🦋 THE TITALEE OF LOVE🦋: ഭാഗം 5

the titalee of love

രചന: സൽവ

പുറത്തു നിന്ന് എന്തോ ശബ്ദം കേട്ടതും അവൻ തായേ ഇറങ്ങി ചെന്ന. ലിവിങ് റൂമിൽ ശാകിരുമായി ചേർന്നിരിക്കുന്നയാളെ കണ്ടതും അവന്റെ കണ്ണുകളിൽ രൗദ്ര ഭാവം ഉടലെടുത്തു… ""ഇറങ്ങി പോവേടാ.. ..... മോനേ…"" അവൻ സോഫയിൽ നെളിഞ്ഞിരിക്കുന്ന ആബിദിനെ നോക്കി പറഞ്ഞെങ്കിൽ അവൻ ഇരുന്നെടുത്തു നിന്നൊന്ന് അനങ്ങുക പോലും ചെയ്യില്ലാ… "" ആബിദ് ഒരു കാര്യം വിചാരിച്ചിട്ടുണ്ടെങ്കിൽ അത്‌ ഉറപ്പായും ചെയ്തിരിക്കും… ഞാൻ ഇന്ന് നിന്റെ പെങ്ങൾ ലാക്കിയ യെ പെണ്ണ് കാണാൻ വന്നതാണെങ്കിൽ ഉറപ്പായും കണ്ടിരിക്കും ഉഷിരുണ്ടെങ്കിൽ തടയെടോ… "" അവൻ ബാക്കി പറയുന്നതിന് മുൻപ് അവന്റെ മുഖത്തൊരാളുടെ കൈ പതിഞ്ഞിരുന്നു.. എല്ലാവർക്കും മുൻപിൽ രൗദ്ര ഭാവത്തിൽ നിൽക്കുന്ന ലക്കിയെ കണ്ടതും അവൻ പോലുമറിയാതെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു… "" എത്ര തവണ ഞാൻ പറഞ്ഞു എന്റെ പിന്നാലെ നടക്കരുതെന്ന്...കേട്ടോ.. ഇല്ലാ.. ഇന്നിപ്പോൾ എന്നേ പെണ്ണ് കാണാൻ വന്നിരിക്കുന്നു… ഇതിന് മാത്രം ധൈര്യം നിനക്കെവിടുന്നാ… എല്ലാവരോടും അയിട്ട് പറയാ… ഇനി എനിക്കാരെങ്കിലും കല്യാണം ആലോചിച്ചു വന്നാൽ… കൊന്ന് കളയാനും മടിക്കില്ല… "" ഒരു താക്കീതോടെ എല്ലാവരെയും നോക്കിയത് പറയുമ്പോൾ അവളുടെ ഇരുകണ്ണിലെയും രൗദ്രഭാവം അവരെ ഭയപ്പെടുത്തിയിരുന്നു..

അപ്പോഴും ഹയാസിന്റെ മുഖത്ത് മാത്രം നിറഞ്ഞൊരു പുഞ്ചിരി തന്നെ ആയിരുന്നു.. ആബിദിന്റെ ഉമ്മ എന്ന് തോനിക്കുന്ന ഒരു സ്ത്രീ എഴുന്നേറ്റ് നിന്നൂ… ""സാബിറ നിർബന്ധിച്ചതോണ്ട് മാത്രമാ ഇവളെ പോലെ ഒരു ആഴ്ചക്ക് ഓരോ ചെക്കനെ കൊണ്ട് നടക്കുന്നവളെ പെണ്ണ് കാണാൻ വന്നത്.. ഒരുപാട് നന്ദിയുണ്ട് ഈ അപമാനത്തിന്…"" ആ സ്ത്രീ സാബിറയെ നോക്കി പറയുന്നത് കേട്ടു സാബിറ ലക്കിയെ തുറിച്ചു നോകിയെങ്കിലും ലക്കിയത് കണ്ട ഭാവം നടിച്ചില്ല..അവളുടെ മുഖത്ത് പുച്ഛം മാത്രമായിരുന്നു.. അവൾ മുഖത്തുള്ള ഭാവത്തോടെ തന്നെ ഇറങ്ങി പോവുന്ന ആ സ്ത്രീയെ നോക്കി.. ""ഇന്നിപ്പോൾ ഉമ്മ വേണ്ട എന്ന് പറഞ്ഞത് കൊണ്ട് മാത്രാ… വിടില്ല ഞാൻ ആഗ്രഹിച്ചതെന്തും നേടിയെടുത്തെ ആബിദിനെ തയക്കമുള്ളൂ… അത്‌ പോലെ നേടിയെടുത്തിരിക്കും നിന്നെയും.. കുറിച്ച് വെച്ചോ…"" ആബിദിന്റെ വാക്കുകൾ കേട്ടു ലക്കിയൊന്ന് ചിരിച്ച ശേഷം ഹയാസിനോട് ചേർന്ന് നിന്നു.. ""അതെ എനിക്കും നിന്നോട് പറയാനുള്ളൂ… പിന്നേ ദുആ യുടെ മരണവും അയിട്ട് നിനക്കെന്തെങ്കിലും ബന്ധം ഉണ്ടെന്നറിഞ്ഞാൽ ആ നിമിഷം കൊന്ന് കളയും.. അല്ലാതെ നിയമമാണ് എല്ലാം എന്ന് പറഞ്ഞു അഹ്‌ന ലൈലത്‌ നെ പോലെ വിട്ടു കൊടുക്കില്ല.. ദുആ അനുഭവിച്ചതിന്റെ ഇരട്ടി വേദന നിനക്ക് സമ്മാനിക്കും…""

അവൾ അവന്റെ കണ്ണിലേക്കു തന്നെ നോക്കി പറയുമ്പോഴും അവളുടെ ഇരു കൈയും ഹയാസ് മുറുക്കി പിടിക്കുന്നുണ്ടായിരുന്നു.. അല്ലെങ്കിൽ ഇപ്പോൾ തന്നെ ഇവിടെ അടുത്ത തല്ലും ഉണ്ടാവും എന്നുള്ളത് അവനുറപ്പായിരുന്നു.. അത്രമേൽ ലക്കി ആബിദിനെ വെറുക്കുന്നുണ്ടായിരുന്നു… ""ഏയ്‌.. അവളെ ഞാൻ അല്ലാ കൊന്നത്… ഞാൻ അവളെ കൊല്ലുമോ.. കൈയ്യിൽ കിട്ടിയിരുന്നേൽ വല്ലാതെയൊന്ന് സ്നേഹിക്കുകയല്ലേ ചെയ്യുള്ളു.."" ആബിദ് ബാക്കി പറഞ്ഞു തീരുന്നതിനു മുൻപ് ലക്കിയിൽ ഉണ്ടായിരുന്ന ഹയാസിന്റെ കൈ പതിയെ അയഞ്ഞു വന്നു.. നിമിഷ നേരങ്ങൾ കൊണ്ട് ആബിദിന്റെ മുഖത്തൊരാളുടെ കൈ പതിഞ്ഞിരുന്നു… അവൻ കത്തുന്ന കണ്ണുകളുമായി മുഖത്ത് കൈ വെച്ചു തലയുയർത്തി മുന്നോട്ട് നോക്കിയതും ഒരു പ്രത്യേക ചിരിയോടെ നിൽക്കുന്ന ലക്കിയെ ആയിരുന്നു കണ്ടത്… കണ്ണുകളിൽ ആരെയോ ചുട്ടേരിക്കാൻ ഉള്ള തീ ആളി കാത്തുന്നുണ്ടായിരുന്നു.. പക്ഷേ അവനെ അടിച്ചത് അവൾ അല്ലെന്ന് അവളെ നിൽപ് കണ്ടാൽ തന്നെ മനസ്സിലാവുമായിരുന്നു.. ""ഇത്തയല്ലാ ഞാനാ… ഒരുപക്ഷെ നീയിത് പറഞ്ഞത് താലുത്തായേ കുറിച്ചായിരുന്നേൽ ഞാൻ ക്ഷമിച്ചേനെ..പക്ഷേ നീയിപ്പോ പറഞ്ഞത് ദുഅ ഇത്തായേ കുറിച്ചാ.. നിനക്കറിയോ..

ചെറുപ്പത്തിൽ ലക്കിത്താക്ക് എന്നേ തീരെ ഇഷ്ടമില്ലാത്ത കാലത്ത്.. എന്നേ ചേർത്ത് നിർത്തി.. എന്നേ തന്റെ സൈക്കിൾ ന്റെ പിന്നിൽ കയറ്റി സ്കൂളിൽ കൊണ്ട് പോവും.. എന്നും കാണുമ്പോൾ എന്റെ ഇരുകവിളിലും പിടിച്ചു വലിക്കുമായിരുന്നു.. മരണം വരേ എന്നേ താലുത്തായേക്കാൾ ഏറെ സ്നേഹിച്ചത് അവരായിരുന്നു.. ഒരു പക്ഷേ എനിക്കും ഏറ്റവും ഇഷ്ടം അവരെ ആയിരുന്നു.. ആ ഇത്തായേ കുറിച്ച് ഇങ്ങനെ പറഞ്ഞ നിന്നെ ഈ നിമിഷം കൊന്ന് കളഞ്ഞാലോ എന്ന് വരേ എനിക്ക്‌ തോന്നുന്നുണ്ട്…"" ഹയാസ് ഇരു കണ്ണുകളും മുറുകെ അടച്ചു പറയുന്നത് കേട്ടു ലക്കി ഒരു പ്രത്യേക ഭാവത്തിൽ ആബിദിനെ നോക്കി.. ""ഇക്കാ പോവാം…"' ആബിദിന്റെ പെങ്ങൾ എന്ന് തോനിക്കുന്ന ഒരു പെൺകുട്ടി കണ്ണിന് മുകളിലെ സൺഗ്ലാസ് ഒന്ന് നേരെയാക്കി അവനെ വിളിച്ചതും അവൻ ലക്കിയെയും ഹയാസിനെയും ഒന്ന് തുറിച്ചു നോക്കിയ ശേഷം പുറത്തിറങ്ങി.. "" നിങ്ങളെ ആങ്ങളുടെ മോനേകൊണ്ട് എന്നേ കെട്ടിക്കാനുള്ള പൂതി ഒരിക്കലും നടക്കില്ലാ.. ലക്കിയുടെ അവസാന ശ്വാസം വരേ ഞാൻ അവനെ പോലെ ഒരുത്തനെ വിവാഹം കഴിക്കില്ല.. അത്രക്ക് ആഗ്രഹം ആണെങ്കിൽ നിങ്ങളുടെ പൊന്നാര മോളേ കൊണ്ട് കെട്ടിച്ചാൽ മതി.. പിന്നേ ആ സ്ത്രീ പറഞ്ഞല്ലോ ആഴ്ചക്ക് ഓരോ ചെക്കൻ എന്ന്…

ഇന്നേ വരേ ലാക്കിയ ത്വലേഹ ഒരന്യ പുരുഷന്റെ കൂടെയും നടന്നിട്ടില്ലാ.. ഇനിയൊരിക്കലും നടക്കുകയും ഇല്ലാ.. കാരണം ഞാൻ കണ്ടു പഠിച്ചത് ലത്തീഫ് എന്നയാളുടെ സംസ്കാരം ആണ്.."" ലക്കി പറയുന്നത് കേട്ടു സാബിറ എന്തോ പറയാൻ തുനിഞ്ഞതും ഹയാസ് അവരെ തടഞ്ഞു.. ലക്കി ചുറ്റുമോന്ന് വീക്ഷിച്ച ശേഷം കണ്ണുകൾ മുറുകെ അടച്ചു ഇറങ്ങി പോയി.. ''''''''''''''''''''''''''''''''''"""🦋''''''''''''''''"""""""""""" " നാളത്തെ ഫ്ളൈറ്റിൽ നമ്മുടെ team മുഴുവൻ നെടുമ്പാഷേറി എയർ പോർട്ടിൽ ചെന്നിരിങ്ങും.. അതിന് ശേഷം ബസ് യാത്രയും.. നിങ്ങൾക് അറിയാലോ ആലപ്പുഴ ജില്ലയിലെ allappey എന്ന കായലരികത്തു വെച്ചാണ് ഷൂട്ടിങ്..."" ഡയറക്ടർ പറയുന്ന ഓരോ കാര്യങ്ങളും ഡൗല ശ്രദ്ധയോടെ കേട്ടു നിന്ന ശേഷം തന്റെ ഹീറോ ആയി അഭിനയിക്കുന്നയാളോട് ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു.. ""ഡൗലായുടെ കല്യാണം കഴിഞ്ഞതാണോ…"" അവന്റെ ചോദ്യം കേട്ടു അത്രയും നേരം ഡൗലയുടെ മുഖത്തുണ്ടായിരുന്ന പുഞ്ചിരി പതിയെ മാഞ്ഞു തുടങ്ങി.. അതിന് മറുപടിയൊന്നും പറയാതെ അവൾ സൺഗ്ലാസ് എടുത്ത് വെച്ചു ഫിലിം സിറ്റിയുടെ പുറത്തിറങ്ങി..ചുറ്റുമോന്ന് വീക്ഷിച്ച ശേഷം ഇരു കണ്ണുകളും മുറുകെ അടച്ചു.. തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവൾ തന്നെ അറിയുന്നുണ്ടായിരുന്നു..

ഓർക്കാൻ ആഗ്രഹിക്കാത്ത പലതും അവളുടെ ഓർമയിലേക് വന്നൂ.. കണ്ണുകൾ വീണ്ടുമൊന്ന് മുറുകെ അടച്ച ശേഷം അവളുടെ മുഖത്തൊരു പ്രേത്യേക ചിരി വിരിഞ്ഞു.. ""ഒരു രഹസ്യം അധികനാൾ മറവിൽ നിൽക്കില്ല.. അത്‌ പോലെ തന്നെ ഒരു സത്യവും…എല്ലാം ഉടനെ തന്നെ പുറത്ത് വരും…"' അവളുടെ ചുണ്ടുകളത് മൊഴിയുമ്പോൾ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു..അവളൊന്ന് ചിരിച്ച ശേഷം സ്ട്രീറ്റ്‌ ലൈറ്റ്ന്റെ മങ്ങിയ വെളിച്ചത്തിന്റെ സഹായത്തോടെ മുന്നോട്ട് നടന്നു.. " Dayacēsi sēv cēyaṇḍi.. " ( രക്ഷിക്കണേ….) എന്നൊരലർച്ച കേട്ടതും അവൾ കണ്ണുകൾ മുന്നോട്ട് പായിച്ചു… യാന്ത്രികമെന്നോണം അവൾ ചീറി പാഞ്ഞു വരുന്ന ആ വാഹനത്തിന് മുന്നിൽ നിന്ന് ആ സ്ത്രീയെ പിടിച്ചു മാറ്റിയ ശേഷം ഒന്ന് നിർത്തുക പോലും ചെയ്യാത്ത ആ വാഹനത്തിലേക് തന്നെ ഉറ്റ് നോക്കി.. "Dhan'yavādālu" ( thanks ) ആ സ്ത്രീ അവളെ തന്നെ ഉറ്റ് നോക്കി പറയുന്നത് കെട്ടു അവളൊന്ന് പുഞ്ചിരിച്ചു.. ""എന്തെങ്കിലും പറ്റിയോ…"" അവളുടെ ചോദ്യം കേട്ടു അത്രയും നേരം അവളുടെ കൈയ്യിലെ ടാറ്റുവിലേക് തന്നെ ഉറ്റ് നോക്കിയിരുന്ന ആ സ്ത്രീ ശ്രദ്ധ മാറ്റി.. " കുഴപ്പം ഒന്നുമില്ലാ.. എങ്കിലും കൈക്ക് ചെറിയൊരു മുറിവുണ്ട്… "" അവർ തന്റെ കൈ പൊക്കി പറയുന്നത് കേട്ടു ഡൗലയും അങ്ങോട്ട് നോക്കി..

ചെറുതായി രക്തം പൊടിഞ്ഞു വരുന്ന ആ മുറിവ് കണ്ടാൽ തന്നെ അറിയാം ഇപ്പോൾ പറ്റിയതാവും എന്നുള്ളത്.. അവൾ തന്റെ ബാഗിൽ കൈയ്യിട്ട് ബാൻഡ് എയ്ഡ് തപ്പിയെങ്കിലും അവൾക് കിട്ടിയില്ലാ.. അവൾ ചുറ്റും നോക്കിയ ശേഷം അൽപ്പം ദൂരെയായി കാണുന്ന കടയിലേക് നോക്കി.. ""ഞാനിപ്പോൾ വരാവേ.. ഇവിടെ തന്നെ നിൽക്കണേ…"" അവൾ ആ സ്ത്രീയോട് അത്‌ പറഞ്ഞ ശേഷം മറു ഭാഗത്തുള്ള ആ കടയിൽ ചെന്നു ബാൻഡ് എയ്ഡ് വാങ്ങി..റോഡിന്റെ ഇരുഭാഗത്തേക്കും നോക്കിയ ശേഷം റോഡ് മുറിച്ചു കടന്നു.. "ഏയ്‌…"" അവൾ ചുറ്റും നോക്കി വിളിച്ചെങ്കിലും അവൾക് ആ സ്ത്രീയെ അവിടെ കാണാൻ സാധിച്ചില്ല… ""അവർ ഈ ചുരുങ്ങിയ സമയം കൊണ്ടെവിടെ പോയി.."" അവൾ വീണ്ടും അവരെ പരതി കൊണ്ട് ചുറ്റും നോക്കി മനസ്സിൽ മൊഴിഞ്ഞു.. "" attaa….. "" അവൾ നീട്ടി വിളിച്ചെങ്കിലും അവൾക് മറുപടി ലഭിച്ചിരുന്നില്ല..പെട്ടന്ന് എവിടെ നിന്നെന്നറിയാതെ ഒരു മനോഹര ഗീതം അവൾക് ചുറ്റും കേട്ടു.. അവൽപോലും അറിയാതെ അവൾ ആ പാട്ടിന് ചുവടുകൾ വെച്ചു.. സിനിമക്ക് വേണ്ടി പോലും ഒരു ചുവട് പോലും വെക്കാൻ അറിയാത്ത അവൾ തന്നെയാണ് ഈ അതിമനോഹരച്ചുവടുകൾ വെയ്ക്കുന്നത് എന്ന് അവൾക് വിശ്വസിക്കാൻ ആയില്ലാ..

ഒരു നിമിഷം താനിപ്പോൾ നടു റോട്ടിൽ ആണെന്നുള്ളത് അവളുടെ ഓർമയിലേക് വന്നതും അവൾ നിർത്താൻ ശ്രമിച്ചു..എങ്കിലും അതിനവൾക് സാധിച്ചില്ല..അവളുടെ കാലുകൾ പോലും അവളുടെ നിയന്ത്രണത്തിൽ അല്ലായിരുന്നു.. ആ മനോഹരഗീതത്തിന് അവൾ വെക്കുന്ന ചുവടുകൾ അവിടത്തെ വായു പോലും നോക്കി നിന്നു.. പെട്ടന്ന് ആ ഗീതം നിന്നു.. ഒന്ന് കറങ്ങിയ ശേഷം അവൾ നേരെ നിന്നു ശ്വാസം ആഞ്ഞു വലിച്ചു.. കണ്ണുകൾ മുറുകെ അടച്ചു തുറന്ന അവൾക് മുന്നിൽ ആ നീല നിറമുള്ള ചിത്ര ശലഭം പ്രത്യക്ഷപ്പെട്ടു.. ആ ശലഭം അതിന്റെ ഇരു ചിറകുകളും നിവർത്തി അതി സൂക്ഷ്മം വീക്ഷിച്ചാൽ മാത്രം കാണാൻ സാധിക്കുന്ന അതിന്റെ ഇരു കണ്ണുകളും ആകാശത്തേക്ക് ഉയർത്തി.. ഒരു നിമിഷം അവൾ അതിനെ തന്നെ ഉറ്റ് നോക്കി..പെട്ടന്ന് ആ ചിത്ര ശലഭം അവളുടെ മുന്നിൽ നിന്ന് അപ്രത്യക്ഷമായി… അവൾ കണ്ണുകൾ മുറുകെ അടച്ചു ചുറ്റും നോക്കി.. വാഹങ്ങൾ റോഡിലൂടെ പോവുന്നുണ്ട്… താൻ ഇപ്പോഴും ഫിലിം സിറ്റിയുടെ എൻട്രി യിൽ തന്നെ ആണെന്നുള്ളത് അവൾക് വിശ്വാസം വന്നില്ലാ.. ""അപ്പോൾ ഞാൻ റോഡിൽ എത്തിയില്ലേ നൃത്തം കളിചില്ലേ..എങ്കിൽ ഇതെല്ലാമൊരു സ്വപ്നം ആയിരുന്നോ.."" അവൾ സ്വയം ചോദിച്ചു… ""മാമ് എന്ത്‌ പറ്റി…"' തന്റെ pa ചോദിക്കുന്നത് കേട്ടു അവളൊന്ന് പുഞ്ചിരിച്ചു.. ______🦋_____

അവൾ ഒരു തരം ഭയത്തോടെ ആ ഇരുട്ട് നിറഞ്ഞ സ്ഥലം വീക്ഷിച്ചു.. പെട്ടന്ന് എവിടെ നിന്നെന്നറിയാതെ ഒരു വെളിച്ചം ആ സ്ഥലത്തേക്ക് കടന്നു വന്നു.. അവൾ കണ്ണുകളൊന്ന് ചിമ്മി തുറന്ന ശേഷം ചുറ്റും വീക്ഷിച്ചു.. ചുവറുകളിലെ ചിത്രങ്ങളെല്ലാം കണ്ടു അവളുടെ ചുണ്ടിലൊരു മനോഹരമായ പുഞ്ചിരി വിരിഞ്ഞു.. അവൾ തന്റെ കൈകൾ ചിത്രത്തിലൂടെ പായിച്ചു..പെട്ടന്ന് അതിൽ ഒരു ചിത്രത്തിലുള്ള മനുഷ്യൻ അവളെ നോക്കി പുഞ്ചിരിച്ചു..അവൾ ഭയന്നു കൊണ്ട് ചുവടുകൾ പിന്നോട്ട് വെച്ചു.. ഓരോ ചിത്രത്തിലൂടെയും കണ്ണുകൾ പായിച്ചു…അതെ ആ ചുവർ ചിത്രങ്ങളിലെ മനുഷ്യരെല്ലാം അവളെ നോക്കി പുഞ്ചിരിക്കുന്നു.. അവൾ കണ്ടത് വിശ്വസിക്കാനാവാതെ ഭയത്തോടെ ഒരു മുറിയിൽ കയറി ശ്വാസം ആഞ്ഞു വലിച്ചു.. എവിടെ നിന്നെന്നറിയാതെ അവിടമാകെ ഒരു മനോഹര ഗീതം പ്രതിഫലിച്ചു കേട്ടു… ആ മുറിയിലുണ്ടായിരുന്ന ശവപ്പെട്ടിയിലെ ശവ ശരീരങ്ങൾ ഉയർത്തെണീറ്റു… ആ പാട്ടിന് മനോഹരമായ ചുവടുകൾ വെച്ചു… അവൾ ഭയത്തോടെ ആ മുറിയിൽ നിന്നിറങ്ങി അവിടെയുള്ള ഓരോ മുറിയിലും കയറി.. എല്ലാ മുറിയിലെയും അവസ്ഥ ഇത് തന്നെ ആണെന്നറിഞ്ഞതും അവൾ എങ്ങോട്ടെന്നില്ലാതെ ഓടി..

ശ്വാസം ആഞ്ഞു വലിച്ചു കണ്ണുകൾ മുറുകെയടച്ചു തുറന്നതും അവൾക് മുന്നിലുള്ള ഇരുട്ട് നിറഞ്ഞ സ്ഥലം കണ്ടു അവൾ അലറി വിളിച്ചു… ""ആാാാ…."" ലക്കി അലറി കൊണ്ട് ചുറ്റും നോക്കി..താനിപ്പോൾ നില്കുന്നത് കായലോരത്തു തന്നെയാണ്.. നേരത്തെ കണ്ടതെല്ലാം വെറും സ്വപ്നം മാത്രംമായിരുന്നു.. അവൾ ഇരു കാലുകളും വെള്ളത്തിലിട്ടു..കയർ നിറമാനത്തിനുള്ള ചേരികൾ വെള്ളത്തിൽ പൊതിരാഞ് ഇട്ടിട്ടുണ്ട്.. അവളതെല്ലാമൊന്ന് വീക്ഷിച്ചു.. കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. ""ഒരു പക്ഷേ എന്റെ ഉപ്പയും ഉമ്മയും ഉണ്ടായിരുന്നെങ്കിൽ അവനെ പോലെ ഒരുത്തനെ എനിക്ക്‌ വേണ്ടി ആലോചിക്കുക പോലുമില്ലായിരുന്നു.. അവൻ… അവൻ.. കുറ്റം പറഞ്ഞതെന്റെ ദുആ യെ അല്ലെ.. അതിനുമാത്രം ധൈര്യം അവനെവിടുന്ന് കിട്ടി.. എന്റെ ദുആ പാവമല്ലായിരുന്നോ… എല്ലാവരെയും സ്നേഹിക്കാൻ മാത്രമല്ലേ അവനറിയുള്ളു.. പിന്നെന്തിനാ അവരൊക്കെ അവളെ… ഏഴ് മാസം ഗർഭിണിയായ അവളുടെ കുഞ്ഞിനെ.. കൊല്ലണം.. എല്ലാവരെയും എനിക്ക്‌ കൊല്ലണം..എന്റെ ദുആ യെ കൊന്ന എല്ലാവരെയും എനിക്കെന്റെ ഈ കൈ കൊണ്ട് കൊല്ലാണം.."" അവളുടെ കണ്ണുകളിൽ പക ആളി കത്തുന്നുണ്ടായിരുന്നെങ്കിലും കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..

അവൾ തന്റെ ഇരു കൈകളും മാറോട് ചേർത്ത് നിർത്തി.. അവൾ പോലുമറിയാതെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. ""മാമ് ആരെയെങ്കിലും കണ്ടോ…"" ബ്ലൂട്ടൂത് ഹെഡ്സെറ്റിൽ നിന്ന് വിശാലിന്റെ ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടി തലക്കുടഞ്ഞു… ""ഇല്ലാ ഇത് വരേ ആരും വന്നില്ലാ.. ഞാൻ നിന്നോട് ഈ സ്ഥലം പോലീസ് നിരീക്ഷണത്തിൽ വെക്കേണ്ട എന്ന് പറഞ്ഞതിന്റെ കാരണം.. ഈ കായലും കൊലയാളിയും ആയി എന്തോ ഒരു ബന്ധമുണ്ട്.. അത്‌ കൊണ്ട് ഇന്നും അയാൾ ഇവിടെ വരും എന്നായിരുന്നു എന്റെ ഊഹം.. പക്ഷേ…"" അവളതും പറഞ്ഞു ചുറ്റും നോക്കിയപ്പോൾ ആയിരുന്നു ആ ഹൗസ് ബോട്ട് അവളുടെ ശ്രദ്ധയിൽ പെട്ടത്..അവൾ കുറച്ചു അകലെയായി വെച്ച ഫോണിൽ കാൾ ഡിസ്‌ക്കണക്ട് ചെയ്തു അങ്ങോട്ട് നടന്നു.. ______🦋_____ "" ഇന്നത്തെ ദിവസത്തിനു എന്താ ഇത്രയും പ്രത്യേകത.. "" ഹൈദരാബാദിലെ ഒരു വീട്ടിൽ തന്റെ കൈയ്യിലേക് മധുരം വെച്ചു തരുന്ന തന്റെ അമ്മയെ നോക്കി ആ കുട്ടി ചോദിച്ചു.. ""ഇന്നാണ് ആഗ്നാ ഉത്സവ ദിവസം.. ഒരു പൗര്ണമിക്ക് ശേഷം വരുന്ന ദിവസം പെൺകുട്ടികളും ആൺകുട്ടികളും ചേർന്ന് ചില പ്രത്യേക ചുവടുകൾ വെക്കും.. അന്ന് ആ നാട്ടിൽ ഉള്ള ഓരോരുത്തർക്കും സന്തോഷ ദിവസം ആണ്.. ഹോത്രി മാണിക്യത്തിന് ശക്തി കൂടുന്ന ദിവസമാണ് അത്‌ എന്ന വിശ്വാസത്തിലാണ് ഈ ഉത്സവം നടത്തി വരുന്നത്.. ഇരുപത്തിയാർ വര്ഷങ്ങളായി ഈ ഉത്സവം നടത്താറില്ലാ…""

ആ അമ്മ ആ കുട്ടിയെ നോക്കി ഒരു പുഞ്ചിരിയോടെ പറഞ്ഞു.. (ഇങ്ങനെ ഒരു ഉത്സവം ഇല്ലാ.. ഇത് കഥക്ക് വേണ്ടി ഞാൻ ഉണ്ടാക്കിയതാണ്…) _____🦋______ ഇതേ സമയം ആ ഗുഹയിലെ ഹോത്രി മാണിക്യം പതിവിലുമധികം തിളങ്ങി.. ___________ "" ആഹ്… ആരതി ഏച്ചി പാവമാ.. "" വീഡിയോ കാളിൽ തന്റെ ഉമ്മയോടും ഉപ്പയോടും ചിരിയോടെ സംസാരിക്കുന്ന എല മോളേ കണ്ടതും ആരതിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. ""എന്നാ മോൾ വെച്ചോ.. "" മറുതലക്കൽ നിന്ന് എലയുടെ ഉമ്മ സെഹ്‌റ പറഞ്ഞത് കേട്ടു എല കാൾ ഡിസ്‌ക്കണക്ട് ചെയ്തു ഒന്ന് ശ്വാസം വലിച്ചു വിട്ടു തന്നെ തന്നെ ഉറ്റ് നോക്കി പുഞ്ചിരിക്കുന്ന ആരതിയുടെ ഊരയിൽ കൈ വെച്ചു കണ്ണ് കൂർപ്പിച്ചു നോക്കി.. "" എന്തിനാ എല മോളേ നോക്കുന്നത്.. നിങ്ങളെന്റെ ആരാ… "" കണ്ണും കൂർപ്പിച്ചു നോക്കി അവൾ ചോദിച്ചത് കേട്ടു ആരതിക്ക് എവിടെയോ ഒരു കൊച്ച് നോവ് തോന്നി.. ""അല്ലെങ്കിലും ഞാൻ നിന്റെ ആരാ….നിന്റെ ഉമ്മയും ഉപ്പയും അമേരിക്കയിൽ ആയത് കൊണ്ട് നോക്കുന്ന വെറുമൊരു ഗാർഡിയൻ.."" അത്‌ പറയുമ്പോൾ ആരതി കരയുന്നുണ്ട് എന്ന് കണ്ടതും എല ഓടി ചെന്നു അവളെ കെട്ടിപിടിച്ചു.. കണ്ണിലെ കണ്ണുനീർ തുടച്ചു കൊടുത്തു..അത്‌ കണ്ടു ആരതിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. ""എന്തിനാ കരയുന്നേ… കരഞ്ഞാൽ ഉമ്മയും ഉപ്പയും വഴക്ക് പറിയില്ലേ.ആരതിയേച്ചിയുടെ ഉമ്മക്കും ഉപ്പാക്കും സങ്കടം ആവില്ലേ.. ആരതിച്ചേച്ചിയുടെ ഉമ്മയും ഉപ്പയും എവിടെ..""

അവസാനമായി എല ചോദിച്ചത് കേട്ടു ആരതിയുടെ ചുണ്ടിലെ പുഞ്ചിരി പതിയെ മാഞ്ഞു തുടങ്ങി.. ""അമ്മ വീട്ടിലുണ്ട് സുഖമില്ലാ… അച്ഛൻ…"" ബാക്കി പറയാതെ അവൾ എലക്കൊരു വേദന കലർന്ന ചിരി സമ്മാനിച്ചു ബാക്കിയുള്ള ഡ്രസ്സ്‌ എല്ലാം മടക്കി വെച്ചു.. "" ചേച്ചീ… എനിക്കിപ്പോൾ കായലിൽ പോവണം.."" എല അവളുടെ ദാവണി തുമ്പിൽ പിടിച്ചു കൊണ്ട് പറഞ്ഞത് കേട്ടു ആരതി ചെയ്തോണ്ടിരുന്ന പണി നിർത്തി വെച്ചു അവളെ തുറിച്ചു നോക്കി.. ""ഏത് നേരവും ഒരു കായൽ..ഈ പാതിരാത്രി തലക്ക് വെളിവുള്ള ആരെങ്കിലും അങ്ങോട്ട് പോവുമോ.. നിന്നോട് ഞാൻ പറഞ്ഞില്ലേ അവിടെ പ്രേതമുണ്ടെന്ന്..'" പെട്ടന്ന് എല ആരതിയുടെ കൈയ്യിൽ മുറുകെ പിടിച്ചു.. എലയുടെ കണ്ണുകളിൽ ഒരു പ്രത്യേക ഭാവം ഉടലെടുത്തു.. ഒരു നിമിഷം ആരതി ഭയന്നു പോയി.. എലയൊന്ന് കഴുത്തു നേരിച്ച ശേഷം ആരതിയെ തന്നെ നോക്കി നിന്നു… "ആഹ് പോവാം.." ഏതോ ലോകത്ത് എന്നപോലെ ആരതി പറയുന്നത് കേട്ടു എലയുടെ ചുണ്ടിൽ ഗൂഢമായൊരു പുഞ്ചിരി വിരിഞ്ഞു.. പെട്ടന്ന് അവളുടെ കണ്ണുകൾ പഴയത് പോലെയായി…

""ചേച്ചീ വേഗം വാ… പോവാം…" അവൾ ആരതിയുടെ കൈ പിടിച്ചു വലിച്ചു ഒരു പുഞ്ചിരിയോടെ പറയുന്നത് കേട്ടു ആരതി ഒന്ന് ഞെട്ടി അവളെ നോക്കിയ ശേഷം ദാവണി തുമ്പിൽ കൈ തുടച്ചു വീട് പൂട്ടി എലയോടൊപ്പം ഇറങ്ങി നടന്നു.. രാത്രിയുടെ മനോഹാരിതയിൽ എലക്ക് പ്രത്യേക ഭംഗിയുള്ളത് പോലെ ആരതിക്ക് തോന്നി.. ആകാശത്തെകൊച്ച് നക്ഷത്രങ്ങളെ പോലെയായിരുന്നു അവൾ.. തിളങ്ങുന്ന കണ്ണുകളും സംസാരത്തിനിടയിൽ ചിരിക്കുമ്പോൾ വിരിഞ്ഞു വരുന്ന അവളുടെ നുണക്കുഴികളും അവളെ ആകർഷനീയമാക്കി.. ""ലിറ്റിൽ ആഞ്ചൽ.."" ആരതി ഒരു ചിരിയോടെ അവളെ നോക്കി മൊഴിഞ്ഞു.. ______🦋______ തിര തന്റെ താളത്തിൽ പാടുന്ന മനോഹരഗീതം ചുറ്റും കേൾക്കുന്നുണ്ടായിരുന്നു.. തീരത്തെ മുത്തമിടുന്ന തിരയെ കണ്ടാൽ ആർക്കും മനസ്സിലാവും അവരുടെ അഗാധമായ സൗഹൃദത്തെ.. കോവളം ബീച്ചിനോട് അടുത്തുള്ള ലൈറ്റ് ഹൌസിൽ നിന്നുള്ള വെളിച്ചത്തിൽ ദൂരെ നിന്ന് കരയോടടുക്കാൻ വെമ്പി ദൃതിയിൽ വരുന്ന തിരക്കളെ വരേ കാണാമായിരുന്നു.. അവൻ മുറുകെ അടച്ചിരുന്ന തന്റെ കണ്ണുകൾ വലിച്ചു തുറന്നു.. അവന്റെ ഇരു കണ്ണുകളിലും പകയുടെ തീ നാളങ്ങൾ ആളി കത്തി..

അതൊരു പൊതു സ്ഥലമാണെന്ന് പോലും നോക്കാതെ അവൻ മദ്യ കുപ്പിയിൽ നിന്ന് മദ്യം ഗ്ലാസ്സിലേക് ഒഴിച്ചു.. ആ ഗ്ലാസ് മൂക്കിനോട് അടുപ്പിച്ചു…അതിന്റെ ഗന്ധം പോലും അവനൊരു ലഹരിയായിരുന്നു..ഒരല്പം ചുണ്ടോട് അടുപ്പിച്ച ശേഷം ബാക്കി വന്നതവൻ കടൽ ജലത്തിലേക്ക് മറിച്ചു.. കൈകൾ കൊണ്ട് ആ ഗ്ലാസ്‌ നേരിച്ചമർത്തി.. ഉപ്പ രസമുള്ള കടൽ ജലത്തോട് അലിഞ്ഞു ചേരുന്ന തന്റെ രക്തത്തെയും മദ്യത്തെയും അവനൊരു ക്രൂരമായ ചിരിയോടെ നോക്കി നിന്നു… കണ്ണുകൾ ചെറുതായോന്ന് തിളങ്ങി.. ""ലാക്കിയ ത്വലേഹാ.. "" ഒരു നിമിഷം പോലും ഇടവേള കൊടുക്കാതെ അവന്റെ ചുണ്ടുകളത് മൊഴിയുന്നുണ്ടായിരുന്നു… ഇതെല്ലാം നോക്കി നിന്ന പിന്നിൽ ഉള്ളോരാളുടെ മുഖത്ത് ഞെട്ടൽ പ്രകടമായി… ""ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും അറിയപ്പെടുന്ന വക്കീൽ അഡ്വക്കേറ്റ് അഹ്‌സാൻ ബാഖിർ തന്നെയാണോ ഇത്.. "" മദ്യത്തെയും അവനെയും തന്നെ ഉറ്റ് നോക്കി കൊണ്ട് അയാൾ സ്വയം ചോദിച്ചു.. _____🦋______ കരിoxയില അനങ്ങി പോലും ഒരു ശബ്ദം ഉണ്ടാവാതിരിക്കാൻ ശ്രമിച്ചു കൊണ്ട് ലക്കി titalee tattoo boat ന് അരികിലേക് നടന്നു.. അവൾ പോലും അറിയാതെ അവൾക്കു പിന്നിൽ ആ നീല നിറമുള്ള ചിത്ര ശലഭം പ്രത്യക്ഷപ്പെട്ടു…..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story