🦋 THE TITALEE OF LOVE🦋: ഭാഗം 45

THE TITALEE OF LOVE

രചന: സൽവ

ലക്കിയുടെ അരയിലൂടെ കൈയ്യിട്ട് തന്നോട് ചേർത്ത് വെയ്ക്കുന്ന ആളെ കണ്ട് ദുആ ഞെട്ടലോടെയും ഭയത്തോടെയും അവനെ നോക്കി.. അവളുടെ ചുണ്ടുകൾ അവന്റെ പേര് മൊഴിഞ്ഞു.. "ആബിദ്…" വിറയലോടെ അത്‌ മൊഴിഞ്ഞ ശേഷം അവൾ ലക്കിയെ അവനിൽ നിന്ന് പിടിച്ചു മാറ്റി തന്നൊട് ചേർത്ത് വെച്ചു.. അവളെ തന്നെ വല്ലാത്തൊരു ചിരിയോടെ നോക്കി നിൽക്കുന്ന ആഭിദിനെ ദുആ തുറിച്ചു നോക്കിയ ശേഷം ലക്കിയെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്തി… "ഇവൾ ജീവിച്ചിരിപ്പുണ്ടെന്നോ…" ദുആയോട് ചേർന്ന് നിൽക്കുന്ന ലക്കിയെ ആകെ ഒന്ന് ഉഴിഞ്ഞു നോക്കി പറഞ്ഞതും ദുആ ദേഷ്യം കടിച്ചു പിടിച്ചു അവനെ നോക്കി.. "ദേ.. പഴയ അടവും എടുത്ത് ഇവള്ടെ അടുത്തേക്ക് വരരുത്.. ഇവൾക്കൊന്നും ഓർമയില്ല.. അന്നത്തെ ആക്‌സിഡന്റിൽ അവളുടെ മനസ്സിൽ നിന്ന് മുൻ കഴിഞ്ഞ ആറ് മാസങ്ങൾ മാഞ്ഞു പോയി..

അവൾക് നിന്നെയോ ആ ആളെയോ ആരെയും ഓർമയില്ല...അതോണ്ട് ഇനിയെങ്കിലും ഇവളെ വെറുതെ വിടണം…" ദുആ അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞതും ആബിദ് അവളെയൊന്ന് പുച്ഛിച്ചു.. "അവൾക് ഓർമയില്ലെന്നുള്ളത് എനിക്ക് ഉപകാരപ്പെടുക മാത്രമല്ലേ ഉള്ളു.. കാരണം ഇപ്പോൾ അവളുടെ മനസ്സിൽ ആബിദ് എന്ന ക്രൂരനില്ല.. പോരാത്തതിന് അവളെ രക്ഷിക്കാൻ ആ ആളോ മിയായോ ഇന്ന് ജീവിച്ചിരിപ്പില്ല… അത്‌ കൊണ്ട് ഇന്നീ നിമിഷം മുതൽ ദുആമിയാ നീ കുറിച്ച് വെച്ചോ.. ഈ കാണുന്ന ലാക്കിയ ത്വലേഹ എന്നവൾ സ്വസമ്മതത്തോടെ എന്റെ കൂടെ ഇറങ്ങി വന്നിരിക്കും… എന്റെ സ്വീറ്റ് ഹാർട്ട്‌ ആയിട്ട്…" അവൻ ലക്കിയിലേക്ക് ചൂണ്ടി ദൃധമായി പറഞ്ഞതും ദുആ ചുണ്ട് കോട്ടി.. "എങ്കിൽ നീയും ഒരു കാര്യം കുറിച്ച് വെച്ചോ.. അങ്ങനേ ഒരു സംഭവം നടന്നാൽ ആ നിമിഷം ഞാൻ മരിച്ചിരിക്കും..

എന്റെ ലക്കിയെ നിന്നെ പോലെ ഒരുത്തന് ഒരിക്കലും ഞാൻ വിട്ട് കൊടുക്കില്ല...രണ്ട് വർഷം നീയൊന്നും അറിയാതെ ഇവളെ ഞാൻ കൊണ്ട് നടന്നെങ്കിൽ ഇനിയും തന്നിൽ നിന്നൊക്കെ ഇവളെ രക്ഷിക്കാൻ എനിക്കറിയാം…" ദുആ വാശിയോട് പറഞ്ഞതും ആബിദ് കാണാം എന്ന് ഓർമ പെടുത്തി അവിടെ നിന്ന് പോയി.. അവൻ പോയ വഴിയിലേക്ക് ഒന്ന് നോക്കി നെടുവീർപ്പിട്ട ശേഷം ദുആ ലക്കിയെ ഒരിടതിരുത്തി വെള്ളം കൊടുത്തു… ലക്കി കണ്ണുകൾ എങ്ങനെയൊക്കെയോ ഒന്ന് തുറന്നു…അത്‌ കണ്ട് ദുആ ഒന്ന് ഇളിച്ചു കൊടുത്തു.. "ഇതിപ്പോയെന്തിനാ എന്നെ നോക്കി ചിരിക്കൂന്നേ.. എന്നെ കൊണ്ട് ഒന്നിനും ആവുന്നില്ല.. ഇങ്ങനെ ഇളിക്കാണ്ട് എനിക്കെന്തെങ്കിലും കഴിക്കാൻ കൊണ്ട് താ…" ലക്കി അവളെ നോക്കി പല്ല് കടിച്ചു പറഞ്ഞു.. "അത്‌ പിന്നെ കണ്ണ് തുറക്കുമ്പോൾ നല്ല കണി കാണണം എന്നാണല്ലോ..

അതോണ്ടാ ..ഞാനിപ്പോൾ ഭക്ഷണം എടുത്ത് വരാവേ..." അതും പറഞ്ഞു കൊണ്ട് ദുആ ഭക്ഷണം എടുത്ത് വന്നു ലക്കിയുടെ വായിൽ ഇട്ട് കൊടുത്തു..ഭക്ഷണം മുഴുവൻ അവള്ടെ വായിലേക്ക് ഇട്ട ശേഷം ദുആ ലക്കിയെ ഒന്ന് നോക്കി..കരഞ്ഞു തളർന്ന അവളുടെ കണ്ണുനീർ തുടച്ചു കൊടുത്ത ശേഷം അവൾ ലക്കിക്ക് അടുത്തിരുന്നു ഡോക്ടറോട് സംസാരിച്ചു നിൽക്കുന്ന അമനെ തന്നെ നോക്കി നിന്നു..അവന്റെ ഓരോ പ്രവർത്തിയും അവൾ വല്ലാത്തൊരു കൗതുകത്തോടെ വീക്ഷിച്ചു.. "ദുആ.. താനിവിടെ എത്തിയിരുന്നോ… തനിക്കെങ്കിലും എന്നെയൊന്നു വിളിച്ചു പറഞ്ഞൂടായിരുന്നോ.. അല്ലെങ്കിലും ഞാൻ നിങ്ങളുടെ ആരാ…" ആരോ ഒരാൾ ദുആയെ തട്ടി വിളിച്ചു പറഞ്ഞതും ദുആ തന്റെ വായിനോട്ടം നശിപ്പിച്ചതിൽ ഉള്ള അരിശത്തിൽ ഒന്ന് തിരിഞ്ഞു നോക്കി.. തന്റെ മുന്നിൽ ഉള്ള ആളെ കണ്ടതും ദുആയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "ഇഷ ദീ…

എവിടെ നിങ്ങടെ കെട്ടിയോൻ എന്ന് പറയുന്ന എന്റെ ഇക്കാ…" അവൾ തന്റെ മുന്നിൽ ഉള്ള ഇഷയെ നോക്കി ചോദിച്ചതും ഇഷ ഒരു സ്ഥലത്തേക്ക് ചൂണ്ടി.. ഡോക്ടറോട് എന്തോ സംസാരിച്ചിരിക്കുന്ന തന്റെ ഇക്കയെ കണ്ട് അവളിൽ ഒരു ചിരി വിരിഞ്ഞു. "ഹലോ മിസ്റ്റർ അർഹം അസ്ഹർ...." അവൾ അവനെ നോക്കി അലറി വിളിച്ചതും അർഹം ഡോക്ടറെ അടുത്ത് നിന്ന് വന്നു ദുആയെ കണ്ണുരുട്ടി നോക്കി.. "എന്താ ദുആ ഇത്.. പരിസരം നോക്കി പെരുമാറാൻ നീയിപ്പോയും പഠിച്ചില്ലേ…" "ഹി ഹി.. അത്‌ പിന്നെ ഞാൻ.. എനിക്ക് കൊണ്ട് വരാമെന്നു പറഞ്ഞ ചോക്ലേറ്റ് കൊണ്ട് വന്നോ എന്ന് ചോദിക്കാൻ…" അവൾ ഇളിച്ചോണ്ട് പറഞ്ഞതും അർഹം ഇതെന്ത് ജീവി എന്നാ മട്ടിൽ അവളെ നോക്കി.. "സ്വന്തം ഇരട്ട സഹോദരൻ അവിടെ ആക്‌സിഡന്റ് പറ്റി കിടക്കുമ്പോൾ ഇവിടുന്ന് ചോക്ലേറ്റ് ചോദിക്കാൻ നിന്നെ കൊണ്ടല്ലാതെ ആർക്കും പറ്റില്ല.. നമിച്ചു മോളേ.."

അർഹം പറഞ്ഞതും ദുആ ഒന്ന് കൂടെ ഇളിച്ചു കൊടുത്തു.. "എന്റെ മനസ്സ് നല്ല സ്ട്രോങ്ങ്‌ ആണ്..അങ്ങനെ ചീള് കാര്യത്തിനൊന്നും ദുആ തളർന്നു കൊടുക്കില്ല.. ദുആ… ദുആ മിയാ.. അങ്ങനെ ഒന്നും തായത്തില്ലെഡാ....." " നീ ഇപ്പോയെങ്കിലും കരച്ചിൽ നിർത്തിയല്ലോ മോളേ... ഇന്നലെ രാത്രി മുഴുവൻ എന്റെ ആഹീ എന്നലറി വിളിച്ചു ഈ ഹോസ്പിറ്റൽ രണ്ടായി മറിച്ചിട്ടതായിരുന്നു.. ആർക്കും ഒരു സ്വൈര്യവും തരാതെ കരച്ചിലോടെ കരച്ചിൽ…" ദുആ പറഞ്ഞു തീരുന്നതിനു മുൻപേ ഒരു നേഴ്സ് ദുആയോട് വന്നു ചോദിച്ചതും ദുആ പ്ലിംഗ് ആയത് മറച്ചു വെച്ച് കൊണ്ട് എല്ലാവരെയും നോകിയൊന്ന് പുഞ്ചിരിച്ചു.. "അത്‌ പിന്നെ… കണ്ണിൽ പൊടി പോയപ്പോൾ…" "ഉവ്വ്…" അർഹം അവളെ കളിയാക്കി പറഞ്ഞതും അവൾ അർഹമിനെ നൈസ് ആയിട്ട് പുച്ഛിച്ചു ഇഷയെ നോക്കി.. "എസി എവിടെ…" "ഉമ്മാന്റെ കൈയ്യിലുണ്ട്.." ഇഷ പറഞ്ഞതും ദുആ ഇവിടെ എന്താ സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ എല്ലാവരെയും നോക്കി നിൽക്കുന്ന ലക്കിയെ നോക്കി.. "ഇതൊക്കെയാരാ ദുആ…"

"ഇതെന്റെ മൂത്തയിക്ക അർഹം.. ഇത് അവരുടെ ഭാര്യ ഇഷാ ഇബ്രാഹിം." ദുആ പറഞ്ഞു തീർന്നതും ഇഷ അവളെ നോകിയൊന്ന് പുഞ്ചിരിച്ചു.. "അതൊക്കെ ഓക്കെ.. നിന്റെ ഏത് ട്വിൻ ബ്രദറിനാ ആക്‌സിഡന്റ് പറ്റിയത്.." ലക്കി അവരുടെ സംസാരത്തിൽ നിന്ന് കേട്ടത് ഓർത്തെടുത്തു ചോദിച്ചു.. "അത്‌ നിന്നോട് പറയാൻ വിട്ട് പോയി..ഇന്നലെ ആക്‌സിഡന്റ് പറ്റിയില്ലേ.. അതാണ് എന്റെ ഇക്കാ.. എന്റെ അതെ പ്രായം ആണെങ്കിലും ഞാനിക്കാ എന്ന് വിളിക്കുന്ന അഹ്‌സാൻ ബാഖിർ..മൈ സൂപ്പർ ഹീറോ.." ദുആ പറഞ്ഞത് കെട്ട് ലക്കി ഞെട്ടലോടെ ആയിരുന്നു അവളെ നോക്കിയത്.. പലപ്പോഴും അവന്റെ കാര്യം പറയാറുണ്ടായിരുന്നെങ്കിലും ഇന്നേ വരേ അവൾ അങ്ങനെയൊരു മനുഷ്യനെ കണ്ടിട്ടില്ല.. "സോറി.. ഞാൻ കാരണം നിന്റെ ഇക്കാ…" അവൾ വാക്കുകൾക്ക് വേണ്ടി പരതി.. "അതാണോ ഇപ്പോൾ പ്രശ്നം.. അവന് കുഴപ്പം ഒന്നുല്ലെടി.." ദുആ ലക്കിയെ അതും പറഞ്ഞു സമാധാനിപ്പിച്ചു എസിയോടൊപ്പം കളിച്ചിരുന്നു.. __° "രോഗിക്ക് ബോധം വന്നു..

ആർകെങ്കിലും രണ്ടാൾക്കു കയറി കാണാം.." ഡോക്ടർ വന്നു പറഞ്ഞതും ആരെയും ഒന്ന് നോക്കുക പോലും ചെയ്യാതെ അമൻ അകത്തേക്ക് കയറി..കയറിയത് അമൻ ആണെന്ന് കാണെ ആരെയും നോക്കാതെ ദുആയും അകത്തു കയറി.. എന്തോ ഓർത്തു ചിരിച്ചു കിടക്കുന്ന ആഹി അവർ ഡോർ തുറക്കുന്ന ശബ്ദം കേട്ട് അങ്ങോട്ട് നോക്കി.. "എന്താടാ ചെക്കാ ഒരു ചിരിയൊക്കെ…ആക്‌സിഡന്റ് പറ്റി തലക്ക് ഓളം വന്നോ...." അവനെ നോക്കി അമൻ ചോദിച്ചതും ആഹി അവനെയും ദുആയെയും മാറി നോക്കി ഡോറിന്റെ അങ്ങോട്ട് നോക്കി.. "അവളില്ലെ മിയാ…" അവൻ ദുആയെ നോക്കി ചോദിച്ചതും അവൾ ആരെന്ന മട്ടിൽ അവനെ നോക്കി.. "ആര്…" "അത്‌ എന്നെ തള്ളിയിട്ട ആ പെൺകുട്ടി.. എന്റെ എന്തെല്ലാം സ്വപ്‌നങ്ങൾ ആണ് രണ്ടും കൂടെ ഇല്ലാതാക്കിയത് എന്നറിയോ.. എനിക്ക് ബോധം വന്നെന്ന് കേൾക്കുമ്പോൾ അവൾ ഓടി വരുന്നു.. എന്നെ വാരി പുണരുന്നു.. അവൾ കാരണം ആക്‌സിഡന്റ് പറ്റിയ എന്നോട് അവൾക് സഹതാപം തോന്നുന്നു..

ആ സഹതാപം പ്രണയത്തിലേക്ക് വഴി തിരിയുന്നു.. അങ്ങനെ അങ്ങനെ എന്തെല്ലാം.. എല്ലാം കൂടെ രണ്ട് ദുഷ്ടന്മാർ നശിപ്പിച്ചു...…" " പ്ഫാ…." അവൻ പറഞ്ഞു തീരുന്നതിനു മുൻപേ ദുആയും അമനും ഒരേ സ്വരത്തിൽ അവനെ ആട്ടിയതും രണ്ട് പേരും പരസ്പരം നോക്കി.. "നോക്ക് മിയാ.. നീയൊന്ന് അവളെ കൂട്ടി കൊണ്ട് വാ.. അവളെ ആദ്യമായി കണ്ട ആ നിമിഷം ഞാനുറപ്പിച്ചതാ അവളാ എന്റെ പെണ്ണെന്നു…" അഹ്‌സാൻ പറഞ്ഞതും ദുആ അവനെ നോക്കി നീ സീരിയസ് ആണോ എന്ന് ചോദിച്ചു. "ആഹ്.. അഹ്സന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടേൽ അതവളാ…" "പക്ഷേ ആഹീ.. അവൾ ശെരിയാവില്ലെടോ.. അവള്ടെ ജീവിതം കുറച്ചു റിസ്ക് ആണ്.. അവളെ കാത്തിരിക്കുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്.. അവളാണ് ജീവൻ എന്ന് കരുതി ജീവിക്കുന്നവർ.. നീ പറഞ്ഞ അതെ ഡയലോഗ് പറഞ്ഞ ഒരുത്തന് ഉണ്ട്.. ഒരുപക്ഷെ നീ പ്രൊപ്പോസ് ചെയ്‌താൽ അവൾ നിന്നോട് യെസ് പറഞ്ഞെന്ന് വരാം.. പക്ഷേ നാളെ ഒരു ദിവസം അവൾക് ഓർമ തിരിച്ചു കിട്ടിയാൽ അവൾക് തിരിച്ചു പോയെ പറ്റുള്ളൂ..

അവൾ പോയിരിക്കും.. പോരാത്തതിന് അവൾക് എണ്ണിയാൽ തീരാത്തത്ര ശത്രുക്കൾ ആണ്… അവൾ ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞാൽ അവരെല്ലാവരും അവളെ കൊന്നെന്ന് വരും.. ഒന്നും വേണ്ട ആഹി…" അത്‌ പറയുമ്പോൾ ദുആയുടെ കണ്ണിൽ നിന്ന് ലക്കിയെ ഓർത്തു ഒരിറ്റ് കണ്ണുനീർ പൊയിഞ്ഞിരുന്നു.. "അവൾ എങ്ങനെ ആയിരുന്നു എന്നോ.. എന്തായിരുന്നു എന്നോ എന്നെ ബാധിക്കുന്ന പ്രശ്നം അല്ലാ...അവൾക് ശത്രുക്കൾ ഉണ്ടായിക്കോട്ടെ.. ഇനി മുതൽ എല്ലാ ശത്രുക്കളിൽ നിന്നും അഹ്‌സാൻ അവളെ രക്ഷിച്ചിരിക്കും.. എന്നെ കൊന്നിട്ടെ ഇനി ഒരുത്തനും അവളെ തൊടാൻ പോലും പറ്റുള്ളൂ.." അവൻ ദൃദ്ധ നിശ്ചയത്തോടെ പറഞ്ഞതും ദുആ ഒന്ന് പുഞ്ചിരിച്ചു.. "അപ്പോൾ മിയാ എനിക്കവളെ സെറ്റ് ആക്കി തരുന്ന പണി നീ ഏറ്റോ…" ആഹി ചിരിയോടെ പറയുമ്പോഴും അവൾക് അവന്റെ മിയ എന്നാ വിളി ആയിരുന്നു ഭയം ഉളവാക്കിയത്..

അവളുടെ മനസ്സിലേക്ക് താൻ ഓർക്കാൻ ആഗ്രഹിക്കാത്ത ആ രംഗങ്ങൾ തെളിഞ്ഞു വന്നു.. അവൾക്കെന്തോ വല്ലാത്തൊരു അസ്വസ്ഥത തോന്നി.. ..….. "ഞാൻ.. ഞാൻ മിയാ…" വല്ലാത്തൊരു വെപ്രാളത്തോടെ അതും പറഞ്ഞു കൊണ്ട് ദുആ തന്റെ കൈയ്യിൽ ഉള്ള സാധനം പിന്നോട്ട് വെച്ച് കൊണ്ട് ജനങ്ങളെ നോക്കി.. "മിയായോ.. നീ മിയെടെ പ്രേതം ആണോ.." അവളെ തന്നെ ഉറ്റ് നോക്കി കൊണ്ട് അതും പറഞ്ഞു ഒരാൾ അവൾക് ചുറ്റും നടന്നു.. അവളുടെ കൈയ്യിൽ ഉള്ള ബാർബി ബോയെ കൂടെ കണ്ടപ്പോൾ അവർ ഏകദേശം കാര്യങ്ങളും ഉറപ്പിച്ചു.. "വാ.. ഇപ്പോൾ തന്നെ ഈ പ്രേതത്തെ തൂക്കി കൊല്ലണം..മിയയെ ഇഷ്ടപ്പെടുന്ന ആൾകാർ വരുന്നതിന് മുൻപ് ഇവളെ കൊന്നൊടുക്കണം.." അതിൽ തലവൻ പറഞ്ഞതും ദുആ ങേഹ് എന്ന് ചോദിച്ചു അയാളെ നോക്കി.. "ഞാൻ നിങ്ങളുദേശിച്ച മിയ അല്ലാ.. ഞാൻ ദുആ മിയാ.. എനിക്കീ പാവയെ തിരിച്ചു വെയ്ക്കാൻ വേണ്ടി വന്നതായിരുന്നു.. അല്ലെങ്കിലും നിങ്ങളെന്താ പറയുന്നത് ആരെങ്കിലും പ്രേതത്തെ തൂക്കി കൊല്ലോ...

പ്രേതം ആൾറെഡി മരിച്ചതല്ലേ…" ദുആ ദയനീയ ഭാവത്തിൽ ചോദിച്ചതും അയാൾ അവളെ തന്നെ ഒന്ന് നോക്കിയ അവളെ പിടിച്ചു വലിച്ചു ഒരു മരത്തിൽ കെട്ടിയിട്ടു… എന്ത് ചെയ്യണം എന്നറിയാതെ ദുആയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. ലക്കിയിപ്പോൾ ആശുപത്രിയിൽ ആണ്.. താനല്ലാതെ അവൾക്കാരും ഇല്ലാ.. അഞ്ച് മണിക്കൂർ കൊണ്ട് കാര്യം നടക്കുമെന്ന് കരുതി കേരളത്തിൽ നിന്ന് ഫ്ലൈറ്റ് കയറിയത് ആയിരുന്നു.. "ഞാൻ നിങ്ങൾ ഉദ്ദേശിച്ചത് പോലെ പ്രേതം ഒന്നുമല്ലാ.. എന്നെ വെറുതെ വിട്.. ഞാൻ ആ ആളുടെ ആളാ.." ഇന്നേ വരേ അങ്ങനെ ഒരു മനുഷ്യനെ കണ്ടിട്ടില്ലെങ്കിലും ദുആ തട്ടി വിട്ടു.. അവൾ അത്‌ പറഞ്ഞത് കേട്ടതും അവരെല്ലാവരും ഒരല്പം ഭയത്തോടെ അവളെ നോക്കി. "ഇപ്പോൾ മനസ്സിലായില്ലേ ഞാൻ ആരാണെന്ന്.. ഇനി എന്നെ വെറുതെ വിട്..അല്ലെങ്കിൽ നിങ്ങളുടെ അവസ്ഥ നിങ്ങൾക് ഊഹിക്കാൻ പോലും പറ്റില്ലാ..." അവൾ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതും അവരെല്ലാം ചേർന്ന് പൊട്ടി ചിരിച്ചു.. "മരിച്ചു പോയ അവനെ ഞങ്ങളെന്തിന് ഭയക്കണം.."

അതും ചോദിച്ചു കൊണ്ട് അവർ ആ മരത്തിൽ തന്നെ ഒരു കയർ കെട്ടിയ ശേഷം അതിന്റെ കുറുക്കെടുത്തു അവളുടെ കഴുത്തിൽ ഇട്ടു… "എന്നെ ഒന്നും ചെയ്യല്ലേ.. പ്ലീസ്.. ഞാനൊരു പ്രേതവും അല്ലാ.. ഞാൻ പ്രേതം ആയിരുന്നേൽ ഇപ്പോയെക്കും നിങ്ങളെ ഓക്കെ ഞാൻ എന്തെങ്കിലും ചെയ്യില്ലേ… എന്നെ കൊല്ലല്ലേ എന്റെ വീട്ടുകാർക് ആകെ ഞാൻ ഒരൊറ്റ മോളേ ഉള്ളു.. ഞാൻ അവിടെ ഇല്ലെങ്കിൽ എന്റെ ചിക്കൻ കൂടെ അർഹമും അഹ്‌സാനും കഴിക്കും..…" അവൾ അലറി വിളിക്കുന്നതൊന്നും അവർ ചെവി കൊണ്ടില്ലാ.. "നിനക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ.." ഒരാൾ അവൾക് നേരെ നിന്നു ചോദിച്ചു.. "ഏതായാലും നിങ്ങൾ എന്നെ കൊല്ലുല്ലേ… എന്നെ രക്ഷിക്കാൻ ഇവിടെയെങ്ങും ആരും ഇല്ലാ… ഞാൻ പറയുന്നതൊന്നും മനസ്സിലാക്കാൻ ഉള്ള ബുദ്ധിയും നിങ്ങൾക്കില്ല… നിങ്ങൾക് മിയയോട് എന്താ വിരോധം എന്നും എനിക്കറിയില്ല.. കേട്ടറിഞ്ഞടുത്തോളവും കണ്ടടുത്തതോളവും ഇന്നേ വരേ ഒരു മനുഷ്യനെയും ഉപദ്രവിച്ചിട്ടില്ല..

അങ്ങനെ ഉള്ള അവൾ നിങ്ങളോട് എന്ത് തെറ്റ് ചെയ്യാനാ.. അതുമല്ല മിയക്ക് നീല കണ്ണുകൾ അല്ലെ..എന്നെയൊന്നു നോക്കിക്കെ എന്റേത് കറുപ്പാണ്.. ഇതൊന്നും നിങ്ങൾക് മനസ്സിലാവാത്ത സ്ഥിതിക്ക് എനിക്കൊരു ആഗ്രഹം മാത്രമേ ഉള്ളു…" അവൾ പറഞ്ഞു നിർത്തി…തന്റെ ജീവൻ പോവാൻ പോവുകയാണെന്നുള്ള ഭയം അവളിൽ നിറഞ്ഞു വന്നു.. ഒരുപാട് ആഗ്രഹങ്ങൾ പേറിയുള്ള ജീവിതം ആണ് ഓരോ മനുഷ്യർക്കും.. കേവലം ഒരു പേര് കാരണം ഇവരെന്തിനാ തന്നെ കൊല്ലാൻ നോക്കുന്നെ.. തികച്ചും ദാരിദ്രർ ആയിരുന്നു ആ ആൾകാർക്കൊന്നും വിദ്യാഭ്യാസം ഇല്ലാത്തതാണ് അവൾ ഓർത്തു.. വല്ലാത്തൊരു ഭയത്തോടെ അവൾ തന്റെ കഴുത്തിൽ ഉള്ള കയറിലേക്ക് നോക്കി.. തന്റെ രണ്ട് കൈകളും അവർ കെട്ടിയിട്ടിരിക്കുകയാണ്.. ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു.. അവളുടെ കണ്ണുകൾ അതിരില്ലാതെ നിറഞ്ഞു കൊണ്ടിരുന്നു… എങ്ങനെ എങ്കിലും ഈ ആഗ്രഹം എങ്കിലും സാധിച്ചിട്ട് മരിച്ചാൽ മതി മനസ്സിൽ ഓർത്തു അവൾ അവരുടെ തലവനെ നോക്കി..

"എന്റെ ബാഗിൽ ഞാൻ എന്റെ ഏറ്റവും ഇഷ്ടമുള്ള കാഫെയിൽ നിന്ന് വാങ്ങിയ എന്റെ zinger ബർഗർ ഉണ്ട്.. അതൊന്ന് എന്നെ കഴിക്കാൻ സമ്മതിക്കോ… നിങ്ങൾക്കിപ്പോൾ നടത്താൻ പറ്റുന്ന എന്റെ ഏക ആഗ്രഹം അതാ…" പൊട്ടി കരഞ്ഞോണ്ട് അവൾ തന്റെ ബാഗിലേക്ക് നോക്കി പറഞ്ഞതും ആ ജനങ്ങൾ എല്ലാം ഇതെന്ത് ജീവി എന്നാ മട്ടിൽ ദുആയെ നോക്കിയ ശേഷം അവളുടെ ബാഗ് എടുത്ത് അത്‌ തുറന്നു.. ആദ്യം കൈ ഇട്ടപ്പോൾ തന്നെ ഒരുപാട് ഫോട്ടോകൾ അവരുടെ കൈകളിൽ തടഞ്ഞപ്പോൾ ആദ്യമായി ബർഗർ എന്ന് കെട്ടിരുന്ന അവർ അത്‌ ബർഗർ ആണെന്ന് കരുതി കൈയ്യിൽ എടുത്തു.. "Nannu okasāri cūḍanivvu" (ഞാനൊന്ന് നോക്കട്ടെ.. ) ഒരാൾ വന്നു ബാഗിന്റെ അടുത്തുള്ള ആളെ തോണ്ടി പറഞ്ഞതും അവരുടെ കൈയ്യിൽ നിന്ന് ആ ഫോട്ടോസ് നിലത്തു വീണു.. അതിലെല്ലാം ദുആയുടെ കൂടെയുള്ള ആളെ കണ്ടതും അവർ വല്ലാത്തൊരു ഞെട്ടലോടെ അവളെ നോക്കി.. .. " Āmeki bhayaṁ.. Idigō cūḍu.. Konnāḷla kritaṁ canipōyina tanatō lēru.. " (ഇവളെ ഭയക്കണം..

ദേ ഇതിലേക്ക് നോക്കുക.. ഇവളുടെ കൂടെ ഉള്ളത് വർഷങ്ങൾക് മുൻപ് മരിച്ചു പോയ അവൾ അല്ലെ.. ) അവർ ആ ഫോട്ടോയിലേക്ക് ഉറ്റ് നോക്കി ചോദിച്ചു.. " కానీ.. కళ్లు వేరు" Kānī.. Kaḷlu vēru (പക്ഷേ കണ്ണുകൾ വ്യത്യസ്തമാണ്..) അത്‌ കേട്ടപ്പോൾ അവർ എല്ലാവരും കൂടെ കണ്ണുകൾ സൂക്ഷിച്ചു നോക്കി.. ആ കണ്ണുകൾ വ്യത്യസ്തമാണെന്ന് അവർക്കെല്ലാവര്ക്കും തോണി.. "ഇവരിതെന്താ ചെയ്യുന്നേ.." സ്വയം ചോദിച്ചു കൊണ്ട് ദുആ നോക്കിയപ്പോൾ കണ്ടത് തന്റെയും ലക്കിയുടെയും ഫോട്ടോയിലേക്ക് നോക്കി എന്തോ പറയുന്ന അവരെയാണ്.. "പടച്ചോനെ ഇനി ഇത് പോലെ ലക്കിയെയും കൊല്ലാൻ ആണോ.. അതിന് ലക്കിയിപ്പോൾ കേരളത്തിൽ അല്ലെ….പടച്ചോനെ എന്റെ ജീവൻ നീ കാത്തോളണേ… ഇന്നല്ലെങ്കിൽ നാളെ ഈ ലോകത്തു നിന്ന് വിട പറയേണ്ടവളാ ഞാൻ...പക്ഷേ ഇപ്പോൾ എന്റെ ലക്കി…"

മിഴികൾ ഉയർത്തി ആകാശത്തെ നിലാവിലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ട് അവൾ മൊഴിഞ്ഞു.. "ഇവിടെയെന്താ പ്രശ്നം…" അങ്ങനെ ഒരു ശബ്ദം കേട്ടതും ദുആയും അവരും അടക്കം എല്ലാവരും അങ്ങോട്ട് നോക്കി.. ------- "അന്നവർ വന്നില്ലായിരുന്നേൽ ഞാനിന്ന് ജീവിച്ചിരിപ്പുണ്ടാവില്ലായിരുന്നു.. ആ ഭ്രാന്തന്മാർ എന്നെ തൂകി കൊന്നേനെ…" അവൾ മനസ്സിൽ ഓർത്തു.. അതിന് ശേഷം അവൾ മിയാ എന്ന പേരെ ആരോടും പറയില്ലായിരുന്നു.. "ഇവൾക്കെന്താ പറ്റിയെ…" ആഹി അമനോടായി ചോദിച്ചതും അമനും എന്തോ ചിന്തിച്ചു നിൽക്കുന്ന ദുആയെ നോക്കി.. "കുട്ടീ… കുട്ടിയെന്താ ചിന്തിക്കുന്നത്.. എനിക്ക് സിക്സ് പാക്ക് ഉണ്ടോ എന്ന് നോക്കിയത് പോലെ വേറെ ആർക്കേലും ഉണ്ടോ എന്ന് ചിന്തിക്കാനോ…" അമൻ ചിരിയോടെ ചോദിച്ചതും ദുഅ ഞെട്ടി കൊണ്ട് അവനെ നോക്കി ഇളിച്ചു കൊടുത്തു . "നല്ല കേൾവി ശക്തിയാണല്ലേ…"

" മ്മ്.." അമൻ ഒന്നമർത്തി മൂളിയതും ദുആ ഒന്ന് തല ചൊറിഞ്ഞു ചമ്മൽ മറച്ചു വെയ്ക്കാൻ എന്നോണം മുഖം തിരിച്ചു.. "ഡീ നീ വേഗം പോയി അവളെ കൂട്ടി കൊണ്ട് വാ… ഞാൻ നല്ല വേദന ഉള്ളത് പോലെ അഭിനയിക്കാം…" ആഹി പറഞ്ഞതും ദുആ തലയാട്ടി തന്നെ നോക്കി പുഞ്ചിരിക്കുന്ന അമനെ നോക്കി പുറത്തിറങ്ങി.. "അർഹം… എന്റെ ലക്കിയെ കണ്ടോ.." അകത്തേക്ക് കയറാൻ നിൽക്കുന്ന അർഹമിനെ നോക്കി അവൾ ചോദിച്ചു.. "അവളെ ഇവിടെ എവിടെയും കണ്ടില്ലല്ലോ.." "പടച്ചോനെ ഇനി ആ കുരിപ്പ് എവിടെ പോയോ ആവോ…" സ്വയം ചോദിച്ചു കൊണ്ട് ദുആ ചുറ്റും നോക്കി..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story