🦋 THE TITALEE OF LOVE🦋: ഭാഗം 23

the titalee of love

രചന: സൽവ

"മാം… ആ ഫോട്ടോ എവിടെ നിന്നാണ് ആദ്യം ഷെയർ ചെയ്തതെന്ന് കിട്ടി.. ദേ ഈ നമ്പറിൽ നിന്നാണ്.." വിശാൽ അവൾക് നേരെ നീട്ടിയ നമ്പർ സ്റ്റേഷനിലെ ലാൻ ഫോണിൽ ഡയൽ ചെയ്ത് ലക്കി ഫോൺ ചെവിയോട് അടുപ്പിച്ചു.. "I'm laakia thwaleha ips.." "നിങ്ങളല്ലേ ആ fair in love 2 വിന്റെ ഫോട്ടോ ഷെയർ ചെയ്തത്…??" അവളുടെ ചോദ്യം കേട്ടതും മറുതലക്കൽ നിന്ന് കുറെ നേരത്തേക്ക് മറുപടി ഒന്നും ഇല്ലായിരുന്നു.. "ഹെലോ…" "അഹ്… അതെ.. ഞാൻ അറിയാതെ കൈയ്യിൽ കിട്ടിയപ്പോൾ ചെയ്തതാ.." അയാൾ വിറയലോടെ പറഞ്ഞു.. "ആഹ് അതൊന്നുമല്ല പ്രശ്നം.. നിങ്ങൾക് ആ പുസ്തകം എവിടുന്ന് കിട്ടി.. നിങ്ങളെ കൈയ്യിലിപ്പോൾ അടുണ്ടോ…" "ഉണ്ട്… എനിക്കാ പുസ്തകം butterfly റെസ്റ്റ്വാറന്റൈൽ നിന്ന് ഒന്നരമാസം മുൻപാണ് കിട്ടിയത്…" അതും പറഞ്ഞു തുടർന്നാൽ അയാളോട് അവൾ പല കാര്യങ്ങളും അന്വേഷിച്ചു ഫോൺ കട്ട് ചെയ്തു ഒന്ന് നെടുവീർപ്പിട്ടു സീറ്റിലേക്കിരുന്നു കൈകൾ കൊണ്ട് മുഖം പൊത്തി പിടിച്ചു.. "മാം എന്ത് പറ്റി.." "ഹൈദരാബാദ് butterfly റെസ്റ്റ്വാറന്റിലെ ഒന്നര മാസം മുൻപുള്ള cctv ഫൂട്ട് ഏജ് വേണം…" അതും പറഞ്ഞവൾ കണ്ണുകൾ അടച്ചു.. "മാം കിട്ടീ…" അതും പറഞ്ഞു കൊണ്ട് വിശാൽ ഫോൺ നീട്ടിയതും അവൾ കണ്ണുകൾ അതിലേക്ക് പായിച്ചു… "സ്റ്റോപ്പ്‌…."

ലക്കി അതും പറഞ്ഞു വീഡിയോ വീണ്ടും പ്ലേ ചെയ്തു.. *• ഒരല്പം ഭയത്തോടെ കൈയ്യിലുള്ള ബാഗ് മുറുകെ പിടിച്ചു കൊണ്ടാ പെൺകുട്ടി അവിടെയുള്ളൊരു ചെയറിൽ ചെന്നിരുന്നു… ഒരോ സെക്കന്റിലും വെള്ളമെടുത്തു കുടിച്ചു കൊണ്ടിരിക്കുന്ന അവൾ കൈ വിരലുകൾ പൊട്ടിച്ചു കൊണ്ടിരുന്നു.. തല തായതി ഇരിക്കുന്നത് കൊണ്ട് മുഖം കാണില്ലെങ്കിലും അവളുടെ ഓരോ പ്രവർത്തികളും അവളിലെ ഭയം വിളിച്ചോതി കൊണ്ടിരുന്നു. കുറെ നേരം അവിടെ നിന്ന ശേഷം തന്റെ ബാഗിൽ നിന്നൊരു പുസ്തകം എടുത്ത് തന്റെ മാറോടു ചേർത്തൊന്ന് ചുംബിച്ച ശേഷം അവൾ അത് മേശയിലെക്ക് വെച്ചു.. "ആരെയും നോക്കാതെ നടന്നിരുന്നവൾ പെട്ടെന്ന് തലയുയർത്തി…" *• ആ കുട്ടിയുടെ മുഖം കണ്ടതും വിശാൽ ഞെട്ടലോടെ ലക്കിയെ നോക്കി.. ഒരു നിമിഷം അവന്റെ മനസ്സിലേക്ക് ഹയാസിന്റെ വാക്കുകൾ എത്തി.. *പഴയ കാര്യങ്ങളും ഊർമിപ്പിക്കുന്ന തരത്തിൽ ഒരാളുടെ ഫോട്ടോ പോലും എന്റെ ഇത്ത കാണരുത്.. * അവന്റെ വാക്കുകൾ ഓർത്തു കൊണ്ടവൻ ആ വീഡിയോ റിപ്ലേ ചെയ്ത ആ പുസ്തകത്തിന്റെ പേര് സൂം ചെയ്യുന്ന ലക്കിയെ നോക്കി.. "ഈ കുട്ടിയെ എവിടെയോ കണ്ടപോലെ തോന്നുന്നു.. നിനക്കറിയാമോ…" ലക്കി ഫോണിൽ ഉള്ള പെൺകുട്ടിയെ ഉറ്റ് നോക്കി ചോദിച്ചത് കെട്ട് വിശാൽ മറുപടി ഒന്നും പറഞ്ഞില്ല..

"വിശാൽ.." "മാം അത് ജഹാനാരാ ജമ്രത്..അവൾക് കണ്ണ് കാന്നില്ല..." വിശാൽ പറഞ്ഞത് കേട്ടവൾ ആ പേര് മനസ്സിലേക്ക് കയറ്റി വെച്ച് ബാക്കി വീഡിയോ പ്ലേ ചെയ്തു.. *• ജഹാനാര അവിടെ നിന്ന് പോയതും ഒരു മനുഷ്യൻ ആ പുസ്തകം എടുത്ത് പോയി.. ഒരല്പ നേരം കഴിഞ്ഞത് കറുത്ത വസ്ത്രം ധരിച്ച ഒരുവൻ അങ്ങോട്ട് കയറി വന്നു ആ ടാബ്‌ലിന്റെ ചുറ്റും വീക്ഷിച്ചു… ദേഷ്യത്തിൽ ടേബിൾ എല്ലാം മറിച്ചിടുന്ന അവനെ എല്ലാവരും നോക്കുന്നുണ്ടെങ്കിലും അവൻ വീണ്ടും തിരച്ചിൽ ആരംഭിച്ചിരുന്നു.. *• ലക്കിക്ക് അവനെ അവ്യക്തമായ മുഖമായിട്ട് പോലും മനസ്സിലായിരുന്നു… "അഹ്‌സാൻ… അവനും ഈ കേസുമായി എന്താ ബന്ധം.. അവനെന്തിനാ പുസ്തകം തിരഞ്ഞു പോയി.. അവൾ ആ ജഹാനാരാ ജമ്രത് ആവുമോ ആൻ.. പക്ഷേ ഒരു കണ്ണ് കാണാത്തവൾ എങ്ങനെ ഒരു കഥയെയുതും.." ഉയർന്നു വന്ന ചോദ്യങ്ങളുമായി അവൾ വിശാലിനെ നോക്കി… "ഇത് മാമിന്റെ ഹസ്ബന്റ് അല്ലേ.. കഥ നമ്മൾ കരുതിയതിനേക്കാൾ ആയത്തിലേക്കാനല്ലോ പോകുന്നത്…" "താനെന്താ പറഞ്ഞു വരുന്നത്…"

"ഞാൻ പറഞ്ഞില്ലയിരുന്നോ ഇത് ആരുടെയോ ശക്തമായ പ്രതികാരം ആണെന്ന്… ഞാൻ പറയുന്നത് പോലെ ഇതൊരാളുടെ ആത്മാവ് ആയിരിക്കില്ല പക്ഷേ അതി ബുദ്ധിമാനായൊരു മനുഷ്യൻ ആയി കൂടെ… ഒരുപക്ഷെ തന്റെ പ്രണയം നഷ്ടപ്പെട്ടൊരു കാമുകൻ..അല്ലെങ്കിൽ കാമുകി..ഈ ടാറ്റു രണ്ടും തമ്മിലുള്ള വ്യത്യാസം തന്നെ ഇത് രണ്ടും വേറെ വേറെ ആൾകാർ ചെയ്തതാണ് എന്നതിന്റെ തെളിവാണ്.." വിശാൽ അതും പറഞ്ഞു ലക്കിയെ നോക്കി.. "നീ പറഞ്ഞ ഒരു കാര്യം ശെരിയാണ് ഇത് രണ്ടും വേറെ വേറെ ആൾകാരാണ് ചെയ്യുന്നത്.. നീ പറഞ്ഞത് പോലെ പ്രതികാരം ആവാം… അങ്ങനെയെങ്കിൽ ഒരാൾ കൂടെ മരണപ്പെടാനുണ്ട്.." ലക്കി തന്റെ ഫോണിലുള്ള fair in love ന്റെ ഫോട്ടോയിലേക്ക് തന്നെ ഉറ്റ് നോക്കി പറഞ്ഞതും വിശാൽ നെറ്റി ചുളിച്ചു. "ആര്…" "പേരൊന്നും എനിക്കറിയില്ല.. പക്ഷേ ഈ പുസ്തകത്തിന്റെ ഈ ഭാഗമൊന്ന് വായിച്ചു നോക്ക്.." ---- "അവന്റെ പ്രണയം….അവൾ പോയി… ആ അനശ്വരമായ പ്രണയം ഇന്നുമുണ്ടെങ്കിലും അവരിൽ ഒരുവൾ ഇന്ന് മറ്റൊരു ലോകത്താണ്.. അതിനെല്ലാം കാരണക്കാർ ആയ ഒരുപാട് പേരുണ്ട്.. Vijay,ഷുക്കൂർ, ജാക്ക്സൺ.. പിന്നെ അയാൾ കൂടെ.. അവളുടെ ജീവൻ എടുത്തവൻ… എല്ലാവരുടെയും മരണത്തിനായ് അവൻ പരിശ്രമിക്കുന്നില്ല.. കാരണം അവനിലെന്തോ പ്രതീക്ഷയാണ്.. എല്ലാം ഓർത്തവൻ നിലത്തേക്ക് മുട്ട് കുത്തിയിരുന്നു… "മിയാ….!!" അവന്റെ ശബ്ദം അങ്ങ് ദൂരെയുള്ള അവന്റെ പ്രണയവും കെട്ടിട്ടുണ്ടാവാം..

ആ ലോകത്തിരുന്നു ആർക്കും മനസ്സിലാവാത്തൊരു ഭാഷയിൽ ഒരു മറുപടിയവൾ നൽകിയിട്ടുണ്ടാവാം..!!" --- അത്രയും വായിച്ചു തീർന്ന വിശാലിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.. "നീയെന്തിനാ കരഞ്ഞത്…??" "അവരുടെ പ്രണയം അറിയുന്നവർ ആരും ഈ ഒരു നിമിഷം പൊട്ടി കരഞ്ഞിരിക്കും….!" വിശാലിന്റെ മറുപടി കെട്ട് അവളുടെ ചുണ്ടിലൊരു ചെറു മന്ദഹാസം വിരിഞ്ഞു.. "ഇവിടെ എന്താണ് സത്യമെന്ന് നമുക്കൊരിക്കലും പ്രഫഷണൽ ആയിട്ട് അന്വേഷിച്ചാൽ ലഭിക്കില്ല… ഏറ്റവും വലിയ ദുരൂഹത ആ ടാറ്റു തന്നെയാണ്.. ആ ഹൗസ് ബോട്ടുമായി ആ ടാറ്റുവിന് എന്തോ ബന്ധുണ്ട്…" "നിങ്ങളെന്താ പറഞ്ഞു വരുന്നത്…" "ഈ കേസ് നമ്മൾ അന്വേഷിക്കുന്നു..പക്ഷേ ഒരു പൂച്ച കുഞ്ഞു പോലും അറിയാതെ.. ഒരാളെ പോലും ചോദ്യം ചെയ്യാതെ ഈ കേസ് നമുക്ക് മുന്നോട്ട് കൊണ്ട് പോവണം.." അവൾ പറഞ്ഞു നിർത്തി അവനെ നോക്കി.. "മാം ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായി അങ്ങനെയെങ്കിൽ മാം മാമിന്റെ ഹസ്ബൻഡ ന്റെ അടുത്തേക് തിരിച്ചു പോയാൽ പോരെ.. സാറിനെ കൂട്ട് പിടിച്ചാൽ സർ എന്തായാലും ഈ കേസ് അന്വേഷിക്കാൻ കൂട്ട് നില്കും.."

വിശാൽ പറഞ്ഞത് കെട്ട് അവളുടെ ചുണ്ടുകൾ പ്രത്യേക രീതിയിൽ വിടർന്നു വന്നു.. "നിനക്കറിയില്ല അഹ്‌സാൻ ആരാണെന്ന്… അവന് ഈ കേസ് അന്വേഷിക്കേണ്ട ആവശ്യം ഇല്ലാ.. അവന് അറിയാം ഇതിനൊക്കെ പിന്നിൽ എന്താണെന്നും ആരാണെന്നും എന്നുള്ളത്.." ചുണ്ടിൽ തെളിഞ്ഞ ചിരിയോടെ അത് പറയുന്ന അവളുടെ കണ്ണുകളിൽ അവൻ ഉള്ളത് പോലെ വിശാലിന് തോന്നി… "എന്നാൽ പിന്നെ സാറിനോട് ചോദിച്ചാൽ പോരെ.. മാം ചോദിച്ചാൽ സർ പറഞ്ഞു തരില്ലേ…" അവൻ പറഞ്ഞു തീരുന്നതിനു മുൻപ് അവിടെയെന്തോ ഉടഞ്ഞു വീനിരുന്നു.. "ഇല്ലാ.. ഒരിക്കലും ഇല്ലാ.. എനിക്കവനോട് വെറുപ്പാണ്.. അവനെന്നെ തനിച്ചാക്കി പോയവനാണ്….അവനെ ഞാൻ അത്രമേൽ ഇഷ്ടപ്പെട്ടിട്ടും അവനെന്നെ…" വിതുമ്പി കരയുന്നവളെ കണ്ട് വിശാൽ വല്ലാതായി… "മാം…" വിശാലിന്റെ വിളി കേട്ടതും അവൾ ഞെട്ടലോടെ അവനെ നോക്കി കണ്ണുനീർ തുടച്ചു.. _____•🦋•_____ റേഡിയോയിൽ നിന്ന് കേൾക്കുന്ന വാർത്ത കേട്ട് ജഹാനാര ആ ഭാഗത്തേക്ക് ചെവി കൂർപ്പിച്ചു വെച്ചു.. the titalee സീരീസ്… കേരള പോലീസിനെ വട്ടം തിരിക്കുന്ന കൊലപാതക പരമ്പരയ്ക് രണ്ട് പേര് കൂടെ ബലിയായി… വാർത്ത കേട്ട് അവളുടെ ചുണ്ടുകളിൽ ഗൂഢമായൊരു ചിരി വിടർന്നു..

"നീ എന്താ ഇങ്ങനെ.. ഇത് കേട്ടപ്പോൾ എന്തിനാ നിന്റെ ഭാവം മാറിയത്…??" ആബിദ് അവളെ നോക്കി ചോദിച്ചത് കെട്ട് ജഹാനാരയുടെ ചുണ്ടുകൾ ഒന്ന് കൂടെ വിടർന്നു.. "ഇനി ഇതെല്ലാം നീയാണോ ചെയ്തത്…" അവന്റെ ചോദ്യം കേട്ടവൾ ഒരു ചിരിയോടെ തന്റെ കൈയ്യിലുള്ള ബാഗിലെ ഗണ്ണിൽ മുറുകെ പിടിച്ചു.. "ഇതെല്ലാം ആര് ചെയ്യുന്നെന്ന് നിന്റെ ഉമ്മയോട് പോയി ചോദിക്ക്.. ഉത്തരം നിന്റെ ഉമ്മ നൽകും കൂടെ ഞാൻ പറഞ്ഞു തരുന്നൊരു പേരിന്റെ ഉടമയെ അറിയുമോ എന്നും.." അതും പറഞ്ഞവൾ ഒരു പേര് പറഞ്ഞതും അവൻ ഞെട്ടലോടെ അവളെ നോക്കി.. "നിനക്ക് അവരുമായി എന്താ ബന്ധം..??" അവന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവൾ ബാൽകൊണിയിലേക്ക് നടന്നു.. "കഥ പൂർണമാവാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി…" അതും പറഞ്ഞു കൊണ്ട് അവൾ ബാഗിൽ നിന്നൊരു പുസ്തകം എടുത്ത് മേശയിലേക്ക് വെച്ച് ബുക്ക്‌ മാർക്ക്‌ ഉള്ള പേജ് എടുത്ത് എന്തോ എഴുതി തുടങ്ങി.. കണ്ണുകൾ കാണാഞ്ഞിട്ട് കൂടെ ഓരോ രംഗങ്ങളും അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.. "അതെ അവളുടെ മരണത്തിന് കാരണം ആയവരിൽ ഒരാൾ കൂടെ മറിച്ചു.. അല്ലാ കൊലപ്പെട്ടു.. ശരീരത്തിൽ ഒരു പോറൽ പോലുമില്ലാതെ…

അവളുടെ അടയാളമായ നീല ചിത്രശലഭത്തിന്റെ ടാറ്റു മാത്രം ബാക്കി വെച്ച് കൊണ്ട് അയാളും കൊലപ്പെട്ടു… ആരാ അയാളെ കൊന്നത്… അവളുടെ പ്രണയമാണോ… അല്ലാ അവളുടെ പ്രണയം അലിഞ്ഞു ചേർന്ന മറ്റെന്തോ ഒന്നായിരുന്നു അത് ചെയ്തത്…!!" അതും പറഞ്ഞു അവളുടെ ചുണ്ടുകൾ വിടർന്നു.. തുടരും.. Fair in love 2 written by aan… അത്രയും എഴുതി തീർന്ന ജഹാനാര പേന തായേ വെച്ചു.. നീല നിറമുള്ളയാ ചിത്രശലഭം അവൾക് ചുറ്റും പാറി കളിച്ചു.. അവൾ തന്റെ കണ്ണിൽ നിന്ന് ഗ്ലാസ്‌ എടുത്ത് മാറ്റിയതും സൂര്യ പ്രകാശം തട്ടി അവളുടെ വെള്ളാരം കണ്ണുകൾ തിളങ്ങി.. _____•🦋•______ "ആഹീ… മോൻ പോയി ലക്കി മോളെ വിളിച്ചു വാ.. മോൻ വിളിച്ചാൽ അവളെന്തായാലും വരും…" തന്റെയുമ്മ പറയുന്നത് കെട്ട് അഹ്‌സാൻ മാഗസിൻ മറിച്ചു കൊണ്ടിരുന്നു.. "ആഹീ…" അവരുടെ വിളി കേട്ടതും അവൻ മിഴികളുയർത്തി അവരെ നോക്കി.. "എന്റെ പെണ്ണാ അവൾ… എന്നെ തേടി അവൾ വരുമെന്നെനിക്ക് വിശ്വാസം ഉണ്ട്.." അവന്റെ വാക്കുകൾ കെട്ട് ആ സ്ത്രീ മറ്റൊന്നും പറഞ്ഞില്ലാ.. ചുണ്ടിൽ വിരിഞ്ഞൊരു മങ്ങിയ ചിരിയാലെ അവൻ അടച്ചിട്ടൊരു മുറിയിലേക്ക് നോക്കി.. അകത്തു നിന്ന് ഇഷയുടെ അലർച്ച കേട്ടതും അവൻ ദേഷ്യത്തിൽ ആ മുറിയിലേക്ക് ഇടിച്ചു കയറീ…

അവന്റെ കണ്ണുകളിൽ ആളി കത്തുന്ന തീ നാളങ്ങൾ കണ്ടതും ഇഷ ഉമിനീർ ഇറക്കി അവനെ നോക്കി.. "അത് ഞാൻ…." അവൾ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ അവൻ കൈകൾ ഉയർത്തിയിരുന്നു.. "മിണ്ടി പോവരുത്… എന്നെ അറിയാലോ.. വേദനിപ്പിച്ചത് എന്റെ പെങ്ങളെയും പെണ്ണിനേയും ആണ.. ഞാൻ പോയ ശേഷം നീ അവളെ എത്രത്തോളം വേദനിപ്പിച്ചെന്ന് എനിക്കറിയാം.. ഒരിക്കലും ആരെയും വെറുതെ വിടുമെന്ന് കരുതെണ്ടാ.." അഹ്സന്റെ വാക്കുകൾ കെട്ട് ഇഷ ഓൺ the സ്പോട്ടിൽ മുറി വിട്ടു.. _____•🦋•______ *നസീറ ഖിസ്മത്… അവൾ പ്രസവ സമയത്ത് മരിച്ചതാണെന്നുള്ളത് വെറും തെറ്റ് ധാരണയാണ്.. ഞാനാ അവളെ കൊന്നത്.. പക്ഷേ എനിക്ക് അവളുടെ ശക്തി ലഭിച്ചില്ല.. അവർക് രണ്ട് പേരിലേക്കും അത് പോയി… അന്ന് തുടങ്ങിയതാ ഞാൻ എന്റെ ശക്തി മറച്ചു വെച്ചുള്ള ഈ അഭിനയം… " കൈയ്യിലുള്ള ചുവന്ന ഗോളത്തിലുള്ള ചുവന്ന ചിറകുകൾ ഉള്ള ശലഭത്തെ നോക്കി കൊണ്ട് നുസ്രത് തുടർന്നു... "ഇതിനുള്ളിൽ കിടന്നു നീ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാവും അല്ലെ.. ആ ഹോത്രി മാണിക്യ എന്റെ കൈയ്യിൽ ഒന്ന് കിട്ടി കോട്ടെ.. ഞാൻ സ്വതന്ത്രം ആക്കി തരാം നിന്നെ…" അതും പറഞ്ഞവൾ ആ ശലഭത്തെ നോക്കി… "നുസ്രത്…."

തന്റെ ഭർത്താവിന്റെ വിളി കെട്ടവൾ പുച്ഛത്തോടെ അയാളെ നോക്കി.. "നിങ്ങളെയാ കളഞ്ഞു കിട്ടിയ മകളെ ഞാൻ കൊന്ന് കളയും…നിങ്ങൾ കരുതിയ പോലെയൊരു സാധാരണ പെൺകുട്ടിയല്ലവൾ… എനിക്കെതിരെ നിൽക്കാൻ കെല്പുള്ളവൾ.. അവളെ ഞാൻ കൊല്ലും.. എന്റെ വഴിയിൽ ഒരു തടസവും വേണ്ടാ.." അവൾ പറഞ്ഞു തീർന്നതും അവളുടെ ഭർത്താവിന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.. "എനിക്കറിയാമായിരുന്നു അവളെ കുറിച്ച്.. നീ ഇങ്ങനെ ഒരു രൂപത്തിൽ എനിക്ക് മുന്നിൽ നിൽക്കുന്ന ദിവസം നിന്നെ എതിർക്കാനാ ഞാൻ അവളെ വളർത്തിയത്.. നീ വിജയിക്കില്ല നുസ്രത്… നിന്നെയവർ തോല്പ്പിക്കും.. ആ അഞ്ച് പേർക്കും മുന്നിൽ നീ തോൽക്കും.." അയാളുടെ വാക്കുകൾ കെട്ട് നുസ്രത് ചുവന്ന ചിറകുകൾ വിടർത്തി കൈകൾ ഉയർത്തി… അയാൾ നേരെ എന്തോ ഒരു ശക്തി കുതിച്ചെത്തിയതും അയാൾ അവിടുന്ന് മാറി നിന്നൂ.. _____•🦋•______ തന്റെ മുന്നിൽ വക്കീൽ വേഷത്തിൽ ഉള്ള അഹ്‌സാനെ പുച്ഛിച്ചു കൊണ്ട് ലക്കി മുന്നോട്ട് നടന്നു.. "ആഹീ…." ഒരു പ്രത്യേക സ്ലാങ്ങിൽ ഉള്ള വിളി കേട്ടതും അവൾ ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി.. "ലനാ .." അതും മൊഴിഞ്ഞവൾ അഹ്സന്റെ അടുത്ത് നിന്ന് സംസാരിക്കുന്ന വക്കീൽ വേഷമിട്ട പെൺകുട്ടിയെ നോക്കി..ലക്കി അത്യാവശ്യം മേക്കപ്പ് ചെയ്യാറുണ്ടെങ്കിലും ലന അങ്ങനെ അല്ലായിരുന്നു.. ഓമനത്തം തുളുമ്പുന്ന കൊച്ചു മുഖമുള്ളൊരു കൊച്ചു സുന്ദരി ആയിരുന്നവൾ.. "മാം..".

വിശാലിന്റെ വിളി കേട്ടതും ലക്കി അവരിൽ നിന്ന് നോട്ടം മാറ്റി അവന്റെയൊപ്പം നടന്നു.. ____•🦋 {ലക്കീ } " അവൻ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ ആ കുരിപ്പ് എവിടുന്ന് പൊട്ടി മുളച്ചു വന്നു..ഇത്രയും കാലമുള്ള സമാധാനവും പോയി കിട്ടി.. അവളെയൊന്നും പറയാനും പറ്റില്ല.. അവൾക് എന്റെയും ആഹിയുടെയും കാര്യമൊന്നും അറിയില്ല… " ഓരോന്ന് ചിന്തിച്ചു കൊണ്ട് ഞാൻ ബാക്കിൽ ഉള്ള ആഹിയെയും അവന്റെ ജൂനിയർ ലെന യെയും നോക്കി തിരിഞ്ഞു നടന്നു. " അല്ലെങ്കിൽ ഇപ്പോൾ ഞാനെന്തിനാ ടെൻഷൻ അടിക്കുന്നത്… അവനെന്റെ ആരാ.. അവന്റെ കൂടെ അവൾ നില്കുന്നതിന് എനിക്കെന്താ.." സ്വയം ചോദിച്ചു മുന്നോട്ട് നടക്കുമ്പോഴും ആ കോപ്പിലെ മനസ്സ് എന്നെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു..വീണ്ടും തിരിഞ്ഞു നോക്കിയതും അവനെ കെട്ടി പിടിക്കുന്ന അവളെ കണ്ട് എന്തോ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. എന്തൊക്കെ പ്രശ്നം ആണെങ്കിലും ആ കുരങ്ങൻ എന്റെ ചെക്കനല്ലേ… ഞാനല്ലാതെ ആര് ടെൻഷൻ അടിക്കും… ഞാൻ വീണ്ടും വീണ്ടും അങ്ങോട്ട് തന്നെ നോക്കി കൊണ്ടിരുന്നു.. ഇപ്പോൾ അവർ എന്തോ കേസിന്റെ കാര്യം സംസാരിക്കുകയാണെന്ന് കണ്ടതും ആശ്വാസത്തോടെ നെഞ്ചത് കൈ വെച്ച് കൊണ്ട് ഞാൻ അകത്തു കയറി.. കേസ് പ്രതിഭാഗം ജയിച്ചതും ആ ഭാഗം വക്കീൽ ആയിരുന്ന ആഹി എന്നെ പുച്ഛിച്ചു കടന്നു കളഞ്ഞു.. "ഹലോ ലക്കീ… ലക്കിയുടെ ഹസ്ബൻഡ് നെ എനിക്കിത് വരേ കാണിച്ചു തന്നില്ലല്ലോ…". എന്റെയടുത്തേക്ക് വന്നു ലെനയൊരു പുഞ്ചിരിയോടെ പറഞ്ഞതും ഞാനവളെയൊന്ന് നോക്കി.. "എന്റെ കെട്ടിയോനെ കെട്ടി പിടിച്ചതും പോരാ… കൊച്ചിന്റെ ചോദ്യം കേട്ടില്ല…".

മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു..അത് കണ്ട് അവൾക് എന്തോ തോന്നിയിട്ടാണോ എന്തോ അവളൊരു ദയനീയ ഭാവത്തിൽ എന്നെ നോക്കി.. "സോറി ട്ടോഹ്… ഞാൻ വേഗം ആഹിയുടെ അടുത്തേക്ക് പോവട്ടെ.. എത്ര കാലത്തിനു ശേഷം കണ്ടതാ ഞാൻ അവനെ… ഈ പ്രാവശ്യം എങ്കിലും ഞാൻ സെറ്റ് ആകും…". ലെവൾ പറയുന്നത് കേട്ട് തൊള്ളയും തുറന്ന് ഞാൻ വക്കീൽ വേഷം ആണെങ്കിലും തുള്ളി ചാടി പോവുന്ന ലനയെ നോക്കി.. _____•🦋 കേസ് തോറ്റത്തിനേക്കാൾ വലിയ നിരാശയിൽ ലക്കി കോടതിയിൽ നിന്ന് പുറത്തിറങ്ങി.. പെട്ടെന്നാരോ അവളെ പിടിച്ചു ഒരു സൈഡിലേക്ക് മാറ്റിയതും അവൾ ഞെട്ടലോടെ മുന്നോട്ട് നോക്കി.. "എന്താണ് പെണ്ണെ നീയിങ്ങനെ.. നിനക്കെന്നോട് വെറുപ്പാണ് താനും വേറെയാർക്കും എന്നെയൊന്നു നോക്കാനും പറ്റില്ലാ…" അവൻ അവളെ തന്നിലേക്ക് ചേർത്ത് നിർത്തി പറഞ്ഞത് കെട്ട് അവളുടെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.. "ഒരുത്തി നോക്കിയതിന്റെയാ ഈ അനുഭവിക്കുന്നത് മുഴുവൻ.. ഒരുത്തികൂടെ നിന്നെ നോക്കിയിട്ട് ബലിയാടാവാൻ ഒരു ദുആ കൂടി ഇനി ബാക്കിയില്ല .." അവൾ അതും പറഞ്ഞു അവന്റെ കൈ എടുത്ത് മാറ്റാൻ നോക്കിയതും അവനവളുടെ കൈ ഒന്ന് കൂടെ മുറുകെ പിടിച്ചു..

"പേടിക്കേണ്ട കൊച്ചേ.. അഹ്‌സാൻ ബാഖിറിനെ ആര് നോക്കിയിട്ടും കാര്യമില്ലാ… കാരണം… എനിക്ക് നീയില്ലേ പെണ്ണെ…!! " അവന്റെ ആ ഒരൊറ്റ വാക്കിനു മുൻപിലായിരുന്നു അവൾ പലപ്പോഴും തകർന്നു പോവാറുണ്ടായിരുന്നത്… എവിടെ നിന്നോ ലഭിച്ച ബലത്തിൽ അവന്റെ കൈ എടുത്ത് മാറ്റിയവൾ ജീപ്പിലേക്ക് കയറി… "ഇല്ല അഹ്‌സാൻ.. ഒരിക്കലും എനിക്ക് നിന്നോട് തോന്നിയ വെറുപ്പ് മാറില്ലാ.. എന്ന് വെച്ച് നിന്നെ മറ്റൊരാളും നോക്കുകയും ഇല്ലാ.. നീയെന്റേത് ആയിരുന്നു… ഇനി മാറ്റാരുടേതും ആവേണ്ടാ…" അതും പറഞ്ഞു കൊണ്ടവൾ ചെറു ചിരിയോടെ തന്നെ തന്നെ നോക്കി നിൽക്കുന്ന അഹ്‌സാനെ ഒന്ന് നോക്കി വണ്ടിയെടുത്തു.. ____•🦋•______ "ഇന്നും ലക്കിയോട് അത് പറയാൻ പറ്റിയില്ലല്ലോ പടച്ചോനെ… അവർ അപകടത്തിൽ ആണെന്ന് ഞാനെങ്ങനെ അവരെയറിയിക്കും.. ഇനി എനിക്കവരെ അറിയിക്കാൻ ഒരു ചാൻസ് കിട്ടുമ്പോയേക്കും എന്നെ അവർ ജീവനോടെ വെച്ചേക്കുമോ… ആഹിയോട് പറഞ്ഞാലോ.. വേണ്ടാ അവൻ ലക്കിയുടെ വെറുമൊരു സുഹൃത് മാത്രമല്ലേ.." അതും പറഞ്ഞു കൊണ്ട് ശ്വാസം വലിച്ചു വിടുമ്പോഴും ലെനയുടെ കണ്ണുകൾ ഭീതിയോടെ ചുറ്റും ചലിക്കുന്നുണ്ടായിരുന്നു..ആരെയോ കണ്ടത് പോലെയവൾ ഭയത്തോടെ സൈഡിലേക്ക് മാറി നിന്നു.. _____•🦋•_____

"ബെഹ്‌നാം ലൈത്തും ലാക്കിയ ത്വലേഹയും .. പ്രണയത്തെക്കാൾ ഒക്കെ എത്രയോ വലിയ സഹോദരങ്ങൾ.. അവന് താങ്ങും തണലും അവളായിരുന്നു.. അവന്റെ ഹൃദയം പോലും മിടിക്കുന്നത് അവൾക് വേണ്ടിയാണെന്നെ ആർക്കും തോന്നുള്ളു… അവന്റെ നായിക അവളും.. അവളുടെ നായകൻ അവനുമാണ്… അതൊരിക്കലും അവർ പ്രണയത്തിൽ ആയത് കൊണ്ടല്ല.. അല്ലെങ്കിലും ആരാണ് പ്രണയ ജോഡികൾക്കാണ് നായിക നായകൻ എന്ന് പറയുക എന്ന് പറഞ്ഞു പരത്തിയത്…" ഫഹീം അത്രയും പറഞ്ഞു കൊണ്ട് തന്റെ ഭാര്യയോട് തുടർന്നു.. "അങ്ങനെയുള്ള അവളെ അവൻ ഇട്ടേച് വന്നെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലുമൊക്കെ ഉണ്ടാവില്ലേ… അവന് പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ ബാക്കിയുള്ളത് പോലെ തോന്നുന്നു…" ഫഹീം അത് പറയുന്നത് കെട്ട് അയാളുടെ ഭാര്യയും അതേയെന്ന് ശെരി വെച്ചു.. _____•🦋•_____ "എന്ത്… കുന്തം.. എന്തൊക്കെ പറഞ്ഞാലും അത് നിന്റെ മോൻ തന്നെയല്ലേ…". ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് ഡൗല മുന്നോട്ട് നടന്നു… "നീയൊന്ന് ഞാൻ പറയുന്നത് മനസ്സിലാക്ക് ഡൗലാ…" മറുതലക്കൽ നിന്ന് പറയുന്നത് കെട്ട് ഡൗല താല്പര്യം ഇല്ലാത്ത മട്ടിൽ ഫോൺ ഒന്ന് കൂടെ ചെവിയോട് അടുപ്പിച്ചു.. "അത് ഡൗലാ.. അവൻ ആ ആൾക്ക് പറ്റിയൊരു തെറ്റല്ലേ…"

"എന്ത് ആ ആൾ… ആ ആൾ ഞങ്ങൾക്കൊക്കെ പ്രിയപ്പെട്ടതാ… എന്ന് വെച്ച് സ്വന്തം മോനെ ഞങ്ങളിൽ നിന്ന് അകറ്റാൻ മാത്രമൊന്നും പ്രിയപ്പെട്ടതല്ലാ.. നാളെയൊരിക്കൽ അവൻ വലുതായി ഞാൻ അവന്റെ ആരാണ് ചോദിച്ചാൽ ഞാനെന്ത് മറുപടി നൽകും… എന്റെ തോളിൽ കൈയിട്ടു നടന്ന അവന്റെ യദാർത്ഥ ഉമ്മയായ നിനക്ക് അവനെ ഇഷ്ടമല്ലാഞ്ഞിട്ട് ഞാൻ വളർത്തിയത് ആണെന്നോ…" ഡൗല ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് ദിയാന്റെ കൈ ഒന്ന് കൂടെ മുറുകെ പിടിച്ചു.. "Please ഡൗലാ.. നമ്മൾക്കാ ടോപിക് വിടാം.. നമ്മളിപ്പോൾ നമ്മുടെ ലക്ഷ്യത്തിലേക്ക് ശ്രദ്ധ ചെലുത്താം…" "ഇനി എന്ത് ചെലുത്താൻ.. അന്ന് ഞാനാ ജെയിംസ് ന്റെ അടുത്ത് പോയപ്പോയെക്കും ഏതോ ഒരു കോപ്പ് വന്നു പ്ലാൻ എല്ലാം തകർത്തു.. അന്ന് വന്നവനെ എന്റെ കൈയ്യിൽ കിട്ടിയാൽ കുത്തി കൊല്ലും . എന്റെ എത്ര കാലത്തെ കഷ്ടപ്പാട് ആണെന്ന് അറിയോ ആ കോപ്പ് ഇല്ലാതാക്കിയത്…" അതും പറഞ്ഞു ഡൗല തിരിഞ്ഞതും ഒരു കാർ ദിശ തെറ്റി അവർക്ക് മുൻപിലേക്ക് വന്നു നിന്നു…പെട്ടെന്നായത് കൊണ്ട് അവളും ദിയാനും ഒരല്പം ഭയത്തോടെ തന്റെ മുന്നിലേക്ക് നോക്കി...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story