🦋 THE TITALEE OF LOVE🦋: ഭാഗം 56

the titalee of love

രചന: സൽവ

കഥ ഇത് വരേ :- സത്യങ്ങൾ പറയാൻ രണ്ട് നായിക്കാനായകന്മാരും ബീച്ച്ലേക്ക് പോവുന്നു.. സാക്ഷാൽ നമ്മുടെ എലമോൾടെ അടുത്ത് angel വന്നു.. എലമോളോട് ഒരു ഹെല്പ് ചെയ്തു തരുമോ എന്ന് ചോദിക്കുന്നു.. തുടരുന്നു……. _______°🦋 "എന്ത് ഹെൽപ്പാ വേണ്ടേ.." എലയുടെ ചോദ്യം കേട്ട ആ രൂപം ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു തുടങ്ങി.. "എലമോൾ ലൈത്തിന്റെ അടുത്ത് മിയുമ്മയെ കല്യാണം കഴിക്കാൻ പറയുമോ..എലമോൾ പറഞ്ഞാൽ ലൈത് ഉറപ്പായും കേൾക്കും..ഇത് ചെയ്‌താൽ ആൻ എലമോൾക് ഒരു സാധനം തരുന്നുണ്ട് " ആൻ പറഞ്ഞതും എല ഒരു നിമിഷം ചിന്തിച്ച ശേഷം ഒക്കെ പറഞ്ഞു.. "ആഞ്ചൽ എന്തിനാ എലമോളോട് അങ്ങനെ പറഞ്ഞത് ആഞ്ചെൽ.. മിയുമ്മയും ലൈത്തും കല്യാണം കഴിച്ചാൽ ആനിന് എന്താ കിട്ടാ… ആൻ ന്റെ ആരാ മിയുമ്മയും ലൈത്തും.." എല തന്റെ ഉള്ളിൽ വന്ന ചോദ്യങ്ങൾ എല്ലാം ചോദിച്ചു തിരിഞ്ഞതും അവൾക് മുന്നിലുള്ള രൂപം അപ്രത്യക്ഷമായിരുന്നു.. "ആൻ…." എല ചുറ്റും നോക്കി കൊണ്ട് വിളിച്ചു.. അവിടെ എവിടെയും ആ രൂപം ഇല്ലെന്ന് കണ്ട അവൾ മുഖം ചുള്ക്കി ബെഡിൽ തന്നെ കിടന്നു.. _____•🦋•____ "ഒന്നവിടെ നിന്നെ…" പിന്നിൽ നിന്നുള്ള ഡൗലയുടെ വിളി കേട്ടതും എന്തോ ചിന്തയിൽ മണൽ തരിപ്പിലൂടെ മുന്നോട്ട് നടന്നിരുന്ന ലൈത് തിരിഞ്ഞു നോക്കി..

"സത്യം പറയെടോ.. തനിക്ക് ഞാനൊരു ശല്യമാവുമെന്ന് കരുതി എന്നെയീ കടലിൽ മുക്കി കൊല്ലാനല്ലേ താനിങ്ങോട്ട് വന്നത്… " ദൗല ചുറ്റും നോക്കി കൊണ്ട് ചോദിച്ചതും ലൈത് അവളെ ഒന്ന് നോക്കിയ ശേഷം പുഞ്ചിരിച്ചു.. "എങ്ങനെ മനസ്സിലായി.. വെറുതെയല്ലട്ടോ തനിക്ക് ബുദ്ധിയല്പം കൂടുതൽ ആണെന്ന് എല്ലാവരും പറയുന്നേ.. ഇന്ന് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നതിന് എനിക്കൊരു ഉദ്ദേശം മാത്രമേ ഉള്ളു… എന്റെ പ്രതികാരത്തിന് തടസം നിൽക്കുന്ന.. എന്റെയും എന്റെ മോളുടെയും പേരിൽ അവകാശം പറയുന്ന നിന്നെ ഈ കൂരാകൂരിരുട്ടിൽ ആരും അറിയാതെ ഈ കടലിലേക്ക് കൊന്ന് തള്ളുകാ എന്നത്…" പുഞ്ചിരിയിൽ നിന്ന് ഗൂഢമായൊരു ചിരിയിലേക്ക് മാറ്റം വരുത്തി കൊണ്ട് ലൈത് പറഞ്ഞതും ദൗല ഉമിനീർ ഇറക്കി അവനെ നോക്കി.. സത്യത്തിൽ അവളൊരു തമാശക്ക് ചോദിച്ചത് ആയിരുന്നു.. ലെവനിത്ര സീരിയസ് ആവുമെന്ന് കൊച്ചു കരുതിയില്ല.. "അല്ലാ.. വേണ്ടാ..എനിക്ക് ആകെ ഒരു ഞാൻ മാത്രേ ഉള്ളു.. ആ എന്നെ കൊന്നാൽ തന്നെ കുറുക്കൻ പിടിച്ചോണ്ട് പോവുട്ടോ.. ഞാനൊരു പാവാ…" "താനോ പാവോ.. മുംബൈയിലെ തന്നെ മെയിൻ ഗുണ്ടകളിൽ ഒരാളായ വിഘ്‌നേഷിനെ കൊല്ലാൻ തേടി നടന്ന താനാണോ പാവം.." ലൈത്തിന്റെ ചോദ്യം കേട്ടതും അവൾ ഒന്നിളിച്ചു കാണിച്ചു..

"അത്‌ വെ ധൈര്യം ഇത് റേ ധൈര്യം.. എന്റെ ആദമിനെ കൊന്നത് വിഘ്‌നേശ് ആണെന്ന് അറിഞ്ഞത് മുതൽ അയാളെ കൊല്ലാൻ എന്തോ ഒരു പ്രത്യേക ഊർജമായിരുന്നു.. മനസ്സാകെ ആദം എനിക്കും ഡൗഹയ്ക്കും പകിട്ട് തന്ന ധൈര്യമായിരുന്നു.. ഇറങ്ങി പുറപ്പെടുമ്പോൾ എല്ലാം ഒരു കൈ ആദം മുറുകെ പിടിച്ചെന്ന് തോന്നുമായിരുന്നു.. എന്റെ ധൈര്യവും ഊർജവും എല്ലാമായിരുന്നു അവൻ.. പക്ഷേ ഇപ്പോൾ.." അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു..മനസ്സാകെ ആദം മരിച്ചെന്നു അറിഞ്ഞപ്പോൾ ഉള്ള അവസ്ഥയെല്ലാം നിറഞ്ഞു വന്നു.. "വാ.. പോയവർ പോയി.. ഇനിയും ആരും നമ്മിൽ നിന്ന് പൊഴിഞ്ഞു പോവാതെ ഇരിക്കണേൽ അതിന് കാരണക്കാർ ആയവരെ കൊന്നൊടുക്കണം.. ഇന്നും അവരെല്ലാം നമ്മളിൽ പലരെയും ലക്ഷ്യം വെക്കുന്നുണ്ട്…" ലൈതതും പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.. "എയ് ഇവനെന്നെ കൊല്ലൊന്നും ഇല്ലാ… " സ്വയം പറഞ്ഞോണ്ട് ഡൗലയും അവന് പിന്നാലെ വെച്ച് പിടിച്ചു.. ആ നീല മിഴികൾ എന്ത് കൊണ്ടോ വല്ലാതെ തിളങ്ങിയിരുന്നു. _____•🦋•_____ "നമുക്കിനിയൊരു കുഞ്ഞുണ്ടായാൽ ആദം എന്ന് പേര് വെക്കാട്ടോ.." യാത്രക്കിടയിൽ തന്നോട് ചേർന്ന് നിന്ന് കൊണ്ട് ലക്കി പറഞ്ഞത് കേട്ട് ആഹി ഒരുനിമിഷം ഭയന്ന്.. താനിന്ന് ആദം എന്ന കഥാപാത്രത്തെ കുറിച്ച് അവളോട് പറയുന്നതിന് മുൻപേ അവളതെല്ലാം അറിഞ്ഞോ എന്ന ഭയമായിരുന്നു അവളിൽ.. എന്തോ ആ പേര് ഓർത്തപ്പോൾ തന്നെ ആഹിക്ക് താനിനി ചെയ്യാൻ പോവുന്നതും ചെയ്തതും ആയ കാര്യങ്ങൾ ഓർത്തു ഭയം തോന്നിയിരുന്നു..

ബീച്ചിൽ എത്തി പുറത്തിറങ്ങി ലക്കി അവന്റെ കൈ പിടിച്ചപ്പോൾ അവന് ഇന്നേ വരേ തോന്നാത്തൊരു കുറ്റബോധം തോന്നി തുടങ്ങി.. താനിത് വരേ എല്ലാവരെയും ചതിക്കുകയായിരുന്നു എന്നും ഇന്ന് തന്റെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന ലക്കിയിൽ തനിക്കൊരു അവകാശവും ഇല്ലെന്നൊക്കെ തോന്നിയെങ്കിലും ലക്കിക്ക് കൊടുത്ത വാക്കോർത്തു അവൻ മനസ്സിനെ ദൃദ്ധപ്പെടുത്തി എടുത്ത്.. എങ്കിലും സത്യങ്ങൾ അറിഞ്ഞാൽ ലക്കി എങ്ങനെ പ്രതികരിക്കും എന്നോർത്തു അവന് ഭയം തന്നെ ആയിരുന്നു.. "ആരെ ഓർത്തിരിക്കാ.. വേഗം പറയാനുള്ളത് പറയ്.. അവിടെ ഹയാസ് കാത്തിരിക്കുന്നുണ്ടാവും…". ലക്കി അത്‌ പറഞ്ഞു തീരുന്നതിനു മുൻപേ ആഹിയുടെ ഫോൺ റിങ് ചെയ്തിരുന്നു..കാൾ അറ്റൻഡ് ചെയ്തു കുറച്ചു സംസാരിച്ചു കട്ട്‌ ചെയ്തു അവൻ ലക്കിയെ നോക്കി.. "നീ തത്കാലം ഇവിടെ നിക്കിട്ടോ.. നമ്മൾ ഇറങ്ങിയ മുതൽ ദുആ അവിടെ കരച്ചിൽ ആണ് പോലും.. ഞാനവളേം കൂടെ കൂട്ടിട്ട് വരാം.." ആഹി അതും പറഞ്ഞു കൊണ്ട് പോയതും ലക്കിയൊന്ന് ചുറ്റും നോക്കിയ ശേഷം അവിടെ ഇരുന്നു… അമനെ കാൾ ചെയ്തു അങ്ങോട്ട് വരാൻ പറഞ്ഞു.. കുറച്ചു നേരം കഴിഞ്ഞു ആഹിയെ കെട്ടിപിടിച്ചു പൊട്ടി ചിരിച്ചോണ്ട് ദുആയും അവർക്ക് പിന്നാലെ അമനും വന്നതും അവൾ ചിരിച്ചോണ്ട് അവർക്കരികിലേക്ക് നടന്നു…

"ആ അമനെ.. തനിക്കിന്നൊരു സർപ്രൈസ് ഉണ്ട്.." ലക്കി അമനോടായി ഒരു ചിരിയോടെ പറഞ്ഞതും അവൻ എന്ത് എന്ന മട്ടിൽ അവളെ നോക്കി.. ഇതേ സമയം ആഹിയുടെ കൈ മുറുകെ പിടിച്ചോണ്ട് വന്ന ദുഅ അമനെ കണ്ട് കുറച്ചു നേരം നോക്കി നിന്നു.. "ഇതാരാ ഈ കൊച്ചു.. ഇനിയിവൻ നമ്മളെ ഒക്കെ മറന്നു ഇട്ടേച്ചു പോയ സമയത്ത് വേറെ കെട്ടിയോ..ലക്കി നിന്റെ കഞ്ഞിയിൽ ഒരു പാറ്റ കൂടെയായല്ലോ.." അമൻ ചിരിച്ചോണ്ട് ദുആയെ നോക്കി ലക്കിയോട് പറഞ്ഞതും ലക്കിക്ക് അവനെ ഓർത്തു സങ്കടം തോന്നി.. "ഇത് ദുആ ആടോ..തന്റെ കെട്ടിയോൾ.." ലക്കി പറഞ്ഞതും അവൻ അവളെ തന്നെ ഒന്ന് നോക്കിയ ശേഷം പൊട്ടിച്ചിരിച്ചു… "ഇത് ദുആ.. അതും എന്റെ കെട്ടിയോൾ.. ആളെ ചിരിപ്പിക്കാണോ.. അല്ലേൽ കെട്ടിയോന്റെ ഉത്തരവ് പ്രകാരം എന്നെ വേദനിപ്പിക്കാനോ.." "സോറി അമൻ… പെട്ടന്ന് എനിക്കെന്തോ എന്നോട് ഇഷ ദുആ മരിച്ചെന്നു അറിഞ്ഞപ്പോൾ നിന്നെ വില്ച്ചെന്നും നീ "അവൾ മരിച്ചാൽ എനിക്കെന്താ.." എന്നും ചോദിച്ചു എന്നൊക്കെ എന്നോട് കള്ളം പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചു പോയി.. " എന്ന് തുടങ്ങി അവൻ ദുആയുടെ കാര്യങ്ങൾ ഒക്കെ അമനോട് പറഞ്ഞു.. വിശ്വാസം വരാതെ നിറഞ്ഞ കണ്ണാലെ അമൻ അവളെ വാരി പുണർന്നതും അവളവനെ പിടിച്ചു തള്ളി…

"ദുആമോളെ കെട്ടിപിടിച്ചു ആഹി.. ദുആമോൾക് ഇഷ്ടല്ല പറയ്.. ദുആമോൾക് ആഹിയെ മതിയെന്ന് പറയ് ആഹി.." ആഹിടെ കൈ പിടിച്ചു കുലുക്കി കൊണ്ട് ദുആ പറഞ്ഞതും ആഹി ഒന്നും പറയാനാതെ കണ്ണ് നിറച്ചോണ്ട് മണലിൽ നിന്ന് എഴുന്നേറ്റ് ചിരിച്ചെന്ന് വരുത്താൻ ശ്രമിക്കുന്ന അമനെ നോക്കി.. "അത്‌ അമൻ അവൾക് ഓർമ ഇല്ലാഞ്ഞിട്ടാ.." "എയ് അതൊന്നും പ്രശ്നല്ല..എനിക്ക് കുഞ്ഞു വാവനെ തരാന്ന് പറഞ്ഞു അവൾ കുഞ്ഞായി പോയതല്ലേ…" നിറഞ്ഞ കണ്ണാലെ പുഞ്ചിരിച്ചോണ്ട് അവനത് പറയുമ്പോൾ ഉള്ളിലെ വേദന ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു.. ദുഅ പലയിടത്തേക്കും ഓടാൻ ശ്രമിക്കുമ്പോൾ എല്ലാം ആഹിയവളെ മുറുകെ പിടിച്ചിരുന്നു.. "പറ്റുമെങ്കിൽ ദുഅ മോളേ പിടിച്ചു നോക്ക്.." ആഹിയുടെ കൈയ്യിൽ നിന്ന് തന്റെ കൈ വിടവിച്ചു അതും പറഞ്ഞോണ്ട് ദുആ ചിരിയോടെ ഓടിയതും ആഹിയും അവൾക് പിന്നാലെ ഓടി. "ആഹിക്ക് ദുആമോളെ പിടിക്കാൻ ആവില്ല…" തിരിഞ്ഞു നോക്കി അതും പറഞ്ഞോണ്ട് ദുഅ പൊട്ടി ചിരിച്ചു കൊണ്ട് ആകാശത്തേക്ക് നോക്കിയോടി.. പെട്ടെന്നവൾ ആരിലോ ചെന്നിടിച്ചതും അവൾ മുന്നോട്ട് നോക്കി.. തന്റെ മുന്നിൽ ഉള്ള ആളുടെ നീല കണ്ണുകളിൽ ആയിരുന്നു അവളുടെ കണ്ണുകൾ ഉടക്കിയത്..

ആ കണ്ണുകൾക്ക് ഉടമയായ ഡൗലയുടെ മുഖത്തേക്ക് നോക്കിയതും അവളിൽ വല്ലാത്തൊരു ഭയം നിറഞ്ഞു വന്നു.. പക്ഷേ ഡൗലയിൽ ഞെട്ടൽ ആയിരുന്നു.. "ദുആ… " എന്നും വിളിച്ചോണ്ട് വന്ന ആഹിയെ കണ്ട് അവൾ ചിരിച്ചോണ്ട് ഡൗലയുടെ കവിൾ വലിച്ചു വിട്ട ശേഷം ആഹിടെ കൂടെ ഓടി.. അവസാന അവളെ പിടിച്ച ശേഷം ആഹി അവളെയും കൂട്ടി ഡൗലയ്ക്ക് അരികിലേക്ക് പോയി.. അപ്പോയെക്കും ലക്കിയും അമനും അവിടെ എത്തിയിരുന്നു… ഡൗലയെ തേടി ലൈത്തും… "ഇത്…." എന്തോ ഒരു കുറ്റബോധം ഉള്ളത് കൊണ്ട് തന്നെ ഡൗലയ്ക്ക് ആഹിയുടെ മുഖത്തേക്ക് നോക്കാൻ സാധിച്ചില്ല.. അത്‌ കൊണ്ട് തന്നെ അവൾ തലത്തായതി ദുആയെ ചൂണ്ടി ചോദിച്ചു.. "ദുആയാ " ആഹി പറഞ്ഞതും ദൗല മിഴികളുയർത്തി അവളെ നോക്കി.. "ഹായ്.. ഞാൻ ദുഅ മോളാ…" ഇളിച്ചോണ്ട് അവൾ പറഞ്ഞതും ഡൗലയ്ക്ക് ഒന്നും മനസ്സിലായില്ല.. "ദുആ മരിച്ചത് അല്ലായിരുന്നോ .. ഇവളെന്താ ഇങ്ങനെ പെരുമാറുന്നു.." ദൗല ചോദിച്ചതും ആഹി അവരോടും എല്ലാം പറഞ്ഞു.. ലൈത്തും അവളും ചേർന്ന് അവളെ വാരിപ്പുണർന്നു… അവരെ അവൾ തടഞ്ഞില്ലായിരുന്നു.. ദൗല ദയനീയ ഭാവത്തിൽ ഞെട്ടലോടെ തന്നെ നോക്കി നിൽക്കുന്ന ലക്കിയെ നോക്കി.. "ഇവളെന്താ ഇവിടെ.. ഇവളെ ഞാനല്ലേ അറസ്റ്റ് ചെയ്തേ… നീ ദുആയെ കൊന്നില്ലെന്ന് വെച്ച്.. നീയിപ്പോൾ നിയമത്തിനെയാ വിഡ്ഢിയാകാൻ ശ്രമിക്കുന്നത്..". ഡൗലയെ നോക്കി അതും ചോദിച്ചോണ്ട് ലക്കി ജയിലിലേക്ക് വിളിച്ചു..

അവിടെ ദൗല ഉണ്ടെന്ന് അറിഞ്ഞതും അവൾ ഡൗലയെ തന്നെ നോക്കി.. "സത്യം പറയണം.. ഇവിടെയെന്താ നടക്കുന്നെ…" ലക്കി ദേഷ്യത്തിൽ എല്ലാവരെയും നോക്കി ചോദിച്ചു.. "ജയിലിൽ ഉള്ളത് ഞാനല്ല ഡൗഹയാ.." എന്ന് തുടങ്ങി ഡൗലയും അവൾക്കൊപ്പം ലൈത്തും ആഹിയും ചേർന്ന് ലക്കിക്ക് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തു.. "ഒന്ന് ക്ഷമിച്ചൂടെ.. ഒന്നും അറിഞ്ഞോണ്ട് അല്ലാ…" കണ്ണുകൾ നിറച്ചോണ്ട് ദൗല പറഞ്ഞതും ലക്കി തിരികെ ഒരു പുഞ്ചിരി സമ്മാനിച്ചു... അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു വന്നു.. മാസങ്ങളോളം പിരിഞ്ഞിരുന്ന ബന്ധങ്ങൾ ഒന്നിച്ചു.. പഴയ ആ കളിയിലും ചിരിയിലും അവരെർപെട്ടു.. അതിനിടക്ക് അവർ വന്നിരുന്ന ആവശ്യം വരേ അവർ മറന്നു പോയിരുന്നു.. _____•🦋•_____ "ദിവ്യാ… താനല്ലേ പറഞ്ഞത് തനിക്കവൾ എവിടെയാന്നൊക്കെ അറിയാമെന്ന്.. ഇതിപ്പോൾ എത്ര സമയമായി നമ്മൾ അവളെ തേടി നടക്കുന്നു.." മുന്നോട്ട് നടക്കുന്ന ദിവ്യയെ നോക്കി ദാവൂദ് അത്‌ ചോദിക്കുമ്പോഴും ദിവ്യയുടെ ചുണ്ടിൽ എന്തെന്നില്ലാത്ത പുഞ്ചിരി ആയിരുന്നു.. എന്തൊക്കെയോ നേടി എടുക്കാൻ പോവുന്നതിന്റേത് ആയിരുന്നു അത്‌.. "ഇന്നത്തെ ദിവസം.. അതെ ഞാൻ കാത്തിരുന്ന ദിവസം.. സത്യങ്ങളെല്ലാം ഞാനവരെ അറിയിക്കും..

എന്റെ ലക്ഷ്യം പൂർത്തിയാക്കും….എന്റെ ലക്ഷ്യം ഇന്ന് പൂർത്തിയാവും…". നിറഞ്ഞ പുഞ്ചിരിയാലെ ഒരു ഭ്രാന്തിയെ പോലെ എന്റെ ലക്ഷ്യം പൂർത്തിയാവും എന്ന് തുടരെ തുടരെ പറയുന്ന ദിവ്യ‌െ അയാൾ ഒന്നും മനസ്സിലാവാതെ നോക്കി നിന്നു.. "ഇവിടെ.. ഇവിടെയവരുണ്ട്…" ഒരിടത് എത്തിയതും അവൾ പറഞ്ഞതും ദാവൂദ് മുന്നോട്ട് നോക്കി… ദൂരെ കൂടി നിൽക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരിൽ അയാളുടെ കണ്ണുകൾ ഉടക്കി..എങ്ങോട്ടോ നോക്കി നിൽക്കുന്ന ലക്കിയുടെ പച്ച കണ്ണുകൾ കണ്ടതും അയാളുടെ കണ്ണുകൾ തിളങ്ങി.. വല്ലാത്ത ധൃതിയിൽ അവർ ഇരുവരും മുന്നോട്ട് നടന്നു.. _____.•🦋•____ "ഞാൻ വിജയിച്ചെന്നാണ് ഞാൻ കരുതിയത്… എന്റെ ലക്ഷ്യം അത്‌ ഞാൻ ഡൗലായിലൂടെ നേടി എന്ന് ഞാൻ ഉറപ്പിച്ചിരുന്നു… പക്ഷേ ഇപ്പോൾ അവർ ഒന്നിച്ചു…ഡയറക്ടർ ഫെർനാന്റസ് ജോൺ…എന്ന ഞാനാണ് മിയയുടെ കൊലയാളി എന്നത് അവർക്ക് കേവലം സേവ് എന്ന സിനിമ ഞാനാണ് ഷൂട്ട് ചെയ്യുന്നത് എന്നതിലൂടെ മനസ്സിലാവും.. കാരണം ദൗല അഭിനയിച്ചിരുന്ന ഞാൻ ഡയറക്റ്റ് ചെയ്ത ആ പടത്തിന്റെ കഥ അതേഴുതിയത് അവളാണ്..ആൻ… എല്ലാവരും തേടി നടക്കുന്ന അവളുടെ കൊലയാളി ഞാനാണ്.. ഇന്നേ വരേ അതോർക്കുമ്പോൾ എനിക്ക് ഭയം തോന്നിയിരുന്നില്ല..

പക്ഷേ ഇപ്പോൾ എന്തോ ഒരു ഭയം.. ഉള്ളിൽ നിന്നൊരു തരം വിറയലൊക്കെ പോലെ.. അവള്ടെ ആത്മാവ് തിരിച്ചു വന്നാലോ.. എന്നെ കൊന്ന് കളഞ്ഞാലോ.. ഇതൊക്കെയോർക്കുമ്പോൾ വല്ലാത്ത ഭയമായിരുന്നു.. അങ്ങാനേ ഇരിക്കെയാ ഞാനിന്ന് അവളെ കണ്ടത്.. ആരാണോ ജീവിച്ചിരിപ്പില്ലെന്ന് നമ്മൾ വിശ്വസിച്ചത് അവൾ.. ആ ആറ് പേരിൽ ഒരാൾ… എലാനാ മെഹ്റിൻ. അതും അവന്റെ കൂടെ...ഒരുപക്ഷെ അവർ നമ്മുക്കെതിരെ പകരം വീട്ടാൻ വേണ്ടി മനപ്പൂർവം അവളെ മറച്ചു വെച്ചതായിരിക്കും.. "നമ്മൾ വിജയിക്കുമെന്ന് കരുതിയ നിമിഷം നമ്മൾ തോൽക്കുമെന്ന്" അവൾ ആ മരണത്തിന്റെ വേദനയിലും പറഞ്ഞത് എലാന എന്നവളും ലാക്കിയയും ജീവിച്ചിരിപ്പുണ്ട് എന്ന് ധൈര്യത്തിലാവും… " ഓരോന്ന് ഓർത്തെടുത്ത പറയുന്ന ഫെർണന്റ്സ് ജോൺ എന്ന ജോണിന്റെ മുഖത്ത് ഭയം ആയിരുന്നു നിറഞ്ഞു നിന്നത്… അയാളുടെ മനസ്സാകെ ഹൗസ് ബോട്ടിന്റെ അടുത്ത് ലൈത്തിന്റെ കൈ പിടിച്ചു നിൽക്കുന്ന എലയുടെ മുഖം നിറഞ്ഞു വന്നു.. "ഒന്നുമുണ്ടാവില്ല… ഇത് വരേ നമുക്ക് പ്രശ്നം ഒന്നും ഉണ്ടായില്ലല്ലോ… ഇടക്ക് വന്നത് എല്ലാം നമ്മൾ അകറ്റി മാറ്റി.. ആ കൊച്ചു കുട്ടിക്ക് നമ്മളെ എന്ത് ചെയ്യാൻ പറ്റാനാ…" അയാളുടെ കൂടെയുള്ള വിഘ്‌നേഷ് പറഞ്ഞു..

"അവൾ നമ്മളെ ഒന്നും ചെയ്യില്ല.. പക്ഷേ ആ ആറ് പേരും കൂടെ ഒരുമിച്ചു ചേർന്നാൽ മാത്രമേ അവർക്ക് ഹോത്രി മാണിക്യം കിട്ടുള്ളു.. ഇത്രയും കാലം ആറാമത് ഒരാൾ ഇല്ലെന്ന ധൈര്യം ഉണ്ടായിരുന്നു.. പക്ഷേ ഇപ്പോൾ അങ്ങനെ ഒരാളെ കണ്ടു.…." ജോൺ പറഞ്ഞതും വിഘ്‌നേഷ് അയാളെ തട്ടി ആശ്വസിപ്പിച്ചു.. "ഇങ്ങനെ ദൾ ആവരുത്.. നിങ്ങളെ ചതിച്ചു നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ നുസ്രത്തിനോട് പകരം ചോദിക്കേണ്ട.. അതാണ് നമ്മുടെ ലക്ഷ്യം.. എന്നിട്ട് മതി ശക്തിയും മറ്റും…" വിഘ്‌നേഷ് അയാളെ ഓർമപ്പെടുത്തി എങ്കിലും അയാൾക്കെന്തോ പേടി തന്നെ ആയിരുന്നു.. "നീ ഓർത്തു നോകിയെ.. അന്ന് ആ കൊലയ്ക്ക് നമ്മളെ സഹായിച്ച രണ്ട് പേര് ഇല്ലായിരുന്നോ.. അവരെ കുറിച്ച് ഇപ്പോൾ ഒരു വിവരവും ഇല്ലല്ലോ.. അവരെ ഇവരിനി കൊന്ന് കാണുമോ.. അവർ നമ്മളെ ഒറ്റി കാണുമോ…" "എയ്.. അതിൽ ഒരുവനെ ഞാൻ ഈ ഇടെ കണ്ടിട്ടുണ്ട്.. പക്ഷേ കണ്ടപ്പോൾ ഒരു പരിചയവും നടിച്ചില്ല.. കാഴ്ചയിൽ പോലും അന്നത്തെ പോലെയല്ല.. ഒരു ഗുണ്ടാ ലുക്ക്‌ അല്ലെങ്കിലും അവൻ ആൾക്കൂട്ടത്തിലേക്ക് പ്രവേശിച്ചപ്പോൾ ആൾക്കൂട്ടം ഒക്കെ മാറി നിന്നിരുന്നു…" ഓർത്തെടുത്തു കൊണ്ട് വിഘ്‌നേഷ് പറഞ്ഞതും ജോണിൽ പുതിയ സംശയങ്ങൾ മുളപ്പൊട്ടി…

(ഗൂയ്‌സ്… ഈ ഫെർണന്റ്സ് ഏതാണെന്നു അറിയുമോ.. ആദ്യത്തിൽ തന്നെ ഡൗലയുടെയും റിമാന്റെയും movie ഡയറക്റ്റ് ചെയ്ത സംവിധായകൻ.. അയാളുടെ ആ സിനിമക്ക് വേണ്ടിയാണ് ദൗല കേരളത്തിലേക്ക് വന്നത്.. ഇപ്പോൾ ഓർമയുണ്ടോ…) _____•🦋•_____ "Kūturu.." (മോളേ…) പിന്നിൽ നിന്നുള്ള വിളി കേട്ടതും അവരുടെ സംസാരങ്ങൾ കാതോർത്തു ഇരിന്നിരുന്ന ലക്കി ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി.. തന്റെ മുന്നിൽ നിൽക്കുന്ന നാടോടി രീതിയിൽ ഉള്ള വസ്ത്രധാരണയുള്ള സ്ത്രീയെ കണ്ട് അവൾ ഞെട്ടി.. അവള്ടെ മനസ്സിലേക്ക് അന്ന് സ്റ്റേഷനിൽ വെച്ച് താൻ പുറത്ത് വിട്ട സ്ത്രീയാണെന്ന് വേഗം ഓടിയെത്തിയിരുന്നു.. " Ēmiṭi " (എന്താ…) അവൾ അവരെ നോക്കി ചോദിച്ചതും ആ സ്ത്രീയോന്ന് പുഞ്ചിരിച്ചു.. അപ്പോയായിരുന്നു സംസാരത്തിൽ ഏർപ്പെട്ടിരുന്ന ബാക്കിയുള്ളവരും അവരെ ശ്രദ്ധിച്ചത്… "ഇതാരാ ലക്കീ…" ആഹി ആ സ്ത്രീയെ നോക്കി ചോദിച്ചത് കേട്ട് ദിവ്യ അവനെ തന്നെ ഒന്ന് നോക്കിയ ശേഷം ലൈത്തിനെയും ഡൗലയെയും നോക്കി. " divya Avunā..?? " (അത്‌ അവർ തന്നെയാണോ.. ) അതും ചോദിച്ചോണ്ട് വന്ന അമൻ അവരിൽ കാന്നുടക്കിയതും ഒന്ന് പുഞ്ചിരിച്ചു.. "മോളാ… മോളെയാ ഞാൻ തേടിയത്.." അതും പറഞ്ഞോണ്ട് ആ സ്ത്രീ ലക്കിയെ വാരി പുണർന്നതും ലക്കി എന്ത് ചെയ്യണം എന്നറിയാതെ നിന്നു…

"ഞാൻ നിങ്ങൾ ഉദ്ദേശിച്ച ആളൊന്നുമല്ല.. എന്നെ വിട്ടേ…" അവരെ തന്നിൽ നിന്ന് അകറ്റി നിർത്തി കൊണ്ട് അവൾ പറഞ്ഞു… "ആണ്… നീ തന്നെയാണ്.. എന്റെ ഖിസ്മത്തിന്റെ ശക്തി കിട്ടിയ ആ പെൺകുട്ടികളിൽ ഒന്ന് നീ തന്നെയാണ്.. പിന്നെ…" അതും പറഞ്ഞു കൊണ്ട് അവൾ ഡൗലയെ നോക്കി.. "ഏത് ഖിസ്മത്തിന്റെയും ശക്തിയുടെയും കാര്യമാ നിങ്ങളീ പറയുന്നേ.. എനിക്കൊരു ശക്തിയും കുന്ത്രാണ്ടാവും ഇല്ലാ…തെറ്റൊന്നും ചെയ്തില്ലെന്ന് തോന്നി സ്റ്റേഷനിൽ നിന്ന് പുറത്ത് വിട്ടെന്ന് വെച്ച് തലയിൽ കയറി നിരങ്ങുന്നോ…" ദേഷ്യത്തിൽ ലക്കിയത് ചോദിക്കുമ്പോൾ അവരിൽ പുഞ്ചിരി ആയിരുന്നു.. "നിനക്ക് ചില ശക്തികൾ ഉണ്ട് ലക്കീ…" ഒരേ സ്വരത്തിൽ അതും പറഞ്ഞോണ്ട് ആഹിയും ലൈത്തും എഴുന്നേറ്റതും ലക്കി അവരെ രണ്ടിനെയും ഒന്ന് നോക്കി.. "എന്ത് ശക്തി.. എന്നെ കണ്ടിട്ട് നിങ്ങൾക്ക് എനിക്കെന്തോ ശക്തി ഉള്ളത് പോലെ തോന്നുന്നോ…നിങ്ങൾക്കും പ്രാന്തായോ.." "നിനക്കും ദേ ഇവൾക്കും ആണ് ശക്തി ഉള്ളത്.. ആ നീല കണ്ണുകൾക്കും പച്ച കണ്ണുകൾക്കും ഉടമകൾ നിങ്ങളാണ്.. നസീറാ ഖിസ്മത്തിന്റെ ശക്തികൾക് ഉടമ നിങ്ങളാണ്.." ആ സ്ത്രീ ഡൗലയിലേക്ക് ചൂണ്ടി പറഞ്ഞതും ലക്കിയും ഡൗലയും പരസ്പരം നോക്കി.. അവർ ഇരുവരും എവിടെയോ വെച്ച് ആ പേര് കേട്ടിരുന്നു..

"എന്തെങ്കിലും ഒന്ന് തെളിച്ചു പറയുന്നുണ്ടോ…" ലക്കി അരിശത്തോടെ ചോദിച്ചതും ആ സ്ത്രീയും ദാവൂദു അവിടെയിരുന്നു.. ആ കൂട്ടത്തിൽ പലർക്കും മുൻപേ അറിയാവുന്ന കാര്യങ്ങൾ ആയിരുന്നെങ്കിലും അവരും ലക്കിക്കും ഡൗലയ്ക്കും കൂടെ ഇരുന്നു.. "നമ്മളെന്ത് കഥയാ പറയാൻ പോവുന്നെ…" ദുഅ എല്ലാവരുടെയും ഇരിപ്പ് നോക്കി ചോദിച്ചതും ദാവൂദിന്റെ ചുണ്ടിൽ ഒരു വേദന കലർന്ന പുഞ്ചിരി വിരിഞ്ഞു. "ചിത്ര ശലഭത്തിന്റെ.. തന്റെ ചിറകുകൾക്കിടയിൽ പ്രണയം ഒളിപ്പിച്ചു പാറി കളിക്കുന്ന പ്രണയത്തിന്റെ ചിത്രശലഭത്തിന്റെയും.. സത്യത്തിന്റെയും സന്തോഷത്തിന്റെയും പ്രതീകമായ് മാറി.. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് മനുഷ്യരെ നയിച്ച മറ്റൊരു അത്ഭുത ശലഭത്തിന്റെയും കഥ… " അത്‌ പറയുമ്പോൾ അയാളുടെ കണ്ണുകൾ തിളങ്ങിയിരുന്നു.. ഡൗലയിലും ലക്കിയിലും അതറിയാൻ ഉള്ള ആകാംഷ നിറഞ്ഞു.. എല്ലാവരെയും ഒന്ന് നോക്കിയ ശേഷം നസീറയുടെ മുഖം മനസ്സിലേക്ക് വരുത്തി കൊണ്ട് ദിവ്യ നസീറാ ഖിസ്മത് എന്ന സ്ത്രീയെ കുറിച്ചും അഗ്നിഹോത്രി ബംഗ്ലാവിനെ കുറിച്ചും അവർ തന്റെ മനസ്സിലേക്ക് കൊണ്ട് വന്നു .. പ്രണയവും വിരഹവും സൗഹൃദവും നിറഞ്ഞ ആ കഥ അവർ പറഞ്ഞു തുടങ്ങി…..... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story