സ്ട്രീറ്റ് ഡാൻസർ💖: : ഭാഗം 5

Street dancer

രചന: തൻസീഹ് വയനാട്

അവളുടെ കാര്യത്തിൽ സഹതപിക്കാൻ അല്ലാതെ മറ്റൊന്നും ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല.പക്ഷെ എന്റെ ജീവിതം അവിടെ നിന്നും വഴി മാറുകയായിരുന്നു എന്റെ കൂട്ടുകാർ വഴി തന്നെ. തുടരുന്നു ___-------------_____ ഈ സംഭവം കഴിഞ്ഞതോട് കൂടി അനുവിനു പുറമേ നിഷ കൂടി എന്നിൽ നിന്നും അകന്നു.....ഞാൻ മനപ്പൂർവം പപ്പയെ കൂട്ടുപിടിച്ചു ഹഫ്‌സയുടെ ജീവിതം നശിപ്പിച്ചതെന്നാണ് അവർ വിശ്വസിച്ചിരിക്കുന്നത്....അനുവിലെ മാറ്റം എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നു.... പക്ഷെ നിഷ....?എന്നെ ഒന്നാകെ ഉലച്ചു കളഞ്ഞത് അവളുടെ അകൽച്ചയായിരുന്നു..... ഹഫ്സ പോകുന്നതിനു മുൻപ് എന്നെ പറ്റി എന്തൊക്കെ പറഞ്ഞെന്നു അറിയില്ലല്ലോ.....അവരുടെ തെറ്റിദ്ധാരണ എങ്ങനെ മാറ്റിയെടുക്കാമെന്നു എനിക്കൊരു ഊഹവുമില്ലായിരുന്നു..... ഒരുപാട് പ്രശ്നങ്ങൾ ഒരുമിച്ചു വരുമ്പോൾ ആദ്യം നാം ഒന്ന് പതറുമെങ്കിലും അതേ കാരണങ്ങൾ നമ്മെ ബോൾഡ് ആക്കി മാറ്റും.....

അത് പോലെ തന്നെ എനിക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞു....പബ്ലിക് എക്സാമിനു ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെ എന്റെ പൂർണ്ണ ശ്രദ്ധ പഠനത്തിലേക്കു മാത്രം തിരിച്ചു......എങ്കിലും ആരോരും കൂട്ടില്ലാത്ത സ്കൂൾ ജീവിതം പെട്ടെന്ന് തീർന്നിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആശിച്ചു.... ഒഴിവു സമയങ്ങളിൽ ഞങ്ങളുടെ സ്ഥിരം സ്ഥലത്തിരുന്നു കൊണ്ടു ഞാൻ പഠിക്കുമായിരുന്നു.....അവിടെ എനിക്ക് കൂട്ടിന് തണൽ വിരിച്ച ഗുൽമോഹർ മാത്രം.....ഒരിക്കൽ എന്റെ അടുക്കൽ കോമേഴ്സിലെ കെവിൻ വന്നിരുന്നു.....അവൻ വന്നതൊന്നുമറിയാതെ ഞാൻ പുസ്തകത്തിലേക്കു തന്നെ കണ്ണും നട്ടിരുന്നു.... "ഹായ് വർഷ ...." അവന്റെ ശബ്ദമായിരുന്നു എന്റെ ശ്രദ്ധ തിരിപ്പിച്ചത്....അവനെ കണ്ടു ഞാൻ ഒന്ന് പുഞ്ചിരിച്ചു.... "ഇപ്പോൾ ഏതു സമയവും പഠിത്തം ആണല്ലോ....." "പരീക്ഷ ഇങ്ങടുത്തില്ലേ.....ഇനിയും ഉഴപ്പി നടന്നാൽ ശരിയാവില്ല......" സംസാരിക്കാൻ താത്പര്യമില്ലെന്ന മട്ടിൽ ഞാൻ വീണ്ടും പുസ്തകത്തിലേക്കു തിരിഞ്ഞു....

അവനൊന്നും മിണ്ടാതെ കൈകൾ തിരുമ്മി കൊണ്ട് എന്നെ തന്നെ നോക്കിയിരുന്നു.....ചെക്കന്റെ ഇരുത്തവും മുഖത്തെ വെപ്രാളവും ഒക്കെ എന്തോ ഒരു പന്തികേട് നൽകുന്ന പോലെ.....ഈശോയേ,,,,,,ഇനി ഇവൻ വല്ല പ്രൊപ്പോസലുമായി വന്നതാണോ.....? "വർഷ തനിക്ക് അറിയോ തന്നേ ഇങ്ങനെ ഒറ്റക്ക് കിട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. " എന്റെ സംശയം ഊട്ടിയുറപ്പിച്ചു കൊണ്ടുള്ള കെവിന്റെ വാക്കുകൾ.....മോളെ വർഷാ ഇതു നീ ഉദ്ദേശിച്ചത് തന്നെ ലവൻ പ്രണയത്തിന്റെ വിത്തു പാകുകയാണ്....ഇവിടുന്നു മെല്ലെ സ്കൂട്ട് ആകുന്നതാണു ബെറ്റർ... കെവിൻ കൂടുതൽ എന്തേലും പറയുന്നതിന് മുൻപ് ഞാൻ എന്റെ വാച്ചിൽ നോക്കി ഇടയിൽ കയറി പറഞ്ഞു..... "അയ്യോ മൂന്നു മണി ആയോ....എനിക്ക് പ്രാക്ടീസ് ഉണ്ടായിരുന്നു....ആനുവൽ ഡേയ്ക്ക് ഞാൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നുണ്ട്....അപ്പൊ പിന്നെ കാണാം കെവിൻ." അവന്റെ അടുത്തു നിന്നും സ്കൂട്ടായി ഞാൻ വേഗം ഓഡിറ്റോറിയത്തിലേക്ക് പോയി....

സ്കൂൾ ആനുവൽ ഡേയ്ക്ക് ഞാൻ മോഹിനിയാട്ടം അവതരിപ്പിക്കുന്നുണ്ട്....എനിക്ക് ഇഷ്ട്ടം ഉണ്ടായിട്ടല്ല.... ക്ലാസ് ടീച്ചറുടെ നിർബന്ധം.... കെവിൻ പല തവണ പ്രണയാഭ്യർത്ഥനയുമായി വന്നെങ്കിലും ഞാൻ മൈൻഡ് കൊടുത്തില്ല....പിന്നീട് ഞാൻ അവനെ കണ്ടാൽ മുങ്ങി നടക്കാൻ തുടങ്ങി.....ഈ പ്രണയം ഒക്കെ ഒരുപാട് പിന്നാലെ നടന്നാൽ ഉണ്ടായി വരുന്നത് ആണോ....? നമുക്ക് ദൈവം നിശ്ചയിച്ചിരിക്കുന്നതാരോ അവൻ മുന്നിൽ വന്നു നിന്നാൽ തന്നെ സ്വാഭാവികമായി നമ്മുടെ ഹൃദയത്തിൽ പ്രണയം മുളച്ചു പൊന്തും.....കെവിനെ എനിക്കൊരു ശല്യമായിട്ടാണ് തോന്നിയത്...... എല്ലാം കൊണ്ടും സ്കൂൾ വെറുത്തു നടക്കുന്ന സമയത്താണ് എന്നെ തേടി അടുത്ത പ്രശ്നം എത്തിയത്....ആനുവൽ ഡേക്ക് 2 ദിവസം ശേഷിക്കെ രാവിലെ സ്കൂളിൽ എത്തിയ എന്നെ വരവേറ്റത് മറ്റു കുട്ടികളുടെ പരിഹാസ ചിരിയും കളിയാക്കലുമാണ്,,,,,,സ്കൂൾ മതിലിലും കെട്ടിടങ്ങളിലുമെല്ലാം എന്നെ അപകീർത്തി പെടുത്തുന്ന തരത്തിൽ പോസ്റ്ററുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.....

.ഷിബിനോട് എനിക്ക് പ്രണയമുള്ളതായും ഹഫ്സയെയും ഷിബിനെയും തമ്മിൽ തെറ്റിച്ചു എന്റെ പ്രണയ സാഫല്യത്തിനു അവന്റെ പിന്നാലെ കൂടിയതാണൊന്നെക്കെ ഉൾക്കൊള്ളിച്ചുള്ള പല തരത്തിലുള്ള കാർട്ടൂൺസ്..... ഹഫ്സ പോയതോടെ അവരുടെ പ്രേമവും അനുവും നിഷയും എന്നോട് ഉടക്കിയതുമെല്ലാം സ്കൂളിൽ പാട്ടാണ്..... ആ പോസ്റ്റർ കണ്ടതും എന്റെ കണ്ണുകൾ നിറഞ്ഞു അതിനുമപ്പുറം അതു ചെയ്തത് ആരാണെന്ന് കൂടി അറിഞ്ഞപ്പോൾ ഞാൻ തകർന്നു പോയി,,,,,അനു... ഒരുകാലത്തു എന്റെ നിഴലായി നടന്ന അവൾ ഇന്നെന്നെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റർ ഒട്ടിച്ചിരിക്കുന്നു,,,,ഞാനായിട്ടെന്തിനു ഇനി ഇവരുടെ സൗഹൃദം സൂക്ഷിക്കണം,,,,,ഒളിഞ്ഞുള്ള കുത്തുവാക്കുകൾ മാത്രം സഹിച്ചാൽ മതിയായിരുന്നു,,,,പക്ഷേ ഇന്ന് കുറച്ചു കടന്നു പോയി......ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ടല്ലോ...... ഞാൻ ക്ലാസിൽ ചെന്നപ്പോൾ നിഷയോട് സംസാരിച്ചിരിക്കുകയായിരുന്നു അനു. "അനു......." എന്റെ ഒരു വിളിയിൽ ക്ലാസ് നിശബ്ദമായി.....

എന്റെ ശബ്ദം കേട്ടവർ തിരിഞ്ഞു നോക്കി,,,,,മുഖം നോക്കിയൊന്നു പൊട്ടിക്കാൻ കൈ തരിച്ചു വന്നതാ....ഹഫ്സയെ അടിച്ച വേദന ഇന്നും മനസ്സിലുണ്ടായിരുന്നത് കൊണ്ട് സ്വയം നിയന്ത്രിച്ചു..... "എന്തിനായിരുന്നെടീ ഇതു...... നിന്റെ ദേഷ്യം തീർക്കാൻ ഇമ്മാതിരി ചെറ്റത്തരം ചെയ്യണമായിരുന്നോ....?" "പോസ്റ്റർ ഒട്ടിച്ച കാര്യമായിരിക്കും നീ പറഞ്ഞു വരുന്നത്.....അതേ അത് ഞാൻ തന്നെയാ ചെയ്തേ.....നിന്നെ നാണം കെടുത്തണമെന്നു മാത്രമേ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നുമുള്ളൂ.....ഏറെ കുറെ ആ പറഞ്ഞതിലും സത്യം ഉണ്ടാവുമല്ലോ,,,,,ദാ ഇപ്പൊ മറ്റൊരുത്തനെയും കിട്ടിയിട്ടുണ്ടല്ലോ നിനക്ക്,,,,,,കെവിൻ... നാണം കെട്ടവൾ.... ഹഫ്സ എന്നെ കെട്ടിപ്പിടിച്ചു ഒഴുക്കിയ കണ്ണുനീരൊക്കെ എന്റെ നെഞ്ചിലാടീ പതിഞ്ഞത്.....നിന്നെ സന്തോഷത്തോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല വർഷാ...." ഷിബിനോട് എനിക്ക്.....??ഛെ കൂടെ നടന്നിട്ടും എന്നെയൊന്നു മനസ്സിലാക്കാൻ കൂടി ഇവർക്ക് കഴിഞ്ഞില്ലല്ലോ.......കെവിന്റെ കാര്യം കൂടി കേട്ടപ്പോൾ എന്റെ കൈ അവൾക്കു നേരെ ഉയർന്നു.....

പക്ഷേ,,,,,,, "സ്റ്റോപ്പിറ്റ്.... എന്താ ഇവിടെ....???" ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ഞങ്ങളുടെ ക്ലാസ് ടീച്ചർ അഞ്ജലി മാം പിന്നിൽ വന്നു നിൽക്കുന്നു.... പിന്നീട് ഞങ്ങളെ രണ്ടുപേരെയും മാം സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി....പ്രിൻസിയുടെ മുമ്പിൽ കാര്യങ്ങൾ എത്താത്ത വിധം മാം പ്രശ്നം പരിഹരിച്ചു,,,,അനുവിനോട് എന്നോട് സോറി പറയാൻ പറഞ്ഞു,,,,മാം പറഞ്ഞതവൾ അനുസരിച്ചു,,,,പോരാത്തതിനു പോസ്റ്ററുകൾ മുഴുവൻ അവളെ കൊണ്ട് തന്നെ കീറി കളയിപ്പിച്ചു..... എല്ലാം കഴിഞ്ഞു പൂമര ചുവട്ടിൽ ഇരുന്നു പൊട്ടിക്കരയുന്ന എന്റെ അടുക്കലേക് കെവിൻ ആശ്വാസ വാക്കുകളുമായി എത്തിയെങ്കിലും അത് കേൾക്കാൻ തയ്യാറാകാതെ ഞാൻ പോയി....... അവിടം കൊണ്ടും ഒന്നും അവസാനിച്ചില്ല....കൂടുതൽ ശക്തിയോടെ ഒന്നൊന്നായി ഓരോ പ്രശ്നങ്ങൾ എന്നെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു....

ആനുവൽ ഡേയ്ക്ക് നടന്ന സംഭവം എന്റെ ജീവിതത്തെ ഒട്ടാകെ മാറ്റി മറിച്ചു.... മോഹിനിയാട്ടം കഴിഞ്ഞു പുറത്തിറങ്ങിയ എന്നെ പ്രിൻസിപ്പൽ വിളിപ്പിച്ചു,,,കാര്യം അറിയാതെ കോസ്റ്റ്യൂം പോലും മാറ്റാതെ ഞാൻ ഓഫീസ് മുറിയിലേക്ക് ചെന്നപ്പോൾ അവിടെ കണ്ടത് ഷാൾ കൊണ്ടു ശരീരമാകെ മൂടി പുതച്ചു നിഷയുടെ തോളിൽ ചാരി ഏങ്ങലടിച്ചു കരയുന്ന അനുവിനെയും അവളെ ആശ്വസിപ്പിക്കാൻ പ്രയാസപ്പെടുന്ന നിഷയെയുമാണ്.... പ്രിൻസിയുടെ മറു സൈഡിൽ തലയും താഴ്ത്തി കെവിനും നിൽപ്പുണ്ട്..... അവിടെ ഞങ്ങളുടെ ക്ലാസ് ടീച്ചർ അഞ്ജലിയും രണ്ട് മൂന്ന് ടീച്ചേഴ്സ് കൂടി ഉണ്ടായിരുന്നു . "പക ഉണ്ടെങ്കിൽ എന്തും ചെയ്യാനുള്ള ക്രിമിനൽ ബുദ്ധി എവിടുന്നാവോ കുട്ടി പഠിച്ചത്..???" പ്രിൻസിപ്പാലിന്റെ ചോദ്യം കേട്ട് ഞാൻ ഞെട്ടി.......ഒന്നും മനസ്സിലാകാതെ ഞാൻ അദ്ദേഹത്തെ നോക്കി...... "വർഷ .....മിനിഞാന്നുണ്ടായ സംഭവത്തിന്റെ പേരിൽ ഇവളുടെ മാനവും ജീവനും വെച്ച് നിനക്ക് കളിക്കണമായിരുന്നോ....???"

അന്ജലി മാം എനിക്ക് നേരെ ആക്രോശിച്ചു. "എനിക്ക് ഒന്നും മനസ്സിലാകുന്നില്ല മാം.....നിങ്ങൾ എന്തൊക്കെയാ പറയുന്നേ?" എന്റെ സംശയം ഞാൻ പ്രകടിച്ചപ്പോൾ മാമിന്റെ അടുത്തുനിന്നുണ്ടായ മറുപടി എന്നെ തീർത്തും ഞെട്ടിച്ചു..... എന്റെ ആവശ്യപ്രകാരം കെവിൻ അനുവിനെ റേപ്പ് ചെയ്യാൻ ശ്രമിച്ചെന്ന്......അവനു സഹായമായിട്ടു ഞാൻ മൂന്നു ഗുണ്ടകളെ ഏർപ്പാടാക്കി കൊടുത്തുവെന്നും അവർ അനുവിനെ ഉപദ്രവിക്കുന്ന സമയത്തു മാത്‍സിന്റെ ആസാദ് സർ വന്നത് കൊണ്ട് അനു ഭാഗ്യത്തിന് രക്ഷപ്പെട്ടതാണെന്നും പറഞ്ഞപ്പോൾ എനിക്ക് ശരീരം തളരുന്നതു പോലെ തോന്നി....... ഞാൻ കെവിനെ നിസ്സഹായമായി നോക്കിയപ്പോൾ അവൻ എന്റെ മുൻപിൽ വെച്ചു തന്നെ ഞാൻ പറഞ്ഞിട്ടാണ് എല്ലാം ചെയ്തത് എന്നു ആണയിട്ടു പറഞ്ഞു.... എന്തു കൊണ്ട് എനിക്ക് വേണ്ടി അങ്ങനെ ചെയ്തു എന്ന് അവനു നേരെ ചോദ്യം ഉയർന്നപ്പോൾ അനുവിനെ ഒരു പാഠം പഠിപ്പിച്ചാൽ ഞാൻ അവനോടു ഇഷ്ട്ടം പറയാം എന്നു വാക്ക് കൊടുത്തിട്ടുണ്ടായിരുന്നു എന്നായിരുന്നു അവന്റെ മറുപടി..... അതെല്ലാം കേട്ട് നിന്ന നിൽപ്പിൽ ഭൂമി പിളർന്നു അടിയിലേക്ക് പോയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു....

അതെല്ലാം നിഷേധിച്ചു കൊണ്ട് ഞാൻ സംസാരിച്ചെങ്കിലും ആരും എന്റെ വാക്കുകൾ കേൾക്കാൻ തയ്യാറായില്ല..... കെവിൻ പോലും എന്റെ കൂടെ നടന്നു ചതിക്കുക ആയിരുന്നല്ലേ...? അപ്പോൾ തന്നെ പ്രിൻസിപ്പിൽ അപ്പയെ വിളിച്ചു കാര്യങ്ങൾ അറിയിച്ചു....അവർക്കു മുന്നിൽ സ്വന്തം നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ തലകുനിച്ചു നിന്ന ആ നിമിഷം ഉള്ളുകൊണ്ട് മരിച്ചിരുന്നു.....എന്റെ മേൽ ചാർത്തപ്പെട്ട കുറ്റങ്ങൾ അത്രയ്ക്ക് ഭീകരമായിരുന്നു...... ******* ബോർഡിങ്ങിൽ എന്റെ കട്ടിലിൽ ചാരി ഇരുന്നു കൊണ്ട് മുഖം പൂഴ്ത്തി വെച്ചു കൊണ്ടു ഞാൻ കരഞ്ഞു..... രണ്ടു പാദങ്ങൾ എനിക്കു മുന്നിൽ വന്നു നിന്നു....തലയുയർത്താതെ തന്നെ അതാരാണെന്നു എനിക്ക് മനസ്സിലായി.....നിഷ..... "എങ്ങനെ തോന്നിയെടി നിനക്ക് ഇത്ര ക്രൂരയാകാൻ.....നിന്നിൽ നിന്നും അകന്നു നടന്നിട്ടും നിനക്കൊരിക്കലും അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ലെന്നു എനിക്കൊരു പ്രതീക്ഷയുണ്ടായിരുന്നു.....പക്ഷെ ഞാൻ കേട്ടത് ഒക്കെ വീണ്ടും വീണ്ടും സത്യമാണെന്നു തെളിയിക്കുകയാണല്ലോ നീ..."

കരഞ്ഞു കൊണ്ട് ഞാൻ അവളുടെ കാലിൽ പിടിച്ചു.... "ഞാനല്ല,,,,,,ഒന്നും ഞാൻ അറിഞ്ഞിട്ടില്ല നിഷാ.... എല്ലാവരും എന്നിവ തെറ്റിദ്ധരിച്ചിരിക്കുകയാണു...." അവൾ വെറുപ്പോടെ എന്നെ പിടിച്ചു തള്ളി.... "ഇനിയെങ്കിലും മതിയാകുന്നുണ്ടോ വർഷാ നിന്റെ അഭിനയം......നീയെന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു നടന്നതിൽ എനിക്ക് എന്നോട് തന്നെ വെറുപ്പ്‌ തോന്നുകയാ....നിന്റെ മനസ്സു നിറയെ വിഷമാണ്....ആദ്യം ഹഫ്സ ദാ ഇപ്പൊ അനു... അടുത്ത ഊഴം ഞാൻ ആയിരിക്കും അല്ലേ.....സത്യം പറഞ്ഞാൽ നിന്നെ എനിക്ക് പേടിയാണെടീ,,,,ഇങ്ങനെ ഒക്കെ പറഞ്ഞതിന് നീ എന്നേ കൊല്ലാൻ വരെ മടിക്കില്ല....അന്ന് നിനക്ക് ഹഫ്സയോട് ഷിബിനെ പ്രണയിക്കുന്ന കാര്യമെങ്കിലും പറയാമായിരുന്നു,,,,അവൾ വിട്ടു തരുമായിരുന്നു പൂർണ മനസ്സോടെ" "എടി നീ ഇത് എന്തൊക്കെയ പറയുന്നേ ഷിബിനെ ഞാൻ പ്രണയിച്ചിട്ടില്ല. " "നീ നിഷേധിക്കും എന്നെനിക്ക് അറിയാം...

ഇത് എല്ലാവരെയും അറിയിച്ചതിനാൽ ആണല്ലോ അനു വിനു നീ ഈ ശിക്ഷ കൊടുത്തത്.." "നിഷ..ഞാൻ....നീ എന്നെ തെറ്റി.... "വേണ്ട വർഷ എനിക്ക് ഒന്നും കേൾക്കേണ്ട.... നിന്നെ പറ്റി അറിഞ്ഞിടത്തോളം മതി...." എന്നെ പൂർത്തിയാക്കാൻ പോലും അനുവദിക്കാതെ അവൾ എന്നെ വാക്കുകൾ കൊണ്ട് കീറി മുറിച്ചു....കണ്ണീരോട് കൂടി അവയെല്ലാം കേട്ടു നിൽക്കാനല്ലാതെ മറ്റൊന്നിനും എനിക്ക് കഴിഞ്ഞില്ല.... ആരാണിങ്ങനെ കള്ളങ്ങൾ പടച്ചു വിട്ടത്.....ഇവരെയൊക്കെ ചൂഷണം ചെയ്തു ആരാണെനിക്കു നേരെ അമ്പെയ്യുന്നതെന്നു എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല കർത്താവേ ഞാൻ ഇനിയും എന്തൊക്കെ അനുഭവിക്കണം .... പിറ്റേ ദിവസം അപ്പയും മമ്മയും പിന്നെ ചാച്ചൻ(അമ്മയുടെ അനിയൻ) സേവിയറും സ്കൂളിലേക്ക് വന്നു....പ്രിൻസിപ്പിൽ എന്നെയും വിളിപ്പിച്ചു,,,കാര്യങ്ങൾ അതീവ ഗൗരവം നിറഞ്ഞത് ആണെന്ന് ബോധിപ്പിച്ചു കൊണ്ടു സ്ഥലം si യും ഉണ്ടായിരുന്നു അവിടെ....കൂടാതെ അനുവിന്റെ പേരെന്റ്‌സും കെവിന്റെ പേരെന്റ്‌സും....

പോലീസ് കേസ് ആവേണ്ട കാര്യം ചാച്ചന്റെ റെകമന്റെഷനിൽ ഒതുക്കി തീർത്തു.... പോലീസിന്റെ കയ്യിൽ നിന്നും ഒരു തെറ്റും ചെയ്യാതെ എനിക്ക് ഉപദേശം... എന്നെ സ്കൂളിൽ തുടരാൻ കഴിയില്ല എന്ന് പ്രിൻസിപ്പിൽ തീർത്തു പറഞ്ഞു . ..അവസാനം exam എഴുതാൻ അവസരം നൽകി അതും ചാച്ചന്റെ റെകമന്റെഷനിൽ,,,,അപ്പയും അമ്മയും ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നതെയുള്ളൂ....ചാച്ചൻ തന്നെയായിരുന്നു എനിക്ക് വേണ്ടി സംസാരിച്ചത്. ...കെവിനും എന്നെപോലെ exam എഴുതാൻ മാത്രം ആയിരുന്നു അനുമതി. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നും ഇറങ്ങിയപ്പോൾ അനുവിന്റെയും കെവിന്റെയും പേരെന്റ്‌സ് എന്നെ പൊതിഞ്ഞു.....ഞാൻ കാരണം മക്കളുടെ ഭാവി നശിച്ചെന്നു പറഞ്ഞു എന്നെ കുറെ ശപിച്ചു....കെവിൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ തലതാഴ്ത്തി നിന്നു.. .അവനോട് ചോദിക്കാൻ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ തിങ്ങി വന്നു... എന്തിനായിരുന്നു കെവിൻ... ഈ ചതി എന്നോട്...?

ചോദ്യം അക്ഷരങ്ങളായി പരിണമിക്കുന്നതിനു മുൻപ് ചാച്ചൻ എന്ന അവിടെ നിന്ന് കൊണ്ടുപോയിരുന്നു. ഞാൻ പുറത്തേക്കിറങ്ങി വരുമ്പോൾ ഓരോ കുട്ടികളും എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു...... ബോർഗിങ്ങിലേക്ക് പോകാൻ നേരം പല സൈഡിൽ നിന്നും കുട്ടികൾ എനിക്ക് നേരെ കല്ലുകൾ എറിഞ്ഞു....ഞാൻ കേൾക്കാൻ ഒരിക്കലും ആഗ്രഹിക്കാത്ത വാക്കുകൾ കൊണ്ടവരെന്നെ പരിഹസിച്ചു.... എല്ലാം കൊണ്ടും എന്റെ ഹൃദയം വല്ലാണ്ട് വേദനിക്കുന്നുണ്ടായിരുന്നു....എനിക്ക് കാവൽ ആയ നിന്ന ചാച്ചനെ മറി കടന്നു കൊണ്ടു ഒരു കല്ല് നെറ്റിയിൽ പതിച്ചു..തളർച്ചയുടെ വക്കിൽ എത്തിയ ഞാൻ അതോടു കൂടി തളർന്നു ചാച്ചന്റെ കയ്യിലേക്ക് വീണു.... ബോധം വരുമ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു,,,എനിക്ക് ബോധം വന്നതുമുതൽ അതുവരെ മിണ്ടാതിരുന്ന മമ്മ എന്നെ ക്രൂരമായി പഴിക്കാൻ തുടങ്ങി.അതിൽ നിന്നും ഒരു കാര്യം ബോധ്യമായി മമ്മ പോലും ഞാൻ ചെയ്തു എന്നു പറയപ്പെട്ട കാര്യങ്ങൾ വിശ്വസിച്ചിരിക്കുന്നു,,,അപ്പയുടെ മൗനത്തിൽ നിന്ന് അപ്പയും വിശ്വസിച്ചതായി എനിക്ക് മനസ്സിലായി.... എന്നെ മമ്മയോടൊപ്പം ഹോസ്പിറ്റലിൽ ആക്കി ബോർഡിങ്ങിലേക്ക് അപ്പയും ചാച്ചനും കൂടി എന്റെ ഡ്രസ് എടുക്കാൻ പോയി..... അവർ പോയി അൽപ സമയം കഴിഞ്ഞു എന്നെ കാണാൻ ഒരാളെത്തി......എന്റെ ചോദ്യങ്ങളുടെല്ലാം ഉത്തരം അയാളായിരുന്നു............തുടരും.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story