🦋 THE TITALEE OF LOVE🦋: ഭാഗം 38

the titalee of love

രചന: സൽവ

"എന്ത്….???" മറുതലക്കൽ നിന്ന് ഹയാസ് പറയുന്നത് കേട്ട് അവൻ ഞെട്ടലോടെ ചോദിച്ചു.. "ആഹ്… ഞാനിന്ന് എഴുന്നേറ്റപ്പോൾ ഇത്തയെ ഇവിടെ എവിടെയും കാണുന്നില്ല.. ഇനി അവർക്കും മിയ ദീദിക്ക് പറ്റിയ പോലെ എന്തെങ്കിലും പറ്റിക്കാണുമോ…" ഹയാസ് വേവലാതിയോടെ ചോദിച്ചതും ലൈത് ബെഡിലേക്ക് ഇരുന്നു.. "മിയക്ക് പറ്റിയത് പോലെ ഒന്ന് അവൾക്കും സംഭവിച്ചാൽ.. ശത്രുക്കൾ എല്ലാം സ്ഥലത്തുമുണ്ട്… പക്ഷേ ആഹി അതിന് സമ്മതിക്കും എന്ന് നിനക്ക് തോന്നുന്നുണ്ടോ.. അവൻ ജീവിച്ചിരിപ്പുള്ളിടത്തോളം കാലം അവൾക് ഒന്നും സംഭവിക്കില്ല.." ലൈത് സ്വയം മനസ്സിനെ സമാധാനിപ്പിച്ചു കൊണ്ട് ഫോൺ ചെവിയോട് അടുപ്പിച്ചു.. "അവൾക്കൊന്നും സംഭവിച്ചിട്ടുണ്ടാവില്ല..അവളെന്തെങ്കിലും കേസിന്റെ ആവശ്യത്തിന് പുറത്ത് പോയതാവും…," ഹയാസിനോട് അത് പറഞ്ഞു കൊണ്ട് സമാധാനിപ്പിച്ചു അവൾ എലയെ തിരഞ്ഞു പുറത്തേക്കിറങ്ങി.. "എലാ.. എല കൊഛേ…" അവൻ നീട്ടി വിളിച്ചെങ്കിലും മറുപടി ഒന്നും ഉണ്ടായിരുന്നില്ല.. "എലാ… നീയെവിടെയാ…" അവന്റെ വിളിയിൽ വേവലാതി കലർന്നിരുന്നു.. അവൾ ആരെന്നുള്ള സത്യം ആർകെങ്കിലും മനസ്സിലായിട്ടുണ്ടാവുമോ എന്ന ഭയം അവനിൽ ഉടലെടുത്തു.

"ആരെങ്കിലും എന്റെ എലയെ..അവൾ ആണ് അഞ്ച് പേരിൽ ഒരാളാണെന്ന് തിരിച്ചു അറിഞ്ഞു കൊണ്ട് പോയോ..പക്ഷേ മിയക്കും എനിക്കും ഒരു മകൾ ഉള്ള കാര്യം അധികമാർക്കും അറിയില്ലായിരുന്നല്ലോ… " ആ വീട് മുഴുവൻ അവളെ തിരയുന്നതിനിടയിൽ അവൻ മനസ്സിലോർത്തു.. "ഇനിയവൾ കായലിലേക്ക് ഒറ്റക്ക് പോയോ…" അവന്റെ മനസ്സിലേക്ക് കായലിന്റെ കാര്യം വന്നതും അവൻ വേഗം കായലിലേക്ക് നടന്നു… _____•🦋•______ ലക്കിയുടെ ഫോൺ തുടരെ തുടരെ റിങ് ചെയ്യുന്നത് കേട്ടായിരുന്നു അഹ്‌സാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്.. തന്റെ ബെഡിൽ തന്റെ നെഞ്ചത് തല വെച്ച് ഉറങ്ങുന്ന ലക്കിയെ കണ്ട് അവനൊന്നു ഞെട്ടി.. "ഇവളെങ്ങനെ ഇവിടെ.." അവൻ സ്വയം ചോദിച്ചോണ്ട് ഇന്നലത്തെ കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിച്ചെങ്കിലും മൈൻഡ് ഫുൾ ബ്ലാങ്ക് ആയിരുന്നു.. റൂം മുഴുവൻ വൃത്തിയാക്കിയിട്ടത് കൊണ്ട് തന്നെ അവനൊന്നും മനസ്സിലായതും ഇല്ലാ. "ലക്കീ… നീയെന്താ ഇവിടെ.. നിനക്കെന്നോടുള്ള പ്രശ്നങ്ങളെല്ലാം മാറിയോ…" അവൻ ലക്കിയെ തട്ടി വിളിച്ചോണ്ട് ചോദിച്ചതും അവൾ ഞെട്ടിയേണീറ്റു ചുറ്റും നോക്കി.. സ്വയം തലക്കൊരു മേട്ടം കൊടുത്തു തന്നെ തന്നെ നോക്കി പുഞ്ചിരിച്ചോണ്ട് ഇരിക്കുന്ന ആഹിയെ നോക്കി.

"തന്നോടാ ചോദിച്ചേ.. നീയിനി പോവില്ലേ.. പഴയത് പോലെ എന്നും എന്നോടൊപ്പം ഉണ്ടാവുമോ.." അത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു.. "പിന്നെ.. കണ്ട കുന്തങ്ങളൊക്കെ ശരീരത്തിൽ കുത്തി വെച്ചു അലറി വിളിക്കുന്ന തന്നെ രക്ഷിച്ചത് കേവലം എന്നിലുള്ള മനുഷ്യത്വം ഒന്ന് കൊണ്ട് മാത്രമാണ്.. അല്ലാതെ തന്നോടുള്ള ദിവ്യ പ്രേമം കൊണ്ടൊന്നുമല്ല.." അവനോടായി ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് അവൾ ബെഡിൽ നിന്ന് എണീറ്റപ്പോൾ ആയിരുന്നു അവളുടെ കൈ തട്ടി മേശയിൽ ഉള്ളൊരു ഫയൽ നിലത്തേക്ക് വീണത്.. ആ ഫയലിലേക്ക് ഒന്ന് നോക്കി കൊണ്ട് അവൾ അത് എടുക്കാൻ വേണ്ടി അവൾ കുനിയുന്നതിന് മുൻപ് അവനത് എടുക്കാൻ ശ്രമിച്ചെങ്കിലും അവൾ അവന്റെ കൈ തടഞ്ഞു വെച്ച് ആ ഫയൽ കൈയ്യിൽ എടുത്തു.. അതിൽ എഴുതി വെച്ച മറ്റു കാര്യങ്ങളെക്കാൾ അതികം അവളെ ഞെട്ടിച്ചത് അതിൽ തെളിഞ്ഞു കാണുന്ന പേരായിരുന്നു.. "നീയെന്തിനാ ഇവളെ പോലെയൊരു കൊടും കൊലയാളിയുടെ കേസ് അന്വേഷിക്കുന്നത്… അതും ഫ്രീയായിട്ട് അതിന് മാത്രം നിന്റെ ആരാ ഹബ്ദ മറിയം എന്ന മൂന്ന് പേരെ ഒരുമിച്ചു കൊന്ന് ഹൈദരാബാദിൽ നിന്ന് ചാടി വന്ന കൊലയാളി…" അവൾ അവനോടായി ചോദിച്ചതും അവൻ ആ ഫയൽ അവന്റെ കൈയ്യിലാക്കി. "നീ ഇനിയും അറിയാത്ത ഒരുപാട് സത്യങ്ങളുണ്ട്… As സൂൺ ആ സത്യങ്ങളെല്ലാം നീ അറിയും.. അപ്പോൾ നിന്റെ സംശയങ്ങളെല്ലാം മാറും..

അത് വരേ ഞാനും ഇവളും തമ്മിൽ എന്താ ബന്ധമെന്ന് നീ അറിയില്ല.." അവളോടായി അവൻ പറഞ്ഞതും അവളൊന്ന് മുഖം ചെരിച്ചു അവനെ നോക്കി. "ആരാ നീ.. എനിക്കറിയാം ഞാൻ അറിയുന്നതല്ല നീയെന്നുള്ളത്.. എന്തൊക്കെയോ നീ എന്നിൽ നിന്ന് ഒളിപ്പിക്കുന്നുണ്ട്.. ഞാൻ ആരാണെന്ന് പോലും.. എന്നെ നീ ഇട്ടേച്ചു പോയതിന് വേറെ എന്തെങ്കിലും കാരണം ഉണ്ടാവുമായിരിക്കും.. എല്ലാം ഞാൻ കണ്ട് പിടിക്കും…" അവൾ വാശിയോട് പറഞ്ഞതും അവനൊന്നു ചിരിച്ചു.. "Ohk ഡാർലിംഗ്.. ഒരുറുമ്പ് പോലും നിന്നോട് സത്യങ്ങൾ പറയില്ല.. അതിനുള്ള ധൈര്യം ഒരുത്തനും ഇല്ല..എന്തായാലും എന്റെ ഭാര്യ ട്രൈ ചെയ്തോ.. ലവ് you.." "ഐ ഹേറ്റ് you.." അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് അതും പറഞ്ഞോണ്ട് അവനിൽ നിന്ന് ഒന്നും കിട്ടില്ലെന്ന്‌ അറിയാവുന്നത് കൊണ്ട് തന്നെ അവൾ മുന്നോട്ട് നടന്നു.. "ഞാനിന്ന് ഹൈദരാബാദിൽ പോവും.." അവൾ കേൾക്കാൻ പാകത്തിന് അവൻ പറഞ്ഞതും അവളത് കേൾക്കാത്ത പോലെ പുറത്തിറങ്ങി.. തൊട്ടടുത്തായിട്ട് ദുആയുടെ റൂം കണ്ടതും അവളുടെ മനസ്സ് എന്തിനെന്നില്ലാതെ വേദനിച്ചു.. "എന്റെ ദുആ…" വിറയലോടെ മൊഴിഞ്ഞു കൊണ്ടവൾ ആ റൂമിന്റെ ഡോർ തുറന്നു.. "മോളെ…." പിന്നിൽ നിന്നുള്ള വിളി കേട്ടതും അവൾ ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി..

"മോൾ തിരിച്ചു വന്നോ.." ആഹിയുടെ ഉമ്മാന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ അവൾ വേഗം തന്നെ ഇറങ്ങി പോയി.. അവളെയൊന്ന് വേദനയോടെ നോക്കിയ ശേഷം അവർ ആഹിയുടെ റൂമിലേക്ക് കയറി.. "എനിക്ക് മോനോടൊരു കാര്യം പറയാനുണ്ട്.." അവർ ആഹിയോട് പറഞ്ഞതും അവൻ ഡ്രസ്സ്‌ ചെയ്യുന്നതിനിടയിൽ മിഴികൾ ഉയർത്തി അവരെ നോക്കി… "അത്.. എനിക്ക് മിയയെ കാണണം.. അവളെവിടെയാന്ന് ഇനിയെങ്കിലും പറയോ.. എനിക്കെന്റെ ദുആയെ പോലെ തന്നെയായിരുന്നു അവളും.. ഈ ഇടയായി എനിക്കെന്തോ അവൾകേന്തോ പറ്റിയത് പോലെ തോന്നുന്നു.. അവൾ ജനിച്ചു വീണപ്പോൾ തന്നെ അവർക്ക് ശത്രുക്കൾ ഉള്ളതാ.. എനിക്കാണെങ്കിൽ ആലിയയെ വിളിച്ചിട്ട് കിട്ടുന്നുമില്ല.." അവർ ആശങ്കയോടെ പറഞ്ഞു.. "അവർക്കെന്ത് ശത്രുക്കൾ ഉണ്ടെന്നാ നിങ്ങൾ പറയുന്നത്.. ഇപ്പോഴും നിങ്ങൾ എന്നോട് എല്ലാ സത്യങ്ങളും തുറന്നു പറഞ്ഞിട്ടില്ല.. അല്ലെങ്കിലും നിങ്ങൾക് എല്ലാ കാര്യങ്ങളും എന്നോട് മറച്ചു വെച്ചാണല്ലോ ശീലം.." അവരെ കുത്തുന്ന പോലെ അവൻ പറഞ്ഞതും ആ സ്ത്രീ ഒന്നും പറയാതെ ആ റൂമിൽ നിന്നിറങ്ങി.. _____•🦋•______ "മോളെ… മോൾ എല്ലാവരോടും പ്രതികാരം ചെയ്യണം.. അതിന് വേണ്ടി പിറക്കപ്പെട്ടതാ മോൾ…"

ആ നാടോടി സ്ത്രീ എലയുടെ കവിളിൽ തട്ടി പറഞ്ഞതും എല ഭയത്തോടെ അവരെ നോക്കി.. "ദേ… അണ്ണാച്ചീ ഞാൻ ലൈതിനോട് പറഞ്ഞു കൊടുക്കും.. ദേ നോക്ക് എന്റെ ഭാര്ബീ ബോയ് പ്രേതമാ പ്രേതം…" അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു ആ പാവയെ അവർക്ക് നേരെ നീട്ടി പിടിച്ചു.. ആ നാടോടി സ്ത്രീ ആ പാവയിലേക്ക് ഒന്ന് ഉറ്റ് നോക്കി.. "മിയാ..!" ആ സ്ത്രീയുടെ ചുണ്ടുകൾ അത് മൊഴിയുമ്പോൾ കണ്ണുകൾ വല്ലാതെ തിളങ്ങിയിരുന്നു.. "ടാറ്റുകൾ വരയ്ക്കുന്ന ആ പെൺകുട്ടീ.. അവൾക്കറിയാം എല്ലാ സത്യങ്ങളും.. അവൾ വിജയിപ്പിക്കും.." അതും പറഞ്ഞോണ്ട് ആ സ്ത്രീ ആ പാവയെ വലിച്ചെടുക്കാൻ ശ്രമിച്ചതും എല അണ്ണാച്ചീ എന്നലറി വിളിച്ചോണ്ട് ഓടി കായലിന്റെ അടുത്ത് നിൽക്കുന്ന ചന്ദ്രന്റെ ഉക്കത്തേക്ക് കയറി.. "ഉയ്യോ എല കൊച്ചേ.. എന്ത് കനാടി നിനക്ക്.. എന്റെ ഊരയിപ്പോൾ വളഞ്ഞുപ്പോവും.." അയാൾ അലറി വിളിച്ചതും എല പേടികൊണ്ട് മുഖത്തേക്ക് വെച്ച കൈ മാറ്റി അയാളെ നോക്കിയ ശേഷം ചുറ്റും നോക്കി. "ഹാവു… അണ്ണാച്ചി പോയി.." അതും പറഞ്ഞോണ്ട് അവൾ അയാളെ തോളിൽ നിന്നിറങ്ങി പേടിയോടെ നടന്നു വരുന്ന ലൈത്തിനെ നോക്കി. "ലൈത്.." "പറയാതെയാണോ കായലിലേക്ക് വരുന്നത്…" അവൻ ദേഷ്യത്തിൽ ചോദിച്ചതും അവൾ ഇളിച്ചോണ്ട് അവനെ നോക്കി..

അവന്റെ കൈ പിടിച്ചു വീട്ടിലേക്ക് പോയി.. ____•🦋•_____ "എന്റെൽ കാഷൊന്നുമില്ല.." ദാവൂദ് ഒരു ബാർബർ ഷോപ്പിൽ ഉള്ള ചെയറിൽ ചെന്നിരുന്നോണ്ട് പറഞ്ഞു. "കാശില്ലാതെ താനൊക്കെ ആരെ കെട്ടിക്കാൻ വന്നതാ.. രാവിലെ തന്നെ ഓരോ ഭിക്ഷക്കാർ കയറി വരും.. മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട്.. ഇറങ്ങി പോയിക്കെ…" അവിടെയുള്ള ബാർബർ അലറിയതും ദാവൂദ് മുന്നോട്ട് വന്ന തന്റെ നീളൻ മുടികൾ ഒതുക്കി വെച്ചു അയാളെ നോക്കി.. ദാവൂദിന്റെ മുഖം വ്യക്തമായി കണ്ടതും അയാൾ വിശ്വസിക്കാൻ ആവാതെ ദാവൂതിനെ നോക്കി.. "ദാവൂദ് അമയ്ൻ.." അയാളുടെ ചുണ്ടുകൾ ഞെട്ടലോടെ മൊഴിഞ്ഞു.. അയാൾ വേഗം തന്നെ ഒരു കത്രികയെടുത്ത ദാവൂദിന്റെ മുടിയും താടിയും വെട്ടി കൊടുത്തു.. "ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു.. ആറ് വർഷങ്ങൾക് മുൻപ് നിങ്ങളെ മിയ മോൾടെ കൂടെ കണ്ടെന്നു പറയുന്നത് കേട്ടിരുന്നു..കാണാൻ വേണ്ടി വന്നപ്പോയെക്കും പോയെന്ന് പറഞ്ഞു.." അയാൾ മുടി വെട്ടുന്നതിനിടയിൽ പറഞ്ഞു.. "ഞാൻ എവിടെ ആയിരുന്നെന്നു എനിക്ക് പോലും അറിയില്ല.. മിയ.. അവളെവിടെ…വന്നത് മുതൽ അവളെ തിരയുകയായിരുന്നു…" ദാവൂദിന്റെ ചോദ്യം കേട്ട അയാൾ ഒന്ന് ഭയന്ന്.

"അത്.. മിയയും നിങ്ങളുടെ കുഞ്ഞും മരണപ്പെട്ടു.. അങ്ങനെയല്ല ആ ചെകുത്താന്റെ ജന്മം കൊന്ന് കളഞ്ഞു…" അത് പറയുമ്പോൾ ആ ബാർഭറുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു. "അവൾ മരിച്ചെന്നോ.. പക്ഷേ ആ ഗോളം…!!.. അത് പോലെ തന്നെ എനിക്കെവിടായ കുഞ്ഞുള്ളത്.. എന്റെ കുഞ്ഞു അന്ന് തന്നെ മരണപ്പെട്ടതല്ലേ.." ദാവൂദിന്റെ ചോദ്യം കേട്ടതും ആ ബാർബർ കണ്ണുകൾ തുടച്ചു അവിടെയൊരു ചെയറിൽ ചെന്നിരുന്നു.. "നസീറാ ഖിസ്മത് പ്രസവത്തോടെ മരണപ്പെട്ടതിന് ശേഷം ഞങ്ങളുടെ ജീവിതം വല്ലാത്ത കഷ്ടത്തിൽ ആയിരുന്നു.. ഈ നാട് മുഴുവൻ പട്ടിണിയിലേക്ക് തള്ള പെട്ടു.. അങ്ങനെയുള്ള ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്ന മാലാഖമാർ ആയിരുന്നു..മിയ മോളും നിങ്ങളുടെ കുഞ്ഞും.. നീലയും പച്ചയും കണ്ണുകൾ ഉള്ള ആ ആൾ.. ഓരോ ജനങ്ങളെയും അവർ താങ്ങി നിർത്തി. കൂടെ ലക്കി മോളും കൂടെ ചേർന്നപ്പോൾ എല്ലാം ശെരിയായി.. പക്ഷേ ആറ് വർഷങ്ങൾക് മുൻപ് അവർ ഏറെ വിശ്വസിച്ച ഒരാൾ തന്നെ അവരെ മൂന്ന് പേരെയും നിഷ്കരുണം കൊന്നൊടുക്കി.. അവളെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇപ്പോൾ ഏതോ ഒരു ചീളി ചെറുക്കൻ അത് ചെയ്തത് അവൾ അല്ലെന്ന് പറഞ്ഞു കേസ് റീഓപ്പൺ ചെയ്തിട്ടുണ്ട്.." അയാൾ പറഞ്ഞു നിർത്തിയതും ദാവൂദ് വിശ്വാസം വരാതെ നിന്നു.. "എന്റെ.. എന്റെ കുഞ്ഞു ജീവിച്ചിരിപ്പുണ്ടായിരുന്നോ.. പക്ഷേ ഞാനൊന്നും അറിഞ്ഞില്ല.." അയാളോട് കുരച്ചു കാശും വാങ്ങി കൊണ്ട് ദാവൂദ് റെയിൽവേ സ്റ്റേഷനിൽ കേരളത്തിലേക്ക് ഒരു ടിക്കറ്റ്റ് എടുത്തു..

"കേരളം… ആ നാട്ടിൽ ആണ് ലത്തീഫും ഭാര്യയും ഉള്ളത്.. ഖിസ്മത്തിന്റെ ശക്തികളിൽ ഒന്ന് ലഭിച്ചത് അവരുടെ മകൾക്കാണ്…" അതോർത്തു കൊണ്ട് അയാൾ അവിടെ തന്നെ ഇരുന്നു.. അപ്പോഴും അയാൾ താൻ തേടുന്ന മറ്റു പലതും ഉള്ളതും അവിടെ തന്നെയാണെന്ന് അറിഞ്ഞിരുന്നില്ല… _____•🦋•_____ "മോനെ.. ദച്ചു മോളെ കാണാനില്ല…" ഇന്നലെ രാത്രി കണ്ടയാൾ ആശങ്കയോടെ ലൈതിനോട് വന്നു പറഞ്ഞതും ലൈത് എന്ത് എന്ന മട്ടിൽ അവരെ നോക്കി.. "ഇന്നലെ രാത്രികൂടെ ഉണ്ടായിരുന്നതല്ലേ.. ആശുപത്രിയിൽ വല്ല ആവശ്യത്തിനും വേണ്ടി പോയിക്കാണും.." "ഇല്ല മോനെ.. ഞാൻ ആശുപത്രിയിലേക്ക് വിളിച്ചു നോക്കിയതാ.. അവളെ തേടി ഒരുപാട് പേര് ഇടക്ക് വരാറുള്ളതാ.. ഒരു ദിവസം ആരോ വന്നു അടിച്ചിട്ട് വലിയ പരിയ്ക്ക് ഒക്കെ ഉണ്ടായിരുന്നു.. എനിക്കെന്തോ പേടിയാവുന്നു. മോനൊന്ന് എന്റെ കൂടെ വരോ…" അയാൾ അപേക്ഷയോടെ സ്വരത്തിൽ പറഞ്ഞതും ലൈത് യൂണിഫോം ഇട്ട് വന്നു നിൽക്കുന്ന എലയെ നോക്കി.. "ലൈത് പോയിക്കോ.. എല മോൾ ചന്ദ്രേട്ടനോട് ആക്കി തരാൻ പറയാല്ലോ… ദച്ചു നഴ്സിന്റെ കാര്യത്തിൽ അങ്കിൾ പേടിക്കേണ്ടാ.. ദച്ചു നഴ്സിന്റെ ജീവന് ഒന്നും സംബവിചിട്ടില്ല.. ഇന്നാ അണ്ണാച്ചി വന്നെങ്കിലും എല മോളെ ചാക്കിലാക്കി കൊണ്ട് പോവാൻ പറ്റില്ല.."

എല അയാളോട് അതും പറഞ്ഞോണ്ട് പിങ്ക് ബാഗ് തോളിലിട്ട് പുറത്തിറങ്ങി.. ലൈത്തും അയാളും കൂടെ ദച്ചുവിന്റെ വീട്ടിലേക്ക് നടന്നു.. "ആരാ എന്താ എന്ന് പോലും എനിക്കറിയില്ല.. കേവലം പേരും ജോലിയും മാത്രമേ അറിയുള്ളു… ഞാൻ എങ്ങനെ അവളെ അന്വേഷിക്കും.." "അതൊന്നും നിങ്ങൾ പേടിക്കേണ്ട.." അവൻ അയാളെ പറഞാശ്വസിപ്പിച്ചു.. "ആ ഒരുമ്പെട്ടവളെ തിരഞ്ഞു നിങ്ങൾ വെറുതെ മുഷിയേണ്ട..ഇന്ന് രാവിലെ മുറ്റമടിക്കുന്ന നേരത്ത് ഏതോ ഒരുത്തന്റെ കൂടെ കാറിൽ കയറി പോവുന്നത് കണ്ടിട്ടുണ്ട്.." അയാളുടെ ഭാര്യ ഇറങ്ങി വന്നു പറഞ്ഞതും അവൻ ഇന്ന് രാവിലെ എഴുന്നേറ്റപാടെ അവന്റെ ശ്രദ്ധയിൽ പെട്ട പരിജയം ഉള്ള വാഹനത്തെ കുറിച്ച് ചിന്തിച്ചു.. അവന്റെ മനസ്സിലേക്ക് ആ വാഹനത്തിന്റെ ഉടമയുടെ മുഖം വന്നതും അവന്റെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.. "അവൾ നിങ്ങളെയും എന്നെയും എല്ലാവരെയും ചതിക്കുകയായിരുന്നു.." അവരോടായി അവൻ പറഞ്ഞതും അയാളുടെ ഭാര്യ അതിനെ ശെരി വെച്ചു.. _____•🦋•_____ "ജഹനാരാ ജമ്രത് മിയയുടെ സഹോദരി ആണല്ലേ.. മിയക്ക് അങ്ങനെ ഒരവസ്ഥ വരാൻ കാരണമായ ആ അനിയത്തി നീ ആയിരുന്നല്ലേ.. അവളെപ്പോഴും നിന്നെ കുറിച്ച് പറയാറ് ഉണ്ടായിരുന്നു.. അവൾക് നിന്നോടുള്ള സ്നേഹം കണ്ട് ഞാനെപ്പോഴും അത്ഭുതപ്പെടുമായിരുന്നു..കാരണം നിനക്ക് വേണ്ടിയാണ് അവളിത്രയും വേദന സഹിച്ചത്..

എന്നിട്ട് പോലും ഇന്നേ വരേ നിന്നെ കുറിച്ച് തെറ്റായ ഒന്നും പറഞ്ഞിട്ടില്ല… നിന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരി പോലും അവളുടേതാണ്.." ഓർത്തെടുത്തു കൊണ്ട് ആബിദ് പറഞ്ഞതും ജഹാനാര ചെറുതെയയോന്ന് ചിരിച്ചു കൊടുത്തു.. "എന്റെ ദീദി… ദ്രോഹിച്ചവരെ വരേ സ്നേഹിച്ചായിരുന്നു ശീലം.. പക്ഷേ ഇപ്പോൾ മിയ അങ്ങനെയല്ല.. അതി ശക്തയാണവൾ.." അവനെ നോക്കി കൊണ്ടവൾ മനസ്സിലോർത്തു. "ആ ആൾ എവിടെയാ.. നീയാണോ fair in love എഴുതിയത്.. നിനക്കറിയോ എല്ലാ സത്യങ്ങളും.. ആ ആൾ മരിച്ചിട്ടില്ലെന്ന് പലരും പറയുന്നില്ലേ അത് സത്യം ആണോ.. ആക്ടര്സ് ഡൗലാ ഫറാൽ ആണോ മിയ.. പക്ഷേ അതെങ്ങനെ സംഭവിക്കും…" ആബിദ് തന്റെയുള്ളിലുള്ള സംശയങ്ങൾ അവളോടായി ചോദിച്ചതും അവളൊന്ന് ചിരിച്ചു.. "എല്ലാവരും കരുതുന്നതിൽ നിന്ന് തികച്ചും വേറിട്ടതാണ് സത്യം…!!.. സത്യം ആർക്കും കണ്ട് പിടിക്കാം.. അതിന് fair in love എന്ന പുസ്തകവും ആ ആളെ കുറിച്ചുള്ള സത്യങ്ങളും.. ഡൗലാ ഫറാലിന്റെ ഉമ്മയ്ക്കും ഉപ്പക്കും മാത്രം അറിയുന്ന ചില രഹസ്യങ്ങളും മാത്രം മതി.." അവനോടായി വെച്ച് കൊണ്ട് അതും പറഞ്ഞു കൊണ്ടവൾ എഴുന്നേറ്റ് നിന്നു.. "മിയ ഒരിക്കലും ഡൗല അല്ലെന്നുള്ളത് എനിക്കുറപ്പാണ്.. മിയയാണ് ഡൗലാ എന്നതാണ് സത്യം.. എനിക്കെന്നില്ല ആർക്കുമൊന്നും മനസ്സിലാവുന്നില്ല.." "ബാർബി ബോയ്..!!.. ബെഹ്‌നാം ലൈത് അവനാണ് ഇതെല്ലാം ചെയ്തത്..

ഡൗലാ ഫറാലിനെ അന്നത്തെ ആക്‌സിഡന്റ് പറ്റിയ സമയത്ത് അവളുടെ കൈയ്യിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു… ആ പാവ.." ആബിദ് ഒന്നും മനസ്സിലാവാതെ പറഞ്ഞത് കേട്ട ജഹാനാര അതും പറഞ്ഞു കൊണ്ട് പുറത്തിറങ്ങി സൺഗ്ലാസ് എടുത്ത് കണ്ണിലേക്കു വെച്ച് ഒരു കാറിൽ കയറി ഇരുന്നു.. "സിറി കാൾ ഹാഷിം അങ്കിൾ.." അവൾ തന്റെ ഫോൺ എടുത്ത് പറഞ്ഞതും ഫോൺ കുറച്ചു നേരം അടിഞ്ഞ ശേഷം അയാൾ കാൾ അറ്റൻഡ് ചെയ്തു.. "ഹലോ.. ഷൂട്ടിംഗ് എന്നാ തുടങ്ങാ.. മാക്സിമം പെട്ടന്ന് തന്നെ കാര്യങ്ങളും നടക്കണം.." ഫോൺ എടുത്ത പാടെ ജഹാനാര പറഞ്ഞു.. "ഷൂട്ടിംഗ് തുടങ്ങാൻ ഡൗല കസ്റ്റഡിയിൽ അല്ലെ.. പിന്നെയില്ലേ മോളെ ആരോ വന്നു ഈ കഥ എഴുതി പോയി.." അയാൾ പറഞ്ഞത് കേട്ട അവളുടെ ചുണ്ടുകൾ വിടർന്നു.. "മിയാ…!!" അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു.. _____•🦋•______ "എങ്ങനെയൊക്കെയോ ബാക്കിയുള്ള ചായം ഉപയോഗിച്ച് വേണം കാര്യം നടത്താൻ…" തന്റെ ചായങ്ങൾ എടുത്ത് വെയ്ക്കുന്നതിനിടയിൽ പ്രാണ സ്വയം പറഞ്ഞു… "പ്രാണിച്ചീ ദിയാന് സ്കൂളിൽ പോവാനല്ലോ…" ദിയാൻ വന്നു പറഞ്ഞതും പ്രാണ അവനെയെടുത്ത യൂണിഫോം ഇടീപ്പിച്ചു കൊടുത്തു..അവനെ സ്കൂളിൽ ആക്കിയ സമയത്തായിരുന്നു അധ്യാപകരെല്ലാം ടെൻഷനോടെ എന്തോ പറയുന്നത് കണ്ടത്.. അതൊന്നും ശ്രദ്ധിക്കാതെ അവൾ കോടതിയിലേക്ക് ചെന്ന്. _____•🦋•_____

"തിതലീ കൂട്ട കൊലപാതകങ്ങൾ ചെയ്ത നടി ഡൗലാ ഫറാലിനെ വിചാരണക്ക് വേണ്ടിയിന്ന് കോടതിയിൽ ഹാജറാക്കും.. " റിപ്പോർട്ടർ അത് പറഞ്ഞു തീരുന്നതിനു മുൻപേ അയാൾക് പിന്നിൽ പോലീസ് വാഹനം വന്നു നിന്നിരുന്നു.. അതിൽ നിന്ന് ഡൗലയുടെ കൈ പിടിച്ചോണ്ട് ലക്കി ഇറങ്ങി വന്നതും മാധ്യമക്കാരും ഡൗലയുടെ ഫാൻസും കൂടെ ഡൗലയെ പൊതിഞ്ഞു പിടിച്ചു.. "ഞാനൊന്നും ചെയ്തിട്ടില്ല അത് കൊണ്ട് തന്നെ ഞാൻ ആരെയും ഭയക്കുന്നില്ല…" ഉറച്ച ശബ്ദത്തോടെ ഡൗല ആ കൂട്ടത്തിൽ ഉള്ള ഒരു റിപ്പോർട്ടറോട് പറഞ്ഞു… ആൾ കൂട്ടം വീണ്ടും കൂടി പലയാലുകളും അതിനിടയിൽ നിലത്തൊക്കെ വീണു… ലക്കിയും മറ്റു പോലീസുകാരും ചേർന്ന് എങ്ങനെയൊക്കെയോ ഡൗലയുടെ കൈ പിടിച്ചു കോടതിയിലേക്ക് കയറ്റി.. പ്രാനായൊരു ചെറു ചിരിയാലെ ലക്കിയുടെ കൈയ്യിൽ ഉള്ളവളെ നോക്കി അവൾ പ്രാണയെയും.. ഒരുപാട് നേരം ഇരുഭാഗം വക്കീലുകളും വാതിച്ചെങ്കിലും പോലീസ് ഉന്നയിക്കുന്ന തെളിവുകൾക് എതിരെ ഡൗലയുടെ ഭാഗം വക്കീലിന് ഒന്നും പറയാൻ സാധിച്ചില്ല.. "എനിക്കെന്റെ കക്ഷിയോട് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്.." ഡൗലയുടെ വക്കീൽ അതും പറഞ്ഞു കൊണ്ട് അവൾക് നേരെ നടന്നു.. "നിങ്ങൾ നിങ്ങളാണോ ഈ കൊലപാതകങ്ങൾ ചെയ്തത് എന്നാണല്ലോ പോലീസ് ഉഞ്ഞായിക്കുന്നത്.. അങ്ങനെ എങ്കിൽ നിങ്ങൾ എന്തിനാണീ കൊലപാതകങ്ങൾ ചെയ്തത്.. മരണപ്പെട്ട ആൾക്കാരെ ഡൗലയ്ക്ക് മുൻ പരിജയം ഉണ്ടോ…." അയാൾ അവൾക് നേരെ നിന്ന് ചോദിച്ചതും കോടതിയിൽ ഉള്ള മുഴുവൻ ആളുകളും അവളുടെ ഉത്തരത്തിന് വേണ്ടി കാത്തിരുന്നു.. "അതെ….!!"...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story