🦋 THE TITALEE OF LOVE🦋: ഭാഗം 53

the titalee of love

രചന: സൽവ

" ഞാൻ എന്റെ ആഹിയുടെ പെണ്ണാ.. The queen of ahsaan.. a war can't break the love between us.. Because we loved with the souls… " അതും പറഞ്ഞോണ്ട് ലക്കി ആഹിയോട് ചേർന്ന് നിന്നു പുഞ്ചിരിച്ചു.. ആ പച്ച കണ്ണുകൾ കാലങ്ങൾക് ശേഷം വല്ലാത്തൊരു മനോഹാരിതയിൽ തിളങ്ങി..ആബിദ് ഒന്നും മനസ്സിലാവാതെ അവരെ നോക്കി.. "നിങ്ങളിങ്ങനെ ഒന്നിച്ചു..??? " ആബിദിന്റെ ചോദ്യം കേട്ടതും അവർ പരസ്പരം നോക്കി.. ഒരു സമയം ഒരുമിച്ചു ഇരുവരുടെയും ചുണ്ടുകൾ ഒന്ന് കൂടെ വിടർന്നു..ഇരുവരുടെയും മനസ്സിൽ ഇന്ന് ഉച്ചക്കത്തെ സംഭവങ്ങൾ തെളിഞ്ഞു വന്നു.. •°•°•°•°•°•°• അവരുടെ തന്നെ പാസ്റ്റ് ഓർത്തു എങ്ങോട്ടോ നോക്കി വണ്ടിയിൽ പോവുകയായിരുന്നു ഇരുവരും.. "ആഹീ… നീ ശെരിക്കും എന്തിനാ അന്നെന്നെ തനിച്ചാക്കി പോയത്.. ഒരു തവണ പോലും എന്നെ കുറിച്ച് ചിന്തിക്കാതെ ഇരുന്നതെന്താ..എന്തിന് നമ്മുടെ ദുആയുടെ മയ്യത്ത് പോലും കാണാതെ പോവാൻ മാത്രം എന്താവശ്യം ആയിരുന്നു നിനക്ക്.. ലെനയുടെ കൊലപാതകവും ആയിട്ട് നിനക്കെന്താ ബന്ധം.." ആദ്യത്തിൽ ദയനീയതയോടെ അവൾ ചോദിച്ചതും അവനൊന്നും പറയാതെ പുറത്തേക്ക് നോക്കി നിന്നു. "ആഹി.." "അതെന്താണ് എന്നുള്ളത് എത്രയും പെട്ടന്ന് തന്നെ നീ അറിയും..

അതിന് മുൻപ് എനിക്കൊരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്.. സത്യങ്ങൾ അറിയുമ്പോൾ ഇന്ന് ദയനീയത നിറഞ്ഞ നിന്റെ കണ്ണുകളിൽ ആളി കാത്തുന്നത് പകയായിരിക്കും.. നീ ഹൈദരാബാദ് എന്ന നഗരത്തിൽ എത്തും.. ചിലർ നിന്നെ ദൈവത്തെ പോലെ സ്വീകരിക്കും.. മറ്റു ചിലർ ആഗ്രഹിക്കാത്തതെന്തോ നടന്നത് പോലെ ഭയപ്പെട്ടോടും.. നീ തീയാണ് ലക്കീ.. പക്ഷേ നീയെന്ന തീയിൽ ആരോ വെള്ളം ഒഴിച്ചതാണ്…ഇത്രയ്ക്ക് ഒക്കെയേ എനിക്ക് പറയാൻ പറ്റുള്ളൂ..". അവൻ പറഞ്ഞതൊന്നും അവൾക് മനസ്സിലായില്ല.. "ആഹീ…" അവളുടെ വിളി കേട്ടതും അവൻ തിരിഞ്ഞു നോക്കി.. "വണ്ടിയൊന്ന് നിർത്തുമോ.." അവൾ പറഞ്ഞതും അവൻ വണ്ടി നിർത്തി പുറത്തിറങ്ങി അവളെ നോക്കി.. പെട്ടെന്നവൾ അവനെ വാരി പുണർന്നതും അവൻ വിശ്വാസം വരാതെ അവളെ തന്നോട് ചേർത്ത് വെച്ചു. "സത്യത്തിൽ നീ എന്നിൽ എത്രത്തോളം പടർന്നു പിടിച്ചെന്ന് ഞാൻ മനസ്സിലാക്കുകയായിരുന്നു.. I can't live without you.. A moment with out you is like a body with out the soul.. എല്ലാം മറന്നു പഴയത് പോലെയാവാം.. ഇത്രയും നേരം നിന്റെ അടുത്ത് ഇരുന്നപ്പോൾ എന്റെ മനസ്സിന് എന്തോ ശാന്തത പോലെ തോന്നി… അറിയില്ല ക്ഷമിച്ചു തരുമോ എന്ന്… എങ്കിലും everything is fair in love and war എന്നാണല്ലോ.. *I love you.. *

അവന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി കൊണ്ടവൾ പറഞ്ഞതും അവനിൽ എന്തെന്നില്ലാത്ത സന്തോഷം ഉടലെടുത്തു അവളെ തന്നോട് ചേർത്ത് നിർത്തി.. ഇരുവരുടെയും കണ്ണുകൾ നിറഞ്ഞു വന്നിരുന്നു… •°•°•`•°•°•°•°• പരസ്പരം ഒന്ന് കൂടെ നോക്കിയ ശേഷം അവർ ആബിദിനെ നോക്കി.. "ഞങ്ങൾ ഒന്നിച്ചെന്ന് കേട്ടപ്പോൾ ഭയം തോന്നിയോ… സാരല്ല.. " ഒരു ചെറുചിരിയാലെ ആഹി അതും പറഞ്ഞു അവന്റെ അടുത്തേക്ക് പോയി.. എന്തോ ആബിദിൽ വല്ലാത്തൊരു ഭയം ഉടലെടുത്തു.. കണ്മുന്നിൽ പലതും തെളിഞ്ഞു വന്നു..അവന്റെ കണ്ണുകളിൽ തെളിഞ്ഞു കണ്ടത് ആഹിയുടെ കണ്ണുകളിലെ പ്രതിഗാരാഗ്നി മാത്രമായിരുന്നു.. അവന്റെ പെണ്ണിനേയും പെങ്ങളെയും വേദനിപ്പിച്ച തന്നെ അവൻ വെറുതെ വിടില്ലെന്ന് അവനുറപ്പായിരുന്നു.. ആഹി അവന്റെ കോളറിൽ പിടിക്കാൻ കൈ ഉയർത്തുന്നതിന് മുൻപേ അവൻ ശബ്ദത്തിൽ അലറി വിളിച്ചു നിലത്തേക്ക് ഊർന്നു വീണു വല്ലാത്തൊരു ഭയത്തോടെ ആഹിയെ നോക്കുന്നത് കണ്ട് ലക്കി അത്ഭുതത്തോടെ അവരെ നോക്കി.. അവനെ ഒന്നും ചെയ്തിട്ടില്ല വെറുതെ ഒന്ന് നോക്കിയത് ഇത്രമാത്രം ഭയക്കാൻ ഇവനാരാ.. "ഞാനിനിയൊന്നും ചെയ്യില്ല… നീ പറഞ്ഞത് പോലെ എന്റെ ഭാര്യ ഡൗഹാ ഫാറാലിന്റെയും മകൻ ദിയാൻ ന്റെയും കൂടെ പോയിക്കോളാം.. നിന്റെ പെണ്ണിന്റെയോ ആരുടേയും അടുത്തേക്ക് പോലും പോവില്ല.." അതും പറഞ്ഞോണ്ട് അവൻ അവിടെന്ന് ഇറങ്ങി ഓടുന്നതും അവനെയൊന്നും ചെയ്യാതെ നിൽക്കുന്നു ആഹിയെയും അവളൊന്ന് നോക്കി..

"നീയെന്തിനാ അവനെ വെറുതെ വിട്ടതാഹീ.. നിനക്കറിയോ അവനെന്നെ.." അവൾ ബാക്കി പറയുന്നതിന് മുൻപ് അവൻ അവള്ടെ വായ് പൊത്തി വെച്ചിരുന്നു.. "എന്തോന്ന് ലക്കീ ഇത്.. ഇപ്പോഴും ചെറിയ മക്കളെ പോലെ പരാതിയും പറഞ്ഞു നടക്കുന്നു.. കുറച്ചു കൂടെ പെവർ ആവ്.. അവനിപ്പോൾ ഭയന്നത് എന്നെയല്ല നിന്നെയാ.." "ആഹ് ഇത്രയും കാലം എന്നെ പുല്ല് വിലയുള്ള അവനെന്നെ പേടി..നീയെന്താ എന്നെ കളിയാക്കാണോ..സത്യത്തിൽ പറയ് അവനെന്തിനാ നിന്നെ പേടിച്ചേ.." "ഞാൻ പ്രേതമായിട്ട്.. അല്ലപിന്നെ.. അവൻ നിന്നെയാ പേടിച്ചത്.. വേണമെങ്കിൽ അവനോടു തന്നെ ചോദിച്ചു നോക്ക്.. നിന്റെ പേര് കേട്ടാൽ പോലും അവന് പേടിയാ…" "എന്തെങ്കിലും ആവട്ടെ.. " അതും പറഞ്ഞോണ്ട് അവൾ അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു.. ചുണ്ടിൽ വിരിഞ്ഞൊരു ചെറു ചിരിയാലേ അവരാ മുറിയിൽ നിന്ന് പുറത്തിറങ്ങി.. _____•🦋•_____ "ഉപ്പാ.. എനിക്ക് വേണ്ടിയല്ലേ അവളിപ്പോൾ ജയിലിൽ കിടക്കുന്നത്.. ദിയാനെ അവൾ നോകുമായിരുന്നേൽ ഇങ്ങനെ ഒന്ന് ചെയ്യേണ്ടി വരില്ലായിരുന്നു.." ഡൗല ഫാഹീമിന്നോട് അതും പറഞ്ഞു കൊണ്ട് ജനലിലൂടെ എലയുടെയും ലൈത്തിന്റെയും വീട്ടിലേക്ക് നോക്കി.. "അതിനവൾക് പറഞ്ഞിട്ട് മനസ്സിലാവേണ്ടേ.. ആ ആബിദ് എന്ന് പറഞ്ഞവൻ അവളെ ചതിച്ചെന്ന് പറഞ്ഞു

എന്തിനാ ആ കുഞ്ഞിന്റെ ജീവിതം ഇല്ലാതാക്കുന്നത്.. ആ അവളിപ്പോൾ ഉണ്ടായിരുന്നേൽ ഈ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിഹാരം ആക്കിയേനെ.. ഒരുപക്ഷെ ലക്കിക്ക് എല്ലാരേയും ഓർമ ഉണ്ടായിരുന്നെങ്കിൽ തീരാവുന്ന പ്രശ്നമേ ഇപ്പോയുള്ളു.. " ഫഹീം പറഞ്ഞതും അവളൊന്ന് ചിരിച്ചു.. അപ്പോഴും അവളുടെ ശ്രദ്ധ അപുറത്തു ബാൽക്കണിയിൽ ഇരുന്ന് ആകാശത്തേക്ക് നോക്കി എലയോട് എന്തോ പറയുന്ന ലൈത്തിൽ ആയിരുന്നു. "ഉപ്പാ.. ഞാനൊരു കാര്യം പറയട്ടെ..". ഉപ്പാന്റെ സമ്മതം കിട്ടിയതും അവൾ ലൈത്തിലേക്ക് ഒന്ന് നോക്കിയ ശേഷം നെടുവീർപ്പിട്ടു.. "എനിക്ക് ഒരാളോട് ഒരു അട്ട്രാക്ഷൻ തോന്നി… എനിക്കറിയില്ല അത്‌ പ്രണയമാണോ എന്ന്.. പക്ഷേ എന്തൊക്കെയോ ഞങ്ങളെ പരസ്പരം വെളിച്ചെടുപ്പിക്കുന്നു.. ഈ വർഷങ്ങൾക് മുൻപേ കാത്ത് വെച്ച പ്രണയം എന്നൊക്കെ പറയുന്നത് പോലെ എന്തോ ഒരു വല്ലാത്തൊരു ഇഷ്ടം..പക്ഷേ അവനെന്നെ ഒരിക്കലും പ്രണയിക്കാനില്ലെന്ന് പറഞ്ഞു…" അവൾ പറഞ്ഞതും ഫഹീം ഒരുനിമിഷം ഞെട്ടി.. അവളെ ഒരിക്കലും പ്രണയിക്കാൻ കഴിയില്ലെന്ന് പറയുന്നയാൾ ലൈത്താണെന്ന് അയാൾക് അറിയാവുന്നതായിരുന്നു.. "ആരാ അവൻ…" "ബെഹ്‌നാം ലൈത്.." "ഞാനൊരു കാര്യം പറയട്ടെ.. മോളോരിക്കലും അവനെ കൈ വിടരുത്..

അവനെ പ്രണയിക്കാനും അവനാൽ പ്രണയിക്കപ്പെടാനും ഏറ്റവും അർഹതയുള്ളത് നിനക്കാണ്.." അയാൾ പറഞ്ഞു തീർന്നതും അവൾ ഒന്നും മനസ്സിലാവാതെ നിന്നു.. "നിങ്ങളിപ്പോയെന്താ പറഞ്ഞത്.. അവനും ഞാനും തമ്മിൽ അതിന് മാത്രം എന്ത് ബന്ധമാ ഉള്ളത്.." "അത്‌.. നീയിപ്പോൾ കാണുന്ന ലോകം മുഴുവൻ അവന്റേതാ.. അവന്റേത് മാത്രം.. എല്ലാത്തിനും ഉപരി അവൻ നിന്റെ ഭർത്താവാണ്.. നീയെന്നോട് ചോദിക്കാർ ഇല്ലായിരുന്നോ നിന്റെ കഴുത്തിൽ ഉള്ള ആ ചെയിൻ എവിടുന്ന് വന്നെന്ന്.. അതവൻ നിനക്ക് അണിയിച്ചു തന്ന മഹർ ആയിരുന്നു…" എന്ന് തുടങ്ങി അയാൾ എല്ലാ സംഭവങ്ങളും അവൾക് പറഞ്ഞു കൊടുത്തു.. ഡൗലയ്ക്ക് താൻ കേട്ടതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല….എല്ലാവരും തന്നെ ചതിക്കുകയായിരുന്നെന്നും എല്ലാം അവളിൽ വേദന ഉണർത്തി.. അവൾ ജനലിലൂടെ ലൈത്തിന്റെയും എലയെയും നോക്കി. "എങ്കിൽ ഞാൻ ആഗ്രഹിച്ചത് പോലെ എല എന്റെ സ്വന്തം മകൾ ആയിരിക്കില്ലേ..ഞാൻ ജീവിച്ചിരിപ്പുണ്ടായിരുന്നിട്ടും അവനെന്തിനാ ഞാൻ മരിച്ചെന്നു പറഞ്ഞത്.. അവനെന്തു കൊണ്ടാ എന്നെ പ്രണയിക്കാൻ കഴിയാത്തത്…" മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു.. അവൾക് ഓടി ചെന്ന് അവരെ ഇരുവരെയും വാരി പുണരണം എന്ന് തോന്നി…

പക്ഷേ ഇതിന്റെ പിന്നിൽ താനറിയാതെ ഉള്ള നിഗൂഢതകൾ കണ്ടെത്തനം എന്ന ചിന്ത വന്നെത്തിയതും അവൾ പലതും തീരുമാനിച്ചുറപ്പിച്ചു കൊണ്ട് തിരിഞ്ഞു നോക്കി.. "സോറി.. ദൗലാ.. ഞാനെല്ലാ സത്യങ്ങളും നിന്നിൽ നിന്ന് മറച്ചു വെച്ചതായിരുന്നു.. ഞാൻ നിന്നെ തേടിയെത്തിയതിന് പിന്നിൽ മറ്റൊരു കഥയുണ്ടായിരുന്നു…നിനക്കെന്നെ അറിയില്ലെങ്കിലും എനിക്ക് നിന്നെ നന്നായിട്ട് അറിയാമായിരുന്നു.. വർഷങ്ങൾ വേണ്ടി വന്നു എനിക്കെന്റെ നീല കണ്ണുള്ള മാലാഖയെ കണ്ട് പിടിക്കാൻ..ലൈത് നിന്റെ ഭർത്താവ് ആണെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു.." പ്രാണ ദയനീയ ഭാവത്തിൽ പറഞ്ഞു നിർത്തി… "എല്ലാവരും എന്നെ ചതിക്കുകയായിരുന്നല്ലേ.. ഒരിക്കലെങ്കിലും നിനക്കെന്നോട് സത്യങ്ങൾ പറഞ്ഞു കൂടായിരുന്നോ.. ഞാൻ അനുഭവിക്കുന്ന സ്നേഹത്തിന് ഒന്നും ഞാനല്ല അർഹ എന്ന് ഒരിക്കൽ എങ്കിലും പറഞ്ഞു കൂടായിരുന്നോ.. വേണമെങ്കിൽ ഈ ലോകം തന്നെ വിട്ട് ഞാൻ പോയി തരില്ലായിരുന്നോ.." അവൾ കണ്ണ് നിറച്ചു കൊണ്ട് അതും പറഞ്ഞു റൂമിലേക്ക് ഓടി കയറുന്നത് ദയനീയ ഭാവത്തിൽ നോക്കി നിൽക്കാനേ പ്രാണക്ക് കഴിഞ്ഞുള്ളു.. "നീ സത്യങ്ങൾ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും എന്ന പേടി കൊണ്ടായിരുന്നു എല്ലാം മറച്ചു വെച്ചത്.. സത്യങ്ങൾ അറിഞ്ഞാൽ നീയെന്നെ പഴയത് പോലെ സ്നേഹിച്ചില്ലെങ്കിലോ എന്ന് കരുതി പോയി.." അവളെ നോക്കി മനസ്സിൽ ഓർത്തു കൊണ്ട് അവിടെ തന്നെ നിന്ന്…

അവളുടെ മനസ്സാകെ തന്നോട് ചേർന്ന് നിന്ന് തമാശകൾ പറയുമ്പോൾ വല്ലാതെ തിളങ്ങുന്ന ആ നീല കണ്ണുകൾ തെളിഞ്ഞു വന്നു.. "എല്ലാ സത്യങ്ങളും പുറത്ത് കൊണ്ട് വരും.. ഒരൊറ്റ ഒന്നിനെയും വെറുതെ വിടില്ല.. എന്റെ ബാർബി ബോയോട് അങ്ങനെ ചെയ്തവരെ അതിനേക്കാൾ വലിയ വേദന അനുഭവിപ്പിച്ചു കൊന്ന് കളയണം.." വല്ലാത്തൊരു വാശിയോട് അതും പറഞ്ഞു കൊണ്ട് പ്രാണ തന്റെ കണ്ണുനീർ തുടച്ചു കളഞ്ഞു.. _____•🦋•______ "ദേ…അത്‌ നോകിയെ.." ആകാശത്തുള്ള നീലയും ചുവപ്പും കലർന്ന ഗോളത്തിലേക്ക് ഉറ്റ് നോക്കി കൊണ്ട് ലൈത് പറഞ്ഞതും എലയും അങ്ങോട്ടൊന്ന് നോക്കി.. "എനിക്കൊന്നും കാണുന്നില്ല ലൈത്…" അവൾ നിരാശയോടെ ചുണ്ട് ചുള്ക്കി പറഞ്ഞതും അവൻ അവളെ തന്റെ തോളിൽ കയറ്റി ഇരുത്തി.. വിരൽ കൊണ്ട് ആകാശത്തുള്ള ആ ഗോളത്തിലേക്ക് ചൂണ്ടി.. "ഇപ്പോൾ കണ്ടോ.." "ആഹ് red and ബ്ലൂ സ്റ്റാർ…ഇത് എല ഒരീസം കാണിച്ചു തന്നിരുന്നു.." അവൾ കൈകൽ കൂട്ടിയടിച്ചോണ്ട് പറഞ്ഞതും അവനിലും ഒരു ചിരി വിരിഞ്ഞു..ഇരുവരും കളി തമാശകളിൽ മുഴുകി.. ആ നീല നിറമുള്ള ചിത്രശലഭം അവർക്ക് ചുറ്റും പാറി കളിച്ചു.. അതിനെ കണ്ടതും അവൻ വല്ലാത്തൊരു ഭയത്തോടെ അവളെ പൊതിഞ്ഞു പിടിച്ചു. "പ്പോ.. പൊയ്ക്കോ.. എന്റെ മോളേ കൂടെ കൊല്ലാനാണ് നിന്റെ ഉദ്ദേശം എങ്കിൽ വേഗം പോയിക്കോ.. എന്റേതായ എല്ലാത്തിനെയും എന്നിൽ നിന്നകറ്റിയത് നീയാ..

ഒരു പക്ഷേ നീയില്ലായിരുന്നെങ്കിൽ എനിക്ക് ഒന്നും നഷ്ടപ്പെടില്ലായിരുന്നു… നീ പ്രണയത്തിന്റെ അടയാളമല്ല പിശാചിന്റെ അടയാളം ആണ്.. നിന്നെ ഇഷ്ടപ്പെടുന്നവരുടെ ജീവൻ എടുക്കുന്ന പിശാച്.." ഒരു ഭ്രാന്തനെ പോലെ അതും പറഞ്ഞു കൊണ്ട് എലയെ പൊതിഞ്ഞു പിടിച്ചു അവൻ അകത്തേക്ക് കയറി വാതിൽ അടച്ചു.. ആ ശലഭം അവിടെന്ന് പോയെന്ന് കണ്ടതും അവൻ വല്ലാത്തൊരു ആശ്വാസത്തിൽ നെഞ്ചത് കൈ വെച്ചു.. "അയ്യയ്യേ.. അയ്യയ്യേ.. പപ്പക്ക് ബട്ടർഫ്‌ളൈ യെ പേടിയാ …" എല കൈകൾ അടിച്ചോണ്ട് അതും പറഞ്ഞു പൊട്ടി ചിരിച്ചതും അവനും ഒന്ന് ചിരിച്ചെന്ന് വരുത്തി.. "എന്നാലും.. അയ്യയ്യയ്യേ… ഞാനിത് മിയുമ്മേടെ അടുത്ത് പറഞ്ഞു കൊടുക്കും.." "ഏറ്റവും നിസാരമെന്ന് തോന്നുന്ന ഒന്നായിരിക്കും ഏറ്റവും വലിയ ശത്രു…" അത്രമാത്രം പറഞ്ഞു കൊണ്ട് അവൻ അവളെ അവിടെ വെച്ച് റൂമിലേക്ക് കയറി പോയി… അവൾ ജനാലക്ക് ഉള്ളിലൂടെ പുറത്തേക്ക് നോക്കി.. അവൾക് മുൻപിൽ ആ ശലഭം പ്രത്യക്ഷപ്പെട്ടു.. അവളുടെ ചുണ്ടിൽ എന്തെന്നില്ലാത്തൊരു പുഞ്ചിരി വിരിഞ്ഞു.. അവൾ നിലത്ത് വീണു കിടക്കുന്ന ആ പാവയെ കൈയ്യിൽ എടുത്ത് ലൈത്തിന്റെ മുറിയിലേക്ക് ഓടി കയറി… "ലൈതെന്താ ചെയ്യുന്നത്.." അതും ചോദിച്ചോണ്ട് അവൾ അവന്റെ മടിയിൽ കയറി ഇരുന്ന് ലാപ്പിലേക്ക് നോക്കി..

അതിൽ തന്റെ പഴയ ഫോട്ടോസ് കാണുകയായിരുന്ന അവൻ അവളെ ഒന്ന് മുറുകെ പിടിച്ച ശേഷം അതിൽ ഓരോന്നും വെച്ച് നോക്കി.. അതിൽ അധികവും അവൾ ഒന്നിൽ തായേ വയസ്സുള്ളപ്പോൾ ഉള്ളതായിരുന്നു.. ഓരോ ഫോട്ടോയിലും ലൈത്തിന്റെ കൂടെ നിൽക്കുന്ന അവളെ തന്നെ കണ്ട് എലക്ക് കുശുമ്പ് കയറിയിരുന്നു.. "ദേ… ഇതൊക്കെയൊന്ന് വേഗം മാറ്റിക്കെ.. എലമോൾക് ഈ കൊച്ചിനെ തീരെ ഇഷ്ടമാവുന്നില്ല…" അവൾ മുഖം കൂർപ്പിച്ചു പറഞ്ഞതും അവനൊന്നു ചിരിച്ചു അടുത്ത ഫോട്ടോ വെച്ച്.. അതിൽ തന്റെ പാവയെ പിടിച്ചു നിൽക്കുന്ന കുഞ്ഞി എലയുടെ അതെ മുഖചായം ഉള്ള ഒന്നിൽ തായേ വയസ്സുള്ള ആൺകുട്ടിയിൽ എത്തിയതും ലൈത്തിന് തന്റെ കൈ അനക്കാൻ പോലും കഴിഞ്ഞില്ല.. അവന് കീബോർഡിൽ വെച്ചിരുന്ന തന്റെ കൈ വിറയ്ക്കുന്ന പോലെ തോന്നി.. കൺകോണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പൊടിഞ്ഞു.. " ബാർബീ ബോയ്…!! " ഒരു തരം വിറയലോടെ അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു.. "ഇതെന്താ ലൈത്.. ലൈത്തിന്റെ മോൾ ബോയ്സിനെ പോലെ നടക്കുന്നെ.." അതിലേക്ക് ഉറ്റ് നോക്കി ചിരിച്ചോണ്ട് അവൾ പറഞ്ഞതും അവനൊന്നും പറഞ്ഞില്ല.. "ലൈത്…" "അതെന്റെ മോനാണ് എലാ.." അവൻ പറഞ്ഞതും അവൾ അതിലേക്ക് തന്നെ നോക്കി നിന്നു… അവന്റെ മനസ്സാകെ പഴയതെല്ലാം നിറഞ്ഞു വന്നു..

"എന്താ ഈ മോന്റെ പേര്…" എല അവനെ തട്ടി വിളിച്ചോണ്ട് ചോദിച്ചതും അവൻ അവളിലേക്ക് ഒന്ന് നോക്കിയ ശേഷം സ്ക്രീനിലേക്ക് തന്നെ നോക്കി "ബാർബീ ബോയ്… സോറി അലാൻ ലൈത് " അത്രമാത്രം മൊഴിഞ്ഞ അവന്റെ മനസ്സിലേക്ക് എലയോടൊപ്പം തന്റെ മടിയിൽ കയറി ഇരിക്കുന്ന അലാന്റെ മുഖം ഓടി വന്നു.. "ബാർബി ബോയ്…" അതും വിളിച്ചു കൊണ്ട് അവൾ പിന്നാലെ പോവുമ്പോൾ കുണുങ്ങി ചിരിച്ചു കൊണ്ട് അവളെ നോക്കുന്ന അവളുടെ അതെ നീല കണ്ണുകളും.. "ന്റെയാ… മിയുമ്മക്ക് തതില്ല…" അതും പറഞ്ഞോണ്ട് അവള്ടെ കൈയ്യിൽ നിന്ന് ആ പാവ വലിച്ചു വാങ്ങി കളിക്കുന്ന അവന്റെയും.. നിഷ്കളങ്കമായ ചിരിയോടെ തന്റെ കൂടെ വരുന്ന അവനെയും ഓർമ വന്നു.. അവരുടെ ജനന ദിവസം തന്നെ നോക്കി നിന്ന മിയയുടെ നീല കണ്ണുകളിൽ നിറഞ്ഞിരുന്ന സന്തോഷവും.. "ഇതെന്റെ ബാർബി ഗേളും ബാർബി ബോയും ആണ്..." തന്റെ ഇരു മക്കളിലേക്കും ഉറ്റ് നോക്കി കൊണ്ട് അവൾ പറഞ്ഞിരുന്ന വാക്കുകൾ… അവസാനമായി അവന്റെ ചെവിയിൽ മുഴങ്ങി കെട്ടിരുന്നത് "എന്റെ ബാർബി ബോയെ ഒന്നും ചെയ്യരുതേ.."

എന്ന അവളുടെ ദയനീയത നിറഞ്ഞ ശബ്ദമായിരുന്നു.. അവസാനമായി തന്റെ മുന്നിലേക്ക് വന്ന ജീവനാറ്റ തന്റെ മകന്റെ ശരീരം അവന്റെ മനസ്സിലേക്ക് എത്തി.. "കൊല്ലണം.. എല്ലാവരെയും കൊല്ലണം.. എന്റെ മകനെ കൊന്ന എല്ലാരേയും കൊല്ലണം.. പാവം എന്റെ ബാർബി കൊന്ന ഒരാളെയും വെറുതെ വിടരുത്…" അവന്റെ കണ്ണുകളിൽ നിമിഷനേരം കൊണ്ട് ആളി കത്തിയ തീ നാളങ്ങൾ ഒരച്ഛന് തന്റെ മകനോടുള്ള സ്നേഹം വ്യക്തമായിരുന്നു… ആ പിഞ്ച് കുഞ്ഞിനെ പോലും വെറുതെ വിടാതെ തന്റേതെന്ന് പറയുന്ന എല്ലാത്തിനെയും ഇല്ലാതാക്കാൻ ശ്രമിച്ചവരോടുള്ള പകയായിരുന്നു ആ കണ്ണുകളിൽ.. യാന്ദ്രികമെന്നോണം അവൻ എലയുടെ കൈയ്യിലുള്ള പാവയിലേക്ക് നോക്കി.. ആ പാവയുടെ കണ്ണുകൾ വെട്ടി തിളങ്ങി.. കൈകൾ ചെറുതായൊന്ന് ഉയർന്നു വന്നു..എല മുറുകെ പിടിച്ച കൈക്ക് മുകളിൽ ഉള്ള നീല ശലഭത്തിന്റെ ചിത്രം ചെറുതായൊന്ന് തിളങ്ങി.. "പപ്പാ…" അവനെ നോക്കി ആ പാവ അങ്ങനെ മന്ത്രിച്ചെന്ന് അവന് തോന്നി… എന്തെന്നറിയാത്ത ഒരു വികാരത്തോടെ അവൻ എലയെയും കൂടെ ആ പാവയെയും വാരി പുണർന്നു...... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story