🦋 THE TITALEE OF LOVE🦋: ഭാഗം 35

the titalee of love

രചന: സൽവ

 "നീ അനുഭവിക്കണം.. നീ തന്നെ ശിക്ഷകൾ അനുഭവിക്കണം.." അയാൾ വാശിയോട് പറഞ്ഞു കൊണ്ട് അവളെ വലിച്ചിയക്കുമ്പോൾ അവളുടെ ചുണ്ടുകൾ ആ ആളുടെ പേര് മൊഴിയുന്നുണ്ടായിരുന്നു.. "എന്റെ ദീദിയെ വെറുതെ വിട്…" അയാളുടെ കൈ പിടിച്ചു കുലുക്കി കൊണ്ട് ആ പെൺകുട്ടി പറഞ്ഞതും അയാൾ അവളെ തള്ളി നിലത്തേക്കിട്ട്.. "ആ ആൾ വന്നാൽ ഇയാളെ കൊല്ലും…" കണ്ണുനീർ തുടച്ചു കൊണ്ട് ആ പെൺകുട്ടി ലക്കിയെ വലിച്ചോണ്ട് പോവുന്നവനെ നോക്കി. ~~ "ലക്കി ദീ…" അലറി വിളിച്ചു കൊണ്ട് ആ പെൺകുട്ടി ഓടാൻ തുനിഞ്ഞെങ്കിലും കാലിലെ ചങ്ങല അവളെ തടഞ്ഞു വെച്ചു. വേദനയോടെ അവൾ തന്റെ കാലിലെ ചങ്ങല തട്ടിയ ചുവന്ന പാടിലേക്ക് നോക്കി..കണ്ണുകൾ നിറഞ്ഞു വന്നൂ… "എനിക്ക് ഭ്രാന്തില്ലാ…" സ്വയം മൊഴിഞ്ഞു കൊണ്ടവൾ ആ ചങ്ങലയിലേക്ക് നോക്കി.. മുന്നോട്ട് വന്ന മുടിഴിയകൾ ഒതുക്കി വെച്ച് കൊണ്ടവൾ മുട്ട് കുത്തി ഇരുന്ന് ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു.. കണ്ണുകൾ അപ്പോഴും ഈറൻ അണിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. "എല്ലാവരും പറയുന്നതെല്ലാം നുണയാണ്… ആ ആൾ നസീറാ ഖിസ്മത്തിന്റെ സന്തതി തന്നെയാണ്.." ചുണ്ടുകൾ ഓരോ നിമിഷവും മൊഴിഞ്ഞു കൊണ്ടിരുന്നു..കണ്ണുകൾ നിറഞ്ഞു വന്നു..

പെട്ടന്ന് കാലിന് എന്തോ ഒരു സുഖം തോന്നിയതും അവൾ തല ചെരിച്ചു തന്റെ കാലിലെക്ക് നോക്കി..ചങ്ങല തന്റെ കാലിൽ നിന്ന് വേർപ്പെട്ടാണ് നില്കുന്നതെന്ന് മനസ്സിലായതും അവൾ ഞെട്ടി കൊണ്ട് ചുറ്റും നോക്കി.. "ആരാ… ആരാ ഒരു ഭ്രാന്തിയുടെ അടുത്ത് വരാൻ മാത്രം ധൈര്യമുള്ളയാൾ.." സ്വയം ചോദിച്ചു കൊണ്ട് നോക്കിയപ്പോൾ ആയിരുന്നു ഒരു ചുവരിന് പിന്നിൽ തന്നെ നോക്കി നിഷ്കളങ്കമായ ചിരിയോടെ നിൽക്കുന്ന തന്റെ അനിയനെ അവളുടെ കണ്ണിൽ ഉടക്കിയത്.. " നിലാ അക്കാ… " ആ ചെക്കൻ അവളെ നോക്കി നിഷ്കളങ്കമായ ചിരിയോടെ വിളിച്ചത് കേട്ട് അവൾ പോലും അറിയാതെ അവളുടെ വൃത്തിഹീനമായ ചൊടിയിലും ഒരു ചെറു മന്ദഹാസം വിരിഞ്ഞു.. അവളുടെ കണ്ണുകൾ ചെറുതായൊന്നു തിളങ്ങി. ചുവരിൽ തൂക്കിയിട്ട് ആ ആളുടെയും ലക്കിയുടെയും മാല ചാർത്തിയ ചിത്രത്തിലേക്ക് തന്നെ എന്തിനെന്നില്ലാതെ ഉറ്റ് നോക്കി കൊണ്ടിരുന്നു.. "ഇല്ലാ.ആരും മരിച്ചിട്ടില്ല.. ഞാൻ കണ്ടതാ ഇവരെ.. " ശബ്ദത്തിൽ അലറി വിളിച്ചു കൊണ്ടവൾ ആ ചിത്രത്തിന് മുന്നിൽ ചാർത്തിയ മാല വലിച്ചൂരി..

"ജീവിച്ചിരിപ്പുണ്ട്.. എന്റെ ദീദിമാർ ജീവിച്ചിരിപ്പുണ്ട്.. എന്റെ മിയ ദീയും ലക്കി ദീയും ആരും അറിയാതെ ഒരു സ്ഥലത്ത് ജീവിച്ചിരിപ്പുണ്ട്.. അവർ തിരിച്ചു വരും… എല്ലാവരുടെയും അന്ത്യം കാണും.. അവരുടെ പേര് കേൾക്കുമ്പോൾ തന്നെ നഗരതിൽ ഓരോരുത്തരും ഭയപ്പെടും…" സ്വയം മൊഴിഞ്ഞു കൊണ്ടവൾ ആ ചിത്രത്തിലെക്ക് ഒന്ന് കൂടെ നോക്കി. _____•🦋•_____ "നീയെന്താ എല കൊച്ചേ ഒരു കുടുംബം തകരുന്നത് ഇങ്ങനെ ചിരിയോടെ നോക്കി നില്കുന്നെ…" ലൈത് എലക്ക് നേരെ തിരിഞ്ഞു ചോദിച്ചു. "അതില്ലേ ലൈത് അവർ തമ്മിൽ പറയുന്നത് ബാഡ് വേർഡ്‌സ് ആണല്ലോ.. എല മോൾക്കും കുറച്ചു ബാഡ് വേർഡ്‌സ് പഠിക്കണം.. എല മോളെ ക്ലാസ്സിൽ ഉള്ള ലിസി ഒക്കെ എല മോളോട് ബാഡ് വേർഡ്‌സ് പറയാറുണ്ടല്ലോ.." എല പറഞ്ഞതും ലൈത് ഇതൊക്കെ എങ്ങനെ പടച്ചോനെ എന്റെ മോളായി ജനിച്ചെന്ന മട്ടിൽ അവളെ തന്നെ ഉറ്റ് നോക്കി അവള്ടെ ചെവി പൊതിഞ്ഞു പിടിച്ചു.. "ദേ മനുഷ്യാ.. കണ്ടവൾടെ ₹&** നോക്കി ഇവിടെ നിന്നാൽ ഞാനിവിടന്ന് ഇറങ്ങി പോവും.." ആ സ്ത്രീ അയാൾക് നേരെ കുരച്ചു ചാടിയതും അയാൾ നിസ്സഹായതയോടെ ആ സ്ത്രീയെ നോക്കി. "നിർമലെ.. നീയൊന്ന് മനസ്സിലാക്ക്.. ഞാനവളെ എന്റെ മോളായിട്ട് കാണുന്നെ.." "ഓഹ് മോളെ പോലെ കാണുന്നു പോലും…

ആ...... മോളെ എളക്കം ഞാൻ ഇന്നത്തോടെ നിർത്തി തരാം…" ആ സ്ത്രീ അതും പറഞ്ഞു അടുത്തുള്ള വീട്ടിലേക്ക് നോക്കി അലറി വിളിക്കാൻ നോക്കി.. "ലൈത്.. എന്റെ ചെവി വിട്… ഞാനിനി എങ്ങനെ ബാഡ് വേർഡ്‌സ് പഠിക്കും.." അവൻ അവള്ടെ ചെവിയിൽ നിന്ന് കൈ എടുത്തതും അവൾ നിരാശയോടെ പറഞ്ഞു.. "ബാഡ് വേർഡ്‌സ് ഒന്നും പറയരുത് എലാ…" അവൻ പറഞ്ഞതിന് അവൾ തലയാട്ടി കൊടുത്തു.. "ഈ ബാഡ് വേർഡ്‌സ് എങ്ങനെയാ ബാഡ് വേർഡ്‌സ് ആയത് ലൈത്…" അവള്ടെ ചോദ്യത്തിന് അവൻ ഉത്തരം മുട്ടി അവളെ നോക്കി.. "അത് എലാ…" അവൻ പറഞ്ഞു തീരുന്നതിനു മുൻപേ ആ സ്ത്രീയുടെ ശബ്ദം ഒന്ന് കൂടെ ഉയർന്നു. "ദയവ് ചെയ്ത് എനിക്ക് സ്വൈര്യവും സമാധാനവും തരണം.. ഞാൻ ഇവിടെ ആണിന് മുട്ടി നിൽക്കൊന്നും അല്ലാ.." ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് അവരുടെ തൊട്ടടുത്ത വീട്ടിൽ ഉള്ള ദച്ചു വാതിൽ വലിച്ചടച്ചു പോയി.. ആ സ്ത്രീ വീണ്ടും എന്തൊക്കെയോ പിറുപിറുത് അകത്തേക്ക് കയറിപോയപ്പോൾ ആയിരുന്നു അയാളുടെ കണ്ണിൽ എലയും ലൈത്തും ഉടക്കിയത്.. അവർ കെട്ടിട്ടുണ്ടാവും എന്നോർത്തു അയാൾ അവരെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി.. "ഹലോ എല കുട്ടീ.." അയാൾ എലയുടെ അടുത്ത് വന്നു ചോദിച്ചതും എലയൊന്ന് ചിരിച്ചു ലൈത്തിന്റെ പിന്നിലേക്ക് മാറി നിന്നു.

"ഇവിടെയെന്താ പ്രശ്നം…" "അത് ഇവിടെ അടുത്ത വീട്ടിൽ വാടകയ്ക്ക് ഒരു മോൾ താമസിക്കുന്നുണ്ട്.. ദച്ചൂന്നാ പേര്.. ഒരു മൂന്നര വർഷങ്ങൾക് മുൻപ് ഒരു രാത്രി എന്റെ വീടിന്റെ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ട് ഡോർ തുറന്നപ്പോൾ ആയിരുന്നു.. കണ്ണുകളിൽ എന്തോ തീരുമാനിച്ചുറപ്പിച്ചു ദൃദ്ധ നിശ്ചയത്തോടെ നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്.. "എനിക്ക് താമസിക്കാൻ ഒരു വീട് വേണം…" ആ വാക്കുകൾ ഉറച്ചതായിരുന്നു..ആ മുഖം എവിടെയോ കണ്ട് മറന്നത് പോലെ തോന്നി.. "മോളെ പേരെന്താ.." "ദച്ചൂ…" ആ കുട്ടിയുടെ വരവിനു പോലും എന്തോ ലക്ഷ്യമുള്ളത് പോലെ എനിക്ക് തോന്നി.. ഞാൻ എതിർത്തില്ല.. ഇവിടെ അടുത്ത് എന്റെ ഫ്രണ്ട് എനിക്ക് തന്നൊരു പഴയ വീടുണ്ടായിരുന്നു..അന്ന് മുതൽ അവളെ അവിടെ താമസിക്കാൻ അനുവദിച്ചു.. അതിന് ശേഷം ഓരോ നിമിഷവും ഞാൻ അവളുടെ ഓരോ പെരുമാറ്റവും വീക്ഷിക്കുകയായിരുന്നു.. ആൺ എന്ന വർഗ്ഗത്തോട് പോലും അവൾക് വെറുപ്പായിരുന്നു.. ആകെ സംസാരിക്കുന്നത് എന്നോട് മാത്രം… അവൾ വേറെ ഒരാണിനോട് സംസാരിക്കുന്നത് നിന്നോട് മാത്രമേ ഞാൻ കണ്ടിട്ടുള്ളു.. എന്റെ മോളെ പോലെ എന്നല്ലാതെ ഇന്നേ വരേ കരുതിയിട്ടില്ല.. പക്ഷേ ഭാര്യക്ക് സംശയം… " അയാൾ പറഞ്ഞു നിർത്തി അവനെ നോക്കി..

"ഇപ്പോഴും എനിക്ക് ഒന്ന് മാത്രമേ മനസ്സിലാവാത്തത് ഉള്ളു.. ഈ നാട്ടിൽ ഇത്രയും വീടുകൾ ഉണ്ടായിട്ടും അവളെങ്ങനെ കൃത്യം എന്റെ അടുത്ത് തന്നെ വന്നു.. പോരാത്തതിന് അവൾക്കെന്റെ പേരും അറിയാമായിരുന്നു.." അയാൾ ഓർത്തെടുത്തു പറഞ്ഞു കൊണ്ട് അവള്ടെ വീട്ടിലേക്ക് ഒന്ന് നോക്കി.. "ആഹ്.. ഇവിടെ മോളെ ഭയങ്കര ഇഷ്ടാ.." ലൈത് പറഞ്ഞതും അയാൾ എലയിലേക്ക് ഒന്ന് കൂടെ നോക്കി.. "ആഹ്.. മോളെ ആദ്യമായിട്ട് കണ്ട് വന്ന ദിവസം അവൾ ഒരുപാട് മാറിയിരുന്നു.. എപ്പോഴും എന്റെ മിയയുടെ മോൾ എന്ന് പറഞ്ഞോണ്ടിരിക്കും.. ഇവളെന്ന് പറഞ്ഞാൽ ജീവനായിരുന്നു.." അയാൾ അത് പറഞ്ഞപ്പോൾ എല അയാളെ ഒന്ന് നോക്കി.. "ദച്ചു നഴ്സിന് ഇരുപത്താർ വയസ്സുണ്ടല്ലോ.. എല മോൾക് ആറ് വയസ്സല്ലേ ഉള്ളു.. അപ്പോൾ എല മോൾ ണ്ടാവുന്നതിന് മുൻപേ ദച്ചു നേഴ്സ് ജീവൻ ല്ലാതെ ആണോ ജീവിച്ചേ.." എല ലൈത്തിന്റെ പിന്നിൽ നിന്ന് മുന്നോട്ട് വന്നു ചോദിച്ചതും അയാൾ അവളെയൊന്ന് മിഴിച്ചു നോക്കി ലൈത്തിനെ നോക്കി.. "എലാ ചുപ് രഹോ." അവൻ അവള്ടെ കൈയ്യിൽ തോണ്ടി പറഞ്ഞതും അവൾ അയാളെ ഒന്ന് നോക്കി കായലിലേക്ക് തന്നെ നോക്കി നിന്ന്.. "എന്നാ ഞങ്ങൾ പോട്ടെ.." അയാളോട് അതും പറഞ്ഞു കൊണ്ട് അവൻ എലയുടെ കൈ പിടിച്ചു മുന്നോട്ടി നടന്നു..

ഒരല്പം ദൂരെയെത്തിയതും അവൻ ദച്ചുവിന്റെ വീട്ടിലേക്ക് തിരിഞ്ഞു നോക്കി… അവന്റെ ചുണ്ടുകൾ ചെറുതായൊന്ന് വിടർന്നു. "നീ ആരാണെന്നുള്ളത് ഒരൊറ്റ നോട്ടത്തിൽ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു… ഇനി എനിക്ക് അറിയേണ്ടത് നീയെന്തിനാ ഇങ്ങനെ ഒരു നാടകം കളിക്കുന്നത് എന്ന് മാത്രമാണ്.." ദച്ചുവിന്റെ വീട്ടിലേക്ക് തന്നെ ഉറ്റ് നോക്കി അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. ഇതേ സമയം ദച്ചു ദൂരേക്ക് നടന്നു പോവുന്ന എലയെയും ലൈത്തിനെയും തന്നെ നോക്കി നിന്നു.. അവളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.. എലയിൽ നിന്ന് നോട്ടം മാറ്റിയപ്പോഴും എന്തിനെന്നില്ലാതെ അവൾ ലൈത്തിനെ തന്നെ നോക്കി നിന്നു.. "എന്റെ വരവിനു ഒരു ലക്ഷ്യമുണ്ട്.. അത് പൂർത്തിയാക്കുന്നത് വരേ ആരും ദച്ചുവിനെ കുറിച്ച് അധികമൊന്നും അറിയില്ല.." സ്വയം പറഞ്ഞു കൊണ്ട് അവൾ ജനൽ പൊളി അടച്ചു അകത്തേക്ക് കയറി. _____•🦋•_____ " പിന്നെ ഞാൻ എന്ത് പറയണമായിരുന്നു.. അത് കൂടെയൊന്ന് പറഞ്ഞു തരാമോ.. " ജഹാനാര ഫോൺ ചെവിയോട് അടുപ്പിച്ചു പറഞ്ഞു.. "ജിനൂ..നീയെന്താ ഇപ്പോൾ പറഞ്ഞു വന്നത് എന്നറിയോ..

നിന്റെ ജീവന് വരേ ആപത്തായ കാര്യമാ നീ അവരോട് പറഞ്ഞത്.. നീയാണ് മിയാ എന്നാണ് ഇപ്പോൾ അവരുടെ മനസ്സിൽ.. അങ്ങനെയുള്ള സാഹചര്യത്തിൽ നുസ്രത് നിന്നെ കൊല്ലാൻ പോലും മടിക്കില്ല.." അർഷാദ് പറയുന്നതൊന്നും അവൾക് ഉൾകൊള്ളാൻ സാധിച്ചിരുന്നില്ല… "എന്നെ അവർ കൊന്നോട്ടെ.. അതെനിക്കൊരു പ്രശ്നമല്ലാ.. ജീവിതവും മരണവും രണ്ടും ഒരു പോലെ പ്രധീക്ഷിച്ചാ വീട്ടുകാർ പോലും അറിയാതെ എനിക്ക് വെറും പതിഞ്ഞാറ് വയസ്സുള്ളപ്പോൾ നമ്മൾ രണ്ട് പേരും ഇങ്ങോട്ട് വന്നത്.. ശത്രുവിന്റെ വീട് ഇതാണെന്ന് അറിഞ്ഞോണ്ട് തന്നെയാ ഞാൻ ഇങ്ങോട്ട് കയറിയത്.. അതിന് ശേഷമാ നമുക്ക് ഇപ്പോൾ നമ്മടെ കൂടെയുള്ള ആഹിക്കയേയും മാത്യിച്ചനെയും പോലും ലഭിച്ചത്… പക്ഷെ ഡൗലയുടെ കാര്യം അങ്ങനെയല്ല.. അവൾക് അവൾ ആരാണെന്നോ എന്താണെന്നോ അറിയില്ല… ഇപ്പോൾ പോലും നമ്മക്ക് വേണ്ടി.. അവൾ പോലും അറിയാതെ പോലീസ് കസ്റ്റഡിയിൽ ആണ്.. വർഷങ്ങൾ കൊണ്ട് അവൾ പണിതുയർത്ഥ അവളുടെ നിലയും വിലയും നമ്മൾക്കു പറ്റിയൊരു അശ്രദ്ധ കാരണം അവൾക് നഷ്ടപ്പെട്ടിരിക്കുന്നു.. അത് കൊണ്ട് തന്നെ..ഒരിക്കലും.. മിയ ആരെന്നുള്ള അന്വേഷണം ഡൗലാ ഫറാലിൽ എത്തി പെടരുത്… ഇനി മരണം കൂടെയാ അവർ നമ്മക്ക് വേണ്ടി സഹിക്കേണ്ടി വരാത്തതായുള്ളു.. " ജഹാനാര ഉറച്ച വാക്കുകൾ പറഞ്ഞു നിർത്തി.. "പക്ഷേ നിനക്ക് കണ്ണ് കാണില്ല ജിനൂ.." "പക്ഷേ എനിക്ക് ചെവി കേൾക്കും.. നടക്കാൻ അറിയാം..

ചിന്തിക്കാൻ അറിയാം.. സംസാരിക്കാൻ അറിയാം.. ഇത്രയും കഴിവുകൾ ഉള്ള ഞാൻ.. കേവലം ഒരു കഴിവില്ലെന്ന പേരിൽ തോറ്റു കൊടുക്കണോ… അതെന്നെ ഈ അവസ്ഥയിൽ എത്തിച്ച ക്രൂരന്മാർക് സന്തോഷിക്കാൻ ഉള്ള വക മാത്രമേ ഉണ്ടാക്കി കൊടുക്കുള്ളു.." അവൾ വല്ലാത്തൊരു ഊർജംത്തോടെ പറഞ്ഞതും.. മറു തലക്കൽ ഉള്ള അർഷാദിന്റെ ചുണ്ടിലൊരു ചെറു പുഞ്ചിരി വിരിഞ്ഞു. "നിന്റെ ഈ മാറ്റം ഒരുപാട് നല്ലതാണ്.. പക്ഷേ എന്ത് കൊണ്ട് ഹായാസിന്റെ കാര്യത്തിൽ മാത്രം നീ തോറ്റു കൊടുക്കുന്നു.. നിന്റെ പ്രണയത്തിൽ വീട്ടുകാർക്കും പോലും എതിർപ്പില്ലായിരുന്നല്ലോ.." അവന്റെ ചോദ്യം കേട്ട അവളുടെ ചൊടിയിൽ ഒരു ചെറു മന്ദഹാസം വിരിഞ്ഞു.. " ഞാൻ തോറ്റു കൊടുക്കുകയല്ല.. എന്റെ ആലിയുമ്മ എന്നെ തോൽക്കാൻ പഠിപ്പിച്ചിട്ടില്ല.. മിയ തോറ്റു കൊടുത്തപ്പോൾ പോലും ഞാൻ തോറ്റു കൊടുത്തിട്ടില്ല.. ഹയാസിന്റെ കാര്യത്തിലും ഞാൻ വിജയിക്കുക തന്നെയാണ്.. " അവസാനമെത്തിയപ്പോൾ ഹൃദയത്തിൽ നിന്ന് എന്തോ കൊത്തി വലിക്കുന്ന പോലെ തോന്നി.. മനസ്സിൽ അവന്റെ മുഖം തെളിഞ്ഞു വന്നു. "തനിക്ക് ഭ്രാന്താ.. തന്നോടൊക്കെ സംസാരിച്ചാൽ എനിക്കും ഭ്രാന്താവും.." "ആൾറെഡി ഭ്രാന്തമാശുപത്രിയിൽ അല്ലെ.. അവിടെയുള്ള ഏതെങ്കിലും ഡോക്ടറെ കാണിച്ചാൽ മതി.. വെറും രണ്ട് ഷോക്കിൽ തീരാവുന്ന പ്രശ്‌നെ ഉള്ളു…" ജിനു പരിഹാസത്തോടെ പറഞ്ഞു.. "ഉവ്വ്… സമയം രണ്ടരയായി പോയി കിടന്നുറങ്ങേടി..

ഉറങ്ങില്ലേൽ കൊക്കാച്ചി പിടിച്ചോണ്ട് പോവും.." അർഷാദ് കൊച്ചു കുട്ടികളോട് എന്ന പോലെ അവളോട് പറഞ്ഞു.. "കൊക്കാച്ചിയോ.. എന്റെ പ്രാണനും പ്രാണന്റെ പ്രാണനും ആയ കൊക്കാച്ചിയെ ഒരു നോക്ക് കാണാൻ വേണ്ടി എത്ര രാത്രി വേണമെങ്കിലും ഞാൻ ഉറങ്ങാതെ ഇരിക്കും.. Iam in love with കൊക്കാച്ചി…" ജഹാനാര പറഞ്ഞതും അർഷാദ് ഇവള്ടെ ഭ്രാന്ത് കൂടിയെന്ന് മനസ്സിൽ പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ചെയ്തു… അവൻ കാൾ വെച്ചതും ജഹാനാര ഒരു ചെറു ചിരിയാലെ ബെഡിലേക്ക് വീണു.. ആ ചിരിയിൽ ഒളിപ്പിച്ച വേദനകൾ ആരും കാണരുതെന്ന് വാശിയുള്ളത് പോലെ അവൾ പുതപ്പ് വലിച്ചു മുഖത്തേക്കിട്ടു.. അവളുടെ കാഴ്ച നഷ്ടപ്പെടാൻ കാരണം ആയവരോട് അവൾക് എന്തെന്നില്ലാത്ത വെറുപ്പ് തോന്നി.. അതൊരിക്കലും അവളുടെ കാഴ്ച നഷ്ടപ്പെട്ടതിന്റെ പേരിൽ അല്ലായിരുന്നു.. മറിച് മറ്റൊരു കാര്യത്തിന് ആയിരുന്നു. _____•🦋•_____ "ദീദി ഏ പോയി…" ദിയാൻ തന്റെ കൈയ്യിലുള്ള ടോയ് കാർ മുറുകെ പിടിച്ചോണ്ട് പ്രാണക്ക് അരികിൽ വന്നു നിന്ന് ചോദിച്ചതും പ്രാണ എന്ത് പറയണം എന്നറിയാതെ നിന്നൂ.. "പ്രാണിച്ചീ… പറയ്.." "നിന്റെ ദീദി പോലീസിന്റെ എടുത്ത് പോയി..," "ന്നിട്ടെന്താ കളി തീരാത്തെ.. ദീദിയില്ലതെ ദിയാൻ വാവോ ഒറങ്ങില്ലെന്ന് അറിയില്ലേ പ്രാണിച്ചിക്ക്.."

ദിയാൻ ചുണ്ട് ചുള്ക്കി പറഞ്ഞതും പ്രാണ അവനെ തന്റെ കൈയ്യിൽ എടുത്ത് അവള്ടെ റൂമിൽ കൊണ്ട് വെച്ചു. "ദീദി വെരൂട്ടോ…" അവന്റെ കവിളിൽ തട്ടി അതും പറഞ്ഞോണ്ട് അവൾ പുറത്തിറങ്ങി.. ഇതേ സമയം മുറിയിൽ ഉള്ള ദിയാൻ ചുറ്റും നോക്കി..നിലത്തു ഒരു പേപ്പറിൽ ഉള്ള നീല ചിത്രശലഭത്തിന്റെ ദൈഗ്രാം കൈയ്യിൽ എടുത്തു.. "പൂപ്പാറ്റാ.." അവൻ അതും മൊഴിഞ്ഞോണ്ട് മേശയിൽ വലിഞ്ഞു കയറിയപ്പോൾ ആയിരുന്നു അവന്റെ കൈ തട്ടി എന്തോ ഒന്ന് ഉയർന്ന ശബ്ദത്തോടെ നിലത്തേക്ക് വീണു ചിഞ്ഞി ചിതറിയത്.. നിലത്തു മുഴുവൻ പടർന്നു കിടക്കുന്ന നീല നിറമുള്ള ചായത്തിലേക്ക് ഒന്ന് നോക്കിയ ശേഷം അവൻ പ്രാണയെ വിളിച്ചു.. "ഇതൊക്കെ എന്താ.." നിലത്തു വീണു കിടക്കുന്ന ചായത്തിലേക്ക് ഉറ്റ് നോക്കി കൊണ്ട് പ്രാണ പകപ്പോടെ ചോദിച്ചു.. "കളർ.. ദിയാന്റെ കൈ തട്ടി വീണതാ.." "എന്ത് കൈ തട്ടൽ.. ആ ചായം തീർന്നാൽ ഞാനെങ്ങനെ ബാക്കി ടാറ്റു വരയ്ക്കും.. ആ ശലഭം വരയ്ക്കാണേൽ ഉള്ള ഈ ചായം ഒരു സ്ഥലത്തും വാങ്ങാൻ കിട്ടില്ല…" അവളുടെ മുഖത്തെ ദേഷ്യം കണ്ടതും ദിയാൻ വിതുമ്പി. പെട്ടെന്നവൾ ഞെട്ടികൊണ്ട് താൻ ഇപ്പോടെന്താ പറഞ്ഞതെന്ന് ഓർത്തു ദിയാന്റെ അടുത്തേക്ക് പോയി.. "സോറി.." "ചോറി.." അവനും ഒരു ചിരിയോടെ പറഞ്ഞു..

" ടിങ്.. ടിങ്…" കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും പ്രാണ അവനെ അവിടെ വെച്ച് ഡോർ തുറക്കാൻ പോയി.. "പ്രാണിച്ചി വിടെന്നോ.. ദിയാൻ പോയി നോക്കാ.." അവൻ അതും പറഞ്ഞോണ്ട് ചാരിയിട്ട് ഡോർ തുറന്നു മുന്നോട്ട് നോക്കി .. തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൻ ഭയത്തോടെ പ്രാണയുടെ അടുത്തേക്ക് ഓടി പോയി പ്രാണക്ക് പിന്നിൽ ഒളിച്ചു നിന്നു.. "ആരാ അത് ദിയാൻ…???" _____•🦋•______ "ദേ അത് നോകിയെ.." റൂമിൽ ഉള്ള ചെറു വിടവിലേക്ക് ചൂണ്ടി കൊണ്ട് ഡൗല പറഞ്ഞതും കോൺസ്റ്റബിൾ ചേച്ചി അങ്ങോട്ട് നോക്കി.. "എന്താ അവിടെ.." "നിങ്ങൾ.. ആകാശത്തുള്ള ആ നീലയും ചുവപ്പും നിറമുള്ള ഗോളം കണ്ടില്ലേ.." ഡൗല വിടവിലൂടെ ആകാശത്തേക്ക് നോക്കി കൊണ്ട് പറഞ്ഞതും ആ സ്ത്രീ ഒന്ന് കൂടെ അങ്ങോട്ട് നോക്കി.. "ആഹ്.. അതേതെങ്കിലും ഗൃഹമായിരിക്കും…" " ഏത് ഗ്രഹം..?? "

ഡൗലയുടെ ചോദ്യം കേട്ട ആ സ്ത്രീ അതിലേക്ക് ഒന്ന് നോക്കി അവളെ നോക്കി.. "ആ നീല നിറം കണ്ടിട്ട് എനിക്ക് നിന്റെ നീല കണ്ണുകൾ ഓർമ വരുന്നു.." ആ സ്ത്രീ പറഞ്ഞതും അവൾ തന്റെ കണ്ണുകളിലൂടെ കൈയ്യോടിച്ചു.. "അതെന്തേലും ആവട്ടെ.. മോൾ കിടന്നുറങ്ങിക്കോ.. " ആ സ്ത്രീ അതും പറഞ്ഞോണ്ട് ഇരുന്നിടത് ഉറക്കം ആരംഭിച്ചു.. അവൾ തന്റെ തല മേശയിൽ വെച്ചോണ്ട് ആകാശത്തുള്ള ആ ഗോളത്തിലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ടിരുന്നു..ആ നീല കണ്ണുകൾ എന്തിനെന്നില്ലാതെ തിളങ്ങി കൊണ്ടിരുന്നു.. പെട്ടന്ന് ആ വിടവിൽ ഉള്ള ഗ്രിൽസ് ആരോ ഇളക്കുന്നത് പോലെ തോന്നിയതും അവൾ ഭയത്തോടെ അങ്ങോട്ട് നോക്കി.. "ആരാ അത്…??" അവൾ ഒരല്പം ഭയത്തോടെ ചോദിച്ചു......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story