🦋 THE TITALEE OF LOVE🦋: ഭാഗം 59

the titalee of love

രചന: സൽവ

  (ഇടക്ക് കുറച്ചു തെലുഗ് ഉണ്ടാവും.. ചിലതിന്റെ ഒക്കെ അർത്ഥം അടിയിൽ എഴുതിയിട്ടുണ്ടാവും.. ) തന്റെ മുന്നിലുള്ള കാഴ്ച കണ്ട് അവളുടെ നേത്രഗോളം വികസിച്ചു വന്നു… അവളുടെ കണ്ണുകൾ തിളങ്ങി.. തന്റെ മുന്നിലുള്ള കാഴ്ചകൾ ഒന്നും സത്യമാണെന്ന് അവൾക് വിശ്വസിക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല… തന്റെ മുന്നിലൂടെ പറന്നു കളിക്കുന്ന നീല ചിത്രശലഭങ്ങളെ പിടിക്കാൻ എന്നോണം അവൾ കാറിൽ നിന്ന് കൈകൾ പുറത്തിട്ടു..അവകളെല്ലാം അവിടെയുള്ള പൂക്കളിൽ നിന്ന് തേൻ നുകരുന്ന തിരക്കിൽ ആയിരുന്നെങ്കിലും അവളുടെ കൈകൾ ഒന്ന് തഴുകി പോയി.. "മോളേ ഇവിടെയിറങ്… ഇവിടുന്ന് അങ്ങോട്ട് കാർ പോവില്ല.." ഹസ്രത് പറഞ്ഞതും ഖിസ്മത് മറുത്തോന്നും പറയാതെ പുറത്തിറങ്ങി..ചുറ്റുമുള്ള മനോഹര കാഴ്ചകൾ നോക്കി കൊണ്ടവൾ മുന്നോട്ട് നടന്നു.. പതിയെ കാഴ്ചകളുടെ മനോഹാരിത കുറഞ്ഞു വന്നു.. വസന്ത കാലം പോലെ തോന്നിച്ച സ്ഥലങ്ങളിൽ പൊട്ടി തകരാനായ കുടിലുകൾ കാണപ്പെട്ടു… ആ കുടിലുകളിൽ ഉള്ളവർ എന്തോ സന്തോഷ വാർത്ത കേട്ടിട്ട് എന്നവണം പുറത്തേക്കിറങ്ങി വന്നു അവളെ നോക്കി.. അവൾ ശ്രദ്ധിച്ചിരുന്നത് അവരുടെ രൂപത്തിലേക്ക് ആയിരുന്നു.. അവിടെയുള്ള എല്ലാവരും എല്ലും തോലും പോലെയായിരുന്നു..

വസ്ത്രങ്ങൾ എല്ലാം വല്ലാതെ പഴകിയിട്ടുണ്ടായിരുന്നു.. കൊച്ചു കുഞ്ഞുങ്ങളുടെ വയറുകൾ വീർത്തിട്ടും തലകൾ വലുപ്പമുള്ളതും ആയിരുന്നു..പക്ഷേ അവരുടെ എല്ലാവരുടെയും ചുണ്ടിൽ നിറഞ്ഞ പുഞ്ചിരിയായിരുന്നു.. അവളുടെ കണ്ണുകൾ അവർക്ക് ചുറ്റും ആയിരുന്നു.. അവരെല്ലാവരും നഗ്ന പാതർ ആയിരുന്നു.. അവൾ ഹസ്രത്തിലേക്ക് നോക്കി… അതെ അവരുടെ കാലുകളിലും ചെരുപ്പില്ല.. ദിവ്യയും അങ്ങനേ തന്നെ ആയിരുന്നു.. അതെല്ലാം അവൾ അപ്പോയായിരുന്നു ശ്രദ്ധിച്ചത്.. അവൾ കുടിലുകളുടെ മുറ്റത് ഉണക്കാനിട്ട വസ്തുവിലേക്ക് നോക്കി.. ഒരിക്കൽ കഴിച്ചിട്ട് ബാക്കി വന്ന ചോറിന്റെ മണികൾ അവർ വീണ്ടും ഉണക്കി ഉപയോഗിക്കുകയാണെന്ന് അവൾക് മനസ്സിലായി… കൊച്ചു കുട്ടികളെല്ലാം അവളെ എന്തോ ഒരു അത്ഭുതം ജീവിയെ പോലെ നോക്കുന്നുണ്ടായിരുന്നു.. ഒരു പെൺകുട്ടി ഓടി വന്നു അവളുടെ കൈകൾ മുറുകെ പിടിച്ചു… അവളാ കൈകളിലേക്ക് നോക്കി.. കൈയ്യിൽ ഒരു കറുത്ത ചരടുണ്ട്.. എല്ലും തോലുമായാ ആ കൈകൾക് അത്‌ മനോഹാരിതായൊന്നും കൂട്ടുന്നുണ്ടായിരുന്നില്ല… "അറ്റാ…" അതും വിളിച്ചോണ്ട് ആ പെൺകുട്ടി അവൾക് ചുറ്റും നടന്നു അവളെ വീക്ഷിച്ചു... "Idi ēmiṭi?" കൗതുകത്തോടെ അവളുടെ കാലിലെ ചെരുപ്പിലേക്ക് ഉറ്റ് നോക്കി കൊണ്ട് ആ പെൺകുട്ടി ചോദിച്ചതും അവൾ വല്ലാതായി..

" Sītākōka ciluka nijaṁ...Nuvvu nī talli pūjin̄cē mahādēvi lāṇṭi vāḍivi.." (ചിത്രശലഭമാണെ സത്യം… നിങ്ങൾ അമ്മ ആരാധിക്കുന്ന മഹാദേവിയെ പോലെയുണ്ട്…) അവളുടെ കൈകളിൽ ആഭരണങ്ങൾ പിടിച്ചു നോക്കി കൊണ്ട് ആ പെൺകുട്ടി പറഞ്ഞു.. അവൾ ഇന്നേ വരേ ചിത്രത്തിൽ ഉള്ള മഹാദേവിക്ക് അല്ലാതെ ആരിലും ആഭരണങ്ങൾ കണ്ടിരുന്നില്ല… " Nī pēru ēmiṭi?.. " "നസീറാ ഖിസ്മത്.." പുഞ്ചിരിയോടെ മറ്റൊരു പെൺകുട്ടി വന്നതും അവൾ മറുപടി പറഞ്ഞു.. അപ്പോഴും അവൾ ചുറ്റും നോക്കുകയായിരുന്നു.. ആ സ്ഥലത്തുള്ളവരുടെ ദാരിദ്ര്യം ആ ചുറ്റുപാടും നോക്കിയാൽ തന്നെ മനസ്സിലാവുമായിരുന്നു.. "Khismā ani pilavaṇḍi.." (ഖിസ്മ എന്ന് വിളിച്ചോട്ടെ…) പേര് ചോദിച്ചിരുന്നു പെൺകുട്ടി തന്നെ ചോദിച്ചതും അവൾ തലയാട്ടി കൊടുത്തു.. ആ കുട്ടിക്ക് നാലഞ്ച് വയസോളം മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളു.. "നിന്റെ പേരെന്താ…" ഖിസ്മത്തിന്റെ ചോദ്യം കേട്ട ആ പെൺകുട്ടിയൊന്ന് പുഞ്ചിരിച്ചു അവളുടെ പേര് മാളു എന്നാണെന്ന് പറഞ്ഞു കൊടുത്തു.. അവൾ മറ്റെന്തോ മാളുവിനോട് പറയാൻ തുനിഞ്ഞിരുന്നു..അപ്പോയെക്കും ഹസ്രത് അവളെ പിടിച്ചു മുന്നോട്ട് നടന്നിരുന്നു… അവൾ ആ രണ്ട് കുട്ടികളെയും ഒന്ന് നോക്കിയ ശേഷം ചുറ്റും നോക്കി… കുടിലുകളിൽ നിന്ന് പലരും ഇറങ്ങി വന്നു…

അവളെ കണ്ടപ്പോൾ അവരുടെ എല്ലാവരുടെയും മുഖത്ത് പ്രതീക്ഷയായിരുന്നു… അവരിൽ പലരും തലയിൽ ദുപട്ട ധരിച്ചവരായിരുന്നു.. ചിലരുടെ കഴുത്തിൽ കുരിശ് മാല തൂങ്ങി കിടക്കുന്നുണ്ടായിരുന്നു.. മറ്റു ചിലറുടെ നെറ്റിയിൽ കുറികൾ ഉണ്ടായിരുന്നു.. അങ്ങനേ നാനാ രൂപത്തിലും വേഷത്തിലുമുള്ളവർ അവിടെയുണ്ടായിരുന്നു.. അവരുടെ വേഷങ്ങളിൽ നിന്ന് തന്നെ അവർ വിവിധ മതക്കാർ ആണെന്ന് മനസ്സിലായിരുന്നു.. വിവിധ രൂപങ്ങളിൽ ആണെങ്കിലും അവരുടെ എല്ലാവരുടെയും മുഖത്ത് പ്രതീക്ഷയായിരുന്നു.. "അവരുടെ കണ്ണുകൾ പ്രതീക്ഷയോടെ നീളുന്നത് എന്നിലേക്ക് അല്ലെ…??ശെരിക്കും ഇവരൊക്കെ എന്നെ കാത്ത് നില്കുന്നതാവുമോ..??അതിന് ഇവർക്കൊക്കെയെങ്ങനെ എന്നെ അറിയാനാ.." ഉയർന്നു വന്ന ചോദ്യങ്ങൾക് എല്ലാം അവൾ തന്നെ ഒരുത്തരം നൽകി… എല്ലാവരും അവളെ നോക്കി പുഞ്ചിരിച്ചു.. അവളും തിരിച്ചൊന്ന് പുഞ്ചിരിച്ചെന്ന് വരുത്തി..വളരെ ഇടുങ്ങിയ ആ വഴിയിലൂടെ അവൾ മുന്നോട്ട് നടന്നു.. ഇവിടെയുള്ള ചില കെട്ടിടങ്ങൾ ആ നാട് ഇതിന് മുൻപ് സമ്പനമായിരുന്നു എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു… "ഖിസ്മത്… വാ അകത്തു കയറ്…" ദിവ്യ അവളുടെ മറു കൈയ്യിൽ പിടിച്ചോണ്ട് പറഞ്ഞതും അവൾ കണ്ണുകൾ മുന്നോട്ട് പായിച്ചു..

തന്റെ മുൻപിൽ ഉയർന്നു നിൽക്കുന്ന ബംഗ്ലാവ് കണ്ടതും അവളുടെ കണ്ണുകൾ വിടർന്നെങ്കിലും ഞെട്ടൽ ഉടലെടുത്തു.. "ഈ കൊടും കാട്ടിൽ ഇങ്ങനെയൊരു ബംഗ്ലാവ്…??" മനസ്സിൽ ചോദിച്ചു കൊണ്ടവൾ ആ ബംഗ്ലാവ് ആകെ വീക്ഷിച്ചു.. അവിടെ ആകെ തോരണം വെച്ച് അലങ്കരിച്ചിട്ടുണ്ടായിരുന്നു.. എന്തോ പരിപാടി നൽകാൻ ഉള്ളത് പോലെ അവിടെ കത്തിക്കപ്പെടാത്ത ദീപങ്ങൾ ഉണ്ടായിരുന്നു… ആ ബംഗ്ലാവിന്റെ ചുറ്റിലും നീല ശലഭങ്ങളും ചുവന്ന ശലഭങ്ങളും പറന്നു കളിക്കുന്നുണ്ടായിരുന്നു… അവൾ ആ ബംഗ്ലാവിന്റെ കവാടത്തിൽ കൊത്തി വെച്ച പേരിലേക്ക് നോക്കി.. "അഗ്നി ഹോത്രി…" അതൊന്ന് വായിച്ച ശേഷം അവൾ തന്റെ കാലുകൾ അകത്തേക്ക് വെച്ചു.. പെട്ടെന്ന് ആരോ മനോഹരമായി പാടി തുടങ്ങി.. നീല ചിത്രശലഭങ്ങൾ അവൾക് മുൻപിൽ വെച്ച് നൃത്ത ചുവടുകൾ വെച്ചു.. അവളുടെ മുന്നിലേക്ക് നീലയും ചുവപ്പും ചിറകുകൾ ഉള്ള ഒരുപാട് പേര് നിരനിരയായി വന്നു… എന്ത് കൊണ്ടോ അവളിൽ ഭയം ഉടലെടുത്തു… "ഇതൊക്കെ എന്ത് ജീവികളാ…" അവരെ തന്നെ ഉറ്റ് നോക്കി കൊണ്ടവൾ ഭയത്താൽ ചോദിച്ചു.. "റെഗുലകൾ… ഇത് പോലെ ഒരു റെഗുലയാണ് നീയും…" ഹസ്രത് മറുപടി കേട്ട അവൾ അവളെ തന്നെ ഒന്ന് നോക്കി… "എനിക്ക് ചിറകുകൾ ഒന്നുമില്ല… ഞാൻ സാധാരണയൊരു മനുഷ്യൻ ആണ്..

നിങ്ങളുടെ നാട്ടിലെ പട്ടിണി ഞാൻ ഉപ്പയോട് പറഞ്ഞു മാറ്റിച്ചു തരാം.. എന്നെയൊന്നു വെറുതെ വിടുമോ.. എനിക്ക് തിരിച്ചു പോവണം…" അതും പറഞ്ഞു കൊണ്ടവൾ ആരെയും നോക്കാതെ തിരിഞ്ഞു നടന്നു.. നേരത്തെ തന്നെ പ്രതീക്ഷയോടെ നോക്കി നിന്നവരിൽ പ്രതീക്ഷ അറ്റ ഭാവമാണെന്ന് അവളെ സങ്കടപ്പെടുത്തി.. നേരത്തെ താൻ പരിചയപ്പെട്ട മാളു എന്ന പെൺകുട്ടിയിൽ അവളുടെ കണ്ണുകൾ ഉടക്കി.. ആ കുട്ടിയുടെ കണ്ണുകൾ നിറഞ്ഞിട്ടായിരുന്നു… "ഖിസ്മാ… " ആ കുട്ടിയുടെ വിളി അവളുടെ കാതുകളിൽ ഉടക്കിയിട്ടുണ്ടായിരുന്നു... "Oka celli ikkaḍiki vastundani, māku man̄ci āhāraṁ istārani am'ma ceppindi. Nuvvu kādu kadā akka…" (അമ്മ പറഞ്ഞു ഇവിടെ ഒരു ചേച്ചി വരും എന്ന്.. അവർ ഞങ്ങൾക് നല്ല ഭക്ഷണം തരുമെന്ന്. നിങ്ങൾ അല്ലല്ലേ ആ ചേച്ചി…) പ്രതീക്ഷ അസ്തമിച്ചു തന്റെ അമ്മയുടെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് ആ കൊച്ചു പെൺകുട്ടി പറഞ്ഞതും അവൾക് തന്റെ കാലുകളുടെ ചലന ശേഷി നശിക്കുന്ന പോലെ തോന്നി.. "ഇത്രമേൽ ഈ കൊച്ചു കുട്ടി എന്നിൽ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിൽ മറ്റുള്ളവർ എന്നിൽ എത്ര പ്രതീക്ഷ വെക്കുന്നുണ്ടാവും… ഞാനിനി ഇവർ പറഞ്ഞത് പോലെ ഒന്നല്ലെങ്കിലും ഇവരും മനുഷ്യർ അല്ലെ.. ഇവരെ കാക്കേണ്ടത് ഒരു മനുഷ്യൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തം അല്ലെ…???"

ഉള്ളിൽ അങ്ങനെയൊരു കാര്യം ഉയർന്നു വന്നെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല… "Manalni evarū iṣṭapaḍaru am'mā.. Andukē ī celli manalni vadilēsi veḷlipōtundi kadā.." (ഞമ്മളെ ആർക്കും ഇഷ്ടം ഉണ്ടാവില്ലല്ലേ അമ്മേ.. അത്‌ കൊണ്ടല്ലേ ഈ ചേച്ചിയും നമ്മളെ വിട്ട് പോകുന്നത്..) തികച്ചും നിഷ്കളങ്കമായി ആ കുട്ടി തന്റെ അമ്മയോട് അതും ചോദിച്ചു കൊണ്ട് ആ പെൺകുട്ടി മറ്റു കുട്ടികളുമായി കളിയിൽ ഏർപ്പെട്ടു… അവൾക് പിന്നിൽ ഉണ്ടായിരുന്ന സ്ത്രീകളുടെ ശബ്ദത്തിൽ ഉള്ള കരച്ചിലുകൾ അവളുടെ ചെവിയിൽ അലയടിച്ചു കേട്ടു… അവൾ തിരിഞ്ഞു നിന്നു… "നിങ്ങളുടെ കൂടെ ഞാനുണ്ടാകും…ഒരു റെഗുലയും കോപ്പും ആയിട്ടല്ല സാധാരണ ഒരു മനുഷ്യൻ ആയിട്ട്.." ഉറച്ച ശബ്ദത്തോടെ അവൾ പറഞ്ഞതും ആ സ്ത്രീകൾ അവളെ തന്നെ നോക്കി നിന്നു.. പതിയെ അവരിൽ പുഞ്ചിരി വിരിഞ്ഞു… "മാളൂ… ഇത് തന്നെയാ ഞാൻ പറഞ്ഞ ചേച്ചീ…" അമ്മ വിളിച്ചു പറഞ്ഞതും അവൾ ചളിയിലുള്ള കളി നിർത്തി ഓടി വന്നു ഖിസ്മത്തിനെ വാരി പുണർന്നു.. അവളുടെ കൈകളിൽ ഉള്ള ചെളി ഖിസ്മത്തിന്റെ വസ്ത്രത്തിൽ ആയിരുന്നു.. ആ കുഞ്ഞു വിരൽപാടുകൾ അവൾക് ആരോചകമായി തോന്നിയില്ല…. "ഖിസ്മാ.." മാളുവിന്റെ വിളി എല്ലാവരും ഏറ്റെടുത്തു… അവരോടൊപ്പം മുന്നോട്ട് നടക്കുമ്പോഴും അവളുടെ ചുണ്ടിൽ പുഞ്ചിരി ഉണ്ടായിരുന്നില്ല..

ഇനിയുള്ള തന്റെ ജീവിതത്തെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാതെ അവൾ മുന്നോട്ട് നടക്കുകയായിരുന്നു.. അവളുടെ ഓരോ ചുവടുകളും അവളുടെ ജീവിതത്തിലെ പുതിയ മാറ്റങ്ങൾ ആയിരുന്നു.. കേവലം നസീറാ ഖിസ്മത് എന്ന സാധാരണ സ്ത്രീയും നിന്ന് ഖിസ്മാ എന്ന അവരുടെ റാണിയിലേക്കുള്ള മാറ്റം…!! നിറഞ്ഞ അകമ്പടിയോടെ അവരവളെ സ്വീകരിച്ചു….അവളിൽ അപ്പോഴും ഒരു കുഞ്ഞു പുഞ്ചിരി പോലും വിരിഞ്ഞില്ല… ഉള്ളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്നു വന്നു കൊണ്ടിരുന്നു… തനിക്ക് ചുറ്റും ഉള്ള എല്ലാവരിലും സന്തോഷം ആയിരുന്നു…അതിനിടയിൽ അവളെ വെറുപ്പോടെ കത്തുന്ന കണ്ണുകളും ആയിട്ട് നോക്കി നില്കുന്നവളെ അവൾ കണ്ടിരുന്നില്ല... അകത്തു കയറിയതും ഹസ്രത് അവളുടെ കൈയ്യിൽ ഹോത്രി മാണിക്യം നൽകി… അവളിലൂടെ എന്തോ വൈദ്യുതി കടന്നു പോവുന്നത് പോലെ അവൾക് തോന്നി.. അവൾ അടച്ചിരുന്ന കണ്ണുകൾ തുറന്നു.. ഇന്നേ വരേ അവളുടെ കണ്ണുകളിൽ കാണാത്തൊരു തിളക്കം അവളുടെ കണ്ണിൽ ഉടലെടുത്തു.. കൈകൾ ഒന്നുയർത്തിയതും അവൾക് നീല ചിറകുകൾ വന്നു… വിശ്വാസം വരാത്ത മട്ടിൽ അവൾ ആ ചിറകുകളിലേക്ക് ഉറ്റ് നോക്കി.. പകൽ പോലെ സത്യം…!!!! അത്‌ യദാർത്ഥ ചിറകുകൾ ആയിരുന്നു… തന്നെ തന്നെ പുഞ്ചിരിയോടെ നോക്കി നിൽക്കുന്ന ഹസ്രത്തിനെ അവളൊന്ന് നോക്കി… കൈകൾ ഉയർത്തിയതും അവളുടെ കൈകളിൽ നിന്ന് ഒരു ശക്തി പുറപ്പെട്ടു..

അതിന്റെ മുൻപിലായി ഒരു ചിത്രശലഭം വന്നു നിന്നതും ആ ശക്തി അതിന്റെ ശരീരത്തിലൂടെ കടന്ന ശേഷം ഒന്ന് കൂടെ ശക്തിയിൽ മുകളിൽ തൂക്കിയിട്ട പഴയ ബൾബിൽ തട്ടി.. നിമിഷ നേരം പോലുമെടുക്കാതെ ആ ബൾബ് നിലത്ത് വീണു ചിഹ്നഭിന്നമായി… "ഖിസ്മാ…." സന്തോഷത്തോടെയുള്ള മാളുവിന്റെ വിളി അവിടെയുള്ളവർ ഏറ്റ് വിളിച്ചു… ചുറ്റുമുള്ളവർ ഖിസ്മാ ഖിസ്മാ.. എന്ന് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു., താൻ കാണുന്നത് സ്വപ്നമാണോ ജീവിതമാണോ എന്ന് മനസ്സിലാവാതെ അവൾ അവിടെ തന്നെ ഒരു ശിലയെ പോലെ നിൽക്കുകയായിരുന്നു….ഹസ്രത് ഓടി വന്നു അവളെ വാരി പുണർന്നു.. "ഇപ്പോൾ മോൾക് വിശ്വാസം വന്നില്ലേ… അവരുടെ ചോദ്യത്തിന് അവളൊന്ന് മൂളുക മാത്രം ചെയ്തു… പെട്ടെന്നവൾ പൊട്ടി കരഞ്ഞു കൊണ്ട് ഒരു മുറിയിലേക്ക് ഓടി കയറിയതും ആരും ഒന്നും മനസ്സിലാവാതെ അകത്തേക്കൊടുന്ന അവളെ തന്നെ നോക്കി നിന്നു.. "ഖിസ്മയെ എന്തിനാ കരയിപ്പിച്ചേ…." മാളു ഹസ്രത്തിനൊട് വന്നു ചോദിച്ചതും ഹസ്രത് ഒന്നുമില്ലെന്ന് പറഞ്ഞു കൊണ്ട് അവളുടെ കവിളിൽ തട്ടി അകത്തേക്ക് കയറി..അപ്പോഴും മാളു ഖിസ്മത് കയറിയ റൂമിലേക്ക് തന്നെ നോക്കി നില്കുകയായിരുന്നു.. _______•🦋

"ഇല്ലാ… അവളെ ഞാൻ കൊല്ലും.. എനിക്ക് വേണം ആ ശക്തികൾ…" മുകളിൽ നിന്ന് ഹസ്രത് ഖിസ്മത്തിനെ വാരി പുണരുന്ന കാഴ്ച കൊണ്ട് നുസ്രത് ദേഷ്യത്തിൽ അലറി… "നുസ്രത് നീയെന്താ പറയുന്നേ.. അവൾ നമ്മുടെ റാണിയാ…" ദിവ്യ അവളെ തടുക്കാൻ ശ്രമിച്ചതും അവൾ ദിവ്യയെ തള്ളി മാറ്റി.. "അതെല്ലാം നിങ്ങൾക്ക്… ഏത് വിദേനെയും അവളെ ഞാൻ തോൽപ്പിച്ചിരിക്കും..ഞാനാ റാണി… " അതും പറഞ്ഞു കൊണ്ട് നുസ്രത് തിരിഞ്ഞു നടന്നു.. അപ്പോൾ ആയിരുന്നു അവളുടെ കണ്ണിൽ ഖിസ്മത്തിനെ തന്നെ വെറുപ്പോടെ നോക്കുന്ന ഫെർനാന്റസ് ജോൺ ഉടക്കിയത്… "എന്താ ഫെർനാന്റസ്… നിങ്ങടെ ഒക്കെ റാണിയല്ലേ അത്‌… പോയി സ്നേഹം പ്രകടപ്പിക്ക്…" നുസ്രത് അനിഷ്ടത്തോടെ പറഞ്ഞതും ഫെർനാന്റസ് അവളുടെ കൈയ്യിൽ പിടിച്ചു… "ഞാൻ നിന്നെ ഇഷ്ടപ്പെട്ടിരുന്നു.. അങ്ങനെയുള്ളപ്പോൾ നീ ആഗ്രഹിച്ചതിനെ തട്ടിയെടുത്ത അവളോടും എനിക്ക് വെറുപ്പല്ലേ.. അതിന്റെ അർഹ നീയാ… എന്റെ പെണ്ണാ…" ഫെർണന്റ്സ് പ്രണയത്തോടെ പറഞ്ഞതും നുസ്രത്തിൽ ഗൂഢമായൊരു ചിരി വിരിഞ്ഞു.. അവളുടെ മനസ്സിലേക്ക് തിതലീ കുടുംബത്തിന്റെ ഒരു നിയമം കടന്നു വന്നു.. (ഫെർനാന്റസ് ഒരു ചുവന്ന regula ആണ്.. രണ്ട് red regula യ്ക്ക് ഒരു കുഞ്ഞുണ്ടായാൽ ആണ് റെഗുലയുടെ ശക്തിയുടെ കാൽ ഭാഗം നഷ്ടമാവും…) "ഞാനും നിന്നെ ഇഷ്ടപ്പെടുന്നു.. അവളെ തോൽപ്പിക്കാൻ എന്റെ കൂടെ നിൽക്കില്ലേ.." അവൾ പ്രണയം അഭിനയിച്ചു പറഞ്ഞതും അവൻ ഒരു ചിരിയോടർ അവളുടെ കൈ പിടിച്ചു.. "ഉറപ്പ്…" ______•🦋

"അതെ.. ഇവർ പറഞ്ഞതെല്ലാം സത്യമാണ്.. ഞാൻ സാധാരണയൊരു മനുഷ്യൻ അല്ലാ….എന്തൊക്കെയോ പ്രത്യേകതകൾ ഉള്ളോരാളാണ്.. അപ്പോൾ എന്റെ ഉമ്മയും ഉപ്പയും ഒക്കെയോ അവരൊക്കെ സാധാരണ മനുഷ്യർ അല്ലെ...എനിക്കെനി അവരെയൊന്നും കാണാൻ പറ്റില്ലേ.. ഞാനൊരു സാധാരണ മനുഷ്യൻ അല്ലെന്ന് അറിഞ്ഞാൽ അവരൊക്കെ എന്നെ അകറ്റി നിർത്തില്ലേ…?? അവരൊക്കെ എന്നെ അകറ്റിയാൽ എനിക്ക് പിന്നെ ആരാ ഉള്ളത്…??ആലിയും സാജിയും ഒക്കെ ആദ്യം എന്നോട് അടുത്തത് പോലെ അടിക്കുമോ..?? ഇല്ലാ അവരൊക്കെ എന്നെയകറ്റും.. എന്നെ കണ്ടാൽ ഒരുപക്ഷെ അവർക്ക് ഭയമായിരിക്കും… എന്റെ കൈയ്യിൽ ഉള്ള ഈ ശക്തി കൊണ്ട് അവർക്കാർകെങ്കിലും എന്തെങ്കിലും പറ്റിയാലോ..??അത്‌ കൊണ്ട് ഞാൻ തന്നെ അവരിൽ നിന്ന് അകലണം…. അകത്തു കയറിയ അവൾ വാതിലിൽ നിന്ന് നിലത്തേക്ക് ഊർന്ന് വീണു.. കരച്ചിലിനിടയിൽ അവളുടെ മനസ്സിൽ തെളിഞ്ഞു വന്നത് ഇതെല്ലാം ആയിരുന്നു.. തന്റെ വീട്ടുകാർ അതോർത്തതും അവൾക് വേദന തോന്നി.. "ഈ ശക്തികളും എല്ലാതിനേക്കാൾ എനിക്ക് വലുത് എനിക്ക് ജന്മം നൽകിയ എന്റെ ഉമ്മയും ഉപ്പയും ആണ്…" മനസ്സിൽ അതോർത്ത്‌ കൊണ്ടവൾ ഒരു തീരുമാനം എടുത്തു…

ആരും അറിയാതെ ആ കാട്ടിൽ നിന്ന് ചാടുക.. ഒരുപക്ഷെ ഇവിടെ നിന്ന് പോയാൽ തന്റെ ശക്തി ഇല്ലാതായിക്കോളും എന്നവൾ ചിന്തിച്ചു.. ഇവരാരും ഒരിക്കലും തന്നെ തേടി പിടിക്കാത്ത വിതം തമിഴ് നാട്ടിലേക്ക് തന്നെ തിരിച്ചു പോവണം…അതിന് മുൻപേ വിവരം വീട്ടിലേക്ക് വിളിച്ചു അറിയിക്കണം… അതും ഓർത്തു കൊണ്ടവൾ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചെങ്കിലും റേഞ്ച് ഇല്ലാത്തത് കൊണ്ട് കാൾ അങ്ങോട്ട് പോയില്ല… എങ്കിലും അവൾ തന്റെ ലക്ഷ്യത്തെ ഉപേക്ഷിച്ചില്ല… എങ്ങനെയെങ്കിലും ഇവിടെ നിന്ന് തന്റെ വീട്ടിലേക്ക് എത്തണമെന്ന് തീരുമാനിച്ചു.. പലരും അവൾക് ഭക്ഷണം കൊണ്ട് വന്നെങ്കിലും അവളത് കഴിച്ചില്ല….അവളുടെ ചിന്തകൾ പലതും ആയിരുന്നു.. അമയ്നിൽ അവളുടെ ചിന്ത എത്തി നിന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു… എങ്കിലും ആ കണ്ണുകൾ അവൾ വാശിയോട് തുടച്ചു… " വേണ്ടാ… അവൻ ചതിയനാണ്.. എനിക്ക് വേണ്ടി അവനിന്നൊരു പെൺകുട്ടിയെ ചതിച്ചു.. നാളെ മറ്റൊരു പെൺകുട്ടിയെ കാണുമ്പോൾ എന്നെ ചതിക്കില്ലെന്ന് എന്താ ഉറപ്പ്…," അതും ഓർത്തു കൊണ്ടവൾ ഒന്ന് എഴുന്നേറ്റപ്പോൾ ആയിരുന്നു അവളുടെ പോക്കറ്റിൽ നിന്ന് എന്തോ ഒന്ന് നിലത്തേക്ക് വീണത്.. നിലത്തുള്ളത് എന്താണെന്ന് അറിയാൻ അവളത് കൈയ്യിൽ എടുത്തു.. ഒരിക്കൽ അമയ്നിന്റെ അടുത്ത് നിന്ന് അവന്റെ വീട്ടുകാരെ കാണാൻ ഉള്ള കൊതിയിൽ അടിച്ചു മാറ്റിയ ഫാമിലി ഫോട്ടോ ആയിരുന്നു അത്‌..അതിന് ശേഷം അവളത് ശ്രദിച്ചിരുന്നില്ല…

ആ ചിത്രം ഒന്ന് നോക്കിയ ശേഷം അമയ്നിന്റെ ഉമ്മയും ഉപ്പയും ആണെന്ന് തോന്നുന്ന രണ്ട് പേർക്ക് അടുത്ത് ചിരിയോടെ നിൽക്കുന്ന അമയ്നിനെയും നേരത്തെ അവന്റെ കൂടെ നിൽക്കുന്ന പെൺകുട്ടിയെയും കണ്ട് അവൾ ഞെട്ടിയിരുന്നു.. "അപ്പോൾ ആ കുട്ടി ഇവന്റെ പെങ്ങൾ ആയിരുന്നോ.. പിന്നെയെന്തിനാ അവളെങ്ങനെ ഒക്കെ പറഞ്ഞത്…" അവളിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു വന്നു.. അത്‌ പോലെ തന്നെ താൻ അവനെ തെറ്റ് ധരിച്ചതിൽ ഉള്ള കുറ്റബോധവും നിറഞ്ഞു വന്നു.. ആ നിമിഷം തന്നെ അവനെ കാണണം എന്ന ആഗ്രഹം തോന്നിയിരുന്നു.. " അവനെവിടെയാവും.. അവനെത്ര മാത്രം സങ്കടം തോന്നിയിട്ടുണ്ടാവും.. അവന്നപ്പോൾ ഒരു വാക്ക് പറഞ്ഞു കൂടായിരുന്നോ അതവന്റെ പെങ്ങൾ ആണെന്ന്.. എല്ലാം എന്റെ തെറ്റാ… ഞാൻ എടുത്ത് ചാടിയൊന്നും പറയരുതായിരുന്നു…" അവളിൽ വേദന നിറഞ്ഞു.. ആ നിമിഷം തനിക്ക് മുന്നിൽ അവനുണ്ടായിരുന്നു എങ്കിൽ എന്നവൾ ആഗ്രഹിച്ചു പോയിരുന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. അവൾ മുന്നോട്ട് നോക്കിയപ്പോൾ കണ്ടത് കൈവരിയിൽ ഉള്ള ശലഭത്തെ ആയിരുന്നു.. അവൾ കണ്ണുകൾ തുടച്ചു അതിന്റെ അടുത്തേക്ക് നടന്നു.. അപ്പോയായിരുന്നു അവളത് തിരിച്ചറിഞ്ഞതും തനിക്ക് വന്ന ആ ചിറകുകൾ ഈ ചിത്ര ശലഭത്തിന്റെ ചിറകുകളും ഒരു പോലെ ആണെന്നുള്ള സത്യം.. അവൾ ഓരോ സംഭവങ്ങളും അതിനോട് പറഞ്ഞു… അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു…

"എനിക്കിവിടെ നിന്ന് പോവണം.. അവനെ കാണണം അവനോടു മാപ്പ് പറയണം.. കൂടെ കൂട്ടുമെങ്കിൽ അവന്റെ കൂടെ കൂടണം.. എന്നിട്ട് എന്റെ ഉമ്മാന്റെയും ഉപ്പയുടെയും അടുത്ത് പോവണം.. ഉപ്പയോട് ഇവരെ സഹായിക്കാൻ പറയണം.. നീയും എന്റെ കൂടെ വരില്ലേ.. പട്ടാമ്പൂച്ചി…. " അതിനെ തന്നെ ഉറ്റ് നോക്കി കൊണ്ടവൾ പറഞ്ഞതും ആ ശലഭം നിഷേധാർത്ഥം തന്റെ ചിറകുകൾ അനക്കി… "നീയെന്താ വേണ്ടെന്ന് പറയുന്നത്.. ഓഹ് നീയും ഇവിടത്തെ ആളാണല്ലോ… എനിക്ക് ഇവിടെ നിന്ന് എല്ലാവരെയും സ്നേഹിക്കണം എന്നുണ്ട്.. പക്ഷേ എന്റെ വീട്ടുകാരോ.. അവരെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല…." അത്‌ പറയുമ്പോൾ അവൾ ഒരല്പം സ്വാർത്തയായി പോയിരുന്നു..ആ ശലഭം അവിടെന്ന് പാറി പോയി… അന്ന് രാത്രിയവൾ എങ്ങനെയൊക്കെയോ മുറിയിൽ നിന്ന് പുറത്ത് കടന്നു. ചുറ്റും നോക്കി.. ഈ ഹാൾ താൻ സ്വപ്നത്തിൽ കാണാറുള്ള അതെ ഹാൾ തന്നെയാണെന്ന് അവൾക് മനസ്സിലായിരുന്നു… ഇങ്ങോട്ട് വരാൻ വേണ്ടിയായിരുന്നു താനിത്രയും കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്നത് എന്നവൾ ഓർത്തു.. എങ്കിലും വീട്ടുകാരുടെ മുഖം ഓർമ വന്ന അവളെ പുറത്തേക്ക് നടന്നു.. കവാടം കഴിഞ്ഞു മുന്നോട്ട് നടന്നപ്പോൾ ആയിരുന്നു അവളുടെ കാതുകളിൽ അതുടക്കിയത്… "ഇന്ന് കൂടെ നീയിത് കഴിക്ക് മോനെ.. ഇന്നാ ചേച്ചി വന്നില്ലേ… ഇനി മുതൽ നിനക്ക് നല്ല ഭക്ഷണം ലഭിക്കും…" ഒരു കുടിലിൽ നിന്നുള്ള സംസാരം കേട്ടതും അവളുടെ കാലുകൾ വീണ്ടും നിശ്ചലമായ…അവൾ തിരിഞ്ഞു നടന്നു.. അവളെത്ര തിരിഞ്ഞു പോവാൻ ശ്രമിച്ചാലും ആ നാട്ടിലെ ജനങ്ങൾ തന്നിൽ വെച്ച പ്രതീക്ഷ അതിന് അനുവദിക്കില്ല എന്നവൾ തിരിച്ചറിയുകയായിരുന്നു.. അവൾ ബംഗ്ലാവിലേക്ക് തിരിഞ്ഞു കയറാൻ നിന്നതും കവാടത്തിന്റെ അടുത്ത് തന്നെ നോക്കി നിൽക്കുന്ന ഹസ്രത്തിനെ കണ്ടു.. "തിരിച്ചു വരുമെന്ന് ഉറപ്പായിരുന്നു…"

അവരത് പറഞ്ഞതും അവൾ പൊട്ടി കരഞ്ഞോണ്ട് അവരെ വാരി പുണർന്നു.. അവരോട് അവളുടെ സങ്കടങ്ങൾ എല്ലാം പറഞ്ഞു.. "നിനക്കിപ്പോൾ നിന്റെ വീട്ടുകാർ അല്ലെ പ്രശ്നം.. അവരോട് ഞാൻ വരാൻ പറയാം…നഗരത്തിലേക്ക് കടന്നാൽ അവിടെ ഫോണുണ്ട്.. അവിടെന്ന് ഞാൻ വിളിച്ചു പറഞ്ഞോളാം.. മോളൊരു കാര്യത്തിനും വിഷമിക്കേണ്ട… ആദ്യമായിട്ട് ഇവിടെ വന്നപ്പോൾ ഞാനും ഇങ്ങനെ ആയിരുന്നു… പിന്നീട് ഞാൻ തിരിച്ചറിയുകയായിരുന്നു…ഞമ്മൾ കാരണം ഇത്രയും മനുഷ്യരുടെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നുണ്ടെങ്കിൽ ഒരു മനുഷ്യൻ എന്ന നിലയിൽ അതിനേക്കാൾ വലുതായിട്ട് എന്താ നമുക്ക് വേണ്ടത്… " ഹസ്രത് അതും പറഞ്ഞു കൊണ്ട് അവളെ തന്നിൽ നിന്ന് അകറ്റി കൊണ്ട് അവളുടെ കണ്ണുനീർ തുടച്ചു കൊടുത്തു.. "ഇവരൊക്കെ എന്താ ഇങ്ങനെ..ഇവർക്കൊന്നും എന്താ ഭക്ഷണം കിട്ടാത്തത്.. ഈ കൊടും കാട്ടിലെങ്ങനെ ഇങ്ങനെയൊരു ബംഗ്ലാവ്… ഞാൻ ഈ നഗരത്തിൽ വന്നപ്പോൾ തന്നെ തിരഞ്ഞത് ഈ ബംഗ്ലാവിന് വേണ്ടിയായിരുന്നു.. പക്ഷേ ഇങ്ങനെ ഒരു സ്ഥലം ഈ ലോകത്തെ ഉള്ളതായിട്ട് എവിടെയും ഇല്ലാ.. ഇതിനി ഭൂമിക്ക് പുറത്തുള്ള വല്ല ഫാന്റസി ലോകവുമാണോ…" അവൾ തന്റെ ഉള്ളിലുള്ള സംശയങ്ങൾ ഹസ്രത്തിന് നേരെ നിരത്തി… അവളുടെ ചോദ്യം കേട്ട ഹസ്രത്തിൽ പുഞ്ചിരി അല്ലായിരുന്നെന്ന് അവൾ ശ്രദ്ധിച്ചിരുന്നു…....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story