സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 4

Street dancer

രചന: തൻസീഹ് വയനാട്

ഹഫ്സയുടെ കൂടെ നിൽക്കാം എന്നു വാക്കും കൊടുത്തു.ഇനി അവരെ ഒന്നാക്കുക അതല്ലാതെ ഒരു വഴി ഇല്ല.അവർ ഒന്നാകുമ്പോൾ അത് രണ്ടുപേരുടെ കുടുംബം അംഗീകരിക്കുകയും വേണം .അതിനുള്ള വഴിയാണ് നോക്കേണ്ടത്.അതൊക്കെ ശരിയാകും എന്ന വിശ്വാസത്തിൽ ഞാൻ നിദ്രയിലേക്ക് ആണ്ടു. തുടരുന്നു __---------------__ പിറ്റേന്ന് ഞാൻ ഹഫ്സയെ കൂട്ടി ഡാൻസ് ക്ലാസ്സിലേക്ക് ആയി ഇറങ്ങി.......അവിടെ അടുത്തുള്ള ഗാർഡനിൽ വെച്ചു ഷിബിനെ കാണുകയും ചെയ്തു...ഞാൻ ക്ലാസ്സിലേക്ക് പോകുന്ന സമയം അവർ രണ്ടുപേരും ആ ഗാർഡനിൽ സംസാരിച്ചിരിക്കും..... എല്ലാ ശനിയും ഞായറും അതൊരു പതിവായി. അവളെ വിളിക്കാൻ ഗാർഡനിലേക്ക് ഞാൻ ചെല്ലുന്ന നേരം പെണ്ണിന് എന്റെ കൂടെ വരാൻ മടിയാവും.നേരം വൈകി ചെന്നാൽ ഉള്ള വിപത്തു ആലോചിച്ചു ഞാൻ അവളെ പിടിച്ചു വലിച്ചു കൊണ്ടുവരാൻ നേരം അവളുടെ ചെക്കൻ എന്നോട് കയറി കലിപ്പാകും....

ഞാനും വിട്ടുകൊടുക്കില്ലെങ്കിലും ചില സമയത്തു രൂക്ഷമായ ഒരു നോട്ടം കൊണ്ടു മറുപടി നൽകും..... ചില ദിവസങ്ങളിൽ ക്ലാസ് ഇല്ലെങ്കിലും ഉണ്ടെന്നു പറഞ്ഞു കൊണ്ട് അവൾ നിർബന്ധിച്ചു എന്നെ കൂട്ടി അവനെ കാണാൻ പുറപ്പെടും....പിന്നെ അവൾ വരുവോളമുള്ള നീണ്ട നേരത്തെ എന്റെ കാത്തിരിപ്പിലാണ് ഞാൻ പ്രകൃതിയുടെ യഥാർത്ഥ ഭംഗി അറിഞ്ഞത്...... സന്തോഷകരമായി പോകുന്ന ബന്ധങ്ങളിൽ വിള്ളൽ വീഴാൻ അധിക സമയം ഒന്നും വേണ്ടല്ലോ,,,,,കാലം സാക്ഷിയാണ് പലതിനും.... വിധി എന്ന പേരിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചിലപ്പോൾ നോക്കി നിൽക്കാൻ മാത്രമായിരിക്കും നമുക്ക് ഒക്കെ കഴിയുക. അവരുടെ പ്രണയം പടർന്നു പന്തലിക്കുമ്പോൾ ഞങ്ങൾ പ്ലസ് വണ്ണിൽ നിന്നും പ്ലസ് ടുവിലേക്ക് ചേക്കേറി.... യൂത്ത് ഫെസ്റ്റിവലിന്റെ അന്ന് അവൾ കാലുവേദന അഭിനയിച്ചത് കൊണ്ടു ആ കടമ്പയും കടന്നു വന്നു...പക്ഷെ ഞങ്ങൾ കെട്ടിപ്പടുക്കിയ കള്ളങ്ങൾ പൊളിഞ്ഞു വീഴാൻ അധിക സമയം ഒന്നും വേണ്ടി വന്നില്ല.....

ഒരു ദിവസം ഡാൻസ് ക്ലാസ് കഴിഞ്ഞു ഞാൻ അവർ സ്ഥിരം പോകുന്ന ഗാർഡനിലേക്ക് അവളെ തിരക്കി ചെന്നപ്പോൾ അവരെ അവിടെ കാണാൻ ഇല്ല....ആ ഗാർഡൻ ഫുൾ അലഞ്ഞിട്ടും അവരെ കണ്ടെത്താൻ കഴിഞ്ഞില്ല...എന്റെ കയ്യിൽ ഫോൺ ഒന്നും ഉണ്ടായിരുന്നില്ല.....അവളെയും കാത്തു എരി തീയോടെ ഞാൻ അവിടെ നിന്നു....ഹഫ്സക്കു എന്ത് പറ്റിയെന്നറിയാതെ ടെൻഷൻ കാരണം എന്റെ ഹാർട്ട് പൊട്ടിപിളർന്നു പോവുമോ എന്ന് പോലും സംശയിച്ചു,,,,അവൾ ഇല്ലാതെ ബോർഡിങ്ങിലേക്ക് പോകാനും പറ്റില്ല..... അവളെ കാണാത്തത് കൊണ്ടു ഞാൻ നേരെ ഷിബിന്റെ എസ്റ്റേറ്റിൽ പോയി....അവിടെയും അവർ ഉണ്ടായിരുന്നില്ല....തന്റെ വാച്ചിലെ സെക്കന്റ് സൂചിയുടെ ഓരോ ചലനവും എന്റെ ഹൃദയമിടിപ്പ് കൂട്ടി...... പകലിനെ ഇരുട്ടു വന്നു മൂടാൻ തുടങ്ങിയിരുന്നു.....ഹഫ്സ ഇല്ലാതെ ബോർഡിങ്ങിൽ പോകാൻ കഴിയില്ല....ഇന്നത്തോടെ എല്ലാം അവസാനിച്ചെന്നു കരുതി ഞാൻ റോഡ് സൈഡിലെ ഒരു മരച്ചുവട്ടിൽ തളർന്നിരുന്നു....

ആ നിമിഷം തന്നെ ഒരു വാഹനം എന്റെ മുൻപിൽ വന്നു നിന്നു.... വണ്ടിയുടെ ശബ്ദം കേട്ട് ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ ഷിബിന്റെ ജീപ്പ്,,,,,അവന്റെ കൂടെ ഹഫ്സയുമുണ്ടായിരുന്നു..... വണ്ടിയിൽ നിന്നും ഇറങ്ങി എന്റെ അടുക്കൽ വന്ന ഹഫ്സയുടെ മുഖത്തു എന്റെ കൈ പതിഞ്ഞു......വേണമെന്ന് വിചാരിച്ചല്ല,,,, മനസ്സിന്റെ നിയന്ത്രണം വിട്ടു പറ്റിപോയതാണ്.... അടികിട്ടിയ ഷോക്കി തരിച്ചു നിൽക്കുന്ന അവളുടെ നേരെ വിരൽ ചൂണ്ടി നാലു പറയാൻ വന്ന എന്നെ ഷിബിൻ പിടിച്ചു വലിച്ചു അവന്റെ മുന്നിലേക്കിട്ടു എന്റെ മുഖത്ത് ആഞ്ഞടിച്ചു......അടി കിട്ടിയ കവിൾ പൊത്തിപ്പിടിച്ചു അവനെ ഞാൻ രൂക്ഷമായി നോക്കി..... "എന്റെ പെണ്ണിനെ തല്ലാൻ മാത്രമായോ നീ....അതും എന്റെ മുന്നിൽ വെച്ചു.....അവളെ തൊട്ടാൽ ഞാൻ വെറുതെ നിൽക്കുമെന്ന് കരുതിയോ.....???" തുടർന്നവൻ ഹഫ്സക്ക് നേരെ തിരിഞ്ഞു. "കണ്ടില്ലേ നിന്റെ ഫ്രണ്ടിന്റെ സ്നേഹം....ഞാൻ പറയാറുള്ളത് അല്ലേ ഇവൾ സ്വാർത്ഥയാണെന്നു,,,,

അപ്പോഴൊക്കെ നീ ഇവളെ ന്യായീകരിച്ചു......ഇപ്പൊ എന്തായെടീ......" അത്രയും പറഞ്ഞു കൊണ്ട് അവൻ അവളെയും കൂട്ടി വണ്ടിയിൽ കയറി പോയി.... എന്നെ ഒന്ന് നോക്കാൻ പോലും അവർ രണ്ടുപേരും തയ്യാറായില്ല.....അപ്പോഴത്തെ ദേഷ്യത്തിനു അവളുടെ മുഖത്തടിച്ചതായിരുന്നു....ഇത്രയും നേരം ഞാൻ അനുഭവിച്ച വേദനയോ വിഷമമോ കാണാൻ പോലും അവർ രണ്ടുപേരും ശ്രമിച്ചില്ലല്ലോ......? ഇനി എന്തു ചെയ്യും എന്നറിയാതെ വീണ്ടും ആ വഴിയോരത്തു ഞാൻ ഇരുന്നു.....ബോർഡിങ്ങിലേക്ക് നേരെ കയറി ചെല്ലാൻ കഴിയില്ല.....അതുകൊണ്ടു തന്നെ എന്റെ ചുവടുകൾ ഡാൻസ് ടീച്ചറുടെ വീടിനെ ലക്ഷ്യമാക്കി നടന്നു.....എനിക്ക് ചെറുപ്പം മുതൽ അറിയാവുന്ന ടീച്ചർ ആണ്..... ടീച്ചറിന്റെ വീടിന്റെ വാതിൽ ചെന്നു മുട്ടിയപ്പോൾ സമയം 7 മണിയാകാനായിരുന്നു.....എന്നെ ഈ നേരത്തു കണ്ട ടീച്ചർ കാര്യം അന്വേഷിച്ചപ്പോൾ ഞാൻ ഒരു പൊട്ടിക്കരച്ചിലോടെ എല്ലാം തുറന്നു പറഞ്ഞു..... ടീച്ചർ എന്നെ വിളിച്ചിരുത്തി കുറെ ഉപദേശിച്ചു.....

ഞാൻ അവർക്ക് വേണ്ടി ചെയ്ത പ്രവർത്തിയിലെ തെറ്റിനേയും ശരിയേയും ടീച്ചർ എടുത്തു പറഞ്ഞു.....എല്ലാം പ്രായത്തിന്റെ കുഴപ്പം ആണെന്നും ഇനി ഒരിക്കലും അവരുടെ കാര്യങ്ങളിൽ ഇടപെടരുത് എന്നും ഉപദേശിച്ചു...... ടീച്ചർ പറഞ്ഞത് എല്ലാം ശരിയായത് കൊണ്ട് തന്നെ ഞാൻ അവയെ അംഗീകരിച്ചു.....ഞാൻ ടീച്ചറുടെ കൂടെയാണെന്നു പറഞ്ഞു ടീച്ചർ ബോർഡിങ്ങിലേക്ക് വിളിച്ചു.....ടീച്ചർ ബോർഡിങ്ങിലേക്ക് വിളിച്ചപ്പോൾ ഹഫ്സയുടെ കാര്യം വാർഡൻ ഇങ്ങോട്ടു ചോദിച്ചു......ഇന്ന് extra ക്ലാസ് ഉണ്ടായിരുന്നോ എന്നു,,,ടീച്ചർ അവളെയും രക്ഷിക്കാൻ ഉണ്ടെന്നു പറഞ്ഞു....അതിൽ നിന്നും ബോർഡിങ്ങിലേക്ക് കയറാൻ അവൾ പറഞ്ഞ കള്ളം എന്താണെന്ന് മനസ്സിലായി..... പിറ്റേ ദിവസം രാവിലെ മുതൽ എന്നോടുള്ള ഹഫ്സയുടെ പെരുമാറ്റത്തിൽ മാറ്റം സംഭവിച്ചിരുന്നു....എന്നോട് ഒന്നും മിണ്ടാതെ കണ്ടാൽ വഴി മാറി നടക്കാൻ തുടങ്ങിയവൾ.....ഞാൻ അടിച്ചതിന്റെ ദേഷ്യമായിരിക്കും എന്നാണു ആദ്യം കരുതിയത്,,,,,പക്ഷെ കാര്യം അതൊന്നുമായിരുന്നില്ല....

ഇന്നലെ അടിച്ചതിനു സോറി പറഞ്ഞു കൊണ്ട് കൂട്ടുകൂടാൻ ചെന്ന എനിക്കു നേരെ അവൾ പൊട്ടിത്തെറിച്ചു...... "നീ എന്നെ വെച്ച് ഷിബിനെ ചതിക്കാൻ വേണ്ടിയല്ലേ ഈ കളിയൊക്കെ കളിച്ചത്.....അവനും നീയും കുടുംബ പരമായി ശത്രുക്കൾ ആയിരുന്നില്ലേ....? അതൊന്നും നീ ഞങ്ങളോട് പറഞ്ഞിരുന്നില്ലല്ലോ...?എന്തു കൊണ്ടാ നീ പറയാതിരുന്നെ...?നിന്റെ ലക്ഷ്യം ചതി മാത്രമായിരുന്നു....ഇന്നലെ എത്ര സന്തോഷത്തോട് കൂടിയ ഞാൻ നിന്റെ അരികിൽ വന്നത് എന്നറിയുമോ....?ആ എന്നോട് ഒരു വാക്ക് പോലും ചോദിക്കാൻ നിൽക്കാതെ നീ എന്റെ മുഖത്തടിച്ചു....അതോടെ തീർന്നു നീയും ഞാനും തമ്മിലുള്ള ബന്ധം.....ഷിബിൻ നിന്നെ പറ്റി എല്ലാം പറഞ്ഞു തന്നു.....അറിഞ്ഞു കൊണ്ട് നിന്റെ ചതിയിൽ പെട്ട് തരാൻ ഞാൻ തയ്യാറല്ല......" അത്രയും പറഞ്ഞവൾ നടന്നകന്നു....

അവളുടെ വാക്കുകൾ കേട്ട് ഞാൻ തരിച്ചു നിന്നു....അവളുടെ ചോദ്യങ്ങൾക്കൊന്നും എന്റെ കയ്യിൽ മറുപടിയുണ്ടായിരുന്നില്ല.... ഞാൻ ആരോടും ഷിബിനും ഞാനുമായുള്ള ബന്ധം പറഞ്ഞിരുന്നില്ല......എന്തുകൊണ്ട് ആദ്യം പറഞ്ഞില്ല എന്ന ചോദ്യം ഉണ്ടാകും എന്ന് കരുതിയായിരുന്നു അത്......ഒരിക്കൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ കൂടിയവൾ പറഞ്ഞപ്പോൾ ഒന്നെതിർക്കാൻ കൂടി കഴിയാതെ ഞാൻ തളർന്നിരുന്നു.......ഷിബിന്റെ വാക്കു കേട്ട് എത്ര പെട്ടെന്നാണവൾ ഇത്രയും കാലം കൂടെപ്പിറപ്പിനെ പോലെ കണ്ട ഞാനുമായുള്ള ബന്ധം അറുത്തു മുറിച്ചത്..... എനിക്ക് പറയാനുള്ള അവസരം തരാതെ എന്നെ മനസ്സിലാക്കാതെ അവൾ പോയപ്പോൾ ചങ്കു തകർന്നു കരയാനെ അപ്പോൾ എനിക്ക് കഴിഞ്ഞുള്ളൂ....എന്തായാലും അവൾ ആഗ്രഹിക്കാത്ത ഒരു ഫ്രണ്ട്ഷിപ്പ് കൂട്ടിചേർക്കാൻ പിന്നീട് ഞാനും നിന്നില്ല.... എന്നെങ്കിലുമൊരിക്കൽ അവൾ എന്നെ മനസ്സിലാക്കും....

ഒരിക്കൽ നിഷയിൽ നിന്നും അവർ രണ്ടുപേരും അന്ന് ബോട്ട് ഹൗസിലേക്ക് പോയത്തണെന്നറിഞ്ഞു....ഞങ്ങളോട് പ്രശ്നം എന്താണെന്നു നിഷയും അനുവും മാറി മാറി ചോദിച്ചു....ഞാൻ അതിൽ നിന്നും ഒഴിഞ്ഞു മാറിയപ്പോൾ അനുവിനോട് ഹഫ്സ കാര്യങ്ങൾ പറഞ്ഞു,,,അതറിഞ്ഞതു മുതൽ അനുവും എന്നിൽ നിന്നും അകലം പാലിച്ചു,,,,എല്ലാമാറിഞ്ഞിട്ടും എന്റെ കൂടെ നിഷയുണ്ടായിരുന്നു.,,,,ഹഫ്സയുടെ തെറ്റിദ്ധാരണ മാറുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന എന്നെ വീണ്ടും വിധി തോൽപ്പിച്ചു കളഞ്ഞു..... ഇപ്പോൾ ഡാൻസ് ക്ലാസ്സിലേക്ക് ആണെന്ന് പറഞ്ഞു കൊണ്ട് ഹഫ്സക്ക് പോകാൻ കഴിയില്ലായിരുന്നു.....ശോഭ ടീച്ചർ ഒരിക്കൽ സ്കൂളിൽ വന്നു അവളെ നേരിട്ടു കണ്ടു ആ കള്ളം നീ തന്നെ അവസാനിപ്പിക്കാൻ പറഞ്ഞു.,,,,ഇല്ലെങ്കിൽ ടീച്ചർക്ക് പ്രിൻസിപ്പിലിനെ കാണേണ്ടി വരും എന്ന് കൂടി പറഞ്ഞപ്പോൾ അവൾ തുടർന്ന് ഡാൻസ് ക്ലാസ് നിർത്തി എന്നു വാർഡനെ ബോധിപ്പിച്ചു..... ശോഭ ടീച്ചർ ഇങ്ങനെ പറഞ്ഞതിന്റെ പിന്നിലും ഞാൻ ആണെന്നായിരുന്നു അവൾ ചിന്തിച്ചത്.....പിന്നീട് ടീച്ചർ പറഞ്ഞപ്പോഴാണ് ഞാൻ പോലും ഈ കാര്യം അറിഞ്ഞത്..... അവളുടെ കണക്കിൽ എനിക്ക് അടുത്ത കുറ്റം കൂടിയായി......

ഡാൻസ് ക്ലാസ്സിന്റെ പേര് പറഞ്ഞു പുറത്തു പോകാൻ കഴിയാത്തത് കൊണ്ട് അവർക്ക് പരസ്പരം കാണാനുള്ള വഴികൾ എല്ലാം അടഞ്ഞു. പിന്നീട് അവരുടെ പ്രണയം എങ്ങനെയായിരുന്നു എന്നൊന്നും എനിക്ക് കൂടുതൽ അറിയില്ലായിരുന്നു .... 2 മാസം കഴിഞ്ഞു സ്കൂളിൽ ക്രിസ്തുമസ് വെക്കേഷൻ ആരംഭിക്കുന്ന ദിവസം,,,, വീട്ടിലേക്ക് എന്നെ കൊണ്ട് പോകാൻ അപ്പ വരുമെന്ന് പറഞ്ഞിരുന്നു....നിഷയ്ക്കു അവളുടെ അമ്മമ്മയുടെ വീട്ടിലേക്ക് പോകാനായിരുന്നു പ്ലാൻ.....അവൾക്ക് വീട്ടിൽ നിന്നും കാർ അയച്ചിരുന്നു....അവളെ യാത്രയാക്കി ഞാൻ തിരിച്ചു ബോർഡിങ്ങിലേക്ക് കയറുമ്പോൾ ഹഫ്സ ബാഗും എടുത്തു ഗൈറ്റ് കടന്നു പോകുന്നത് കണ്ടു.....ഞാൻ അവളേ പിന്തുടർന്നു റോഡിലേക്ക് ഇറങ്ങിയപ്പോൾ കുറച്ചപ്പുറത്തായി ഷിബിന്റെ വണ്ടി നിൽക്കുന്നത് കണ്ടു,,,,അവർ രണ്ടുപേരും എന്നെയും കണ്ടിരുന്നു ആ സമയം.ഷിബിൻ എന്നെ കണ്ടു രൂക്ഷമായിനോക്കി വണ്ടിയെടുത്തു....

അവരുടെ കാര്യത്തിൽ ഞാൻ ഇടപെടേണ്ട ആവിശ്യം ഇല്ല എന്നു മനസ്സിനെ പഠിപ്പിച്ചു കൊണ്ടു ഞാൻ ബോർഡിങ്ങിലേക്ക് കയറി അപ്പയെ കാത്തു നിന്നു....എങ്കിലും എന്തൊക്കെയോ ഒരു പേടി ഉള്ളിൽ ഉണ്ടായിരുന്നു.എന്തൊക്കെയോ അരുതാത്തത് സംഭവിക്കുന്ന പോലെ. അൽപ സമയത്തിനു ശേഷം എന്റെ അപ്പ വന്നു.കൂടെ എന്റെ കസിൻ അപ്പയുടെ അനിയന്റെ മകൾ അനുഷ എന്ന അപ്പു ചേച്ചിയും ഉണ്ടായിരുന്നു...എന്റെ ചേച്ചിയുടെ പ്രായം ആണ് അപ്പു ചേച്ചിക്ക്....അപ്പ എന്നെ കൊണ്ട് വരാൻ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്ക് ഉള്ള ഒരു ട്രിപ്പ് മുടകണ്ട എന്നു പറഞ്ഞു ചേച്ചിയും അപ്പയുടെ ഒപ്പം കൂടിയതായിരുന്നു.... വീട്ടിലേക്ക് നേരെ പോകാൻ ചേച്ചി സമ്മതിച്ചില്ല....ചേച്ചിക്ക് ഊട്ടി മൊത്തം ചുറ്റിയടിക്കണം എന്നു പറഞ്ഞു,,,ചേച്ചിയുടെ നിർബന്ധം സാഹിക്ക വയ്യാതെ അപ്പ ഞങ്ങളേയും കൂട്ടി ബൊട്ടാണിക്കൽ ഗാർഡനിലേക്ക് പുറപ്പെട്ടു..... പലതവണ വന്നത് കൊണ്ടു എനിക്ക് വലിയ പുതുമയൊന്നും ഉണ്ടായിരുന്നില്ല.

.എങ്കിലും ചേച്ചിയോടൊപ്പം നടന്നു. അവിടെ ചുറ്റി നടക്കുന്നതിനടയ്ക്കു ചേച്ചി എന്നെയും കൂട്ടി സെൽഫി എടുക്കാൻ മറന്നില്ല.....അങ്ങനെ സെൽഫി എടുത്തു കൊണ്ടിരിക്കുഴാണ് ക്യാമറ സ്ക്രീനിൽ ഞങ്ങൾക്ക് പിന്നിലായി ഹഫ്സയുടെയും ശിബിന്റെയും മുഖം കണ്ടത്....ഇവർ എന്താ ഇവിടേ എന്നു ചിന്തിച്ചു കൊണ്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവർ എന്നെയും കണ്ടു....എന്നെ വകവെക്കാതെ അവർ നടന്നകലുകയും ചെയ്തു. ഞാനും അത് കാര്യമാക്കിയില്ല....പിന്നീട് അവിടെ വെച്ചു തന്നെ ഒന്നു രണ്ടു വട്ടം ഞാൻ അവരെ കണ്ടു,,,,,അപ്പു ചേച്ചി ആരെയും ശ്രദ്ധിക്കാതെ അവിടെ മുഴുവൻ നടന്നു കാണാനുള്ള തിരക്കിലായിരുന്നു.... കുറച്ചു നേരം കൂടി അവിടെ കറങ്ങി നടന്നു പോകാൻ നേരം അപ്പയെ കാണാൻ ഇല്ല....അപ്പയെ തിരഞ്ഞു നടക്കുന്നിതിനിടയിൽ കുറച്ചകലെയായി ഒരു ആൾക്കൂട്ടം കണ്ടു.....ഞങ്ങൾ അങ്ങോട്ടേക്ക് ചെന്നപ്പോൾ കണ്ട കാഴ്ച ആൾക്കൂട്ടത്തിനു നടുവിൽ ഷിബിനും ഹഫ്സയും....

ഒറ്റ നോട്ടത്തിൽ തന്നെ സദാചാര വാധികൾ അവരെ പൊക്കിയത് ആണെന്ന് മനസ്സിലായി....പക്ഷെ അപ്പോഴൊന്നും അതിനു പുറകിൽ എന്റെ അപ്പയാകും എന്നു കരുതിയില്ല....പാർക്കിനകത്തു കിസ് ചെയ്യാൻ നിന്ന അവരെ അപ്പ കയ്യോടെ പിടികൂടി,,,,, അപ്പ വിഷയംസീരിയസാക്കി ആളുകളെ കൂട്ടി.....ഹഫ്സക്ക് 18 വയസ്സു തികഞ്ഞിട്ടില്ല എന്നു കൂടി അറിഞ്ഞപ്പോൾ പ്രശ്നം ഗുരുതരമായി....പോലീസിനെ വിവരം അറിയിച്ചു അവർ വന്നു രണ്ടുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടു പോയി,,,,,ഞങ്ങളുടെ കാറും പോലീസ് ജീപ്പിനു പുറകെ പോയി.... അപ്പ ശത്രുവിനോടുള്ള പ്രതികാരം തീർക്കുകയാണെന്നു എനിക്ക് ബോധ്യമായിരുന്നു....പോലീസ് സ്റ്റേഷനിൽ സ്കൂൾ വിവരം അറിയിക്കാനുമെല്ലാം അപ്പ തന്നെയായിരുന്നു മുൻപന്തിയിൽ....ഷിബിന് അപ്പയോട് എന്തേലും എതിർത്തു പറയാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല,,,. പോലീസിന്റെ കയ്യിന്റെ ചൂടവൻ അറിഞ്ഞെന്നു അവന്റെ മുഖത്തെ പാടിൽ നിന്നും മനസ്സിലാകുമായിരുന്നു.... അവനും ഹഫ്സയും എന്നെ രൂക്ഷമായി നോക്കിയപ്പോൾ നിസ്സഹായയായി ഞാൻ നിന്നു....

സ്കൂളിൽ നിന്നും വിവരം അറിഞ്ഞു പ്രിൻസിപ്പലും ക്ലാസ് ടീച്ചറും സ്റ്റേഷനിലേക്ക് വന്നു.. പിന്നെ ഉണ്ടായത് ഒക്കെ ഊഹിക്കാവുന്നതല്ലേയുള്ളൂ......ഹഫ്സയുടെ വീട്ടിലേക്ക് വിവരം അറിയിച്ചു,,,പ്രിൻസിപ്പലും ടീച്ചറും ഹഫ്സയെ കൊണ്ടു പോയി.... ഷിബിനെ ലോക്കപ്പിൽ അടച്ചു,,,,ഹഫ്സ പോയതിനു ശേഷം ഞങ്ങളും വീട്ടിലേക്ക് തിരിച്ചു,,,,,,അപ്പു ചേച്ചിക്കും അപ്പക്കും ഷിബിനെയും ഹഫ്സയെയും പറ്റിയാണ് പറയാൻ ഉള്ളത്.... "ഇനി നാട്ടിൽ ചെന്നു ദാസിന്റെ മുൻപിൽ തല ഉയർത്തി ഒന്നു നിൽക്കണം.... മകന്റെ ലീലാ വിലാസങ്ങൾ നാടുമൊത്തം അറിയും..." അപ്പ പക പോക്കുന്ന രീതി ഓർക്കുമ്പോൾ എനിക്ക് ലജ്ജ തോന്നി.... അപ്പയുടെ സംസാരമോ പ്രവർത്തിയോ ഒന്നുമെനിക്കു ഇഷ്ടമായില്ല.... "എങ്കിലും അപ്പാപ്പന്റെ സ്വഭാവം കാണിക്കണ്ടായിരുന്നു അപ്പ.....അവന്റെ കൂടെ ഉള്ളത് ഒരു പെണ്കുട്ടിയാണെന്നെങ്കിലും ചിന്തിക്കാമായിരുന്നു.....അവൾ എന്റെ ക്ലാസ്സിലാ.. എന്റെ സഹപാഠി...." ഞാൻ എന്റെ എതിർപ്പ് പ്രകടമാക്കിയെങ്കിലും അപ്പ എന്റെ വാക്കുകൾ എതിർത്തു. "

എന്നതാടി നീ പറഞ്ഞേ...ഞാൻ ചെയ്തതിൽ എന്ന തെറ്റാ നീ കണ്ടെ ..?പഠിക്കാൻ വിട്ടാൽ പഠിക്കണം....അല്ലാതെ കണ്ടവനോടൊപ്പം കറങ്ങുവല്ല വേണ്ടത്.... അല്പം സ്വാതന്ത്ര്യം കൂടുതൽ തന്നു എന്നു കരുതി എന്റെ മോൾ എന്നെ എതിർത്തു സംസാരിക്കാൻ മാത്രമായിട്ടില്ല......" അപ്പയോട് വീണ്ടും സംസാരിക്കാൻ നിന്ന എന്നെ അപ്പു ചേച്ചി തടഞ്ഞു.... വെക്കേഷന്റെ ദിവസങ്ങളിൽ ഞാൻ അപ്പയോട് നേരെ മിണ്ടിയിരുന്നില്ല....ചെന്ന ഉടനെ തന്നെ അപ്പ നാട്ടിൽ ആ സംഭവം പാട്ടാക്കി....ഷിബിനെ അവന്റെ പപ്പ ചെന്നു സ്റ്റേഷനിൽ നിന്നും ഇറക്കി എന്നാരോ പറഞ്ഞു അറിഞ്ഞു.... ലീവ് കഴിഞ്ഞു സ്കൂളിൽ ചെന്നപ്പോൾ ഹഫ്സയെ അവളുടെ ഉപ്പയും ഉമ്മയും വന്നുകൊണ്ടുപോയി എന്നറിഞ്ഞു.....അവൾ ഇനി ക്ലാസ്സിനു വരില്ല..... അവളുടെ കാര്യത്തിൽ സഹതപ്പിക്കാൻ അല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.......പക്ഷെ എന്റെ ജീവിതം അവിടെ നിന്നും വഴി മാറുകയായിരുന്നു എന്റെ കൂട്ടുകാർ വഴി തന്നെ..........തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story