🦋 THE TITALEE OF LOVE🦋: ഭാഗം 48

the titalee of love

രചന: സൽവ

ജീവിതത്തിൽ ഇന്നേ വരേ കയറാത്ത ആ മുറിയുടെ വാതിൽ തള്ളി തുറന്ന ശേഷം അവൾ അകത്തു കയറി ചുറ്റും നോക്കി.. ചുവരിൽ പൊടി പിടിച്ചു കിടക്കുന്ന ഒരുപാട് ചിത്രങ്ങൾ ഉണ്ടായിരുന്നു.അതിൽ പകുതിയും അവളും ലൈത്തും കൂടെ ഉള്ളതായിരുന്നു.. ആ ചുവരിലെ ഓരോ ചിത്രങ്ങളിലും അവൾ പരതിയിരുന്നത് അവളുടെ ഉമ്മാന്റെ മുഖമായിരുന്നു..ഒന്നിൽ പോലും അവൾ തേടിയതില്ലായിരുന്നെന്ന് മാത്രം.. അവൾ അലമാര മുഴുവൻ എന്തോ പരതി കൊണ്ടിരുന്നു.. അടിയിലുള്ള തട്ടിൽ ഒരു പെട്ടി കണ്ടതും അവൾ അത്‌ കൈയ്യിൽ എടുത്ത് തുറന്നു.. ഉമ്മാന്റെയും ഉപ്പയുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ ആയിരുന്നു അതെങ്കിലും ഒന്നിൽ പോലും അവളുടെ ഉമ്മാന്റെ മുഖം വ്യക്തമായിരുന്നില്ല… തനിക്ക് വേണ്ടി സൂക്ഷിച്ചു വെച്ചതാണെന്ന് തോന്നുന്നു… ആ പെട്ടിയിൽ ഒരുപാട് കുഞ്ഞുടുപ്പുകൾ ഉണ്ടായിരുന്നു.. ഒരു സെറ്റ് കുഞ്ഞു വളകൾക് അടുത്തായിട്ട് ഒരു പേപ്പർ കണ്ടതും അവളത് കൈയ്യിൽ എടുത്തു.. "എന്റെ മോൾക് വേണ്ടിയുള്ളത്.." അതിൽ എഴുതിയ ആ ചെറിയ വരികൾ അവളിൽ ആയമായി പതിച്ചു.. "ഇതൊന്നും എന്ത് കൊണ്ടാ ഉമ്മയെനിക്ക് തരാതിരുന്നത്.." സ്വയം ചോദിച്ചു കൊണ്ടവൾ ആ പെട്ടിയാകെ പരതി കൊണ്ടിരുന്നു..

അത്‌ നിറയെ തന്റെയുമ്മ തനിക്ക് വേണ്ടി സൂക്ഷിച്ചു വെച്ചതായിരുന്നെന്ന് മനസ്സിലായതും അവൾ പൊട്ടി കരഞ്ഞു കൊണ്ട് നിലത്തേക്ക് ഊർന്നു വീണു.. "എന്റെ ഉമ്മ എന്നെ ഇത്രമേൽ ഇഷ്ടപ്പെട്ടിരുന്നോ.. എന്നിട്ടെന്താ ഉമ്മയൊന്നും എനിക്ക് തരാതെ ഇരുന്നത്.. എന്തിന് എന്നെയൊന്നു ചേർത്ത് നിർത്തുക പോലും ചെയ്യാതെ ഇരുന്നത്.. ഞാൻ ഞാനെന്ത് ചെയ്തിട്ടാ…" സ്വയം ചോദിച്ചു കൊണ്ടവൾ ഓരോന്ന് തന്നോട് ചേർത്ത് വെച്ച് ആ പെട്ടി വീണ്ടും പരതി.. ഒരു ഡയറി കിട്ടിയതും അവൾ വല്ലാത്തൊരു ആകാംഷയോടെ കൈയ്യിൽ എടുത്തു.. അത്‌ തന്റെ ഉപ്പാന്റേത് ആണെന്ന് തിരിച്ചറിഞ്ഞതും അവൾ അതിന്റെ ഓരോ താളുകളും മറിച്ചു.. •°•°•°•°•• "എനിക്കൊരു കാര്യം പറയാനുണ്ട്.." സാജിതയുടെ സ്വരം കേട്ടതും ലത്തീഫ് തന്റെ കൈയ്യിൽ ഉള്ള ലക്കിയെ നിലത്തു വെച്ച് അവത്കരികിലേക്ക് നടന്നു.. അപ്പോഴും സാജിതയുടെ കണ്ണുകൾ തന്നെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന നാല് വയസ്സുകാരിയിൽ ആയിരുന്നു.. ചിണുങ്ങി കൊണ്ട് അവൾ തന്റെ അരികിലേക്ക് വരാൻ തുനിഞ്ഞതും സാജിത ഒരല്പം പിന്നോട്ട് മാറി നിന്നു.. "ലക്കി മോളേ അടുത്തേക്ക് എന്താ വരാതെ.. ഇക്കാടെ ഉമ്മേ…" അത്രയും നേരെ ചിരിയോടെ നിന്നവൾ വിതുമ്പി കൊണ്ട് ചോദിച്ചതും സാജിതയ്ക്ക് ഹൃദയം പൊട്ടി തകരുന്ന പോലെ തോന്നി.. താൻ അവളുടെ ഉമ്മയാണെന്ന് പോലും അവൾക്കറിയില്ലായിരുന്നു എന്നത് അവളിൽ വേദന ആയിരുന്നു.

"ഞാൻ ഇക്കാടെ ഉമ്മ മാത്രമല്ല മോളേ.. നിന്റെ കൂടെ ഉമ്മയാണെന്ന് പറഞ്ഞു അവളെ ചേർത്ത് നിർത്താൻ പറഞ്ഞതും കണ്ണീരിനാൽ തിളങ്ങുന്ന ആ പച്ച കണ്ണുകൾ അവളിൽ ഭയം ഉടലെടുക്കാൻ കാരണമായി.. "എന്റെ അടുത്തേക്ക് വരരുത്…" തന്റെ അടുത്തേക്ക് നടന്നു വരുന്ന ലക്കിയെ നോക്കി ഭയത്തോടെ പറഞ്ഞു കൊണ്ട് സാജിത പിന്നോട്ട് വെച്ചു.. "ദേ പ്പാ… ഇക്കാടെ ഉമ്മ ലക്കി മോളെ കണ്ടിട്ട് പേടിക്കുന്നു.. ലക്കിമോൾ ഒരു പാവാന്ന് പറയോ… ലക്കിമോളെ ഒന്ന് ഉമ്മ വെക്കൊന്ന് ചോദിക്കൂ ഈ കവിളീ.." ആ നാല് വയസ്സുകാരി തന്റെ കവിൾ തൊട്ട് പറയുന്ന ഓരോ വാക്കും നിഷ്കളങ്കമായിരുന്നു.. ആ നിമിഷം ആ മാതൃ ഹൃദയം പൊട്ടി പിളർന്നു പോയിരുന്നു… എല്ലാം മറന്നു അവളെ തന്നോട് ചേർത്ത് വെച്ചു അവൾ തൊട്ട് കാണിച്ചു തന്ന സ്ഥലത്തു ആയിരം ഉമ്മകൾ കൊടുക്കണം എന്ന് തോന്നിയിരുന്നു.. പക്ഷേ അവളുടെ ഭാവീ.. അതോർത്തതും അവൾ പിന്നോട്ട് നീങ്ങി.. കണ്ണുകൾ നിറഞ്ഞു വന്നു.. ചുണ്ടുകൾ വിതുമ്പി.. "നീയിപ്പോൾ നിന്റെ മിയേടെ അടുത്ത് പോയിട്ട് വാ ട്ടോഹ്.. നിന്റെ ജീവനല്ലേ അവൾ." "ലക്കി മോളേ ജീവനാ മിയാ…മിയമോൾക് വേണ്ടിയാ ലക്കിമോൾ ജീവിക്കുന്നെ… പഷേ…മിയാക്ക് ഉമ്മ ണ്ട്.. ലക്കി മോൾക് ഇല്ലല്ലോ.. അപ്പൊ മോൾക് സങ്കടം ആവും.. മോൾ കരയും…"

അവൾ കൈകൾ കൊണ്ട് മിയേടെ വീടുള്ള ഭാഗത്തേക്ക് ചൂണ്ടി പറഞ്ഞതും ലത്തീഫ് ഒരുതരം പുച്ഛത്തോടെ സാജിതയെ നോക്കി.. ഒന്നും പറയാനാവാതെ ലക്കിയെ തന്നെ ഒരു നിമിഷം അവൾ നോക്കി നിന്നു.. "നീയും മിയയും തമ്മിൽ കാലങ്ങൾക് മുൻപ് വിധിക്കപ്പെട്ട സൗഹൃദമാണ് ലക്കീ.. ഒരിക്കലും ഒരു ശക്തിക്കും നിങ്ങളെ തമ്മിൽ പിരിക്കാൻ ആവില്ല…" മനസ്സിലോർത്ത കൊണ്ട് ആ നാല് വയസ്സുകാരിയെ ഒന്ന് നോക്കിയ ശേഷം സാജിത ലത്തീഫിന്റെ കൈ പിടിച്ചു അകത്തേക്ക് കയറി അയാളുടെ കൈകൾ മുറുകെ പിടിച്ചു പൊട്ടി കരഞ്ഞു.. "ആത്മഹത്യ ചെയ്യാൻ നോക്കിയിട്ടും പടച്ചോൻ എന്നെ അങ്ങോട്ട് എടുത്ത് തന്നില്ലല്ലോ.. ആർക്കേലും... ആർക്കേലും എന്നെയൊന്നു കണ്ണ് തന്നൂടെ.. പറ്റുന്നില്ല ഇങ്ങനെയൊന്നും ജീവിക്കാൻ.." അവന്റെ കൈകൾ തന്റെ മാറോടു ചേർത്ത് വെച്ച് കൊണ്ട് അവൾ വിതുമ്പി കരഞ്ഞതും അയാൾ കൈകൾ കൊണ്ട് അവളെ ആശ്വസിപ്പിച്ചു.. "നീയെന്താ ഇപ്പോൾ പറയുന്നത്.. എന്താ നിന്റെ പ്രശ്നം.." "ഞാൻ പോവാ..എനിക്കെന്റെ നാട്ടിലേക്ക് തിരിച്ചു പോവണം.. ഇനിയും എനിക്കിവിടെ ജീവിക്കാൻ പറ്റില്ല.. ഞാൻ കാരണം എന്റെ മോൾക്കൊന്നും പറ്റരുത്….ഒരിക്കലും അവൾ എന്നേ കുറിച്ചറിയരുത്.. എന്റെ മകൾ ഒരിക്കലും എന്നെ വെറുക്കരുത്..

അവളുടെ ഉമ്മയാവാനുള്ള അർഹത പോലും ഇല്ലാത്തവളാ ഞാൻ.. ഞാൻ അവളുടെ അമ്മയായി അവളെ വളർത്തിയാൽ അത്‌ അവളുടെ ജീവന് അത്രയും ആപത്താണ്.. ഒരിക്കൽ ഞാനവളെ കൊന്നെന്ന് വരേ വരും.. അവൾ നസീറാ ഖിസ്മത്തിന്റെ ശക്തികളോടെ രാജകുമാരി ആയി വളരണം.. ഞാനടുത്തുണ്ടെങ്കിൽ അവൾക്കത് സാധിക്കില്ല… അത്‌ കൊണ്ടെനിക്ക് പോവണം.. എന്റെ നാട്ടിലേക്ക്.. ഒരിക്കലും ഞാൻ തിരിച്ചു വരില്ല.. അത്‌ പോലെ നിങ്ങൾ അവളെയും അങ്ങോട്ട് കൊണ്ട് വരരുത്…" അവൾ പറഞ്ഞു നിർത്തിയതും ലത്തീഫ് കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു.. "നിനക്ക് വാശിയാ സാജിതാ.. ആ കൊച്ചു കുട്ടിയെ പോലും ഒന്ന് ചേർത്ത് നിർത്താതെ നിന്നോട് എനിക്ക് വെറുപ്പാ തോന്നുന്നേ.. അവളുടെ ഉമ്മയാണെന്ന് പറയാനുള്ള അർഹത എങ്കിലും നിനക്കുണ്ടോ.." പുച്ഛത്തോടെ ലത്തീഫ് പറഞ്ഞതും സാജിത പൊട്ടി കരഞ്ഞു കൊണ്ട് അവനെ വാരി പുണർന്നു.. "ദയവ് ചെയ്തു എന്നെ കുറ്റപ്പെടുത്തരുത്… നിങ്ങൾ കൂടെ കുറ്റപ്പെടുത്തിയാൽ ഞാൻ എല്ലാ അർത്ഥത്തിലും തോറ്റു പോവും..

അവൾക് അവളുടെ ശക്തികൾ കിട്ടിയാൽ ഞാൻ അറിയും.. ആ നിമിഷം ഞാൻ ജീവിച്ചിരുപ്പുണ്ടേൽ അവളെ ചേർത്ത് നിർത്തിടും.. ഇപ്പോൾ എനിക്ക് പോവണം.. അവൾക് ജന്മം കൊടുത്ത ഉമ്മയായത് കൊണ്ട ഞാനീ പറയുന്നയത്.." അവളുടെ പക്ഷം ചിന്തിക്കുമ്പോൾ അവളുടെ ഭാഗമായിരുന്നു ന്യായം.. ഒരു അമ്മയെന്ന നിലക്ക് ഒരിടത്തവൾ തോൽക്കുമ്പോൾ മറ്റൊരിടത്തു അവൾ വിജയിക്കുകയായിരുന്നു.. ലത്തീഫ് അവളുടെ കണ്ണ് തുടച്ചു കൊടുത്തു അവളുടെ മുഖം കൈയ്യിൽ എടുത്തു.. "നിന്നേ കുറിച്ച് ഒന്നും അറിയാതെയാ ഞാൻ നിന്നെ പ്രണയിച്ചത്.. പക്ഷേ സത്യങ്ങൾ അറിഞ്ഞപ്പോൾ ഞാൻ നിന്നെ വെറുത്തോ.. ഇപ്പോഴും നിന്റെ ഭാഗത്തു ന്യായം ഉണ്ടെന്ന് അറിയാം… നീ തിരിച്ചു വരുമെന്ന് അറിയാം… ഇനി ഇല്ലെങ്കിലും ഞാനാ പ്രതീക്ഷയിൽ ജീവിച്ചോളാം.. നീ പോയിക്കോ…" കണ്ണുകൾ നിറയാതിരിക്കാൻ ശ്രമിച്ചു കൊണ്ട് അത്രയും പറഞ്ഞു കൊണ്ട് ലത്തീഫ് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. "മോളേ നോക്കണം.. നാളെ രാവിലെ ഞാൻ പോവും…ഹോത്രി മാണിക്യതിനെ നിങ്ങൾ സംരക്ഷിക്കണം…ജീവിക്കുന്ന കാലത്തോളം ഓർക്കും.." അത്രയും പറഞ്ഞു കൊണ്ടവൾ അയാളിൽ നിന്ന് വേർപ്പെട്ടു.. അയാളോട് ഒന്നും പറയാതെ സാജിത തന്റെ മുറിയിലേക്ക് കയറി..

ഇതൊന്നുമറിയാതെ ആ നാല് വയസ്സുകാരെ ലൈത്തിന്റെ തോളിൽ കയറി ഇരുന്ന് കളിക്കുകയായിരുന്നു… അവളുടെ പൊട്ടി ചിരികൾ ആ വീടാകെ പ്രതിഫലിച്ചു കേട്ടപ്പോൾ സാജിതയുടെ പൊട്ടി കരച്ചിൽ നാല് ചുവരുകൾ പോലും വ്യക്തമായി കെട്ടിരുന്നില്ല.. "അവൾ ജനിച്ചപ്പോൾ തന്നെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാ.. അവളുടെ കണ്ണ് തുറന്നപ്പോൾ ഹൃദയം നിലച്ചു പോവുമെന്ന് തോന്നിയതാ.. ഒരമ്മ ഏറ്റവും അതികം സന്തോഷിക്കണ്ട നിമിഷത്തിൽ വേദനിക്കേണ്ടി വന്നവളാ ഞാൻ… സ്വന്തം മകളെ ഒന്ന് തൊടുക പോലും ചെയ്യാതെ.. എന്തിനാ എന്നെ ഇങ്ങനെ ആക്കിയത്…." കാലുകൾക്കിടയിൽ മുഖം പൂയ്ത്തി സ്വയം ചോദിച്ചു കൊണ്ടവൾ പൊട്ടി കരഞ്ഞു.. •°•°•°•°•°•°• ആ പുസ്തകം മടക്കി വെച്ച് കൊണ്ട് ലക്കി കണ്ണുകൾ അടച്ചിരിന്നു.. "ഞാനാരാ ഉമ്മാ.. നിങ്ങളെക്കാൾ എന്ത് സ്ഥാനമാ എനിക്കുള്ളെ.. ഞാൻ നിങ്ങളെ വെറുക്കും എന്ന് കരുതിയായിരുന്നോ ഇതെല്ലാം… എനിക്കങ്ങനെ ഓക്കെ നിങ്ങളെ വെറുക്കാൻ ആവുമെന്ന് തോന്നുണ്ടോ.. എന്തിനാ എന്നെ കരുതി നിങ്ങൾ മരിക്കാൻ നിന്നത്.. എന്നെ പത്തു മാസം നൊന്ത് പ്രസവിച്ചു എന്നതിനേക്കാൾ എന്ത് യോഗ്യതയാ നിങ്ങളെന്റെ ഉമ്മയാവാൻ വേണ്ടിയിരുന്നത്… ഒരമ്മക്ക് തന്റെ മകളോടുള്ള സ്നേഹത്തേക്കാൾ വലിയ എന്ത് ശക്തിയാ ഈ ലോകത്തു ഉള്ളത്…"

പൊട്ടി കരഞ്ഞു കൊണ്ട് അതും ചോദിച്ചു അവൾ തെളിഞ്ഞ നീലാകാശത്തേക്ക് നോക്കി.. പരലോകത്തിരുന്നു തന്റെ ഉമ്മയത് കേൾക്കുന്നുണ്ട് എന്ന പോലെയായിരുന്നു ആ നോട്ടം.. "ഇത്താ.. നിങ്ങൾക്കെന്താ ഇവിടെ പണി.." പിന്നിൽ നിന്ന് ശംസിയയുടെ ശബ്ദം കേട്ടതും ലക്കി ഞെട്ടി പിണഞ്ഞേണീറ്റു അവളെ നോക്കി കണ്ണ് തുടച്ചു.. "അത്‌ ഞാൻ വെറുതെ.. ഉപ്പാന്റെ ഉമ്മാടെയും മുറി കണ്ടപ്പോൾ കയറിയെന്നെ ഉള്ളു.." അതും പറഞ്ഞു കൊണ്ട് ലക്കി ആ പെട്ടി അടക്കി വെച്ചു… അവളുടെ ഓരോ പ്രവർത്തനവും വീക്ഷിച്ചു കൊണ്ടിരുന്ന ശംസിയ ഒന്ന് ചിരിച്ചു.. "ഇക്ക നിങ്ങളെ കണ്ടപ്പോൾ എന്തിനാ പോയതെന്ന് പറഞ്ഞിരുന്നോ..അത്‌ കൊണ്ടാവും ഉമ്മാന്റെ ഓർമ പെട്ടന്ന് വന്നത്.." "മ്മ്…" ഒന്നാമർത്തി മൂളി കൊണ്ട് ലക്കി പുറത്തിറങ്ങി തന്റെ മുറിയിലേക്ക് കയറി.. _____•🦋•______ "നിങ്ങളെന്താ ഇവിടെ.. അതും ഒരുമിച്ചു..ജഹനാരാ മാഡത്തിന് ഞമ്മളെ ക്കെ പറ്റുമോ… " ലൈത് തന്റെ മുന്നിൽ നിൽക്കുന്ന ഹയാസിനെയും ജഹാനാറയെയും നോക്കി ചോദിച്ചു.. ജഹാനാര അപ്പോഴും ഒന്നും മനസ്സിലാവാതെ നില്കുകയായിരുന്നു.. ലൈത്തിന്റെ ശബ്ദം എങ്ങനെ ഇവിടെ എന്നെല്ലാം ചിന്തിച്ചു നിന്ന അവൾ പെട്ടെന്നെന്തോ കത്തിയ പോലെ ഹയാസിന്റെ കൈയ്യിൽ മുറുകെ പിടിച്ചു…

"നീയെന്നെ കൊണ്ട് വന്നത് ലൈക്കാന്റെ വീട്ടിലേക്കാനോ.." "അതും എന്നോട് അർഷാദിക്ക പറഞ്ഞതാ.." ഹയാസ് ഇളിച്ചോണ്ട് പറഞ്ഞു.. "അപ്പോൾ അതും സ്വന്തിഷ്ടത്തോടെ വന്നതല്ലാ അല്ലെ.." "പ്ലീസ് എന്നെയൊന്നു മനസ്സിലാക്കാമോ… ഞാൻ അന്ന് മിയ ദീദിക്ക് വേണ്ടി ഇറങ്ങിയതായിരുന്നു… കൂടെ അർഷാദിക്ക കൂടെ ഉള്ളത് കൊണ്ട് ഭയവും ഇല്ലായിരുന്നു.. നിങ്ങളെ ആരെയും മറന്നിട്ടല്ല.. സാഹചര്യം അങ്ങനെ ആയത് കൊണ്ടായിരുന്നു… എനിക്ക് വേണ്ടി അത്രയും വേദനകൾ സഹിച്ച ഇത്താക്ക് വേണ്ടി അതെങ്കിലും എനിക്ക് ചെയ്യണമായിരുന്നു..ആ ഒരു ലക്ഷ്യത്തോടെ അർഷാദിന്റെ കൂടെ വീട് വീട്ടിറങ്ങുമ്പോൾ എന്തോ ഭയം തോന്നിയില്ല.. മനസ്സിൽ മുഴുവൻ ഇത്താന്റെ മുഖമായിരുന്നു.. ഞാൻ കാരണം അർദ്ധമായ ആ പുഞ്ചിരി ആയിരുന്നു.. കൂടെ ഹബ്ദ ദീദിയുടെ പ്രശ്നം കൂടെ ആയതും ഞങ്ങള്ക്ക് തെളിവ് കൂടെ വേണ്ടിയിരുന്നു.. അതിനിടയിൽ നിങ്ങളെ കാണാൻ സമയം കിട്ടിയില്ല… പിന്നെ ഉമ്മാനെ കണ്ടാൽ ഉമ്മ എന്നെ പിന്തിരിപ്പിക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു.. അങ്ങനെ എന്റെയും അർഷാധിക്കാന്റെയും അങ്കിൾ ന്റെയും കഠിന പ്രയത്നത്തിന് ഫലമായി ഇപ്പോൾ ഞാൻ താമസിക്കുന്നത് നുസ്രത് ഭീഗത്തിന്റെ വീട്ടിലാണ്.."

അവൾ പറഞ്ഞു നിർത്തിയതും ലൈത് ദേഷ്യത്തിൽ അവളെ നോക്കി... "നീയിതിന്താ ചെയ്യുന്നത് എന്ന് വല്ല ചിന്തയും ഉണ്ടോ…എന്ത് ധൈര്യത്തിലാ നീ ശത്രുവിന്റെ വീട്ടിൽ കയറി താമസിക്കുന്നത്.. നുസ്രത്തിനോട് എതിർക്കാൻ നീയൊരു രെക്കാലുഗാലാ ഒന്നുമല്ല ജിനൂ.." "അതൊന്നും പ്രശ്നമില്ല…നുസ്രത്തിന് എന്നെ തൊടാൻ പോലും ആവില്ല.. എന്നെ ഇഷ്ടപ്പെടുന്നൊരു ഉപ്പയുണ്ട് എനിക്ക്..എന്റെ ലക്ഷ്യം ഈ അടുത്ത് പൂർത്തിയാവും…" അതിന് ലൈത് ഒന്നും പറഞ്ഞില്ല.. "നീയെന്താ ഇവള്ടെ കൂടെ.." അവൻ ഹയാസിനെ തുറിച്ചു നോക്കി ചോദിച്ചതും ഹയാസ് ഒന്ന് ഇളിച്ചു കൊടുത്തു.. "ഏകദേശം ഒരു അരമണിക്കൂർ മുൻപ് ഞാനും ഇവളും തമ്മിൽ സെറ്റായി.. ഇപ്പോൾ ഞങ്ങൾ lovers ആണ്.." "മോളേ ജിനൂ… നിന്റെ ഭാവി വെള്ളത്തിൽ ആക്കരുത്…ഒരു സഹോദരൻ എന്ന നിലക്ക് എനിക്ക് നിന്നോട് ഇത് മാത്രമേ പറയാനുള്ളൂ.." ലൈത് പറഞ്ഞത് കേട്ടതും ഹയാസ് അവനെ തുറിച്ചു നോക്കി.. ജഹാനാര ചെറുതായിട്ടൊന്ന് പുഞ്ചിരിച്ചു.. "ആരാ ഈ വന്നത് പപ്പാ.." അങ്ങനെയൊരു കൊച്ചു ശബ്ദം കേട്ടതും ജഹാനാര ചെവി കൂർപ്പിച്ചു വെച്ചു.. ആ ശബ്ദം കൊച്ചു മിയയുടേത് ആണെന്ന് അവൾക് തോന്നി.. എല വീണ്ടും എന്തൊക്കെയോ ലൈതിനോട് ചോദിക്കുന്നുണ്ടായിരുന്നു…

ജഹനാര എത്ര നേരമെന്നില്ലാതെ ആ ശബ്ദം ആസ്വദിച്ചു.. തന്റെ മിയയുടെ അതെ ശബ്ദമുള്ള ആ പെൺകുട്ടി ആരാണെന്ന് അറിയാൻ അവൾക് വല്ലാത്തൊരു ആകാംഷ തോന്നി.. "ആരാ ആ പെൺകുട്ടി..,," ശബ്ദം കേട്ട ഭാഗത്തേക്ക് ചൂണ്ടി കൊണ്ട് ജഹനാരാ ചോദിച്ചു.. "എലാന..എന്റെ മോൾ…" ലൈത് പറഞ്ഞതും ജഹാനാരയുടെ നേത്ര ഗോളം വികസിച്ചു വന്നു. ചുണ്ടുകൾ വിടർന്നു.. "എന്റെ മിയേടെ മോൾ.." അതും പറഞ്ഞു കൊണ്ട് അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു.. അവൾ വീയാൻ പോയതും എല വന്നു അവളെ പിടിച്ചു നേരെ നിർത്തി.. "ദീദി കഞ്ചാവടിച്ചിട്ടുണ്ടോ.." എല വന്നു ജിനുവിനോട് ചോദിച്ചതും ലൈത് അവളെ കണ്ണുരുട്ടി നോക്കി.. "ആ ദീദിക്ക് കണ്ണ് കാണില്ല എലാ.." ലൈത് പറഞ്ഞതും എല ജിനുവിനെ തന്നെ ആകെ ഒന്ന് നോക്കിയ ശേഷം ഏന്തി നിന്ന് ജിനുവിന്റെ സൺഗ്ലാസ് എടുത്ത് മാറ്റി നോക്കി... "സോറിട്ടോ.. എല മോൾക് അറിയില്ലായിരുന്നു…ഞാൻ വിചാരിച്ചു ദീദി കഞ്ചാവ് ആണെന്ന്.. എന്റെ സ്കൂളിന്റെ അടുത്തുണ്ട് ഒരു കഞ്ചാവടിക്കുന്ന ചേട്ടൻ..ആടിയാടിയാ അങ്ങേര് നടക്കാ.." അതും പറഞ്ഞു കൊണ്ട് എല ജഹാനാരയെയും കൊണ്ട് സോഫയിൽ ഇരുത്തി.. ജഹാനാരയ്ക്ക് എലയെ തൊടുമ്പോൾ പോലും എന്തോ ഒരു സംതൃപ്തി ആയിരുന്നു…

അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. എല ജീവിച്ചിരിപ്പുണ്ട് എന്നത് തന്നെ അവൾക്കൊരു അത്ഭുതം ആയിരുന്നു… "ദീദിടെ മടീൽ ഇരിക്കോ.." അവൾ തന്റെ മടി തൊട്ട് പറഞ്ഞതും എല അവള്ടെ മടിയിൽ കയറി ഇരുന്നു… എലയുടെ ഓരോ വിശേഷങ്ങളും ചോദിച്ചറിഞ്ഞ ജഹാനാരയെ എലയ്ക്ക് പെട്ടന്ന് തന്നെ പിടിച്ചിരുന്നു.. ഹയാസ് അവർക്ക് രണ്ട് പേർക് അരികിലേക്കും നടന്നു ചെന്ന്.. "ഹലോ എല കുട്ടീ…" "നീ പോതാ പത്തീ…" അവൻ പറഞ്ഞു തീരുന്നതിനു മുൻപ് എല പറഞ്ഞതും അവനൊന്നു ഇളിഞ്ഞു ലൈത്തിനെ നോക്കി.. "അതൊരു വല്ലാത്ത മൊതലാ മോനെ…" ലൈത് ഇളിച്ചോണ്ട് പറഞ്ഞതും ഹയാസ് എലയെ ഒന്ന് നോക്കി.. "എല മോൾ ഈ ഇക്കാടെ കൂടെ വരുന്നോ.." "അയിന് യ്യി ഏതാ…." അതും പറഞ്ഞോണ്ട് എല ജഹാനാരയുടെ മടിയിലേക്ക് ഒന്ന് കൂടി കയറി ഇരുന്നു.. "നീ വെറും പൊളിയല്ല മോളേ പൊപൊളിയാ…" ജഹനാരാ എലയെ തട്ടി അഭിനന്ദിച്ചതും എല ചിരിച്ചോണ്ട് ജഹാനാരയുടെ കൂടെ ഇരുന്നു.. ഹയാസ് രണ്ട് പേരെയും പുച്ഛിച്ചു ലൈതിനോട് എന്തൊക്കെയോ സംസാരിച്ചിരുന്നു.. എല അവൾക് ബാർബി ബോയെ ഓക്കെ പരിചയപ്പെടുത്തി.. "എന്തിനാ ദീദീ കരയുന്നെ.. " തന്റെ പാവയെ ചേർത്ത് വെച്ച് കണ്ണ് നിറയ്ക്കുന്ന ജഹാനാരയെ നോക്കി എല ചോദിച്ചതും അവൾ ഒന്നുമില്ലെന്ന് പറഞ്ഞു കണ്ണ് തുടച്ചു..

ഒരുപാട് നേരം അവർ പലതും സംസാരിച്ചിരുന്നു.. അവസാനം ജിനുവിന്റെ കൈ പിടിച്ചു പോവുന്ന ഹയാസിനെ കണ്ടതും ലൈത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. " അവളിൽ ഉള്ള ഏറ്റവും വലിയ മഹത്വത്തെ പ്രണയിക്കുന്നതിനേക്കാൾ ഏറെ മനോഹരമാണ് അവളിലെ ഏറ്റവും വലിയ കുറവിനെ പ്രണയിക്കുന്നത്… " ഇരുവരെയും നോക്കി മനസ്സിൽ മൊഴിഞ്ഞു ഡോർ ക്ലോസ് ചെയ്തപ്പോൾ ആയിരുന്നു തന്നെ നോക്കി നിൽക്കുന്ന എലയെ കണ്ടത്.. "എന്ത് പറ്റി.." "എല മോൾ ലൈതിനോട് ഇനി മിണ്ടില്ല.. കട്ടീസ് കട്ടീസ്…" "അതെന്തേ…" "ലൈതെന്തിനാ ആ ദീദിയോട് ഞാൻ വല്ലാത്ത മൊതലാ എന്ന് പറഞ്ഞത്.. എല മോളേ കാണാൻ മുതലായെ പോലെയല്ലല്ലോ. എല മോൾ യൂണികോർണിനെ പോലെയല്ലേ…" അവൾ ചുണ്ട് കുറപ്പിച്ചു പറഞ്ഞതും ലൈത് ചിരിച്ചു.. "സ്കൂളിൽ പോയി കണ്ട ചെക്കന്മാരെ പിന്നാലെ നടക്കുന്ന നിന്നെ മുതല എന്നല്ല വിളിക്കേണ്ടത്.. കോഴി കുട്ടീ എന്നാ.. ജെർ മിയ." അതും പറഞ്ഞു അവൻ പോയത് എല അവനെ പുച്ഛിച്ചു തന്റെ പാവയെ വെച്ച് കളിചിരുന്നു.. _____•🦋•_____ "പ്രാണാ മോഹിത്.." പിന്നിൽ നിന്നുള്ള ആഹിയുടെ ശബ്ദം കേട്ടതും പ്രാണ തിരിഞ്ഞു നോക്കി.. "ഞാനാണെന്ന് എങ്ങനെ മനസ്സിലായി.."

അവൾ വല്ലാത്തൊരു അത്ഭുതത്തോടെ ചോദിച്ചതും ആഹിയൊന്ന് പുഞ്ചിരിച്ചു.. "മിയയുടെ പേര് പറഞ്ഞു എന്നേ കാണാൻ വരുന്നവർ ആരൊക്കെ ആണെന്നുള്ളത് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു.. അതിൽ ജഹനാരയും നീയും മാത്രമേ ഇപ്പോൾ നാട്ടിലുള്ളു..അങ്ങനെ ഊഹിച്ചു…" അവൻ ചിരിയോടെ പറഞ്ഞതും പ്രാണ എഴുന്നേറ്റ് നിന്ന്.. "എന്താ കാര്യം…" അവൻ ചോദിക്കുമ്പോൾ അവളുടെ ശ്രദ്ധ ചുറ്റുമുള്ള ഓരോന്നിലും ആയിരുന്നു.. താൻ കേട്ടത് വെച്ച് വൃത്തിഹീനമായൊരു സ്ഥലമല്ലായിരുന്നു അത്‌.. "പ്രാണാ.." "ആഹ്.. ഞാൻ വെറുതെ ചുറ്റുമോന്ന് നോക്കിയതായിരുന്നു.. ഇപ്പോൾ വന്നതും മിയയുടെ ഒരാവശ്യത്തിന് വേണ്ടിയാണ്.. ദൗലാ ഫറാലിന്റെ കേസ് നീ വാദിക്കണം.." അവൾ പറഞ്ഞതും അവനൊന്നു ചിരിച്ചു.. "അതിന് നിന്റെ ഉറ്റ സുഹൃത് സമ്മതിച്ചോ.. അവൾക്കും എന്നോട് വെറുപ്പല്ലേ.." "അവൾക്കൊന്നും അറിയില്ല ആഹീ… അവൾക് മിയ ആരാണെന്നോ താനാരാണെന്നോ അറിയില്ല.. ശെരിക്കും ഞാനൊക്കെ അവളെ വിഡ്ഢിയാക്കുകയാണ്…

ഇപ്പോൾ എന്നെ വിശ്വസിച്ചു ജയിൽ കിടക്കുന്ന അവളെയെനിക്ക് രക്ഷിക്കണം.. അതിന് എന്ത് വേണമെങ്കിലും ചെയ്യാൻ ഞാൻ തയ്യാറാണ്.. കാരണം അവൾ ജയിലിൽ പോയത് ഞമ്മൾക്കൊക്കെ വേണ്ടിയല്ലേ.." പ്രാണ പറഞ്ഞു ആഹി പേനയൊന്ന് കറക്കിയ ശേഷം ഒരു നിമിഷം എന്തൊക്കെയോ ചിന്തിച്ചു.. "ഈ കേസ് ഞാൻ വാദിക്കാം… ദൗലാ ഫറാലിനെ ഞാൻ പുറത്ത് കൊണ്ട് വരികയും ചെയ്യാം..പക്ഷേ…." അത്ര മാത്രം പറഞ്ഞു കൊണ്ട് അവൻ എന്തൊക്കെയോ വെട്ടി കുറിച്ച് അവളെ നോക്കി.. "തിരക്കഥ മാറ്റി എഴുതണം…." അവൻ പറഞ്ഞത് കേട്ട് പ്രാണയൊന്നും മനസ്സിലാവാതെ അവനെ നോക്കി.. _____•🦋•_____ ദിവ്യാ റായ്… പിന്നിൽ നിന്നുള്ള വിളി കേട്ടതും കണ്ണുകൾ അടച്ചിരുന്നവൾ കണ്ണുകൾ തുറന്നു തിരിഞ്ഞു നോക്കി......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story