🦋 THE TITALEE OF LOVE🦋: ഭാഗം 21

the titalee of love

രചന: സൽവ

അവളുടെ അടയാളം… അവളുടെ മാത്രം അടയാളമായ ആ ടാറ്റു…!! _____•🦋•____ നിറഞ്ഞ കണ്ണാലെ ലക്കി താൻ വരച്ച തന്റെ പ്രണയത്തിന്റെ ചിത്രത്തിലേക്ക് തന്നെ ഉറ്റ് നോക്കി.. *_"ഒരിക്കൽ ഞാൻ വരും… എന്റെ ഹൃദയം നീ കുത്തി നോവിച്ചതിന്റെ പകരം ചോദിക്കാൻ… പക്ഷേ എനിക്കതിന് സാധിക്കുമോ എന്നറിയില്ല.. കാരണം നിന്നെ കാണുമ്പോൾ എന്നിലെ വെറുപ്പെല്ലാം അന്തരീക്ഷത്തിലേക്ക് അലിഞ്ഞു ചേരുന്നു… ഒരു കാര്യം ചോദിച്ചോട്ടെ.. നീയൊരു മാന്ത്രികനാണോ..??_* ആ ചിത്രത്തിലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ടവൾ ചോദിച്ചു.. ആറ് മാസമായിരുന്നു അവളവനെ ഒന്ന് കണ്ടിട്ട് പോലും ഏതോ ലോകത്തു എന്ന പോലെ അതിലേക്ക് തന്നെ ഉറ്റ് നോക്കിയ ശേഷം അവൾ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു. ____•🦋•_____ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അന്ന് ഹയാസിന് ഉറക്കം വന്നില്ലായിരുന്നു… അവന്റെ മനസ്സാകെ അവൾ മാത്രമായിരുന്നു.. ജഹാനാരാ… "പെട്ടെന്നൊന്ന് നാളെയായിരുന്നെങ്കിൽ…" "എങ്കിലും അവൾ ഇതിന് മുൻപ് എത്ര തവണ ഇങ്ങോട്ട് വന്നിട്ടുണ്ട്.. അന്നൊക്കെ അവളുടെ കണ്ണിലെ സൺഗ്ലാസ് കാണുമ്പോൾ അഹങ്കാരം കൊണ്ടായിരുന്നു എന്നായിരുന്നു കരുതാറുള്ളത്.. ഒരിക്കൽ പോലും ഞാനെന്ത് കൊണ്ട് അവൾക് കണ്ണ് കാണില്ലെന്ന് ചിന്തിച്ചില്ല.. എന്ത് കൊണ്ടാവും അവളെ ഞാൻ ഇത്രയേറെ ഇഷ്ടപ്പെടുന്നത്.. ഇനി എനിക്കവളോട് പ്രണയമാണോ.. " അവൻ അതും പറഞ്ഞു ആകാശത്തേക്ക് തന്നെ ഉറ്റ് നോക്കി..

ഇന്ന് നടന്ന പ്രശ്നങ്ങൾ എല്ലാം ഓർത്തതും എന്തോ മനസ്സിലൊരു വേദന തോന്നി.. അവൻ ലക്കിയുടെ റൂമിലേക്കു ചെന്നപ്പോൾ അവൾ തന്നേ വരച്ച അവന്റെ ചിത്രത്തിനടുത്തായി ഇരുന്ന് ഉറങ്ങുന്ന അവളെ കണ്ടതും ഒരു പുഞ്ചിരിയോടെ അവളെ എടുത്ത് ബെഡിൽ കിടത്തി.. _____•🦋•_____ "അങ്കിൾ ഈ രാവിലെ തന്നെ പോവണോ…" ക്ലോക്കിലേക്ക് നോക്കി സമയം ആറേ ആയുള്ളൂ എന്ന് കണ്ടതും ഡൗല അഹമ്മദ്‌ ഹാഷിംനോട് ചോദിച്ചു.. "നോക്ക് ഡൗലാ.. Fair in love സിനിമയാക്കാൻ വേണ്ടിയല്ലേ.. അതിനൊരല്പം ത്യാഗം സഹിച് കൂടെ..". അയാൾ പറഞ്ഞതും ഡൗല പിന്നെയൊന്നും പറയാതെ പോയി ഫ്രഷ് ആയി വന്നു. ഉറങ്ങി കിടക്കുന്ന ദിയാന്റെ നെറ്റിയിലൊരു ഉമ്മ കൊടുത്ത് അവന്റെ പുതപ്പൊന്ന് ശെരിയാക്കി കൊടുത്ത ശേഷം അവൾ തന്റെ ഹാൻഡ് ബാഗ് തോളിലിട്ട് പുറത്തിറങ്ങി.. "ആഹ് മോൾ വന്നോ…" ഹാഷിം അവളെ കണ്ടപാടേ ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു അയാൾക്കൊപ്പം മുന്നോട്ട് നടന്നു.. "നമ്മളെങ്ങോട്ടാ പോവുന്നത്…" എങ്ങോട്ടെന്നില്ലാതെ അയാൾക്കൊപ്പം പോകുന്നതിനിടയിൽ ഡൗല ചോദിച്ചു.. "ആൻ എന്ന എഴുത്തു കാരിയെ കണ്ടതായി പറയപ്പെടുന്ന ഒരാളുടെ അടുത്തേക്ക്.." അതും പറഞ്ഞയാൾ മുന്നോട്ട് നടന്നതും അവളും അയാൾക് പിന്നാലെ നടന്നു.. "ആരാ…" ഒരു ഷീറ്റ് കൊണ്ട് വലിച്ചു കെട്ടിയ വീടിന്റെ മുന്നിലെത്തിയതും അരി കഴുകി കൊണ്ടിരുന്ന ഒരു സ്ത്രീ അവരെ നോക്കി ചോദിച്ചു..

പെട്ടന്ന് എന്തോ കണ്ടത് പോലെ അവർ ഡൗലയെ തന്നെ ഉറ്റ് നോക്കി കൊണ്ടിരുന്നു.. "നിങ്ങൾ ആനിന്റെ…" "അതെ…" "മോൾ അന്ന് വന്ന ശേഷം പിന്നെയിങ്ങോട്ട് വന്നതേ ഇല്ലല്ലോ.." ഡൗലയെ നോക്കി പുഞ്ചിരിയോടെ അവർ ചോദിച്ചതും ഡൗല ഒന്നും മനസ്സിലാവാതെ ഹാഷിംമിനെ നോക്കി… "മോളെന്താ അന്യരെ പോലെ നില്കുന്നെ…" അവരത്തും പറഞ്ഞു ഡൗലയെ പിടിച്ചു അകത്തേക്ക് കയറ്റി.. "മോളെ പ്രസവം ഒക്കെ കഴിഞ്ഞോ മോളെ… മോളിപ്പോൾ എഴുതാൻ വന്നതാണോ.. ഇതാ മോൾ അന്ന് വന്നപ്പോൾ എഴുതിയ സ്ഥലം." ആ സ്ത്രീ ഷീറ്റ് കൊണ്ട് തന്നെയുള്ള ഒരു മുറിയിലേക് ചൂണ്ടി പറഞ്ഞതും ഹാഷിം ഡൗലയുടെ കൈ പിടിച്ചു അതിനകത്തേക്ക് കയറി… "ആ സ്ത്രീയെന്താ പറയുന്നത്…" അവൾ ഹാഷിമിനെ നോക്കി ചോദിച്ചു.. "ഒന്ന് മാത്രം മനസ്സിലായി fair in love ആനിന്റെ ജീവിതം തന്നെയായിരുന്നു എന്ന്.." ഡൗലയെല്ലാം കൂടെ കിളി പോയ അവസ്ഥയിൽ അവിടെ കണ്ടൊരു ചെയറിൽ ഇരുന്ന് പുറത്തേക്ക് നോക്കി.. അവിടെ നിന്ന് നോക്കിയാൽ തെളിഞ്ഞു കാണുന്ന ലക്കിയുടെ വീട് കണ്ടതും അവൾ ഹാഷിംമിനെ വിളിച്ചു അത് കാണിച്ചു കൊടുത്തു.. "ഇതാണോ ലക്കിയുടെ വീട്… എങ്കിൽ ഒരുപക്ഷെ അവൾകും ഈ കഥയുമായി എന്തെങ്കിലും ബന്ധമുണ്ടായിരിക്കും..

അല്ലാതെ ഒരിക്കലും ആൻ ഈ വീട് തന്നെ എഴുതിന് വേണ്ടി ഉപയോഗിക്കില്ലല്ലോ.." ഹാഷിം എന്തൊക്കെയോ മനസ്സിലായ പോലെ റൂമിന്റെ പുറത്തിറങ്ങി .. "എന്നാലും മോളെന്തെ ഒരു മുന്നറിയിപ്പും ഇല്ലാതെ..ചായ കുടിച്ചിട്ട് പോവാം.." ആ സ്ത്രീ പറഞ്ഞതിന് പുഞ്ചിരിയോടെ വേണ്ടെന്ന് പറഞ്ഞു പുറത്തിറങ്ങിയ ശേഷം അവൾ ഹാഷിംമിനെ നോക്കി.. "ഡൗലക്ക് എന്തെങ്കിലും ആക്‌സിഡന്റ് പറ്റിയിരുന്നോ…" "അതെ.. ഒരു ആറ് വർഷം മുൻപ്… ലക്കിയുടെ കാറുമായി.." ഹാഷിംമിന്റെ ചോദ്യത്തിനവൾ മറുപടി കൊടുത്തു.. "നിനക്കന്ന് ഓർമ വല്ലതും നഷ്ടപ്പെട്ടിരുന്നോ…" "ഇല്ലാ…" (ഡൗല ) "ഉറപ്പാണോ…" ഹാഷിം ചോദിച്ചതും അവൾ നെറ്റി ചുളിച്ചു അയാളെ നോക്കി.. "നിങ്ങളെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്…??" അവൾ എന്തോ ചിന്തിച്ചു നിൽക്കുന്ന അയാളെ നോക്കി ചോദിച്ചു.. "അവർ നിന്നോട് അങ്ങനെയെല്ലാം പെരുമാറിയത് നീ ആൻ ആണെന്ന് കരുതിയാണ്.. അതുമല്ല നിനക്ക് മിയ യും ആയി നല്ല രൂപ സാധർഷ്യം ഉണ്ട്.. ". "നിങ്ങളെന്താ പറഞ്ഞു വരുന്നത്.. ഞാൻ ആണ് ആൻ എന്നോ…" "എന്ത് കൊണ്ട് ആയി കൂടാ.. ഒരുപക്ഷെ നിനക്ക് ഓർമ നഷ്ടപ്പെട്ടതാണെങ്കിൽ.. ആ കാലത്ത് നീ എഴുതിയ രചന ആണെങ്കിലോ.. ഇങ്ങനെയൊക്കെ എനിക്ക് തോന്നാൻ ഒരു കാരണം കൂടെ ഉണ്ട്.

. Fair in love ആനിന്റെ അവസാനത്തെ രചനയായിരുന്നു.. അതിന് ശേഷം ഒരു രചന പോലും പ്രസിദ്ധീകരിക്കപെട്ടിട്ടില്ല…" അയാൾ പറഞ്ഞതും അവളും സ്വയമൊന്ന് ചിന്തിച്ചു… ആറ് വർഷങ്ങൾ പിന്നോട്ട് പോവുമ്പോൾ.. താൻ ഇങ്ങനെ ഒരു കഥ എഴുതി കാണുമോ.. എന്റെ ഓർമ നഷ്ടപ്പെട്ടിരുന്നോ.. അത് കൊണ്ടാവുമോ എനിക്കീ കഥ വായിക്കുമ്പോൾ ഞാനിതിൽ ജീവിക്കുന്നത് പോലെ തോന്നാറുള്ളത്.. അവളിൽ ഓരോ ചോദ്യങ്ങൾ ഉയർന്നു വന്നു.. _____•🦋•_____ "എന്താ പറയുന്നത് കേവലം ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ വീണ്ടും അതെ സ്ഥലത്ത് അതെ രീതിയിൽ ഒരു കൊലപാതകാമോ…" ലക്കി ഞെട്ടൽ വിട്ട് മാറാതെ ചോദിച്ചു കൊണ്ട് തൊപ്പിയെടുത്ത തലയിൽ വെച്ചു… "യെസ് മാം.. അതെ സ്ഥലത്ത് അതെ രീതിയിൽ.. മാം ഇവിടെ വന്നു കണ്ടാൽ മാത്രമേ മനസ്സിലാവുള്ളു.." വിശാൽ പറഞ്ഞതും അവൾ കായലരികത്തേക്ക് നടന്നു.. ഇതൊരു സ്ഥിരം കാഴ്ച ആയത് കൊണ്ടോ എന്തോ അന്ന് ആൾക്കൂട്ടം കുറവായിരുന്നു.. ചുറ്റും കൂടി നില്കുന്നയാൾക്കാരെ എല്ലാം വകഞ്ഞു മാറ്റി ലക്കി അങ്ങോട്ട് ചെന്ന് രണ്ട് ബോഡിയിലേക്കും നോക്കി.. ഒരു ബോഡിയിൽ ഒരു മുറിവ് പോലുമില്ലാ.. കൈയുടെ മുകളിൽ ഒരു ടാറ്റു മാത്രം.. മറ്റേ ബോഡിയാകെ മുറിവുകൾ തന്നെയായിരുന്നു ആർക്കും കണ്ടാൽ അറച്ചു പോവുന്ന രീതിയിലുള്ള ഒരു രൂപം.. രണ്ടിലും സമാമായിട്ട് ഒന്ന് മാത്രമേ ഉള്ളു ആ ടാറ്റു..! "Any എവിഡൻസ്…" "ഈ ഒരു ടാറ്റു അല്ലാതെ മറ്റൊന്നും ഇല്ലാ.. ആഹ്..

ആ ശരീരം ആകെ മുറിവുള്ള ബോഡിയിൽ അയാളുടെ പേര് തന്നെ പിൻ കൊണ്ട് എഴുതിയിട്ടുണ്ട് VIJAY.. അതും ഇതിന് മുൻപുള്ള ബോഡിയിൽ ഉണ്ടായിരുന്നു.." വിശാൽ പറഞ്ഞതും ലക്കി ആ ഹൗസ് ബോട്ടിന് അകത്തേക്ക് കയറി.. അവിടെയൊന്നും അവൾക് തടസമായി നിന്നില്ല.. ആ ഹൗസ് ബോട്ടിന്റെ ഉള്ളിൽ പല കടലാസുകളും ചിത്രങ്ങളും ഉണ്ടായിരുന്നു… അർദ്ധമായി കത്തി കരിഞ്ഞ ചിത്രങ്ങൾ കണ്ടതും അവൾ ഞെട്ടലോടെ അതെല്ലാം കൈയ്യിലെടുത്തു… ഇത് വരേ മരണപ്പെട്ടതിൽ ഒരു മുറിവ് പോലും ഇല്ലാതെ മരണപ്പെട്ട ഓരോ ആൾകാരുടെയും ചിത്രങ്ങൾ ആയിരുന്നു അത്.. അതെല്ലാം ഒന്ന് നോക്കി തിരിഞ്ഞപ്പോൾ ആയിരുന്നു അവളുടെ കണ്ണിൽ അതുടക്കിയത്.. ഏതോ ഒരു കെട്ടിടത്തിന്റെ പഞ്ചായത്ത് രെജിസ്ട്രേഷൻ കാർഡ് ആയിരുന്നു അത്.. എന്തോ നേടിയെടുത്ത പോലെ അവളത് കൈയ്യിൽ എടുത്ത് പുറത്തിറങ്ങി.. "എന്തെങ്കിലും കിട്ടിയോ മാം.. " വിശാൽ ചോദിച്ചത് കെട്ട് അവൾ അതേയെന്ന് പറഞ്ഞു ആ കാർഡും ഫോട്ടോസും ഉയർത്തി കാണിച്ചു.. "മാം എങ്ങോട്ടാ… ഇതിൽ കാണുന്ന കെട്ടിടം തിരയാണോ.." "അതെ ഞാൻ ഒറ്റക്ക് പോയിക്കോളാം.. കാരണം ഈ കെട്ടിടം രജിസ്റ്റർ ചെയ്തത് നമ്മുടെ പഞ്ചായത്തിൽ നമ്മുടെ വാർഡിൽ ആണ്…ഈ സ്ഥലം പോലീസ് നിരീക്ഷണത്തിൽ വെക്കണം.."

അതും പറഞ്ഞു ലക്കി ആ കാർടും പിടിച്ചു അതിൽ തന്ന കെട്ടിട നമ്പർ കണ്ടെത്തി.. അടഞ്ഞു കിടക്കുന്ന ഗേറ്റ് തള്ളി തുറന്നപ്പോൾ അതിന്റെ പഴക്കം കൊണ്ട് എന്തോ ഒരു ശബ്ദം കെട്ടിരുന്നു. "അഡ്വക്കേറ്റ് അഹ്‌സാൻ ബാഖിർ.." വീടിന്റെ മുന്നിൽ തന്നെ എഴുതി വെച്ച ബോർഡിൽ എഴുതിയത് വായിച്ചവൾ ഞെട്ടി. "അഹ്‌സാൻ ഇപ്പോൾ ഇവിടെയാണോ താമസം..അവനാണോ ഈ കൊലപാതകത്തിന് പിന്നിൽ.." സ്വയം ചോദിച്ചവൾ തുറന്നു കിടക്കുന്ന ഡോറിലൂടെ അകത്തു കയറി..അകത്തു കയറിയപ്പോൾ തന്നെ മൂക്കിലെക് മദ്യത്തിന്റെയും സിഗേരറ്റിന്റെയും ഗന്ധം അരിച്ചു കയറി..മൂക്ക് പൊത്തി പിടിച്ചു കൊണ്ട് അവൾ ചുറ്റും നോക്കി. ആ വീടിന്റെ ഓരോ മുക്കിലും മൂലയിലും അവൾ അവളുടെയും ആ നീല മിഴികളുള്ള പെൺകുട്ടിയുടെയും കൊച്ചു ശബ്ദം കൊണ്ടുള്ള പൊട്ടി ചിരികൾ കേട്ടു.. ഓരോ സ്ഥലത്ത് കൂടെയും ആ കൊച്ചു കുട്ടി ഓടുന്ന പോലെ അവൾക് തോന്നി.. കണ്ണുകൾ മുറുകെയടച്ചു തുറന്നു മുന്നോട്ട് നടന്നതും അവളുടെ കണ്ണുകൾ ചുവരിൽ തൂക്കിയിട്ട തന്റെയും ആ കുട്ടിയുടെയും ചെറുപ്പത്തിലുള്ള ചിത്രത്തിൽ ഉടക്കിയതും… " മിയാ…!!" അലറി വിളിച്ചവൾ കൈ മുടിയിൽ കൊരുത് പിടിച്ചു.. "എനിക്കെന്താ പറ്റുന്നത്…

ഞാൻ എന്തിനാ ഡൗലയുടെയും എന്റെയും ബാല്യകാലം കണ്ട്.. മിയാ എന്ന് വിളിക്കുന്നത്.. മിയ ദുആ അല്ലെ.." സ്വയം ചോദിച്ചു അവൾ ആ ചിത്രത്തിലേക്ക് തന്നെ ഉറ്റ് നോക്കി.. "ലക്കീ… നീയെന്താ ഇവിടെ…" തന്റെ തൊട്ടടുത്തായി ആഹ്സാന്റെ ശബ്ദം കേട്ടതും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു വന്നു.. "I'm Acp laakia twaleha.. ഇത് നിങ്ങളുടെ വീടിന്റെ രെജിസ്ട്രേഷൻ കാർഡ് അല്ലെ…" അവൾ മിഴികൾ ഉയർത്തുക പോലും ചെയ്യാതെ അവന് നേരെ അത് നീട്ടിയതും അവൻ അതെ എന്ന് പറഞ്ഞു.. "ഇയാളാണോ ഈ കൊലപാതകം ഒക്കെ ചെയ്തത്.." വിറയലോടെ അവൾ ചോദിച്ചു. "Acp മാമിന് ബുദ്ധി സ്വല്പം കുറവാണെന്ന് തോന്നുന്നു.. ഈ കാർഡ് 30 വർഷം മുൻപുള്ളതാ… ഞാൻ ഈ വീട്ടിൽ വന്നിട്ട് രണ്ട് ദിവസം ആയിട്ടേ ഉള്ളു.. അഥവാ താങ്കൾ ഈ പറഞ്ഞ കൊലപാതകം തുടങ്ങിയ സമയത്തൊന്നും ഞാൻ ഈ ജില്ലയിലെ ഇല്ലാ.." അവൻ അവളെ പരിഹാസത്തോടെ നോക്കി പറയുമ്പോഴും അവളതൊന്നും മൈൻഡ് ചെയ്യാതെ ദൃതിയിൽ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.. "നീ വേദന തോന്നുമ്പോൾ ഒക്കെ കൈ ചേർത്ത് വെച്ച് ആശ്വാസം തേടുന്ന.. നിന്റെ കഴുത്തിലുള്ള മഹർ ഞാൻ അനിയച്ചതാണെങ്കിൽ.. നീയെന്റെ ഭാര്യ ആണെങ്കിൽ.. നീ അഹ്‌സാൻ ബാഖിറിന്റെ പെണ്ണാണെങ്കിൽ.. ഇവിടെ നിന്നൊരു പടി മുന്നോട്ട് വെക്കരുത്…" പിന്നിൽ നിന്ന് അഹ്‌സാൻ പറഞ്ഞതും അവൾ ഞെട്ടലോടെ തന്റെ കൈ മാറിലേക്ക് ചേർത്തു.. അവന്റെ പേരെഴുതിയ മഹറിൽ കൈ തടഞ്ഞതും യാന്ദ്രികം എന്നോണം അവൾ അവനെ തിരിഞ്ഞു നോക്കി..അവന്റെ കണ്ണുകളിൽ അവൾ കാണുന്നത് തന്നോടുള്ള പ്രണയമാണെന്ന് കണ്ടതും അവളിൽ എന്തോ ഒരു ഭയം ഉടലെടുത്തു.. "എനിക്ക് നീയില്ലേ പെണ്ണെ… നീ മാത്രം..!!"...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story