🦋 THE TITALEE OF LOVE🦋: ഭാഗം 39

the titalee of love

രചന: സൽവ

അയാൾ അവൾക് നേരെ നിന്ന് ചോദിച്ചതും കോടതിയിൽ ഉള്ള മുഴുവൻ ആളുകളും അവളുടെ ഉത്തരത്തിന് വേണ്ടി കാത്തിരുന്നു.. "അതെ….!! എനിക്കിവരെ എല്ലാവരെയും മുൻപരിജയം ഉണ്ട്.. ഇവരിൽ പലരും ഇതിന്റെ മുൻപ് എന്നെ കൊല്ലാൻ വരേ ശ്രമിച്ചിട്ടുണ്ട്.. ആദ്യമൊക്കെ എന്നോട് സൗഹൃദം നടിച്ചു എന്നെ ചതിച്ചവരാണ്.. എന്ന് വെച്ച് ഞാൻ ആരെയും കൊന്നിട്ടില്ല.." അവൾ പറഞ്ഞു തീരുന്നതിനു മുൻപേ മറുഭാഗം വക്കീൽ ജഡ്ജിക്ക് നേരെ തിരിഞ്ഞു.. "പ്രതി ഡൗലാ ഫാറാലിന്റെ ഈ വാക്കുകളിൽ നിന്ന് തന്നെ നമുക്ക് പ്രതിക്ക് കൊലപ്പെട്ടവരുമായുള്ള മുൻ വൈരാഗ്യം മനസ്സിലാക്കാം.. പോരാത്തതിന് പ്രതി ഡൗലാ ഫറാൽ മുൻപ് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്നു.. അന്ന് തന്നെ എന്തിനോടോ ഉള്ള പ്രതികാരം എന്ന് പറഞ്ഞായിരുന്നു നടപ്പ്.. ഡൗലയുടെ മെഡിക്കൽ റിപ്പോർട്സ് ഞാൻ ഹാജരാകിയിട്ടുണ്ട്.." "പ്ലീസ് മൈ ഓർഡർ.. പ്രോസിക്യൂഷൻ പറയുന്നത് പോലെ എന്റെ കക്ഷി ഡൗലയ്ക്ക് മാനസിക ആരോഗ്യ പരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അക്കൗർഡിങ് റ്റു പിസി സെക്ഷൻ 84 എന്റെ കക്ഷിയെ ഒരു കോടതിക്കും ശിക്ഷിക്കാൻ കഴിയില്ല.. പ്രോസിക്യൂഷൻ എന്താ എന്റെ കക്ഷിക്ക് വേണ്ടി വാദിക്കുകയാണോ.."

ഡൗലയുടെ ഭാഗം വക്കീൽ പരിഹാസത്തോടെ ചോദിച്ചതും മറുഭാഗം വക്കീൽ അയാളെ ഒന്ന് പുച്ഛിച്ചു മാറി നിന്നു ജഡ്ജിയെ നോക്കി.. "നിങ്ങൾക് തെറ്റി മിസ്റ്റർ.. ഞാൻ പറഞ്ഞു വന്നത് അന്ന് ഡൗലയെ ചികിത്സിച്ച ഡോക്ടർസ് പറയുന്നത് ഡൗലയെ ആരോടോ പ്രതികാരം ചെയ്യണം എന്ന് പറയുന്ന രീതിയിൽ ആയിരുന്നു കാണാറുള്ളത്.. ആറ് മാസത്തോളം ഉള്ള ചികിത്സക്ക് ശേഷം അഥവാ നോർമൽ ആയ ശേഷവും ഡൗലയുടെ മനസ്സിൽ അന്ന് പറഞ്ഞ പ്രതികാരം ആയിരിക്കും.." അയാൾ പറഞ്ഞു തീർന്നതും ഡൗലയുടെ ഭാഗം വക്കീൽ അവൾക് നേരെ തിരിഞ്ഞു.. "പ്രോസിക്യൂഷന്റെ വാദം ശെരിയാണോ.. ഡൗലാ ഇവര് പറയുമ്പോലെ നീ മാനസിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ ആയിരുന്നോ …അങ്ങനെ എങ്കിൽ എന്തിന് " അയാൾ ചോദിച്ചു തീർന്നതും അത്രയും നേരം തന്റെ ചെവിയോട് ചേർത്ത് വെച്ച് കൈ അവൾ മാറ്റി. "അതെ.. ഇവര് പറഞ്ഞ കാര്യങ്ങളും ശെരിയാണ്.. ഞാൻ ഭ്രാന്തമാശുപത്രിയിൽ ആയിരുന്നു.. എനിക്ക് ഭ്രാന്തായിരുന്നു.. മുഴു ഭ്രാന്ത്.. എനിക്കത്രയും പ്രിയപ്പെട്ട ഒരാൾ കൊലപ്പെട്ടപ്പോൾ ഞാൻ ഭ്രാന്തിയായി പോയി.. മുഴു ഭ്രാന്തി.."

അലർച്ചയായിരുന്നു അത്.. കണ്ണുകൾ മുറുകെ അടച്ചു കൊണ്ട് അവൾ സ്വയം ശാന്തയാവാൻ ശ്രമിച്ചെങ്കിലും ആ ആളുടെ മുഖം അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു കൊണ്ടിരുന്നു.. കണ്ണുകൾ വല്ലാതെ നിറഞ്ഞു വന്നു.. "എന്റെ പെങ്ങളാ ഇത്.. എന്നെ തൊട്ടിട്ടു ജീവനോടെ ബാക്കിയുണ്ടെങ്കിൽ മാത്രമേ തനിക്കൊക്കെ ഇവളെയൊന്ന് തൊടാൻ പോലും പറ്റുള്ളൂ.." തന്നെ ചേർത്ത് നിർത്തി കൊണ്ട് അവൻ പറഞ്ഞ വാക്കുകൾ അവളുടെ മനസ്സാകെ പ്രതിഫലിച്ചു കേട്ടു..സ്വന്തമല്ലെങ്കിൽ പോലും സ്വന്തത്തേക്കാൾ അവൾ മൂല്യം കൊടുത്ത സഹോദരൻ.. ആ പച്ചയും ചുവപ്പും കണ്ണുകളിലേക്ക് നോക്കിയാൽ കാണുന്ന പ്രതികാരാഗ്നിക്ക് പോലും തന്നോടുള്ള വാത്സല്യം ആയിരുന്നു.. "ഞങ്ങൾ തൃപ്ലെറ്റസ്‌ ആണ്.." കുറുമ്പോട് അവനോട് ചേർന്ന് നിന്ന് പറയുമ്പോൾ തന്നോടൊപ്പം കുറുമ്പ് കാട്ടുന്നവന്റെ മുഖം..ഓരോ സംഭവങ്ങളായ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. "ആ ആൾ മരിച്ചെന്നു അറിഞ്ഞിട്ട് ഞാൻ മരണപ്പെട്ടില്ല എന്നത് എനിക്ക് തന്നെ വലിയൊരു അത്ഭുതം ആണ്.." മനസ്സിലോർത്തു കൊണ്ടവൾ തന്റെ നേരെ കൈ ഞൊടിച്ച പ്രോസിക്യൂഷൻ വക്കീലിനെ നോക്കി. "നിങ്ങൾ പറഞ്ഞ ആ ആളെ കൊല ചെയ്തത് ഈ പറഞ്ഞ ആൾകാരിൽ ആരെങ്കിലും ആയിരുന്നോ..

അത് കൊണ്ടാണോ നിങ്ങൾ അവരെ എല്ലാം കൊന്ന് കളഞ്ഞത്…" "അല്ലാ… അല്ലാ.. അല്ലാ.. ഞാനാരെയും കൊന്നിട്ടില്ല...ആ ആളെ കൊന്നതും ഇവരാരും അല്ലാ.. ഇവരൊക്കെ എന്നേ കൊല്ലാൻ ശ്രമിച്ചതിന്റെ കാരണവും എനിക്കറിയില്ല…" ദേഷ്യത്തിൽ അത് പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. "സർ.. ഇവര് പറയുന്ന ഒരു കാര്യത്തിനും പരസ്പരം ലോജിക് ഇല്ലാ.. പ്ലീസ് പോലീസിന് ഇവരെ ചോദ്യം ചെയ്യാൻ വീണ്ടും സമയം നൽകണം എന്ന് വിനീതതയോടെ അപേക്ഷിക്കുന്നു…" എതിർ ഭാഗം വക്കീൽ അതും പറഞ്ഞു കൊണ്ട് തന്റെ കൈകൾ കൂപ്പി ജഡ്ജിയെ നോക്കി.. ജഡ്ജിയുടെ വിധി എന്തെന്നറിയാൻ എല്ലാവരും ചേർന്ന് ജഡ്ജിയിലേക്ക് നോട്ടം തെറ്റിച്ചു.. "പ്രതി ഡൗലാ ഫറാലിന് തന്റെ ഭാഗം ന്യായീകരിക്കാൻ തക്കമായ ഒരു തെളിവും ഇല്ലാത്തത് കൊണ്ടും.. പോലീസിന്റെ പക്ഷത്തും ഡൗലയാണ് പ്രതി എന്ന് തെളിയ്ക്കുന്ന ശക്തമായ തെളിവുകൾ ഒന്നും ഇല്ലാത്തത് കൊണ്ടും...പ്രതിയെ ഒരാഴ്ചകൂടെ ചോദ്യം ചെയ്യാനുള്ള സമയം കോടതി പോലീസിന് അനുവദിച്ചു തന്നിരിക്കുന്നു.. അത് പോലെ തന്നെ പ്രതിയുടെ ഭാഗം വക്കീലിന് ഈ കേസ് അന്വേഷിക്കാൻ വേണ്ടി ഏത് സമയം വേണമെങ്കിലും പ്രതിയെ കാണാൻ വരാനുള്ള അധികാരവും കോടതി അനുവദിച്ചിരിക്കുന്നു..

ഒരാഴ്ച വരേ ആലപ്പുഴ ജില്ലാ കോടതിയിലേക്ക് പ്രതിയെ മാറ്റാനും കോടതി ഉത്തരവിട്ടിരിക്കുന്നു…" ജഡ്ജി പറഞ്ഞു തീർന്നതും മറുഭാഗം പുച്ഛത്തോടെ നമ്മുടെ വക്കീലിനെ നോക്കി.. ഡൗഹയുടെ കണ്ണുകൾ എന്തിനോ വേണ്ടി നിറഞ്ഞു വന്നിരുന്നു.. ചെയ്യാത്ത കുറ്റത്തിനാണ് താനിന്ന് പ്രതിക്കൂട്ടിൽ നിൽക്കുന്നത് എന്ന ഓർമ അവളെ വല്ലാതെ വേദനിപ്പിച്ചു.. ______•🦋 "മാം എവിടെ…" വിശാൽ അവിടെ ഉള്ളൊരു പോലീസുകാരിയോടായി ചോദിച്ചു.. "എങ്ങോട്ടോ ഇറങ്ങി പോവുന്നത് കണ്ടിരുന്നു.." അവൾ പറഞ്ഞതും വിശാൽ കോടതിയുടെ പുറത്തിറങ്ങി ലക്കിക്കായി തിരക്കി.. ഇതേ സമയം കോടതിയിൽ ഉള്ള ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നിരുന്ന ലക്കിയുടെ മനസ്സിലേക്ക് അല്പം മുൻപ് ഡൗല പറഞ്ഞ വാക്കുകൾ ആയിരുന്നു..അവളുടെ മനസ്സിലേക്ക് പഴയത് എന്തെല്ലാമോ കടന്നു വന്നു.. "പ്രിയപ്പെട്ടവരുടെ മരണം…" അതോർക്കുമ്പോൾ തന്നെ സാധാരണയായി അവളുടെ മനസ്സിൽ തെളിഞ്ഞു വരാറുള്ളത് ദുആയുടെ മരണം ആയിരുന്നെങ്കിലും അന്നധ്യമായി അവളുടെ മനസ്സിലേക്ക് തന്റെ വണ്ടിക്ക് മുന്നിലേക്ക് വീയുന്നവളുടെ മുഖം തെളിഞ്ഞു വന്നു..

ആ കുട്ടിയുടെ കൈയ്യിൽ നിന്ന് തെറിച്ചു വീണ പാവയുടെ രൂപം തെളിഞ്ഞു വന്നു.. അവസാനമെന്നോണം അവളുടെ ചെവിയിൽ മുയങ്ങി കേട്ടത് ആ വിളി ആയിരുന്നു.. "മിയാ…" ആരോ ഒരാൾ തന്നെ നോക്കി അലറി വിളിച്ച ആ പേരായിരുന്നു..കണ്ണുകളിൽ മിന്നി മറഞ്ഞത് ആ ടാറ്റുവിന്റെ ചിത്രമായിരുന്നു.. "ആരാ ഈ മിയ.. ഞാനാണോ മിയ.." സ്വയം ചോദിച്ച അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി..തലയിലേക്ക് കൈകൽ കൊരുത് പിടിച്ചു കണ്ണുകൾ അടച്ചു പിടിച്ചു.. "ആഹീ…." ആ നിമിഷം അവളുടെ തൊണ്ട കുഴിയിൽ നിന്ന് ആ ഒരൊറ്റ പേര് മാത്രമേ പുറത്ത് വന്നിരുന്നുള്ളു.. "മാം…" അതും വിളിച്ചോണ്ട് വിശാൽ അവൾക് അടുത്ത് എത്തുമ്പോയേക്ക് അവൾ അവിടേക്ക് വീനിരുന്നു.. "ആഹി.. എന്തിനാ എന്നെ തനിച്ചാക്കെ പോയെ…" അവളുടെ ചുണ്ടുകൾ മൊഴിയുന്നുണ്ടായിരുന്നു.. ഒരു നിമിഷം പോലും വഴികിപ്പിക്കാതെ അവൻ ആംബുലൻസ് വിളിച്ചു അവളെയും ആയി ആശുപത്രിയിലേക്ക് പോയി.. _____•🦋•_____ "ഡോ.. മരമാക്രീ താനെന്തിനാ എന്റെ കൂടെ വരുന്നേ…"

വരാന്തയിലൂടെ നടക്കുന്നതിനിടയിൽ ജഹാനാര തന്റെ കൂടെയുള്ള ഹയാസിന് നേരെ തിരിഞ്ഞു ചോദിച്ചതും അവൻ പ്രസന്നമായിട്ട് ചിരിച്ചു കൊടുത്തു..പിന്നീടായിരുന്നു അവൻ ചിരിക്കുന്നത് അവൾ കാണില്ലല്ലോ എന്നുള്ളത് അവനോർമ വന്നത്.. "താനെന്താ മറുപടി ഒന്നും പറയാതെ.. എന്തിനാ എന്റെ പിന്നാലെ നടക്കുന്നെ.. അങ്ങനെ ചോദിക്കാണും പറയാനും ആരും ഇല്ലാത്തവൾ ഒന്നുമല്ല ജഹനാരാ.. ഇനി താനെന്നെ ശല്യം ചെയ്‌താൽ എന്റെ ഇക്കയോട് വിളിച്ചു പറയും…" ലെവൾ ഭീഷണിയുടെ സ്വരത്തിൽ പറയുന്നത് കേട്ട് ഹയാസിന് ചിരി വന്നിരുന്നു.. "ആ പറഞ്ഞ കൊക്ക തന്നെയാടി എന്നോട് നിന്നെ വളയ്ക്കാൻ വിളിച്ചു പറഞ്ഞത്…" മനസ്സിലോർത്തു കൊണ്ട് അവനവളെ നോക്കി.. "അത് പിന്നെ നിനക്ക് കണ്ണൊന്നും കാണില്ലല്ലോ.. അതോണ്ട് നിനക്ക് ചെറിയൊരു കമ്പനിക്ക്.." "എനിക്കാരുടെയും സഹായം വേണ്ടെന്ന് എത്ര പ്രാവശ്യം തന്നോട് പറഞ്ഞു.. അവൾ ദേഷ്യത്തിൽ അതും പറഞ്ഞോണ്ട് മുന്നോട്ട് നടന്നതും ഹയാസ് വേഗം അവൾക് പിന്നിൽ വെച്ച് പിടിച്ചു. "ജഹനാരാ ആരെയെങ്കിലും love ചെയ്തിട്ടുണ്ടോ.." "ആഹ് ചെയ്തിട്ടുണ്ട്.. ഇപ്പോഴും ഒരാളെ ഇഷ്ടപ്പെടുന്നും ഉണ്ട്…" അവന്റെ ചോദ്യത്തിന് മറുപടിയായി അവൾ ശബ്ദത്തിൽ പറഞ്ഞതും അവനൊന്നു ചുറ്റും നോക്കി അവളെ നോക്കി.

"അതെന്നെ അല്ലെ.എന്നെ അർഷാദിക്ക വിളിച്ചിരുന്നു.. അവരാ എന്നോട് നീ മിയ ദീദിയുടെ അനിയത്തി ആണെന്നും നിനക്കെന്നോട് ചെറുപ്പം മുതലേ ഇഷ്ടമാണെന്നും നീയിപ്പോൾ പ്രതികാരം ചെയ്യാൻ നടക്കാണെന്നും പറഞ്ഞു.. ആദ്യായിട്ട ഒരാൾക്കു എന്നോട് പ്രണയം എന്ന് കേട്ടത്.. അതും ബ്രദറിനെ വൈഫ്‌ ന്റെ സിസ്റ്റർ.. പിന്നെയൊന്നും നോക്കിയില്ല നിന്നെ കാണണം എന്ന് വല്ലാത്തൊരു പൂതി.." അവൻ പറഞ്ഞു നിർത്തിയതും അവൾ മനസ്സിൽ അർഷാദിനെ പ്രാകി അവന്റെ ഭാഗത്തേക്ക് തല ചെരിച്ചു. "എല്ലാം അറിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം പറഞ്ഞു തരാം ഞാനെന്റെ ഇത്താനെ ദ്രോഹിച്ചവരോട് പകരം ചോദിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്.. ഇപ്പോൾ താമസിക്കുന്നത് പോലും എന്റെ ശത്രുക്കൾക് അടുത്താ.. ഇന്നല്ലെങ്കിൽ നാളെ അവരെന്നെ കൊല്ലും.. ഞാൻ നിന്നെയോ നീ എന്നെയോ പ്രണയിച്ചാൽ ഞാൻ മരണപ്പെട്ടാൽ നീ വിഷാദ്ധത്തിലേക്ക് തള്ള പെടും.. തന്റെ പ്രണയം മരണപ്പെട്ടതിൽ നെഞ്ച് പൊട്ടി കരഞ്ഞ ഒരു മനുഷ്യനെ നേരിൽ കണ്ട ശേഷം ഞാനെടുത്ത തീരുമാനം ആണ് ഇനി ആരെയും പ്രണയിക്കില്ല എന്നത്.."

അവൾ അതും പറഞ്ഞുകൊണ്ട് മുന്നോട്ട് നടക്കാൻ ശ്രമിച്ചതും അവൻ അവളെ പിടിച്ചു നിർത്തി.. "തന്റെ പ്രണയം ജീവിച്ചിരിപ്പുണ്ടായിട്ടും നേടാനാവാത്തത്തിൽ മരിച്ചു ജീവിക്കുന്ന ഒരു പെൺ ജന്മത്തെ ഞാനും കാണാറുണ്ട്.. എന്റെ ഇത്താക്ക് ആഹിക്കെയേക്കാൾ വലുതായിട്ട് ആരുമില്ല..എന്റെ ഇക്കയും ആഹിക്കയും അവർക്ക് തുല്യമാണ്..അതെ വേദന.. അല്ലെങ്കിൽ അതിനേക്കാൾ വലിയ വേദന.. ഞാൻ കാരണം ഒരു പെൺകുട്ടി അനുഭവിക്കരുത്.. നിന്നെ ഇവിടെ വെച്ച് ആദ്യം കണ്ടപ്പോൾ തന്നെ ഒരടുപ്പം തോന്നിയിരുന്നു.. എന്നോ കണ്ടത് പോലെ.. സോ.. ഐ ലവ് you.." അതും പറഞ്ഞോണ്ട് അവൻ അവളുടെ കൈ വിട്ടതും അവൾ ധൃതിയിൽ ക്ലാസ്സിലേക്ക് കയറി.. അവന്റെ വാക്കുകൾ ഓർത്ത അവളുടെ ചൊടിയിൽ ഒരു ചെറു മന്ദഹാസം വിരിഞ്ഞു.. "പിന്നെയില്ലേ നീ മരിച്ചാൽ ഞാൻ അടുത്തയാളെ നോക്കും.." അവൻ അവൾക് മുന്നിൽ വന്നു ചിരിച്ചോബ്ണ്ട് അതും പറഞ്ഞു പോയതും അവൾ തന്റെ തല ബെഞ്ചിൽ വെച്ചു കിടന്നു .. "ഒരിക്കലും എന്നെയോർത്തു നീ വേദനിക്കരുത്.. എനിക്കിങ്ങനെ ഒരവസ്ഥ വന്നത് നീ കാരണം ആണെന്ന് നീ ഒരിക്കലും ചിന്തിക്കരുത്.. ഞാൻ കാരണം നിന്റെ ജീവിതം സ്പോയിൽ ചെയ്താൽ മരിച്ചാൽ പോലും ഞാൻ പൊറുത്തു തരില്ല…"

ഒരിക്കൽ താൻ അവളുടെ കാലുകൾ പിടിച്ചു മാപ്പ് പറഞ്ഞപ്പോൾ മിയ പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിലേക്ക് ഓടിയെത്തി.. മിയയിലേക്ക് ആയമായി ചിന്തിക്കും തോറും അവന്റെ മനസ്സിലേക്ക് ഹയാസ് ഒരല്പം മുൻപ് ലക്കിയെ കുറിച്ച് പറഞ്ഞതിനെ കുറിച്ച് ചിന്തിച്ചു… "ലക്കിതാ.. വേദനകളുടെ കടലിൽ മാത്രം ജീവിച്ചൊരു വ്യക്തി.. ഒരല്പം നാൾ സന്തോഷിച്ചാൽ വിധി അതിനെ ഇല്ലാതാക്കും.. ആ പാവമിനി മിയയെ കുറിച്ചും ആ ആളെ കുറിച്ചുമൊക്കെ അറിഞ്ഞാൽ ഹൃദയം പൊട്ടി ചാവില്ലേ.." സ്വയം ചോദിച്ചു കൊണ്ടവൾ കണ്ണുകൾ അടച്ചു.. ഇരുട്ടിലേക്ക് ഒന്ന് കൂടെ ഇരുട്ട് കലർന്ന പോലെ അവൾക് തോന്നി.. _____•🦋•_____ "ജഹാനാരയൊന്നുമല്ല മിയ.. അവളെങ്ങനെ മിയ ആവാൻ… അവളുടെ മുഖം അങ്ങനെയാണോ.. ജഹാനാരയുടെ സിസ്റ്റർ ആണ് മിയ അത് കൊണ്ടാണ് അവൾക് മിയയുടെ മുഖ ചായം..ഇങ്ങനെ ഒരു സംശയം ഉണ്ടേൽ നിങ്ങൾക്കെന്നോട് ചോദിച്ചാൽ പോരായിരുന്നോ..". ആബിദ് പറഞ്ഞതും നുസ്രത് താല്പര്യമില്ലാത്ത മട്ടിൽ മുഖം തിരിച്ചു.. "അവളാ പറഞ്ഞത് അവളാ മിയ എന്ന്.. അല്ലാതെ ഞാൻ സ്വയം വ്യാഖ്യാനിച്ചത് ഒന്നുമല്ല.. അങ്ങനെ ആണെങ്കിൽ ഡൗലയും മിയ അല്ലല്ലോ.." അത് ചോദിക്കുന്നതിനിടയിലും അവളാ ഗോളത്തിൽ നിന്ന് ശക്തികൾ തന്റെ ശരീരത്തിലേക്ക് ആവാഹിക്കുന്നുണ്ടായിരുന്നു..

"ഡൗലയാണ് മിയ എന്നും ഡൗലയല്ല മിയാ എന്നും പറയാൻ പറ്റില്ല…" ആബിദ് പറഞ്ഞു തീരുന്നതിനു മുൻപ് നുസ്രത് തന്റെ മുൻപിൽ ഉള്ളൊരു ഗ്ലാസ്‌ വലിച്ചെറിഞ്ഞു.. "ഇതെന്താ തോന്നിയത് പോലെയാണോ.. ചില ആൾകാർ പറയും അവരാ മിയ എന്ന്.. അവർ തന്നെ പറയും ഡൗലയാ മിയാ എന്ന്.. ഇതെന്താ കുറെ മിയകളുണ്ടോ.. എവിടെ നോക്കിയാലും മിയാ മിയാ മിയാ.. മിയ ആരാണെങ്കിലും അവളെ ഞാൻ നേരിട്ടിരിക്കും.." ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് നുസ്രത് എഴുന്നേറ്റ് പോയതും ആബിദ് നിലത്തു ചിഞ്ഞി ചിതറി കിടക്കുന്ന ഗ്ലാസ്സിന്റെ കഷ്ണങ്ങളിലേക്ക് ഒന്ന് നോക്കി.. (നേരത്തെ നുസ്രത് പറഞ്ഞ പോലെ ആവുമല്ലേ ഇങ്ങൾ എന്നെ പ്രാകുന്നത്..കുറച്ചു കൂടെ എന്റെ കൂടെ വെയിറ്റ് ചെയ്യ്.. മാക്സിമം പെട്ടന്ന് ഞാൻ സത്യങ്ങൾ പുറത്ത് വിടും.. ❤) _____•🦋•______ "നിന്റെ ഫ്രണ്ട് അല്ലെ അത്.. അവളെ അറസ്റ്റ് ചെയ്തു പോവുന്നത് കണ്ട് നിനക്കെന്താ ഒത്തിരി പോലും ടെൻഷൻ ഇല്ലാത്തത്…" കോടതിയിൽ നിന്ന് പോലീസ് വിലങ്ങു വെച്ചു കൊണ്ട് പോകുന്നവളെ നോക്കി അവിടെ ഉള്ള ഒരാൾ തന്നോട് ചോദിച്ചത് കേട്ട് പ്രാണയൊന്ന് ചിരിച്ചു.. "കാര്യങ്ങൾ എല്ലാം ഞാൻ തീരുമാനിച്ച പോലെയാണ് നടന്നത് പിന്നെ ഞാനെന്തിന് ടെൻഷൻ അടിക്കണം.."

വളരെ കൂൾ ആയിട്ട് അതും പറഞ്ഞോണ്ട് പ്രാണ പുറത്തിറങ്ങയതും ഒന്ന് തല കുടഞ്ഞ ശേഷം അയാളും പുറത്തിറങ്ങി.. "ദിയാന് പറഞ്ഞു കൊടുത്ത കഥയിലെ മാലാഖായുടെ ഫ്രണ്ട് ഞാനായിരുന്നു.. ഫൈനലി എന്റെ മാലാഖയെ ദ്രോഹിച്ചവരിൽ ഭൂരിഭാഗം പേരും മരണപ്പെട്ടിരിക്കുന്നു..." അതും പറഞ്ഞോണ്ട് അവൾ തന്നെ വണ്ടിയിലേക്ക് കയറി.. "പ്രാണാ.." പിന്നിൽ നിന്ന് ഡൗലയുടെ ഭാഗം വക്കീലിന്റെ വിളി കേട്ടതും പ്രാണ അയാലിലേക്ക് തിരിഞ്ഞു നോക്കി.. "സോറി.. ഈ കേസ് എനിക്ക് വാദിക്കാൻ പറ്റില്ല…" അയാൾ പറഞ്ഞത് കേട്ട് ഇത്രയും നേരം അവൾക് ഉണ്ടായിരുന്ന സമാധാനം എല്ലാം ഇല്ലാതായി.. അയാൾ പോയാൽ താൻ വിജാരിച്ച പോലെ ഒന്നും നടക്കില്ലെന്ന ഭയം അവളിൽ ഉടലെടുത്തു.. ഇയാൾ അല്ലെങ്കിൽ ആര് ഈ കേസ് വാദിക്കും എന്നവൾ ചിന്തിച്ചു.. "ഇന്നാ.. ഒരൊറ്റ രാത്രി കൊണ്ട് ഞാൻ കണ്ട് പിടിച്ചത് ഇത് മാത്രമാണ്.." അവളുടെ കൈയ്യിലേക്ക് ഒരു ഫയൽ വെച്ച് കൊടുത്തു അയാൾ പോയതും അവൾ വണ്ടിയിൽ അവൾ അവിടെയൊരു ചെയറിൽ ചെന്നിരുന്നു.. "ഇനിയാര് വാദിക്കും..??" അവളിൽ ഉയർന്നു വന്ന ചോദ്യത്തിന് അവളിൽ തന്നെ ഒരുത്തരം ഉയർന്നു വന്നിരുന്നു.. "അഹ്‌സാൻ ബാഖിർ…അവൻ ഈ കേസ് വാദിക്കും " അത്രമാത്രം ഓർത്തു കൊണ്ട് അവൾ പോലീസ് വാഹനത്തിൽ ഇരുന്ന് വല്ലാത്തൊരു വേദനയോടെ തന്നെ നോക്കുന്നവളെ നോക്കി.. "നിന്നെ ഞാൻ പുറത്ത് കൊണ്ട് വരും.."

അവളോടായി ശബ്ദത്തിൽ പ്രാണ പറഞ്ഞു.. _____•🦋•_____ "നീ ഒക്കെയല്ലേ.. എന്തെങ്കിലും പ്രശ്നമുണ്ടോ.." വിശാൽ ചോദിച്ചതിന് ലക്കി പുഞ്ചിരിച്ചോണ്ട് ഇല്ലെന്ന് തലയാട്ടി.. "എനിക്ക് ആഹിയെ കാണണം.." കൊച്ചു കുട്ടികൾ പറയുന്ന പോലെ അവൾ പറഞ്ഞതും അവൻ തൊള്ളേം തുറന്നു അവളെ നോക്കി.. "നിനക്കല്ലേ അവനെ ഇഷ്ടമില്ലാത്തത്.. പിന്നെയെന്തിനാ അവനെ കാണുന്നെ.." അവൻ ചോദിച്ചത് കേട്ട് അവൾ നീ ഉദ്ദേശിച്ചതല്ല ഞാൻ ഉദ്ദേശിച്ചത് എന്ന് പറഞ്ഞു.. "You തെറ്റ് ധരിക്കൽ me.. എന്റെ മഹർ ഞാനിന്നലെ ഉറങ്ങാൻ നേരം അവിടെ അയിച്ചു വെച്ചിരുന്നു..അത് കൊണ്ട് വരാൻ പറയാനാ..." അവൾ പറഞ്ഞത് കേട്ട് അവൻ ഇവളിത് എന്ത് ജന്മം എന്ന പോലെ അവളെ നോക്കി. "അവനെ ഇഷ്ടമില്ലെങ്കിൽ അവൻ തന്ന താലി നിനക്കെന്തിനാ.." "അവൻ തന്നതാ എന്ന് വെച്ച്..എത്ര പവന്റെ സാധനം ആണെന്ന് അറിയോ അത്..അല്ലെങ്കിലും ഇപ്പോൾ ഗോൾഡ്‌ൻ ഒക്കെ എന്ത് വിലയാന്ന് അറിയോ.." "അവനെ ഇഷ്ടമാണെന്ന് മാത്രം സമ്മതിക്കരുത്ട്ടോ…" വിശാൽ അതും പറഞ്ഞു പോയതും ലക്കി കണ്ണുകൾ അടച്ചിരുന്നു..കഴുത്തിലേക്ക് കൈകൾ ചേർത്തതും അവിടെ തന്റെ മഹർ ഇല്ലാഞ്ഞിട്ട് അവൾക്കെന്തോ ഒരു ശൂന്യത തോന്നി.. ഇതേ സമയം പുറത്തിറങ്ങിയ വിശാൽ ഡോക്ടറോട് സംസാരിച്ചു..

"ലാകിയയുടെ ഓർമയിൽ നിന്ന് മുൻപ് കഴിഞ്ഞ ഒരു വർഷം ഡെലീറ്റഡ് ആണ്..അന്ന് ഇവളെ ചികിത്സിച്ചതും ഞാൻ തന്നെയാണ്.. ആ ഒരു വർഷത്തിനിടയിൽ അവളുടെ ജീവിതത്തിൽ നടന്നിരുന്ന കാര്യങ്ങളും അവൾ ഓർത്തെടുക്കാൻ ശ്രമിക്കുമ്പോൾ ആണ് ഇങ്ങനെയൊരു പ്രശ്നം വന്നത്.. അന്ന് ഇവള്ടെ കൂടെ വന്ന ചെക്കൻ എന്നോട് അതെല്ലാം ഓർക്കാൻ അത്ര സുഖം ഉള്ള ഓർമകൾ അല്ലെന്നും.. അതെല്ലാം അറിഞ്ഞാൽ ഇവളുടെ മനസ്സ് വേദനിക്കും എന്നും പറഞ്ഞിരുന്നു.. അത് കൊണ്ട് തന്നെ അത് അവൾ സ്വയം ഓർത്തെടുക്കുന്നത് അവൾക് നല്ലതല്ല.. അവളിൽ നിന്ന് ഒരു വർഷം ഡിലീറ്റ് ആയത് അവൾക് ഓർമയില്ല. പറ്റുമെങ്കിൽ ആരെങ്കിലും കാര്യങ്ങളും സിമ്പിൾ ആയിട്ട് അവൾക് പറഞ്ഞു കൊടുക്കുക.. ഇങ്ങനെയൊരു സഹാചര്യം വരുത്താതെ ഇരിക്കുന്നതാണ് അവൾക് നല്ലത്.." "ആഹ് ഡോക്ടർ.." ഡോക്ടറോട് അതും പറഞ്ഞു തിരിഞ്ഞപ്പോൾ ആയിരുന്നു വിശാൽ തന്റെ മുന്നിൽ വല്ലാത്തൊരു വെപ്രാളത്തോടെ നില്കുന്ന ഒരാളെ കണ്ടത്.. "മോൾക് കുഴപ്പം ഒന്നുമില്ലല്ലോ.." അയാൾ ചോദിച്ചത് കേട്ട് അവൻ ഇല്ലെന്ൻ പറഞ്ഞു.. "എനിക്ക് മോളെയൊന്ന് കാണണമായിരുന്നു…" "നിങ്ങൾ ലക്കിയുടെ ആരാ…??" അവന്റെ ചോദ്യം കേട്ട അയാൾ തന്റെ ഫോൺ എടുത്ത് അതിൽ ഒരു ഫോട്ടോ അവന്റെ നേരെ നീട്ടി........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story