🦋 THE TITALEE OF LOVE🦋: ഭാഗം 54

the titalee of love

രചന: സൽവ

യാന്ദ്രികമെന്നോണം അവൻ എലയുടെ കൈയ്യിലുള്ള പാവയിലേക്ക് നോക്കി.. ആ പാവയുടെ കണ്ണുകൾ വെട്ടി തിളങ്ങി.. കൈകൾ ചെറുതായൊന്ന് ഉയർന്നു വന്നു..എല മുറുകെ പിടിച്ച കൈക്ക് മുകളിൽ ഉള്ള നീല ശലഭത്തിന്റെ ചിത്രം ചെറുതായൊന്ന് തിളങ്ങി.. "പപ്പാ…" അവനെ നോക്കി ആ പാവ അങ്ങനെ മന്ത്രിച്ചെന്ന് അവന് തോന്നി… എന്തെന്നറിയാത്ത ഒരു വികാരത്തോടെ അവൻ എലയെയും കൂടെ ആ പാവയെയും വാരി പുണർന്നു.. അവരെ വിട്ട ശേഷം അവൻ എലയെ തായേ ഇറക്കി ഫോൺ എടുത്ത് ഒരു നമ്പറിലേക്ക് ഡയൽ ചെയ്തു.. "എല്ലാം ഒക്കെ യാണ്.. ഇനി നമുക്ക് വേണ്ടത് ഒന്ന് മാത്രമാണ്.. Fair in love 2 വിന്റെ പകർപ്പ്.. അത്‌ കൂടെ കിട്ടിയാൽ എന്റെ ബാർബി ബോയെ കൊന്ന കൊടും ക്രൂരനിലേക്ക് ഞാൻ എത്തിച്ചേരും.." അത്രമാത്രം പറഞ്ഞു കൊണ്ട് ഫോൺ വെച്ച അവൻ പുറത്തേക്ക് തന്നെ നോക്കി നിന്നു.. അവന്റെ ചുണ്ടുകളിൽ തന്റെ വിജയം അടുത്തെത്തിയതിന്റെ സന്തോഷം ആയിരുന്നു.. _____•🦋•______ കരയിലേക്ക് ഓടിയെത്തുന്ന തിരകളിൽ നിന്ന് രക്ഷപ്പെടാൻ എന്നോണം അവൾ തന്റെ കാലുകൾ പിന്നോട്ട് വെച്ചു… "ആഹീ.." ചിരിയോടെയുള്ള അവളുടെ വിളി കേട്ടതും അവൻ അവത്കരികിലേക്ക് വന്നു..

മണൽ തരപ്പിൽ ഇരുന്നതും അവളും അവിടെയിരുന്ന് അവന്റെ അടിയിൽ തല വെച്ചു കണ്ണുകളടച്ചു.. ഇരുവരുടെയും ചുണ്ടിൽ എന്തെന്നില്ലാത്തൊരു പുഞ്ചിരി ആയിരുന്നു.. "ഇപ്പോയാ..ഒരുപാട് കാലത്തിനു ശേഷം ഞാൻ സന്തോഷം എന്തെന്ന് അനുഭവിച്ചത്.. ഒരു പക്ഷേ നമ്മുടെ ദുആ കൂടെ നമ്മുടെ കൂടെയുണ്ടായിരുന്നേൽ എന്ത് രസായിരുന്നല്ലേ.." കണ്ണുകൾ തുറന്നില്ലെങ്കിലും അവളുടെ അവസാനസ്വരത്തിലെ ഇടർച്ച അവന് മനസ്സിലായിരുന്നു..എന്ത് കൊണ്ടോ അപ്പോൾ സത്യങ്ങൾ അവളോട് പറയാൻ തോന്നാത്തത് കൊണ്ട് അവനൊന്നും പറഞ്ഞില്ല.. "നീയെന്താ ഒന്നും മിണ്ടാതെ. ദുഅ ഇല്ലെങ്കിലും അമനെ എങ്കിലും വിളിക്കാമായിരുന്നു… ദുഅ മരിച്ചതിൽ പിന്നെ നീ അവനെ ഒന്ന് വിളിച്ചിട്ട് പോലുമില്ലെന്ന് അവന് പരാതിയാ.." അവൾ പറഞ്ഞതും അവനൊന്നും പറഞ്ഞില്ല.. "ദേ ആഹി.. നിന്റെ വായിലെ നാക്കെവിടെ പോയി.. എന്ത് ചോദിച്ചാലും എങ്ങോട്ടോ നോക്കി നില്കും.. സത്യം പറയെടാ.. നീയന്ന് ഹൈദരാബാദിൽ വെച്ച് കണ്ട പെൺകുട്ടിയെ ഓർത്തതല്ലേ ഡോ പട്ടി.." ലക്കി മുഖം വീർപ്പിച്ചു പറഞ്ഞതും ആഹി ചിരിച്ചോണ്ട് അവളെ നോക്കി.. "അങ്ങനെ ചോദിക്കാണേൽ എത്രയെത്ര പെൺപിള്ളേർ ആയിരുന്നു എന്റെ പിന്നിൽ..

പക്ഷേ ഞാൻ ഓരോ തവണ അവിടെ പോവുമ്പോഴും എനിക്ക് ഈ പറഞ്ഞ പെൺപിള്ളേരെക്കാൾ വലിയ ലക്ഷ്യം ഉണ്ടാവും… ഇപ്പോൾ തന്നെ ഹബ്ദയുടെ കേസിന്റെ തിരക്കിൽ ആയിരുന്നു.. നൈലാ ഇനാം എന്ന ഒരൊറ്റ ആളെ കൂടെ കിട്ടിയാൽ എന്റെ പല കേസും ക്ലോസ് ചെയ്യാൻ പറ്റും..അങ്ങനെ ഈ തിരക്കിനോക്കെ ഇടയിൽ ഞാനാരെ കാണാനാ..പിന്നെ.. എനിക്ക് നീയില്ലേ പെണ്ണെ…" അവൻ പറഞ്ഞു നിർത്തിയതും അവളിൽ വല്ലാത്തൊരു പുഞ്ചിരി വിരിഞ്ഞു.. "അല്ലെങ്കിലും ഞാൻ വെറുതെ ചോദിച്ചെയാ…" പിന്നീട് ജീവിതത്തിൽ സംഭവിച്ച പുതിയ മാറ്റങ്ങൾ കുറിച്ച് സംസാരിക്കുകയായിരുന്നു അവൾ.. അതിനിടയിൽ തിതലീ സീരീസുമായി അവനുള്ള ബന്ധം മനസ്സിലാക്കാൻ എന്നോണം അവൾ ഇടക്ക് കേസിനെ കുറിച്ച് പറഞ്ഞെങ്കിലും അവനൊന്നും വിട്ട് പറഞ്ഞില്ല… ഇന്ന് രാവിലെ ലൈത്തിനെ കണ്ടതും സംസാരിച്ചത് എലയുടെ കാര്യവുമെല്ലാം അവൾ അവനോടു പറഞ്ഞു. "ലൈതിനോട് നന്നായത് പോലെ നിനക്ക് ഡൗലയോടും നന്നായിക്കൂടെ.. അവൾ നിന്നോട് എന്ത് ചെയ്തിട്ടാ.. അവൾ അറിഞ്ഞോണ്ട് അല്ല അന്നെന്നെ പ്രൊപ്പോസ് ചെയ്തതെന്ന് നിനക്കറിയാവുന്നതല്ലേ.. " അവന്റെ ചോദ്യം കേട്ടതും ചിരിയോടെ സംസാരിച്ചു കൊണ്ടിരുന്നവളുടെ കണ്ണുകളിൽ പക നിറയുന്നത് ദേഷ്യം വരുന്നതും അവൻ നോക്കി കണ്ടു..

"ആ പ്രൊപ്പോസ് ചെയ്തതല്ലല്ലോ പ്രശ്നം.. എന്റെ ദുആയുടെ മരണത്തിന് കാരണം അവളാ.. അതവൾക്കും എല്ലാവർക്കും അറിയാവുന്ന സത്യമാണ്.. പിന്നെ അവൾ എന്നെയാ ലോറിക്ക് മുൻപിലേക്ക് തള്ളിയത് നീ നേരിട്ട് കണ്ടതല്ലേ.. അതോണ്ടല്ലേ നമ്മക്ക് നമ്മുടെ കുഞ്ഞിനെ നഷ്ടപ്പെട്ടത്… എന്നിട്ടവളോട് ക്ഷമിക്കാൻ എന്നോട് പറയാൻ നിനക്കെങ്ങനെ തോന്നുന്നു…" അവൾ ദേഷ്യത്തിൽ ചോദിച്ചു.. "സത്യമാ… അവൾ അറിയാതെ ചെയ്തു പോയൊരു തെറ്റ് കാരണമാണ് നമുക്ക് നമ്മുടെ കുഞ്ഞിനെ നഷ്ടമായത്.. ഒന്നും അവൾ അറിഞ്ഞോണ്ട് ചെയ്തതല്ലാ.. അവളെ ഒരാൾ ചതിച്ചതാണ്…" അവൻ അവളെ പറഞ്ഞു മനസ്സിലാക്കാൻ വേണ്ടി പറഞ്ഞതും അവൾ അവന്റെ കൈ തട്ടി മാറ്റി. "നീ എന്നോട് അവളെ ന്യായീകരിച്ചു സംസാരിക്കേണ്ട.. അറിഞ്ഞോണ്ടായാലും അറിയാതെ ആയാലും മരിച്ചു പോയ എന്റെ ദുആയെ തിരിച്ചു തരാൻ അവൾക് പറ്റില്ലല്ലോ.." "അതിന് നിന്റെ ദുഅ മരിച്ചിട്ടില്ല ലക്കീ…" അവന്റെ അടുത്ത് നിന്നെഴുന്നേറ്റ് തിരിഞ്ഞു നടന്നിരുന്ന ലക്കി അവൻ പറയുന്നത് വിശ്വാസം വരാതെ തിരിഞ്ഞു നോക്കി.. "എന്റെ മുന്നിൽ വെച്ചല്ലേ അവൾ മരിച്ചത്.. പിന്നെയെന്തിനാ നീയിപ്പോൾ എന്നോട് കള്ളം പറയുന്നത്.. " വിശ്വാസം വരാത്ത മട്ടിൽ അത്‌ പറയുമ്പോൾ മനസ്സ് കൊണ്ട് അങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചിരുന്നു..

"ഉണ്ട് ലക്കീ.. അവളിപ്പോൾ മെന്റലി കുറച്ചു അബ്നോർമൽ ആണെന്നെ ഉള്ളു.. നിന്നെയും എന്നെയും മാത്രമേ ഈ ലോകത്ത് ഓര്മയുള്ളു.. നീയെവിടെയെന്ന് എന്നോട് ദിവസവും ചോദിക്കും.." അവൻ പറഞ്ഞതും അവൾ അവന്റെ അടുത്തേക്ക് നടന്നു വന്നു അവന്റെ കോളറിൽ പിടിച്ചു.. "എന്തിനാ… എന്തിനാ എന്നെയിങ്ങനെ പറ്റിക്കാൻ നോക്കുന്നെ.. ഞാൻ കണ്ടതാ എന്റെ ദുആ മരിക്കുന്നത്.. പിന്നെയെന്തിനാ എന്നെ വീണ്ടും ആഗ്രഹിപ്പിക്കുന്നെ.. കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും ദുആ മരിച്ചെന്ന സത്യം ഞാൻ അംഗീകരിച്ചു…". അത്‌ പറയുമ്പോൾ ലക്കിയുടെ കണ്ണുകൾ നിറഞ്ഞിട്ടായിരുന്നു..അവനെ അവളെ തന്നോട് ചേർത്ത് വെച്ച് സമാധാനിപ്പിച്ചു.. "നീ അവൾ മരിക്കുന്നത് കണ്ടോ എന്നുള്ളത് സത്യം തന്നെയാണ്.. പക്ഷേ അതിന് ശേഷം അവിടെ പല സംഭവങ്ങളും നടന്നിരുന്നു.. നീയും ഞാനും ഒന്നും അറിയാത്ത എന്റെ വീട്ടുകാർക്ക് മാത്രം അറിയുന്ന ചില സത്യങ്ങൾ… അന്ന് ദുആ മരിച്ച ദിവസം.. ആക്‌സിഡന്റ് പറ്റിയ നിന്നെ ആശുപത്രിയിൽ ആക്കി ഓപ്പറേഷൻ ന്റെ ഡോക്യൂമെന്റിൽ എല്ലാം സൈൻ ചെയ്യുമ്പോൾ ആയിരുന്നു എന്റെ ഫോണിലേക്ക് ഒരു കാൾ വന്നത്.. അതിൽ പറയുന്ന കാര്യങ്ങൾ ഒന്നും വിശ്വസിക്കാനാവാതെ ഒരു തരം കുറ്റബോധത്തോടെ ഞാൻ ഒരുപാട് നിന്നു..

ഒരു പക്ഷത്തു ആ അവസ്ഥയിൽ ഉള്ള നീ മറുപക്ഷത് എനിക്ക് ഒരുപക്ഷെ നിന്നെക്കാൾ പ്രിയപ്പെട്ട ഒന്ന്.. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവസാനം ഹൈദരാബാതിലേക്ക് ടിക്കറ്റ് എടുത്ത് നിന്നെ കാണാൻ ശ്രമിച്ചെങ്കിലും ഡോക്ടർ അനുവദിച്ചില്ല.. അങ്ങനെ അന്നത്തെ രാത്രി ആരോടും യാത്ര പോലും പറയാതെ ഞാൻ ഹൈദരാബാതിലേക്ക് കയറി.. പിന്നീട് എന്റെ വീട്ടിലേക്ക് വിളിച്ചു കാര്യങ്ങൾ പറഞ്ഞു.. നിന്നെ വിളിക്കാൻ ശ്രമിച്ചെങ്കിലും നിന്റെ ഫോൺ ഓഫ്‌ ആയിരുന്നു.. ഇതേ സമയം ദുആ മരിച്ച സ്ഥലത്തെത്തിയ എന്റെ വീട്ടുകാർ കണ്ടത് ചെറിയ അനക്കമുള്ള മുഖം മുഴുവൻ ആരോചകമായി രീതിയിൽ ഉള്ള ദുആയുടെ ശരീരം ആയിരുന്നു.. അവളിലെ അനക്കം തിരിച്ചറിഞ്ഞ അവർ വേഗം തന്നെ അവളെ ആശുപത്രിയിൽ എത്തിച്ചു.. മുഖം പ്ലാസ്റ്റിക് സർജറി ചെയ്തു.. വളരെ സന്തോഷത്തിൽ നിൽകുമ്പോൾ ആയിരുന്നു അവൾ മെന്റലി അബ്നോർമൽ ആണെന്നുള്ള സത്യം അവരറിഞ്ഞത്.. അവൾ അങ്ങനെയാവാനുള്ള കാരണം നീയാണെന്ന് ഇഷ ഉമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു.. നീ അവളെ കുറിച്ച് അറിഞ്ഞാൽ വീണ്ടും നീ അവളെ അപായ പെടുത്താൻ ശ്രമിക്കുമെന്ന് തോന്നിയ അവർ സത്യങ്ങൾ എന്നോടടക്കം എല്ലാവരോടും മറച്ചു വെച്ച് ദുആയുടെ മരനാന്തര ചടങ്ങുകൾ കഴിഞ്ഞെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു ദുആയെ രഹസ്യമായി വീട്ടിലെ അവളുടെ മുറിയിൽ അടച്ചിട്ടു..

അതിനിടയിൽ അവർ നിന്നെ തള്ളി പറഞ്ഞ കാരണം പറഞ്ഞു ഒരിക്കൽ ഞാൻ ഉമ്മയോട് ദേഷ്യം പിടിച്ചപ്പോൾ ആയിരുന്നു ഉമ്മ എന്നോട് ഇതെല്ലാം പറഞ്ഞത്.. അതെന്നോട് ഇത്രയും കാലം മറച്ചു വെച്ച കാരണത്താൽ ഞാൻ അങ്ങോട്ടുള്ള വിളി നിർത്തി.. പിന്നീട് നിന്റെ അവസ്ഥ ഗുരുതരം ആവുന്നത് പോലെ തോന്നിയതും അവിടത്തെ കേസ് പാതി വഴിക്കിട്ട് ഞാനിങ്ങോട്ട് വന്നു വീട്ടിൽ ചെന്നപ്പോൾ ആയിരുന്നു അവളുടെ അവസ്ഥ മനസ്സിലായത്.. അമന്റെ ഫോട്ടോ കാണിച്ചപ്പോൾ അവൾ ചോദിച്ചത് "ഇതേതാ ഒരു ചുള്ളൻ.." എന്നാ.. എങ്കിലും അവളുടെ ഓർമയിൽ നിന്ന് വിട്ട് പോവാത്തത് ഞാനും നീയും ആയിരുന്നു.. ഇന്നൊരു പക്ഷേ നീ അങ്ങോട്ട് ചെന്നാൽ അവളൊരുപാട് സന്തോഷിക്കും.. " അവൻ പറഞ്ഞു നിർത്തിയതും അവൾക് വല്ലാത്തൊരു സന്തോഷം തോന്നി.. "എനിക്ക്.. എനിക്കിപ്പോൾ തന്നെ എന്റെ ദുആയെ കാണണം…" സന്തോഷം ആണോ സങ്കടം ആണോ എന്ന് മനസ്സിലാവാത്ത ഭാവത്തിൽ ലക്കി പറഞ്ഞതും അവൻ അവള്ടെ കൈ പിടിച്ചു വണ്ടിയിൽ കയറ്റി അവന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു… _____•🦋•______ "എത്ര കാലം ഞാൻ നിന്റെ പിന്നാലെ നടന്നു എന്റെ ഇഷ്ടം പറഞ്ഞു..എന്നിട്ടും നീയിങ്ങനെ ഒരു വിലയും വെയ്ക്കാതെ പോവാണോ.."

തന്റെ പിന്നിൽ നിന്നുള്ള ഒരുവന്റെ സംസാരം കേട്ടിട്ടും കേൾക്കാത്ത പോലെ ആ പതിനാല് വയസ്സുകാരി മുന്നോട്ട് നടന്നു.. തന്റെ വെള്ളാരം കണ്ണുകൾ ഒരല്പം ദൂരെയായിട്ടുള്ള തന്റെ വീട്ടിലേക്ക് പതിപ്പിച്ച ശേഷം അവൾ നടത്തതിന് വേഗത കൂട്ടി.. "എടീ… നിന്റെയീ അഹങ്കാരത്തിന് കാരണം നിന്റെയീ മുഖമല്ലേ.. ഇന്നത്തോടെ ഞാനത് ഇല്ലാതാകും തരാം.." അതും പറഞ്ഞോണ്ട് അവളെ പിടിച്ചു തിരിച്ചു കൊണ്ട് അയാൾ ആസിഡ് അവളുടെ മുഖത്തേക്ക് വീശി.. എന്ത് ചെയ്യണം എന്നറിയാതെ ഉയർന്ന ഹൃദയമിടിപ്പോടെ നിൽക്കുന്ന അവളിൽ നിന്ന് ഒന്ന് കരയാൻ പോലുമുള്ള ശബ്ദം ഉയർന്നില്ല.. തന്റെ നേർക്ക് വരുന്ന ആസിഡിൽ ഒഴിഞ്ഞു മാറാൻ പോലും പറ്റാതെ ഭയത്തോടെ അവളവിടെ നിന്നു… അവളുടെ ഇരു കണ്ണുകളിലും ഇരുട്ട് കയറി.. മുന്നിൽ നിന്ന് അതിശബ്ദത്തിൽ ആരുടെയോ അലർച്ചെയവൾ കേൾക്കുന്നുണ്ടായിരുന്നു.. കണ്ണുകൾക്ക് ചുറ്റും വല്ലാതെ വേദന തോന്നിയത് കൊണ്ട് തന്നെ അവളും അലറി കരഞ്ഞു കൊണ്ട് ഇരു കണ്ണുകളും പൊത്തി പിടിച്ചു. ആഹ്….. അലർച്ചയോടെ ഞെട്ടിയേണീറ്റു കൊണ്ട് ജഹനാരാ ശ്വാസം വലിച്ചു വിട്ടു.. മനസ്സിലേക്ക് താനിന്ന് കണ്ണ് കാണാത്തവൾ ആയതിന്റെ കാരണക്കാരോടുള്ള വെറുപ്പ് നിറഞ്ഞു വന്നു.. എങ്കിലും തോറ്റു കൊടുക്കില്ല എന്ന വാശിയോട് അവൾ മനസ്സിനെ ഒന്ന് കൂടെ ബലപ്പെടുത്തി മുറിയിൽ നിന്ന് പുറത്തിറങ്ങി.. ലിവിങ് റൂമിൽ നിന്ന് എന്തെല്ലാമോ ഓർത്തു ഭയപ്പെടുന്നു ആബിദിന്റെ ശബ്ദം കേട്ടതും അവൾ. അങ്ങോട്ട് നടന്നു..

"എന്താ.. എന്തെങ്കിലും പ്രശ്നമുണ്ടോ.." "ഒന്നുല്ല.." അവളുടെ ചോദ്യത്തിന് അവൻ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചതും അവൾ ഒന്നും പറയാതെ അടുക്കളയിൽ ചെന്ന് വെള്ളമെടുത്തു കുടിച്ചു.. "അവൾക്കെങ്ങനെ ഇതിന് മാത്രം ധൈര്യം കിട്ടി.. ഹബ്ദ മറിയവും അവളുടെ ആഹിയും തമ്മിലുള്ള ബന്ധം എന്താണെന്ന് ചോദിച്ചു വന്നേക്കുന്നു… എന്നെ തള്ളി പറഞ്ഞതും പോരാ.. എന്നോട് സഹായം ചോദിച്ചു വന്നേക്കുന്നു.." അരിശത്തിൽ ഉള്ള നുസ്രത്തിന്റെ ശബ്ദം കേട്ടതും ജഹനാരാ അവിടെ തന്നെ നിന്നു.. "അതിന് അവളെപ്പോൾ ഇങ്ങോട്ട് വന്നു..ഇതിന് മാത്രം എന്ത് ബന്ധമാ അവള്ടെ ആഹിയും ഈ പറഞ്ഞ ഹബ്ദയും തമ്മിലുള്ളത്..." നുസ്രത്തിന്റെ അടുത്ത് നിന്ന് തനിക്ക് പരിചിതം ആയൊരു ശബ്ദം കേട്ടെങ്കിലും അവൾക്കതിന്റെ ഉടമയെ ഓർത്തെടുക്കാൻ കഴിഞ്ഞില്ല.. "എന്താ ബന്ധം എന്നോ.. ഈ ആഹി ആരാണ് എന്നോ എനിക്കോർമ്മയില്ല.. പക്ഷേ ആ ഹബ്ദയെ കുറിച്ചേനിക്ക് നന്നായിട്ടറിയാം.. നമ്മളൊക്കെ തേടുന്ന ആ ആൾ അവളാണ്… ഹബ്ദ മറിയം.." നുസ്രത് പറഞ്ഞു നിർത്തിയതും അവൾക്കരികിൽ ഉള്ള ആളിൽ ആകാംഷ നിറഞ്ഞു. "വർഷങ്ങൾക് മുൻപ് തിതലീ വേൾഡിനെ തന്നെ നടുക്കിയ സർവ്വനാശങ്ങളും സംഭവിച്ച ദിവസം.. എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്ന ദാവൂദിന്റെ മുന്നിൽ പൊട്ടി കരയുന്ന രണ്ട് കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.. മൂന്ന് വയസ്സ് പ്രായമുള്ള അയാളുടെയും നസീറയുടെയും മൂത്ത മകൾ ഹബ്ദ മറിയവും..

മാസങ്ങൾ പ്രായമുള്ള നൈലയും.. അന്ന് ആ ബംഗ്ലാവിൽ നിന്ന് ഹാബ്ധയെയും നൈലയെയും കൊണ്ടയാൾ പുറത്ത് കടന്നു.. അവരെ ഒരു ഓർഫനാജിൽ കൊണ്ടാക്കി പോയി.. ഹബ്ദയ്ക്ക് ചില അമാനുഷിക ശക്തികൾ ഉണ്ടെന്നുള്ള സത്യം അവിടെയുള്ളവർക്ക് മനസ്സിലായി തുടങ്ങി.. അതിന്റെ ഉറവിടം എവിടെ നിന്നെന്നെ തേടിയ അവർക്ക് ഒരുതരം മാത്രമേ ലഭിച്ചിരുന്നുള്ളു അവളുടെ കൈയ്യിലെ ടാറ്റു.. പിന്നീട് അവൾ നസീറാ ഖിസ്മത്തിന്റെ മകൾ ആണെന്ന് മനസ്സിലായി.. പക്ഷേ അപ്പോയായിരുന്നു അവരിൽ യദാർത്ഥ ചോദ്യം ഉയർന്നു വന്നത്.. കാരണം ഒരിക്കലും ഒരിക്കലും നല്ല റെഗുലയ്ക്ക് നല്ല regula കുഞ്ഞായി ജനിക്കില്ല.. അങ്ങനെയാണ് അവർക്ക് അവൾ റെഗുലയല്ലെന്നും അവളുടെ പക്കൽ ഹോത്രി മാണിക്യം ഉണ്ടെന്നുമുള്ള സത്യം മനസ്സിലാക്കിയത്.. ഇതറിഞ്ഞ നിമിഷം തന്നെ ഞാൻ അവത്കരികിലേക്ക് പോയെങ്കിൽ അത്‌ അപ്പോൾ അവളുടെ കൈയ്യിൽ ഇല്ലായിരുന്നു.. പിന്നീട് മിയയുടെ ബാർബി ബോയുടെയും മറ്റും കൊലപാതക കുറ്റത്തിന് അവളെ അറെസ്റ്റ്‌ ചെയ്തു.. ഇത്രയൊക്കെയേ എനിക്ക് അവളെ കുറിച്ചറിയുള്ളു.. ഒരുപക്ഷെ ഈ പറഞ്ഞ ആഹി അവളുടെ പ്രണയമോ അങ്ങനെ എന്തെങ്കിലും ആവാം.." നുസ്രത് പറഞ്ഞ കാര്യങ്ങൾ എല്ലാം അർഷാദ് നേരത്തെ പറഞ്ഞിരുന്നെങ്കിലും അവൾ ശ്രദ്ധയോടെ കേട്ടു.. "ആഹിയുടെ പ്രണയം ആവാനുള്ള ഒരു സാധ്യതയും ഇല്ലാ… അവന്റെ പെണ്ണ് അവളാ.. നമ്മുടെ ഒരു ശത്രു തന്നെയായാ ലക്കി.."

"ആ ആഹി തന്നെയാണോ നൈല പ്രണയിക്കുന്ന ആഹി..എങ്കിൽ അവന്റെ ഫ്രണ്ട് ആയിരിക്കും.. പ്രണയത്തെക്കാൾ അതികം സൗഹൃദങ്ങൾക് മൂല്യം കൊടുക്കുന്ന ആളാ അവനെന്നല്ലേ കേട്ടത്.. " നുസ്രത്തിന്റെയും അവർക്കരികിൽ ഉള്ളവളുടെയും സംസാരം കേട്ട ജഹാനാരയുടെ ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു.. "Habdha Mariyam is His girl " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. _____•🦋•_____ "നീയാരാ…." ഹാഷിംമിന്റെ വിറയൽ കലർന്ന ശബ്ദത്തിന് അവളുടെ പക്കൽ നിന്ന് ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി.. "നിന്നോടാ ചോദിച്ചത്…" അയാൾ വീണ്ടും ചോദിച്ചതും അവൾ എഴുത്തു നിർത്തി ആ പുസ്തകത്തിലേക്ക് ഒന്ന് നോക്കി.. "Fair in love 2" അവൾ അതവിടെ വെച്ച അയാൾക് നേരെ തിരിഞ്തും അവളുടെ രൂപം മാറുന്നത് കണ്ട് അയാൾ ഭയത്തിൽ അലറി വിളിക്കാൻ ശ്രമിച്ചെങ്കിലും അയാളുടെ ശബ്ദം പുറത്ത് വന്നില്ല. ആ രൂപത്തിന് കണ്ണുകൾ ഇല്ലായിരുന്നു.. മുഖം അർദ്ധമായി കത്തി കരിഞ്ഞിരുന്നു.. കാണുന്ന ആരെയും ഭയപ്പെടുത്തുന്ന ആ രൂപത്തിന്റെ കൈക്ക് മുകളിൽ ആ ചിത്രശലഭത്തിന്റെ ഒരു ടാറ്റു മാത്രമായിരുന്നു ഉണ്ടായത്.. "ആൻ…." ആ രൂപത്തിന്റെ ചുണ്ടുകൾ മൊഴിഞ്ഞതും അയാൾ ഒരുതരം ഞെട്ടലോടെ ആ ആ രൂപത്തിനെ നോക്കി.. പെട്ടെന്ന് ആ രൂപം ചിറകുകൾ വിടർത്തിയതും അതിന്റെ നീല ചിറകുകൾ അയാളിൽ അത്ഭുതം നിറച്ചു.. അവൾ അവളുടെ കൈകൽ ആ പുസ്തകത്തിന് നേരെ പിടിച്ചതും ആ പുസ്തകം അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി…

"നീ പ്രേതം ആണോ…" അയാളുടെ ചോദ്യം കേട്ടതും അവളുടെ പൊട്ടി ചിരി അയാൾക് ചുറ്റും പ്രതിഫലിച്ചു കേട്ടു.. ആഞ്ഞു വീശുന്ന കാറ്റിൽ ആ മുറിയിലുണ്ടായിരുന്ന മറ്റു പല വസ്തുക്കളും നിലത്ത് വീണീരുന്നു.. "ബാർബി ബോയ്ക്ക് നീതി ലഭിക്കണമെങ്കിൽ ഈ പുസ്തകം പൂർത്തിയാക്കിയേ തീറുള്ളു.. ഈ ലോകത്തു ഞാനല്ലാതെ ഒരാൾക്കും അതിന് സാധിക്കില്ല.." അത്രയും പറഞ്ഞു കൊണ്ടവൾ അവളുടെ നോട്ടം ജനലിന്റെ അടുത്തേക്ക് മാറ്റി.. ഇതേ സമയം ആ പുസ്തകം കൈയ്യിൽ എടുത്ത് എങ്ങനെ എങ്കിലും ഹബ്ദയെ കുറിച്ച് അറിയണം എന്ന ലക്ഷ്യത്തോടെ വന്നിരുന്ന നൈല തന്റെ മുൻപിൽ നീല ചിറകുകൾ വിടർത്തി നിൽക്കുന്ന ആ രൂപത്തിനെ കണ്ട് ഞെട്ടിയിരുന്നു.. "ഇതാരാ..ലക്കിയും ഡൗലയും അല്ലാതെ മറ്റൊരു നല്ല റെഗുലയെങ്ങനെ… ഇന്ന് ഭൂമിയിൽ നല്ല രണ്ട് റെഗുലകൾ മാത്രമാണുള്ളത്.. പിന്നെയെങ്ങനെ ഇവൾ…" അധിസൂക്ഷമതയോടെ ആനിന്റെ രൂപത്തിനെ നോക്കി നിന്ന നൈല അവളുടെ നോട്ടം തന്റെ അടുത്തേക്ക് എത്തിയത് കണ്ട് തല കുനിച്ചു ഏണിയിലൂടെ തായേ ഇറങ്ങി.. എങ്കിലും അൽപ്പം മുൻപ് താൻ കണ്ട കാഴ്ചകൾ ഓക്കെ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു..നൈലയുടെ മനസ്സിലേക്ക് അവൾ തിതലീ കുടുംബത്തെ പറ്റി അന്വേഷിക്കാൻ വേണ്ടി പോയപ്പോൾ ഒരു സ്ത്രീ തന്നോട് പറഞ്ഞ വാക്കുകൾ ഓടിയെത്തി..

"ആ ഹൗസ് ബോട്ട് ഒരുപാട് നീല ശലഭങ്ങൾ കൂടി ആകാശത്തു കൂടെ എങ്ങോട്ടോ കൊണ്ട് പോവുന്നത് ഞാനാ കണ്ടത്…" ആ സ്ത്രീ പറഞ്ഞ വാക്കുകളും മറ്റും ചിന്തിക്കുമ്പോൾ തന്നെ അവൾക് താൻ അറിഞ്ഞത് ഒന്നുമല്ല തിതലീ കുടുംബം എന്ന് മനസ്സിലായിരുന്നു… അവളുടെ ഫോൺ റിങ് ചെയ്തതും അവൾ ധൃതിയിൽ കാൾ അറ്റൻഡ് ചെയ്തു.. "ഇന്നല്ലേ രണ്ടും ഒന്നിച്ചത്.. ഇന്ന് തന്നെ എന്റെ ആഹിക്ക് ഒന്നും പറ്റാത്ത രീതിയിൽ ആ ലക്കിയെ വഴിയിൽ വെച്ച് തന്നെ കൊന്നേക്കണം.." ഫോണിൽ മറുതലക്കൽ ഉള്ള ആളോട് അത്രയും പറഞ്ഞ ശേഷം നൈലയുടെ ചുണ്ടിൽ ക്രൂരമായൊരു ചിരി വിരിഞ്ഞു.. "ആഹി എന്റെയാ ലക്കീ.. ഒരിക്കലും നിനക്ക് വിട്ട് തരില്ല.. അവന് വേണ്ടി എന്തും ചെയ്യാൻ ഞാൻ മടിക്കില്ല.. " Everything Is FAIR IN LOVE and war !!" എന്നാണല്ലോ.. " അത്രയും പറഞ്ഞു കൊണ്ടവൾ തന്റെ വാഹനത്തിൽ കയറി.. _____•🦋•_____ തനിക്ക് മുൻപിൽ ഉള്ള ആൾക്കൂട്ടം കണ്ട് ലക്കി ഭയന്ന് കൊണ്ട് ആഹിയെ നോക്കി. ആഹി അപ്പോഴും ശ്രദ്ധിച്ചിരുന്നത് കൂടി നിന്ന ഗുണ്ടകളുടെ കണ്ണിലേക്കു ആയിരുന്നു.. "അവരുടെ ലക്ഷ്യം നീയാ ലക്കീ.. അവരെ നീ തന്നെ ഗൺ ഉപയോഗിക്കാതെ അടിച്ചു തെറുപ്പിച്ചോളണം.. ഞാനും കാണട്ടെ എന്റെ ips ഭാര്യയുടെ പവർ.." ആഹി അതും പറഞ്ഞു കൊണ്ട് അവിടെ ഇരുന്നതും ലക്കി ദയനീയ ഭാവത്തിൽ അവനെ നോക്കി.

"വില്ലൻമാർ വരുമ്പോൾ അടിച്ചു തെറുപ്പിക്കുന്ന നായിക ഞാനല്ലെടോ അഹ്‌നയാ.. ഞാൻ ബോൾഡ് ആവാൻ ശ്രമിച്ചാലും അവസാനം എനിയ്ക്ക് കരച്ചിലാ വരാറ്.. അങ്ങനെയുള്ള എന്നോടാണോ ഇവരെ ഓക്കെ അടിക്കാൻ പറയുന്നേ.. വേണമെങ്കിൽ ഗൺ എടുത്ത് ഷൂട്ട് ചെയ്തോളാം.." അവൾ ദയനീയഭാവത്തിൽ പറഞ്ഞതും അവൻ അവളെ തന്നെ ആകെ നോക്കി.. "നിന്നെയോക്കെ ആരാടീ പോലീസിൽ എടുത്തേ.. സത്യം പറയെടീ നീ കൈകൂലി കൊടുത്തു കേറിയത് അല്ലേടി.." അവൻ ചോദിച്ചത് കേട്ട് അവളവനെ നോക്കി പല്ല് കടിച്ചു.. "കൈകൂലി കൊടുത്തത് നിന്റെ കെട്ടിയോൾ.. ഞാൻ കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയതാ.. ഇപ്പോൾ തനിക്ക് കാണിച്ചു തരാം ലാക്കിയ തലേഹ ips ആരാണെന്ന്..". വാശിയോട് അതും പറഞ്ഞു കൊണ്ടവൾ എഴുന്നേറ്റ് പോയതും അവനിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. ലക്കിയാണെങ്കിൽ തന്റെ മുന്നിൽ നിൽക്കുന്ന ഗുണ്ടകളെ കണ്ട് ഒന്ന് ഭയന്നെങ്കിലും ആഹിയോട് ഡയലോഗ് അടിച്ചതോർത്തു ധൈര്യം സംഭരിച്ചു..

അവരെ എല്ലാവരെയും അവൾ അടിക്കുന്നത് ഇടക്ക് തന്നെ നോക്കുന്നതും നോക്കി നിന്ന ആഹി അവരിൽ ഒരാൾക്കു അരികിലേക്ക് നടന്നടുത്തു.. "ഏതവനാടാ നിന്നെയൊക്കെ ഇങ്ങോട്ട് അയച്ചത്…" "ഏതവൻ അല്ലാ… ഏതവൾ.. നൈലാ ഇനാം.." അയാൾ പറഞ്ഞത് കേട്ട ആഹി ദേഷ്യം കടിച്ചു പിടിച്ചു നിന്നു..ഇതേ സമയം എല്ലാവരെയും അടിച്ച ശേഷം ലക്കി ഓടി വന്നു ആഹിയെ വാരി പുണർന്നു പൊട്ടി കരഞ്ഞു.. "എനിക്കിതൊന്നും പറ്റില്ല ആഹീ.. എനിക്ക് പേടിയാ എല്ലാവരെയും..ഇവരെ ഒക്കെ അടിക്കുമ്പോൾ ഒക്കെ ഞാൻ ഉള്ള് കൊണ്ട് ഭയന്നത് ആയിരുന്നു.." പൊട്ടി കരഞ്ഞോണ്ട് അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് ചേർത്ത് നിർത്തി..വണ്ടിയും കൊണ്ട് അവന്റെ വീട്ടിലേക്ക് എത്തുന്നതിനിടയിൽ അവൻ പലതും പറഞ്ഞു അവളുടെ മൂഡ് മാറ്റി.. അവന്റെ വീട്ടിൽ എത്തിയതും ലക്കി ആദ്യം തന്നെ പുറത്തിറങ്ങി.. അവളിൽ തന്റെ ദുആയെ കാണാൻ പോകുന്നതിൽ ഉള്ള സന്തോഷം നിറഞ്ഞിരുന്നു........ തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story