🦋 THE TITALEE OF LOVE🦋: ഭാഗം 33

the titalee of love

രചന: സൽവ

 "ഐവ…!! …..പ്രേതം…" കണ്ണൊക്കെ തുടച്ചു അവൾ ആദ്യമായി പ്രേതത്തിനെ കണ്ട സന്തോഷത്തിൽ അതിനെ കെട്ടി പിടിക്കാനായി ഓടി.. ആ രൂപത്തിന്റെ കൂടുതൽ അടുത്തേക്കെത്തിയതും അതിന്റെ മുഖം കണ്ടതും അവൾ ശബ്ദത്തിൽ അലറി വിളിച്ചു.. "നീയെന്താ എലാ ഇവിടെ…" ലൈത് ലൈറ്റ് ഓൺ ചെയ്തു ഫ്ലാഷ് ഓഫ്‌ ചെയ്തു ചോദിച്ചതും എല പരുങ്ങി കളിച്ചു.. എന്നാലും പ്രേതത്തെ കെട്ടി പിടിക്കാലോ എന്ന് കരുതി വന്ന എല കൊച്ചിന്റെ പ്രേതം ലൈത് ആയി പോയല്ലോ ഗോഡ്… "എലാ.. തന്നോടാ ചോദിച്ചേ..നീയെന്തിനാ ഈ പാതിരാത്രി ഇറങ്ങി നടക്കുന്നെ.." അവൻ കപട ദേഷ്യം വരുത്തി ചോദിച്ചതും എല പരുങ്ങി കൊണ്ട് ചുറ്റും നോക്കി.. ചിരിക്കണോ കരയണോ എന്ന രീതിയിൽ അവനെയൊന്ന് നോക്കിയ ശേഷം അവൾ എന്ത് പറയണമെന്ന് ചിന്തിച്ചു.. "അതില്ലേ.. ലൈത്.. എല മോൾടെ മിസ്സ്‌ പറഞ്ഞു.. വെള്ളം കുടിക്കണമേന്ന്.. അതോണ്ട് എല മോൾ രാത്രി ഇറങ്ങി വന്നു… " അവൾ എങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ചതും അവളുടെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന കള്ള ലക്ഷണം അവന്റെ കണ്ണുകൾ ഒപ്പിയെടുത്തിരുന്നു.. "വെള്ളം കുടിക്കാൻ പോവുമ്പോൾ ബാഗ് എടുക്കാനും നിന്റെ മിസ്സ്‌ തന്നെയാണോ പറഞ്ഞെ…"

അവൻ അവൾക് പിന്നിലുള്ള ബാഗ് ചൂണ്ടി ചോദിച്ചതും എല ദയനീയ ഭാവത്തിൽ അവനെയും ബാഗിനെയും ഒന്ന് നോക്കി.. അവനെ നോക്കി വേണോ വേണ്ടയോ എന്ന മട്ടിൽ ചിരിച്ചു.. "നിന്നോടാ ചോദിച്ചേ…" അവന്റെ വാക്കുകളിൽ കപട ദേഷ്യം നിറഞ്ഞു.. "അതില്ലേ ലൈത്… ഞാനില്ലേ… പറഞ്ഞു തരൂല്ല…" അവനെ നോക്കി കുണുങ്ങി ചിരിച്ചു അതും പറഞ്ഞു കൊണ്ടവൾ സ്റ്റൈറിന്റെ അടുത്തേക്ക് ഓടി.. "എല കൊച്ചേ ഓടല്ലേ… ഓടിയില്ലേൽ ഞാൻ പരിഹാരമുണ്ടാക്കി തരാം…" അവൾക് പിന്നാലെ പടികൾ ഇറങ്ങുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞതൊന്നും ചെവി കൊള്ളാത്തെ തിരിഞ്ഞു നോക്കി അവനെ കൊഞ്ഞനം കുത്തിയ ശേഷം പൊട്ടി ചിരിച്ചോണ്ട് മുന്നോട്ടോടി.. "കിട്ടിപ്പോയി.." അവനവളുടെ കൈയ്യിൽ പിടിച്ചു പറഞ്ഞതും അത്രയും നേരം ചിരിച്ചോണ്ടിരുന്ന എല തല ചൊറിഞ്ഞു നിഷ്കു ഭാവത്തിൽ അവനെ നോക്കി.. "നീയെവിടെ പോയതായിരുന്നു ങേഹ്.." അവനവളുടെ ചെവി പിടിച്ചു ചോദിച്ചതും അവൾ കണ്ണ് നിറച്ചു അവനെ നോക്കി.. "എല മോൾക് വേദനിക്കുന്നു ലൈത്.." അവള്ടെ ഇടറിയ സ്വരം കേട്ടതും അവൻ ഞെട്ടികൊണ്ട് കൈ വിട്ട് അവളെ നോക്കി.. "സോറി ഞാൻ പെട്ടന്ന്.. എന്റെ എല മോൾക് വേദനിച്ചോ…" അവൻ അവള്ടെ ചെവി ഉഴിഞ്ഞു ചോദിച്ചതും അവൾ അതേയെന്ന് തലയാട്ടി.. അവനവളെ തന്നോട് ചേർത്ത് നിർത്തി അവള്ടെ കവിളിൽ ഒരുമ്മ കൊടുത്തു..അവളുടെ ചുണ്ടുകൾ വിടരുന്നത് അത്ഭുതത്തോടെ നോക്കിയ ശേഷം അവൻ സ്റ്റൈറിൽ ഇരുന്ന് അവളെ തന്റെ മടിയിലേക്ക് എടുത്ത് വെച്ചു.. "ഇനി പറയ്.. എന്റെ എല മോൾ എവിടെ പോവാൻ ഒരുങ്ങിയതായിരുന്നു.."

"പറയാലേ.. അതില്ലേ ലൈത്… എലമോളും എല മോൾടെ ബോയ് ഫ്രണ്ട് എസിയും കിസ്സ് ചെയ്തതിന് മിസ്സ്‌ എല മോളെ പൊറുത്താക്കി… മിസ്സ്‌ ഞങ്ങളെ ഐ love യൂ ആക്കാൻ സമ്മതിക്കൂല്ല എന്ന് പറഞ്ഞു.. അപ്പോൾ ഞങ്ങള്ക്ക് ഐ ലവ് യൂ ആകണൽ ഒളിച്ചോടണം എന്ന് എസിയാ എന്നോട് പറഞ്ഞെ.. അതോണ്ടാ എലമോൾ ഇറങ്ങിയേ.." അവൾ നിഷ്കു ഭാവത്തിൽ കണ്ണുകൾ ചിമ്മി തുറന്നു പറഞ്ഞതും ലൈത് വിശ്വാസം വരാതെ അവളെ നോക്കി.. "നീയെന്താ കൊച്ചേ പറഞ്ഞെ.. ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന നീ ഒളിച്ചോടാൻ ഇറങ്ങീക്കെ.." "അതെ.. എസിയാ പറഞ്ഞെ രാത്രി ആരും കാണാതെ ഇറങ്ങിയാൽ മതീന്നും.. സിനിമേൽ ഓക്കെ ഉള്ള പോലെ ലോറീൽ കേറി പോവാന്നും.. അതോണ്ടാ എല മോൾ എസിടെ കൂടെ പോവാന്ന് വിജാരിച്ചേ…" അവൾ പറഞ്ഞു നിർത്തിയതും അവൻ അല്ലെങ്കിലും മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ലല്ലോ എന്ന് ചിന്തിച്ചു അവള്ടെ ഉമ്മയെ നന്നായൊന്ന് സ്മരിച്ചു.. "എല മോൾക് എസിയെ അത്രക്ക് ഇഷ്ടാണോ…" "അങ്ങനെ ഒന്നുല്ല.. എസി കുറെ ചോക്ലേറ്റ് വാങ്ങി തരാന്ന് പറഞ്ഞു.. പിന്നെ എല മോൾക് എസിയെ കാണാണ്ട് ഇരിക്കാനും ആവില്ല.. എല മോൾക് അവനെ ഒത്തിരി ഇഷ്ടാ…" അവൾ കണ്ണുകളും കൈകളും വിടർത്തി പറഞ്ഞതും ലൈത്തൊരു ചിരിയാലെ അവളെ തന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് വെച്ചു.. "ലൈത്തിന്റെ എല കുട്ടിയിണ്ടല്ലോ..ഒളിച്ചോടാരുത്തിട്ടോ…

എല മോൾ കുറെ വലുതായാൽ ലൈത് നിങ്ങളെ കല്യാണം നടത്തി തെരുന്നുണ്ട്…" അവന്റെ വാക്കുകൾ കേട്ടതും അവളുടെ നേത്ര ഗോളം വികസിച്ചു.. ചുണ്ടിൽ നിഷ്കളങ്കമായ ഒരു ചിരി വിരിഞ്ഞു.. "കല്യാണം നടത്തി തരോ… എന്നാലില്ലേ എല മോൾടെ കല്യാണത്തിന് പിങ്ക് ഡ്രസ്സ്‌ മതിട്ടോ..ലൈത്തിന്റെ കല്യാണം കഴിഞ്ഞോ..." അവളവന്റെ കൈ പിടിച്ചു കുലുക്കി ചോദിച്ചതും അവന്റെ ചുണ്ടിൽ വേദന കലർന്നൊരു ചിരി വിരിഞ്ഞു.. "ഓഹ്…" ആ ഒരൊറ്റ വാക്ക് പറയുമ്പോൾ അവന്റെ ഹൃദയം വല്ലാതെ വേദനിച്ചു.. മനസ്സാകെ അവളുടെ നീല കണ്ണുകൾ തെളിഞ്ഞു വന്നു.. "ശെടാ… ഇതെന്ത് കഷ്ടാ ലൈത്..ഞാൻ ലൈത്തിനെ കൊണ്ട് മിയുമ്മയെ കെട്ടിക്കാൻ വിചാരിച്ചതായിരുന്നു.. ലൈത്തിന് എന്റെ മിയുമ്മയെ അറിയോ.. ഇന്ന് രാവിലെ സ്കൂളിൽ വന്നീനും.. നല്ല ഭംഗിയാ കാണാൻ.. ഇനിപ്പോ മിയുമ്മയെ ഞാൻ ആരെ കൊണ്ട് കെട്ടിക്കും..പാവം മിയുമ്മക്ക് ഭർത്താവില്ല ഒരു മോൻ മാത്രേ ഉള്ളു.." നിഷ്കളങ്കമായി അത് പറയുമ്പോൾ അവളുടെ മനസ്സിൽ ഡൗലയുടെ മുഖം തെളിഞ്ഞു വന്നു.. " നിന്റെ മിയുമ്മയെ തന്നെയാ കൊച്ചേ ഞാൻ കല്യാണം കഴിച്ചേ…. " അവൻ മനസ്സിലോർത്തു അവളെ നോക്കി.. "ഇനിപ്പോ പറഞ്ഞിട്ട് കാര്യല്ലല്ലോ ലൈത്.. ലൈത്തിന്റെ കല്യാണം കഴിഞ്ഞില്ലേ.. പിന്നില്ലേ ലൈത്തിന് ബേബിയില്ലേ….കല്യാണം കഴിഞ്ഞ എല്ലാവർക്കും ബേബിയുണ്ടാവുമല്ലോ… ലൈത്തിന്റെ ബേബി എവിടെ…" അവളവന്റെ നേരെ തിരിഞ്ഞു ചോദിച്ചതും അവനവളെ നോക്കിയോന്ന് ചിരിച്ചു.. "

*എന്റെ ബേബിയിപ്പോൾ എന്റെ മടിയിലിരുന്നോണ്ട് എന്റെ ബേബി എവിടെയെന്നു ചോദിക്കുന്നു… * " "ഓഹ്.. ഒരീസം എലമോൾക്കും ബേബിയെ കാണിച്ചു തരണേ.." അത് പറയുമ്പോൾ ആ കൊച്ചു മനസ്സിന് അവൻ തന്നെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായിരുന്നില്ല.. തന്റെ മുന്നിൽ നിൽക്കുന്നത് തനിക്ക് ജന്മം തന്ന ഉപ്പയാണെന്ന് പോലും മനസ്സിലാവാത്ത ആ കുട്ടിയുടെ ചുണ്ടിൽ വിരിഞ്ഞ നിഷ്കളങ്കമായ ചിരിയോടെ ആർക്കും ദയ തോന്നിപ്പോവും.. "കാണിച്ചു തരാം.. ഞാൻ തന്നെ എന്റെ ബേബിയെ ബേബിക്ക് ആറ് വയസ്സ് ആയപ്പോഴാ കണ്ടത്.. ആദ്യം കണ്ടപ്പോൾ എനിക്കെന്റെ ബേബിയെ മനസ്സിലായിട്ടും ഇല്ലായിരുന്നു.. പിന്നെ പിന്നെ ഞാനെന്റെ ബേബിയെ മനസ്സിലാക്കി.." "ആണോ.. സാരല്ല ട്ടോഹ്..… ലൈത്തിന് ബേബിയെ ആണോ അല്ലെങ്കിൽ എല മോളെ ആണോ ഏറ്റവും ഇഷ്ടം…" അവള്ടെ ചോദ്യം കേട്ടതും അവനൊരു നിമിഷം ചിന്തിച്ചു.. "എനിക്ക്… എനിക്കെന്റെ എല മോളെയാ ഇഷ്ടം…" അവന്റെ മറുപടി കേട്ടതും ആ കുഞ്ഞു ചുണ്ടുകൾ വിടർന്നു… "ലവ് യൂ…" അവന്റെ കവിളിൽ അമർത്തി ഉമ്മ വെച്ച് അതും പറഞ്ഞു കൊണ്ട് അവൾ അവന്റെ മടിയിൽ നിന്ന് ഇറങ്ങിയോടി.. ചെറിയൊരു പുഞ്ചിരിയാലെ സ്വന്തം മകളെ തന്നെ ഗാർഡിയൻ എന്ന രീതിയിൽ നോക്കാൻ മാത്രമേ അവന് കഴിഞ്ഞിരുന്നുള്ളു… ______•🦋•____

"ഡോ. ഡോ… തനിക്കെവിടുന്നാ എന്റെ നമ്പർ കിട്ടിയേ…" ജഹനാരാ ഫോണിലേക്ക് ഉറ്റ് നോക്കി ചോദിച്ചതും മറുതലക്കൽ ഉള്ളവൻ ഒന്ന് ചിരിച്ചു.. "അതെവിടുന്ന് കിട്ടി എന്നതിലല്ല.. നിനക്കെങ്ങനെ എന്റെ ശബ്ദം കേട്ടപ്പോൾ എന്നെ മനസ്സിലായി.. ഞാനിത് വരേ ഞാൻ ഹയാസ് ആണെന്ന് പറന്നിട്ടില്ല.." ഹയാസിന്റെ ചോദ്യത്തിന് അവളുടെ ചുണ്ടുകളൊന്ന് വിടർന്നു.. " പതിനഞ്ച് വർഷങ്ങൾക് മുൻപ് നിന്നെ ഞാൻ പ്രണയിച്ചു തുടങ്ങിയതാ… നിന്റെ ശബ്ദം എത്രക്ക് മാറിയാലും ഇന്നുമെനിക്ക് തിരിച്ചറിയും.. അത്രത്തോളം ആ അഞ്ച് വയസ്സുകാരന്റെ സ്വരം ഞാനെന്ന അഞ്ച് വയസ്സുകാരിയുടെ മനസ്സിൽ പതിഞ്ഞിരുന്നു..ആറ് വർഷങ്ങൾക് മുൻപ് വരേ നിന്നെ കാണണമെന്ന ഒടുക്കത്തെ ആഗ്രഹം ആയിരുന്നു.. പക്ഷേ.. എന്നെനിക്ക് കണ്ണ് കാണില്ലെന്നുള്ള കുറവ് വന്നോ.. അന്ന് പിഴുതെറിയാൻ ശ്രമിച്ചതാ ആ അഞ്ച് വയസ്സുകാരനെ.. പക്ഷേ അത്രയും ചെറുപ്പത്തിൽ ആയിരുന്നിട്ട് പോലും ആ പ്രണയം എന്നിൽ നിന്ന് പിഴുതെറിയാൻ കഴിയുന്നില്ല… " മനസ്സിൽ പറഞ്ഞ അവളുടെ ചുണ്ടിലെ പുഞ്ചിരി പതിയെ മാഞ്ഞു തുടങ്ങി.. "ഹലോ.. നിന്റെ നമ്പറെനിക്ക് ഗ്രൂപ്പിൽ നിന്ന് കിട്ടിയതാ.. ഞാൻ ജസ്റ്റ്‌ ഒന്ന് വിളിച്ചു നോകിയെന്നെ ഉള്ളു.." "ഇനിയെന്നെ വിളിക്കേണ്ട.. എനിക്ക് കണ്ണ് കാണില്ല.. അത് കൊണ്ട് തന്നെ ഇന്നേ വരേ പുറത്തു നിന്ന് ആരും എന്നെ ചേർത്ത് നിർത്തിയിട്ടില്ല.. ആകറ്റിയിട്ട് മാത്രേ ഉള്ളു.. ഇനിയും അങ്ങനെ തന്നെ മതി.." അവൾ കപട ദേഷ്യത്തിൽ അത് പറയുമ്പോഴും മനസ്സിൽ വേദന തന്നെയായിരുന്നു..

"നീ മിയ ദീദിടെ അനിയത്തിയല്ലേ.. മിയ ദീദി എന്റെ ബാബിയായിട്ട് വരും.. അപ്പോൾ ഞാനെങ്ങനെ പുറത്തു നിന്നാവും.." "ഹയാസ് ഒന്ന് വെച്ചിട്ട് പോവുന്നുണ്ടോ.. എനിക്ക് തല വേദന എടുക്കുന്നു.. ദയവ് ചെയ്ത് എന്നെ ഡിസ്റ്റർബ് ചെയ്യരുത്…" അവൾ പറഞ്ഞു തീരുന്നതിനു മുൻപേ അവൻ സോറി എന്ന് പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ചെയ്തിരുന്നു.. അവളൊരു മങ്ങിയ ചിരി ചിരിച്ച കർട്ടൻ വകഞ്ഞു മാറ്റി ജനലരികിൽ തല വെച്ചു.. ഒരിളം കാറ്റ് അവളെ വന്നു തലോടിയതും മുന്നോട്ട് വന്ന തന്റെ മുടിഴിയകളെ ഒതുക്കി വെച്ച അവളുടെ ചുണ്ടുകളിൽ അവൾ പോലും അറിയാതെ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു.. ചുറ്റുമുള്ള കാഴ്ചകൾ ഒന്നും കാണാൻ സാധിക്കില്ലെങ്കിലും ഓരോ ശബ്ദങ്ങളും അവൾ ആസ്വദിച്ചു.. _____•🦋 പെട്ടന്ന് എവിടെ നിന്നോ ഒരു ഇടി മുഴക്കം കേട്ടതും ജഹനാരാ ജനൽ അടിച്ചു തന്റെ റൂമിൽ നിന്ന് പുറത്തിറങ്ങി.. "നുസ്രത്…." അകത്തു നിന്ന് ഭയത്തോടെയും വിറയലൂടെയും ദയനീയതയോടെയുമുള്ള സകരിയ യുടെ ശബ്ദം കേട്ടതും അവൾ നുസ്രത്തിന്റെ മുറിയുടെ വാതിൽ വലിച്ചു തുറന്നു.. "നിന്റെ കൈ കൊണ്ട് മരിക്കുന്നത് പോലും എനിക്ക് സന്തോഷം തന്നെയാ..ഞാൻ പ്രണയിക്കുന്നവൾ എന്നെ തിരിച്ചു പ്രണയിക്കാതെ ഈ ഭൂമിയിൽ ജീവിക്കുന്നതിലും ഏറെ നല്ലതാ.. ഞാൻ മരിക്കുന്നത്..

പക്ഷേ അതിന് മുൻപ് എനിക്കൊന്ന് അറിയണം.." സകരിയ നുസ്രത്തിന് മുൻപിൽ നെഞ്ച് വിരിച്ചു നിന്ന് കൊണ്ട് പറഞ്ഞതിന് നുസ്രത് ഒരു വില പോലും വെച്ചില്ലായിരുന്നു.. "എല്ലാ ശക്തികളും എന്റെതാ.. എന്റെ കൈയ്യിലുള്ള ശക്തിയേക്കാൾ ഒന്നും വലുതല്ല താനീ പറഞ്ഞ പ്രണയം.. എല്ലാ ശക്തികളും എനിക്ക് നേടണം...നസീറ ഖിസ്മത് അവളുടെ കൈ കൊണ്ട് ആ കിരീടം എന്റെ തലയിലേക്ക് എടുത്ത് വെച്ച് തരണം.." ഉറച്ച ശബ്ദത്തോടെ അതും പറഞ്ഞു കൊണ്ട് നുസ്രത് കൈകൾ സകരിയ്ക്ക് നേരെ ഉയർത്തി പിടിച്ചു.. ആ കൈകളിൽ നിന്ന് ഉയർന്നു വരുന്ന ശക്തി അയാളുടെ നെഞ്ചിൽ ചെന്ന് പതിക്കുമ്പോൾ അയാൾക് അസ്സഹനീയമായ വേദന തോന്നുന്നുണ്ടായിരുന്നു.. എങ്കിലും അയാളുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു.. ആ ചുവന്ന നിറമുള്ള ശക്തിക്കും കൂടെ അവളുടെ കൈയ്യിൽ ഉള്ള ഗോളത്തിനുള്ളിലുള്ള ശലഭത്തിൽ നിന്ന് വലിയ രീതിയിൽ ഉള്ള ശബ്ദം ഉയർന്നു.. നുസ്രത്തിന്റെ ചുണ്ടിൽ വിരിഞ്ഞ ഗൂഢമായ ചിരിയിൽ അവളുടെ കൂർത്ത പല്ലുകൾ വ്യക്തമായി.. അവൾ തന്റെ ചുവന്ന ചിറകുകൾ അടിച്ചു ഒന്ന് കൂടെ ഉയർന്നു നിന്നു.. "നുസ്രത്…." നിറഞ്ഞ പുഞ്ചിരിയാലെ ഇടരുന്ന സ്വരത്തോടെ അയാൾ വിളിച്ചതും അയാളുടെ സ്വരം കേൾക്കുന്ന ഭാഗത്തേക്ക് ചെന്ന് അയാളെ അവിടെന്ന് പിടിച്ചു മാറ്റിയ ശേഷം ജഹാനാര നുസ്രത് മുന്നിൽ ചെന്ന് നിന്നു. "ആ കിരീടം ഒരിക്കലും നിന്റെ തലയിൽ വെക്കപ്പെടില്ല നുസ്രത്..ആ രണ്ട് പെൺകുട്ടികൾ അതിന് സമ്മതിക്കില്ല..."

കണ്ണുകൾ അടച്ചു കൊണ്ട് ജഹാനാര പറഞ്ഞ വാക്കുകൾക്ക് പുച്ഛം നിറഞ്ഞ ചിരി ചിരിച്ചു കൊണ്ട് നുസ്രത് അവൾക് നേരെ കൈകൾ ഉയർത്തി.. ആ ശക്തി ജഹാനാരയിൽ ചെന്ന് പതിക്കുന്നതിന് മുൻപേ ജഹാനാര അവളുടെ കണ്ണുകൾ തുറന്നു.. ആ വെള്ളാരം കണ്ണുകളിൽ നിന്ന് നീല നിറമുള്ളൊരു ശക്തി ഉയർന്നു വന്നു.. നുസ്രത്തിന്റെ ചുവന്ന ശക്തിയുമായി കൂട്ട് മുട്ടിയതും നീല ശക്തി ചുവപ്പിലേക്ക് പടർന്നു കയറി… " ആരാ നീ…നിനക്കെവിടുന്നാ ഈ ശക്തികൾ കിട്ടിയത്.. നീയൊരു rekkalugala ആയിരുന്നേൽ നിനക്ക് ഇപ്പോയെക്ക് ചിറകുകൾ വരേണ്ടത് ആയിരുന്നു.." നുസ്രത് പരമാവതി ശക്തി ഉപയോഗിച്ച് ജഹാനാരയ്ക് നേരെ പ്രഹരിച്ചു കൊണ്ട് ചോദിച്ചതും ജഹാനാരായൊന്ന് ചിരിച്ചു.. എത്ര ശ്രമിച്ചിട്ടും ജഹാനാരയുടെ ശക്തിക്ക് മുൻപിൽ നുസ്രത് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. നുസ്രത്തിന്റെ ചിറകുകൾ കൂമ്പി നിന്നു.. ആ ചുവന്ന ചിറകുകൾക് ശക്തി നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു.. നുസ്രത് താനേ തായിന്നു വന്നു.. ജഹാനാര ഒന്ന് കൂടെ കണ്ണുകൾ അടച്ചു തുറന്നതും അവൾ പഴയ പോലെയായി.. "ആഹ്.." "നല്ലവരായ രെക്കാളുകലയുടെ ഒരു ശതമാനം പോലും ശക്തിയില്ലാത്ത എന്റെ മുന്നിൽ പോലും നിനക്ക് പിടിച്ചു നിൽക്കാൻ ആവുന്നില്ല.. നിന്റെ കൈയ്യിലുള്ള ശക്തികൾ ഒന്നും ഒന്നുമല്ല നുസ്രത് .." ജഹാനാര പറഞ്ഞതും നുസ്രത് അവളെ തന്റെ ചുവന്ന കണ്ണുകൾ കൊണ്ട് നോക്കി.. "ആരാ നീ.. നിനക്കെവിടുന്നാ ഈ ശക്തി കിട്ടിയേ.." "നിങ്ങളുടെ ചോദ്യത്തിന് കേവലം എന്റെ മുഖം മാത്രം മതി.."

ജഹാനാര അത് പറഞ്ഞപ്പോൾ ആയിരുന്നു നുസ്രത് അവളുടെ മുഖത്തേക്ക് നോക്കിയത്.. ഇത്രയും ദിവസം വെറുപ്പായത് കൊണ്ട് തന്നെ ആ മുഖത്തേക്ക് ഒരിക്കൽ പോലും അവൾ നോക്കിയിരുന്നില്ല. "നീ.. നീ അവളല്ലേ…" വിറയലോടെ ചോദിച്ചു കൊണ്ട് നുസ്രത് ജഹാനാരയെ ഒന്ന് കൂടെ നോക്കി.. അതെ… അതെ മുഖം . അതെ ചുണ്ടുകൾ..അതെ പുഞ്ചിരി.. പക്ഷേ… "മിയാ… നീ നീയന്ന് മരിച്ചില്ലായിരുന്നോ…" അവളുടെ മുഖത്തേക്ക് ഉറ്റ് നോക്കി കൊണ്ട് ചോദിച്ച നുസ്രത്തിന്റെ മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു.. അതെ സമയം സകരിയ ഞെട്ടലോടെ അവളെ നോക്കി.. ജഹാനാര മിയ എന്ന ആളെ കുറിച്ചും നുസ്രത് അവളോട് കാണിച്ച ക്രൂരതകളെ കുറിച്ചും പറഞ്ഞപ്പോൾ അയാൾ ഒരിക്കലും കരുതിയിരുന്നില്ല അവൾ തന്നെയാവും മിയ എന്ന്.. ജഹനാരയുടെ ചുണ്ടിൽ അപ്പോഴും പുഞ്ചിരി ആയിരുന്നു.. "മിയ മരിച്ചില്ലേ.. എങ്കിൽ അന്നയാളെന്നെ പറ്റിച്ചു.. ഞാൻ കൊന്നെന്ന് കരുതിയ നീയിന്നു എന്റെ മുന്നിൽ നിൽക്കുന്നു.. ഒന്ന് മാത്രമേ നിന്നിൽ നിന്ന് അകന്നിട്ടുള്ളു..പക്ഷേ ഇന്ന് നീ ഒരാളോട് ഡൗലാ ഫറാൽ ആണ് മിയ എന്ന് പറഞ്ഞത് ഞാൻ കെട്ടിരുന്നല്ലോ.." നുസ്രത്തിന്റെ ചോദ്യത്തിന് ജഹാനാരായൊന്ന് പുച്ഛിച്ചു ചിരിച്ചു.. "ഞാൻ പറഞ്ഞത് കള്ളമായിരുന്നു..ഞാൻ ആരാണെന്ന് ഒരിക്കലും ആരും അറിയരുത് എന്നത് എന്റെ വാശിയായിരുന്നു.. "

അവൾ പറഞ്ഞതൊന്നും നുസ്രത്തിന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.. ചെറു ചിരിയാലെ സകരിയയുടെ ഭാഗത്തേക്ക് തല ചെരിച്ച ശേഷം അവൾ തന്റെ വൈറ്റ് കെയിൻ കയ്യില്ലെടുത്തു മുന്നോട്ട് നടന്നു.. ____•🦋•____ "ആരാണോ fair in love എഴുതുന്നത്… അതാണ് മിയ.. അല്ലാതെ ഒരിക്കലും ഒരാൾക്കും മറ്റൊരാളുടെ ജീവിതം ഇത്രയും മനോഹരമാക്കി എഴുതാൻ സാധിക്കില്ല.." അതും മൊഴിഞ്ഞു കൊണ്ട് ലക്കി fair in love അടച്ചു വെച്ച് ബാൽകാണി ഡോർ അടച്ച ശേഷം തന്റെ റൂമിലേക്ക് കയറി.. "ഡോ… നീയിതെന്താ കാണിച്ചു വെച്ചേ…" ലക്കിടെ ചോദ്യം കേട്ട ഹയാസ് ഇളിച്ചു കൊണ്ട് ഫോൺ തായതി വെച്ചു.. "അതില്ലേ.. ഇത്ത.. ദീദി.. സോറി ജഹാനാര വിളിച്ചപ്പോൾ..ഞാൻ അറിയാതെ ഇത്താന്റെ റൂമിൽ വന്നപ്പോൾ.. ഇത്ത വരച്ച ചിത്രം കണ്ടപ്പോൾ അറിയാതെ അതിൽ കുറച്ചു ഡെക്കറേഷൻ കൊടുത്തെന്നെ ഉള്ളു.." ലെവൻ ഇളിച്ചോണ്ട് പരുങ്ങി കളിച്ചു പറഞ്ഞതും ലക്കി അവനെയൊന്ന് തുറിച്ചു നോക്കി അവൾ വരച്ച ആ ചിത്രം കൈയ്യിൽ എടുത്തു.. "ഇതാരാന്ന് അറിയോ…" ലക്കി പറഞ്ഞതും ഹയാസ് താല്പര്യമില്ലാത്ത മട്ടിൽ അതിലേക്ക് നോക്കി.. "നോ.." ഞെട്ടലോടെ അലറി വിളിച്ചു കൊണ്ട് അവൻ ഒരു ബോട്ടിൽ പെയിന്റ് മുഴുവൻ ആ ക്യാൻവാസിലേക്ക് ഒഴിച്ച്.. ഒരുനിമിഷം അവൻ ഭയന്നിരുന്നു..

ആരെയാണോ അവൾ ഒരിക്കലും ഓർക്കരുതെന്ന് അവൻ ആഗ്രഹിക്കുന്നത്.. അവളെ തന്നെ അവൻ വരച്ചു വെച്ചത് കണ്ട് അവന് ഭയം തോന്നിയിരുന്നു. "നീയെന്ത് പണിയാ കാണിച്ചേ എത്രത്തോളം കഷ്ടപ്പെട്ടാ ഇത് വരച്ചതെന്ന് അറിയോ.. ഇന്ന് ഡ്യൂട്ടി കഴിഞ്ഞു വന്ന സമയം മുഴുവൻ ഇതിന്റെ പണി ആയിരുന്നു.. എന്നും മനസ്സിൽ തെളിഞ്ഞു വരുന്ന മുഖമായിരുന്നു ഇത്.." അതും പറഞ്ഞു കൊണ്ട് ലക്കി കണ്ണ് നിറച്ചു അവനെ നോക്കി.. "എന്റെ പൊന്നിത്ത.. വേണമെങ്കിൽ എന്നെ തല്ലിക്കൊ.. ഇങ്ങനെ ഒന്ന് പറഞ്ഞു രണ്ടാമത്തതിന് കണ്ണ് നിറയ്ക്കരുത്…" അവൻ അവള്ടെ കണ്ണ് തുടച്ചു പറഞ്ഞതും അവൾ ചിരിച്ചെന്ന് വരുത്തി.. "നീയൊന്ന് പുറത്തിറങ്ങിക്കെ..നീ ഇവിടെ നിൽക്കുന്നത് തീരെ സേഫ് അല്ല" അവനെ പിടിച്ചുന്തി അവൾ വാതിൽ വലിച്ചടച്ചു… --------------------- •🦋 "ആഹ്.. ഞാൻ നോക്കാം…" അതും പറഞ്ഞു കൊണ്ട് ശംസിയ കസേരയിൽ വന്നിരുന്നു.. "മോളെ വിളിക്കുന്നില്ലേ…" ശാകിർ ചോദിച്ചതും ഹയാസ് മിഴികൾ ഉയർത്തി സാബിറയുടെ മുഖത്തെ ഭാവം നോക്കി.. "മോൾ ഇവിടെയുണ്ടല്ലോ.." "അതല്ല… ലക്കി മോൾ.. അവളൊന്നും കഴിച്ചിട്ടുണ്ടാവില്ല.." ശാകിർ പറഞ്ഞു.. "ഏത് ആ വൃത്തി കേട്ട സാധനമോ.. അതിന്റെ തള്ളക്ക് പോലും അതിനെ കണ്ടൂടായിരിന്നു.. ആ തള്ള പോലും ഒന്ന് ചേർത്ത് നിർത്തിയില്ല… ഇത് ഉണ്ടായ സമയം തന്നെ ആ തള്ള ആത്മത്യക്ക് ശ്രമിച്ചേ… അങ്ങനെയൊരു വൃത്തി കേട്ട സാധനത്തിന്റെ കൂടെ ഭക്ഷണം കഴിച്ചാൽ ശര്ദിക്കാൻ വരും.."

സാബിറ വെറുപ്പോടെ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഒരു ഗ്ലാസ്‌ നിലത്തു വീണു ഉടഞ്ഞിരുന്നു.. "മിണ്ടി പോവരുത്.. എന്റെ ഇത്തയെ വേദനിപ്പിച്ചാൽ ചോദിക്കാണും പറയാനും ആൾക്കാറുണ്ട്.. അവർ രണ്ട് പേരും വന്നു.. അവളുടെ പ്രണയവും.. അവള്ടെ ഹീറോ ഇക്കയും… ഒരിക്കലും ഒന്നിനും വിട്ട് കൊടുക്കാത്ത അത്രയും അവർ ഇരുവരും അവളെ സ്നേഹിക്കുന്നുണ്ട്.. അത് കൊണ്ട് തന്നെ അവരെ വേദനിപ്പിക്കുന്നവരെ കൊന്ന് കളയാൻ പോലും മടിക്കാത്തവരാ അവർ…" ആ ഗ്ലാസ്‌ വലിച്ചെറിഞ്ഞു കൊണ്ട് ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് ഹയാസ് അവിടെന്ന് എഴുന്നേറ്റ് പോയി.. "നിനക്ക് എന്തിന്റെ കേടാ സാബിറാ…" ശാകിർ ദേഷ്യത്തിൽ സാബിറാക്ക് നേരെ ചോദിച്ചു.. " ആ വൃത്തിക്കെട്ട ജന്മത്തെ കുറിച്ച് എനിക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റുള്ളൂ.. ഒരർത്ഥവും ഇല്ലാതെ ഭൂമിക്ക് ഭാരമായി കുറെ ജന്മങ്ങൾ… " "നിനക്ക് തെറ്റി സാബിറാ. ആരാ അവളെന്ന് അറിയോ.. അനുഗ്രഹിക്കപ്പെട്ട ജന്മം…!!.. ജീവിതത്തിന് തന്നെ ഏറെ വലിയൊരു ലക്ഷ്യമുള്ള ജന്മം..!! അതാണവൾ.. ഹോത്രി മാണിക്യം സ്പർശിക്കാൻ കഴിവുള്ള ചുരുക്കം ചിലരിൽ ഒരുവൾ..titalee ലോകത്തിന്റെ വരും രാജകുമാരി… " അയാൾ പറഞ്ഞതൊന്നും മനസ്സിലാവാതെ സാബിറ അയാളെ നോക്കി.. "നിങ്ങക്കെന്താ മനുഷ്യാ ഭ്രാന്തായോ.." "ഞാൻ പറഞ്ഞതൊന്നും ഭ്രാന്തല്ല.. സത്യങ്ങൾ ആണ്.. ഞാൻ നിന്നെ കല്യാണം കഴിച്ചത് പോലും അവൾക് വേണ്ടി ആയിരുന്നു..

അവളുടെ സുരക്ഷ എന്റെ കൂടെ ഉത്തരവാദിത്തം ആയിരുന്നു..കാരണം ഞാൻ ഹോത്രി മാണിക്യത്തിന്റെ കാവൽകാരിൽ പെട്ട ഒരാളാണ്.. അവളുടെയും അതിന്റെയും സുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തം ആണ്.." ശാകിർ അതും പറഞ്ഞു കൈ കഴുകി പോയതും ശംസിയയും സാബിറയും പരസ്പരം നോക്കി.. "ഭ്രാന്ത്…" എന്ന് മൊഴിഞ്ഞു… _____•🦋 "എനിക്ക് ജീവിക്കേണ്ട ഹയാസ്… ഞാൻ പോവാ.. എന്റെ ഉമ്മ ആത്മഹത്യക്ക് ശ്രമിച്ചെന്ന് പറഞ്ഞല്ലേ.. എങ്ങനെയെല്ലാരും കുറ്റപ്പെടുത്തുന്നെ.. ഞാനും ആത്മഹത്യ ചെയ്തോളാം.. എന്റെ കുഞ്ഞും എല്ലാവരും പോയി.." നിറഞ്ഞ കണ്ണാലെ ലക്കി അതും പറഞ്ഞു കൊണ്ട് ഒരു കൈ കൊണ്ട് ഹയാസിനെ തടഞ്ഞു ഗൺ കൈയ്യിൽ എടുത്ത്.. "ഇത്താ.. അവർ എന്തെങ്കിലും പറയുന്നതൊക്കെ കേട്ട് ഇത്തയെന്തിനാ ഇങ്ങനെ ഓക്കെ പറയുന്നേ…" ഹയാസ് ദയനീയതയോടെ പറഞ്ഞത് അവൾ ചെവി കൊണ്ടില്ല.. "ഞാൻ ചാവും.. ആറ് മാസങ്ങൾക്കു മുൻപ് എന്റെ ദുആയും ആഹിയും എന്നിൽ നിന്ന് അകന്നപ്പോൾ തീരുമാനിച്ചിരുന്നതാ മരിക്കണം എന്ന്.. പിന്നെയെന്റെ ദുആയുടെ കൊലയാളികൾക് ശിക്ഷ കിട്ടണം എന്ന ലക്ഷ്യം കൊണ്ടാ ഇത്രയും കാലം ജീവിച്ചേ… ഇപ്പോയവൾ പോലീസ് കസ്റ്റഡിയിൽ ആണ്….എന്റെ ഇക്കയെന്നെ തനിച്ചാക്കി പോയി.. ആഹിക്ക് എന്നെ മനസ്സിലാക്കാനും കഴിഞ്ഞില്ല.. എന്നെയൊന്നു ചേർത്ത് നിർത്തിയില്ലാ.. ഞാൻ പോവാ.."

എന്ത് ചെയ്യണം എന്നറിയാതെ അവൻ വെപ്രാളത്തിൽ അവന്റെ ഫോൺ എടുത്ത് ലൈത്തിനെയും അവള്ടെ ഫോൺ എടുത്ത് ആഹിയെയും വിളിച്ചു.. തോക്കും പിടിച്ചു നിൽക്കുന്ന അവളെയൊന്ന് നോക്കിയ ശേഷം അവൻ രണ്ട് പേരോടും കാര്യം പറഞ്ഞു.. "ലക്കീ…" രണ്ട് പേരും ഒരേ സ്വരത്തിൽ വിളിച്ചതും..അവൾ ഗൺ തായതി.. രണ്ട് പേരുടെയും ശബ്ദം തിരിച്ചറിഞ്ഞതും അവളുടെ ചുണ്ടുകൾ അവരുടെ പേര് മൊഴിഞ്ഞു. "ആഹിയും ഇക്കയും..…" "നിനക്ക് ഞാനില്ലേ.." രണ്ട് പേരും ഒരേ സ്വരത്തിൽ ചോദിച്ചതും അവൾ ഗൺ തായത്തിയിട്ട് ദേഷ്യത്തിൽ വന്നു രണ്ട് ഫോണും കൈയ്യിൽ എടുത്തു.. "രണ്ട് പേരും എനിക്കില്ല… രണ്ട് പേരോടും എനിക്കൊരു ആറിന്റെ കണക്ക് പറയാൻ ഉണ്ട്.. ആറ് വർഷമായി എന്നെയൊന്നു വിളിച്ചു പോലും നോക്കാത്ത.. നിങ്ങൾക് അത് പറയാനുള്ള എന്ത്‌ അധികാരമാ ഉള്ളെ.. ങേഹ്… എന്തിനാ എന്നെ വേദനിപ്പിച്ചത്.. എനിക്ക് നിങ്ങൾ വേണ്ടാ.. നിങ്ങളെന്നില്ല ആരും വേണ്ടാ.. ബെഹ്‌നാം ലൈത്തും അഹ്‌സാൻ ബാക്കിറും എന്റെ ജീവിതത്തിൽ ഇനി വേണോ എന്നുള്ളത് ഞാൻ തീരുമാനിക്കും…" അത്രയും പറഞ്ഞു കൊണ്ട് ലക്കി ആ ഫോൺ രണ്ടും ബെഡിലേക്ക് വലിച്ചെറിഞ്ഞു റൂമിൽ നിന്ന് ഇറങ്ങി പോയി.. "എന്തോ എവിടെയോ ഒരു തരകാറ് പോലെ…"

ഹയാസ് അവൾ പോയത് നോക്കി രണ്ട് ഫോണിലേക്കും ആയി നോക്കി കൊണ്ട് മൊഴിഞ്ഞു.. "എനിക്കും തോന്നി.. ആത്മഹത്യ ചെയ്യാൻ മാത്രം ഭീരുവൊന്നും അല്ലവൾ…" ആഹിയും ലൈത്തും ഒരേ സ്വരത്തിൽ പറഞ്ഞു.. "മിസ്റ്റർ അഹ്‌സാൻ ബാഖിർ.. അവളെ കുറിച്ചു പറയാൻ ഒരാധിക്കാരവും തനിക്കില്ല.. എന്റെ അനിയത്തിയെ എത്രയോ അതികം നീയും നിന്റെ കുടുംബവും വേദനിപ്പിച്ചിട്ടുണ്ട്.." "ഞാൻ അവളെ വേദനിപ്പിച്ചിട്ടില്ല.. എന്റെ സാഹചര്യം അതായിരുന്നു.. അതവൾക് മനസ്സിലായില്ലെന്ന് മാത്രം.. എത്രയും പെട്ടന്ന് തന്നെ ഞാൻ അവളെ എന്റേതാക്കും…" "അതിന് ഞാനൊരിക്കലും സമ്മതിക്കില്ല.. എന്റെ പെങ്ങളെ വേദനിപ്പിക്കാൻ അല്ലെ.." " അവളെന്റെ പെണ്ണാ… എന്റെ മാത്രം പെണ്ണ്…!! " സ്പീക്കറിൽ ഇട്ട ഫോണിൽ നിന്ന് ലൈത്തും അഹ്‌സാനും പരസ്പരം പറയുന്നത് കേട്ട് ഒന്നും മനസ്സിലാവാതെ ഹയാസ് രണ്ട് ഫോണിലേക്കും നോക്കി.. "ഒന്ന് വെച്ചിട്ട് പോവുന്നുണ്ടോ.." ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് ഹയാസ് ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു.. _____•🦋•______ റൂമിൽ നിന്ന് പുറത്തിറങ്ങിയ ലക്കിയുടെ ചുണ്ടുകൾ എന്തോ നേടിയെടുത്ത പോലെ വിടർന്നു.. ആ പച്ച കണ്ണുകളിൽ ചെറു തിളക്കം ഉടലെടുത്തു...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story