🦋 THE TITALEE OF LOVE🦋: ഭാഗം 30

the titalee of love

രചന: സൽവ

തന്റെ ചുറ്റും കൂടി നിൽക്കുന്ന മാധ്യമ പ്രവർത്തകരെയും.. മണിക്കൂറുകൾക് മുൻപ് തന്നെ ഇഷ്ടപ്പെട്ട ആരാധകർ ഇന്ന് തന്റെ ഹേറ്റേഴ്‌സ് ആയി കൊണ്ട് തനിക്കെതിരെ ഉള്ള പ്ലക്ക് കാർഡ് പിടിച്ചു നില്കുന്നതുമെല്ലാം ഒരു തരം നിർവികാരതയോടെ നോക്കി കൊണ്ട് അവൾ ലക്കിക്ക് പിന്നാലെ നടന്നു.. മാധ്യമങ്ങൾ തന്റെ ചിത്രം ഒപ്പിയെടുക്കുന്നു എന്നറിഞ്ഞതും ഷാൾ കൊണ്ട് അവൾ തന്റെ മുഖം മറച്ചു… ലക്കിയുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞൊരു ചിരിയായിരുന്നു. മാധ്യമക്കാർ തനിക്ക് നേരെ നീട്ടിയ മൈക്ക് ഓക്കെ തഴഞ് മാറ്റി കൊണ്ട് ലക്കി അവളെ പിടിച്ചു ജീപിലേക്കിട്ടു… _____•🦋•_____ "നിങ്ങൾ ഇന്നത്തെ ന്യൂസ്‌ കണ്ടോ…" ഒരാളുടെ ശബ്ദം കേട്ടതും ആ രൂപം മിഴികൾ ഉയർത്തി അയാളെ നോക്കിയ ശേഷം ഒന്ന് ചിരിച്ചു.. "പിന്നെ കാണാതെ.. ഞാനീ കൊലപാതകങ്ങൾ എല്ലാം ചെയ്തു കൂട്ടുമ്പോൾ കരുതിയിരുന്നത് എല്ലാം ആ പ്രേതത്തിന്റെ തലയിൽ കെട്ടിയിടാം എന്നായിരുന്നു… അങ്ങനെയുള്ള എനിക്ക് കിട്ടിയ ഭാഗ്യമല്ലേ ഞാൻ ചെയ്ത കൊലപാതകങ്ങൾക് ഓക്കെ ഡൗലാ ഫറാലിനെ അറസ്റ്റ് ചെയ്യുക എന്നത്.." ആ രൂപം ചിരിയാലെ പറഞ്ഞു കൊണ്ട് മദ്യമെടുത്ത ഗ്ലാസ്സിലേക്ക് ഒഴിച്ച്. "അവൻ വന്നു.. ഞാൻ ഏറെ ഇഷ്ടപ്പെടുന്നവൻ.. അവൻ വന്ന ശേഷം എന്നെ വാരി പുണർന്നപ്പോൾ എനിക്കെന്ത് സന്തോഷം തോനിയെന്ന് അറിയോ… അവൻ ആ ലക്കിയെ തന്റെ ജീവിതത്തിൽ നിന്ന് തുടച്ചു മാറ്റി കൊണ്ടുള്ള വരവാണെന്ന് കരുതിയ എനിക്ക് തെറ്റി..

അവൻ വന്നത് തന്നെ അവൾക് വേണ്ടിയായിരുന്നു… അവന്റെ പ്രണയത്തിന് വേണ്ടി.." ആ രൂപത്തിന്റെ വാക്കുകൾ കേട്ട് അയാൾ ഞെട്ടലോടെ അതിനെ നോക്കി.. "നീ നീയൊരു പെണ്ണാണോ …" അയാളുടെ ചോദ്യം കേട്ടതും ആ രൂപം മൈക്ക് എടുത്ത് മാറ്റി ഒന്ന് പുഞ്ചിരിച്ചു.. "അതെ ഞാനൊരു പെണ്ണ് തന്നെയാണ്.. ലോകം ഭീരുവെന്ന് മുദ്ര കുത്തിയ ഒരു പെണ്ണായ ഞാൻ തന്നെയാണ് ഈ കൊലപാതകങ്ങൾ എല്ലാം ചെയ്തു കൂട്ടിയത്.. എന്തിനാ എന്നറിയോ…" "എ എന്തിനാ…" അയാളുടെ ചോദ്യം കേട്ടതും അവളൊരു ഗ്ലാസ്‌ മദ്യം കൂടെ വലിച്ചു കുടിച്ചു.. "ഹോത്രീ മാണിക്യം….. നിനക്കറിയോ.. നുസ്രത് ഭീഗത്തിന്റെ മകൾ ആയിട്ട് പോലും എനിക്കൊരു ശക്തിയുമില്ല.. എനിക്ക് ശക്തി വേണം അതിനെനിക്ക് ഹോത്രി മാണിക്യം വേണം.. അതിനായിട്ട് ലാക്കിയയും..അങ്ങനെയായിരുന്നു എന്റെ ആഗ്രഹം.. ഹോത്രി മാണിക്യത്തിന് വേണ്ടിയുള്ള എന്റെ തേടലിൽ ആയിരുന്നു വിശാലിന്റെ അനിയന് വിഷ്ണു വിനെ അടക്കം ഒരുപാട് പേരെ കൊല്ലേണ്ടി വന്നത്…" അത്രയും പറഞ്ഞു നിർത്തിയ അവളുടെ കണ്ണുകളിൽ നിമിഷ നേരം കൊണ്ട് പകയാളി കത്തി.. "അതിനിടക്ക് എപ്പോയോ ഞാൻ അവനെ പ്രണയിച്ചു.. അഹ്‌സാൻ ബാഖിറിനെ… പക്ഷേ അവൾ..അവളവനെ എന്നിൽ നിന്ന് തട്ടിയെടുത്തു..

അന്ന് മുതൽ എനിക്കവളോടുള്ള ദേഷ്യം അധികരിച്ചു.." " അതെല്ലാം ഓക്കേ.. പക്ഷേ ഈ ജഹനാരയും ഡൗലയും ഓക്കെ ആരാ.. അവരൊക്കെയെന്തിനാ നമുക്കെതിരെ കളിക്കുന്നെ.. പോരാത്തതിന് ഒരു ബെഹ്‌നാം ലൈത്തും… " അയാളുടെ ചോദ്യം കേട്ട് അവളൊരു നിമിഷം ചിന്തിച്ചു.. "ജഹനാരാ… അവൾ ആരാണെന്നോ എന്താണെന്നോ അറിയില്ല..അവളൊരിക്കലും എന്നെ ലക്ഷ്യം വെച്ച് വന്നതല്ലാ.. അവളാ റ്റാറ്റുവിനെ ലക്ഷ്യം വെച്ച് വന്നതാ.. അതിലൂടെ നമ്മളിലേക്ക് എത്തിയെന്നു മാത്രം.. പിന്നെയാ ഡൗലാ… അവളൊരു പാവം… ഞാൻ ചെയ്ത തെറ്റിന് ശിക്ഷ അനുഭവിക്കാൻ പോകുന്നവൾ.. എങ്കിലും അവൾക്കും titalee വേൾഡ്മായി എന്തോ ബന്ധമുണ്ട്.. അവളുടെ ആ നീല കണ്ണുകൾ..അതിന് നസീറാ ഖിസ്മത്തിന്റെ ഒരു കണ്ണിന്റെ നിറമാണ്.. അതെ മനോഹാരിതയാണ്.. ഒരുപക്ഷെ എന്റെ ഉമ്മ പറഞ്ഞിരുന്ന പോലെ നസീറ ഖിസ്മത്തിന്റെ ശക്തി രണ്ടായി പിരിഞ്ഞു അതിൽ ഒരു ശക്തി അവളുടെ കൈയ്യിൽ ആയിരിക്കാം.. അങ്ങനെയായാൽ നമുക്ക് ശത്രുക്കളുടെ എണ്ണം കൂടും..

ഒരേ സമയം നമുക്ക് ലക്കിയെയും ഡൗലയെയും കൊല്ലേണ്ടി വരും.. " അവളതും പറഞ്ഞോണ്ട് റിമോട്ട് എടുത്ത് ന്യൂസ്‌ വെച്ചു.. ടീവിയിൽ തെളിഞ്ഞു കാണുന്ന ഡൗലയുടെ അറസ്റ്റിന്റെ ദൃശ്യങ്ങൾ കണ്ടതും അവളുടെ ചുണ്ടുകൾ വിടർന്നു. "അവസാനമായി നീ പറഞ്ഞത് ബെഹ്‌നാം ലൈത്… അവനാരാണ് ഞാനും ഒരുപാട് കാലം അന്വേഷിച്ചു.. അവനാണ് ലക്കിയുടെ ഇക്ക… അവൻ നമ്മൾക്കു നേരെ തിരിഞ്ഞതിന് ഒരൊറ്റ കാരണം മാത്രമേ ഉള്ളു.. അവന്റെ പെങ്ങൾ… അവൾക് വേണ്ടി ആരെയും കൊല്ലാൻ പോലും അവൻ മടിക്കില്ല…ഹൈദരാബാദിൽ ഒരാശുപത്രിയിലെ ഡോക്ടർ ആയിരുന്നു.. ലക്കിക്ക് വേണ്ടി അതെല്ലാം ഒഴിവാക്കി ഇങ്ങോട്ട് വന്നു.. പക്ഷേ.. അവന്റെ ഈ വരവിനു പിന്നിൽ എന്തോ ഒരു ലക്ഷ്യം കൂടെയുണ്ട്.. ഒരുപക്ഷെ ഇന്നും പലരും ആരാധനയോടെയും ഭയത്തോടെയും മൊഴിയുന്ന ആ പേരിനുടമക്ക് വേണ്ടിയാവും.. May be for the miya..! " അത്രയും പറഞ്ഞു തീർന്ന അവളുടെ കണ്ണുകളിൽ ഒരു തരം ഭാവം ഉടലെടുത്തു.. "ഇനി നമുക്ക് കൊല്ലേണ്ടവരുടെ ശരീരത്തിൽ ഒരിക്കലും ആ ടാറ്റു വരയരുത്.. അത് നമുക്ക് തന്നേ പണിയാകും.." അയാളോടായി അതും പറഞ്ഞു കൊണ്ടവൾ ആ മുറിയിൽ നിന്നിറങ്ങി പോയി.. _____•🦋•______

"ഡീ.. അർഷാദ് പോയി.. പോവുന്നതിനു മുൻപ് കേസിന്റെ കുറച്ചു ഫയൽസ് എന്നെ ഏല്പിച്ചിരുന്നു.. May be നാളെ തന്നെ നമുക്ക് ഹൈദരാബാതിലേക്ക് പോവേണ്ടി വരും.." അഹ്‌സാൻ ഫോണിൽ ലെനയോടായി പറഞ്ഞെങ്കിലും ലെനയുടെ ഭാഗത്തു നിന്ന് മറുപടി ഒന്നുമില്ലായിരുന്നു.. "ലനാ…" "ആഹി.. എന്റെ ഏറ്റവും ഇഷ്ടമുള്ള നടിയെ പോലീസ് അറസ്റ്റ് ചെയ്തേടോ.. നിന്റെയാ പരട്ട കെട്ടിയോളെ ഞാൻ.., " ഫോണിൽ നിന്ന് ലെന കരച്ചിലൂടെ പറഞ്ഞത് കെട്ട് ആദ്യം ആഹിയൊന്നും മിണ്ടിയില്ലേലും പിന്നീട് എന്തോ കത്തിയത് പോലെ അവൻ വാട്ട്‌ എന്ന് അലറി വിളിച്ചു.. "നീയെന്താ ഇപ്പോൾ പറഞ്ഞത് ഡൗലയെ പോലീസ് അറസ്റ്റ് ചെയ്‌തെന്നോ… എന്തിന്..?? "അപ്പോ സാറിതൊന്നും അറിഞ്ഞില്ലേ.. അല്ലെങ്കിലും ഇരുപത്തിനാല് മണിക്കൂറും കെട്ടിയോളെ കുറിച്ച് ചിന്തിചാൽ എങ്ങനെ അറിയാന. Titalee സീരിസിന് പിന്നിൽ ഡൗലയാണെന്ന് പറഞ്ഞാണ് അറസ്റ്റ്.." ലെന അതും പറഞ്ഞു വീണ്ടും കരച്ചിൽ തുടങ്ങി.. "നിന്റെയീ കരച്ചിലൊന്ന് നിറത്തോ..ആ titalee സീരിസിന് പിന്നിൽ അവളല്ല..ആ കാര്യത്തിൽ എനിക്ക് നൂറു ശതമാനം ഉറപ്പുണ്ട്.." ആഹി പറഞ്ഞത് കേട്ട് ലെന കണ്ണൊക്കെ തുടച്ചു.. "ആഹ്..അവൻ പോയല്ലേ.. നീ അന്നാ പറഞ്ഞ ജഹനാരാ എന്ന പെൺകുട്ടിയെ കണ്ടോ..

അവളില്ലാതെ നമുക്കീ കേസ് മുന്നോട്ട് കൊണ്ട് പോവാൻ ആവില്ല…" "I know.. അർഷാദിന് അവളെ കുറിച്ച് അറിയാം.. ബട്ട്‌ അവൻ പറയുന്നില്ല.. അവരൊക്കെ നമ്മളിൽ നിന്ന് എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ട്.. അതിന്റെ ഏറ്റവും വലിയ തെളിവ് തന്നെയാണ് അവർക്കൊക്കെ ഡൗലയോടുള്ള അടുപ്പം.. നീ തന്നെ കണ്ടതല്ലായിരുന്നോ.. അന്നൊരിക്കൽ അർഷാദ് വന്നപ്പോൾ അവന്റെ കൈയ്യിൽ ഉള്ള ഫയലിൽ നിന്ന് വീണ ചിത്രങ്ങളെല്ലാം ഡൗലയുടേത് ആയിരുന്നു.." ആഹി ഓർത്തെടുത്തു പറഞ്ഞതും ലെനയും അതിന് ശെരി വെച്ചു.. ലെനയോട് നാളെ ഹൈദരാബാതിലേക്ക് പോവാനുള്ളതെല്ലാം ശെരിയാക്കി വെച്ച് കൊള്ളാൻ പറഞ്ഞു അവൻ കാൾ ഡിസ്‌ക്കണക്ട് ചെയ്തു.. പെട്ടന്ന് ലക്കിയെ ഓർമ വന്നതും അവനൊരു ചിരിയാലെ അവൾക് കാൾ ചെയ്തു..അവൾ കാൾ അറ്റൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും ഒരു മങ്ങിയ ചിരിയാലെ അവൻ തന്റെ കണ്ണുകൾ അടച്ചു.. "ഞാൻ തേടിപോയത് ഇന്നേ വരേ ലഭിച്ചിട്ടില്ല.. ഹൈദരാബാദിൽ മുഴുവൻ തിരഞ്ഞിട്ടും ആ ഒരു സ്ഥലം മാത്രം കിട്ടിയില്ലാ… ഒരുപക്ഷെ മിയയുണ്ടായിരുന്നേൽ എനിക്കെല്ലാം കണ്ട് പിടിക്കാമായിരുന്നു.. എനിക്കെന്റെ ലക്കിയെ നഷ്ടമാവില്ലായിരുന്നു.." വേദനയോടെ അവൻ മനസ്സിലോർത്തു..

ലക്കിയുമായി പിരിഞ്ഞതെല്ലാം മനസ്സിൽ തെളിഞ്ഞു വന്നതും അത്രയും നേരം മുഖത്തുണ്ടായിരുന്ന വേദന പതിയെ മാഞ്ഞു തുടങ്ങി.. "അന്നൊരു പക്ഷേ ഞാനും ലക്കിയും പിരിഞ്ഞില്ലായിരുന്നേൽ ഈ കേസ് എനിക്ക് വാദിക്കാൻ കഴിഞ്ഞെന്നു വരില്ലായിരുന്നു.." സ്വയം പറഞ്ഞു കൊണ്ടവൻ റൂമിൽ നിന്ന് പുറത്തിറങ്ങി… _____•🦋•____ "നീ ഈ കൊലപാതകങ്ങളൊക്കെ എന്തിന് ചെയ്തു…" ലക്കി ടേബിളിൽ വിരൽ കൊണ്ട് കൊട്ടി ചോദിച്ചതും അത്രയും നേരം തല തായതി ഇരുന്നിരുന്ന ഡൗല മിഴികൾ ഉയർത്തി അവളെ നോക്കി.. "ഞാൻ പറഞ്ഞു… ഞാനാരെയും കൊന്നിട്ടില്ലെന്ന്.. പിന്നെയെന്തിനാ ലക്കീ.. പേർസണൽ വൈരാഗ്യം ഇതിൽ തീർക്കുന്നത്.." ആദ്യത്തിൽ ദേഷ്യത്തിലും പിന്നീട് അപേക്ഷയുടെ സ്വരത്തിലും ഡൗല അവൾക് നേരെ പറഞ്ഞതും ലക്കിയുടെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു. "നീ കള്ളം പറയുന്നു ഡൗലാ.. എന്റെ ദുആയെ പോലും ഒരു ദയയും ഇല്ലാതെ കൊന്ന് കളഞ്ഞവളാ നീ.. അതും നിന്റെ സ്വാർത്ഥക്ക് വേണ്ടി…" "ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്… ഞാൻ കാരണം തന്നെയാ നിന്റെ ദുആ മരിച്ചത്.. പക്ഷേ അതൊരിക്കലും ഞാനല്ല ചെയ്തത്.. എന്റെ ദുആയെ കൊല്ലാൻ എന്നെ കൊണ്ടാവുമെന്ന് നിനക്ക് തോന്നുന്നുണ്ടോ.."

ഡൗല ദയനീയ ഭാവത്തിൽ ഡൗല പറഞ്ഞതും ലക്കി ദേഷ്യത്തിൽ മേശയിൽ അടിച്ചു. "നീയാ എന്റെ ദുആയെ കൊന്നത് എന്നതിന്റെ ഒരുപാട് തെളിവുകൾ എനിക്ക് ലഭിച്ചു.. ഇടക്കിടക്ക് അവളെ കാണാൻ വന്നിരുന്ന ആ ടാറ്റു വരച്ച മനുഷ്യൻ… അത് നീയല്ലായിരുന്നോ.. നിന്റെ പ്രണയത്തിന് വേണ്ടി.. വഴിയിലുള്ള ഒന്നിനെ തുടച്ചു മാറ്റാൻ ശ്രമിച്ചതല്ലേ നീ…" അവസാനമെത്തുമ്പോയേക്കും ലക്കിയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. "ഞാനല്ല ലക്കീ…" "മിണ്ടി പോവരുത്… എനിക്കിപ്പോൾ അറിയേണ്ടത് നീയെന്തിന് ഈ കൊലപാതകങ്ങൾ ചെയ്തു എന്നത് മാത്രമാണ്.. അതിന് പിന്നിൽ നീയാണെന്നുള്ളത് നിന്റെ കൈയ്യിലെ ടാറ്റു കണ്ടാൽ മനസ്സിലാവും.. അത് കൊണ്ട് അതികം പ്രസങ്ങിക്കാതെ ഇത് പറയ്…." ലക്കിയുടെ വാക്കുകളിലെ മൂർച്ചക്ക് ഡൗലയുടെ ഹൃദയം കീറി മുറിക്കാൻ മാത്രം ശക്തിയുണ്ടായിരുന്നു… " അതെ ഞാൻ തന്നെയാണ് ഈ കൊലപാതകങ്ങൾ ചെയ്തത്..!! " ഡൗലയുടെ വാക്കുകൾ കേട്ടതും അത്രയും നേരം മറ്റെങ്ങോട്ടോ നോക്കി നിന്ന ലക്കി അവളിലേക്ക് നോക്കി.. "For വാട്ട്…" ലക്കി അവൾക് നേരെ ചോദിച്ചതും ഡൗലയുടെ ചുണ്ടുകൾ വിടർന്നു.. "എനിക്കറിയില്ലാ.. ഞാനാ ഈ കൊലപാതകങ്ങൾ ചെയ്തതെന്ന് നീ തന്നെ അല്ലെ പറഞ്ഞത്… ഇത് കൂടെ നീ തന്നെ പറയ്…"

ഡൗലയുടെ വാക്കുകളിലെ പരിഹാസം കേട്ട് ലക്കി അവളുടെ കൈ പിടിച്ചു വെച്ചു.. "പോലീസ് കാരെ കളിയാക്കുന്നോടി.." "അപ്പോൾ ഇത് ഞാനല്ല ചെയ്തതെന്ന് നിനക്കും അറിയാം എനിക്കും അറിയാം.. പിന്നെയെന്തിനാ ലക്കീ ഈ നാടകം.. ആ ടാറ്റു ഉള്ളതിനോ.. അങ്ങനെ എങ്കിൽ നീയും കൊലപാതകി അല്ലെ.. നിന്റെ ശരീരത്തിലും ആ ടാറ്റു ഇല്ലേ.." ഡൗലയുടെ ചോദ്യം കേട്ട് ലക്കി ഞെട്ടലോടെ അവളെ നോക്കി.. "നിനക്കെങ്ങനെ അതറിയാം… " ലക്കിയുടെ ചോദ്യം കേട്ട് ഡൗലയുടെ ചുണ്ടിൽ പഴയതെല്ലാം ഓർത്തൊരു ചിരി വിരിഞ്ഞു.. "കാരണം ആദ്യം നീയാ ടാറ്റു വരച്ചത്.. നിന്റെ ടാറ്റു കണ്ടിട്ടാ എനിക്കിതിനോട് അട്ട്രാക്ഷൻ തോന്നിയതും ഞാൻ ഈ ടാറ്റു വറപ്പിച്ചതുമെല്ലാം.." ഡൗല പറഞ്ഞതും അവൾ തലമുടിയിൽ കൈ കൊരുത് പിടിച്ചു.. •°•°•°•°•°•°•°• തന്റെ പുറത്ത് നിന്ന് കൈകൾ മാറ്റിയ ആ രൂപത്തിന്റെ ചുണ്ടുകൾ വിടർന്നു.. "Its so ബ്യൂട്ടിഫുൾ…" ആ രൂപം അതും പറഞ്ഞു കൊണ്ട് മേശയിൽ നിന്നൊരു പാവയെ തന്റെ കൈയ്യിലെടുത്തു.. "ബാർബീ ബോയ് ..!!" ആ രൂപം നേർത്ത സ്വരത്തിൽ വിളിച്ചു കൊണ്ട് ആ പാവയെ വാരി പുണർന്നു… •°•°•°•°•°•°•°•° "ബാർബീ ബോയ്…!!" മനസ്സിലേക്ക് വന്ന ദൃശ്യങ്ങൾ ഓർത്തെടുത്തു ലക്കിയുടെ ചുണ്ടുകൾ മൊഴിഞ്ഞതും തന്റെ മുന്നിൽ ഉള്ളവളുടെ നീല കണ്ണുകൾ ചെറുതായൊന്ന് തിളങ്ങി.. "ഞാനും നീയും ജീവിക്കുന്നത് യദാർത്ഥ ലോകതല്ലാ.. പലതും ഓർമയില്ലാത്തവരാണ് നമ്മൾ രണ്ടും.."

അവൾ പറഞ്ഞതിനെയൊന്നും ചെവി കൊള്ളാത്തെ ലക്കി അവിടുന്ന് പുറത്തിറങ്ങി.. പുറത്തേക്ക് ഇറങ്ങി പോയ ലക്കിയെ കണ്ടതും അവളുടെ കൺകോണിൽ ചെറിയ നനവ് തോന്നി.. "ബാർബീ ബോയ്…!!" അവളുടെ ചുണ്ടുകൾ മൊഴിഞ്ഞതും മനസ്സിലേക്ക് ദിയാന്റെ മുഖം ഓടിയെത്തി… അവളുടെ മനസ്സിലേക്ക് ഒരല്പം മുൻപ് നടന്ന ഓരോ സംഭവങ്ങളും ഓടിയെത്തി.. •°•°•°•°•°•°•°•°• "എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത്.. ഈ ഒരു സാഹചര്യത്തിൽ എങ്കിലും നിനക്ക് നിന്റെ മോനെ നോക്കിക്കൂടെ ഡീ.." ഡൗല ദിയാന്റെ ഉമ്മാക്ക് നേരെ കൈയോങ്ങി പറഞ്ഞതും പ്രാണ വന്നു ഡൗലയെ പിടിച്ചു വെച്ചു.. "പ്രാണാ എന്നെ വിട്.. ഇന്ന് തന്നെ ഇവളെ ഞാൻ കൊല്ലും.. ഏതായാലും ചെയ്യാത്ത തെറ്റിന് അകത്തു കിടക്കാൻ പോവാണല്ലോ…" ഡൗല പ്രാണയുടെ കൈ എടുത്ത് മാറ്റാൻ നോക്കി കൊണ്ട് പറഞ്ഞെങ്കിലും പ്രാണ മുറുകെ പിടിച്ചത് കൊണ്ട് ഡൗലായ്കത്തിന് സാധിച്ചില്ല… "ആരാ ഇത് ദീദീ…" ദിയാൻ ഡൗലയുടെ കാലിൽ പിടിച്ചു തന്റെ ഉമ്മക്ക് നേരെ ചൂണ്ടി ചോദിച്ചതും ഡൗല പ്രാണയുടെ കൈ മാറ്റി അവനെ തന്റെ കൈയ്യിൽ എടുത്തു… "അതോ… ഇത് ദീദിന്റെ ഫ്രണ്ട് ആണ്.. മോൻ ഇനി അവള്ടെ കൂടെ നിൽക്കില്ലേ…" അവളവന്റെ കവിൾ വലിച്ചോണ്ട് ചോദിച്ചതും ദിയാൻ ഇല്ലെന്ന് തലയാട്ടി…

"ആ ആന്റി ദിയാന്റെ ദീദിയെ ചീത്ത പറഞ്ഞല്ലോ… ദിയാന്റെ ദീദി എങ്ങോട്ടും പോവേണ്ടാ.. ആ പ്രാണിച്ചി പോയിക്കോട്ടെ…" പ്രാണിച്ചി എന്നുള്ള വിളി കേട്ടതും പ്രാണയുടെ മുഖം ചുവന്ന തക്കാളി പോലെ ആയിത്തീർന്നു.. "പ്രാണിച്ചിന്ന് നിന്റെ ദീദിയെയും ഉമ്മയെയും പോയി വിളിച്ചോ....എന്നാലും ഇത്രയും സൗന്ദര്യമുള്ള എന്നെ നോക്കി നിനക്കെങ്ങനെ ഇത് പറയാൻ തോന്നി… ഒന്നു…." അവൾ ബാക്കി പറയുന്നതിന് മുൻപേ ഡൗലയവളെ പല്ല് കടിച്ചു നോക്കിയതിൻ പ്രാണയൊന്നും പറയാതെ ദിയാനെ കൊഞ്ഞനം കുത്തി അവിടെ ചെന്നിരുന്നു.. "നീ നോക്കില്ലേ…" "ഇല്ലാ ഇല്ലാ.. ഇല്ലാ.. നീ നോക്കും എന്ന് പറഞ്ഞോണ്ടാ ഞാനീ വൃത്തികെട്ട സാധനത്തിനെ പെറ്റിട്ടത് പോലും..അല്ലെങ്കിൽ ഒരുത്തനുണ്ടല്ലോ ഇവന്റെ തന്ത അവന്റെ അടുത്തേക്ക് കൊണ്ടിട്ടോ… എനിക്കീ നോക്കാനും ഇരിക്കാനും ഒന്നുമാവില്ല.. ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് കാരണം ആ ആളാ അത് കൊണ്ട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക എന്ന ഒറ്റൊരു ലക്ഷ്യം മാത്രമേ എനിക്കുള്ളൂ… അതിനിടക്ക് ഈ നാശം പിടിച്ച…." ബാക്കി പറയുന്നതിന് മുൻപേ ഡൗല അവള്ടെ കവിളിൽ ആഞ്ഞു തല്ലിയിരുന്നു… "നീ… നീയെന്നാടി ഇത്രയ്ക്കു ക്രൂരയായത്.. നീ നോക്കേണ്ട എന്റെ ദിയാനെ.. ഞാൻ ഉപ്പാന്റെ അടുത്താക്കി കോളാം..

അല്ലെങ്കിൽ പ്രാണയുണ്ടല്ലോ അവള്ടെ അടുത്തേക്ക് ആക്കി കോളം… " വെറുപ്പോടെ അതും പറഞ്ഞു കൊണ്ട് ഡൗല അവളെ പിടിച്ചു പിന്നോട്ട് തള്ളി ദിയാനെ തന്റെ കൈയ്യിൽ എടുത്ത് അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. "നമ്മൾ പ്ലാൻ ചെയ്ത പോലെ ഞാൻ പോവാട്ടോ പ്രാണാ.. എന്റെ ദിയാനെ നോക്കണേ.. എന്ത് ഗതികേട് വന്നാലും ഈ വൃത്തി കെട്ട സാധനത്തിന്റെ അടുത്ത മാത്രം എന്റെ മോനെ ഏല്പിക്കരുത്…" ദിയാന്റെ ഉമ്മക്ക് നേരെ ചൂണ്ടി അതും പറഞ്ഞു കൊണ്ട് ഡൗല നിറഞ്ഞ കണ്ണാലെ ദിയാനെ ഒന്ന് കൂടെ നോക്കി പുറത്തിറങ്ങി.. •°•°•°•°•°•°•°•• മനസ്സിലോർത്തു അവൾ കണ്ണുകൾ അടച്ചിരുന്നു.. "ദിയാനെ അവൾ നോക്കുന്നുണ്ടാവോ.." അവൾ സ്വയം ചോദിച്ചു.. _____•🦋•_____ ജഹാനാരയുടെ കൈയ്യിൽ നിന്ന് വാങ്ങിയ fair in love 2 ഇത് വരേ വായിച്ചതും അഹമ്മദ് ഹാഷിംമിന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു.. പെട്ടന്ന് തന്റെ ഫോൺ റിങ് ചെയ്തതും അയാൾ പുസ്തകം അടച്ചു വെച്ചു കാൾ അറ്റൻഡ് ചെയ്തു.. "ഹലോ… നമുക്ക് fair in love ഷൂട്ട് ചെയ്യാൻ പറ്റില്ല .." "വൈ…." മറുതലക്കൽ നിന്ന് പറഞ്ഞത് കേട്ട് അയാൾ ഞെട്ടലോടെ ചോദിച്ചു.. "നിങ്ങൾ വാർത്തയൊന്നും കണ്ടില്ലേ..ഡൗലാ ഫറാലിനെ അറസ്റ്റ് ചെയ്യപ്പെട്ടു.

." മറുതലക്കൽ നിന്ന് പറഞ്ഞതും അയാൾ മറുപടി ഒന്നും പറയാതെ ഒരു തരം വിറയലോടെ ആ പുസ്തകത്തിന്റെ ബാക്കി വായിച്ചു.. ഡൗലാ എന്ന പേരിന് പകരം അവിടെ ദയ എന്നായിരുന്നു എങ്കിലും അറസ്റ്റിന്റെ കാര്യം വ്യക്തമായി എഴുതി പിടിപ്പിച്ചത് കണ്ട് അയാൾ ആകാംഷയോടെ ബാക്കി മറിച്ചു… പിന്നീടുള്ള പേജുകൾ എല്ലാം ശൂന്യമാണെന്ന് കണ്ടതും അയാൾ നിരാശയോടെ നിന്നു.. "എന്താ… എന്താ ഇതിന്റെ ബാക്കി..ആരാ ആ പെൺകുട്ടി… അവൾക്കെങ്ങനെ ഇതൊക്കെയറിയാം.." സ്വയം ചോദിച്ച അയാളുടെ മനസ്സിലേക്ക് ജഹാനാരയുടെ വാക്കുകൾ ഓടിയെത്തി.. " ഈ പുസ്തകം പൂർണമല്ലാ.. പക്ഷെ ഇത് പൂർണമാക്കാൻ നിങ്ങൾക് സാധിക്കും.. ഇനി നടക്കാൻ പോവുന്ന പലതുമാണ് ഇതിന്റെ ബാക്കി… " എങ്കിൽ ഈ കൊലപാതകങ്ങൾ ഒക്കെ ചെയ്തിട്ടുണ്ടാവുക ആരായിരിക്കും…?? ഏത് അറ്റം വെച്ച് കൂട്ടി മുട്ടിക്കുമ്പോഴും അയാൾക് നിരാശ മാത്രമായിരുന്നു ഫലം… ____•🦋•_____ "മ്മ്….." താല്പര്യമില്ലാത്ത മട്ടിൽ മൂളി കൊണ്ട് എല മുഖം ചുള്ക്കി വെച്ചു.. "ആഹ്… മ്മാ.. ഇനിയും.. ഇനിയും എന്തിനാ പറയുന്നേ.. നിങ്ങളൊന്ന് വെച്ചിട്ടി വേണം.. എനിക്കെന്റെ i love you യെ വിളിക്കാൻ.. ഇപ്പ തന്നെ സമയം എത്രയോയായി.. ഇനിയും വിളിച്ചില്ലേൽ എന്റെ ബോയ് ഫ്രണ്ട് കട്ടീസ് ആവും…"

അത്രയും പറഞ്ഞു കൊണ്ട് എല ഫോൺ കട്ട്‌ പോലും ചെയ്യാതെ അത് വലിച്ചെറിഞ്ഞു ചവിട്ടി തുള്ളി പോയി.. എന്തൊക്കെയോ പറഞ്ഞു ചവിട്ടി തുള്ളി പോവുന്ന എലയെയും ഫോണിനെയും മാറി മാറി നോക്കിയ ശേഷം ലൈത് ആ ഫോൺ തന്റെ കൈയ്യിൽ എടുത്തു.. "ഹലോ.. എലാ.. നീയെന്താ പറഞ്ഞെ.." എന്ന് തുടങ്ങി മറുതലക്കൽ നിന്ന് സെഹ്‌റ വീണ്ടും വീണ്ടും പലതും പറയുന്നുണ്ടെങ്കിലും ലൈത് ഒന്നും സംസാരിച്ചില്ല.. "ഹലോ.. എലാ നീ നിന്റെ കൂടെ ഉണ്ടെന്ന് പറഞ്ഞ ആ ചെക്കന്റെ കൈയ്യിൽ ഫോൺ കൊടുത്തേ…" അവസാനം എന്നോണം സെഹ്‌റ പറഞ്ഞതും ലൈത് ആ ഫോൺ ഒന്ന് കൂടെ തന്റെ ചെവിയോട് അടുപ്പിച്ചു.. "ഹെലോ…" അവന്റെ സ്വരം കേട്ടതും മറുതലക്കൽ ഉള്ള സെഹ്രയുടെ ചുണ്ടുകൾ വിറയലോടെ അവന്റെ പേര് മൊഴിഞ്ഞു.. "ലൈ.. ലൈത്… നീയെന്താ അവിടെ....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story