🦋 THE TITALEE OF LOVE🦋: ഭാഗം 43

the titalee of love

രചന: സൽവ

ആന്റിടെ എലാന അല്ലെ…" അവൾ എലയുടെ കവിളിൽ പിടിച്ചു വലിക്കാൻ നോക്കി ചോദിച്ചതും എല ലക്കിയുടെ കൈക്കൊരു തട്ട് കൊടുത്തു..അവളെ നോക്കി കണ്ണ് കൂർപ്പിച്ചു.. "എന്താ എലാ ഇത്.. ഇവൾ നിന്നോട് എന്ത് ചെയ്തിട്ടാ നീയിങ്ങനെ ഓക്കെ കളിക്കുന്നെ…" ലൈത്തിന്റെ ചോദ്യം കേട്ടതും എല തന്റെ നെറ്റിയിൽ കൈ വെച്ചു.. "ഈ ഇത്ത ഇലമോളെ തള്ളിയിട്ടിരുന്നു.." "സോറി…." "എല മോളോട് സോറി പറയുന്നോര് ഓക്കെ ചോക്ലേറ്റ് തരണം…" എല കൈ നീട്ടി പറഞ്ഞതും ലക്കി ലൈത്തിനെ നോക്കി..അവൻ ഒരു ചോക്ലേറ്റ് കൊടുത്തതും ലക്കി അത്‌ എലക്ക് കൊടുത്തു..അത്‌ വാങ്ങിയതും എലയൊന്ന് ചിരിച്ചു.. എലയോടും ലൈത്തിനോടും സംസാരിച്ചു നിന്നപ്പോൾ ആയിരുന്നു ലക്കിയുടെ ഫോൺ റിങ് ചെയ്തത്.. ഫോണിൽ തെളിഞ്ഞു വന്ന വിശാലിന്റെ പേർ കണ്ട് അവൾ വേഗം തന്നെ കാൾ അറ്റൻഡ് ചെയ്ത് ഫോൺ ചെവിയോട് അടുപ്പിച്ചു.. "മാം.. ഇന്ന് സ്കൂളിന്റെ അടുത്ത് നിന്ന് ഒരു പെൺകുട്ടിയുടെ ബോഡി കിട്ടി.." "എന്ത്.. ആ ബോഡിക്ക് മുകളിൽ ആ റ്റാറ്റുവുണ്ടോ.." അവൾക് എന്തോ ഒരു വെപ്രാളം തോന്നിയിരുന്നു.. "ഇല്ലാ..മാമൊന്ന് പെട്ടന്ന് ഇങ്ങോട്ട് വരുമോ.." വിശാലിനോട് ഓക്കേ പറഞ്ഞു ലക്കി വേഗം തന്നെ അവിടെ നിന്ന് സംഭവം നടന്ന സ്ഥലത്തേക്ക് പോയി . _____•🦋•______

"ലനാ.." തന്റെ മുന്നിൽ ഉള്ള ബോഡിയിലേക്ക് നോക്കി വല്ലാത്തൊരു ഞെട്ടലോടെ ലക്കിയുടെ ചുണ്ടുകൾ മൊഴിഞ്ഞു.. അവളുടെ കണ്ണുകളും ചെറുതായൊന്ന് നിറഞ്ഞു വന്നു.. ആഹിയോട് ഇഷ്ടമായയത് കൊണ്ടുള്ള ചെറിയ വിരോധം എന്നല്ലാതെ അവൾക്കും ലെനയെ വല്ലാതെ ഇഷ്ടമായിരുന്നു.. ലെനയുടെ ബോഡി തിരിച്ചറിഞ്ഞു വന്ന അവളുടെ ഉമ്മയും ഉപ്പയും ഒരു സൈഡിൽ വെച്ച് അലറി കരയുന്നുണ്ട്.. "ഹൈദരാബാദിൽ പോവാൻ എന്ന് പറഞ്ഞു ഇറങ്ങിയതാ എന്റെ മോൾ.. ഏതോ ക്രൂരന്മാർ അവളെ കൊന്ന് കളഞ്ഞു.." അവളുടെ ഉമ്മ പറയുന്നത് കേട്ട് അവൾ ആ ബോഡിയിലേക്ക് ഒന്ന് കൂടെ നോക്കി..മനസ്സിനെ പാകപ്പെടുത്തിയ ശേഷം അവളും വിശാലും ചേർന്ന് ആ ബോഡിയുള്ള സ്ഥലവും ചുറ്റുവട്ടവും മുഴുവനായി വീക്ഷിച്ചു… അവിടെ നിന്ന് ഒന്നും കിട്ടിയില്ലെന്നു കണ്ടതും അവിടെ കൂടി നിൽക്കുന്ന ആൾക്കാർക് നേരെ തിരിഞ്ഞു.. "ആരാ ഇത് കണ്ടത്.. കൊലയാളിയേയോ.. കൊലയാളിയുടെ എന്തെങ്കിലും അടയാളമോ നിങ്ങൾ കണ്ടിരുന്നോ…" അവൾ ചോദിച്ചതും നേരത്തെ ആഹിയുടെ അടുത്തേക്ക് വന്നിരുന്ന ആൾ മുന്നോട്ട് വന്നു.. "ഞാനായിരുന്നു സംഭവം കണ്ടത്… കുറച്ചു മുൻപ് ഞാൻ ഇതിലെ കൂടെ നടന്നു പോവുമ്പോൾ ആയിരുന്നു ഈ കുട്ടി ഇവിടെ കിടക്കുന്നത് കണ്ടത്..

അപ്പൊ തന്നെ ഞാൻ ആൾക്കാരെ വിളിച്ചു വരുത്തി.. ഇവിടെ അടയാളങ്ങൾ ഒന്നും കണ്ടില്ലായിരുന്നു..." ആഹിക്ക് കൊടുത്തതിൽ തികച്ചും വ്യത്യസ്തമായി അയാൾ മറുപടി പറയുമ്പോൾ അവളുടെ ശ്രദ്ധ അയാളുടെ വിറയ്ക്കുന്ന കാലുകളിലും കൈകളിലും ആയിരുന്നു.. "മ്മ്മ്…" ഒന്നമർത്തി മൂളിയ ശേഷം ലക്കി മറ്റുള്ളവരെ കൂടെ ചോദ്യം ചെയ്യാൻ വിശാലിനോട് പറഞ്ഞതിന് ശേഷം ലെനയുടെ ഉമ്മാന്റെ അടുത്തേക്ക് പോയി.. "എന്റെ.. എന്റെ മോളെയാരോ കൊന്ന് കളഞ്ഞു മോളേ…" അലറി വിളിച്ചു കൊണ്ട് അവർ അവളിലേക്ക് ചാഞ്ഞതും അവൾ അവരെ ഒന്ന് കൂടെ ചേർത്ത് വെച്ച് ആശ്വസിപ്പിച്ചു.. "അവളെ കാണാൻ ആരെങ്കിലും വരുകയൊ.. അല്ലെങ്കിൽ ആരെങ്കിലും തുടരെ തുടരെ വിളിച്ചു ഭീഷണി പെടുത്തുകയോ മറ്റോ ചെയ്തിരുന്നോ.." അവൾ അവരുടെ തലയിലൂടെ തലോടി കൊണ്ട് തന്നെ ചോദിച്ചതും അവർ എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു.. പെട്ടന്ന് എന്തോ കിട്ടിയത് പോലെ തലയുയർത്തി ലക്കിയെ നോക്കി.. "ആഹ്… ഇടക്ക് ആരൊക്കെയോ ഇങ്ങനെ വിളിച്ചോണ്ട് ഇരിക്കുമായിരുന്നു..

ഫോൺ റിങ് ചെയ്‌താൽ അവൾ വല്ലാത്ത ഭയത്തോടെ ഞങ്ങളിൽ നിന്നെല്ലാം മാറി നിന്ന് സംസാരിക്കുമായിരുന്നു..ഞങ്ങളൊക്കെ കരുതിയിരുന്നത് ഏതെങ്കിലും പ്രേമം ആയിരിക്കുമെന്നായിരിക്കും.. ചിരിക്കുമ്പോൾ ഓക്കെ എന്തോ ഒരു വലിയ വേദന ഒളിപ്പിച്ചു വെയ്ക്കുന്ന പോലെ തോന്നാർ ഉണ്ടായിരുന്നു.. എങ്കിലും ഞാനൊന്നും ചോദിക്കാർ ഇല്ലായിരുന്നു..." അവർ പറഞ്ഞു നിർത്തി.. "ആരാ വിളിച്ചതെന്ന് അറിയോ.. ഈ കാൾ അല്ലാതെ എന്തെങ്കിലും പ്രശ്നങ്ങളോ മറ്റോ ഉണ്ടായിരുന്നോ.. എന്തെങ്കിലും അവൾ നിങ്ങളിൽ നിന്ന് മറച്ചു വെയ്ക്കുന്നത് പോലെ തോന്നാർ ഉണ്ടായിരുന്നോ.." അവൾ വീണ്ടും ചോദിച്ചു അപ്പോഴും അവരുടെ തലയിലൂടെ കൈ ഓടിക്കുന്നുണ്ടായിരുന്നു.. ഉമ്മയെ നഷ്ടപ്പെട്ട മകളും.. മകളെ നഷ്ടപ്പെട്ട ഉമ്മയും .. അവർ രണ്ട് പേരുടെയും വേദന ഒരു പക്ഷേ അവർക്ക് മാത്രമേ മനസ്സിലാവുമായിരുന്നുള്ളു.. അവളുടെ ചിന്തികൾ തന്റെ ഉമ്മയിലേക്ക് എത്തി ചെന്ന്.. അൽപ്പം മുൻപ് ലൈത് പറഞ്ഞ കാര്യങ്ങളും ഓക്കെ അവളോർത്തു.. "എനിക്കും അറിയണം എന്റെ ഉമ്മാനെ കുറിച്ച്…" മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു കൊണ്ടവൾ ഏതോ ലോകത്തു എന്നാ പോലെ നോക്കി ഇരുന്നു.. "മോളേ.." ലെനയുടെ ഉമ്മാന്റെ വിളി കേട്ടതും അവൾ ഞെട്ടികൊണ്ട് അവരെ നോക്കി..

"പിന്നല്ലേ.. മോൾക് എവിടേക്കെങ്കിലും പോവാനൊക്കെ ഭയങ്കര പേടിയായിരുന്നു.. എപ്പോഴും ആരെങ്കിലും കൂടെ വേണമെന്ന് വല്ലാതെ വാശിപ്പിടിക്കുമായിരുന്നു.. നിന്റെ ഒരു ഫ്രണ്ട് ഇല്ലായിരുന്നോ മിയ… അവൾ മരിച്ചെന്നു കേട്ടത് മുതലായിരുന്നു അവൾകീ പേടിച്ചു തോന്നിയത്… ആഹ് പിന്നെയൊരു കാര്യം ഉണ്ടായിരുന്നു.. ഒരു മെമ്മറി കാർഡ്… അവൾ അവളുടെ ഫോണിൽ നിന്ന് മാറ്റി ഒരുദിവസം എന്റെ കൈയ്യിൽ തന്നിട്ട് ഞാൻ മരിച്ചാൽ ആഹിക്ക് ഇത് കൊടുക്കണം എന്ന് പറഞ്ഞു.." അവർ ഓർത്തെടുത്ത പോലെ പറഞ്ഞതും ലക്കി ദുആയെ ആവും മിയാ എന്ന് പറഞ്ഞതെന്ന് മനസ്സിലാക്കി..എന്തോ നേടിയെടുത്ത പോലെ അവരെ നോക്കി.. "ആ മെമ്മറി കാർഡ് ഇപ്പോൾ നിങ്ങളുടെ അടുത്തുണ്ടോ…" "ഇല്ലാ… ഇന്ന് രാവിലെ ഇറങ്ങുമ്പോൾ എന്നോട് അത്‌ വാങ്ങി അവള്ടെ ഫോണിൽ ഇട്ടിരുന്നു.." അവർ പറഞ്ഞതും ലക്കി നിരാശയോടെ മുഖം ചുളിച്ചു.. പെട്ടന്ന് എന്തോ ഓർത്തതും അവളുടെ കണ്ണുകൾ തിളങ്ങി. "അവള്ടെ ഫോൺ.." അതും മൊഴിഞ്ഞു കൊണ്ട് അവൾ അവിടം മുഴുവൻ അത്‌ തിരഞ്ഞെങ്കിലും അങ്ങനെയൊന്നും അവൾക് ലഭിച്ചില്ല.. "അതെവിടെ പോയി.. അവളുടെ ഉമ്മ പറഞ്ഞത് വെച്ച് നോക്കുകയാണെങ്കിൽ ആ ഫോണിൽ എന്തോ തെളിവുണ്ടായിരുന്നു..

ഒരുപക്ഷെ അതിന് വേണ്ടിയാവും അവളെ കൊന്നത് പോലും.." മനസ്സിലോർത്തു കൊണ്ട് അവൾ വിശാലിനോട് കാര്യങ്ങളും ഓക്കെ ചർച്ച ചെയ്തു. _____•🦋•______ "എലാനാ is എ ഗുഡ് ഗേൾ…" സ്വയം പാടികൊണ്ട് എല ലൈത്തിന്റെ അടുത്തേക്ക് നടന്നു..അവളുടെ ചുണ്ടിൽ ആഞ്ചെലിനെ കണ്ടതും ഓക്കെ ഓർത്തു ഒരു ചെറു ചിരി ഉണ്ടായിരുന്നു.. ആഞ്ചെൽ എന്നവൾ പേരിട്ടു വിളിച്ചവൾ തനിക്ക് എത്ര തോളം പ്രിയപ്പെട്ടതായിരുന്നെന്ന് അവൾ അറിഞ്ഞിരുന്നില്ല… എന്ത് കൊണ്ടാ അവൾക് മാത്രം അതിനെ കാണാൻ സാധിച്ചു എന്നതിനെ കുറിച്ച് ചിന്തിക്കാൻ മാത്രം ആ ആറ് വയസ്സുകാരിയുടെ മനസ്സ് വളർന്നിട്ടുണ്ടാവില്ല. അവളുടെ കൈയ്യിൽ ഉണ്ടായിരുന്ന ആ പാവയുടെ കണ്ണുകൾ വല്ലാതെ തിളങ്ങി കൊണ്ടിരുന്നു.. ആ ആറ് വയസ്സുകാരി അതിനെ കുറിച്ചും ഒട്ടും ചിന്തിച്ചിരുന്നില്ല.. കേവലം ഒരു പാവയായി അവൾ കണ്ട അത്‌ എത്രമേൽ അത്ഭുതം ഉളവാക്കുന്നതാണ് എന്ന് അവൾ മനസ്സിലാക്കിയില്ലാ.. അവൾക്കത് പ്രായത്തിന്റെ കൗതുകത്തിൽ ഇഷ്ടം തോന്നിയ ഒരു പാവ എന്നല്ലാതെ അവളുടെ ആരാണ് അതെന്ന്.. അവളുമായിട്ട് എന്ത് ബന്ധമാ അതിനുള്ളതെന്ന്… എന്തിനാ ലൈത് അതിനെ എവിഡൻസ് എന്ന് പേരിട്ടു വിളിച്ചതെന്ന്… ഇതൊന്നും ചിന്തിക്കാതെ അവൾ ലൈത് ഉള്ള സ്ഥലത്തേക്ക് പോയി..

തെളിഞ്ഞ നീലാകാശത്തേക്ക് തന്നെ നോക്കി നിൽക്കുന്ന അവന്റെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.. "എന്താ ലൈത് ആകാശത്തുള്ളെ.. ആരോപ്ലെൻ ഉണ്ടോ…" അവൾ ലൈത്തിനെ തന്നെ നോക്കി ചോദിച്ചതും അവൻ തിരിഞ്ഞു നോക്കിയില്ല.. പക്ഷേ അവൻ അവളുടെ സ്വരം ശ്രദ്ധിച്ചു കേട്ടിരുന്നു.. അവളെ കുറിച്ച് ഓരോ കാര്യങ്ങൾ അവൻ ചിന്തിച്ചു കൂട്ടി… അവൾ ജനിച്ചത് മുതലുള്ള ഓരോ സംഭവങ്ങളും അവന്റെ മനസ്സിലേക്ക് ഓടി വന്നു.. അവന്റെ ചിന്തകൾ എല്ലാം ചെന്ന് അവസാനിച്ചത് അവന്റെ മിയയിൽ ആയിരുന്നു.. •°•°•°•°•°•°•°• "നോക്ക് ലൈത്.. നമ്മുടെ വാവ…" തന്റെ വീർത്ത വയറിൽ തോറ്റു കൊണ്ട് തെല്ലൊരു കൗതുകത്തോടെ അവൾ പറഞ്ഞതും അവൻ അവളുടെ വയറിലൂടെ ഒന്ന് തടവി.. "നോക്ക് ലൈത്… വാവയെന്നെ ചവിട്ടുന്നു…" അവൾ അവന്റെ കൈക്ക് മുകളിൽ കൈ വെച്ചോണ്ട് പറഞ്ഞപ്പോൾ അവൻ ശ്രദ്ധിച്ചിരുന്നത് ആ നീല കണ്ണുകളിൽ കാണുന്ന തിളക്കമായിരുന്നു..താനവളെ ചതിക്കുകയാണല്ലോ എന്നോർത്തപ്പോൾ അവന് വല്ലാത്തൊരു വേദന തോന്നി.. "നമ്മടെ ബേബി എന്ത് തടിച്ചിട്ടാ ലൈത്...എന്റെ വയറാകെ അവളാ…" മിയ തന്റെ വയറിലേക്ക് ഉറ്റ് നോക്കി ഒരു ചെറു കുറുമ്പോട് പറഞ്ഞതും അവനും ഒന്ന് ചിരിച്ചു..

"അല്ലാ… അപ്പോയെക്കും അവളാണെന്ന് നീയങ്ങു തീരുമാനിച്ചോ… ഇത്രയും കാലം ചെറിയ കുട്ടികൾ പറയുന്നത് പോലെ എനിക്കെന്റെ പാവയെ പോലത്തെ ഒരു ബോയ് മതി എന്നായിരുന്നല്ലോ.. ഇപ്പോയെന്താ ഒരു മാറ്റം.." അവൻ പുരികം ഉയർത്തി ചോദിച്ചതും അവൾ തന്റെ വയറിലേക്ക് കൈ ചേർത്ത് വെച്ചു വല്ലാത്തൊരു ചിരിയോടെ അവനെ നോക്കി… "ഞാനൊരു സ്വപ്നം കണ്ടു ലൈത്..ഒരു ആറ് വയസ്സുള്ള നീല ചിറകുള്ള പെൺകുട്ടി എന്നെ ഉമ്മാ എന്ന് വിളിക്കുന്നതായിട്ട്… അപ്പൊയെ ഞാൻ ഉറപ്പിച്ചത് എന്റേത് ബാർബി ഗേൾ ആണെന്ന്.. എന്റെ ശക്തികൾ കൂടെ ലഭിക്കുന്ന എന്റെ കുഞ്ഞു കുറുമ്പി.." തന്റെ ഇരു കൈ പത്തികളും എതിർക്കും നിശ്ചിത ദൂരത്തിൽ വെച്ച് കൊണ്ട് അവൾ തെല്ലൊരു കൗതുകത്തോടെ പറഞ്ഞു.. "ആണായാലും പെണ്ണായാലും നിന്റെ സ്വഭാവം ആവാതെ ഇരുന്നാൽ മതിയായിരുന്നു.. എന്റെ പാവം അനിയത്തിയെ അവിടെയിട്ട് ഇങ്ങോട്ട് ട്രെയിൻ കയറി വന്നതല്ലേ…അവളെന്ന് പറഞ്ഞത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്.. "എന്റെ ട്വിൻ ആണെന്ന് പറഞ്ഞിട്ടുണ്ട് എന്തിനാ ലക്കി മോളേ മാത്രം ഇവിടെയിട്ട് പോവുന്നെ.." ദൂരേക്ക് പോവുന്ന നിന്റെ ട്രെയിനിലേക്ക് നോക്കി പറയുന്ന എന്റെ കൊച്ചു ലക്കിക്ക് അറിയില്ലല്ലോ നിങ്ങൾ വേറെ വേറെ മാതാപിതാക്കൾക്ക് ജനിച്ച ട്വിൻസ് ആണെന്ന്.. പോരാത്തതിന് നീ അവിടെന്ന് പോന്നപ്പോൾ എന്റെ പെങ്ങളുടെ ചെയിനും അടിച്ചു മാറ്റിയിരുന്നു.. "

അവൻ ചിരിയോടെ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു… "എനിക്കാ ചെയിൻ ഇഷ്ടായത് കൊണ്ടല്ലേ.. പിന്നെ നീ പറയുന്നത് കേട്ടാൽ തോന്നും ഞാൻ സന്തോഷത്തോടെ ട്രെയിനിൽ കയറി വന്നതാണെന്ന്.. ഞാനും കുറെ കരഞ്ഞു വിളിച്ചു നോക്കിയില്ല.. ആരും എന്നെ ഇറക്കി വിടാഞ്ഞിട്ട് അല്ലെ…" അവൾ മുഖം ഒന്ന് കൂടെ കോട്ടി പറഞ്ഞു.. "നിനക്കറിയോ വാവേ.. നിന്റെ ഉമ്മയൊരു പേരുങ്കളിയാണ്.. അഞ്ച് വയസ്സുള്ളപ്പോൾ ഉപ്പാന്റെ ഹൃദയം മോഷ്ടിച്ചു വെച്ചതാ നിന്റെ ഉമ്മ.." അവനൊരു ചെറു ചിരിയാലെ പറഞ്ഞതും അത്രയും നേരം മുഖം വീർപ്പിച്ചവളുടെ ചുണ്ടുകൾ വിടർന്നു വന്നു. അവൾ അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് കൊണ്ട് ഇരുന്നു അവന്റെ മുടിയിലൂടെ വിരലോടിച്ചു.. "നമ്മുടെ കുഞ്ഞ് കൂടെ വന്നാൽ നമ്മുടെ ജീവിതം എത്ര സന്തോഷകരമായിരിക്കുമല്ലേ..???" •°•°•°•°•°•°•°•°• "നമ്മുടെ കുഞ്ഞ് ജനിച്ച ശേഷം അല്ലെ നമ്മുടെ ജീവിതം ഇങ്ങനെയായി തീർന്നതും.. വിധി… അങ്ങനെയല്ലാ ചില ക്രൂരന്മാർ നമ്മെ തമ്മിലകറ്റിയത്…" അതോർക്കും തോറും അവന്റെ കണ്ണുകൾ വീണ്ടും വീണ്ടും നിറഞ്ഞൊഴുകി.. "ലൈത്… എലമോൾ എത്ര നേരായി ലൈത്തിനെ വിളിക്കുന്നു.." ദേഷ്യത്തിൽ ഉള്ള എലയുടെ അലർച്ച കേട്ടതും ലൈത് ഒന്ന് തല കുടഞ്ഞു അവളെ നോക്കി.. "എന്താ… എന്താ എലാ…" "അതില്ലേ ലൈത്.. എല മോളേ പപ്പക്ക് എല മോളേ ഇഷ്ടല്ലാത്തത് എന്താ.." അത്‌ പറയുമ്പോൾ അവളുടെ മുഖത്ത് സങ്കടം നിറഞ്ഞിരുന്നു.. "അതെന്താന്ന് നിനക്കറിയൂല്ലേ.. നീ പപ്പന്റെ മോൾ അല്ലാ.. ഇന്ന് രാവിലെ ഒരു അണ്ണാച്ചി വന്നില്ലായിരുന്നോ അവരുടെ മോളാ എല… നിന്നെ സെഹൃമ്മക്ക് കളഞ്ഞു കിട്ടിയതാ…" അവൻ അവളെ നോക്കി കളിയോടെ പറഞ്ഞതും അവളുടെ ചുണ്ടുകൾ കൂർത്തു വന്നു. "എല മോളേ സത്യത്തിലും കളഞ്ഞു കിട്ടിയതാണോ...എല മോൾ എലമോൾടെ അണ്ണാച്ചിടെ അടുത്ത് പോവാ.."

വിതുമ്പി കൊണ്ട് അവൾ പറഞ്ഞതും അവൻ അവളെ തന്റെ കൈയ്യിൽ എടുത്തു.. "ഇപ്പോൾ എന്താ നിന്റെ പ്രശ്നം.. നീ ലൈത്തിനെ പാപ്പായെന്ന് വിളിച്ചോ.." അവൻ പറഞ്ഞതും അവൾ കണ്ണുകൾ തുടച്ചു സന്തോഷത്തോടെ അവനെ നോക്കി.. "പപ്പാ… ഇനി ലൈത്തിനെ എല മോൾ അങ്ങാനേ വിളിക്കുള്ളു…" അവൾ പറഞ്ഞതും അവൻ അവളുടെ ഇരു കവിളും മാറി പിടിച്ചു വലിച്ചു.. "എല മോളേ വേദനയാക്കുന്നോ പപ്പാ…" അവന്റെ കവിളുകൾ തിരിച്ചും പിടിച്ചു വലിച്ചു കൊണ്ട് അവൾ കുറുമ്പോട് ചോദിച്ചതും അവനും വല്ലാത്തൊരു സന്തോഷം തോന്നി… സ്വന്തം മകൾ തന്നേ പപ്പാ എന്ന് വിളിച്ചപ്പോൾ എന്ത് കൊണ്ടോ അവനീ ലോകം മുഴുവൻ വെട്ടി പിടിച്ച പോലെ തോന്നി.. "പപ്പക്ക് ഒരു സാധനം കാണിച്ചു തരണോ…" അവരുടെ വീടിന്റെ ബാൽകാണിയിൽ നിന്ന് നോക്കിയാൽ കാണുന്ന ദച്ചുവിന്റെ വീടിന്റെ ബാൽകൊണി ചൂണ്ടി കൊണ്ട് അവൾ പറഞ്ഞതും അവനും അങ്ങോട്ട് നോക്കി.. ബാൽകൊണിയിൽ എങ്ങോട്ടോ നോക്കി നിൽക്കുന്ന ദച്ചുവിനെ കണ്ടതും ഇവൾ തിരിച്ചു വന്നോ എന്ന് അവൻ മനസ്സിൽ ചിന്തിച്ചു..എന്തിനെന്നില്ലാതെ അവന്റെ കണ്ണുകൾ അവളിലേക്ക് തന്നെ നീണ്ട് കൊണ്ടിരുന്നു.. ഇന്നേ വരേ തോന്നാത്ത ഒരടുപ്പം ഇന്നവളെ നോക്കിയപ്പോൾ അവന് തോന്നി.. "എല മോൾ പറഞ്ഞത് സത്യല്ലേ.. ദച്ചു നേഴ്സ് ഞാൻ പറഞ്ഞത് പോലെയല്ലേ." അവൾ ദച്ചുവിനെ നോക്കി ചോദിച്ചതും അവൻ അവളെ ഒന്ന് നോക്കി അതേയെന്ന് പറഞ്ഞു..

പെട്ടന്ന് അവരെ കണ്ടതും അവൾ. അകത്തേക്ക് കയറി പോയി.. ആ വീടിന്റെ അകത്തു നിന്ന് ഒച്ചയും ബഹളവും ഓക്കെ ലൈത്തും എലയും കേൾക്കുന്നുണ്ടായിരുന്നു.. ______•🦋 "ഞാൻ നിന്നെ പ്രണയിക്കുന്നു എന്നത് എത്ര കാലം നിന്നിൽ നിന്ന് മറച്ചു വെയ്ക്കാൻ എന്നെ കൊണ്ട് കഴിയും എന്നെനിക്ക് അറിയില്ല ലൈത്.. ഇതിന് മുൻപ് ജീവിതത്തിൽ ഒരിക്കൽ മാത്രമേ പ്രണയിച്ചിട്ടുള്ളു.. അത്‌ നാശത്തിലേക്ക് ആയിരുന്നു നീങ്ങിയത്.. എന്റെ ജീവിതം മുഴുവൻ മാറ്റി മരിച്ച ഒരു നാശത്തിലേക്ക്..ഇപ്പോൾ വീണ്ടും നിന്നോട് എനിക്ക് എന്തെന്നില്ലാത്ത അടുപ്പം തോന്നുന്നു.. അത്‌ ഞാൻ നിന്നോട് പറഞ്ഞാൽ വീണ്ടുമൊരു നാശം സംഭവിച്ചാലോ…" നിറഞ്ഞ കണ്ണാലെ അതും മൊഴിഞ്ഞു കൊണ്ടവൾ ജനലിന്റെ വിടവിലൂടെ ലൈത്തിനെയും എലയെയും നോക്കി നിന്നു.. _____•🦋•_____ "ച്ചീ വൃത്തി കെട്ടവളെ മാറി നിക്കെടി…" ഒരു സ്ത്രീ വന്നു ഡൗഹയെ തള്ളി മാറ്റി കൊണ്ട് പറഞ്ഞതും അവൾ ഒന്നും പറയാതെ പിന്നോട്ട് മാറി നിന്നു.. "മോളേ ദൗലാ.. നിനക്കെന്തെങ്കിലും പറ്റിയോ…" ഹബ്ദ വല്ലാത്തൊരു പരിഭവത്തോടെ ചോദിക്കുന്നത് കേട്ട് അവൾക് അത്ഭുതം ആയിരുന്നു. "ആഹ് ഇത് നല്ല പറ്റിയ കൂട്ട് തന്നെയാ.. രണ്ടാൾകാരും ഒന്നിലധികം ആൾക്കാരെ കൊന്നതാണല്ലോ വന്നത്.. ഒരുത്തിയാണെങ്കിൽ സ്വന്തം ഭർത്താവിന്റെ കുടുംബത്തെയും.." അവസാനത്തേത് അവർ ഹബ്ദയെ നോക്കിയായിരുന്നു പറഞ്ഞത്.

എന്നും ഇങ്ങനെ ഓരോ പഴികൾക് കേൾക്കുന്നത് അവർക്ക് തയക്കം ആയിരുന്നു. പക്ഷേ ഡൗഹ ഇതെല്ലാം കേട്ട് മുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം ഒതുക്കി. അവൾക് ഏറ്റവും ഇഷ്ടമല്ലാത്തത് ആയിരുന്നു അവളെ കൊലപാതകി ഏന്ന് വിളിക്കുന്നത്.. അവളുടെ മുഷ്ടി ചുരുങ്ങുന്നത് ഹബ്ദ ഒരല്പം ഭയത്തോടെ നോക്കി നിന്നു.. "ദൗലാ പ്രശ്നമൊന്നും ഉണ്ടാക്കേണ്ട.." പിന്നിൽ നിന്ന് ഹബ്ദ പറഞ്ഞതും അവൾ ഒന്നും പറയാതെ തന്റെ ഭക്ഷണം വാങ്ങി മുന്നോട്ട് നടന്നു.. "മോൾ പ്രശ്നത്തിന് ഒന്നും പോവരുത്… മോൾക് എന്തെങ്കിലും സംഭവിച്ചാൽ ഒരുപാട് പേരുടെ പ്രതീക്ഷകൾ അസ്‌തമിക്കും.. നിന്റെയും ലക്കിയുടെയും പേരിൽ പ്രതീക്ഷ വെച്ച് ജീവിക്കുന്ന ഒരു സമൂഹം തന്നെയുണ്ട്…" അവർ പറഞ്ഞതൊന്നും മനസ്സിലാവാത്തത് കൊണ്ട് തന്നെ അവൾ മറുപടി ഒന്നും പറയാതെ ഒരിടത്തുന്നു തന്റെ ഭക്ഷണം വാരി കഴിച്ചു. ഓർമകൾ ഒരുപാട് പിന്നോട്ട് നീങ്ങി കൊണ്ടിരുന്നു… ബെഹ്‌നാം ലൈത്.. അവനിൽ അവളുടെ ചിന്തകൾ തങ്ങി നിന്നു..താൻ തേടി കൊണ്ടിരുന്ന ആളുകളിൽ ഒരാൾ.. ദൗലാ ഫറാലിന്റെ കഴുത്തിൽ മഹർ അണിയിച്ച പുരുഷൻ.. നിയമപരമായി ഭർത്താവ്… ഈ സത്യങ്ങൾ ഒന്നും എനിക്കറിയില്ലാ എന്നാണ് എല്ലാവരും കരുതിയതെങ്കിലും അവർക്ക് തെറ്റി..

സത്യങ്ങൾ എല്ലാം അറിഞ്ഞു കൊണ്ടാണ് ഞാനീ ചെയ്തത് മുഴുവൻ… " അവൾ മനസ്സിൽ ഓർത്തു കൊണ്ട് ഓരോ ഉരുളകളും വായിലേക്കിട്ട്… "കൊലപാതകി…" ആരും തന്നെ നോക്കി ശബ്ദം കുറച്ചു പറയുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടതും അവൾ ഭക്ഷണം അവിടെയിട്ട് അവർക്ക് നേരെ പോയി . "ദേ തള്ളേ… താനൊന്നും അറിയാഞ്ഞിട്ടാ എന്നെ..നേരാവണ്ണം ആണെങ്കിൽ നേരാവണ്ണം എന്ന് ഒരുപാട് തവണ ഞാൻ പറഞ്ഞു കഴിഞ്ഞു.. പിന്നെയും പിന്നെയും ചൊറിയാൻ വന്നാലുണ്ടല്ലോ.. നിങ്ങളെല്ലാം കണ്ടതിനു പിന്നിൽ ഉള്ള ഫറാലിന്റെ യഥാർത്ഥ സ്വഭാവം പുറത്ത് വരും.. പിന്നെ താനൊന്നും ജീവിച്ചിരിപ്പുണ്ടായെന്ന് വരില്ലാ.. ഇനിയും ഒരു തവണ കൂടെ എന്നെ ചൊറിയാൻ വന്നാൽ കൊന്ന് കളയും ഞാൻ…" ദേഷ്യത്തിൽ അവളത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ തീ ആളി കാത്തുന്നുണ്ടായിരുന്നു.. "മോളേ ദൗലാ.. നിന്നോട് ഞാൻ എത്ര തവണ പറഞ്ഞു അവരോടും തല്ലിന് പോവരുതെന്ന്.. നീയെന്തിനാ ഇങ്ങോട്ട് വന്നത്…നീ ചെയ്തത് അല്ലെങ്കിൽ നല്ലൊരു വക്കീലിനെ വിളിച്ചു കേസ് അന്വേഷിപ്പിച്ചൂടായിരുന്നോ…" അവൾക് നേരെ ഹബ്ദ ചോദിച്ചതും അവളൊന്ന് ഹബ്ദയെ നോക്കി… "എന്റെ മേലിൽ കുറ്റം ആരോപിക്കപ്പെട്ടതാണെന്ന് എങ്കിലും കരുതമായിരുന്നു…

നിങ്ങൾ അങ്ങനെ ആയിരുന്നു.. ഞാനാ ഈ കൊലപാതകം ചെയ്തതെന്ന് പറഞ്ഞു സ്വയം ഏറ്റെടുത് വന്നതല്ലേ.. ആദ്യം അതെന്തിനാണെന്ന് പറയ്.. എന്നിട്ട് ബാക്കി പറയാം…" അവൾ ദേഷ്യത്തിൽ ചോദിച്ചതും ഹബ്ദയൊന്നും പറഞ്ഞില്ല… എന്തോ അവൾക് വല്ലാത്തൊരു വേദന തോന്നി… Daulha അകത്തേക്ക് കയറി പോയി തന്റെ സെല്ലിന്റെ ഒരു മൂലക്ക് പോയി പൊട്ടി കരഞ്ഞു..അവൾക് പിന്നാലെ നിറഞ്ഞ കണ്ണാലെ വന്നിരുന്ന ഹബ്ദ കണ്ടത് പൊട്ടി കരയുന്ന അവളെയാണ്. "ദൗലാ… ഞാൻ പറഞ്ഞതിനാണോ നീയീ കരയുന്നത്.. ഇപ്പോൾ പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ.." ഹബ്ദ അവൾക്കരികിൽ വന്നു ചോദിച്ചതും അവൾ മിഴികൾ ഉയർത്തി നോക്കി.. ശേഷം അവൾ ചെയ്ത പ്രവർത്തി കണ്ടതും ഹബ്ദ വിശ്വാസം വരാതെ അവളെ തന്നെ ഒന്ന് കൂടെ നോക്കി. _____•🦋•____ "ആഹ് ബോഡി പോസ്റ്റ്മോർട്ടത്തിന് കൊണ്ട് പോയിക്കോ.. എനിക്ക് വളരെ അത്യാവശ്യം ആയിട്ട് എന്റെ ഓഫീസിൽ എത്തണം…" വിശാലിനോടായി അതും പറഞ്ഞു കൊണ്ട് ലക്കി തിരിഞ്ഞു നിന്നതും അവൾ ആരിലോ തട്ടി നിന്നു.. ഉള്ളിലൂടെ ഒരു മിന്നർ പിണർ mപ്പ് പോയത് പോലെ തോന്നിയ അവൾ വല്ലാത്തൊരു പകപ്പോടെ മിഴികൾ ഉയർത്തി നോക്കി....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story