🦋 THE TITALEE OF LOVE🦋: ഭാഗം 58

the titalee of love

രചന: സൽവ

 നിറഞ്ഞ പുഞ്ചിരിയാലെ താൻ കണ്ട ഏതോ ഒരു സിനിമയിലെ ഗാനം മൂളി കൊണ്ടവൾ ബാൽക്കണി ഡോർ അടച്ചു… പെട്ടന്ന് ആ നീല ചിത്രശലഭം അവിടെ പ്രത്യക്ഷപ്പെട്ടു.. എന്തോ ഒരു സന്തോഷം ഉള്ളത് പോലെ അത് തന്റെ ചിറകുകൾ വിടർത്തി പാറി കളിച്ചു.. _____•✨️ "തിതലീ കുടുംബത്തിന്റെ റാണി.. അതെനിക്ക് ആവണം.. എന്റെ ഉമ്മ ആയിരുന്നല്ലോ ഇതിന് മുൻപത്തെ റാണി.. അപ്പോൾ ഞാനല്ലേ അടുത്തത് ആവേണ്ടത്…" നുസ്രത് തന്റെ സുഹൃത്തിനെ നോക്കി പറഞ്ഞു.. "അങ്ങനെയല്ല നുസ്രത്.. തിതലീ കുടുംബത്തിന് ഒരുപാട് നിബന്ധനകൾ ഉണ്ട്.. നിന്റെ ഉമ്മയും ഉപ്പയും നല്ല റെഗുലകൾ ആയിരുന്നു.. ഒരിക്കലും രണ്ട് നല്ല റെഗുലകൾക് കൂടെ ഒരു കുഞ്ഞുണ്ടാവരുത് എന്ന് തിതലീ കുടുംബത്തിൽ ഒരു നിബന്ധന ഉണ്ട്..ഒരു പക്ഷേ അങ്ങനെ സംഭവിച്ചാൽ നിന്റെ ഉമ്മാന്റെ ശക്തി നഷ്ടപ്പെടും..പക്ഷേ നിന്റെ ഉമ്മാന്റെയും ഉപ്പയുടെയും പ്രണയം ആ നിബന്ധനകളെ എല്ലാം തോൽപ്പിച്ചു കളഞ്ഞു അങ്ങനെയാണ് നീയുണ്ടായത്.. നിന്റെ ഉമ്മാന്റെ ശക്തി കിട്ടിയ regula ആയിരിക്കും അടുത്ത റാണി…" അവള്ടെ സുഹൃത് അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവൾ അടങ്ങിയില്ല… "ഞാനും റെഗുലയല്ലേ… എന്ത് കൊണ്ട് എന്റുമ്മാന്റെ ശക്തി എനിക്ക് തന്നെ കിട്ടി കൂടാ…" "നീ ചുവന്ന റെഗുലയല്ലേ.. നിന്റെ ഉമ്മ നീലയായിരുന്നു.. നിന്റെ ഉമ്മാന്റെ ശക്തികൾക് ഉടമ മറ്റാരോ ആയിരിക്കും..

ഉറപ്പായിട്ടും അവൾ നമ്മളെ തേടി വന്നിരിക്കും നമ്മുടെ പ്രശ്നങ്ങൾ എല്ലാം അവൾ നമുക്ക് പരിഹരിച്ചു തരും…" പ്രതീക്ഷയോടെ തന്റെ സുഹൃത് പറയുന്നത് കേട്ട നുസ്രത് തന്റെ മുന്നിൽ ഉള്ളതെല്ലാം വലിച്ചെറിഞ്ഞു ദേഷ്യത്തിൽ അവളെ നോക്കി.. "അങ്ങനെ ഒരാളും ഇല്ലാ… ഇനി ഉണ്ടെങ്കിൽ തന്നെ ഒരിക്കലും ഞാനവളെ ജീവിക്കാൻ അനുവദിക്കില്ല… ഞാനാ ഈ കുടുംബത്തിന്റെ രാജകുമാരി.." ഒരു ഭ്രാന്തിയെ പോലും അതും പറഞ്ഞു കൊണ്ട് പോവുന്ന നുസ്രത്തിനെ നോക്കി അവളുടെ സുഹൃത് ഉമിനീർ ഇറക്കെ...അവളിൽ ഭയം നിറഞ്ഞു.. പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവൾ ആയിരുന്നു നുസ്രത്.. അവൾ വേഗം തന്നെ ഹസ്രത്തിന്റെ അടിത്തേക്ക് ഓടി ചെന്നു നുസ്രത് പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു കൊടുത്തു.. "നീ ഭയക്കെണ്ടാ… അവൾ വരും.. ഒരാഴ്ച കൂടെ കഴിഞ്ഞാൽ അഗ്നിഹോത്രി ബംഗ്ലാവ് അഗ്നാ ഉത്സവത്തിന് വേണ്ടി തയ്യാറെടുക്കും.. ഉറപ്പായിട്ടും ആ ദിവസം വേദിയിൽ അവളും ഉണ്ടായിരിക്കും… അഗ്നാ ഉത്സവ ദിവസത്തിൽ സന്തോഷിക്കുന്ന നമ്മുടെ സന്തോഷങ്ങൾ ഇരട്ടിപ്പിച്ചു കൊണ്ടവൾ വന്നിരിക്കും… ഈ ബംഗ്ലാവിലെ വായ്‌പോലും അവളെ വരവേൽക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്…" ഹസ്രത്തിന്റെ വാക്കുകൾ കേട്ട അവളിലൊരു പുഞ്ചിരി വിരിഞ്ഞു… "ആരായിരിക്കും അവൾ..???" അവളിൽ അതറിയാനുള്ള ആകാംഷ കൂടിയിരുന്നു.. _____•🦋•_____ ഫ്രണ്ട്സിനോട് സംസാരിച്ചു അകത്തു കയറുമ്പോൾ ആയിരുന്നു

അമയ്ൻ അടുത്തുള്ള ഫ്ലാറ്റിൽ ഉള്ള പാട്ടിയോട് ചിരിച്ചോണ്ട് എന്തോ സംസാരിച്ചു നിൽക്കുന്ന ഖിസ്മത്തിനെ ശ്രദ്ധിച്ചത്.. എന്തോ അവളുടെ അടുത്ത് കൂടെ നടക്കുമ്പോൾ അവന്റെ ഹൃദയമിടിപ്പ് വര്ധിക്കുന്ന പോലെ തോന്നിയിരുന്നെങ്കിലും അവന്റെ മനസ്സിലേക്ക് മറ്റൊരു പെൺകുട്ടിയുടെ മുഖം തെളിഞ്ഞു വന്നതും അവൻ അവളിൽ നിന്ന് മുഖം തിരിച്ചു.. ഒന്ന് ഫ്രഷ് ആയ ശേഷം അവൻ തന്റെ ബാഗിൽ നിന്ന് ആ കത്ത് കൈയ്യിൽ എടുത്തു… "എത്ര തവണ നിന്നൊട് ഞാൻ പറഞ്ഞിട്ടുണ്ട് എനിക്ക് കത്തുകൾ അയക്കരുതെന്ന്… എന്നിട്ടും അയച്ചോളും…" വെറുപ്പോടെ അതും പറഞ്ഞു കൊണ്ടവൻ ആ കത്ത് വലിച്ചു കീറിയിരുന്നു.. മുറിയിലുള്ള ഫോട്ടോ ഫ്രെമിൽ തന്നോട് ചേർന്ന് നില്കുന്നൊരു പെൺകുട്ടിയിൽ കണ്ണുകൾ ഉടക്കിയതും അവനാ ഫ്രെയിം ദേഷ്യത്തിൽ വലിച്ചെറിഞ്ഞു… "ഇനി മുതൽ ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ല…" അവസാനമായി അതും പറഞ്ഞു കൊണ്ട് തന്റെ കൈയ്യിൽ നിന്ന് അവളുടെ കൈ എടുത്ത് മാറ്റുന്ന രംഗം മനസ്സിലേക്ക് തെളിഞ്ഞു വന്നതും അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.. "ആത്മാർത്ഥമായിട്ടല്ലേ നിന്നെ സ്നേഹിച്ചത് എന്നിട്ടും എന്തിനായിരുന്നു…". നിറഞ്ഞ കണ്ണാലെ ഇടരുന്ന സ്വരത്തിൽ നിലത്തുള്ള ഫോട്ടോയിലേക്ക് ഉറ്റ് നോക്കി കൊണ്ടത് പറയുമ്പോൾ അവന്റെ ഹൃദയം നടങ്ങുന്ന ശബ്ദം ഒരുപക്ഷെ ദൂരെയുള്ളവർക്ക് വരേ കേൾക്കാൻ സാധിക്കുമായിരുന്നു.. അത്രമേൽ അവൻ വേദന അനുഭവിക്കുന്നുണ്ടായിരുന്നു..

ഒരു സിഗററ്റ് എടുത്ത് കത്തിച്ചു കൊണ്ടവൻ ബാൽക്കണിയിലേക്ക് ഇറങ്ങി.. പുറത്ത് മഴയിൽ സന്തോഷത്തോടെ നൃത്ത ചുവടുകൾ വെക്കുന്ന ഖിസ്മത്തിൽ കണ്ണുകൾ ഉടക്കിയതും എത്ര നേരമെന്നില്ലാതെ അവൻ അവളുടെ ഒരു ചുവടുകളും മുഖത്തെ ഭാവങ്ങളും വീക്ഷിച്ചിരുന്നു… മഴയത് നൃത്തമാടുന്ന മയിലിനെ പോലെയായിരുന്നു അവനവളെ തോന്നിയിരുന്നത്… നൃത്തം കളിക്കുന്നതിനിടയിൽ ഖിസ്മത്തിന്റെ കണ്ണുകൾ തന്നെ തന്നെ നോക്കി നിൽക്കുന്ന അമയ്നിൽ ഉടക്കിയതും അവനെ പുച്ഛിച്ചു കൊണ്ടവൾ ബാൽക്കണി ഡോർ അടച്ചു അകത്തു കയറിയിരുന്നു.. അവന്റെ ഓരോ പ്രവർത്തികളും അവളുടെ ഓരോ പ്രവർത്തികളും അവർ പരസ്പരം വീക്ഷിച്ചിരുന്ന… ഇരുവർക്കും അവർ ഇരുവരും ഒരു കൗതുകമായിട്ട് തോന്നിയിരുന്നു… പതിയെ അവരിൽ പ്രണയം നാംബിട്ടു… "എയ്…" അവളുടെ വിളി കേട്ടതും അമയ്ൻ എന്തിനെന്ന മട്ടിൽ തിരിഞ്ഞു നോക്കി.. "എനിക്ക്… എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…" "എന്ത്…" "എനിക്കിയാളെ വല്ലാതെ ഇഷ്ടമാണ്…" അവളത് പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കിയ ശേഷം തിരിഞ്ഞു നടന്നു.. നിരാശയോടെ അവളും തിരിഞ്ഞു.. അവളിൽ അവനോടുള്ള പ്രണയം കൂടി കൂടി വന്നു.. അവനെ കുറിച്ചുള്ള ഓരോ കാര്യങ്ങളും അവൾ പറയാറുള്ളത് ആ ശലഭത്തോട് ആയിരുന്നു.. തന്നെ നോക്കി ഒരിക്കലും പുഞ്ചിരിക്കാൻ മറക്കാത്ത അവൾ അവനിൽ വേദന പടർത്തി..

ഒരുപക്ഷെ അവന്റെ അവസ്ഥ അങ്ങനേ ആയിരുന്നില്ലെങ്കിൽ അവനും അവളോട് ഇഷ്ടം പറയുമായിരുന്നു.. അവളെ അവഗണിച്ചു കൊണ്ട് അവനവളെ മൗനമായി പ്രണയിച്ചു.. വാക്കുകൾ കൊണ്ടും കണ്ണുകൾ കൊണ്ടും കഥ പറയുന്ന പ്രണയത്തെക്കാൾ മനോഹരമായിരുന്നു അവന്റെ പ്രണയം…!! അവളുടെ പുഞ്ചിരിയെ പോലുമവൻ ഭ്രാന്തമായി പ്രണയിച്ചിരുന്നു.. അവളെ കാണാത്ത ഒരുദിവസം അവന് പിടിച്ചു നിൽക്കാൻ പോലും പറ്റില്ലായിരുന്നു.. ______•🦋 "Attaa നിങ്ങടെ കവറിൽ നിന്നിത് നിലത്ത് വീനിരുന്നു…" നിലത്ത് കിടന്ന ഒരു പേപ്പർ എടുത്ത് തന്റെ മുന്നിൽ ഉള്ള സ്ത്രീയുടെ കൈയ്യിൽ കൊടുത്തോണ്ട് ഖിസ്മത് പറഞ്ഞതും ആ സ്ത്രീ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതവളോട് വാങ്ങി.. അവളുടെ കൈകളിൽ മുറുകെ പിടിച്ചു… പെട്ടെന്ന് ആ സ്ത്രീ ഒരു തരം ഞെട്ടലോടെ അവളെ നോക്കി കൊണ്ട് കൈകൾ പിൻവലിച്ചു.. ആ സ്ത്രീക്ക് അവളെ സ്പർശിച്ച തന്റെ കൈകളിൽ നിന്ന് എന്തോ ശക്തി ഉള്ളത് പോലെ തോന്നിയിരുന്നു.. ഖിസ്മത്തിന്റെ മിഴി ഇണകളിൽ അവരുടെ കണ്ണുകൾ ഉടക്കിയതും അവരുടെ കണ്ണുകൾ തിളങ്ങി… "മോളേ പേരെന്താ…." "നസീറാ ഖിസ്മത്…" അവളിൽ നിന്ന് പുഞ്ചിരിയോടെ ഉള്ള മറുപടി കേട്ട അവർ ആ പേര് തന്റെ മനസ്സിൽ കുറിച്ച് വെച്ച്.. താനിത്രയും വർഷങ്ങൾ കാത്തിരുന്ന ആളാണ് തന്റെ മുന്നിൽ എന്നുള്ളത് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല.. "ഞാൻ പോവട്ടെ…" അതും പറഞ്ഞോണ്ട് ഖിസ്മത് തന്റെ സുഹൃത്തിന്റെ അടുത്തേക്ക് നടന്നു…

എന്തോ ഒരു ആത്മബന്ധം ഉള്ളത് പോലെ തോന്നിയ ഖിസ്മത്തിന് തനിക്ക് ഏറെ പ്രിയപ്പെട്ട ഒന്നിൽ നിന്ന് അകലുന്ന പോലെ തോന്നിയിരുന്നു.. അത്‌ കൊണ്ട് തന്നെ അവൾ ഒന്ന് കൂടെ തിരിഞ്ഞു നോക്കി.. തന്നെ തന്നെ നോക്കി നിന്നു പുഞ്ചിരിക്കുന്ന ആ സ്ത്രീയെ കാണെ അവളിലും ഒരു പുഞ്ചിരി വിരിഞ്ഞു.. "ഹസ്രത്…നീയെന്താ നോക്കി നില്കുന്നെ.." ഷൈൻ ഹസ്രത്തിനെ തട്ടി വിളിച്ചതും ആ സ്ത്രീ അയാളെ തിരിഞ്ഞു നോക്കി… "ഞാനവളെ കണ്ടു.. അവളുടെ കൈകൾ ഞാൻ മുറുകെ പിടിച്ചു… ഇനിയെനിക്ക് മരിച്ചാലും പ്രശ്നമില്ല.. ഞാൻ കാത്തിരുന്നവൾ എന്നെ തേടിയെത്തി…". നിറഞ്ഞ പുഞ്ചിരിയാലെ ഹസ്രത് പറയുന്നത് കേട്ട് ഷെയ്ൻ ഒന്നും മനസ്സിൽ ആവാതെ അവരെ നോക്കി.. "നീ ഇത് ആരുടെ കാര്യമാ പറയുന്നത് ഹസ്രത്…." "തിതലീ വേൾഡിന്റെ രാജകുമാരിയെ കുറിച്ച്…!!.. എന്റെ ശക്തികൾക് ഉടമയായവളെ കുറിച്ച്.. അതെ നാമെല്ലാവരും കാത്തിരുന്നവൾ.. നമ്മെ തേടിയെത്തി…" ഹസ്രത്തിന്റെ വാക്കുകൾ കേട്ട അയാൾ വിശ്വാസം വരാതെ ചുറ്റും നോക്കി.. അവിടെ എവിടെയും അങ്ങനെ ഒരു പെൺകുട്ടിയെ അയാൾ കണ്ടിരുന്നില്ല പോയി കാണും എന്നയാൾ ചിന്തിച്ചു. ____•🦋•____ "സോറി ദിവ്യാ… ഞാനൊരു അറ്റയെ കണ്ടു.. അവരോട് സംസാരിച്ചു നിന്നതായിരുന്നു.." ഖിസ്മത് തന്റെ സുഹൃത് ദിവ്യയോട് പറഞ്ഞതും ദിവ്യ തലയാട്ടി മുന്നോട്ട് നടന്നു.. തന്റെ ഫ്ലാറ്റിൽ എത്തിയതും ഖിസ്മത് അവളോട് യാത്ര പറഞ്ഞു അങ്ങോട്ട് കയറി…

അമയ്ന്റെ റൂമിൽ നിന്ന് അവന്റെ ശബ്ദത്തിൽ ഉള്ള അലർച്ചെയും എന്തോ വീണുടയുന്ന ശബ്ദവും എല്ലാം കേട്ട അവൾ ചെവി പൊത്തി പിടിച്ചു അകത്തേക്ക് കയറി.. എന്നത്തേയും പോലെ ബാൽക്കണിയിൽ പോയപ്പോൾ.. ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞ ശേഷം പൊട്ടി കരയുന്ന അമയ്നിനെ കാണെ അവൾക്കെന്തോ പോലെ തോന്നി.. അവന്റെ ദേഷ്യം പോലും എന്തോ വലിയ വേദനയെ മറച്ചു വെക്കാനുള്ള മരുന്നായിരുന്നു എന്നാണ് അവൾക് തോന്നിയിരുന്നത്… പെട്ടന്ന് അവന്റെ ഫോണിൽ ആരുടെയോ കാൾ വന്നപ്പോൾ ദേഷ്യത്തിൽ ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങി പോവുന്നതെല്ലാം ഒന്ന് നോക്കി കൊണ്ടവൾ അവനെ കുറിച്ച് ചിന്തിച്ചിരുന്നു. വൈകുന്നേരം ആയതും അവൾ മാർക്കറ്റിലേക്കിറങ്ങി ഓരോ സാധനങ്ങളും വാങ്ങിച്ചു അവിടെയുള്ള ആൾകാരോട് ഒക്കെ സംസാരിച്ചു മുന്നോട്ട് നടക്കുമ്പോൾ ആയിരുന്നു കാതുകളിൽ ആരുടെയോ ശബ്ദം പതിഞ്ഞത്… "നീ… നീ എന്നെ ചതിച്ചതായിരുന്നോ അമയ്ൻ.. ആയിരുന്നോ എന്ന്…" ആ ശബ്ദം കേട്ടതും അവൾ ഞെട്ടികൊണ്ട് അങ്ങോട്ട് നോക്കി ഒരു മതിലിനു മറവിൽ നിന്ന് അമയ്നിനെ കുലുക്കി കൊണ്ടിത് ചോദിക്കുന്ന പെൺകുട്ടിയിൽ കണ്ണുകൾ ഉടക്കി.. ആ പെൺകുട്ടിയുടെ ചോദ്യത്തിന് അമയ്നിൽ നിന്ന് മറുപടി ഒന്നുമില്ലായിരുന്നു..അവന്റെ നോട്ടം മറ്റെങ്ങോ ആയിരുന്നു.. "നിന്നോടാ ചോദിച്ചത്… ഇത്രയും കാലം നീ എന്നെ പറഞ്ഞു പറ്റിച്ചതായിരുന്നോ.. ഞാനെത്ര സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയെന്ന് അറിയുമോ..

അതെല്ലാം നീ ഒരുനിമിഷം കൊണ്ട് ഇല്ലാതാക്കിയില്ലേ…" അവനെ ആ പെൺകുട്ടി വീണ്ടും പിടിച്ചു കുലുക്കി കൊണ്ട് കണ്ണീരോടെ പറഞ്ഞതും അവൻ ദേഷ്യത്തിൽ അവളെ പിടിച്ചു തള്ളി.. "ഞാൻ സമ്മതിച്ചു നിന്റെ പ്രണയം ആത്മാർത്ഥമായിരുന്നു.. പക്ഷേ എനിക്കൊരു കാര്യം പറയാനുണ്ട്… നീ എന്നാൽ എനിക്ക് വെറുപ്പാണ് അക്‌സാ….നിന്നോളം ഞാനീ ലോകത്തു ആരെയും വെറുക്കുന്നില്ല.. എന്നെ എന്റെ വീട്ടിൽ നിന്ന് പുറത്താക്കാൻ ഒരൊറ്റ കാരണക്കാരിയെ ഉള്ളൂ… അത്‌ നീയാ…" വെറുപ്പോടെ അതും പറഞ്ഞു കൊണ്ടവൻ മുഖം തിരിച്ചു.. ആ പെൺകുട്ടി ദയനീയ ഭാവത്തിൽ അവനെ നോക്കി… "അപ്പോൾ നീ പഴയതെല്ലാം മനസ്സിൽ വെച്ച് കൊണ്ട് ആയിരുന്നല്ലേ ഈ നാടകം ഒക്കെ കെട്ടിയാടിയത്.. വെറുപ്പായിരുന്നെങ്കിൽ അത്‌ പറഞ്ഞാൽ പോരായിരുന്നോ..എന്തിനാ എന്നെ ചതിച്ചത്… എന്തിനാ എന്നെ സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിച്ചത്…" ആ പെൺകുട്ടിയുടെ ശബ്ദം ഇടരുന്നുണ്ടായിരുന്നു… അവസാന പ്രതീക്ഷ എന്നൊണം അവൾ അവന്റെ കൈയ്യിൽ പിടിച്ചു.. പ്ലീസ്… അവൾ പറയുന്നതൊന്നും വക വെയ്ക്കാതെ അവൻ അവളുടെ കൈ തട്ടി മാറ്റി..ചുറ്റുമോന്ന് നോക്കിയ ശേഷം പൊട്ടി കരഞ്ഞു കൊണ്ട് ആ പെൺകുട്ടി ദൂരേക്ക് ഓടി പോവുന്നത് ഒന്ന് നോക്കിയ ശേഷം പുച്ഛത്തോടെ മുഖം തിരിച്ച അമയ്ൻ കാണുന്നത് നിറഞ്ഞ കണ്ണാലെ തന്നെ നോക്കി നിൽക്കുന്ന ഖിസ്മത്തിനെ ആയിരുന്നു.. "ഖിസ്മത്… നീയെന്താ ഇവിടെ…"

ഞെട്ടലോടെ അവന്റെ ചോദ്യം കേട്ട അവൾ കണ്ണുകൾ തുടച്ചു അവന്റെ കോളർ പിടിച്ചു.. "ആത്മാർത്ഥമായി ഞാൻ നിന്നെ പ്രണയിച്ചു പോയിരുന്നു…പക്ഷേ ഇപ്പോയില്ല.. ഒരു പെൺകുട്ടിയെ ചതിച്ച നിന്നോട് എനിക്ക് വെറുപ്പാ അമയ്ൻ… ഇത്രയും കാലം പ്രണയം എന്ന് പറഞ്ഞു പിന്നാലെ നടന്നതിനും മാപ്പ്…" അവനെ നോക്കി അത്രയും പറഞ്ഞു നിർത്തി തിരിഞ്ഞ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..ഒരിക്കലും അവൻ ഇങ്ങനെ ഒരാൾ ആണെന്ന് അവൾ ചിന്തിച്ചിരുന്നില്ല.. അവനെ തന്നേക്കാൾ അർഹതയുള്ളത് നേരത്തെ കണ്ട പെൺകുട്ടിയ്ക്കാണെന്ന ബോധം വന്നതോടെ അവൾ കണ്ണുകൾ തുടച്ചു.. എങ്കിലും അവളെ അനുസരിക്കാതെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. പെട്ടെന്നവൻ പിന്നിലൂടെ അവളുടെ അരയിലൂടെ കൈയ്യിട്ട് തന്നോട് ചേർത്ത് നിർത്തി.. അവളവനിൽ നിന്ന് കുതരാൻ ശ്രമിച്ചിരുന്നെങ്കിലും അവൻ അവൾ മുറുകെ പിടിച്ചു… "I don't know to express my love to you… പക്ഷേ ഒന്നുറപ്പാ.. ഞാൻ നിന്നെ പ്രണയിച്ചിരുന്നു… നീ എന്നെ പ്രണയിച്ചതിനേക്കാൾ ആത്മാർത്ഥതയിൽ.."കണ്ണ് കൊണ്ട് കാണുന്നതൊന്നും സത്യമല്ല ഖിസ്മത്.. ഓരോ സംഭവങ്ങൾക് പിന്നിലും ഒളിഞ്ഞു കിടക്കുന്ന അതിനേക്കാൾ വലിയ സത്യങ്ങൾ ഉണ്ടാവും.."..

" ഞാനെന്റെ ജീവിതത്തിൽ ഇന്നേ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളു… നിന്നേ… നിന്നേ മാത്രം..!!! " അവളോട് മുഖം ചേർത്ത് കൊണ്ടവൻ പറഞ്ഞതും അവളിലൂടെ ഒരു തരം വിറയൽ കടന്നു പോയി..എങ്കിലും അവളവനെ തള്ളി മാറ്റി മുന്നോട്ട് നടന്നു.. "എന്നെയൊന്നു മനസ്സിലാക്കാനെങ്കിലും ശ്രമിച്ചു കൂടെ ഖിസ്മത്…" പിന്നിൽ നിന്ന് ദയനീയമായി പറഞ്ഞതൊന്നും അവൾ കേട്ടിരുന്നില്ല … അവൾ മറ്റേതോ ലോകത്തായിരുന്നു… ഇവൻ തന്നെ പ്രണയിക്കുന്നുണ്ടെന്നോ.. അപ്പോൾ ആ പെൺകുട്ടി…??? എനിക്ക് വേണ്ടിയാവുമോ അവനാ പെൺകുട്ടിയെ ചതിച്ചത്…?.. വേണ്ടാ.. ഒരിക്കലും ഞാൻ കാരണം ഒരു പെൺകുട്ടിയും വേദനിക്കരുത്… എന്റെ പ്രണയം ഇന്നത്തോടെ കുയിച്ചു മൂടണം.. ഒരിക്കലും ഇവന്റെ മുന്നിലേക്ക് പോലും പോവരുത്… അവന്റെ അടുത്തുള്ള എന്റെ ചെറിയ സാന്നിധ്യം വരേ ആ പെൺകുട്ടിയെ വേദനിപ്പിച്ചേക്കാം.. എന്നെക്കാൾ അവനെ പ്രണയിച്ചത് ആ പെൺകുട്ടിയാണെന്ന് അവളുടെ നിറഞ്ഞ കണ്ണുകൾ പറയുന്നുണ്ട്…." മനസ്സിൽ അതും പറഞ്ഞു കൊണ്ട് തന്റെ ഉള്ളിലെ പ്രണയത്തെ കുയിച്ചു മൂടാൻ ശ്രമിക്കുമ്പോൾ അവളുടെ മുഷ്ടിയോളം വലിപ്പമുള്ള ഹൃദയം പൊട്ടി തകരുന്ന ശബ്ദം അവൾ കേൾക്കുന്നുണ്ടായിരുന്നു….

അവൾ അവനെ ഒന്ന് തിരിഞ്ഞു നോക്കി.. "എന്നെ പ്രണയിച്ചത് കൊണ്ടാണോ ആ പെൺകുട്ടിയെ ചതിച്ചത്… വേണ്ടാ… എന്നെയാരും പ്രണയിക്കേണ്ട… നിന്നെ പ്രണയിക്കുന്ന അവളെ തിരിച്ചറിഞ്ഞു അവളെ പ്രണയിച്ചോ…" അവനെ നോക്കി അത്രമാത്രം പറഞ്ഞു കൊണ്ടവൾ വേഗത്തിൽ ഓടി… അവനിൽ നിന്ന് ദൂരെയെത്തിയെന്ന് കണ്ടതും അവൾ പൊട്ടി കരഞ്ഞു. "എന്തിനാ മോളേ കരയുന്നെ…" പരിചയമുള്ള ഒരു കടക്കാരൻ ചോദിച്ചതും അവൾ കണ്ണുകൾ തുടച്ചു കൊണ്ട് എങ്ങനെയൊക്കെയോ ഒന്ന് ചിരിച്ചു കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു.. പക്ഷേ ഹൃദയത്തിൽ വേദനയായിരുന്നു.. താനിത്രയും കാലം സൂക്ഷിച്ച പ്രണയം അവിടെ വെച്ച് അവസാനിപ്പിച്ചിരിക്കുന്നു…എനിക്കവനെ മറക്കാൻ സാധിക്കുമോ..ഇല്ലാ.. പക്ഷേ എന്നെ പോലെയല്ലേ ആ പെൺകുട്ടിയും.. അവളുടെ മനസ്സിലേക്ക് ആ പെൺകുട്ടിയെ നിറഞ്ഞ കണ്ണുകൾ തെളിഞ്ഞു വന്നു.. അവൾ എന്തൊക്കെയോ ചിന്തിച്ചു മുന്നോട്ട് നടന്നപ്പോൾ ആയിരുന്നു അവൾക് മുന്നിൽ ഒരു അംബാസഡർ കാർ വന്നു നിന്നത്.. അതിൽ നിന്നിറങ്ങി വരുന്ന ആളെ കണ്ടിട്ട് അവൾ ഞെട്ടി നിന്നു… •°•°•°•°•°•°•°•° ദിവ്യ അത്രയും പറഞ്ഞ ശേഷം ആകാംഷയോടെ തന്നെ ഉറ്റ് നോക്കുന്നവരിലേക്ക് നോക്കി… "അതാരായിരുന്നു വന്നത്.. ഈ അക്‌സാ എന്ന പെൺകുട്ടിയാരാ.. അവൾക്കും അമയ്നിംനും തമ്മിലെന്താ ബന്ധം.. ഖിസ്മത് അഗ്നി ഹോത്രി ബംഗ്ലാവിൽ എത്തി കാണുമോ…അമയ്ൻ ശെരിക്കും ആ കുട്ടിയെ ചതിച്ചതായിരുന്നോ.."

ദൗല ആകാംഷ അടക്കാനാവാതെ ചോദിച്ചതും ദിവ്യ ഒന്ന് പുഞ്ചിരിച്ച ശേഷം അമയ്നിനെ നോക്കി.. "ജീവിതത്തിൽ ഇന്നേ വരേ ദാവൂദ് അമയ്ൻ ഒരാളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ.. അവളെ… അവളെ മാത്രം….!!" ദിവ്യ അതൊക്കെ അമയ്നിനെ നോക്കിയായിരുന്നു പറഞ്ഞത്.. അത്‌ ശ്രദ്ധിച്ച ദൗല അയാളെ നോക്കി.. "ഇത്…???" "ദാവൂദ് അമയ്ൻ…" അവളുടെ ചോദ്യത്തിന് അയാൾ നൽകിയ മറുപടി കേട്ട ഡൗലയും ലക്കിയും അയാളെ തന്നെ വിശ്വാസം വരാതെ നോക്കി നിന്നു.. ആ കണ്ണുകളിൽ ഇന്ന് കാന്തിക്കാതെ ഇല്ലായിരുന്നു… നിറഞ്ഞു നിൽക്കുന്നത് വിഷാദ്ധം എന്നൊരു ഭാവം മാത്രമായിരുന്നു… അയാൾ പ്രയാസപ്പെട്ടിട്ട് അവരെ നോകിയൊന്ന് പുഞ്ചിരിച്ചു… "ഖിസ്മത് എവിടെ…" "പോയി…." അവരുടെ ചോദ്യത്തിന് മറുപടിയായി ആ ഒരു വാക്ക് മാത്രം പറയുമ്പോൾ അയാളുടെ ശബ്ദത്തിൽ ഇടർച്ച കലർന്നിരുന്നു..അത്‌ ശ്രദ്ധിച്ച ഡൗലയും ലക്കിയും പിന്നീടൊന്നും പറഞ്ഞില്ല.. "ബാക്കി…" അമൻ പറഞ്ഞതും ദിവ്യ പറഞ്ഞു തുടങ്ങി.. •°•°•°•°•°•°•°•°•°• "എനിക്കൊരു ശക്തിയും ഇല്ലാ.. ഞാനൊരു സാധാരണ സ്ത്രീയാണ്… ഞാൻ നിങ്ങൾ പറയുന്ന പോലെ ഒരു റെഗുലയും അല്ലാ.. " തന്റെ മുന്നിൽ ഉള്ള ഹസ്രത്തിനെയും ദിവ്യയെയും അവൾ പറഞ്ഞു മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചു.. "മോളേ നീ തന്നെയാ അത്‌.. മോളൊന്ന് അങ്ങോട്ട് വന്നു നോക്ക്.. മോൾക് എല്ലാം മനസ്സിലാവും.. ഞങ്ങളുടെ കുടുംബം ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കെല്ലാമുള്ള പരിഹാരം അത്‌ മോളാണ്…

മോളുടെ ശക്തികൾ കൊണ്ട് ഇനിയെന്തെങ്കിലും നടക്കുള്ളു…" ഹസ്രത് അപേക്ഷയുടെ സ്വരത്തിൽ പറഞ്ഞതും ഖിസ്മത് എന്ത് ചെയ്യണം എന്നറിയാതെ നിന്നു.. "നീ എഡ്യൂക്കേറ്റഡ് അല്ലെ ദിവ്യാ.. ഇങ്ങനെയുള്ള ശക്തികൾ ഒന്നുമില്ലെന്ന്..ഈ അറ്റയ്ക്കൊന്ന് പറഞ്ഞു കൊടുക്ക്.." അവൾ ദിവ്യയെ നോക്കി പറഞ്ഞതും ദിവ്യയും ഈ ശക്തിയൊക്കെ ഉണ്ടെന്ന് തന്നെ പറഞ്ഞു.. "അല്ലെങ്കിൽ തന്നെ ഞാൻ വല്ലാത്തൊരു അവസ്ഥയിലാണ്… ദയവ് ചെയ്തു ഇങ്ങനെ ഒരു കെട്ടുകഥകൾ കൂടെ പറഞ്ഞു എന്നെ ദ്രോഹിക്കാതെ ഇരിക്കുമോ… അറ്റാ.. ഈ ശക്തികൾ ഒന്നുമില്ല.. അതൊക്കെ ഓരോ അന്തവിശ്വാസങ്ങൾ ആണ്…" ഖിസ്മത് അതും പറഞ്ഞോണ്ട് ഒഴിഞ്ഞു മാറിയതും ഹസ്രത് അവളുടെ കൈയ്യിൽ മുറുകെ പിടിച്ചു.. "ഒരൊറ്റ തവണ മോളങ്ങോട്ട് വന്നാൽ മതി…" "ഞാൻ വരാം…" അവരുടെ ദയനീയ സ്വരത്തിൽ ഉള്ള അപേക്ഷ കേട്ട് മനസ്സിളകി കൊണ്ടവൾ സമ്മതിച്ചു കൊടുത്തു.. അവരുടെ കൂടെ വണ്ടിയിൽ കയറി ഇരിന്നപ്പോഴും അവളുടെ ചിന്തകൾ അമയ്നിനെ കുറിച്ചായിരുന്നു.. മനസ്സാകെ അവനെ കുറിച്ച് നിറഞ്ഞു വന്നത് അവൻ തന്റേത് അല്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.. കാറിൽ നിന്ന് പുറത്തേക്ക് നോക്കിനിൽകുമ്പോൾ ആയിരുന്നു അവൾ വാഹനം നഗരത്തിൽ നിന്ന് ഏതോ കാട്ടിലേക്ക് കടന്നുള്ള കാര്യം മനസ്സിലാക്കിയത്…

"ഇതെന്താ ഈ കാട്ടിലേക്ക്… നമുക്ക് നിങ്ങളുടെ വീട്ടിലേക്കല്ലേ പോവേണ്ടത്…" ഖിസ്മത് തന്റെ സംശയം ഉന്നയിച്ചതും ഹസ്രത്തിൽ ഒരു പുഞ്ചിരി വിരിഞ്ഞു.. "ഈ കാടാ ഞങ്ങളുടെ നാട്.. ഈ കാട്ടിലാ ഞങ്ങളുടെ വീട്…" ഹസ്രത് പറയുന്നത് കേട്ട് അവൾ എന്ത് എന്ന് ശബ്ദത്തിൽ അലറി കൊണ്ട് അവരെ നോക്കി.. അവരിൽ ഒരു പുഞ്ചിരി മാത്രമായിരുന്നു… "ഖിസ്മത് ചുറ്റും നോക്കി.. പ്രകാശം ഒക്കെ പോയി ഇരുട്ടായിട്ടുണ്ട്.. ദൂരെ നിന്ന് മൃഗങ്ങളുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു… ആ ശബ്ദങ്ങൾ എല്ലാം അവളെ ഭയപ്പെടുത്തി… അവൾ കണ്ണുകൾ മുറുകെ അടച്ചു...മൂക്കിലേക്ക് ഏതോ പൂവിന്റെ സുഗന്ധം അരിച്ചു കയറിയതും അവൾ കണ്ണുകൾ തുറന്നു ചുറ്റും നോക്കി… തന്റെ മുന്നിലുള്ള കാഴ്ച കണ്ട് അവളുടെ നേത്രഗോളം വികസിച്ചു വന്നു… അവളുടെ കണ്ണുകൾ തിളങ്ങി.. തന്റെ മുന്നിലുള്ള കാഴ്ചകൾ ഒന്നും സത്യമാണെന്ന് അവൾക് വിശ്വസിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല…....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story