🦋 THE TITALEE OF LOVE🦋: ഭാഗം 37

the titalee of love

രചന: സൽവ

"എങ്ങോട്ടാ…" പിന്നിൽ നിന്ന് അങ്ങനെയൊരു ശബ്ദം കേട്ടതും അയാൾ തിരിഞ്ഞു നോക്കി… "നിങ്ങൾ….!!" അത്ര മാത്രം മൊഴിഞ്ഞു കൊണ്ട് അയാളെ കണ്ട ആ ചിത്രശലഭം ആകാശത്തേക്ക് ഉയർന്നു പൊങ്ങി… ആ ബംഗ്ലാവിനെ ആകെ കുലുക്കി മറിക്കും വിധം ശക്തമായ കാറ്റ് ആഞ്ഞുവീശി.. അഗ്നിഹോത്രി വീടിന്റെ മുൻപിലായി ഉള്ള ചുവരിൽ കൊത്തി വെച്ച പേരിലേക്ക് ഒന്ന് നോക്കിയ ശേഷം അയാൾ ആകാശത്തുള്ള ഗോളത്തിലേക്ക് ഒന്ന് കൂടെ നോക്കി.. "എന്തൊക്കെയോ ഇനിയും ചെയ്തു തീരാനുണ്ട്… ആ രണ്ട് പെൺകുട്ടികൾക്കു പിന്നിൽ ഉള്ള മറവുകൾ നീങ്ങ പെടുന്നില്ല.." അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അയാൾ തന്റെ കാലുകൾ വീണ്ടും മുന്നോട്ട് വെച്ചു.. ബംഗ്ലാവിന്റെ മുറ്റതാകെ നിറഞ്ഞു കിടക്കുന്ന ശലഭങ്ങളുടെ ചിറകുകൾ കണ്ടതും അയാളുടെ മനസ്സിലേക്ക് സർവ നാശങ്ങൾക്കും കാരണമായ ആ ദിവസം ഓടിയെത്തി..എന്തെനെന്നില്ലാതെ അയാളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. കണ്ണുകളൊന്ന് മുറുക്കിയടച്ചു തുറന്ന ശേഷം അയാൾ ബംഗ്ലാവിന്റെ അകത്തേക്ക് കയറി..അകത്തു ചിലന്തി വല പിടിച്ച ചിത്രത്തിലേക്കെല്ലാം ഒന്ന് നോക്കിയ ശേഷം അയാൾ ഒന്ന് കൂടെ മുന്നോട്ട് നടന്നു.. " ഖിസ്മത്.. " ഒരു സ്ഥലത്തെത്തിയപ്പോൾ അയാളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അയാളുടെ കണ്ണുകൾ വല്ലാതെ തിളങ്ങി.. അയാൾക് ചുറ്റും നീല നിറമുള്ളയാ ചിത്ര ശലഭം പാറി കളിച്ചു.. " പ്രണയം…!! "

ഇടർച്ചയോടെ.. എങ്കിലും വല്ലാത്തൊരു സന്തോഷത്തോടെ അയാൾ അവിടെ മുട്ട് കുത്തിയിരുന്നു.. നിലത്തുള്ള കേവലം ആ ഒരു അസ്ഥിയിൽ അയാൾ തന്റെ കൈകൾ ചേർത്ത് വെച്ചു.. ആ അസ്ഥികൂടത്തിന്റെ കൈയ്യിൽ മുറുകെ പിടിക്കും തോറും അയാളുടെ ചുണ്ടുകൾ വല്ലാതെ വിടർന്നു കൊണ്ടിരുന്നു.. "ഞാനാ.. ഞാനാ നിന്റെ പ്രണയം.." ഭ്രാന്തമായി അതും മൊഴിഞ്ഞു കൊണ്ട് അയാൾ ആ അസ്ഥികൂടാതെ വാരി പുണർന്നു.. ആ എല്ലിൻ കൂട് നുറുങ്ങിയില്ല… ദ്രവിച്ചു തീർന്നയാ ശരീരത്തിൽ ശിഷ്ടം വന്ന അസ്ഥികൾ പോലും തന്റെ പ്രണയത്തെ തിരിച്ചറിഞ്ഞു..!!! തലയോട്ടിയുടെ ഭാഗം മടിയിലേക്ക് എടുത്ത് വെച്ച് അവിടമാകെ അയാൾ ചുംബങ്ങൾ കൊണ്ട് മൂടി.. കാണുന്നവരും കേൾക്കുന്നവരും ഒരു പോലെ അതിന് ഭ്രാന്തെന്ന് പറയുമെങ്കിലും അയാൾക്ത് പ്രണയമായിരുന്നു.. ഇന്ന് കേവലമൊരു അസ്ഥികൂടം ആയിരുന്നത് ഒരിക്കൽ അയാളുടെ പ്രണയമായിരുന്നു.. "ഞാൻ ദാവൂദ് അമയ്ൻ തിരിച്ചു വന്നിരിക്കുന്നു.. നിനക്ക് വേണ്ടി മാത്രമാണ് ഖിസ്മത്… നിനക്കായി മാത്രം.. നിന്നെ കൊന്നവരെയും കൊല്ലാൻ കൂട്ട് നിന്നവരെയും എല്ലാം അവർക്കൊപ്പം ചേർന്ന് കൊന്ന് കളയണം.. കൂടെ ദുരൂഹതകൾ ഏറെ നിറഞ്ഞ അവനെ തേടി കണ്ട് പിടിക്കണം…"

അതും പറഞ്ഞു കൊണ്ടയാൾ തന്റെ വസ്ത്രത്തിന്റെ ഉള്ളിൽ നിന്ന് ഒരു കവർ പുറത്തെടുത്തു്.. അതിലാകെ ഉണങ്ങി കരിഞ്ഞു ഭസ്മം പോലെയായ പൂക്കളുടെ അംഷമായിരുന്നു.. "അന്ന്… നീ പോയ ദിവസം.. നിനക്ക് തരാൻ വേണ്ടി വാങ്ങിയതായിരുന്നു.. പക്ഷേ.. അന്നതിന് പറ്റിയില്ല.. എങ്കിലും ഇന്നുമിത് ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. എന്റെ ഹൃദയത്തിൽ നിന്നോടുള്ള പ്രണയം സൂക്ഷിച്ചു വെച്ചത് പോലെ.." അത്രയും പറഞ്ഞു കൊണ്ട് ആ മനുഷ്യൻ പൊട്ടി കരഞ്ഞു..ആ പൂക്കൾ അടങ്ങിയ കവർ അയാൾ ആ അസ്ഥികൂടത്തിന്റെ കൈയ്യിൽ വെച്ച് കൊടുത്തു.. ആ അസ്ഥികൂടത്തിലേക്ക് ഒന്ന് നോക്കിയ ശേഷം അവിടെന്ന് എഴുന്നേറ്റു പുറത്തേക്കിറങ്ങി.. മനസ്സ് അകത്തു നിൽക്കാൻ പ്രേരിപ്പിച്ചെങ്കിലും മറ്റു പലതും അയാളെ തടഞ്ഞു.. *. * * ഇതേ സമയം അഗ്നിഹോത്രി ബംഗ്ലാവിന്റെ അടുത്തായിട്ടുള്ള ഒരു കുന്നിന്റെ മുകളിൽ ഉള്ള ഗുഹയിലെ അർദ്ധമായി നീലയും പച്ചയും കലർന്ന ഹോത്രീ മാണിക്യം വെട്ടി തിളങ്ങി.. _____•🦋•______ "ആഹീ…" അലറി വിളിച്ചു കൊണ്ട് ലക്കി ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു.. കിതച്ചു കൊണ്ടവൾ ജഗ്ഗിൽ നിന്ന് വെള്ളമെടുത്തു കുടിച്ചു.. "ആഹീ… എന്റെ ആഹിക്ക് എന്താ പറ്റിയെ… ഞാനെന്താ അങ്ങനെയൊക്കെ കണ്ടത്…"

സ്വയം ചോദിക്കുമ്പോൾ അവളുടെ മനസ്സാകെ അൽപം മുൻപ് കണ്ട ആഹിയുടെ അവസ്ഥയായിരുന്നു.. "എനിക്ക് ആഹിയെ കാണണം.. അല്ലെങ്കിൽ ഇപ്പോയൊന്നും ഒരു സമാധാനവും ഉണ്ടാവില്ല.." അതും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റ് ഷെൽഫിൽ നിന്ന് ജാക്കറ്റ് എടുത്ത് ധരിച്ചു..ആരും പുറത്തില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം വീടിന്റെ പുറത്തിറങ്ങി ഷെഡിൽ നിന്ന് പൊടി പിടിച്ചു കിടക്കുന്ന സ്‌കൂട്ടി പുറത്തേക്ക് ഉരുട്ടി കൊണ്ട് വന്നു.. ഒന്ന് കൂടെ വീട്ടിലേക്ക് നോക്കിയ ശേഷം അവൾ ആഹിയുടെ വീട്ടിലേക്ക് വണ്ടി തിരിച്ചു.. അവന്റെ വീടിന്റെ മുന്നിലെത്തിയതും അവളുടെ മനസ്സിൽ എന്തെന്നില്ലാത്ത വേദന തോന്നി.. അവൾക് ആ വീട്ടുകാരോടെല്ലാം എന്തെന്നില്ലാത്ത വെറുപ്പ് തോന്നി..മനസ്സിൽ അവസാനമായി ആ വീടിന്റെ പടിയിറങ്ങിയ ദിവസം ഓടിയെത്തി. •°•°•°•°•°•°•°•°•°•°• "പ്ലീസ്… എനിക്കെന്റെ ആഹിയെ തിരിച്ചു തരോ.. എവിടെയാന്ന് പറഞ്ഞാലെങ്കിലും മതി..എനിക്കറിയാം നിങ്ങൾക്കവൻ എവിടെയാനുള്ളതെന്ന് അറിയാമെന്ന്…" അവൾ ആ സ്ത്രീയുടെ കാലിൽ പിടിച്ചു പറഞ്ഞതും ആ സ്ത്രീ അവളെ തള്ളി മാറ്റി.. "ഞങ്ങൾക്കറിയില്ല.. നിന്റെ ആഹി നിന്നെ വേണ്ടാനിട്ട് പോയി കാണും.. നീ.. നീ ഒറ്റ ഒരുത്തി ശ്രദ്ധിച്ചിരുന്നേൽ എന്റെ മോളിന്ന് ജീവനോടെ ഇരുന്നേനെ..

ഇനി എന്റെ മോനെ കിട്ടീട്ട് അവനെ കൂടെ മരണത്തിന് ഇട്ട് കൊടുക്കാൻ അല്ലെ.." അമർഷത്തോടെ ആ സ്ത്രീ പറഞ്ഞതും അവൾ ദയനീയ ഭാവത്തിൽ ആ സ്ത്രീയെയും അവർക്കടുത്തുള്ള മധ്യവയസ്കനെയും നോക്കി.. "ഉമ്മാ.. ഉപ്പാ..ഒന്നും അറിഞ്ഞോണ്ടല്ല.. ഉപ്പാ നിങ്ങളെങ്കിലും ഒന്ന് മനസ്സിലാക്കോ…" നിറഞ്ഞ കണ്ണാലെ അപേക്ഷയുടെ സ്വരത്തിൽ അവൾ പറഞ്ഞു.. "നിന്റെ ആഹി മരണപ്പെട്ടു… ഇനിയെങ്കിലും ഒന്നിറങ്ങി പോയി കൂടെ…" ആ സ്ത്രീയുടെ വാക്കുകൾ തികച്ചും സ്വാർത്ഥമായിരുന്നു.. അവർ പറഞ്ഞത് കേട്ട ലക്കി ഞെട്ടികൊണ്ട് അവരിൽ നിന്ന് അകന്നു നിന്നു.. "എന്റെ ആഹി മരിച്ചിട്ടില്ല…" അതും പിറുപിറുത്തു കൊണ്ട് ഇറങ്ങി പോവുന്നതിനു ഇടയിൽ തന്നെ പുച്ഛത്തോടെ നോക്കുന്ന ഇഷയെ അവൾ കണ്ടിരുന്നു.. •°•°•°•°•°•°•°•°•°• അന്നത്തെ ഓർമയിൽ ഉള്ളൊന്ന് വേദനിച്ചു.. "ഇങ്ങോട്ട് കയറാൻ തോന്നുന്നില്ല.. എങ്കിലും ഇങ്ങോട്ട് കയറാതിരിക്കാണും പറ്റുന്നില്ല.." ഒരുനിമിഷം അവൾ ചിന്തയിൽ ആണ്ടെങ്കിലും മനസ്സിലേക്ക് ഒരല്പം മുൻപ് താൻ സ്വപ്നത്തിൽ കണ്ട ദൃശ്യം മനസ്സിലേക്ക് തെളിഞ്ഞു വന്നതും അവൾ മനസ്സിനെ പാകപ്പെടുത്തി മതിലിൽ വലിഞ്ഞു കയറി.. പുറത്ത് കൂടെയുള്ള സ്റ്റൈർ കയറി ആഹിയുടെ റൂമിന്റെ മുന്നിലെത്തി.. റൂമിന്റെ മുന്നിൽ എത്തിയതും തന്റെ കൈയ്യിൽ ഉള്ള റൂമിന്റെ താക്കോൽ എടുത്ത് ഡോർ തുറന്നു.. അവളുടെ ഹൃദയം എന്തിനെന്നില്ലാതെ മിടിച്ചു കൊണ്ടിരുന്നു.. _____•🦋•______

"നിർത്തു.,." അങ്ങനെയൊരു സ്വരം കേട്ടതും അർദ്ധമായി നീലയും ചുവപ്പും ഉള്ള ലോകത്തുള്ള ഓരോ ചിത്രശലഭങ്ങളും rekalugala കളും നിശ്ചലമായി.. "ഇന്ന് titalee world ന്റെ അടുത്ത രാജകുമാരിയെ തിരഞ്ഞെടുക്കേണ്ട ദിവസമാണ്.. നിലവിലെ നമ്മുടെ രാജകുമാരി നസീറാ ഖിസ്മത്തിന് ശേഷം ഈ ലോകം നിയന്ത്രിക്കേണ്ട നമ്മുടെ രാജകുമാരി ഇന്നും ഈ ലോകത്തു എത്തിയിട്ടില്ല.. മരണപ്പെട്ട എല്ലാ rekkalugala കളും ഇവിടെയെത്തിയെങ്കിലും അവൾ മാത്രം ഇവിടെ എത്താത്ത സാഹചര്യത്തിൽ നസീറാ ഖിസ്മത് തന്റെ കിരീടം ഇവിടെ അയിച്ചു വെക്കേണ്ടതാണ്.. അവരിൽ മുതിർന്നയാൾ തന്റെ നീല ചിറകുകൾ അടിച്ചു ഒന്ന് ഉയർന്നു നിന്നു കൊണ്ട് പറഞ്ഞു.. ( ഇതാണ് titalee വേൾഡ്.. അർദ്ധമായി ചുവപ്പും അർദ്ധമായി നീലയും കലർന്ന ഒരു മാജിക്കൽ ലോകം.. മരണപ്പെട്ട എല്ലാ rekalugala കളും ഇവിടെയെത്തിപ്പെടും.. നീല നിറമുള്ള ഭാഗം നല്ല rekalugala കൾക്കും ചുവന്ന ഭാഗം ദുഷ്ടരായ rekalugala ൾക്കും..ഇങ്ങനെ വിഭജിച്ച ഈ സ്ഥലത്തിന് മുഴുവനായിട്ട് ഒരൊറ്റ രാജകുമാരി ആണ് ഉള്ളത്.. ശക്തർ നീല ആയത് കൊണ്ട് തന്നെ അവരിൽ നിന്നാണ് രാജകുമാരിയെ തിരഞ്ഞെടുക്കുന്നത്.. ) ആ ലോകത്തുള്ള പൂക്കൾ നിറഞ്ഞിരുന്ന ഉദ്യമാനത്തിലൂടെ പറന്നു നടന്നിരുന്ന ചിത്രശലഭങ്ങൾ എല്ലാം കേട്ടത് വിശ്വസിക്കാൻ പറ്റാതെ അവരെയും ഖിസ്മത്തിനെയും മാറി മാറി നോക്കി.. "അപ്പോൾ പുതിയ രാജകുമാരി…???"

അവർ ഏവരും ഒരേ സ്വരത്തിൽ ചോദിച്ചതും ഖിസ്മത് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ട് വന്നു.. "അവർ വരില്ലാ.. അവർ രണ്ട് പേരാണ്.. അവരുടെ ദൗത്യം അവിടെയാണ് ഇവിടെയല്ലാ.. അവർക്ക് ഭൂമിയിൽ അവശേഷിക്കുന്ന ഹോത്രി മാണിക്യം രക്ഷിക്കുക എന്ന വലിയ ദൗത്യം തന്നെയുണ്ട്… ഇന്ന് ഞാനീ കിരീടം ഇവിടെ അയിച്ചു വെയ്ക്കുന്നു… ഇനി മുതൽ എന്ന് അവൾ ഹോത്രി മാണിക്യം സ്പർശിക്കുന്നോ അന്ന് മുതൽ അവളാവും ഈ ലോകത്തിന്റെ രാജകുമാരി.. ജീവനോടെ തന്നെ ഈ ലോകം ഭരിക്കാൻ പോവുന്ന ആദ്യത്തെ രാജകുമാരി.." ഖിസ്മത് എല്ലാവരോടും ആയി പറഞ്ഞു നിർത്തിയതും എല്ലാ രേഖലുഗാലകളും സന്തോഷം കൊണ്ട് വട്ടത്തിൽ പറന്നു… "ഞങ്ങളും ഞങ്ങളുടെ വരും രാജകുമാരിയെ സ്വീകരിക്കാൻ തയ്യാറായിരിക്കുന്നു…." അവർ ഓരോരുത്തരും ഒരേ സ്വരത്തിൽ മൊഴിഞ്ഞു.. ഖിസ്മത് തന്റെ തലയിൽ നിന്ന് കിരീടം കൈയ്യിൽ എടുത്ത് അതിനെ ഒന്ന് ചുംബിച്ചു.. അവളുടെ പച്ചയും നീലയും കണ്ണുകൾ ഒന്ന് തിളങ്ങി.. ആ കിരീടംത്തിന്റെ നടുക്കായിട്ട് ഒരു നീലയും പച്ചയും കലർന്ന മാണിക്യം ഉണ്ടായിരുന്നു..ആ മാണിക്യവും ചെറുതായൊന്ന് തിളങ്ങി.. അവളാ കിരീടം അവിടെ വെച്ച് കൊണ്ട് എല്ലാ രെക്കാലുകളുടെയും അടുത്തേൽക് തിരിച്ചു വന്നു..

മറ്റുള്ളവർ എല്ലാം അവരുടേതായ പണിയിൽ മുഴുകി.. നിറയെ പൂക്കൾ ഉള്ള ആ ലോകത്തൂടെ അവരെല്ലാം പാറി കളിച്ചു.. "ഖിസ്മത്…" അവരിൽ ഏറ്റവും മുതിർന്ന ആളുടെ വിളി കേട്ടതും ഖിസ്മത് തിരിഞ്ഞു നോക്കി.. "എന്ത് പറ്റി…" നിറഞ്ഞു വന്ന അവളുടെ കണ്ണുകൾ കണ്ട് അവർ ചോദിച്ചു. "എന്നെ വീണ്ടും വീണ്ടും പ്രണയിച്ചു കൊണ്ടിരിക്കുന്നു… തിരിച്ചങ്ങോട്ട് പോവാൻ തോന്നുന്നു.. ഇനിയും ഒരു ഖിസ്മതും ദാവൂദു ഉണ്ടാവരുതെന്ന് കരുതിയ ലാക്കിയ അവിടെ തന്നെ നിന്നോട്ടെ എന്ന് പറഞ്ഞത്… പക്ഷേ ഇപ്പോഴും അവരിൽ ഒരാൾ എന്ത് കൊണ്ട് ഇവിടെ എത്തിയില്ല എന്നുള്ളതാണ് എനിക്ക് മനസ്സിലാവാത്തത്...പോരാത്തതിന് നമ്മുടെ ശത്രുവിന്റെ ശക്തികൾ വർധിച്ചു വരുന്നു… ഒരുപക്ഷെ നുസ്രത് ഹോത്രി മാണിക്യം കൂടെ കൈകൽ ആക്കിയാൽ അവളെ ഈ titalee വേൾഡ് മുഴുവൻ ശ്രമിച്ചാലും എതിർക്കാൻ കഴിയില്ല.." ഖിസ്മത് ആശങ്കയോടെ പറഞ്ഞു.. "നീ പേടിക്കേണ്ടതില്ല.. അവൾ വരും.. അവൾക്കവിടെയുള്ള ലക്ഷ്യങ്ങൾ പൂർത്തിയാക്കിയ ശേഷം അവൾ ഇവിടെ എത്തും.. തിതലീ വേൾഡിൽ ചുവപ്പിനെക്കാൾ അധികം നീല വ്യാപിക്കപ്പെടും..." അവർ പറഞ്ഞതും ഖിസ്മത്തിന്റെ ചുണ്ടുകൾ ഒന്ന് വിടർന്നു.. _____•🦋•_____ "ആരാ ഈ സമയത്ത്…" പുറത്ത് നിന്നുള്ള ശബ്ദം കേട്ട് ആലിയ ഉണർന്നു കൊണ്ട് തന്റെ ഭർത്താവിനോട് ചോദിച്ചു.. "അറിയില്ല.." അതും പറഞ്ഞു കൊണ്ട് അയാൾ അവരുടെ കൈ പിടിച്ചു പുറത്തേക്കിറങ്ങി നോക്കി..

"നിങ്ങളൊക്കെ എന്താ ഈ പാതിരാത്രിക്ക് ഇവിടെ.." അവർക്ക് മുന്നിൽ നിക്കുന്ന ഗുണ്ടകളെ നോക്കി അയാൾ ചോദിച്ചതും അതിൽ ഒരു ഗുണ്ട അവരെ തള്ളി മാറ്റി അകത്തേക്ക് കയറി. "നിങ്ങളുടെ പ്രിയ പുത്രി മിയ ജീവിച്ചിരിപ്പുണ്ടെന്നും ആ ആൾ അവൾക് കൂടെ ഉണ്ടെന്നുമെല്ലാം കേട്ടല്ലോ.. എവിടെ കേറ്റി ഒളിപ്പിച്ചു വെച്ചതാ…" അയാൾ അവർക്ക് നേരെ തിരിഞ്ഞു ചോദിച്ചു.. "അതിന് മിയ ജീവിച്ചിരിപ്പുണ്ടെന്ന് നിങ്ങളോട് ആരാ പറഞ്ഞത്..ഞങ്ങളുടെ മൂത്ത മോൾ മരിച്ചു.. ബാക്കി രണ്ട് മക്കൾ എവിടെയാന്ന് പോലും ഞങ്ങൾക്കറിയില്ല.." ആലിയ ദയനീയ ഭാവത്തുൽ പറഞ്ഞെങ്കിലും അയാൾ ആ വീടാകെ തിരഞ്ഞു.. "അവൾ ഇവിടെയല്ല കേരളത്തിൽ ആണെന്ന് ഞങ്ങൾക്കും അറിയാം.. ആ ആൾ എവിടെയാണെന്നാ ഞങ്ങള്ക്ക് അറിയേണ്ടത്.." അയാൾ അവസാനമായി എന്നോണം ആലിയയോട് ചോദിച്ചു അപ്പോഴും അവർക്ക് അറിയില്ല എന്ന് തന്നെയായിരുന്നു മറുപടി.. "ആ ആൾ ഏകദേശം കാണാൻ എങ്ങനെ ഇരിക്കും.." ഒരു ഗുണ്ട അവരിലെ തലവനോടായി ചോദിച്ചു. "ഒരു കണ്ണ് നീലയും മറു കണ്ണ് പച്ചയും ആണ്.." "നിങ്ങൾ ആരാ എന്നെങ്കിലും പറയുമോ.. എല്ലാരും കൂടെ ഞങ്ങളെ മോളെ കൊന്നില്ലേ.. ഇനിയും എന്തിനാ ഞങ്ങളുടെ സമാധാനം ഇല്ലാതാക്കാൻ വേണ്ടി ഇങ്ങോട്ട് വന്നത്…"

ദേഷ്യത്തിൽ അയാൾ ചോദിച്ചതും ആ ഗുണ്ട അവിടെയുള്ള ഒരു ചെയറിൽ കയറി ഇരുന്ന് അവരെ നോക്കി.. "ഞങ്ങൾ വിഘ്‌നേഷിന്റെ ആൾകാർ ആണ്.. ഞങ്ങളുടെ ബോസ്സ് അങ്ങ് കേരളത്തിൽ നിന്ന് വിളിച്ചു പറഞ്ഞതാണ് മിയ ജീവിച്ചിരിപ്പുണ്ടെന്നുള്ളത്… അങ്ങനെയെങ്കിൽ ആ ആളും ജീവിച്ചിരിപ്പുണ്ടാവും എന്നത് ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു..ഇപ്പോൾ ഞങ്ങൾ പോവും.. പക്ഷേ ഈ വീടിന്റെ ചുറ്റും ഞങ്ങൾ നിരീക്ഷിച്ചിരിക്കും..ആ ആളെ എങ്ങാൻ കണ്ട് കിട്ടിയാൽ അറിയാല്ലോ.." ഭീഷണിയുടെ സ്വരത്തിൽ അതും പറഞ്ഞു കൊണ്ട് അയാൾ ഇറങ്ങി പോയതും ആലിയ ഭയത്തോടെ തന്റെ ഭർത്താവിനെ നോക്കി.. "ഡൗല എപ്പോയാ കേരളത്തിൽ പോയത്.. അവൾ അവിടെ ശത്രുക്കൾക് അടുത്തല്ലേ.. അവൾക്കാണെങ്കിൽ അവരൊക്കെ എങ്ങനെ അവള്ടെ ശത്രുക്കൾ ആയെന്ന് പോലും അറിയില്ല.. എനിക്ക് പേടിയാവുന്നു.. അന്നങ്ങനെ ഒരു തീരുമാനം നമ്മൾ എടുത്തിരുന്നില്ലായിരുന്നെങ്കിൽ പാവം ഡൗലയുടെ ജീവിതം ഇങ്ങനെയൊന്നും ആവില്ലായിരുന്നു.." ആലിയ കണ്ണീരോടെ അതും പറഞ്ഞു കൊണ്ട് അയാളോട് ചേർന്ന് നിന്നു.. . "എല്ലാം ശെരിയാവും..നമ്മുടെ മക്കളൊക്കെ തിരിച്ചു വരുമായിരിക്കും.." അത്രമാത്രം പറഞ്ഞു അവളെ ആശ്വസിപ്പിക്കാൻ മാത്രമേ അയാളെ കൊണ്ട് കഴിഞ്ഞിരുന്നുള്ളു.. _____•🦋•____

"ആാാാ…." മുടിയിൽ കൊരുത് പിടിച്ചു അലറി വിളിക്കുന്ന ആഹിയെ നോക്കി എന്ത് ചെയ്യണം എന്നറിയാതെ ലക്കി അവൻ വലിച്ചെറിഞ്ഞു പൊട്ടിച്ച സാധനങ്ങളും നിലത്തു ചിതറി കിടക്കുന്ന സിറിഞ്ചുകളും ഡ്രഗ് ബോട്ടിലുകളും നോക്കി.. "ആാാാ…." അവന്റെ അലർച്ചയുടെ ശക്തി കൂടിയതും അവൾ ഓടി ചെന്ന് അവനെ വാരി പുണർന്നു.. "ആഹി… എന്താ.. എന്താ നിനക്ക് പറ്റിയെ…" അവളുടെ സാമീപ്യം തിരിച്ചറിഞ്ഞിട്ട് എന്നോണം അവൻ ശാന്തനായി അവളുടെ മടിയിലേക്ക് വീണു.. "ലക്കീ…" അവന്റെ വിളി കേട്ടതും അവൾ അവനെ തന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് നിർത്തി.. അവളുടെ കണ്ണുകൾ എന്തെനെന്നില്ലാതെ നിറഞ്ഞു വന്നു.. "എന്റെ ആഹിക്ക് ഒന്നും പറ്റില്ല.. ഒന്നും…" പിറുപിറുത് കൊണ്ടവൾ അവന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. അവന്റെ മുടിയിലൂടെ തലോടി.. "ആാാ… എന്നെ കൊണ്ട് വേദന സഹിക്കാനാവുന്നില്ല.. " അവൻ വീണ്ടും ശബ്ദത്തിൽ അലറി വിളിച്ചതും അവൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു.. അവളുടെ മനസ്സിലേക്ക് ശരീഫിന്റെ കാര്യം ഓടിയെത്തിയതും അവൾ അവനെ അവിടെയിട്ട് ശരീഫിന്റെ റൂമിലേക്ക് പോയി ഡോർ നോക് ചെയ്തു. "ആരാ ഈ സമയത്ത്…" ഡോർ തുറന്നോണ്ട് ശരീഫ് ചോദിച്ചതും തന്റെ മുൻപിൽ നിൽക്കുന്ന ലക്കിയെ ഞെട്ടലോടെ നോക്കി..

"മോൾ… മോൾ തിരിച്ചു വന്നോ.. ഞങ്ങള്ക്ക് മാപ്പ് തന്നോ.." അയാൾ വല്ലാത്തൊരു സന്തോഷത്തോടെ അതും ചോദിച്ചു കൊണ്ട് തന്റെ ഭാര്യയെ വിളിക്കാൻ പോയതും അവൾ തടഞ്ഞു. "ഞാൻ വന്നത് അതിനൊന്നുമല്ല.. ആഹിക്ക് തീരെ സുഖമില്ല.. നിങ്ങളൊന്ന് വന്നു നോക്കോ.." അവൾ പറഞ്ഞതും അത്രയും നേരം അവരുടെ മുഖത്തുണ്ടായിരുന്ന സന്തോഷം പതിയെ മാഞ്ഞു.. "ഞാൻ വരാം…" അതും പറഞ്ഞു കൊണ്ട് അയാൾ അവളോടൊപ്പം ആഹിയുടെ റൂമിലേക്ക് ചെന്ന്. നിലത്തു ഒരു മൂലയിൽ ചുരുണ്ടു കൂടി കിടക്കുന്ന അവനെ ഒന്ന് നോക്കിയ ശേഷം റൂമിൽ പോയി ഒരു സിറിഞ്ച് എടുത്ത് അവന്റെ ശരീരത്തിൽ കുത്തി ഇറക്കി.. "ഇവൻ ഈയിടയായി വല്ലാതെ ഡ്രഗ് അഡിക്റ്റ ആയിട്ടുണ്ട്..ഒരു ദിവസം ഡ്രഗ് യൂസ് ചെയ്യാത്തതിന്റെയാ.. മോളുടെ സാന്നിധ്യം അവനിപ്പോൾ വല്ലാതെ ആവശ്യമാണ്‌.. അതോണ്ട് മോളിപ്പോൾ തത്കാലം പോവരുത്.. ഒരച്ഛന്റെ അപേക്ഷയാണ്…" അയാൾ ദയനീയ ഭാവത്തിൽ പറഞ്ഞതിന് അവളൊന്നും പറഞ്ഞില്ല..അയാൾ അവനെ എടുത്ത് ബെഡിൽ കിടത്തിയ ശേഷം റൂമിൽ നിന്ന് ഇറങ്ങി.. ബോധമറ്റ് കിടക്കുന്ന അവനെയൊന്ന് നോക്കിയ ശേഷം അവൾ അവന്റെ അടുത്തിരുന്നു.. "എന്തിനാ ആഹീ.. നമ്മൾ തമ്മിൽ ഒരിക്കലും ഒന്നിക്കില്ലെന്ന് നിനക്കറിയില്ലേ..

പിന്നെയെന്തിനാ സ്വയം ചാവുന്നേ.. ജീവിതത്തിൽ വേറെയൊരു പെണ്ണിനെ കണ്ട് പിടിച്ചു സുഖമായി ജീവിക്ക്..ഇത്രയും കാലം നീ പോയപോലെ ഞാനും പോയിക്കോളാം.. വേണെങ്കിൽ ഈ ലോകം വിട്ട് തന്നെ.." "എനിക്ക് നീയില്ലേ പെണ്ണെ.. നീ മാത്രം…!!!" ആ അബോധാവസ്ഥയിലും അവൻ പറഞ്ഞതും അവൾ അവനെ തന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് നിർത്തി.. "നിന്ന് വിട്ട് കൊടുക്കാൻ എന്നെ കൊണ്ട് കഴിയുന്നില്ല.. പക്ഷേ പ്രണയിക്കാനും കഴിയുന്നില്ല.." വേദനയോടെ ഓർത്തു അവനിൽ നിന്ന് വിട്ട് നിൽക്കാൻ ശ്രമിച്ചെങ്കിലും അവനവളെ മുറുകെ പിടിച്ചിരുന്നു.. "എനിക്ക് നീയില്ലേ പെണ്ണെ… നീ മാത്രം…!!" അവന്റെ ചുണ്ടുകൾ അപ്പോഴും മൊഴിയുന്നുണ്ടായിരുന്നു.. അവനെ തന്നെ നോക്കി കിടക്കുമ്പോൾ ആയിരുന്നു അടുത്തുള്ള മുറിയിൽ നിന്ന് ടോയ് കാർ ഒരുട്ടുന്നതിന്റെയും പാവ ഡാൻസ് കളിക്കുന്നതിന്റെയും ഒക്കെ ശബ്ദം കേട്ടത്… "എസി ഉറങ്ങിയില്ലേ…" സ്വയം ചോദിച്ചു കൊണ്ട് അവൾ അങ്ങോട്ട് പോവാൻ തുനിഞ്ഞെങ്കിലും ഇഷയുടെ മുഖം ഓർത്തു അവിടെ തന്നെ ഇരുന്നു.. _____•🦋•_____ " ഗുഡ് morning.." "ഗുഡ് morning…"

എലയും ലൈത്തും പരസ്പരം പറഞ്ഞു കൊണ്ട് എഴുന്നേറ്റ് ഇരുന്നു പരസ്പരം നോക്കി ചിരിച്ചു.. "ലൈത്.. ലൈത്തിന് ഒരു കാര്യം അറിയോ…ഭാര്ബീ ബോയ് പ്രേതം ആണല്ലോ..." എല ചിരിയോടെ പറഞ്ഞതും ലൈത് ആ പാവയിലേക്ക് ഒന്ന് നോക്കി.. "നിനക്കത് കേവലം ഒരു പാവയായിട്ട് ഇപ്പോൾ തോന്നും… അത് നമുക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ മാത്രമൊന്നും നീ വളർന്നിട്ടില്ല.." മനസ്സിലോർത്തു കൊണ്ട് അവൻ അവളെ നോക്കി.. "എല മോൾക് ഇന്നും സ്കൂളിൽ പോവണം… എസിയെ കാണണം.." അതും പറഞ്ഞു കൊണ്ടവൾ തുള്ളി കളിച്ചു പുറത്തേക്കിറങ്ങി പോയി.. അവൾ പോയതും അവനൊന്നു ചിരിച്ചു എഴുന്നേറ്റ് അവളുടെ യൂണിഫോം അയൺ ചെയ്ത് വെച്ചു അവളുടെ ഷോക്സ് റെഡിയാക്കുമ്പോൾ ആയിരുന്നു അവന്റെ ഫോൺ റിങ് ചെയ്തത്.. ഹയാസ് ആണെന്ന് കണ്ടതും അവനൊരു ചെറു ചിരിയാലെ കാൾ അറ്റൻഡ് ചെയ്തു.. "എന്ത്….???" മറുതലക്കൽ നിന്ന് ഹയാസ് പറയുന്നത് കേട്ട് അവൻ ഞെട്ടലോടെ ചോദിച്ചു..…...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story