🦋 THE TITALEE OF LOVE🦋: ഭാഗം 40

the titalee of love

രചന: സൽവ

"നിങ്ങൾ ലക്കിയുടെ ആരാ…??" അവന്റെ ചോദ്യം കേട്ട അയാൾ തന്റെ ഫോൺ എടുത്ത് അതിൽ ഒരു ഫോട്ടോ അവന്റെ നേരെ നീട്ടി.. "നിങ്ങൾ ഡൗലയുടെ അച്ചനല്ലേ.. നിങ്ങളെന്തിനാ ലക്കിയെ കാണാൻ വന്നത്…" അവൻ ആ ഫോട്ടോയിൽ ഉള്ള ഡൗലയോട് ചേർന്നുള്ള ചിത്രത്തിലേക്ക് നോക്കി ചോദിച്ചു.. "എനിക്കവളെ കാണണം.." അതും പറഞ്ഞോണ്ട് അയാൾ അകത്തു കയറുന്നത് നോക്കി നിന്ന വിശാലിനെ അത്ഭുതപ്പെടുത്തിയിരുന്നത് അയാളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന വെപ്രാളം ആയിരുന്നു.. സ്വന്തം മകളെ ജയിലിലേക്ക് മാറ്റുകയാണെന്ന് അയാൾ അറിഞ്ഞു കാണില്ലേ..എന്നിട്ടും വേറെ ഒരുത്തിക്ക് ഇങ്ങനെയൊരു അസുഖം വന്നതിന് അയാളെന്തിന് ഇത്രമേൽ വെപ്രാള പെടണം എന്നതായിരുന്നു.. _____•🦋

അടുത്തുള്ള മേശയ്ക്ക് മുകളിലുള്ള പച്ച മുന്തിരി കഴിച്ചോണ്ടിരുന്ന ലക്കി വാതിൽ തുറക്കുന്ന ശബ്ദം കേട്ട് മുന്നോട്ട് നോക്കി.. "നിങ്ങളെന്താ ഇവിടെ.. നിങ്ങളുടെ മകളെയല്ലേ ജയിലിലേക്ക് മാറ്റുന്നത്.." അവൾ തന്റെ മുന്നിലുള്ള ഫഹീമിനെ നോക്കി ചോദിച്ചതും അയാൾ ആദ്യം തന്നെ അവൾക്കൊന്നും പറ്റിയില്ലല്ലോ എന്ന് നോക്കി.. "ഞാൻ നിന്നെ കാണാൻ വേണ്ടി കോടതിതിയിലേക്ക് വന്നതായിരുന്നു..അപ്പോഴാ നിന്നെ ആംബുലൻസിൽ കയറ്റി കൊണ്ട് വരുന്ന രംഗം കണ്ടത്.. അത് കൊണ്ട് തന്നെ വേഗം ഇങ്ങോട്ട് വന്നു.." അയാൾ പറഞ്ഞതും ലക്കി തന്റെ കൈയ്യിൽ ഉള്ള മുന്തിരി അതിലേക്ക് തന്നെ തിരിച്ചിട്ട് അയാളെ നോക്കി. "ഞാൻ അതല്ല ചോദിച്ചേ. നിങ്ങളുടെ മോളേയല്ലേ ജയിലിലേക്ക് മാറ്റിയത്..

എന്നിട്ടും നിങ്ങളെന്തിനാ എന്റെ അടുത്തേക്ക് വന്നത്.." അവളുടെ ചോദ്യം കേട്ട് ആയാളൊന്ന് പുഞ്ചിരിച്ചു.. "എന്റെ മോളുടെ കാര്യത്തിൽ എനിക്കെന്നില്ല അവൾക് പോലും ടെൻഷൻ ഇല്ലാ.. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങളും പറയാനുണ്ട്.." അതും പറഞ്ഞു കൊണ്ട് അയാൾ അവൾക്കരികിൽ ഇരുന്നു. "ഞാൻ നിന്നോട് എന്റെ മകൾ ഒരുപാട് വേദനകൾ അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞില്ലേ.. അതിൽ പെട്ടതായിരുന്നു അവളുടെ ഭ്രാന്ത്.. നിനക്കറിയുമൊ എന്നറിയില്ല.. ഇവൾക്കൊരു സഹോദരൻ ഉണ്ടായിരുന്നു.. അവൻ മരിച്ചതിൽ പിന്നെ അവൾ വല്ലാതെ മാറിയിരുന്നു.. അത് പറഞ്ഞ അയാളുടെ മനസ്സിലേക്ക് അന്നത്തെ ദൃശ്യം തെളിഞ്ഞു വന്നു.. •°•°•°•°•°•°•°• "ഞാനെന്താ ഇവിടെ.. ആരാ ആ ഇറങ്ങി പോയത്.." ഡൗല ആശുപത്രിയുടെ ചുവരുകൾ മുഴുവൻ ഉറ്റ് നോക്കി കൊണ്ട് ചോദിച്ചു.. ആ നീല മിഴികളിൽ എന്തോ ഒരു ഭയമായിരുന്നു..

അവളുടെ മനസ്സിലേക്ക് ആക്‌സിഡന്റ് ന്റെ ദൃശ്യങ്ങൾ തെളിഞ്ഞു വന്നു.. ലക്കി എന്നതിൽ അവളുടെ ചിന്ത ചെന്ന് എത്തിയതും അവൾ വെപ്രാളത്തോടെ ഫഹീമിനെ നോക്കി. "ലക്കി എവിടെ.. അവൾക്കെന്തെങ്കിലും പറ്റിയോ…" അവളുടെ ചോദ്യത്തിന് അവർക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.. "നിങ്ങളോടാ ചോദിച്ചേ.. ലക്കിക്ക് എന്തെങ്കിലും പറ്റിയൊന്ന്.." അവൾ കടുപ്പിച്ചു ചോദിച്ചതും ഫഹീം തന്റെ ഭാര്യയെ ഒന്ന് നോക്കിയ ശേഷം അവളെ നോക്കി.. "അവളുടെ അവസ്ഥ കുറച്ചു സീരിയസ് ആണ്.. അവളെ അവളുടെ വീട്ടുകാർ കൊണ്ട് പോയി..". "മ്മ്.. നേരത്തെ ആ ഇറങ്ങി പോയതാരാ…" അവള്ടെ ചോദ്യം കേട്ടപ്പോൾ തന്നെ അത് ലൈത് ആവുമെന്ന് അവർ ഊഹിച്ചെടുത്തിരുന്നു.. "അത് ഇവിടത്തെ ഒരു ഡോക്ടറാ.." അവർ പറഞ്ഞത് അവൾ വിശ്വസിച്ചിരുന്നില്ല… കാരണം അയാൾ തന്നെ ചുംബിച്ചിരുന്നു..

ഒരു ഡോക്ടർ എന്തിന് ഒരു രോഗിയെ ചുംബിക്കണം.. അവൾ മനസ്സിലോർത്തു.. "നമ്മൾ എപ്പോയാ ഇവിടുന്ന് പോവുന്നെ..എനിക്കെന്തോ ഒരസ്വസ്ഥത തോന്നുന്നു.. ആ ആളെ കാണാനൊക്കെ തോന്നുന്നു..പറഞ്ഞ പോലെ അവനെവിടെ.." അവൾ ചുറ്റും നോക്കി ചോദിച്ചതും അവർ വല്ലാത്തൊരു ഭയത്തോടെ പരസ്പരം നോക്കി.. "അവൻ വീട്ടിലുണ്ട്.." അയാൾ അത്രമാത്രം പറഞ്ഞതും ഡൗലയൊന്ന് മൂളി കണ്ണുകൾ അടച്ചു കിടന്നു.. പിന്നീടവൾ കണ്ണ് തുറന്നപ്പോൾ തനിക്ക് ചുറ്റും ആരുമില്ലായിരുന്നു അവളൊന്ന് ബെഡിൽ കയ്യൂന്തി എഴുന്നേൽക്കാൻ ശ്രമിച്ചു.. പതിയെ അവൾ എഴുന്നേറ്റ് നിന്ന് മുറിയിൽ തൂക്കിയിട്ട കലണ്ടറിലേക്ക് നോക്കി.. അതിലെ തിയ്യതി കണ്ടവൾ ഒന്ന് ഞെട്ടി..അവസാനമായി തന്റെ ഓർമയിൽ ഉള്ള ദിവസം കഴിഞ്ഞിട്ട് പത്തു ദിവസമായി.. ഇന്നേക്ക് താനീ ഗതിയിൽ പത്തോളം ദിവസമായിട്ടുണ്ട് എന്നവൾ അംഗീകരിച്ചു..

വലിയ പ്രശ്നമൊന്നും തനിക്കില്ലെന്ന് മനസ്സിലാക്കിയ അവൾ വാഷിംറൂമിൽ ചെന്ന് ഒന്ന് മുഖം കഴുകിയ ശേഷം കണ്ണാടിയിൽ നോക്കി.. തനിക്ക് മുൻപിൽ തെളിഞ്ഞു കാണുന്ന പ്രതിബിംബത്തിലേക്ക് നോക്കിയ അവൾ ഞെട്ടലോടെ തന്റെ കൈ മുഖത്തൂടെ ഓടിച്ചു.. താൻ കാണുന്നത് അവൾക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.. അതെ അവളുടെ മുഖത്തിന്‌ ചില മാറ്റങ്ങൾ സംഭവിച്ചത് ഒരല്പം വേദനയോടെ ആണെങ്കിലും അവൾ അംഗീകരിക്കേണ്ടി വന്നു.. താൻ ഒന്ന് കൂടെ മനോഹരം ആയതാണ് എന്നവൾക് തോന്നിയെങ്കിലും ഇതല്ല ഡൗലാ എന്നത് അവൾക് വേദന തന്നെയായിരുന്നു.. ഒന്നും ഉരിയാടാതെ എത്ര നേരമെന്നില്ലാതെ അവൾ തന്റെ മുഖത്തേക്ക് ഉറ്റ് നോക്കിയ ശേഷം പുറത്തിറങ്ങി… ആക്‌സിഡന്റ് പറ്റി കേശ്വാലിറ്റിയിലേക്ക് കൊണ്ട് പോവുന്നവരെയും അവർക്ക് പിന്നിൽ വെപ്രാളത്തിൽ ഓടുന്നവരെയും ഒന്ന് നോക്കിയ ശേഷം അവൾ op ക്ക് മുന്നിൽ നിൽക്കുന്ന രോഗികളെ ഒക്കെയൊന്ന് നോക്കി ഓപിക്ക് ഉള്ളിലേക്ക് എത്തിനോക്കി..

അവിടെ ഏതോ ഒരു രോഗിയെ പരിശോധിക്കുന്ന ആളെ കണ്ടതും അവൾക് നേരത്തെ തന്നെ ചുംബിച്ചു പോയവനെ ഓർമ വന്നു.. മുറിയിൽ ഒരു മൂലയിൽ വെച്ച പാവയെ തന്നെ ഒന്ന് ഉറ്റ് നോക്കി അവൾ അവിടെ എഴുതി വെച്ച പേര് നോക്കി. "ബെഹ്‌നാം ലൈത്.. ആരാ ഇവൻ.. ഇവനും ഞാനുമായി എന്താ ബന്ധം.. ഇവൻ ശെരിക്കും ഒരു ഡോക്ടർ തന്നെയാണല്ലോ.. ഇവനെന്തിനാ എന്നേ ഉമ്മ വെച്ചത്.. രോഗിയോട് വരേ കാമം തോന്നുന്ന കാമ ഭ്രാന്തൻ…" അവനെ തന്നെ ഉറ്റ് നോക്കി കൊണ്ട് അവൾ മൊഴിഞ്ഞു.. അവനോടുള്ള വെറുപ്പ് കൊണ്ട് തന്റെ മുഖം തിരിച്ചു… "ദൗലാ…" എന്നും വിളിച്ചോണ്ട് തന്നെ നോക്കി കണ്ണുരുട്ടുന്ന ഫഹീമിനെ കണ്ടതും അവളൊന്ന് ഇളിച്ചു കൊടുത്തു.. "ദേ.. എനിക്കൊരു കുഴപ്പവും ഇല്ലാ.. ഞമ്മൾ പോവാ…"

അവൾ കൈയ്യും കാലും നീട്ടി പറഞ്ഞതും അയാളൊന്ന് ചിരിച്ചെന്ന് വരുത്തി അവള്ടെ കൈ പിടിച്ചു അകത്തു കയറ്റി കിടത്തി.. "ഇനി പുറത്തിറങ്ങിയാൽ പോത്ത് പോലെ വളർന്നെന്ന് നോക്കില്ല.. കാണുന്നിടത് വെച്ച് തല്ലും.." അയാൾ ഭീഷണിയുടെ സ്വരത്തിൽ പറയുന്നത് കേട്ട് അവൾ കണ്ണും മിഴിച്ചു അയാളെ നോക്കി.. "ഇതല്ല ഡയലോഗ്.. അലമ്പ് കാണിച്ചാൽ ആ ആളെ കൊണ്ട് എന്നെ തല്ലിക്കും എന്നല്ലായിരുന്നോ.." അവൾ ചിരിയോടെ ചോദിച്ചതും അയാൾ തന്റെ ഉള്ളിൽ ഉള്ള വേദന മറക്കാൻ എന്നോണം അവളെ നോകിയൊന്ന് ചിരിച്ചു വേഗം മുഖം തിരിച്ചു.. ഡോക്ടർ വരാനുള്ള സമയമായതും അവൾ ലൈത്തിന്റെ വരവിനായി കാത്തിരുന്നു.. അവൻ വന്നാൽ ഇങ്ങനെയാണോ ഒരു രോഗിയോട് പെരുമാറുന്നത് എന്ന് ചോദിച്ചു രണ്ടെണ്ണം പൊട്ടിക്കണം എന്നവൾ തീരുമാനിച്ചുറപ്പിച്ചിരുന്നു.. "ഡോക്ടർ വരുന്നുണ്ട്.."

ഉമ്മ പറഞ്ഞതും അവൾ ലൈത്തിനായി വാതിലിന്റെ ഭാഗത്തേക്ക് നോക്കി.. പക്ഷേ കയറി വരുന്നത് മറ്റൊരാൾ ആണെന്ന് കണ്ട അവളുടെ നെറ്റി ചുളിഞ്ഞു.. "ഡോക്ടർ എവിടെ.. ഇയാളെയല്ല എനിക്ക് കാണേണ്ടത്.. എന്നെ ഇത്രയും ദിവസം ചികിത്സിച്ച ഡോക്ടറെയാണ് എനിക്ക് കാണേണ്ടത്…" "ഞാനാ നിന്നെ ഇത്രയും ദിവസം ചികിത്സിച്ചത്.." അയാൾ പുഞ്ചിരിയോടെ അവത്കരികിലേക്ക് വന്നു പറഞ്ഞു.. "പക്ഷേ അവൻ…." അവൾ ബാക്കിയൊന്നും പറഞ്ഞില്ല.. "പിന്നെയെന്തിനാ അവനിങ്ങോട്ട് വന്നത്.." അവൾ സ്വയം ചോദിച്ചു.. നാലഞ്ച് ദിവസത്തിനു ശേഷം ഡോക്ടർ അവളോട് വീട്ടിൽ പൊയ്ക്കോളാൻ പറഞ്ഞു… "ഇന്ന് വീട്ടിൽ പോയിട്ട് വേണം.. അവനോട് രണ്ടെണ്ണം പറയാൻ.. ഇത്രയും ദിവസമായിട്ട് എന്നെയൊന്നു കാണാൻ പോലും വന്നില്ലല്ലോ..

ഒരു സ്നേഹവും ഇല്ലാത്ത തെണ്ടി.." അവൾ പോവുന്നതിനു ഇടയിൽ കാറിലിരുന്ന് പറഞ്ഞത് കേട്ട് അവളുടെ ഉമ്മ വല്ലാത്തൊരു വേദനയോടെ തന്റെ കണ്ണുകൾ തുടച്ചു.. "ഡോ.. മരമാക്രി.. ഇങ്ങോട്ട് ഇറങ്ങി വാടോ.. താൻ വിളിക്കാതെ ഞാനീ വീട്ടിലെ കയറില്ല…" വീട്ടിൽ എത്തിയ പാടെ അവൾ അകത്തേക്ക് നോക്കി അലറി വിളിച്ചതും ഫഹീം അവളെ പിടിച്ചു വെച്ച്.. "മോളേ അവൻ പോയി.." അത് പറയുമ്പോൾ തന്റെ ശബ്ദം ഇടരാതിരിക്കാൻ അയാൾ ശ്രദ്ധിച്ചിരുന്നു.. "എവിടെ പോയി.." അത് ചോദിക്കുമ്പോൾ പോലും അവളുടെ മുഖത്ത് തെളിഞ്ഞു കാണുന്ന വെപ്രാളം അയാളെ ഭയപ്പെടുത്തിയിരുന്നു.. "അവൻ.. നിനക്ക് ആക്‌സിഡന്റ് പറ്റിയ ദിവസം തന്നെ അവൻ മരണപ്പെട്ടു.. ആരോ അവനെ കൊന്ന് കളഞ്ഞു മോളെ.."

അയാൾ അവളെ തന്നോട് ചേർത്ത് നിർത്തി പറഞ്ഞതും അവൾ അലറി വിളിച്ചോണ്ട് അയാളെ തള്ളി മാറ്റി നിലത്തേക്ക് ഊർന്നിരുന്നു.. "അവനോട് ഞാൻ ആദ്യമേ പറഞ്ഞതാ നാട്ടുകാരെ നന്നാക്കാൻ നിന്നാൽ ഇന്നോ നാളെയോ ആരോ വെട്ടി കൊല്ലും എന്ന്.. അല്ലെങ്കിലും അവനാർ പറഞ്ഞാലും കേൾക്കില്ലല്ലോ..അവൻ പോയാൽ ഞാനെന്ത് ചെയ്യൂ… ഒന്നുമവന് ചിന്തിക്കേണ്ടല്ലോ.." പിറുപിറുത് കൊണ്ടവൾ എല്ലാവരെയും ഒന്ന് നോക്കി.. "മോളേ…" അവളുടെ ഉമ്മ അവൾക്കരികിലേക്ക് വന്നു വിളിച്ചതും അവൾ അവരെ തന്നെ ഒന്ന് നോക്കി.. ശബ്ദത്തിൽ ആ ആളുടെ പേര് അലറി വിളിച്ചു.. "മോളേ…" "ആരെ മോൾ.. ആരും എന്റെ അടുത്ത് വരേണ്ട.. ആരും അവനെ രക്ഷിച്ചില്ലല്ലോ.. ആരും എന്റെ അടുത്തേക്ക് വരേണ്ട…"

വാശിയോട് അതും പറഞ്ഞോണ്ട് അവൾ നിലത്തു കൈ അടിച്ചു കരഞ്ഞു നിലവിളിച്ചു.. "എനിക്ക് പ്രതികാരം ചെയ്യണം.. അവനെ കൊന്ന എല്ലാവരെയും ഞാൻ കൊന്ന് കളയും.. ഡൗല കൊന്ന് കളയും.." അതും പറഞ്ഞോണ്ട് അവൾ ധൃതിയിൽ എഴുന്നേറ്റ് ഗേറ്റിന്റെ അടുത്തേക്ക് നടന്നു.. •°•°•°•°•°•°•°•°• "അതിന് ശേഷം അവളുടെ മാനസികാവസ്ഥ വളരെ മോശം ആയിരുന്നു.. വീട്ടിൽ ഉള്ള എല്ലാവരെയും വല്ലാതെ ഉപദ്രവിക്കും.. ഏത് സമയവും അവന്റെ ഫോട്ടോ എടുത്ത് തന്നോട് ചേർത്ത് വെച്ച് പൊട്ടി കരയും . വീട്ടിൽ വെയ്ക്കുന്നത് അവൾക് നല്ലതല്ലെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് തന്നെ അവളെ ഭ്രാന്തമാശുപത്രിയിലേക്ക് മാറ്റി.." അയാൾ പറഞ്ഞു നിർത്തിയതും ലക്കി നിറഞ്ഞ കണ്ണാലെ അയാളെ നോകി..

എന്തോ ഡൗലയുടെ കഥ അവളുടെയും കണ്ണുകൾ നിറച്ചിരുന്നു.. താൻ ചെയ്തത് തെറ്റായിരുന്നോ എന്ന് അവൾക് ആദ്യമായി തോന്നി.. പക്ഷേ മനസ്സിലേക്ക് തന്റെ ദുആയുടെ മുഖം തെളിഞ്ഞു വന്നതും അത് ഇല്ലാതായി.. "അതിന് ശേഷമായിരുന്നു ഞാൻ അങ്ങനെയൊരു തീരുമാനം എടുത്തത്.." അയാൾ പറഞ്ഞു തുടങ്ങിയതും അയാൾ പിന്നീട് പറഞ്ഞത് കേട്ട് അവൾ ഞെട്ടലോടെ അയാളെ നോക്കി.. "എന്ത്…എന്താ നിങ്ങളിപ്പോ പറഞ്ഞത്..??" അവളുടെ ചോദ്യം ആ മുറിയാകെ പ്രതിഫലിച്ചു കേട്ടു… _____•🦋•______ വാഹനം ജയിലിൽ ചെന്ന് നിർത്തിയതും അവൾ ചുറ്റും നോക്കി.. കൂറ്റൻ മതിലുകൾ ഒന്ന് നോക്കിയ ശേഷം അവൾ പോലീസുകാരുടെ കൂടെ മുന്നോട്ട് നടന്നു..

അകത്തു കയറി താനിപ്പോൾ ധരിച്ച വസ്ത്രം മാറ്റി അവർ മറ്റൊരു വസ്ത്രം കൊടുത്തു..ശേഷം അവളുടെ കഴുത്തിൽ ഉള്ളൊരു ചെയിൻ അഴിക്കാൻ വേണ്ടി അവർ പറഞ്ഞതും വല്ലാത്തൊരു വേദനയോടെ അവൾ അതിൽ മുറുക്കി പിടിച്ചു.. "ഇതൊരിക്കലും നഷ്ടപ്പെടുത്തരുത്.. ഇതെങ്ങനെ എന്റെ കഴുത്തിൽ വന്നെന്ന് എനിക്കറിയില്ല.. പക്ഷേ എനിക്കിത് ഒരുപാട് പ്രിയപ്പെട്ടതാണ്.. നിനക്കിത് തന്നെ പറ്റൂള്ളൂ അതോണ്ട് മാത്രമാണ് ഇതിപ്പോൾ തനിക്ക് തരുന്നത്..…" ഇത് തന്നെ ഏല്പിച്ചയാൾ തന്നോട് പറഞ്ഞ വാക്കുകൾ ഓർത്തതും അവൾക്ക് അത് അയിച്ചു നൽകാൻ തോന്നിയല്ല.. "സിനിമാ നടി ദൗലാ ഫറാൽ ഒക്കെ അങ്ങ് പുറത്ത്.. ഇവിടെ എല്ലാവർക്കും ഒരേ നിയമമാ.. ആയിക്കെടി മാല.." ഒരു ഉദ്യോഗസ്ഥ പറഞ്ഞതും അവൾ അത് തന്റെ കഴുത്തിൽ നിന്ന് അയിച്ചു കൊടുത്തു..

അതിന്റെ ഹൃദയഗൃതിയിൽ ഉള്ള ലോക്കറ്റിലേക്ക് വല്ലാത്തൊരു വേദനയോടെ നോക്കിയ ശേഷം അവൾ തന്റെ ജയിൽ വേഷത്തിലേക്ക് നോക്കി. "നടക്കെടി മുന്നോട്ട്.." ഒരാൾ അവളെ പിടിച്ചു തള്ളിയതും യാന്ത്രികം എന്നോണം അവൾ അവർക്കൊപ്പം അകത്തു കയറി.. വിവിധ സെല്ലുകളിൽ ഉള്ള പലരും തന്നെ തന്നെ ഉറ്റ് നോക്കി നിൽക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.. ആ ഉദ്യോഗസ്ഥ അവളെ പിടിച്ചു ഒരു സെല്ലിലേക്ക് തള്ളി അവരോട് ഒന്നും പറയാതെ അവൾ ആ സെല്ലിൽ തന്റെ അരികിൽ ഉള്ളവരെ നോകി.. "വന്നു വന്നു സിനിമാ നടിമാരൊക്കെ ജയിൽ എത്തിയോ…" അതിൽ ഒരു സ്ത്രീ അവളെ നോക്കി പരിഹാസത്തോടെ പറഞ്ഞതും അവൾ മുഷ്ടി ചുരുട്ടി പിടിച്ചു അവരെ നോക്കി.. "ഷൂട്ടിംഗിന് വന്നതാവും… പൂമ്പാറ്റ വരച്ചുള്ള കൊലപാതകത്തിന് അറസ്റ്റ് ചെയ്ത നായികയായി അഭിനയിക്കാൻ വേണ്ടി വന്നതാവും സിനിമാ നടി മാഡം.."

മറ്റൊരാൾ കൂടെ പറഞ്ഞതും അവളൊന്നും പറയാതെ കണ്ണുകൾ ഇറുക്കെ അടച്ചു.. "ആറേഴ് ആൾക്കാരെ കൊന്നിട്ട് വന്നിരിക്കുന്നത് കണ്ടില്ലേ.." ആദ്യം പറഞ്ഞ സ്ത്രീ വീണ്ടും പറഞ്ഞതും അവൾ അടച്ചു വെച്ച കണ്ണുകൾ വലിച്ചു തുറന്നു അവരെ നോക്കി.. ആ നീല കണ്ണുകളിൽ തെളിഞ്ഞു കാണുന്ന രൗദ്ര ഭാവം അവരെ ഭയപ്പെടുത്തിയിരുന്നു.. "നിങ്ങളൊന്നും പുണ്യ പ്രവർത്തി ചെയ്തിട്ടല്ലല്ലോ ഇവിടെ വന്നു നിൽക്കുന്നത്.. അതോണ്ട് മിണ്ടി പോവരുത്.. നല്ലവണം ആണെങ്കിൽ ഞാനും നല്ലവണം.. അല്ലെങ്കിൽ ഇവിടെ വന്നു കിടക്കുന്നത് ഞാനങ്ങു അനർത്ഥമാക്കും..". ഭീഷണിയുടെ സ്വരത്തിൽ അവൾ പറഞ്ഞതും ആ രണ്ട് സ്ത്രീകളും ഒരല്പം ഭയത്തോടെ പിന്നോട്ട് നോക്കി.. "നീ വെറുതെ അവരുമായിട്ട് വഴക്കിന് പോവേണ്ടാ.. അവരങ്ങനെയാ.."

അവളെക്കാൾ ഒന്നോ രണ്ടോ വയസ്സ് മൂപ്പ് തോന്നുന്ന ഒരു പെൺകുട്ടി അവളെ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞതും അവൾ അവരെയൊന്ന് നോക്കി.. "ഹബ്ദ മറിയം…" അവളുടെ ചുണ്ടുകളത് മൊഴിയുമ്പോൾ അവൾക്കെന്തോ വല്ലാത്തൊരു സന്തോഷം ആയിരുന്നു.. താനിത്രയും കാലം കാണാൻ വേണ്ടി കാത്തിരുന്ന ആളാണ് തനിക്ക് മുന്നിൽ എന്ന് അവൾക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.. "ഡൗലയല്ലേ.." അവരുടെ ചോദ്യം കേട്ടതും അവൾ അതേയെന്ന് പറഞ്ഞു.. ഹബ്ദയ്ക്കും എന്തോ ഒരു സന്തോഷം തോന്നി.. "മാലാഖ… " ഡൗഹയുടെ ചുണ്ടുകൾ മൊഴിഞ്ഞു.. ഹബ്ദയുടെ ശ്രദ്ധ അപ്പോഴും അവളുടെ നീല കണ്ണുകളിൽ ആയിരുന്നു.. _____•🦋•_____ "എന്ത്…" " അതെ ഡൗലയുടെ കല്യാണം കഴിഞ്ഞതാണ്.. " ഫഹീം പറഞ്ഞതും അവൾ വിശ്വാസം വരാതെ അയാളെ നോക്കി.. "പക്ഷേ ഇത് വരേ അവളെന്നോട് പറഞ്ഞിട്ടില്ലല്ലോ..

ആരാ അവള്ടെ ഭർത്താവ്.. ഇന്നേ വരേ അവനെ അവള്ടെ കൂടെ കണ്ടിട്ടില്ലല്ലോ…" അവളുടെ ചോദ്യം കേട്ട അയാൾ തുടർന്നു.. "അവളുടെ കല്യാണം കഴിഞ്ഞ വിവരം അവൾക് അറിയില്ല.. എന്നതിലെല്ലാം ഉപരി അവളുടെ ഭർത്താവ് നിന്റെ ഇക്കയാണ്.. അവളെ കല്യാണം കഴിച്ചത് ബെഹ്‌നാം ലൈത് ആണ്.. " അയാൾ പറഞ്ഞു തീർന്നതും അവൾ വല്ലാത്തൊരു ഞെട്ടലോടെ അയാളെ നോക്കി..ലൈത്തിന്റെ കല്യാണം കഴിഞ്ഞതായി ഒരിക്കൽ അമൻ പറഞ്ഞിരുന്നെങ്കിലും അത് ഡൗലയാവുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.. "നീ കരുതുന്നുണ്ടാവുമല്ലേ അവൾക് എന്താ അവള്ടെ കല്യാണം കഴിഞ്ഞ വിവരം അറിയാത്തത് എന്ന്.. കാരണം അവൾ മെന്റലി അബ്നോർമൽ ആയിരുന്നു സമയത്ത് അവൾക് ആകപ്പാടെ ഇഷ്ടം അവനെ മാത്രമായിരുന്നു .. അവനോട് മാത്രമേ സംസാരിക്കുക പോലുമുള്ളുവായിരുന്നു..

അങ്ങനെ കണ്ടപ്പോൾ ഞാനായിരുന്നു അവനെ ഇങ്ങനെയൊരു കല്യാണത്തിന് നിർബന്ധിച്ചത്.. ഒരിക്കലും അവന് അവളെ പ്രണയിക്കാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ വഴിയേ പ്രണയിച്ചോളും എന്ന് കരുതി.. വെറും ആറ് മാസം മാത്രമേ അവർ ഒരുമിച്ചു നിന്നിരുന്നുള്ളു.. ആ കാലയളവിൽ അവളോട് ഫ്രണ്ട് എന്ന രീതിയിൽ മാത്രമേ പെരുമാറിയിരുന്നുള്ളു.." അയാൾ അത്രയും പറഞ്ഞു കൊണ്ട് അവളെ നോക്കിയപ്പോൾ അവൾ അവനെന്തു കൊണ്ട് അവളെ ഇഷ്ടപ്പെട്ടില്ലാ എന്നതിനെ കുറിച്ച് ചിന്തിച്ചു.. "വേറെ ആരെ പ്രണയിച്ചാലും അവളെ അവന് പ്രണയിക്കാൻ കഴിയില്ല എന്നത് അവനെനിക്ക് തെളിയിച്ചു തന്നു.. അവള്ടെ അസുഖം മാറിയപ്പോൾ അവൾക് അവനെ ഓർമയുണ്ടായിരുന്നെങ്കിലും അവനോട് വല്ലാത്ത വെറുപ്പായിരുന്നു..

അവനുമായിട്ട് തന്റെ കല്യാണം കഴിഞ്ഞത് പോലും അവൾക് ഓർമ ഇല്ലായിരുന്നു..അത് കൊണ്ട് തന്നെ അവൻ അവളിൽ നിന്ന് അകന്നു ജീവിച്ചു.." അയാൾ പറഞ്ഞ കാര്യങ്ങളും ഒക്കെ അവൾക്കൊരു പുതിയ അറിവായിരുന്നു.. "ഇതൊക്കെ നിന്നോട് പറഞ്ഞത് എന്തിനാണെന്ന് അറിയോ.. അവൾ പുറത്ത് വന്നാൽ ഇവരെ തമ്മിൽ നീ ഒന്നിപ്പിക്കണം… ഈ രണ്ട് പേരോടും നിനക്ക് വല്ലാത്ത വെറുപ്പാണെന്ന് അറിയാം.. എങ്കിലും എല്ലാ സത്യങ്ങളും അറിയുമ്പോൾ നിനക്ക് അവരോടുള്ള ദേഷ്യമൊക്കെ മാരുമെന്ന് എനിക്കുറപ്പുണ്ട്.." അയാൾ പറഞ്ഞതും അവളൊന്ന് ചിരിച്ചു കൊടുത്തു.. "സത്യങ്ങൾ അവൾക് എതിരാവരുതേ എന്ന് എനിക്കും ആഗ്രഹുമുണ്ട്.. പക്ഷേ സത്യങ്ങൾ അവൾക്കെതിരെ തന്നെയല്ലേ.."

"ചില സത്യങ്ങൾക് പിന്നിൽ അതിനേക്കാൾ വലിയ സത്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടാവും.. നിനക്ക് വേഗം മാറട്ടെ എന്ന് വിഷ് ചെയ്യുന്നു." അതും പറഞ്ഞോണ്ട് അവളുടെ കവിളിൽ തട്ടി അതും പറഞ്ഞു അയാൾ ഇറങ്ങി പോയി.. "അയാളെന്തിനാ നിന്നെ കാണാൻ വന്നേ.." അയാൾ പോയതും വിശാൽ കയറി വന്നു ചോദിച്ചു.. "എന്താ തനിപ്പോ എന്നെ വിളിച്ചേ.. I'm your മാം.. മനുഷ്യന് എവിടെയും ഒരു വിലയും ഇല്ലല്ലോ ഗോഡ്…" "സോറി മാം.. മാമിനെ ഇനി ഞാനും മാം എന്നല്ലാതെ ഒന്നും വിളിക്കില്ല മാം..മാമിന് ഇപ്പോൾ കുഴപ്പം ഒന്നുമില്ലാത്തത് കൊണ്ട് നമുക്ക് പോവാം മാം.." അവൻ തന്നെ പരിഹസിച്ചു പറഞ്ഞതാണെന്ന് മനസ്സിലാക്കിയ അവൾ അവനെ കൊഞ്ഞനം കുത്തിയ ശേഷം അവന്റെ കൂടെ നടന്നു.. "ഡോക്ടർ എന്ത് പറഞ്ഞു…" "രണ്ട് ഷോക്കിൽ തീരാവുന്ന പ്രശ്നമേ ഉള്ളുവെന്ന് പറഞ്ഞു.. ഈഗോക്ക് ഒരു ഗുളിക എഴുതിയിട്ടുണ്ട്.. കരയുമ്പോൾ ഒലിച്ചു പോകുന്ന കണ്ണീരിനു പകരം രണ്ട് ലിറ്റർ ഡ്യൂപ്പിലിക്കേറ്റ് കണ്ണീരും തന്നിട്ടുണ്ട്.."

"ഈ മഴയില്ലാത്ത കാലത്ത് നിനക്ക് എവിടുന്നാടോ ഇത്രയും ചളി…" അവൾ ചോദിച്ചതും അവനൊന്നു ചിരിച്ചു.. കേവലം ഒരു ദിവസം കൊണ്ട് അവൾക് തന്നോടുള്ള പെരുമാറ്റം വരേ മാറിയത് അവനൊരു അത്ഭുതം തന്നെയായിരുന്നു.. ____•🦋•______ "ലൈതിനോട് ഞാൻ പറഞ്ഞത് ചന്ദ്രൻ അങ്കിൾ ന്റെ കൂടെയാ പോവുന്നത് എന്നാ.." എല എസിയുടെ കൈ പിടിച്ചു മുന്നോട്ട് നടക്കുന്നതിന് ഇടയിൽ പറഞ്ഞു.. "നിനക്കിപ്പോൾ ഫുൾ ടൈം ലൈത്തിന്റെ കാര്യമാണല്ലോ പറയാനുള്ളത്.. ലൈത് നിന്റെ പപ്പയൊന്നും അല്ലല്ലോ…" എസി ചോദിച്ചതും അത്രയും നേരം ചിരിച്ചോണ്ട് നിന്നിരുന്ന എലയുടെ മുഖത്തുണ്ടായിരുന്ന ചിരി പതിയെ മാഞ്ഞു തുടങ്ങി.. "എല മോൾടെ പപ്പക്ക് എല മോളേ ഇഷ്ടല്ലല്ലോ.." വേദനയോടെ അവൾ പറഞ്ഞതും എസി അവളെ സമാധാനിപ്പിച്ചു.. "നിനക്ക് ഞാനില്ലേടി.." "നീ മാത്രല്ല എനിക്കെന്റെ ലൈത്തും ഉണ്ട്."

അവൾ പറയുന്നത് കേട്ട് എസിക്ക് ലൈതിനോട് വല്ലാത്ത കുശുമ്പ് തോന്നിയിരുന്നു.. "നീയിന്നല്ലേ ഒളിച്ചോടീരുന്നോ.. എന്നെ മമ്മ കണ്ടു.. " "എന്നെ ലൈത്തും…" അതും പറഞ്ഞു കൊണ്ട് രണ്ട് പേരും കൈ പിടിച്ചു പാട വരമ്പത്തൂടെ മുന്നോട്ട് നടന്നു.. "ഇന്നെന്നെ കാണാൻ എങ്ങനെയുണ്ട്.." എല എസിയെ നോക്കി ചോദിച്ചതും എസി അവളുടെ മുഖത്തേക്ക് നോക്കി.. "ക്യൂട്ട് ആയിട്ടുണ്ട്.." അതും പറഞ്ഞോണ്ട് അവൻ അവള്ടെ കവിളിൽ കിസ്സ് ചെയ്തതും അവളൊന്ന് ചിരിച്ചു കൊടുത്തു.. "ക്യൂട്ട് ആയിട്ടുണ്ടല്ലേ.. ഇന്നലെ നമ്മുടെ ക്ലാസ്സിൽ ഒരു കുട്ടി വന്നിട്ടില്ലായിരുന്നോ… അവളെക്കാൾ ക്യൂട്ട് അല്ലെ ഞാൻ…" "ഏത് ആ ന്യൂ കമർ ആണോ.. അവൾ നിന്നെക്കാൾ ക്യൂട്ട് ആണ്… എനിക്ക് നിന്നോട് ഐ ലവ് യൂ ഇല്ലായിരുന്നേൽ ഞാൻ അവളോട് ഐ ലവ് യൂ ആക്കിയേനെ…" എസി പറഞ്ഞതും എല തന്റെ ഇരു കണ്ണുകളും ഒരുട്ടി അവനെ തുറിച്ചു നോക്കി.

"Lets ബ്രേക്ക്‌ അപ്പ്‌..എന്നേക്കാൾ ക്യൂട്ട് ആയിട്ടുള്ളത് അവളാണെന്ന് പറയുന്ന ആരുമായിട്ടും എനിക്കൊരു ബന്ധവും ഇല്ല.. എനിക്ക് ഐ ലവ് യൂ ആക്കാൻ ഇതിലും മൊഞ്ചുള്ള ആരെയെങ്കിലും കിട്ടും…" അവനെ നോക്കി ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് അവൾ വേറെ വഴിയിലൂടെ നടന്നു.. കുറെ നേരം ഒന്നും മനസ്സിലാവാതെ അവൾ പോവുന്ന വഴിയുലേക്ക് തന്നെ നോക്കിയ ശേഷം അവൻ ആ വഴിയോടെ പോവൻ നോകിയെങ്കിലും വഴി അറിയാത്തത് കൊണ്ട് സാധാരണ പോവാറുള്ള വഴിയിലൂടെ മുന്നോട്ട് നടന്നു.. (ആഹാ.. ഓരെ രണ്ടാളെയും പിരിച്ചു രണ്ട് വഴിയിൽ ആക്കിയ ശേഷം എനിക്ക് എന്തൊരാശ്വാസം..😌) "ഒരു മിന്ന വന്നേക്കുന്നു.. അവളെക്കാൾ എത്ര ക്യൂട്ട് ആണ് എന്നെ കാണാൻ.. എന്നിട്ടും എസി അങ്ങനെ പറഞ്ഞില്ലേ.

. അവനൊക്കെ ഒരു ഐ ലവ് യൂ ആണോ…" അതും പിറുപിറുത് കൊണ്ട് എല മറ്റേ വഴിയിലൂടെ നടന്നു. അൽപ്പം ദൂരം എത്തിയതും അവളെ എന്തെന്നില്ലാത്ത ഭയം വന്നു പൊതിഞ്ഞു.. അവൾ തന്റെ ചുറ്റും ഭയത്തോടെ നോക്കിയ ശേഷം മുന്നോട്ട് നടന്നു.. "ആഹ്….." എവിടെ നിന്നോ ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട അവൾ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി ചെന്ന് അവിടെ എന്താ നടക്കുന്നതെന്ന് നോക്കി..തന്റെ മുന്നിൽ നടക്കുന്ന സംഭവം കണ്ട് അവൾ ഭയത്തോടെ അലറി വിളിക്കാൻ ശ്രമിച്ചെങ്കിലും ഭയം കൊണ്ട് അവളുടെ ശബ്ദം പുറത്ത് വന്നില്ലാ…....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story