🦋 THE TITALEE OF LOVE🦋: ഭാഗം 52

the titalee of love

രചന: സൽവ

അവൾ ഉദ്ദേശിച്ചത് ഉമ്മയെ ആണെന്ന് മനസ്സിലായതും അവൻ ഒന്ന് തലയാട്ടിയ ശേഷം അവൾക് മുഴുവനും കൊടുത്തു.. "ദുഅ മോളേ പുറത്ത് കൊണ്ടൊവുമോ. ഇവിടെ ഇരുന്നിട്ട് ബോറടിക്കുന്നു.." ഭക്ഷണം കഴിച്ചു കൈ കഴുകി കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞതും അവൻ ചിരിയോടെ തലയാട്ടിയ ശേഷം അവളെയും കൊണ്ട് പുറത്തിറങ്ങി.. എവിടെയാകെ ഓടി കളിച്ചു പൊട്ടി ചിരിക്കുന്ന ശബ്ദം കേട്ടായിരുന്നു മറ്റുള്ളവർ അങ്ങോട്ട് വന്നത്.. "ഈ ഭ്രാന്തിയെ ആരാ പുറത്തിറക്കിയേ.. വല്ല സിറിഞ്ചും ഉണ്ടേൽ കുത്തിയാൽ മതി വയലന്റ് ആയതാണെങ്കിൽ നോർമൽ ആവും.. അല്ലെങ്കിൽ പിടിച്ചു ചങ്ങലക്കിട്.." അരിശത്തോടെ ഇഷ പറഞ്ഞതും ആഹി അവളുടെ മുഖത്ത് ആഞ്ഞൊന്ന് കൊടുത്തു.. "ഇന്നിവൾക്കുള്ള ഫുഡിൽ നീ വിഷം കലർത്തിയെന്ന് കേട്ടപ്പോൾ കൊന്ന് കളയണം എന്ന് തോന്നിയതായിരുന്നു.. ഏതായാലും ഇഷാ നീ ഒരു കാര്യം ഓർത്തു വെച്ചോ.. ദുഅ എന്റെ പെങ്ങളാണ്.. ഇവിടത്തെ മകൾ ആണ്.. അവളെ എന്തെങ്കിലും ചെയ്യാൻ നോക്കുകയോ പറയുകയോ ചെയ്യുന്നവരെ ആദ്യം ഈ വീട്ടിൽ നിന്ന് പുറത്താക്കും.. എന്നിട്ടും ശല്യം ചെയ്‌താൽ ജീവിതത്തിൽ നിന്ന് തന്നെ പുറത്താക്കിയിരിക്കും ഞാൻ..ഇവിടുന്ന് പുറത്താക്കിയാൽ നിനക്കെങ്ങോട്ടാ പോവാനുള്ളതു.."

ദേഷ്യത്തിൽ അതും പറഞ്ഞു കൊണ്ട് ആഹി തിരിഞ്ഞതും ഇഷ പിന്നിൽ നിന്ന് കൈ അടിച്ചു. "എനിക്കാരും ഇല്ലെന്ന് നിന്നോടാരാ പറഞ്ഞത് അഹ്‌സാൻ.. എനിക്കൊരു ഉമ്മയുണ്ട്.. താനൊക്കെ കെട്ടിട്ടുണ്ടാവും നുസ്രത് ഭീഗം.. എന്ന് ഞാൻ എന്റെ ഉമ്മയെ കുറിച്ചറിഞ്ഞോ… ആ ദിവസം മുതൽ എന്റുമ്മാന്റെ ശത്രുക്കൾ ആയ എല്ലാവരും എന്റെ കൂടെ ശത്രുക്കൾ ആയി മാറി.." ഇഷ പറഞ്ഞത് കേട്ട് ആഹിയൊന്ന് ഞെട്ടി.. നുസ്രത്തിന്റെ മക്കളിൽ താൻ തേടിയിരുന്നു രണ്ടിൽ ഒരാളാണ് ഇഷാ എന്നത് അവന് അത്ഭുതം ആയിരുന്നു. "നീ ആരുടെ മകളാണ് എന്നത് എന്നെ ബാധിക്കില്ല… പക്ഷേ ഇവളെന്റെ പെങ്ങൾ ആണ്.. എന്റെ ഏത് പെങ്ങളുടെ കാര്യത്തിലും എനിക്കൊരു വിട്ടു വീഴ്ചയും ഇല്ലാ…" അത്യുറച്ച ശബ്ദത്തിൽ അതും പറഞ്ഞു കൊണ്ട് ദുആയോടൊപ്പം എന്തോ കളിചിരിക്കുന്ന അവനെ തെല്ലൊരു ഭയത്തോടെ ആയിരുന്നു ഇഷ നോക്കിയിരുന്നത്.. _____•🦋•_____ എലയോടൊപ്പം ഡൗലയെ കാണാൻ വന്നതായിരുന്നു ലൈത്.. അവളോടൊപ്പം കളിക്കുന്ന എലയെ കണ്ട് അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അവന്റെ മനസ്സാകെ തന്നെ നോക്കി ഇഷ്ടമാണെന്ന് പറഞ്ഞ ആ ആറ് വയസ്സുകാരിയുടെ മുമുഖം ഓടിയെത്തി… •°•°•°•°•°•°•°• "ലക്കീ ഞാനിപ്പോൾ വരാവേ.." അതും പറഞ്ഞു കൊണ്ട് വെറും അഞ്ച് വയസ്സ് മാത്രമുള്ള ആ നീല കണ്ണുകാരി അകലെ ഇരുന്ന് തന്റെ സഹോദരനോടൊപ്പം ഫുട്ബോൾ കളിക്കുന്ന ലൈത്തിനെ പിടിച്ചു വലിച്ചു..

"മിയാ… എങ്ങനെയെങ്ങോട്ടാ നീയി പിടിച്ചു കൊണ്ട് പോവുന്നത്.." അവൻ ചോദിച്ചു തീരുന്നതിനു മുൻപേ അവൾ അവനിൽ ഉള്ള പിടി വിട്ടിരുന്നു.. "I love you…" ആ അഞ്ച് വയസ്സുകാരി നിലത്ത് കളം വരയ്ക്കുന്ന പോലെ ആക്കി പറഞ്ഞതും ലൈത് ങേഹ് എന്ന മട്ടിൽ അവളെ തന്നെ നോക്കി നിന്നു പോയി.. "അവ്വ…" അവന്റെ കവിളിൽ ഒരുമ്മ കൊടുത്തശേഷം അവൾ ഓടിപ്പോവുന്നതും നോക്കി നിൽക്കാൻ മാത്രമേ അവനും സാധിച്ചിരുന്നുള്ളു. •°•°•°•°•° ആ ഉമ്മാന്റെ മകളല്ലേ എല… അതോണ്ട് തന്നെ എലയിൽ നിന്ന് ഇതിലും വലുത് പലതും പ്രതീക്ഷിക്കേണ്ട ഇരിക്കുന്നു.. എലയെ നോക്കിയവൻ മനസ്സിലോർത്തു സിടൗറ്റിൽ തന്നെ ഇരുന്നു പുറത്തേക്ക് നോക്കി നിൽകുമ്പോൾ ആയിരുന്നു പിന്നിൽ നിന്ന് ആരോ അവനെ തട്ടി വിളിച്ചത്.. തന്റെ പിന്നിൽ നിൽക്കുന്ന ഡൗലയെ കണ്ട് ഒന്ന് ഞെട്ടിയെങ്കിലും അവൻ എങ്ങനെ ഒക്കെയോ ഒന്ന് പുഞ്ചിരിച്ചു. "എനിക്കൊരു കാര്യം പറയാനുണ്ട്.. " അവൾ പറഞ്ഞതും അവനൊന്നു മൂളി… അവൾക്കെന്ത് പറയണം എന്നോ.. അവനെങ്ങനെ റിയാക്ട് ചെയ്യുമെന്ന് അറിയില്ലായിരുന്നു.. മുൻപ് സംഭവിച്ചത് പോലെയൊന്നും സംഭവിക്കരുതെ എന്ന് ഉള്ള് തട്ടി പ്രാർത്ഥിച്ച ശേഷം എങ്ങനെ ഒക്കെയോ മനസ്സിനെ പാകപ്പെടുത്തി അവനെ നോക്കി…

അവളുടെ മനസ്സാകെ എലയുടെ മുഖം തെളിഞ്ഞു വന്നു.. "എലയ്ക്ക് എന്നെ വല്ലാതെ ഇഷ്ടമാണ്.. എനിക്ക് നിങ്ങളെയും.. അത്‌ കൊണ്ട്.." അവളത് പറഞ്ഞു തീരുന്നതിനു മുൻപേ അവൻ ദേഷ്യത്തിൽ കസേരയിൽ നിന്ന് എഴുന്നേറ്റു.. അവന്റെ കണ്ണുകൾ അവളുടെ നീല കണ്ണുകളിൽ ഉടക്കിയതും ദേഷ്യത്തിൽ നിന്നവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു വരുന്നതും അതിന് ശേഷം കണ്ണുകൾ നിറയുന്നതും ശേഷം എന്തോ ഒരു കുറ്റബോധം ഉള്ളത് പോലെ മുഖം തിരിച്ചു കളയുന്നതുമെല്ലാം അവളിൽ അത്ഭുതം വരുത്തി.. "നീയെന്താ ഉദ്ദേശിച്ചു വരുന്നതെന്ന് എനിയ്ക്ക് മനസ്സിലായി.. ഈ ലോകത്തു ഞാൻ ആരെ പ്രണയിചാലും ഒരിക്കലും നിന്നെ ഞാൻ പ്രണയിക്കില്ല.. എനിക്കതിന് കഴിയില്ല…" എങ്ങനെയൊക്കെയോ അതും പറഞ്ഞൊപ്പിച്ചോണ്ട് അവൻ എലയുടെ അടുത്തേക്ക് പോവുന്നത് അവളൊന്ന് നോക്കി നിന്നു.. "അറിയില്ല എന്താണെന്ന്.. എന്തോ ഒരു ആത്മബന്ധം പോലെ തോന്നി.. എല എന്റെ സ്വന്തം മോളാണെന്ന് തോന്നി.. എന്തോ ദിയാനെക്കാൾ ഒക്കെ ഏറെ അടുപ്പം എനിക്കവളോട് തോന്നിയിരുന്നു..

ആ മിയുമ്മ എന്ന വിളി തികച്ചും നിഷ്കളങ്കമായിരുന്നു..അത്‌ കൊണ്ട് തന്നെ അവൾക്കൊരു നല്ല ഉമ്മയാവണം… " അവളതും പറഞ്ഞു കൊണ്ട് ഒന്ന് ചിരിച്ചു.. എലയുടെ കൈയ്യിൽ ഉള്ള പാവ തന്നെ ഉറ്റ് നോക്കി കൊണ്ടിരിക്കുകയായിരുന്നു പ്രാണ.. ലൈത് കയറി വന്നതും അവളതിനെ നിലത്ത് വെച്ച് അവനെ നോക്കി.. "ഡൗലയോട് നിന്നോട് അത്‌ പറയാൻ പറഞ്ഞത് ഞാനായിരുന്നു… എത്രനാൾ നീയിങ്ങനെ അതും പറഞ്ഞു ജീവിക്കും.. നിനക്ക് വിധിച്ച പെണ്ണ് ഡൗലയാണ്.. നീ വിവാഹം ചെയ്ത നിന്റെ സ്വന്തം ഭാര്യ.. എനിക്കറിയാം നിനക്കവളെ കാണുമ്പോൾ കുറ്റബോധം തോന്നുമെന്ന്.. നിന്നെ പറഞ്ഞിട്ടും കാര്യമില്ല.. പക്ഷേ അന്നത്തെ ദിവസം നീയിങ്ങനെ ഒരു തീരുമാനം എടുത്തില്ലായിരുന്നേൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നല്ലോ…ഇനിയത് മറക്ക്.. ഡൗല ഒരു പാവല്ലേ.. അതിനെ പ്രണയിക്ക് .." അവൾ പറഞ്ഞതും അവൻ ദയനീയ ഭാവത്തിൽ അവളെ നോക്കി.. "അന്നങ്ങനെ ചെയ്യുമെന്ന് ഞാനവൾക് വാക്ക് കൊടുത്തുപോയതായിരുന്നു.. ഒരിക്കലും എന്റെ പെണ്ണ് വേദനിക്കരുത് എന്നെ എനിക്കാഗ്രഹം ഉള്ളുവായിരുന്നു.. പക്ഷേ ആ വേദന അവളുടെ ആഗ്രഹം ആയത് കൊണ്ടാണ് ഞാനാ ഡോക്യൂമെന്റിൽ ഒപ്പിട്ടത്.. അല്ലെങ്കിൽ ജീവിതത്തിൽ കൂടെ കൂട്ടാൻ ആരും ഇല്ലാത്തവൻ അല്ലായിരുന്നോ ഞാൻ…

ഇപ്പോയെനിക്കെന്റെ എലയുണ്ട്… അവൾക് വേണ്ടി മാത്രം ജീവിക്കണം.. അതിനിടക്ക് നീ പറഞ്ഞത് പോലെയൊന്ന് വേണ്ടാ…" അതും പറഞ്ഞു കൊണ്ടവൻ എന്തോ ഓർത്തു നിൽക്കുന്ന ഡൗലയിലേക്ക് നോക്കി… "മിയ…." ആ ഒരൊറ്റ പേർ പറയുന്ന കുറഞ്ഞ സമയം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു… താനൊരു ബലഹീനൻ ആണെന്ന് വരേ അവന് തോന്നി… പ്രിയപ്പെട്ടതെല്ലാം അടുത്തുണ്ടായിട്ടും ചേർത്ത് വെയ്ക്കാൻ പറ്റാത്തൊരു അവസ്ഥ… അവൻ അതും പറഞ്ഞു കൊണ്ട് തന്റെ പോക്കറ്റിൽ കൈയ്യിട്ടപ്പോൾ ആയിരുന്നു അവന്റെ വാലറ്റ് നിലത്തേക്ക് വീണത്.. അതിൽ നിന്നൊരു ഫോട്ടോ ദിയാന്റെ അടുത്തേക്ക് പോയതും ദിയാനത് കൈയ്യിൽ എടുത്തു…അവന്റെ കുഞ്ഞി ചുണ്ടുകൾ വിടരുന്നുണ്ടായിരുന്നു.. "ദീദീ…" അവൻ ഫോട്ടോ കൈയ്യിൽ പിടിച്ചു എന്തോ കിട്ടിയത് പോലെ സന്തോഷത്തിൽ വിളിച്ചതും ലൈത് വല്ലാത്തൊരു വെപ്രാളത്തോടെ ആ ഫോട്ടോ അവന്റെ കൈയ്യിൽ നിന്ന് വാങ്ങി ചുണ്ടോട് ചേർത്ത് വെച്ച് പോക്കറ്റിലേക്കിട്ട്.. "എന്താ ദിയാന്…" "ആ അങ്കിന്റെൽ ദിയാൻ സ്വപ്നത്തിൽ കണ്ട നീല കണ്ണുള്ള ഇത്താടെ ഫോട്ടോ ഉണ്ടല്ലോ.. ദിയാനോട് കേരളത്തിലേക്ക് വരാൻ പറഞ്ഞെ…"

അവൻ ഓർത്തെടുത്തു ലൈത്തിനെ ചൂണ്ടി പറഞ്ഞതും ലൈത് വെപ്രാളത്തിൽ എലയെ കൈയ്യിൽ എടുത്ത് ഒരു യാത്ര പോലും പറയാതെ പോവുന്നത് കണ്ട് ഡൗല ഒന്നും മനസിലാവാതെ നിന്നെങ്കിലും പ്രാണക്ക് കാര്യം മനസ്സിലായിരുന്നു.. "What the ** is this laith.. എല മോൾ അവിടെന്ന് നല്ലോണം കളിക്കായിരുന്നു..അവിടെ ഉള്ള പിങ്ക് കിച്ചൻ സെറ്റ് വെച്ച് ഞാനുണ്ടാക്കിയ പൊറോട്ട ഇപ്പോൾ കരിഞ്ഞു പോയിട്ടുണ്ടാവും…" എല ദേശ്യത്തിലും വേവലാതിയിലും പറയുന്നത് കേട്ട് ലൈത് നടത്തം നിർത്തി അവളെ തന്നെ ഒന്ന് നോക്കി… "എവിടെന്നാടി നീയിമ്മാതിരി വേർഡ്‌സ് ക്കെ പഠിക്കുന്നത്.." അവള്ടെ ചെവിപിടിച്ചു തിരിച്ചു അവൻ പറഞ്ഞതും അവൾ അവനെ നോക്കി.. "എന്റെ ഫ്രണ്ട് പറഞ്ഞു തന്നതാ.. അവള്ടെ എറസർ ഞാൻ എടുത്തപ്പോൾ അവൾ പറഞ്ഞത് കേട്ട എലമോൾ പറഞ്ഞത്… അവള്ടെ ചെവിയും പിടിക്കണം.." എല മുഖം വീർപ്പിച്ചു പറഞ്ഞതും ലൈത് അവളെ തന്നെ ഒന്ന് നോക്കി കണ്ണുരുട്ടി… "വേറെ ഒരാൾ ചെയ്തത് തന്നെ ജീവിതത്തിൽ പകർത്തുകയോ.. അല്ലെങ്കിൽ നമ്മുടെ തെറ്റ് മറ്റൊരാൾക് ചാർത്തി കൊടുക്കുകയോ അല്ല വേണ്ടത് എലാ…" "സോറി ലൈത്.. ഇനി മുതൽ എലമോൾ ആര് പറയുന്ന ബാഡ് വേർഡ്സും കോപ്പി അടിക്കില്ല.. സ്വന്തമായിട്ട് പുതിയ ബാഡ് വേർഡ് ഉണ്ടാക്കും.." അവൾ എന്തോ കാര്യമായിട്ട് പറഞ്ഞതും " ഇതിനെല്ലാം എന്നെ തന്നെ പറയണം" എന്ന് പറഞ്ഞു സ്വയം തലക്കൊരു മേട്ടം കൊടുത്തു. _____•🦋•______

"ആരാ ഈ നൈല… നിങ്ങടെ ഉമ്മയ്ക്കെന്താ ആ കുട്ടിയോട് ഇത്രയും ദേഷ്യം…" നുസ്രത്തിന്റെ സംസാരം കേട്ട് ജഹനാരാ അകത്തേക്ക് കയറി പോവുന്ന ആബിധിനോട് ചോദിച്ചതും അവൻ തിരിഞ്ഞു നോക്കി.. അവന് അവളോട് അതാരാണ് എന്നത് പറയണം എന്ന് തോന്നി.. "എന്റുമ്മാക്ക് നാല് മക്കൾ ഉണ്ട്.. ഞാൻ.. ഐസ.. ഇഷാ ഇബ്രാഹിം.. പിന്നെ ഈ പറഞ്ഞ നൈല .. ഞങ്ങളുടെ ഓക്കെ തന്ത ആരാണെന്ന് ഞങ്ങള്ക്ക് തന്നെ അറിയില്ല.. തിതലീ കുടുംബത്തിന് ഒരു പ്രത്യേകതയുണ്ട്.. ഒരു rekkalugala യും മറ്റൊരു രെക്കാലുഗാളക്കും കൂടെ ഒരു കുഞ്ഞുണ്ടായാൽ പുരുഷ രക്കാളുകലയുടെ ഗാൽ (ക്വാർട്ടർ) ശക്തികളും സ്ത്രീയ്ക്ക് ലഭിക്കും.. അങ്ങനെ എന്റെയുമ്മ ഞങ്ങളുടെ ഓക്കെ അച്ഛൻ ആരാണോ അയാളെ പ്രണയിച്ചു വശികരിച്ചു ഞങ്ങൾ നാല് പേർക്ക് ജന്മം നൽകി..അതോടെ regula ആയിരുന്ന ഞങ്ങളുടെ അച്ഛനൊരു സാധാരണ മനുഷ്യൻ ആയി തീർന്നു.. ഉമ്മയുടെ ശക്തികൾ വല്ലാതെ വർധിച്ചു വന്നു… കുറെ കാലങ്ങൾക് ശേഷം ആയിരുന്നു ഉമ്മ അയാളെ ചതിച്ചതായിരുന്നു എന്ന് അയാൾക് മനസ്സിലായത്.. അതിൽ പിന്നെ അയാൾ ഉമ്മയും ആയിട്ട് യുദ്ധത്തിന് മറ്റും നിന്നു..പക്ഷേ ഉമ്മയെ തോൽപിക്കാൻ അയാൾക്കെന്നല്ല ഒരു ദുഷിച്ച റെഗുലയ്ക്കും സാധിക്കില്ലായിരുന്നു..

ഏകദേശം നൈല ജനിച്ചു മൂന്ന് മാസങ്ങൾക്കു ശേഷം ആയിരുന്നു അഗ്നിഹോത്രി കുടുംബത്തിന്റെ നാശം സംഭവിച്ചത്… അന്ന് ആ വലിയ ബംഗ്ലാവിൽ ഖിസ്മത്തിന്റെ ശവ ശരീരത്തിന് അടുത്ത് കിടന്നു പൊട്ടി കരയുന്ന നൈലയെ ദാവൂദ് രക്ഷപ്പെടുത്തി.. തന്റെ ജീവിതം തന്നെ മടുത്ത അയാൾക് അവളെ നോക്കുവാനോ പരിചരിക്കാനോ ഉള്ള താല്പര്യം ഇല്ലാത്തത് കൊണ്ട് തന്നെ അവളെ ഒരു ഓർഫനേജിൽ ഏല്പിച്ച ശേഷം അയാൾ നാട് വിട്ടു.. അവിടെ വെച്ചായിരുന്നു ആ നാല് മാസം മാത്രമുള്ള ആ കുട്ടിക്ക് പുതിയൊരു കൂട്ട് കിട്ടിയത്.. കൈയ്യിൽ നീല ശലഭത്തിന്റെ ടാറ്റുവുള്ള ഒരു പെൺകുട്ടി..ഹബ്ദ മറിയം..അവളുടെ കണ്ണുകൾ അത്രമേൽ അത്ഭുതം നിറഞ്ഞതായിരുന്നു.. കൈകൾ ഉയർത്തുമ്പോൾ ഒരു നീല ശലഭം ഉള്ള ഗോളം അവൾക് ഉയർത്താൻ സാധിക്കുമായിരുന്നു.. അങ്ങനെ അത്‌ കണ്ട കൊച്ചു നൈലയ്ക്ക് ഹബ്ദ ജീവനായി മാറി.. അവളുടെ മാത്രം ദീദിയായി ഹബ്ദയും മാറി.. പിനീടൊരിക്കൽ ഹബ്ദയെ ഒരു കുടുംബം എടൊപ്റ്റ് ചെയ്തു.. ആ സമയം നൈലയ്ക്ക് വല്ലാതെ സങ്കടം ആയിരുന്നു..വളരെ നല്ല പെരുമാറ്റവും പഠനത്തിലും മറ്റും മിടുക്കിയും ആയ നൈലയ്ക്ക് ഹബ്ദയുടെ ശരീരത്തിൽ ഉള്ളത് പോലെയൊരു ടാറ്റു വേണം എന്നത് വല്ലാത്തൊരു ആഗ്രഹം ആയിരുന്നു..

അങ്ങാനേ ഒരിക്കൽ അതെ രീതിയിൽ ആ ടാറ്റു വരയ്ക്കാൻ കഴിയുന്ന ഏകയാളെ തേടിയവൾ പോയി… അതിൽ പിന്നെ അവളുടെ സ്വഭാവത്തിൽ വല്ലാതെ മാറ്റങ്ങൾ സംഭവിച്ചു… ഏത് സമയം എന്തോ ഓർത്തു ചിരിച്ചു നടക്കുന്ന അവളെ ഹബ്ദ കളിയാക്കുമായിരുന്നു.. അതിനിടക്ക് ഹബ്ദയുടെ കല്യാണം ജഹാനാരയുടെ ഇക്ക അർഷാതും ആയിട്ട് കഴിഞ്ഞു.. എന്നും ടാറ്റു വരയ്ക്കാൻ പോവൽ നൈലയ്ക്കൊരു ശീലം ആയി മാറി.. അവളുടെ ഇരുപത്തി ഒന്നാം വയസ്സിൽ ഹബ്ദയെ എടൊപ്റ്റ് ചെയ്തവർ തന്നെ അവർ തമ്മിലുള്ള സ്നേഹം കണ്ട് നൈലയെയും എടൊപ്റ്റ് ചെയ്തു.. ഒരുദിവസം ടാറ്റു വരയ്ക്കാൻ പോയ നൈലയുടെ പെരുമാറ്റം ഒരുഭ്രാന്തിയെ പോലെയായി മാറി..ഇടക്ക് പൊട്ടി കരയുന്ന അവളെ കണ്ട് ഹബ്ദയ്ക്കും ഭയം തോന്നിയിരുന്നു.. അവൾ ആശ്വസിക്കാൻ പോവുമ്പോൾ അവളെ കൈ തട്ടി മാറ്റി.. വീട്ടിലെ പൂച്ചക്ക് പച്ച കണ്ണാണെന്ന് പറഞ്ഞു ആ പൂച്ചയെ വെടി വെച്ചു കൊന്നു.. പച്ച കണ്ണുള്ള എല്ലാ മനുഷ്യന്മാരോടും അവൾക് വെറുപ്പായിരുന്നു. . പിന്നീടാണ് അവൾ അഹ്‌സാൻ ബാഖിർ എന്ന ഒരുവനെ പ്രണയിച്ചതും അവന് മറ്റൊരു ഭാര്യ ഉള്ളതും എല്ലാം ഹബ്ദ അറിയുന്നത്.. പലപ്പോയായി ലാക്കിയയെ കൊല്ലാൻ ശ്രമിച്ചെങ്കിലും അവൾക്കാതിന് സാധിച്ചില്ല.. ഓരോ നിമിഷവും അവൾക് പ്രൊട്ടക്ഷൻ ആയിട്ട് അവനുണ്ടാവുമായിരുന്നു… ലാക്കിയ എന്റെ ജീവനാരുന്നു… അങ്ങനെ ഒരിക്കൽ ഞാൻ ലക്കിയെ കാണാൻ വേണ്ടി പോയപ്പോൾ ആയിരുന്നു

അവൾക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ഒരു പെൺകുട്ടിയെ കണ്ടത്.. അവൾക് എന്റുമ്മാന്റെ അതെ മുഖചായം ആണ് എന്നത് എനിക്കൊരു അത്ഭുതം ആയിരുന്നു.. അത്‌ ഞാനെന്റെ ഉമ്മയോട് പറഞ്ഞപ്പോൾ ആയിരുന്നു ഉമ്മ അങ്ങനെ ഒരു മകൾ ഉള്ള കാര്യം തന്നെ എന്നോട് പറഞ്ഞത് കൂടെ എന്റെ മൂത്തതായിട്ട് ഒരു മകൾ കൂടെ ഉണ്ടെന്നും അവൾ അനാഥാലയത്തിൽ ആണെന്നും ഉമ്മ പറഞ്ഞത്. അങ്ങനെ എന്റെ അന്വേഷണം ഇഷയിൽ എത്തി ചേർന്ന്.. ഇബ്രാഹിം മുസ്ലിം ഓർഫനേജിൽ ഉള്ള ഇഷാ ഇബ്രാഹിം.. അവളുടെ വിവാഹം മുൻപേ പറഞ്ഞ അഹ്‌സാൻ ബാഖിറിന്റെ ബ്രദർ അർഹം അസ്ഹറും ആയിട്ട് നടന്നിട്ടുണ്ടെന്നും അറിഞ്ഞു.. അവളിൽ കൂടെ ലക്കിയെ കീയടക്കാം എന്ന് മനസ്സിലാക്കിയ ഉമ്മ അവളോട് അവരുടെ കഥ ഖിസ്മത്തിനെ വില്ലത്തിയാക്കി പറഞ്ഞു കൊടുത്തു.. അത്‌ വരേ ലക്കിയും ദുആയും ജീവൻ ആയിരുന്ന ഇഷ അവരെ വെറുത്തു.. പിന്നീട് ഉമ്മ നൈലയെ തേടിയായിരുന്നു പോയത്.. അവളിപ്പോൾ അഹ്‌സാനെ നോക്കിയ ഏതോ പെണ്ണിനെ കൊല്ലാൻ ശ്രമിച്ചതിന്റെ പേരിൽ ജയിലിൽ ആണെന്നറിഞ്ഞ ഉമ്മ അവളെ കാണാൻ വേണ്ടി അങ്ങോട്ട് പോയി.. തിതലീ കുടുംബത്തിന്റെ കഥയും ഹോത്രി മാണിക്യത്തെ കുറിച്ചും.. ലക്കിക്ക് ശക്തിയുള്ളതും ഉമ്മ അവളോട് പറഞ്ഞു കൊടുത്തു.. അവൾ ഉമ്മാന്റെ കൂടെ കൂടും എന്ന ഉമ്മയുടെ ചിന്തയെ പൊട്ടി തകർക്കുന്ന രീതിയിൽ ഉള്ളതായിരുന്നു അവളുടെ റിയാക്ഷൻ..

അഹ്‌സാൻ ലക്കിയെ സ്നേഹിക്കുന്നത് ആ ശക്തി ഉള്ളത് കൊണ്ടാണെന്ന് കരുതി അവളും ഹോത്രി മാണിക്യം കാണിക്കിലാക്കാൻ തീരുമാനിച്ചു.. അതിലൂടെ അവൾക് ശക്തികൾ ലഭിക്കും എന്നവൾക് തോന്നി.. അതിനെ കുറിച്ച് അതികം അറിയാൻ വേണ്ടി അവൾ അന്നേ ദിവസം രാത്രി ജയിൽ ചാടി ഹൈദരാബാതിലേക്ക് പോയി.. അവിടെ പോയി വന്ന അവൾക് ഹബ്ദയോട് വെറുപ്പായി.. എന്തിന് ഹബ്ദയെ കൊല്ലാൻ വരേ ശ്രമിച്ചു.. പിന്നീടവൾ നുസ്രത്തിന് അറിയുന്നതിനേക്കാൾ തിതലീ വേൾഡിനെ കുറിച്ച് മനസ്സിലാക്കി.. നൈലയുടെ ബുദ്ധിക്ക് മുൻപിൽ നുസ്രത്തിന്റെ ശക്തികൾ തോറ്റു തുടങ്ങി.. നുസ്രത് കൂടെ നിൽക്കാം എന്ന് പറഞ്ഞു പോയപ്പോൾ എനിക്കെന്റെ പ്രണയം ആണ് വലുതെന്നു പറഞ്ഞു ഉമ്മയെ തള്ളി പറഞ്ഞു.. പിന്നീട് അവൾ ഹോത്രി മാണിക്യം കണ്ട് പിടിക്കാൻ തിതലീ കൊലപാതകങ്ങൾ ചെയ്തു.. അവളിപ്പോൾ എവിടെയാണെന്നോ ഏതവസ്ഥയിൽ ആണെന്നോ എനിക്കറിയില്ല… " ആബിദ് പറഞ്ഞു നിർത്തിയതും ജഹനാരാ ഒരു നിമിഷം ചിന്തിച്ചു..അവളുടെ ഒരുപാട് ചോദ്യങ്ങളുടെ ഉത്തരം ലഭിച്ചെങ്കിലും അവളിൽ പുതിയ ഓരോ ചോദ്യങ്ങൾ ഉയർന്നു വന്നു.. "അവളെന്തിനാ ഹോത്രി മാണിക്യം ലഭിക്കാൻ വേണ്ടി അവരെ ഓക്കെ കൊന്നത്.. അവരാരും regula അല്ലാലോ.."

അവളുടെ ചോദ്യത്തിന് ആബിദ് അറിയില്ലെന്ന് പറഞ്ഞു എഴുന്നേറ്റ് പോയി… കഥയിൽ പറഞ്ഞ നൈലയയും മിയയും തമ്മിലുള്ള ബന്ധം എന്താണ് എന്നതവൾ ചിന്തിച്ചെങ്കിലും അവൾക് ഉത്തരം ഒന്നും ലഭിച്ചില്ല.. അവൾക് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നിയതും അവൾ ഫോൺ എടുത്ത് അർഷാദിന് വിളിച്ചു.. "ഹലോ…" അവനത് പറയുമ്പോഴും അവന്റെ അടുത്ത് നിന്ന് കുഞ്ഞിന്റെ കരച്ചിൽ അവൾക് കേൾക്കുന്നുണ്ടായിരുന്നു… "തിരക്കിലാണെങ്കിൽ ഞാൻ പിന്നെ വിളിച്ചോളാം.." അതും പറഞ്ഞു കൊണ്ടവൾ കാൾ ഡിസ്‌ക്കണക്ട് ചെയ്യാൻ പോയതും അവൻ തടഞ്ഞു.. "നീ പറഞ്ഞോ.. പെട്ടന്നവൾ ഒന്ന് വയലന്റ് ആയി.. അതാ കുറച്ചു തിരക്കുള്ളത്.." "ഗോഡ്!!! .. മിയക്ക് എന്താ പറ്റിയത്.." ജഹാനാരയുടെ സ്വരത്തിൽ ഭയം കലർന്നിരുന്നു.. "അവൾക് ഇപ്പോൾ പ്രശ്നം ഒന്നുമില്ല.. എങ്കിലും എത്ര കാലം നമ്മൾ രണ്ട് പേരും സത്യങ്ങൾ മറച്ചു വെയ്ക്കും.. എനിക്കൊന്നും മനസ്സിലാവുന്നില്ല.. അവളുടെവസ്ഥ കണ്ടിട്ട് സഹിക്കുന്നില്ലെടി.. എങ്ങനെ നടന്നിരുന്നതാ.. മോൻ മ്മാ എന്ന് പറയുമ്പോൾ "പപ്പ നാളെ കാണിച്ചു തരാം" എന്നല്ലാതെ എനിക്കാ കുഞ്ഞിനോട് ഒന്നും പറയാൻ ആവുന്നില്ല.. " അവന്റെ സ്വരത്തിൽ ഇടർച്ചയുണ്ടായിരുന്നെന്ന് അവൾക് മനസ്സിലായിരുന്നു. "എല്ലാം ശെരിയാവും.. നിങ്ങൾക്ക് നിങ്ങളുടെ മിയയെ തിരിച്ചു കിട്ടും..ഞാനിപ്പോൾ വിളിച്ചത് വേറൊരു കാര്യം ചോദിക്കാൻ ആണ്.. ഹബ്ദ ദീദി ശെരിക്കും ആരാ.." അവളുടെ ചോദ്യം കേട്ട അവൻ ഒരുനിമിഷം നിശബ്ദമായി..

പിന്നീടവൻ പറഞ്ഞ മറുപടി കെട്ടവൾ വിശ്വാസം വരാതെ നിന്നു.. "അപ്പോൾ ആഹിയുടെ…" വിശ്വാസം വരാതെ അവൾ ചോദിച്ചതും അവൻ അതേയെന്ന് പറഞ്ഞു.. പിന്നീട് കുറച്ചു നേരം അവർ പരസ്പരം വിശേഷങ്ങൾ പറഞ്ഞു. പുറത്ത് നിന്ന് ആബിദിന്റെ ശബ്ദം കേട്ടതും അവൾ ഫോൺ ഡിസ്‌ക്കണക്ട് ചെയ്തു അങ്ങോട്ടോടി.. "ഞാനിപ്പോൾ വരാം…' വല്ലാത്തൊരു ചിരിയോടെ അതും പറഞ്ഞു കൊണ്ട് ഏതോ പാട്ടിന്റെ വരികൾ മൂളി കൊണ്ട് അവൻ പുറത്തേക്ക് പോവുന്നത് അവൾ അറിഞ്ഞിരുന്നു.. അവനെ കുറിച്ച് അവൾ കേട്ടതെല്ലാം മോശം അഭിപ്രായം ആണെങ്കിലും തന്നോടൊരു പെങ്ങൾ എന്ന നിലക്ക് മാത്രമേ പെരുമാറിയിട്ടുള്ളു എന്നവൾ ഓർത്തു… "ഇന്നത്തോടെ എന്റെ ലക്ഷ്യം പൂർത്തിയാക്കി തരും എന്ന് പറഞ്ഞിട്ടാ എന്റെ മകൻ പോയത്.. എനിക്കെന്റെ ശക്തികൾ ലഭിക്കും.. ഒരുത്തിയ്ക്കും ഞാനത് വിട്ട് കൊടുക്കില്ല.." മുറിയിൽ നിന്നുള്ള നുസ്രത്തിന്റെ ശബ്ദം കേട്ട ജഹാനാരയ്ക്കൊന്ന് മാത്രം മനസ്സിലായി ആബിട് ഈ പോയത് എന്തോ തെറ്റ് ചെയ്യാൻ വേണ്ടിയാണെന്ന് . _____•🦋•_____ "ആഹീ.. ആ ആന്റിയോട് പറയ് ദുആമോൾ ഒറ്റയ്ക്ക് കുളിച്ചോളും എന്ന്.." ദുഅ ഉമ്മാനെ ചൂണ്ടി പറഞ്ഞതും ആഹി ഉമ്മാനെ നോക്കി കണ്ണ് ചിമ്മു കാണിച്ചു.. ഉമ്മ പോയപാടെ അവൾ ചിരിയോടെ ബാത്‌റൂമിലേക്ക് കയറി പോയി.. അതൊന്ന് നോക്കിയ ശേഷം അവനൊന്നു പുഞ്ചിരിച്ചു പുറത്തേക്ക് നോക്കി നിന്നു..

ലക്കിയുടെ മഹറിൽ ഘടിപ്പിച്ച മൈക്ക് കണക്ട് ചെയ്ത ഫോൺ എടുത്ത് വെറുതെ ഓഡിയോ പ്ലേ ചെയ്തിരുന്നു.. പെട്ടെന്ന് അതിൽ നിന്ന് അരുതാത്തത് എന്തോ കേട്ടത് പോലെ അവൻ ചെയറിൽ നിന്മേഴുന്നേറ്റ് വണ്ടിയിൽ ഓടി കയറി.. _____•🦋•______ കണ്ണുകൾ തുറന്ന ലക്കി ചുറ്റും നോക്കി.. ചുറ്റിലും കാണുന്ന ഇരുട്ട് നിറഞ്ഞ അന്തരീക്ഷം കണ്ട് അവൾക്കൊന്നും മനസ്സിലായില്ല..ആ മുറിയാകെ തന്റെ ചിത്രങ്ങൾ ആണെന്നുള്ളത് അവളിൽ അത്ഭുതം നിറച്ചു…. എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു തന്നെ ഒരു ചെയറിൽ കെട്ടിയിട്ടതാണെന്ന് അവൾ തിരിച്ചറിഞ്ഞത്.. എന്തോ ഭയം വന്നു അവളെ പൊതിഞ്ഞതും അവൾ തന്റെ മഹറിലേക്ക് കൈകൾ ചേർത്ത് വെച്ചു.. "ആരാ ഇവിടെയുള്ളത്…" കെട്ടായിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ ശബ്ദത്തിൽ ചുറ്റും നോക്കി പറഞ്ഞു.. പെട്ടെന്നാ റൂമിൽ വെളിച്ചം വന്നതും അവളൊന്ന് കണ്ണ് തിരുമ്മി മുന്നോട്ട് നോക്കി.. "ഹലോ ഡാർലിംഗ്… എത്ര കാലം ഞാൻ നിന്റെ പിന്നാലെ നടന്നു.. അപ്പോയൊന്നും തനിക്കെന്നെ വേണ്ടായിരുന്നു.. നിനക്കവനെ മതിയായിരുന്നു നിന്റെ ആഹിയെ.. ഇപ്പോയെങ്ങനെയുണ്ട് നീയും നിന്റെ ആഹിയും രണ്ട് വഴിക്കായി.. ഇനി ആര് വരും നിന്നെ രക്ഷിക്കാൻ.." അതും പറഞോണ്ടവൻ പൊട്ടി ചോദിച്ചതും ലക്കി തന്റെ ദേഷ്യം പല്ലുകൾ കൊണ്ട് കടിച്ചമർത്താൻ ശ്രമിച്ചു.. കൈകൾ മാറിലേക്ക് ചേർത്ത് വെച്ചു കണ്ണുകൾ അടച്ചിരുന്നു…

"ഇനി നീ ആബിദിന്റെ സ്വന്തമാണ് ലക്കീ.. ആർക്കും നമ്മുക്കിടയിലേക്ക് വരാൻ പറ്റില്ലാ… നിന്റെ ആഹിയും വരില്ല…" അത്രയും പറഞ്ഞു കൊണ്ട് വല്ലാത്തൊരു വശ്യതയോടെ അവൻ അവത്കരികിലേക്ക് നടന്നു വന്നു… അവൾ കണ്ണുകൾ അപ്പോഴും തുറന്നില്ല… ചെവി കൂർപ്പിച്ചു വെച്ചു… ആബിദ് പൊട്ടി ചിരിച്ചച്ചതും അവളുടെ ചുണ്ടുകളിൽ ഗൂഢമായൊരു ചിരി വിരിഞ്ഞു… "അല്ലെങ്കിലും ആരുടെ ധൈര്യത്തിലാടി നീ എനിക്കെതിരെ ഡയലോഗ് അടിച്ചത്…" ആബിദ് അത്‌ പറഞ്ഞു തീരുന്നതിനു മുൻപേ ആ വീടിന്റെ പഴയ ഡോർ നിലം പതിച്ചതും ആബിദ് ഞെട്ടലോടെ അങ്ങോട്ട് നോക്കി.. ലക്കിയുടെ ചുണ്ടുകൾ വല്ലാതെ വിടർന്നു വന്നു.. നേരത്തെ ആബിദ് പൊട്ടി ചിരിച്ചതിനേക്കാൾ ശബ്ദത്തിൽ അവൾ പൊട്ടി ചിരിച്ചു കണ്ണുകൾ തുറന്നു മുന്നോട്ട് നോക്കി.. "നീ ചോദിച്ചില്ലേ ആബിദ് ആരുടെ ധൈര്യത്തിൽ ആണെന്ന്.. ദേ നിന്റെ മുൻപിൽ നില്കുന്നവന്റെ ധൈര്യത്തിൽ… എന്നെ ഏതവസ്ഥയിലും സംരക്ഷിക്കും എന്നവൻ എനിക്ക് വാക്ക് തന്ന ധൈര്യത്തിൽ.. ഞാൻ അഹ്സന്റെ പെണ്ണാ എന്ന ധൈര്യത്തിൽ..എനിക്കെന്തെങ്കിലും പറ്റിയാൽ ആ നിമിഷം അവനെന്റെ അടുത്തേക്ക് ഓടിയെത്തും എന്ന ധൈര്യത്തിൽ…"

അവൾ വല്ലാത്തൊരു ഊർജംത്തോടെയും ചിരിയോടെയും പറഞ്ഞു നിർത്തിയതും ആബിദ് അവളെയും അവളുടെ ചുണ്ടിൽ ഉള്ള അതെ ചിരിയോടെ വാതിൽക്കൽ നിൽക്കുന്ന ആഹിയെയും നോക്കി.. "നിങ്ങൾ തമ്മിൽ പിരിഞ്ഞതല്ലേ.. പിന്നെന്തിനാ ലക്കീ നീയിങ്ങനെ ഓക്കെ പറയുന്നത്.. ഇവൻ നിന്നെ ചതിച്ചതാ ലക്കീ.." ആബിദ് ലക്കിയോട് ആഹിയെ ചൂണ്ടി പറഞ്ഞതും ലക്കിയുടെ ചുണ്ടിൽ ഒരു പുച്ഛം വിരിഞ്ഞു.. "അഹ്‌സാൻ ബാക്കിറിന് ലാക്കിയായെയും അവൾക് അവനെയും പിരിയാൻ കഴിയില്ല നീ ഓർക്കണമായിരുന്നു… ഇനി ഞങ്ങളുടെ ശരീരങ്ങൾ തമ്മിൽ പിരിഞ്ഞാലും മനസ്സ് പിരിയില്ലെന്നും നീ ഓർക്കണമായിരുന്നു.." ആഹി അതും പറഞ്ഞോണ്ട് ലക്കിയുടെ അരികിലേക്ക് വന്നു കത്തിയെടുത്തു അവളെ മോചിപ്പിച്ചു.. ഒന്നും ചെയ്യാനാവാതെ നിൽക്കാൻ മാത്രമേ ആബിതിന് കഴിഞ്ഞുള്ളു.. " ഞാൻ എന്റെ ആഹിയുടെ പെണ്ണാ.. The queen of ahsaan.. a war can't break the love between us.. Because we loved with the souls… " അതും പറഞ്ഞോണ്ട് ലക്കി ആഹിയോട് ചേർന്ന് നിന്നു പുഞ്ചിരിച്ചു.. ആ പച്ച കണ്ണുകൾ കാലങ്ങൾക് ശേഷം വല്ലാത്തൊരു മനോഹാരിതയിൽ തിളങ്ങി..ആബിദ് ഒന്നും മനസ്സിലാവാതെ അവരെ നോക്കി.. "നിങ്ങളിങ്ങനെ ഒന്നിച്ചു..??? "..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story