🦋 THE TITALEE OF LOVE🦋: ഭാഗം 31

the titalee of love

രചന: സൽവ

അവന്റെ സ്വരം കേട്ടതും മറുതലക്കൽ ഉള്ള സെഹ്രയുടെ ചുണ്ടുകൾ വിറയലോടെ അവന്റെ പേര് മൊഴിഞ്ഞു.. "ലൈ.. ലൈത്… നീയെന്താ അവിടെ.. "വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ.. ആദ്യം എനിക്കും ഇങ്ങനെ തന്നെയായിരുന്നു..എലയെ കണ്ടപ്പോൾ പോലും എനിക്കിവൾ മിയയുടെ മോൾ ആണെന്ന് ഒരു സംശയം പോലും തോന്നിയില്ലായിരുന്നു.. ഇടക്ക് സംശയം തോന്നിയപ്പോഴും അവളെ ഏല്പിച്ചത് നിന്റെ കൂടെയാണല്ലോ എന്ന ഓർമ ഉള്ളത് കൊണ്ട് തന്നെ ഇത് എല ആയിരിക്കില്ല എന്ന് എനിക്ക് നൂറു ശതമാനം ഉറപ്പായിരുന്നു.. കാരണം നീ അവൾക് അവളുടെ മോളെ പൊന്ന് പോലെ നോക്കാമെന്ന് വാക്ക് കൊടുത്തിരുന്നു..പക്ഷേ നീ…" അവന്റെ വാക്കുകൾ കേട്ട് സെഹ്രയിൽ ചെറിയ പതർച്ച ഉണ്ടായിരുന്നു.. "അത് ലൈത്… അവൾ എന്നോട് അടുക്കില്ല.. ഇപ്പോൾ തന്നെ പറഞ്ഞിട്ട് പോയത് കേട്ടില്ലേ..അത് കൊണ്ടാ.. പിന്നെ എന്റെ ഭർത്താവിന് അവളെ കൂടെ കൊണ്ട് നടക്കുന്നതൊന്നും വലിയ ഇഷ്ടമല്ല…അല്ലാതെ ഞാനൊരിക്കലും അവളെ അകറ്റില്ലല്ലോ… ഇപ്പോഴും എന്റെ മനസ്സിൽ മിയക്ക് കൊടുത്ത വാക്കുണ്ട്.. ഇപ്പോഴും അവളിലേക്ക് നോക്കുമ്പോൾ എന്റെ മനസ്സ് മിയയിൽ എത്തി നിക്കും.. അവളോടുള്ള ഇഷ്ടം കൊണ്ടാ എത്ര പൈസ കൊടുത്തും ഞാൻ അവളെ നോക്കാൻ ആളെ ഏല്പിക്കുന്നത്.." സെഹ്‌റ പറഞ്ഞത് കേട്ട് ലൈത്തിന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.. "അവൾ നിന്നിലേക്ക് അടുക്കാത്തതിന് അവളെ പറഞ്ഞിട്ട് കാര്യമില്ല..

കാരണം ഒരു കുഞ്ഞിന് കിട്ടേണ്ട സ്നേഹം കാശ് കൊടുത്താൽ കിട്ടില്ല.. പിന്നെ നിന്റെ ഭർത്താവിന് അങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നേൽ നിനക്ക് വിളിക്കാൻ ഒരുപാട് ആൾകാർ ഉണ്ടായിരുന്നു.. അവളുടെ സ്വന്തമായ ഞങ്ങളൊക്കെ.. ഒന്നുമില്ലെങ്കിലും നിനക്ക് ഉമ്മയെ എങ്കിലും ഏല്പിക്കാമായിരുന്നു.. അവർ പൊന്ന് പോലെ നോകുമായിരുന്നു.. മിയയോടും അവളുടെ ബാർബീ ബോയ്യോടുമുള്ള സ്നേഹം അവർ ഒരുമിച്ചു അവർക്ക് കൊടുത്തേനെ…" അവന്റെ വാക്കുകൾക് സെഹ്‌റ മറുപടിയൊന്നും പറഞ്ഞില്ലായിരുന്നു. "സെഹ്റാ.." "സോറി ലൈത്… ഇനി ഇങ്ങനെ ഒന്നും ഉണ്ടാവില്ല.. ഞങ്ങളിങ്ങോട്ടി കൊണ്ട് വന്നോളാം.. പ്ലീസ് അവളെ തിരിച്ചു ചോദിക്കുക മാത്രം ചെയ്യരുത്..ഞാൻ അവളിൽ എന്റെ മിയയെ കണ്ടോണ്ടാ ജീവിക്കുന്നത്…" അവൾ അവന്റെ വിളി കേട്ട് മറുപടി പറഞ്ഞു.. "വേണ്ടാ… ഇവിടെ വന്നത് കൊണ്ട് എനിക്ക് ചില ആവശ്യങ്ങൾ ഉണ്ട്.. അതെല്ലാം കഴിഞ്ഞ ശേഷം ഞാനിവളെയും കൊണ്ട് പോവും.. ഇവളെ കാത്തിരിക്കുന്ന ഒരാൾ അവിടെയുണ്ട്.. നീ പറഞ്ഞ ആ മിയയുടെയും എന്റെയും ആലിയുമ്മ..ഞങ്ങൾ നോക്കിക്കോളും ഇവളെ…" അത്രയും പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ചെയ്ത അവന്റെ ചുണ്ടുകൾ വിടർന്നു.. "മിയാ…!!"

മനസ്സിൽ മൊഴിഞ്ഞ അവന്റെ മനസ്സിലേക്ക് ഡൗലയുടെ ചിരിക്കുന്ന മുഖവും അവളുടെ നീല കണ്ണുകളും ഓടിയെത്തി.. ആ നിമിഷം അവനിൽ വേദന പടർത്തി… ഇന്നും തനിക്ക് നേടാൻ ആവുമെങ്കിലും വിധി തന്നിൽ നിന്ന് ഒരുപാട് അകറ്റിയ ഒന്നാണ് അവൾ.. ഡൗലയെ ഓർത്തു കൊണ്ട് അവൻ മനസ്സിലോർത്തു.. മുറിയിൽ നിന്ന് എന്തോ വീയുന്ന ശബ്ദം കേട്ടപ്പോൾ ആയിരുന്നു അവന് എലയുടെ കാര്യം ഓർമ വന്നത്. "എലാ.." അവൻ അവള്ടെ റൂമിൽ ചെന്ന് വിളിച്ചെങ്കിലും അവളെ കാണാത്തത് കണ്ട് അവൻ വീടിന്റെ മെയിൻ ഹാളിലേക്ക് ചുവടുകൾ വെച്ചു.. ഗോൾ… " എലയുടെ അലർച്ച കേട്ടതും അവൻ അവത്കരികിലേക്ക് ഉരുണ്ട് വരുന്ന പന്തിലേക്ക് നോക്കിയ ശേഷം അത് വന്ന സ്ഥലത്തേക്ക് നോക്കി.. കാലുകൾ സ്വയം അനക്കി കൊണ്ട് ആ പാവയാണ് ആ പന്ത് തട്ടിയത് എന്ന് മനസ്സിലായത്തും ഒരു തരം വിറയലോടെ അവൻ ശ്വാസം ആഞ്ഞു വലിച്ചു..എലയുടെ ഭാഗത്തേക്ക് നോക്കി നിന്നിരുന്ന ആ പാവ പെട്ടെന്ന് കഴുത്തു ഞെരിച്ചതും അതിന്റെ കണ്ണുകളിൽ കാണുന്ന ഭാവം അവനെ ഭയപ്പെടുത്തിയിരുന്നില്ല.. ഇലയിലേക്കും ആ പാവായിലേക്കും മാറി മാറി നോക്കിയിരുന്ന അവന്റെ ചുണ്ടുകൾ വിടർന്നു.. "ഭാര്ബീ ബോയ്…!!" അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു..

"എലാ…" അവന്റെ വിളി കേട്ടതും ആ പാവ നിശ്ചലമായി നിലത്തേക്ക് വീണു.. "ലൈത്.. എല മോളും ഭാര്ബീ ബോയും കൂടെ ഫുട്ബോൾ കളിച്ചതായിരുന്നല്ലോ…" അവൾ പറഞ്ഞതൊന്നും ചെവികൊള്ളാതെ അവൻ അവളുടെ കൈ പിടിച്ചു തിരിഞ്ഞു നടന്നു.. ഡോറിന്റെ അടുത്തെത്തിയ സമയം ഒന്ന് തിരിഞ്ഞു നോക്കിയതും അവന്റെ കണ്ണുകളൊന്ന് തിളങ്ങീ… ഏതോ ലോകത്തു എന്ന പോലെ എലയുടെ കൈ വിട്ട് ആ പാവയെയും കൈയ്യിൽ എടുത്ത ശേഷം അവൻ അവിടെന്ന് പുറത്തിറങ്ങി.. "എന്റെ ഭാര്ബീ ബോയിയെ ത്താ.." അവന്റെ കൈയ്യിൽ നിന്ന് ആ പാവയെ പിടിച്ചു വാങ്ങി കൊണ്ട് അതും പറഞ്ഞു എല ചിരിയോടെ അവിടുന്ന് നടന്നു പോയി.. ലൈത് ഫോൺ എടുത്ത് ഹൈദരാബാദിൽ ഉള്ള തന്റെ സുഹൃത്തിന് വിളിച്ചു.. "ഡാ… ലുക്മാൻ.. നീയൊക്കെ ജീവിച്ചിരിപ്പുണ്ടോ.. പെങ്ങളെ തപ്പി പോയിട്ട് അവളെ കിട്ടിയോ…" എടുത്ത പാടെ അവൻ ചോദിച്ചതും അവനിൽ ഇന്നും താൻ ലക്കിയുടെ മുന്നിൽ പോയില്ലെന്ന് ഓർത്തു ചെറിയൊരു വേദന പടർന്നു. "ലക്കിയെ കണ്ടൂ.. പക്ഷേ അവളുടെ അടുത്തേക്ക് പോയിട്ടില്ലാ..

ഒരുപക്ഷെ അവളെന്നെ തള്ളി പറഞ്ഞാൽ എനിക്കത് സഹിക്കാനായെന്ന് വരില്ല.. പിന്നെ ഇവിടുന്ന് ലക്കിയോളം വിലമതിക്കുന്ന മറ്റു രണ്ടെണ്ണം കൂടെയെനിക് തിരിച്ചു കിട്ടി…" അവസാനമെത്തിയപ്പോൾ അവന്റെ വാക്കുകളിൽ അവന്റെ സന്തോഷം പ്രകടമായിരുന്നു… അവന്റെ മനസ്സിൽ ഡൗലയുടെ എലയുടെയും മുഖം തെളിഞ്ഞു വന്നു.. "എവിടെ.. എന്റെ ആൾകാർക്കൊക്കെ സുഖമല്ലേ.." "ആഹ്.. ചോദിക്കാനുണ്ടോ എല്ലാവർക്കും നിന്റെ ചിന്ത മാത്രമേ ഉള്ളു.. കണ്ണ് കാണാത്തവർക്ക് ശബ്ദത്തിലൂടെയും കാത് കേൾക്കാത്തവർക്ക് കാഴ്ചയിലൂടെയും കൈയ്യും കാലും ഇല്ലാത്തവർക്ക് താങ്ങും തണലുമായ നിന്നെയും അവളെയും അവർക്ക് മറക്കാനാവുമോ.. ഇന്ന് കൂടെ മിയ പോയ പോലെ ലുക്മാനും മാലാഖമാരുടെ ലോകത്തു പോയോ എന്ന് ചോദിച്ചു കരഞ്ഞതെ ഉള്ളു…" തന്റെ സുഹൃത്തിനോട് അവിടെ ഉള്ള കുട്ടികളുടെ കൈയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു പലരോടും സംസാരിച്ചു.. ചെവി കേൾക്കാർത്തവർക്ക് അവന്റെ സുഹൃത് അതെല്ലാം ആംഗ്യ ഭാഷയിൽ അവതരിപ്പിച്ചു കൊടുത്തു..

കാൾ ഡിസ്‌ക്കണക്ട് ആയതും അവൻ സോഫയിലേക്ക് ചാഞ്ഞിരുന്നു കണ്ണുകളടച്ചു.. ചുണ്ടിൽ അവരെയെല്ലാം ഓർത്തു ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.. "ഒരിക്കൽ ജഹാനാരയെ പോലെയുള്ള കുട്ടികൾക്കു വേണ്ടി എന്ന് പറഞ്ഞു മിയ തുടങ്ങിയതായിരുന്നു.. പക്ഷേ അവൾ … അവരിൽ നിന്നും എന്നിൽ നിന്നും അകന്നൊരു ലോകത്തേക്ക് പോയി.. " ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി അവളെ കുറിചോർത്തതും മാഞ്ഞു തുടങ്ങി.. മനസ്സിൽ വേദന പടർന്നു.. സോഫയിൽ നിന്ന് തലയുയർത്തി ടീവിയിൽ ന്യൂസ്‌ വെച്ച ശേഷം അവൻ ഒന്ന് കൂടെ ചാഞ്ഞിരുന്നു.. ടീവിയിൽ നിന്ന് കേൾക്കുന്ന വാർത്ത കേട്ടതും അവൻ ഞെട്ടലോടെ അതിലേക്ക് നോക്കി… ഡൗലയെ അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്ന രംഗത്തിലേക്കും അതിന് കാരണമായി കൊടുത്ത കാരണത്തിലേക്കും മാറി മാറി നോക്കിയ അവന്റെ കണ്ണുകളിൽ കുറ്റം ബോധം നിറഞ്ഞു.. "ഞാനും കൂടെ കാരണമല്ലേ അവൾ അറസ്റ്റ് ചെയ്യപ്പെട്ടത്… ഇതൊരിക്കലും ചെയ്തത് അവളല്ലാ… കാരണം ഇത് ചെയ്തവളെ എനിക്കറിയാവുന്നതാണ്… ഒരുപക്ഷെ ഞാൻ ശ്രദ്ധിച്ചിരുന്നേൽ…" അത് പറയുമ്പോഴും അവന്റെ ശ്രദ്ധ ഡൗലയുടെ കണ്ണുകളിൽ ആയിരുന്നു.. ആ കണ്ണുകൾ നിറഞ്ഞു കണ്ടതും അവനിൽ എന്തെന്നില്ലാത്ത വേദന തോന്നി..

"ഒരിക്കലും ആ കണ്ണുകൾ നിറയ്ക്കില്ലെന്ന് വാക്ക് കൊടുത്തതായിരുന്നു.. എന്നിട്ടും ചെയ്യാതൊരു തെറ്റിന് വേണ്ടി എന്റെ മിയയുടെ കണ്ണുകൾ നിറഞ്ഞു…" അതിലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ട് അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. ____•🦋•____ "ബോ… ബോസ്സ്… ഞാൻ പറഞ്ഞില്ലേ അവൾ ജീവിച്ചിരിപ്പുണ്ടെന്ന്.. ഇപ്പോൾ നിങ്ങൾ തന്നെ കണ്ടില്ലേ അവളെ.. സൂക്ഷിച്ചു നോകിയെ.. അത് അവളുടെ കൈയ്യിലെ ടാറ്റുവാണ്.. അവൾ പറഞ്ഞതല്ലായിരുന്നോ അവൾ തിരിച്ചു വരുമെന്ന്..എന്നിട്ടും…" വിഘ്‌നേഷ് ടീവിയിൽ തെളിഞ്ഞു കാണുന്ന ഡൗലയുടെ അറസ്റ്റിന്റെ ദൃശ്യങ്ങളിലേക്ക് തന്നെ ഉറ്റ് നോക്കി വിറയലോടെ തന്റെ ബോസ്സ് ജോൺ നോടായി പറഞ്ഞതും ജോൺ ടീവിയിൽ നിന്ന് നോട്ടം മാറ്റി അവനെ നോക്കി.. "കൂടെ കൂടെ നിന്റെ ബുദ്ധി കുറഞ്ഞു വരുന്നോ.. അവളന്ന് മരിച്ചു.. പിന്നെയെവിടുന്ന് തിരിച്ചു വരാനാ…." ജോണിന്റെ വാക്കുകൾ കേൾക്കുമ്പോഴും വിഘ്‌നേഷിൽ ഭയമായിരുന്നു.. ജഹാനാരയുടെ വാക്കുകളും മരണ ദിവസം അവൾ പറഞ്ഞ വാക്കുകളും അയാളുടെ ചെവിയിൽ അലയടിച്ചു കേട്ട് കൊണ്ടിരുന്നു.. "ആ ഹൗസ് ബോട്ടിലിട്ട് അവളെ കൊന്ന് അവളുടെ ശവശരീരം കായലിലേക്ക് വലിച്ചെറിഞ്ഞ ശേഷം അവളുടെ കൈയ്യിലെ ടാറ്റുവിന് മുകളിലൂടെ അത് വീണ്ടും വരച്ചു നമ്മൾ അവളെ കൊന്ന പോലെയാ അവൾ ഓരോരുത്തരെയും കൊല്ലുന്നത്… എനിക്കുറപ്പാ . ഈ കൊലപാതകങ്ങളൊക്കെ ചെയ്തത് അവളാണ്…"

അയാൾ പിറുപിറുത് കൊണ്ടിരുന്നു.. "നിനക്ക് ഭ്രാന്താണ്.. ആ ആൾ മരിച്ചതോടെ ഐസക് അവിടെ അടക്കി വായുന്നു.. പക്ഷേ ഇന്നും കേവലംമൊരു ക്രിമിനൽ ആയ ആ ആളുടെയും ലാക്കിയ ത്വലേഹയുടെയും ധൈര്യത്തിൽ ആ ജനത ജീവിക്കുന്നുണ്ടെങ്കിൽ അവർ അവർക്കിടയിൽ ഉണ്ടാക്കിയ ഓളം ചെറുതല്ല.. അങ്ങനെ ഉള്ള സമയം ആ നാട്ട്കാരെ കൊണ്ട് ഒരുപുകാരവും ഉണ്ടാവില്ലെന്ന് മനസ്സിലായത്കൊണ്ടാ നിന്നെ വീണ്ടും വിളിച്ചത്.. ഇതിപ്പോ നീയൊരുമാതിരി കൊച്ചു കുട്ടികളെ പോലെ…അവനെയും അവളെയും ഒക്കെ പേടിച്ചോണ്ട്.." ജോൺ വിഘ്‌നേഷിനെ നോക്കി പരിഹാസത്തോടെ പറഞ്ഞത് കേട്ട് വിഘ്‌നേശ്ശിന്റെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.. "ആ ആളുടെ പേര് കേൾക്കുമ്പോൾ പോലും വിറയ്ക്കുന്ന നിങ്ങളാണോ ഈ പറഞ്ഞത്.. എന്നെങ്കിലും ഒരിക്കലെങ്കിലും നിങ്ങൾ ആ ആൾക്ക് മുന്നിൽ ജയിച്ചിട്ടുണ്ടോ.. അവൻ മരിച്ചിട്ട് പോലും നിങ്ങൾക് അവനെ തോൽപിക്കാൻ കഴിഞ്ഞോ.. " വിഘ്‌നേഷിന്റെ ചോദ്യം കെട്ട ജോൺ ഒന്ന് വിയർത്തു.. അവൻ പറഞ്ഞ ഓരോ കാര്യങ്ങളും സത്യം തന്നെയായിരുന്നു.. "നിന്നെയൊക്കെ ബോസ്സ് പറഞ്ഞപ്പോൾ തന്നെ തട്ടിയാൽ മതിയായിരുന്നു.. ഇതൊരു മാതിരി.." അതും പറഞ്ഞു കൊണ്ട് പുറത്തിറങ്ങിയ ജോൺ തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഭയന്ന് നിന്നു.. "അഹ്‌സാൻ ബാഖിർ…!!" മഴയിൽ കുതിർന്നു കിടക്കുന്ന തന്റെ ഷർട്ടൊന്ന് നേരെയാക്കി അവൻ അയാൾക് നേരെ നടന്നടുത്തു..

"നിന്റെ പെണ്ണിനെ ഞാനൊന്നും ചെയ്തില്ലല്ലോ.. പിന്നെയെന്തിനാ നീ ഇവിടെ വന്നത്.." ജോൺ വിറയലോടെ അവന് നേരെ ചോദിച്ചതും അവൻ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയാലെ മുടി കുടഞ്ഞു അയാളുടെ കഴുത്തിന് പിടിച്ചു… "നീയാ ഇതൊക്കെ ചെയ്തതെന്ന് അറിഞ്ഞിട്ട് പോലും ഞാൻ വെറുതെ വിടുന്നത് തന്നെ നിന്റെ ഭാഗ്യം.. പിന്നെയെന്തിനാടോ ₹%&* കണ്ട കൊലപാതകങ്ങൾ ചെയ്തിടുന്നത്.. മരിച്ചവരൊക്കെ നിന്റെ പരിചയത്തിൽ ഉള്ളവർ ആണെന്ന് കണ്ടപ്പോയെ എനിക്ക് സംശയം തോന്നിയതാ..എന്റെ പെണ്ണിനെ ഒന്നും ചെയ്തില്ല പോലും.. നീ അവൾക് നേരെ അടുത്തപ്പോൾ ബെഹ്‌നാം ലൈത് തടഞ്ഞത് കൊണ്ടല്ലേ അവൾക്കൊന്നും പറ്റാത്തിരുന്നത്.. ആ വെടി അവന്റെ കൈയ്യിലൂടെ തുളച്ചു കയറുന്നതിനു പകരം ലക്കിക്ക് കൊണ്ടിരുന്നേൽ വെച്ചേക്കില്ല നിന്നെ ഞാൻ…" അവൻ അയാളുടെ കഴുത്തിൽ നിന്ന് കൈ എടുത്തിട്ടും വയറിന്റെ ഭാഗത്തു നിന്ന് വേദന തോന്നിയതും ജോൺ തല കുനിച്ചു തന്റെ വയറിലേക്ക് നോക്കി.. വയറിൽ നിന്ന് രക്തം ഒലിച്ചിറങ്ങുന്നത് കണ്ടതും അയാൾ ഭയത്തോടെ അവന്റെ കൈയ്യിലുള്ള ബ്ലഡിലേക്ക് നോക്കി.. "ഞാനല്ല ഈ കൊലപാതകങ്ങൾ ചെയ്തത്.. അന്ന് ചെയ്തു എന്നത് സത്യാ പക്ഷേ ഇത് ഞാനല്ല.."

"അന്ന് ചെയ്തു എന്ന് പറയാൻ എന്തൊരു അഭിമാനമാണ് നിനക്ക്.. അന്ന് നീ ആളെയും അവളെയും കൊന്നു എന്നറിഞ്ഞിട്ടും ഒന്ന് ചെയ്യാതിരിക്കുന്നത് എന്തിനാണ് അറിയോ.. ഇനിയും സത്യം അറിയാത്ത ഒരുപാട് പേരുണ്ട്… അവരൊക്കെ സത്യം അറിയുന്ന ആ ദിവസം അഹ്‌സാൻ ബാഖിർ ഒരിക്കൽ കൂടെ വരും..for our final meet..!! " അയാളോട് അതും പറഞ്ഞു കൊണ്ട് തിരിഞ്ഞു നടന്ന ആഹിയുടെ ചുണ്ടിൽ ഗൂഢമായൊരു ചിരി വിരിഞ്ഞു.. അവന്റേത് മാത്രമായൊരു ചിരി..!! "ബോസ്സ്…." വിഘ്‌നേഷ് തന്റെ തോളിൽ തട്ടി വിളിച്ചതും ജോൺ ഞെട്ടി കൊണ്ട് അവനെ നോക്കി.. "നിങ്ങളുടെ കണ്ണിൽ ഭയമാണ് ഞാൻ കാണുന്നത്.. ആ ആളെ കാണുമ്പോൾ പോലും നിങ്ങളിത്ര ഭയന്നിട്ടില്ലാ ആരാ അവൻ…" വിഘ്‌നേഷിന്റെ ചോദ്യം കേട്ട് ജോൺ ഒന്ന് കൂടെ ആഹിയുടെ ഭാഗത്തേക്ക് നോക്കി.. "ഇന്നീ നിമിഷം വരേ അവനെനിക്ക് കേവലം ലാക്കിയ ത്വലഹയുടെ ഭർത്താവ് മാത്രമായിരുന്നു.. പക്ഷേ ഇന്ന് മുതൽ അവനീ കഥയിലെ പലതുമാണെന്ന് എനിക്ക് മനസ്സിലായി.. അവനൊരു പ്രത്യേകതയുണ്ട്.." "എന്ത് പ്രത്യേകതയാ അവനുള്ളത്…" "He can touch it… ഹോത്രി മാണിക്യം സ്പർശിക്കാൻ അർഹതയുള്ള ആളാ അവൻ..അവന്റെ കണ്ണുകളിൽ എന്നോട് കാണുന്ന പക എത്രയോ വലുതാണ്…

അതൊരിക്കലും അവന്റെ പെണ്ണിനെ വേദനിപ്പിച്ചതിന്റേതല്ല..അവന് അതിനേക്കാളേറെ പ്രിയപ്പെട്ട എന്തിനോടോ ഉള്ള സ്നേഹമാണ് അവനിൽ എന്നോടുള്ള പകയായി കാണുന്നത്…" ജോൺ അതും പറഞ്ഞോണ്ട് അവിടെയിരുന്നു.. "അവന് ലാക്കിയായെക്കാൾ പ്രിയപ്പെട്ട ആരും ഉണ്ടാവുമെന്ന് തോന്നുന്നില്ല…" "അത്രയ്ക്ക് സ്നേഹം ഉണ്ടായിരുന്നേൽ ഇന്ന് രണ്ടും രണ്ട് ഭാഗത്താവില്ലായിരുന്നല്ലോ.." (ജോൺ ) "എനിക്കവരെ കുറിച്ച് കാര്യമായിട്ട് അറിയില്ല.. ചുരുക്കം ചില ദിവസങ്ങളിൽ ഹൈദരാബാദിൽ വെച്ച് അവരുടെ സ്നേഹം കണ്ടതെ ഉള്ളു." വിഘ്‌നേശ് പറഞ്ഞത് കേട്ട് ജോൺ ഞെട്ടി കൊണ്ട് അവനെ നോക്കി.. "നീയെന്താ പറഞ്ഞത്.. അവർ ഹൈദരാബാദിൽ വന്നെന്നോ.. For what..അങ്ങനെയെങ്കിൽ ഒന്നുറപ്പാ അവന് അവനെ കുറിച്ച് അറിയാം.." അത് പറഞ്ഞു തീരുന്നതിനു മുൻപേ അയാൾക് തന്റെ വയറിൽ അഹ്‌സാൻ ബ്ലേഡ് കൊണ്ട് മുറിച്ച ഭാഗത്തു നിന്ന് അസ്സഹനീയമായ വേദന തോന്നിയതും അയാൾ തന്റെ ഷർട്ട്‌ പൊക്കി അങ്ങോട്ട് നോക്കി.. നിമിഷം നേരം കൊണ്ട് അയാളുടെ കണ്ണുകളിൽ ഭീതി പടർന്നു.. " തീതലി…!! " വയറിൽ അവൻ ബ്ലേഡ് കൊണ്ട് വരച്ച ചിത്ര ശലഭത്തിന്റെ ചിത്രത്തിലേക്ക് നോക്കി കൊണ്ട് അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു.

. "നെവർ… അവനും ലാക്കിയയും ഒരിക്കലും ഒന്നിക്കരുത്… അങ്ങനെ സംഭവിച്ചാൽ അവൾക് ഹോത്രി മാണിക്യം ലഭിക്കും.. ആ നിമിഷം അത് സംഭവിക്കും..നമ്മുടെ ഒക്കെ നാശം..!! " അയാളുടെ സ്വരത്തിൽ വിറയൽ കലർന്നിരുന്നു… ____•🦋•_____ " On the floor baby.." " ഹിറ്റ്‌ ഇട്ട് ചത്തു baby… " "പാറ്റല്ലെങ്കിൽ പോളി.…" കോൺസ്റ്റബിൽ ചേച്ചിയുടെ പാട്ടിനു ഡൗല വിലങ്ങിനിടയിലൂടെ മേശയിൽ അടിച്ചു താളം കൊട്ടി.. "എങ്ങനെയുണ്ട് മാം.. പൊളിയല്ലേ…" "പിന്നല്ലാതെ…" ഡൗല ചിരിയോടെ പറയുന്നത് കേട്ട് ആ ചേച്ചിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.. "നിനക്കെങ്ങനെ ഇപ്പോഴും കൂൾ ആയിട്ട് നിൽക്കാൻ പറ്റുന്നു.. നിന്നെ അറസ്റ്റ് ചെയ്തതിന് ഇവിടെ ബാക്കി ഉള്ളോരേ ബിപിയാ കൂടുന്നത്…" ആ ചേച്ചിയുടെ ചോദ്യം കേട്ട് ഡൗലയുടെ ചുണ്ടുകൾ ഒന്ന് കൂടെ വിടർന്നു. "ഞാൻ തെറ്റ് ചെയ്തില്ലെന്ന് ഉറപ്പുള്ളടുത്തോളം ഞാനെന്തിന് പേടിക്കണം…എനിക്കാകെ കുറച്ചു കാര്യങ്ങളിൽ മാത്രമേ സങ്കടമുള്ളു ഒന്നെന്റെ ദിയാൻ… പിന്നെ ലക്കിയുടെ അവഗണന.." അവസാനമെത്തിയപ്പോയെക്കും അവളുടെ കണ്ണുകളിൽ ചെറിയ രീതിയിൽ വേദന പടർന്നിരുന്നു.. "ആ.. ഇവിടത്തെയാ ഓഫീസർ അല്ലേ.. അവൾക് ആരോടും ദേഷ്യമൊന്നുമില്ലേലും കണ്ടാലൊന്ന് ചിരിക്കുക പോലുമില്ല..

ഒരുമാതിരി ഹിപ്പോ പോടാമാസിനെ പോലെ മോന്ത വീർപ്പിച്ചു നടക്കും.. ജാടയല്ലാതെന്ത്…" "അതൊരു പാവാടോ.. ഞാനടക്കം കുറെ പേരെ ജീവിതത്തിൽ വിശ്വസിച്ചു.. അവരെല്ലാം അവളെ ഇട്ടേച്ചു പോയി.. അങ്ങനെ ഉള്ളപ്പോൾ അവൾക് അത്രയ്ക്കൊക്കെ അല്ലെ ചിരിക്കാനാവുള്ളു.." ഡൗല അതും പറഞ്ഞു കണ്ണുകൾ അടച്ചു… മനസ്സാകെ പഴയതെല്ലാം നിറഞ്ഞു വന്നു.. "ഞാൻ വിശ്വസിച്ചത് പോലെ ആ ആൾ ജീവിച്ചിരിപ്പുണ്ടേൽ എന്നെ രക്ഷിക്കാൻ വരും…" മനസ്സിലോർത്തു അവൾ തന്നെ തന്നെ ഉറ്റ് നോക്കുന്ന ചേച്ചിയെ നോക്കി.. "എന്നാ കുട്ടീ.. ഞാൻ മാറി നിൽക്കട്ടെ.. നീ പുറത്ത് പോവാതിരിക്കാൻ കാവൽ നിർത്തിയതാ എന്നെ.. ആ മാമെങ്ങാൻ വന്നാൽ ഞാൻ തീർന്ന്…" ആ ചേച്ചി അവളിൽ നിന്ന് മാറി നിന്ന് അത് പറഞ്ഞു തീരുന്നതിനു മുൻപേ ആരോ ഡോർ തുറന്നിരുന്നു.. "നാളെ നിന്നെ വിചാരണക്ക് വേണ്ടി കോടതിയിൽ ഹാജറാക്കും…" അവളോടായി അത്ര മാത്രം പറഞ്ഞു കൊണ്ട് വിശാൽ ഡോർ അടച്ചു പോയി.. അവനാവിടുന്ന് പോയതും ഡൗലയുടെ ചുണ്ടുകൾ വിടർന്നു.. കണ്ണുകൾ ചെറുതായൊന്ന് തിളങ്ങി.. _____•🦋

"നിനക്ക് വെറും ഭ്രാന്തല്ല മുഴു വട്ടാണ് വിശാൽ…" ലക്കി തനിക്ക് നേരെ വിശാൽ നീട്ടിയ ഫയൽ തട്ടി മാറ്റി കൊണ്ട് പറഞ്ഞു.. "ഞാൻ പറയുന്നതൊന്ന് മനസ്സിലാക്ക് മാം… ഈ കൊലപാതകങ്ങളിൽ പകുതിയും ചെയ്തത് ഒരു പ്രേതമാണ്…. അങ്ങനെ ചെയ്ത് വന്നത് മനസ്സിലാക്കിയ ഡൗലയാണ് ബാക്കി കൊലപാതകങ്ങൾ ചെയ്തത്.." "കോപ്പാണ്…ഇതിപ്പോ എല്ലാടത്തും കാണുന്നതാ.. മനുഷ്യന്മാർ ചെയ്ത് കൂട്ടിയിട്ട് വല്ല മനയിലും ഹണി മൂൺ ആഘോഷിക്കുന്ന പ്രേതങ്ങളുടെ തലയിൽ കെട്ടിയിടുന്ന ഈ ക്ളീഷേ പരിപാടി…അല്ലെങ്കിലും ഏതെങ്കിലും പ്രേതം ഹൗസ് ബോട്ടിൽ കയറി താമസിക്കോ…" പറഞ്ഞു തീരുമ്പോൾ ലക്കി ചിരിച്ചത് അവനൊരു അത്ഭുതമായിരുന്നു… "ഹെലോ.. എന്നെ വായി നോക്കി നില്കാതെ കുറച്ചു കൂടെ പ്രാക്ടിക്കൽ ആയിട്ട് എന്തെങ്കിലും പറയ്…" അപ്പോഴും അവളുടെ ചുണ്ടിലെ ചിരി മാഞ്ഞില്ലായിരുന്നു. "ഒട്ടും നടക്കാത്ത ഒരു കാര്യം കൂടെ പറയാം.. ആ ഹൗസ് ബോട്ട് ഒരു മാന്ത്രിക ഹൗസ് ബോട്ട് ആണ്.. ഏകദേശം ആറ് വർഷങ്ങൾക് മുൻപ് ഒരു ദിവസം എഴുന്നേറ്റ് നോക്കിയപ്പോൾ എല്ലാവരും കാണുന്നത് കായലിൽ ഉയർന്നു നിൽക്കുന്ന ഹൗസ് ബോട്ട് ആണ്.. അതിന്റെ പേര് വെച്ച് അന്വേഷിച്ചപ്പോൾ ആയിരുന്നു ആ ബോട്ട് അങ്ങ് ഹൈദരാബാദിൽ തീതലി ടാറ്റു..

അഥവാ ഈ ശവ ശരീരങ്ങളുടെ മുകളിൽ ഒക്കെയുള്ള പോലെയുള്ള ടാറ്റു വരയ്ക്കുന്ന ഒരു സ്ഥലമായിരുന്നു എന്ന് മനസ്സിലാക്കിയത്.. അവിടെ കരയിൽ തന്നെ വെച്ചിരുന്ന ആ ഹൗസ് ബോട്ട് കേവലം മണിക്കൂറുകൾ കൊണ്ട് ഇവിടെ എത്തുക എന്നത് ഒരിക്കലും ഒരാളെ കൊണ്ടും സാധിക്കുന്ന ഒന്നല്ലായിരുന്നു. അന്ന് കുറെ പേര് അതിനെ അവിടെന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും ഒരാൾക്കും അതിന് സാധിച്ചില്ല.. പലരും അതിന്റെ അകത്തു കടക്കാൻ ശ്രമിച്ചെങ്കിലും അവരെയൊക്കെ എന്തോ ഒരു ശക്തി തടഞ്ഞു നിർത്തി.. എല്ലാ ദിവസവും അവിടെന്ന് ഒരു കൊച്ചു കുട്ടിയുടെ ശബ്ദവും മറ്റൊരു മനോഹരമായ താരാട്ട് പാട്ടും കേൾക്കാമായിരുന്നു.. രാത്രിയിൽ അവിടെയാകെ ഒരു നീല ശലഭം പറന്നു കളിക്കുമായിരുന്നു.. ആ ശലഭം. അതായിരുന്നു ഏറ്റവും വലിയ പ്രത്യേകത.. കേട്ടാൽ ആർക്കും വിശ്വാസം വരാത്തൊരു പ്രത്യേകത അതിനുണ്ടായിരുന്നു.." "എന്താ ആ പ്രത്യേകത…" ഇത്രയും നേരം ഇതൊന്നും ഇല്ലെന്ന് പറഞ്ഞു നടന്ന ലക്കി ആകാംഷയോടെ ചോദിച്ചതും വിശാൽ അവളെയൊന്ന് നോക്കി. "അത് പിന്നെ കഥ കേൾക്കാൻ.. അല്ലാതെ എനിക്കിതിലൊന്നും വിശ്വാസമില്ല..എന്തായാലും നീ പറഞ്ഞോ.." ലക്കി ഇളിച്ചോണ്ട് പറഞ്ഞതും വിശാൽ തുടർന്നു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story