🦋 THE TITALEE OF LOVE🦋: ഭാഗം 32

the titalee of love

രചന: സൽവ

കേട്ടാൽ ആർക്കും വിശ്വാസം വരാത്തൊരു പ്രത്യേകത അതിനുണ്ടായിരുന്നു.." "എന്താ ആ പ്രത്യേകത…" ഇത്രയും നേരം ഇതൊന്നും ഇല്ലെന്ന് പറഞ്ഞു നടന്ന ലക്കി ആകാംഷയോടെ ചോദിച്ചതും വിശാൽ അവളെയൊന്ന് നോക്കി. "അത് പിന്നെ കഥ കേൾക്കാൻ.. അല്ലാതെ എനിക്കിതിലൊന്നും വിശ്വാസമില്ല..എന്തായാലും നീ പറഞ്ഞോ.." ലക്കി ഇളിച്ചോണ്ട് പറഞ്ഞതും വിശാൽ തുടർന്നു.. "ശരാശരി ചിത്രശലഭങ്ങൾക്കും പതിനാല് ദിവസം മാത്രമാണ് ആയുസ്സുണ്ടാവാറുള്ളത്… പക്ഷേ നീല നിറമുള്ള മോർഫ് ചിത്രശലഭത്തിന് 115 ദിവസത്തോളം ആയുസ്സുണ്ട്.. അത് കൊണ്ട് തന്നെ ആദ്യ നാല് മാസങ്ങളിൽ ആ ചിത്രശലഭം ആരിലും ആശങ്ക പരാതിയിരുന്നില്ല.. അതിന് ശേഷമാണ് എല്ലാവർക്കും ഭയം തോന്നിയത്.. ഇവിടെ വന്നതിന് ശേഷം തന്നെ ആ ചിത്രശലഭം ഏകദേശം ആറ് വർഷത്തോളം ജീവിച്ചു.. അത് കൊണ്ട് തന്നെ അതൊരു മാന്ത്രിക ശലഭമാണെന്ന് ജനങ്ങൾ വിശ്വസിച്ചു തുടങ്ങി.." വിശാൽ പറഞ്ഞു തീരുന്നതിനു മുൻപേ ലക്കി പൊട്ടി ചിരിച്ചത് കണ്ട് അവൾ നെറ്റി ചുളിച്ചു അവനെ നോക്കി.. "എന്തിനാ ചിരിക്കൂന്നേ…" "പിന്നെ ഞാൻ കരയണോ.. ഈ ലോകത്തു ഒരു ബ്ലൂ മോർഫ് മാത്രേ ഉണ്ടാവുള്ളുമോ.. ആദ്യത്തെ ചിത്രശലഭം ചത്തു കാണും.. പിന്നീട് നിങ്ങൾ കാണുന്നതെല്ലാം അതിന്റെ പരമ്പര ആയിരിക്കും.. ജനങ്ങളുടെ അന്തവിശ്വാസം മുതലെടുത്തു ആരെങ്കിലും അതിന്റെ പിറകിൽ കൊലപാതകങ്ങൾ ചെയ്തു കാണും അത്രയേ ഉള്ളു…"

ലക്കി നിസാരമായി പറഞ്ഞതിന് വിശാൽ മറുപടി ഒന്നും പറഞ്ഞില്ല.. എത്ര പറഞ്ഞാലും അവൾക് മനസ്സിലാവില്ലെന്ന് അവനുറപ്പായിരുന്നു.. "നിങ്ങൾ വിശ്വസിക്കേണ്ട.. പക്ഷേ ഒരിക്കൽ നീ തന്നെ എന്റെ അടുത്ത് വരും.. ഈ ശലഭത്തിന് പിന്നിൽ എന്താണെന്നറിയാൻ നീ അലഞ്ഞു തിരിയും.." വിശാൽ ഉറച്ച ശബ്ദത്തോടെ പറഞ്ഞതിന് ലക്കി ചിരിയോടെ തലയാട്ടി കൊടുത്തു.. "എനിവേ ഫ്രണ്ട്‌സ്… അമനും ദുആക്കും ഡൗലയ്ക്കും ശേഷം ആദ്യമായിട്ട ഒരാളെ ഫ്രണ്ട് ആക്കണമെന്ന് തോന്നി…" അവൾ അവന് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞതും അവൻ തെല്ലൊരു അത്ഭുതത്തോടെ അവളെ നോക്കിയ ശേഷം തിരിച്ചും കൈ കൊടുത്തു.. "ഞാൻ പോവട്ടെ ഇപ്പോൾ തന്നെ സമയം ഒരുപാടായി…" അത്രയും പറഞ്ഞു കൊണ്ട് അവൾ അവിടെന്ന് എഴുന്നേറ്റ് മുന്നോട്ട് നടന്നപ്പോൾ ആയിരുന്നു ഡൗലയുള്ള മുറിയിൽ നിന്ന് ആ ശബ്ദം കേട്ടത്.. "അങ്ങനെ അവിടെ വെച്ച് ഞാൻ അവനെ കണ്ട്മുട്ടി.. എന്നെ ആദ്യമായി അവൻ വിളിച്ചത് മിയാ എന്നായിരുന്നു.. അവന്റെ കാന്ത കണ്ണുകൾ കൊണ്ടുള്ള നോട്ടത്തിൽ എന്തായിരുന്നു അലിഞ്ഞു ചേർന്നത് എന്ന് പോലും എനിക്ക് മനസ്സിലായിരുന്നില്ല.. എന്തോ എനിക്കവനോട് ഒരിഷ്ടം തോന്നി.. അവൻ എന്റെ എന്തൊക്കെയോ ആയിരുന്നെന്നു തോന്നി…

" ഡൗലയാരോടോ ആയി പറയുന്നതിന്റെ ശബ്ദം കേട്ട അവളുടെ ഉള്ളിൽ നിന്ന് എന്തോ കുത്തി വലിക്കുന്ന പോലെ തോന്നി.. കണ്ണുകളിൽ പഴയതെല്ലാം മിന്നി മറഞ്ഞു...അവളുടെ പുഞ്ചിരി മങ്ങി തുടങ്ങി.. കണ്ണുകൾ ചെറുതായി നിറഞ്ഞു വന്നതും ആരെയും നോക്കാതെ അവൾ അവിടെ നിന്ന് ഇറങ്ങിയോടി… മനസ്സാകെ അവളുടെ ദുആയുടെ ചിരിക്കുന്ന മുഖവും അവന്റെ കരുതലുമെല്ലാം നിറഞ്ഞു വന്നൂ.. അവനെ ആദ്യമായി കണ്ട ദിവസം അവളുടെ മനസ്സിലേക്ക് ഓടിയെത്തി.. •°•°•°•°•°•°•°• "സോറി….ഞാൻ അറിയാതെ.." കണ്ണുകൾ നിറയാൻ വെമ്പുന്നുണ്ടെങ്കിലും അതിനെ പിടിച്ചു നിർത്തി ശബ്ദം ഇടരാതിരിക്കാൻ ശ്രമിച്ചു കൊണ്ട് ലക്കി അവരോടായി പറഞ്ഞു.. "ഡീ തന്തയില്ലാത്തവളെ ഇവളുടെ കാലിലുള്ള ഈ ജ്യൂസ്‌ തുടച്ചിട്ടല്ലാതെ നീ ഈ പടിയിറങ്ങില്ല…" അവളോടായി ആ പെൺകുട്ടികളിൽ ഒരാൾ പറഞ്ഞതും മറുതൊന്നും പറയാതെ ഒരു ടിഷ്യൂ എടുത്ത് അവരുടെ കാലും തുടച്ചു കൊടുക്കുമ്പോഴും ദുആ ഒരു ഭാഗത്തു നിന്ന് അവളെ തടുക്കുന്നുണ്ടായിരുന്നു.. "കഴിഞ്ഞു.. ഇനി ഞാൻ പോവട്ടെ…" ലക്കി അവരോടായി ദയനീയ ഭാവത്തിൽ ചോദിച്ചതിന് അവർ സമ്മതം പറഞ്ഞതും പിന്നിൽ നിന്നുള്ള ദുആയുടെ ശബ്ദം പോലും വക വെക്കാതെ നിറഞ്ഞ കണ്ണുകളുമായി അവൾ റോഡിലേക്കിറങ്ങി..

ഇതേ സമയം ആരോടോ ഫോണിൽ സംസാരിച്ചു മുന്നോട്ട് നടക്കുന്ന അഹ്‌സാൻ നടുറോട്ടിൽ നിറഞ്ഞ കണ്ണുകളുമായി നിൽക്കുന്ന ലക്കിയെ പിടിച്ചൊരു സൈഡിലേക്ക് മാറ്റി നിർത്തി.... "താനൊക്കെ ചാവാൻ പോവാണോ.." അവന്റെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും അവളുടെ കരച്ചിലിന്റെ ആക്കം കൂടുന്നത് കണ്ട അഹ്‌സാൻ സ്വയം തലക്കൊന്ന് കൊടുത്ത ശേഷം അവളെ നോക്കി.. "സോറി ലക്കീ… നീ റോഡിന്റെ മുന്നിൽ നിന്നാൽ വണ്ടി വല്ലതും ഇടിക്കില്ലേ.." അവന് അവളുടെ പേര് അറിയാം എന്നതൊന്നും അവളപ്പോൾ ശ്രദ്ധിച്ചിരുന്നില്ല.. "എന്നെ വണ്ടിയിടിച്ചാൽ ഇയാൾക്കെന്താ.. അല്ലെങ്കിലും ആർക്കും വേണ്ടാതെ ഞാനെന്തിനാ ജീവിക്കുന്നെ.. ഞാനെന്റെ ഉമ്മാന്റെയും ഉപ്പാന്റെയും അടുത്തേക്ക് പോവാ.." അവൾ റോഡിലേക്ക് പോവാൻ തുനിഞ്ഞു കൊണ്ട് വിതുമ്പി പറഞ്ഞതും അവനവളുടെ കൈയ്യിൽ പിടിച്ചു നിർത്തി.. "ഇയാളെ ഞാൻ…" ദേഷ്യത്തിൽ അവന്റെ കൈ പിടിച്ചു മാറ്റി കൊണ്ട് അവനെ റോഡിലേക്ക് തള്ളി കൊണ്ട് അവൾ പറഞ്ഞതും നിലത്തു വീണു കിടക്കുന്ന ആഹിയുടെ ചുണ്ടുകൾ വിടർന്നു.. "ഇയാളെന്താ ചിരീ…." അവൾ ബാക്കി പറയുന്നതിന് മുൻപേ ഒരു ലോറി അവന് നേരെ ചീറി പാഞ്ഞു വരുന്നതും അവന്റെ അലർച്ചെയും കേട്ട ലക്കി ഭയന്ന് കൊണ്ട് കൈകൾ മുടിയിൽ കൊരുത് പിടിച്ചു..

രക്തത്തിൽ കുതിർന്നു കിടക്കുന്ന അവന്റെ ശരീരത്തിലേക്ക് ഭയത്തോടെ ഉറ്റ് നോക്കിയ ശേഷം എന്ത് ചെയ്യാണെമെന്ന് പോലും അറിയാതെ അവൾ ശബ്ദത്തിൽ അലറി വിളിച്ചു… •°•°•°•°•°•°•°• "ഹലോ മാം…" ഒരു കോൺസ്റ്റബിൽ വന്നു അവളെ തട്ടി വിളിച്ചതും അവൾ ഞെട്ടികൊണ്ട് അവരെ നോക്കിയ ശേഷം തന്റെ വാഹനത്തിലേക്ക് കയറി.. അവനെ ആദ്യമായി കണ്ട ആ ദിവസം വീണ്ടും അവളുടെ ഓർമയിലേക്ക് വന്നു. _____•🦋 "മാമിന് എന്തെങ്കിലും പ്രശ്നമുണ്ടോ ഇത്രയും നേരം ചിരിച്ചോണ്ടായിരുന്നു നിന്നത് പെട്ടന്ന് ദേഷ്യം പിടിച്ചു.. ഇപ്പോൾ കരയുന്നു.. അവരെന്താ അങ്ങനെ.." നേരത്തെ ലക്കിയെ പോയി തട്ടി വിളിച്ച കോൺസ്റ്റബിൽ വിശാലിനോട് ചോദിച്ചതും വിശാൽ ചുമലിൽ കൂച്ചി.. "എനിക്കറിയില്ല…" അത്രയും പറഞ്ഞു മുന്നോട്ട് നടന്നപ്പോൾ ആയിരുന്നു അവന്റെ കാതിൽ ഡൗലയുടെ വാക്കുകൾ പതിച്ചത്.. "ഐ ഡോണ്ട് know.. ആരാ ഈ മിയ എന്നൊന്നും.. പക്ഷേ എന്നെ കാണുന്നവർ ഒക്കെ എന്നെ മിയാ എന്ന് വിളിക്കും.. ഇടക്ക് എനിക്ക് തന്നെ തോന്നും ഞാനാണ് മിയ യെന്നും ഞാനാണ് ആൻ എന്നും.. അത്രയ്ക്കും ഞാനും fair in love എന്ന കഥയും തമ്മിൽ ബന്ധമുണ്ട്.. പക്ഷേ ഡൗലാ ഫറാൽ എങ്ങനെയാ മിയ ആവുക എന്ന ചോദ്യം ഉയർന്നു വരുമ്പോൾ ഇത് വരേ ഊഹിച്ചതെല്ലാം പൊഹയാവും.. സത്യം പറയാലോ ഈ മിയയെ കൊണ്ട് ആകെ ഇടങ്ങേറാണ്…"

ഡൗല ആരോടോ പറയുന്നത് കേട്ടപ്പോൾ അവനിൽ ഞെട്ടലായിരുന്നു.. "ഒരു പക്ഷേ ഡൗലയാണ് മിയ എങ്കിൽ ഈ കൊലപാതകങ്ങളെല്ലാം ചെയ്തത് അവളാണെന്നുള്ളത് നൂറു ശതമാനം ഉറപ്പാണ്.." മനസ്സിലോർത്തു കൊണ്ട് അവനാ ഡോർ തുറന്നു.. "ഇവിടെ തന്നെ കൊണ്ട് വന്നത് സ്റ്റോറി ടെല്ലിങ് കോമ്പറ്റിഷന് അല്ലാ.." ഡൗലയോട് ഗൗരവത്തിൽ അതും പറഞ്ഞു കൊണ്ട് അവൾക്കരികിൽ ഉള്ള കോൺസ്റ്റബിളിനെ തുറിച്ചു നോക്കി വിശാൽ പുറത്തിറങ്ങി.. " ഞാനിപ്പോൾ പറഞ്ഞതൊന്നുമല്ലല്ലോ കഥ യദാർത്ഥ കഥ നാളെ തുടങ്ങാൻ പോവല്ലേ…" ചുണ്ടുകളിൽ വിരിഞ്ഞ ഗൂഢമായ ചിരിയോടെ ഡൗലയുടെ ചുണ്ടുകൾ മൊഴിഞ്ഞു.. _____•🦋•______ "നോക്ക് മോളെ.. ഛേ... കേൾക് മോളെ.. ടീവിയിലുള്ള ന്യൂസ്‌ ഒന്ന് കേട്ട് നോക്ക്.." ആബിദിന്റെ ഉപ്പയെന്ന അവളെ ഇങ്ങോട്ട് കൊണ്ട് വന്ന ആളുടെ വാക്കുകൾ കേട്ടതും ജഹനാരാ ചെവി കൂർപ്പിച്ചു ടീവിയിലെ വാർത്ത ശ്രദ്ധിച്ചു.. ഡൗലയുടെ അറസ്റ്റിന്റെ വിവരം കേട്ടപ്പോൾ അവളിൽ തെല്ലൊരു ഞെട്ടൽ പോലുമില്ലായിരുന്നു ചുണ്ടുകൾ ചെറുതായൊന്ന് വിടർന്നു.. "അന്ന് ഡൗലയിത്ത ഇവിടെയെത്തിയെന്ന് മനസ്സിലായപ്പോൾ തന്നെ ഇങ്ങനെയൊന്ന് ഞാൻ ഊഹിച്ചിരുന്നു…." അവൾ മനസ്സിലോർത്തു..പെട്ടന്ന് തന്റെ കൈയ്യിൽ ആരുടെയോ കരസ്പർശം ഏറ്റതറിഞ്ഞതും ആ കൈകളുടെ ഉടമയെ മനസ്സിലായത് കൊണ്ട് തന്നെ അവളുടെ ചുണ്ടുകൾ വിടർന്നു. "എന്താ ഉപ്പാ…"

അവളുടെ വിളി കേട്ട അയാളിൽ സന്തോഷം നിറഞ്ഞു… "മോളേയീ ഉപ്പായെന്ന വിളി കേൾക്കുമ്പോൾ തന്നെ എന്റെ മനസ്സിന് എന്തൊരു സന്തോഷമാണെന്ന് അറിയോ… സ്വന്തമായിട്ട് ഒരു മക്കൾ പോലുമില്ലാത്ത എന്നെ സംബന്തിച്ചോളം മോളെല്ലാം ആണ്…" സകരിയ എന്ന ആബിദിന്റെ ഉപ്പയുടെ വാക്കുകൾ കേട്ട ജഹനാരാ ഒന്ന് മനസ്സിലാവാതെ ങേഹ് എന്ന് ചോദിച്ചു.. "എന്റെ കേൾവി ശക്തിയും പോയോ.. നിങ്ങൾക് മക്കളില്ലെങ്കിൽ പിന്നെ ആബിദിക്കയും ഐസയും ഒക്കെ ആരാ.." അവളുടെ ചോദ്യം കേട്ട സകരിയയുടെ ചുണ്ടിൽ മങ്ങിയൊരു ചിരി വിരിഞ്ഞു.. "അവരാരും എന്റെ മകളല്ല… എനിക്ക് അവളിലൊരു കുഞ്ഞു പോലുമില്ലാ.. അവരൊക്കെ അവൾക് മാറ്റാരില്ലോ ഉണ്ടായ കുഞ്ഞാണ്… അവളെ പോലെ തന്നെയുള്ള അസുര വിത്തുകൾ…" അയാൾ പറഞ്ഞു നിർത്തി അവളെ നോക്കി.. അവൾക്കതൊരു പുതിയ അറിവായിരുന്നു.. ഇത്രയും കാലം താനും അർഷാദു മാത്യുച്ഛനും ചേർന്ന് കണക്ക് കൂട്ടിയതെല്ലാം തെറ്റായിരുന്നെന്നുള്ളത് ഓർത്തപ്പോൾ അത് തന്റെ പ്ലാനിനെ ബാധിക്കുമോ എന്ന ഭയവും അവളിൽ ഉടലെടുത്തിരുന്നു.. "പിന്നെ നിങ്ങളെന്തിനാ ഇവരുടെ കൂടെ ജീവിക്കുന്നെ.. ഇവരെ പോലെയൊരു ദുഷ്ടയുടെ കൂടെ ജീവിക്കേണ്ട എന്താവശ്യമാണ് നിങ്ങൾക്കുള്ളെ..

നമ്മക്ക് പോവാം നുസ്രത് ഭീഗത്തിന്റെ ക്രൂരമായ സ്വഭാവം അടുത്തറിയുന്നതാ എനിക്ക്… നിങ്ങളിനി ഇവിടെ നിൽക്കേണ്ടാ.. " അവൾ അയാളുടെ കൈ പിടിച്ചു കുലുക്കി പറയുമ്പോൾ അവളുടെ മുഖത്തെ ഭാവങ്ങളിൽ നിന്ന് വെറും നാല് വർഷം കൊണ്ട് അവൾക് താൻ എത്രത്തോളം പ്രിയപ്പെട്ടതായിട്ടുണ്ടെന്ന് അയാൾക് മനസ്സിലായിരുന്നു.. " എത്ര ദുഷ്ടയാണെങ്കിലും അവളെന്റെ പ്രണയമല്ലേ…!! " അയാളുടെ വാക്കുകളിൽ പ്രതിഫലിച്ച പ്രണയം അവൾക് അത്ഭുതമായിരുന്നു.. "എനിക്ക് ഭ്രാന്താണെന്ന് തോന്നുന്നുണ്ടാവുമല്ലേ.. നീ ആരാണ് എന്നോ നിന്റെ മാതാപിതാക്കൾ ആരാണെന്നോ ഒന്നുമെനിക്ക് അറിയില്ലായിരുന്നു.. പക്ഷേ അന്ന് നീ മനപ്പൂർവം എന്റെ അടുത്തേക്ക് വന്നതാണെന്ന് എനിക്ക് മനസ്സിലായിരുന്നു.. നീ നുസ്രത്തിന്റെ ശത്രുവാണെന്നുള്ളത് കേവലം നിന്റെ മുഖം കണ്ടപ്പോൾ മനസ്സിലായിരുന്നു… കാരണം ഒരു ദിവസം അവളുടെ കൈയ്യിൽ നിന്റെയൊരു ഫോട്ടോ കണ്ടിരുന്നു… നീ അവത്കരികിലേക്ക് വരുന്നത് എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചാണെന്ന് മനസ്സിലായത് കൊണ്ട് തന്നെയാണ് ഞാൻ നിന്നെ കൂടെ കൂട്ടിയതും.. അതിന് ശേഷമായിരുന്നു നിനക്കും അവളുടെ പോലെയുള്ള ദിവ്യ ശക്തികൾ ഉണ്ടെന്നുള്ള സത്യം ഞാൻ തിരിച്ചറിഞ്ഞത്…

അതറിഞ്ഞപ്പോൾ തന്നെ നിങ്ങൾ തമ്മിൽ ചെറിയ ശത്രുതയല്ലെന്നുള്ള കാര്യവും നിനക്ക് അവളോട് ദേഷ്യമുള്ള കാര്യം അവൾക് അന്ന് അറിയില്ലെന്നുമുള്ള സത്യം എനിക്ക് മനസ്സിലായി.. അവൾക്കെതിരെ ഒന്നും ചെയ്യാൻ എന്നെ കൊണ്ട് കഴിയില്ലായിരുന്നു.. അവൾക് നിന്നോട് ഭയം തോന്നിയാൽ അവളുടെ സ്വഭാവം നന്നാവുമെന്നുള്ള എന്റെ തോന്നൽ കൊണ്ടായിരുന്നു നിന്നെ വീണ്ടും ഇവിടെ നിർത്തിയത്.." അയാൾ പറഞ്ഞു തീർന്നതും അവൾ ഞെട്ടലോടെ അവരെ നോക്കി.. "അപ്പോൾ എല്ലാം മനസ്സിലാക്കിയല്ലേ കൊച്ചു ഗള്ളൻ.." അവൾ ഇളിച്ചോണ്ട് ചോദിക്കുന്നത് കേട്ട ഒരു മാപ്പ് പറച്ചിൽ പ്രതീക്ഷിച്ച സകരിയ വായും തുറന്നു അവളെ നോക്കി.. "എന്തേയ് ഉപ്പാ.. എന്റെ ഭാഗം വെച്ച് നോക്കുമ്പോൾ ഒരു മാപ്പിന്റെ ആവശ്യം ഇല്ലെന്ന് തോന്നി.. അല്ലെങ്കിലും നമ്മൾ ഉപ്പയും മോളുമൊക്കെയല്ലേ..… ഞാനാരാണെന്ന് അറിയോ നിങ്ങൾക്.. ഞാനെന്തിനാ വന്നതെന്ന് അറിയോ നിങ്ങൾക്… ഒന്നും അറിയില്ലായിരിക്കും.. ഞാൻ ജഹനാരാ ജമ്രത്.. ആലിയയുടെയും റസാഖിന്റെയും ഇളയ മകളാണ്.. ഇവിടെ വന്നത് പോലും എന്റെ ശത്രുവിനെ തേടിയാ.. എന്റെ മിയക്ക് വേണ്ടിയാ.. എന്നെ ജീവന് തുല്യം ഇഷ്ടപ്പെട്ട എന്റെ ഇത്താക്ക് അന്ന് സംഭവിച്ചതൊക്കെ അവർ കാരണമാ.. എന്നെ സ്നേഹത്തോടെ നോക്കിയിരുന്ന ആ നീല കണ്ണുകളിൽ അപരിചിതതം നിറഞ്ഞത് നുസ്രത് ഭീഗം എന്ന ഒരാൾ കാരണമാ.. പറ്റുമെങ്കിൽ കൊന്ന് കളയണം എന്ന ഉദ്ദേശത്തോടെയാ ഇങ്ങോട്ട് വന്നത്..

പക്ഷേ ചില തിരിച്ചറിവുകൾ എന്നെ പിന്നോട്ട് വലിച്ചു.. എനിക്കൊന്ന് സ്പർശിക്കാൻ പോലും പറ്റാത്ര ശക്തിയാണ് അവർക്കെന്നുള്ള സത്യമെനിക്ക് മനസ്സിലായി…" അത്രയും പറഞ്ഞ അവൾ അയാളുടെ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക് തല ചെരിച്ചു ഒന്ന് ചിരിച്ചു ശേഷം തന്റെ വൈറ്റ് കയിൻ ന്റെ സഹായത്തോടെ മുറിയിലേക്ക് കയറി.. "എന്റെ ഓരോ കണക്ക് കൂട്ടലുകളും തെറ്റാണ്.. ഉപ്പാക്ക് എന്നെ കുറിച്ചറിയാം.. അങ്ങനെയെങ്കിൽ എനിക്കൊന്നും ചെയ്യാനാവില്ലേ.. നാലോളം വർഷമെടുത്തു.. എനിക്ക് നുസ്രത് ഭീഗത്തിനെ കുറിച്ച് മനസ്സിലാക്കാൻ തന്നെ…ഇനി ഞാൻ വിജയിക്കണമെങ്കിൽ എന്റെയൊപ്പം എന്റെ മിയയും ലക്കിയും വേണം..." മനസ്സിലോർത്തു കൊണ്ട് അവൾ തന്റെ ഫോൺ എടുത്ത് അർഷാദിനെ വിളിച്ചു.. "നിങ്ങൾക് വിളിക്കുന്ന വ്യക്തി കാളുകൾ സ്വീകരിക്കുന്നില്ല... ദയവായി അൽപ നേരം കഴിഞ്ഞിട്ട് വിളിക്കുക.. " എത്ര തവണ വിളിച്ചിട്ടും അത് തന്നെയാണ് റിയാക്ഷൻ എന്ന് കണ്ടതും അവൾ ദേഷ്യത്തിൽ ഫോൺ ബെഡിലേക്കേറിഞ്ഞു.. തന്റെ ബാഗ് തുറന്ന് ഒരു ടാപ് റെക്കോർഡർ കൈയ്യിലെടുത്തു.. അതിൽ നിന്ന് കേൾക്കുന്ന തന്റെ ഉറ്റവരുടെ ഓരോരുത്തരുടെയും സ്വരം അവൾ കേട്ടാസ്വാധിച്ചു…. ഓരോരുത്തരുടെയും ശബ്ദം കേൾക്കുമ്പോൾ അവരുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു.. " ബാർബീ ബോയ്…!! " അവസാനമായി അവളുടെ സ്വരം കേട്ടതും ജഹാനാരയുടെ മിഴികൾ ഈറഞ്ഞാണിഞ്ഞു..

"എന്റെ മിയാ…." അവളുടെ ഓർമയിൽ ചുണ്ടുകൾ മൊഴിഞ്ഞു.. പെട്ടന്ന് തന്റെ ഫോൺ പിന്നിൽ നിന്ന് റിങ് ചെയ്യുന്ന ശബ്ദം കേട്ടതും കണ്ണുകൾ തുടച്ചു ആ ടാപ് റെക്കോർഡർ ബാഗിലെക്ക് തിരിച്ചു വെച്ച ശേഷം അവൾ കാൾ അറ്റൻഡ് ചെയ്തു.. "ഹലോ…" മറുതലക്കൽ നിന്ന് കേൾക്കുന്നത് അർഷാദിന്റെ സ്വരമാണെന്ന് മനസ്സിലായതതും ഞൊടിയിടയിൽ അവളുടെ ചൊടിയിലൊരു ചെറു മന്ദാഹാസം വിരിഞ്ഞു.. "ഹലോ മിസ്റ്റർ അർഷാദ് ഐസം താങ്ങളാരാണ്.." "ഡീ കുട്ടി ഭൂതെ.. എന്റെ പേര് തന്നെ വിളിച്ചു ഞാൻ ആരാന്ന് ചോദിക്കുന്നോ.." അവൻ ചിരിയോടെ ചോദിക്കുന്നത് കേട്ട് അവൾ സ്വയം തലക്കൊരു മേട്ടം കൊടുത്തു.. "ഒരു തെറ്റല്ലേ..അതിപ്പോ ഏത് ബുദ്ധിമതിക്കും പറ്റും…" "പക്ഷേ നിന്നെ പോലെ തെറ്റ് മാത്രം പറ്റുന്നവർക് ഞങ്ങളൊന്നും ബുദ്ധിമതിയെന്നല്ല പറയാ…" മറുതലക്കൽ നിന്ന് അർഷാദ് പറഞ്ഞതും അവൾ ഫോണിലൂടെ അവനെ കൊഞ്ഞനം കുത്തി.. "അത് ഞാനങ്ങു സഹിച്ചു… എന്റെ ഇക്കയാണ് ഒന്നും നോക്കില്ല. ജയിലീന്ന് ഇറങ്ങിയാൽ ഹബ്ദ ദീദിക്ക് വിധവയായി നടക്കേണ്ടി വരും… അറിയാഞ്ഞിട്ടാ എന്നെ കുറിച്ച്.." "അയിന്..😏 ആദ്യം അവളെയൊന്ന് പുറത്തിറക്കട്ടെ..എന്നിട്ട് വിധവയോ വിധവാനോ ആക്കാം.." അർഷാദിന്റെ അയിന് തീരെ പിടിക്കാത്തത് കൊണ്ട് തന്നെ ജിനു മുഖം കൊട്ടി.. "നമ്മൾ വിഷയത്തിൽ നിന്ന് ഒരുപാട് തെന്നി മാറിയിരിക്കുന്നു… നീയിപ്പോയെന്തിനാ അങ്ങോട്ട് പോയത്.."

"അത്… പെട്ടന്ന് ഡോക്ടർ വിളിച്ചു ഇവൾക്ക് തീരെ സുഖമില്ലെന്ന് പറഞ്ഞു.. അതോണ്ടാ പെട്ടന്ന് വന്നത്.. നിന്നെയാണെങ്കിൽ കാണാനങ്ങോട്ട് വരാൻ പറ്റില്ലല്ലോ… അതോണ്ടാ മാത്യുച്ഛനെ ഏല്പിച്ചു പോയത്.. നീ ലൈത്തിന്റെ അടുത്ത് പോയോ…" "മിയക്കെന്താ പറ്റിയെ.. ഇപ്പോൾ ഓക്കെയല്ലേ…" അവൾ ഭയത്തോടെ ചോദിച്ചു.. "She is ok.. പിന്നെ പെർഫെക്റ്റ്ലി ഓക്കേയാവാൻ മിയയെ കൊണ്ട് ഈ ജന്മത്തിൽ കൈയ്യില്ലെന്നുള്ളത് നിനക്കറിയാലോ…" അവന്റെ വാക്കുകളിൽ സങ്കടം നിയലിച്ചിരുന്നു.. "ആഹ്… എനിക്കും കാണാൻ വരണമെന്നുണ്ട്..ബട്ട്‌….ആഹ് പിന്നെ ഭാര്ബീ ബോയ്ക്ക് എങ്ങനെയുണ്ട്." "അവനും ഓക്കേയാ.. പിന്നെ ചില ഹെൽത്ത്‌ ഇഷ്യൂസ്… അത്രയേ ഉള്ളു.നീയാദ്യം ഇതിന് ഉത്തരം പറയ്.. നീ ലൈത്തിനെ കണ്ടോ.." അർഷാദിന്റെ ചോദ്യം കേട്ടപ്പോൾ ആയിരുന്നു അവൾക് ലൈത്തിനെ ഓർമ വന്നത് തന്നെ.. "ഇല്ലാ.. എനിക്ക് ഉമ്മയെയും ഉപ്പയെയും ഓർമ വരുന്നെടോ.. അങ്ങോട്ട് പോവാൻ തോന്നുന്നു…" അവൾ സങ്കടത്തോടെ പറഞ്ഞത് കേട്ട അവനിലും ചെറിയ നോവ് പടർന്നു. " നമ്മൾ വിജയിക്കും…!! ആ ദിവസം ഞാനും നീയും ഡൗലയും ലക്കിയും ലൈത്തും എല്ലാവരും ചേർന്ന് അവരുടെ അടുത് പോവും.. " " ഡൗലാ ഡൗലാ എന്ന് പറയുന്നതല്ലാതെ നിങ്ങൾ നമ്മടെ മിയയെ എപ്പോയെങ്കിലും കണ്ടിട്ടുണ്ടോ..

അല്ലെങ്കിലും കാണാതിരിക്കുന്നതാ നല്ലത്.. കാരണം ആ കണ്ണുകൾക്ക് നമ്മെ തിരിച്ചറിയാൻ സാധിക്കില്ല… ഓർമയിൽ പോലും നമ്മളാരുമില്ല… " ഒരല്പം വേദനയോടെ അവൾ പറഞ്ഞു.. "നീ പറഞ്ഞത് ശെരിയാ.. ഇന്ന് വരുന്നതിന് മുൻപ് ഷോപ്പിംഗിന് പോയിരുന്നു.. അവിടെ വെച്ച് ഞാനവളെ കണ്ടു..ആ കണ്ണുകളിൽ അപരിചിതത്വം ആയിരുന്നു… നമ്മയൊന്നും അവൾക് തിരിച്ചറിയാൻ പോലും പറ്റിയിരുന്നില്ല.. പക്ഷേ അവള്ടെ അറസ്റ്റിന്റെ വിവരം അറിഞ്ഞപ്പോൾ എന്തോ വേദന തോന്നി. അത് ചെയ്തത് അവളല്ലെന്ന് ഉറപ്പാണ്.. കാരണം ആ ടാറ്റു കൃത്യമായി വരയ്ക്കാൻ ഈ ലോകത്തു ഒരാൾക്കു മാത്രമേ സാധിക്കുള്ളു…" അർഷാദ് പറഞ്ഞത് ജഹാനാര ഒന്ന് ചിരിച്ചെന്ന് വരുത്തി.. "ചിലതെല്ലാം നല്ലതിന് വേണ്ടിയാവും.. പിന്നില്ലേ… എന്റെ ചോക്ലേറ്റിനുള്ള പൈസ അയക്കണേ.. ഡോക്ടർ പറഞ്ഞത് ഓർമയുണ്ടല്ലോ.. നീ വാങ്ങി തന്ന ചോക്ലേറ്റ് കഴിച്ചാലെ എനിക്ക് ആരോഗ്യം വെക്കുള്ളു…" അവൾ അവസാനമായി ഓർമിപ്പിച്ചതും മറുതലക്കൽ നിന്ന് അവന്റെ പുളിച്ച തെറി കേട്ട സംതൃപ്തിയിൽ ഒന്ന് ഇളിച്ച ശേഷം നേരത്തെ സക്കറിയ പറഞ്ഞ കാര്യങ്ങളെല്ലാം അവനോട് പറഞ്ഞു ജിനു കാൾ ഡിസ്‌ക്കണക്ട് ചെയ്തു.. _____•🦋•_____

"ഹാവു ലൈത് ഉറങ്ങി…" ആശ്വാസത്തോടെ നെഞ്ചത് കൈ വെച്ച് അതും പറഞ്ഞു അവൾ ലൈത്തിന്റെ കൈയ്യിലേക്ക് നോക്കി.. "ഈ ലൈത് എന്താ കുഞ്ഞി വാവക്കളെ പോലെ.. എന്റെ ഭാര്ബീ ബോയിയെ കെട്ടി പിടിച്ചു ഉറങ്ങുന്നേ…ഇത് എല മോൾടെ ആണെന്ന് ലൈത്തിന് അറിയില്ലേ.." അവന്റെ കൈയ്യിലുള്ള പാവയെ നോക്കി പറഞ്ഞു കൊണ്ട് അവൾ പമ്മി പമ്മി അവന്റെ കൈയ്യിൽ നിന്ന് ആ പാവയെ കൈയ്യിൽ എടുത്തു.. "ആശ്വസ്സായി…" ആ പാവയെ മാറോടു ചേർത്ത് വെച്ച് അതും പറഞ്ഞു കൊണ്ട് അവൾ ശബ്ദമുണ്ടാക്കാതെ ഒരു സ്റ്റൂൾ എടുത്ത് അതിന്റെ മുകളിൽ കയറി രാക്കിൽ നിന്ന് ബാഗ് എടുക്കാൻ തുനിഞ്ഞതും സ്റ്റൂൾ മറിഞ്ഞു വീയാൻ പോയി..പെട്ടന്ന് ആ പാവ ആ സ്റ്റൂൾ താങ്ങി നിർത്തി.. അതൊന്നും മൈൻഡ് ചെയ്യാതെ.. അറിയാതെ പോലും ഒരു ശബ്ദം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് റാക്കിന്റെ മുകളിൽ ഉള്ള തന്റെ പല ഭാഗുകളും നോക്കി.. "ഏതാ പ്പോ എടുക്കാ… ഈ പിങ്കെടുക്കാം.." അതും പറഞ്ഞു അതിൽ നിന്നൊരു ബാഗ് എടുത്തു സ്റ്റൂൾ സൈഡിൽ വെച്ച് തന്റെ ഷെൽഫിൽ നിന്ന് ഡ്രസ്സ്‌ ഓക്കെ എടുത്ത് അതിലിട്ട ശേഷം ഫോൺ എടുത്തു.. പിന്നെ പണ്ടെങ്ങാൻ അങ്കിൾ തന്ന നൂറു രൂപയും കൈയ്യിലെടുത്തു.. ( ആഹ്...പോവുന്ന ഉദ്ദേശം വെച്ച് നൂറൊന്നും മതിയാവില്ല…👀) ബാഗ് മുഴുവൻ സെറ്റ് ആക്കിയതും പെട്ടെന്നെന്തോ ഓർമ വന്നതും അവൾ ആ പാവയെ കൂടെ അതിൽ കുത്തി നിറച്ചു.. "ഓഹ് എന്തോരം വലുപ്പാ ഇതിന്.."

പല്ല് കടിച്ചു അതും പറഞ്ഞു അവൾ കണ്ണാടിയിൽ നോക്കി തന്റെ മുടി രണ്ട് ഭാഗത്തേക്കും കെട്ടി വെച്ചു.. ലൈത് അനങ്ങുന്നത് മനസ്സിലായത്തും അവൾ ഡോറിന്റെ പിന്നിലേക്ക് മാറി നിന്നു.. അവൻ തിരിഞ്ഞു കിടന്നതും പമ്മി പമ്മി പുറത്തിറങ്ങി അവനെ ഒന്ന്കൂടെ നോക്കിയ ശേഷം അവൾ പതുക്കെ ഡോർ അടച്ചു ഫോൺ എടുത്ത് ഫ്ലാഷ് ഓൺ ചെയ്തു മുന്നോട്ട് നടന്നു. "നമ്മളെങ്ങോട്ടാ പോവുന്നെ…" "വലിയ ചെറിയ കായലിലേക്ക്…" "പറയൂ മാപ്പ്…" അതും പാടി കൊണ്ട് അവൾ മുന്നോട്ട് നടന്നപ്പോൾ ആയിരുന്നു ഫോൺ താനേ ഓഫ്‌ ആയത്.. ചുറ്റും ഇരുട്ട് മൂടിയതും എല പേടിയോടെ ചുറ്റും നോക്കി.. "ഓഹ് മ ഗോഡ്… വെളിച്ചം എവിടെ പോയി… എല മോൾക് കണ്ണ് കാണില്ലല്ലോ.. ആരെങ്കിലും എല മോളെ വന്നു രക്ഷികണേ….". ഭാഗൊക്കെ നിലത്തെറിഞ്ഞു അവൾ കണ്ണ് തിരുമ്മി കരഞ്ഞു.. പെട്ടന്ന് ഒരു ഭാഗത്തു മാത്രം വെളിച്ചം പടർന്നതും അവൾ കണ്ണിൽ നിന്ന് കൈ മാറ്റി മുന്നോട്ട് നോക്കി..അവൾക് മുന്നിൽ ഒരു രൂപം പ്രത്യക്ഷപ്പെട്ടതും അവൾ കണ്ണ് തുടച്ചു കണ്ണുകൾ വിടർത്തി അതിനെ നോക്കി.. "ഐവ…!! …..പ്രേതം…" കണ്ണൊക്കെ തുടച്ചു അവൾ ആദ്യമായി പ്രേതത്തിനെ കണ്ട സന്തോഷത്തിൽ അതിനെ കെട്ടി പിടിക്കാനായി ഓടി...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story