🦋 THE TITALEE OF LOVE🦋: ഭാഗം 42

the titalee of love

രചന: സൽവ

"എല്ലാം നശിക്കാതെ ഇരുന്നാൽ മതിയായിരുന്നു…" മനസ്സിൽ ഓർത്തു കൊണ്ട് അവൻ ഫോൺ എടുത്ത് ആർക്കോ ഡയൽ ചെയ്തു.. "ഹലോ.. എന്താ ലൈത്.. എന്റെ ലാബ് ഉള്ള സ്ഥലം ഞാൻ പറഞ്ഞു തന്നില്ലേ.. നിനക്കറിയാലോ ഞാൻ എത്രത്തോളം സ്‌ട്രെസ് എടുത്തുള്ള ജോലിയാ ചെയ്യുന്നത് എന്ന്.. പിന്നെയെന്തിനാ ഇങ്ങനെ ഇടക്ക് വിളിച്ചു എന്നെ ശല്യം ചെയ്യുന്നത്.." മറുതലക്കൽ ഉള്ള സെഹ്‌റ ചോദിച്ചു.. "I know സെഹ്റാ.. നീയവിടെ വലിയൊരു ഇന്സ്ടിട്യൂട്ടിൽ സയന്റിസ്റ് ആണെന്ന് എനിക്കറിയാം… അത് കൊണ്ടാണല്ലോ ഞാൻ നിന്നെ തന്നെ വിളിച്ചതും.. ഏതായാലും നിനക്ക് ടൈം ഇല്ലാത്ത സ്ഥിതിക്ക് ടൈം ഉള്ളപ്പോൾ വിളിച്ചാൽ മതി.." അതും പറഞ്ഞോണ്ട് ലൈതി കാൾ ഡിസ്‌ക്കണക്ട് ചെയ്യാൻ പോയി.. "വേണ്ട.. നീ പറഞ്ഞോ.. ഇപ്പോൾ ഞാൻ ഫ്രീയാ.." "അത് നീ പറഞ്ഞത് പോലെ ഞാൻ ആ പാവയിൽ നിന്നും അന്നവൾ ധരിച്ചിരുന്ന ഡ്രെസ്സിൽ നിന്നും ഒരുഭാഗം എടുത്ത് നീ പറഞ്ഞ സൊല്യൂഷനിൽ മുക്കി എടുത്ത് മൈക്രോ സ്കോപ്പിൽ വെച്ച് നോക്കി. നീ പറഞ്ഞത് പോലെ രണ്ടിലും അവളുടേത്തും അവന്റേതും. അല്ലാത്ത ആരുടെയോ വ്യത്യസ്തമായ DNA ഉണ്ട്..

സംഭവം നടന്നിട്ട് ആറ് വർഷമായിട്ട് പോലും ആ സാമ്പിൾ ഒന്നും നഷ്ടപ്പെട്ടില്ല എന്നത് എനിക്കിപ്പോഴും അത്ഭുതം തന്നെയാണ്..ഞാൻ ഇവിടെ എത്തിയതും എലക്ക് പാവയെ കിട്ടിയതും എല്ലാം ഇതിന് വേണ്ടിയാവും.. ഇനി ഇത് വേഗം അവന്റെ അഡ്രെസ്സിലേക്ക് അയക്കണം.. പക്ഷേ ആ പാവയെ എല തരുമെന്ന് തോന്നുന്നില്ല..ഇപ്പോൾ തന്നെ അവൾ ആ സൊല്യൂഷൻ ഡ്രെസ്സിൽ ആകിയിട്ടുണ്ട്.." ലൈത് പറഞ്ഞു.. "അതിനിപ്പോ ഒരു മാർഗം മാത്രമേ ഉള്ളു.. നീ അഹ്സനുമായിട്ട് നന്നാവണം.. അതിന് ആദ്യം നീ ലക്കിയെ കാണണം.. അഹ്‌സാനുമായിട്ട് നന്നായാൽ ആ പാവയുടെ കാര്യത്തിൽ വലിയ പ്രശ്നം ഇല്ല.." "നീയെന്താ പറയുന്നത്.. ലക്കിക്ക് ആഹിയെ ഇഷ്ടമല്ല.. ഇത് തന്നെ ഞാനിപ്പോൾ ചെയ്യുന്നത് അവൻ ചെയ്യുന്നത് ഒരു നല്ല കാര്യം ആയത് കൊണ്ട് മാത്രമാണ്.. എലയെ കുറിച്ച് അവരെല്ലാം അറിഞ്ഞാൽ ഉറപ്പായും അവളെ കൊല്ലാൻ ശ്രമിക്കും… എന്റെ എലയുടെ ജീവന് രക്ഷിക്കാൻ കൂടെയാണ് ഞാൻ ഇത് അവന് അയച്ചു കൊടുക്കുന്നത്…" ലൈത് പറഞ്ഞതും സെഹ്‌റ ഒന്നും പറഞ്ഞില്ല..അവൾ കാൾ ഡിസ്‌ക്കണക്ട് ചെയ്തതും ലൈത് ചുറ്റും നോകി.. എലയുടെ കാര്യം ഓർമ വന്നപ്പോൾ ആയിരുന്നു അൽപ്പം മുൻപ് താനെന്താ അവളോട് പറഞ്ഞതെന്ന് ഓർമ വന്നത്.. വേണമെന്ന് വിചാരിച്ചു പറഞ്ഞതല്ലായിരുന്നു..

ആറോളം വർഷം കഷ്ടപ്പെട്ട് താൻ സൂക്ഷിച്ചു വെച്ച സാധനം പെട്ടന്ന് അവൾ കാരണം നശിക്കുന്നെന്ന് അറിഞ്ഞപ്പോൾ ആ മാനസികാവസ്ഥയിൽ പറഞ്ഞതായിരുന്നു.. ആ പാവയാണെങ്കിൽ അന്നത്തെ കൊലപാതകത്തിലേക്ക് എത്തി പെടാൻ അവന് കിട്ടിയ ഒരു തുമ്പും ആയിരുന്നു.. അവനോർത്ത് കൊണ്ട് വേഗം എലയെയും തിരഞ്ഞു പുറത്തിറങ്ങി.. സങ്കടം വന്നാൽ അവളെന്തായാലും കായലിൽ ആയിരിക്കും പോയതെന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ വേഗം അങ്ങോട്ട് നടന്നു.. _____•🦋•______ "ലൈത് ചീത്തയാ… എലമോൾക് ഇഷ്ടല്ല ലൈത്തിനെ.. അല്ലേൽ വേണ്ടാ.. എലമോൾക് ഇഷ്ട്ടോക്കാണ്.. പക്ഷേ എല മോള്ടെ ബാർബി ബോയെ എടുത്തില്ലേ.. പോരാത്തതിന് എല മോളേ ചീത്ത പറയേം ചെയ്ത്…" കണ്ണ് നിറച്ചു കൊണ്ട് അതും പറഞ്ഞു എല കായലിന്റെ അടുത്തേക്ക് നടന്നു.. ഹൗസ് ബോട്ടിന്റെ ഉള്ളിലേക്ക് കയറാൻ തുനിഞ്ഞതും പോലീസിന്റെ ക്രോസ്സ് ലൈൻ അവൾക് ഒരു തടസം എന്നോണം കണ്ടതും അവൾ ബാർബി ബോയെ മറ്റേ തലക്കൽ വെച്ച ശേഷം തന്റെ സ്‌കർട്ട് പൊക്കി പിടിച്ചു മറുതലകളിലേക്ക് ചാടി.. ഹൗസ് ബോട്ടിന്റെ ഉള്ളിലേക്ക് കയറി.. "എല മോളോടാ കളി.." ആ ക്രോസ്സ് ലൈനിലേക്ക് സ്വയം ചോദിച്ചു കൊണ്ട് അവൾ തന്റെ പാവയിൽ നിന്ന പൊടി തട്ടി കൈയ്യിൽ എടുത്തു.

അവൾ ആ ഹൗസ് ബോട്ടിന് ഉള്ളിലേക്ക് കയറിയതും പതിവ് പോലെ അവളെ ഒരു ഇളം കാറ്റ് വന്നു താഴുകി.. അവൾ തന്റെ കണ്ണുകൾ അടച്ചു അതിനെ ആസ്വദിച്ചു.. ആ ഇളം കാറ്റിൽ അവിടെ അങ്ങിങായി ചിതറി കിടന്ന കടലാസ് കഷ്ണങ്ങൾ ഒന്ന് കൂടെ പാറി കളിച്ചു അവള്ടെ കാലിന്റെ ചുവട്ടിൽ വന്നു വീണു.. അവൾ തന്റെ കണ്ണുകൾ തുറന്നു തന്റെ കാലിന്റെ ചുവട്ടിൽ ഉള്ള പേപ്പർ കൈയ്യിൽ എടുത്തു. അവളുടെ കണ്ണിൽ നിന്ന ഒരിറ്റ് കണ്ണുനീർ അതിലേക്ക് പൊഴിഞ്ഞു വീണു.. -:-:-:- "എന്നിൽ നീ ഏറ്റവും ഇഷ്ടപ്പെടുന്നതെന്താ…" അവളുടെ പ്രണയം കലർന്ന ചോദ്യം കേട്ടതും അവൻ അവളുടെ തലയിലൂടെ ഒന്ന് തലോടി അവളെ നോക്കി.. "ഇന്നിപ്പോ എന്താ മിയാ അങ്ങനെയൊരു ചോദ്യം.. സാഹിത്യം വല്ലതും ആണേൽ പറയരുത്.." അവൻ കൈ കൂപ്പി പറഞ്ഞതും അവളൊന്ന് ചിരിച്ച ശേഷം അവനൊട് കാര്യം പറഞ്ഞു.. "ഇനി പറയ്.. നീ പ്രണയിക്കുന്ന എന്നിൽ നിനക്കേറ്റവും ഇഷ്ടമുള്ളതെന്താ.." " നിന്നിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നതും പ്രണയിക്കുന്നതും നിന്നെ തന്നെയാണ് മിയാ..!! എന്റെ മിയാ എന്നതിൽ ഉപരി നിന്നിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്നത് മറ്റൊരാൾക് നല്കപ്പെട്ടാൽ അവർ കൂടെ വേദനിക്കും.. നീ വേദനയാൽ പുളഞ്ഞ പോലെ..

നിന്റെ കണ്ണുനീർ ഒഴുകിയത് പോലെ.. നീ വേദനിക്കുന്നത് നോക്കി നിന്ന നിന്നെ പ്രണയിച്ച എന്റെ ഹൃദയം വേദനിച്ച പോലെ.. മറ്റു രണ്ട് പേർ കൂടെ വേദനിക്കും.., " അവന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ അവൾക് അവൻ ഉദ്ദേശിച്ചത് മനസ്സിലായിരുന്നു.. അവൾ അവന്റെ മടിയിൽ വെച്ച തല ഉയർത്തി നിറഞ്ഞ കണ്ണാലെ അവനെ നോക്കി.. " എന്തിനാ.. എന്നെയിങ്ങനെ പ്രണയിക്കുന്നത്… നീ പ്രണയിക്കുന്നത് പോലെ എനിക്ക് നിന്നെ തിരിച്ചു പ്രണയിക്കാൻ കഴിയുന്നില്ലേ എന്ന് ചിന്തിച്ചു ഓരോ നിമിഷവും എന്റെ ഹൃദയം തകരുന്ന പോലെ തോന്നുന്നു.. " " നീ എന്നെ പ്രണയിക്കുന്നതോളം ഞാൻ നിന്നെ പ്രണയിക്കില്ലെന്ന് ഓർത്തു ഞാനാ നീറുന്നത്.. ഓരോ നിമിഷവും കുറഞ്ഞു പോയോ എന്ന് കരുതി വീണ്ടും വീണ്ടും പ്രണയിക്കാൻ ശ്രമിക്കുകയാണ് ഞാൻ… " "നിന്നെ പോലെ നീ മാത്രമേ ഉള്ളു…" "നിന്നേ പോലെയും നീ മാത്രമേ ഉള്ളു മിയാ.. അതിന് പകരമാവാൻ ഈ ലോകത്തു ആർക്കും സാധിക്കില്ല.." അവൻ പറഞ്ഞു തീർന്നതും അവൾ അവനിൽ ഒന്ന് കൂടെ ചേർന്ന് നിന്ന് അവന്റെ നെറ്റിയിൽ ഉമ്മ വെച്ചു.. അവന്റെ ചുണ്ടുകൾ വിടരുന്നത് കണ്ടതും അവളുടെ ചുണ്ടുകളും അർദ്ധമായി വിടർന്നു വന്നു..ആ നീല മിഴികൾ വല്ലാതെ തിളങ്ങി. -:-:-:- ആ കടലാസിൽ എഴുതിയത് എന്താണെന്ന് എന്ന് മനസ്സിലായില്ലെങ്കിലും എല അതെടുത്തു വായിച്ചു അവിടെ തന്നെയിട്ടു..

ആ ഹൗസ് ബോട്ടിൽ അങ്ങിങായി നിരത്തിയിട്ട ചായങ്ങൾ ഓക്കെ ഒന്ന് നോക്കിയ ശേഷം അവൾ മുന്നോട്ട് നടന്നു ഹൗസ് ബോട്ടിന്റെ ജാലകം വഴി പുറത്തേക്ക് നോക്കി..വഞ്ചികൾ ഒക്കെ നോക്കി നിൽക്കുമ്പോഴും അവൾക്കെന്തോ ലൈത് പറഞ്ഞതും എസി തന്നെക്കാൾ ക്യൂട്ട് മിന്ന ആണെന്ന് പറഞ്ഞതും ഓർത്തു വേദന തോന്നി.. "ആ ദുഷ്ടൻ എസി ഞാൻ ഇല്ലാത്ത സമയം നോക്കി അവളെ ഐ ലവ് യൂ ആകാതിരുന്നാൽ മതിയായിരുന്നു..അവിടെയിപ്പോൾ സംഭവിക്കുന്നത് എന്ന് എങ്ങനാ ഇപ്പോൾ അറിയാ.. പടച്ചോനെ എന്റെ എസിയെ വഴി തെറ്റാതെ നോക്കണേ.." അവൾ കണ്ണ് നിറച്ചു കൊണ്ട് ആകാശത്തേക്ക് നോക്കി മൊഴിഞ്ഞു.. "എലാ…" പിന്നിൽ നിന്ന് താൻ കേട്ട സ്വരത്തിന് വല്ലാത്തൊരു മൃദുത്വം ഉള്ളത് പോലെ അവൾക് തോന്നി..അവൾ തല ചെരിച്ചു പിന്നോട്ട് നോക്കിയതും തന്റെ മുൻപിൽ ഉള്ള നീല ചിറകുള്ള മനുഷ്യനെ കണ്ടത് അവളുടെ നേത്ര ഗോളം വികസിച്ചു വന്നു.. അവളുടെ കൈയ്യിൽ ഉള്ള പാവയും തന്റെ കഴുത്തു ആ രൂപത്തിലേക്ക് ചെരിച്ചു.. "ഏഞ്ചെൽ…" എലയുടെ ചുണ്ടുകൾ മൊഴിഞ്ഞു.. കണ്ണുകളിൽ വല്ലാത്തൊരു അത്ഭുതം നിറഞ്ഞു വന്നു. അവൾ പതിയെ അതിന്റെ അടുത്തേക്ക് നടന്നു വന്നു അതിന്റെ ചിറകിൽ തോറ്റു നോക്കിയതും അവളുടെ കൈ അപ്പുറത്തെ ഭാഗത്തു എത്തി എന്നല്ലാതെ അവൾ കണ്ടതിനെ അവൾക് സ്പർശിക്കാൻ കഴിഞ്ഞില്ല.. "ഇതൊന്നും ഒർജിനൽ അല്ലെ ആഞ്ചെൽ…

എല മോൾക്കൊന്നും തൊടാൻ പറ്റുന്നില്ലല്ലോ.." എല ചുണ്ട് കൂർപ്പിച്ചു ചോദിച്ചതും അതിന്റെ ചുണ്ടുകൾ വിടർന്നു.. "ഞങ്ങൾ ആഞ്ചെലുകൾ ഓക്കെ ഇങ്ങനെയാ… ഞങ്ങളെ ആർക്കും തൊടാനൊന്നും പറ്റില്ല.." "ആണോ… അതെന്താ തൊടാൻ പറ്റാതെ.. എല മോൾക് നീല ചിറക് ഭയങ്കര ഇഷ്ട്ടാണല്ലോ…ആഞ്ചെൽ എന്തിനാ ഇവിടെ വന്നത്.. ഇത് ആഞ്ചെലിന്റെ സ്ഥലണോ.." അവൾ ആ ഹൗസ് ബോട്ട് ആകെ നോക്കി ചോദിച്ചതും അത് പുഞ്ചിരിയോടെ അതേയെന്ന് പറഞ്ഞു.. എലയൊന്ന് മൂക്ക് ചീറ്റി തന്റെ കണ്ണ് തുടച്ചു.. "എലയെന്തിനാ കരഞ്ഞേ.. ഞാൻ ഇത്രയും കാലം കരുതിയത് എല കരയാത്ത ഗുഡ് ഗേൾ ആണെന്നാ…" ആഞ്ചെൽ പറഞ്ഞതും എല തന്റെ കണ്ണ് ഒന്ന് കൂടെ തുടച്ചു.. "അതില്ലേ..എല മോൾക്കൊരു ലൈത് ഉണ്ട്.. ആ ലൈത് എല മോളേ വഴക്ക് പറഞ്ഞു.. എല മോള്ടെ ബാർബി ബോയെയും എടുത്തു.." എല തന്റെ കൈയ്യിൽ ഉള്ള പാവയെ ഉയർത്തി പറഞ്ഞതും അത് അതിലേക്ക് ഒന്ന് നോക്കി. അതിന്റെ കണ്ണുകൾ ചെറുതായൊന്ന് തിളങ്ങി.. "സാരില്ല.. ഇനി കരയരുതിട്ടോ…" അത് പറഞ്ഞതും അവൾ ചിരിച്ചോണ്ട് ഇല്ലെന്ന് പറഞ്ഞു.. "എല മോൾ അഞ്ചേലിനെ ഒന്ന് നോക്കട്ടെ.." അതും പറഞ്ഞോണ്ട് എല ആ രൂപത്തിന് ചുറ്റും നടന്നു..അതിന്റെ ഒരോ ഭാഗവും വീക്ഷിച്ചു..

അതിനെ തൊടാൻ നോക്കിയതും അവളുടെ കൈ അപ്പുറത് എത്തുന്നത് എല്ലാം അവൾ കൗതകത്തോടെ നോക്കി നിന്നു.. അപ്പോൾ ആയിരുന്നു അവളുടെ കണ്ണുകൾ ആ രൂപത്തിന്റെ കൈയ്യിൽ ഉള്ള ടാറ്റുവിൽ ഉടക്കിയത്.. "ഇതെന്താ ഈ ടാറ്റു.. എക്ലെയർസ് ന്റെ കൂടെ ഫ്രീ കിട്ടിയതാണോ ഈ ടാറ്റു.. എല മോളേലും കുറെ ഉണ്ട്.." നീല നിറമുള്ള ആ ചിത്രശലഭത്തിന്റെ ടാറ്റുവിലേക്ക് നോക്കി കൊണ്ട് അവൾ ചോദിച്ചതും ആ രൂപം ഒന്ന് ചിരിച്ചു വാത്സല്യത്തോടെ അവളെ നോക്കി.. "അല്ലാ ഇത് ഞങ്ങൾ ആഞ്ചെൽസ് ന്റെ അടയാളം ആണ്.." ആ രൂപം പറഞ്ഞതും എല അവിടെ ഇരുന്ന് അതിനെ തന്നേ ഒന്ന് നോക്കി.. "ഇനി എന്ന് വന്നാലും ആഞ്ചെലിനെ കാണാൻ പറ്റോ.." "ഓഹ്.. എലക്ക് എന്നെ എപ്പോഴും കാണാൻ പറ്റും.." ആ രൂപം അവളെ നോക്കി പറഞ്ഞു.. "എലാ…" പുറത്ത് നിന്ന് ലൈത്തിന്റെ ശബ്ദം കേട്ടതും എല ആ രൂപത്തെ നോക്കി.. പെട്ടന്ന് അത്‌ അപ്രത്യക്ഷം ആയതും എല ചുറ്റും അതിനെ പരതി. "ആഞ്ചെൽ… ആഞ്ചെൽ…എല മോൾ പോവാട്ടോ..." ചുറ്റും നോക്കി അതും വിളിച്ചു പറഞ്ഞു കൊണ്ട് എല ആ പാവയെ തന്റെ കൈയ്യിൽ മുറുകെ പിടിച്ചു പുറത്തിറങ്ങി..പുറത്തുള്ള ലൈത്തിനെ നോക്കി മുഖം വീർപ്പിച്ചു.. "ലൈത്തിന്റെ എലമോൾ ഇങ്ങോട്ട് വന്നേ.." അവൻ വിളിച്ചതും അവൾ മുഖം കോട്ടി ക്രോസ്സ് ലൈനിന്റെ പുറത്ത് കടന്നു ഹൗസ് ബോട്ടിന്റെ അകത്തേക്ക് ഒന്ന് കൂടെ നോക്കി.. "സോറി.." അവൻ പറഞ്ഞതും അവളൊന്നും പറയാതെ അവിടെ തന്നെ നിന്നു..

"ഇന്നാ ചോക്ലേറ്റ്…" അവനൊരു ചോക്ലേറ്റ് നീട്ടിയതും എല മുഖം വീർപ്പിച്ചു തന്നെ അത്‌ കൈയ്യിൽ വാങ്ങി.. അവൾ അവനെ തന്നെ നോക്കിയതും അവൾക് ചിരി വന്നു.. "തത്കാലത്തേക്ക് ശമിച്ചു തന്നു.." എല ചിരിയോടെ പറഞ്ഞതും ലൈത് അവളെ കൈയ്യിൽ എടുത്തു.. "പപ്പന്റെ ബേബി ഗേൾ അല്ലെ…" അവൻ മനസ്സിൽ മൊഴിഞ്ഞു.. ____•🦋 ഇതേ സമയം ഹൗസ് ബോട്ടിന് ഉള്ളിൽ നീല ചിറകുള്ള ആ രൂപം വീണ്ടും പ്രത്യക്ഷപ്പെട്ടു.. അത്രയും നേരം പൂർണമായി മനോഹാരമായ ആ മുഖത്തിലേക്ക് പകുതിയോളം ദ്രവിച്ചു വന്നു..കത്തി കരിഞ്ഞ രൂപത്തിൽ ആയി.. എങ്കിലും അതിന്റെ കണ്ണുകൾ ചെറുതായൊന്ന് തിളങ്ങി.. നിമിഷ നേരം കൊണ്ട് ആ രൂപത്തിന്റെ കണ്ണുകളിൽ പ്രതികാരാഗ്നി ആളി കത്തി.. (പണ്ടേ പ്രേതം ഒക്കെ എലക്ക് നിസാരം ആയിരുന്നു.. .) ___•🦋 "ആരാ അവിടെ.." ഒരല്പം ഗൗരവം നിറഞ്ഞ ഒരു പെൺ ശബ്ദം കേട്ടതും എല പേടിച്ചു ലൈത്തിന്റെ പിന്നിലേക്ക് മാറി നിന്നു. പക്ഷേ ലൈത്തിന്റെ ചുണ്ടുകൾ വിടർന്നു വന്നു. "ആരാ ഇവിടെ വന്നേ… ഇത് പോലീസ് നിരീക്ഷണത്തിൽ ഉള്ള സ്ഥലമാണെന്ൻ അറിയായ്മ ഉണ്ടോ.." അതും ചോദിച്ചോണ്ട് ലക്കി അവർക്ക് അരികിലേക്ക് വന്നതും തന്റെ മുൻപിൽ നിൽക്കുന്ന ലൈത്തിനെ കണ്ട് ഞെട്ടി..

അവൻ അവളെ നോകിയൊന്ന് പുഞ്ചിരിച്ചതും അവൾ മുഖം കോട്ടി പിടിച്ചു.. "സ്വന്തം പെങ്ങളെ വേദനിപ്പിച്ചു പോയ ചിലരൊക്കെ തിരിച്ചു വന്നെന്ന് അറിഞ്ഞപ്പോൾ ഇത്രയും പെട്ടന്ന് കാണാൻ പറ്റുമെന്ന് കരുതിയിരുന്നില്ല.." അവൾ പുച്ഛത്തോടെ പറഞ്ഞതും ലൈത് ഒന്ന് ചിരിച്ചു അവള്ടെ അടിത്തേക്ക് നടക്കാൻ ഒരുങ്ങിയെങ്കിലും എല പിന്നിൽ നിന്ന് പിടിച്ചു വെച്ചു.. "സോറി…" "എന്തിന് സോറി.. എന്നെ അവരുടെ ഇടയിൽ തനിച്ചാക്കി പോയതിനാണോ.. ആ വാക്കിനു ഞാൻ അനുഭവിച്ച സങ്കടം ഇല്ലാതാക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ട്.. അന്ന് നിങ്ങൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ വരുത്തിയ മുറിവിന്റെ ആയം കുറയ്ക്കാൻ പറ്റുമോ.. ഒരിക്കലും ഇല്ലാ.. എന്റെ ഇക്കയാ എന്റെ ഹീറോ എന്ന് പറഞ്ഞു നടന്ന പെങ്ങൾ തിരിച്ചു വരില്ല ബെഹ്‌നാം ലൈത്…" ഒരല്പം വേദനയോടെ അത്‌ പറയുന്ന അവളുടെ മനസ്സിലേക്ക് അവൻ പോയ ദിവസം ഓടിയെത്തി.... •°•°•°•°•°•°•°•°• "നീയിതെങ്ങോട്ടാ.. ഈ വീട്ടിൽ കയറാനുള്ള എന്തധിക്കാരമാ നിനക്കുള്ളത്.." തന്റെ ഇക്കയുടെ വാക്കുകൾ കേട്ടതും അവളുടെ കൈ ദുആയിൽ ഉള്ള മെല്ലെ അഴഞ്… "ഇക്കാ നിങ്ങളെന്താ ഈ പറയുന്നതാ.. ഞാൻ നിങ്ങളെ പെങ്ങളല്ലേ.. നിങ്ങളല്ലേ എന്റെ ഉമ്മയും ഉപ്പയുമെല്ലാം.. നിങ്ങളല്ലേ പറഞ്ഞത് ഉമ്മക്ക് വാക്ക് കൊടുത്തത് കൊണ്ട് എന്നെ തനിച്ചാക്കില്ലെന്ന്.." ലക്കി നിറഞ്ഞ കണ്ണാലെയത് ചോദിച്ചപ്പോൾ അവളുടെ ഇക്കയുടെ ഹൃദയമൊന്ന് പിടഞ്ഞു..അവൻ ദുആയെ ഇടങ്കന്നിട്ട് നോക്കിയതും ദുആ തലയാട്ടി…

"ലക്കീ… ഈ ദുഷ്ടനോടൊപ്പം നീയിനി നിൽക്കേണ്ടാ.. വാ എന്റെ വീട്ടിലേക്ക് പോവാം…" ദുആ അത് പറയുമ്പോഴും ദുഷ്ടൻ എന്ന് വിളിച്ചതിന് അവനോട് ആയിരം വട്ടം മാപ്പ് പറയുന്നുണ്ടായിരുന്നു.. "ദുആ നീയെന്താ ഈ പറയുന്നത്.. എന്നോളം തന്നെ നിനക്കും പ്രിയപ്പെട്ടതല്ലേ എന്റെയിക്കാ.. നിങ്ങളും ബ്രദറും സിസ്റ്ററും ആണെന്നല്ലേ പറയാറ്.. പിന്നെ നീയെന്താ ഇപ്പോൾ ഇങ്ങനെയൊക്കെ പറയുന്നത്…" ലക്കിയുടെ ചോദ്യത്തിന് ദുആയുടെ പക്ഷത്തു മറുപടി ഇല്ലായിരുന്നു.. ഇങ്ങനെയൊരു അഭിനയമവൾ കാഴ്ച വെച്ചത് തന്നെ ലക്കിയുടെ സുരക്ഷക്ക് വേണ്ടിയായിരുന്നു.. "ഇക്ക വെറുതെ തമാശ പറയുന്നതാവും…" അതും പറഞ്ഞു ലക്കി അകത്തേക്ക് കയറാൻ തുനിഞ്ഞതും തന്റെ ഇക്ക പറഞ്ഞത് കേട്ടവൾക് ഹൃദയം രണ്ടായ് പിളരുന്നത് പോലെ തോന്നി.. "ഇങ്ങനെ ഒരു പെങ്ങൾ എനിക്കില്ല... എന്റെ മനസ്സിൽ ലാക്കിയ തലേഹ മരണപ്പെട്ടു... നീ ഈ വീടിന്റെ പടി ചവിട്ടിയാൽ അന്ന് ഞാനും ഈ വീട്ടിൽ നിന്ന് ഇറങ്ങി പോവും...." ലൈത് പറഞ്ഞതും ശ്വാസം പോലും വിടാനാവാതെ ലക്കി അവിടെ തന്നെ നിന്നു.. "ഇക്കാ.. ഞാൻ ഒന്ന് ഹോസ്റ്റലിൽ പോയി വന്നപ്പോയെക്ക് നിങ്ങൾക്കെന്താ പറ്റിയത്.. അതിന് മാത്രം ഞാനെന്താ നിങ്ങളോട് ചെയ്തത്.. പറയ് ഇക്കാ.." അവന്റെ കോളറിൽ പിടിച്ചു കുലുക്കി കൊണ്ട് അവൾ ചോദിച്ചതും അവനൊന്നും പറഞ്ഞില്ല.. "എന്റെ കൂടെ വീടാ.. ഞാൻ കയറും.. നിങ്ങൾ വെറുതെ എന്നെ പറ്റിക്കാൻ ഒന്നും നോക്കേണ്ട.."

വാശിയോട് അതും പറഞ്ഞു കൊണ്ട് അവൾ അകത്തു കയറി ആരെയും നോക്കാതെ തന്റെ റൂമിലേക്ക് കയറി എന്തിനെന്നില്ലാതെ കരഞ്ഞു. "എനിക്കിന്നലെ പതിനെട്ട് വയസ്സ് തികഞ്ഞതിന്റെ സന്തോഷത്തിൽ ഇക്കയെ കാണാൻ വേണ്ടി വീട്ടിലേക്ക് തിരിച്ചു വന്നതായിരുന്നു.. ഇന്നലെ വിളിച്ചപ്പോൾ പോലും എന്നോട് സ്നേഹത്തോടെയാ പെരുമാറിയത്.. പിന്നെയെന്താ ഇന്നിങ്ങനെ…" സ്വയം ചോദിച്ചു കൊണ്ടവൾ പൊട്ടി കരഞ്ഞു.. "ലക്കിത്താ… ഇക്കയതാ എങ്ങോട്ടോ പോവുന്നു…" ഹയാസ് വന്നു പറഞ്ഞതും അവൾ കണ്ണ് തുടച്ചു സിറ്റ് ഔട്ടിലേക്ക് ഓടി.. തന്റെ ഭാഗ് എല്ലാം പിടിച്ചു കൊണ്ട് ദൂരേക്ക് നടന്നു പോവുന്ന ലൈതിനെ നോക്കി ഇക്കാ പോവല്ലേ എന്ന് അലറി വിളിച്ചു അവളും പിന്നാലെ പോയെങ്കിലും അവൻ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല.. വല്ലാത്തൊരു തളർച്ചയോടെ അവൾ ദുആയുടെ തോളിലേക്ക് തല ചായ്ച്ചു.. •°•°•°•°•°•°•°• "ഒരു കത്തോ ഒരു ഫോൺ കോളോ എന്തെങ്കിലും നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായിരുന്നോ.. ഒന്നും അറിയാതെ ഒരു പൊട്ടിയെ പോലെ എല്ലാടത്തും പോയി അന്വേഷിച്ചു.. നിങ്ങളെ എവിടെയും കണ്ടില്ല.." അത്‌ പറയുമ്പോൾ അവള്ടെ കണ്ണ് നിറഞ്ഞു വന്നു.. "അന്നങ്ങനെ ഒരു ആക്‌സിഡന്റ് പറ്റിയില്ലായിരുന്നേൽ..," അവൻ മനസ്സിൽ വല്ലാതെ ആശിച്ചു പോയി..

"ലക്കീ.. I can understand you.. കഴിഞ്ഞു പോയ എട്ട് വർഷം എനിക്കവിടെ സുഖവാസം ഒന്നുമല്ലായിരുന്നു.. ഞാൻ ആദ്യമേ ഹൈദരാബാതിലേക്ക് പോവാൻ വേണ്ടി തീരുമാനിച്ചതായിരുന്നു.. അവിടെ എനിക്ക് അത്രയും വലിയൊരു അത്യാവശ്യം ഉണ്ടായിരുന്നു.. ഞാൻ നേടി എടുക്കേണ്ട ഒരു ആവശ്യം.. നിന്നെ നോക്കാൻ എന്നല്ലാതെ ഒരു കർത്തവ്യം കൂടെ എന്നെ നമ്മുടെ ഉമ്മ ഏല്പിച്ചിരുന്നു..അതിന് വേണ്ടി ഞാൻ അങ്ങോട്ട് പോവാൻ തീരുമാനിച്ചപ്പോൾ ഒരൊറ്റ പേടി മാത്രമേ ഉണ്ടായിരുന്നുള്ളു സാബിറുമ്മാന്റെ അടുത്ത് എങ്ങനെയാ നിന്നെ തനിച്ചാക്കി പോവുക എന്നത്.. അത്‌ കൊണ്ട് ഞാൻ നിന്നെ ഹോസ്റ്റലിൽ ആക്കി.. പക്ഷേ എനിക്ക് കിട്ടിയ ഒരു തിരിച്ചടി ആയിരുന്നു നിന്റെ തിരിച്ചു വരവ്.. നിന്നോട് എത്ര വരേണ്ടെന്ന് പറഞ്ഞിട്ടും നീ വരണമെന്ന് വാശി പിടിച്ചു.. നീ വീട്ടിൽ കയറാതെ തിരിച്ചു പോവാൻ വേണ്ടി ആയിരുന്നു അങ്ങനെ ഓക്കെ പറഞ്ഞത്.. എങ്കിലും നീ വീട്ടിലേക്ക് കയറി.. സത്യം പറഞ്ഞാൽ ആ നിമിഷം യാത്ര എല്ലാം ഒഴിവാക്കി അവിടെ തന്നെ നിൽക്കാൻ തീരുമാനിച്ചതായിരുന്നു.. പക്ഷേ എനിക്കൊരു കാൾ വന്നു.. ഞാൻ തേടുന്നത് എനിക്ക് ലഭിച്ചെന്ന് പറഞ്ഞോണ്ടായിരുന്നു അത്‌.. എത്രയും പെട്ടെന്ന് അവിടെ പോയാൽ മാത്രമേ എനിക്കെന്റെ ലക്ഷ്യം പൂർത്തിയാക്കാൻ പറ്റുള്ളൂ എന്നറിഞ്ഞു..നിന്നെ അങ്ങോട്ട് കൊണ്ട് പോവാം എന്ന് കരുതിയെങ്കിലും നിന്റെ പഠനം മുടങ്ങുമെന്ന ഭയം ഉടലെടുത്തു..

നിന്നെ കോൺടാക്ട് ചെയ്യാൻ ഒരുപാട് ശ്രമിച്ചെങ്കിലും നിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ലായിരുന്നു.. എല്ലാ ദിവസവും കത്തുകൾ അയച്ചു നിന്റെ മറുവരിക്ക് വേണ്ടി കാത്തിരിക്കും എങ്കിലും ഒന്നും കിട്ടില്ലായിരുന്നു.. നിനക്കെന്നോട് വെറുപ്പാണെന്ന് കരുതി.. പിന്നീടുള്ള വർഷങ്ങൾ എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു.. അതിനിടയിലും നിന്റെ കാര്യങ്ങളും ഞാൻ അവിടെ നിന്നും നോക്കാർ ഉണ്ടായിരുന്നു.. ഇപ്പോൾ ദേ നിനക്ക് വേണ്ടിയാ എന്റെ ജോലി വരേ ഉപേക്ഷിച്ചു ഇങ്ങോട്ട് വന്നത് …." അവൻ ചില കാര്യങ്ങൾ അവളോട് പറയാതെ മറച്ചു വെച്ച് പറഞ്ഞതും അവളൊന്നും പറഞ്ഞില്ല.. "ലക്കീ… എന്നെയൊന്നു മനസ്സിലാക്കി കൂടെ…" അവൻ ദയനീയ ഭാവത്തിൽ പറഞ്ഞതും അവൾ പൊട്ടി കരഞ്ഞോണ്ട് അവനെ വാരി പുണർന്നു.. എല അപ്പോയെക്കും അവനിൽ നിന്ന് വിട്ട് നിന്ന് മറ്റെന്തോ വെച്ച് കളിച്ചിരിക്കുക ആയിരുന്നു.. "ഇക്കാ…" അവൾ വിളിച്ചതും അവൻ അവളെ ഒന്ന് കൂടെ മുറുകെ പുണർന്നു.. അവൾക്കെങ്ങനെ ക്ഷമിച്ചു കൊടുക്കാതിരിക്കാൻ പറ്റും അതവളുടെ സഹോദരൻ അല്ലെ.. തന്റെ അടുത്തില്ലാനിട്ട് പോലും ഹൃദയം കൊണ്ട് താൻ സ്നേഹിച്ച അവള്ടെ ഇക്കയല്ലേ…?? എത്രയെന്നില്ലാതെ വർഷങ്ങൾ അവൾ അനുഭവിച്ച സങ്കടങ്ങൾ അവൾ കണ്ണീരായി അവനിലേക്ക് ചൊരിഞ്ഞു..

എന്ത് കൊണ്ടോ അവന്റെ കണ്ണുകൾ നിറഞ്ഞില്ല… ഒരുപക്ഷേ ആ കണ്ണുകളിൽ ഇനി ഒഴുകാൻ കണ്ണുനീർ ബാക്കി ഉണ്ടായെന്ന് വരില്ല.. എങ്കിലും വർഷങ്ങൾക് ശേഷം തന്റെ പെങ്ങളെ തിരിച്ചു കിട്ടിയതിൽ ആ ഹൃദയം വല്ലാതെ മിടിച്ചു കൊണ്ടിരുന്നു.. "ഇനി.. ഇനിയെന്നെ തനിച്ചാക്കി പോവരുതേ..ഇക്കാന്റെ ലക്കിക്ക് ആരും ഇല്ലാത്തതാ.. എല്ലാവരും.. എല്ലാവരും എന്നെ തനിച്ചാക്കി പോയതാ.. അതോണ്ട് പോവരുതേ.. പോവരുതേ…" അവനിൽ നിന്ന് വിട്ട് നിന്ന് അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു പോവരുതേ പോവരുതേ എന്നവൾ തുടരെ തുടരെ പറഞ്ഞോണ്ടിരുന്നു.. "ഇനി പോവില്ല.. ഇനിയും നുറുങ്ങാൻ എന്റെ ഹൃദയവും ഇല്ലാ.. ന്റെ ലക്കിയല്ലേ…" വല്ലാത്തൊരു വാത്സല്യത്തോടെ അവളുടെ മുഖം കൈയ്യിൽ എടുത്ത് അവൻ പറഞ്ഞു.. "നമ്മുടെ ഉമ്മ എന്താ നിങ്ങളെ ഏല്പിച്ചേ.. എന്തിനാ ഉമ്മ അന്ന് ആത്മഹത്യക്ക് ശ്രമിച്ചത്..എന്തിനാ ഉമ്മ നമ്മളെ വിട്ട് പോയത്..ഞാൻ ഉമ്മാനോട് എന്തെങ്കിലും ചെയ്തിരുന്നോ.. ഉമ്മയെങ്ങനെയാ മരിച്ചത്.." അവൾ അവനോടായി ചോദിച്ചു.. "നമ്മുടെ ഉമ്മാ.. നിന്റെ ഓർമയിൽ പോലും ഇല്ലെന്ന് നീ പലപ്പോഴും പറയാറില്ലേ… നിന്റെ ഓർമയിൽ പോലും ഇല്ലാതിരിക്കാൻ വേണ്ടി മനപ്പൂർവം നിന്നിൽ നിന്ന് മറഞ്ഞു നിന്നതായിരുന്നു ആ പാവം..

എന്തിനാ എന്നൊന്നും അന്നത്തെ ആ ആറ് വയസ്സുകാരന് മനസ്സിൽ ആയിരുന്നില്ല… പക്ഷേ ഇപ്പോൾ പലതും അറിയാം.. അതൊരിക്കലും നിന്നോട് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല.. കാരണം അതിന് മുൻപ് നീ നിന്നെ അറിയണം.." അവൻ പറഞ്ഞതൊന്നും അവൾക് മനസ്സിലായില്ല… "ഞാൻ ശാപം പിടിച്ച ജന്മം ആയത് കൊണ്ടാണോ ഉമ്മ എന്നിൽ നിന്ന് അകന്നത്…" "അല്ലാ.. നീ അനുഗ്രഹിക്കപ്പെട്ട ജന്മം ആയത് കൊണ്ടായിരുന്നു…!! " അവൾ കണ്ണ് നിറച്ചു ചോദിച്ചതും അവന്റെ മറുപടി കേട്ട് അവളുടെ മുഖത്ത് പുച്ഛം വിരിഞ്ഞു.. "ഞാൻ സ്നേഹിച്ചവർ എല്ലാവരും എന്നേ തനിച്ചാക്കി പോയി.. എന്റെ ദുആ മരിച്ചു പോയി.. ആഹി.. അവനും പോയി.. പിന്നെ എനിക്കൊരു കുഞ്ഞുണ്ടായിരുന്നു എന്റെ ഈ വയറ്റിൽ… എന്റെ കുഞ്ഞും പോയി.. ഇതാണോ അനുഗ്രഹിക്കപ്പെട്ട ജന്മം.." അവൾ ചുണ്ടിൽ വിരിഞ്ഞ പുച്ഛത്തോടെ ചോദിക്കുമ്പോഴും കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. "എല്ലാം ശെരിയാവും…" അവൻ അവളെ തട്ടി ആശ്വസിപ്പിച്ചു.. "ലൈത്….ഈ ചീച്ചി ഇത്താടെ കൂടെ ലൈത് എന്തിനാ നില്കുന്നെ.. ഇതാണോ ഇനി ലൈത്തിന്റെ ഭാര്യ…" എല ലക്കിയെ തന്നെ തുറിച്ചു നോക്കി അത്‌ ചോദിക്കുമ്പോൾ അവളുടെ മനസ്സിൽ അന്നൊരുദിവസം രാത്രി ലക്കി അവളെ തള്ളിയിട്ടതായിരുന്നു… പക്ഷേ അവളെ കണ്ട ലക്കിയിൽ ഭയം നിറഞ്ഞു..അവൾ പിന്നോട്ട് ചുവടുകൾ വെച്ചത് ലൈത് അവളെ പിടിച്ചു വെച്ചു…

"നീ എന്തിനാ കൊച്ചു കുട്ടികളെ ഭയക്കുന്നത് എന്നൊന്നും എനിക്കറിയില്ല.. പക്ഷേ ഇവളെ നീ പേടിക്കേണ്ട.." അവൻ പറഞ്ഞതും അവൾ ഒന്ന് കൂടെ എലയെ നോക്കി.. തന്നെ നോക്കി മുഖം കോർപ്പിച്ചാണ് വെച്ചതെങ്കിലും ആ മുഖത്തിന്‌ ഒരു പ്രത്യേക ക്യൂട്ട്നെസ്സ് ഉള്ളത് പോലെ തോന്നി.. എന്തോ അവൾക് ആ കുട്ടിയോട് ഒരു ആത്മബന്ധം തോന്നി.. "ഇതാരാ…" ലക്കി അവളെ ചൂണ്ടി ചോദിച്ചു.. "എന്റെ മോൾ…എലാനാ മെഹ്റിൻ…" ലൈത്തിന്റെ മറുപടി കേട്ടതും അവൾ എലയെ ഒന്ന് കൂടെ നോക്കി.. "അങ്ങനെ വരുമ്പോൾ ഡൗലയുടെ കൂടെ മോൾ ആവുമല്ലേ…" ലക്കിയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ ലൈത് മുഖം തിരിച്ചു വെച്ചു. "എനിക്കറിയാം നിങ്ങളുടെ കല്യാണം കഴിഞ്ഞു എന്നത്.. എന്നോട് ഫഹീം അങ്കിൾ പറഞ്ഞിരുന്നു.. പക്ഷേ കുഞ്ഞിന്റെ കാര്യം ഒന്നും പറഞ്ഞില്ലായിരുന്നു.. അതോണ്ടാ ചോദിച്ചത്.. ഇത് നിങ്ങളുടെയും അവളുടെയും മോൾ ആണോ.." " മ്മ്…" അവളുടെ ചോദ്യത്തിന് അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.. ലക്കി പതിയെ എലയുടെ അടുത്തേക്ക് നടന്നു.. എന്തോ അവൾക് എല തന്റെത് കൂടെ ആണെന്ന് അറിയുന്നത്കൊണ്ട് അവളെ ഭയം തോന്നിയില്ല.. "ആന്റിടെ എലാന അല്ലെ…" അവൾ എലയുടെ കവിളിൽ പിടിച്ചു വലിക്കാൻ നോക്കി ചോദിച്ചതും എല ലക്കിയുടെ കൈക്കൊരു തട്ട് കൊടുത്തു..അവളെ നോക്കി കണ്ണ് കൂർപ്പിച്ചു....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story