🦋 THE TITALEE OF LOVE🦋: ഭാഗം 1

THE TITALEE OF LOVE

രചന: സൽവ

ഈ കഥ തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്.. ഈ കഥയിൽ ജീവിതത്തിൽ ഒരിക്കലും നടക്കാത്തതും മറ്റുമായ പലതും കാണാം... അതൊക്കെ വെറും ഭാവന മാത്രമാണ് ഒരിക്കലും ജീവിതത്തിൽ നടക്കില്ല…ദയവ് ചെയ്തു ഇതൊന്നും സ്വന്തം ജീവിതത്തിൽ പകർത്തരുത്.. ഈ കഥയിലെ ഒരു കഥാപാത്രത്തിന്റെ പേരോ സ്വഭാവമോ... കഥയിൽ പരാമർശിക്കപ്പെട്ട സ്ഥലങ്ങളോ സ്ഥാപനങ്ങളോ സ്ഥാനങ്ങളോ അയിട്ട് ഈ കഥക്ക് ഒരു ബന്ധവുമില്ലാ... എന്ന് സൽവ Fathima.. 🌻 _____🔹______. (( ഇരുപത്തിയാർ വർഷങ്ങൾക് മുൻപ്.....))

പതിയെ അടഞ്ഞു വരുന്ന ആ സ്ത്രീയുടെ ഒരു കണ്ണ് പച്ചയും മറ്റേ കണ്ണ് നീലയും ആയിരുന്നു.. അവസാനമായി ഒരു നോക്ക് എന്നോണം തന്റെ അരികിൽ നിശ്ചലമായ തന്റെ ആൺ കുഞ്ഞിനെ ഒന്ന് നോക്കി..കണ്ണുകളിൽ നിന്ന് കണ്ണുനീർ നിർത്താതെ ഒലിച്ചിറങ്ങുന്നുണ്ടെങ്കിലും മുഖത്തൊരു പുഞ്ചിരിയുണ്ടായിരുന്നു.. .. ഇരു കണ്ണുകളും പൂർണമായി അടഞ്ഞു... അവരുടെ ശരീരത്തിൽ നിന്ന് എന്തോ ഒരു ശക്തി ആകാശത്തേക് ഉയർന്നു പോയി.. അവരുടെ കുഞ്ഞും അപ്പോഴും നിശ്ചലമായിരുന്നു.. "" അവളും കുഞ്ഞും മരണപ്പെട്ടു... "" ഡോക്ടർ പുറത്തു വന്നു പറഞ്ഞതും അവിടെ ശക്തമായ ഏങ്ങൽ ഉയർന്നു കേട്ടു... അവൾക് വേണ്ടി കരയാൻ ഒന്നോ രണ്ടോ ആൾ മാത്രമല്ലായിരുന്നു ഒരു നാട് മുഴുവൻ ഉണ്ടായിരുന്നു... ""കൊന്നില്ലേ... ഞങ്ങളുടെ രാജകുമാരിയെ... ഒരു നാടിന് മുഴുവൻ അന്നം തന്ന ഞങ്ങളെ രാജകുമാരിയെ കൊന്ന് കളഞ്ഞില്ലേ...."" ഒരു സ്ത്രീ മുന്നോട്ട് വന്നു ഡോക്ടറെ കോളറിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... അയാൾ അവർക്ക് മുന്നിൽ നിസ്സഹായിതൻ ആയിരുന്നു.... 🦋🦋🦋🦋🦋🦋

ഇതേ സമയം മറ്റു രണ്ട് സ്ഥലങ്ങളിൽ ആയി രണ്ട് പെൺകുഞ്ഞുകൾ ജന്മം കൊണ്ടു.... അവരിൽ ഒരാൾക്ക് മനോഹരമായ നീല കണ്ണുകളും മറ്റേ ആൾക്ക് മനോഹരമായ പച്ച കണ്ണുകളും ആയിരുന്നു... എന്തോ ഒരു ശക്തി അവർക്ക് രണ്ട് പേർക് മുകളിലും വന്നു നിന്ന് രണ്ടായി പിരിഞ്ഞു അവരുടെ രണ്ട് പേരുടെയും ശരീരത്തിൽ കയറി.... ആ രണ്ട് കുഞ്ഞുങ്ങളും ഒന്ന് നിരങ്ങി അവരുടെ ആദ്യ കരച്ചിൽ കരഞ്ഞു... മരണപ്പെട്ടു എന്ന് വിജാരിച്ച കുഞ്ഞുങ്ങൾ ജീവിച്ചിരിപ്പുണ്ടായതിൽ അവർ രണ്ടുപേരുടെയും മാതാപിതാക്കൾ സന്തോഷം പങ്കിട്ടു... അവരിൽ ഒരാളുടെ മാതാവ് ജനാലക്കുള്ളിലൂടെ അന്നത്തെ ചന്ദ്രനെ നോക്കി.... അതെ അന്നൊരു പൗർണമി ദിനമായിരുന്നു.... ×××××××××××××🦋

(വർത്തമാന കാലം ) പൗർണമി ദിനത്തിന്റെ മനോഹരമായ ആ രാത്രിയിൽ പക്ഷികളുടെ ശബ്ദം ചുറ്റും കേൾക്കുന്നുണ്ടായിരുന്നു.. ആ ഇരുട്ടിനെയും തെല്ലും ഭയക്കാത്ത പോലെ അവൾ അന്നത്തെ ചന്ദ്രനെ തന്നെ നോക്കി നിന്നു.. അവളെ പച്ച കണ്ണുകൾ കാരണമറിയാതെ തിളങ്ങി... ആ കണ്ണുകളിലെ തിളക്കം ആകാശത്തെ നക്ഷത്രങ്ങളുടെ തിളക്കത്തേക്കാൾ മോനോഹരമായിരുന്നു... അവൾ അവളുടെ കണ്ണുകൾ തായൊട്ട് പായിച്ചു... മനോഹരമായ ആ കായലിലെ ജലമൊഴുകുന്ന ശബ്ദം എത്ര ദൂരേക് വേണമെങ്കിലും കേള്കുമായിരുന്നു... അതിന്റെ താളത്തിനനുസരിച് അവൾ തന്റെ കൈയിലെ പുസ്തകം വായിച്ചു.. ഇനിയും ഇരുട്ടിയാൽ അവളെ വീട്ടിൽ കയറ്റില്ലെന്ന് അറിയുന്നത് കൊണ്ട് അവൾ ആ പുസ്തകം മടക്കി വെച്ചു.. Fair in love.... Written by aann.. ആ പുസ്തകത്തിന്റെ പുറം ചട്ടയിൽ എഴുതിയത് വായിച്ചു കൊണ്ട് അവളാ പുസ്തകം മാറോടു ചേർത്ത്... ലോകത്തിന് മുൻപിൽ എത്ര ധീരയാണെങ്കിലും എന്നേ രണ്ട് കാര്യമേ തോൽപ്പിച്ചിട്ടുള്ളു... ഒന്ന് കഥാകാരി ആനിന്റെ പുസ്തകങ്ങളും മറ്റൊന്ന് എന്റെ പ്രണയവും...

ആകാശത്തെ പൂർണ ചന്ദ്രനെ നോക്കി അത് പറയുമ്പോൾ അവളുടെ മുഖത്ത് നിരാശ പടർന്നിരുന്നു... അവൾ കായലരികത്തു കൂടി മുന്നോട്ട് പോയി. ആ കായലിന്റെ അരികിൽ നിർത്തിയിട്ട ഹൌസ് ബോട്ടുകളിലേക് ഒരു നിമിഷം അവളുടെ കണ്ണുകൾ പോയി.. ഒരു ഹൌസ് ബോട്ട് മാത്രം വേറിട്ടു നില്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടു... അവളിൽ ഒരു കൗതുകം നിറഞ്ഞു. അവൾ പതിയെ അങ്ങോട്ട് നടന്നു... ആ രാത്രിയിലെ വെളിച്ചം കാരണം മുഴുവനായിട്ടും പൊടി പിടിച്ചതാണെങ്കിലും അതിന്റെ നാമം തിളങ്ങുന്നുണ്ടായിരുന്നു.. TITALEE TATTOO BOAT അവൾ അതിന്റെ അകത്തേക് തന്റെ കാൽ വെച്ചതും അതിനകത്തു നിന്ന് കടവാതിലുകൾ ശബ്ദത്തോടെ പുറത്തേക് വന്നു... അതിന്റെ ശബ്ദം അവളെ ഭയപ്പെടുത്തി എങ്കിലും അവൾ തനിക്കാവുന്ന വിധം അതിനെ വകഞ്ഞു മാറ്റി മുന്നോട്ട് ചെന്നു... അവൾ രണ്ടാമത്തെ ചുവട് വെച്ചതും...

അവൾക് ചുറ്റും ഒരു ചിത്ര ശലഭം പാറി കളിച്ചു... അവൾ അതിനെ തന്നെ നോക്കി നിന്നു.. അവളെ ഏറ്റവും ആകർഷിച്ചത് അതിന്റെ മനോഹരമായ നീല നിറം ആയിരുന്നു.. ആ ചിത്ര ശലഭം എങ്ങോട്ടെന്നില്ലാതെ പാറി കളിച്ചു.. അവളൊരു കൗതുകത്തോടെ അതിന് പിന്നാലെ പോയി... ആ ചിത്ര ശലഭം പോകുന്ന സ്ഥലത്തെല്ലാം നീല നിറമുള്ള എന്തോ ഒരു പൊടി വർഷിക്കുന്ന പോലെ തോന്നി.... ആ ചിത്ര ശലഭം പറന്നു കൊണ്ട് ആ ബോട്ടിന്റെ പുറത്തേകെത്തി... അവളും അതിന് പിന്നാലെ ഏതോ ലോകത്ത് എന്ന പോലെ പോയി..അവൾ അതിനെ പിടിക്കാൻ എന്ന പോലെ അവളുടെ കൈകൾ ഉയർത്തി...പെട്ടന്ന് ആ ചിത്രശലഭം അവിടെ നിന്ന് അപ്രത്യക്ഷമായി.... അവൾ ചുറ്റും അതിനെ പരതി... അവളെ ശരീരത്തിലേക് എവിടെ നിന്നോ ഒരു ജല തുള്ളി പതിച്ചപ്പോൾ ആയിരുന്നു അവൾ യഥാർത്ഥ ലോകത്തേക് എത്തിയത്.. അവൾ തന്റെ വാച്ചിൽ സമയം നോക്കി...

പതിനൊന്നു മണി കഴിഞ്ഞു എന്നറിഞ്ഞതും അവൾ ആ പുസ്തകവും മാറോടു ചേർത്ത് അവിടെ നിന്ന് ഓടി മറഞ്ഞു... പോയി മറയുന്ന അവളെ തന്നെ നോക്കി ആ ഹൌസ് ബോട്ടിനുള്ളിലുള്ള ആ രൂപത്തിന്റെ മനോഹരമായ കണ്ണുകൾ തിളങ്ങി... ആ രൂപത്തിന്റെ വലത്തേ കൈയുടെ മേൽ ഭാഗത്തായിട്ട് ആ ടാറ്റു ഉണ്ടായിരുന്നു... നീല നിറമുള്ള ചിത്രശലഭത്തിന്റെ ടാറ്റു... ആ ഹൌസ് ബോട്ടിൽ നിന്ന് ഒരു ശവ ശരീരം വായുവിലേക് ഉയർന്നു പൊങ്ങി... അത് കായലിലേക് വീണു... ആ ശവ ശരീരത്തിന്റെയും വലത്തേ കൈയുടെ മേൽ ഭാഗത്ത് നീല നിറമുള്ള ചിത്രശലഭത്തിന്റെ ടാറ്റു സ്വയം വരഞ്ഞു വന്നു... ഇത് കണ്ട് ഹൌസ് ബോട്ടിനുള്ളിലെ രൂപത്തിന്റെ കണ്ണുകളിലെ തിളക്കം വർധിച്ചു.... ഇതെല്ലാം കണ്ട് കൊണ്ട് പൊത്ത കാടിന് പിന്നിൽ വൃദ്ധനായ ഒരു മനുഷ്യനുമുണ്ടായിരുന്നു.. ""ഇന്നും അവൾ വന്നു... മനോഹരമായ പൗർണമി ദിനത്തിലെ ചന്ദ്രനെ കാണാൻ..... അവളുടെ ശക്തി എന്തെന്ന് അറിയാൻ നീലയും പച്ചയും നിറമുള്ള ആ ഹോത്രി മാണിക്യം അവളുടെ കൈകളിൽ കിട്ടിയേ തീറുള്ളു..." അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു.... ×××××××××××××××××🦋

""ആഹാ വന്നല്ലോ തമ്പുരാട്ടി... ഇന്നിപ്പോ നേരത്തെ ആണെല്ലോ... 11 മണി കയിഞ്ഞാ വീട്ടിൽ കയറുന്നെ... സംസ്കാരം ഇല്ലല്ലോ.. നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാൻ..." കായലിൽ നിന്ന് വന്നപ്പോൾ തന്നെ തന്റെ രണ്ടാനമ്മ പറയുന്നത് കേട്ടിട്ടും അവൾ കേൾക്കാത്ത പോലെ മുന്നോട്ട് നടന്നു... ""ലാക്കിയ തലേഹ"" ഐ പി എസ് ഒന്നവിടെ നിന്നാലും... അവരുടെ മകൾ കൂടി പറഞ്ഞതും ലക്കി എന്ന നമ്മുടെ കഥാനായിക തിരിഞ്ഞു നോക്കി... എന്തേയ്.... അവൾ പുച്ഛത്തോടെ ചോദിച്ചു... """നിന്റെ ഐ പി എസ് പരാക്രമങ്ങൾ എന്റെ കോളേജിൽ വേണ്ടാ... എന്റെ ഫ്രണ്ട്സിനെ ഒക്കെ എന്ത്‌ ധൈര്യത്തിലാ നീ അറസ്റ്റ് ചെയ്തത്..."" "" പടച്ചോനെ... അവരൊക്കെ നിന്റെ ഫ്രണ്ട്‌സ് ആയിരുന്നോ... സൊ സാഡ്.. ഞാൻ അവരോട് ചോദിച്ചതായിരുന്നല്ലോ നിങ്ങൾക്കൊക്കെ ""ശംസിയ ശാക്കിർ"" അയിട്ട് എന്തെങ്കിലും ബന്ധമുണ്ടോ എന്ന്... ഇതറിന്നെങ്കിൽ ഞാൻ രണ്ടെണ്ണം കൂടി എല്ലാത്തിനും കൊടുക്കുമായിരുന്നു... "" ലക്കി പരിഹാസത്തോടെ പറഞ്ഞതും ശംസിയ യുടെ മുഖം മാറി...

""ഡീ... ലാക്കിയ.. നീ ഐ പി എസ് ആയി എന്ന് വെച്ച്.. എനിക്ക് എന്നും നീ ആ തന്തയും തള്ളയും ഇല്ലാത്ത ഈ വീട്ടിലെ തൂപ്പ് പണി ചെയ്യുന്ന തലേഹ തന്നെ ആണ്....""" ""തന്തയും തള്ളയും ഇല്ലാത്ത '""" ശംസിയയുടെ ആ വാക്കുകൾ ലക്കിക്ക് ചുറ്റും അലയടിച്ചു കേട്ടു... അവൾ തല തായത്തി.. അത് കണ്ടതും ശംസിയയുടെ മുഖത്ത് വിജയ ചിരി വിരിഞ്ഞു... പെട്ടെന്നായിരുന്നു ലക്കി തല ഉയർത്തിയത്.. അവളുടെ പച്ച കണ്ണിൽ രൗദ്ര ഭാവം കണ്ടതും ശംസിയ യും അവളുടെ സാബിറയും ഒന്ന് ഭയന്നു... """തന്തയും തള്ളയും ഇല്ലാ എന്ന് പറഞ്ഞ എന്റെ ഉമ്മയും ഉപ്പയും ഉണ്ടാക്കി വെച്ചതിലാ താനും തന്റെ തള്ള സാബിറയും തന്ത ശാകിറും സുഖിച്ചു ജീവിക്കുന്നത്... ഞാൻ ഒന്ന് പറഞ്ഞാൽ ഇറങ്ങി പോവേണ്ടി വരും എല്ലാതിങ്ങളും...""" അവളെ വാക്കുകളെക്കാൾ അവരെ ഭയപ്പെടുത്തിയത് ആ മുഖത്തെ രൗദ്ര ഭാവം ആയിരുന്നു...

അവരെ രണ്ടാളെയും ഒന്ന് വെച്ച് നോക്കി അവൾ തന്റെ മുറിയിൽ പോയി വാതിലടച്ചു... അവിടെ ഉള്ള ഒരു മേശയുടെ മുകളിൽ വെച്ച താനും തന്റെ ഉമ്മയും ഉപ്പയും ചേർന്നുള്ള ഫോട്ടോ അവൾ മാറോടു ചേർത്ത് പൊട്ടി കരഞ്ഞു... """ എന്തിനാ... എന്തിനാ എന്നേ ഇവരുടെ ഇടയിൽ ഒറ്റക്കാക്കി പോയത്... ജീവിതം എന്നും എന്നേ തോൽപ്പിച്ചിട്ട് അല്ലെ ഉള്ളു.... ആദ്യം എന്റെ ഉമ്മയെ കൊണ്ട് പോയി... അവസാനമായി ഒരു നോക്ക് പോലും ആർക്കും കാണാൻ കഴിയാതെ ഉമ്മ എല്ലാരെയും വിട്ടു പോയി... ഞാൻ lkg യിൽ പഠിക്കുമ്പോൾ എന്റെ ഒരു സുഹൃത് പറഞ്ഞിട്ടല്ലേ എന്റെ ഉമ്മ ഡോക്ടറെ കാണിക്കാൻ പോയതല്ല മരിച്ചതാണ് എന്ന് ഞാൻ അറിഞ്ഞത്.... എല്ലാവരുടെയും നിർബന്ധം കാരണം ഉപ്പാ രണ്ടാമതും വിവാഹം കഴിച്ചു...സാബിറാ എന്ന ഒരു സ്ത്രീയെ.... ആദ്യമൊക്കെ സ്നേഹത്തിൽ ആയിരുന്നെങ്കിലും ഉപ്പ പോയപ്പോൾ അവരും എന്നേ ഈ വീട്ടിലെ വേല ക്കാരിയെ പോലെ അല്ലെ കൊണ്ട് നടന്നത്...കുറേ കഴിഞ്ഞപ്പോൾ ഒരാളെ കൊണ്ട് വന്നു ഇതാണ് എന്റെ ഉപ്പാ എന്നും പറഞ്ഞു…"" അവൾ തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും ഓർത്തു കരഞ്ഞു തളർന്നു... പതിയെ തളർച്ചയോടെ ഉറക്കത്തിലേക് ആണ്ടു... അവൾ ഉറങ്ങിയതും അവളുടെ ജനാലക്കരികിൽ ഉണ്ടായിരുന്ന നീല നിറമുള്ള ആ ചിത്ര ശലഭം വട്ടത്തിൽ പാറി കളിച്ചു... അത് പറക്കുമ്പോൾ വാർഷിക്കുന്ന നീല നിറമുള്ള ആ പൊടി തട്ടി അവിടെയുള്ള ചെടികളിലെ മൊട്ടുകൾ എല്ലാം വിരിഞ്ഞു.... ആ പൂക്കളെല്ലാം അന്നത്തെ ചന്ദ്രന് നേരെ ആയിരുന്നു.... ××××××××××××××🦋

"""ഉറങ്ങാനായില്ലേ… ഇരുപതിനാല് മണിക്കൂറും ഒരു പുസ്തക വായന…."" പിന്നിൽ നിന്ന് ഉമ്മ വിളിച്ചു പറയുന്നത് കേട്ടു അവളാ പുസ്തകം മടക്കി വെച്ചു.. പുസ്തകത്തിന്റെ പേരിലേക് നോക്കി.. ""Fair in love "" ആ പേര് വായിച്ചതും അവളുടെ മനോഹരമായ നീല കണ്ണുകളിലെ തിളക്കം വർധിച്ചു…അവൾ തന്റെ കൈയിലെ ടാറ്റുവിലേക് നോക്കി… ""നീല നിറമുള്ള ചിത്ര ശലഭത്തിന്റെ ഈ ടാറ്റു കണ്ടപ്പോൾ ഉള്ള അട്ട്രാക്ഷനിൽ ചെയ്യിപ്പിച്ചതായിരുന്നു.. ഇന്ന് actress ""ഡൗല്ലാഹ് ഫറാൽ "" എന്ന ഞാൻ ഈ ടാറ്റുവിന്റെ പേരിൽ അറിയപ്പെടുന്നു.. അതിന് മാത്രം എന്ത്‌ പ്രത്യേകതയാണ് ഇതിനുള്ളത്… ആക്ച്വലി """what's behind the titalee of love "" (സത്യത്തിൽ പ്രണയത്തിന്റെ ചിത്ര ശലഭത്തിന് പിന്നിൽ എന്താണ്???) അവൾ അതിലേക് തന്നെ നോക്കി കൊണ്ട് സ്വയം ചോദിച്ചു… ഫോൺ ഓൺ ചെയ്തു വെൾപേപ്പറിൽ അവളോടൊപ്പം ചേർന്നുള്ള ലക്കിയുടെ ചിത്രം കണ്ടു അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ""'ആരെന്നെ അവിശ്വസിച്ചാലും നീയെന്നെ വിശ്വസിക്കുമെന്ന് വിശ്വസിച്ചിരുന്നു ലക്കി....

പക്ഷേ നീയും എന്നേ അവിശ്വസിച്ചു..ഇതിനെല്ലാം ഒറ്റ കാരണക്കാരൻ മാത്രമേയുള്ളു. അഹ്‌സാൻ ബാക്കിർ"" അവളുടെ കണ്ണുകളിൽ അവനോടുള്ള പക ആളി കത്തി… ""ഡൗലാ ദീദീ …ഇതാരാണ് പറഞ്ഞേ…"" പെട്ടന്ന് അവളുടെ കണ്ണുകൾ പൊത്തി കൊണ്ട് പിന്നിൽ നിന്നൊരു കൊച്ചു ശബ്ദം കേട്ടതും അവളുടെ മുഖത്തൊരു നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.. '"""ഡാ… കുറുമ്പാ..ഡിയാനൂട്ട.. ഇതാണ്.. ""ഡിയാൻ മുഹമ്മദ്‌"".. "" ""മനച്ചിലാക്കിയല്ലേ… നിങ്ങളോട് ഉമ്മാമ്മ വല്ലതും വിഴുങ്ങാൻ വേണേൽ തായൊട്ട് വരാൻ പറഞ്ഞു.. പിന്നേ ഫാൻസിനോട് ഫുഡും കൂടി കൊണ്ട് തരാൻ പറഞ്ഞൂടായ്നോ ന്നും ചോദിച്ചു.."" അവൻ പറഞ്ഞു തീർന്നതും അവൾ മുഖം ചുള്ക്കി.. ""ബ്ലഡി ഗ്രാമ വാസിസ്.. എന്റെ ഫാൻസിനെ ഫുച്ഛമാണല്ലേ.."" അവൾ അവനെയെടുത്തു കൊണ്ട് തായൊട്ട് ഇറങ്ങുന്നതിനിടയിൽ പിറുപിറുത്തു… അവൾ അവിടെ നിന്ന് പോയതും നീല നിറമുള്ള ആ ചിത്ര ശലഭം അവിടെ ഒന്ന് വട്ടത്തിൽ പാറികളിച്ച ശേഷം അപ്രത്യക്ഷമായി.. ××××××××××××××××🦋

പൂർണ ചന്ദ്രനെ വെളിച്ചം ആ ഗുഹയിലെ നീലയും പച്ചയും ചേർന്ന നിറമുള്ള ഹോത്രി മാണിക്യത്തിൽ തട്ടി... ഹോത്രി മാണിക്യം വെട്ടി തിളങ്ങി.... അതിന്റെ പ്രകാശം തട്ടി പ്രതിഫലിച്ചു ഗുഹയുടെ ചുവരിലുള്ള ഗുഹാ ചിത്രങ്ങളിൽ ചെന്ന് പതിച്ചു… കാട്ട് വള്ളികളും പായലും പൂപ്പലും എന്നിങ്ങനെ എല്ലാം കൊണ്ടും ഹോത്രി മാണിക്യത്തിനുള്ള സുരക്ഷ പ്രകൃതി തന്നെ ഒരുക്കി വെച്ചിരുന്നു… ×××××××××××××××××🦋×××××××××××××××× ലക്കി നിസ്കാരം കഴിഞ്ഞു സലാം വീട്ടി... എന്നത്തേയും പോലെ തന്റെ ഉമ്മന്റേയും ഉപ്പാന്റെയും പരലോക ജീവിതം സുഖമുള്ളതാവാൻ അവൾ മനമുരുകി പ്രാർത്ഥിച്ചു... ഉദിക്കാൻ വെമ്പി നിൽക്കുന്ന സൂര്യനെ ഒന്ന് നോക്കി.... തന്റെ ജീവിതത്തിലെ സങ്കടം നിറയ്ക്കുന്ന ഓരോ കാര്യങ്ങളും അവളോർത്തെടുത്തു... അവൾ തന്റെ മാറിലേക് കൈ ചേർത്ത് വെച്ചു...

അവൾ കണ്ണുകൾ ഒന്ന് തിളങ്ങി എങ്കിലും ആ കണ്ണുകളിൽ നിന്ന് പലതുമോർത് ഒരിറ്റ് കണ്ണുനീർ പൊഴിഞ്ഞു... അവളത് വാശിയോട് തുടച്ചു കളഞ്ഞു.... ""ഇല്ലാ... ഇനി കരഞ്ഞും നിലവിളിച്ചും എല്ലാവരെയും അന്തമായും വിശ്വസിച്ച ലക്കി ഇല്ലാ.... അവൾ മരിച്ചു.... എല്ലാവരും ചേർന്ന് അവളെ കൊന്നു... ഇനി കഴിവുറ്റ ഐ പി എസ് ഓഫീസർ എ സി പി ""ലാക്കിയ തലേഹ "" മാത്രമേ ജീവിച്ചിരിപ്പുള്ളു... അവൾ തന്റെ മനസ്സിന് സ്വയം ആശ്വാസമേകി കൊണ്ട് പറഞ്ഞു.... ഇന്നലെ പകുതി വായിച്ചു വെച്ച fair in love എന്ന പുസ്തകം തുറന്നു... ""അവൾക് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്... അതെ അവൾ എന്റെ പ്രണയമല്ലാ എന്റെ സൗഹൃദമാണ്... എന്റെ അമ്മയാണ്... എന്റെ ജീവനാണ്... അതെ അവൾ എന്റെ സഹോദരി ആണ്...""" എന്ത്‌ കൊണ്ടോ അവൾക് ആ വരികൾ വായിച്ചപ്പോൾ തന്റെ സഹോദരനെ കുറിച്ച് ഓർമ വന്നു... """ഇങ്ങനെ ഒരു പെങ്ങൾ എനിക്കില്ല... എന്റെ മനസ്സിൽ ലാക്കിയ തലേഹ മരണപ്പെട്ടു... നീ ഈ വീടിന്റെ പടി ചവിട്ടിയാൽ അന്ന് ഞാനും ഈ വീട്ടിൽ നിന്ന് ഇറങ്ങി പോവും....

""" അവസാനം ആയി അവൻ പറഞ്ഞ വാക്കുകൾ... അവളോർത്തു... പറഞ്ഞത് പോലെ... നീയും പോയി കളഞ്ഞില്ലേ.... ആർക്കും വേണ്ടാത്ത ഈ ജീവിതം ഞാൻ എന്തിന് ജീവക്കുന്നു.... അത് പറയുമ്പോൾ അവൾക്കറിയില്ലായിരുന്നു അവളുടെ ജീവിത ലക്ഷ്യങ്ങൾ... അവള്കായി വിധിച്ച ധൗത്യങ്ങൾ.... തന്റെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു അവൾ കാൾ അറ്റൻഡ് ചെയ്തു... മറുതലക്കൽ നിന്ന് ദൃതിയിൽ എസ് ഐ വിശാൽ പറയുന്നത് കേട്ടു അവൾ ഞെട്ടി.... ഇല്ലാ അതൊരിക്കലും നടക്കില്ലാ.... അവൾ ഉറപ്പോടെ തന്നെ പറഞ്ഞു.... തുടരും....

Share this story