🦋 THE TITALEE OF LOVE🦋: ഭാഗം 47

the titalee of love

രചന: സൽവ

 "വേഗം കാര്യം എന്താണെന്ന് പറയ്…" ദുആ ആകാംഷയോടെ പറഞ്ഞു.. ലക്കിയുടെയും ആഹിയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… പിന്നീട് ലക്കി പറയുന്ന കാര്യങ്ങൾ കേട്ട് ആഹി ഒരുതരം പകപ്പോടെ ലക്കിയെ നോക്കി… "നീയെന്താ ലക്കീ പറഞ്ഞത്…" അവൻ വീണ്ടും ചോദിച്ചു.. "എന്നെ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആക്കുമോ എന്ന്.. ഞാനും ദുആയും നീയും അമനും.. നല്ല രസണ്ടാവും…" ലക്കി കണ്ണുകൾ വിടർത്തി പറഞ്ഞതും ആഹി ദയനീയ ഭാവത്തിൽ ദുആയെ നോക്കി.. പ്രണയിക്കുന്ന പെണ്ണിനെ ബെസ്റ്റ് ഫ്രണ്ട് ആകാനോ...അവൻ സ്വയം ചോദിച്ചു.. "ഇപ്പോൾ നീ ഓക്കെ പറയ്.. ബാക്കി പിന്നീട് നോക്കാം.." ദുഅ അവൻ മാത്രം കേൾക്കേ പറഞ്ഞതും ആഹി ലക്കിയെ നോകിയൊന്ന് പുഞ്ചിരിച്ചു.. "ഇതൊക്കെ ഇനി ചോദിക്കാൻ ഉണ്ടോ.. നമ്മൾ ആൾറെഡി ബെസ്റ്റ് ഫ്രണ്ട്‌സ് അല്ലെ…" അവൻ ചിരിയോടെ ചോദിച്ചു.. അതിന് ശേഷം ലക്കിയും ആഹിയും ഒന്ന് കൂടെ അടുത്ത്.. ആഹിയുടെ കാലിലെ പ്ലാസ്റ്റർ അയിച്ചു കമ്പി എടുത്തു.. അങ്ങനെ ഇരിക്കെ ഒരു ദിവസം ലക്കി ആഹിയുടെ വീട്ടിലേക്ക് കയറി ചെന്ന്..സിറ്റ് ഔട്ടിൽ ഇരുന്നു പത്രം വായിക്കുന്ന ഉമ്മാനെ നോകിയൊന്ന് പുഞ്ചിരിച്ചു.. "എന്താ ഉമ്മാ പത്രത്തിൽ കാര്യമായിട്ട് എന്തോ തിരയുന്നുണ്ടല്ലോ.."

"ഒന്നും പറയേണ്ട മോളേ… ഈ പത്രത്തിന്റെ ആദ്യത്തെ പേജിൽ തന്നേയുള്ള വാർത്ത എന്താണെന്ന് അറിയോ.. പെണ്ണൊരുത്തി മൂന്ന് പേരെ കൊന്നൊടുക്കി.. അതും ഭർത്താവിന്റെ വീട്ടുകാരെ… ഒരു പിഞ്ച് കുഞ്ഞിനെ പോലും കൊന്നൊടുക്കിയ ഈ പിശാചിനോടൊക്കെ വെറുപ്പ് തോന്നുന്നു.. ഹബ്ദ മറിയം… പേരും ഫോട്ടോയും കണ്ടാൽ തോന്നോ ഇതാണ് സ്വഭാവം എന്ന്…" ഇത് കേട്ടായിരുന്നു ആഹി പുറത്തേക്ക് ഇറങ്ങി വന്നത്.. "ഹബ്ദ മറിയം….ഉമ്മ പറഞ്ഞത് വെച്ച് അവൾ കൊന്നൊടുക്കിയ ആ മൂന്നാൾ…" ഓർത്തതും അവൻ ധൃതിയിൽ ഉമ്മാന്റെ കൈയ്യിൽ നിന്ന് പത്രം വാങ്ങി അതിലേക്ക് ഒന്ന് നോക്കിയ ശേഷം ആ പേപ്പർ കീറി കളഞ്ഞു ഉമ്മയെയും ലക്കിയെയും നോക്കി.. "നീയെന്ത് പണിയാ കാണിച്ചത് ആഹീ… ഞാനും ആ വാർത്ഥയൊക്കെ ഒന്ന് വായിക്കാൻ കരുതിയത് ആയിരുന്നു.. ഏതായാലും എന്റെ വീട്ടിലെ പത്രമിടാൻ ഹയാസ് സമ്മതിക്കില്ല.." "അങ്ങനെ നീയിപ്പോൾ ഇത് വായിക്കേണ്ടാ…" അവളെ പുച്ഛിച്ചോണ്ട് അവൻ പറഞ്ഞു അകത്തു കയറിയ അവൻ ശ്വാസം ആഞ്ഞു വലിച്ചു.. വേഗം തന്നെ ഫോൺ എടുത്ത് അർഷാദിന്റെ നമ്പറിലേക്ക് വിളിച്ചെങ്കിലും ആരും കാൾ അറ്റൻഡ് ചെയ്തില്ലാ.. എന്താ സംഭവിച്ചത് എന്ന് പോലും മനസ്സിലാവാതെ അവന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി..

എന്തോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് അവർ നാല് പേരും ഹൈദരാബാതിലേക്ക് ഫ്‌ളൈറ്റ് കയറി.. പക്ഷേ ദുആയിൽ വല്ലാത്തൊരു ഭയം ആയിരുന്നു… ഇടക്കിടക്ക് ലക്കിയെ ശ്രദ്ധിച്ചോണ്ടിരുന്നു..ആരെങ്കിലും അവളെ കണ്ടാൽ പ്രശ്നങ്ങൾ എല്ലാം വീണ്ടും തുടങ്ങുമല്ലോ എന്നോർത്തായിരുന്നു അവൾക് ഭയം...ആരെങ്കിലും അവളോട് തന്റെ പാസ്റ്റിനെ കുറിച പറഞ്ഞാലോ.. ശത്രുക്കൾ ആരെങ്കിലും അവളെ കണ്ടാലോ… ഓരോ കാര്യങ്ങളും ഓർത്തു കൊണ്ടവൾ ഫ്‌ളൈറ്റ് ഇറങ്ങി ചുറ്റും നോക്കി നിന്നപ്പോൾ ആയിരുന്നു ആരോ വന്നു അവളെ തട്ടിയത്.. അവളെ തന്നെ അത്ഭുതത്തോടെ നോക്കി നിൽക്കുന്ന ആളെ കണ്ടതും അവളുടെ ചുണ്ടുകൾ പതിയെ അവന്റെ പേര് മൊഴിഞ്ഞു.. "റിമാൻ…" ഇതേ സമയം റിമാൻ ദുആയെയും ലക്കിയെയും മാറി മാറി നോക്കി നിന്നു…അവർ ഇരുവരും ജീവിച്ചിരിപ്പുണ്ട് എന്നത് തന്നെ അവന് അത്ഭുതം ആയിരുന്നു... "ഹായ് ലക്കീ ജാൻ…" അതും വിളിച്ചോണ്ട് അവൻ ലക്കിക്ക് അടുത്തേക്ക് നടന്നതും ദുആ അവന്റെ കൈ പിടിച്ചു വെച്ചു. "എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് റിമാൻ." •°•°•°•°•°•°•°• "മാം.. " ആരോ തന്നെ തട്ടി വിളിച്ചതും ലക്കി ഞെട്ടി കൊണ്ട് മുന്നോട്ട് നോക്കി.. "ഞാൻ ദൗലാ ഫറാലിന്റെ കേസ് വാദിക്കുന്ന വക്കീൽ ആണ്.. എനിക്കിപ്പോൾ ഡൗലയെ കുറിച്ച് ഒരുപാട് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ലഭിച്ചിട്ടുണ്ട്…" അയാൾ പറഞ്ഞതും അവൾ എന്ത് എന്ന മട്ടിൽ അയാളെ നോക്കി.. "ദൗലാ ഫറാൽ ഞമ്മൾ കരുതുന്നത് പോലെ ഒരു പെൺകുട്ടി അല്ലാ…

ഒരു കൊടും ക്രിമിനലിന്റെ പെങ്ങൾ ആണ്.. അവനോടൊപ്പം പല കുറ്റ കൃത്യങ്ങൾക്കും അവൾ ഒപ്പം പോവാറുണ്ടായിരുന്നു...പോരാത്തതിന് ലോകത്തിന് മുൻപിൽ അവൾ അറിയപ്പെടുന്നത് മിയാ എന്ന പേരിൽ ആണ്.. ഹൈദരാബാദിൽ ഉള്ള പലർക്കും ഇവളെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ അവരെല്ലാം പറഞ്ഞത് മിയാ എന്ന പേരായിരുന്നു.. ചിലരിൽ ആരാധന ആയിരുന്നു.. പക്ഷേ ചിലരിൽ ഭയം ആയിരുന്നു.. മറ്റു ചിലർ പൊട്ടി കരഞ്ഞു.. പക്ഷേ ഒരു പെൺകുട്ടി മാത്രം ദേഷ്യത്തിൽ ഫോട്ടോ വലിച്ചു കീറി.. "മിയാ എന്ന സത്യം പുറത്ത് വരണം… എല്ലാവരും മരിക്കണം.." എന്നെ നോക്കി അതും പറഞ്ഞു കൊണ്ട് അവൾ പോയി.. പിന്നെയും അവർ എന്തൊക്കെയോ പറഞ്ഞിരുന്നു.. തെലുഗു ആയത് കൊണ്ട് എനിക്ക് എല്ലാമൊന്നും മനസ്സിലായില്ല.. " അവന്റെ ജീവൻ ഞങ്ങളെ വന്നു രക്ഷിക്കും… എല്ലാ ശത്രുക്കളെയും അവൾ കൊല്ലും.. " ഈ ഫോട്ടോയിലെകൾ നോക്കി മറ്റു ചിലർ അങ്ങാനേ ആയിരുന്നു പറഞ്ഞത്… എന്തായാലും ഡൗലയ്ക്ക് പിന്നിൽ ഒരുപാട് ദുരൂഹതകൾ ഉണ്ട്.." അയാൾ പറഞ്ഞു നിർതി.. ഡൗലയുടെ ഈ പറഞ്ഞ ആങ്ങള മരിച്ചത് കൊണ്ടാണോ ഡൗലയ്ക്ക് ഭ്രാന്തായി പോയി എന്ന് പറഞ്ഞത്.. ഡൗലയൊരു ക്രിമിനൽ ആണെന്നോ..

എന്തായിരിക്ക്കും അവളുടെ സഹോദരന്റെ പേര്.. അവൾ സ്വയം ചോദിച്ചു.. "നമുക്ക് കാര്യങ്ങൾ പിന്നീട് വിശദമായി സംസാരിക്കാം…ഞാനിന്ന് ഹാഫ് day ലീവ് ആണ്.." അയാളോട് അതും പറഞ്ഞു കൊണ്ടവൾ തന്റെ വീട്ടിലേക്ക് കയറി.. "ഇത്താ.. നിങ്ങൾ ഇക്കയെ കണ്ടല്ലേ…" അവളെ കണ്ട പാടെ ശംസിയ വന്നു ചോദിച്ചതും ലക്കി പുഞ്ചിരിയോടെ അതെ എന്ന് പറഞ്ഞു..ലൈത്തിനെ കണ്ടതെല്ലാം പറഞ്ഞു കൊടുത്തു.. "ലൈത്തിന്റെ ഭാര്യയാണല്ലേ ഡൗല… അത്‌ കൊണ്ടാവും നിനക്കും ഹയാസിനും അവളിവിടെ വരുമ്പോൾ വല്ലാത്തൊരു സ്വീകരണം…" ലക്കി ചോദിച്ചതും ശംസിയ ഇളിച്ചു കൊടുത്തു. "ഇക്കയെന്ത് കൊണ്ടാ അവളെ സ്നേഹിക്കാത്തത് എന്നറിയോ… അത്‌ മാത്രമല്ല ആറ് മാസം കൊണ്ട് അവളെങ്ങനെ എലാന മോളേ പ്രസവിച്ചു.." ലക്കി തന്റെയുള്ളിലെ സംശയം ചോദിച്ചതും ശംസിയക്ക് അതിന്റെ ഉത്തരം അറിയാമെങ്കിലും അറിയില്ല എന്ന് മറുപടി നൽകി.. ലക്കി അകത്തേക്ക് കയറി പോയതും ശംസിയ ഒന്ന് ശ്വാസം ആഞ്ഞു വലിച്ചു തന്റെ റൂമിലേക്ക് കയറി… തന്റെ റൂമിൽ അങ്ങിങായി നിരത്തി വെച്ച ചിത്രത്തിൽ നിന്ന് ഒരു ഫോട്ടോ കൈയ്യിൽ എടുത്തു തന്നോട് ചേർത്ത് വെച്ചു.. കണ്ണുകൾ ചെറുതായൊന്ന് നിറഞ്ഞു വന്നു…

"ഒരിക്കലും നേടാനാവില്ലെന്ന് ഉറപ്പായിട്ടും ഞാൻ നിന്നെ എന്തിന് പ്രണയിക്കുന്നു.." അവന്റെ ഫോട്ടോയിലേക്ക് ഉറ്റ് നോക്കി കൊണ്ട് ശംസിയ ചോദിച്ചു.. _____•🦋•____ "പ്രണയിച്ച ആൾക്ക് മുന്നിൽ തോറ്റവൾക് പിന്നെയെന്ത് ജീവിതം… അതിന് മുൻപേ ആങ്ങളയെ പോലെ കണ്ടവൻ നഷ്ടപ്പെട്ടതിൽ ഉള്ള സങ്കടം ഉണ്ടായിരുന്നു.. ഒപ്പം ഇതും കൂടെ ആയപ്പോൾ എന്തോ സഹിക്കാൻ പറ്റിയില്ല.. ചത്തു കളഞ്ഞാലോ എന്ന് വരേ തോന്നി..പക്ഷേ എല്ലാവരോടും പ്രതികാരം ചെയ്യണം എന്ന വാശിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്…" അവൾ പറഞ്ഞു നിർത്തിയതും ഹബ്ദ അവളെ തന്നേ ഒന്ന് നോക്കി.. അപ്പോഴും അവരുടെ കണ്ണുകളിൽ ഭയം തന്നെ ആയിരുന്നു.. "നിങ്ങളിങ്ങനെ പേടിക്കണം എന്നൊന്നും ഇല്ലാ.. ഞാനാരെയും ഒന്നും ചെയ്യില്ല…" അവൾ പറഞ്ഞതും ഹബ്ദ ഒന്ന് ചിരിച്ചെന്ന് വരുത്തി.. "ഇവിടുന്ന് എങ്ങനെ രക്ഷപ്പെടും…" "പറ്റുമെങ്കിൽ നേരായ വഴി.. അല്ലെങ്കിൽ ജയിൽ ചാടും.. എനിക്കെന്തായാലും പുറത്തിറങ്ങിയേ തീരുള്ളു…ഏതായാലും ഇങ്ങനെ ഒരു വരവ് കൊണ്ട് ഒരുപകാരം ഉണ്ടായി… നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അത്‌ സാധിച്ചു.." അവൾ പറഞ്ഞു നിർത്തി.. പെട്ടെന്നായിരുന്നു ഒരു വാർഡൻ വന്നു സെൽ തുറന്നത്. അവർക്ക് പിന്നാലെ വന്ന ഒരുപാട് പോലീസുകാർ ആ സെല്ലിൽ ഉള്ള എല്ലാവരെയും ചോദ്യം ചെയ്തു..

"സത്യം പറഞ്ഞോണം.. നിങ്ങളാരെങ്കിലും ആണ് അവളെ കൊലപ്പെടുത്തിയതെങ്കിൽ എത്രയും പെട്ടന്ന് തന്നേ ഞങ്ങളോട് പറഞ്ഞോളണം.." ഒരു പോലീസ് ഉദ്യോഗസ്ഥ അവരിൽ ഒരു സ്ത്രീയോടായി പറഞ്ഞു.. "ഞാനൊന്നുമല്ല… ഇവിടുന്ന് എങ്ങനേലും ഒന്ന് രക്ഷപ്പെട്ടാൽ മതി..അങ്ങനെ ഉള്ളപ്പോയാ വേറെയാരാ കൊല്ലുന്നത്…" അതിൽ ഒരു സ്ത്രീ പറഞ്ഞു.. "മ്മ്.. നൈലാ ഇനാം എന്ന പെൺകുട്ടി മരിച്ചതാണെങ്കിൽ...അതിന് പിന്നിൽ നിങ്ങളുടെ ഏതെങ്കിലും ഒരുത്തിയുടെ കൈ ആണെങ്കിൽ വെച്ചേക്കില്ല ഒന്നിനെയും.." താകീത്തിന്റെ സ്വരത്തിൽ അതും പറഞ്ഞു കൊണ്ട് പോയതും ഹബ്ദയും dhauhla യും പരസ്പരം നോക്കി.. "നൈലാ ഇനാം.. അവളാണോ നിങ്ങൾ പറഞ്ഞയാ പെൺകുട്ടി.. " "അതെ.." അതും പറഞ്ഞു കൊണ്ട് ഹബ്ദ പോലീസുകാരുടെ സംസാരം എല്ലാം വീക്ഷിച്ചു.. "ആവില്ല ഓരോ പൊല്ലാപ്പിനെ കൊണ്ട്.. അവൾ ചത്തെങ്കിൽ തന്നെ ആത്മഹത്യ ചെയ്തതാവും..പ്രേമിച്ച ചെക്കനെ നോക്കിയെന്ന് പറഞ്ഞു ഒരുത്തിയെ കൊല്ലാൻ ശ്രമിച്ചതിനാ അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ.. അവനെന്ന്ന് വെച്ചാൽ ഭ്രാന്തായിരുന്നു അവൾക്.. ഒരിക്കൽ ആൺ ജയിലിൽ നിന്ന് അവന്റെ ശബ്ദം കേട്ടെന്ന് പറഞ്ഞു അത്രയും ഉയരമുള്ള മതിൽ വരേ അവൾ കയറിയിരിട്ടുണ്ട്.. അവനെ കിട്ടാതെ വന്നപ്പോൾ പോയി ചത്തിട്ടുണ്ടാവും.." ഒരാൾ മറ്റൊരു ഓഫീസറോട് പറഞ്ഞു.. "അതായിരിക്കും.. എന്നാലും അവൾക്കെന്തെങ്കിലും പ്രത്യേകത ഉണ്ടായിരുന്നോ.."

"ആ.. ശരീരത്തിൽ പലയിടങ്ങളിൽ ആയി ഒരുപാട് ടാറ്റു ഉണ്ടായിരുന്നു...എന്തോ അതിന്റെ ഭ്രാന്ത് ആയിരുന്നെന്നു തോന്നുന്നു… ഇടക്കൊക്കെ ഏതോ ഒരു പെൺകുട്ടിയെ കൊല്ലണം എന്നൊക്കെ പറയും.. പച്ച കണ്ണുള്ള മനുഷ്യരെ പോയിട്ട് ഒരു പൂച്ചയെ കണ്ടാൽ പോലും കൊല്ലാൻ നോക്കും.. മുഴു ഭ്രാന്താണോ എന്നൊക്കെ തോന്നും..ആഹ്… പിന്നെ അവൾ ജയിൽ ചാടിയ ദിവസം ആരോ ഒരു സ്ത്രീ അവളെ കാണാൻ വന്നിരുന്നു അതിന് ശേഷമാണ് ഇതൊക്കെ സംഭവിച്ചത്.." അവർ പറഞ്ഞു നിർത്തി. പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടവർ മുന്നോട്ട് നടന്നു.. അതെല്ലാം ഒന്ന് നോക്കിയ ശേഷം ഹബ്ദ കണ്ണുകൾ അടച്ചിരിക്കുന്നവളെ നോക്കി.. "ഞാനൊരു സത്യം പറയട്ടെ.." ഹബ്ദ പറഞ്ഞതും അവൾ കണ്ണുകൾ തുറക്കാതെ തന്നെ മൂളി.. "നൈലാ ഇന്നാമിനെയും അവളെ കാണാൻ വന്ന സ്ത്രീയെയും എനിക്കറിയാം.. നേരത്തെ പേടിയായത് കൊണ്ടായിരുന്നു പറയാതെ ഇരുന്നത്...." "എങ്ങനെ…" "അവളെ ഞാൻ ഹൈദരാബാദിൽ വെച്ച് കണ്ടിട്ടുണ്ട്.. പലപ്പോഴും പലയിടങ്ങളിൽ ആയിട്ട്.. അവളിനി എന്നെ ഫോളോ ചെയ്യാനോ എന്ന് വരേ എനിക്ക് സംശയം തോന്നുമായിരുന്നു..ആ സ്ത്രീയെയും അങ്ങനെ ഒക്കെ തന്നെ അറിയാമായിരുന്നു…" അവൾ പറഞ്ഞു നിർത്തി.. പലതും മറച്ചു വെച്ച് കൊണ്ടാണ് അവളുടെ സംസാരം എന്ന് ഡൗൽഹയ്ക്ക് തോന്നിയെങ്കിലും അവളൊന്നും പറഞ്ഞില്ല.. അവൾ ഹബ്ദയ്ക്ക് പിന്നിൽ ഉള്ള നിഗൂഢതകളെ കുറിച്ച് ചിന്തിക്കുകയായിരുന്നു…

"എന്തിനാവും ഒരാൾ അറിഞ്ഞു കൊണ്ട് താൻ ചെയ്യാത്ത കുറ്റം ഏറ്റ് പറഞ്ഞത്… ആരാവും ശെരിക്കും ഈ ഹബ്ദ.." അപ്പോഴും ഹബ്ദയുടെ ചുണ്ടിൽ വല്ലാത്തൊരു പുഞ്ചിരി ആയിരുന്നു..കണ്ണുകൾ ചെറുതായൊന്ന് തിളങ്ങി.. "മുഖം കണ്ടാൽ പോലും എന്നെ കുറിച്ച് അറിയാവുന്ന ഒരാൾക്കു എന്നെ തിരിച്ചറിയാൻ പറ്റും…" മനസ്സിലോർത്തു കൊണ്ട് അവൾ അവിടെ തല ചായ്ച്ചു.. _____•🦋•_____ "എന്നാണോ നൈലാ ഇനാം ഏതോ ഒരുത്തന് വേണ്ടി എന്നെയും നമ്മുടെ കുടുംബത്തെയും തള്ളി പറഞ്ഞത്… അന്ന് മുതൽ അവളോട് എനിക്കുണ്ടായിരുന്ന എല്ലാ സ്നേഹവും ഇല്ലാതായി… അല്ലെങ്കിലും നുസ്രത് ആരെയും സ്നേഹിക്കുന്നില്ല.. എനിക്കെന്റെ ശക്തികൾ മാത്രം നേടിയെടുത്താൽ മതി…," പുച്ഛത്തോടെ നുസ്രത് പറഞ്ഞതും മറുതലക്കൽ ഉള്ളവൾ അൽപ നേരത്തേക്ക് നിശബ്ദമായി.. "എനിക്കും അവളോട് സ്നേഹമൊന്നും ഉണ്ടായിട്ടല്ല.. എങ്കിലും അവൾ നിങ്ങൾക് വേണ്ടി ഇതെല്ലാം ചെയ്തില്ലേ…" "അതൊക്കെ അവളുടെ വെറും അടവാണ്.. എന്തൊക്കെ പറഞ്ഞാലും അവളെ പെറ്റിട്ട തള്ളയല്ലേ ഞാൻ.. അത്‌ കൊണ്ട് തന്നെ നുസ്രത് ബീഗതിനെ അതും ഇതും പറഞ്ഞു ചെയ്തു പറ്റിക്കാൻ നൈലയ്ക്ക് പറ്റില്ല..അതൊക്കെ അവൾ ഹോത്രി മാണിക്യം തട്ടിയെടുക്കാൻ വേണ്ടി ചെയ്യുന്നതാണ്… ഇവിടെ എതിരാളികൾ അമ്മയും മകളും തന്നെയാണ്… " നുസ്രത് പുച്ഛത്തോടെ പറഞ്ഞു കൊണ്ട് കാൾ ഡിസ്‌ക്കണക്ട് ചെയ്തു.. _____•🦋•______

ആഹി തന്റെ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ കണ്ടത് മുഖം വീർപ്പിച്ചു എന്തോ ഓർത്തു നിൽക്കുന്ന എസിയെ ആണ്.. "എന്ത് പറ്റി സേട്ടാ… നിന്റെ മമ്മ ചീത്ത പറഞ്ഞോ…" അവൻ ചിരിയോടെ ചോദിച്ചതും എസി മുഖം തിരിച്ചു കളഞ്ഞു.. "എല എന്നോട് ബ്രേക്ക്‌ അപ്പ്‌ ആയി .. അവളോട് സോറി പറയാൻ ഫോൺ ചോദിച്ചിട്ട് മമ്മ തന്നില്ല…" "എനിക്കൊന്നും ചെയ്യാൻ പറ്റില്ല ബായ്…" അതും പറഞ്ഞോണ്ട് ആഹി അകത്തേക്ക് കയറി.. "ഇഷാ ഇബ്രാഹിമിന് എതിരെ സ്വരം ഉയർത്താൻ മാത്രം തള്ള വളർന്നോ.." "ഞാനുയർത്തും… നീ കാരണം എനിക്ക് നഷ്ടപ്പെട്ടത് ഒന്നല്ലാ.. എന്റെ രണ്ട് മക്കളെയാണ്..ഒരു അനാഥാലയത്തിൽ കിടക്കുന്ന നിന്നെ എന്റെ മോനെ കൊണ്ട് കെട്ടിച്ചു.. അന്ന് എന്റെ മോനെന്നോട് നീ നല്ല കുട്ടിയാണെന്നും എന്നെ പൊന്ന് പോലെ നോക്കുമെന്നും പറഞ്ഞിരുന്നു… നീയെന്നാ ഇഷാ ഇത്രയ്ക്കൊക്കെ മാറിയത്.." ഉമ്മാന്റെയും ഇഷയുടെയും ശബ്ദം കേട്ടതും അവൻ ഓടി ചെന്ന് ഉമ്മയെ പിടിച്ചു വെച്ച് ഇഷയെ ഒന്ന് നോക്കി.. "നിങ്ങളെന്തിനാ ഉമ്മാ വേണ്ടാത്ത പണിക്ക് പോവുന്നെ.." "എന്ത് വേണ്ടാത്ത പണി… ഇന്നും ഇന്നലെയും സഹിക്കാൻ തുടങ്ങിയതല്ലാ.. ആറ് മാസമായി ഞാനിത് സഹിക്കുന്നു… ഇന്ന് ഞാൻ കണ്ടത് എന്താണെന്ന് അറിയോ..ആ പാവത്തിനുള്ള ഭക്ഷണത്തിൽ വിഷം കലർത്തുന്ന അവളെയാണ്…"

ഉമ്മ പറഞ്ഞതും ആഹിക്ക് വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും അവനൊന്നും പറഞ്ഞില്ല...ഉമ്മയെ തന്നിലേക്ക് ഒന്ന് കൂടെ ചേർത്ത് വെച്ചു.. "ഇഷയെ ഓക്കെ നമുക്ക് മാറ്റം.. ഇഷക്ക് ദുആയെ വല്ലാതെ ഇഷ്ടമായിരുന്നല്ലോ അത്‌ കൊണ്ട് അവളുടെ മരണ വാർത്ത അറിഞ്ഞു മനസ്സിന് എന്തെങ്കിലും പറ്റിയതാവും.. നമ്മുടെ ഇഷ ഇങ്ങനെ അല്ലായിരുന്നല്ലോ.. എന്റെയും ദുആയുടെയും ഒരു ഫ്രണ്ട് എന്ന നിലക്കായിരുന്നു ഇഷാ.. ആ ഇഷയിലേക്ക് ഇവൾ മാറിയിരിക്കും.. നാളെ അർഹം അസ്ഹർ നാട്ടിലേക്ക് വരും…" അവൻ പറഞ്ഞതും ആ ഉമ്മാന്റെ കണ്ണുകൾ വല്ലാതെ തിളങ്ങി.. അവൻ ഉമ്മയെ വിട്ട് തന്റെ റൂമിലേക്ക് കയറി മേശയ്ക്ക് മുകളിൽ വെച്ച ലെനയുടെ ഫോൺ കൈയ്യിൽ എടുത്തു.. ആ ബ്രേസ്ലെറ്റിന്റെ ഉടമയെ അറിയുമെങ്കിലും മറ്റെന്തെങ്കിലും എവിഡൻസ് കിട്ടുമോ എന്ന പ്രതീക്ഷയിൽ അവനാ ഫോൺ തുറന്നു. വോൾപേപ്പർ തന്നെ അവളായത് കൊണ്ട് തന്നെ അവന്റെ കണ്ണുകൾ ഒന്ന് നിറഞ്ഞു.. ഇന്നലെ വരേ തന്നോടൊപ്പം ഉണ്ടായിരുന്നവൾ പെട്ടന്ന് മരിച്ചു എന്നത് അവനിൽ വേദന ഉണർത്തി.. അവൻ ഫോൺ എടുത്ത് sd card ഫോൾഡർ എടുത്ത് ഒരു വീഡിയോ പ്ലേ ചെയ്തു… അതിൽ കാണുന്ന കാഴ്ച കണ്ട് അവൻ ഞെട്ടലോടെ അതിലേക്ക് നോക്കി.. "ദുആയുടെ മരണം.."

അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. കൊലയാളി അതെ ആൾ തന്നെയാണെന്നുള്ളത് അവനിൽ അത്ഭുതം ആയിരുന്നു..ഇത് തന്നെ ഏല്പിക്കാൻ ആവും അവൾ ഇത്രയും കാലം ശ്രമിച്ചതെന്ന് അവന് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു...എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചു കൊണ്ട് അവൻ ആ ഫോൺ ഒളിപ്പിച്ചു വെച്ചു തന്നെ കാണാൻ വന്ന ആളെ കാണാൻ തന്റെ ഓഫീസ് ആയ മിയയുടെ വീട്ടിലേക്ക് പോയി.. _____•🦋•_____ "ദേ അവിടെ.." എല ടീവിയിയിലേക്ക് നോക്കി അലറി വിളിച്ചു.. "ഒന്ന് കൂടെ പറഞ്ഞെ.." ഡോറ വീണ്ടും പറഞ്ഞതും എലക്ക് ദേഷ്യം പിടിച്ചിരുന്നു… "ആദ്യം പോയി വല്ല ഇയർ ഡോക്ടറെയും പൊയി കാണിക്ക്.. എന്നിട്ട് മതി അവള്ടെ പ്രയാണം ..എത്ര തവണയായി ഞാനിവിടുന്ന് വിളിച്ചു കൂവുന്നു.. ഒരു കോറ വന്നേക്കുന്നു… " ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് ചാനൽ മാറ്റിയപ്പോൾ ആയിരുന്നു..അവളുടെ കണ്ണുകളിൽ ഡൗലയുടെ ഒരു മൂവി ഉടക്കിയത്… "എലാനാ നീയിതെന്താ കാണുന്നെ…" "മിയുമ്മ…" അവൾ ടീവിയിലേക്ക് ചൂണ്ടി പറഞ്ഞപ്പോൾ ആയിരുന്നു ഡൗലയുടെ സിനമാ അവൻ ശ്രദ്ധിച്ചത്.... "ദേ മിയുമ്മേടെ കൂടെ മിയുമ്മേടെ ബോയ് ഫ്രണ്ട്.." എല ഡൗലയോടൊപ്പം അഭിനയിക്കുന്ന റിമാനെ ചൂണ്ടി പറഞ്ഞതും ലൈത് താല്പര്യമില്ലാത്ത മട്ടിൽ അതിലേക്ക് നോക്കി.. അതിൽ ഡൗലയ്ക്ക് ഒപ്പം അഭിനയിക്കുന്ന റിമാനെ കണ്ടതും അവൻ ചാനൽ മാറ്റി.. "പോയി രണ്ടക്ഷരം പടിക്ക്.. അവൾ സിനിമ കാണാൻ വന്നേക്കുന്നു.. "

"ലൈതെന്ത് പണിയാ കാണിച്ചേ.. എലമോൾ സിനിമയൊക്കെ കാണാറുണ്ട്.. ഞാനും എന്റെ i ലവ് you യും കൂടെ ഒരീസം ലൈത്തിനെ കൂട്ടാതെ സിനിമക്ക് പോവും.. കണ്ടോ…" അത്‌ പറഞ്ഞപ്പോൾ ആയിരുന്നു അവൾക് അവൾ എസിയോട് ബ്രേക്ക്‌ അപ്പ്‌ ആയത് ഓർമ വന്നത്.. "അല്ലെങ്കിൽ വേണ്ടാ.. എല മോൾ ഹണി ബന്നി കണ്ടോളാം.." അതും പറഞ്ഞു കൊണ്ട് ടീവിയിലേക്ക് നോക്കി നിൽക്കുന്ന അവളെ നോകിയൊന്ന് ചിരിച്ച ശേഷം അവനും അവള്ടെ അടുത്ത് പോയിരുന്നു.. "എലാ…" "എന്താ പപ്പാ.." "എല മോൾടെ ബാർബി ബോയെ ലൈത്തിന് തരോ…" അവൻ നൈസ് ആയിട്ട് കാര്യം സാധിക്കാൻ ചോദിച്ചു.. "ഇല്ലാ തരില്ല.. പപ്പേടെ മോൾക് വേണെങ്കിൽ വേറെ വാങ്ങി കൊടുത്തോ.. ഇതിപ്പോൾ എല മോൾടെയാ.." അവൾ സോഫയിൽ ഉണ്ടായിരുന്ന പാവ കൈയ്യിൽ എടുത്ത് പറഞ്ഞു… "പ്ലീസ് എലാ.. എന്റെ മോൾ നല്ല വാശിക്കാരിയാ അതോണ്ടാ…" "നല്ല രണ്ടെണ്ണം പൊട്ടിക്കാത്തതിന്റെ കുറവാ…" അവൻ പറഞ്ഞു തീരുന്നതിനു മുൻപേ എല പറഞ്ഞതും അവൻ എലയ്ക്ക് നേരെ ഒന്ന് കൈ ഓങ്ങിയ ശേഷം കൈ തായത്തി ദയനീയ ഭാവത്തിൽ എലയെ നോക്കി.. "സോറി ലൈത്… എല മോൾക് ബാർബി ബോയെ അത്രയ്ക്ക് ഇഷ്ടമായത് കൊണ്ടല്ലേ.." ആ പാവയെ തന്നോട് ചേർത്ത് വെച്ച് അവൾ പറഞ്ഞതും അവൻ മറുതൊന്നും പറഞ്ഞില്ല..

കാരണം അവനറിയാമായിരുന്നു.. അവളും ആ പാവയും തമ്മിൽ ഉള്ള ബന്ധം.. അതിന്റെ ഉള്ളിൽ പ്രേതം ആണെന്ന് പറഞ്ഞാലോ എന്ന് കരുതിയെങ്കിലും അത്‌ കേട്ടാൽ അവൾ ഒന്ന് കൂടെ അതിനെ ചേർത്ത് പിടിക്കുകയെ ഉള്ളു എന്നവന് ഉറപ്പായിരുന്നു.. അവൻ ആ പാവയുടെ മുടി വാരി കൊടുക്കുന്ന അവളെ ഒന്ന് നോക്കി.. പരസ്പരം ഉള്ള ബന്ധം പോലും അറിയാതെ ആ പാവയോട് അത്രയ്ക്കും ഇഷ്ടമുള്ള അവൾ അവനൊരു അത്ഭുതം ആയിരുന്നു…. ബാർബി ബോയ് തന്റെ ജീവൻ ആയിരുന്നെന്നു അവനോർത്തു… അവളുടെ കൈയ്യിലുള്ള പാവ കഴുത്തു തിരിച്ചു അവനെ നോക്കി കൈകൽ ഉയർത്തി ഒരു കണ്ണ് അടച്ചു വെച്ചു.. കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും അവൻ പോയി ഡോർ തുറന്നു..തന്റെ മുന്നിൽ നിൽക്കുന്ന രണ്ട് പേരെ കണ്ടതും അവൻ വിശ്വാസം വരാതെ ഒന്ന് കൂടെ നോക്കി. _____•🦋•____ "എനിക്കെന്റെ ഉമ്മാനെ കുറിച്ചറിയണം.. ഇക്കയെന്തിനാ ഉമ്മാക്ക് വേണ്ടി ഹൈദരാബാതിലേക്ക് പോയതെന്ന് അറിയണം…" സ്വയം പറഞ്ഞു കൊണ്ട് ലക്കി മുകളിൽ ഉള്ള ലത്തീഫിന്റെയും സാജിതയുടെയും മുറിയിലേക്ക് നടന്നു.. ജീവിതത്തിൽ ഇന്നേ വരേ കയറാത്ത ആ മുറിയുടെ വാതിൽ തള്ളി തുറന്ന ശേഷം അവൾ അകത്തു കയറി ചുറ്റും നോക്കി....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story