🦋 THE TITALEE OF LOVE🦋: ഭാഗം 41

the titalee of love

രചന: സൽവ

 "ആഹ്….." എവിടെ നിന്നോ ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട അവൾ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി ചെന്ന് അവിടെ എന്താ നടക്കുന്നതെന്ന് നോക്കി..തന്റെ മുന്നിൽ നടക്കുന്ന സംഭവം കണ്ട് അവൾ ഭയത്തോടെ അലറി വിളിക്കാൻ ശ്രമിച്ചെങ്കിലും ഭയം കൊണ്ട് അവളുടെ ശബ്ദം പുറത്ത് വന്നില്ലാ… ഒരു പെൺകുട്ടിയുടെ വയറിലേക്ക് കത്തി കുത്തി കയറ്റുന്ന മാസ്ക്കിട്ട മനുഷ്യനെ വല്ലാത്തൊരു ഭയത്തോടെ നോക്കിയ ശേഷം അവൾ അവിടെന്ന് ശബ്ദമുണ്ടാക്കാതെ ഓടി.. അപ്പോഴും അവളുടെ മനസ്സിൽ അലറി വിളിക്കുന്ന ആ പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നു കൊണ്ടിരുന്നു.. തന്റെ സ്കൂളിന് മുന്നിൽ എത്തിയതും അവൾ കിതച്ചു കൊണ്ട് മുന്നോട്ട് നോക്കി.. കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയതും അവൾ അവിടെ തന്നെ തല കറങ്ങി വീണു… ആരൊക്കെയോ ഓടി വരുന്നത് തന്നെ താങ്ങി കൊണ്ട് പോവുന്നതും അവ്യക്തമായി അവൾ അറിയുന്നുണ്ടായിരുന്നു.. _____•🦋•_____ "ഹായ് ബോയ്… നീ സിംഗിൾ ആണോ…" തന്നെ നോക്കി കാഫെയിൽ ഉള്ള ഒരു പെൺകുട്ടി ചോദിച്ചതും ലൈത് താല്പര്യമില്ലാത്ത മട്ടിൽ മുഖം തിരിച്ചു..

"ഹേയ്…" "എന്റെ കല്യാണം കഴിഞ്ഞതാണ്.. ഒരു മോളും ഉണ്ട്… എന്റെ ഭാര്യയുടെ പേര് ദൗലാ ഫറാൽ എന്നാണ്.. ഇനിയെന്തെങ്കിലും വിവരം വേണോ.." അവൻ ദേഷ്യത്തിൽ ചോദിച്ചതും ആ പെൺകുട്ടി അവനെ ഒന്ന് ഉഴിഞ്ഞു നോക്കി ഇളിച്ചു കൊടുത്തു അവിടെന്ന് പോയി.. അവന്റെ മനസ്സിലേക് തന്റെ കല്യാണം എന്ന് പറഞ്ഞപ്പോൾ തന്നെ ഓർമ വന്നത് താൻ മഹർ ചാർത്തിയപ്പോൾ വെട്ടി തിളങ്ങിയ ആ നീല കണ്ണുകൾ ആയിരുന്നു..അവളോടൊപ്പമുള്ള ഓരോ നിമിഷങ്ങളും അവന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു.. തന്റെ ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അവൻ ഞെട്ടികൊണ്ട് കാൾ അറ്റൻഡ് ചെയ്തു.. "ഹലോ.. എലാനയുടെ ഗാർഡിയൻ അല്ലെ.." "അതെ.." "മോൾ തല കറങ്ങി വീണിട്ട് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ട്.. അത് പറയാൻ വിളിച്ചതായിരുന്നു.." മറുതലക്കൽ നിന്ന് എലയുടെ മിസ്സ്‌ പറയുന്നത് കേട്ട് അവൻ വെപ്രാളത്തോടെ ആശുപത്രിയിലേക്ക് വിട്ടു.. ആശുപത്രിയിൽ ചെന്നിറങ്ങി ചുറ്റും നോക്കിയപ്പോൾ ആയിരുന്നു വിശാലിനോടൊപ്പം നടക്കുന്ന ലക്കിയെ അവന്റെ കണ്ണിൽ ഉടക്കിയത്..

അവൾക്കെന്താ പറ്റിയത് എന്നറിയാൻ അവളുടെ അടുത്ത് പോവണം എന്നുണ്ടെങ്കിലും എലയുടെ മുഖം ഓർമ വന്നതും അവൻ വേഗം ഇലയുള്ള റൂമിലേക്ക് ചെന്ന്.. "എനിക്കെന്റെ ലൈത്തിന് കാണണം.." എലയുടെ ശബ്ദം കേട്ടതും അവൻ അവള്ടെ അടുത്തേക്ക് പോയി.. "എലാ." അവന്റെ വിളി കേട്ടതും അത്രയും നേരം നഴ്‌സ്മാരോട് ദേഷ്യം പിടിച്ചു ഇരുന്നിരുന്ന എല പൊട്ടി കരഞ്ഞു അവനെ വാരി പുണർന്നു.. "ലൈത്തിന്റെ എലമോൾക് എന്താ പറ്റിയെ.." അവൻ അവള്ടെ മുഖം പിടിച്ചുയർത്തി ചോദിച്ചതും അവൾ അവന്റെ കൈയ്യിൽ പിടിച്ചു.. തന്നിൽ ഉള്ള അവളുടെ കൈ വല്ലാതെ വിറയ്ക്കുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.. "എല മോൾക് അല്ലാ.. വേറെയൊരു ഇത്തക്കാ പറ്റിയത്.. ഒരു വില്ലൻ ആ ഇത്തയെ വയറ്റിൽ കുത്തി കൊന്നു ലൈത്..എല മോൾ അത് കണ്ട് പേടിച്ചു പോയി.." അവൾ പറഞ്ഞതും അവനും ഒന്ന് ഭയന്ന്.. മനസ്സിലേക്ക് ഓർക്കാൻ ആഗ്രഹിക്കാത്ത പലതും തെളിഞ്ഞു വന്നു.. "ആരെ ആരായിരിക്കും കൊന്നത്.. ചിലപ്പോൾ ഇവൾക്ക് തോന്നിയതാവും.." അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് എലയുടെ കണ്ണീർ തുടച്ചു കൊടുത്തു.. "അയ്യേ ഇതിനാണോ പ്രഷർ ഒക്കെ കൂട്ടിയത്.. അതൊരു സിനിമാ നടിയാ. അവർ സിനിമക്ക് വേണ്ടി ചെയ്തതാ.."

അവൻ തത്കാലം അവളെ സമാധാനിപ്പിക്കാൻ ഒരു കള്ളം പറഞ്ഞതും അവൾ കണ്ണുകൾ തുടച്ചു അവനെ നോക്കി.. "ശെടാ… എല മോൾ വിചാരിച്ചു അത് ഒർജിനൽ ആണെന്ന്.. ലൈത്തിന് വേറെയൊരു കാര്യം പറഞ്ഞു തരണോ.." അവൾ അവന്റെ ചെവിയോട് മുഖം അടുപ്പിച്ചു പറഞ്ഞ കാര്യം കേട്ട് അവൻ അവളെ കണ്ണും മിഴിച്ചു നോക്കി.. "എടി കൊച്ചേ ഒരാറ് വയസ്സുകാരിയുടെ ബുദ്ധിയല്ല നിനക്ക്.. നിന്റെ മിയുമ്മയെ പോലെ പ്രായതിനേക്കാൾ വലിയ പക്വതയാണ്…" അവൻ പറഞ്ഞതും അവൾ അവനെ തന്നെ ഒന്ന് നോക്കി. "ലൈത്തിന് മിയുമ്മയുടെ സ്വഭാവം ഒക്കെ എങ്ങനാ അറിയാ…" "ഞാനല്ലാതെ ആരാ എന്റെ പെണ്ണിനെ കുറിച്ചറിയാ…" അവളുടെ ചോദ്യം കേട്ട് അവൻ മനസ്സിൽ മൊഴിഞ്ഞു. കുറച്ചു നേരം കഴിഞ്ഞു അവനും അവളും ചേർന്ന് വീട്ടിലേക്ക് പോയി.. _____•🦋•______ "ആഹ് അപ്പൊ കുശുമ്പി പാറൂന്.. സോറി ലെനയോട് സംസാരിച്ചു അങ്ങനെ ആയി പോയി.. എന്തായാലും എന്റെ കെട്ടിയോൾക് എന്നെ വേണം ല്ലേ.. അതോണ്ടാണല്ലോ അവൾ മഹർ ചോദിച്ചതും.. ഇതിനി അവൾക് കൊടുക്കണോ കൊടുക്കേണ്ടേ എന്നെ ഞാൻ തീരുമാനിക്കും.." അഹ്‌സാൻ തന്റെ കൈയ്യിൽ ഉള്ള മഹർ ഒന്ന് കറക്കി കൊണ്ട് ഫോണിൽ വിശാലിനോട് പറഞ്ഞു..

"അയ്യോ.. അങ്ങനെയൊന്നും ചെയ്യല്ലേ.. അതില്ലെങ്കിൽ ഭ്രാന്താവും എന്നാ തോന്നുന്നേ എത്രയോ നേരമായി മാറിൽ കൈ ചേർത്ത് വെച്ച് ഇത് പരതുന്നു.. അതവിടെ ഇല്ലെന്ന് അറിയുമ്പോൾ മേശയിൽ ഒന്നടിച്ചു ദേഷ്യത്തിൽ എന്തോ പിറുപിറുതോണ്ടിരിക്കും… നിങ്ങളെ കാണണം എന്ന് പറഞ്ഞോണ്ട് വിളിച്ചു എന്നെ ഉള്ളു…" വിശാൽ പറഞ്ഞതും ആഹിയൊന്ന് ചിരിച്ചു.. "എത്ര നേരമായി പോയിട്ട്.. കേസിന്റെ കാര്യം സംസാരിക്കേണ്ടേ.." ഫോണിൽ നിന്നുള്ള ലക്കിയുടെ ശബ്ദം കേട്ടു. "ഞാൻ വെയ്ക്കട്ടെ.. അവള്ടെ ഓഫീസിൽ ആണ്.." വിശാൽ അതും പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ചെയ്തതും ആഹിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "അപ്പോയെന്റെ ഭാര്യക്ക് എന്നോട് പ്യാരും മുഹബ്ബാതും ഒക്കെ ഉണ്ടല്ലേ.. ഏതായാലും ഈ മഹർ നിന്നെ തിരിച്ചേല്പിക്കാതെ എനിക്ക് അവിടെ ധൈര്യമായി നില്കാൻ പറ്റില്ല.." അവൻ സ്വയം പറഞ്ഞു കൊണ്ട് ആ മഹറിലേക്ക് നോക്കി.. "ഹെലോ സർ.. എന്തെങ്കിലും ഹെല്പ് വേണോ.." ഒരു എയർപോർട്ട് ഉദ്യോഗ്യത വന്നു ചോദിച്ചതും അവൻ മഹറിൽ നിന്ന് നോട്ടം മാറ്റി അവരെ നോക്കി വേണ്ടെന്ന് പറഞ്ഞു..

കുറെ നേരം അവിടെ ഇരിക്കുമ്പോഴും അവന്റെ കണ്ണുകൾ എൻ‌ട്രൻസിലേക്ക് പോയിക്കൊണ്ടിരുന്നു.. എത്ര നേരമായിട്ടും ലെന വരുന്നില്ലെന്ന് കണ്ടതും അവൻ രണ്ടും കല്പിച്ചു അവളുടെ ഫോണിലേക്ക് വിളിച്ചു.. എത്ര കാൾ ചെയ്തിട്ടും അവൾ അറ്റൻഡ് ചെയ്തില്ലെന്ന് കണ്ടതും അവസാനമായി എന്നോണം അവൻ വീണ്ടും വിളിച്ചതും ഫോൺ അറ്റൻഡ് ചെയ്തു. "ഹെലോ ലനാ.. നീയിവെടിയാ.. ഫ്ലൈറ്റിന്റെ ടൈം ആവാറായി.." അവൻ കാൾ അറ്റൻഡ് ചെയ്ത പാടെ പറഞ്ഞതും മറുതലക്കൽ നിന്ന് പറയുന്നത് കേട്ട് അവൻ വിശ്വാസം വരാതെ ചെയറിൽ നിന്ന് എഴുന്നേറ്റ് നിന്നു.. "ഹലോ നിങ്ങളോടാ ചോദിച്ചത്.. നിങ്ങളീ കുട്ടിയുടെ ആരാ.. ഈ കുട്ടി മരിച്ചെന്ന തോന്നുന്നത്.." മറുതലക്കൽ ഉള്ളയാൽ വീണ്ടും ചോദിച്ചതും അവൻ ഞെട്ടി കൊണ്ട് വീണ്ടും ഫോണിലേക്ക് നോക്കി.. "എവിടെയാ നിങ്ങളുള്ളെ..…??" അവരോട് അവൻ ചോദിച്ചതും അയാൾ താൻ ഉള്ള സ്ഥലം പറഞ്ഞു കൊടുത്തു.. തന്റെ കാറിൽ കയറി ആ സ്ഥലത്തേക്ക് പോവുമ്പോൾ അവന്റെ മനസ്സാകെ ലെനയെ കുറിച്ചായിരുന്നു.. അവളെ പരിചയപ്പെട്ടതും..

അവളുടെ ഓരോ കുറുമ്പുകളും അവന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നു.. അവൾക് തന്നോട് പ്രണയം ആണെന്ന് പറഞ്ഞു ലക്കിയെ പറഞ്ഞു പറ്റിക്കുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന കുറുമ്പ് നിറഞ്ഞ ചിരിയും എല്ലാം ഓടിയെത്തിയതും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.. "ആരാ അവളെ കൊന്നത്.. അതിന് അവളെ ആരോ കൊന്നതാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ.. പക്ഷേ അവൾക്കൊരു രോഗവും ഉള്ളതായിട്ട് അവൾ പറഞ്ഞിട്ടില്ലല്ലോ.. ഒരു മണിക്കൂർ മുൻപ് വരേ അവൾ എന്നെ വിളിച്ചതല്ലേ..ഇനി അവളെ ആരെങ്കിലും കൊന്നതാണെങ്കിലും എന്തിന് കൊല്ലാനാ… എല്ലാവരെയും ഒരു ചിരിയോടെ മാത്രമേ നോക്കിയിട്ടുള്ളു… എന്ത് പറഞ്ഞാലും പുഞ്ചിരിച്ചോണ്ട് നില്കും.. അത് കണ്ടാൽ പലപ്പോഴും എനിക്ക് പോലും വഴക്ക് പറയാൻ തോന്നാറില്ലായിരുന്നു…" അവളെ കുറിച്ച് ഓർത്തു കൊണ്ട് അവൻ സ്വയം പറഞ്ഞു..ഇനി കൊന്നതാണെങ്കിൽ തന്നെ എന്തിന് എന്ന് സ്വയം ചോദിക്കുമ്പോൾ ആയിരുന്നു.. പലപ്പോയായി അവൾ തന്നോട് എന്തോ പറയാനായി വരാറുണ്ടായിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട് അതവൾക് പറയാൻ സാധിക്കാതെ ഇരുന്നത് അവനോർത്ത്..

അത് പറയാൻ വരുമ്പോൾ അവളുടെ മുഖത്ത് വല്ലാത്ത വെപ്രാളം ഉണ്ടായിരുന്നു എന്നത് അവൻ ശ്രദ്ധിക്കാരുണ്ടായിരുന്നു.. "അവൾ തന്നോട് പറയാൻ വന്ന കാര്യവും ഈ കൊലപാതകവും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടാവുമോ.." അവൻ സ്വയം ചോദിച്ചു കൊണ്ട് ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി.. _____•🦋•______ "പ്രഷർ നോർമൽ ആയോന്ന് നോക്കട്ടെ…" ലൈത് ചോദിച്ചതും എല കൈ നീട്ടി കൊടുത്തു.. "ആ ബലൂൺ എല മോളും പിടിച്ചു ഞെക്കി നോക്കട്ടെ…" അവൾ ചോദിച്ചതും അവൻ അവള്ടെ പ്രഷർ ഓക്കേ അല്ലെന്ന് നോക്കിയ ശേഷം അത് അവള്ടെ കൈയ്യിൽ കൊടുത്തു.. "ലൈത് എങ്ങനെയാ ഡോക്ടർ ആയത്.. സെഹ്‌റ ഉമ്മ വലിയ ഡോക്ടർ ആണ്.. സെഹൃമ്മന്റെൽ സൂചി ഓക്കെ ഉണ്ട്..എല മോൾക്കും ഡോക്ടർ ആവണം…" അതിൽ പിടിച്ചു നക്കുന്നതിനിടയിൽ അവൾ ചോദിച്ചതും അവൻ ചെറുതായൊന്ന് ചിരിച്ചു.. "ഇതൊക്കെ നല്ലോണം എടുത്ത് വെയ്ക്കണേ.. ലൈത്തിന് വേറെയൊരു ചെറിയ പണിയുണ്ട്.." അവൻ അവള്ടെ കവിളിൽ തട്ടി പറഞ്ഞതും അവൾ തലയാട്ടി കൊടുത്തു..

ആ മെഷീനിൽ നിന്ന് അവളുടെ ശ്രദ്ധ മാറുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം അവൻ പതിയെ അവളുടെ റൂമിൽ ചെന്ന് ആ സാധനം കൈയ്യിൽ എടുത്തു… ആ സാധനം തന്റെ കൈയ്യിൽ പിടിച്ചു മുകളിലത്തെ നിലയിൽ ഉള്ള ഒരു മുറിയിലേക്ക് നടക്കുമ്പോൾ അവന്റെ ചുണ്ടിൽ എന്തോ നേടിയെടുക്കാൻ പോവുന്നതിന്റെ സന്തോഷം ആയിരുന്നു.. എന്തിനെന്നറിയാതെ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങി.. "ബെഹ്‌നാം ലൈത് അഹ്‌സാൻ ബാഖിറിന്റെ കൂടെ കൂടിയാൽ എങ്ങനെ ഇരിക്കുമെന്ന് എല്ലാവരും കാണാൻ പോവുന്നെ ഉള്ളു.. എന്റെ പെങ്ങളെ വേദനിപ്പിച്ചവൻ ആണെങ്കിലും അവനിപ്പോൾ ചെയ്യാൻ പോവുന്നത് ഒരു നല്ല കാര്യം ആണ്.. അത് കൊണ്ട് അവൻ പോലും അറിയാതെ അവനെ എനിക്ക് സഹായിച്ചേ തീറുള്ളു…" തന്റെ കൈയ്യിൽ ഉള്ള സാധനത്തിലേക്ക് നോക്കി അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. _____•🦋•______ തന്റെ മുന്നിലുള്ള ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി കൊണ്ട് ആഹി മുന്നോട്ട് ചെന്ന്.. നിലത്തു രക്തത്തിൽ കുളിച്ച അവസ്ഥയിൽ കിടക്കുന്ന ലെനയെ കണ്ടതും അവൻ തന്റെ നിറഞ്ഞു വരുന്ന കണ്ണുകളെ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ട് ചുറ്റും ഉള്ളവരെ നോക്കി.. "നിങ്ങൾ ഈ കുട്ടിയുടെ ആരാ…" "ബ്രദർ…"

അയാളുടെ ചോദ്യത്തിന് അവൻ മറുപടി പറഞ്ഞതും അയാൾ നിലത്തുള്ള അവളുടെ ശരീരത്തിലേക്കും അവനെയും നോക്കി.. "ഇവൾക്കെന്താ പറ്റിയതെന്നോ.. ആരാ ഇത് ചെയ്തതെന്നോ അറിയോ.." അവൻ കണ്ണിൽ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് അവരോട് ചോദിച്ചതും അയാൾ ഭയത്തോടെ മുന്നോട്ട് വന്നു.. "ഞാൻ… ഞാൻ കണ്ടിരുന്നു.." അയാൾ പറഞ്ഞു തുടങ്ങി.. •°•°•°•°•°•°•°•°•°• "ആഹ് ഉമ്മാ.. ഇപ്പോൾ ഹൈദരാബാദിൽ പോവേണ്ടത് അത്യാവശ്യം ആണ്.. ഞാൻ വേഗം തന്നെ വരും…" ഫോണിൽ തന്റെ ഉമ്മയോട് അതും പറഞ്ഞു കൊണ്ട് ലെന മുന്നോട്ട് നടന്നു.. "ഇന്നെങ്കിലും എനിക്ക് ആഹിയോട് സത്യങ്ങൾ പറയണം.. അതിന് ശേഷം ഞാൻ മരിച്ചാലും പ്രശ്നമില്ല.." മനസ്സിലോർത്തു കൊണ്ട് അവൾ മുന്നോട്ട് നടന്നപ്പോൾ ആയിരുന്നു ആരോ ഒന്ന് അവൾക് മുന്നിൽ വന്നു നിന്നത്.. അയാളുടെ മുഖം മുഴുവൻ അവ്യക്തമായിരുന്നെങ്കിലും അയാളുടെ കയ്യിൽ ഉള്ള ബ്രേസ് ലെറ്റിന്റെ ലോക്കറ്റ് അവൾക് സുപരിചിതം ആയിരുന്നു.. വല്ലാത്തൊരു ഭയത്തോടെ അവൾ ആ ലോക്കറ്റിലേക്ക് നോക്കി.. "ദുആയെ കൊന്ന ആളുടെ കൈയ്യിൽ ഉള്ള അതെ ബ്രേസ് ലെറ്റ്‌.." അതും മൊഴിഞ്ഞു കൊണ്ട് അവൾ അയാളെ നോക്കി ഒന്നും കാണാത്ത പോലെ മുന്നോട്ട് നടക്കാൻ ശ്രമിച്ചതും അയാൾ അവളെ തടഞ്ഞു വെച്ച് അവള്ടെ വയറിൽ കത്തി കുത്തി ഇറക്കി.. "ആറ് മാസമായെടി ഞാൻ നിന്നെ തിരഞ്ഞു നടക്കുന്നു..

നീ കണ്ടത് നീ ആരോടും പറയുന്നില്ലെന്ന് കണ്ടതോണ്ടാ ഇത്രയും കാലം വെറുതെ വിട്ടത്.. ഇനിയും നിന്നെ ജീവിക്കാൻ അനുവദിച്ചാൽ ഞങ്ങൾ അകത്താവും.. പോയി ചത്തോ.. ദുആമിയ പോയ അതെ സ്ഥലത്തേക്ക് പോയിക്കോ…" അവള്ടെ വയറിൽ നിന്ന് കത്തി വലിച്ചൂരി കൊണ്ട് അയാൾ വീണ്ടും ആഞ്ഞു കുത്തിയതും അവൾ ശബ്ദത്തിൽ ആഹ് എന്നലറി വിളിച്ചു..അത് കേട്ട് മറ്റൊരാൾ (ഈ കഥ ആഹിക്ക് പറഞ്ഞു കൊടുക്കുന്ന ആൾ..) വന്നു നോക്കിയപ്പോൾ കണ്ടത് ലെനയെ കൊല്ലുന്ന മാസ്ക്കിട്ട ആളെയാണ് എന്ത് ചെയ്യണം എന്നറിയാതെ അയാൾ ചുറ്റും നോക്കിയപ്പോൾ ആയിരുന്നു അയാളെ പോലെ തന്നെ ഭയത്തോടെ നിൽക്കുന്ന ഒരാറ് വയസ്സുകാരിയെ കണ്ടത്.. അവൾ അവിടെന്ന് ഓടിയതും അയാളും തനിക്കൊന്നും ചെയ്യാൻ കൈയ്യില്ലെന്ന് ഉറപ്പിച്ചു ഭയത്താൽ അവിടെ നിന്ന് മാറി നിന്നു.. •°•°•°•°•°•°•°•°•°• അയാൾ ഭയത്തോടെ പറഞ്ഞു നിർത്തിയതും ആഹി ഒന്നും പറയാതെ മുട്ട് കുത്തി ഇരുന്നു...ലെനയുടെ ബോഡിയിലേക്ക് നോക്കി.. ആ ബോഡി കിടന്ന സ്ഥലം മുഴുവനായി ഒന്ന് നോക്കിയ അവന്റെ കണ്ണുകൾ ഒന്ന് തിളങ്ങി.. എന്തോ നേടിയെടുത്ത പോലെ അവൻ ഒരല്പം മുന്നോട്ട് നടന്നു കുനിഞ്ഞിരുന്നു ആ ലോക്കറ്റ് കൈയ്യിൽ എടുത്ത ശേഷം തന്റെ പോക്കറ്റിലേക്ക് ഇട്ടു..

ശേഷം അയാളോട് അവളുടെ ഫോണും ചോദിച്ചു.. "എന്റെ രണ്ട് പെങ്ങമ്മാരോട് ഇങ്ങനെ ചെയ്ത അവനിലേക്ക് എത്തി പെടാൻ എനിക്കുള്ള ഏക മാർഗമാണ് അവന്റെ ബ്രേസ് ലെറ്റിന്റെ ഭാഗമായ ഈ ലോക്കറ്റ്.." തന്റെ പോക്കറ്റിൽ ഉള്ള ബ്രേസ് ലെറ്റിലൂടെ കൈ ഓടിച്ച ശേഷം അവൻ മനസ്സിൽ മൊഴിഞ്ഞു. "നിങ്ങൾ വേഗം പോലീസിനെ വിളിച്ചോ.. ഞാൻ എന്നാ ഒരാൾ ഇവിടെ വന്നതായിട്ടോ അവളുടെ ഫോൺ ഞാൻ എടുത്തതായിട്ടോ ഒരിക്കലും പോലീസിനോട് എന്നല്ല ഒരാളോടും പറയരുത്.." എന്തെക്കൊയോ തീരുമാനിച്ചു ഉറപ്പിച്ച പോലെ അതും പറഞ്ഞു കൊണ്ട് അവൻ അവർക്കൊക്കെ ചെറിയ തുക വെച്ച് കൊടുത്തു.. അത് കിട്ടിയതും അവരൊക്കെ അവനോട് ഒക്കെ പറഞ്ഞു.. "നിയമപരമായി നേരിടാൻ ആണോ സാറിന്റെ പ്ലാൻ…" അതിൽ ഒരാൾ തിരിഞ്ഞു നടക്കുന്ന അവനോട് ചോദിച്ചതും അവൻ ലെനയുടെ ബോധിയിലേക്ക് ഒന്ന് കൂടെ നോക്കി.. അവന്റെ ഹൃദയം പൊട്ടി പിളരുന്ന പോലെ തോന്നി.. ജീവിതത്തിൽ മൂന്നാം തവണ ഇതേ അവസ്ഥയിൽ മൂന്ന് പേരെ കാണേണ്ടി വന്നതോർത്തു അവന് എന്തോ വേദന തോന്നി.. അവൻ നേരത്തെ ചോദിച്ചു ആളെ ഒന്ന് നോക്കി.. " നിയമം തോൽക്കും നീതി വിജയിക്കും..!! " അത്ര മാത്രം അയാളോട് പറഞ്ഞു കൊണ്ട് അവൻ തന്റെ വണ്ടിയിൽ കയറി ടിക്കറ്റ് ക്യാൻസൽ ചെയ്തു.. _____•🦋•______

"അങ്ങനെ നമ്മളാണ് ദുആ മിയ അമനിനെ കൊന്നത് എന്നറിയുന്ന അവസാനത്തെ ആളും മരണപ്പെട്ടിരിക്കുന്നു… അതല്ല നമ്മൾ ആളെ അയച്ചു കൊന്നിരിക്കുന്നു.." ഫോൺ അവിടെ വെച്ച നോക്കി കൊണ്ട് വിഘ്‌നേഷിന്റെ ബോസ്സ് വിഘ്‌നേഷിനോട് പറഞ്ഞു.. "Its ഓക്കെ… ആരാ ഈ ലാക്കിയ.. ആ ശക്തി ഉള്ളവരിൽ ഒരാൾ എന്നതിൽ ഉപരി ആരാ അവൾ.." വിഘ്‌നേഷിന്റെ ചോദ്യം കേട്ട് അയാൾ നെറ്റി ചുളിച്ചു അവനെ നോക്കി.. "ഇന്നെന്താ അങ്ങനെയൊരു ചോദ്യം.." ജോണിന്റെ ചോദ്യം കേട്ട വിഘ്‌നേഷ് തന്റെ ഫോണിൽ ഉള്ള ഒരു വീഡിയോ ജോണിന് കാണിച്ചു കൊടുത്തു.. "ഈ സിനിമയിൽ അഭിനയിച്ചത് ലാക്കിയ ത്വലേഹ ആണ്.. ഈ സിനിമ ഇറങ്ങിയിട്ട് ഏയോളം വർഷം ആയി.. ലാക്കിയ അഭിനയം തുടങ്ങിയിട്ട് വെറും നാല് വർഷം ആയിട്ടേ ഉള്ളുവെന്ന് അവൾ ഇതിന്റെ മുൻപ് പല ഇന്റർവ്യൂ കളിലും പറഞ്ഞിട്ടുണ്ട്.." വിഘ്‌നേഷ് അതിലേക്ക് നോക്കി പറഞ്ഞതും ജോണിന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു വന്നു.. "ആരാ അവളെന്ന് അറിയണമെങ്കിൽ ഹൈദരാബാദിൽ പോയി അവളുടെ പേര് പറയണം.. ആ പേര് കേൾക്കുമ്പോൾ തന്നെ പലരുടെയും കണ്ണുകൾ നിറഞ്ഞു വരുന്നത് കാണാം.. ശേഷം അവർ ഒരു ഫോട്ടിയിലേക്ക് നോക്കും എന്നിട്ട് വേറെ രണ്ടാൾകാരുടെ പേര് കൂടെ പറയും…"

ജോൺ പറഞ്ഞതൊന്നും വിഘ്‌നേഷിന് മനസ്സിലായിരുന്നില്ല.. _____•🦋•______ ഇതേ സമയം ദാവൂദ് അമയ്ൻ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങി ചുറ്റും നോക്കിയ ശേഷം മുന്നോട്ട് നടന്നു.. _____•🦋•______ കോണിക്കൽ ഫ്ലാസ്കിൽ നിന്ന അവൻ ആ ധ്രാവകം ടെസ്റ്റിംഗ് ട്യൂബിലേക്ക് എടുത്തു..അതവിടെ വെച്ച ശേഷം അവൻ രക്തം പുരണ്ട ഒരു വസ്ത്രവും നേരത്തെ എല അറിയാതെ അവളുടെ റൂമിൽ നിന്ന എടുത്ത് വന്ന പാവയെയും കൈയ്യിൽ എടുത്തു.. പാവയുടെ വസ്ത്രത്തിൽ നിന്നും ഒരു കഷ്ണവും രക്തം പുരണ്ട ആ വസ്ത്രത്തിൽ നിന്ന ഒരു ഭാഗവും എടുത്ത ശേഷവും അവൻ ആ ടെസ്റ്റ്‌ ട്യൂബിൽ ഉള്ള ദ്രാവാക്കത്തിലേക്ക് മറ്റൊരു ധ്രാവാകം ഒഴിച്ച്.. ആ ധ്രാവാകം പതഞ്ഞു വന്നതും ഗ്ലൗസ് അണിഞ്ഞ കൈ കൊണ്ട് ആ ധ്രാവാകം ഒരു ബുർറേറ്റിലേക്ക് ഒഴിച്ചു.. അതിന്റെ അടിയിൽ ഒരു കോനിക്കൽ ഫ്ലാസ്കിൽ വെള്ളം എടുത്ത ശേഷം നിശ്ചിത ratio പ്രാകാരം ആ ധ്രാവകം വെള്ളത്തിലേക്ക് ഉറ്റിച്ചു ഡൈല്യൂട്ട് ചെയ്തു.. ആ ഡൈല്യൂട്ട് ചെയ്ത മിഷ്രിതത്തിൽ രണ്ട് വസ്ത്രങ്ങളുടെയും ചെറിയ ഭാഗങ്ങൾ മുക്കിയ ശേഷം അത് എടുത്ത് സ്ലൈഡിൽ വെച്ചു.. ഒരു മൈക്രോ സ്കോപ്പ് ഉപയോഗിച്ച് അതിൽ എന്തൊക്കെയോ നോക്കി.. കുറെ നേരം അതിൽ നോക്കിയ ശേഷം അവന്റെ ചുണ്ടുകൾ വിടർന്നു വന്നു..

"ഐ did it.. I just find it.." അത്രയും മൊഴിഞ്ഞു കൊണ്ട് അവൻ ഒരു പേപ്പർ എടുത്ത് എന്തൊക്കെയോ കുത്തി കുറിച്ച്.. "ലൈത്…" പിന്നിൽ നിന്നുള്ള വിളി കേട്ടതും അവൻ ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി.. തന്റെ മുന്നിൽ നിൽക്കുന്ന എലയെ നോക്കി എങ്ങനെ ഒക്കെയോ ഒന്ന് ചിരിച്ചെന്ന് വരുത്തി. അപ്പോഴും അവളുടെ ശ്രദ്ധ അവന്റെ അടുത്തുള്ള അവളുടെ പാവയിൽ ആയിരുന്നു.. "ലൈത് എന്തിനാ എല മോൾടെ ബാർബി ബോയ് യെ എടുത്തേ…" മേശയിൽ നിന്ന അത് വലിച്ചെടുത്തോണ്ട് അവൾ പറഞ്ഞതും അവളുടെ കൈ തട്ടി ടെസ്റ്റ്‌ ട്യൂബിൽ ഉണ്ടായിരുന്ന ഡൈല്യൂട്ട് ചെയ്യാത്ത മിഷ്രിതം നേരത്തെ അവൻ എടുത്തിരുന്ന രക്തം പുരണ്ട വസ്ത്രത്തിലേക്ക് വീണു.. ആ വസ്ത്രം സ്വയം ദ്രവിച്ചു തുടങ്ങിയതും അവൻ അതിന്റെ മിഷ്രിതം വീണ ഭാഗം വേഗം കട്ട്‌ ചെയ്ത് ബാക്കി ഭാഗം മാറ്റി വെച്ച ശേഷം ദേഷ്യത്തിൽ എലയെ നോക്കി.

"നീയിത് എന്താ എലാനാ കാണിച്ചു വെച്ചത്. ആറ് വർഷത്തോളം ആരും അറിയാതെ ഞാൻ സൂക്ഷിച്ചു വെച്ച എന്റെ എവിഡൻസ് ആണേ നീയി നശിപ്പിച്ചു വെച്ചത്.. അല്ലെങ്കിലും നിനക്കത്തിന്റെ മൂല്യം ഒന്നും അറിയേണ്ടല്ലോ.. നിനക്കും കൂടെ വേണ്ടിയാ ഇത് ഞാൻ ചെയ്യുന്നതെന്ന് നിനക്കറിയില്ലല്ലോ.. ശല്യം ചെയ്യാനായിട്ട്…" ലൈത് എലയ്ക്ക് നേരെ കുരച്ചു ചാടിയതും എല കണ്ണ് നിറച്ചു ആ പാവയെ തന്റെ മാറോടു ചേർത്ത് അവനെ നോക്കി. "എല മോൾക് ലൈതിനെ വേണ്ടാ.. എല മോൾ ഇനി ലൈതിനോട് മിണ്ടൂലാ.. ഞാൻ പോവാ…" കണ്ണ് നിറച്ചോണ്ട് അതും പറഞ്ഞു കൊണ്ട് അവൾ ഓടിയതും ലൈത് ഒന്നും പറയാതെ ഒരു ചെയറിൽ ഇരുന്ന ശേഷം താൻ ഇത് ചെയ്യാൻ ഉപയോഗിച്ച് ലാബ് മുഴുവനായിട്ട് ഒന്ന് നോക്കി.. "എല്ലാം നശിക്കാതെ ഇരുന്നാൽ മതിയായിരുന്നു…" മനസ്സിൽ ഓർത്തു കൊണ്ട് അവൻ ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്തു........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story