🦋 THE TITALEE OF LOVE🦋: ഭാഗം 46

the titalee of love

രചന: സൽവ

 (ഇനിയുള്ള ഏത് പാർട്ട്‌ ആണെങ്കിലും വായിക്കാൻ അത്യാവശ്യം ആയ ഒരു കാര്യമാണ് ഞാൻ പറയാൻ പോവുന്നത്.. ദുആയും ആഹിയും ട്വിൻസ് ആണ്.. അഥവാ ലക്കിക്കും ആഹിക്കും ഒരേ പ്രായം തന്നെയാണ്..) _________ "പടച്ചോനെ ഇനി ആ കുരിപ്പ് എവിടെ പോയോ ആവോ…" സ്വയം ചോദിച്ചു കൊണ്ട് ദുആ ചുറ്റും നോക്കി.എവിടെ എവിടെയും അവളെ കാണാത്തത് കൊണ്ട് തന്നെ ദുആ ഫോണിൽ ലക്കിയെ വിളിച്ചു.. "ഹലോ.. ദുആ.. ഞാനിങ് വന്നൂ.. ഇപ്പോൾ തന്നെ എന്നെ കാണാതെ ഹയാസ് ആകെ ടെൻഷൻ ആയിരുന്നു.." ആദ്യത്തെ റിങ്ങിൽ തന്നെ ഫോൺ എടുത്ത് ലക്കി പറഞ്ഞതും ദുഅ കാൾ കട്ട്‌ ചെയ്ത് ആഹിടെ റൂമിലേക്ക് പൊയി.. "അവൾ പൊയി…" ദുആ വന്നതും അത്രയും നേരം പുഞ്ചിരിയോടെ നിന്ന ആഹിയുടെ ചുണ്ടിലെ പുഞ്ചിരി പതിയെ മാഞ്ഞു…

എന്തൊക്കെയോ ചിന്തിച്ചു കൂട്ടിയ അവൻ കണ്ണുകൾ ഒന്ന് മുറുകെ അടച്ചു.. "മിയാ… ആക്‌സിഡന്റ് പറ്റിയപ്പോൾ ഞാൻ ധരിച്ചിരുന്ന എന്റെ ഡ്രെസ്സിൽ നിന്ന് എന്റെ വാല്ലറ്റ് ഒന്നെടുത്തു തരോ…" അവൻ പറഞ്ഞതും ദുഅ അതെടുത്തു അവന്റെ കൈയ്യിൽ കൊടുത്തു.. അതിൽ നിന്ന് എന്തോ കൈയ്യിൽ എടുത്തു.. കണ്ണുകൾ മുറുകെ അടച്ചു കിടക്കുന്ന അവന്റെ കണ്ണുകൾ നിറഞ്ഞു വരുന്നത് വല്ലാത്തൊരു കൗതുകത്തോടെ ദുആ വീക്ഷിച്ചു.. "ആഹീ…" അവളുടെ വിളി കേട്ടതും അവൻകണ്ണുകൾ തുറന്നു.. ആ കണ്ണുകളിൽ ആളി കത്തുന്ന പ്രതിഗാരാഗ്നി കാണെ ദുആയിൽ ചെറിയ ഭയം ഉടലെടുത്തു.. "ആഹീ എന്ത് പറ്റി.. ലക്കി പോയതിൽ ആണോ.." "അല്ലാ..നീ അവളുടെ കൂടെയായിട്ട് ഇപ്പോൾ എത്ര കാലമായി.. നിനക്ക് അവളെ കുറിച്ച് എന്തൊക്കെ അറിയാം.. അവൾക് ഇതിന് മുൻപ് വല്ല പ്രണയവും ഉണ്ടായിരുന്നോ.."

അവന്റെ ചോദ്യം കേട്ടതും ദുആ ഒരുനിമിഷം ഞെട്ടി.. സത്യങ്ങൾ തന്നിൽ നിന്ന് പുറത്ത് വരുമോ എന്ന് ഒരു നിമിഷം അവൾ ഭയന്ന്.. ആരാണ് യഥാർത്ഥ മിയാ എന്നാ സത്യവും… ആ നീല കണ്ണുകളും.. ആ ടാറ്റുവും ഒക്കെയായിരുന്നു അവളുടെ പ്രണയം എന്ന് കേട്ടപ്പോൾ അവൾക് ഓർമ വന്നത്.. "അവൾക് സ്വന്തം എന്ന് പറയാൻ ഒരനിയൻ മാത്രമേ ഉള്ളു.. ഒരിക്ക ഉള്ളത് നാട് വിട്ട് പോയി.. അവൾക് ഇന്നേ വരേ ആരോടും പ്രണയം ഒന്നും തോന്നിയിട്ടില്ല…," അവനോട് അത്‌ പറയുമ്പോൾ ദുആ ഓരോ നിമിഷവും അവളുടെ പ്രണയത്തെ കുറിച്ച് വാചാലയായി സംസാരിച്ചിരുന്ന ലക്കിയെ ഓർത്തു.. അവന്റെ പിന്നാലെ അവന്റെ ഒരു നോട്ടത്തിന് വേണ്ടി നടക്കുന്ന അവളുടെ മുഖം മനസ്സിലേക്ക് നിറഞ്ഞു വന്നു..

ലക്കി ഹൃദയം കൊടുത്തു പ്രണയിച്ചതായിരുന്നു അവനെ.. ഒരിക്കൽ അവൾക് ഓർമ തിരിച്ചു കിട്ടിയാൽ എന്തായാലും ഇക്കയെ ഇട്ടേച്ചു പോവും.. പോവാതിരിക്കാൻ അവൾക് കഴിയില്ല.. അത്രമേൽ അവൾ അവനെയും അവൻ അവളെയും പ്രണയിച്ചിരുന്നു.. ആ ആൾ മരണപ്പെട്ടെന്ന് അറിഞ്ഞാൽ ആ നിമിഷം അവൾ ആത്മഹത്യ ചെയ്യും.. കൂടെ ബാർബി ബോയും … അതിന്റെ ബാക്കി ഓർക്കാൻ പോലും അവളുടെ മനസ്സ് ആഗ്രഹിച്ചിരുന്നില്ല . "ലക്കി എല്ലാം മറന്നു.. ഇനി ഞാനും മറക്കണം സത്യങ്ങൾ എല്ലാം..പുതിയൊരു ജീവിതം എനിക്ക് തുടങ്ങിയെ തീരുള്ളു.. എത്ര നാൾ ഞാൻ അവരെ പേടിച്ചു ജീവിക്കും.. അന്നത്തെ സംഭവം ഞാൻ കണ്ടിട്ടുണ്ടെന്ന് അവർക്കാർക്കും അറിയേണ്ടതില്ല…" അവൾ സ്വയം മനസ്സിനെ പറഞ്ഞു മനസ്സിലാക്കിപ്പിക്കുമ്പോൾ ആയിരുന്നു ആഹിയുടെ സൗണ്ട് കേട്ടത്… "എന്ത് പറ്റി മിയാ..കണ്ണൊക്കെ നിറഞ്ഞട്ടുണ്ടല്ലോ.."

ആഹി ദുആന്റെ കണ്ണിലേക്കു ചൂണ്ടി ചോദിച്ചതും ദുആ ഒന്നുമില്ലെന്ന് പറഞ്ഞു ഇഷയും അർഹമും വന്നാപ്പോൾ കൊണ്ട് വന്ന ഫ്രുട്ട്സ് എടുത്ത് കഴിച്ചു.. ആഹിയുടെ ഓരോ കാര്യങ്ങളും ശ്രദ്ധയോടെ വീക്ഷിച്ചു.. അവനെ നോക്കുന്ന അമനെ തന്നെ നോക്കി നിന്ന് എല്ലാ ഓറഞ്ചും അവൾ വയറ്റിലാക്കി.. ____•🦋 അങ്ങനെ അവരെ ഡിസ്ചാർജ് ചെയ്തു..ആഹിയുടെ വീട്ടിലെത്തി.. •°•°•°•°•°•°•°• പിന്നീടുള്ള ഓരോ ദിവസങ്ങളും ലക്കിയുടെയും ആഹിയുടെയും മനസ്സിലേക്ക് തെളിഞ്ഞു വന്നു.. വേദന കലർന്ന ചിരിയാലെ രണ്ട് പേരും പരസ്പരം നോക്കി.. ആഹിയുടെ ഫോൺ റിങ് ചെയ്തതും അവൻ അവളിൽ നിന്ന് നോട്ടം മാറ്റി കാൾ അറ്റൻഡ് ചെയ്തു.. "ആഹ്… ഞാൻ പോവുന്നില്ല.. അവരോട് വന്നോളാൻ പറഞ്ഞോ.." "അവർക്കെന്തായാലും നിങ്ങളെ കണ്ടേ തീരുള്ളു എന്നാണ്.. നിങ്ങളെ നന്നായിട്ട് അറിയുന്ന ആൾക്കൂടെ ആണ്.."

തന്റെ ഓഫീസിൽ സഹായത്തിനു വെച്ചിരുന്ന ആൾ മറുതലകളിൽ നിന്ന് പറഞ്ഞു.. "എന്താ അവരുടെ പേര്.. എന്നെ എങ്ങനെയാ അറിയാ എന്ന് കൂടെ ചോദിച്ചേക്ക്.." അവൻ പറഞ്ഞതും മറുതലക്കൽ ഉള്ള ആൾ കുറച്ചു നേരത്തെക്ക് കാൾ ഹോൾഡ് ചെയ്ത് വെച്ചു. "ആ കുട്ടി ഒന്നും പറയുന്നില്ല .. സാറിനെ കാണണം എന്ന് വാശി പിടിക്കുന്നു.. അതികം ചോദിച്ചപ്പോൾ സാറിനോട് മിയാ എന്ന് മാത്രം പറയാൻ പറഞ്ഞു.." അയാൾ പറഞ്ഞതും അവന്റെ ചുണ്ടുകൾ വിടർന്നു.. വന്നത് ആരാണെന്ന് അവന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.. പക്ഷേ എന്തിന് എന്ന ചോദ്യം അവനിൽ ഉയർന്നു വന്നു. "ഹലോ.. എന്നെ ഇവിടെ ഒന്ന് ഇറക്കി വിടുമോ.. എത്രായൊ നേരമായി ഞാനീ വണ്ടിയിൽ കയറിയിട്ട്… ഇന്നൊന്നും ഓഫീസിൽ എത്തുമെന്ന് എനിക്ക് തോന്നുന്നില്ല…" ലക്കി പറഞ്ഞതും ആഹി ഫോൺ ചെവിയിൽ നിന്ന് എടുത്ത് അവളെ നോക്കി..

"ഒരു മിനിറ്റ്.. ഞാൻ നേരത്തെ പറഞ്ഞിരുന്ന ഹൈദരാബാദിൽ വെച്ച് കണ്ട പെൺകുട്ടി അവിടെ വന്നിട്ടുണ്ട് പോലും.." ഒരല്പം നാണം കലർത്തി അവന് പറഞ്ഞതും അവളെ മുഖം തിരിച്ചു കളഞ്ഞു.. "അതെന്തിനാ എന്നോട് പറയുന്നത്..അവൾ വരേ പോവേ എന്തെങ്കിലും ചെയ്തോട്ടെ.. ലക്കിക്ക് ലക്കി മതി… " അവൾ സ്വയം പറഞ്ഞു കൊണ്ട് സീറ്റിൽ മുറുകെ പിടിച്ചു.. തന്നോടുള്ള ദേഷ്യമാണോ ഇവളിനി അതിനോട് തീർക്കുന്നത് എന്നവന് സംശയം തോന്നി.. "എന്തോ പറയാനുണ്ടേൽ മുഖത്ത് നോക്കി പറയണം..നീയൊക്കെ എങ്ങനെ മിയേടെ..." ബാക്കി പറയുന്നതിന് മുൻപേ താൻ എന്താണ് പറയാൻ വന്നതെന്ന് ഓർത്തു അവന് സ്വയം തലക്കൊരു മേട്ടം കൊടുത്തു.. "ദുആയിപ്പോൾ നമ്മുടെ കൂടെ ഉണ്ടായിരുന്നേൽ നമ്മൾ രണ്ടും ഇങ്ങനെയൊന്നും ആവില്ലായിരുന്നു അല്ലെ.." "അതിന് അവൾക് വേണ്ടിയല്ലേ നമ്മൾ പിരിഞ്ഞത്…"

അവൻ പറഞ്ഞു തീരുന്നതിനു മുൻപേ അവൾ പറഞ്ഞു.. ഒന്നും പറയാതെ അവൻ വണ്ടി മുന്നോട്ടെടുത്തു… ദീർഘ നേരത്തെ യാത്രയ്ക്ക് ശേഷം അവർ ഓഫീസിന്റെ മുന്നിൽ എത്തിയതും അവൾ ഇറങ്ങി കൂടെ അവനും ഇറങ്ങി.. "താനെന്തിനാ ഇവിടെ ഇറങ്ങിയത്…" അവൾ ചോദിച്ചു തീരുന്നതിനു മുൻപ് അവൻ അവളുടെ പിന്നിലൂടെ വന്നു അവളെ തന്നോട് ചേർത്ത് വെച്ചിരുന്നു.. രണ്ട് പേരുടെയും ഹൃദയം ഒരേ സമയം ഉയർന്ന ഗതിയിൽ മിടിച്ചു വന്നു.. ഇനിയും അവനോട് ചേർന്ന് നിന്നാൽ തന്റെ ഉള്ളിലെ ഈഗോ എന്നാ ചുവരുകൾക്കിടയിൽ അകപ്പെട്ട് പോയ പ്രണയം പുറത്ത് വരുമോ എന്നവൾക് ഭയം തോന്നി… "ഞാൻ അങ്ങനെ കണ്ടവളെ ഒന്നും കാണാൻ പോവുമെന്ന് കരുതി എന്റെ ഭാര്യ വെപ്രാളപ്പെടേണ്ട.. എനിക്ക് നീയില്ലേ പെണ്ണെ…!! നീ മാത്രം.. " അവളുടെ ചെവിയോരം മുഖം വെച്ച് അവൻ പറഞ്ഞതും അവളുടെ ഉള്ളിലൂടെ ഒരു തരം വിറയൽ കടന്നു പോയി.. "ആഹി എന്നെ വിട്.. "

അവൾ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചതും അവൻ അവളെ തിരിച്ചു അവന് മുഖാമുഖം ആക്കി..അവന്റെ പോക്കറ്റിൽ കൈയ്യിട്ട് മഹർ എടുത്ത് അവളുടെ കഴുത്തിൽ അണിയിച്ചു.. "ഇതിന്റെ മഹത്വം എന്താണെന്നോ.. ഇത് ധരിച്ചില്ലെങ്കിൽ എന്റെ ഭാര്യക്ക് എന്നോട് സ്നേഹമില്ല എന്ന് കരുതുന്ന ഒരാളെ അല്ല ഞാൻ.. അത്‌ നിനക്കും അറിയാം.. പക്ഷേ ഇതെന്റെ പെണ്ണിന് എത്രത്തോളം പ്രിയപ്പെട്ടതാണ് എന്നറിയാം… അതിന് കാരണം എന്നോടുള്ള സ്നേഹമോ അല്ലെങ്കിൽ പവനിനോട് ഉള്ള ആർത്തിയോ എന്ന് അറിയേണ്ട ആവശ്യം എനിക്കില്ല.. ഇതിനി നിന്റെ കഴുത്തിൽ കിടക്കണം… Cause you ലവ് it…പോരാത്തതിന് ഇത് നിന്റെ സേഫ്റ്റിക്ക് കൂടിയാ.." അതും പറഞ്ഞു കൊണ്ട് അവൻ മഹറിന്റെ കൊളുത് നേരെയാക്കി… അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിൽ തെളിഞ്ഞു കാണുന്ന പ്രണയമായിരുന്നു ഒപ്പിയെടുത്തത്…

അവൾക്കെന്തോ ഒരു കുറ്റബോധം പോലെ തോന്നി.. "താൻ ചെയ്യുന്നത് തെറ്റല്ലേ… ഇവൻ എന്നെ ഇത്രമേൽ പ്രണയിക്കുന്നില്ലേ.." സ്വന്തം മനസ്സിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞതും "ഇവൻ നിന്നെ വാക്കുകൾ കൊണ്ടും പ്രവർത്തി കൊണ്ടും വേദനിപ്പിച്ചില്ലേ..…" അതെ മനസ്സ് തന്നെ മാറ്റി പറഞ്ഞതും അവൾ രണ്ടാമതത്തിനോട് യോജിച്ചു.. "ഞാൻ പോവട്ടെ…" അത്രമാത്രം അവളോട് പറഞ്ഞു കൊണ്ട് അവൻ വണ്ടിയിൽ കയറി.. അവൾ തന്റെ മാറിലൂടെ ഒന്ന് കൈയ്യോടിച്ചു.. അവൾ പോലും അറിയാതെ ആ ചുണ്ടുകൾ വിടർന്നു വന്നു.. "എനിക്ക് നീയില്ലേ പെണ്ണെ.. നീ മാത്രം…" അവന്റെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ അലയടിച്ചു കേട്ട് കൊണ്ടിരുന്നു.. അവന്റെ വാഹനം ദൂരേക്ക് പോയി മറയുന്നത് ഒന്നുറ്റ് നോക്കിയ ശേഷം അവൾ ഓഫീസിലേക്ക് കയറി.. _____•🦋•______

"പപ്പാ… ദേ എല മോൾ സ്കൂളിലേക്ക് എഴുതിയ ഈ പാട്ടൊന്ന് വായിച്ചു നോകിയെ.." എല ലൈത്തിനെ നേരെ ഒരു ബുക്ക്‌ നീട്ടി പറഞ്ഞതും അത്രയും നേരം ഫോണിൽ ആരോടോ സംസാരിച്ചു നിന്നിരുന്ന ലൈത് കാൾ ഡിസ്‌ക്കണക്ട് ചെയ്തു അവളെ പിടിച്ചു മടിയിലേക്കിരുതി.. "ഞാനൊന്ന് വായിച്ചു നോക്കട്ടെ…" "ഞാൻ…" അവൻ ആദ്യം തന്നെ ഹെഡിങ് വായിച്ചു. "എല മോളേ കുറിച്ചുള്ള പാട്ടാ.. പപ്പ നോക്കിക്കോ എലമോൾക് തന്നെയാവും ഫസ്റ്റ്..." അവൾ പറഞ്ഞതും അവനാ ബുക്കിലേക്ക് ഉറ്റ് നോക്കി.. "ഞാൻ എല മോൾ… സത്സ്വഭാവി മോൾ… മിഞ്ഞകളും എസികളും… എന്നേ കണ്ടാൽ പേടിക്കും.." അതിലേഴുതിയത് അവൾ തന്നെ പാടി കൊടുത്തത് അവൻ അവളെ ആകെ ഒന്ന് നോക്കി.. വല്ല വാഴയും വെച്ചാൽ മതിയായിരുന്നു എന്നവൻ മനസ്സിൽ പറയാതെ ഇരുന്നിട്ടുണ്ടാവില്ല.. "എവിടെ.. ആ സൽസ്വഭാവിയെ ഞാനൊന്ന് കൺ കുളിർക്ക് കാണട്ടെ.." അവൻ പറഞ്ഞതും എല കണ്ണ് തുടരെ തുടരെ ചിമ്മി തുറന്നു അവനെ നോക്കി.

"നല്ല രസല്ലേ കേൾക്കാൻ… എല മോൾ ലുട്ടാപ്പീടെന്ന് അടിച്ചു മാറ്റിയതാ…" "പിന്നല്ലാതെ.. നിന്റെ ഉമ്മാന്റെ സാഹിത്യത്തിൽ ഉള്ള കഴിവ് അവൾ നിന്നിലേക്കും പകർന്നു തന്നിട്ടുണ്ടെന്ന് എനിക്കിപ്പോയാ മനസ്സിലായത്…" അവളെ ചേർത്ത് വെച്ച് അവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചു ബുക്ക്‌ അവിടെ തന്നെ മടക്കി വെച്ചു.. "ലൈത്തിന്റെ ഫോൺ ഒന്ന് തരോ..എല മോൾടെ ഫോണിൽ ചാർജ് തീർന്ന്.." എല പറഞ്ഞതും അവൻ ഫോൺ എടുത്ത് അവൾക് കൊടുത്തു.. ലോക്ക് സ്‌ക്രീനിൽ തന്നെയുള്ള ലൈത്തിന്റെയും വേറെ ഒരു നീല കണ്ണും ഉള്ള ഫോട്ടോയിലേക്ക് ഒന്നിട്ട് നോക്കിയ ശേഷം അവൾ ലോക്ക് അടിച്ചു നോക്കി… അവളുടെ പേരടിച്ചിട്ടും ലൈത്തിന്റെ പേരടിച്ചിട്ടും ഒന്നും കിട്ടാത്തത് കണ്ട് അവൾ ദേഷ്യത്തിൽ ഫോൺ ലൈത്തിന് നേരെ നീട്ടി..

"ലൈത്. ഈ ലോക്കൊന്ന് അടിച്ചു തന്നെ.." അവൾ പറഞ്ഞതും അവൻ ഫോൺ വാങ്ങി അതിൽ ടൈപ്പ് ചെയ്യുന്നത് അവൾ എത്തി നോക്കി.. "Lakmiya.. അതാരാ ലൈത്.. ലൈത്തിന്റെ ഭാര്യയാണോ.." "അല്ലാ.. എൻ ജീവിതവും ആണ്.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ദൃദമായ ബന്ധം.. ആനും ആനിന്റെ മാത്രം ലാക്കിയും.. കാലങ്ങൾക് മുൻപേ തീരുമാനിച്ചുറപ്പിച്ച പ്രണയത്തെ കുറിച്ച് വായിക്കാത്തവർ ആയിട്ട് ആരുണ്ട്… പക്ഷേ കാലങ്ങൾക് മുൻപേ തീരുമാനിച്ചുറപ്പിക്കപ്പെട്ട സൗഹൃദം...അതായിരുന്നു lakmiya… ആരൊക്കെ എത്ര തമ്മിൽ അകറ്റാൻ ശ്രമിച്ചാലും വിധി കണ്ട് മുട്ടിപ്പിക്കുന്ന സൗഹൃദം.. സത്യത്തിൽ ഞാൻ ജീവിതത്തിൽ കണ്ടതിൽ വെച്ച് പരസ്പരം ഏറെ സ്നേഹിച്ചിരുന്നവർ.. ലക്കിക്ക് വേണ്ടി എന്നേ വരേ ഒഴിവാക്കാൻ നിന്ന മിയയും..മിയക്ക് വേണ്ടി തന്റെ പ്രണയം വരേ ഉപേക്ഷിക്കാൻ നിന്ന ലക്കിയും.."

ഓർത്തെടുത്തു കൊണ്ട് അവൻ പറഞ്ഞു എലയെ നോക്കിയതും തന്നെ തന്നെ കണ്ണുരുട്ടി നോക്കുന്ന അവളെ കണ്ട അവന്റെ നെറ്റി ചുളിഞ്ഞു.. "എന്ത് പറ്റി എലാ…" "പപ്പേടെ ഈ കഥാപ്രസംഗം കഴിഞ്ഞപ്പോയെക്കും തുറന്നു വെച്ച ഫോൺ ഓഫ്‌ ആയി പോയി.. ഇനിപ്പോ ഇനിയും തുറക്കണം…" അവൾ ഫോൺ വീണ്ടും അവന് നേരെ നീട്ടി കണ്ണുരുട്ടി പറഞ്ഞതും അവന് ഫോൺ ഓൺ ചെയ്ത് അവൾക് കൊടുത്തു.. അവളാ ഫോണിലേക്ക് നോക്കിയപ്പോൾ ആയിരുന്നു ഒരു കൊച്ചു പെൺകുട്ടിയെയും തന്റെ ബാർബി ബോയെയും പിടിച്ചു നിൽക്കുന്ന ലൈത്തിനെ കണ്ടത്.. "എന്റെ ബാർബി ബോയെ ലൈത്തിന് എവിടുന്ന് കിട്ടി.." അവൾ അവന് നേരെ ഫോൺ നീട്ടി ചോദിച്ചു.. "സത്യത്തിൽ ആ ബാർബി ബോയ് നിന്റേതല്ല എലാ.. ആ ചിത്രത്തിൽ കാണുന്ന കുട്ടിയുടേതാ.. അതെന്റെ മോൾ ആണ്.. എല അത്‌ അടിച്ചു മാറ്റിയതല്ലേ…"

അവൻ ചോദിച്ചതും അവളാ ചിത്രത്തിലേക്ക് ഒന്ന് ഉറ്റ് നോക്കി.. അതിൽ ഉള്ളത് തന്റെ ചെറുപ്പം ആണെന്ന് മനസ്സിലാവാതെ അവൾ ആ പെൺകുട്ടിയെ മുഴുവനായിട്ട് ഒന്ന് നോക്കി.. "ലൈത്തിന്റെ മോൾ എല മോൾടെ അത്രയ്ക്കൊന്നും ക്യൂട്ട് അല്ലാ…ഒരുമാതിരി പാടത്തു കുത്തി വെച്ച കോലം പോലെയുണ്ട്.. അതിനൊക്കെ എല മോൾ.. എന്ത് ഭംഗിയാ എന്നെ കാണാൻ.. പിന്നെ ആ പാവ എല മോൾ അടിച്ചു മാറ്റിയതൊന്നും അല്ലാ..നിലത്തു വീണു കിടക്കുമ്പോൾ പ്രാഥിതിക്ക് (പ്രകൃതി ) ദോഷം ആവാതിരിക്കാൻ വേണ്ടി എടുത്തന്നെ ഉള്ളു.. മുഴുവനും പാസ്റ്റിക് ആണ്…" എല പറഞ്ഞു തീരുന്നതിനു മുൻപേ ലൈത്തിന് ചിരി വന്നു തുടങ്ങിയിരുന്നു.. അവൾ പാടത്തു കുത്തി വെച്ച കോലം എന്ന് പറഞ്ഞത് അവളെ തന്നെയാണെന്ന് ഓർത്തതും അവൻ പൊട്ടി ചിരിച്ചു. "ലൈത് എന്തിനാ ചിരിക്കൂന്നേ.."

അവൾ കണ്ണ് കൂർപ്പിച്ചു ചോദിച്ചതും ലൈത് ചിരി നിർത്തി അവളെ നോക്കി വീണ്ടും പൊട്ടി ചിരിച്ചു.. അത്‌ കണ്ട് അവളും പൊട്ടി ചിരിച്ചു അവന്റെ മടിയിൽ കയറിയിരുന്നു.. "ലൈത്തിന്റെ ഭാര്യയെ കണ്ടിട്ടുണ്ടോ എല.." അവൻ ചോദിച്ചതും അവൾ ഇല്ലെന്ന് പറഞ്ഞു.. അവൻ തന്റെ ഫോൺ എടുത്ത് ഒരു ഫോട്ടോ അവൾക് കാണിച്ചു കൊടുത്തു.. ആ ഫോട്ടോയിലേക്ക് തന്നെ ഉറ്റ് നോക്കിയിരുന്ന എലയുടെ കണ്ണുകളിൽ ഭയം നിറയുന്നത് കണ്ടത് അവൻ വേഗം ഫോൺ ഓഫ്‌ ചെയ്തു.. "എല മോൾക് ആ ഭൂതം പോലെ ഉള്ള ആന്റിയെ കണ്ടിട്ട് പേടിയാവുന്നു.. നീല കണ്ണുള്ള ഭൂതം…" അവൾ പേടിയോടെ പറഞ്ഞതും അവന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകിയിറങ്ങി.. ഒരുപക്ഷെ അത്‌ എല അല്ലായിരുന്നേൽ അവൻ കൊന്ന് കളഞ്ഞേനെ… "പപ്പേടെ ഭാര്യക്ക് ഭ്രാന്തായിരുന്നോ.. എന്നിട്ടാണോ ഇങ്ങനെ…" "മ്മ്…" അത്രമാത്രം പറഞ്ഞു കൊണ്ട് അവൻ കണ്ണുകൾ മുറുകെ അടച്ചു…

ആ നീല കണ്ണുകൾ ഓർക്കും തോറും ഡൗലയുടെ മുഖം മനസ്സിലേക്ക് തെളിഞ്ഞു വന്നു.. എന്തോ ഓർക്കാൻ ആഗ്രഹിക്കാത്തത് ഓർത്തത് പോലെ അവൻ മുഖം തിരിച്ചു.. "വേറെയാറെ പ്രണയിച്ചാലും അവളെയെനിക്ക് പ്രണയിക്കാൻ പറ്റില്ല…" അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.... _____•🦋•______ ഓഫീസിൽ നിന്ന് പണിയെല്ലാം കഴിഞ്ഞു പുറത്തിറങ്ങിയ ലക്കിയുടെ ചുണ്ടിൽ എന്തെന്നില്ലാത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.. അവളുടെ മനസ്സിലേക്ക് തന്റെ ജീവിതത്തിന്റെ ബാക്കി ഭാഗം തെളിഞ്ഞു വന്നു… •°•°•°•°•°•°•°• പിറ്റേ ദിവസം എഴുന്നേറ്റപ്പോൾ തന്നെ ദുആ എസിയുടെ കളിപ്പാട്ടം അടിച്ചു മാറ്റി കളി തുടങ്ങിയിരുന്നു..അവന്റെ റിമോട്ട് കാറും ആയിട്ട് കളിച്ചു.. അതും കൊണ്ടവൾ സിറ്റ് ഔട്ടിലേക്ക് പോയി..

"ആഹിയുടെ റൂം എവിടെയാ…" അങ്ങനെ ഒരു ശബ്ദം കേട്ടതും അവൾ കാറിൽ നിന്ന് ശ്രദ്ധ മാറ്റി മുന്നോട്ട് നോക്കി.. തന്നേ തന്നെ നോക്കി പുഞ്ചിരിക്കുന്ന അമനെ കണ്ടതും അവൾ കാറിലേക്കും അവനിലേക്കും ഒന്ന് നോക്കി ഇളിച്ചു കൊടുത്തു.. "അത്‌ പിന്നെ… ഇതെല്ലാം കേട് വന്നു പോവുന്നതോണ്ട്…" അതും പറഞ്ഞു കൊണ്ട് അവൾ മെല്ലെ അകത്തേക്ക് സ്കൂട്ട് ആയി ജനലിന്റെ ഉള്ളിലൂടെ അവനെ നോക്കി.. അവൻ അകത്തേക്ക് കയറി ഉമ്മാനോട് ചോദിച്ചു ആഹിയുടെ മുറിയിലേക്ക് നടന്നു പോവുന്നത് കണ്ടതും അവൾ ആശ്വാസത്തോടെ നെഞ്ചത് കൈ വെച്ചു കാർ അകത്തേക്ക് എടുത്ത് വീണ്ടും കളി തുടർന്നു.. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും അവൾ അരിശത്തോടെ ഡോർ തുറന്നു മുന്നോട്ട് നോക്കി…

തന്റെ മുന്നിൽ നിൽക്കുന്ന മനുഷ്യനെ കണ്ട് അവൾ ഒന്ന് കൂടെ കണ്ണ് തിരുമ്മി മുന്നോട്ട് നോക്കി.. "ലക്കീ.. നീയെന്താ ഇവിടെ…" അവൾ അത്ഭുതത്തോടെ ചോദിച്ചതും ലക്കി അവളെ നോകിയൊന്ന് പുഞ്ചിരിച്ചു.. "ഞാൻ കാരണം അല്ലെ നിന്റെ ഇക്കാക്ക് അങ്ങനെയൊക്കെ പറ്റിയത്… അത്‌ കൊണ്ട് ഇനിമുതൽ അവന്റെ കാര്യങ്ങൾ എല്ലാ നോക്കുന്നത് ഞാനാണ്.. ഇനി മുതൽ രാത്രി വരേ ഞാൻ ഇവിടെയുണ്ടാവും…." "പക്ഷേ ലക്കീ…" "ഒരുപക്ഷെയും ഇല്ലേ.. ഇത് പോലും ചെയ്തില്ലേൽ ഞാൻ കുറ്റ ബോധം കൊണ്ട് മരിച്ചു പോവും…" ലക്കി ദയനീയ ഭാവത്തിൽ പറഞ്ഞതും ദുആ മറ്റൊന്നും പറയാതെ അകത്തു കയറിക്കോളാൻ പറഞ്ഞു.. ലക്കി അകത്തു കയറി ആഹിയുടെ മുറിയിലേക്ക് പോവാൻ നിന്നപ്പോൾ ആയിരുന്നു ആരോ ആയിട്ട് കൂട്ടി മുട്ടിയത്.. അവൾ മുന്നോട്ട് നോക്കിയതും തന്റെ മുന്നിൽ നിൽക്കുന്ന മധ്യ വയസ്കനെ നോകിയൊന്ന് പുഞ്ചിരിച്ചു.. അയാൾ വല്ലാത്തൊരു ആശ്ചര്യത്തോടെ അവളെ തന്നേ നോക്കി നിന്നു.. "മോളെന്താ ഇവിടെ…"

"ഞാൻ ദുആയുടെ ഫ്രണ്ട് ആണ്…" അവൾ പറഞ്ഞതും അയാൾ അവളുടെ തലയിലൂടെ ഒന്ന് തലോടി തന്നോട് ചേർത്ത് നിർത്തി.. അയാളുടെ കണ്ണുകൾ എന്തെനെന്നില്ലാതെ നിറഞ്ഞിരുന്നു.. അവൾക്കും അയാളുടെ സ്നേഹം അനുഭവിച്ചപ്പോൾ അവളുടെ ഉപ്പയെ ഓർമ വന്നു. അയാൾ പോയതും ലക്കിയും ദുആയും ചേർന്ന് ആഹിയുടെ റൂമിലേക്ക് കയറി.. അത്രയും നേരം ഒരു ഫോട്ടോയിലേക്ക് നോക്കി നിന്നിരുന്ന ആഹി ഫോൺ പിന്നിലേക്ക് മാറ്റി പിടിച്ചു ലക്കിയെ നോക്കി പുഞ്ചിരിച്ചു.. "കുട്ടിയെന്താ ഇവിടെ.." "അത്‌….ഞാൻ കാരണം അല്ലെ ഇങ്ങനെയൊക്കെ… അത്‌ കൊണ്ട് നിന്നെ ഇനി എല്ലായിടത്തും കൊണ്ട് പോവുന്നത് ഞാൻ ആണ്.. ഇനി മുതൽ ഒരു വീൽ ചെയറിൽ നീയും അതിന് പിന്നിലായ് ഞാനും ഉണ്ടാവും.. എന്റെ ഒരു തെറ്റ് കാരണം ആർക്കും ഒന്നും നഷ്ടമാവരുത്.." "അതൊന്നും വേണ്ടെന്നേ.."

"അങ്ങനെയൊന്നും പറഞ്ഞാൽ ശെരിയാവില്ല.. ഇതെങ്കിലും എനിക്ക് ചെയ്യണം… ഇക്കാ ഇയാളെയൊന്ന് വീൽ ചെയറിലേക്ക് ഇരുത്തിയെ…" ലക്കി പറഞ്ഞതും അമൻ ചുറ്റും ഒന്ന് നോക്കി തന്നെയാണോ എന്നുറപ്പിച്ച ശേഷം ദുആയും അമനും ആഹിയെ വീൽ ചെയറിൽ ഇരുത്തി.. "എന്നാലും കുട്ടീ.." "ഞാനാരുടെയും കുട്ടിയും ചട്ടിയും ഒന്നുമല്ലാ.. ഞാൻ ലാക്കിയ ത്വലേഹ.. ഇഷ്ടമുള്ളവർ ലക്കി എന്ന് വിളിക്കും.. ഇയാളുടെ പേര് ആഹി എന്നല്ലേ…" അവൾ ചോദിച്ചതും അവൻ തലയാട്ടി.. അതിൽ പിന്നെ അവർ നാലും ഒരുമിച്ചായിരുന്നു.. കണ്ട മാളിലും മറ്റും അവന്റെ വീൽ ചെയർ ഉരുട്ടി അവർ നാല് പേരും ഒരുമിച്ചു പോവും...ടയർ ഉള്ള സാധങ്ങൾ എല്ലാം ഒരു വീക്നെസ് ആയ ദുആയും ഇടക്ക് അതിൽ കയറി ഇരിക്കും.. അമനെയും ആഹിയെയും ലക്കി ശെരിക്കും പഠിച്ചെടുത്തിരുന്നു….ആഹി നല്ല രീതിയിൽ പ്രതിരോധിക്കാനും പ്രിയപ്പെട്ടവർക്കും എന്തെങ്കിലും പറ്റിയാൽ വേഗം ദേഷ്യം പിടിക്കുന്ന ഒരാളും ആയിരുന്നു..

അമൻ അങ്ങനെ അല്ലായിരുന്നു.. അവന് എല്ലാവരെയും പേടിയായിരുന്നു.. ദുആക്ക് എല്ലാത്തിനെയും പുച്ഛവും.. എങ്കിലും mr പെർഫെക്ട് സ്വഭാവം ആയിരുന്നു അമന്..നേരെ വാ നേരെ പ്പോ സ്വഭാവം..അത്‌ കൊണ്ട് തന്നെ ദുആ എപ്പോഴും അവനെ ലക്കിടെ ആങ്ങള എന്ന് വിളിച്ചായിരുന്നു കളിയാക്കാർ.. എങ്കിലും ഒന്ന് രണ്ട് ആഴ്ച ദുആയുടെ കൂടെ നടന്നതിൽ പിന്നെ അമന്റെ സ്വഭാവത്തിൽ ചെറിയ മെച്ച പെടലുകൾ ഉണ്ട്.. അങ്ങനെ ഒരു ദിവസം.. കായലിന്റെ മനോഹാരിതയിലേക്ക് തന്നെ ഉറ്റ് നോക്കിയിരുന്ന ആഹിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. വീൽ ചെയർ പിടിച്ചു നിന്നിരുന്ന ലക്കിയിലേക്കും ആ ചിരി പടർന്നു.. ഒരിളം കാറ്റ് വന്നു ഇരുവരെയും താലൂടി പോയി.. രണ്ട് പേരും പരസ്പരം ഒന്ന് നോക്കി.. "ദുആയും അമനും എവിടെ.." ആഹിയുടെ ചോദ്യം കേട്ടപ്പോൾ ആയിരുന്നു ലക്കിയും അങ്ങാനേ രണ്ടെണ്ണം തങ്ങളുടെ കൂടെ ഉണ്ടെന്നുള്ള കാര്യം ഓർത്തത് തന്നെ..

കായലിന്റെ ഒരു സൈഡിൽ ഇരുന്ന് ചൂണ്ടയിടുന്ന അമനെയും അവന് നേരെ വെള്ളം തെറുപ്പിച്ചു കളിക്കുന്ന ദുആയെയും കണ്ട് അവളൊന്ന് ചിരിച്ചു.. "ദേ.. ദുആ.. ഇനി എന്റെ മേലിൽ വെള്ളം തെറുപ്പിച്ചാൽ ഇന്ന് രാത്രി നിനക്ക് ചുട്ട് തിന്നാനുള്ള ഈ മീൻ പിടിക്കുന്ന പണി ഞാനങ്ങു നിർത്തും.." അവൻ മുഖത്ത് നിന്ന് വെള്ളം തുടച്ചു മാറ്റി പറഞ്ഞു. "മീൻ പിടിക്കൽ എന്ന് പറയരുത്.. ചൂണ്ടയിടാ എന്ന് പറഞ്ഞാൽ മതി.. ഇത്രയും നേരമായിട്ടും ഒരു മീനെങ്കിലും കിട്ടിയോ.. കുറെ കൂറയെയും മണ്ണിരയെയും വേസ്റ്റ് ആക്കി എന്നല്ലാതെ.." അവൾ അവനെ പരിഹസിച്ചോണ്ട് പറഞ്ഞതും അവനൊന്നു ഇളിച്ചു കൊടുത്തു.. "അതൊക്കെയങ് കിട്ടിക്കോളും.. അത്രയ്ക്ക് ആണേൽ ഒറ്റക്കങ് പിടിച്ചാൽ പോരെ.."

"എനിക്ക് കൂറയെയു മണ്ണിരയെയും ഓക്കെ പേടിയായതോണ്ട് മാത്രം.. നിനക്കിങ്ങനെ ഒരു ചാൻസ് തന്നത്.." "ഹേയ്… ഇങ്ങോട്ട് വാ…" ലക്കിയുടെ വിളിച്ചു പറഞ്ഞതും രണ്ട് പേരും പരസ്പരം നോക്കി കണ്ണുരുട്ടി ലക്കിക്കും ആഹിക്കും അടുത്തേക്ക് പോയി.. "ഞാനിപ്പോൾ ഒരു കാര്യം ചെയ്യാൻ പോവാണ്…" ലക്കി പറഞ്ഞതും മൂന്ന് പേരും എന്താ എന്ന മട്ടിൽ അവളെ നോക്കി.. ലക്കി തന്റെ ബാഗിൽ നിന്ന് ഒരു സാധനം എടുത്ത ശേഷം ആഹിക്ക് മുന്നിൽ മുട്ട് കുത്തിയിരുന്നു.. വീൽ ചെയറിന്റെ മുകളിൽ വെച്ചിരുന്ന അവന്റെ ഒരു കൈ എടുത്ത് തന്റെ കൈക്കുള്ളിൽ ആക്കി.. "ഈ കായലിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്… ഞാൻ വളരെ ചെറുതായപ്പോൾ തന്നെ എന്റെ ഉമ്മ മരിച്ചു പോയി.. കൂടെ ഉപ്പയും..

അതിൽ പിന്നെ എന്നിക്ക് സന്തോഷം വന്നാലും സങ്കടം വന്നാലും ഞാനിവിടെ വന്നിരിക്കും… ആരോടെന്നില്ലാതെ ഓരോ കഥകളും പറയും..എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം ഉള്ള ഈ നിമിഷവും ഇവിടെ വെച്ചാവണം എന്ന് കരുതിയാണ് ഞാനിന്ന് ആഹിയെയും നിങ്ങളെയും കൂട്ടി ഇങ്ങോട്ട് വന്നത്…" ലക്കി പറഞ്ഞു നിർത്തി.. "വേഗം കാര്യം എന്താണെന്ന് പറയ്…" ദുആ ആകാംഷയോടെ പറഞ്ഞു.. ലക്കിയുടെയും ആഹിയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… പിന്നീട് ലക്കി പറയുന്ന കാര്യങ്ങൾ കേട്ട് ആഹി ഒരുതരം പകപ്പോടെ ലക്കിയെ നോക്കി..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story