🦋 THE TITALEE OF LOVE🦋: ഭാഗം 6

the titalee of love

രചന: സൽവ

കരയില അനങ്ങി പോലും ഒരു ശബ്ദം ഉണ്ടാവാതിരിക്കാൻ ശ്രമിച്ചു കൊണ്ട് ലക്കി titalee tattoo boat ന് അരികിലേക് നടന്നു.. അവൾ പോലും അറിയാതെ അവൾക്കു പിന്നിൽ ആ നീല നിറമുള്ള ചിത്ര ശലഭം പ്രത്യക്ഷപ്പെട്ടു… ബോട്ടിനോട് അടുത്തെത്തുന്നതിന് മുൻപ് ആരെയോ കാൽപ്പെരുമാറ്റം കെട്ടവൾ ഒരു സൈഡിലേക് മാറി നിന്നു..ആരതിയുടെ കൈയ്യിൽ തൂങ്ങി വരുന്ന എലയെ അവൾക് പരിചയമില്ലെങ്കിലും അവളെ കണ്ടു ലക്കിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.. കുറേ നേരെ എന്തെനെന്നില്ലാതെ അവൾ എലയെ തന്നെ നോക്കി നിന്നു.. പെട്ടന്ന് എന്തോ മനസ്സിലേക്ക് വന്നതും അവൾ കണ്ണുകൾ മുറുകെ അടച്ചു.. ആ കൊച്ച് കുട്ടിയിൽ അവൾ വെറുക്കുന്ന ഒരാളെ അവൾ കണ്ടു.. കണ്ണുകളിൽ പകയാളി കത്തി.. അത്രയും നേരം അവൾക് എലയോട് തോന്നിയ വാത്സല്യം വെറുപ്പായി മാറി.. ""കൊച്ച് കുട്ടി… ആ കൊച്ച് കുട്ടി കാരണമാ എല്ലാം.. ആ ഒരൊറ്റ കൊച്ച് കുട്ടി കാരണമാ..ഈ സംഭവിച്ചതിനെല്ലാം കാരണം ആ കൊച്ച് കുട്ടിയാ..."" അവൾ കണ്ണുകൾ മുറുകെയടച്ചു പുലമ്പി കൊണ്ടിരിക്കുമ്പോൾ അവളുടെ ഹൃദയം ഉയർന്ന ഗതിയിൽ മിടിക്കുന്നുണ്ടായിരുന്നു.. ശ്വാസം ആഞ്ഞു വലിച്ചു.. എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ കൊച്ച് പെൺകുട്ടിയുടെ ചിരിക്കുന്ന മുഖം അവളുടെ മനസ്സിലേക്കോടി വന്നു..

അവൾ ചുറ്റുമോന്ന് നോക്കി.. ഇപ്പോൾ ഇവിടുന്ന് പോയാൽ തന്റെ ആവശ്യം നടക്കില്ലെന്നു ഓർമ വന്നതും അവൾ കായലരികത്തേക് തന്നെ നടന്നു.. എല വെള്ളത്തിൽ കാലുകളിട്ട് ആരതിയോട് ഓരോ കാര്യങ്ങളും പറയുകയായിരുന്നു.. ""എന്നിട്ടില്ലേ അവളെ ഞാൻ ഒരൊറ്റ ചവിട്ട് ചവിട്ടി…"" അതും പറഞ്ഞു അവൾ എണീറ്റു ഒരു കാൽ പൊക്കിയതും കായലിലേക് വീയാൻ പോയി.. ആരതി വേവലാതിയോടെ അവളെ പിടിച്ചു മാറ്റുന്നതിന് മുൻപേ ലക്കിയവളെ താങ്ങി പിടിച്ചു.. അവളുടെ കഴുത്തിന് പിന്നിൽ തൊടുമ്പോൾ തനിക്ക് ഷോക്കടിക്കുന്ന പോലെ തോന്നിയതും അവൾ ഞെട്ടലോടെ കൈ എടുത്തു മാറ്റി..തന്നെ തന്നെ ഉറ്റ് നോക്കി പുഞ്ചിരിക്കുന്ന എലയെ കണ്ടു അവൾ തുറിച്ചു നോക്കി.. അപ്പോഴും അവളുടെ മനസ്സിൽ പല സംശയങ്ങളും ബാക്കിയായിരുന്നു.. അവളൊന്ന് ശ്വാസം വലിച്ചു വിട്ടു തന്റെ ബാഗിൽ നിന്ന് fair in love എന്ന പുസ്തകമെടുത്തു.. "" ഇല്ലാ… ഇനി ആ ആൾ നമ്മുടെ ജീവിതത്തിലേക്കു തിരിച്ചു വരില്ലാ.. അൽപ്പം വേദനയോടെ ആണെങ്കിലും പകൽ പോലെയുള്ള ആ സത്യം നമ്മൾ അംഗീകരിച്ചേ തീരുള്ളൂ..

ഇനി പൊയിക്കാൻ നിന്റെ കണ്ണുനീർ ബാക്കിയില്ല മിയാ..… "" താൻ എത്തിയ ഭാഗത്തിന്റെ ബാക്കിയവൾ വായിച്ചു തുടങ്ങി.. ചില ഭാഗങ്ങൾ വായിക്കുമ്പോൾ അവളുടെ ചുണ്ടുകൾ വിടരുന്നുണ്ടായിരുന്നു.. ചിലപ്പോയൊക്കെ ആ പച്ച കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.. അത്രമേൽ അവളാ പുസ്തകത്തിന്റെ ആയങ്ങളിൽ എത്തിയിരുന്നു.. അവൾ ആനിന്റെ എഴുതിലൂടെ അവളായി ജീവിക്കുകയായിരുന്നു.. ""ഇത് എന്റെ വീട്ടിലുള്ള ബുക്ക്‌ ആണ്.. ഇത്ത എന്തിനാ ഇടെടുത്തത്…"" ആ പുസ്തകത്തിന്റെ കവർ ഫോട്ടോയിലെ ചിത്രത്തിലേക് തന്നെ ഉറ്റ് നോക്കി കൊണ്ട് അതും പറഞ്ഞു എല ലക്കിയുടെ കൈയ്യിൽ നിന്നാ പുസ്തകം പിടിച്ചു വലിച്ചു.. ""തൊട്ട് പോവരുതെന്നെ.."" എലയെ തട്ടി മാറ്റി.. അവൾക് തന്റെ വായന മുടക്കിയതിലും അവളെ ഇറിറ്റേറ്റ് ചെയ്തതിലും എലയെ കൊല്ലാനൊക്കെ തോന്നുന്നുണ്ടായിരുന്നു..ദേഷ്യത്തോടെ എഴുന്നേറ്റു പോകുന്ന ലക്കിയെ കണ്ട് എലയുടെ കണ്ണുകൾ നിറഞ്ഞു വന്നു.. അവൾ നിറഞ്ഞ കണ്ണുകളുമായി ലക്കിയെ തന്നെ ഉറ്റ് നോകിയെങ്കിലും ലക്കി അറിയാതെ പോലും തിരിഞ്ഞു നോക്കിയിരുന്നില്ല.. ""എല മോളേ തട്ടി.. എല മോളേ കൈ മുറിഞ്ഞു.."" അടുത്തുള്ള കല്ലിൽ തട്ടി ചെറുതായി പൊടിഞ്ഞു വരുന്ന തന്റെ ചോരയിലേക് തന്നെ ഉറ്റ് നോക്കി കൊണ്ട് ആരതിയെ തന്നെ നോക്കി കൊണ്ട് എല വിതുമ്പി..

ആരതിയപ്പോഴും അത്ഭുതത്തിൽ ആയിരുന്നു.. കാരണം എലയെ കണ്ടാൽ ആരുടെ മുഖത്തുമൊരു പുഞ്ചിരി വിരിയും.. പക്ഷേ ഒരിക്കൽ പോലും ലക്കി അവളെ നോക്കി പുഞ്ചിരിച്ചിരുന്നില്ല.. അവളെ രക്ഷിച്ചപ്പോൾ പോലും അറിയാതെ ഒരു വാത്സല്യത്തോടെ നോക്കിയിരുന്നില്ല.. ലക്കി അവൾക്കൊരു അത്ഭുതം തന്നെ ആയിരുന്നു.. ആരതി എലയുടെ മുറിവിൽ ഊതി കൊടുത്തു തന്റെ ദാവാണിയിടെ ഒരുഭാഗമെടുത്തു കെട്ടികൊടുത്തു.. അത്‌ കണ്ടതും എലയൊന്ന് പുഞ്ചിരിച്ച ശേഷം ഇരു കാലുകളും ഒഴുകുന്ന ജലത്തിലേക് തന്നെ ഇട്ടു.. നക്ഷത്രങ്ങളിലേക് തന്നെ ഉറ്റ് നോക്കി… ______•_______ ° ""ഉമ്മയെന്തിനാ എന്നേ പിടിച്ചു കൊണ്ട് വന്നത്.. ലക്കിയെ എനിക്ക്‌ ലഭിക്കാനുള്ള ഒരു ചാൻസ് ആയിരുന്നു.. എല്ലാം പോയില്ലേ.."" ആബിദ് അരിശത്തോടെ തന്റെ ഉമ്മയെ നോക്കി പറഞ്ഞതും ആ സ്ത്രീയുടെ ചുണ്ടിൽ ക്രൂരമായൊരു പുഞ്ചിരി വിരിഞ്ഞു.. ""അവൾ ആരാ എന്നറിയുമോ.. ഞാൻ ഇരുപത്തിയാർ വർഷമായി തേടുന്നവൾ.. മാന്ത്രിക ജന്മം.. കോടികൾ വിലമതിക്കുന്നയാ ഹോത്രി മാണിക്യം വിഘ്‌നേഷ് ദേശായ് അവന്റേത് ആക്കുന്നതിന് മുൻപ് നുസ്രത് ഭീഗം എന്ന എന്റെ കൈയ്യിൽ എത്തുവാൻ സഹായിക്കുന്ന ഒരാൾ.. അവളെ നമ്മുടെ അടുത്തേക്ക് കൊണ്ട് വന്നാൽ പിന്നേ നമ്മുടെ ജീവിതം മാറും..

എനിക്ക്‌ വേണമാ ഹോത്രി മാണിക്യം.. എനിക്ക്‌ അർഹത പെട്ടതായിരുന്നു.. അന്നാ നസീറാ ഖിസ്മത് അതെല്ലാം എന്നിൽ നിന്ന് തട്ടിയെടുത്തു..ഇന്നതിന് അർഹരായ ലക്കിക്ക് നസീറയുമായി ഉറപ്പായും രക്ത ബന്ധം കാണും.. ഒരുപക്ഷെ അവളുടെ മകളായിരിക്കും.. ഹോത്രി മാണിക്യത്തെക്കാൾ വലുതല്ല ആബിദ് നിന്റെ പ്രണയം…"" നുസ്രത് ക്രൂരമായ ചിരിയോടെ പറഞ്ഞതും ആബിദിന്റെ ചുണ്ടിലുമാ പുഞ്ചിരി വിരിഞ്ഞു.. ""ഹോത്രി മാണിക്യം ഉമ്മാക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് എനിക്കുമറിയാം.. പക്ഷേ ലാക്കിയ അവളെ അന്ന് ഹൈദരാബാദ് ൽ വെച്ചു കണ്ടപ്പോൾ മുതൽ മനസ്സിൽ കയറ്റിയത്.. അത്രമേൽ ലഹരിയാനവൾ.. അന്നെനിക്ക് ആ ആൾ തടസമായിരുന്നു.. ഇന്നതില്ലാ… പക്ഷേ അവൾ അന്നത്തേക്കാൾ മനസ്സിന്നാലും ശരീരത്താലും അതി ശക്തയാണ്.. "" അവൻ പറഞ്ഞു തീരുന്നതിനു മുൻപ് നുസ്രത് തന്റെ കൈകൾ ഉയർത്തി.. "" എത്രയൊ കാലമായി നീ ഒരാളെ കുറിച്ച് പറയുന്നു.. സത്യത്തിൽ ആരാണാ ആൾ..അയാൾക് പേരില്ലേ… ഇനിയത് ആണോ അല്ലെങ്കിൽ പെണ്ണോ... "" നുസ്രത്തിന്റെ ചോദ്യം കേട്ടു ആബിദിന്റെ ഓർമയിലേക് പലതും വന്നു.. അവൻ ഭയത്തോടെ കണ്ണുകളടച്ചു തുറന്നു.. ""ദേർ ഈസ്‌ നോ വേർഡ്‌സ് റ്റു ഡെസ്ക്രൈബ് ദാറ്റ്‌ പേർസണ്.. "" (ആ ആളെ കുറിച്ച് വർണിക്കാൻ വാക്കുകളില്ലാ.… ) ""

എങ്കിലും ആ ആളെ പറ്റിയറിയാൻ നിങ്ങൾക്കിത് സഹായമാവും.. ഇതിലെ വാക്കുകൾ കൊണ്ട് പറയുന്നയാൾ അല്ലത്.. ഇത്രയും മികച്ച എഴുതുകാരിയായ ആനിന് പോലും ആ ആളെ വർണിക്കാൻ ആയിട്ടില്ലാ.."" നുസ്രത്തിന്റെ കൈയ്യിലേക് ഒരു പുസ്തകം എടുത്ത് വെച്ചു കൊണ്ട് ആബിദ് പറഞ്ഞതും നുസ്രത് അതിന്റെ ചട്ടയിലെക് കണ്ണുകൾ പായിച്ചു… Fair in love അത്‌ വായിച്ച ശേഷമവൾ ആദ്യ പേജ് മറച്ചു… മിയാ.. ചെറിയ രീതിയിൽ കട്ടിയിലേഴുതിയ ആ പേരിലേക് തന്നെ എന്തിനെന്നറിയാതെ ആ സ്ത്രീ ഉറ്റ് നോക്കി.. ആബിദ് ഭയത്താൽ ഉമിനീർ ഇറക്കി..അങ്ങനെ ഒരു കഥാപാത്രത്തിന്റെ പേര് പോലും അവനെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു..ആ സ്ത്രീ അതാരെന്നറിയാൻ അത്‌ വായിച്ചു തുടങ്ങുമ്പോൾ അറിഞ്ഞിരുന്നില്ല അതിൽ താൻ തേടുന്ന പലതുമുണ്ടെന്നുള്ളത്.. ______•_______ ° "പോവാം…" ആരതി എലയെ തട്ടി വിളിച്ചതും എല പുഞ്ചിരിയോടെ കാലുകളെടുത്തു അവളോടൊപ്പം മുന്നോട്ട് നടന്നു.. അപ്പോഴും ആ കൊച്ച് മനസ്സിൽ തന്നെ പിടിച്ചു തള്ളിയ ലക്കിയുടെ മുഖം മായാതെ ഉണ്ടായിരുന്നു.. വഴിയരികിലെ പുല്ലുകളിൽ വിടർന്നു നിൽക്കുന്ന പൂക്കളെ ഒക്കെ നോക്കിയവൾ മുന്നോട്ട് നടന്നപ്പോൾ ആയിരുന്നു ആ പാവ അവളുടെ ശ്രദ്ധയിൽ പെട്ടത്..

ഒരു കൊച്ച് ആൺകുട്ടിയെ പോലെയുള്ള പാവ.. അവൾ കുനിഞ്ഞിരുന്നു അത്‌ തന്റെ കൈയ്യിലെടുത്തു..മുന്നോട്ട് നോക്കി.. titalee tattoo boat അർത്ഥമറിയില്ലെങ്കിലും അവൾക് അറിയാവുന്ന പോലെയവൾ തന്റെ മുന്നിലുള്ള ബോട്ടിൽ എഴുതിയത് വായിച്ചു ആ പാവയിലെ പൊടി ആരതിയുടെ ദാവണിതുമ്പ് കൊണ്ട് തുടച്ചു.. "" നീ എന്തായീ ചെയ്യുന്നത്… ഇതെവിടുന്നു കിട്ടി.. അവിടെയിട്ടേ.. "" ആരതി എലയുടെ കൈയ്യിലെ പാവയിലേക് തന്നെ ഉറ്റ് നോക്കി കൊണ്ട് പറഞ്ഞതും എല മുഖം ചുളുക്കി.. "" ഇത് എല എടുക്കും.. അവിടെ ഉള്ളതെല്ലാം barbie ഡോൾസ് അല്ലെ.. ഇത് barbie ബോയ് ആണല്ലോ.. എനിക്കിത് വേണം.. "" ആ പാവ തന്റെ മാറോടു ചേർത്ത് അതും പറഞ്ഞു എല അതിന്റെ കണ്ണിലും മൂക്കിലുമൊക്കെ തൊട്ട് നോക്കി മുന്നോട്ട് നടന്നു..അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാവുന്നത് കൊണ്ട് തന്നെ ആരതിയും അവൾക്കൊപ്പം മുന്നോട്ട് നടന്നു..അൽപ്പം ദൂരം നടന്നപ്പോൾ എന്തിനെന്നില്ലാതെ എല തിരിഞ്ഞു നോക്കി.. "" ഗേറ്റ് ഞാൻ തുറക്കാം…"" പാവയെ ആരതിയുടെ കൈയ്യിൽ കൊടുത്തു അതും പറഞ്ഞു എല ആരതിയുടെ കൈയ്യിൽ നിന്ന് key വാങ്ങി ഏന്തി വലിഞ്ഞു ഗേറ്റ് തുറന്നകത്തു കയറിയ ശേഷം ഓടി വന്നു ആരതിയുടെ കൈയ്യിൽ നിന്ന് പാവ വാങ്ങി അതിനെ ഉമ്മ വെച്ചു..

ആരതിയൊരു പുഞ്ചിരിയോടെ അവൾക്കൊപ്പം അകത്തുകയറി സമയം ഒരുപാട് ആയത് കൊണ്ട് തന്നെ എലയെ റൂമിൽ കൊണ്ട് പോയി കിടത്തി.. ഇന്ന് കിട്ടിയ ആ പാവയെ തന്നോട് ചേർത്ത് കിടന്നുറങ്ങുന്ന എലയെ ആരതിയൊരു പുഞ്ചിരിയോടെ നോക്കി നിന്നു തന്റെ റൂമിലേക്കു പോയി.. ആരതി റൂമിൽ നിന്നിറങ്ങിയതും അവിടെ അതി കഠിനമായ ശബ്ദത്തിൽ ഇടി മുഴങ്ങി..ആ പാവ എഴുന്നേറ്റു നിന്നു കഴുത്തു ഞെരിച്ചു എലയെ തന്നെ ഉറ്റ് നോക്കി..ആ പാവയുടെ കണ്ണുകളൊന്ന് തിളങ്ങി.. ______•______ • ലക്കി തന്റെ വീടിന്റെ അടുത്തെത്തി എന്ന് കണ്ടതും ശ്വാസം ആഞ്ഞു വലിച്ചു.. അവളുടെ കണ്ണിൽ നിറയെ ഭയമായിരുന്നു.. ഭക്ഷണമൊന്നും കഴിക്കാത്തത് കൊണ്ട് തന്നെ കുടൽ എരിയുന്നുണ്ടായിരുന്നു..ഇവിടെ തനിക്കുള്ള ഭക്ഷണം ഒന്നുമുണ്ടാവില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവൾ ഒരു മങ്ങിയ ചിരി ചിരിച്ച ശേഷം കാളിങ് ബെൽ അമർത്തി.. ഡോർ തുറക്കുന്ന ശബ്ദം കേട്ടവൾ സ്ഥിരം സാബിറയുടെ ഡയലോഗ് പ്രതീക്ഷിച്ചു മുന്നോട്ട് നോക്കി..തന്റെ മുന്നിലുള്ള ഹയാസിനെ കണ്ടു അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു എങ്കിലും കണ്ണുകളിൽ അൽപ്പം മുൻപ് സംഭവിച്ചതോർത്തു അതിയായ ഭയമായിരുന്നു.. ""ആഹ് ഇത്ത വന്നോ.. ഞാൻ കാത്തിരിക്കായിരുന്നു..

ഇന്നെവിടെ വരേ വായിച്ചു.."" ആദ്ധ്യായം പത്ത്.. ഹയാസിന് മറുപടി പറഞ്ഞ ശേഷമവൾ അകത്തു കയറി.. ചുറ്റും ഹയാസിന് പരതി എങ്കിലും അവനെ കണ്ടില്ലാ..ഇനിയതുമൊരു സ്വപ്നമോ എന്ന് വരെയവൾ സംശയിച്ചു പോയി.. " ഇത്താ…" അടുക്കള ഭാഗത്ത് നിന്നങ്ങനെ ഒരു ശബ്ദം കേട്ടതും അവളെങ്ങോട്ട് ചെന്നു.. ഒരു കൈയ്യിൽ ചപ്പാത്തിയും കറിയുമായി നിൽക്കുന്ന ഹയാസിനെ അവൾ സംശയ ഭാവത്തിൽ ഉറ്റ് നോക്കി.. ""ഇങ്ങനെ നോക്കേണ്ട.. ഇത് ഉമ്മ ഉണ്ടാക്കിയതല്ല.. ഞാൻ ഉണ്ടാക്കിയതാ…"" അവനത് അവൾക് നേരെ നീട്ടി കൊണ്ട് പറഞ്ഞതും അവൽപോലുമറിയാതെ അവളുടെ വായ തുറന്നു.. അവന്റെ കൈ കൊണ്ട് സ്നേഹത്തോടെ ഉണ്ടാക്കിയതായത് കൊണ്ടോ എന്തോ അവൾക്കതിന് അതി സ്വാദുള്ളത് പോലെ തോന്നി.. അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു.. "" എന്റെ ഉമ്മാന്റെ മകനല്ലാഞ്ഞിട്ട് പോലും നിനക്കെന്നോട് ഇത്രയും സ്നേഹം.. പക്ഷേ ഒരേ ഉമ്മയുടെയും ഉപ്പയുടെയും മക്കളായ എന്റെ ഇക്കാക്ക് എന്നോട് ഇതിന്റെ പകുതി സ്നേഹം പോലുമുണ്ടാവില്ലായിരുന്നല്ലോ.. അങ്ങനെ ഉണ്ടായിരുന്നേൽ അവനന്ന് എന്നേ തനിച്ചാക്കി പോവില്ലയിരുന്നല്ലോ.. "" അവൾ വേദനയോടെ അതോർത്തു ഹയാസിന് വാ തുറന്നു കൊടുത്തു.. ""ഇത്ര തിന്നാൽ മതി.."" തന്റെ നേരെ നീട്ടിയ ചപ്പാത്തി എടുത്ത് കൊണ്ട് സ്വന്തം വായയിലേക് ഇട്ട് ചവച്ചരച്ചുകൊണ്ട് കൊണ്ട് ഹയാസ് പറഞ്ഞതും അവൾ പല്ല് കടിച്ചു അവനെ നോക്കി..

ഹയാസ് അപ്പോഴും അവളെ കണ്ണിലേക്കു തന്നെ ആയിരുന്നു നോക്കിയിരുന്നത്.. അവളുടെ കണ്ണുകളിൽ അതിയായ ഭയമവന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.. അവന്റെ ഉള്ളവും ഒന്ന് വിങ്ങി.. ""എന്താ കണ്ണിലൊരു ഭയം.. ഏതെങ്കിലും കൊച്ച് പെൺകുട്ടിയെ കണ്ടോ.."" അവന്റെ ചോദ്യം കേട്ടു അവൾ അതെ എന്ന രീതിയിൽ തലയാട്ടി..അത്‌ കണ്ടവൻ അവളെ തന്നെ ഒരു നിമിഷം ഉറ്റ് നോക്കി.. "" താലുത്താ നിങ്ങളൊരുപാട് മാറിയിരിക്കുന്നു.. എവിടെ കൊച്ച് കുട്ടികളെ കണ്ടാലും അവരെയെടുത്ത് താലോലിച്ചിരുന്ന നിങ്ങളിന്ന് ചെറിയ മക്കളെ ഭയക്കുന്നു.. അവരോട് ദേഷ്യത്തിൽ പെരുമാറുമ്പോളും ഞാൻ നിങ്ങളെ കണ്ണുകളിൽ കാണുന്ന ഭയമാണ്. എത്ര വലിയ ഗുണ്ടകളെയും ഭയക്കാത്ത നിങ്ങളെന്തിന് കൊച്ച് കുട്ടികളെ ഭയക്കുന്നു.. ഒന്നുമാത്രം എനിക്കറിയാം എല്ലാം ദുആ ഇത്തായുടെ മരണ ശേഷമാണ്.. എപ്പോഴും ചിരിച്ചോണ്ടിരുന്ന ഇത്തയിപ്പോൾ ചിരിക്കാൻ പോലും മറന്നിരിക്കുന്നു.. "" അവനവളെ തന്നെ ഉറ്റ് നോക്കി പറഞ്ഞതും അവൾ തലതായ്ത്തി.. "" അതെ നീ പറഞ്ഞത് ശെരിയാ.. ഞാനിങ്ങനെയായത് എന്റെ ദുആ യുടെ മരണത്തിന് ശേഷമാണ്.. കാരണമെന്തെന്നറിയോ.. ദുആമിയ എന്നവൾ സൗഹൃദമെന്ന ലഹരിയായി എന്നിൽ അലിഞ്ഞു ചേർന്നിരുന്നു..അവളുടെ മരണമെന്നേ അത്രയും തളർത്തിയിരുന്നു..അവളെന്നിൽ നിന്ന് അടർന്നു പോയപ്പോൾ മരിച്ചാലോ എന്ന് വരേ തോന്നിയിരുന്നു… ആ അവസ്ഥയിൽ എന്നേ താങ്ങി പിടിക്കേണ്ടവരെല്ലാം എന്നേ തനിച്ചാക്കി പോയതല്ലേ..

അങ്ങനെയുള്ളയെന്നെ സന്തോഷങ്ങൾക്കൊന്നും സന്തോഷിപ്പിക്കാൻ ആവില്ല ഹയാസ്…"" അതും പറഞ്ഞു ദേഷ്യത്തിൽ എഴുന്നേറ്റു തന്റെ റൂമിലേക്കു പോവുന്ന ലക്കിയെ ഹയാസ് വേദനയോടെ നോക്കി നിന്നു.. ______•_______ ° *"എനിക്ക്‌ വേദനിക്കുന്നു.." അവൾ അവന്റെ കൈ തട്ടി മാറ്റി പറഞ്ഞതും അവനവിടെ ഒരു ചുംബനം നൽകി..* " ഡൗലാഹ്…ഈ കഥാവായന ഇപ്പോഴും നിർത്തിയില്ലേ.. " പിന്നിൽ നിന്ന് തന്റെ ഉമ്മാന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടികൊണ്ട് തിരിഞ്ഞു നോക്കി.. ""നീ കേരളത്തിൽ പോവാണല്ലേ..എനിക്കെന്തോ എല്ലാം ഓർത്തു പേടിയാവുന്നു.."" ഉമ്മാന്റെ വാക്കുകൾ കേട്ട് അവളാ പുസ്തകം മടക്കി വെച്ചു ഉമ്മാനെ നോക്കി.. ""കുഴപ്പമൊന്നും ഉണ്ടാവില്ലയുമ്മാ.. എന്തിനാ ഇത്രയും പേടി.."" ""നീയത് പറയും.. പക്ഷേ അവസാനമായി നീ കേരളത്തിൽ പോയ ശേഷം തിരിച്ചു വന്നത് നിറഞ്ഞ കണ്ണുകളുമായിട്ടാ.. ആ നാട് എന്റെ മോൾക് സങ്കടം മാത്രേ നൽകുള്ളൂ.. എന്തോ എനിക്ക്‌ നിന്നെ അങ്ങോട്ടയക്കാൻ പേടിയാ.."" ഉമ്മയുടെ വാക്കുകൾ ഇടരുന്നതവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. ""ഉമ്മാ എനിക്കെന്തായാലും പോയെ പറ്റുള്ളൂ.. കാരണം ആലപ്പുഴയിലേക് പോവൽ സിനിമ ക്ക് അത്യാവശ്യം ആണ്..പിന്നേ ഞാൻ ദിയാനെയും കൊണ്ട് പോവും.. അവന് കേരളത്തിൽ പോവാ എന്നുള്ളത് അത്രയും വലിയ ആഗ്രഹമാണ്.."" അവളെ വാക്കുകൾ കേട്ടു ഉമ്മയൊന്ന് മൂളിയ ശേഷം പുറത്തിറങ്ങി.. ഡൗലയൊന്ന് അമർത്തി ശ്വാസം വലിച്ചു വിട്ടു.. പെട്ടന്ന് ഫോൺ റിങ് ചെയ്തതും അതിൽ തെളിഞ്ഞി വന്ന പേര് കണ്ടു എന്തിനെന്നില്ലാതെ അവളുടെ ഹൃദയം വല്ലാതെ മിടിച്ചു....... തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story