🦋 THE TITALEE OF LOVE🦋: ഭാഗം 13

the titalee of love

രചന: സൽവ

""ലക്കി… നീ ഇവിടെ എന്ത്‌ നോക്കിയിരിക്കാ…"" അമൻ അവളെ പിടിച്ചു വലിച്ചു പറഞ്ഞത് കേട്ടവൾ ഞെട്ടലോടെ ഡോക്ടറെ ക്യാബിനിലേക്ക് കയറി.. ""ദുആയുടെ.. ഹസ്ബൻഡ് ആണോ…"" ഞെട്ടലോടെ ചോദിച്ചു ആ ഡോക്ടർ ഒലിച്ചു വന്ന വിയർപ്പ് തുള്ളികൾ കർച്ചിഫ് കൊണ്ട് ഒപ്പിയെടുത്തു.. ""ആഹ്.. ഡോക്ടർ മാഷാ.. എന്റെ വൈഫ്‌ ദുആമിയ നിങ്ങളെ അടുത്തായിരുന്നല്ലോ ചികിത്സ തേടിയിരുന്നത്…"" അമന്റെ ചോദ്യം കേട്ടു ഡോക്ടർ കണ്ണുകൾ ഒന്ന് മുറുകെ അടച്ചു തുറന്നു അവരെ നോക്കി പുഞ്ചിരിച്ചു.. ""യാഹ്… അവളും കുഞ്ഞും ഹെൽത്തി ആയിരുന്നു… ബട്ട്‌.. അവൾ മരിച്ചില്ലേ.."" അവസാനമെത്തിയപ്പോൾ ഒരല്പം വേദന മുഖത്ത് വരുത്തിയാ ഡോക്ടർ പറഞ്ഞത് കേട്ടു ലക്കി മുഷ്ടി ചുരുട്ടി പിടിച്ചു.. ""നിങ്ങൾ എന്നോട് കള്ളം പറയുന്നു…"" ലക്കി മിഴികൾ ഉയർത്തുക പോലും ചെയ്യാതെ ടേബിൾ ഉള്ള ഗ്ലോബ് തിരിച്ചു കൊണ്ട് പറഞ്ഞതും അവരുടെ ഉള്ളം ഒന്ന് വിറച്ചു.. "ഞാൻ എന്ത് കള്ളം പറഞ്ഞെന്നാ നിങ്ങൾ പറഞ്ഞത്.. അതിന്റെ എന്താവശ്യമാ എനിക്കുള്ളത്.." അവർ പറഞ്ഞു തീരുന്നതിനു മുൻപ് ലക്കിയാ ഗ്ലോബ് വലിച്ചെറിഞ്ഞു..ആ ഡോക്ടറെ ചുട്ടരിക്കാൻ പാകമുള്ള അഗ്നി അവളുടെ കണ്ണുകളിൽ ആളി കാത്തുന്നുണ്ടായിരുന്നു.. കണ്ണുകളിൽ തെളിഞ്ഞു കാണുന്നത് അവളുടെ ദുആ യുടെ ചിത്രമായിരുന്നു…

""ഞാൻ പറഞ്ഞു നിങ്ങൾ പറഞ്ഞത് കള്ളമാണെന്ന്… എന്തിന് ഏതിന് എന്നെനിക്കറിയേണ്ട ആവശ്യമില്ലാ മിസ്സ്‌ മാഷാ..എനിക്ക് ഒന്നും മാത്രം അറിഞ്ഞാൽ മതി.. ദുഅ ആ കുഞ്ഞിനെ അബോർട്ട് ചെയ്തിരുന്നോ..."" ""ഉണ്ട് …"" ഡോക്ടർ വിറയലോടെ പറഞ്ഞു തീർന്നതും ലക്കി യാന്ദ്രികം എന്നോണം ആ സീറ്റിലേക്ക് തന്നെ ഇരുന്നു...അമൻ തന്റെ ശ്വാസം നിലയ്ക്കുന്ന പോലെ തോന്നി.. ഒരിക്കലും അവന്റെ ദുആ അങ്ങനെ ചെയ്യുമെന്നവൻ വിചാരിച്ചിരുന്നില്ല.. ഒരു ദയയും ഇല്ലാതെ അവൾ തന്റെ രക്ത കുഞ്ഞിനെ..… ഓർക്കും തോറും വേദന അവന് തോന്നുന്നുണ്ടായിരുന്നു... ""അബോർട്ട് ചെയ്തെങ്കിൽ അവളുടെ വയർ എങ്ങനെ ഓരോ മാസവും വലുപ്പം വെച്ച് വന്നു…"" ലക്കി മനസ്സിനെ ഒന്ന് ശാന്തമാക്കാൻ ശ്രമിച്ചു കൊണ്ട് ചോദിച്ചതും ഡോക്ടർ എന്തോ ഓർത്തു അവളെ നോക്കി.. അപ്പോഴും അവരുടെ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന ഭയം അവരെത്ര മറച്ചു വെയ്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവൾ അറിയുന്നുണ്ടായിരുന്നു.. ""മൂന്ന്മാസം ഗർഭിണി ആയിരുന്നപ്പോൾ തന്നെ ദുആ മിയ ഒരു ദിവസം എന്റെ അടുത്ത് വന്ന് പൊട്ടി കരഞ്ഞു അബോർട്ട് ചെയ്യണമെന്ന് പറഞ്ഞു.. അന്ന് ആ ഒരവസ്ഥായിൽ ഞാൻ നിസ്സഹായ ആയിരുന്നു.. എത്ര പറഞ്ഞിട്ടും അവൾ മനസ്സിലാക്കിയില്ലാ…

ആരും അറിയരുതെന്നൊരു നിബന്ധനയോടെ ആയിരുന്നു ആ കുഞ്ഞിന്റെ അബോർഷൻ.. പൊതുവെ സിനിമ ഫീൽഡ്മായി ബന്ധം ഉള്ളത് കൊണ്ട് തന്നെ ദുആ മിയാ ഡമ്മി വയർ ഉപയോഗിച്ച്.. എന്നെ മാത്രം ചെക്ക് അപ്പ്‌ എന്ന വ്യാജേനേ വന്നു കാണും. ഓരോ തവണ വന്നു പോവുമ്പോഴും അവളെന്നെ ഒന്ന് മാത്രമേ ഊർമിപ്പിച്ചിരുന്നുള്ളു.. അവളുടെ ഭർത്താവ് ഇതൊന്നും അറിയരുതെന്ന്… അയാൾ ആ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന്… ശബ്ദം ഇടരാതെ എങ്ങനെയോ അത് പറഞ്ഞു ഒപ്പിച്ചു പോവുന്ന ദുആമിയ ഇന്നും എന്റെ ഓർമയിൽ ഉണ്ട്.."' ശ്വാസം ആഞ്ഞു വലിച്ചത് ഡോക്ടർ പറഞ്ഞു തീർത്തതും അമനിൽ ഒരു വേദന പടർന്നു.. താൻ വയർ കാണിച്ചു തരാൻ പറയുമ്പോൾ ഓരോ കാര്യങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന അവളുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി… താൻ ഏറ്റവും അതികം വിശ്വസിച്ച ആളിൽ നിന്നും താൻ ചതിക്കപ്പെട്ടിരിക്കുന്നു എന്നവന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. "" അമൻ… പോവാം.."" അവർ ഇരുവരും പുറത്തിറങ്ങിയതും ഡോക്ടർ നീട്ടി ശ്വാസം വലിച്ചു വിട്ടു.. ഒരു നിമിഷം അവളുടെ മനസ്സിലേക്ക് പൊട്ടി കരയുന്ന ദുആയുടെ മുഖം ഓടിയെത്തി.. "എന്റെ അമൻ ഒന്നുമറിയേണ്ടാ.. ഒന്നും സഹിക്കില്ല… തളർന്നു പോവും…"

അവൾ ആവർത്തിച്ചു പറയാറുള്ളതായിരുന്നു… ചെയ്തത് തെറ്റാണെന്ന് അറിയാമെങ്കിലും അവിടെയും അവര്ക് ഒരു ശെരിയുണ്ടായിരുന്നു…. "അമൻ….നീയെന്താ തലത്തായതി നടക്കുന്നത്…" പുറത്തിറങ്ങിയതും ലക്കി ചോദിച്ചത് കേട്ടവൻ മിഴികൾ ഉയർത്തി.. ""എന്റെ ദുആ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്തത്… എന്തിനാ എന്റെ കുഞ്ഞിനെ അവൾ ഭൂമിയിൽ നിന്നില്ലാതാക്കിയത്…ശെരിക്കും എത്ര ദുഷ്ടയാ അവൾ.."" ഇടരുന്ന ശബ്ദത്തോടെ ഉള്ള അവന്റെ ചോദ്യത്തിന് അവൾക്കൊരു മറുപടി ഇല്ലായിരുന്നു.. ""നീ ദുആ യെ ആവിശ്വസിക്കുകയാണോ… അവൾ ഇത്രയും റിസ്ക് എടുത്ത് ഇങ്ങനെ ഒന്ന് ചെയ്തിട്ടുണ്ടെങ്കിൽ അതിനൊരു കാരണമുണ്ടാവും.. അവൾ നമ്മുടെ ദുആ അല്ലെ അവൾക് ഒരു കാരണവുമില്ലാതെ ഇത്രയും ക്രൂരയാവാൻ കഴിയില്ലാ…"" "നിനക്ക് നിന്റെ സൗഹൃദത്തെ ഇത്രക്ക് വിശ്വാസമാണോ …" ""സൗഹൃദം തുടങ്ങുന്നത് തന്നെ വിശ്വാസത്തിൽ അല്ലെ…"" അവന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിയോടെ മറുപടി പറയുന്ന അവളെ തന്നെ അവനൊന്ന് നോക്കി… ""അപ്പോൾ ഡൗലയോ…"" അവന്റെ ചോദ്യം കേട്ടു അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു പുച്ഛം വിരിഞ്ഞു.. "അവളോട് എനിക്കുള്ളത് തെറ്റ് ധാരണ അല്ലല്ലോ.. അവൾ ചെയ്തത് തെറ്റ് തന്നെ അല്ലെ…അവൾ എനിക്കവളിൽ ഉള്ള വിശ്വാസത്തെ അല്ലെ ഇല്ലാതാക്കിയത്.." "അതിന് മാത്രം നിങ്ങൾ തമ്മിലെന്താ പ്രശ്നം…ദുആയുടെ അത്ര ഇല്ലെങ്കിലും നിനക്ക് പ്രിയപ്പെട്ടത് അല്ലായിരുന്നോ ഡൗലാ.."

ലക്കി പറഞ്ഞു തീരുന്നതിനു മുൻപ് അമൻ ചോദിച്ചത് കേട്ടു അവളുടെ ഓർമ പിന്നോട്ട് നീങ്ങി.. കരഞ്ഞു തളർന്ന അവളിൽ തന്നെ ആയിരുന്നു അതെത്തി നിന്നത്… വേദനകൾ മാത്രം സമ്മാനിച്ച ആ ദിവസങ്ങൾ മനസ്സിലേക്ക് വന്നതും അവളൊന്ന് തല കുടഞ്ഞു..എന്ത് കൊണ്ടാണ് താൻ ഡൗലയെ വെറുക്കുന്നതെന്ന് അറിഞ്ഞാൽ അവന് താങ്ങുമോ എന്നുള്ള ഭയമുള്ളതിനാൽ അവളൊന്ന് പറയാതെ മുന്നോട്ട് നടന്നു.. ""ലക്കീ…"' "" നോക്ക് അമൻ… എന്റെ ജീവിതം തന്നെ തകർത്ത.. എന്റേതായിരുന്നു എല്ലാത്തിനെയും എന്നിൽ നിന്നകറ്റിയ… എന്റെ ജീവിതമേ ഇല്ലാതാക്കിയ അവളെ കുറിച്ച് എനിക്ക് നിന്നോട് സംസാരിക്കേണ്ട.. അവളുടെ പേര് കേൾക്കുമ്പോൾ പോലും എന്റെ രക്ത തിളച്ചുമറിയുന്നുണ്ട്.. അത്രമേൽ ഞാൻ അവളെ വെറുക്കുന്നു… അതിന്റെ വ്യക്തമായ കാരണം കേട്ടാൽ നിനക്ക് താങ്ങില്ലാ… അറിഞ്ഞ നിമിഷം നീയവളെ കൊന്നെന്ന് വരെ വരും… "" ഒരൊറ്റ ശ്വാസത്തിൽ അതും പറഞ്ഞു കണ്ണുകളടച്ച അവളുടെ കണ്ണുകൾ നിറയുന്നതവൻ കാണുന്നുണ്ടായിരുന്നു… അവൾകത്രയും പ്രിയപ്പെട്ടതായിരിന്ന ഡൗലയെ വെറുക്കാനുള്ള കാരണം അറിയണം എന്നുണ്ടായിരുന്നെങ്കിലും അവളിൽ നിന്ന് ഒരു കോപ്പും കിട്ടില്ലാ എന്നത് കൊണ്ട് തന്നെ അവൻ മുന്നോട്ട് നടന്നു…

""നിന്നോട് ദുആ മരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പറയാറുണ്ടായിരുന്നോ.." "അങ്ങനെ ചോദിച്ചാൽ… ഇടയ്ക്കൊക്കെ ഞാൻ അവളോട് എന്തെങ്കിലും സംസാരിക്കുമ്പോൾ എന്നെ അതികം സ്നേഹിക്കേണ്ട അമൻ.. ഞാൻ ഇല്ലാതായാൽ നിനക്കാ വേദന താങ്ങാൻ ആവില്ല.. നീ ഉരുകി തീർന്ന് പോവും… എന്ന് പറയാറുണ്ടായിരുന്നു.. അവൾ പൊതുവെ സാഹിത്യത്തിൽ നല്ല ഇന്ട്രെസ്റ് ഉള്ള ആൾ ആയോണ്ട് അങ്ങനെ എന്തോ പറയുന്നതാവുമെന്ന് കരുതി.. അപ്പോയൊന്നും ഞാൻ അറിഞ്ഞിരുന്നില്ല എന്റെ പെണ്ണ് മരണത്തെ മുന്നിൽ കണ്ടാണ് ഇതൊക്കെ പറഞ്ഞത്…"" അവസാനത്തേക്ക് ഇടരുന്ന ശബ്ദവുമായി അവൻ പറഞ്ഞത് കേട്ടവൾ ഒരു നിമിഷം ചിന്തിച്ചു… "അതെ അവൾക് തന്റെ മരണം അടുത്തെന്ന് അറിയാമായിരുന്നു…" ലക്കി പറഞ്ഞത് കേട്ടു കുറച്ചു മുന്നോട്ട് നടന്നിട്ടും അവളെ കാണാത്തത് കണ്ടവൻ തിരിഞ്ഞു നോക്കി.. ഞൊടിയിടയിൽ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു… ""ഇങ്ങനെ നോക്കണം എന്നില്ല.. ആ ബെഡിൽ അന്നുള്ളത് പോലെ സുന്ദരനും സുശീലംനും ആയ ഞാനല്ലാ ഉള്ളത്.."" Icu വിലേക് തന്നെ തൊള്ളയും തുറന്നു നോക്കി നിൽക്കുന്ന ലക്കിയെ തട്ടിയവൻ പറഞ്ഞതും അവൾ അവന്റെ കൈ എടുത്ത് മാറ്റി അങ്ങോട്ട് തന്നെ നോക്കി… ""അവൻ…."" അവൾ മൊഴിയുന്നത് കെട്ടവൻ വീണ്ടും അതിലേക്ക് നോക്കി.. Icu വിലെ ബെഡിൽ കിടക്കുന്ന… ഒരു യുവാവിനെ കണ്ടതും അവൻ അവളെയൊന്ന് ഉഴിഞ്ഞു നോക്കി..

""എടി കള്ളീ കോഴി കുട്ടീ…"" ""അതല്ലെടോ കോപ്പേ.. ഞാൻ ഒരു മിന്നായം പോലെ അവനെ കണ്ടു...ഞാൻ ഏറ്റവും വെറുക്കുന്നയാളെ.."" അവൾ പറഞ്ഞു തീർന്നതും അവൻ ഞെട്ടലോടെ അവളെ നോക്കി.. ഒരുനിമിഷം കൊണ്ട് ആ പച്ച കണ്ണുകളിൽ തീ നാളങ്ങൾ എരിഞ്ഞു കത്തുന്നതവൻ കാണുന്നുണ്ടായിരുന്നു… അഹ്‌സാൻ ബാഖിർ.. അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു തീരുന്നതിനു മുൻപേ അവളവന്റെ കൈ പിടിച്ചു വലിച്ചിരുന്നു… ""ഇപ്പോൾ… ഇപ്പോൾ എനിക്ക് നമ്മുടെ പഴയ ഗ്യാരജിലേക്ക് പോവണം…"" ""എന്തിന്.."" അമൻ അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അവൾ അവനെ തന്നെ ഒന്ന് നോക്കി.. ""നീ ഓർക്കുന്നുണ്ടോ..അവസാനമായി അവനെന്നോട് പറഞ്ഞതെന്താണെന്ന്...അവൻ ഇനി എന്റെ അടുത്തേക്ക് വരുമെങ്കിൽ ഒരു യുദ്ധത്തിന് തന്നെയാവും എന്ന്… എനിക്കെന്റെ യുദ്ധകളം തയാറാക്കണം..എനിക്ക് ജയിക്കണമീ യുദ്ധത്തിൽ…."" "നീ തോൽക്കും ലാക്കിയാ…!!!..അവനെതിരെ നിൽക്കണമെങ്കിൽ ബെഹനാം ലൈത് തന്നെ വേണം.." വാശിയോടെ പറയുന്നവളെ നോക്കിയവൻ മനസ്സിൽ മൊഴിഞ്ഞു അവളെ കൈ മുറുകെ പിടിച്ചു.. ""ലക്കീ… നീ ശാന്തയാവ്.. അവനെതിരെ യുദ്ധം ചെയ്യാൻ നമുക്ക് കഴിയില്ലാ.. നിന്നെ തോൽപിക്കാൻ മാതൃമൊന്ന് അവനിൽ ഉണ്ട്.. അവിടെ നീയൊരിക്കലും ജയിക്കില്ല.. ഒരു പക്ഷേ അവനെതിരെ നീ ജയിച്ചാൽ നീ അന്ന് തന്നെ മരിക്കും…

"" അവൻ പറഞ്ഞു കഴിഞ്ഞതും അവൾ എല്ലാം തകർന്നവളെ പോലെ നിലത്തേക്ക് ഊർന്നു വീണു… "എൻ… എന്റെ ദുആ…" വിറയലോടെ മൊഴിയുന്നവളെ പിടിച്ചെഴുന്നേൽപ്പിച്ചു അവൻ പുറത്തിറങ്ങി.. _____•🦋•_____ "എല മോൾ പോവാണല്ലോ…സുഖല്ലാത്തൊണ്ട് ഇനി സ്കൂളിൽ പോവേണ്ടല്ലോ…" നഴ്സിനെ നോക്കി അതും പറഞ്ഞു അവൾ നഴ്സിന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. " ആര് പറഞ്ഞു.. നാളെ തന്നെ നിന്നെ സ്കൂളിൽ പറഞ്ഞയക്കണം.. " ലൈത് ഇടയിൽ കയറി പറഞ്ഞത് കേട്ടു എല മുഖം കൊട്ടി..അവന്റെ കൈ മനസ്സില്ലാ മനസ്സോടെ പിടിച്ചു പുറത്തിറങ്ങി.. കാറിൽ ഇരിക്കുമ്പോഴും മുഖം വീർപ്പിച്ചു ഇരിക്കുന്ന അവളെ കണ്ട് അവന്റെ ചുണ്ടിൽ ചിരി പൊട്ടി .. "നോക്ക് എല.. എനിക്കില്ലേ ഒരു സിസ്റ്റർ ഉണ്ടായിരുന്നു.. ദുആ ന്നാ പേര്.. അവൾക്കും നിന്നെ പോലെ സ്കൂളിൽ പോവാൻ ഭയങ്കര മടിയായിരുന്നു.." "എന്നിട്ട് ദുആ എവിടെ പോയി…"" അവൻ പറഞ്ഞു തീരുന്നതിനു മുൻപേ എല ചോദിച്ചത് കേട്ടു അവന്റെ ചുണ്ടിൽ മങ്ങിയ ഒരു ചിരി വിരിഞ്ഞു.. "അവൾക് ഭൂമിയിലെ ജീവിതം ഇഷ്ടല്ലാത്തൊണ്ട വേറെയൊരു ലോകത്തേക്ക് പോയി… ആർക്കും കാണാൻ പറ്റാത്തൊരു ലോകത്തേക്ക്.."" "ദേ ഐസ്ക്രീം…" ഐസ് ക്രീം വിൽക്കുന്നയാളെ ചൂണ്ടിയവൾ പറഞ്ഞതും അവൻ വണ്ടി നിർത്തി അവളുടെ കൈ പിടിച്ചു പുറത്തിറങ്ങി.. ""എന്നിട്ടില്ലേ… മടിച്ചി ദുആ പിന്നെ ഐസ് ക്രീം വേണമെന്ന് വാശി പിടിക്കും.."

"അപ്പോൾ എല മോളും ദുആയെ പോലെയാണോ…." കൗതുകത്തോടെ അവനെ നോക്കിയവൾ പറഞ്ഞതും അവനൊന്നു ചിരിച്ചു അവൾക് ഐസ്ക്രീം വാങ്ങി കൊടുത്തു… _____•🦋 (ലൈത്) എലയ്ക്ക് ഐസ് ക്രീം വാങ്ങി കൊടുത്ത ശേഷം ഞാൻ ഐസ് ക്രീം കഴിച്ചോണ്ടിരിക്കുന്ന അവളെ തന്നെ നോക്കി നിന്നു.. എന്തോ എന്റെ കൊച്ചു ദുആയെ പോലെ.. അവളുമായി വല്ലാതെ അടുപ്പമുള്ളത് പോലെ തോന്നുന്നു… "എല മോൾക് ഇനിയും ഐസ്ക്രീം വേണം…" അതും പറഞ്ഞവൾ ഗുഡ്‌സിൽ ഉള്ള ആൾക നേരെ ഏന്തി നിന്ന് കൈ നീട്ടിയതും ആ ഐസ്ക്രീം അവളുടെ തലയിലേക്ക് മറിഞ്ഞു..ഒരു കുട്ടി ഭൂതത്തെ പോലെയുള്ള അവളെ കണ്ട് ചിരിയടക്കാൻ പറ്റാത്തത് കൊണ്ട് തന്നെ ഞാൻ പൊട്ടിച്ചിരിച്ചു.. "യൂഹ്.." എന്നൊരാളർച്ച മാത്രമേ പിന്നെ കേട്ടുള്ളു.. ഞാൻ കണ്ണ് തുറന്നു നോക്കിയതും എന്നെ നോക്കി ഇളിച്ചു കാണിക്കുന്ന എലയെ കണ്ട് മുഖം ചുളിച്ചു ഞാൻ എന്നെ തന്നെ ഒന്ന് നോക്കി.. "ഡീ….ഇലാ…ലാ…" ഞാൻ അവളെ നോക്കി പല്ല് കടിച്ചതും അവൾ കുലുങ്ങി ചിരിച്ചു അവിടെ നിന്നോടി.. " ഡീ….നിക്കെടി… " ഞാൻ അവളെ കഴുത്തിലൂടെ കൈയ്യിട്ട് എന്നോട് ചേർത്ത് നിർത്തി പറഞ്ഞതുമവൾ കുണുങ്ങി ചിരിച്ചു എന്നെ നോക്കി… ""ചിരിക്ക്… ഇനിയും.. ഇനിയും ചിരിക്ക്… ലൈത് അല്ലാ ലുട്ടാപ്പി.."" അവൾ എന്റെ ഷർട്ടിൽ പടർന്ന ഐസ്ക്രീം നോക്കി പറഞ്ഞതും ഞാനൊരു ചിരിയാലെ അവളെ എടുത്ത് തോളിൽ വെച്ചു കാറിൽ കയറ്റി...

അപ്പോയായിരുന്നു എന്റെ കണ്ണില്ലത് ഉടക്കിയത്.. നീല നിറമുള്ളയാ ചിത്ര ശലഭത്തിന്റെ റ്റാറ്റു…ഞാൻ ഞെട്ടലോടെ ആ ടാറുവിലേക് തന്നെ നോക്കി.. അതെ.. ഇത് അത് തന്നെ... " എൻ ഹൃദയവുമായി ഇവൾക്കെന്ത് ബന്ധം… " സ്വയം ചോദിച്ചു ഞാൻ സീറ്റിൽ ഇരുന്നു.. "എല മോൾ എങ്ങനാ കായലിൽ വീണത്…" "ഒരു പൂമ്പാറ്റ പിന്നിൽ വന്നു.. ഒരൊറ്റ ഉന്ത് ഉന്തിയതാ…ഇപ്പോൾ എല മോൾക് വെള്ളം തന്നെ പേടിയാ..." അവൾ കൈ കൊണ്ട് ആംഗ്യം കാണിച്ചു എന്നെ പിടിച്ചുണ്ടിയതും എന്റെ തല സ്റ്റീറിങ്ങിൽ ഇടിച്ചു… എങ്കിലും അവനതിന്റെ വേദന അറിഞ്ഞിരുന്നില്ല...അപ്പോഴും എന്റെ മനസ്സ് അവൾ വെള്ളത്തിൽ വീണതിനെ കുറിച്ചായിരുന്നു.. "എന്തിന് നീ അവളെ ജലത്തിൽ നിന്ന് ഭയമുള്ളതാക്കി.." ____•🦋•_____ *നമ്മൾ ജലത്തെ ഭയക്കണം..അതില്ലെങ്കിൽ നമുക്ക് ജീവിക്കാൻ കഴിയില്ലാ.. അത് പോലെ തന്നെ നമ്മുടെ ജീവൻ എടുക്കാനുള്ള ശക്തിയുമുണ്ടതിന്…! ചില സൗഹൃദങ്ങൾ പോലെ…!!* അവന്റെ ചോദ്യത്തിന് അവൾ കൊടുത്ത മറുപടി കെട്ടവൻ അവളെ തന്നെയൊന്ന് നോക്കി.. "അതിനാണോ മിയാ ഈ അക്വേറിയാം എറിഞ്ഞു പൊട്ടിച്ചത്…" "എല്ലാം എന്റെ പ്രണയം എന്ന അനശ്വരമായ ഒന്നിന് വേണ്ടി മാത്രമാണ്… എന്നിലെ ജീവൻ ആണെങ്കിൽ പോലും പ്രണയത്തിന് വേണ്ടി ഞാൻ എറിഞ്ഞു പൊട്ടിക്കും..കേട്ടിട്ടില്ലേ…

everything is FAIR IN LOVE and war..!!! അവളത് പറഞ്ഞു തീർത്തതും അവനവളെ തന്നോട് ചേർത്ത് നിർത്തി..അവളുടെ കൈയ്യിൽ പൊടിഞ്ഞ രക്തത്തിലേക് നോക്കി.. "എന്തിനാ നീ ഇങ്ങനെ സ്വയം വേദനിപ്പിക്കുന്നത്…" അവന്റെ ചോദ്യം കേട്ടവൾ മിഴികലുയർത്തി അവനെ നോക്കി..അവളുടെ കണ്ണുകൾ പ്രണയത്താലൊന്ന് തിളങ്ങി.. അവളുടെ ഓരോ ഹൃദയമിടിപ്പിലും അവന്റെ പേരായിരുന്നെന്ന് അവന് തോന്നി.. "എന്റെ മാത്രം പ്രണയത്തിന് വേണ്ടിയല്ലേ…" "നീയിപ്പോയാണ് എന്നെ ശെരിക്കും വേദനിപ്പിച്ചത് മിയാ.. നമ്മുടെ പ്രണയം ആരെങ്കിലും തകർത്താൽ…!! ". അവന്റെ ചോദ്യം കേട്ടവളുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു വിരിഞ്ഞത്.. "പ്രണയത്തിനെ ആർക്കും തകർക്കാനാവില്ലെടോ.. ഹൃദയമിടിപ്പ് നിലച്ചാലും പ്രണയം നിലക്കുന്നില്ല…!!! " അവസാനിച്ചു…. "ഞാൻ എന്റെ രചന ഒരു കഴിവുറ്റ എഴുത്തുക്കാരനോ വായനക്കാരനോ വായിക്കുന്നതിനെ തൊട്ട് ഭയക്കുന്നു…." -ആൻ അത്രയും വായിച്ചു തീർന്നതും ഡൗല ശ്വാസം ആഞ്ഞു വലിച്ചു… താൻ ഏറ്റവും ഇഷ്ടപ്പെട്ടയാ രചന അവസാനിച്ചിരിക്കുന്നു… ഓരോ വരികൾ കൊണ്ടും അവളുടെ ഹൃദയം സ്പർശിച്ച ആ പ്രണയകാവ്യത്തിന് വിരാമം… ഓർത്തതും ചെറു നോവ് തോന്നി… "ഇത് പൂർണമാണല്ലോ… പിന്നെ എന്ത് കൊണ്ടായിരിക്കും ഹാഷിം അങ്കിൾ ഇതിന്റെ ബാക്കി ഉണ്ടാവുമെന്ന് പറഞ്ഞത്…"

സ്വയം ചോദിച്ചു ബുക്കിലേക്ക് തന്നെ നോക്കിയിരുന്ന അവളുടെ കണ്ണിൽ അപ്പോൾ ആയിരുന്നു ആനിന്റെ വരികൾ വീണ്ടും ഉടക്കിയത്… "അതെ… ഇതിലെന്തോ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്… ഒരു നല്ല വായനക്കാരന് മാത്രം മനസ്സിലാവുന്ന രീതിയിൽ ഉള്ള എന്തോ ഒന്ന്…" സ്വയം പറഞ്ഞവൾ ആ പുസ്തകം മടക്കി വെച്ചു… പുറം ചട്ടയിലെ കാർട്ടൂൺ ചിത്രത്തിലൂടെ കൈ ഓടിച്ചതും അവളുടെ ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി വിരിഞ്ഞു… "അഥവാ ഇതിനങ്ങനെയൊരു ബാക്കി ഉണ്ടെങ്കിൽ എനിക്കത് എന്തെന്ന് അറിഞ്ഞിരിക്കണം.. തേടി പോവണം ആൻ എന്നയാ എഴുത്തു കാരിയെ..". ______•🦋 {ഡൗല്ല } Fair in love വായിച്ചു ഓരോന്ന് ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു ഫോൺ റിങ് ചെയ്തത്… സ്‌ക്രീനിൽ തെളിഞ്ഞു വന്ന നമ്പർ എവിടെയോ കണ്ട പരിജയം ഉണ്ടെങ്കിലും എനിക്കത് ഏതെന്നു മനസ്സിലായില്ലാ…എന്തായാലും കാൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയോട് അടുപ്പിച്ചു.. "ലക്കീ….നീ ഇന്ന് ഉമ്മയെ കാണാൻ വരുവോ…" മറുതലക്കൽ നിന്നുള്ളയെ പരിചിതം ശബ്ദം കേട്ടതും ഞാൻ ഞെട്ടലോടെ ആ നമ്പറിലേക്ക് തന്നെ ഒന്ന് കൂടി നോക്കി… "അമൻ…" ഒരു ഞെട്ടലോടെ പറഞ്ഞു ഞാൻ പെട്ടന്ന് തന്നെ റോങ്ങ്‌ നമ്പർ എന്ന് പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ചെയ്തു…

ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലാ… അമൻ തന്നെയാണോ എന്നെ വിളിച്ചത്… അവനും ലക്കിക്കും ഒപ്പമുള്ള ഓരോ കാര്യങ്ങൾ ചെറു നോവോടെ എന്റെ ഓർമയിലേക്ക് വന്നു.. കൂടെ ദുആ കൂടെ കടന്നു വന്നതും എനിക്കെന്തോ തളരുന്ന പോലെ തോന്നി… അമൻ അവന്റെ സെലിബ്രിറ്റി ക്രഷ് ആയിരുന്നു ഞാൻ.. അങ്ങനെയാണ് ഞങ്ങൾ പരിചയപ്പെട്ടത് പോലും.. ദുആ യെ കുശുമ്പ് കേറ്റാൻ ഞങ്ങൾ ഒരുപാട് നാടകങ്ങൾ കളിച്ചതും അവസാനം ദുആ അവനെയും എന്നെയും പൂളിൽ തള്ളിയിട്ടതും എല്ലാമൊരു ഓർമയായി മനസ്സിൽ തെളിഞ്ഞു വന്നു.. അമന്റെ ശബ്ദം കേട്ടതിനേക്കാൾ ഉപരി എന്നെ സന്തോഷിപ്പിച്ചത് ലക്കി ജീവിച്ചിരിപ്പുണ്ട് എന്നുള്ളതാണ്… എനിക്കൊരിക്കലും അവൾ പൊറുത്തു തരില്ലെന്ന് ഉറപ്പാണ്.. അത്രയും വലിയ തെറ്റാണല്ലോ ഞാൻ ചെയ്തയത്.. സാധാരണത്തെത് പോലെ ഞാൻ എന്നെ തന്നെ ഒരുപാട് പഴിച്ചു..അതിനുള്ള ബാധ്യത എനിക്കുണ്ട്.. കാരണം ഒരു സുഹൃത്തും ചെയ്യാൻ പറ്റാത്തല്ലേ ഞാൻ ചെയ്തത്… "ഡൗലാ ദീ…" പിന്നിൽ നിന്നുള്ള ഡിയാന്റെ ശബ്ദം കേട്ട് ഞാൻ നിറഞ്ഞ കണ്ണുകൾ തുടച്ചു അവനെ നോക്കി… "ഡൗലാ ദീ എന്തിനാ കരഞ്ഞേ.. ഡിയാന് സ്വപ്നത്തിൽ കാണുന്ന ഇത്തയെ ആണ് ഏറ്റവും ഇഷ്ടം എന്ന് പറഞ്ഞതിനാണോ…" അവൻ ഒരല്പം വെപ്രാളത്തോടെ അവന്റെ കുഞ്ഞു ചുണ്ട് പിളർത്തി ചോദിക്കുന്നത് കേട്ടു ഞാൻ അതെ എന്ന മട്ടിൽ തലയാട്ടി.. "ചോറി ട്ടോഹ്… ഡിയാൻ ദീദിയെ കരയിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാട്ടോ..

വെറുതെ ദീദിയെ കുശുമ്പ് കേറ്റാൻ പറഞ്ഞതാണീട്ടോ…" അവൻ എന്റെ കണ്ണീർ ഒക്കെ അവന്റെ ടി ഷർട്ടിന്റെ തുമ്പ് കൊണ്ട് തുടച്ചു പറഞ്ഞതും ഞാനൊന്ന് ചിരിച്ചു..എങ്കിലും അവന്റെ സ്വപ്നത്തിലുള്ള ഇത്ത ആരെന്നുള്ളത് ഒരു ചോദ്യം തന്നെയാണ്… ഒരു കൊച്ചു കുട്ടിയെ ദിവസനെ സ്വപ്നത്തിൽ വന്നു സന്തോഷിപ്പിക്കാൻ മാത്രം അവൾ ആരാണ്.. എന്റെ മനസ്സിലേക്ക് എന്നെ ഉമ്മാ എന്ന് വിളിക്കാറുള്ള ആ കൊച്ചു കുട്ടി ഓടി വന്നു… മുഖം പോലും വ്യക്തമല്ലെങ്കിലും സുന്ദരി ആയിരുന്നവൾ.. എന്തോ ആരെയും വലിച്ചടുപ്പിക്കുന്ന സൗന്ദര്യത്തിന് ഉടമ.. ആ കുട്ടി ആയിരിക്കുമോ ഇവന്റെ ഇത്ത… ഒരുപാട് ചോദ്യങ്ങളും മറ്റും എന്നിൽ തന്നെ ഉയർന്നു വന്നു.. "ദീദീ ഡിയാന്റെ ഉമ്മ ആരാ..." സാധാരണയായി അവൻ ചോദിക്കാർ ഇല്ലാത്തൊരു ചോദ്യം കേട്ടതും ഞാൻ ക്ലോക്കിലേക്ക് ഒന്ന് നോക്കി… "ദീദി…" "ഞാനാ… ഞാനാ നിന്റെ ഉമ്മ… " ഒരു ഭ്രാന്തിയെ പോലെ അവനെ എന്നോട് ചേർത്ത് നിർത്തി… എല്ലാം അവനെ അറിയിക്കണം എന്നുണ്ടെങ്കിൽ വിധി എന്നെ അതിൽ നിന്ന് തടയുന്നു… ഒരല്പം വേദനയോടെ ഓർത്തു ഞാൻ അവനെ ഒന്ന് കൂടി എന്നിലേക്ക് ചേർത്ത് വെച്ചു… _____•🦋•______ "ഞാൻ പറഞ്ഞത് സത്യാ സാറേ… ഞാൻ കണ്ടതാ സിനിമാ നടി ഡൗലയെ…

നാല് വർഷം മുൻപ് അവരുടെ ഡെലിവറി സമയത്ത് ഞാൻ ഉണ്ടായിരുന്നു ഇവിടെ..അന്ന് അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തിരുന്നു..എനിക്ക് നൂർ ശതമാനം ഉറപ്പാണ് അത് ഡൗല്ലാ ഫറാൽ തന്നെയാണ്…" നേഴ്സ് പറഞ്ഞത് കേട്ടവൻ അവരുടെ ഫോണിലേക്ക് നോക്കി ചിരിച്ചെന്ന് വരുത്തി പുറത്തിറങ്ങി… "എത്രയോ നടിമാരോട് ഒപ്പം ഞാൻ അഭിനയിച്ചിട്ടുണ്ട്… പക്ഷേ ആദ്യമായിട്ടാ ഒരുത്തിയോട് ഇഷ്ടം തോന്നുന്നത്…" അവനൊരല്പം നിരാശയോട് പറഞ്ഞതും അവന്റെ ഫ്രണ്ട് അവനെയൊന്ന് തട്ടി.. "എന്നാലും എനിക്കിപ്പോളും വിശ്വാസം വരുന്നില്ല…റിമാൻ.. ഡൗല അവൾ ഒരു കുഞ്ഞിന്റെ അമ്മയാണോ…" "എനിക്ക് പിന്നെ വിശ്വാസം വരുന്നുണ്ട് എന്നാണോ.. അന്ന് ഞാൻ കല്യാണം കഴിഞ്ഞതാണോ എന്ന് ചോദിച്ചപ്പോൾ തന്നെ അവൾ ഒരല്പം വിറച്ചിരുന്നു.. പക്ഷേ അവൾക്കൊരു കുഞ്ഞുണ്ടെന്ന് വിശ്വസിക്കാൻ പോലും കഴിയുന്നില്ല… എന്തോ അവളെ ആദ്യമായി കണ്ടപ്പോൾ തന്നെ അവളോട് പേരറിയാത്ത എന്തോ ഒരു വികാരം തോന്നിയിരുന്നു… നീ പറഞ്ഞപ്പോൾ ആണ് അതാണ് പ്രണയെന്ന് മനസ്സിലായത്…" "ഇനി നീ അവളെ വെറുതെ വിടുമായിരിക്കും… " "അങ്ങനെ ചോദിച്ചാൽ… എനിക്കൊന്ന് അറിയണം… അവളെന്തിന് ആ കുഞ്ഞിനെ മറച്ചു വെക്കുന്നു എന്ന്...എന്ത് കൊണ്ട് അവളൊരു കുഞ്ഞിന്റെ അമ്മയാണ് എന്നത് ലോകത്തെ അറിയിക്കാതെ ഇരിക്കുന്നുവെന്ന്… അവസാനത്തേത്… ആ കുഞ്ഞിന്റെ അച്ഛനാര്…???

ഈ ചോദ്യങ്ങൾക് ഒക്കെയുള്ള ഉത്തരമെനിക്ക് ലഭിക്കണം…"" റിമാൻ പറഞ്ഞു തീർന്ന് തന്റെ സുഹൃത്തിനെ നോക്കി.. ""നീ ചോദ്യം ചോദിക്കേ… ഉത്തരം കണ്ട് പിടിക്കേ… എന്തെങ്കിലും ആയിക്കൂട്.. ഇപ്പോൾ മോൻ എയർപോർട്ടിൽ പോവ് നിങ്ങളെ സിനിമയുടെ ടീമിലെ എല്ലാവരും അവിടെ എത്തി… നായകൻ ആയ നീ ഒഴികെ.." അപ്പോഴും റിമാൻ മറ്റെന്തോ ചിന്തയിൽ ആയിരുന്നു… _____•🦋•_____ "ആഹ് സർ… ഈ തുടർ കൊലപാതകങ്ങളുടെ പ്രതിയെ ഞാൻ കണ്ട് പിടിച്ചിരിക്കും… ഉറപ്പായും ലാക്കിയ ത്വലേഹ ആ ചിത്രശലഭത്തിന് പിന്നിലുള്ള രഹസ്യം കണ്ട് പിടിച്ചിരിക്കും…" കമ്മിഷണറെ നോക്കിയത് പറയുമ്പോൾ ലക്കിയുടെ മനസ്സ് നിറയെ അവളുടെ പുറത്തുള്ള ടാറ്റുവായിരുന്നു… അതെങ്ങനെ അവളുടെ ശരീരത്തിൽ വന്നു എന്ന ചോദ്യം ഉയർന്നു വന്നു… "ലാക്കിയാ…" കമ്മിഷണർ വിളിച്ചതും അവൾ ഞെട്ടികൊണ്ട് മുന്നോട്ട് നോക്കി… "നിനക്ക് ഇത് സാധിക്കും എന്നെനിക്ക് ഉറപ്പുണ്ട്.. കാരണം ഒരുപാട് കേസുകൾ നീ ഈ ഒന്നര വർഷ കാലയളവിൽ തെളിയിച്ചു കഴിഞ്ഞു.. നിന്റെ കഴിവ് കാരണം മറ്റു സംസ്ഥാനങ്ങളിൽ വരെ നിന്നെ അന്വേഷണത്തിന് കൊണ്ട് പോയി… എന്തിന്… ദിൽഖിസ് അക്തറിന്റെയും അഹ്‌ന ലൈലത്തിന്റെയും സഹായത്തിനു വേണ്ടി മുംബൈ പോലീസ് വരെ നിന്നെ തേടി…

അത്രത്തോളം നിനക്ക് കഴിവുണ്ട്.. പിന്നെ ഒപ്പമുള്ളത് വിശാൽ അല്ലെ… " കമ്മിഷണർ പറയുന്നത് കേട്ടു അവളുടെ മനസ്സിലേക്ക് മുംബൈയിൽ പോയപ്പോൾ ദിൽഖിസുമായി ക്ലോസ് ആയി പെരുമാറി എന്ന് പറഞ്ഞു അഹ്‌ന അവളെ എണ്ണയോയ്ച്ചു വീഴത്തിയതും എല്ലാം മനസ്സിലേക്ക് വന്നു.. "ആഹ് സർ.. ഞാൻ ഇതിന്റെ കൂടെ ദുആമിയാ മർഡർ കേസ് കൂടെ അന്വേഷിക്കുന്നുണ്ട്…" "ഒക്കെ..വിഷ് യൂ ഓൾ ദി ബെസ്റ്റ്.." കമ്മിഷണർ പറഞ്ഞത് കേട്ടു ലക്കി ഒരു പ്രത്യേക ഭാവത്തോടെ ടേബിൾലിൽ നിന്ന് തൊപ്പിയെടുത് തലയിൽ വെച്ചു പുറത്തിറങ്ങി… അവളുടെ ഫോൺ റിങ് ചെയ്തതും അതിൽ തെളിഞ്ഞു വന്ന വിശാലിന്റെ പേര് കണ്ടവൾ കാൾ അറ്റൻഡ് ചെയ്തു.. "മാമ്… എനിക്കീ കേസുമായി ബന്ധപ്പെട്ട ഒരു അര്ജന്റ് കാര്യം പറയാനുണ്ട്… ഇത്രയും കാലം ഞാനാ കാര്യം നിങ്ങളോട് മറച്ചു വെച്ചതായിരുന്നു… ഇനിയത് മറച്ചു വെക്കാൻ പറ്റില്ലാ…" വിശാൽ ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു തുടർന്നു…….... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story