🦋 THE TITALEE OF LOVE🦋: ഭാഗം 50

the titalee of love

രചന: സൽവ

"ഹായ് ലക്കീ ജാൻ…" അതും വിളിച്ചോണ്ട് അവൻ ലക്കിക്ക് അടുത്തേക്ക് നടന്നതും ദുആ അവന്റെ കൈ പിടിച്ചു വെച്ചു. "എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട് റിമാൻ." ദുഅ പറഞ്ഞതും അവൻ അവളിലേക്ക് നോട്ടം മാറ്റി.. "ലക്കിക്ക് ആരെയും ഓർമയില്ല.. അന്നത്തെ ആക്‌സിഡന്റ് ൽ അവളുടെ ഓർമ നഷ്ടപ്പെട്ടിരുന്നു… ദയവ് ചെയ്തു നീ അവളോട് അതിനെ കുറിച്ചൊന്നും സംസാരിക്കരുത്.." ദുആ അവനെ തടഞ്ഞതും അവനും അങ്ങനെ വെച്ചു.. ലക്കിയെ ഒറ്റക്ക് എവിടെയും വരാതിരിക്കാൻ അവർ മൂന്ന് പേരും ഒരുപോലെ ശ്രദ്ധിച്ചിരുന്നു.. അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി.. അതിനിടക്കാണ് ഒരിക്കൽ അവർ ഡൗലയെയും ഡൗഹയെയും പരിചയപ്പെട്ടത്.. ഡൗലയോടും ലക്കിയുടെ ഓർമ നഷ്ടപ്പെട്ട കാര്യം പറഞ്ഞത് കൊണ്ട് തന്നെ അവളും ആ രീതിയിൽ ആയിരുന്നു പെരുമാറിയത്.. "ദുആ.. ഈ ഡൗലായില്ലേ എന്റെ സെലിബ്രിറ്റി ക്രഷാണ്.. കല്യാണം കഴിക്കാണെങ്കിൽ അവളെ കെട്ടണം എനിക്ക് വല്ലാത്തൊരു ആഗ്രഹം ആണ്…" ഡൗലയെ തന്നെ ഉറ്റ് നോക്കി കൊണ്ട് അമൻ പറഞ്ഞത് ദുആയുടെ മുഖം വാടി.. അവനോടു പറഞ്ഞില്ലെങ്കിലും അവൾ അവനെയും അവളെറിയാതെ അവൻ അവളെയും പ്രണയിക്കുന്നുണ്ടായിരുന്നു.. "അതെന്തിനാ എന്നോട് പറയുന്നേ.." ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് ദുആ എഴുന്നേറ്റ് പോയതും ലക്കിയും അമനും ചേർന്ന് പൊട്ടി ചിരിച്ചു.. ആഹിയാപ്പോഴും ലക്കിയെ തന്നെ നോക്കി നില്കുകയായിരുന്നു… പിന്നീടങ്ങോട്ട് അമനും ഡൗലയും പ്രണയിക്കുന്നത് പോലെ തകർത്ത് അഭിനയിച്ചു… ഇതെല്ലാം ദുആക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു..

അങ്ങനെ ഇരിക്കെ ഒരു ദിവസം പൂൾ സൈഡിൽ ഇരുന്നു ദുആ കാണാൻ ആയിട്ട് സംസാരിച്ചു നിൽക്കുന്ന അവരെ കണ്ട് ദുആ കുശുമ്പ് കയറി അവരെ രണ്ട് പേരെയും പൂളിലേക്ക് തള്ളിയിട്ടു റൂമിലേക്ക് കയറി പോയി.. "നീയെന്തിനാ അവരെ തള്ളിയിട്ടേ.. അവരുടെ ഒരു റൊമാന്റിക് atmosphere അല്ലെ നീ ഇല്ലാതാക്കിയെ.." ലക്കി ചിരി അടക്കി പിടിച്ചു ദുആയോട് ചോദിച്ചു.. "ദേ നോക്ക്..അവനെ പ്രണയിച്ചത് ഞാനാ.. നീയും ഒരുത്തനെ പ്രണയിച്ചു നോക്കണം.. എന്നാലേ എന്റെ അവസ്ഥ മനസ്സിലാവുള്ളു…." ദുആ ദേഷ്യത്തിൽ പറഞ്ഞതും ലക്കി ഒന്നും അറിയാത്ത പോലെ അവളെ നോക്കി.. "നീയെന്താ പറഞ്ഞെ.." "യെസ്.. I love aman shayaan..ആദ്യ കാഴ്ചയിൽ തന്നെ വല്ലാതെ ഇഷ്ടമായിരുന്നു.. പിന്നീട് സ്വഭാവം കൂടെ മനസ്സിലായതും അത്രയ്ക്കും മനസ്സിൽ പതിഞ്ഞു.. അപ്പോഴാ അവന്റെ ഒരു സെലിബ്രിറ്റി…" പല്ല് കടിച്ചു അതും പറഞ്ഞു കൊണ്ട് ദുഅ തിരിഞ്ഞതും തനിക്ക് പിന്നിൽ ചിരിയോടെ നിൽക്കുന്ന അമനെയും ഡൗലയെയും കണ്ട് അവൾ ഞെട്ടി… "പറ്റിച്ചേ.. ഇവർ രണ്ടും പ്രണയിക്കുന്ന വെറുതെ അഭിനയിച്ചതായിരുന്നു.. അത്‌ കൊണ്ടെങ്കിലും നിന്റെ ഉള്ളിലുള്ളത് മനസ്സിൽ ആയല്ലോ.." ലക്കി ചിരിച്ചോണ്ട് അവത്കരികിലേക്ക് വന്നു പറഞ്ഞതും ദുആ കലിപ്പിൽ അവരെ നോക്കി മൂന്നിനേയും വലിച്ചു ബെഡിൽ ഇട്ടു പില്ലോ വെച്ച് പൊതിരെ തല്ലി..പൊട്ടി ചിരിച്ചോണ്ട് അവർ മൂന്നും അലറി വിളിച്ചു അവസാനം കൈ കടഞ്ഞതും ദുആ അടിക്കൽ നിർത്തി തന്നെ നോക്കി ഇളിക്കുന്ന മൂന്നിനേയും നോക്കി.. "I love you…." ഇളിച്ചോണ്ട് അമൻ പറഞ്ഞതും ദുആ അവനിട്ടു ഒന്ന് കൂടെ കൊടുത്തു കലിപ്പിൽ ഇറങ്ങി പോയി…

ബാക്കി മൂന്നും മുഖാ മുഖം നോക്കി പൊട്ടിച്ചിരിച്ചു.. അതിൽ പിന്നെ ദുആയും അമനും പുതിയ couple ആയി.. ലക്കി ഡൗലയ്ക്കൊപ്പം സിനിമയിലേക്ക് വന്നു..ഇതിനിടക്ക് ആയിരുന്നു ഒരു ദിവസം അഹ്‌സാൻ ലക്കിയെ പ്രൊപ്പോസ് ചെയ്തത്.. (ഇതിന് മുൻപ് ഒരു പാർട്ടിൽ പറഞ്ഞിട്ടുണ്ട്… ഒരു ഉത്സവം ഉള്ള സ്ഥലത്ത് വെച്ചിട്ട് അവളെ പ്രൊപ്പോസ് ചെയ്യുന്നതും അവൾ റേജക്റ്റ് ചെയ്യുന്നതും..) അതിൽ പിന്നെ ലക്കി ആഹിയോടും ദുആയോടും മിണ്ടാതെ ആയി… ദുആ കുറെ പിന്നാലെ നടന്നു സോറി പറഞ്ഞതും അവൾക് ക്ഷമിച്ചു കൊടുത്തു..പതിയെ പതിയെ അവൾക്കും അവനോടു തനിക്കുള്ള പ്രണയം മനസ്സിലായി.. രണ്ട് പേരും പരസ്പരം അവരുടെ പ്രണയം അറിയിച്ചു… ശേഷം കേരളത്തിൽ തിരിച്ചു വന്ന ശേഷം ഒരു കോളേജിൽ പിജി ക്ക് ചേർന്ന്… അവിടത്തെ ഫ്രഷേഴ്‌സ് dayude അന്ന് അമൻ ലക്കിയെ പ്രൊപ്പോസ് ചെയ്യുന്ന പണിഷ്മെന്റ് കിട്ടി.. അമൻ നല്ല ഫീലിൽ പ്രൊപ്പോസ് ചെയ്തതും ലക്കിയുടെ മനസ്സിലേക്ക് ആഹി തന്നെ പ്രൊപ്പോസ് ചെയ്തതായിരുന്നു കടന്നു വന്നത്..അവൾ പരിപാടി കഴിഞ്ഞതും കണ്ണ് നിറച്ചു അവനെ വാരി പുണർന്നു… "എനിക്ക് നീയില്ലേ പെണ്ണെ.. നീ മാത്രം...എന്ന് പറയുവോ…" അവൾ കണ്ണ് നിറച്ചു പറഞ്ഞതും അവൻ അവളുടെ കാത്തോരം മുഖം ചേർത്ത് വെച്ച് അങ്ങനെ പറഞ്ഞു.. അമൻ ലക്കിയെ പ്രൊപ്പോസ് ചെയ്തതിനേക്കാൾ ഏറെ കൈയ്യടികൾ അപ്പോൾ ലഭിച്ചു.. പക്ഷേ പിന്നീട് ആഹി llb ക്ക് പോയി.. അമനും ലക്കിയും പിജിയോട് ഒപ്പം തന്നെ upsc കോച്ചിങ്ങിനും ചേർന്ന്.. വർഷങ്ങൾ കഴിഞ്ഞു പോയി…. ആഹിയുടെയും ലക്കിയുടെയും ദുആയുടെയും അമന്റെയും കല്യാണം കഴിഞ്ഞു…

ദുആ ആറ് മാസം പ്രേഗ്നെന്റ്റും ലക്കി ഒന്നര മാസം പ്രേഗ്നെന്റ്റും ആണ്… ഇതിനിടക്ക് ആബിദ് എന്ന ഒരുവന്റെ ശല്യം ഉണ്ടായിരുന്നെങ്കിലും ആഹി ഒതുക്കി.. ആഹിയൊരു വക്കീലും ദുആ ഒരു ടീച്ചറും.. അമനും ലക്കിയും പോലീസും ആയി.. അങ്ങനെ ഒരു ദിവസം… "Happy birthday ഡിയർ…" ലക്കിയും ആഹിയും പരസ്പരം നോക്കി പറഞ്ഞ ശേഷം ഒന്ന് ചിരിച്ചു.. "ഒരേ വയസ്സും ഒരേ ദിവസം ബര്ത്ഡേയും അല്ലെ.. " ആഹി അതും ചോദിച്ചു കൊണ്ട് അവളെ എടുത്ത് വട്ടം കറക്കി… "ഡോ.. ഈ സ്നേഹം എന്നോടല്ല ബേബിയോട് ആണെന്ന് എനിക്കറിയാം.. എന്റെ birthday ഗിഫ്റ്റ് എവിടെ…" ലക്കി കൈ നീട്ടി ചോദിച്ചതും അവൻ അവളെ തായത്തിറക്കി റസിന് ആർട്ട്‌ ചെയ്ത ഒരു റോസ് ഫ്ലവർ അവൾക് നേരെ നീട്ടി.. "ഇതെന്താണെന്ന് ഓർക്കുന്നുണ്ടോ.. നിന്നെ ഞാൻ പ്രൊപ്പോസ് ചെയ്ത ദിവസം ഞാൻ നിനക്കൊരു റോസ് തന്നിരുന്നു.. അന്ന് നീ ഇത് വലിച്ചെറിഞ്ഞിരുന്നെങ്കിലും ഞാനത് സൂക്ഷിച്ചു വെച്ചിരുന്നു…" അവൻ പറഞ്ഞതും അവൾ വല്ലാത്തൊരു പുഞ്ചിരിയോടെ അവനെ ചേർത്ത് നിർത്തി അവന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. വാതിലിൽ നിർത്താതെയുള്ള മുട്ടൽ കേട്ടതും രണ്ടാളും മാറി നിന്നു ഡോർ പോയി തുറന്നു.. "Happy birthday… കല്യാണം കഴിഞ്ഞേ പിന്നെ ആർക്കും എന്നെ വേണ്ടാ….ബേബി ദേ നോക്ക് നിന്റെ മാമനും ദുയമ്മയെ വേണ്ടാ..ലെവന് ലെവന്റെ കെട്ടിയോളെ മതി പോലും.."

ദുആ കണ്ണ് നിറച്ചു വീർത്തു വന്ന വയറിൽ തൊട്ട് പറഞ്ഞതും ആഹിയൊന്ന് ചിരിച്ചു.. "Happy birthday.. ഇനി അതും പറഞ്ഞു തുടങ്ങേണ്ട…" അങ്ങനെ അവർ പരസ്പരം happy birthday പറഞ്ഞു.. മൂന്ന് പേരും തായത്ത് പാർട്ടി നടത്തുന്ന സ്ഥലത്തേക്ക് പോയപ്പോൾ ആയിരുന്നു എവിടെ ബാനറിൽ happy birthday 5 s എന്നേയുതി വെച്ചത് കണ്ടത്.. അവർ അവരെ തന്നെ ഒന്ന് എണ്ണി നോക്കിയതും അവർ മൂന്ന് പേരെ ഉണ്ടായിരുന്നുള്ളു.. ബാക്കി രണ്ട് പേർ ആരാണെന്ന് നോക്കിയപ്പോൾ ആയിരുന്നു സ്റ്റേജിൽ ചിരിച്ചോണ്ട് നിൽക്കുന്ന ഡൗഹയെയും ഡൗലയെയും കണ്ടത്.. അവരഞ്ച് പേരും കൂടെ കേക്ക് കട്ട്‌ ചെയ്തു. "എന്നാലും അഞ്ച് പേരുടെ ഓക്കെ birthday എങ്ങനെയാ സെയിം ദിവസം വന്നത്…" ഫോട്ടോ എടുക്കുന്നതിനിടയിൽ അഞ്ച് പേരെയും നോക്കി അമൻ പറഞ്ഞു.. "കോ ഇൻസിഡൻസ് ..അല്ലാതെയെന്ത്..." അവൻ തന്നെ അതും പറഞ്ഞോണ്ട് ഫോട്ടോ ഓക്കെ എടുത്തു. പെട്ടെന്ന് ദുആയുടെ ഫോൺ റിങ് ചെയ്തതും അവൾ ഫോൺ കൊണ്ട് ദൂരേക്ക് മാറി നിന്നു.. ഫോണുമായി തിരികെ വന്ന ദുആയുടെ മുഖത്ത് വല്ലാത്തൊരു ഭയമായിരുന്നു എന്ന് എല്ലാവരും ശ്രദ്ധിച്ചിരുന്നു..പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിൽ എല്ലാം ദുആയുടെ പെരുമാറ്റം എന്തിനെയോ ഭയക്കുന്നത് പോലെയായിരുന്നു.. അതിനിടക്കായിരുന്നു ഡൗലയ്ക്ക് മാളിൽ വെച്ച് ഒരു കൊച്ചു കുട്ടിയെ രക്ഷിച്ച മാസ്ക്കിട്ട ചെക്കനോട് വല്ലാത്തൊരു പ്രണയം തോന്നിയത്… ഓരോ നിമിഷവും അവൾ അവന് പിന്നാലെയായിരുന്നു… അത്രമേൽ അവൻ അവളിൽ പടർന്നു പിടിച്ചു.. ഇന്നേ വരേ മുഖം പോലും കണ്ടിട്ടില്ലെങ്കിലും അവളവനെ ഭ്രാന്തമായി പ്രണയിച്ചു.. അവന് വേണ്ടി മരിക്കും എന്ന അവസ്ഥയിൽ വരേ അവൾ എത്തിപ്പെട്ടു..അങ്ങനെ അവനെ തേടിയുള്ള യാത്രയിൽ ആയിരുന്നു ഒരാൾ അവനെ ab എന്ന് വിശേഷിപ്പിക്കുന്നത് അവളുടെ ശ്രദ്ധയിൽ പെട്ടത്.. അവനെ പോലെ തന്നെ മാസ്കിട്ട ഒരു പെൺകുട്ടി.. "നീ സത്യമാണോ പറയുന്നത്.. നിനക്കവനോട് പ്രണയമാണോ.." ചെറു ചിരിയാലെ അത്‌ പറയുന്ന ആ പെൺകുട്ടി അത്‌ ചോദിക്കുമ്പോൾ ഡൗല അതെ പെൺകുട്ടിയുടെ കണ്ണിൽ ആളി കത്തുന്ന പകയുടെ തീ നാളങ്ങൾ കണ്ടില്ലായിരുന്നു…

"അതെ.. എനിക്കെന്തോ അവനെ വല്ലാതെ ഇഷ്ടമാണ്.. അവനെ പ്രൊപ്പോസ് ചെയ്യാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ.. നിനക്കവനെ നല്ലവണം അറിയില്ലേ…" ഡൗല ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചെങ്കിലും ഉള്ളിൽ അവൾ ക്രൂരമായോന്ന് ചിരിച്ചു.. "അവനെ നിനക്ക് സ്വന്തമാക്കണമെങ്കിൽ നിനക്കൊരു തടസം മാത്രമേ ഉള്ളു.. അവന്റെയൊരു പെങ്ങൾ.. അവളേത് സമയവും അവന്റെ കൂടെയുണ്ടാവണം.. നീ പ്രൊപ്പോസ് ചെയ്യുന്ന സമയത്ത് അവളെ അവിടുന്ന് ഒന്ന് മാറ്റിയാൽ മാത്രം മതി.. അവനും നീയും തമ്മിൽ ഒക്കെ ആയാൽ അവനവളെ പറഞ്ഞു മനസ്സിലാക്കിക്കോളും.." ഉള്ളിൽ ഊറി ചിരിച്ചു കൊണ്ട് അവൾ പറഞ്ഞതും ഡൗല ഒരുനിമിഷം ചിന്തിച്ചു.. "പക്ഷേ എങ്ങനെ.." "ദേ ഇതാണ് അവളുടെ നമ്പർ ഈ നമ്പറിലേക്ക് വിളിച്ചു ഞാൻ പറയുന്ന സ്ഥലത്തേക്ക് പോവാൻ പറയണം...അങ്ങനെയാണേൽ അവളെ നിനക്ക് അകറ്റാം.." അതും പറഞ്ഞു കൊണ്ട് അവൾ ഡൗലയ്ക്ക് ദുആയുടെ നമ്പർ കൊടുത്തു.. ഡൗല താൻ ഇത്രയും കാലം കാത്തിരുന്നതിനെ തനിക്ക് ലഭിക്കാൻ പോവുന്നതിന്റെ സന്തോഷത്തിൽ തിരിഞ്ഞു നടന്നു.. ആ നീല കണ്ണുകളിൽ എന്തെന്നില്ലാത്ത തിളക്കം ഉടലെടുത്തു.. പെട്ടെന്നെന്തോ ഓർത്ത പോലെ അവളാ പെൺകുട്ടിക്ക് നേരെ തിരിഞ്ഞു.. "എന്തായിരുന്നു പേർ.." " നൈല ഇനാം.. " അതും പറഞ്ഞു കൊണ്ട് നൈല ദൂരേക്ക് നടന്നു പോവുന്ന ഡൗലയെ നോക്കി.. തന്റെ വഴിയിൽ ഉള്ള എല്ലാ തടസങ്ങളെയും ഒരേ സമയം ഇല്ലാതാക്കാൻ പോവുന്നതിന്റെ സന്തോഷം ആയിരുന്നു നൈലയിൽ.. "അഹ്‌സാൻ ബാഖിർ എന്റെതാ… എന്റേത് മാത്രം.. ഞാൻ പ്രണയിച്ചത്രയും ആരും അവനെ പ്രണയിച്ചിട്ടില്ല..

വരുന്ന എല്ലാ തടസങ്ങളെയും ഞാൻ കൊന്ന് കളയും… ദുആമിയ അമനിനെ കൊല്ലാൻ ജോണിന് അവൾ അന്നത്തെ കൊലപാതകങ്ങൾ കണ്ടിട്ടുണ്ടെന്ന് അറിയിച്ചു.. ഇപ്പോൾ ഇതേ അവളെ തീർക്കാൻ അതിനേക്കാൾ എളുപ്പമുള്ള മാർഗം എന്നെ തേടിയെത്തിയിരിക്കുന്നു…" ഭ്രാന്തമായി അത്‌ പറയുമ്പോൾ അവളുടെ മനസ്സാകെ ആഹിയുടെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു.. ഓരോ നിമിഷവും അവന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ അവൾ ചെയ്യുന്ന കഷ്ടപ്പാടുകൾ ആയിരുന്നു.. "എന്റെ പ്രണയമാ അവൻ… അവന് വേണ്ടി ആരെ കൊല്ലാനും ഞാൻ തയ്യാറാണ്.. ഇപ്പോഴിതാ എനിക്കും അവന്റെ ഭാര്യക്ക് ഉള്ളത് പോലെയുള്ള ശക്തി ലഭിക്കാൻ എന്റെ ഉമ്മയെ പോലും തള്ളി പറഞ്ഞു ഹോത്രി മാണിക്യം കൈകലാക്കാൻ നോക്കുന്നു.." സ്വയം പറഞ്ഞു കൊണ്ടവൾ മറ്റൊരു ഷോപ്പിൽ നിൽക്കുന്ന ആഹിയെ നോക്കി.. പെട്ടന്ന് അവന്റെ അടുത്തേക്ക് ലക്കി വന്നതും അവൾക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. ലക്കിയോടുള്ള ദേഷ്യം അവൾ തന്റെ കൈയ്യിൽ ഉള്ള പ്ലാസ്റ്റിക് ബോട്ടിലിനോട് തീർന്ന്.. "നാളത്തെ ദിവസത്തോടെ നീയും ഇവനും തമ്മിൽ പിരിഞ്ഞിരിക്കും…" ആഹിയോട് ചിരിയോടെ സംസാരിക്കുന്ന ലക്കിയെ നോക്കി കൊണ്ട് അതും പറഞ്ഞു കൊണ്ടവൾ തന്റെ കാറിൽ കയറി ഇരുന്നു ഫോൺ എടുത്ത് ആർക്കോ വിളിച്ചു.. "ഹലോ മിസ്റ്റർ വിഘ്‌നേഷ് ഇത് ഞാനാണ് നൈലാ ഇനാം.. നിങ്ങളുടെ ഓക്കെ ബോസ്സ് നുസ്രത് ഭീഗത്തിന്റെ മകൾ..അന്നത്തെ ഹൗസ് ബോട്ട് കൊലപാതകത്തിന്റെ ഏക ദൃക്സാക്ഷി ദുആ മിയ അമനെ നാളെ ഞാൻ പറയുന്ന സ്ഥലത്ത് പോയാൽ നിങ്ങൾക് കൊല്ലാം.." അതും പറഞ്ഞു കൊണ്ട് അവൾ ഡൗലയോട് ദുആയോട് പറയാൻ പറഞ്ഞ സ്ഥലം അവർക്കും പറഞ്ഞു കൊടുത്തു… അതിന് ശേഷം ഫോൺ എടുത്ത് മറ്റൊരാളെ വിളിച്ചു.. "ഹരേ നൈലാ ബേട്ടി…."

" നിങ്ങളെനിക്കൊരു ഹെല്പ് ചെയ്യണം.. നാളെ സ്റ്റാർ ഗോഡൗണിന്റെ പുറത്ത് നിൽക്കുന്ന നീല കണ്ണുള്ള ഒരു പെൺകുട്ടിയെ നിങ്ങൾ ലോറിയിടിച്ചു കൊന്ന് കളയണം.. പേർ ദൗലാ ഫറാൽ.. ഫോട്ടോ ഞാൻ അയക്കാം.. " അയാളോട് അതും പറഞ്ഞു കൊണ്ട് അവൾ ഡൗലയുടെ ഫോട്ടോ അയാൾക് അയച്ചു. "എന്റെ ab യെ പ്രണയിക്കുന്ന നീയും എന്റെ വഴിയിൽ തടസമാണ് ദൗലാ..അത്‌ കൊണ്ട് തന്നെ നിന്നെയും ഞാൻ കൊന്ന് കളയും.. പിന്നെയാ ലക്കി.. അവൾ നീയും അവനും ഒരുമിച്ചു നിൽക്കുന്നത് കണ്ട് തനിയെ അവനിൽ നിന്ന് അകന്നോളും…" വല്ലാത്തൊരു ആവേശത്തോടെ അതും മൊഴിഞ്ഞു കൊണ്ട് നൈല വണ്ടി മുന്നോട്ട് എടുത്തു.. _____•🦋•_____ "ദുആ എന്താ നിന്റെ പ്രശ്നം.." എന്തോ ഭയത്തോടെ തന്റെ വീർത്തു വന്ന വയറ് തടവി കൊണ്ട് കണ്ണ് നിറയ്ക്കുന്ന ദുആയെ നോക്കി ലക്കി ചോദിച്ചതും ദുഅ അവളെ വാരി പുണർന്നു പൊട്ടി കരഞ്ഞു… "എനിക്ക് പേടിയാ ലക്കീ.. എന്റെ കുഞ്ഞിന് ജന്മം നൽകാൻ പോലും എനിക്ക് പറ്റില്ലെന്നുള്ള പേടിയാ… ആഹിയോട് പറഞ്ഞാൽ അവനെല്ലാവരെയും ഒതുക്കും.. പക്ഷേ… അവര് പറയാ.. ആഹിയോട് പറഞ്ഞാൽ നിന്നെ കൊല്ലും എന്ന്… നീ പോയാൽ പിന്നെന്തിനാ ലക്കീ ഞാൻ..നിന്റെ മിയ നിന്നെ ഇഷ്ടപ്പെട്ടതിന്റെ പകുതി പോലും എനിക്ക് നിന്നെ സ്നേഹിക്കാൻ കഴിഞ്ഞില്ല.. എന്നോട് എല്ലാത്തിനും ക്ഷമിച്ചു തരണേ..." പൊട്ടി കരയുന്നതിനിടയിൽ അവൾ പറഞ്ഞതും ലക്കി അവളെ പിടിച്ചു മാറ്റി.. "എന്താ.. നീയീ പറയുന്നേ…" ലക്കിയത് ചോദിച്ചപ്പോൾ ദുആ എന്തോ പറയാൻ തുനിഞ്ഞെങ്കിലും റൂമിന്റെ പിറത്തൂടെ ആഹി നടക്കുന്നത് കണ്ട് അവൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി.. അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോഴും ലക്കിയുടെ മനസ്സിൽ ദുആയുടെ പെരുമാറ്റം ആയിരുന്നു..

പിറ്റേ ദിവസം ഡൗലയോടൊപ്പം അവർ എല്ലാവരും ഒരു റെസ്റ്റുറന്റിൽ ഇരിക്കുകയായിരുന്നു.. "ഞാനിപ്പോൾ വരാവേ.." അവരോട് അതും പറഞ്ഞു കൊണ്ട് ഡൗല കുറച്ചു ദൂരേക്ക് മാറി നിന്നു അവളുടെ പുതിയ ഫോണിൽ നിന്ന് നൈല തന്ന നമ്പറിലേക്ക് ഡയൽ ചെയ്തു. "ഹലോ… ഇന്ന് രാത്രിയൊന്ന് പാർക്കിലേക്ക് വരണേ…" അത്രമാത്രം പറഞ്ഞു കാൾ ഡിസ്‌ക്കണക്ട് ചെയ്ത ഡൗലയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു… അങ്ങനെ രാത്രിയപ്പോൾ ദുആയും ലക്കിയും ചേർന്ന് പാർക്കിലേക്ക് പോവുകയും അവിടെ വെച്ച് ദുആ കൊലപ്പെടുകയും ചെയ്തു.. (മുൻപൊരു പാർട്ടിൽ വിശദീകരിച്ചു പറയുന്നുണ്ട്…) "ആ… ആഹീ.. നമ്മടെ ദുആ…." ഫോൺ എടുത്ത് ആഹിക്ക് വിളിച്ച ശേഷം ലക്കി വല്ലാത്തൊരു വിറയലോടെ ദുആയുടെ ജീവനറ്റ ശരീരത്തിലേക്ക് ഉറ്റ് നോക്കി കൊണ്ട് അവൾ പറയുന്നതിന് മറുതലക്കൽ നിന്ന് മറുപടി ഒന്നും ഇല്ലായിരുന്നു.. "ആഹീ.." "ലക്കീ നീ പിന്നെ വിളിക്ക്.. ഞാനിപ്പോൾ ചെറിയ തിരക്കിലാ.." അതും പറഞ്ഞു ആഹി കാൾ ഡിസ്‌ക്കണക്ട് ചെയ്തു… അവൾ വീണ്ടും വീണ്ടും വിളിച്ചെങ്കിലും അവൻ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു വെച്ചു.. അമനിനെ വിളിച്ചിട്ടും അവസ്ഥ അത്‌ തന്നെയായിരുന്നു..

ലക്കിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ തോണി.. "ദുആ.. എഴുന്നേൽക്ക് ദുആ.. നീയും അവരും ചേർന്ന് എന്നെ പറ്റിക്കുകയല്ലേ.. നീയില്ലാതെ എനിക്ക് പറ്റില്ലെന്ന് അറിയുന്നതല്ലേ.. കളിക്കാതെ എഴുന്നേൽക്കാൻ നോക്ക്.. ഞാൻ വേണമെങ്കിൽ നിനക്ക് zinger ബർഗർ വാങ്ങി തരാം… നിന്റെ ബേബി പുറത്ത് വരണ്ടേ ദുആ.." വീണ്ടും ദുആയുടെ കൈ കുലുക്കി അവൾ പറഞ്ഞതും ദുആയുടെ കൈ അവളിൽ നിന്ന് ഊർന്നു വീണു.. "ദുആ…." അലറി വിളിച്ചു കൊണ്ട് ലക്കി അവളെ വാരി പുണർന്നു..എവിടെയാകെ ആൾക്കാരെ തപ്പിയെങ്കിലും ഒരു മനുഷ്യനെ പോലും കണ്ടില്ല.. "ആഹി ചിലപ്പോൾ സ്റ്റാർ ഗൗഡൗണിൽ ഉണ്ടാവും…" ഓർത്തെടുത്തു കൊണ്ട് അവൾ ദുആയുടെ ശരീരം ഒരു സൈഡിലേക്ക് മാറ്റി വെച്ചു ഓടി കൊണ്ട് ഗൗടൗണിലേക് പോയി.. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞിട്ടായിരുന്നു.. അവളുടെ മനസ്സാകെ ദുആയെ കണ്ട് മുട്ടിയത് മുതൽ ഉള്ള ഓരോ സംഭവങ്ങളും തെളിഞ്ഞു വന്നു.. ഗൗടൗണിന്റെ ഉള്ളിൽ നിന്ന് ആഹിയുടെ ശബ്ദം കേട്ടതും അവൾ അകത്തു കയറി… "ആഹീ.. ദുആ…." അത്രമാത്രം പറഞ്ഞു മുന്നോട്ട് നോക്കിയ ലക്കി തന്റെ മുന്നിലുള്ള കാഴ്ച കണ്ട് വിശ്വാസം വരാതെ ചുവരിലൂടെ ഊർന്നിറങ്ങി..അവൾക് തന്റെ ശരീരം തളരുന്ന പോലെ തോന്നി.......... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story