സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 30 || അവസാനിച്ചു

Street dancer

രചന: തൻസീഹ് വയനാട്

ഞാൻ വേഗം ഓഡിറ്റോറിയത്തിലേക്ക് പോയി.പക്ഷെ അവിടെ ഉണ്ടാവും എന്നു പറഞ്ഞ ഔസേപ്പച്ചനെ അവിടെയൊന്നും കാണാൻ ഇല്ലായിരുന്നു.. തുടരുന്നു __-------------__ റോഷൻ അയാളുടെ ഫോണിലേക്കു വിളിച്ചു,,,,റിംഗ് ചെയ്യുന്നുണ്ടെന്നതല്ലാതെ ഔസേപ്പച്ചൻ കാൾ അറ്റൻഡ് ചെയ്തില്ല.....അവസാനം നിർത്താതെയുള്ള കോളിന് അന്ത്യമെന്നോണം അയാൾ ഫോണെടുത്തു...... "ഹലോ നിങ്ങൾ ഇപ്പൊ എവിടെയാ...?" "ഞാൻ ഇപ്പോൾ വീട്ടിലേക്ക് പോന്നേയുള്ളൂ...എന്നതാ കാര്യം....?" "ആരെയാണോ നിങ്ങൾ അന്വേഷിച്ചുക്കൊണ്ടിരുന്നതു അയാൾ വിടാതെ നിങ്ങൾക്ക് പുറകിൽ തന്നെ ഉണ്ട്....അറിഞ്ഞു കൊണ്ട് എന്തിനാ തനിച്ചു വീട്ടിലേക്ക് പോകാൻ നിന്നത്....." "ഓഹ് എന്നെ എന്നാ ചെയ്യുന്നതെന്നു ഒന്ന് അറിയണമല്ലോ..,,,,...അവനു എന്റെ മുന്നിൽ വന്നു നിൽക്കാനുള്ള അവസരം ഞാൻ തന്നെയാ ഉണ്ടാക്കി കൊടുക്കുന്നത് ....." എന്നയാൾ പറഞ്ഞതും അയാളുടെ അലർച്ചയും എവിടെയോ തട്ടി വീഴുന്ന ശബ്ദവും കേട്ടു....ശേഷം അപ്പുറത്തു നിന്ന് ഒന്നും കേൾക്കാൻ സാധിച്ചില്ല....

അപകടം മനസ്സിലാക്കിയ ഞാൻ ശിബിനേയും കൂട്ടി വേഗം തന്നെ ബുള്ളെറ്റ് എടുത്ത് അയാളുടെ വീട്ടിലേക്ക് പോയി... പോകുന്നതിനു മുൻപ് ചാച്ചിയോട് അഖിലയെ നോക്കാൻ ഏല്പിച്ചിരുന്നു. അവരുടെ വീട്ടിലെത്തി തുറന്നിട്ട വാതിൽ കണ്ടപ്പോൾ ഞങ്ങൾ അതീവശ്രദ്ധയോടെ അകത്തു കയറി... ചുറ്റുമുള്ള വീട്ടിൽ എല്ലാം പ്രകാശം ഉണ്ടെങ്കിലും ഈ വീട് മൊത്തം ഇരുട്ട് പരന്നിരിക്കുക ആയിരുന്നു...തപ്പിപ്പിടിച്ചു മെയിൻ സ്വിച്ച് ഓണാക്കിയപ്പോൾ ഞാൻ കണ്ട കാഴ്ച സ്റ്റയർ കേസിനു താഴെ ചോരയിൽ കുളിച്ചു കിടക്കുന്ന ഔസേപ്പച്ചനെയാണ്.....കുറച്ചു മുന്നേ വീരവാദം മുഴക്കിയിരുന്ന ആ മനുഷ്യന്റെ കിടപ്പ് കണ്ടു ഞങ്ങൾ സ്തംഭിച്ചു നിന്നു,,,ഷിബിൻ പതിയെ അയാളുടെ മൂക്കിന്റെ അടുത്ത് വിരൽ വെച്ച് നോക്കിയെങ്കിലും അയാളുടെ പ്രാണൻ ആ ദേഹത്ത് നിന്നും വിട വാങ്ങിയിരുന്നു...... ഞങ്ങൾ എത്താൻ കുറച്ചു നിമിഷം വൈകിയിരിക്കുന്നു...അയാളുടെ അടുത്തു നിസ്സഹയതയോട് കൂടി ഇരിക്കുന്ന നേരം മുകളിലൂടെ ആരോ മിന്നി മാഞ്ഞു പോകുന്ന പോലെ എനിക്ക് തോന്നി....പക്ഷെ ഷിബിൻ വ്യക്തമായി നിഴൽ കണ്ടത് കൊണ്ടു തന്നെ ഞാനും ഷിബിനും ആ നിഴലിനെ പിന്തുടർന്നു.....

ഞങ്ങളിൽ നിന്നും ഓടിയൊളിക്കാൻ നിന്ന ആ നിഴലിനെ ബാൽക്കണിയിൽ നിന്നും എടുത്തു ചാടുന്നതിനു മുൻപ് ഞങ്ങൾ പിടികൂടി.... ആ നിഴലിനെ യഥാർത്ഥ രൂപത്തെ കണ്ടപ്പോൾ ഞങ്ങൾ ഞെട്ടിത്തരിച്ചു നിന്ന് പോയി. ഔസേപ്പച്ചന്റെ കൂടെ ഒരു നിഴലുപോലെയുണ്ടായിരുന്നു കാര്യസ്ഥൻ വർഗീസ്. ഞങ്ങൾക്ക് മുന്നിൽ തേങ്ങി കരഞ്ഞു കൊണ്ട് അയാൾ പറഞ്ഞു... "കൊന്നു മോനെ....ഞാൻ കൊന്നു അയാളെ....." അയാളുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയാത നിന്നിരുന്ന ആ നിമിഷം ഷിബിൻ അയാളോട് ചോദിച്ചു. "എന്തിന്....കൂടെ നടന്നിട്ടും .....?" പക്ഷെ എന്റെ കണ്ണുകളിലേക്ക് സത്യത്തെ കാണിച്ചു തരുകയായിരുന്നു ആ നിമിഷം. " വർഗീസ് ചേട്ടാ സത്യം പറ ആരെയാ നിങ്ങൾ ഇവിടെ ഒളിപ്പിച്ചു വെച്ചിരിക്കുന്നെ....ആരെ പേടിച്ചിട്ട നിങ്ങൾ ഇപ്പോൾ കുറ്റം ഏറ്റിരിക്കുന്നെ....?" എന്റെ ചോദ്യത്തിന് മുന്നിൽ അയാൾ ഒന്നു പതറി.... "ആരെയും ഇല്ല......" എന്നു പറഞ്ഞു ഒപ്പിച്ചു വെങ്കിലും ഞാൻ പുച്ഛത്തോടെ അത് തള്ളി കളഞ്ഞു കൊണ്ടു ഞങ്ങൾക്ക് പുറകിലുള്ള മുറിയെ ലക്ഷ്യം വെച്ചു നടന്നു.....അവിടെ ചെന്ന് അടച്ചിട്ടിരിക്കുന്ന കതക് തള്ളി തുറന്നതും മുറി ആകെ ഇരുട്ടായിരുന്നു......

വർഗീസേട്ടനോട് സംസാരിക്കുന്നതിനിടയിൽ ആയിരുന്നു ഞങ്ങൾക്ക് മുന്നിൽ ആയുള്ള കണ്ണാടിയിലൂടെ പുറകിലെ മുറിയുടെ കതക് പതിയെ അടയുന്നത് കണ്ടത്....വർഗീസേട്ടൻ പറയുന്നത് വിശ്വസിക്കാൻ കഴിയാതെ നിൽക്കുമ്പോൾ ആണ് ഈ കാഴ്ച കണ്ടത്.. യഥാർഥ കുറ്റവാളി അപ്പോൾ ഇവിടെ തന്നെയുണ്ട് ആ മുറിയിൽ. മുറിയിൽ കയറി ലൈറ്റ് ഇടാൻ നിന്നതും എന്നെ ആരോ തട്ടി മാറ്റി ഓടാൻ ശ്രമിച്ചു,,,,,പുറത്തേക്ക് ഓടിയ അയാളെ ഷിബിൻ പിടികൂടി..... അവനു നേരെ ചെന്നു മുഖത്തുള്ള കർച്ചീഫ് മാറ്റിയതും ഞാൻ സ്തംഭിച്ചു പോയി.... ഞാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വ്യക്തി "ജീവൻ.... നീ......" ഞാൻ അവന്റെ പേര് ഉച്ചരിച്ചതും അവൻ എനിക്ക് മുന്നിൽ തല താഴ്ത്തി നിന്നു... "നീ ആയിരുന്നോ ശിവദാസിന്റെ മകൻ......???" ചാച്ചിയെ ഡാൻസ് പഠിപ്പിച്ചിരുന്ന ചാച്ചി ജീവനു തുല്യം പ്രണയിച്ച അതിന്റെ പേരിൽ ഔസേപ്പച്ചൻ അരുംകൊല ചെയ്തു ഈ ഭൂമുഖത്തു നിന്ന് തുടച്ചു നീക്കിയ ശിവദാസിന്റെ മകൻ.....മറഞ്ഞിരിക്കുന്ന ശത്രു ശിവദാസിന്റെ മകൻ ആണെന്ന് തിരിച്ചറിഞ്ഞ ഔസേപ്പച്ചനു പക്ഷേ ആരാണാ വ്യക്തി എന്ന് മാത്രം കണ്ടെത്താനായില്ല....അത് ഞാനാണെന്നുള്ള തെറ്റിദ്ധാരണയിലാണ് അയാൾ എന്നെ അക്രമിച്ചതും.....

എന്റെ ചോദ്യത്തിനു മുന്നിൽ പൊടുന്നനെ ജീവന്റെ നിഷ്‌കളങ്ക ഭാവം മാറി അവന്റെ മുഖം ചുമന്നു തുടുത്തു....ആ കണ്ണിൽ കോപം നിറഞ്ഞിരുന്നു..... "അതേ....ഞാൻ തന്നെയാണു ശിവദാസിന്റെ മകൻ.....എന്റെ അച്ഛനെ കൊന്ന അയാളുടെ നാശത്തിനായി ഇറങ്ങി തിരിച്ചവൻ,,,അയാളോടുള്ള പക ഇത്രയും കാലം മനസ്സിലിട്ടു വളർത്തികൊണ്ടു വന്നു ഇന്നിതാ അതിനൊരു അന്ത്യവും ഞാൻ കണ്ടെത്തി....." മനോനില നഷ്ടപ്പെട്ടവനെ പോലെ അവൻ ഉറഞ്ഞു തുള്ളി...... എന്നെ പോലെ അനാഥനായ ജീവനു സ്വന്തമെന്നു പറയാൻ ഒരു അമ്മമ്മയുണ്ടെന്നു മാത്രമേ ഞങ്ങൾക്ക് അറിയുമായിരുന്നുള്ളൂ.... അവരെ നോക്കാൻ അടുത്ത വീട്ടിലെ ഏല്പിച്ചാണ് പലപ്പോഴും ഞങ്ങളുടെ കൂടെയുണ്ടാവുന്നതെന്നു അവൻ മിക്കപ്പോഴും പറയാറുണ്ടായിരുന്നു....ഇടയ്ക്കു ഞങ്ങളുടെ കൂടെ താമസിച്ചും കൂടുതൽ അമ്മമ്മയുടെ കൂടെയും ചിലവഴിച്ച ജീവനെ ഇങ്ങനെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.....ശത്രുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നെവെങ്കിലും അതൊരിക്കലും ഒരു ഉറുമ്പിനെ കൂടി നോവിച്ചു കണ്ടിട്ടില്ലാത്ത ജീവൻ ആണെന്ന് അറിഞ്ഞതും ചങ്കിലെന്തോ വന്നു തറച്ച പോലെ തോന്നി എനിക്ക്...... "ടാ ജീവാ നീ........നിനക്ക് എങ്ങനെ.....???"

ഞാൻ നിസ്സഹായമായി അവനെ വിളിച്ചപ്പോൾ അവൻ പുച്ഛിച്ചു അതിനെ തള്ളി..... "നീയൊരു അനാഥൻ ആയിരുന്നിട്ടും അച്ഛനില്ലാത്ത കാലിലെ ചുവപ്പു മാറാത്ത കൊച്ചു കുഞ്ഞിനെ പോറ്റി വളർത്താൻ നിവൃത്തിയില്ലാതെ മറ്റുള്ളവർക്ക് മുന്നിൽ ശരീരം കാഴ്ച വെക്കേണ്ടി വന്ന സ്വന്തം അമ്മയെ നിനക്ക് കാണേണ്ടി വന്നിട്ടുണ്ടോ റോഷാ......??? ഇല്ല.......അവസാനം എയ്ഡ്സ് എന്ന മാറാവ്യാധി വന്നു മകനെ തനിച്ചാക്കി പോയ അമ്മയെ നീ കണ്ടിട്ടുണ്ടോ....??? ഇല്ല.....വേശ്യയുടെ മകനെന്ന വിളിപ്പേര് നിനക്ക് ചാർത്തപ്പെട്ടിട്ടുണ്ടോ......??? അതുമില്ല... എന്നാൽ ഞാൻ ഇതൊക്കെ അനുഭവിച്ചിട്ടുണ്ട്,,,,,എന്റെ മടിയിൽ കിടന്നാ എന്റെ അമ്മ പിടഞ്ഞു പിടഞ്ഞു മരിച്ചത്.... ഇതുവരെ ആരെയും ഒന്നും അറിയിച്ചിട്ടില്ല...അന്ന് തൊട്ടു ഇന്ന് വരേ ചെയ്യാത്ത ജോലിയില്ല,,,,,ഒഴിവു സമയത്തു കഠിനാദ്ധ്വാനം ചെയ്തു വാശിയോടെ പഠിച്ചു ബിരുദം നേടി.....എന്നിട്ടോ എക്സ്പീരിയൻസ് ഇല്ലെന്ന പേരിൽ എല്ലായിടത്തും തഴയപ്പെട്ടു....അവസാനം ജോലി തേടി എത്തിപ്പെട്ടത് ഇവിടെ നിങ്ങളുടെ മുന്നിലും....ഡാൻസിനോടുള്ള പ്രിയവും അന്നം കണ്ടെത്താനുള്ള വകയും കൂടി ആയപ്പോൾ നിങ്ങളുടെ കൂട്ടത്തിൽ ചേരാൻ ഞാൻ നിർബന്ധിതനായി,,,,ശരിക്കും കുറച്ചെങ്കിലും സന്തോഷിച്ച നിമിഷങ്ങൾ.....

ഇടയിൽ എപ്പോഴോ ആയിരുന്നു ഞാൻ എല്ലാ സത്യങ്ങളും അറിഞ്ഞത്...എന്റെ അമ്മമ്മയെ കാണാൻ വേണ്ടി വന്ന പഴയ ഒരു ബ്രോക്കർ തള്ള അമ്മമ്മയോട് പറഞ്ഞത് ഞാൻ കേട്ടു...." "ഒരിക്കൽ നിങ്ങടെ കുടുംബം അനാഥമാക്കിയ ആ ഔസേപ്പിന് ദൈവം ശിക്ഷ കൊടുക്കും....എന്നാലും ഒരു തെളിവും ഇല്ലാതെ ശിവദാസിനെ അയാൾ കൊന്നു കളഞ്ഞില്ലേ....?" അച്ഛനെ ശരിക്ക് കണ്ട ഓർമ്മ എനിക്കില്ല,,,,,ഇത്രയും കാലം പേറിനടന്ന അപമാനവും പരിഹാസവും ഔസേപ്പെന്ന ചെന്നായയുടെ ചെയ്തി മൂലമാണെന്നറിഞ്ഞ ഞാൻ കൂടുതൽ അറിയാനായി അമ്മമ്മ കാണാതെ അവിടെ നിന്ന് മാറി,,,,,,ആ സ്ത്രീ വീട്ടിൽ നിന്നിറങ്ങിയതും ഞാൻ അവരുടെ പിന്നാലെ പോയി കേട്ട കാര്യത്തെ കുറിച്ച് ചോദിച്ചു...ആദ്യമൊക്കെ ഉരുണ്ടു കളിച്ചെങ്കിലും ഞാൻ ഭീഷണിപ്പെടുത്തിയപ്പോൾ അവർ സത്യങ്ങൾ ഓരോന്നായി കെട്ടഴിച്ചു......

ആ സ്ത്രീ ആയിരുന്നു എന്റെ അപ്പയെ ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും ഔസേപ്പിന്റെ വീട്ടിലേക്ക് അയച്ചത്....പിന്നെ ഔസേപ്പിന്റെ നാശത്തിലേക്കുള്ള വഴി ഒരുക്കുന്ന തിരക്കിലായിരുന്നു ഞാൻ.... ഔസേപ്പിനെ കുറിച്ചു ശരിക്കു അന്വേഷിച്ചു...പണത്തിന്റെ ഹുങ്കിൽ നിൽക്കുന്ന അയാളെ അടിവേര് മുതൽ പിഴുതെറിയാനായി ആദ്യം കുടുംബത്തിൽ നിന്ന് തുടങ്ങണമെന്ന് ഞാൻ തീരുമാനിച്ചു....മാർഗം അല്ല ലക്ഷ്യമായിരുന്നു എനിക്ക് പ്രധാനം...... അതിനെന്റെ കൂടെ നിന്ന് സഹായിച്ചത് അഖിലയും....എന്റെ അയാൽവാസിയായിരുന്ന അവൾക്കു എന്നോടുള്ള ഭ്രാന്തമായ സ്നേഹം ഞാൻ മുതലെടുത്തു,,,,,ഒരു വേശ്യയുടെ മകന് അവളെ ആഗ്രഹിക്കാൻ എന്ത് യോഗ്യത....എനിക്കും അവളെ ഇഷ്ടമായിരുന്നെങ്കിലും അത് പറയാതെയും പ്രകാടിപ്പിക്കാതെയും ഞാൻ കഴിയാവുന്നതും അവളിൽ നിന്ന് അകന്നു മാറാൻ ശ്രമിച്ചിരുന്നു....നാട്ടിലെ പേരുകേട്ട വക്കീലിന്റെ മകളെ ഊട്ടിയിലെ ബോർഡിങ് സ്കൂളിലേക്ക് മാറ്റിയപ്പോൾ അവൾ എന്നെ കാണാതിരുന്നാൽ ആ ഇഷ്ടവും പോയി മറയും എന്ന് ഞാൻ ആശ്വസിച്ചു...

പക്ഷേ അവളുടെ സ്നേഹം ആത്മാർത്ഥമായിരുന്നു,,,, അവിടെ ആയിട്ടും അവൾ ഫോണിലൂടെ എന്നെ ബന്ധപ്പെടാൻ ശ്രമിച്ചു കൊണ്ടിരുന്നു,,, ഇടക്ക് എപ്പോഴോ അവളുടെ ഫോണിലെ വാട്സാപ്പ് status ആയി വെച്ചിരുന്ന ഫോട്ടോ എന്റെ കണ്ണിൽ പെട്ടു......അതിൽ അവൾ ബോർഡിങ്ങിൽ നിന്നും ഫ്രണ്ട്സിന്റെ കൂടെ നിൽക്കുന്ന ഫോട്ടോയിൽ അറിയാതെ പെട്ട വർഷയുടെ മുഖം.....ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ഔസേപ്പച്ചന്റെ മകൾ അനീറ്റയുടെ അതേ മുഖചായ...എവിടെ നിന്നും തുടങ്ങും എന്നു കരുതിയ എനിക്ക് മുന്നിൽ തെളിഞ്ഞ ആദ്യ വഴി വർഷ...... അന്നാദ്യമായി അഖിലയുടെ മെസ്സേജിന് ഞാൻ പ്രതികരിച്ചു....പിന്നെ ഫോണിലൂടെ സംസാരിക്കാനും തുടങ്ങി,,,,ഇത്രയും നാളത്തെ അവഗണ ഞാൻ മാറ്റിയപ്പോൾ അവൾ എന്നിലേക്ക്‌ കൂടുതൽ അടുത്ത്.....അവളെ കാണണം എന്നാഗ്രഹം പറഞ്ഞപ്പോൾ അവളും അതിനു വേണ്ടി കാത്തിരിക്കുകയാണെന്നു പറഞ്ഞു.. .എന്നെ സ്നേഹിക്കുന്ന അവൾ എന്റെ കൂടെ നിൽക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഞാൻ അവളെ കാണാൻ ഊട്ടിയിലേക്ക് ചെന്നത്...

.എന്റെ എല്ലാ അവസ്ഥയും നേരിട്ട് കണ്ടു സ്നേഹിച്ചത് അല്ലെ അവൾ.അപ്പോൾ എന്നെ മനസ്സിലാക്കാൻ കഴിയും എന്ന എന്റെ വിശ്വാസം തെറ്റിയില്ല....അവൾ എന്തിനും എന്റെ കൂടെ നിന്നു,,, പകരം എന്റെ മനസ്സ് നിറഞ്ഞ സ്നേഹം മാത്രമായിരുന്നു അവൾ ആവശ്യപ്പെട്ടത്..... എന്നെ ഫിനാൻഷ്യലി ആയും അവൾ സപ്പോർട്ട് ചെയ്തു....ആ സമയത്ത് ആയിരുന്നു ഷിബിനും വർഷയും തമ്മിൽ ഉള്ള പ്രശ്നങ്ങൾ....വർഷയെ അവളുടെ കൂട്ടുകാരിയും കൂടെ നിന്നവനും ചതിച്ചു അവൾ എല്ലാവർക്കും മുന്നിലും തല താഴ്ത്തി നിന്ന ആ നിമിഷം മുതൽ ഞാൻ കളി തുടങ്ങി....പ്രശ്നം വശളാക്കാൻ വേണ്ടി നടത്തിയതായിരുന്നു അനുവിനും കെവിനും നേരെയുള്ള ആക്‌സിഡന്റ്....ആ കുറ്റം എത്തേണ്ടത് വർഷയിലേക്കെതിക്കാനുള്ള എന്റെ ശ്രമം പാഴായി പോയി.....അനുണ്ടായ ആക്‌സിഡന്റിനെ പറ്റി കൂടുതൽ അന്വേഷിക്കാൻ അവരുടെ കുടുംബം തയ്യാറായില്ല... വർഷ അവളുടെ അപ്പാപ്പന്റെ സഹായത്തോടെ ചെയ്തു എന്ന് വരുത്തിവെക്കണം അത്രമാത്രം ആയിരുന്നു എന്റെ അപ്പോഴത്തെ ലക്ഷ്യം.അത് നടന്നില്ല.....

എങ്കിലും നിഷയുടെ ഉള്ളിൽ കുറ്റം ചെയ്തത് വർഷ ആണെന്ന സംശയം ജനിപ്പിക്കുന്നതിൽ അഖില വിജയം കണ്ടു.... വർഷ എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല...അവരുടെ കുടുംബത്തിന്റെ ആണിക്കല്ല് ഇളക്കണം,,, അതിൽ ഔസേപ്പച്ചൻ ഉലയണം..... അനുവിനും കെവിനും സംഭവിച്ചത് ഏൽക്കാതെ പോയപ്പോൾ ഞാൻ നിഷയെ പിന്തുടർന്ന് അപകടപ്പെടുത്തി....ആരും കാണാതെ ആ സ്കൂൾ ക്യാമ്പസിൽ ഞാനും ഉണ്ടായിരുന്നു....നിഷയുടെ പിറകെ വർഷ വരുന്നത് കണ്ടു അവളുടെ മേലേക്ക് കുറ്റം വരാൻ വേണ്ടി തന്നെ ആയിരുന്നു അങ്ങനെ ചെയ്തത്,,,,അത് ഏറ്റു....അവളുടെ കുടുംബത്തിന് തല താഴ്ത്തി നിൽക്കാൻ ഉള്ള അവസരം,,,,,പക്ഷെ ആ കേസും ഒതുക്കി തീർത്തു....പിന്നെ വർഷയെ കരുവാക്കി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.അവൾക് സംരക്ഷണം എന്നോണം അവളുടെ അങ്കിൾ സേവിയർ ഉണ്ടായിരുന്നു.അതോടൊപ്പം ക്ലാസ് കഴിഞ്ഞു... പിന്നീട് എന്ത് ചെയ്യണമെന്ന് ആലോചിച്ചു തലപുകച്ചിരുന്ന എന്റെ മുന്നിലേക്ക് ദൈവം നീ മുഖേന അവളെ എത്തിച്ചു തന്നു.... ...

അവളായിട്ടു തന്നെ എനിക്ക് അവരുടെ കുടുംബം ഇല്ലാതാക്കാനുള്ള അവസരവും ഒരുക്കി തന്നു,,,,സേവിയർ സർന്റെ കമ്പനിയിൽ ബാക്കിയുള്ളവർക്ക് ജോലി വാങ്ങി തന്നപ്പോൾ എനിക്കും വിവേകിനും ലഭിച്ചത് ഔസേപ്പച്ചന്റെ ഉടമസ്ഥതതയിലുള്ള കമ്പനിയിൽ...അവിടെ നിന്നായിരുന്നു ഞാൻ വീണ്ടും ആരംഭിച്ചത്... ശിബിന്റെ കുടുംബത്തോടുള്ള ശത്രുത അറിയാവുന്നത് കൊണ്ട് തന്നെ അതൊന്നു കൂടി മുറുകാൻ വേണ്ടിയാണ് ശിബിന് നേരെ അപകടം നടത്തിയത്....അത് ഔസേപ്പച്ചന്റെ തലയിൽ കെട്ടിവെക്കാൻ അവരുടെ കമ്പനിയിലെ ലോറി ഞാൻ എടുത്തു,,,,, 2 തവണ അറ്റംപ്റ്റ് നടത്തി,,,,രണ്ടാം തവണ അവനെ ഉദ്ദേശിച്ചായിരുന്നില്ല,,,അവന്റെ സഹോദരിയെ പ്രതീക്ഷിച്ചായിരുന്നു.പക്ഷെ വിധി,,, അവനു തന്നെ അപകടം പറ്റി....പിന്നീട് അവൻ അത് അന്വേഷിച്ചു ഇറങ്ങിയപ്പോൾ സന്തോഷിക്കുക ആയിരുന്നു,,,എങ്കിലും അതിനെ തടഞ്ഞു കൊണ്ട് ഔസേപ്പച്ചൻ വന്നു.ഷിബിന്റെ കുടുംബവുമായി അയാൾ നല്ല ബന്ധത്തിൽ ആയി.ഷിബിനും അയാളിലേക്ക് വ്യക്തമായി എത്തിപ്പെടാൻ കഴിഞ്ഞില്ല.

ഓഫീസിൽ എന്നാൽ കഴിയുന്ന ചില അട്ടിമറികൾ ഞാൻ നടത്തുന്നുണ്ടായിരുന്നു....അതിലൂടെ കനത്ത നഷ്ടവും ഉണ്ടായിട്ടുണ്ട്....ആകെ അയാൾ തകർന്നിരിക്കുമ്പോൾ ആയിരുന്നു അയാൾക്ക് മുന്നിലേക്ക് ഞാൻ മറഞ്ഞിരുന്നു എഴുത്തു അയച്ചത്.... 'നിന്റെ നാശം എന്റെ കൈകൊണ്ടാവും...കാത്തിരുന്നോ ആ ദിനം വിദൂരമല്ല.....നീ നിന്റെ മകളാൽ കൊന്ന ശിവദാസിന് വേണ്ടി...' അവസാനത്തെ ആ വാക്ക് ആയിരുന്നു അയാളെ എന്നിലേക്ക് നയിച്ചത്....എഴുത്തിനു പിന്നിലുള്ള ആളെ അന്വേഷിച്ചു കൊണ്ടിരുന്ന അയാൾക്ക് എന്നിലേക്ക് എത്തിച്ചേരാൻ ഉള്ള ഏക മാർഗം ആ ബ്രോക്കർ തള്ള ആണെന്നു മനസ്സിലാക്കിയ ഞാൻ ഇരുചെവിയറിയാതെ അവരെ കൊന്നു തള്ളി...... ഞങ്ങൾ താമസിച്ച സ്ഥലത്തു നിന്നും അമ്മമ്മയുമായി മാറിയ ഞാൻ അയാൾക്ക് എന്നിലേക്ക് എത്താനുള്ള മാർഗം അടച്ചു വെങ്കിലും അയാൾ ശിവദാസിന്റെ മകൻ ആണ് എല്ലാം ചെയ്യുന്നത് അയാൾ ഉറപ്പിക്കുന്ന വരേ എത്തിച്ചേർന്നു.....അയാളുടെ കണ്മുന്നിൽ ഉണ്ടായിരുന്ന ഞാൻ ആണ് ആ മകൻ എന്നു അറിഞ്ഞില്ല......

നിന്നെ അയാൾ തെറ്റിദ്ധരിച്ച കാര്യവും അറിഞ്ഞിരുന്നു.ഇന്നത്തെ ഈ ദിവസം കുടുംബത്തോടെയുള്ള അയാളുടെ നാശം ആസൂത്രണം ചെയ്തിരിക്കുമ്പോൾ ആണ് നിന്റെ കൂടി കടന്നു വരവ്.കത്തിലൂടെ അയാളെ അതും ഞാൻ അറിയിച്ചിരുന്നു.. നീ ആണ് എന്ന് തെറ്റിദ്ധരിച്ച അയാൾ നിന്നെ കൊല്ലാൻ ഒരുങ്ങി.പക്ഷെ അവിടെ നിങ്ങൾ ഒരുമിച്ചു. നിങ്ങൾക്ക് പുറകിൽ തന്നെ ഞാനും ഉണ്ടായിരുന്നു നിങ്ങളെ ഫോളോ ചെയ്ത് കൊണ്ട്. നീ വീണ്ടും അന്വേഷണം തുടങ്ങി.പക്ഷെ എവിടെയും എത്താതെ നിലച്ചപ്പോഴും ഔസേപ്പചനെ അടുത്തറിയുന്ന ആൾ ആണെന്നും കൂടെ ഉണ്ടെന്നും ഉറപ്പിച്ചു കൊണ്ടു എന്നെ പിടി കൂടാൻ നീ നടത്തിയ നാടകം അത് മനസ്സിലാക്കാൻ നിന്റെ കൂടെ നടന്ന എനിക്ക് കഴിയില്ലേടാ.... മറ്റൊരാളിലേക്ക് നിങ്ങൾ സംശയം മാറ്റുന്നു എന്നു നിങ്ങടെ എല്ലാ നീക്കങ്ങളും മനസ്സിലാക്കിയ എന്നെ അറിയിക്കാൻ വേണ്ടിയുള്ള ആ നാടകത്തിലേക്ക് മറ്റൊരു നാടകവും ആയി ഞാനും ഇറങ്ങി...അഖിലയെ നിങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ചു..നിങ്ങളുടെ ശ്രദ്ധ അവളിലേക്ക് മാറ്റാൻ...

എങ്കിൽ എനിക്ക് ആ സമയം ഇവിടെ കൊല നടത്താം...കൊല്ലണം എന്നുണ്ടായിരുന്നു ആ സ്ത്രീയെ...കൊല്ലാൻ ഉദ്ദേശിച്ചതും ആയിരുന്നു..അവരൊരുത്തി കാരണം എനിക്കുണ്ടായ നഷ്ടങ്ങളും വേദനകളും നികത്താൻ പറ്റുന്നതല്ല.....ഭാര്യയും കുടുംബവും ഉള്ള ഒരാളെ സ്നേഹിക്കാൻ നിന്നിരിക്കുന്നു.... അഖിലയോട് നിങ്ങളുടെ കയ്യിൽ പിടക്കപ്പെടാൻ നിൽക്കരുത് എന്നറിയിച്ചിരുന്നു.സംശയം ഉണ്ടാക്കി ഓടി രക്ഷപ്പെടുക.അവിടെ പിഴച്ചു പോയി.നിങ്ങൾ അവളെ പിടികൂടിയെന്നു നിന്നോട് ഔസേപ്പ് ഫോണിൽ സംസാരിക്കുന്നതിൽ നിന്നും ഞാൻ മനസ്സിലാക്കി....അല്ലെങ്കിൽ ആ സമയം മുന്നറിയിപ്പുമായി നീ വിളിക്കില്ലായിരുന്നു. ഔസേപ്പിന്റെ പുറകെ തന്നെ ഞാൻ ഉണ്ടായിരുന്നു.,,,എനിക്ക് സാഹചര്യം ഒരുക്കികൊണ്ട് തന്നെ അയാൾ വീട്ടിലേക്ക് വന്നു.....കൊന്നു.....80 വയസ്സിലും ഉടയാത്ത ശരീരമാണ് അയാളുടെ....കൊന്നു തള്ളി താഴെ ഇട്ടനേരം ആണ് നിന്റെ വണ്ടിയുടെ ശബ്ദം കേട്ടത്,,,ഇയാൾ നേരിട്ട് കണ്ടതാ കൊലപാതകം... "കുടുംബത്തെ ഇല്ലാതാക്കും എന്നു പറഞ്ഞത് കൊണ്ട കുഞ്ഞേ ഞാൻ മുതലാളിയെ കൊന്ന കുറ്റം ഏറ്റെടുത്തത്...

.നിങ്ങൾക്ക് മുന്നിൽ കുറ്റം സമ്മതിച്ചത്...." ജീവൻ പറയുന്നതിനടയിൽ വർഗീസേട്ടൻ കരഞ്ഞു കൊണ്ട് കൈ കൂപ്പി പറഞ്ഞു..കണ്ണീർ തുടച്ചു അവർ തുടർന്നു. "കറന്റ് പോയ സമയം ജനറേറ്റർ നോക്കാൻ പോയതായിരുന്നു ഞാൻ അപ്പോഴാ മുതലാളിയുടെ നിലവിളി കേട്ടത്...ഞാനോടി വന്നപ്പോൾ മൊബൈലിന്റെ വെളിച്ചത്തിൽ ഇവനെ നേരെ കണ്ടു..... മൽപ്പിടുത്തിനൊടുവിൽ സർനെ ഇവൻ കൊന്നു.....നിങ്ങൾ അപ്പോഴേക്കും വന്നു..ഇവന്റെ ഭീഷണിക്ക് മുന്നിൽ സമ്മതിച്ചത് ആണ് എല്ലാം....." എല്ലാം കേട്ടതിനു ശേഷം എന്റെ ജീവൻ തന്നെ ആയിരുന്നോ ഇതെല്ലാം ചെയ്തത് എന്നത് വിശ്വസിക്കാനാവാതെ നിൽക്കുകയായിരുന്നു ഞാൻ... "ടാ നിനക്ക് എങ്ങനെ ഒരാളോടുള്ള പകയിൽ ഇത്രയും കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.... ഇതിൽ യാതൊരു കാരണത്താലും ഇൻവോൾവ് ആവാത്ത എത്ര പേരെയാടാ നീ...ഒരു പെണ്കുട്ടി അവിടെ ജീവച്ചവം ആയി കിടക്കുന്നുണ്ട് ഇപ്പോഴും സംസാരിക്കാൻ കഴിയാതെ.....ഇത്രക്ക് ക്രൂരൻ ആകാൻ എങ്ങനെ കഴിഞ്ഞു...? ഞാൻ അവനോടായി ചോദിച്ചപ്പോൾ അവൻ എന്റെ വാക്കിനെ വീണ്ടും പുച്ഛിച്ചു തള്ളി കൊണ്ടു പറഞ്ഞു... "ഞാൻ ചെയ്തതിൽ ഒന്നും ഒരു കുറ്റബോധവും എനിക്ക് ഇതുവരേ തോന്നിയിട്ടില്ല...

എന്റെ രക്ഷക്ക് വേണ്ടി നിങ്ങളെ രണ്ടുപേരെ ഇല്ലാതാക്കാനും ഞാൻ മടിക്കില്ല......" എന്നു പറഞ്ഞു കൊണ്ട് അവൻ എനിക്ക് നേരെ കത്തി വീശിയ സമയം ഷിബിൻ എന്നെ തള്ളി മാറ്റി. അവന്റെ കയ്യിൽ പിടിച്ച ഷിബിനെ അവൻ കുടഞ്ഞിട്ടു അവനു നേരെ കത്തികൊണ്ടു ഓങ്ങിയ സമയം ഞാൻ അവനെ തള്ളി താഴെയിട്ടു... അവന് തിരിച്ചു പ്രതികരിക്കാൻ കഴിയാത്ത വിധം അടിച്ചു...കലി പൂണ്ട അവനെ പിടിച്ചൊതുക്കാൻ വളരെ പാട് പെട്ടിരുന്നു .അവന്റെ കോപം അടങ്ങുന്നുണ്ടായിരുന്നില്ല. ഷിബിൻ അപ്പോഴേക്കും പോലീസിനെ വിളിച്ചു. അല്പസമയത്തിന്ശേഷം അവർ അവിടേക്ക് വന്നു... ഔസേപ്പിന്റെ മരണം അറിഞ്ഞു കൊണ്ട് അപ്പോഴേക്കും അവിടേക്ക് എല്ലാവരും എത്തിയിരുന്നു.എല്ലാവർക്കു മുന്നിലും സത്യം വെളിവായി. പോലീസ് ജീവനെ അറസ്റ്റ് ചെയ്തു.അവൻ ജീവിതത്തിൽ അനുഭവിച്ച കഷ്ടതകൾ ആണ് അവനെ കൊണ്ടു ചെയ്യിച്ചത്..ചിലപ്പോൾ ഇതോടു കൂടി അവന്റെ പക ഒതുങ്ങുമായിരിക്കാം....എങ്കിലും ഒരാൾ കൂടി ഉണ്ട് അവനു മുന്നിൽ ഇതിനെല്ലാം കാരണക്കാരി ആയ അമ്മ കൂടി....

അഖിലയെ അവൻ മാപ്പുസാക്ഷി ആക്കി...അവൾ ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.പോകുന്നതിനു മുൻപ് അവൾക്കൊരു പുഞ്ചിരി മാത്രം അവൻ നൽകി.... അവനെ കൊണ്ട് പോകുന്നത് തല താഴ്ത്തി നോക്കി നിൽക്കുകയായിരുന്നു എന്റെ ഫ്രൻഡ്‌സ്...അവരും ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല ഇതെല്ലാം...... ******* വിവാഹത്തിന്റെ ഒരുക്കങ്ങൾ ഉള്ള ആവീട്ടിൽ നിന്നും ഒരു ആത്മാവിന്റെ പടിയിറക്കം നടന്നിട്ട് ഇന്നേക്ക് ഒരാഴ്ച... കോടതിയിൽ നിന്നും ജീവന് ജാമ്യം നൽകിയത് അഖിലയുടെ അച്ഛൻ ആയിരുന്നു..അതിനു മുന്നിട്ട് ഇറങ്ങിയത് അമ്മയും.... എല്ലാ സത്യങ്ങളും അറിഞ്ഞപ്പോൾ അമ്മയുടെ ഹൃദയം പൊട്ടിപ്പോയിരുന്നു.. താൻ കാരണം ആണ് ഇങ്ങനെ എല്ലാം സംഭവിച്ചത് എന്നറിഞ്ഞപ്പോൾ ആകെ തകർന്നു പോയിരുന്നു.താൻ പ്രണയിച്ച വ്യക്തിക്ക് മറ്റൊരു ഭാര്യയും കുഞ്ഞും ഉണ്ടായിരുന്നു എന്ന് അമ്മക്ക് അറിയില്ലായിരുന്നു. അമ്മയിൽ നിന്നും ഒഴിഞ്ഞു മാറിയ അയാൾ അത് പറഞ്ഞില്ലായിരുന്നു. ഉണ്ടെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു.ഒരുപാട് ദൂരെ ആയിരുന്നു അയാളുടെ വീട്... ഔസേപ്പച്ചന്റെ തെറ്റിദ്ധാരണയും അഭിമാനത്തോടുള്ള വെറിയും ആയിരുന്നു ആ കൊലപാതകം നടത്തിയിട്ടുണ്ടാവുക...

.എന്തായാലും ഇതായിരിക്കും ദൈവത്തിന്റെ ബുക്കിൽ എഴുതിയ ആ വിധി.... വാളെടുത്തവൻ വാളാൽ... എല്ലാവരുടെ എതിർപ്പിനെ അവഗണിച്ചായിരുന്നു അമ്മ ജീവനു ജാമ്യം വാങ്ങി കൊടുക്കാൻ മുന്നിട്ട് ഇറങ്ങിയത്. ജാമ്യം ലഭിച്ചതിനു ശേഷം അമ്മ ജീവനോട് സംസാരിച്ചു ....തന്റെ ഭാഗത്തു നിന്നും അറിയാതെ സംഭവിച്ച തെറ്റിനു കാലുപിടിച്ചു മാപ്പ് പറഞ്ഞു....അവന്റെ മനസിൽ മാറ്റം ഉണ്ടായിക്കാണും അതുകൊണ്ടാവാം എന്റെ മകൻ ആയി എന്റെ കൂടെ വരാമോ എന്നു ചോദിച്ചപ്പോൾ അവൻ സമ്മതിച്ചത്....അങ്ങനെ അനാഥർ ആയ ഞങ്ങൾക്ക് രണ്ടുപേർക്കും അവർ അമ്മയായി..... ഞങ്ങളെ രണ്ടുപേരെയും കൂടെ കൂട്ടിയപ്പോൾ ഒഴിഞ്ഞു നിന്ന ഒരാൾ ഉണ്ട്.ഇത്രയും കാലം അവരെ മനസ്സിൽ കൊണ്ടു നടന്നു ഇഷ്ടപ്പെട്ട ആ വ്യക്തി സേവിയർ സർ... ഇനി തിരികെ അമേരിക്കയിലേക്ക് തിരിച്ചുപോവാതെ ഇവിടെ കൂടാൻ പറഞ്ഞു ഞങ്ങൾ രണ്ടു മക്കളും കൂടി അമ്മയെ കൺവിൻസ് ചെയ്യിപ്പിച്ചു.. ഇപ്പൊ ജീവനിൽ പകയില്ല അവന്റെ പക അമ്മയുടെ കളങ്കമില്ലാത്ത സ്നേഹം മായ്ച്ചു കളഞ്ഞു....

ഞങ്ങളുടെ നിർബന്ധത്തിന് പര്യവാസനമെന്നോണം അമ്മ സേവിയർ സർനെ സ്വീകരിക്കാൻ തയ്യാറായി അവരുടെ വിവാഹം എല്ലാവരും മുന്നിട്ട് നടത്തി.... അഖിലയെ ജീവന് കൊടുക്കാൻ വിസമ്മതിച്ചിരുന്നു... അവളുടെ അച്ചനെ അമ്മ പറഞ്ഞു മനസിലാക്കി....അവരുടെ കാര്യവും ഏകദേശം സെറ്റ് ആക്കി. ഡാൻസ്.. എന്റെ അല്ല... ഞങ്ങൾ 7 പേരുടെയും ഡാൻസ് എന്ന സ്വപ്നം നടപ്പിലാക്കാനും മുന്നിട്ട് ഇറങ്ങിയതും അമ്മ ആയിരുന്നു...ലോകം അറിയപ്പെട്ട ക്ലാസ്സിക്കൽ ഡാൻസർക്കു ഞങ്ങൾക്കു വേദികൾ തരപ്പെടുത്തിതരാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ലല്ലോ....അതിനോടൊപ്പം തന്നെ vr events ആയി മുൻപോട്ട് പോകുക ആയിരുന്നു ഞാനും കൂടെ എന്റെ ഇര്ഫാനും ഉണ്ട്... പക്ഷെ ഏറ്റവും കൂടുതൽ അത്ഭുദപ്പെടുത്തിയത് ഷിബിന്റെ തീരുമാനം ആയിരുന്നു.നിഷ സംസാരിക്കാൻ ശ്രമം നടത്തുന്നതിനിടെ ഒരിക്കൽ ഷിബിൻ അവളെ പ്രപോസ് ചെയ്തു. ഞങ്ങൾ ആരും ഒരിക്കലും അത് പ്രതീക്ഷിച്ചിരുന്നില്ല.നിഷയെ പൂർണ മനസ്സോടെ സ്വീകരിക്കുക ആയിരുന്നു ഷിബിൻ...

ഇതില്ലാം സംഭവിച്ചിട്ട് 4 വർഷം കഴിഞ്ഞു.നിഷക്ക് ഇന്ന് എഴുന്നേറ്റ് നടക്കാം സംസാരിക്കാം.....അവൾ പതിയെ ജീവിതത്തിലേക്ക് വന്നു...അവൾക്ക് എല്ലാം ആയി കൂട്ടിന് ഷിബിനും..ജീവനോട് ക്ഷമിക്കാനും അവൾ തയ്യാറായി.....എല്ലാവരെ കുറിച്ചും പറഞ്ഞു.... സ്ട്രീറ്റ് ഡാൻസർ ആയിരുന്ന ഞാൻ ഇവിടെ വരെ എത്തിയതിന് ഒരേ ഒരു കാരണം വർഷ.... അവൾ മാത്രം എവിടെ എന്ന ചോദ്യം ഉണ്ടാവും അല്ലെ....? "അതേയ് റെഡി ആയോ.....?" അലർച്ച കേട്ട് ആരും നോക്കേണ്ട വർഷ തന്നെയാ...റെഡി ആയോ എന്നു ചോദിച്ചത് ബിരിയാണി ആണ്. അവൾ എനിക്ക് വിധിച്ച ശിക്ഷയാണ്...അപ്രതീക്ഷിതമായി എനിക്ക് ഒരാളെ പരസ്യമായി ഇടിക്കേണ്ടി വന്നു. എന്റെ ദേഷ്യത്തെ പറ്റി അറിയാല്ലോ?ചെറിയ കാരണം ആണ് .എന്നെ ഒരുത്തൻ കൽപ്പിച്ചു ചവിട്ടി മാളിൽ വെച്ചു തള്ളി താഴെ ഇട്ടു. സാരം ഇല്ല പോട്ടെ എന്നു വെച്ചപ്പോൾ അവൻ കൂട്ടുകാരോടൊപ്പം നിന്നു ചിരിക്കുന്നു.ഒന്നും നോക്കിയില്ല മോന്തയടക്കി ഒന്നു കൊടുത്തു .അപ്പൊ കൂടെയുള്ളവർ എന്നെ അടിക്കാൻ വന്നു...

.എല്ലാവർക്കും നിരത്തി അടികൊടുത്തു തിരിഞ്ഞപ്പോൾ എന്റെ മുമ്പിൽ വർഷ നിൽക്കുന്നു.... എന്നോട് ദേഷ്യം കൻഡ്രോൾ ചെയ്യാൻ വേണ്ടി പറഞ്ഞത് ആയിരുന്നു അവൾ. ...എന്നോട് ഒന്നും മിണ്ടാതെ പിണങ്ങി അവൾ സ്കൂട്ടി എടുത്തു കൊണ്ട് പോയി....ഞാൻ ബുള്ളെറ്റ് എടുത്തു അവളുടെ പുറകെയും... അവൾ നേരെ ചെന്നത് കായലിനരികത്തുള്ള ഈ വീട്ടിലേക്കും....ഇപ്പൊ ഈ വീട് ഞങ്ങൾ വല്ലപ്പോഴും കൂടി ചേരുന്ന സ്ഥലം ആണ്...എല്ലാവരും വിവിധ ഇടങ്ങളിൽ ആയി കുടുംബത്തോടപ്പം താമസം ആണ് ഇപ്പോൾ... കായലിലേക്ക് കണ്ണും നട്ട് പാലത്തിൽ ഇരിക്കുന്ന അവളുടെ അടുത്തു ഞാൻ ചെന്നിരുന്നു.. ഞാൻ വന്ന മൈൻഡ് പോലും കാണിക്കുന്നില്ല. "വർഷ....സോറി ഇനി ഇങ്ങനെ ഉണ്ടാവില്ല...." മിണ്ടാട്ടം ഇല്ല. "സോറി സോറി ഒരായിരം വട്ടം സോറി...." ഒരു മാറ്റവും ഇല്ല. "എന്താ എന്നു വെച്ചാൽ ശിക്ഷ വിധിച്ചോളൂ മേഡം....നിന്റെ ദേഷ്യം തീരുന്നവരെ തല്ലിക്കോ......." ഞാൻ അത് പറഞ്ഞപോൾ ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയായിരുന്നു അവളിൽ നിന്നും . "ബിരിയാണി ഉണ്ടാക്കണം......" "എന്ത്....." ഞാൻ ഞെട്ടലോടെ അവളോട് ചോദിച്ചു. "ബിരിയാണി ഉണ്ടാക്കണം..ഫോണിൽ നോക്കാൻ പാടില്ല...ഒറ്റക്ക് ബിരിയാണി ഉണ്ടാക്കി നീ തന്നെ കഴിക്കണം..."

"എന്ത്......" "മനസ്സിലായില്ലേ ഇതാണ് എന്റെ ശിക്ഷ.....നീ ഉണ്ടാക്കിയ ബിരിയാണി അതും മൊത്തം കഴിക്കുമ്പോൾ ക്ഷമ താനെ വന്നോളും...." അവളുടെ ശിക്ഷ കേട്ട് ആകെ അന്തം വിട്ടു.എങ്കിലും ആ ശിക്ഷ അനുസരിച്ചു.... കുക്കിങ്ങിന്റെ abcd അറിയാത്ത എനിക്കിട്ടു കിട്ടിയ യമണ്ടൻ പണി.... "ഇപ്പൊ ഉണ്ടാക്കി തരാടി മിസിസ് റോഷൻ ..."(നോക്കണ്ട കെട്ട് കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്...രണ്ടുപേരും ഗിഫ്റ്റ് വാങ്ങാൻ വേണ്ടി എത്തിപ്പെട്ടത് ആയിരുന്നു ഒരേ മാളിൽ... അവളുടെ അപ്പക്ക് മുന്നിൽ അവളെ പെണ്ണ് ചോദിച്ചപ്പോൾ പൂർണ മനസ്സോടെ എനിക്ക് തന്നു..) എന്നു പറഞ്ഞു കൊണ്ട് അടുക്കളയിൽ കയറിയത് ആണ്. സംഭവം വീരവാദം മുഴക്കിയപ്പോൾ കരുതിയില്ല കുറച്ചു പണിയുള്ളത് ആണെന്ന്.....എന്തായാലും എല്ലാം കൂടി ഒരു അവലോസും പരുവത്തിൽ ആയി,,ഇനി ഇത് ഞാൻ തന്നെ കഴിക്കണം എന്ന് ആലോചിക്കുമ്പോൾ ആണ് അതിലേറെ വേദന... "റെഡി ആയോ ഭർത്താവെ......" വർഷ വീണ്ടും വിളിച്ചു ചോദിക്കുകയാണ്.. ഇനി ഒരൊറ്റ വഴി മാത്രം കാലു പിടിക്കൽ എന്നു മനസ്സിൽ വിചാരിച്ചു പോകാൻ നിന്ന എനിക്ക് മുന്നിലേക്ക് അവൾ വന്നു. "എവിടെയാ ബിരിയാണി...." എന്നു ചോദിച്ചു കൊണ്ടു അവൾ പാനിലേക്ക് നോക്കി .

"ആഹാ നന്നായിട്ടുണ്ട്....കഴിച്ചോളൂ..." അവൾ ആ ബിരിയാണി നോക്കി കൊണ്ടു പറഞ്ഞപ്പോൾ ഞാൻ അവൾക്കു മുന്നിൽ കെഞ്ചി. "എന്റെ പൊന്നു വർഷ ..നിന്റെ ഈ ഇച്ഛായനോട് ഇച്ചിരി കരുണ കാണിക്കണം...ഇനി ദേഷ്യപെട്ട് അടിയുണ്ടാക്കില്ല...." "ഉറപ്പല്ലേ ....?" അവൾ എന്നെ അടിമുടി നോക്കി കൊണ്ടു പറഞ്ഞു. "ഉറപ്പായിട്ടും...." "വാക്ക് തെറ്റിച്ചാൽ നല്ല നുള്ള് കിട്ടും...." "നുള്ളിയാൽ വേദനിക്കൂല്ലേ ഡോക്ടർ അമ്മ......" ഞാൻ കൊഞ്ചിക്കൊണ്ടു ചെറിയ കുട്ടികളെ പോലെ പറഞ്ഞപ്പോൾ അവളുടെ വീഴ്ത്തുകെട്ടിയ മുഖം ഒന്നയഞ്ഞു.....അവൾ ചിരിച്ചു.... ******* "റോഷ...നിനക്ക് ഓർമ്മയുണ്ടോ എന്റെ അപ്പയോട് നീ പെണ്ണ് ആലോചിച്ചത് വീട്ടിൽ വന്നിട്ട്....എന്തായിരുന്നു ആ ഡയലോഗ്...യോഗ്യത ഇല്ല എന്നറിയാം പക്ഷേ സ്നേഹിച്ചു പോയി അവളെ എനിക്ക് തന്നൂടെ...എന്റമ്മോ ഒത്തിരി ഇഷ്ടം ആയി....അന്നേരത്തെ എന്റെ ഫീലിംഗ് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു...." കായൽ അരികത്തു പാലത്തിലിരുന്നു കാലും വെള്ളത്തിൽ മുക്കി കളിച്ചു കൊണ്ടു എന്റെ ചുമലിൽ തലചായ്ച്ചു കൊണ്ട് അവൾ അന്നത്തെ ദിവസം ഓരോന്ന് ഓർത്തു പറഞ്ഞു കൊണ്ടിരുന്നു....

"നിന്റെ അപ്പന്റെ ഡയലോഗ് എന്തായിരുന്നു,,,,സത്യത്തിൽഎന്നെ ആട്ടിയിറക്കും എന്നല്ലേ ഞാൻ കരുതിയെ....?" "'നിന്നേക്കാൾ യോഗ്യനായ വേറെ ആരാണ് ഇവൾക്ക് ചേർന്നത്.....'അപ്പയുടെ ആ ഡയലോഗ് കേട്ടപ്പോൾ തുള്ളിച്ചാടാൻ തോന്നി...." അവൾ പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിച്ചു.അവൾ തുടർന്നു.... "നിനക്ക് ഓർമ്മയുണ്ടോ കീർത്തിയെ നേരിൽ കണ്ടത്...." അവൾ അത് പറഞ്ഞപ്പോൾ ആണ് ആ സംഭവം മനസ്സിൽ വന്നത്. 2 വർഷം മുൻപ് വർഷയുടെ ഒരു നൃത്ത വേദിയിൽ(വർഷ നൃത്തം തുടരുന്നുണ്ട് ഇപ്പോൾ...) വെച്ചു കൊണ്ടു കീർത്തിയെ അപ്രതീക്ഷിതം ആയി കണ്ടു...ഡാൻസ് കാണാൻ വന്നത് ആയിരുന്നു അവൾ.....അവളെ അന്ന് എന്നെ ചതിച്ചവൻ തേച്ചു എന്നറിഞ്ഞു.. എന്നെ ഒഴിവാക്കിയതിൽ അവൾക്ക് സങ്കടം ഉണ്ടെന്നും എന്നോട് ക്ഷമ ചോദിക്കുന്ന സമയം ആണ് വർഷ എന്റെ അരികിലേക്ക് വന്നത്...അവൾ ആരാ എന്നു ചോദിച്ചു...കീർത്തി എന്നു പറഞ്ഞതും അവൾ അവൾക്ക് നേരെ ഒരു പുഞ്ചിരി വിടർത്തി അവളെ കെട്ടിപ്പിടിച്ചു .എന്നിട്ട് പറഞ്ഞു . "Thank u കീർത്തി... നീ ഇവനെ തേച്ചതിന്....അല്ലെങ്കിൽ എനിക്ക് എന്റെ റോഷനെ കിട്ടില്ലായിരുന്നു.നിന്നെ കണ്ടാൽ രണ്ടു പൊട്ടിക്കണം എന്നു കരുതിയത് ആണ് പക്ഷെ വേണ്ട ....

നീ എനിക്ക് ചെയ്തു തന്നത് വളരെ വലിയ ഉപകാരം അല്ലെ...." ആ ഡയലോഗ് മതി ആയിരുന്നു കീർത്തിയിലെ കുറ്റബോധം വർധിപ്പിക്കാൻ... അവളോട് മധുര പ്രതികാരമായി പുഞ്ചിരിച്ചു തിരികെ നടക്കുമ്പോൾ മനസ്സു ശാന്തം ആയിരുന്നു..... അത് ചിന്തിച്ചു കൊണ്ടു ചിരിക്കുന്ന എന്നോട് വർഷ ചോദിച്ചു. "എന്തിനാ ചിരിക്കുന്നെ.....?" "ഏയ് അന്ന് കീർത്തിയെ കണ്ട സംഭവം ആലോചിച്ചത് ആണ്..." "ഓഹോ..... അതേയ് എനിക്ക് ഈ ഷർട്ട് ഊരി താ...." അവൾ എന്നോട് ചോദിച്ചു. "എന്തിനാ ....?" "വെറുതെ...." ഞാൻ അവൾക്ക് ഷർട്ട് ഊരി കൊടുത്തു അവൾ അതണിഞ്ഞു വീണ്ടും എന്നിൽ തലചാഴ്ച്ചു ഇരിക്കുമ്പോൾ ആണ് പിന്നിൽ നിന്നും പടക്കം പൊട്ടുന്ന പോലെയുള്ള അലർച്ച കേട്ടത്. ഞങ്ങൾ രണ്ടുപേരും തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങളുടെ ഫ്രൻഡ്‌സ് മൊത്തം അവിടെ നിൽക്കുന്നു. ചാച്ചനും ചാച്ചിയും എല്ലാവരും ഉണ്ട്...നിശയും ഷിബിനും ഉണ്ട് കൂടെ എല്ലാവരും കേക്കുമായി ആഘോഷ തിമിർപ്പിന് വേണ്ടി വന്നിരിക്കുകയാണ്... "നിങ്ങളേ അന്വേഷിച്ചു നിങ്ങടെ ഫ്ലാറ്റിൽ പോയി...അവിടെ ഇല്ല...പിന്നെ ഇവിടെ ഉണ്ടാകുമെന്നു ഉറപ്പായിരുന്നു." ചാച്ചൻ പറഞ്ഞു.... "ഒറ്റക്ക് വന്നു റൊമാൻസ് കളിക്കുവാല്ലേ....?" എന്നു പറഞ്ഞു കൊണ്ട് ഇർഫാൻ എന്റെ വയറിൽ ഇക്കിളിയിട്ടു..

"ടാ ചുമ്മാ കളിക്കല്ലേ....നിങ്ങളെയെല്ലാവരെയും കൂട്ടി വന്നു റൊമാൻസ് കളിക്കാൻ സമയം കിട്ടിയില്ല...." ഞാൻ അവനെ തടഞ്ഞു കൊണ്ടു പറഞ്ഞു... ഞങ്ങളുടെ കൂട്ടത്തിൽ ഇനി മൂന്നുപേർ മാത്രമേ വിവാഹം കഴിക്കാൻ ഉള്ളു.ഇർഫാനും അമലും അജിത്തും..... ജീവൻ അഖിലയെ കെട്ടി. രാഹുലിന് വീട്ടുകാർ തന്നെ പെണ്ണിനെ കണ്ടെത്തി..ഐശ്വര്യ..... വിവേകിന്റെ പെണ്ണ് വിദ്യ... പിന്നെ ഈ കൂട്ടത്തിൽ 2 വയസ്സായ എന്റെ കുഞ്ഞനിയനും ഉണ്ട്....അഭയ് സേവിയർ.... ചാച്ചന്റെയും അമ്മയുടെയും കുഞ്ഞു മോൻ.... അവനെ കണ്ട ഉടൻ വർഷ അവനെ ചെന്നു എടുത്തു ..... പിന്നെ അവിടെ ഒരു ആഘോഷം ആയിരുന്നു.ഡാൻസും പാട്ടും എല്ലാം കൂടെ... ഒപ്പം ഹഫ്സയും അനുവും വീഡിയോ കാൽ ചെയ്തു...അനുവിനെ എല്ലാവരും കൂടി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിരുന്നു... അവളുടെ തെറ്റിദ്ധാരണയും മാറി....കെവിനെ കണ്ടെത്താൻ നേരിട്ട് കഴിഞ്ഞില്ല എങ്കിലും ഇൻസ്റ്റഗ്രാമിലൂടെ കണ്ടു.അവൻ ഇപ്പൊ വിദേശത്തു ഏതോ കോഴ്സിന് പഠിക്കുകയാണ്. വർഷയുടെ ഏട്ടനും ചേച്ചിക്കും കുഞ്ഞുങ്ങൾ പിറന്നു.ഏട്ടൻ ഇവിടെ ആണെങ്കിലും ചേച്ചി ഓസ്ട്രേലിയയിൽ ആണ് ഹസ്ബന്റിനോടൊപ്പം.... വർഷയുടെ വീട്ടിൽ ഇപ്പൊ അവൾ എല്ലാവരുടേയും കണ്ണിലുണ്ണിയായ ആ മകൾ തന്നെയാണ്.അന്നത്തോട് കൂടി നടന്നത് എല്ലാം എല്ലാവർക്കും മനസ്സിലായി.

ഷിബിനെ അതികം ആരും ഒന്നും പറഞ്ഞില്ല.കാലം മാറിയപ്പോൾ പ്രശ്നം ഉണ്ടാക്കിയ ഓളവും കുറഞ്ഞിരിക്കാം....എല്ലാം അവളുടെ അപ്പാപ്പൻ കാണുന്നുണ്ടാകുമായിരിക്കും.എന്തായാലും പുള്ളിക്കാരന് അവിടെ കമ്പനിക്ക് 3 മാസം കഴിഞ്ഞപ്പോൾ ഷിബിന്റെ അപ്പാപ്പൻ കറിയാച്ചനെ കൂടി കൊണ്ടു പോയി. അങ്ങനെ അങ്ങനെ കഥ മുന്നോട്ടു പോകുന്നു.എന്തായാലും ഇപ്പോൾ എല്ലാവരും ഹാപ്പിയിലാണ്....മൊത്തം ഹാപ്പിയാണോ.....എന്നു ചോദിച്ചാൽ ജീവിതം അല്ലെ ഓരോ കാലത്തിനനുസരിച്ചു ഓരോ പ്രശ്നങ്ങൾ ഉണ്ടാവില്ലേ...അതൊക്കെ നേരിട്ട് ഇണക്കങ്ങളും പിണക്കങ്ങളും ആയി ഞങ്ങൾ ഞങ്ങളുടെ ഈ കൊച്ചു ലോകം ആസ്വദിക്കുകയാണ്..... ഈ സൗഹൃദ വലയത്തിൽ പ്രണയത്തിന്റെ ചേരുവകൾ ചേർത്തു ജീവിതമെന്ന കൂട്ടിനെ കൂടുതൽ മനോഹരം ആക്കുന്നു മാധുര്യമുള്ളത് ആക്കുന്നു...... അപ്പൊ ഈ സ്ട്രീറ്റ് ഡാൻസർ അങ്ങു പോകുവാ..ഇഷ്ട്ടായില്ലേ,,,,,ഞങ്ങളെ ഇഷ്ടമായി കാണും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം വർഷയും റോഷനും.... ശുഭം....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story