🦋 THE TITALEE OF LOVE🦋: ഭാഗം 15

the titalee of love

രചന: സൽവ

ആ പേജിന്റെ നടുക്കായിട്ടൊരു എലി കരണ്ട രീതിയിലുള്ള പേപ്പർ കണ്ടതും അവനൊരല്പം ആകാംഷയോടെ അത് കൈയ്യിലെടുത്തു… അതിൽ അവ്യക്തമായി കാണുന്ന ഒരു രത്നത്തിന്റെ ചിത്രത്തിലൂടെ കൈയ്യോടിച്ച ശേഷമവൻ അതിന് തായത്ത് എഴുതിയതിലേക്ക് നോക്കി.. ഹോത്രി മാണിക്യം അതും വായിച്ചവൻ ചുണ്ടിലൊരു പ്രത്യേക ചിരി വിരിച്ചു… "ഞാൻ ഇവിടെ വന്നത് എന്റെ നായികക്ക് വേണ്ടിയാണ്.. അതിനിടയിൽ എനിക്ക് പലതും നേടാനുണ്ട് എന്നത് ഈ നാട്ടിലെ ഓരോ അവസ്ഥയും എന്നെ പഠിപ്പിക്കുന്നു.. ആ ആളെ കൊന്നവരടക്കം ഓരോരുത്തരും ഇവിടെയാണോ എന്നൊരു തോന്നൽ.. അതിന്റെ ഏറ്റവും വലിയ തെളിവ് തന്നെയാണ് എലാന എന്ന കുട്ടിയുടെ പിന്നിലുള്ളയെ ടാറ്റു.. ആ ചിത്രശലഭവും ഈ വീടും തമ്മിലുള്ള ബന്ധം.. എന്നതിലെല്ലാം ഉപരി ഈ ജില്ലയിൽ നടന്നു വരുന്ന കൊലപാതകങ്ങൾ… " ഓരോ കാര്യങ്ങൾ മനസ്സിൽ പറഞ്ഞവൻ കണ്ണടച്ച് കിടന്നു.. മനസ്സിലേക്ക് അവളുടെ തിളങ്ങുന്ന കണ്ണുകളും പുഞ്ചിരിയും ഓടിയെത്തി.. ഹൃദയമിടിപ്പ് കുതിച്ചു വരുന്നുണ്ട്… ലൈത് എന്റെതാ എന്റേത് മാത്രം… ലക്കി തന്നെ ചേർത്ത് പിടിച്ചു എല്ലാവരോടുമായി പറഞ്ഞ വാക്കുകൾ.. അവളുമായുള്ള ഓരോ നിമിഷങ്ങളും മനസ്സിലേക്ക് വന്നപ്പോൾ അവൻ തന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് അറിയുന്നുണ്ടായിരുന്നു..

"എന്തിനാ ലക്കീ… ജീവനെ പോലെ ഇഷ്ടപ്പെട്ടതിനോ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നത്.. പഴയത് പോലെ എന്നെ ചേർത്ത് നിർത്തി കൂടെ.. ആ ആളെ മുന്നിൽ വെച്ചല്ലേ നീ എന്നെ വിട്ടു പോവിലാ എന്ന് സത്യം ചെയ്തത് പിന്നെയെന്തിനാ എന്നെ ഒഴിവാക്കി പോയത്.. നിനക്ക് വേണ്ടി ഇന്നെന്റെ കൈ മുറിഞ്ഞു.. രക്ത ഒലിച്ചിറങ്ങിയപ്പോൾ എനിക്ക് വേദന തോന്നിയില്ലാ.. നിനക്ക് വേണ്ടി വേദനിക്കുന്നത് വരെ ഒരു ലഹരിയാണെന്ന് നിനക്കറിയില്ലേ.." അവൻ വിതുമ്പി പറയുമ്പോഴും മനസ്സിൽ അവളുടെ മുഖമായിരുന്നു..പുഞ്ചിരിയോടെ തന്റെ കവിളിൽ ഉമ്മ വെക്കുന്ന ലക്കിയുടെ മുഖം.. പെട്ടന്ന് ഫോൺ റിങ് ചെയ്തതും അതിൽ തെളിഞ്ഞു വന്ന ഉമ്മ എന്നത് കണ്ടതും അവൻ കണ്ണീർ തുടച്ചു കാൾ അറ്റൻഡ് ചെയ്തു… "മോനേ...നീയവിടെ എത്തിയോ.. ലക്കിയെ കണ്ടോ…" മറുതലക്കൽ നിന്ന് പറയുന്നത് കേട്ടു അവനൊന്ന് പുഞ്ചിരിച്ചു… "ലക്കിയെ കണ്ടില്ലയുമ്മാ… പക്ഷേ അവനെ കണ്ടൂ അഹ്‌സാൻ ബാഖിറിനെ.. അവൻ കുറെ വീരവാദം മുയക്കിയാ പോയത്.. എനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ല ഉമ്മാ അവനെങ്ങനെ ഇത്രയും മാറിയെന്നു.. ഇവിടെ വന്ന എന്റെ ഓരോ ലക്ഷ്യങ്ങളുമെനിക്ക് പൂർത്തിയാക്കണം.. അതിനെനിക്ക് ഉമ്മാന്റെ സഹായം നിബന്ധമാണെന്നെന്നറിയാലോ…

നമ്മുടെ ഏതെങ്കിലും ഒരു ചുവട് വെയ്പ്പ് തെറ്റിയാൽ ഇത്രയും കാലം നമ്മൾ നെയ്തെടുത്ത പ്ലാൻ മുഴുവൻ പാളി പോവും.. എന്തിന് നമ്മൾ ഇരുവരും ചേർന്ന് അഴി എന്നേണ്ടി വരും.. ഉമ്മയാ പുസ്തകം വായിച്ചോ…" അവൻ ഒരൊറ്റ ശ്വാസത്തിൽ അതെല്ലാം പറഞ്ഞു തീർത്തു..മറുതലക്കൽ നിന്ന് മറുപടി ഒന്നുമില്ലായിരുന്നു.. "ഉമ്മാ.." അവൻ വിളിച്ചതും ആലിയ ഞെട്ടികൊണ്ട് ഹെലോ പറഞ്ഞു.. "അത് മോനെ ഞാൻ..ആ പുസ്തകം കൈയ്യിലെടുത്തപ്പോൾ തന്നെ എന്തോ ഒരു വിറയലായിരുന്നു.. ഹൃദയം വല്ലാതെ മിടിക്കുന്ന പോലെ.. ആദ്യത്തെ വരി പോലുമെനിക്ക് വായിച്ചു തീർക്കാൻ ആവുന്നില്ല..എന്റെ മോളെയാണ് ഞാൻ അതിൽ കാണുന്നത്.. നീ അവിടെ പോയി എന്റെ മോൾക് നീതി നേടി കൊടുക്കണം.. കൊല്ലണം എല്ലാത്തിനെയും നമ്മൾ പ്ലാൻ ചെയ്‌തത് പോലെ തന്നെ അവരെ കീയപ്പെടുത്തണം.. അതിന്റെ പേരിൽ അഴി എന്നേണ്ടി വന്നാലുമേനിക്ക് പ്രശ്നമില്ലാ.. എന്റെ മോൾക് വേണ്ടിയല്ലേ… സ്വന്തം മോൾക് വേണ്ടി ഇതെങ്കിലും ചെയ്യേണ്ടേ ഞാൻ.. പക്ഷേ എന്റെ മോൻ അഴി എന്നെണ്ടെ.. മോന് ഇനിയും ഡൗത്യമുണ്ട്.. അവളെ ലാക്കിയ യെ ഇങ്ങോട്ട് കൊണ്ട് വരണം.. എന്റെ മോളെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരുന്നു അത്… " ആലിയ പറയുന്ന ഓരോ കാര്യങ്ങളും ശ്രദ്ധയോടെ കെട്ടിരുന്നവൻ..

"ഉമ്മാ.. ഞാൻ എങ്ങനെയാ അവളെ കണ്ട് പിടിക്കുക.. ഉമ്മായിപ്പോൾ എന്നെ ഏല്പിച്ചത് രണ്ട് കാര്യങ്ങളാ. ഒന്നെന്റെ സഹോദരിക്ക് മറ്റേത് എന്റെ പ്രണയത്തിന്… ഇതിൽ ഏതാ ഞാൻ ആദ്യം ചെയ്യേണ്ടത് എന്ന് പോലുമെനിക്ക് ഓർമയില്ലാ. .ലക്കീ എന്നെ ഒഴിവാക്കി പോയെന്ന് എനിക്കിപ്പോഴും വിശ്വാസം വരുന്നില്ല… അവൾക്കെങ്ങനെ ആ ആൾക്ക് കൊടുത്ത വാക്ക് നിരസിക്കാനായി.." " നോക്ക് ലൈത്.. നിനക്കായി വിധിച്ച ഒരു പെണ്ണുണ്ട്.. ആദ്യം നീയാവളെ തേടി പോവണം.. അവളെ കണ്ട് മുട്ടിയാലേ നമുക്ക് ഈ കഥ പൂർത്തിയാക്കാൻ ആവുള്ളു.. ജോലി കിട്ടിയ കാര്യം നീ പറഞ്ഞിരുന്നല്ലോ.. ആരോഗ്യം ഒക്കെ ശ്രദ്ധിക്കണേ.. നിനക്കെന്തെങ്കിലും പറ്റിയാൽ എന്റെ മോളെന്നു പറയുന്നയാ കുരിപ്പ് പ്രേതമായി വന്നെനിക്ക് പണി തരും… " അത്രയും പറഞ്ഞു നിർത്തി ആലിയ കാൾ ഡിസ്‌ക്കണക്ട് ചെയ്തതും അവനൊന്നു നിശ്വസിചൂ.. "ആഗ്രഹിക്കുന്നു കുരിപ്പേ… നീയൊരു പ്രേതമായി എങ്കിലും വന്നിരുന്നെങ്കിലെന്ന്.. എന്നോടും ഉമ്മയോടും ഉപ്പയോടും പഴയയത് പോലെ കുറുമ്പ് കാട്ടിയിരുന്നു എങ്കിലേന്ന്.." ചുണ്ടിൽ വിരിഞ്ഞ ചിരിയാലെ അവനത് മൊഴിഞ്ഞു.. _____🦋_____

ഹൌസ് ബോട്ടിനുള്ളിലുള്ളയാ രൂപത്തിന് മുകളിലൂടെ പറന്നു പോയയാ ചിത്ര ശലഭത്തെ തന്നെ ഉറ്റ് നോക്കുന്ന വിനോദ സഞ്ചാരികളെ കണ്ട് ആ രൂപത്തിന്റെ കണ്ണുകളൊന്ന് തിളങ്ങി..ഒരുപക്ഷെ ആ കണ്ണുകളിൽ ആളി കത്തിയത് പകയുടെ നാളങ്ങൾ ആയിരിക്കാം…!! "അങ്ങോട്ട് കയറേണ്ട ചെക്കാ.. അതിന്റെയുള്ളിൽ പ്രേതമുണ്ട്.." ചന്ദ്രൻ വഞ്ചിയിലിരുന്ന് ഒരു അമേരിക്കക്കാരനോട് പറഞ്ഞതും അവൻ അയാളെയൊന്ന് നോക്കി.. "What is പ്രേതം…" അയാൾ ചോദിച്ചതിന്റെ ഉത്തരം അറിയാത്തത് കൊണ്ട് തന്നെ ചന്ദ്രൻ വഞ്ചിയും തുഴഞ് പോയി.. "Hey…" അയാൾ പിന്തിരിഞ്ഞു നിൽക്കുന്ന ഒരാളെ തട്ടി വിളിച്ചതും അവൻ തിരിഞ്ഞു… "അമൻ…?? Where is you're girl.." ഒറ്റക്ക് കായലിലേക്ക് തന്നെ ഉറ്റ് നോക്കുന്ന അമനിനെ നോക്കി ചോദിച്ചതും അവനൊരു മങ്ങിയ ചിരി ചിരിച്ചു.. "Hey erik… duaa… she'സ് പാസ്സ്ഡ് എവേ…" ഒരു മങ്ങിയ ചിരിയോടെ അവൻ പറഞ്ഞൊപ്പിച്ചു.. "നീയും അവളും ഹണിമൂണിന്റെ അന്ന് പാരിസിൽ വന്ന സമയത്ത് നിന്നോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞത് നീ ഓർക്കുന്നില്ലേ.." എറിക് ചോദിച്ചത് കേട്ടു അവൻറെ മനസ്സിലേക്ക് അന്ന് എറിക് എന്തോ പറയാൻ തുനിഞ്ഞതും ദുആ പിടിച്ചു വലിച്ചു കൊണ്ട് പോയതുമെല്ലാം ഓർമ വന്നു..

"യാഹ്.. അതെന്തായിരുന്നു…" "അതവിടെ വെച്ച് ഒരാൾ നിന്റെ പെണ്ണിനെ വഴിയിൽ തടഞ്ഞു വെക്കുകയും അവളെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.. അന്നയാൾ എന്തോ ഒരു മാണിക്യത്തിന്റെ പേരും പറഞ്ഞായിരുന്നു അവളെ ഭീഷണി പെടുത്തിയത്…അയാളെ ശരീരത്തിൽ ഒരു നീല നിറമുള്ള ചിത്രശലഭത്തിന്റെ ടാറ്റുവും ഉണ്ടായിരുന്നു.. അന്ന് നിന്റെ പെണ്ണെന്റെ കാല് പിടിച്ചു നിന്നോട് പറയരുതെന്നും പറഞ്ഞിരുന്നു.." എറിക് ഇംഗ്ലീഷിൽ പറഞ്ഞത് കേട്ടു അമനൊന്ന് ഞെട്ടി.. ദുആ യുടെ മരണവുമായിട്ടും ആ ടാറ്റുവിന് ബന്ധമുണ്ട് എന്നത് അവനൊരു ഷോക്കിംഗ് ന്യൂസ്‌ തന്നെയായിരുന്നു.. "എറിക്.. നിനക്കയാളെ അറിയുമോ.. ഉറപ്പായിട്ടും അയാൾ ആയിരിക്കും എന്റെ ദുആ യെ കൊല്ലാൻ നോക്കിയത്…" അവനൊരല്പം പ്രതീക്ഷയോടെ പറഞ്ഞതും "ഇല്ലാ.. ഞാൻ അയാളെ പിൻഭാഗം മാത്രമേ കണ്ടിട്ടുള്ളു.." എന്ന് പറഞ്ഞത് കേട്ടു അവനിൽ നിരാശ പടർന്നു.. "ആഹ് എന്നാ ഞാൻ പോവട്ടെ.. ഇവിടെ വെറുതെ വന്നതായിരുന്നു…" അതും പറഞ്ഞു തിരിഞ്ഞു നടക്കുന്ന അമൻ തന്നെ നോക്കി നിൽകുമ്പോൾ ആയിരുന്നു എറിക്കിന്റെ മനസ്സിലേക്ക് അത് വന്നത്.. "ഹേയ്.. അമൻ അന്ന് നിങ്ങളുടെ കൂടെ വേറെ ഒരു കപ്പിൾസ് കൂടെ ഇല്ലായിരുന്നോ അവരെവിടെ പോയി…" എറിക്കിന്റെ ചോദ്യം കേട്ടിട്ടും അതിനെ അവഗണിച്ചു അമൻ മുന്നോട്ട് നടന്നു.. ____•🦋•______ {ഡൗല } "ഞാനാ… ഞാനാ നിന്റെ ഉമ്മ… " ഒരു ഭ്രാന്തിയെ പോലെ അവനെ എന്നോട് ചേർത്ത് നിർത്തി…

എല്ലാം അവനെ അറിയിക്കണം എന്നുണ്ടെങ്കിൽ വിധി എന്നെ അതിൽ നിന്ന് തടയുന്നു… ഒരല്പം വേദനയോടെ ഓർത്തു ഞാൻ അവനെ ഒന്ന് കൂടി എന്നിലേക്ക് ചേർത്ത് വെച്ചു… "നിന്റെ ഉമ്മ ഞാനാണെന്നെ എനിക്കിപ്പോൾ പറയാൻ സാധിക്കുള്ളു.. നിന്റെ ഉമ്മ ഞാനല്ല.. അവളാണ്.. ആ ആൾക്ക് പറ്റിയ ഏക തെറ്റായിരുന്നു നീ..ഒരുപക്ഷെ ആ ആൾ മരിച്ചില്ലായിരുന്നെങ്കിൽ നിന്റെ കൂടെ നിന്റെ ഉമ്മ ഉണ്ടായേനെ.. എനിക്കീ നാടകം കെട്ടിയാടേണ്ട ആവശ്യമില്ലായിരുന്നു.." എന്റെ മനസ്സിലതും പറഞ്ഞു ഞാനവനെ എന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് വെച്ചു. "ദീദി എന്റെ ഉമ്മയല്ലേ.. ഇനി ഞാൻ ദീദിയെ ഉമ്മാ എന്ന് വിളിക്കട്ടെ.." അവന്റെ ചോദ്യത്തിന് ഞാൻ വേണ്ടായെന്ന് മറുപടി കൊടുത്തു.. അവന്റെ അങ്ങനെയൊരു വിളി കേൾക്കാനുള്ള അർഹത എനിക്കില്ല.. ഒരിക്കൽ നിന്റെ ഉപ്പ വന്നു ചോദിച്ചാൽ തിരിച്ചേല്പിക്കേണ്ടവളാ ഞാൻ.. അന്ന് എനിക്ക് നിന്നിൽ ഒരാവകാശവും പറയാൻ പോലുമാവില്ല..അതെല്ലാം ഓർത്തു കൊണ്ടായിരുന്നു ഞാനത് പറഞ്ഞത്… "ദീദീ….ദീദി ഇഞ് ലാവിലെ രോഡ് ക്രോഷ് ചെയ്ത് കൊടുത്ത ആളെ പോലെയാ എന്റെ ഇത്താ…" അവനെന്റെ കൈ കുലുക്കി പറഞ്ഞത് കേട്ടു എന്റെ മനസ്സിലേക്ക് ജഹാനാരയുടെ മുഖം വന്നെത്തി.. അവളും ഇവനുമായെന്ത് ബന്ധമുണ്ടാവാനാ.. പക്ഷേ അവളുടെ ശരീരത്തിൽ അവനാ ചിത്രത്തിൽ വരച്ചത് പോലെയുള്ള ടാറ്റുവുണ്ട്… ഇനി അവൾ തന്നെയാവുമോ.. പിന്നെ എന്ത് കൊണ്ടിവൻ പറഞ്ഞില്ല…

സ്വയം ചോദിച്ചു ഞാൻ ദിയാന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു… ____•🦋 സ്വയം ചോദിച്ച ഡൗല ദിയാന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.. ട്രാഫിക്കിന് നടുവിലൂടെ നടക്കുമ്പോളായിരുന്നു അവളുടെ ഫോൺ റിങ് ചെയ്തത്.. അതിൽ തെളിഞ്ഞു വന്ന അവളുടെ ഉപ്പാന്റെ പേര് കണ്ടതും അവൾ കാൾ അറ്റൻഡ് ചെയ്തു… "മോളെ ഞാൻ കേരളത്തിലുണ്ട് നിങ്ങളെവിടെയാ…" മറുതലക്കൽ നിന്ന് ഫഹീം പറഞ്ഞത് കേട്ടു ഡൗല ദിയാന്റെ കൈ വിട്ട് അടുത്തുള്ള ഒരു കടയിൽ ചെന്ന് ആ സ്ഥലത്തെ കുറിച്ചാന്വേഷിച്ചു ഫാഹീമിന്നോട് പറഞ്ഞു.. "ദീദീ… ഇയാളെന്നെ…" ദിയാന്റെ ശബ്ദം കേട്ടതുമവൾ ഞെട്ടികൊണ്ട് ചുറ്റും നോക്കി.. താൻ നിന്നിടത് ആ കടയില്ല.. റോഡിലൂടെ വാഹനങ്ങൾ ഓടുന്നില്ല.. അവൾക്കെന്താണ് നടക്കുന്നതെന്ന് മനസ്സിലാവുന്നില്ലായിരുന്നു.. ആകാശത്ത കൂടെ പറന്നുയരുന്ന പക്ഷികളെല്ലാം നിശ്ചലമായിരുന്നു...മറ്റേതോ ലോകത്തെത്തിയ പോലെ.. അവിടെ അനക്കമുള്ളതായിട്ടൊരു അവളും ഒരു ചിത്ര ശലഭവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. "ദീദീ…" ദിയാന്റെ ശബ്ദം വീണ്ടും ചെവിയിൽ പതിഞ്ഞതുമവൾ ആ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി.. "ഹേയ്…" എന്നലറി വിളിച്ചവൾ ദിയാന്റെ കൈ പിടിച്ചു വലിച്ചു നിലത്തോട് ഇയച് കൊണ്ടുപോവുന്നയാ വെള്ള വസ്ത്രം ധരിച്ചയാലേ നോക്കിയാലറിയെങ്കിലും ആ പക്ഷത്തു നിന്നൊരു മറുപടി പോലുമില്ലായിരുന്നു..

അവൾ കഴിയാവുന്ന അത്ര വേഗതയിൽ അവർക്കരികിലേക്ക് ഓടി നിലത്തുള്ള ദിയാനെ പിടിച്ചു വലിച്ചു തന്നോട് ചേർത്ത് നിർത്തി.. അവന്റെ ഉയർന്ന നിലയിലുള്ള ഹൃദയമിടിപ്പ് തന്നെ മതിയായിരുന്നു അവനെത്രത്തോളം ഭയന്നിരുന്നു എന്ന് മനസ്സിലാവാൻ. "ഇയാളെതാ…." അവൾ പിന്തിരിഞ്ഞു നില്കുന്നയാളെ തട്ടി വിളിച്ചു കൊണ്ട് ചോദിച്ചതുമയാൾ തിരിഞ്ഞു നോക്കി.. അയാളുടെ ദൃഷ്ടി ആദ്യം തന്നെ പതിഞ്ഞത് അവളുടെ നീല മിഴികളിൽ ആയിരുന്നെങ്കിലും അവളുടെ കണ്ണുകൾ പതിച്ചത് അയാളുടെ കഴുത്തിൽ ആടി കളിക്കുന്ന കുരിശ് മാലയിലായിരിന്നു.. "ഡൗലാ ഫറാൽ…" അയാൾ അവളുടെ കണ്ണിലേക്കു തന്നെ നോക്കിയതും മൊഴിഞ്ഞു അയാൾ ദിയാനെ നോക്കി.. " ഫാദർ ജോൺ എബ്രഹാം ഹൈദരാബാദിൽ തന്നെ അറിയപ്പെടുന്നൊരു ഫാദർ.. എന്നതിലെല്ലാം ഉപരി താൻ ആദ്യം താമസിച്ച സ്ഥലത്തെ പള്ളിയിലച്ചൻ.. നിങ്ങളെന്താ ഇവിടെ.. നിങ്ങളെന്തിനാ മോനെ പിടിച്ചു വെച്ചത്… " അവൾ അയാളെ നോക്കി അത്ഭുതത്തോടെയും ചോദിച്ചത് കേട്ടയാൾ ചുണ്ടിലൊരു ചിരി വിരിച്ചു.. "ഞാനിതെല്ലാം ചെയ്തത് കേവലം നിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ മാത്രം…" അയാൾ പറഞ്ഞതൊന്നും മനസ്സിലാവാതെ അവൾ അയാളെ നോക്കിയതും..അയാൾ ദിയാനിലേക്ക് ചൂണ്ടി. "അവൾ ഇവന്റെ കിനാവിൽ വന്നു നിന്നെയിങ്ങോട്ട് ക്ഷണിച്ചല്ലേ.. നിന്നെ ഇവിടെ പലതും കാത്ത് നിൽക്കുന്നുണ്ട്.. ചിലതിനെ എതിർപ്പില്ലാതെ സ്വീകരിക്കണം.. ചിലതിനെതിരെ നീ പോരാടണം…"

അയാൾ അവളെയൊന്ന് തലോടി അതും പറഞ്ഞു പോയതും അവളും ഏതോ ലോകത്തു എന്ന പോലെ ദിയാനെ പിടിച്ചു തിരിഞ്ഞു നടന്നു..പെട്ടന്ന് റോഡിലൂടെ വാഹനങ്ങളോടാൻ തുടങ്ങി.. നിശ്ചലമായ കിളികൾ പറന്നുയരാൻ തുടങ്ങി.. "ദീദിടെ ദിയാന് വേദനിച്ചോ …" "ഇല്ലാല്ലോ… ദീദിക്ക് വേദനിച്ചോ…" "ആഹ്.. ഹൃദയം എപ്പോഴും വേദനിച്ചു കൊണ്ടിരിക്കുക തന്നെയല്ലേ.." ദിയാൻ അവളുടെ ചോദ്യത്തിന് കൊടുത്ത മറുപടി കെട്ടവൾ മനസ്സിൽ പറഞ്ഞു.. "ദേ.. ഉപ്പാപ്പാ…". അവൻ ഫഹീമിന് നേരെ ചൂണ്ടി പറഞ്ഞതും ഡൗലയും ഒരു പുഞ്ചിരിയോടെ അങ്ങോട്ട് നടന്നു.. "ഉപ്പയെന്താ ഒരു മുന്നറിയിപ്പും ഇല്ലാതെ ഇങ്ങോട്ട് പോന്നത്.. എന്റെ കൂടെ വന്നാൽ പോരായിരുന്നോ.." അവൾ ഫഹീമിന് നേരെ കൈ നീട്ടി പറഞ്ഞു.. "അതിവിടെ ഒരാളെ കൈയ്യിൽ ഒരു സാധനം ഏല്പിക്കാനുണ്ടായിരുന്നു..നീ നിന്റെ ലക്കിയെ കണ്ടോ.." ഫഹീമിന്റെ ചോദ്യം കേട്ടു ഡൗലയൊരു മങ്ങിയ ചിരി ചിരിച്ചു.. "ഇല്ലാ… പക്ഷേ അവൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പായി…" "ആഹ് അതിനെ കുറിച്ച് പറയാനാ ഞാൻ വന്നത്… ഞാനിന്ന് നിന്റെ ലക്കിയെ കണ്ടിരുന്നു.." ഫഹീം പറഞ്ഞു തീർന്നതും ഡൗലയുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു.. "എന്നിട്ടോ അവളെന്നെ കുറിച്ച് ചോദിച്ചോ.. അല്ലെങ്കിൽ പഴയത് പോലെ തന്നെ വെറുപ്പോ…"

"വെറുപ്പ് തന്നെയാണ്… ഇന്നേ വരെ ഞാൻ അവളും നീയും തമ്മിലെന്തിന് പിരിഞ്ഞു എന്ന് ചോദിച്ചിട്ടില്ല.. പക്ഷേ ഇന്നവളുടെ വാക്കുകൾ കേട്ടപ്പോൾ എന്തോ അറിയണമെന്ന് തോന്നി… കാരണം നിസാരമായ കാര്യത്തിനൊന്നും അവൾ ആരെയും വെറുക്കില്ല.. എന്തിനാ മോളെ നീയും അവളും തമ്മിൽ പിരിഞ്ഞത്.. എന്തിനാ അവൾക് നിന്റെ പേര് കേൾക്കുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നത്.." ഫഹീമിന്റെ ചോദ്യം കേട്ടപ്പോൾ അവളുടെ മനസ്സിലേക്ക് പഴയതെല്ലാം ഓടിയെത്തി..അവളൊന്ന് കണ്ണുകൾ മുറുകെയടച്ചു ഓരോ കാര്യങ്ങളും അയാൾക് പറഞ്ഞു കൊടുത്തു.. "നീ...നീ...എന്റെ മകളാണെന്ന് പോലും പറയാൻ വെറുപ്പ് തോന്നുന്നു.. നീയെന്നാ ഡൗലാ ഇത്രയും അതപ്പതിച്ചു പോയത്.. ഇത്രയും കാലമെനിക് അവളോടായിരിന്നു വെറുപ്പ് തോന്നിയത്.. പക്ഷേ ഇന്നെനിക് അവളുടെ ഭാഗമാണ് ശരിയെന്നു തോന്നുന്നു…." ഫഹീം അവൾക് നേരെ വിരൽ ചൂണ്ടി പറഞ്ഞതും അവൾ നിസ്സഹായിതയായി അയാളെ നോക്കി… "എനിക്കിപ്പോൾ അതിലെല്ലാം നല്ല കുറ്റബോധമുണ്ടുപ്പാ…" "നിന്റെ കുറ്റബോധത്തിന് അവൾക് നീ കാരണം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു കൊടുക്കാനാവുമോ.. ങേഹ്.. നീ കാരണം മരിച്ച അവളെ ദുആയെ തിരിച്ചു കൊടുക്കാനാവുമോ.. ഇല്ലാല്ലോ.."

അതും പറഞ്ഞു ഫഹീം തിരിഞ്ഞു നടന്നതും അവളെല്ലാം തകർന്നവളെ പോലെ അവിടെ നിന്നു.. "അതെ ഞാൻ തെറ്റ് കാരിയാ ഒരു സുഹൃത്തിനോടും ചെയ്യാൻ പറ്റാത്തതാ ഞാൻ ചെയ്തത്…" സ്വയം പുലമ്പിയവൾ ദിയാന്റെ കൈ പിടിച്ചു.. _____•🦋•_____ "വിശാൽ നീ എവിടെ…" അവൾ വിശാളുമായി കാൾ കണക്ട് ചെയ്തു ചോദിച്ചതും മറുതലക്കൽ നിന്ന് ഒന്നും കേൾക്കാത്തത് കണ്ട് അവളാ വർക്ഷോപ്പിൽ വെച്ച ക്യാമറ വിശ്വൽസിലേക് കണ്ണുകൾ പായിച്ചു.. ആ വർക്ക്‌ ഷോപ്പിലുള്ളയാൾ ആരോടോ ഫോണിൽ സംസാരിച്ചു കഴിഞ്ഞു ശ്വാസം ആഞ്ഞു വലിക്കുന്നുണ്ട്..എന്തോ ഭയമുണ്ടെന്ന് അവൾക് അയാളുടെ മുഖം കണ്ട് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ടായിരുന്നു.. പെട്ടന്ന് അവിടേക്ക് ഒരു കാർ വന്നു നിന്നതും അവൾ അതിലേക്ക് ശ്രദ്ധ ചെലുത്തി… ആ ചുവന്ന കാറിന്റെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്തുള്ള ചിത്രശലഭത്തിന്റെ ചിത്രം കണ്ടപ്പോൾ തന്നെ അത് തന്നെ ഇടിക്കാൻ വന്ന കാറാണെന്ന് അവൾക് മനസ്സിലായിരുന്നു.. അത് കൊണ്ട് വന്ന ഡ്രൈവർ ഒന്നും സംസാരിക്കാതെ തിരിഞ്ഞു നടന്നു..അവളെത്ര സൂം ചെയ്തിട്ടും അയാളുടെ മുഖം കാണാൻ സാധിക്കുന്നില്ലായിരുന്നു… അയാൾ അവിടെന്ന് പോയതും ആ വർക്ക്‌ ഷോപ്പിലുള്ളയാൾ അത് ഷെഡിൽ കയറ്റി.. പുറത്തിറങ്ങി ഒരു ബട്ടൺ അമർത്തിയതും ആ കാർ തവിട് പൊടിയാവുന്നത് അവളൊരു ഞെട്ടലോടെ നോക്കി നിന്നു.. "മാം മാമിനെ കാണാൻ ഒരാൾ വന്നിട്ടുണ്ട്…"

പിന്നിൽ നിന്നൊരു കോൺസ്ട്ടേബിൾ വന്നു പറഞ്ഞതും വന്നു പറഞ്ഞതും അവൾ സ്‌ക്രീനിൽ നിന്ന് ശ്രദ്ധ മാറ്റി അയാളെ നോക്കി… "വരാൻ പറ…" അവൾ പറഞ്ഞു തീർന്നതും ഒരാൾ അതിനകത്തേക്ക് കയറി വന്നിരുന്നു..അവൾ മിഴികൾ ഉയർത്തി നോക്കിയതും മുന്നിൽ നില്കുന്നയാളെ കണ്ട് അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു വന്നിരുന്നു.. ആബിദിന്റെ ഉമ്മ അഥവാ നുസ്രത് ഭീഗമായിരുന്നു അത്.. "എന്തേയ് ആഴ്ചക്ക് ഓരോരുത്തനെയും കൊണ്ട് നടക്കുന്ന എന്റെ അടുത്തേക്ക് വന്നത്.. മോനെ കൊണ്ട് കെട്ടിക്കാനാണോ…" അവൾ മുഖത്ത് പുച്ഛം വരുത്തി പറഞ്ഞതും നുസ്രത് നിറഞ്ഞ കണ്ണുകളുമായി അവളെ നോക്കി അവിടെ ഇരുന്നു… "മോൾ.. ഞാൻ പറഞ്ഞതിനെല്ലാം എനിക്ക് മാപ്പ് നൽകണം.. ഇനിയെന്റെ മോനെ കൊണ്ട് നിന്നെ കെട്ടിക്കണമെന്ന് ഞാൻ പറയില്ലാ..' അവർ ഇടരുന്ന ശബ്ദത്തോടെ പറയുന്നത് കേട്ടു അവൾ ayiseri എന്ന് മനസ്സിൽ മൊഴിഞ്ഞു അവരെ നോക്കി.. "എനിക്ക് മോളോട് ഒരു അര്ജന്റ് കാര്യം പറയാനുണ്ട്… മോളെ… മോളെ ഉമ്മ ഞാനാ…" അവർ പറഞ്ഞു തീരുന്നതിനു മുൻപേ ലക്കിയുടെ കൈ അവരുടെ മുഖത്ത് പതിഞ്ഞിരുന്നു.. "ഇത്രയും നേരം പ്രായത്തിന് മൂത്തതല്ലേ എന്ന് കരുതി ഒന്നും പറയാതെ ഇരുന്നതായിരുന്നു.. ഇപ്പോൾ തലയിൽ കേറി നിരങ്ങുന്നോ…"

അവൾ ചോദിച്ചതിനൊന്നും മറുപടി പറയാതെ അവർ അവളെ കൈ എടുത്ത് മാറ്റി അവളുടെ നേർക്കൊരു ഒരു ഫോട്ടോ നീട്ടി.. അതിൽ തന്റെ ഉപ്പയോടൊപ്പം കല്യാണ വേഷത്തിൽ നിൽക്കുന്ന നുസ്രത്തിനെ കണ്ട് അവൾ ഞെട്ടലോടെ അവരെ നോക്കി.. "സത്യമാണ് ലാക്കിയാ ഞാനാ നിന്റെ ഉമ്മ… അതറിഞ്ഞത് കൊണ്ടാണ് സാജിത ആത്മഹത്യക്ക് ശ്രമിച്ചത്.. സാജിത ജന്മം നൽകിയ കുട്ടി മരിച്ചു പോയിരുന്നു.. രണ്ടും നിന്റെ ഉപ്പാന്റെ കുഞ്ഞു തന്നെ ആയിരുന്നു.. നിന്റെ ഉപ്പ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്.. അതിലൊന്ന് എന്നെ ആയിരുന്നു… നീ സാജിതയുടെ സ്വന്തം മകളല്ലാത്തത് കൊണ്ടാണ് അവൾ നിന്നിൽ നിന്ന് അകലം പാലിച്ചത്.. നിന്റെ ഇക്കയെ മാത്രം സ്നേഹിച്ചത്…" അവർ പറഞ്ഞു തീർന്നതും അവളുടെ മനസ്സിലേക്ക് ഫഹീം പറഞ്ഞു തന്ന കഥയിൽ സാജിത പറഞ്ഞ നിങ്ങളുടെ മക്കൾ എന്ന വാക്ക് ഓടിയെത്തി.. പതിയെ അവളുടെ മുഖത്തൊരു പ്രത്യേക ഭാവം ഉടലെടുത്തു.. എല്ലാം നഷ്ടപ്പെട്ടവരുടെ ഭാവമാണ് അതെന്ന് നുസ്രത്തിന് തോന്നി… _____•🦋•______ തവിട് പൊടിയായി കിടക്കുന്ന കാറിന്റെ വിവിധ ഭാഗങ്ങൾ ആ വർക്ക്‌ ഷോപ്പിന്റെ അങ്ങിങായി ചിതറി കിടക്കുന്നുണ്ടായിരുന്നു.. അവിടെയുള്ളയാൾ നിലത്തുള്ള ഒരു ഭാഗം കുഞ്ഞിന്നിരുന്ന് എടുത്ത് നിവർന്നതും.. കാറിന്റെ ഒരു കൂർത്ത ഭാഗം കുതിച്ചു വന്നു അയാളെ തൊട്ട് തൊട്ടില്ലാ എന്ന മട്ടിൽ കടന്നു പോയി അയാളെ തൊട്ട് പിന്നിലുള്ള മരത്തിൽ തറച്ചു കയറിയതും ഒരുമിച്ചായിരുന്നു.. അയാളോരല്പം വിറയലോടെ മുന്നോട്ട് നോക്കി.….... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story