🦋 THE TITALEE OF LOVE🦋: ഭാഗം 55

the titalee of love

രചന: സൽവ

 എനിക്കിതൊന്നും പറ്റില്ല ആഹീ.. എനിക്ക് പേടിയാ എല്ലാവരെയും..ഇവരെ ഒക്കെ അടിക്കുമ്പോൾ ഒക്കെ ഞാൻ ഉള്ള് കൊണ്ട് ഭയന്നത് ആയിരുന്നു.." പൊട്ടി കരഞ്ഞോണ്ട് അവൾ പറഞ്ഞതും അവൻ അവളെ ഒന്ന് ചേർത്ത് നിർത്തി..വണ്ടിയും കൊണ്ട് അവന്റെ വീട്ടിലേക്ക് എത്തുന്നതിനിടയിൽ അവൻ പലതും പറഞ്ഞു അവളുടെ മൂഡ് മാറ്റി.. അവന്റെ വീട്ടിൽ എത്തിയതും ലക്കി ആദ്യം തന്നെ പുറത്തിറങ്ങി.. അവളിൽ തന്റെ ദുആയെ കാണാൻ പോകുന്നതിൽ ഉള്ള സന്തോഷം നിറഞ്ഞിരുന്നു.. ലക്കിയെ കണ്ടതും എസിക്ക് ഫുഡ്‌ വാരി കൊടുതിരുന്ന ഇഷ ഒന്ന് പതറിയെങ്കിലും അത്‌ പുറത്ത് കാണിക്കാതെ അവൾ തന്റെ പണിയിൽ മുഴുകി.. "മാമീ…" അവളെ കണ്ടപ്പോൾ തന്നെ എസി വന്നു അവളെ വാരി പുണർന്നതും അവൾ ചെറുതായൊന്ന് ചിരിച്ചു കൊണ്ട് അവനെ കൈയ്യിൽ എടുത്ത് അകത്തേക്ക് കയറി.. "ഡീ.. നശൂലം പിടിച്ചവളെ.. നീയെന്തിനാടി എന്റെ മോൾടെ അടുത്ത് കയറിപ്പോയെ.. നീയവിടെ കയറി ഇറങ്ങിയതിൽ പിന്നെ അവൾ ആകെ കരച്ചിലാ.." ദുആയുടെ മുറിയിൽ നിന്നിറങ്ങി വന്നു കൊണ്ട് ഇഷയെ നോക്കി ഉമ്മ പറഞ്ഞതും തന്റെ മുൻപിൽ ഉള്ള ആഹിയോട് ചേർന്ന് നിൽക്കുന്ന ലക്കിയെ കണ്ട് വിശ്വാസം വരാതെ ഒന്ന് കൂടെ നോക്കി..

"സോറി ഉമ്മാ… ഞാൻ കാരണം ആണല്ലോ ഇന്ന് ദുആ ഈ അവസ്ഥയിൽ ആയത്.. അതിനെന്ത്‌ പ്രായശ്ചിതം ചെയ്തിട്ടും കാര്യമില്ലെന്ന് അറിയാം.. എങ്കിലും എനിക്ക് മാപ്പ് തന്നൂടെ.." ഇടരുന്ന ശബ്ദത്തിൽ ലക്കി ചോദിച്ചതും ഉമ്മ അവളെ ചേർത്ത നിർത്തി.. "ആരാ അങ്ങനെ പറഞ്ഞത്.. ബുദ്ധിയില്ലാത്ത ചിലർ പറയുന്നത് കേട്ട് ഞാനും വിശ്വസിച്ചു പോയി.. മോളേ തെറ്റ് ധരിച്ചതിനും മോളിൽ നിന്ന് ആഹിയെയും ദുആയെയും അകറ്റിയതിന് ഞാനല്ലേ മാപ്പ് പറയേണ്ടത്.." ഉമ്മയ്ക്കും കരച്ചിൽ വന്നു തുടങ്ങിയിരുന്നെങ്കിൽ കണ്ണ് തുടച്ചു.. "മോളീ കണ്ണൊക്കെ തുടച്ചു ദുആയുടെ അടുത്ത് പോയിക്കോ.. മോനെ ഇവളെയൊന്ന് അങ്ങോട്ട് കൊണ്ടോയിക്കെ.." അവർ ആഹിയെ നോക്കി പറഞ്ഞു കൊണ്ട് അടുക്കളയിലേക്ക് കയറി പോയി. ആഹിക്ക് പിന്നാലെ ലക്കിയും ദുആന്റെ മുറിയിൽ കയറിയപ്പോൾ കണ്ടത് കണ്ണ് തിരുമ്മി കരയുന്ന ദുആയെ ആണ്.. "എന്തിനാ ആഹിടെ ദുഅ മോൾ കരയുന്നെ…" ആഹിയത് ചോദിച്ചപ്പോൾ ആയിരുന്നു അവർ അവിടെ എത്തിയത് ദുആ അറിഞ്ഞത് പോലും.. എന്നത്തേയും പോലെ അവന്റെ പിന്നിലേക്ക് നോക്കിയതും അവന്റെ പിന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ലക്കിയെ കണ്ട് കുറച്ചു നേരം തുറിച്ചു നോക്കിയ ശേഷം ദുആയും ചിരിച്ചു..

"ദുഅ മോൾടെ ലക്കിമോൾ വന്നല്ലോ.." കൈയ്യടിച്ചോണ്ട് നിഷ്കളങ്കമായ ചിരിയിൽ അവളത് പറഞ്ഞു കൊണ്ട് എഴുന്നേൽക്കാൻ തുനിഞ്ഞതും കാലിലെ ചങ്ങല കാരണം അങ്ങോട്ട് തന്നെ വീണു… "രാഷ്സി വന്നിട്ട്… ദുആ മോൾടെ കാലിൽ ചങ്ങലയിട്ട് ആഹീ.." കാലിലെ ചാങ്ങളിയിലേക്ക് ഉറ്റ് നോക്കി കൊണ്ടവൾ വിതുമ്പി പറഞ്ഞതും ആഹി മുട്ട് കുത്തിയിരുന്ന് അവള്ടെ കാലിൽ നിന്നതയിച്ചു.. "ഉമ്മാ.. താങ്ക്യൂ.." അവന്റെ കവിളിൽ ഒരുമ്മ കൊടുത്തോണ്ട് അത്‌ പറഞ്ഞു കൊണ്ട് അവൾ ലക്കിയെ നോക്കി.. "ലക്കിമോളോട് ദുഅ മോൾ മിണ്ടില്ല.. ഇത്രയും ദിവസമായിട്ടും എന്നെ കാണാൻ വന്നില്ലല്ലോ.." മുഖം വീർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞതും ലക്കി ദയനീയ ഭാവത്തിൽ അവളെ നോക്കി ആഹിടെ അടുത്ത് ചെന്നിരുന്നു.. "ദുആ മോൾടെ ആഹിടെ അടുത്ത് ഇരിക്കേണ്ട.. ദുആമോളെ വേണ്ടാത്തൊലെ ആഹിക്കും വേണ്ട.." അവരെ രണ്ട് പേരുടെയും ഇടയിൽ കയറി ഇരുന്ന് ലക്കിയെ പുച്ഛിച്ചു ദുഅ പറഞ്ഞതും ആഹി ഒന്ന് ചിരിച്ചു.. "ദുഅ മോൾ ക്ഷമിച്ചു കൊടുത്തേക്ക്.. ലക്കിക്ക് ബുദ്ധിയില്ലാഞ്ഞിട്ട് അല്ലെ..ഇനിയെന്നും അവൾ നിന്നെ കാണാൻ വരും.." ആഹി ദുആയോട് പറഞ്ഞതും അവൾ അവനെയും ലക്കിയെയും മാറി മാറി നോക്കി.. "ഇനി ഇങ്ങനെ കാണിക്കരുതിട്ടോ..

ദുആ മോൾക്ക് ലക്കിമോൾ ഇല്ലാതെ ശെരിക്കും സങ്കടം ആയി…" കണ്ണ് നിറച്ചോണ്ട് അതും പറഞ്ഞു കൊണ്ട് ദുആ ലക്കിടെ കൈയ്യിൽ പിടിച്ചതും നിറഞ്ഞു വന്ന കണ്ണുനീർ തുള്ളികളെ നിയന്ത്രിക്കാനാവാതെ പൊട്ടി കരഞ്ഞു കൊണ്ട് ലക്കി അവളെ വാരി പുണർന്നു.. "വേണെങ്കിൽ ഇനി എപ്പോഴും ഇവിടെ നിന്നോളം,.." "വേണ്ട.. ലക്കിമോൾ പോലീസ് ആണെന്നും ലക്കിമോൾക് ജോലിയുണ്ടെന്നും ആഹി പറഞ്ഞല്ലോ.. അതൊക്കെ കഴിഞ്ഞിട്ട് വന്നാൽ മതി ട്ടോഹ്.." അവളെ തട്ടി ആശ്വസിപ്പിച്ചോണ്ട് ദുആ പറഞ്ഞു.. "പോവാനായില്ലല്ലോ.. ലക്കിമോൾക് എന്താ കഴിക്കാൻ വേണ്ടാ.. ച്ചായാ പൊറോട്ട ബീഫ് പത്തിരി ബർഗർ എല്ലാം ണ്ട്.. നിനക്കെന്താ വേണ്ടേ.." തന്റെ കിച്ചൻ സെറ്റ് നിരത്തി കൊണ്ട് ദുആ പറഞ്ഞതും ലക്കിയും അവള്ടെ കൂടെ കളിക്കാൻ കൂടി..അവളിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ലക്കിക്ക് തോന്നിയിരുന്നു… എങ്കിലും ആദ്യമേ ദുആക്ക് ഒരല്പം കുട്ടിക്കളി ഉള്ളത് കൊണ്ട് തന്നെ അതികം പ്രശ്നമായി തോന്നിയില്ല.. "നമ്മക്ക് തിരിച്ചു പോയാലോ ലക്കി.. അതെ ബീച്ച്ലേക്ക് തന്നെ ഒരിക്കൽ കൂടെ പോവണം.. എനിക്ക് നിന്നോട് പലതും പറയാനുണ്ട്…" ആഹി ലക്കിക്ക് അരികിൽ വന്നു നിന്ന് പറഞ്ഞതും ലക്കി കളി നിർത്തി ദുആയോട് യാത്ര പറഞ്ഞു അവന്റെ കൂടെ ഇറങ്ങി.. അവരുടെ മുറിയിലേക്ക് കയറി.. പെട്ടന്ന് ആഹിയുടെ ഫോൺ റിങ് ചെയ്തതും അതിൽ തെളിഞ്ഞു വന്ന പേര് കണ്ട അവൻ ലക്കിയുടെ അടുത്ത് നിന്ന് മാറി നിന്ന് കാൾ അറ്റൻഡ് ചെയ്തു.. ------🦋

"ഹലോ.. എന്താ ജഹനാരാ.. എന്തെങ്കിലും എവിഡൻസ് കിട്ടിയോ.." ഫോൺ എടുത്ത പാടെ ആഹി ചോദിച്ചതും ജഹനാരാ അല്ലെന്ന് പറഞ്ഞു.. "ഇനിയെന്ത് എവിഡൻസ് ആണ് നമുക്ക് കിട്ടാനുള്ളത്.. സംഭവത്തിന്റെ സാക്ഷി വരേ നമ്മുടെ അടുത്തുണ്ട്.. ഇപ്പോൾ വിളിച്ചത് മറ്റൊരാവശ്യത്തിന് വേണ്ടിയാണ്.." "എന്താവശ്യം ആണുള്ളത്…" "അത്‌..ആ ബുക്ക്‌ കൊണ്ട് നമുക്കൊരു ഉപകാരവും ഇല്ലാ.. അത്‌ പോലെ തന്നെ ലക്കിയോട് പറ്റുമെങ്കിൽ ഇന്ന് തന്നെ സത്യങ്ങൾ പറയണം…അറിയാലോ അടുത്ത ആഴ്ച കോടതിയിൽ ഹബ്ദയുടെയും ഡൗലയുടെയും കേസ് ആണ്.. അറിയാലോ.. രണ്ട് പേരും നമ്മുടെ അശ്രദ്ധ കൊണ്ടാണ് ജയിലിൽ എത്തിയത്.. ഇനിയും നമ്മൾ അശ്രദ്ധ കാണിച്ചാൽ ഒരിക്കലും അവരെ പുറത്തിറക്കാൻ ആവില്ല…" ജഹനാരാ പറഞ്ഞു നിർത്തിയതും അവനൊരു നിമിഷം ചിന്തിച്ചു.. "ആ.. ഇന്ന് തന്നെ ഞാൻ ലക്കിയോട് തെളിവുകൾ നികത്തി സത്യങ്ങൾ പറയും.. പക്ഷേ കേസ് ജയിക്കണമെങ്കിൽ നമുക്ക് രണ്ട് സാധനം കൂടെ വേണം.. അന്ന് അവൾ ധരിച്ചിരുന്ന വസ്ത്രം.. അത്‌ പോലെ തന്നെ ആ പാവ..

ദുആയുടെയും അലാൻ ന്റെയും ഏറ്റവും പ്രിയപ്പെട്ട ആ പാവ.. അതിൽ നിന്ന് മാത്രമേ നമുക്ക് dna എടുക്കാൻ പറ്റുള്ളൂ.. ആ പിഞ്ച് കുഞ്ഞിനെ വെട്ടിയിട്ട് കഷ്ണങ്ങൾ ആക്കി ആ കുഞ്ഞിന്റെ അമ്മയ്ക്ക് മുന്നിലിട്ട് കഴിക്കാൻ വരേ പറഞ്ഞ ആ ക്രൂരന്മാരെ ഞാനൊരിക്കലും നിയമത്തിന് വിട്ട് കൊടുക്കില്ല.. ഇപ്പോൾ ഞാനീ കേസ് വാദിക്കുന്നത് കൊലയാളിക്ക് ശിക്ഷ കിട്ടാനല്ല.. നിരപരാധിയായി എന്റെ ഹബ്ദ my girl അവളെ പുറത്ത് കൊണ്ട് വരാൻ വേണ്ടി മാത്രമാണ്.. അന്നൊരുപക്ഷെ ഹബ്ദ അങ്ങനെയൊന്ന് ചെയ്തില്ലായിരുന്നേൽ ഇപ്പോയെക്കും അയാളെ ഞാൻ കൊല്ലുമായിരുന്നു..കൂടെ ആ പുതിയ അവതാരത്തെയും നൈലാ ഇനാം.." അവസാനത്തിൽ ഉള്ള ആഹിയുടെ സ്വരത്തിൽ നൈലയോടുള്ള വെറുപ്പ് പ്രകടമായിരുന്നു.. "ആഹ്.. നൈലാ ഹബ്ദ ദീദിയുടെ സ്വന്തം നൈലു.. ഹബ്ദ ദീദി എപ്പോഴും സ്നേഹത്തോടെയും നല്ലവളായും നമ്മളോട് പറയാറുള്ളത് നൈലു ആണ് ഇതെന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല.. പിന്നെ ആ പാവയും ഡ്രെസ്സും ലൈത്തിന്റെ കൈയ്യിലുണ്ട്…" എന്ന് തുടങ്ങി ജഹനാരാ ഇന്ന് ലൈത്തിനെ കണ്ടതും എലയുടെ കാര്യവും ആഹിയോട് പറഞ്ഞു.. ഇടക്കൊരോ തമാശകളും എലയുടെ സംസാരവും പറയുന്ന ജഹാനാരയുടെ വാക്കുകൾ കേട്ട് ആഹിയും ചിരിച്ചു പോയിരുന്നു..

"മിയേടെ മോൾ അല്ലെ.. ഇതും ഇതിൽ വലുതും സംഭവിക്കും…" അതും പറഞ്ഞു ആഹി ചിരിച്ചു.. ജഹാനാരയെ സംബന്തിച്ചോളാം അവൾക് അർഷാദ് എങ്ങനെയാണോ അത്‌ പോലെ തന്നെയായിരുന്നു ആഹിയും.. "എന്നാൽ പിന്നെ വെച്ചോ.. ഇവിടെ ലക്കിയുണ്ട്.. അവൾക് സംശയം തോന്നും.. അർഷാധിനോട് പറ്റുമെങ്കിൽ വരാൻ പറയണം.." അതും പറഞ്ഞു കൊണ്ട് ആഹി കാൾ ഡിസ്‌ക്കണക്ട് ചെയ്യാൻ തുനിഞ്ഞു… "അർഷാദിന് ഇപ്പോൾ വരാൻ പറ്റില്ല.. അവർ അവിടെ പോയ ആവശ്യം കഴിഞ്ഞിട്ടില്ല..". ജഹനാരാ പറഞ്ഞതും അവൻ ഫോൺ വീണ്ടും ചെവിയോട് അടുപ്പിച്ചു.. "അതിന് മാത്രം എന്താവശ്യം ആണ് അവനവിടെ.. ശെരിക്കും അവനെവിടെയാ.." "കോഴിക്കോട് ജില്ലയിൽ ഉണ്ട്.. എന്തിനാ പോയതെന്ന് ഒന്നും അറിയില്ല…" അത്രമാത്രം പറഞ്ഞു കൊണ്ട് ജഹനാരാ കാൾ ഡിസ്‌ക്കണക്ട് ചെയ്തു.. എന്ത് കൊണ്ടോ അർഷാദ് കോഴിക്കോട് പോയതിന്റെ ആവശ്യം ആഹിയോട് പറയാൻ അവൾക്കപ്പോൾ തോന്നിയില്ല.. എന്തോ അവൾക്കൊരു ഭയം തോന്നിയിരുന്നു.. അവൾ ജീവിച്ചിരിപ്പുണ്ടെന്ന് അവനറിഞ്ഞാൽ അവൻ എങ്ങനെ പ്രതിഖരിക്കും എന്ന ഭയം ആയിരുന്നു അവളിൽ.. ഒന്ന് നിശ്വസിച്ച ശേഷം ഇരുട്ടിലേക്ക് ഒന്ന് കൂടെ ഇരുട്ട് പകരാൻ എന്നോണം അവൾ കണ്ണുകൾ മുറുകെ അടച്ചു.. നാളെ തന്റെ birthday ആണെന്ന ഓർമയിൽ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. പെട്ടെന്ന് എന്തോ ഓർത്തപോലെ അവളുടെ മുഖത്ത് ദേഷ്യവും പകയും കൂടെ കണ്ണുകളും നിറഞ്ഞു.. ------🦋

ഇതേ സമയം തന്റെ റൂമിൽ കയറിയ ലക്കി തന്റെയും ആഹിയുടെയും പഴയ ചിത്രങ്ങളിലേക്ക് നോക്കി പുഞ്ചിരിച്ചു.. പഴയ ഓരോ ഓർമകളും മനസ്സിൽ തെളിഞ്ഞു വന്നു.. പലതും ഓർത്ത അവളുടെ കവിളുകൾ നാണത്താൽ ചുവന്നു വന്നു.. അലമാര തുറന്നു ഓരോന്നും നോക്കുമ്പോൾ ആയിരുന്നു ഒരു പഴയ പുസ്തകം അവളുടെ കണ്ണിൽ ഉടക്കിയത്… പണ്ടേ കൗതുകം ലേശം കൂടതൽ ആയത് കൊണ്ട് തന്നെ അവളത് കൈയ്യിൽ എടുത്തു.. ആ പുസ്തകം തുറന്നു നോക്കിയപ്പോൾ തന്നെ കണ്ടത് ആദ്യത്തെ പേജിൽ ഉള്ള ആഹിയുടെയും ഹബ്ദയുടെ ഫോട്ടോ ആയിരുന്നു.. അവളെ ഏറെ ഞെട്ടിച്ചത് അതിന്റെ തായേ ആയിട്ട് എഴുതിയത് ആയിരുന്നു.. " My girl..!! " അതിലേക്ക് തന്നെ ഉറ്റ് നോക്കിയ അവൾക് തന്റെ കൈ തളരുന്നത് പോലെ തോന്നി.. എങ്കിലും മനസ്സിനെ ശക്തിപ്പെടുത്തി അവൾ ബാക്കി കൂടെ മറച്ചു… അതിൽ ഏറെയും ഹബ്ദയുടെ ഫോട്ടോയും അവളെ വർണിച്ചിട്ടുള്ള വാക്കുകളും ആയിരുന്നു.. "ഹബ്ദ ഇനി ആഹിയുടെ എക്സ് മറ്റോ ആയിരിക്കുമോ… അത്‌ കൊണ്ടായിരിക്കും ആഹി അവൾക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നത്.. എന്തായാലും എക്സ് അല്ലെ.. പ്രേസേന്റ് ഒന്നും അല്ലല്ലോ.." മനസ്സിൽ അതും പറഞ്ഞു കൊണ്ട് അവൾ ആ പുസ്തകം അവിടെ വെച്ചു..

പെട്ടെന്നാരുടെയോ നിശ്വാസം തന്റെ ചെവിക്കരികിൽ പതിഞ്ഞതും അവൾ ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി.തന്റെ മുൻപിൽ ഒരു ചെറുചിരിയാലെ നിൽക്കുന്ന ആഹിയെ കണ്ടതും അവളും ഒന്ന് ചിരിച്ചെന്ന് വരുത്തി.. "എന്തായിരുന്നു. എന്റെ ഭാര്യക്ക് അവിടെ പണി.." "ആ.. അത്‌.. ഡ്രസ്സ്‌ ഒക്കെ ഒന്ന് നോക്കാൻ.." എങ്ങനെയൊക്കെയോ ഒന്ന് പറഞ്ഞൊപ്പിച്ച ശേഷം അവൾ ബെഡിൽ ഇരുന്നു.. "വാ ബീച്ച്ലേക്ക് പോവാം.." "എന്തിനാ.. ഞാനൊന്നുമില്ല.. " "ഒരു കാര്യം പറയാനുണ്ട്.." "നേരത്തെ പറഞ്ഞു കൂടായിരുന്നോ.. ഇപ്പോയൊരു കാര്യം എവിടുന്ന് പൊട്ടി മുളച്ചു..??" "എല്ലാത്തിനും അതിന്റേതായ സമയമില്ലേ ദാസി.. മര്യാദക്ക് വന്നില്ലെങ്കിൽ ഞാൻ തൂക്കിയെടുത്തോണ്ട് പോവും.." ആഹി പറഞ്ഞത് കേട്ട് അവൾ വേഗം തന്നെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു… ഒരു ചെറു ചിരിയാലെ അവനും അവൾക് പിന്നാലെ വെച്ച് പിടിച്ചു.. _____•🦋•_____ "ആരാ ഈ വീടിന്റെ മതിൽ പണിഞ്ഞ മേസ്തിരി..ഇത്രയും ഉയരത്തിൽ പണിഞ്ഞാൽ എന്നെ പോലെയുള്ള മതിൽ ചാടികൾ എങ്ങനെ അകത്തു കയറും..മോളേ എലാ.. ഈ വീടിന്റെ മതിൽ ചാടി നീ നിന്റെ എസിടെ കൂടെ ഒളിച്ചോടും എന്നെനിക്ക് തോന്നുന്നില്ല.. ജയിലിന് ഉണ്ടാവുമോ ഇത്രയും വലിയ മതിൽ…" തന്റെ മുന്നിലായിട്ട് ഉയർന്നു നിൽക്കുന്ന മതിൽ നോക്കി അതും പറഞ്ഞു കൊണ്ട് ഡൗല അതിന്റെ മുകളിൽ കയറാൻ വീണ്ടും ശ്രമം നടത്തി.. എന്നിട്ടും നടക്കുന്നില്ലെന്ന് കണ്ട അവൾ ആ മതിലിനെ നോക്കി പല്ല് കടിച്ചു.. പിന്നീട് കണ്ണുകൾ അടച്ചു..

"അഭ്രാകാ.. ദാബ്രാക്ക മതില് പോളിയട്ടെ…" കൊച്ചു കുട്ടികളെ പോലെ ഒരു കണ്ണ് ഇടക്ക് തുറന്നു നോക്കി കൊണ്ട് ഡൗല പറഞ്ഞു.. എന്നിട്ടും മതിലിനു ഒന്നും സംഭവിക്കുന്നില്ലെന്ന് കണ്ട അവൾ മതിലിന്നിട്ട് ഒരു ചവിട്ട് കൊടുത്ത ശേഷം വേറെ വഴി നോക്കി.. അങ്ങനെ ദീർഘ നേരത്തെ പരിശ്രമത്തിന് ശേഷം അവൾ അകത്തു കയറി.. എലയുടെയും ലൈത്തിന്റെയും റൂം തായേ തന്നെ ആയത് കൊണ്ട് തന്നെ അതികം ബുദ്ധിമുട്ടാതെ അവൾ അവരുടെ റൂമിൽ കയറിയ.. പരസ്പരം കെട്ടിപ്പിടിച് കിടക്കുന്ന എലയെയും ലൈത്തിനെയും എലയുടെ കൈയ്യിൽ ഉള്ള പാവയെയും കണ്ട് അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. എത്രനേരമെന്നില്ലാതെ അവരെ തന്നെ നോക്കി നിന്നു.. "മിയാ.. എന്നെ വിട്ട് നീ പോയാൽ എനിക്കാരാ ഉള്ളത്..?? നിന്റെ ചുണ്ടിൽ വിരിയുന്ന അർദ്ധമായ പുഞ്ചിരിയേക്കാൾ എന്നെ എന്തിനാ സന്തോഷിപ്പിക്കാൻ കഴിയുന്നത്..?? വാ… നിനക്ക് നിന്റെ ബാർബി ബോയെ തിരിച്ചു തരണേൽ ഇങ്ങോട്ട് വന്നേ തീരൂള്ളു.." ഉറക്കത്തിൽ പോലും അവന് മിയാ എന്നൊരു ചിന്ത മാത്രമാണ് എന്ന് മനസ്സിലായിരുന്ന അവൾ താൻ മിയ ആയിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രച്ചിരുന്നു.. പെട്ടന്ന് ലൈത് ഞെട്ടിയെണീറ്റതും ദൗല എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ നിന്നു.. തന്റെ മുന്നിൽ നിൽക്കുന്ന ഡൗലയെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം കിടന്ന ലൈത് പെട്ടെന്നെന്തോ ഓർത്ത പോലെ ഡൗലയെ നോക്കി കണ്ണ് തിരുമ്മി.. "നീ.. നീയെന്താ ഇവിടെ.."

"ആ.. അത്‌ പിന്നെ.. എലമോൾ…" അവൾ വാക്കുകൾക്ക് വേണ്ടി പരതി.. "താനെന്താ ജബ ജബ കളിക്കുന്നെ.. ഈ പാതിരാത്രിക്ക് ഒരു സുന്ദരനും സുമുഖനും ആയ അന്യപുരുഷന്റെ മുറിയിൽ തനിക്കെന്താ പണിയെന്നാ ചോദിച്ചത്…" "അതിന് താനെനിക്ക് അന്യ പുരുഷൻ ഒന്നുമല്ലല്ലോ.. എന്റെ കെട്ടിയോൻ അല്ലെ.." ദൗല മുഖത്ത് കള്ളച്ചിരി വരുത്തി പറഞ്ഞതും ലൈത് ശെരിക്കും ഞെട്ടിയിരുന്നു.. "അപ്പോൾ നിനക്ക് ബോധം തിരിച്ചു കിട്ടിയോ.." "ഇല്ലാ.. ഉപ്പയെല്ലാം പറഞ്ഞു.. എനിക്കൊന്ന് മാത്രം അറിഞ്ഞാൽ മതി.. എന്ത് കൊണ്ടാ സ്വന്തം ഭാര്യയായിട്ടും എന്നെ പ്രണയിക്കാൻ കഴിയാത്തത്… അതിന് മാത്രം എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്…" അവളുടെ ചോദ്യത്തിന് അവന് അപ്പോൾ മറുപടി ഒന്നും ഇല്ലായിരുന്നു… ഒന്നും പറയാതെ ബെഡിൽ നിന്ന് എഴുന്നേറ്റ് എല ഉറങ്ങിയോ എന്ന് ഒന്ന് കൂടെ നോക്കിയ ശേഷം മുന്നോട്ട് നടന്നു.. " എന്റെ കൂടെ വാ..നിന്റെ എല്ലാ സംശയങ്ങളും ഉള്ള ഉത്തരം നൽകാം.. അതിന് മുൻപ് ഞാൻ ആരെന്ന് കൂടെ നീയറിയണം.." അത്രയും പറഞ്ഞു കൊണ്ട് അവൻ ഡോർ തുറന്നു പുറത്ത് പോയതും അവളും അവന് പിന്നാലെ വെച്ച് പിടിച്ചു.. അവൻ കാർ എടുത്തതും അവളും അതിൽ കയറി ഇരുന്നു.. "ആ ആളെ നിങ്ങൾക്ക് അറിയില്ലേ.. അവനും ഹബ്ദയും തമ്മിലെന്താ ബന്ധം..

വീട്ടിൽ നിന്ന് പലപ്പോഴും അവളെ കുറിച്ച് പറയുമായിരുന്നെങ്കിലും തമ്മിലുള്ള ബന്ധം അറിയില്ല…" ദീർഘ നേരത്തെ മൗനത്തെ ബേധിച്ചു കൊണ്ട് ദൗല ചോദിച്ചതും ആഹിയുടെ ഓർമ ആ ആളിലേക്ക് നീണ്ടു.. "ആ ആൾ.. അഥവാ ആദം അവന്റെ പെങ്ങളാണ് ഹബ്ദ.. അവന്റെ ജീവനായിരുന്ന പെങ്ങൾ.. ആദമിന്റെ ഫ്രണ്ട് ആയിരുന്നു ആഹി.. പലപ്പോഴും ആദമിനെ വിളിക്കുമായിരുന്നു.. വിളിച്ചാൽ ആദ്യം തന്നെ ഹബ്ദയ്ക്കായിരുന്നു കൊടുക്കാർ.. ആദാമിനും ഹബ്ദയ്ക്കും എപ്പോഴും ആഹിയുടെ ചിന്ത മാത്രമായിരുന്നു ഉണ്ടായത്.. പലപ്പോഴും കേരളത്തിൽ നിന്ന് ആഹി വിളിക്കുമ്പോൾ അവൻ എല്ലാവരിൽ നിന്നും മാറി നിന്നെ സംസാരിക്കാർ ഉള്ളൂവായിരുന്നു.. ഒരിക്കൽ അർഷാതും ആയിട്ടുള്ള കല്യാണത്തിന് മുൻപ് അവളിൽ നിന്ന് അറിയാതെ aahi is mine എന്ന് വീണു പോയി.. അതിൽ നിന്നുള്ള അവരുടെ ഇരുവരുടെയും പെരുമാറ്റത്തിൽ നിന്ന് ആഹിയും ഹബ്ദയും തമ്മിൽ പ്രണയത്തിൽ ആണെന്ന് മനസ്സിലായി.. അതിന് കട്ട സപ്പോർട്ട് ആയിരുന്നു ആദമും.. പെങ്ങളെ പ്രണയിക്കാൻ ഫ്രണ്ടിന് സപ്പോർട്ട് കൊടുക്കുന്ന അളിയൻ.. അന്ന് ആദം മരിച്ച ദിവസം ആദമിന്റെ പോക്കിന്റെ ലക്ഷ്യം ആഹിയെ കാണുക എന്നതായിരുന്നു.. അന്നവിടെ വെച്ച് കാര്യമായിട്ട് എന്തോ സംഭവിച്ചു… അതിൽ ഈ പറഞ്ഞ ആഹിക്ക് നല്ല പങ്കുണ്ട്.. കാരണം അതിന് ശേഷം ഹബ്ദയ്ക്ക് ആഹിയിൽ നിന്ന് ഒരു കാൾ പോലും വന്നിലായിരുന്നു..ഇപ്പോഴിതാ ആഹി അവൾക് വേണ്ടി കേസ് വാദിക്കുന്നു..

എന്തോ എവിടെയൊക്കെയോ പ്രശ്നങ്ങൾ ഉണ്ട്.." ലൈത് പറഞ്ഞു നിർത്തി വീണ്ടും അവരിൽ നിശബ്ദത തളം കെട്ടി..ഡൗലയുടെ മനസ്സിൽ ആദമിന്റെ ഒരു പച്ച കണ്ണും ഒരു നീല കണ്ണും തെളിഞ്ഞു വന്നു.. "സ്ഥലമെത്തി…" ലൈത് പറഞ്ഞതും ദൗല തലയുയർത്തി നോക്കി.. തന്റെ മുന്നിലുള്ള ബീച് കണ്ട അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. _____•🦋•_____ "ഇത്രയും കാലം ഞാൻ കേസിന്റെ ആവശ്യത്തിന് വേണ്ടിയായിരുന്നു അഗ്നിഹോത്രി ബംഗ്ലാവിനെ കുറിച്ചും തിതലീ കുടുംബത്തെ കുറിച്ചും അന്വേഷിച്ചിരുന്നത്.. ഇപ്പോൾ ദേ.. തിതലീ കുടുംബവും ആയിട്ട് എനിക്കെന്തോ ബന്ധം ഉള്ളതായിട്ട് തെളിഞ്ഞിരിക്കുന്നു.. സത്യത്തിൽ എനിക്കൊന്നും മനസ്സിൽ ആവുന്നില്ല.." അതും പറഞ്ഞു കൊണ്ട് വിശാൽ ആരതിയെ നോക്കി.. "എന്നെ നോക്കണ്ടാ.. എനിക്കാദ്യം മുതലേ ഒന്നും മനസ്സിലായില്ല… എന്റെ അമ്മയും വിഷ്ണുവും പോയി.. അപ്പോഴാ.." ആരതി താല്പര്യമില്ലാത്ത മട്ടിൽ മുഖം തിരിച്ചു കൊണ്ട് പറഞ്ഞു… "വിഷ്ണുവിന്റെ കൊലയാളിയെയും നിന്റെ അമ്മയെ കൊല്ലാൻ ശ്രമിച്ചവരെയും കണ്ടെത്തണം എങ്കിൽ ആദ്യം തിതലീ കുടുംബത്തെ കുറിച്ച് അറിയണം.." വിശാൽ പറയുന്നതൊന്നും ആരതി ചെവി കൊണ്ടില്ല.. അവളുടെ ചിന്തകൾ മറ്റെങ്ങോ ആയിരുന്നു.. _____•🦋•______ "ലൈത്തും മിയുമ്മയും തമ്മിൽ ലവ്വാണേ.." കൈകൾ മുട്ടി കൊണ്ട് ജനലിലൂടെ ലൈത്തും ഡൗലയും പോവുന്നത് നോക്കി എല നിന്നു. "എസി ഇതിന് മുൻപ് പറഞ്ഞ പോലെ… ഇവരുടെ ലവ്വിന് കൂട്ട് നിൽക്കണം..

എന്നാലേ എന്റെ കാര്യം സ്മൂത്ത്‌ ആയിട്ട് നടക്കുള്ളു.. അതിന് മുൻപ് ആ മിന്നയുടെ തലയിലൂടെ ചാണകം കോരിയൊയിക്കണം.." ഗഹനമായ ചിന്തക്ക് ശേഷം അതും പറഞ്ഞു കൊണ്ട് എല ബെഡിൽ വന്നിരുന്നു.. (എലയെക്കാൾ സൗന്ദര്യം കൂടിപോയതിന് ആ പാവം മിന്ന എന്ത് പിഴച്ചു 🥲) "എലാ…" അവൾക്കരികിൽ നിന്ന് വളരെ പതിഞ്ഞതും മൃതുവും ആയ ശബ്ദം കേട്ട അവൾ മുഖം തിരിച്ചു നോക്കി.. തന്റെ മുൻപിൽ ഉള്ള നീല ചിറകുള്ള രൂപത്തെ കണ്ട അവളുടെ നേതൃഗോളം വികസിച്ചു വന്നു.. "ആഞ്ചെൽ…" സന്തോഷത്തോടെ അതും പറഞ്ഞു കൊണ്ട് അവൾ ആഞ്ചെലിന്റെ കൈ പിടിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ കൈ അപ്പുറത് എത്തി.. "ശോ.. ആഞ്ചെലിനെ തൊടാൻ ആവില്ലെന്നുള്ളത് എലമോളോട് മറന്നുപോയി.." സ്വയം തലക്കൊന്ന് കൊടുത്തു എല പറഞ്ഞു.. "എല മോളോട് അങ്ങോട്ട് വരാൻ പറഞ്ഞിട്ട് ഇന്നെന്താ ആഞ്ചെൽ ഇങ്ങോട്ട് വന്നേ.." "എലമോൾ ആഞ്ചെലിന് ഒരു ഹെല്പ് ചെയ്യോ..' ആഞ്ചെൽ പറഞ്ഞതും എല തലയാട്ടി.. "ചെയ്യാം.. ആഞ്ചെലിന് ആഞ്ചെൽ എന്ന് വിളിക്കാൻ എലയ്ക്ക് മടിയാ.. അതോണ്ട് ഇനി ആൻ എന്നെ വിളിക്കുള്ളു…" എല പറഞ്ഞതും ഒരു പുഞ്ചിരിയോടെ ആനിന്റെ ആ രൂപം സമ്മതിച്ചു കൊടുത്തു.. "എന്ത് ഹെൽപ്പാ വേണ്ടേ.." എലയുടെ ചോദ്യം കേട്ട ആ രൂപം ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു തുടങ്ങി....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story