🦋 THE TITALEE OF LOVE🦋: ഭാഗം 51

the titalee of love

രചന: സൽവ

"ആഹീ.. ദുആ…." അത്രമാത്രം പറഞ്ഞു മുന്നോട്ട് നോക്കിയ ലക്കി തന്റെ മുന്നിലുള്ള കാഴ്ച കണ്ട് വിശ്വാസം വരാതെ ചുവരിലൂടെ ഊർന്നിറങ്ങി..അവൾക് തന്റെ ശരീരം തളരുന്ന പോലെ തോന്നി… "I love you ab…" അവനെ വാരിപ്പുണർന്നു കൊണ്ട് പറയുന്നവളെ അവൻ തന്നിൽ നിന്ന് തള്ളി മാറ്റി.. "ദൗലാ.. നീയെന്താ ഈ പറയുന്നത്.." ദേഷ്യത്തിൽ അതും ചോദിച്ചോണ്ട് ആഹി തന്റെ മുഖത്ത് നിന്ന് മാസ്ക് അയിച്ചു മാറ്റി.. അവന്റെ മുഖം കണ്ടതും അവൾക് ആ നിമിഷം ഈ ഭൂമി പിളർന്നിരുന്നെങ്കിൽ എന്ന് തോന്നി… താനിത്രയും കാലം ഹൃദയത്തിൽ കൊണ്ട് നടന്നു പ്രണയിച്ചത് തന്റെ കൂട്ടുകാരിയുടെ ഭർത്താവിനെ ആണെന്നുള്ളത് അവളിൽ കുറ്റബോധം ഉണർത്തി.. അതിനേക്കാൾ ഏറെ അവളിൽ വേദനയായിരുന്നു.. "സോറി.. ഞാൻ ആൾ…" വാക്കുകൾക്ക് വേണ്ടി പരത്തുന്ന അവളുടെ കണ്ണുകൾ നിറയാൻ വെമ്പി നില്കുന്നുണ്ടായിരുന്നു.. "ഡൗലാ…" ലക്കിയുടെ അലർച്ച കേട്ടതും ആഹി ഡൗലയും ഞെട്ടികൊണ്ട് അങ്ങോട്ട് നോക്കി.. ലക്കിയുടെ സ്വരത്തിൽ കലർന്ന ഡൗലയോടുള്ള വെറുപ്പ് അവളിൽ ചെറിയ ഭയം ഉടലെടുക്കാൻ കാരണമായി.. "നീ.. നിന്നെ ഞാൻ കൊല്ലും.." അവത്കരികിലേക്ക് വന്നു അവളുടെ കോളറിൽ പിടിച്ചുയർത്തി കൊണ്ട് ലക്കി ദേഷ്യത്തിൽ അലറിയതും ആഹി അവളെ പിടിച്ചു മാറ്റി…

"നീയെന്താ ലക്കീ ഒരുമാതിരി ക്ളീഷേ നായികമാരെ പോലെ എന്നെ സംശയിക്കാണോ ." അവൻ അവളുടെ കണ്ണിലേക്കു ഉറ്റ് നോക്കി ചോദിച്ചു.. "ഞാൻ ഇന്നേ വരേ നിന്നെ സംശയിച്ചിട്ടില്ല… അല്ലെങ്കിലും ഇവളെ പോലെ ഒരുത്തിയുടെ കൂടെ നിന്നെ കണ്ടെന്നു കരുതി സംശയിക്കാൻ എനിക്ക് നിന്റെ പ്രണയത്തിന്റെ വാല്യൂ അറിയായികയില്ല.. പക്ഷേ ഈ %& ഇവൾ.. ഇവളുടെ ആവശ്യം നടക്കാൻ ആരെയും കൊല്ലാൻ പോലും മടിക്കാത്തലാണ്… എനിക്ക് കൊല്ലണം ഇവളെ..അതോണ്ട് എന്നെ വിട്ടേ…" അന്നാധ്യമായിട്ട് ആയിരുന്നു ആഹി ലക്കിയെ ഇത്രയധികം ദേഷ്യത്തിൽ കണ്ടത്… "എന്താ… നിന്റെ പ്രശ്നം ലക്കീ.. " "ഇവളെന്റെ ദുആയെ കൊന്നു ആഹി… എന്റെ ദുആയെ കൊന്നു…" അതും പറഞ്ഞോണ്ട് അവൾ അവനെ പിടിച്ചു മാറ്റി ഡൗലയ്ക്ക് നേരെ തിരിഞ്ഞു.. ആഹി വിശ്വാസം വരാതെ എവിടെ തറഞ്ഞു നിന്നു.. കണ്ണുകളിൽ പലതും മിന്നി മറഞ്ഞു.. കണ്ണുകൾ നിറഞ്ഞു വന്നു.. അതിനിടയിൽ അവന്റെ കണ്ണുകൾ നിസ്സഹായ ആയി നിൽക്കുന്ന ഡൗലയുടെ കണ്ണുകൾ ഒപ്പി എടുത്തിരുന്നു.. "ഞാനൊന്നും…." ഡൗല വിറയലോടെ മൊഴിഞ്ഞു.. "നീ ഒന്നും അറിഞ്ഞിലല്ലേ.. നീ വിളിച്ചിട്ടല്ലേ അവൾ അങ്ങോട്ട് വന്നത്.." ലക്കിയത് പറഞ്ഞപ്പോൾ ആയിരുന്നു ഡൗലയ്ക്ക് നൈല തന്നെ അതിവിദഗ്തമായി പറ്റിച്ചിരുന്നു എന്ന സത്യം മനസ്സിലായത്.. "ഒന്നും അറിഞ്ഞോണ്ടല്ല ലക്കീ…"

നിറഞ്ഞ കണ്ണാലെ അവൾ പറഞ്ഞതും ലക്കി അവളെ തന്നെ നോക്കി നിന്നു.. "നീയെന്തായിരുന്നു ലക്കീ അവളെ ശ്രദ്ധിക്കാതിരുന്നേ…" ആഹി ചോദിച്ചതും അവൾ ഒരുനിമിഷം നിന്നു.. തന്റെ അശ്രദ്ധ കാരണം കൂടെയല്ലേ ദുആ മരിച്ചത്.. മനസ്സിൽ ഉയർന്നു വന്നു.. "ആ കൊച്ചു കുട്ടിയാ എല്ലാത്തിനും കാരണം.. എനിക്ക് പേടിയാ കൊച്ചു പെൺകുട്ടികളെ.." അതും മൊഴിഞ്ഞു കൊണ്ടവൾ ആ ഗോഡൗണിൽ നിന്ന് ആരെയും നോക്കാതെ ഇറങ്ങിയോടെ.. ലക്കീ എന്ന് വിളിച്ചു ഡൗലയും ആഹിയും അവൾക് പിന്നാലെ ഓടി.. നൈല ഏല്പിച്ച ലോറി കുതിച്ചു വന്നതും ഡൗല അവളെ പിടിച്ചു മാറ്റാൻ നോക്കി പക്ഷേ ആ ലോറി വന്നത് ഡൗല ലക്കിയെ മാറ്റിയ സ്ഥലത്തേക്ക് ആയിരുന്നു… ലോറി ലക്കിയെ ഇടിച്ചതും അവൾ ദൂരേക്ക് തെറിച്ചു പോയി.. ഡൗലയും ആഹിയും അവത്കരികിലേക്ക് ഓടി ചെന്ന്… ആറ് ദിവസങ്ങൾ ശേഷം.. കണ്ണുകൾ തുറന്ന ലക്കി ചുറ്റും നോക്കി.. ആദ്യം തന്നെ അവളുടെ കണ്ണുകൾ പരതിയത് ആഹിയെ ആയിരുന്നു.. അവിടെയെവിടെയും അവനെ കണ്ടില്ലെന്നുള്ള അവളിൽ വേദന പടർത്തി... "ഹലോ ലാക്കിയ.. നിനക്ക് ബോധം വന്നല്ലോ.. Thankgod.. നിന്റെ കുഞ്ഞിനെ രക്ഷിക്കാൻ പറ്റിയില്ലെങ്കിലും നിന്നെ തന്നെയെങ്കിലും പറ്റിയല്ലോ.." ഒരു നേഴ്സ് അവളെ നോക്കി പറഞ്ഞതും ലക്കി തന്റെ വയറിലൂടെ കൈ ഓടിച്ചു.. ഒരു നിമിഷം അവളുടെ ഹൃദയം നിലച്ചു.. ഒന്നര മാസം കൊണ്ട് തന്നെ അവൾ ഒരമ്മയായിരുന്നു.. കണ്ണുകൾ നിറഞ്ഞു…

അവളുടെ മനസ്സിലേക്ക് തന്നെ ലോറിക്ക് മുന്നിലേക്ക് തള്ളിയ ഡൗലയുടെ മുഖം വെറുപ്പോടെ തെളിഞ്ഞു വന്നു.. "നീയാ ദൗലാ…എന്നിൽ നിന്ന് എന്റെ കുഞ്ഞിനേയും ദുആയെയും അകറ്റിയത്…" അവൾ വെറുപ്പോടെ മൊഴിഞ്ഞു.. "ഇത്താ.." അതും വിളിച്ചോണ്ട് ഹയാസ് അകത്തേക്ക് കയറി വന്നപ്പോഴും അവളുടെ നോട്ടം ചെന്നത് അവന്റെ പിന്നിലേക്ക് ആയിരുന്നു.. "ആഹി ദുആയുടെ അടുത്താണോ…" "ആഹി എവിടെ പോയെന്ന് ആർക്കും അറിയില്ല..ഈ ആക്സിഡന്റിന് ശേഷം ആരും അവരെ കണ്ടിട്ടില്ല…" അവൻ പറഞ്ഞതും അവളുടെ മുഖം വാടി.. അവളും അവന്റെ ഒരു ചേർത്ത് നിർത്തൽ എങ്കിലും ആഗ്രഹിച്ചിരുന്നു.. ആ നിമിഷം അവൾ ആഗ്രഹിച്ചത് അവന്റെ സാന്നിധ്യം ആയിരുന്നു.. "ദുആ.." "മറവ് ചെയ്തു…" ഹയാസ് പറഞ്ഞതും അവളൊന്നും പറയാതെ കിടന്നു.. മനസ്സിലേക്ക് മുൻ കഴിഞ്ഞ സംഭവങ്ങൾ തെളിഞ്ഞു വന്നു… അതിന് ശേഷം ഡൗല പലപ്പോഴും ലക്കിയെ തേടി വന്നെങ്കിലും ലക്കി അവളെ തന്നിൽ നിന്ന് അകറ്റി.. ഡൗല ഡിപ്രെഷൻ സ്റ്റേജിലേക്ക് തള്ളപ്പെട്ടു..

ലക്കി ആഹിയെയും തേടി നടന്നു അവസാനമായിട്ട് അവൾ ആഹിയുടെ വീട്ടിലേക്ക് ചെന്ന്.. "ദേ നിങ്ങളുടെ മോൾ മരിക്കാൻ കാരണമായ നിങ്ങടെ മരുമോൾ.." ഇഷ ഉമ്മയോട് പറഞ്ഞതും അവർ ലക്കിയെ തന്നെ വെറുപ്പോടെ നോക്കി.. "നീയെങ്ങോട്ടാടി കയറുന്നെ.." അവർ അവൾക് നേരെ അലറി വിളിച്ചു.. അവൾ അവരോട് അവന് വേണ്ടി കെഞ്ചിയെങ്കിലും അവർ അവനെ കുറിച്ചൊന്നും പറയാൻ തയ്യാറായില്ല.. (ഇവിടെ നടന്ന സംഭവങ്ങൾ മുൻ കഴിഞ്ഞ ഒരു പാർട്ടിൽ പറഞ്ഞിട്ടുണ്ട്..) അവൾ അവനെ കാത്തിരുന്നു.. അവനെ തേടാത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു.. പതിയെ പതിയെ അവൾക് ഈ സാഹചര്യത്തിൽ തന്നെ ഒന്ന് ചേർത്ത് നിർത്തുക പോലും ചെയ്യാത്ത അവനോടു വെറുപ്പ് തോന്നി തുടങ്ങി… •°•°•°•°•°•°•°•°• ഇതെല്ലാം കഴിഞ്ഞിട്ട് ആറ് മാസം ആയെന്ന് അവളോർത്തു… എന്തൊക്കെയോ ചിന്തിച്ചു കൂട്ടി അവൾ കിടക്കുമ്പോൾ ആയിരുന്നു ഫോൺ റിങ് ചെയ്തത്… "ഹലോ.. മാം.. " പിന്നീട് മറുതലക്കൽ ഉള്ള ആൾ പറയുന്നത് കേട്ട് അവൾ ഞെട്ടലോടെ എഴുന്നേറ്റ് നിന്നു.. "അവളെ അറസ്റ്റ് ചെയ്തില്ലേ പിന്നെയെങ്ങനെ വീണ്ടും അങ്ങനെയൊരു കൊലപാതകം…" അവൾ ഞെട്ടലോടെ ചോദിച്ചു.. "നമ്മൾ അറസ്റ്റ് ചെയ്ത ആളല്ല പ്രതി.. അത്‌ കൊണ്ടാവും ഇങ്ങനെയൊന്ന് സംഭവിച്ചത്…" "ഒരൊറ്റ ബോഡി മാത്രമേ ഉള്ളുവോ.. അല്ലെങ്കിൽ പഴയത് പോലെ രണ്ടെണ്ണമുണ്ടോ…" ലക്കി ചോദിച്ചു ഒന്നേ ഉള്ളുവെന്ന് മറുതലക്കൽ നിന്നുള്ള മറുപടി കേട്ട് അവൾ കാൾ ഡിസ്‌ക്കണക്ട് ചെയ്തു..

താനിത് വരേ കണക്ക് കൂട്ടിയതെല്ലാം തെറ്റാണെന്ന് തെളിയുക്കുന്നതല്ലേ ഈ കൊലപാതക.. അവൾക്കെന്താ ചെയ്യേണ്ടത് എന്നൊന്നും മനസ്സിലായിരുന്നില്ല.. എങ്കിലും അവൾ വേഗം തന്നെ യൂണിഫോം എടുത്തിട്ട് കായലിന്റെ അടുത്തേക്ക് പോയി. _____•🦋•_____ "ലൈത്തിന് ഭാര്യയുണ്ടായിരുന്നു പ്രാണാ.. അല്ലെങ്കിലും ഞാനാരെയും പ്രണയിക്കാൻ അർഹയല്ലാ..ആദ്യമായിട്ട് ഞാനൊരുത്തനെ പ്രണയിച്ചത് കാരണം എത്ര പേരുടെ ജീവിതവും ജീവനും ആണില്ലാതായത്… ഇതും അങ്ങനെ തന്നെയാവും.. " കണ്ണ് നിറച്ചു കൊണ്ട് അതും പറഞ്ഞു കൊണ്ട് ഡൗല പ്രാണയെ നോക്കി.. "ഭാര്യക്ക് എന്ത് പറ്റി.. അവന്റെ കൂടെയൊന്നും കാണാറില്ലല്ലോ.." പ്രാണ അവളുടെ മനസ്സറിയാൻ ചോദിച്ചു.. "അവൾ മരിച്ചു എന്ന് പറഞ്ഞു.." താല്പര്യമില്ലാത്ത മട്ടിൽ ഡൗല പറയുന്നത് കേട്ട് പ്രാണയ്ക്ക് നീയാ അവന്റെ ഭാര്യ എന്ന് അവളോട് പറയണം എന്നുണ്ടായിരുന്നു.. "അവൾ മരിച്ചില്ലേ.. അവനിനി ഒരു ഭാര്യെ വേണ്ടെങ്കിലും എലക്ക് ഒരു ഉമ്മയെ വേണ്ടി വരും..അവൾക്കാണെങ്കിൽ നീയെന്നെ പറഞ്ഞാൽ ജീവനാണ്.. പിന്നെയെന്താ നിനക്കവനെ പ്രണയിക്കുന്നതിനൊരു തടസം.. സത്യത്തിൽ നീയല്ലേ അതിന് ഏറ്റവും വലിയ അർഹ…"

പ്രാണ ചോദിച്ചതും ഡൗല ഒന്നും പറയാതെ ബാൽക്കണിയിൽ വെച്ച് എന്തോ കളിചോണ്ട് പൊട്ടി ചിരിക്കുന്ന ലൈത്തിനെയും എലയെയും നോക്കി നിന്നു.. "അവരെ രണ്ട് പേരെയും എനിക്ക് വേണം.." അതും പറഞ്ഞോണ്ട് ഡൗല തിരിഞ്ഞതും അവളുടെ കൈ തട്ടി പ്രാണയുടെ ബാഗ് നിലത്ത് വീണു.. അതിൽ നിന്ന് ടാറ്റുവിൽ ഉപയോഗിക്കുന്ന നീല ചായം പുറത്തേക്ക് ഉരുണ്ട് വന്നതും ഡൗലയത് കൈയ്യിൽ എടുത്തു..അതിൽ പുരണ്ട് കിടക്കുന്ന ഉണങ്ങുക പോലും ചെയ്യാത്ത രക്തം കണ്ട് ഡൗല നെറ്റി ചുളിച്ചു പ്രാണയെ നോക്കി.. "നീയിതും കൊണ്ട് എവിടെ പോയതായിരുന്നു… ഇതിലെന്താ ഈ ചോര… നിന്റെ കൈക്കെന്തെങ്കിലും മുറിവ് പറ്റിയോ…" ഡൗലയുടെ ചോദ്യം കേട്ട പ്രാണയൊന്ന് പതറി.. "അത്‌… പിന്നെ.. ഞാൻ.." അവൾ വാക്കുകൾക്ക് വേണ്ടി പരതിയതും ഡൗല കൈ ഉയർത്തി അവളെ തടഞ്ഞു. "കള്ളം പറയേണ്ടാ.. എനിക്ക് സത്യം മാത്രം കേട്ടാൽ മതി.." ഡൗല പറഞ്ഞതും പ്രാണ അൽപം മുൻപ് നടന്ന സംഭവങ്ങൾ ഡൗലയോട് പറഞ്ഞു.. •°•°•°•°•°•°• കെട്ടിയിട്ട സ്ഥിതിയിൽ ഉള്ള അയാളുടെ ശരീരത്തിലൂടെ ഒരു മൊട്ട് സൂചി കൊണ്ട് നേരിയ രീതിയിൽ വരകൾ വരച്ച ശേഷം അതിലേക്ക് ഒരു കുപ്പിയിൽ ഉള്ള സിട്രിക് ആസിഡ് സ്പ്രേ ചെയ്യുന്ന അവനെയും സിട്രിക് ആസിഡ് മുറിവിൽ തട്ടുമ്പോൾ നീറി പൊളഞ്ഞു വേദന കൊണ്ട് അലറുന്ന അയാളെ ഒന്ന് നോക്കിയ ശേഷം പ്രാണ അവരിൽ നിന്ന് മുഖം തിരിച്ചു… "ആഹി മോനെ എന്നെയൊന്നും ചെയ്യല്ലേ…"

കരഞ്ഞോണ്ട് പറയുന്ന അയാളുടെ വാക്കുകൾ കേട്ട അവൻ ആവേശത്തോടെ അയാളുടെ ശരീരത്തിൽ വീണ്ടും വരകൾ വരച്ചു. "ഒന്നും ചെയ്തില്ലല്ലേ… അന്നെനിക്ക് ഹൈദരാബാദിൽ പോവേണ്ട അത്യാവശ്യം വന്നില്ലായിരുന്നെങ്കിൽ തന്നെ ഞാൻ അന്നേ കണ്ട് പിടിക്കുമായിരുന്നു.. എന്ത് ചെയ്യാനാ ദൈവം നിനക്ക് ആറ് മാസം അതികം വിധിച്ചിരുന്നു.. ഇനി നിന്നെ ഒരു ദിവസം പോലും ജീവിക്കാൻ ഞാൻ അനുവദിക്കില്ല.." അതും പറഞ്ഞോണ്ട് കൊണ്ട് അവൻ അതെ പിൻ തന്നെ അയാളിൽ കുത്തി ഇറക്കി… "ഞാനൊന്നും ചെയ്തില്ല മോനെ.. എന്നെ നിനക്ക് അറിയാവുന്നതല്ലേ…" "അതെ.. അത്‌ തന്നെയായിരുന്നു നിങ്ങൾ മുടലെടുത്തതും.. ഓർമ വെച്ച കാലം മുതൽ നിങ്ങളുടെ വഞ്ചിയിൽ അല്ലായിരുന്നോ ലക്കിയും ദുആയും യാത്ര ചെയ്തത്.. സ്നേഹത്തോടെയല്ലായിരുന്നോ അവൾ നിങ്ങളെ ചന്ദ്രേട്ടാ എന്ന് വിളിച്ചിരുന്നത്.. ഇപ്പോൾ കേവലം കുറച്ചു പൈസക്ക് വേണ്ടി അവളെ കൊന്ന് കളയാൻ ശ്രമിച്ചില്ലേ.. ആ കൊലപാതകം നേരിട്ട് കണ്ടെന്ന പേരിൽ ലെനയെയും കൊന്നൊടുക്കിയില്ലേ.. ആ തന്നെ ഒരിക്കലും ഞാൻ വെറുതെ വിടില്ല..ഞാൻ നിന്നെ കൊന്നിരിക്കും.. പക്ഷേ അതിന് മുൻപ് എനിക്കൊന്നറിയണം ആർക് വേണ്ടിയാ നീയീ കൊലപാതകങ്ങൾ ഓക്കെ ചെയ്തത്.. ഇതിന് പിന്നിലും ഹൌസ് ബോട്ട് കൊലപാതകത്തിന് പിന്നിൽ ഉള്ളവർ തന്നെയാണോ.." അവൻ അയാലിലേക്ക് നോക്കി ക്രൂരമായ ചിരിയോടെ ചോദിച്ചതും അയാളൊന്ന് ശ്വാസം വലിച്ചു വിട്ട് അവനെ നോക്കി.

"രണ്ട് പേരെയും കൊന്നത് നിങ്ങൾ പറഞ്ഞ ഹൗസ്ബോട്ട് കൊലപാതകത്തിന് പിന്നിൽ ഉള്ളവർ പറഞ്ഞിട്ട് തന്നെയാണ്.. പക്ഷേ ഞാനവരെ ചതിക്കുകയാണ്.. എന്നെ നിയന്ത്രിച്ചതെല്ലാം അവളായിരുന്നു… നൈലാ ഇനാം.. അവൾക് നീയെന്ന് വെച്ചാൽ ജീവനാണ്.. നിനക്ക് വേണ്ടി മാത്രമാണ് അവൾ ജീവിക്കുന്നത് പോലും.. നിന്നെ നേടാൻ അവൾ കൊന്നൊടുക്കിയ ആൾക്കാർക്ക് കണക്കില്ല.. എന്തിന് ഈ ടാറ്റു കൊലപാതകം പോലും അവൾ ചെയ്തത് നിനക്ക് വേണ്ടിയാണ്…" അയാൾ പറഞ്ഞു നിർത്തിയതും അവൻ ഞെട്ടിയിരുന്നത് അവളുടെ പേർ കേട്ടായിരുന്നു.. അതുപോലെ തന്നെ അവനെ നേടാൻ അവളെന്തിന് ഈ ടാറ്റുകൊലപ്പാതകം ചെയ്‌തെന്ന് അവനിൽ ഉയർന്നു.. കാരണം അവനും ഈ മരണപ്പെട്ടവരും തമ്മിൽ യാതൊരു ബന്ധവും ഇല്ലായിരുന്നു.. "അവളെന്തിനാ ലെനയെയും ദുആയെയും കൊന്നത്.." "ദുഅ നിന്നെ നേടാൻ അവൾക് തടസമാവുമെന്ന് അവൾക് തോന്നിയിരുന്നു… ലെന നിന്നോട് ചേർന്ന് നിൽക്കുന്നതും സംസാരിക്കുന്നതും അവൾക് സഹിക്കില്ലായിരുന്നു.. എന്തിന് നീ ലെനയെയും കൊണ്ട് അവൾക് മുന്നിൽ വരേ പോയി.. അത്‌ കൊണ്ട് തന്നെ അവൾക് ലെനയോട് പകയായിരുന്നു.." ചന്ദ്രൻ മുറിവിൽ നിന്ന് എരിവ് വലിച്ചു പറഞ്ഞതും ആഹി വീണ്ടുമൊന്ന് ഞെട്ടി.. തനിക്കറിയാവുന്ന ആളാണോ ഈ നൈല അവൻ സ്വയം ചോദിച്ചു… പിന്നീടൊരു വാക്കിനോ ഒന്നിനും നില്കാതെ അവൻ അയാളെ കൊന്നിരുന്നു…

"ഇയാളുടെ ശരീരത്തിൽ ആ ടാറ്റു വരച്ചേക്ക്.. പ്രാണയോട് അതും പറഞ്ഞു കൊണ്ട് ആഹി പുറത്തേക്ക് പോയതും പ്രാണയൊന്ന് ശ്വാസം വലിച്ചു വിട്ട് അയാളുടെ ശവ ശരീരത്തിൽ താൻ ആറ് വർഷം കൊണ്ട് പഠിച്ചെടുത്ത ആ ചിത്രശലഭത്തിന്റെ ടാറ്റു വരച്ചെടുത്തു അയാളുടെ ശരീരത്തിൽ നിന്ന് രക്തം അവളുടെ കൈയ്യിൽ ആയതും അവൾ ചായത്തിന്റെ കുപ്പിയിൽ പുരട്ടിയ ശേഷം ആഹിയെ നോക്കി.. "നീ പോയിക്കോ.. ബാക്കി ഞാൻ നോക്കിക്കോളാം…" ആഹി പറഞ്ഞതും പ്രാണ അവിടെന്ന് ഇറങ്ങി. •°•°•°•°•°•°•°• പ്രാണ പറഞ്ഞു തീർന്നതും ഡൗല അവളെ തന്നെ വല്ലാത്തൊരു ഞെട്ടലോടെ നോക്കി നിന്നു… ദുആയെ കൊന്നത് ചന്ദ്രൻ ആണെന്ന് അവൾക് വിശ്വാസം വന്നില്ല.. അവളും എലയോടൊപ്പം പലപ്പോഴുമായി നിൽക്കുന്ന അയാളെ അവൾക്കും അറിയാമായിരുന്നു.. "പോലീസ് കേസ് ആവില്ലേ…." "ഗ്രേറ്റ്‌ അഡ്വക്കേറ്റ് അഹ്‌സാൻ ബാഖിർ എന്റെ കൂടെയുള്ളപ്പോൾ ഞാനെന്തിന് പേടിക്കണം…" അതും പറഞ്ഞോണ്ട് പ്രാണ പോയതും ഡൗല ഒരു നിമിഷം നിന്ന ശേഷം തലക്കുടഞ്ഞു.. _____•🦋•____ തന്റെ മുന്നിലുള്ള ശവ ശരീരം കണ്ട ലക്കി ഞെട്ടി നിന്നു.. "ചന്ദ്രേട്ടൻ…" ഞെട്ടലോടെ മൊഴിഞ്ഞു കൊണ്ട് അവൾ ആ ശരീരത്തിലേക്ക് നോക്കി.. മറ്റു കാര്യങ്ങൾ ഓരോന്നും നോക്കി.. ബോഡി പോസ്റ്റ്മോർട്ടത്തിന് വേണ്ടി അയച്ചു.. അവൾക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു.. അവൾക്കറിയുന്നത് വെച്ച് ചന്ദ്രൻ ഒരു നല്ല മനുഷ്യൻ ആയിരുന്നു അവളോർത്തു..

വിശാലിനോട് കാര്യങ്ങൾ സംസാരിച്ച ശേഷം അവൾ അവിടുന്ന് തിരിച്ചു തന്റെ വീട്ടിലേക്ക് തിരിച്ചു.. _____•🦋•______ "നീ ആരാണ് എന്നാണ് ചോദിക്കുന്നത്.. അഹ്‌സാൻ ബാഖിർ നിന്നെ ഇത്രമേൽ ഇഷ്ടപ്പെടാൻ എന്ത് കാരണമാ ഉള്ളത്.. അവൻ നിന്നെ അത്രമേൽ ഇഷ്ടപ്പെടുന്നു എന്നറിയുന്നത് കൊണ്ടാ നിന്നെ ഞാൻ വെറുതെ വിട്ടത് പോലും.. " നൈല ഹബ്ദക്ക് മുന്നിൽ നിന്ന് പറഞ്ഞതും ഭയം നിറഞ്ഞിരുന്ന ഹബ്ദയുടെ ചുണ്ടിൽ പുച്ഛം വിരിഞ്ഞു.. "നിനക്ക് ഞാനീ കുറ്റം എന്തിനാ ഏറ്റെടുത്തത് എന്നറിയാമോ.." ഹബ്ദ ചോദിച്ചതും നൈല നെറ്റി ചുളിച്ചു അവളെ നോക്കി.. അപ്പോഴും നൈല ഹബ്ദയുടെ കഴുത്തിൽ ഉള്ള കത്തി മാറ്റിയിരുന്നില്ല.. "അപ്പോൾ നീയല്ലേ അവരെയൊന്നും കൊന്നത്.." "അവരെ ഓക്കെ ഞാൻ കൊല്ലുമെന്ന് തോന്നുന്നുണ്ടോ.. നീ ആരാ നൈലാ.. എനിക്ക് മുന്നിൽ നീയൊന്നും അല്ലാ.. എന്റുമ്മാന്റെയും ഉപ്പയുടെയും ദത്തുപുത്രി.. അന്ന് ദാവൂദ് അമയ്ൻ നിന്നെ അതിൽ നിന്ന് രക്ഷപ്പെടുത്തിയില്ലായിരുന്നേൽ നീയിന്നു ജീവിച്ചിരിപ്പുണ്ടാവില്ലായിരുന്നു.. ഞാൻ നിന്നെ കുറിച്ച് അഹ്‌സാനോട് പറയുന്നത് വരെയേ നിനക്ക് ആയുസ്സ് പോലും ഉള്ളു..ഞാൻ പറഞ്ഞാൽ അവനാരെയും കൊല്ലും.. എനിക്ക് വേണ്ടി അവനെന്തും ചെയ്യും.. എന്തിന് അവന്റെ ഭാര്യയെക്കാൾ അവനിഷ്ടപ്പെടുന്നത് എന്നെയാണ്…" ഹബ്ദയത് പറയുമ്പോൾ നൈല അവളുടെ കണ്ണുകളിൽ വല്ലാത്തൊരു ആത്മവിശ്വാസം കണ്ടിരുന്നു..എങ്കിലും നൈലയുടെ ചുണ്ടിൽ വിരിഞ്ഞത് പുച്ഛമായിരുന്നു..

"അവന്റെ കൈകൊണ്ട് മരണം ആണെങ്കിൽ അതും ഞാൻ സ്വീകരിക്കും അത്രമേൽ ആയത്തിൽ ഞാനവനെ ഇഷ്ടപ്പെടുന്നു.. പിന്നെ.. അവൻ ലാക്കിയായെക്കാൾ ഈ ലോകത്തു ആരെയും എന്തിനെയും ഇഷ്ടപ്പെടുന്നില്ല…" "അത്‌ എല്ലാവരുടെയും വെറും തോന്നൽ മാത്രമാണ്.. അന്ന് ലക്കി ആ അവസ്ഥയിൽ ആയിട്ട് പോലും അവൻ അവളെ ഇട്ടേച് വന്നത് എനിക്ക് വേണ്ടിയാ.. എന്റെ കേസ് വാദിക്കാൻ വേണ്ടിയാ… അത്രയ്ക്കും അവന് പ്രാധാന്യം ഉള്ളതാണ് ഞാൻ…" ഹബ്ദ അത്‌ പറഞ്ഞതും നൈല ഒരുനിമിഷം ചിന്തിച്ചു… ദുആ മരിച്ചിട്ട് അവളുടെ മയ്യത്ത് പോലും കാണാൻ എത്താതെ അവൻ ഇവൾക്ക് വേണ്ടി ഹൈദരാബാദിൽ വന്നു കേസ് വാദിക്കുന്നു..അതിന് മാത്രം അവന്റെയാരാ ഇവൾ.. അവളിൽ ഉയർന്നു വന്ന ചോദ്യത്തിന് ഉത്തരം നിമിഷം നേരം കോൺ അവളിൽ തന്നെ ഉയർന്നു വന്നിരുന്നു… "അവനങ്ങനെ വരാനുള്ള കാരണം നീ ഇന്ന് ജയിലിൽ കിടക്കുന്നത് അവന് വേണ്ടിയാണ്.. പിന്നെ നീ മിയയുടെ ബ്രദറിന്റെ ഭാര്യയാണ്.. ആ ടാറുവും ആയിട്ട് മിയക്കുള്ളതിനേക്കാൾ ഏതോ ബന്ധം ഉള്ളവളാണ്.. എന്റെ ഉമ്മയെന്ന് പറയുന്ന ആ വൃത്തിക്കെട്ട സ്ത്രീ പറഞ്ഞത് വെച്ച് തടവിൽ ഉണ്ടായിരുന്ന നീല ശലഭത്തെ പുറത്തേതിച്ചത് നീയാണ്. അത്‌ കൊണ്ടായിരിക്കാം.." അവൾ തന്റെ ഊഹങ്ങൾ നിരത്തിയതും ഹബ്ദയൊന്ന് പുഞ്ചിരിച്ചു. "ഞാനെന്തിന് അവന് വേണ്ടി ഈ കേസ് ഏറ്റെടുത്തെന്ന് ചിന്തിക്ക്..

അതിനുള്ള ഉത്തരം നിനക്ക് ലഭിച്ച ശേഷം ഇത് പോലെ എന്റെ മുന്നിൽ വന്നു നിൽക്കാനുള്ള ധൈര്യം നിനക്കുണ്ടെങ്കിൽ അന്ന് വാ.." ഹബ്ദയുടെ വാക്കുകളിൽ തെല്ലൊരു അഹങ്കാരം നിറഞ്ഞത് പോലെ നൈലക്ക് തോന്നി.. അവളുടെ ചലഞ്ച് ഏറ്റെടുത്ത ശേഷം ഒരു പേടിയും ഇല്ലാതെ മുന്നോട്ട് നടന്നു പോവുന്ന നൈലയെ ഒന്ന് നോക്കിയ ശേഷം ഹബ്ദ ചെറുതായൊന്ന് പുഞ്ചിരിച്ചു.. അപ്പോഴും നൈല അവൾക്കൊരു അത്ഭുതം ആയിരുന്നു.. പ്രണയിച്ചവന് വേണ്ടി ഇത്രയും പരിശ്രമിക്കുന്നവൾ … അവളുടെ ഭാഗം ചിന്തിക്കുമ്പോൾ ഒരു പക്ഷേ അവളാണ് ശെരി ഒന്ന് തോന്നും.. കാരണം ലക്കി ആഹിയെ പ്രണയിക്കുന്നതിന് മുൻപ് അവളാണ് അവനെ പ്രണയിച്ചത്..എങ്കിലും അവളത് അവനോടു പറയാത്തത് കൊണ്ടല്ലേ.. അവളവനെ പ്രണയിക്കുന്നു എന്ന് കരുതി അവൻ പ്രണയിച്ചത് ലക്കിയെ അല്ലെ.. അവളെത്ര വലിയ ദുഷ്ടയാണെങ്കിലും അവളുടെ പ്രണയം ആത്മാർത്ഥമാണെന്ന് അവൾക് തോന്നി… "നിനക്കിന്ന് ഭക്ഷണം ഒന്നും വേണ്ടേ.." ഡൗഹ വന്നു ചോദിച്ചതും അവൾ വേണ്ടെന്ന് പറഞ്ഞു.. "ഇവിടെയാരോ ഉള്ളത് പോലെ തോന്നി.. " ഭക്ഷണം കഴിക്കുന്നതിനിടയിൽ ഡൗഹ പറഞ്ഞതും ഹബ്ദ മറുപടി ഒന്നും പറഞ്ഞില്ല.. ഹബ്ദ അപ്പോഴും നൈല എങ്ങനെ അകത്തു കയറി എന്നതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു… സമയം രാത്രിയായത് കൊണ്ട് തന്നെ അവളുടെ ബുദ്ധി വെച്ച് എങ്ങനെയെങ്കിലും അകത്തു കയറിയിട്ടുണ്ടാവും എന്ന് ചിന്തിച്ചു..

"ഡൗലായിപ്പോൾ ദിയാനെ ഉറക്കി കൊണ്ടിരിക്കുന്നുണ്ടാവും… നിങ്ങൾക്കറിയോ അവൾ ബെഹ്‌നാം ലൈത്തിന്റെ ഭാര്യയാണ്.. എന്റെ വീട്ടുകാർ ഞാൻ പോലും അറിയാതെയായിരുന്നു അവളുടെ കല്യാണം കഴിച്ചത്.. എങ്കിലും ഞാനറിഞ്ഞു.. ഈ ആണുങ്ങൾ എല്ലാം കണക്കാക്കാണല്ലേ കല്യാണം കയിച്ച പെണ്ണിനെ ഇട്ടേച് അവരുടെ പാട്ടും നോക്കി പോവും.." ഡൗഹ ഫുഡ്‌ കഴിക്കുന്നതിനിടയിൽ ഹബ്ദയോട് പറഞ്ഞു.. "എല്ലാവരും അങ്ങനേ അല്ലാ.. നീയിപ്പോൾ ചെയ്യുന്നത് അല്ലെ ക്രൂരത..അവൻ നിന്നെ ചതിച്ചെന്ന് വെച്ച് നിന്റെ മോനെ ഒരമ്മയുടെ സ്നേഹം കൊടുക്കാതെ വളർത്തുകയല്ലേ.. നീയൊരു നിമിഷം ചിന്തിച്ചു നോക്ക്...നീയെന്താലും ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ.. അതിന് ശേഷം ദിയാനെ ഒന്ന് ചേർത്ത് വെച്ച് നോക്ക്.. പിന്നീട് നിനക്ക് അവനെ ഒരിക്കലും കൈ വിടാൻ പറ്റില്ല…" ഹബ്ദ പറഞ്ഞതും ഡൗഹ ഒരുനിമിഷം ചിന്തിച്ചു.. അവനെ ഒന്ന് ചേർത്ത് വെക്കണം എന്നവൾക് തോന്നി.. "നിന്റെ കല്യാണം കഴിഞ്ഞിട്ട് ഒരുപാട് ആയില്ലേ ഹബ്ദ.. നിങ്ങൾക്ക് മക്കൾ ഒന്നും ആയില്ലേ.." ഡൗഹ ചോദിച്ചതും ഹബ്ദയുടെ ചുണ്ടിൽ വേദന കലർന്നൊരു ചിരി വിരിഞ്ഞു. _____•🦋•_____ "വാവോ ചക്കരെ.. കരയല്ലേ.. പപ്പേടെ ക്യൂട്ട് ബേബിയല്ലേ…" ആ കുഞ്ഞിനെ തട്ടി കൊണ്ട് അർഷാദ് ആ കുഞ്ഞിന്റെ കരച്ചിൽ നിർത്താൻ ശ്രമിച്ചു…എങ്കിലും അത്‌ തുടർന്നു. "വേഗം കരച്ചിൽ നിർത്തിയാൽ പപ്പായിടെ മോന് പപ്പായി ഉമ്മയെ കാണിച്ചു തരാം.."

അർഷാദ് അത്‌ പറഞ്ഞതും ആ ആറ് മാസം മാത്രമുള്ള കുഞ്ഞു കരച്ചിൽ നിർത്തി..അവൻ തന്റെ മോണ കാട്ടി ഒന്ന് ചിരിച്ച ശേഷം അർഷാദിന്റെ കൈ മുറുകെ പിടിച്ചു.. "മാ…" അവൻ അവ്യക്തമായി പറഞ്ഞതും അർഷാതിന് സങ്കടം തോന്നി.. അവനവങ്ങനെ ആ കുഞ്ഞിന് അവൻറെ ഉമ്മയെ കാണിച്ചു കൊടുക്കാനാ.. "അർഷാദ് തന്നെ ഡോക്ടർ വിളിക്കുന്നു.." ഒരു നേഴ്സ് വന്നു പറഞ്ഞതും അവൻ ആ കുഞ്ഞിനെ ഒരാളെ ഏല്പിച്ച ശേഷം അകത്തേക്ക് കയറി. _____•🦋•______ തന്റെ കൈയ്യിൽ ഉള്ള രക്തം കഴുകിയ ശേഷം ആഹി അകത്തേക്ക് കയറി.. "അവൾക് നിന്നെയൊ ഇഷായെയോ കാണണം എന്ന് പറഞ്ഞു വല്ലാതെ വാശി പിടിക്കുന്നു..ഇന്നവൾക്കുള്ള ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഇഷയെ എങ്ങനെയാ ധൈര്യത്തിൽ അവള്ടെ അടുത്തേക്ക് പറഞ്ഞയക്കാ.. ബുദ്ധിയില്ലാത്ത കുട്ടിയല്ലേ എന്റെ മോൾ.. ഇഷ അവളെ എന്തെങ്കിലും ചെയ്താലോ.. അതോണ്ട് നീയീ ഭക്ഷണവും കൊണ്ട് ഒന്നവൾടെ അടുത്തേക്ക് പോവുമോ.." കയറിയ പാടെ ഉമ്മ പറഞ്ഞതും അവൻ പ്ലേറ്റ് വാങ്ങി ആ അടച്ചിട്ട മുറി തുറന്നു.. ചുറ്റും ചിതറി കിടക്കുന്ന കലിപ്പാട്ടങ്ങൾ എല്ലാം എടുത്ത് ഒതുക്കി വെച്ച ശേഷം അവൻ ഒരു ടെഡിയെ വെച്ച് കളിച്ചിരിക്കുന്നവളെ നോക്കി.. "ദുഅ മോൾടെ ടെഡി വാവയ്ക്ക് കുളിക്കണോ. മ്മ ഇപ്പോൾ കുളിപ്പിച്ച് താരേ.. ആദ്യം ഞാനീ മുടിയൊന്ന് വാരി വെക്കട്ടെ.. എന്നാലേ ദുഅ മോൾടെ സുന്ദരകുട്ടപ്പൻ സുന്ദരൻ ആവുള്ളു.." അതും പറഞ്ഞു കൊണ്ട് ആ ടെടിയുടെ രോമം പോലുള്ള ഭാഗം ചീകി കൊടുത്തിട്ട് ഒന്ന് പൊട്ടിച്ചിരിച്ച ശേഷം തിരിഞ്ഞപ്പോൾ ആയിരുന്നു ആഹിയെ കണ്ടത്…

ആഹിയെ കണ്ടപ്പാടെ അവൾ വല്ലാത്തൊരു പ്രതീക്ഷയോടെ അവന് പിന്നിലേക്ക് നോക്കി.. പിന്നിൽ താൻ പ്രതീക്ഷിച്ച ആ ഇല്ലെന്ന് കണ്ടതും അവൾ മുഖം വീർപ്പിച്ചു വെച്ചു.. അവനെ നോക്കി മുഖം കോട്ടി.. "ആഹിയോട് ദുആമോൾ എത്ര പറഞ്ഞിട്ടുണ്ട് ലക്കിമോൾ ഇല്ലാതെ ഇനി ദുആമോളെ കാണാൻ വരേണ്ടന്ന്.. എനിക്കെന്റെ ലക്കിമോളെ കാണണം.. എന്റെ ടെഡി വാവയെ അവൾക് കാണിച്ചു കൊടുക്കണം …" അവൾ മുഖം വീർപ്പിച്ചു പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു… ഭ്രാന്ത് എന്നൊരു രോഗത്തിന് പോലും ദുആയിൽ നിന്ന് അവളുടെ സൗഹൃദത്തെ മായ്ക്കാൻ കഴിഞ്ഞില്ല എന്നത് അവനൊരു അത്ഭുതം ആയിരുന്നു.. "സോറി… ഇനി വരുമ്പോൾ എന്തായാലും കൊണ്ട് വരും.. ആഹിടെ മിയ അല്ലെ..,ചോക്ലേറ്റ് തരാലോ.." അതും പറഞ്ഞോണ്ട് അവൻ ഒരു ചോക്ലേറ്റ് നീട്ടിയതും അവൾ ആദ്യം വാങ്ങാൻ കൂട്ടാക്കിയില്ല..പിന്നീട് എന്തോ ഓർത്ത പോലെ അത്‌ വാങ്ങി ടെഡിക്ക് കൊടുത്ത ശേഷം അവൾ കഴിച്ചു.. "ദേ.. ഇനിയീ ഫുഡ്‌ കഴിച്ചേ.. എന്നാലേ നിന്റെ ലക്കിമോളെ കൊണ്ടോരുള്ളു.." അവൻ പറഞ്ഞതും അവൾ വേഗം തന്നെ വാ തുറന്നു കൊടുത്തു.. "ദുആ മിയ അമൻ.. എന്നാണ് എന്റെ പേര് എന്ന് ആ ആന്റി പറഞ്ഞല്ലോ..നല്ല രസള്ള പേരല്ലേ ആഹീ.." അവൾ ഉദ്ദേശിച്ചത് ഉമ്മയെ ആണെന്ന് മനസ്സിലായതും അവൻ ഒന്ന് തലയാട്ടിയ ശേഷം അവൾക് മുഴുവനും കൊടുത്തു........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story