🦋 THE TITALEE OF LOVE🦋: ഭാഗം 14

the titalee of love

രചന: സൽവ

"മാമ്… എനിക്കീ കേസുമായി ബന്ധപ്പെട്ട ഒരു അര്ജന്റ് കാര്യം പറയാനുണ്ട്… ഇത്രയും കാലം ഞാനാ കാര്യം നിങ്ങളോട് മറച്ചു വെച്ചതായിരുന്നു… ഇനിയത് മറച്ചു വെക്കാൻ പറ്റില്ലാ…" വിശാൽ ഒരൊറ്റ ശ്വാസത്തിൽ പറഞ്ഞു തുടർന്നു… "ഇതിന് മുൻപ് മരിച്ചതിൽ വികൃതമായ രീതിയിൽ കൊലപ്പെട്ട ആൾകാരുടെ ഒക്കെ ശരീരത്തിൽ സേഫ്റ്റി പിൻ കൊണ്ട് അവരുടെ പേര് തന്നെ എഴുതി വെച്ച അടയാളം ഉണ്ടായിരുന്നു…ഇന്ന് എന്റെ വൈഫിന്റെ അമ്മ മരിച്ചിരുന്നു.. അവരുടെ ശരീരത്തിലും അവരുടെ പേര് ഇതേ രീതിയിൽ എഴുതപ്പെട്ടിരുന്നു.." "എന്ത് ആരതിയുടെ അമ്മ മരിച്ചെന്നോ.. കൊലപാതകം ആയിരുന്നോ…" "നോ…സാധാരണ മരണം തന്നെയായിരുന്നു.. പക്ഷേ അവർ അവരെ കൊല ചെയ്യാൻ പ്ലാൻ ചെയ്തിട്ടുണ്ടാവും…" വിശാൽ പറഞ്ഞു നിർത്തിയതും അവൾ കാളിൽ റെക്കോർഡ് ഓൺ ചെയ്ത് വെച്ചു തുടർന്നു… "നിന്റെ ആരതിയുടെ അമ്മാ എന്ന് പറയുമ്പോൾ എന്റെ ഉമ്മാന്റെ സുഹൃത്തും അല്ലായിരിന്നോ… അങ്ങനെ എങ്കിൽ ഈ കേസുമായി എന്റെ ഫാമിലിക്ക് എന്തെങ്കിലും ബന്ധം കാണുമോ…ഉറപ്പായും കാണും… ഇതെല്ലാം ഞാനുമായി ബന്ധപ്പെട്ടതാണ്… എന്റെ ആക്‌സിഡന്റ് ഇതെല്ലാമായി ഉറപ്പായും ഇവർക്കൊക്കെ ബന്ധമുണ്ടാവും..." "അതെ… " മറുതൊന്നും പറയാതെ ലക്കി കാൾ ഡിസ്‌ക്കണക്ട് ചെയ്തു… വിശാലിന്റെ കാൾ അവസാനിച്ചതും അവളൊന്ന് നെടുവീർപ്പിട്ടു പുറത്തിറങ്ങി…

സത്യം പറഞ്ഞാൽ ആ ടാറ്റുവിന്റെ പിന്നിൽ എന്താനുള്ളത് ചിന്തിച്ചു എനിക്ക് ഭ്രാന്തായിട്ടുണ്ട്.. ഞാനുമായി എന്തോ ബന്ധമുണ്ട് എന്നത് ഉറപ്പാണ്.. അല്ലാതെ ആ ടാറ്റു എന്റെ പിന്നിൽ വരില്ലല്ലോ.. ഹയാസിന്റെ പെരുമാറ്റത്തിൽ നിന്ന് തന്നെ മനസ്സിലാവാം അവന് പലതും അറിയാമെന്നു… പക്ഷേ അതെനിക്ക് വേദന മാത്രം നൽകുന്ന എന്തോ ഒന്നായത് കൊണ്ടാവും അവൻ പറയാത്തത്… എന്നെ ഒരു വാക്ക് കൊണ്ട് പോലും വേദനിക്കാൻ അവന് സാധിക്കില്ല..!!! അവൾ മനസ്സിൽ ഓരോന്ന് ചിന്തിച്ചു ജീപ്പിന് അരികിലേക്ക് നടക്കുമ്പോഴും ശ്രദ്ധ മറ്റെങ്ങോ ആയിരുന്നു… "മോളെ ലക്കീ..." എന്ന് വേവലാതിയോടെ വിളിച്ചോരാൾ അവളെ കൈ പിടിച്ചു റോഡിൽ നിന്ന് മാറ്റിയതും അവളൊന്ന് ഞെട്ടി തല കുടഞ്ഞു ഒന്നും മനസ്സിലാവാതെ തന്റെ മുന്നിലുള്ള റോഡിലേക്ക് തന്നെ നോക്കി..നോക്കി.. ദൂരേക്ക് പോയി മറയുന്നൊരു ചുവന്ന കാരിലേക്ക് ഒരല്പം ആളാലോടെ അവൾ നോക്കി.. ഒരുനിമിഷം തന്നെ അയാൾ പിടിച്ചു മാറ്റിയിരുന്നില്ലേൽ തന്റെ അവസ്ഥയോർത്തു പോയി.. തന്റെ ഓരോ ലക്ഷ്യങ്ങൾ ആര് ചെയ്യുമായിരുന്നു എന്നൊക്കെയൊർത്തു..ആ കാറിന്റെ നമ്പർ ബോർഡിലേക്ക് അവളൊന്ന് നോക്കി.. .. ശൂന്യമായ നമ്പർ ബോര്ഡിന്റെ സ്ഥാനത്തുള്ള നീല നിറമുള്ള ചിത്രശലഭത്തിന്റെ ചിത്രം അവ്യക്തമായി കണ്ടവൾ ഞെട്ടി നിന്നൂ… "അതെ… ആ വാഹനം എന്റെ നേരെ വന്നത് തന്നെയാണ്…മനപ്പൂർവം ആരോ എന്നെ കൊല്ലാൻ വേണ്ടി ശ്രമിച്ചതാണ്....

" അതിലേക്ക് തന്നെ ഉറ്റ് നോക്കിയവൾ സ്വയം പറഞ്ഞു തന്നെ പിടിച്ചു മാറ്റിയ ആളിലേക്ക് നോട്ടം തെറ്റിച്ചു… ""നിങ്ങൾ…" അതും പറഞ്ഞു ദേഷ്യത്തോടെ അയാളെ തള്ളിമാറ്റിയവൾ പറഞ്ഞതും അയാൾ ദയനീയ ഭാവത്തിൽ അവളെ നോക്കി… "മോളെ… ഞാൻ…." ഇടരുന്ന ശബ്ദത്തോടെ അവളെ നോക്കി പറയുന്ന അയാളെ കണ്ടവൾക് പുച്ഛം തോന്നി… "ആരും എന്റെ അടുത്തേക്ക് മാപ്പും പറഞ്ഞു വരേണ്ട...ഇതേ ഭാവത്തിൽ ഒരിക്കൽ ഞാൻ നിങ്ങളെ കാൽ പിടിച്ചു കരഞ്ഞത് ഓർക്കുന്നുണ്ടോ… എത്ര തവണ ഞാൻ നിങ്ങളോട് കെഞ്ചി എന്നുള്ളത് ഓർക്കുന്നുണ്ടോ.. കോടിക്കണക്കിനു വരുന്ന നിങ്ങളുടെ സ്വത്തോ പണമോ ഒന്നുമല്ലല്ലോ ഞാൻ ചോദിച്ചത്… എന്റെ പ്രണയത്തെ… എന്റെ മാത്രം പ്രണയത്തെ.." പകയാളുന്ന കണ്ണുകളോടെ അയാളെ നോക്കിയതും പറഞ്ഞവൾ മുന്നോട്ട് നടന്നു… കണ്ണുകൾ നിറഞ്ഞു വന്നെങ്കിലും പക എന്ന ഒന്ന് അതിനെ തടഞ്ഞു നിർത്തിയിരുന്നു.. പിന്തിരിഞ്ഞു പോകുന്ന അവളെ ഒരല്പം വേദനയോടെ നോക്കിയയാൾ തന്റെ കണ്ണുകൾ തുടച്ചു… തന്നെ ഉപ്പാ എന്ന് വിളിച്ചവൾ തന്നെ വെറുപ്പോടെ നോക്കുന്നത് അയാൾക്കെങ്ങനെ താങ്ങാനാവും.. ''അവൾക് അങ്ങനെയല്ലേ എന്നോട് പെരുമാരാനാവു… കാരണം ഞാൻ തെറ്റ് ചെയ്തവൻ അല്ലെ… ഒരു പെൺകുട്ടിയുടെ ഹൃദയത്തെ കുത്തി നോവിച്ചവനല്ലേ..." ആ മധ്യ വയസ്കനായ മനുഷ്യൻ പഴയ ഓർമയിൽ സ്വയം നീറുന്നുണ്ടായിരുന്നു... _____🦋_____

"നിങ്ങൾ പറഞ്ഞത് പോലെ ഞാൻ ചെയ്തിട്ടുണ്ട്… ആ കാർ വെറുതെ അവൾക്ക് മുന്നിലൂടെ കൊണ്ട് പോയാൽ നമുക്കെന്ത് ലഭിക്കാൻ…" അവന് സീറ്റ്‌ ബെൽറ്റ്‌ അയിച്ചു പുറത്തിറങ്ങി തന്റെ മുന്നിലുള്ള രൂപത്തെ നോക്കി ചോദിച്ചതും.. പിന്തിരിഞ്ഞു നില്കുന്നയാ രൂപം കയ്യിലെ സിഗരറ്റിൽ നിന്ന് പുക അകത്തേക്ക് വലിച്ചു.. " എനിക്കെന്ത് ഉപകാരം ഉണ്ടെന്ന് നീയറിയണം എന്നില്ല… അവളെ കൊല്ലാതെ വന്ന നിന്നെയെനിക്ക് കൊല്ലണം എന്നുണ്ട്… എനിക്ക് യുദ്ധം ചെയ്യേണ്ടത് ഈ ലാക്കിയയോട് അല്ലാ… പഴയ ലാക്കിയയോട് ആണ്…അതിനവളുടെ ഉറ്റവരെ ഓരോരുത്തരെയും ഇല്ലാതാക്കണം..എന്റെ യുദ്ധം അവന്റെ മാത്രം ലാക്കിനോട്… ആരെയും കൊല്ലാൻ പോലും മടിക്കാത്തവളോട്… തന്റെ പ്രണയത്തിന് വേണ്ടി എന്തും ചെയ്യുന്നവളോട്… " പലതും ഓർത്തെടുത്തു ആ ആൾ കഴുതൊന്ന് നേരിച്ചു പറഞ്ഞതും മറു ഭാഗത്തുള്ളവന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.. "ആ ലാക്കിയ തിരിച്ചു വന്നാൽ നിന്റെ തോൽവി ഉറപ്പാണ്… എന്തിന് ഈ ലാക്കിയക്ക് മുൻപിൽ വരെ നീ ഒന്നുമല്ലാ… ഒരു പക്ഷേ ഈ കഥയിലെ നായകനെ നീ നിന്റെ ബുദ്ധി കൊണ്ട് കീയടക്കി എന്ന് വരാം… പക്ഷേ അവളെ.. ലാക്കിയയെ നിനക്ക് ഒന്നും ചെയ്യാൻ ആവില്ല.. " അവൻ പറഞ്ഞു തീരുന്നതിനു മുൻപ് അവന്റെ തലയിലൂടെ ബുള്ളറ്റ് തുളച്ചു കയറിയിരുന്നു… "എന്റെ ടീമിൽ ഇരുന്ന് അവളെ വായ്‌തുന്ന ഒരുത്തനെയും എനിക്കാവശ്യമില്ലാ…"

ശ്വാസത്തിന് വേണ്ടി പിടയുന്നയവനെ നോക്കി ആ ആൾ പറഞ്ഞതും ആ വേദനയിലും അവന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു… "വായ്ത്തും… നസീറ ഖിസ്മത്തിന്റെ ശക്തികൾ ലഭിച്ചവളാ അവൾ.. ഞാൻ വീണ്ടും വീണ്ടും ആവർത്തിച്ചു പറയുകയാ… അവളെ നിനക്കൊന്നും ചെയ്യാനാവില്ല.. She know to protect her… എന്നതിലെല്ലാം ഉപരി അവൾ പോലും അറിയാതെ അവളെ പ്രൊട്ക്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട്..She is the love of Him...." "No…" എന്ന് അലറി വിളിച്ചു ആ രൂപം അവന് നേരെ വീണ്ടും വെടിയുതിർത്തു.. "ഞാൻ വരും ലാക്കിയാ.. ഞാൻ വന്നിരിക്കും… എനിക്ക് നേടണം എല്ലാം…നിന്റെ ശക്തി എനിക്കെന്റേത് ആക്കണം.. നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കണം.." ഓരോ നിമിഷവും മൊഴിഞ്ഞു ആ ആൾ കാറിലേക്ക് കയറി… "ബോസ്സ് പോയി…" ആ പാർക്കിംഗ് പ്ലേസിൽ ഉള്ള ഒരു വാഹനത്തിലുള്ള ആൾ മറ്റേ ആളോട് പറഞ്ഞത്തും അയാൾ ശ്വാസം വലിച്ചു വിട്ടു… "നമ്മുടെ ബോസ്സ് എന്ന് പറയുന്ന അവനാരാ…." "അറിയില്ല… ഒന്ന് മാത്രം അറിയാം നുസ്രത് ബീഗവും ആയി എന്തെങ്കിലും ബന്ധം കാണും.." അവർ തമ്മിൽ അതും പറഞ്ഞു ആ ചെക്കന്റെ അരികിലേക്ക് നടന്നു… "She is his love… The queen of the titalee world…" അതും പറഞ്ഞവൻ അവന്റെ അവസാന ശ്വാസം വലിച്ചു വിട്ടു...അവർ ആ ബോഡി വണ്ടിയിലേക്ക് കയറ്റി… "അവൻ പറഞ്ഞതിൽ ഒന്ന് തെറ്റാ.. നായികയെ ആ ആൾക്ക് കൊല്ലാനാവില്ല..

കാരണം അതിന് മുൻപേ ആ ഉദ്ദേശിക്കുന്നയാളെ അവൻ കൊന്നിരിക്കും.. നായകനെ ചതിക്കാൻ ഒരുത്തനും നടനെന്ന് വരില്ല… കേട്ട് കേൾവി കൊണ്ട് പോലും എന്നിലൊക്കെ അവൻ ഭയം ജനിപ്പിക്കുന്നുണ്ട്…അങ്ങനെ എങ്കിൽ അവൻ പ്രത്യക്ഷപ്പെട്ടാൽ…!! " ഒരാൾ മറ്റൊരാളോട് ഒരല്പം ഭയത്തോടെ പറഞ്ഞു അവിടെ നിന്ന് പോയതും ആ നീല നിറമുള്ള ചിത്രശലഭം അവിടെ വന്നു… തന്റെ ചിറകുകൾ വിടർത്തിയത് തായിന്നു വന്നു… ആ ചെക്കന്റെ നിലത്തു പറ്റിയ രക്തം തേൻ നുകരും പോലെ നുകർന്നു… അതിന്റെ ചിറകുകൾക് ശക്തി കൂടി… അതിന്റെ സൂക്ഷ്മമായ കണ്ണുകൾ കടും നീലയായി... _____•🦋•_____ ""നിങ്ങളെ മാം എന്ത് പറഞ്ഞു… അവരെന്തിനായിരിക്കും എന്റെ അമ്മയെ കൊല്ലാൻ പ്ലാൻ ചെയ്തത്… എന്റെ അമ്മ ഒരാളോടും ഒന്നും ചെയ്തിട്ടില്ലാ…" ആരതി വിതുമ്പി അവനോട് ചേർന്ന് നിന്ന് പറഞ്ഞതും വിശാൽ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി.. "അവൾ പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലാ… അതങ്ങനെയൊരു പ്രത്യേക ജീവിയാ…" അവൻ അവളുടെ കണ്ണീർ തുടച്ചു കൊടുത്തു പറഞ്ഞതും അവൾ അവനെ ഇറുക്കെ പുണർന്നു… "വിച്ചേട്ടാ… എന്റെ… എന്റെ അമ്മ… അമ്മയെ അവരെന്തിനാ…" "കണ്ട് പിടിക്കാം.. എന്തിനാ അവർ നിന്റെ അമ്മയെ കൊല്ലാൻ ശ്രമിച്ചത് എന്നെല്ലാം കണ്ട് പിടിക്കാം.. നീയിപ്പോ കരയല്ലേ.." അവനവളെ മുടിയിലൂടെ കൈയ്യോടിച്ചു പറയുമ്പോഴും അവളുടെ കണ്ണുകൾ നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു…

പെട്ടന്ന് അവന്റെ ഫോണിലേക്ക് ഒരു നോട്ടിഫിക്കേഷൻ വന്നതും അവനവളെ അടർത്തി മാറ്റി ഫോണിലേക്ക് നോട്ടം തെറ്റിച്ചു… "എന്താണ് മിസ്റ്റർ വിശാൽ.. ദേ.. നീ അയച്ച നിന്റെ അനിയനെയും ഞാൻ കൊന്ന്.. ഇനിയെങ്കിലും ഇതൊക്കെയൊന്ന് നിർത്തി കൂടെ.. എനിക്ക് നിന്നെയൊന്നും വേണ്ട.. എന്നെ തേടി വരേണ്ടത് അവളാണ് ലാക്കിയ ത്വലേഹ.. അവൾ വന്നിരിക്കണം എന്റെ അരികിലേക്ക്…" ആ മെസ്സേജ് വായിച്ചു തീരുമ്പോയേക്കും അവന് തളരുന്ന പോലെ തോന്നി… എന്തോ ഹൃദയത്തിനകത്തു നിന്നൊരു കുത്തുന്ന വേദന… തനിക്ക് വേണ്ടിയല്ലേ അവൻ മരിച്ചത് എന്നോർത്തതും അവന്റെ ഹൃദയം ഒന്ന് പിടഞ്ഞു.. തന്റെ അണിയനുമായുള്ള ഓരോ ഓർമകളും ഓടിയെത്തി… പക്ഷേ അവൻ തോൽക്കാൻ തയാർ ആയിരുന്നില്ല.. "അവൾ വരും..വന്നിരിക്കും.. കാരണം തന്റെ ഉറ്റവരെ ഇല്ലാതാക്കിയതിന്റെ പകയുടെ നാളങ്ങൾ അവളിൽ ആളി കാത്തുന്നുണ്ട്… പഴയ ലാക്കിയയായി അവൾ നിനക്കരികിലേക്ക് വരുന്ന അന്നേ ദിവസം നിന്റെ അന്ത്യവും നടക്കും...അതൊരിക്കലും അവളുടെ കൈ കൊണ്ടാവില്ലാ…" തിരിച്ചൊരു മെസ്സേജ് അയച്ചു അവൻ തന്നെ തന്നെ ഉറ്റ് നോക്കുന്ന ആരതിയെ ഒന്ന് നോക്കി… "നമ്മുടെ വിഷ്ണുവും പോയെടി.. മാമിനെ അറിയിക്കാതെ നമ്മൾ ആ ടാറ്റുവിന് പിന്നിൽ നടത്തുന്ന ഓരോ ശ്രമങ്ങൾക്കും പരാജയം തന്നെയാണല്ലോ ഫലം.. പക്ഷേ മാം എന്നീ വിവരം അറിയുന്നോ അന്നയാൾ മരിക്കും…

അയാളെ ആർത്തി അയാളുടെ ആയുസ്സിനെ കുറയ്ക്കുന്നതാണ്…" വിശാൽ മനസ്സിൽ നിന്നോർത്ത് ആരതിയോട് പറയുമ്പോഴും അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു… "നിങ്ങളുടെ മാമിന് അത്രയ്ക്ക് ശക്തിയാണോ…" ആരതിയുടെ ചോദ്യം കേട്ട് നൊടിയിടയിൽ അവന്റെ ചുണ്ടിൽ ഒരു ഗൂഢമായ ചിരി വിരിഞ്ഞു… " അവൾ അത്രയ്ക്ക് ശക്തിയുള്ളവളോ ധൈര്യശാലിയോ ഒന്നുമല്ലാ.. പക്ഷേ അവൻ… അവളെ ജീവനോളം സ്നേഹിക്കുന്നവൻ അറിഞ്ഞാൽ.. അവൾക്കൊന്ന് നൊന്തെന്ന് അറിഞ്ഞാൽ ആരെയും കൊന്ന് കളയാനും മടിക്കില്ല..അവൾ ഒന്നങ്ങിയാൽ അവനറിയും… ഏതൊരു സമയവും അവളെ അരികിൽ അവൾ പോലും അറിയാതെ അവന്റെ ആളുകൾ ഉണ്ടായിരിക്കും..അത്രത്തോളം സേഫ്റ്റി ആയിട്ടാണ് അവൻ അവളെ നോക്കുന്നത്… " "എങ്കിൽ അവനെവിടെ…" വിശാൽ പറഞ്ഞു തീരുന്നതിനു മുൻപേ ആരതി ചോദ്യമുയർത്തിയതും വിശാലിന്റെ ചുണ്ടിലെ ചിരിക്ക് തീവ്രത കൂടി.. "അവൻ അവളെ കണ്ട് മുട്ടുന്നയാ ദിവസം… അതിനുള്ള കാത്തിരിപ്പാണ്… അവൻ ഉറപ്പായും വന്നിരിക്കും… കാരണം അവൾ അവന്റെ പ്രണയമല്ലേ" അവൻ അത് പറഞ്ഞു തീരും മുൻപേ അവന്റെ കാതിലേക്ക് അവന്റെ അമ്മയുടെ വിഷ്ണൂ എന്ന അലർച്ച കേട്ടിരുന്നു… എല്ലാം നഷ്ടപ്പെട്ടവനെ പോലെ പക്ഷേ എന്തൊക്കെയോ നേടിയെടുത്തവനെ പോലെ…ഒരുതരം നിർവികാരതയോടെയവൻ ആരതിയുടെ കൈ മുറുകെ പിടിച്ചു പുറത്തിറങ്ങിയിരുന്നു.. _____🦋_____

"ഞാൻ വരും ലാക് നിന്നരികിലേക്ക്… ഈ അടുത്ത് തന്നെ… നിന്നോടൊപ്പമല്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവുന്നില്ല പെണ്ണെ.. എൻ ഹൃദയം അതിന്റെ ഇണയെ തേടുന്നു...നീ അനുഭവിക്കുന്ന ഓരോ വേദനക്കും പകരമായി ഇതിന്റെയെല്ലാം ഇരട്ടി സന്തോഷം ഞാൻ നൽകും… നിന്നെ വേദനിപ്പിച്ചവരെയൊക്കെ അതിന്റെ ഇരട്ടി വേദനിപ്പിക്കും...ഇത്രയൊക്കെയല്ലേ എൻ പ്രണയമേ നിനക്ക് വേണ്ടിയെനിക്ക് ചെയ്യാനാവുള്ളു.. " ചുണ്ടിൽ വിരിഞ്ഞ ചെറു മന്ദാഹാസത്തോടെയവൻ തന്റെ മുന്നിലുള്ള ലക്കിയുടെ ചിത്രത്തിലൂടെ കൈയ്യോടിച്ചു പറഞ്ഞു… കണ്ണുകളിൽ ചെറു നോവ് പ്രകടമായിരുന്നു… എങ്കിലും അവന്റെ ചുണ്ടിൽ പുഞ്ചിരി തന്നെയായിരുന്നു… "ആ ചിത്ര ശലഭത്തിന് പിന്നിൽ എന്തെന്ന് കണ്ട് പിടിക്കാൻ ഞാനുമുണ്ടാവും നിന്റെയൊപ്പം..എനിക്കും അറിയണം അതിന് പിന്നിൽ എന്താണെന്നുള്ളത്… എന്റെ പെണ്ണിനെ അതെന്തിന് വേദനിക്കാൻ ശ്രമിക്കുന്നെന്ന്… ഒപ്പം നിന്റെ ഓർമയിൽ പോലുമില്ലെങ്കിലും നീയറിഞ്ഞാൽ ഏറെ വേദനിക്കുന്ന ഓരോ കാര്യങ്ങളും നിന്നിൽ നിന്നകറ്റണം… എല്ലാവരുടെയും ആളുടെ ഒരു ഓർമ പോലും നിന്നിൽ ഇല്ലാതെ അകറ്റി മാറ്റണം…എന്റെ പെങ്ങളുടെ ആഗ്രഹം പോലെ നിന്നെ ഞാൻ എന്റേതാക്കും ലാക്.." അവന്റെ ചുണ്ടുകളത് മൊഴിഞ്ഞു.. കണ്ണുകൾ ചെറുതായി തിളങ്ങി.. "സർ… മാമിനെ ഒരു വണ്ടിയിടിക്കാൻ പോയി…" ഫോണിൽ ഒരാൾ പറയുന്നത് കേട്ടു അവൻ അതിലേക്ക് ശ്രദ്ധ ചെലുത്തി…

"എന്നിട്ട് അവൾക്കെന്തേലും പറ്റിയോ… ങേഹ്.. അവൾക്കെന്തെങ്കിലും പറ്റിയാൽ കൊന്ന് കളയും എല്ലാത്തിനെയും…" അവൻ മുഷ്ടി ചുരിട്ടി പിടിച്ചു പഞ്ചിങ് ബാഗിൽ തുടരെ തുടരെ ഇടിച്ചു കൊണ്ട് ചോദിച്ചു.. "സർ… ആ ഗ്ലൗസ് ഒന്നിട്ടൂടെ…" ഒരാൾ വന്നു ചോദിച്ചതും അവൻ അയാളെയൊന്ന് തുറിച്ചു നോക്കി.. "സർ മാമിന് ഒന്നും പറ്റിയിട്ടില്ല.. ഷീ ഈസ്‌ പെർഫെക്റ്റ്ലി ഒക്കെ…" മറുതലക്കൽ നിന്ന് പറഞ്ഞതും അവൻ ആശ്വാസത്തോടെ കൈകൾ തായതി… "ആ വണ്ടിയുടെ നമ്പർ നോക്കി അതിന്റെ ഉടമസ്തനെ കൊന്ന് കളഞ്ഞേക്കണം.. എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ ശ്രമിച്ച ഒരുത്തനും ഇനി ജീവിക്കേണ്ട…" അവൻ ടേബിളിൽ ഇരുന്ന് കത്തി കൊണ്ട് ടേബിൾലിൽ തുടരെ തുടരെ കുത്തി കൊണ്ട് ചോദിച്ചു… "സോറി സർ.. ആ വാഹനത്തിന് നമ്പറില്ലാ…" " what the ** " അതും പറഞ്ഞു അവൻ ഫോൺ നിലത്തേക്ക് വെച്ചു… "സർ.. കൈ നീട്ടു…" ഒരാൾ അവന് നേരെ ഫസ്റ്റ് എയ്ഡ് ബോക്സ്‌ നീട്ടി അവനിലേക്കും അവന്റെ പഞ്ചിങ് ബാഗിൽ ഇടിച്ചു വന്ന മുറിവിലേക്കും മാറി മാറി നോക്കി ചോദിച്ചതും അവൻ അയാൾക് നേരെ കൈ നീട്ടി… മരുന്ന് തൊടുമ്പോൾ കൈ നീറുന്നുണ്ടായിരുന്നെങ്കിലും അവന്റെ ചുണ്ടിൽ ചെറു മന്ദാഹാസമായിരുന്നു.. "ബെഹനാം ലൈത് ആണല്ലേ.." പിന്നിൽ നിന്നങ്ങനെയൊരു ശബ്ദം കേട്ടതും അവൻ ഞെട്ടലോടെ അങ്ങോട്ട് നോക്കി.. "എങ്ങനെ മനസ്സിലായി…" അവൻ അയാളിൽ നിന്ന് നോട്ടം മാറ്റി തന്റെ കൈയ്യിലേക്ക് നോക്കി ചോദിച്ചതും പിന്നിലുള്ളയാൾ ഒരു പ്രത്യേക ചിരി ചിരിച്ചു..

"എങ്ങനെ മനസ്സിലാവാതിരിക്കും…" _______•🦋 "ഇയാൾ എല മോളെ ഇവിടെയിട്ട് എവിടെ പോയതായിരുന്നു.." ലൈത്തിനെ കണ്ടതും എല മോൾ മുഖം ചുള്ക്കി പറഞ്ഞതും അവൻ ഇരു കൈയും ചെവിയിൽ വെച്ചു… "സോറി… ഇനി എല മോളെ തനിച്ചാക്കി എങ്ങോട്ടും പോവില്ല…". അവൻ ചുണ്ട് പിളർത്തി പറഞ്ഞതും അവൾക് ചെറിയ ആഴവ് തോന്നി…. "മ്മ്… ആരെങ്കിലും എല മോളെ ചാക്കിലിട്ട് കൊണ്ട് പോയാൽ ഇനിയെന്ത് ചെയ്യും…" "അന്ന് തന്നെ തിരിച്ചിടും.. വെറും മൂന്ന് മണിക്കൂർ കൊണ്ട് ഞാൻ കഷ്ടപ്പെട്ട കഷ്ടപ്പാട് എനിക്കെ അറിയുള്ളൂ…" അവൻ മനസ്സിൽ പറഞ്ഞു അവളെ നോക്കി ചിരിച്ചു… "ഇയാളെ കൈയ്യിലെന്താ മുറിവ്…" അവൾ ചോദിച്ചത് കേട്ടവൻ കൈ പിറകോട്ടു ആക്കാൻ നോകിയെങ്കിലും അവൾ അവന്റെ കൈ മുറുകെ പിടിച്ചു.. "Oh my god… കൈയിൽ നല്ല മുറിവുണ്ടല്ലോ…" അവൾ അവന്റെ കൈയ്യിലേക്ക് ഊതി കൊണ്ട് പറഞ്ഞതിം അവൻ മറു കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് വെച്ചു മുന്നോട്ട് നടന്നു.. വീട്ടിലേക്ക് എത്തിയതും അവൾ ചാടിയിറങ്ങി… "മോൾക് ഒന്നും പറ്റിയില്ലല്ലോ…" ചന്ദ്രേട്ടൻ എലയ്ക്ക് അരികിലേക് വന്നു ചോദിച്ചതും എല ഇല്ലെന്ന് പറഞ്ഞു… അവിടെ മുഴുവൻ എന്തോ തിരഞ്ഞു നടന്നു… "എന്റെ….ബാർബീ ബോയ് എവിടെ…" അവൾ അതിനെ വെച്ച സ്ഥലത്തേക്ക് നോക്കി ചോദിച്ചതും ചന്ദ്രൻ അവിടേക്ക് ഒന്ന് നോക്കി അറിയില്ലെന്ന് പറഞ്ഞു.. ലൈത് ന്റെ മനസ്സിൽ അവൾ പറഞ്ഞ പേരായിരുന്നു..ബാർബീ ബോയ് അവന്റെ ഓർമകൾ പിന്നോട്ട് നീങ്ങിയതും അവനൊന്നു തല കുടഞ്ഞു… "ബാർബീ ബോയ്…" എന്ന് വിളിച്ചു നടക്കുന്നയവളുടെ മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി..

ഹൃദയത്തിന്റെ ഏതോ ഒരു കോണിൽ നിന്ന് എന്തോ കുത്തി വലിക്കുന്ന പോലെ തോന്നി.. ഇതേ സമയം പൂന്തോട്ടത്തിന് നടുവില്ലുള്ള ആ പാവയുടെ കണ്ണുകളുടെ നിറം മാറി.. അത് സ്വയം അതിന്റെ കഴുതൊന്ന് തിരിച്ചു നേരെയാക്കിയ ശേഷം തന്റെ മുഖളിലുള്ള ചിത്ര ശലഭത്തിന് യാത്ര പറയാൻ എന്നോണം അതിന്റെ കൈ ഉയർത്തി പിടിച്ചു.. "ദേ ഇവിടെയുണ്ട്…" എല പുല്ലെല്ലാം വകഞ്ഞു മാറ്റി കൊണ്ട് ആ പാവയെ കയ്യിലെടുത്തു തന്റെ മാറോട് ചേർത്ത് വെച്ചു അവനോട് പറഞ്ഞതും അവനാ പാവയിലേക്ക് തന്നെ ഒരുനിമിഷം നോക്കിയ ശേഷം പുഞ്ചിരിച്ചു.. "ലൈത്… അവളെ നീ നോക്കണേ… കുറച്ചു കുറുമ്പ് അധികാട്ടോ…" ചന്ദ്രൻ അതും പറഞ്ഞു പോയതും പാവയും പിടിച്ചു നിൽക്കുന്ന എല അവനെ ഒന്ന് നോക്കിയ ശേഷം ഒരു പ്രത്യേക ചിരി ചിരിച്ചു… അവൻ അവളോടൊപ്പം അകത്തു കയറിയ ശേഷം അവളെ റൂമിലാക്കി ലൈബ്രറിയിൽ ചെന്നിരുന്നു… നിര നിരയായി വെച്ച പുസ്തകങ്ങളിലൂടെയെല്ലാം കണ്ണോടിച്ചവൻ ആ പുസ്തകം കൈയ്യിലെടുത്തു.. *"എനിക്ക് നീയൊരു ലഹരിയാണ് മിയാ…" അവൻ അവളുടെ കവിളിലൂടെ കൈയ്യോടിച്ചു പറഞ്ഞത് കേട്ടു അവനവളുടെ കൈ എടുത്ത് മാറ്റി.. "കാമമാണോ…" "അതിന് ഞാൻ നിന്റെ ശരീരത്തെയോ സൗന്ദര്യാതെയോ അല്ലല്ലോ പ്രണയിച്ചത്… നിന്റെ മനസ്സിനെയല്ലേ.." അവൻ പറഞ്ഞത് കേട്ടു അവളുടെ ചൊടിയിലൊരു ചെറു മന്ദാഹാസം വിരിഞ്ഞു…* ആദ്യം മറിച്ച പേജിൽ തന്നെ അത് കണ്ടതും അവനതെല്ലാം ആദ്യമേ വായിച്ചത് കൊണ്ട് തന്നെ ആ പുസ്തകം ടേബിൾലിൽ വെച്ചു.. പെട്ടന്ന് ആ മുറിയിലാകെ ഒരിളം കാറ്റ് വന്നു അവനെ തഴുകി… അവൻ തന്റെ കണ്ണുകലടച്ചു തുറന്നപ്പോയെക്കും ആ പുസ്തക താളുകൾ മറിഞ്ഞു മറ്റൊരു പേജ് ആയിരുന്നു...ആ പേജിന്റെ നടുക്കായിട്ടൊരു എലി കരണ്ട രീതിയിലുള്ള പേപ്പർ കണ്ടതും അവനൊരല്പം ആകാംഷയോടെ അത് കൈയ്യിലെടുത്തു……….... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story