🦋 THE TITALEE OF LOVE🦋: ഭാഗം 57

the titalee of love

രചന: സൽവ

 ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം ആണ്.. Nb : ഇതൊരു ഫാന്റസി സ്റ്റോറി ആണെന്ന് ഓർത്തു കൊണ്ട് ഇനി വരാൻ പോവുന്ന പാർട്ടുകൾ വായിക്കണമെന്ന് വിനീതമായ അഭ്യർത്ഥിക്കുന്നു _____•🦋•____ പ്രണയവും വിരഹവും സൗഹൃദവും ധീരത്വവും നിറഞ്ഞ ആ കഥ അവർ പറഞ്ഞു തുടങ്ങി… •°•°•°•°•°•°•°• തീതലി കുടുംബം.. അഥവാ അഗ്നിഹോത്രി ബംഗ്ലാവ്… എല്ലാ മതക്കാരും കൂടി ചേർന്നൊരു കുടുംബം അതായിരുന്നു അത്‌.. ആ കുടുംബത്തിലെ ഓരോരുത്തർക്കും ഹോത്രി മാണിക്യം എന്നറിയപ്പെടുന്ന തീതൽ എന്ന രത്നത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടായിരുന്നു.. ഇങ്ങനെ ഉള്ള ആ കുടുംബത്തിന് സാധാരണ കുടുംബങ്ങളെക്കാൾ ഒരു വലിയ പ്രത്യേകത ഉണ്ടായിരുന്നു.. ആ കുടുംബങ്ങൾക് എല്ലാം ഒരു പ്രത്യേക ശക്തിയുണ്ടാവും.. ആ ശക്തികൾക് ഉടമയായവർക്ക് ശലഭത്തിന്റേത് പോലെയുള്ള ചിറകുകൾ ഉണ്ടാവും.. ദുഷ്ട ശക്തിയുള്ളവരും നല്ല ശക്തിയുള്ളവരും ആ കൂട്ടത്തിൽ ഉണ്ട്.. നീല regula ചുവന്ന regula എന്നിങ്ങനെ.. ചുവന്ന റെഗുലകൾ തന്റെ ദുഷ്പ്രവർത്തികൾ ഒരിക്കലും നല്ല റെഗുലകളോട് ചെയ്യില്ലായിരുന്നു.. ഇരു വിഭാഗം റെഗുലകൾ തമ്മിൽ നല്ല ഐക്യത്തിൽ ആയിരുന്നു പോയത്.. എല്ലാ കുടുംബത്തിനും ഒരു നാഥൻ ഉണ്ടാവും…

അത്‌ പോലെ തിതലീ കുടുംബത്തിനും ഒരു നാഥയുണ്ടാവും.. അഥവാ അവരുടെ റാണി.. `´`´`´`´`´`´` "ഭയമാ… തിതലീ വേൾഡിന്റെ അടുത്ത അവകാശി എവിടെ ജനിക്കുമെന്ന് അറിയില്ല.. ഈ കുഞ്ഞിന് ജന്മം നൽകുന്നത്തോടെ എന്റെ ആ ശക്തികൾ ഇല്ലാതാകും..ഹോത്രി മാണിക്യം ആര് സംരക്ഷിക്കും..?? തിതലീ വേൾഡിനെ ആര് നിയന്ത്രിക്കും..?? " തന്റെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പ്രസവ വേദനയിലും അയാളുടെ ഭാര്യയുടെ ചോദ്യം കേട്ട് അയാൾ കണ്ണുകൾ അടച്ചു അവളെ തലോടി.. "ഒന്നും നീ ഓർക്കേണ്ടതില്ല… "ഈ ഭൂമിയുടെ ഏതെങ്കിലും ഒരു കോണിൽ അവൾ ജനിക്കും.. ഇന്നത്തെ പൗർണമി ദിനത്തെ മനോഹരമാക്കാൻ ആ കുഞ്ഞു കണ്ണുകൾ തുറക്കപ്പെടും.. ആകാശത്തുള്ള പൂർണ ചന്ദ്രനെക്കാൾ ആ കുഞ്ഞു മുഖം വെട്ടി തിളങ്ങും.. ഉറപ്പായും അവൾ ഇവിടെയെത്തിയിരിക്കും.. ഹോത്രി മാണിക്യത്തെ സംരക്ഷിച്ചിരിക്കും…" അവളുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞ വാക്കുകൾ കേട്ട് അവരിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "ആഹ്…" വേദനയാൽ അവർ അലറിയതും അയാൾ വെപ്രാളത്തിൽ അവരുടെ കൈകൾ വിട്ടു ഡോക്ടറെ വിളിക്കാൻ ശ്രമിച്ചു.… പക്ഷേ വേദനയാളുള്ള അവളുടെ കരച്ചിൽ കേട്ട അയാൾക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല…

"ഹസ്രത്…." അവളുടെ വേദന കൂടിയതും ശബ്ദത്തിൽ അയാൾ അലറി വിളിച്ചിരുന്നു… അപ്പോയെക്കും ഡോക്ടറുമാർ അങ്ങോട്ട് ഓടിയെത്തിയിരുന്നു.. നിമിഷങ്ങൾക്കുള്ളിൽ അവിടെയൊരു കുഞ്ഞു കരച്ചിൽ ഉയർന്നു കേട്ടു.. ഹസ്രത്തിൽ നിന്ന് അവരുടെ ശക്തി അന്തരീക്ഷത്തിലേക്ക് ഉയർന്നു പൊങ്ങി.. ഒരല്പം നേരം നീല നിറമുള്ള ആ ശക്തി അവിടെ തങ്ങി നിന്ന ശേഷം അപ്രത്യക്ഷം ആയിരുന്നു.. അത്‌ കാണെ ഹസ്രത്തിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. അതെ പുഞ്ചിരിയാലെ അവർ തന്റെ അടുത്തുള്ള പെൺകുഞ്ഞിനെ നോക്കി.. ആ കുഞ്ഞികൈകൾ മുറുകെ പിടിച്ചു കൊണ്ട് ആ സ്ത്രീ ഒന്ന് കൂടെ പുഞ്ചിരിച്ചു.. അവളുടെ ഭർത്താവ് ഷൈൻ ആ കുഞ്ഞിനെ തന്റെ കൈകളിൽ കോരിയെടുത്തു.. "നുസ്രത് ഭീഗം…" ആ കുഞ്ഞിനെ നോക്കി ചെറു ചിരിയാലെ അത്‌ വിളിക്കുമ്പോൾ അവർ അറിഞ്ഞു കാണില്ല അവർ പാലൂട്ടാൻ പോവുന്നത് വിഷ പാമ്പിനെ ആണെന്ന്.. കുഞ്ഞിന്റെ കരച്ചിൽ കൂടിയത് കണ്ട അയാൾ അതിനെ അവിടെ തന്നെ വെച്ചു തിരിഞ്ഞു.. ആ കുഞ്ഞിന്റെ കണ്ണുകളിൽ പെട്ടന്ന് ചുവന്ന നിറം വ്യാപിച്ചു… ആ കുഞ്ഞിന്റെ വളർച്ച ഹസ്രത്തിനെയും അവളുടെ ഭർത്താവിനെയും ഭയപ്പെടുത്തി.. സ്വഭാവത്തിലും കൂറും ചുവന്ന രെക്കാലുകളാകളോട് ആയിരുന്നു.. നല്ല regula ആയിരുന്നു ഹസ്രത്തിനും അയാൾക്കും എങ്ങനെ ഒരു ചീത്ത രെക്കാലുകളയായ നുസ്രത് ജനിച്ചെന്ന സംശയം എല്ലാവരിലും ഉയർന്നു വന്നു…

നുസ്രത്തിന്റെ സ്വഭാവം നന്നാക്കാൻ അവർ ഒരുപാട് ശ്രമിച്ചെങ്കിലും അതിൽ അവർ തോറ്റു പിന്മാറേണ്ടി വന്നു.. അവൾ വളർന്നു വന്നു... _____•🦋 (1992 മേയ് മാസത്തിൽ..തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ.. "ഈ കുടുംബത്തിൽ ഇന്നേ വരേ ഒരു പെണ്ണും പത്താം ക്ലാസ്സ് കഴിഞ്ഞേ പിന്നെ പഠിച്ചിട്ട് പോലുമില്ല.. അപ്പോഴാ അവൾക് പുറത്ത് പോയി പഠിക്കണമെന്ന്…" ദേഷ്യത്തിൽ പല്ല് ഞെരിച്ചോണ്ട് തന്റെ ഉപ്പാന്റെ സഹോദരൻ പറയുന്നത് കേട്ട് അവൾ ദയനീയ ഭാവത്തിൽ ഉപ്പാനെ നോക്കി..അവളുടെ രണ്ട് നിറങ്ങളിലായ് ഉള്ള ആ മനോഹര കണ്ണുകൾ ഈറഞ്ഞെന്ന് അരിഞ്ഞതും അയാൾ കൈകൽ കൊണ്ട് പോയിക്കോ എന്ന് കാണിച്ചു.. "ഈ കാര്യത്തിൽ എനിക്ക് ഒന്നേ പറയാൻ ഉള്ളു.. ഇവൾ പോവേണ്ടാ എന്ന് പറഞ്ഞാൽ പോവേണ്ടാ.. ഇന്നവൾ പോയാൽ നാളെ ഞങ്ങളുടെ മക്കൾ ആലിയയും സാജിതയും ഇങ്ങനെ ഒരാവശ്യം ഉന്നയിക്കില്ലെന്ന് ആര് കണ്ടു.. അത്‌ കൊണ്ട് പറയാ.. ഇവളെ വിടേണ്ട…" ഉപ്പാന്റെ മറ്റൊരു സഹോദരൻ കൂടെ പറഞ്ഞതും അവൾ ഉമ്മനെയും നോക്കി.. "മോളേ നമ്മുടേത് ഒരു കൂട്ട് കുടുംബം അല്ലെ.. ഇങ്ങനെ ചിലതൊക്കെ നീ സഹിച്ചൂടെ.. മോൾ ഇവിടെ തമിഴ് നാട്ടിൽ തന്നെ ഏതെങ്കിലും നല്ല കോളേജിൽ ചേർന്നോ…" ഉമ്മാന്റെ ഉപദേശം കൂടെ കേട്ടതും കണ്ണീർ നിറഞ്ഞിരുന്ന അവളുടെ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ എല്ലാവരെയും നോക്കി..

"എനിക്ക് ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ കിട്ടിയത് എത്ര കഷ്ടപ്പെട്ടിട്ട് ആണെന്ന് അറിയോ.. ഇപ്പോൾ നിങ്ങളെല്ലാവരും കൂടെ ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും.. ഉപ്പാന്റെ അഭിപ്രായം ആണ് എനിക്ക് വലുത്.. ഉപ്പാ ഞാൻ പോവട്ടെ…" അവൾ തന്റെ ഉപ്പാനെ നോക്കി ചോദിച്ചതും അയാൾ സമ്മതം അറിയിച്ചു… അത്‌ കേട്ടപ്പാടെ സന്തോഷത്താൽ അവൾ സ്റ്റൈർ ഓടി കയറി തന്റെ മുറിയിൽ കയറി.. താൻ തന്റെ സ്വപ്ന നഗരത്തിലേക്ക് എത്താൻ പോവുന്നതോർത്തു വല്ലാത്തൊരു പുഞ്ചിരിയോടെ അവൾ കണ്ണാടിക്ക് മുന്നിൽ നിന്നു.. തന്റെ ഒന്ന് പച്ചയും മറ്റേത് നീലയും ആയ കണ്ണുകളിലേക്ക് ഉറ്റ് നോക്കിയ ശേഷം അവൾ തന്റെ കണ്ണുകളിലൂടെ കൈകൽ ഓടിച്ചു.. നാളെ ഹൈദരാബാതിലേക്ക് പോവണം എന്ന ഓർമ വന്നതും അവൾ ഫയലുകളും സർട്ടിഫിക്കറ്റുകളും എടുത്ത് റെഡിയാക്കി ബാഗിലേക്ക് വെക്കാൻ നേരം അവൾ അതിലൊരു സർട്ടിഫിക്കറ്റ് ലേക്ക് നോക്കി… "നസീറ ഖിസ്മത്" അതിൽ തെളിഞ്ഞു കാണുന്ന തന്റെ പേരിലേക്ക് ഒന്ന് നോക്കിയ ശേഷം ഖിസ്മത് മറ്റു പണികളിൽ മുഴുകി.. "അക്കാ…" പിന്നിൽ നിന്ന് ഒരേ സ്വരത്തിൽ ഉള്ള ആലിയയുടെയു. സാജിതയുടെയും വിളി കേട്ട ഖിസ്മത് ഒരു പുഞ്ചിരിയോടെ എന്തെന്ന് മട്ടിൽ തിരിഞ്ഞു നോക്കി.. അവളുടെ ഉപ്പാന്റെ മൂത്ത സഹോദരന്റെ മകളായിരുന്നു ആലിയ..

ഇളയ സഹോദരന്റെ മകൾ സാജിതയും.. പ്രായത്തിന് അവളെക്കാൾ ഒരു വയസ്സിന്റെ ഇളയതായിരുന്നു ഇരുവരും.. (നോക്കേണ്ട നമ്മുടെ ലക്കിയുടെ ഉമ്മയാണ് ഈ പറഞ്ഞ സാജിത.. മിയയുടെ ഉമ്മ ആലിയയും ) "ദീദിയെന്തിനാ പോവുന്നെ.. നിങ്ങളില്ലാതെ ഞങ്ങൾ ഇവിടുന്ന് മുഷിഞ്ഞു ചാവും…ഇവിടെ എവിടെയെങ്കിലും പഠിച്ചൂടെ… അല്ലെങ്കിൽ ഞങ്ങളെ രണ്ട് പേരെയും അങ്ങോട്ട് കൊണ്ട് പൊയ്ക്കൂടേ.." അത്‌ പറയുമ്പോൾ ഇരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു..നസീറ അവർ ഇരുവരെയും തന്നോട് ചേർത്ത് നിർത്തി സമാധാനിപ്പിച്ചു.. "എവിടെ ആയാലും ലും അക്കയുടെ മനസ്സ് നിങ്ങളുടെ അടുത്തല്ലേ.. എനിക്കും നിങ്ങളെ വിട്ട് പോവുന്നതോർത്തു സങ്കടം ഒക്കെയുണ്ട്.. പക്ഷേ എന്റെ ചില ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ എനിക്കാ നഗരത്തിലേക്ക് പോയെ തീരൂള്ളു.." അതും പറഞ്ഞു കൊണ്ടവൾ അവരിൽ നിന്നകന്നു. അവർ മുറിയിൽ നിന്ന് പോയതും അവൾ ജനൽ വാതിലുകൾ തുറന്നിട്ട്‌ ആർക്കോ വേണ്ടി കാത്തിരിക്കുന്നത് പോലെ ഒരുപാട് നേരം അവിടെ നിന്ന്.. താൻ പ്രതീക്ഷിച്ചത് ഇല്ലെന്ന് കണ്ട് ജനൽ അടയ്ക്കാൻ നേരം തന്റെ കണ്ണിൽ ഉടക്കിയതിനെ കണ്ട് അവൾ സന്തോഷത്തോടെ ജനലിലൂടെ തന്റെ ഒരു കൈ പുറത്തിട്ടു.. ചുറ്റും നീല നിറമുള്ള ഒന്ന് വർഷിച്ചു കൊണ്ട് പാറി വന്ന ആ നീല ചിത്രശലഭം അവളുടെ കൈക്ക് മുകളിൽ വന്നു നിന്നു…നിറഞ്ഞു പുഞ്ചിരിയോടെ അതിലേക്ക് നോക്കി.

. "പട്ടാമ്പൂച്ചി..ഇന്ന് നീ വല്ലാതെ ലേറ്റ് ആണല്ലോ.. ഒരു കാര്യം പറയാനുണ്ട്.. നാളെ ഞാൻ പോവും.. നീയെനിക്ക് കാണിച്ചു തന്ന ആ നഗരത്തിലേക്ക്… ഒരുപാട് സന്തോഷം ഉണ്ടെങ്കിലും എന്തൊക്കെയോ സങ്കടം തോന്നുന്നു… എല്ലാവരിൽ നിന്നും അകലെണ്ടി വരില്ലേ.. ഓർമ വെച്ച കാലം തൊട്ടേ എന്റെ കൂടെയുള്ള നീ വരുമെന്ന് എനിക്കുറപ്പുണ്ട്…" ആ ശലഭത്തിലേക്ക് ഉറ്റ് നോക്കി കൊണ്ടവൾ മറ്റു പലതും പറഞ്ഞു കൊണ്ടിരുന്നു.. അവളുടെ ഉറ്റ സുഹൃത്തായിരുന്നു ആ മിണ്ടാ പ്രാണി.. അത്‌ തനിക്ക് അറിയിച്ചു തന്നത് സത്യത്തിൽ എന്താണെന്നും അത്‌ തനിക്കെന്താണ് വിധിക്കാൻ പോവുന്നതു എന്നും അറിയാതെ അവൾ താൻ തേടിയ ആ മഹാനഗരത്തിലേക്ക് പോവുകയാണ്.. ദൂരേക്ക് പോയി മറയുന്ന ആ നീല ചിത്രശലഭത്തിലേക്ക് തന്നെ ഒരുപാട് നേരം നോക്കി നിന്ന ശേഷം അവൾ ജനൽ പൊളി അടച്ചിട്ടു.. നാളത്തെ ദിവസത്തെ ഓർത്തു കൊണ്ടവൾ കിടന്നു.. പതിയെ അവൾ ഉറക്കത്തിലേക്ക് വയ്‌തു വീണു.. "നസീറാ ഖിസ്മത് കീ…." ഒരു കൂട്ടം ആളുകൾ തനിക്ക് ചുറ്റും നിന്ന് വിളിച്ചു കൂവുന്നത് കെട്ടവൾ ചെറു ചിരിയാലെ എല്ലാവരെയും നോക്കി.. ചുറ്റും തോരന്നങ്ങൾ തൂക്കിയിട്ടിരുന്നു.. കൂടി നിൽക്കുന്ന ആളുകളിലേക്ക് ഒക്കെ ഒന്ന് കൂടെ നോക്കിയ ശേഷം അവൾ ചുറ്റും അലയടിച്ചു കേൾക്കുന്ന ഗാനത്തിന് അനുസരിച്ചു ചുവടുകൾ വെച്ച് തുടങ്ങി… അവൾക്കൊപ്പം അവിടെയുള്ള മറ്റു സ്ത്രീകളും ചുവടുകൾ വെച്ചു…

ചുവടുകൾ വെക്കുന്നതിന്റെ അവൾ കൈകൾ ഉയർത്തിയതും അവൾക് നീല ചിത്രശലഭത്തിന്റേത് എന്നവണം നീല ചിറകുകൾ വന്നു… ആാ ചിറകുകൾ കൂടെയായപ്പോൾ അവളുടെ ചുവടുകൾക് മനോഹാരിത കൂടി.. യാന്ത്രികം എന്നോണം ആ ഗാനത്തിന് ചുവടുകൾ വെച്ചിരുന്നവളുടെ കണ്ണുകൾ ചുറ്റും പരതുന്നുണ്ടായിരുന്നു… തന്നിലേക്ക് തന്നെ ഉറ്റ് നോക്കുന്ന ആ കാന്ത കണ്ണുകൾ കണ്ട് പിടിച്ചതും അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു… ഗാനം നിന്ന് ചുറ്റും നിശബ്ദമായി… എന്ത് കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞിട്ടായിരുന്നു… ധരിച്ചിരുന്ന പാവാട ചെറുതായി ഉയർത്തി പിടിച്ചു കൊണ്ടവൾ ആൾക്കൂട്ടത്തിലേക്ക് ഓടി.. അവളുടെ കാലിലുള്ള ചിലങ്കയുടെ ശബ്ദം അവിടെ അലയടിച്ചു കേട്ടു… "എവിടെയായിരുന്നു… ഇത്രയും ദിവസം നീയില്ലാതെ നിന്നപ്പോൾ ഞാനെത്ര വേദന സഹിച്ചെന്നറിയോ…" അവനെ വാരി പുണർന്നു കൊണ്ടത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു.. അവനിൽ നിന്ന് ഉത്തരം ഒന്നുമില്ലെന്ന് കണ്ടതും അവൾ മിഴികൾ ഉയർത്തി അവനെ നോക്കി.. "അമയ്ൻ……." അവന്റെ കാന്ത കണ്ണുകളിലേക്ക് തന്നെ ഉറ്റ് നോക്കി കൊണ്ടവൾ വിളിച്ചതും ഒരു ചെറു ചിരിയാലെ അവൻ അവളെ നോക്കി.. "പോവുമെന്ന് മുന്നേ പറഞ്ഞതല്ലായിരുന്നോ…"

"പക്ഷേ അങ്ങോട്ട് പോവേണ്ടെന്ന് ഞാനെത്ര തവണ പറഞ്ഞു… ഭയമാ എനിക്ക്…" അവനെ നോക്കി കൊണ്ട് വേവലാതിയോടെ അവൾ പറഞ്ഞതും അവൻ അവളെ തന്നോട് ചേർത്ത് നിർത്തി.. "എനിക്കെന്ത് പറ്റാനാ… എനിക്ക് നീയില്ലേ പെണ്ണെ…..." അവളുടെ കാതോരം മുഖം ചേർത്ത് കൊണ്ടവൻ പറഞ്ഞു വാക്കുകൾ കേട്ട അവളുടെ ചുണ്ടുകൾ വിടർന്നു വന്നു.. "ഹൈദരാബാദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ട്‌ ആൻഡ് സയൻസ്" മുന്നിലുള്ള ബോർഡിലേക്ക് ഉറ്റ് നോക്കി കൊണ്ടവൾ അകത്തേക്ക് കയറി.. •° ഉറക്കത്തിൽ നിന്ന് ഞെട്ടിയേഴുന്നേറ്റ നസീറ ചുറ്റും നോക്കി.. താൻ സ്ഥിരം കാണാറുള്ള ആ സ്വപ്നം ഒന്ന് കൂടെ ഓർത്തെടുത്ത ശേഷം അവൾ പുറത്തേക്ക് നോക്കി നിന്നു.. "അറിയില്ല എന്റെ ഈ സ്വപ്നത്തിന് പിന്നിൽ എന്താണെന്ന്.. ആാ കാന്ത കണ്ണുകൾക്ക് ഉടമയാരാണെന്നുമറിയില്ല.. മുഖം അവ്യക്തമായ ആ കണ്ണുകൾകുടമയെ കണ്ടെത്തണം.. മുൻപ് കണ്ട് സ്വപ്നത്തിന്റെ പൊരുൾ എന്താണെന്ന് അറിയണം.. ഒരിക്കലും എന്റെ ജീവിതത്തിൽ നടക്കാൻ സാധിക്കാത്ത രംഗമാണത്.. ഇനി വല്ല രണ്ടാം ജന്മം വല്ലതും ആവുമോ.. ഒന്നും അറിയില്ല.. ഉത്തരം കിട്ടുന്നത് ആ നഗരത്തിൽ നിന്ന് മാത്രമാണെന്ന് അറിയാം.. അത്‌ കൊണ്ട് തന്നെയാണ് കഷ്ടപ്പെട്ട് അങ്ങോട്ട് പോവുന്നത്… എല്ലാം അറിയണം.." എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ട് അതും പറഞ്ഞു കൊണ്ടവൾ ചുറ്റും നോക്കി..പിന്നീട് വീണ്ടും കിടന്നു.. രാവിലെ തന്നെ എഴുന്നേറ്റ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ നടത്തി..

എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു… എല്ലാവരെയും ഒന്ന് കൂടെ നോക്കിയ ശേഷം അവൾ കാറിൽ കയറി.. അന്ന് ആ യാത്രയ്ക്ക് ഇറങ്ങുമ്പോൾ ഒരിക്കൽ പോലും അവൾ ഇനിയീ വീട്ടിലേക്ക് തനിക്കൊരു മടക്കം ഉണ്ടാവില്ലെന്ന് കരുതിയിട്ടുണ്ടാവില്ല… ഇനി തനിക്ക് വരാൻ പോവുന്ന സന്തോഷങ്ങളും വേദനകളും എന്തെന്നറിയാതെ അവൾ യാത്ര തിരിച്ചു.. ____•🦋 മണിക്കൂറുകളുടെ യാത്രയ്ക്ക് ശേഷം അവൾ തന്റെ ലക്ഷ്യ സ്ഥാനത് എത്തി ചേർന്ന്.. ഹൈദരാബാദ് നഗരത്തിൽ എത്തിയെന്നു അറിഞ്ഞതും ഒരു പുഞ്ചിരിയോടെ അവൾ പുറത്തിറങ്ങി തന്റെ ഫ്ലാറ്റിലേക്ക് നടന്നു കയറി.. രാത്രിയായതും അവൾ ബാൽക്കണിയിൽ ഇറങ്ങി നിന്നു… ഒരിളം കാറ്റ് വന്നവളെ തഴുകിയതും അവൾ കണ്ണുകൾ അടച്ചു.. മുന്നോട്ട് വന്ന തന്റെ മുടിഴിയകളെ ഒതുക്കി വെച്ച് കൊണ്ടവൾ കണ്ണുകൾ തുറന്നു… "ആഹ് നീ വന്നോ.. ഞാൻ കരുതി നീയെന്നെ പറഞ്ഞു പറ്റിച്ചെന്ന്.." തന്റെ മുന്നിലുള്ള നീല ശലഭത്തെ നോക്കി കൊണ്ടവൾ ചോദിച്ചു.. ആ ശലഭം തന്റെ ചിറകുകൾ വിടർത്തി കാണിച്ചു കൊണ്ട് അവളുടെ കൈക്ക് മുകളിൽ വന്നിരുന്നു.. പെട്ടെന്ന് ആ ശലഭം അവളുടെ കൈക്ക് മുകളിൽ നിന്ന് പറന്നു കൊണ്ട് മറ്റെങ്ങേട്ടോ പോയതും അവളാ ശലഭം പോയ സ്ഥലത്തോട്ട് നോക്കി..

അവൾക് തൊട്ടടുത്ത ഫ്ലാറ്റിൽ ചെന്ന് ആരുടെയോ കൈക്ക് മുകളിൽ അത്‌ നിന്നതും ആ കൈയുടെ ഉടമസ്ഥനെ തിരിച്ചറിയാൻ എന്നോണം അവളങ്ങോട്ട് ഏന്തി വലിഞ്ഞു നോക്കി.പെട്ടെന്ന് ആ കൈയുടെ ഉടമസ്ഥൻ തല പുറത്തേക്കിട്ട് ആ ശലഭത്തോട് ചിരിയോടെ സംസാരിക്കുന്നത് അവൾ ഒരു തരം അത്ഭുതത്തോടെ നോക്കി നിന്നു.. എവിടെ നിന്നെന്നറിയാതെ ഒരിളം കാറ്റ് അവളെ വന്ന് തഴുകി… "എയ്…" അവളങ്ങോട്ട് തിരിഞ്ഞു വിളിച്ചതും അവളുടെ സ്വരം കേട്ട അയാൾ ഒന്ന് തിരിഞ്ഞു.. നസീറ ചിരിയോടെ കൈ കാണിച്ചതും അയാളത് വക വെയ്ക്കാതെ മുഖം തിരിച്ചു തന്റെ പ്രവർത്തികളിൽ ഏർപ്പെട്ടു.. "ഡോ… തനിക്കെന്നെ കാണാൻ പറ്റുന്നില്ലേ… കൂയ്…" അവൾ വീണ്ടും അങ്ങോട്ട് നോക്കി വിളിച്ചതും അവൻ ആ ചിത്രശലഭത്തോടെ പോവാൻ കൈ കൊണ്ട് ആംഗ്യം കാണിച്ച ശേഷം ദേഷ്യത്തിൽ അവളെ നോക്കി.. "എന്തിനാ ഇങ്ങനെ വിളിക്കുന്നെ..…ഓരോരോ ശല്യങ്ങൾ...സ്വൈര്യമായിട്ട് മനുഷ്യനെ ജീവിക്കാനും അനുവദിക്കുന്നില്ലെന്ന് പറഞ്ഞാൽ…" പല്ല് കടിച്ചോണ്ട് അയാൾ പറഞ്ഞതും നസീറ അഹങ്കാരി എന്ന് പിറുപിറുത് മുഖം തിരിച്ചു.. അവിടെ തനിക്ക് മുന്നേ ജീവിച്ചിരുന്ന ആരോ നട്ട് വെച്ചിരുന്ന ചെടികൾക് വെള്ളം ഒഴിച്ച് കൊടുത്തു..

ഇടക്ക് വെറുതെ അങ്ങോട്ട് നോക്കുമ്പോൾ എല്ലാം അവൻ ലാപ്ടോപിൽ എന്തോ ടൈപ്പ് ചെയ്തോണ്ട് ഇരിക്കുകയായിരിക്കും..അവന്റെ ഓരോ പ്രവർത്തികളും സസൂക്ഷം വീക്ഷിച്ചു നിൽക്കേ ആയിരുന്നു അവൻ ലാപ്പിൽ നിന്ന് തലയുയർത്തി അവളെ നോക്കിയത്.. ഒരുനിമിഷം അവന്റെ കാന്ത കണ്ണുകളിൽ അവളുടെ കണ്ണുകൾ ഉടക്കിയതും തേടി നടന്നതെന്തോ കിട്ടിയത് പോലെ അവളുടെ കണ്ണുകൾ തിളങ്ങി..എത്ര നേരമെന്നില്ലാതെ അവന്റെയാ കണ്ണുകളിലേക്ക് അവൾ ഉറ്റ് നോക്കി കൊണ്ടിരുന്നു.. "എന്താ…" അവൻ ശബ്ദം കേട്ടതും അവൾ ഞെട്ടികൊണ്ട് അവനെ നോക്കി.. "അത്‌… ഇയാളുടെ പേരെന്താ…". അവളുടെ ചോദ്യം കേട്ട അവൻ ദേഷ്യത്തിൽ എന്തോ പിറുപിറുത് കൊണ്ട് ബാൽക്കണി ഡോർ അടച്ചു അകത്തേക്ക് കയറി പോയി.. അവന്റെ ബാൽക്കണിയിൽ ഉണ്ടായിരുന്ന ഒരു കടലാസ് കഷ്ണം അവളുടെ അടുത്തേക്ക് പറന്നു വന്നതും അവളത് കൈയ്യിൽ എടുത്തു.. അവന്റെ എന്തോ ഫയലിന്റെ ഭാഗം ആയിരുന്നു അത്‌.. അതിൽ അവന്റെ പേരിന്റെ സ്ഥാനത്തെക്കായിരുന്നു അവളാദ്യം തന്നെ ഉറ്റ് നോക്കിയത്… " ദാവൂദ് അമയ്ൻ " അതിലെഴുതിയ പേര് വായിച്ച ശേഷം അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു. നിറഞ്ഞ പുഞ്ചിരിയാലെ താൻ കണ്ട ഏതോ ഒരു സിനിമയിലെ ഗാനം മൂളി കൊണ്ടവൾ ബാൽക്കണി ഡോർ അടച്ചു… പെട്ടന്ന് ആ നീല ചിത്രശലഭം അവിടെ പ്രത്യക്ഷപ്പെട്ടു.. എന്തോ ഒരു സന്തോഷം ഉള്ളത് പോലെ അത് തന്റെ ചിറകുകൾ വിടർത്തി പാറി കളിച്ചു....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story