തുടങ്ങിയ അന്വേഷണം വീണ്ടും എത്തിപ്പെട്ടത് മറ്റു 2 ആക്സിഡന്റിൽ വർഷയുടെ സുഹൃത്തുക്കൾ ആയ 2 കുട്ടികൾക്ക് ഉണ്ടായത്... പിന്നെ മറ്റൊരു കുട്ടിയെ താഴേക്ക് തള്ളിയിട്ടത്...വർഷയുടെ തൊട്ടടുത്തു തന്നെ ആ ശത്രു ഉണ്ടെന്നു മനസ്സിലായി.

അവളുടെ കൂടെയുള്ളത് നീ അല്ലെ.നിന്നിലേക്ക് സംശയം എത്തി.എല്ലാം കൊണ്ടും നീ ആണെന്ന് ഉറപ്പിച്ചു. ശത്രുതക്ക് കാരണം അന്വേഷിച്ചു..അതും ലഭിച്ചു പരിശ്രമങ്ങൾക്കുള്ളിൽ അവയെല്ലാം നിന്നിലേക്ക് തന്നെ സംശയങ്ങൾ ഉയർത്തി....നിന്നെയും ആക്സിസിഡന്റിലൂടെ ഇല്ലാതാക്കുക എന്നായിരുന്നു ലക്ഷ്യം... പക്ഷെ നീ രക്ഷപ്പെട്ടു.....നിന്നെ എങ്ങനെ എങ്കിലും ഇല്ലാതാക്കാൻ ശ്രമിക്കുന്ന സമയം ആയിരുന്നു എന്റെ വീട്ടിലേക്ക് ഉള്ള നിന്റെ വരവ്....." അയാൾ പറഞ്ഞത് എല്ലാം ഞാൻ കേട്ടിരുന്നു. അവസാനം അയാൾ എന്നോട് ചോദിച്ചു. "നീ അല്ലെങ്കിൽ മറ്റ് ആരാണ് ആ ശത്രു...." അയാൾ എനിക്ക് മുന്നിൽ നിരത്തിയ കാരണങ്ങൾ കൊണ്ടും.അയാൾ എന്നെ ആരായിട്ടാണോ തെറ്റിദ്ധരിച്ചത് അയാളെ അന്വേഷിച്ചുക്കൊണ്ടു പോവുകയായിരുന്നു അന്ന്. അന്വേഷണങ്ങൾക്ക് ഒടുവിൽ ശത്രു വിന്റെ രൂപം തെളിഞ്ഞു വന്നില്ല. പക്ഷെ ഒന്നറിയാം അയാൾ ഇവിടെ ഞങ്ങളുടെ ഒപ്പം ഉണ്ട് ഈ ഓഡിറ്റോറിയത്തിൽ.... കാര്യങ്ങൾ എല്ലാം പറഞ്ഞതു കൊണ്ട് തന്നെ ഷിബിനും അമ്മയും ഒപ്പം നിൽക്കാം എന്നു പറഞ്ഞു. പക്ഷെ ഈ പെണ്ണ് ...ഈ പെണ്ണും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നു അറിയില്ലായിരുന്നു...

ഇവളിലൂടെ ഒരു കാര്യം പിടികിട്ടി.ഊട്ടിയിൽ നടന്ന അനുവിനും നിഷക്കും കെവിനും ഉണ്ടായ അപകടങ്ങൾക്ക് ശത്രുവിനു സഹായത്തിനു പിന്നിൽ ഇവൾ ആണെന്ന്.... . അവൾ ക്ക് മുന്നിൽ ഞങ്ങൾ പല ചോദ്യങ്ങൾ നിരത്തി എങ്കിലും ഒന്നിനും ഉത്തരം പറയാൻ അവൾ ഒരുക്കം അല്ലായിരുന്നു ... "പറയടി...നിന്റെ പിന്നിൽ ആരാണ്....?" ഷിബിൻ അവളോട്‌ ആയി ചോദിച്ചു. അവളിൽ പുച്ചതോടെയുള്ള ചിരി മാത്രം.... അവസാനം ഷിബിൻ മുഖം അടക്കി അവൾക്ക് ഒന്നു കൊടുത്തു.... "നിങ്ങൾ എന്നെ നോവിക്കുന്ന ഓരോ നിമിഷവും ഒരാളുടെ മരണം അവിടെ നടന്നു കൊണ്ടിരിക്കും.....പിന്നീട് നിങ്ങൾ ഓരോരുത്തർ ആയി ഇല്ലാതാകും....." അവൾ ചിരിച്ചു കൊണ്ട് അത് പറഞ്ഞപ്പോൾ എന്റെ ഉള്ളിൽ ഭയം നുരന്തു പൊന്തി... "നിങ്ങൾ നിങ്ങടെ ശത്രുവിനെ പിടിക്കാൻ ഒരുക്കിയ വഴിയിലൂടെ തന്നെ ശത്രു നിങ്ങക്ക് എതിരെയും...." അവൾ അതു കൂടി പറഞ്ഞപ്പോൾ ആണ് ഇപ്പൊ ഒരുക്കിയത് ആ ശത്രുവിന്റെ കെണിയാണ് ഉള്ളത് എന്നു മനസ്സിലായത്.ഇവർ കൊല്ലാൻ ആഗ്രഹിക്കുന്നത് ഔസേപ്പച്ചനെ....അവിടെ അയാൾ ഒറ്റക്ക്...സത്യങ്ങൾ അറിയുന്ന ആരും കൂടെ ഇല്ല.ഞങ്ങൾ ശത്രുവിനെ പിടിക്കാൻ ശ്രമിക്കുന്ന അതേ വഴിയിൽ തന്നെ അയാൾ ഞങ്ങളെ പിടിക്കാൻ ശ്രമിച്ചിരുന്നു... ഞാൻ വേഗം ഓഡിറ്റോറിയത്തിലേക്ക് പോയി.പക്ഷെ അവിടെ ഉണ്ടാവും എന്നു പറഞ്ഞ ഔസേപ്പച്ചനെ അവിടെയൊന്നും കാണാൻ ഇല്ലായിരുന്നു......തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story