🦋 THE TITALEE OF LOVE🦋: ഭാഗം 24

the titalee of love

രചന: സൽവ

അതും പറഞ്ഞു ഡൗല തിരിഞ്ഞതും ഒരു കാർ ദിശ തെറ്റി അവർക്ക് മുൻപിലേക്ക് വന്നു നിന്നു…പെട്ടെന്നായത് കൊണ്ട് അവളും ദിയാനും ഒരല്പം ഭയത്തോടെ തന്റെ മുന്നിലേക്ക് നോക്കി.. വണ്ടിയിൽ ഉണ്ടായിരുന്നയാൽ മുന്നിലേക്ക് വന്ന തന്റെ മുടികൾ പിന്നോട്ടാക്കി തന്നെ തന്നെ നോക്കി നിൽക്കുന്ന ദിയാനിലേക്കും ഡൗലായിലേക്കും കണ്ണുകൾ പായിച്ചു.. ഡൗലയെ തന്നെ നോക്കി നിന്നതും അവന്റെ കണ്ണുകൾ ചെറുതായൊന്ന് തിളങ്ങി.. "എവിടെ നോക്കിയാടോ വണ്ടിയൊടിക്കുന്നത്…" ഡൗല അവന് നേരെ കുരച്ചു ചാടിയതും അവനൊന്നും പറയാതെ അവളുടെ നീല കണ്ണുകളിലേക്ക് നോക്കി നിന്നു.. എന്തോ ആ കണ്ണുകൾ അവനെ അവളിലെലേക്ക് വെളിച്ചെടുപ്പിക്കുന്നുണ്ടായിരുന്നു . "ഡൗലാ ഫറാൽ…" കേവലം ആ കണ്ണുകൾ കണ്ട് അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു..അവളുടെ കൈയുടെ മുകളിലുള്ള ടാറ്റു കണ്ട് അവന്റെ ചുണ്ടുകൾ വിടർന്നെങ്കിലും കണ്ണുകളിൽ എന്തോ നഷ്ടപ്പെട്ടതിന്റെയും എന്തോ തിരിച്ചു കിട്ടിയതിന്റെയും കൂടെയുള്ളൊരു ഭാവമായിരുന്നു.. "ഏതവനാടോ താൻ…"

അവളുടെ ചോദ്യം കേട്ട് അവനൊന്നു ചിരിച്ചു.. "ബെഹ്‌നാം ലൈത്…താനെന്നെ ഓർക്കുന്നില്ലേ.." അവന്റെ പുഞ്ചിരിയോടെയുള്ള ചോദ്യം കേട്ട് അവളവന്റെ മുഖത്തേക്ക് തന്നെ ഉറ്റ് നോക്കി..എവിടെയോ കണ്ട് മറന്നൊരു മുഖം.. മനസ്സിലേക്ക് ഒരുപാട് മരുന്ന് കുപ്പികൾക്കിടയിൽ നിൽക്കുന്ന അവന്റെ മുഖം ഓടിയെത്തി.. തനിക്ക് ബോധമില്ലെന്ന് കരുതി തന്റെ ഇരു കണ്ണിലും ഉമ്മ വെച്ച് നിറഞ്ഞ കണ്ണാലെ പോയി മറയുന്ന ഒരുവന്റെ മുഖം അവ്യക്തമായി അവളുടെ മനസ്സിലേക്ക് വന്നു.. "അന്നെനിക്ക് ആക്‌സിഡന്റ് പറ്റിയ സമയത്ത്…." അവൾ ബാക്കി പറയുന്നതിന് മുൻപേ അവൻ അതേയെന്ന രീതിയിൽ തലയാട്ടി.. "അപ്പോ ഓർമയൊക്കെ ഉണ്ടല്ലേ.. ആറ് വർഷമായി ഞാൻ നിന്നെ കാണാൻ കാത്തിരിക്കുന്നു… ഓരോ നിമിഷവും നിന്റെ കണ്ണുകൾ കാണാൻ കൊതിയാവാറുണ്ടായിരുന്നു…" അവന്റെ വാക്കുകൾ കേട്ട് അവളൊന്നും മനസ്സിലാവാതെ അവനെ തന്നെ നോക്കി നിന്നു.. "ഇയാൾക്കു ഭ്രാന്താണോ…" അവൾ പുരികമുയർത്തി ചോദിച്ചതും അവന്റെ ചുണ്ടുകൾ വിടർന്നു..

പെട്ടെന്നെന്തോ ഓർത്ത പോലെ അവൻ അവളിൽ നിന്ന് നോട്ടം മാറ്റി കാറിൽ കയറി.. ദൂരേക്ക് പോയി മറയുന്ന അവന്റെ കാറിലേക്ക് തന്നെ നോക്കി നിന്ന അവളുടെ ചുണ്ടുകളിൽ എന്തെന്നില്ലാത്തൊരു പുഞ്ചിരി തട്ടി കളിച്ചു.. "ആരാ.. ഇവൻ എവിടെയോ കേട്ട് മറന്നൊരു പേര്… എന്നെ എനിക്കറിയാവുന്നതിനേക്കാൾ നന്നായി അറിയുന്നൊരുവാൻ… എന്റെ കണ്ണുകളിൽ അവന് ചിറകുകൾ ഉള്ള പോലെ തോന്നും.. ഇനിയൊരു പക്ഷേ എനിക്ക് ഓർമ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ എന്റെ പാസ്റ്റിൽ ഉണ്ടായിരുന്ന ആരോ ആണോ ഇവൻ… ഞാൻ മിയയാണോ…" അവൾ സ്വയം ചോദിച്ചു ദിയാന്റെ കൈ പിടിച്ചു സ്കൂളിലേക്ക് കയറി.. "ഇനി കരയില്ലല്ലോ…" അവളുടെ ചോദ്യം കേട്ടതും അവനുണ്ടെന്നും ഇല്ലെന്നും തലയാട്ടി.. "എന്തിനാ ദീദിന്റെ ദിയാൻ കരയുന്നത്.. ദീതിയില്ലേ നിനക്ക്…" "ദിയാൻ എപ്പോഴും കരയില്ലല്ലോ.. ദിയാൻ പേടിയായാൽ മാത്രമല്ലേ കരയുള്ളു.." "ദിയാന് എന്തിനാ പേടിയാവുന്നത്…" "അതില്ലേ ദീദീ അയാൾ സ്കൂളിൽ വരും…" അതും പറഞ്ഞവൻ ഇന്നലെ സ്കൂളിൽ വെച്ച് നടന്ന സംഭവം അവന്റെ ഭാഷയിൽ ഓർത്തെടുത്തു പറഞ്ഞു.. •°•°•°•°•°•°•°•°••

"എന്റെ മകനാ അവൻ.. അവന്റെ ഉമ്മ എന്നിൽ നിന്ന് അവനെ ആകറ്റിയാലും അത് അങ്ങനെ തന്നെ അല്ലെ ആവുള്ളു.. എനിക്കൊരു നോക്കെങ്കിലും അവനെ കാണണം..ജനിച്ചിട്ട് ഇന്നേ വരേ കാണാത്തത് കൊണ്ടല്ലേ മാം…" അയാളുടെ വാക്കുകൾക്ക് പ്രിൻസിപ്പൽ ന്റെ കൈയ്യിൽ മറുപടിയൊന്നും ഉണ്ടായിരുന്നില്ല.. കയറിക്കോളാൻ കൈ കൊണ്ട് കാണിച്ചു ആ സ്ത്രീ ഒന്ന് നെടുവീർപ്പിട്ടു.. ദിയാനെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് തന്നെ ഡൗല അവനെ മാറ്റാരുടെയും കൂടെ വിടരുതെന്ന് അവരെ ഓർമിപ്പിച്ചിരുന്നു.. പക്ഷേ ഒരു അച്ഛൻ വന്നു ചോദിച്ചാൽ അവർക്ക് എന്ത് ചെയ്യാനാവും.. പുറത്തിറങ്ങിയ അയാൾ ദിയാന്റെ ക്ലാസ്സ്‌ ലക്ഷ്യം വെച്ച് മുന്നോട്ട് നടന്നു.. അയാളിൽ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു… "ദിയാൻ മുഹമ്മദിനെ എന്റെ കൂടെ ഒന്ന് വിടണം.. ഞാൻ അവന്റെ പപ്പയാണ്…" അയാൾ ക്ലാസ്സിൽ ചെന്ന് പറഞ്ഞതും ടീച്ചർ അയാളെയൊന്ന് ഉഴിഞ്ഞു നോക്കി.. "ദിയാന്റെ പപ്പ മരിച്ചെന്നു ആണല്ലോ സ്കൂളിൽ ചേർക്കുന്ന സമയത്ത് പറഞ്ഞത്…" "അത് ഞാനും അവന്റെ മമ്മയും തമ്മിൽ ചെറിയൊരു ഇഷ്യൂ.."

ടീച്ചർ ദിയാനെ പുറത്തേക്ക് കൊണ്ട് വന്നതും അയാൾ നിഷ്കളങ്കമായി അവനെ നോക്കി പുഞ്ചിരിക്കുന്ന ദിയാനെ ഒന്ന് നോക്കി.. അയാൾ ഒന്നും പറയാതെ സന്തോഷത്തോടെ അവന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.. "ആരാ.. ദിയാനെ വിട്… ദിയാൻ ദീദിയോട് പറയും…" അതും പറഞ്ഞു കൊണ്ട് അവൻ നിലവിളിച്ചതും അയാൾ അവനെ തന്നിലേക്ക് ചേർത്ത് നിർത്തി.. "ഞാൻ നിന്റെ പപ്പയാ മോനെ…" അയാൾ നിറഞ്ഞ കണ്ണാലെ അവനെ ചേർത്ത് നിർത്തി പറഞ്ഞതും അവൻ അയാളെ കൈയ്യിൽ അമർത്തി കടിച്ചു കരഞ്ഞു കൊണ്ട് തന്റെ ക്ലാസ്സിലേക്ക് ഓടി കയറി.. നിസ്സഹായതയോടെ അവൻ പോയ വഴിയിലേക്ക് നോക്കിയിരുന്ന അയാളുടെ കണ്ണുകളിൽ നിമിഷ നേരം കൊണ്ട് തീ ആളി കത്തി. "നിന്റെ ഉമ്മയെന്ന് പറഞ്ഞയാ അസത്തിനെ ഞാൻ ഒഴിവാക്കിയെന്ന് കരുതി.. എന്ത് ധൈര്യമാ അവൾക് ദിയാനിൽ എനിക്കുള്ള അവകാശം നിഷേധിക്കാൻ…. " അതും പറഞ്ഞയാൾ ദേഷ്യത്തിൽ നടന്നു നീങ്ങി… •°•°•°•°•°•°•°•°•°• ദിയാന്റെ വാക്കുകൾ കേട്ട് ഡൗല ഒരല്പം ഭയത്തോടെ അവനെ നോക്കി..

"മോന്റെ പപ്പയാണ് എന്ന് തന്നെയാണോ അയാൾ പറഞ്ഞത്.." "ആനലോ ദീദീ.. ദിയാണ് പപ്പയില്ലല്ലോ അയാളെന്തിനാ കള്ളം പറഞ്ഞത്.. കള്ളം പറഞ്ഞാൽ ഭൂതം പിടിക്കില്ലേ.." അവന്റെ നിഷ്കളങ്കമായ വാക്കുകൾക്ക് അവൾക് മറുപടിയൊന്നും കൊടുക്കാൻ കഴിഞ്ഞില്ല.. "ആ ഭൂതം എന്നെയാ പിടിക്കാ.. കള്ളം പറഞ്ഞതെല്ലാം ഞാനാ… " മനസ്സിൽ വേദനയോടെ പറഞ്ഞു കൊണ്ടവൾ അവനെ ക്ലാസ്സിലാക്കി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു തിരിഞ്ഞു നോക്കിയതും തന്നെ തന്നെ നോക്കി നിന്ന് നിഷ്കളങ്കമായി ചിരിക്കുന്ന ഒരു പെൺകുട്ടിയിൽ കണ്ണുകൾ ഉടക്കിയത്.. അവളൊന്ന് ചിരിച്ചു അവളെ തന്നെ നോക്കി.. അതെ തന്റെ സ്വപ്നങ്ങളിൽ തന്നെ തന്നെ നോക്കി ഉമ്മാ എന്ന് വിളിക്കുന്ന ചിറകുകൾ ഉള്ള പെൺകുട്ടി..!! "ഉമ്മാ…." അവൾ ഡൗലയെ നോക്കി വിളിച്ചതും ഡൗലയൊരു പകപ്പോടെ അവളെ നോക്കി.. ആ കുട്ടിയുടെ ചുണ്ടുകൾ വിടരുന്നത് അവളൊരു അത്ഭുതത്തോടെ നോക്കി നിന്നു.. "മോളെ പേരെന്താ… മോളെന്തിനാ എന്നെ ഉമ്മാന്ന് വിളിക്കുന്നത്…" അവൾ ആ കുട്ടിയുടെ കവിളിൽ തട്ടി ചോദിച്ചതും ആ കുട്ടിയൊന്ന് പുഞ്ചിരിച്ചു.. "എലാനാ മെഹ്റിൻ… ഉമ്മയെ ഞാൻ സപനത്തിൽ കാണാലുണ്ടല്ലോ…" അവളിൽ അത്ഭുതം ഉടലെടുത്തു.. താൻ കാണാറുള്ള രീതിയിൽ അതെ സ്വപ്നം അവളും കാണാറുണ്ടോ….

അവൾക്കെന്തോ എലയോട് ഒരു പ്രത്യേക അടുപ്പം തോന്നി.. "ആട്ടെ മോളെയെന്തിനാ ക്ലാസ്സിൽ നിന്ന് പുറത്താക്കിയത്…." ഡൗല ക്ലാസ്സ്‌ എടുക്കുന്ന ടീച്ചറെ നോക്കി ചോദിച്ചതും എലയൊന്ന് ചിണുങ്ങി.. "ഞാനൊന്നും ചെയ്ത്തീല്ല ഉമ്മാ.. ഞാനെന്റെ ബോയ്ഫ്രണ്ടിന് ഒരു കിസ്സ് കൊടുത്താ… എല മോൾക് സന്തോഷം വന്നിട്ടല്ലേ കിസ്സ് കൊടുത്തത്.." ചിണുങ്ങി അവൾ പറയുന്നത് കേട്ട് ഡൗല അവളുടെ ക്ലാസ്സിന്റെ ബോർഡിലേക്ക് ഒന്ന് കൂടെ നോക്കി ഒന്നാം ക്ലാസ്സ്‌ തന്നെ അല്ലെന്ന് ഉറപ്പ് വരുത്തി… "എടി കള്ളീ…" ഡൗലയവളെ കവിൾ പിടിച്ചു വലിച്ചു ചോദിച്ചതും എല ഇളിച്ചു കാണിച്ചു.. "ഞാൻ പോട്ടെ…" "പോവുന്നതിനു മുൻപ് എല മോൾക്കും ആ മോന് കൊടുത്ത പോലെ ഇവിടെ ഉമ്മ തരോ…" എല അവളുടെ കവിളിൽ തൊട്ട് ചോദിച്ചതും ഡൗല അവളുടെ ഇരു കവിളിലും ഉമ്മ കൊടുത്തു ഒരു കവിളിലൊന്ന് തട്ടി പുറത്തിറങ്ങി.. _____•🦋•_____ "മിയാ…." ഡ്രൈവ് ചെയ്യുന്നതിനിടയിൽ ഡൗലായിലേക്ക് ഒന്ന് നോക്കിയ ശേഷം ലൈത്തിന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. എന്തോ അവനിൽ ഒരുപാട് സന്തോഷം ഉടലെടുത്തെങ്കിലും മനസ്സിന്റെ ഏതോ അറ്റത്തു നിന്ന് എന്തോ വേദന തോന്നി..

വാഹനം അവളിൽ നിന്ന് അകലും തോറും പ്രിയപ്പെട്ടതെന്തോ അവനിൽ നിന്ന് അകലുന്ന പോലെ തോന്നി.. അവൻ തന്റെ കാറിൽ തന്നെ ഫ്രെയിം ചെയ്ത് വെച്ച ഒരു ചിത്രത്തിലേക്ക് ഉറ്റ് നോക്കി.. ആ ചിത്രത്തിലുള്ളവളുടെ നീല കണ്ണുകൾ കണ്ടതും അവന്റെ മനസ്സിന്റെ താളം തെറ്റുന്ന പോലെ തോന്നി.. "ആറ് വർഷങ്ങൾക് ശേഷം വീണ്ടും ഞാൻ നിന്നെ കണ്ടിരിക്കുന്നു…" ചുണ്ടുകളത് മൊഴിയുമ്പോൾ മനസ്സിനകത്തേക്ക് അവസാനമായി അവളെ കണ്ട ദിവസം ഓടിയെത്തി.. •°•°•°•°•°•°• " രോഗിക്ക് ബോധം വന്നിട്ടുണ്ട്...ആർകെങ്കിലും ഒരാൾക്കു കയറി കാണാം.. " നേഴ്സ് വന്നു പറഞ്ഞതും അവൻ ചുറ്റും ഉള്ളവരെ ഒക്കെയൊന്ന് നോക്കി അകത്തേക്ക് കയറി.. ബെഡിൽ കണ്ണുകളടച്ചു കിടക്കുന്ന ഡൗലയെ കണ്ടതും അവനിലെന്തോ വേദന തോന്നി.. നിറഞ്ഞ കണ്ണാലെ അവളുടെ ഇരു കണ്ണിലും മാറി മാറി ഉമ്മ വെച്ച് അവൻ നിലത്തേക്ക് നോക്കി.. അവന്റെ കണ്ണുനീർ തുള്ളികൾ നിലത്തുള്ള എന്തിലോ ചെന്ന് പതിച്ചതും അവൻ അതിലേക്ക് നോക്കി.. നിലത് കിടക്കുന്ന രക്തം പുരണ്ട പാവ അവൻ തന്റെ കൈയ്യിലെടുത്തു.. "ബാർഭി ബോയ്..!! അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. ഒരു കൊച്ചു കുഞ്ഞിനെ പോലെ ആ പാവയെ തന്നോട് ചേർത്ത് വെച്ച് അവൻ ഡോറിന് അടുത്തേക്ക് നടന്നു..

അവസാനം എന്നോണം ഒന്ന് തിരിഞ്ഞു നോക്കിയതും മനസ്സിനുള്ളിൽ തനിക്ക് പ്രിയപ്പെട്ടതെന്തോ അകന്നു പോവുന്ന വേദനയായിരുന്നു.. "മോൾക് എങ്ങനെയുണ്ട്…മോന് എങ്ങനെ നന്ദി പറയണമെന്നറിയില്ല.." അവനെ കണ്ട പാടെ ഫഹീം വന്നു ചോദിച്ചതും ഒരു മറുപടിയും കൊടുക്കാതെ അവൻ ആ പാവയെ തന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് മുന്നോട്ട് നടന്നു.. ഒരുനിമിഷം കൂടെ അവിടെ നിന്ന് പൊട്ടി കരഞ്ഞു പോവുമെന്ന് തോന്നിയത് കൊണ്ടായിരുന്നു അവൻ പുറത്തിറങ്ങിയത്… •°•°•°•°•°•°•°• ഓർത്തു കഴിഞ്ഞ അവന്റെ മനസ്സിലേക്ക് ഡൗലയുടെ ചിരിക്കുന്ന മുഖം ഓടിയെത്തി.. പക്ഷേ അവന്റെ ചുണ്ടുകൾ വിടർന്നില്ല… എന്തോ ഒരു നിർവികാരത മാത്രമായിരുന്നു അവനിൽ..!!. ഫോൺ റിങ് ചെയ്തതും ആലിയ യാണെന്ന് കണ്ടതും അവൻ പെട്ടന്ന് തന്നെ കാൾ അറ്റൻഡ് ചെയ്തു.. "ഹെലോ ഉമ്മാ…" "മോനെ… നീ പറഞ്ഞത് ശെരിയാ വിഘ്‌നേഷും അയാളുടെ ബോസ്സും കേരളത്തിൽ ഉണ്ട്.. അന്ന് നീ തല്ലിയത് അവന്റെ ആൾക്കാരെ തന്നെയാണ്.." "എനിക്ക് തോന്നിയിരുന്നു.. എന്റെ മുന്നിൽ ഏത് ശത്രു വന്നു നിന്നാലും ഞാനെന്റെ ഇരു ലക്ഷ്യത്തിൽ നിന്നും പിന്മാറില്ലാ..ഓരോ നിമിഷവും എന്റെ മനസ്സാകെ ഭാര്ബീ ബോയ് ആണ്… പിന്നെ നിങ്ങൾക്കൊരു സർപ്രൈസ് ഉണ്ട്…

" അവൻ സന്തോഷത്തോടെ പറഞ്ഞത് കെട്ട് ആലിയ എന്തെന്ന് പോലെ നിന്നു.. "ഞാൻ പറഞ്ഞില്ലേ.. ഇവിടെ ഞാനൊരു കൊച്ചിന്റെ ഗാർഡിയൻ ആയിട്ടാണ് നില്കുന്നതെന്ന്…" "ആഹ്…" " അതാരാണ് അറിയോ.. നിങ്ങളുടെ മകളുടെ മകൾ…എലാന മെഹ്റിൻ എന്ന ആറുവയസ്സുകാരി.. അവളെ പോലെ തന്നെ ഒരു കൊച്ചു കുറുമ്പി… " "എന്ത്.. ഞാൻ.. ഞാനങ്ങോട്ട് വരട്ടെ… എനിക്കെന്റെ മോളെ കാണണം.." ആലിയ പറഞ്ഞത് കേട്ട് അവനൊന്നു നിശ്വസിച്ചു.. "വേണ്ടയുമ്മാ.. ഒരിക്കൽ ഞാൻ അങ്ങോട്ട് കൊണ്ട് വരാം.. നിങ്ങളിങ്ങോട്ട് വരുന്നത് അത്ര സേഫ്റ്റി അല്ലാ..അത് നിങ്ങൾക്കും അറിയാലോ.. തത്കാലം ഗ്രൗണ്ടിൽ ഞാനും ജഹാനാരയും മതി.." "ജഹനാരാ ഇപ്പോൾ ഏത് അവസ്ഥയിലാണെന്ന് നമുക്കറിയോ.. എന്റെ മോൾ ഇന്ന് എവിടെയാണെന്ന് പോലും നമുക്കറിയില്ലല്ലോ…" അത് പറയുമ്പോൾ ആലിയയുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു.. "ഉമ്മാ.. അവൾ എവിടെയെങ്കിലും സുഖത്തിൽ നില്കുന്നുണ്ടാവും…" "അങ്ങനെ നിൽക്കാൻ അവൾ എല്ലാവരെയും പോലെയല്ലല്ലോ.. എന്റെ മോൾക് കണ്ണ് കാണില്ലല്ലോ…" ആലിയ മറുതലക്കൽ നിന്ന് പൊട്ടി കരയുകയാണോ എന്ന് വരേ അവന് തോന്നി.. അല്ലെങ്കിലും രണ്ട് മക്കളെയും നഷ്ടപ്പെട്ട ഒരു മാതാവിന്റെ സന്തോഷം വെറും മുഖം മൂടി മാത്രമായിരിക്കില്ലേ..!! "ഉമ്മാ നിങ്ങളവളുടെ കുറവുകളെ കുറിച്ച് ചിന്തിക്കാതെ കഴിവുകളെ കുറിച്ച് ചിന്തിക്കൂ.. ജഹനാരാ നമ്മെക്കാൾ ഏറെ ബുദ്ധിയും കേൾവി ശക്തിയും ഉണ്ട്…

പിന്നെന്തിന് നമ്മൾ ഭയക്കണം…" അവന്റെ ചോദ്യം കേട്ട് ആലിയ കണ്ണുകൾ തുടച്ചു.. "ആഹ്.. മോൻ ലക്കിയുടെ അടുത്ത് പോയോ… " "ഇല്ലാ…" "പോവണം.. ഞങ്ങൾ കാരണം എന്റെ മോന് ഒന്നും നഷ്ടമാവരുത്..മോൻ മോന് വിധിച്ച പെണ്ണിനേയും കണ്ടെത്തണം…ഞാൻ വെക്കട്ടെ.." ആലിയ അതും പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ചെയ്തതും അവന്റെ മനസ്സിൽ പല ചിന്തകളും കടന്നു കൂടി.. "എനിക്ക് വിധിച്ച പെണ്ണ്..!!.. ആരായിരിക്കും അത്…" സ്വയം ചോദിക്കുന്ന അവന്റെ മനസ്സിലേക്ക് ഡൗലയുടെ നീല മിഴികൾ ഓടിയെത്തി.. "ഇല്ലാ…അവൾ വേണ്ടാ…" എന്തോ ഓർത്തു കൊണ്ട് അതും പറഞ്ഞു അവൻ വീട്ടിലേക്ക് ചെന്ന്.. "ഹെലോ എങ്ങോട്ട് നോക്കി നടക്കാ നേഴ്സേ.." ഏതോ ലോകത്തെന്ന പോലെ അവന്റെ മുന്നിൽ നിൽക്കുന്ന ദച്ചു നഴ്സിനെ നോക്കി അവൻ ചോദിച്ചത് കേട്ട് അവൾ ഞെട്ടികൊണ്ട് ചുറ്റും നോക്കി ഗേറ്റിന്റെ മുന്നിൽ നിന്ന് മാറി.. "അത് പിന്നെ…" "ഏതെങ്കിലും കാമുകനെ ഓർത്തു അട്ടം നോക്കി നിന്നാൽ ഈ അടുത്ത് കാറ്റ് പോവുട്ടോ കൊച്ചേ…" അവൻ ചിരിയോടെ ചോദിച്ചതും ദച്ചു ചിരിച്ചെന്ന് വരുത്തി മുന്നോട്ട് നടന്നു.. അല്പം ദൂരെയെത്തിയതും അവൾ ഡോർ തുറക്കുന്ന ലൈത്തിനെ തിരിഞ്ഞു നോക്കി.. "ആരാ ഇവൻ.. എനിക്കെന്താ ഇവനെ കാണുമ്പോൾ എവിടെയോ കണ്ടത് പോലെ തോന്നുന്നത്.." സ്വയം ചോദിച്ചു കൊണ്ടവൾ തന്റെ വീട്ടിലേക്ക് കയറി.. _____•🦋•_____ "സാറേ… ഈ ഫയലിൽ ഇതിന് മാത്രം എന്താ ഉള്ളെ.."

ഒരു ഫയലിലേക്ക് തന്നെ ഉറ്റ് നോക്കി നിൽക്കുന്ന അഹ്‌സാനെ തട്ടി ലെന ചോദിച്ചതും അവൻ ഫയലിൽ നിന്ന് മിഴികളുയർത്തി അവളെ നോക്കി.. "കാര്യമായിട്ട് എന്തോ ഉണ്ടോന്നല്ലേ കൊച്ചേ ഞാനീ നോക്കുന്നത്… " "ഞാൻ കരുതി ആ ഫയലിൽ സാറിന്റെ ഓൾ എങ്ങാൻ കളഞ്ഞു പോയെന്ന്… ശോ ആ ചാൻസിൽ എങ്ങനെയെങ്കിലും കടന്നു കൂടാം എന്ന് കരുതിയതായിരുന്നു.." അവൾ ചിരിയോടെ പറഞ്ഞതും അഹ്‌സാനും ചിരിച്ചു .. "എന്തിനാ കൊച്ചേ.. എന്റെ പെണ്ണിനെ സങ്കടപ്പെടുത്താൻ ഇങ്ങനെയൊരു അഭിനയം.. എന്നും എന്നെ കാണാറുള്ള നീ എന്നെ എത്രയോ കാലത്തിനു ശേഷമാണ് പോലും കാണുന്നത്.. ഇങ്ങനെയൊക്കെ തള്ളാൻ എങ്ങനെ പറ്റുന്നു…" "അതൊക്കെയൊരു പ്രത്യേക കഴിവാണ് സാറേ.. ഒരു സത്യം പറയാലോ ലക്കിയൊരു ഇന്റർനാഷണൽ കുശുമ്പിയാണ്…" ലെന ഇളിച്ചോണ്ട് പറഞ്ഞതും ആഹി ചിരിയോടെ ഫയലിലേക്ക് നോക്കി.. "ആഹിക്ക് ലക്കി മിണ്ടാത്തത്തിൽ സങ്കടം ഒന്നൂല്ലേ…" "തെറ്റ് ഞങ്ങളുടെ രണ്ട് പേരുടെയും ഭാഗത്തുമുണ്ട്.. അവൾക് ക്ഷമിക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ടെന്ന് മാത്രം..

എന്തായാലും ഒരിക്കൽ ഞങ്ങൾ രണ്ടും ഒരുമിക്കും.. അങ്ങനെയാണല്ലോ വേണ്ടത്…" ചിരിയോടെ അത് പറയുമ്പോൾ അവന്റെ കൺ കോണിൽ എവിടെയോ നനവുള്ളത് പോലെ ലെനക്ക് തോന്നി.. "നീ നിന്റെയാ ബെസ്റ്റ് ഫ്രണ്ട് അമനുമായിട്ട് കണക്ഷൻ ഒന്നുല്ലേ.. നിന്റെ അളിയൻ കൂടിയല്ലേ അവൻ… അതും നിന്റെ ട്വിൻ സിസ്റ്റർ ആയ ദുആ യുടെ കെട്ടിയോൻ…" അവളുടെ ചോദ്യം കേട്ട് ആഹിയുടെ മുഖം മാറുന്നത് കണ്ട് ലെനക്കും ഭയം തോന്നി.. "ആഹീ…" "ആ അമൻ.. അവൻ ഒറ്റ ഒരുത്തൻ കാരണമാ എന്റെ ദുആ…" അവൻ ദേഷ്യത്തിൽ മേശയിൽ ഉള്ള പെൻ ബോക്സ്‌ എടുത്തെറിഞ്ഞു കൊണ്ട് പറഞ്ഞു.. ബാക്കി പറയാൻ അവന്റെ നാവുകൾ ചലിക്കുന്നില്ലെന്ന് തോന്നി.. പൂർണമായി പറഞ്ഞു തീർക്കാൻ അവന് കഴിയാത്ത പോലെ.. അവനിലെ ഭാവം കണ്ട ലെനക് താൻ ഒളിച്ചു വെക്കുന്നയാ കാര്യം അവനോട് പറയണമെന്ന് തോന്നി.. "ആഹീ… എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്…" ..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story