🦋 THE TITALEE OF LOVE🦋: ഭാഗം 49

the titalee of love

രചന: സൽവ

ദിവ്യാ റായ്… പിന്നിൽ നിന്നുള്ള വിളി കേട്ടതും കണ്ണുകൾ അടച്ചിരുന്നവൾ കണ്ണുകൾ തുറന്നു തിരിഞ്ഞു നോക്കി.. ദിവ്യാ.. അവളാ നാടോടി സ്ത്രീ ആയിരുന്നു.. അവളിൽ ഇന്ന് എലയെ കണ്ടതിൽ ഉള്ള സന്തോഷം ഉണ്ടായിരുന്നു.. "ദിവ്യാ.." വീണ്ടും അങ്ങനെയൊരു ശബ്ദം കേട്ടതും അവൾ തനിക്കരികിലേക്ക് വരുന്ന ആളിലേക്ക് നോക്കി.. "ദാവൂദ് അമയ്ൻ." തനിക്കരികിലേക്ക് നടന്നു വരുന്ന ആളിലേക്ക് ഉറ്റ് നോക്കി മൊഴിഞ്ഞ ആ സ്ത്രീയുടെ കണ്ണുകൾ തിളങ്ങി.. "അന്നത്തെ സംഭവത്തിൽ നീയും മരിച്ചെന്നാ കരുതിയത്.. തിതലീ ലോകത്തെ മുഴുവനും കിടുക്കി വിറപ്പിച്ച ആ യുദ്ധത്തിൽ രക്ഷപ്പെടുക എന്നത് തന്നെ ഒരു അത്ഭുതമാണല്ലോ.." ദാവൂദ് അവത്കരികിലേക്ക് വന്നു പറഞ്ഞതും ദിവ്യ ചെറുതായൊന്ന് പുഞ്ചിരിച്ചു.. "അങ്ങനെയൊന്നു സംഭവിച്ചില്ലായിരുന്നേൽ എത്ര മനോഹരം ആയിരുന്നേനെ.. സർവ നാശങ്ങളും സംഭവിച്ച ആ ദിവസം ഒരു സ്വപ്നം ആയിരിക്കണേ എന്ന് ഞാനും ആഗ്രഹിക്കാർ ഉണ്ടായിരുന്നു.. എന്റെ ഉറ്റ സുഹൃത് നസീറയുടെ മരണത്തോടെ ഇങ്ങനെയൊരു നാശം സംഭവിക്കുമെന്ന് ഞാനും ഒരിക്കലും കരുതിയിട്ടില്ല.." ദിവ്യ പറഞ്ഞതും ദാവൂതും ആഗ്രഹിച്ചിരുന്നു അതൊരു സ്വപ്നം ആയിരുന്നേൽ എന്ന്..

മരിച്ചു കിടക്കുന്ന തന്റെ പ്രണയത്തെ കാണാൻ തന്നെ അനുവദിക്കാത്തതും.. തന്റെ കൈകൾ മുറുകെ പിടിച്ചു പുറത്തിറങ്ങി വരുന്ന ആ രണ്ട് വയസ്സുകാരിയും അയാളുടെ മനസ്സിൽ തെളിഞ്ഞു വന്നു.. "ഖിസ്മത്തിന്റെ ശക്തികൾ കിട്ടിയത് ആ രണ്ട് പെൺകുട്ടികൾക്കു തന്നെയാണെന്ന് ഉറപ്പിക്കാൻ കഴിയുന്നില്ല.. എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളത് പോലെ.. അവർ രണ്ട് പേരോടും അവരെ കുറിച്ച് പറയുക എന്ന ലക്ഷ്യത്തോടെയാണ് ഞാനീ നിൽക്കുന്നത്…ആ അഞ്ച് പേരെയും എനിക്ക് ഹോത്രി മാണിക്യത്തിന്റെ അടുത്തെത്തിക്കണം…" " അവർ അഞ്ചല്ല ആറ് പേരുണ്ട്… " ഓർത്തെടുത്തു കൊണ്ട് ദാവൂദ് പറഞ്ഞതും ദിവ്യ ഞെട്ടലോടെ അയാളെ നോക്കി.. "അതെ അവിടെയായിരുന്നു എനിക്ക് തെറ്റിയത്… നിങ്ങളുടെ കുഞ്ഞും അതിൽ ഒരാളാണ്…" ദിവ്യ പറഞ്ഞത് കേട്ട ദാവൂദിന്റെ മനസ്സിലേക്ക് തെളിഞ്ഞു വന്നത് തന്റെ കൈയ്യിൽ തൂങ്ങി പിടിച്ചു നടക്കുന്ന ആ രണ്ട് വയസ്സുകാരി ആയിരുന്നു.. അന്നത്തെ എല്ലാവരെയും കുറിച്ച് ചിന്തിച്ച അയാൾ ഏതോ ഒരു ലോകത്തു എന്നപോലെ നിന്നു.. അയാൾക് ചുറ്റും ആ നീല ചിത്രശലഭം പറന്നു കളിച്ചതും അയാൾ കണ്ണുകൾ തുറന്നു.. തന്റെ മുന്നിൽ ദിവ്യ ഇല്ലെന്ന് കണ്ടതും അയാൾ ചുറ്റും നോക്കി… അവിടെയെവിടെയും അവളെ കാണുന്നില്ലെന്ന് മനസ്സിലായ അയാൾ മുന്നോട്ട് നടന്നു…. _____•🦋•_____

"ദേ ഇതാണ് അവൾ… ഇവളെ കുറിച്ചാണ് നിങ്ങളോടെല്ലാം ചോദിക്കുന്നത്…" ഒരു വാർഡൻ നിവർത്തി കാണിച്ച ചിത്രത്തിലേക്ക് തന്നെ ഉറ്റ് നോക്കിയ ശേഷം അവൾ വല്ലാത്തൊരു ഞെട്ടലോടെ ഹബ്ദയെ നോക്കി.. "ഇതാണോ നൈലാ ഇന്നാം.. ഇവളെ എനിക്ക് നന്നായിട്ട് അറിയാം.. നിങ്ങളെ ഫോളോ ചെയ്തു എന്ന് പറഞ്ഞില്ലേ അത്‌ പോലെ തന്നെ എന്റെ കൂടെയും ഉണ്ടാവാറുണ്ടായിരുന്നു.. എപ്പോഴും തിതലീ ടാറ്റു ബോട്ടിന്റെ അടുത്ത് വരാറുണ്ടായിരുന്നു.. പോരാത്തതിന് മിയയുടെ സുഹൃത്തും ആയിരുന്നു..ആളൊരു പാവമായിരിയൂണ്… ഹൈദരാബാദിൽ ഒരു ഓർഫനാജിൽ ആയിരുന്നു…" ഓർത്തെടുത്തു കൊണ്ട് അവൾ പറഞ്ഞതും ഹബ്ദ അവളെ തന്നെ ഒന്ന് നോക്കി.. "നൈല ഓർഫൻ അല്ലാ… നീ കണ്ടത് നൈലയെ ആയിരിക്കില്ല.." "എന്നാൽ അങ്ങനെ ആയിരിക്കും…" അതും പറഞ്ഞു കൊണ്ട് അവൾ വാർഡ്ന്മാർ തമ്മിലുള്ള സംസാരം ശ്രദ്ധിച്ചു. "ഇതിപ്പോൾ ഭയങ്കര പ്രശ്നം ആണല്ലോ.. അവൾക്കും ഈ രത്നാവ്യാപരിക്കലും ആയിട്ട് വല്ലാതെ ബന്ധമുണ്ട്. ആ കൊച്ചു ജയിൽ ചാടിയ ദിവസം തന്നെ ഹൈദരാബാദിൽ എത്തിയിട്ടുണ്ടെന്നും അവിടെയൊരു ഓഫീസ് കത്തിച്ചു കളയുകയും ചെയ്തിട്ടുണ്ട് പോലും.. അന്നൊരുപാട് പേരെ കൊല്ലാനൊക്കെ ശ്രമിച്ചിട്ടുണ്ടെന്നാ കേട്ടത്…

പിന്നീട് കുറെ കാലം ഹൈദരാബാദിൽ തന്നെ ആയിരുന്നു പോലും.. അതിനിടക്ക് ഇത് വരേ കേരളത്തിലേക്ക് വന്നിട്ടില്ലെന്നാ കേട്ടത്.." വാർഡ്ന്മാരുടെ സംസാരം കേട്ട ഹബ്ദയിൽ വല്ലാത്തൊരു വിറയൽ വന്നു.. "അവൾ വന്നിരുന്നു.." ഭയത്തോടെ ഓർത്ത ഹബ്ദയുടെ മനസ്സിലേക്ക് ആ രംഗം തെളിഞ്ഞു വന്നു.. ഒരു ഭ്രാന്തിയെ പോലെ തന്റെ കഴുത്തിൽ കത്തി വെച്ച് അലറി വിളിക്കുന്ന നൈലയുടെ മുഖം അവളിൽ ഭയം ഉടലെടുക്കാൻ കാരണമായി.. അവളിൽ വേദന പടർത്തിയിരുന്നത് തന്റെ കൈ മുറുകെ പിടിച്ചു ഹബ്ദ ദീ എന്ന് വിളിച്ചു കൊഞ്ചിയിരുന്ന ആ നൈല തന്നെയാണ് ഇന്ന് തന്നെ കൊല്ലാൻ ശ്രമിക്കുന്നത് എന്നായിരുന്നു.. "ഹബ്ദ…" അവളുടെ വിളിയിൽ ഹബ്ദ ഞെട്ടികൊണ്ട് അവളെ നോക്കി.. "ശെരിക്കും നിങ്ങൾക്കെങ്ങനെയാ നൈലയെയും ലക്കിയെയും ഓക്കെ അറിയുന്നേ.. നിങ്ങളെന്തിനാ ഈ ജയിലിൽ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന.. സത്യം പറയണം.. നിങ്ങളാരാ… " "നൈലാ ഇനാമും നിന്റെ ഭർത്താവും എന്റെ അനിയനും അനിയത്തിയും ആയിട്ട് വരും…" അവൾ പറഞ്ഞതും ഡൗഹ വിശ്വാസം വരാതെ അവളെ നോക്കി.. "അപ്പോൾ ഒരമ്മയുടെയും അച്ഛന്റെയും മക്കൾ ആണോ.." "അല്ലാ.. ഒരുമിച്ചു ആയിരുന്നു അനിയനും അനിയത്തിയും ആണെന്നായിരുന്നു എന്റെ ഉമ്മയെന്നെ പഠിപ്പിച്ചത്…

അവളുടെ ഇരുപത്തി ഒന്നാം വയസ്സിൽ അവളെ എന്റെ ഉമ്മയും ഉപ്പയും എടൊപ്റ്റ് ചെയ്തു.." ഹബ്ദ പറയുന്നതൊന്നും അവൾക് മനസ്സിലായിരുന്നു.. "അപ്പോൾ നിങ്ങളാരാ.." അവൾ ചോദിച്ചു തീരുന്നതിനു മുൻപേ ഒരു വാർഡൻ വന്നു സെൽ ഓപ്പൺ ചെയ്തു.. "ഡൗലയെ കാണാൻ നിന്റെ വക്കീൽ വന്നിട്ടുണ്ട്.." അവർ പറഞ്ഞതും അവൾ എഴുന്നേറ്റ് ചെന്ന്.. എവിടെ ഒരു ബെഞ്ചിൽ തന്നെയും കാത്ത് നിൽക്കുന്ന ആളെ കണ്ടതും അവളിൽ ദേഷ്യം അരിച്ചു കയറി.. "അഹ്‌സാൻ ബാഖിർ.." ദേഷ്യത്തോടെ മുരണ്ട് കൊണ്ട് അവൾ തിരിഞ്ഞു നടക്കാൻ തുനിഞ്ഞെങ്കിലും അപ്പോയെക്കും പിന്നിൽ നിന്ന് ആഹി വിളിച്ചിരുന്നു.. "ദൗലാ…" "എന്താ.." "നിനക്കെന്നോട് പേർസണൽ ആയിട്ട് വിരോധം ഉണ്ടെന്നറിയാം.. സത്യത്തിൽ നീ കാരണം അല്ലെ എനിക്കെല്ലാം നഷ്ടമായത്.. ഒന്നും നീ അറിഞ്ഞോണ്ട് അല്ലാ എന്നത് കൊണ്ടാണ് നിന്നെ വെറുതെ വിടുന്നത്..ഇപ്പോൾ എനിക്ക് നിന്നോട് ഒഫീഷ്യൽ ആയിട്ട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.." അവൻ പറഞ്ഞതിന് അവളൊന്ന് മൂളി.. "ഇതിൽ പകുതി കൊലപാതകങ്ങൾ ഒരാമുനീഷക ശക്തി ചെയ്തതാണ്.. ബാക്കി വരുന്ന കൊലപാതകങ്ങൾ ആര് ചെയ്തു എന്നുള്ളതാണല്ലോ അറിയാത്തത്.. ആദ്യത്തെ കൊലപാതകം നടക്കുമ്പോൾ നീ എവിടെ ആയിരുന്നു.."

"ഇവിടെ ഈ നാട്ടിൽ..എല്ലാ കൊലപാതകങ്ങൾ നടക്കുമ്പോഴും ഞാൻ ഇവിടെയുണ്ടായിരുന്നു." അവൾ പറഞ്ഞതും അവന്റെ നെറ്റി ചുളിഞ്ഞു.. "നിന്നെ അറസ്റ്റ് ചെയ്യാൻ കാരണമായ ആ ടാറ്റു ഒന്ന് കാണിച്ചേ.." അവൻ പറഞ്ഞതും അവൾ തന്റെ കൈ കാണിച്ചു കൊടുത്തു.. "എല്ലാവരെയും ചതിക്കുകയാണല്ലേ.." അവളുടെ കൈയ്യിൽ ഉള്ള ടാറ്റുവിലേക്ക് ഉറ്റ് നോക്കി കൊണ്ട് അവൻ ചോദിച്ചതും അവളുടെ ചുണ്ടുകളൊന്ന് വിടർന്നു.. അവൻ വീണ്ടും ഓരോ കാര്യങ്ങൾ ചോദിച്ചു അതൊരു പേപ്പറിൽ എഴുതി വെച്ച് അവിടെന്ന് പോയി.. "നൈലാ ഇനാമിന്റെ കാര്യത്തിൽ തീരുമാനം എടുത്തില്ലേൽ ആ വീട്ടുകാർ നമ്മൾക്കു സ്വൈര്യം തരില്ല.." ജയിലിൽ ഉള്ള ചില ഓഫീസര്മാർ പരസ്പരം പറഞ്ഞു കൊണ്ട് അവളുടെ ഒരു ഫോട്ടോയിലേക്ക് നോക്കുന്നത് കണ്ട ആഹിയുടെ ശ്രദ്ധ അങ്ങോട്ട് മാറി.. "നൈലാ ഇനാം..എവിടെയോ കേട്ട് മറന്ന പേര്…" സ്വയം പറഞ്ഞു കൊണ്ട് അവൻ അവളുടെ ഫോട്ടോയിലേക്ക് നോക്കിയപ്പോയെക്കും അവർ അത്‌ മടക്കിയിരുന്നു.. ചിന്തകളെ മാറ്റി നിർത്തി കൊണ്ടവൻ പുറത്തിറങ്ങി തന്റെ കാറിൽ കയറി.. _____•🦋•____ "ആരാ വന്നതെന്ന് നോകിയെ…" തന്റെ ഭാര്യ വിളിച്ചു പറഞ്ഞതും ഹാഷിം ഡോർ തുറന്നു.. തന്റെ മുന്നിൽ നിൽക്കുന്ന ആളെയും അവളുടെ കൈയ്യിൽ തൂങ്ങി പിടിച്ചു നിൽക്കുന്ന ദിയാനെയും കണ്ട് വിശ്വാസം വരാതെ അയാൾ ഒന്ന് കൂടെ നോക്കി… "നീ ജയിലിൽ അല്ലായിരുന്നോ…" "ഞാനതിന് ജയിലിൽ പോയിട്ടില്ലല്ലോ.."

ഒരു പുഞ്ചിരിയോടർ പറഞ്ഞു കൊണ്ട് അവൾ അകത്തു കയറി ഇരുന്നു.. "അപ്പോൾ ജയിൽ ഉള്ളതാരാ… ഇനി നീ ഡൗലയല്ലേ…" അവളെ തന്നെ ഉറ്റ് നോക്കി കൊണ്ട് അയാൾ ചോദിച്ചു.. "ഞാൻ ഡൗല തന്നെയാണ് പക്ഷേ ജയിലിൽ ഉള്ളത് ഞാനല്ല.. അവളെന്റെ ഇരട്ട സഹോദരി ആണ് ഡൗഹാ ഫറാൽ.. ദിയാന്റെ ഉമ്മയും അവൾ തന്നെയാണ്..അവൾ അവളുടെ കണ്ണിൽ ലെൻസ് വെച്ചു.. കൈയ്യിൽ എന്റേത് പോലെയുള്ള ടാറ്റു പ്രാണ വരഞ്ഞു കൊടുത്തു.. ദിയാന് അവളെയും അവൾക് ദിയാനെയും ഇഷ്ടമല്ലായിരുന്നു.. അത്‌ കൊണ്ട് ദിയാനെ നോക്കാൻ ഞങ്ങൽകീ ഒരു മാർഗമേ ഉണ്ടായിരുന്നുള്ളു.." അവൾ പറയുന്നതൊന്നും വിശ്വാസം വരാതെ അയാൾ അവളെ നോക്കി.. "അപ്പോൾ അന്ന് അറസ്റ്റ് ചെയ്തത് നിന്നെ തന്നെയല്ലേ.." "അതെ..അന്ന് കോടതിയിൽ ഒരാൾകൂട്ടം എന്നെ വന്നു പൊതിഞ്ഞില്ലായിരുന്നോ ആ സമയം ഞങ്ങൾ തമ്മിൽ പരസ്പരം മാറി.." അവൾ പറഞ്ഞതെല്ലാം കേട്ട് അയാളൊന്ന് തല കുടഞ്ഞു..അപ്പോയായിരുന്നു അയാളുടെ മനസ്സിലേക്ക് ഇന്നലെ കഥ എഴുതി പോയ പെൺകുട്ടിയെ കുറിച്ചോർമ വന്നത്.. "നീയിന്നലെ ഇവിടെ വന്നിരുന്നോ..". "ഇല്ലാ.." അവളുടെ മറുപടി കേട്ട അയാളിൽ നിരാശ പടർന്നു…അയാളൊന്ന് തന്നെ തന്നെ ഉറ്റ് നോക്കുന്ന ദിയാനെ നോക്കി പുഞ്ചിരിച്ചു..

"നമുക്ക് ഈ അടുത്ത് തന്നെ ഷൂട്ടിംഗ് സ്റ്റാർട്ട്‌ ചെയ്യണം.. അത്‌ പറയാൻ വേണ്ടി മാത്രമാണ് ഞാനിവിടെ വന്നത്.." അതും പറഞ്ഞു കൊണ്ട് ഡൗല ദിയാനെയും കൊണ്ട് പുറത്തിറങ്ങി… അവളുടെ ചുണ്ടുകൾ ചെറുതായൊന്ന് വിടർന്നു.. _____•🦋•_____ ജയിലിൽ ഉള്ള ഡൗഹ തന്റെ കണ്ണിൽ നിന്ന് ലെൻസ്‌ എടുത്ത് മാറ്റി.. താനല്ല യദാർത്ഥ ദൗലാ എന്നറിഞ്ഞതിൽ കൊണ്ടായിരുന്നു ഹബ്ദയന്ന് തന്നെ ഭയന്നത് ഓർത്ത അവളുടെയും ചുണ്ടുകൾ വിടർന്നു.. _____•🦋•______ കണ്ണുകളിൽ നിന്ന് ലെൻസ്‌ എടുത്ത് മാറ്റിയ ശേഷം ദൗലാ കായലിലേക്ക് ഉറ്റ് നോക്കി കൊണ്ടിരുന്നു… ഒഴുകുന്ന ജലത്തിലേക്ക് ഉറ്റ് നോക്കി കൊണ്ടിരിക്കുമ്പോൾ അവൾക് വല്ലാത്തൊരു സന്തോഷം ആയിരുന്നു..fair in ലവ് ൽ അഭിനയിക്കാൻ പോവുന്നതോർത്തു അവൾ വല്ലാതെ എക്സൈറ്റഡ് ആയിരുന്നു.. "ദീദീ ദിയാന് വെള്ളത്തിൽ ഇറങ്ങണം.." ദിയാൻ പറഞ്ഞതും അവൾ അവനെ കൂട്ടി പതിയെ കായലിലെ വെള്ളത്തിലേക്ക് കാലിട്ടു… "തണുക്കുന്നുണ്ട്…". അവൾ പറഞ്ഞതും ദിയാനും അതേയെന്ന് പറഞ്ഞു അവളുടെ മുഖത്തേക്ക് വെള്ളം തെറുപ്പിച്ചു കളിച്ചു.. "എല മോളെയും കൂട്ടുവോ കളിക്കാൻ…" അങ്ങനെയൊരു ശബ്ദം കേട്ടതും ഡൗലയൊന്നു ഞെട്ടി.. ലെൻസില്ലാതെ തന്നെ കണ്ടാൽ എലക്ക് മനസ്സിലാവും എന്നുള്ളത് അവൾക്കുറപ്പായിരുന്നു..

"ദച്ചൂ നേഴ്സ്.. പ്ലീസ്.." എല പറഞ്ഞതും ഡൗല രണ്ടും തീരുമാനിച്ചു തിരിഞ്ഞു നോക്കി.. "വാ.. ഉമ്മേടെ എല മോളെയൊന്ന് കാണട്ടെ.. എന്തായി നിന്റെ ബോയ് ഫ്രണ്ട്…" ഡൗല ചിരിയോടെ ചോദിച്ചതും എല അവളെ തന്നെ ഒന്ന് നോക്കി.. "മിയുമ്മ ആയിരുന്നോ..എല മോൾ കരുതി ദച്ചൂ നേഴ്സ് ആണെന്ന്..ഞാനപ്പോയെ ലൈതിനോട് പറഞ്ഞതാ മിയുമ്മനെയും ദച്ചൂ നഴ്സിനെയും കാണാൻ ഒരു പോലെ ആണെന്ന്.." അതും പറഞ്ഞു എല വെള്ളത്തിലേക്ക് ഇറങ്ങി ഡൗലയോട് എസിയും ആയി ബ്രേക്ക് അപ്പ്‌ ആയതെല്ലാം പറഞ്ഞു കൊടുത്തു.. അത്‌ കേട്ട് ഡൗല പൊട്ടി ചിരിച്ചതും എല ഡൗലയുടെ മുഖത്തേക്ക് വെള്ളം തെറുപ്പിച്ചു.. "ഡീ കുട്ടിപിശാച്ച…" അവൾ മുഖത്ത് നിന്ന് വെള്ളം കൈ കൊണ്ട് ഒപ്പിയെടുത്തു അലറി വിളിച്ചതും എല പൊട്ടി ചിരിച്ചു.. ഡൗല മുഖമൊന്നു കൂടെ തുടച്ചു തിരിഞ്ഞപ്പോൾ ആയിരുന്നു തന്നെയും എലയെയും തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന ലൈത്തിനെ കണ്ടത്.. നോട്ടം അവരിലേക്കാണെങ്കിലും ചിന്ത മറ്റെവിടെയോ ആണെന്ന് അവന് തോന്നി.. "ഹലോ…" അവന് മുഖത്തിന്‌ മുന്നിലൂടെ കൈ ഓടിച്ചു അവൾ പറഞ്ഞതും അവൻ അവളെയൊന്ന് നോക്കി പുഞ്ചിരിച്ചു.. അവൻ തന്നെ കണ്ട് ഞെട്ടുന്നില്ലെന്ന് കണ്ടതും അവൾ അവനെ ഒന്ന് കൂടെ തോണ്ടി നോക്കി തന്റെ കണ്ണ് കാണിച്ചു കൊടുത്തു..

"ഞാൻ ഡൗലയാ.." "അതെനിക്കറിയാല്ലോ… നീ ഡൗലയാണെന്നും ദച്ചു നിന്റെ സഹോദരി ഡൗഹയാണെന്നും എനിക്കറിയാം…" അവനത് പറയുമ്പോഴും നോട്ടം അവളുടെ കഴുത്തിൽ ആയിരുന്നു.. ആ കഴുത്തിൽ എപ്പോഴും കാണാറുള്ള തന്റെ മഹറില്ലെന്ന് കണ്ട് അവനെന്തോ. പോലെ തോന്നി.. അവൾക്കത് വല്ലാത്തൊരു മനോഹാരിത ആയിരുന്നെന്നു അവനോർത്തു.. അവൻ തന്റെ കഴുത്തിലേക്ക് ആണ് നോക്കുന്നത് എന്ന് കണ്ടതും അവൾ തന്റെ കഴുത്തിലൂടെ കൈ ഓടിച്ചു.. ഇത്രയും കാലം തന്റെ കഴുത്തിൽ ഉണ്ടായിരുന്ന ആരുടേതാണെന്നോ ആര് തന്നതാണെന്നോ അറിയാത്ത ആ ചെയിൻ ഇന്ന് ഡൗഹയ്ക്ക് കൊടുത്ത കാര്യം അവളോർത്തു.. "നീ അത്തരക്കാരൻ ആയിരുന്നോ.." അവൾ അവനെ നോക്കി ചോദിച്ചതും അവൻ തലക്ക് സ്വയമൊരു മേട്ടം കൊടുത്ത് അവളിൽ നിന്നും നോട്ടം മാറ്റി.. "ഉയ്യോ.. അതിന് താനാര് വിശ്വ സുന്ദരിയാ.. കണ്ടാലും മതി.. ഇതിനേക്കാൾ ഓക്കെ എത്രയോ സുന്ദരിയാ എന്റെ ഭാര്യ.." അവനവളെ നോക്കി പുച്ഛത്തോടെ പറഞ്ഞതും അവളിൽ ഒരു വേദന പടർന്നു.. ഒരിക്കലും സ്വന്തം ആക്കാൻ കഴിയില്ലെന്ന് മനസ്സ് പറഞ്ഞിട്ടും അവൾ ദിവസങ്ങൾ കൊണ്ട് അവനെ പ്രണയിച്ചിരുന്നു.. എന്തോ അവനുമായിട്ട് അവൾക്കൊരു ആത്മബന്ധം തോന്നാർ ഉണ്ടായിരുന്നു…

കല്യാണം കഴിഞ്ഞേന്ന് പറഞ്ഞപ്പിൽ അവൾക്കെന്തോ സങ്കടം തോന്നി "കല്യാണം കഴിഞ്ഞതാണോ.." "മ്മ്.. എലയെന്റെ മോളും ആണ്.." താല്പര്യം ഇല്ലാത്ത മട്ടിൽ അതും പറഞ്ഞു കൊണ്ട് അവനെഴുന്നേറ്റ്.. "ഭാര്യയോ…" "മരിച്ചു പോയി.. ഇനി എന്തെങ്കിലും അറിയാനുണ്ടോ.." ദേഷ്യത്തിൽ അവൾക് നേരെ അത്‌ പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിട്ടായിരുന്നെന്ന് അവൾ ശ്രദ്ധിച്ചു.. മരണപ്പെട്ട ഭാര്യയെ ഓർത്തായിരിക്കും എന്നവൾ ഊഹിച്ചു.. അവളൊന്നും പറയാതെ കളിച്ചോണ്ട് നിൽക്കുന്ന എലയെയും ദിയാനെയും നോക്കി. "ഡൗഹയെന്തിനാ കേരളത്തിൽ വന്നത്…" തനിക്ക് പിന്നിൽ നിന്ന് ലൈത്തിന്റെ ശാന്തമായ സ്വരം കേട്ടതും അവളൊന്ന് ചിരിച്ചു.. "കൊല്ലാൻ… പ്രതികാരം ചെയ്യാൻ.. ഈ ഞാൻ പോലും ഇന്ന് ജീവിക്കുന്നത് അതിന് വേണ്ടിയാണ്…" അവൾ ഉറച്ച ശബ്ദത്തോടെ പറയുന്നത് കേട്ട് അവന്റെ നെറ്റി ചുളിഞ്ഞു… "ആരെ കൊല്ലാൻ.." " ആ ആളെ കൊന്നവരെ എല്ലാവരെയും കൊല്ലണം…. ഡൗഹയും ഡൗഹയുടെ ഭർത്താവും തമ്മിൽ പിരിഞ്ഞതിന് ശേഷമായിരുന്നു അവളുടെ ഉള്ളിൽ ഒരു കുഞ്ഞു ജീവനുണ്ടെന്ന് അവളാറിഞ്ഞത്… അന്നവൾ അവന്റെ കാല് പിടിച്ചെങ്കിലും അവൻ ആ കുഞ്ഞിനെയോ അവളെയോ ഏറ്റില്ല.. അതിൽ പിന്നെ അവൾക്കാ കുഞ്ഞിനോടും വെറുപ്പായിരുന്നു..

അബോർഷൻ ചെയ്യാൻ പോയപ്പോൾ ഞാനവളെ തടഞ്ഞു.. അവൾ കുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞാൽ ഞാൻ നോക്കി കോളാം എന്ന് പറഞ്ഞു...അങ്ങനെ അവൾ ദിയാന് ജന്മം നൽകി.. അന്നും അവൾ ആ കുഞ്ഞിനെ ചേർത്ത് നിർത്തിയില്ല.. സ്വന്തം കുഞ്ഞിനെ ഒന്ന് ചേർത്ത് നിർത്തുക പോലും ചെയ്യാത്ത ഒരമ്മ എത്രത്തോളം ക്രൂരയാണല്ലേ… " അവൾ പറഞ്ഞു നിർത്തി.. "എല്ലാവർക്കും അങ്ങനെ ആയിരിക്കില്ല.. ചിലർക്ക് ചില കാരണങ്ങൾ ഉണ്ടാവും.. അതും ഒരുപക്ഷെ തന്റെ കുഞ്ഞിനോടുള്ള സ്നേഹം കൊണ്ടാവും…." അത്‌ പറയുമ്പോൾ അവന്റെ മനസ്സാകെ ലക്കിയെ ഒന്ന് തൊടാൻ പോലും ഭയക്കുന്ന തന്നെ ചേർത്ത് നിർത്തി പൊട്ടി കരയുന്ന അവന്റെ ഉമ്മാന്റെ മുഖം ആയിരുന്നു.. "ആയിരിക്കാം.. പക്ഷേ ഡൗഹ ആ കാര്യത്തിൽ വല്ലാതെ ക്രൂരയായിരുന്നു.. അവനോടുള്ള ദേഷ്യം അവളാ കുഞ്ഞിനോടും തീർക്കുമായിരുന്നു.. അവളുടെ സ്വഭാവവും എന്റെ സ്വഭാവവും തികച്ചും വ്യത്യസ്തമായിരുന്നു… അവൾ ചെറുതായിട്ട് ഗുണ്ടാ പണിയൊക്കെ ചെയ്യുന്ന ഒരാളാണ്.. അങ്ങനെ ഇരിക്കെയാണ് അവൾക് കേരളത്തിൽ തന്റെ ശത്രുക്കൾ ഉണ്ടെന്ന വിവരം ലഭിച്ചത്.. ആ ആളെ കൊന്നവരൊക്കെ ആണെന്നറിഞ്ഞതും ഞാനും സമ്മതിച്ചു… അങ്ങനെയാണ് ഒരുദിവസം രാത്രി അവൾ കേരളത്തിൽ വന്നത്..

ഇവിടെ ഞങ്ങൾക്കാകെ അറിയാവുന്നത് ആ ചേട്ടനെ ആയിരുന്നു..അദ്ദേഹം അവൾക് വാടകക്ക് എന്ന് പറഞ്ഞു കൊടുത്തത് ഞങ്ങടെ വീട് തന്നെയാ...ഞങ്ങൾ ഇവിടുന്ന് പോവുന്ന സമയം ഉപ്പ അയാളെ ഏല്പിച്ചതായിരുന്നോ...." അവൾ ഓർത്തെടുത്തു പറഞ്ഞതും അവൻ അവളെ തന്നെ ഒന്ന് നോക്കി.. "ഞാനെന്താ രണ്ട് ദിവസം മുൻപ് കണ്ട നേരെ ചൊവ്വേ ഒന്ന് പരിജയം ഇല്ലാതെ നിന്നോട് ഇതൊക്കെ പറയുന്നതെന്ന് ചിന്തിക്കുന്നുണ്ടാവും അല്ലെ.. തനിക്കെന്നെ ചെറുതായിട്ട് സംശയം ഉണ്ടെന്ന് തോന്നി.. അത്‌ കൊണ്ടാ.." അത്രയും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു ദിയാനെയും എലയെയും വെള്ളത്തിൽ നിന്ന് കയറ്റി തുവർത്തി കൊടുത്തു.. തണുക്കുന്നു എന്ന് പറഞ്ഞു എല അവളെ ഇരുമ്പടക്കം പുണർന്നു.. അവൾ മുട്ട് കുത്തിയിരുന്നു എലയുടെ മുഖം കൈയ്യിൽ എടുത്തു.. "നിന്നെ കാണുമ്പോയൊക്കെ എന്റെ സ്വന്തം മകളായി കിട്ടിയിരുന്നേൽ എന്ന് തോന്നും.. You are so cute elaa…" അവള്ടെ കവിളിൽ തട്ടി ഡൗല പറഞ്ഞതും എല അവളുടെ ചെവിയോട് മുഖം ചേർത്ത് ഒരു കാര്യം പറഞ്ഞു കൊടുത്തു.. അവൾ പറഞ്ഞത് കേട്ട് ഡൗല അവളെയും ലൈത്തിനെയും ഒന്ന് മാറി മാറി നോക്കി.. "നീയെന്താടി കൊച്ചേ പറഞ്ഞെ…" "അതായത് മിയുമ്മാ.. മിയുമ്മ ലൈതിനോട് മിയുമ്മേടെ വയറ്റിൽ ബേബിയുണ്ടെന്ന് പറയണം..

അപ്പോൾ ലൈത് മിയുമ്മയെ കല്യാണം കഴിക്കും.. പിന്നെ നമ്മളാരാ.. മമ്മയും മോളും… എങ്ങനെ ഉണ്ട് എല മോളുടെ ബുദ്ധി.." എല സ്വയം ഒന്ന് തട്ടി പറഞ്ഞതും ഡൗല അവളെ ആകെ ഒന്ന് നോക്കി.. "നീയേത് സീരിയൽ ആണെടി കൊച്ചേ കാണുന്നെ..ഈ ബുദ്ധിയും കൊണ്ട് അങ്ങോട്ട് ചെന്നാൽ മതി നിന്റെ ലൈത് എന്നെ പീസ് പിസ് ആക്കി പൂച്ചക്കിട്ട് കൊടുക്കും.." ഡൗല എലയെ നോക്കി പറഞ്ഞതും എല അവളെ പുച്ഛിച്ചു.. "വേണ്ടെങ്കിൽ വേണ്ടാ.. ഞാനീ ഐഡിയയും വെച്ച് എസിയും ആയിട്ട് ഒന്ന് മുട്ടി നോക്കണം…" എല വലിയ കാര്യത്തിൽ പറഞ്ഞതും ഡൗല അവള്ടെ ചെവി പിടിച്ചു തിരിച്ചു.. "ഇനി ഇമ്മാതിരി വല്ലതും പറഞ്ഞാൽ ഞാൻ തല്ലും.." അവൾക് നേരെ കപട ദേഷ്യത്തിൽ പറഞ്ഞതും എല അവളെ മുഖം വീർപ്പിച്ചു നോക്കി… "നോക്കിക്കോ ഞാൻ ലൈതിനോട് പറഞ്ഞു കൊടുക്കും.. മിയുമ്മയെ ലൈത് തല്ലും…" മുഖം വീർപ്പിച്ചു അതും പറഞ്ഞു കൊണ്ട് എല ലൈത്തിന്റെ അടുത്തേക്ക് പോയി.. ഡൗല ദിയാനെ കൈയ്യിൽ എടുത്ത് ലെൻസ്‌ എടുത്ത് കണ്ണിൽ വെച്ച ശേഷം തന്റെ വീട്ടിലേക്കു oഓടി.. വീടിന്റെ മുന്നിൽ എത്തിയതും ദിയാനെ നിലത്തു വെച്ച് ശ്വാസം ആഞ്ഞു വലിച്ചു.. "ദീദി എന്തിനാ ഓടിയെ…" ദിയാൻ ചോദിച്ചതും ഡൗലയൊന്ന് പിന്നോട്ട് നോക്കി..

"അവളത് പോയി അങ്ങേരോട് പറയും.. അങ്ങേർക്കു അവളെന്ന് വെച്ചാൽ ജീവനാ.. അതോണ്ട് അഥവാ എന്നെ എന്തെങ്കിലും ചെയ്താലോ… ഇന്ത്യക്കൊരു വിശ്വ സുന്ദരിയെ നഷ്ടപ്പെടും.." അവൾ നെഞ്ചത്തുഴിയുന്നതിനിടയിൽ പറഞ്ഞു.. _____•🦋•______ " നിങ്ങടെ ഉമ്മാന്റേത് ഒരു സാധാരണ മരണമല്ലെന്നും ഒരു കൊലപാതകം ആയിരുന്നെന്നും ലൈത്തിന് വിവരം ലഭിച്ചു.. സ്വന്തം ഉമ്മാന്റെ ഗാധകരെ കണ്ട് പിടിക്കാൻ വേണ്ടിയായിരുന്നു ലൈത് ഈ വീട്ടിൽ നിന്നിറങ്ങിയതും.. പക്ഷേ അവർ എത്തിപ്പെട്ടത് അതിനേക്കാൾ വലിയ ദുരൂഹത്തകളിലേക്ക് ആയിരുന്നു… കേവലം ഒരു ചിത്രശലഭത്തിൽ നിന്നുള്ള ചിന്തകൾ എത്തി പെട്ടത് ആർക്കും തിരിച്ചറിയാൻ പറ്റാത്ത അത്രയും വലിയ ദുരൂഹതകൾ ആയിരുന്നു… നിങ്ങളുടെ ഉമ്മ ആരാണെന്നുള്ളത് തന്നെ അതിൽ പെട്ട ഒന്നായിരുന്നു.. ഇതിനിടയിൽ ലൈത്തിന് പ്രിയപ്പെട്ടത് എന്നോർക്കുന്ന എല്ലാം നഷ്ടപ്പെട്ടിരുന്നു.. ബാക്കി വന്നത് നീയും എലയും മാത്രമായിരുന്നു..നീ ജീവിച്ചിരിപ്പുള്ളത് ലൈത്തിന് അറിയില്ലായിരുന്നു.. നിനക്ക് നീ പോലും അറിയാതൊരു ജീവിതം ഉണ്ടായിരുന്നു.. നിന്നിൽ മറവി വന്നു മൂടിയൊരു ജീവിതം.. അതൊരിക്കലും നീ അറിയാതിരിക്കാൻ ആണ് ഹയാസും ലൈത്തും ആഹിക്കയും ചേർന്ന് പരിശ്രമിക്കുന്നത്…

നിന്റെ പാസ്റ്റ് എന്താണെന്ന് എനിക്കറിയില്ല.. പക്ഷേ അതിന് പിന്നിലാണ് ഇപ്പോൾ നടക്കുന്ന എല്ലാ പ്രശ്നങ്ങളും എന്നറിയാം.. " ശംസിയ പറഞ്ഞു നിർത്തിയതും ലക്കി അവളെ തന്നെ നോക്കി നിന്നു… പറയുന്നതിൽ പലതും കള്ളമാണെന്നും അവൾ തന്നോട് എന്തൊക്കെയോ മറച്ചു വെയ്ക്കുന്നുണ്ടെന്നും അവളുടെ മുഖത് വ്യക്തമായിരുന്നു.. "എന്റെ പാസ്റ്റിനെ കുറിച്ച് എന്തെങ്കിലും അറിയുമോ.." "ഞാൻ പറഞ്ഞില്ലേ എനിക്കൊന്നും അറിയില്ല… നിങ്ങളെ കുറിച്ച് അതികം അറിയണമെങ്കിൽ ആരും ഒപ്പമില്ലാതെ ഒരിക്കൽ എങ്കിലും ഹൈദരാബാദിൽ പോയാൽ മതി…" അത്രയും പറഞ്ഞു കൊണ്ട് ലക്കി ഇനിയെന്തെങ്കിലും ചോദിച്ചാലോ എന്ന് പേടിച്ചു ഷംസി റൂമിൽ നിന്ന് മുങ്ങി.. ലക്കിയൊന്ന് തല കുടഞ്ഞ ശേഷം തന്റെ കഴുത്തിൽ തൂങ്ങി കിടക്കുന്ന മഹറിലൂടെ കൈയ്യോടിച്ചു.. അവളുടെ ചുണ്ടുകൾ വിടർന്നു… എങ്കിലും കണ്ണിൽ വല്ലാത്തൊരു വേദന തളം കെട്ടി ഇരുന്നു.. അവൾ തന്റെയും ആഹിയുടെയും കഥയുടെ ബാക്കി ഓർത്തു.. •°•°•°•°°•°• "ഹായ് ലക്കീ ജാൻ…" അതും വിളിച്ചോണ്ട് അവൻ ലക്കിക്ക് അടുത്തേക്ക് നടന്നതും ദുആ അവന്റെ കൈ പിടിച്ചു വെച്ചു. "എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് റിമാൻ."........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story