🦋 THE TITALEE OF LOVE🦋: ഭാഗം 25

the titalee of love

രചന: സൽവ

അവനിലെ ഭാവം കണ്ട ലെനക് താൻ ഒളിച്ചു വെക്കുന്നയാ കാര്യം അവനോട് പറയണമെന്ന് തോന്നി.. "ആഹീ… എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്…" " എന്താ… " ആഹി മാക്സിമം ദേഷ്യം അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു.. "അത് ഒന്നുമില്ലാ.." എന്തോ അവൾക്കത് അവനോട് പറയാൻ തോന്നിയില്ല.. ആറ് മാസങ്ങൾക്കു മുൻപ് അവന്റെ ദുആയുടെ മരണത്തിന് അവൾ ദൃസാക്ഷി ആണെന്നും… അതാരാണെന്നും അവൾക്കറിയാമെന്നും അവനോട് പറഞ്ഞാൽ അവനെത്‌ രീതിയിൽ അതിനോട് റീആക്ട് ചെയ്യുമെന്നുള്ളത് അവളിൽ ഭയം വരുത്തി.. "നീ ആരെയെങ്കിലും ഭയക്കുന്നുണ്ടോ.. എന്തുണ്ടെലും നിനക്കെന്നോട് പറയാം.. ആറ് മാസം കൊണ്ട് നീയെനിക്ക് എന്റെ പെങ്ങളാണ്.." അവൻ അവൾക് നേരെ നിന്ന് ചോദിച്ചെങ്കിലും അവളൊന്നും മറുപടി പറഞ്ഞില്ലാ.. "എന്നെ കൊല്ലാൻ ഓരോ നിമിഷവും എന്റെ പിന്നിൽ ആൾകാരുണ്ടെന്ന് അറിഞ്ഞാൽ ഇവനവരെ ആ നിമിഷം കൊന്ന് കളയും.." മനസ്സിലോർത്ത അവൾ തല തായതി ഇരുന്നു.. "കൊല്ലും ഞാൻ നിന്നെ…." ലക്കിയും ആയിട്ട് കണക്ട് ചെയ്ത മൈക്കിൽ നിന്ന് അങ്ങനെയൊരു ശബ്ദം കേട്ടതും അവൻ അതിലേക്ക് ഒന്ന് കൂടെ ശ്രദ്ധിച്ചു നിന്നു..

ഓരോ വാക്കുകൾ കേട്ട് നിന്ന അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് ലെന ഭയത്തോടെ നോക്കി നിന്നു.. "എന്നോടുള്ള ദേഷ്യം എന്റെ പെണ്ണിനോട് തീർക്കാൻ മാത്രം ധൈര്യം ഉള്ള എവനാ ഉള്ളത്…" ദേഷ്യത്തോടെ അതും പറഞ്ഞു അവൻ ഇറങ്ങി പോയതും ലെന ഒരല്പം ഭയത്തോടെ അവന്റെ പിന്നാലെ ഇറങ്ങി.. _____•🦋•______ " ദേ ആ പോലീസ് യൂണിഫോമിൽ ഉള്ളവളാ അവന്റെ പെണ്ണ്…" ഒരുവൻ ലക്കിക്ക് നേരെ ചൂണ്ടി പറഞ്ഞതും അവന്റെ കൂടെയുള്ളവൻ ഒരല്പം ഭീതിയുടെ അവനെ നോക്കി.. "പോലീസിനെ ഒക്കെ വേണോ.." അവൻ ദയനീയ ഭാവത്തിൽ ചോദിച്ചതും അയാൾ അവന്റെ കൈയ്യിലേക്ക് കാശ് വെച്ച് കൊടുത്തു..അത് കണ്ടതും അവനൊന്നു ചിരിച്ചു കൊണ്ട് ലക്കിക്ക് നേരെ നടന്നു.. ______•🦋 പെട്ടന്ന് തന്റെ വയറിൽ ആരോ അമർത്തി ഇടിച്ചതും ലക്കി ഞെട്ടികൊണ്ട് മുന്നോട്ട് നോക്കി.. ഒരുവൻ അവളെ യൂണിഫോമിന്റെ കോളറിൽ പിടിച്ചു അവളെ പിന്നോട്ട് തള്ളിയതും അവൾ പിന്നോട്ട് വെച്ചു.. "ഏതവനാടോ താൻ…" എങ്ങനെയൊക്കെയോ എഴുന്നേറ്റ് നിന്ന് അവളത് ചോദിക്കുമ്പോഴും ഒരു കൈ വയറിൽ മുറുകെ പിടിച്ചിരുന്നു..

സർജറി കഴിഞ്ഞു ആറ് മാസം പോലും ആവുന്നതിനു മുൻപ് അത്രയും ശക്തമായി ഇടിച്ചതു കൊണ്ട് തന്നെ അവൾക്കാ വേദന അസഹനീയം ആയിരുന്നു.. "ഞാൻ ആരാണ് എന്നല്ല.. എന്റെ ബോസ്സ് ആരാണ് തന്റെ കെട്ടിയോൻ വക്കീലിന് അറിയാം… കേരളത്തിൽ ഉള്ള അവനോട് ഇവിടത്തെ കേസ് വാദിച്ചാൽ മതിയെന്നും ഹൈദരാബാദിൽ ഉള്ള കേസിന് പിന്നിൽ നടക്കേണ്ടായെന്നും പറഞ്ഞേക്ക്.. അല്ലെങ്കിൽ വെച്ചേക്കില്ല നിന്നെ ഞങ്ങൾ…." അയാൾ അവളെ ചുവരിനോട് ചേർത്ത് കഴുത്തിൽ മുറുകെ പിടിച്ചു പിടിച്ചു പറഞ്ഞതും അവൾ അയാളുടെ കൈ പിടിച്ചു മാറ്റി.. "അതിന് എന്നെ പിടിച്ചു ഉപദ്രവിച്ചിട്ട് എന്ത് കിട്ടാനാ.. പറയാനുള്ളത് നേരിട്ട് അവനോട് പോയി പറയ്.." അവൾ അതും പറഞ്ഞു പുച്ഛത്തോടെ മുന്നോട്ട് കാലെടുത്തു വെച്ചതും അയാൾ അവളെ നിലത്തേക്ക് ചവിട്ടിയിട്ടിരുന്നു… "നിനക്ക് വേദനിച്ചാൽ അവൻ ആ കേസ് ഒഴിവാക്കുമെന്ന് ഞങ്ങൾക്കുറപ്പാ.. കാരണം അവൻ അത്രമേൽ നിന്നെ പ്രണയിക്കുന്നു.. എത്ര ദേഷ്യത്തിൽ നിൽക്കുമ്പോഴും നിന്റെ പേര് കേൾക്കുമ്പോൾ അവൻ ശാന്തനാവുന്നു… "

അയാളുടെ വാക്കുകൾ കേട്ട് അവൾ മണ്ണിൽ അടിച്ചു പൊട്ടി ചിരിച്ചു.. "ഡീ കൊച്ചേ.. താനെന്തിനാ ഇങ്ങനെ ചിരിക്കൂന്നേ…" മണ്ണിൽ പോലീസ് യൂണിഫോമിൽ കിടന്നും മറിഞ്ഞും ചിരിക്കുന്ന അവളെ കണ്ട് അയാൾ ഇതിനി വല്ല ഭ്രാന്തിയും ആണോന്ന് വരേ ചിന്തിച്ചു.. "ഹഹഹ…." അവൾ അയാൾക് നേരെ വിരൽ ചൂണ്ടി വീണ്ടും ചിരിച്ചോണ്ട് ഇരുന്നു.. "ഹഹഹ… എന്നെ വേദനിപ്പിച്ചാൽ അവൻ ആ കേസിൽ നിന്ന് പിന്മാരും പോലും.. തനിക്കൊന്നും ബുദ്ധി ഇല്ലാഞ്ഞിട്ടോ അല്ലെങ്കിൽ അത് പോലെ അഭിനയിക്കുന്നതോ.. എടൊ പൊട്ടാ.. എന്നെ വേദനിപ്പിച്ചാൽ അവൻ ആ കേസ് വാദിച്ചു ജയിക്കുകയും ചെയ്യും ഒപ്പം എന്നെ വേദനിപ്പിച്ചവരെ കൊന്ന് കളയുകയും ചെയ്യും.. കാരണം എന്താന്ന് അറിയോ… നീ തന്നെ പറഞ്ഞ കാരണം.. അവൻ അത്രമേൽ എന്നെ പ്രണയിക്കുന്നു.." അവസാനം എത്തിയപ്പോൾ പൊട്ടി ചിരിച്ചു കൊണ്ടിരുന്ന അവളുടെ മുഖത്ത് വേദന പടർന്നു.. "പക്ഷേ അവൻ നിന്നെ വേദനിപ്പിച്ചവനാണ് ലക്കീ… നിന്നെയൊന്നു ചേർത്ത് നിർത്തുക പോലും ചെയ്യാത്തവൻ…" മനസാക്ഷി പറഞ്ഞതും അവൾ അതിനോട് യോജിച്ചു..

"കൊല്ലും നിന്നെ ഞാൻ…" അയാൾ അവൾക് നേരെ ഗൺ ചൂണ്ടി പറഞ്ഞതും അവൾ തന്റെ ഗൺ എടുത്ത് അയാൾക് നേരെ ചൂണ്ടി.. "ഒരു ഉണ്ടപോലും അതിലില്ലെന്ന് അത് കണ്ടാൽ മനസ്സിലാവും.. നിന്റെ ബോസ്സ് നിനക്ക് തന്നത് കളി തോക്ക് ആണ്..പക്ഷേ എന്റെൽ ഉള്ളത് അതല്ല മോനെ..ഇത്രയും നേരം എവിടെ വരേ പോവുമെന്ന് നോക്കി നിന്നതായിരുന്നു..പറ്റുമെങ്കിൽ ചേട്ടൻ അവൻ വരുന്നതിന് മുൻപ് ഇവിടുന്ന് പോവണം.. സ്വന്തം കെട്ടിയോനെ അറസ്റ്റ് ചെയ്യേണ്ടി വരാ എന്നൊക്കെ പറഞ്ഞാൽ കുറച്ചു സെഡ് ആയ കാര്യം അല്ലെ…" അവൾ അയാൾക് നേരെ ഗൺ ചൂണ്ടി പറഞ്ഞതും അയാൾ ആ ഗൺ ഒന്ന് അമർത്തി നോക്കി.. അതിൽ നിന്ന് വെള്ളം മുന്നോട്ട് തെറിച്ചതും അവൾ പൊട്ടി ചിരിച്ചു പോയിരുന്നു.. "നിന്നെ പറഞ്ഞയച്ചവൻ നിന്നെ അതിവിദഗ്ദ്ധമായി പറ്റിച്ചിരിക്കുന്നു…" അവൾ പറഞ്ഞു തീരുന്നതിനു മുൻപേ അയാൾ വീണ്ടും അവളുടെ വയറിൽ ആഞ്ഞു ഇടിച്ചിരുന്നു..സ്റ്റിച്ച് പൊട്ടി രക്തം പൊടിഞ്ഞു തുടങ്ങിതും അവൾ വയറിൽ മുറുകെ പിടിച്ചു നിലത്തേക്ക് ഊർന്നു വീണു.. "മര്യായാതിക്ക് ആ കേസ് ഒഴിവാക്കിക്കോളാൻ പറഞ്ഞോണം നിന്റെ കെട്ടിയോനോട്.." അയാൾ ഒരു താക്കീതിന്റെ സ്വരത്തിൽ അതും പറഞ്ഞു തീരുന്നതിന് മുൻപേ അയാൾ തെറിച്ചു വീണിരുന്നു..

തന്റെ മുൻപിൽ നിൽക്കുന്ന അഹ്‌സാനെ കണ്ടതും അയാൾ ഉമിനീർ ഇറക്കി അവനെ നോക്കി.. നിലത്തു നിന്ന് എഴുന്നേൽക്കാൻ തുനിഞ്ഞതും അയാൾക് വീണ്ടും അടിയേറ്റിരുന്നു… അവൻ തന്നെ അയാളെ പിടിച്ചെഴുന്നെല്പിച്ചു വീണ്ടും അടിച്ചതും അയാളുടെ വായിൽ നിന്ന് രക്തം ഒലിച്ചിറങ്ങി.. "എന്റെ പെണ്ണിനെ തൊട്ടവരെ കൊന്ന് കളയുന്നതാ എന്റെ ശീലം.. ഇത് നിനക്കുള്ള ഫസ്റ്റ് ആൻഡ് ഫൈനൽ ചാൻസ് ആണ്.. പിന്നെ നീ നിന്റെയാ ബോസ്സിനോട് ഒരു കാര്യം കൂടെ പറഞ്ഞേക്ക്.. അയാൾ *കൊന്നത് എന്റെ പെങ്ങളെയാ… അത് കൊണ്ട് തന്നെ ആ കേസ് ഞാൻ ഉറപ്പായും അന്വേഷിക്കും.. എന്റെ മിയയെ കൊന്നവരെ കൊന്ന് കളയണം എന്നായിരുന്നു.. പക്ഷേ ഇന്നത്തിൽ പലരും ബാക്കിയില്ലെന്ന് മാത്രം…" അതും പറഞ്ഞു കൊണ്ട് അയാളുടെ കണ്ണിലേക്കു ഒന്ന് നോക്കിയ ശേഷം അവൻ ചുറ്റും നോക്കി..ഒരു സ്ഥലത്ത് വേദന കൊണ്ട് പുളയുന്ന ലക്കിയെ കണ്ടതും അവൻ അയാളെ അവിടെയിട്ട് അവൾക്കരികിലേക്ക് നടന്നു. "ലാക്ക്..…" അവൻ അവളുടെ കൈ പിടിച്ചു വിളിച്ചതും..അവൾ ദേഷ്യത്തിൽ അവന്റെ കൈ പിടിച്ചു മാറ്റി..

"തൊട്ട് പോവരുതെന്നെ..എനിക്ക് വെറുപ്പാ നിന്നെ.. നീയെന്നെ വേദനിപ്പിച്ചതാ…" അതും പറഞ്ഞു കൊണ്ട് അവൾ എഴുന്നേൽക്കാൻ നോക്കിയതും അവൻ അവളെ കൈയ്യിൽ കോരി എടുത്തിരുന്നു.. "ഡോ.. എന്നെ വേദനിപ്പിച്ചതും പോരാ.. എന്നെ എങ്ങോട്ട് കൊണ്ട് പോവാ.. നീ ഒറ്റ ഒരുത്തൻ കാരണാ എല്ലാം…" അതും പറഞ്ഞവൾ ഇറങ്ങാൻ നോക്കിയതും അവൻ അവളെ ഒന്ന് കൂടെ മുറുകെ പിടിച്ചു… അവൻ കാറിന് അരികിലേക്ക് നടക്കുമ്പോൾ വേദന കൊണ്ട് ഒരക്ഷരവും മിണ്ടാനാവാത്ത അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.. അവന്റെ ചുണ്ടുകൾ വിടരുന്നത് കണ്ട അവൾ അവന്റെ മുഖത്ത് നിന്ന് നോട്ടം അവനിലേക്ക് ഒന്ന് കൂടെ ഒതുങ്ങി കൂടെ… ഒരുപക്ഷെ ഒരു നിമിഷം കൊണ്ട് അവൾക് അവനോട് വെറുപ്പായിരുന്നു എന്നത് അവൾ മറന്നിട്ടുണ്ടാവും...അവനവളെ കാറിലേക്ക് കയറ്റി ആശുപത്രിയിലേക്ക് പോയി.. ____•🦋•____ "അമൻ….." അയാളുടെ വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി.. "നീ എപ്പോയെങ്കിലും ലക്കിയെ ഇഷ്ടപ്പെട്ടിരുന്നോ…" അയാളുടെ ചോദ്യത്തിന് അവനൊന്നും മറുപടി പറഞ്ഞില്ലാ..

അവൻ തന്റെ ഫോണിൽ ഉള്ള ചിത്രത്തിലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ടിരുന്നു.. "മോനെ… നീ നീയാണോ ദുഅ മോളെ…നീ അത്രമേൽ കാത്തിരുന്ന നിന്റെ കുഞ്ഞിനെ അവൾ ഇല്ലാതാക്കിയെന്ന് നിനക്ക് നേരത്തെ അറിയാമായിരുന്നോ.. അത് അറിഞ്ഞിട്ട് ആണോ.. നീ ദുആയെ..." അമന്റെ ഉപ്പാപയുടെ ചോദ്യം കേട്ട് അവന്റെ ചുണ്ടുകളൊന്ന് വിടർന്നു…പക്ഷേ ആ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന ഭാവത്തിനെ ഞാനെന്ന എഴുത്തു കാരിക്ക് എഴുതി പിടിപ്പിക്കാൻ കഴിയുന്ന ഒന്നല്ലായിരിന്നു.. _____•🦋•______ " Fair in love…" ആ പുസ്തകം തന്നോട് ചേർത്ത് വെച്ച് ഡൗലയുടെ ചുണ്ടുകൾ മൊഴിഞ്ഞു.. ആ പുസ്തകത്തിന്റെ അവസാന ഭാഗം വീണ്ടും വായിക്കുമ്പോൾ അവളുടെ മനസ്സാകെ എലയുടെ മുഖം തെളിഞ്ഞു വന്നു കൊണ്ടിരുന്നു..എന്തോ ഡൗലയ്ക്ക് ആ പുസ്തകം വീണ്ടും വായിച്ചപ്പോൾ ആ കഥയിലെ നായിക താണാണെന്ന് തന്നെ തോന്നി പോയി.. "ഇനി ഞാൻ തന്നെയാണോ fair in love എഴുതിയത്.. എന്നിട്ടെന്താ എനിക്കോർമ്മ ഇല്ലാത്തത്.. ലക്കിക്ക് നഷ്ടപ്പെട്ട പോലെ എനിക്കും ഓർമ നഷ്ടപ്പെട്ടോ…"

അവൾ സ്വയം ചോദിച്ചു പുറത്തേക്ക് നോക്കിയിരുന്നു.. അവൾക് ചുറ്റും നീല നിറമുള്ള ചിത്രശലഭം പരന്നു കളിച്ചതും അവളുടെ ചുണ്ടുകൾ വിടർന്നു.. പക്ഷേ ഇന്നലെ രാത്രിയിലെ സംഭവങ്ങൾ മനസ്സിലേക്ക് ഓടിയെത്തിയതും എന്തോ അവളിൽ ഭീതി പടർന്നു.. ഇന്ന് രാവിലെ പത്രത്തിൽ വായിച്ച കൊലപാതകങ്ങളെ കുറിച്ചും കൂടെ ചിന്തിച്ചതും അവളുടെ ഭയം കൂടി.. "ഞാൻ ഇന്നലെ കണ്ടത് സ്വപ്നം അല്ലെ.. അങ്ങനെയെങ്കിൽ ആ ചിറകുള്ള രൂപം ആയിരിക്കുമോ ഈ രണ്ട് കൊലപാതകങ്ങളും ചെയ്തത്…" അവൾ സ്വയം ചോദിച്ചു വീണ്ടും ആ ശലഭത്തിലേക്ക് നോക്കി. തന്റെ ഫോൺ റിങ് ചെയ്തതും അവൾ കാൾ അറ്റൻഡ് ചെയ്തു.. _____•🦋•_____ "ഇവൾക്ക് ഇപ്പോൾ വലിയ കുഴപ്പം ഒന്നുമില്ല.. ആ അടി കിട്ടിയ സമയത്തെ പ്രശ്നം മാത്രമേ ഉള്ളു.. ഇപ്പോൾ തന്നെ തിരിച്ചു പോവാം…" ഡോക്ടർ പറഞ്ഞത് കേട്ട് ലക്കി ബെഡിൽ നിന്ന് എഴുന്നേറ്റ് തന്റെ പോക്കറ്റിൽ നിന്ന് ക്യാഷ്‌ എടുത്ത് അഹ്സന്റെ കൈയ്യിൽ വെച്ച് കൊടുത്തു. "എനിക്ക് തന്റെ പണത്തിന്റെ ആവശ്യമില്ലാ...പിന്നേ കുറച്ചു കാര്യം എനിക്കറിയണമെന്നുണ്ട്.. നീ ഹൈദരാബാദിൽ അന്വേഷിക്കുന്നത് ദുആയുടെ കേസ് ആണോ.. സോറി നിനക്ക് മാത്രം അവൾ മിയ ആണല്ലോ.. നിനക്കും fair in love എഴുത്തുകാരിയും ആയിട്ട് എന്താ ബന്ധം..പിന്നെയൊരു കാര്യം..

നീ എന്റെ ശരീരത്തിൽ എവിടെ കൊണ്ട് പോയാ മൈക്ക് വെച്ചത്…" അവൾ അവന് നേരെ തിരിഞ്ഞു ചോദിച്ചതും അവനൊന്നു ചിരിച്ചു.. "നിന്റെ മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം തരാം.. നിന്റെ കഴുത്തിൽ ഞാൻ അണയിച്ച മഹറിൽ ആണ് മൈക്ക് ഉള്ളത്… നിനക്ക് പറ്റുമെങ്കിൽ നീ അതെടുത്തു മാറ്റിക്കോ.." അവൻ പറഞ്ഞു തീരുന്നതിനു മുൻപേ അവൾ തന്റെ കഴുത്തിലുള്ള മഹറിൽ മുറുകെ പിടിച്ചിരുന്നു..അതൊരിക്കലും അവൾ മാറ്റില്ലെന്ന് അവനുറപ്പായിരുന്നു.. "എന്താ പെണ്ണെ പറ്റുന്നില്ലേ…." അവൻ ചിരിയോടെ പറഞ്ഞതിന് ഒരക്ഷരം പോലും പറയാതെ ഇറങ്ങി പോവുന്ന അവളെ അവനൊരു പുഞ്ചിരിയോടെ നോക്കി നിന്നു.. "I love you…." അവൻ വിളിച്ചു പറഞ്ഞത് കേട്ടെങ്കിലും ഏതോ ലോകത്തു എന്ന പോലെ ആ മഹറിൽ മുറുകെ പിടിച്ചു കൊണ്ട് അവൾ ആശുപത്രി കോമ്പൗഡൻഡിൽ നിന്ന് പുറത്തിറങ്ങി.. _____•🦋•_____ തന്റെ കൈയ്യിലുള്ള ഭാര്ബീ ബോയിയെ തന്നോട് ചേർത്ത് വെച്ച് കൊണ്ട് ലൈത് പുറത്തേക്ക് തന്നെ നോക്കി നിന്നൂ… മനസ്സിൽ ഡൗലയുടെ മുഖം തെളിഞ്ഞു വന്നതും അവനൊന്നു തല കുടഞ്ഞു.. "എന്തിനാ അവളുടെ മുഖം.. ഞാൻ മറക്കാൻ ശ്രമിക്കുന്നതല്ലേ.. പക്ഷേ എന്തിനാ പടച്ചോനെ നീ അവളെ തന്നെ ഓർമിപ്പിച്ചത്.. എന്തിനാ എന്നെ കൊണ്ട് അവളെ കാത്തിരിപ്പിക്കുന്നത്.. എനിക്ക് എല മോളും അവളുടെ ഭാര്ബീ ബോയിയും എന്റെ പെങ്ങളും മതി.." അതും പറഞ്ഞു കൊണ്ട് അവൻ തന്റെ കൈയ്യിലുള്ള പാവയെ നോക്കി..

അവന്റെ കണ്ണുനീർ അതിൽ ചെന്ന് പതിച്ചതും അത് അതിന്റെ കൈ സ്വയം അനക്കിയിരുന്നു.. പക്ഷേ മറ്റെന്തോ ചിന്തയിൽ ആയത് കൊണ്ട് തന്നെ അവനത് അറിഞ്ഞിരുന്നില്ല. "മനസ്സിലേക്ക് ജഹാനാരയുടെ മുഖം തെളിഞ്ഞു വന്നതും അവന്റെ മനസ്സിൽ ഓരോ ഓർമകൾ കടന്നു കൂടി.. "അവസാനമായി ഞാൻ ജിനുവിനെ കണ്ട സമയം അവൾ fair in love 2 യുടെ പകുതി എഴുതപ്പെട്ടത് എന്നെ ഏല്പിച്ചു പോയി.. പിന്നെ ഒരു നോക്ക് പോലും ഞാൻ എന്റെ അനിയത്തി കുട്ടിയെ കണ്ടിട്ടില്ല.. എന്നാലും അവൾ ഇപ്പോൾ ആരുടെ അടുത്താവും.. ഇന്ന് റിമാൻ വിളിച്ചപ്പോൾ അവളെ കണ്ടെന്നു പറഞ്ഞു.. പിന്നെയെന്താ അവൾ എന്റെ അടുത്തേക്ക് വരാതെ ഇരിക്കുന്നത്.. എല മോളെ കണ്ടാൽ അവൾക്കും വലിയ സന്തോഷം ആവും. അവൾ തന്റെ ഇത്ത ഡൗലയെ എപ്പോയെങ്കിലും കണ്ടിട്ടുണ്ടാവുമോ…" സ്വയം ചോദിച്ചു കൊണ്ട് അവൻ ഭാര്ബീ ബോയിയെ അവിടെ വെച്ച് എല മോളെ റൂമിൽ നിന്ന് പുറത്തിറങ്ങി.. തന്റെ റൂമിൽ ചെന്നപ്പോൾ തന്റെ ഫോൺ കിടന്നു കാറുന്നത് കേട്ട് അവൻ അത് അറ്റൻഡ് ചെയ്തു.. "ഇക്കാ…എന്റേയുംമായെന്ന് പറയുന്ന ആ സാധനം ഇന്നലത്തോടെ എല്ലാം വെള്ളത്തിൽ ആകുമായിരുന്നു.." കാൾ അറ്റൻഡ് ചെയ്തപാടെ ഹയാസ് പറഞ്ഞത് കേട്ട് ലൈത് ഒന്ന് ചിരിച്ചു..

"ആഹ്.. നിന്റെ ഉമ്മയെന്റെ പെങ്ങളെ ഉപദ്രവിക്കാർ ഒന്നുമില്ലല്ലോ .." "ഇല്ലെന്നേ.. ഇപ്പോഴത്തെ ഇത്ത പഴയെ കരച്ചിനെക്കാളും ചെറിയ മെച്ചമുള്ള ആളാ.. ഇപ്പോൾ അഹ്‌സാൻ ന്റെ ട്രെയിനിങ് കഴിഞ്ഞ അവസ്ഥയാണ്…" ഹയാസ് ചിരിയോടെ പറഞ്ഞതും അവനൊന്നു ചിരിച്ചെന്ന് വരുത്തി.. "അപ്പോൾ നിന്റെ ഇത്ത സ്ട്രോങ്ങ്‌ ആയോ…" "ഇല്ലാ… കുറച്ചു പെവർ ആയെന്നെ ഉള്ളു… എപ്പോഴും നിങ്ങളെയൊക്കെ ഓർത്തു കണ്ണ് നിറക്കാറാ ആ പാവം…" അവന്റെ വാക്കുകൾ കേട്ട് ലൈത്തിൽ വേദന പടർന്നു "ഞാൻ വരും.. എന്റെ ഉമ്മ പറഞ്ഞത് പോലെ ഒരിക്കലും ഞാനെന്റെ പെങ്ങളെ മനസ്സോണ്ട് ഒറ്റക്ക് വിട്ടിട്ടില്ല.. ഞാൻ ഇല്ലാത്തപ്പോഴും നീയും എന്റെ മറ്റേ ആളും കൂടെ അവളുടെ കാര്യം നോകുമായിരുന്നല്ലോ…" "ഓഹ്.. ഞാൻ നിങ്ങളോടൊരു കാര്യം ചോദിക്കട്ടെ…" ഹയാസ് ചോദിച്ചതിന് ലൈത് സമ്മതം മൂളി.. "അതില്ലേ.. നിങ്ങളെ രണ്ട് പേരുടെയും ഉമ്മ അഥവാ സാജിതുമ്മ അന്നെന്തിനാ ആത്മഹത്യക്ക് ശ്രമിച്ചത്… ആരാ നിങ്ങളുടെ ഉമ്മയെ കൊന്നത്..ഇത്താന്റെ പുറത്ത് ടാറ്റു വരച്ചു കൊടുത്ത പെൺകുട്ടി ഇപ്പോഴും ജീവനോടെ ഉണ്ടോ.. എന്തിനാ നിങ്ങളും അഹ്‌സാനും എന്നോട് അതൊക്കെ ഇത്ത ഒരിക്കലും കാണരുതെന്ന് പറഞ്ഞത്.." അവൻ തന്റെ ചോദ്യം ചോദിച്ചു.

. "നിന്റെയീ ചോദ്യത്തിന് ഒന്നും എനിക്ക് മറുപടിയില്ലാ.." അവന്റെ ചോദ്യത്തിന്റെയെല്ലാം മറുപടി അവന്റെ പക്കൽ ഉണ്ടായിരുന്നെങ്കിലും അവനൊന്നും ഹയാസിനോട് പറയാൻ ആഗ്രഹിച്ചുരുന്നില്ല.. ഇനി അവനത് പറഞ്ഞാലും ഹയാസിന് അത് മനസ്സിലാവില്ലെന്ന് അവന് ഉറപ്പായിരുന്നു.. "എനിക്കറിയേണ്ട പോരെ… അഹ്സന്റെ ആഗമന വിവരം നിങ്ങൾ അറിഞ്ഞില്ലേ.." "ആഹ് അറിഞ്ഞു… " ലൈത് വലിയ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.. "ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ ഇത്തയും അഹ്‌സാനും എന്തിനാ പിരിഞ്ഞത് എന്നറിയോ… ജീവനെ പോലെ കണ്ട അഹ്‌സാനെ ഇത്തായിന്ന് ഇത്രത്തോളം വെറുക്കുന്നതിന്റെ കാരണം എന്താവുമെന്ന് ഒരിക്കലെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.." "ഇല്ലാ…" ഹയാസ് സീരിയസ് ആയിട്ട് പറഞ്ഞതിന് ലൈത്തൊരു കൂസലും ഇല്ലാതെ പറഞ്ഞു.. "ഇതൊന്നും അറിയാതെ നമ്മളെങ്ങനെയാ അഹ്‌സാൻ തെറ്റ് ചെയ്‌തെന്ന് പറയുന്നത്… അതിന് നിങ്ങൾക് അവർ തമ്മിലെങ്ങനെ ഒന്നിച്ചെന്ന് പോലും അറിയില്ലല്ലോ.." "എനിക്കിപ്പോ അതല്ലേ പണി.. ആ അഹ്‌സാനും അവന്റെ വീട്ടുകാരും എന്റെ പെങ്ങളെ വേദനിപ്പിച്ചവനാ.. നീയേന്തിനാ ഹയാസ് അവനെ ന്യായീകരിക്കുന്നത്…" അത് പറയുമ്പോൾ ലൈത്തിന്റെ സ്വരത്തിൽ ദേഷ്യം കളർന്നിരുന്നു..

"എനിക്കെന്തോ ഇന്ന് രാവിലെ മുതൽ അങ്ങനെ തോന്നി…ഇത്തയെ നിങ്ങൾ വേദനിപ്പിച്ച അത്രയും ആരും വേദനിപ്പിച്ചിട്ടില്ല ഇക്കാ… നിങ്ങൾ പലപ്പോഴുമാത് മറക്കുന്നു.." ഹയാസ് പറഞ്ഞത് കേട്ട് ലൈത് കാൾ കട്ട്‌ ചെയ്തു.. "ഞാൻ അവളെ വേദനിപ്പിച്ചിട്ടില്ല.. അവൾക് ഓർമ നഷ്ടപ്പെട്ടത് കൊണ്ട് അവൾക്കത് തോന്നുന്നതാണെന്ന് ഞാൻ എങ്ങനെ എല്ലാരേയും പറഞ്ഞു മനസ്സിലാക്കിപ്പിക്കും.. ലക്കിക്ക് അന്നങ്ങനെ ഒരു ആക്‌സിഡന്റ് പറ്റിയില്ലായിരുന്നേൽ ഇന്ന് ഞങ്ങൾ രണ്ടും ഒരുമിച്ചായേനെ… ആ അഹ്‌സാനും ഞങ്ങൾക്കിടയിൽ ഉണ്ടാവില്ലായിരുന്നു…" അതും പറയുമ്പോൾ അവന്റെ മനസ്സ് സ്വാർത്ഥമായിരുന്നു.. അവന്റെ പെങ്ങൾ അവനെക്കാൾ ഏറെ അഹ്‌സാനെ സ്നേഹിക്കുന്നുണ്ടെന്ന് തോന്നിയതിൽ ഉള്ള കുശുമ്പേണ് വേണമെങ്കിൽ പറയാം.. =============•🦋•============== "നിന്നെ കൊന്നവരെയെല്ലാം ഞാൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരും.. ഒപ്പം ഈ ടാറ്റു കൊലപാതകത്തിന് പിന്നിൽ ഉള്ളവരെയും.." അതും പറഞ്ഞു കൊണ്ട് അവനൊരു പാറയിൽ കയറി ഇരുന്നു..

പന്ത്രണ്ട് മണിയുടെ വെയിൽ മുഖത്തേക്ക് അടിക്കുന്നുണ്ടായിരുന്നെങ്കിലും അവനെ അതൊന്നും ഒട്ടും ബാധിച്ചിരുന്നില്ല… "ആരാ….." ദൂരെ നിന്ന് ആരുടെയോ ശബ്ദം കേട്ടതും അവൻ ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി.. മല മുകളിലേക്ക് കയറി വരുന്ന ഒരു മധ്യ വയസ്കനെ കണ്ടതും അവനൊന്നും പറയാതെ വീണ്ടും തിരിഞ്ഞു.. ആ മലയുടെ ഭാഗം തികച്ചു ഭയാനകമായൊരു കാടായിരുന്നു..അങ്ങിങ് നിന്ന് മൃഗങ്ങളുടെ ശബ്ദം കേൾക്കാമായിരുന്നു.. "ആരാ ഇത്… ഈ നട്ടുച്ച സമയത്താണോ ഇങ്ങോട്ട് വരുന്നത്." ആ മധ്യ വയസ്കന്റെ ശബ്ദം അടുത്തെത്തിയിരുന്നു… "ആരാന്നാ ചോദിച്ചത്…" തെലുങ്കിൽ അവർ ചോദിച്ചത് കേട്ട് അവൻ തിരിഞ്ഞു നോക്കിയതും അയാൾ ആശ്വാസത്തോടെ നെഞ്ചത് കൈ വെച്ചു.. "ങേഹ് മോൻ ആയിരുന്നോ… ഞാൻ വല്ല കള്ളന്മാരും ആണെന്ന് കരുതി.." അയാളുടെ വാക്കുകൾ കേട്ട് അവൻ ഞെട്ടലോടെ അയാളെ നോക്കി.. "ഇയാൾക്കാതിന് എന്നെ നേരത്തെ അറിയാമോ.." അവൻ സ്വയം ചോദിച്ചു അയാളെ നോക്കി ആയാളോന്നും പറയാതെ കൈയ്യിൽ ഉള്ള വലിയ വടിയുമായി കാടിന് ഉള്ളിലേക്ക് പോവുകയായിരുന്നു.. അവൻ തലക്ക് സ്വയമൊരു മേട്ടം കൊടുത്ത ശേഷം ആ മലയുടെ തായൊട്ട് നോക്കി..അവിടെയുള്ള കാഴ്ച കണ്ട് അവനിൽ അത്ഭുതം നിറഞ്ഞു....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story